Skip to content

അവിക – 3

അവിക

ഡോക്ടർ മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ഹരീന്ദ്രൻ തല കുനിച്ചിരിന്നു,..

“വാട്ട്‌ ?”

“സത്യമാണ്, ഡോക്ടർ,.. എന്റെ കുട്ടി,… ” അവർക്ക് കരച്ചിലടക്കാൻ ആയില്ല,….

“പ്ലീസ്, ജസ്റ്റ്‌ റിലാക്സ് ഡോക്ടർ മീര,.. താങ്കൾ വല്ലാതെ നേർവസ് ആയിട്ടുണ്ട്,.. റസ്റ്റ്‌ എടുത്തോളൂ,..

അവിക ശാന്തമായി മയങ്ങുകയായിരുന്നു,.. അർജുൻ നിറകണ്ണുകളോടെ അവളെ നോക്കി നിന്നു, ..
****—-****
“സാറെ, അവികയ്ക്ക് എന്താ പറ്റീത് ??
കിഷോർ അക്ഷമനായി, എസ്. ഐ രാജഗോപാലിനെ നോക്കി,…

“പ്ലീസ് സാർ,.. ”

“ആ കുട്ടിക്കൊരു ആക്‌സിഡന്റ് പറ്റി, കിഷോർ, സിറ്റി ഹോസ്പിറ്റലിൽ ആണ്,.. സിറ്റുവേഷൻ അൽപ്പം ക്രിട്ടിക്കൽ ആണ്,…. !”

അവന് കൈകാലുകൾ തളരുന്നത് പോലെ തോന്നി,. വീഴാതെ അവൻ സെല്ലിന്റെ കമ്പികളിൽ മുറുകെ പിടിച്ചു,…

*************

“മോനെ, കിഷോറേ കുറേ നേരമായല്ലോടാ, ഇനി ഞങ്ങൾക്കും കൂടെ ഒരവസരം താടാ,.. ”

അവിക അവനെ നോക്കി,.. കിഷോർ, വേഗം ഷർട്ട്‌ എടുത്തിട്ടു,.. അവൾ ഉരുകുകയായിരുന്നു എന്നവന് തോന്നി,… സാവധാനം, അവൻ പേഴ്‌സിൽ നിന്നും കുറച്ചു നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി,…

“ഐ ആം നോട്ട് എ പ്രോസ്ടിട്യൂട് !” കാരിരുമ്പ് കണക്കെ അതവന്റെ നെഞ്ചിൽ തറഞ്ഞു കയറി,… അവൻ പണം പേഴ്സിൽ തിരികെ വെച്ചു,…

വാതിലിൽ മുട്ടൽ ശക്തമായി,. അവിക നിശബ്ദയായി നിന്നതേ ഉള്ളൂ,. നിലത്ത് വീണുകിടന്ന പുസ്തകങ്ങൾ പൊടിതട്ടിയെടുത്തവൻ ബാഗിൽ വെച്ചു,.
പിന്നെ അവൻ പതിയെ കട്ടിലിൽ ഇരുന്നു,.. അവളുടെ ഉള്ളിലെ വെറുപ്പ് മുഖത്തു പ്രകടമായിരുന്നു,. അവൻ അവളുടെ ചുമലിൽ കൈ വെച്ചതും അവിക അവന്റെ കൈ തട്ടി മാറ്റി,. അവൻ ശാന്തത പാലിച്ചു..

“നോക്ക് ഇവിടെ നടന്ന എന്തെങ്കിലും കാര്യങ്ങൾ പുറത്താരോടെങ്കിലും പറഞ്ഞാൽ നിന്റെ വീഡിയോസ് നാളെ പോൺ സൈറ്റുകളിൽ കാണേണ്ടി വരും നിന്റെ അച്ഛനും ആങ്ങളയ്ക്കും,… ” അവിക അവന്റെ മുഖത്ത് തുപ്പി,.. പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു അവളുടേത്,.. അവൻ ദേഷ്യമടക്കി,…

അവികയുടെ ഉള്ള് എരിയുകയായിരുന്നു,.
“കിഷോറേ,.. എങ്ങാനുണ്ടെടാ പീസ് ??? ഇനി ഞങ്ങളും കൂടെ ഒന്നനുഭവിക്കട്ടെടാ,… ”

അവിക കണ്ണുകൾ ഇറുകെയടച്ചു,.. കിഷോർ യൂണിഫോം അവൾക്ക് നേരെ നീട്ടി,…

” ഇതിട്,..”

അവിക അനങ്ങിയില്ല,.

“നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ ഇടാൻ,.. ”

“പുറത്ത് ഊഴം കാത്തു നിൽക്കുന്നവർ കൂടെ വരട്ടെ,. ഏറ്റവും അവസാനം ഒരുമിച്ചിടാം, ഈ ഇടലും ഊരലുമെല്ലാം അവർക്ക് ഒരു ബുദ്ധിമുട്ടായെങ്കിലോ ?”

അവളുടെ പരിഹാസം നിറഞ്ഞ ആ ചോദ്യത്തിലും, എല്ലാം നഷ്ടപ്പെട്ടവളുടെ വേദന വായിക്കാൻ അവന് കഴിഞ്ഞു,..

“അവിക പ്ലീസ്,.. ”

“അതിനിടക്ക് എന്റെ പേരും പഠിച്ചോ ??? ഇരകളുടെ പേര് സാധരണ വേട്ടക്കാരൻ ഓർത്തുവെക്കാറില്ലല്ലോ,… ”

അവൻ അടുത്ത നിമിഷം അവളുടെ മേത്തു നിന്ന് പുതപ്പ് വലിച്ചൂരി,.. അവിക അത്രയും പ്രതീക്ഷിച്ചില്ല,.. അടുത്തൊരാക്രമണത്തെ നേരിടാൻ തനിക്കാവില്ലെന്ന് പൂർണ ബോദ്യം അവർക്കുണ്ടായിരുന്നു,…

അവൾ കണ്ണുകൾ ഇറുകെയടച്ചു,.. അവന്റെ സാമിപ്യം അറിഞ്ഞതും, അവൾ അവനെ തടഞ്ഞു,…

“പ്ലീസ്,.. എനിക്ക് വയ്യ,.. മേലൊക്കെ വല്ലാതെ വേദനിക്കുന്നു,… ”

കിഷോർ പുഞ്ചിരിച്ചുകൊണ്ട്,.. ഷർട്ട് അവളെ പുതപ്പിച്ചു,.. ഓരോ ബട്ടൺ ഇടുമ്പോഴും അവന്റെ മനസ്സിലെന്തെന്ന് മനസിലാവാതെ അവൾ അവനെ തന്നെ നോക്കിയിരുന്നു,.. ഊരിയെറിഞ്ഞ കൈകൾ തന്നെ വസ്ത്രം ധരിപ്പിക്കുന്നതിലുള്ള വൈരുധ്യം മനസിലാവാതെ, ഒരു പാവയെ പോലെ ഇരുന്നു കൊടുത്തു,..

“വാ,.. ” അവിക അവനെത്തന്നെ നോക്കിയിരുന്നതേ ഉള്ളൂ,…

“വരാൻ,… ” അവൻ കൈ നീട്ടിയപ്പോൾ ആകൈ തട്ടിയെറിഞ്ഞു അവൾ മുൻപേ നടന്നു,.. കിഷോർ ബാഗ് ചുമലിലേറ്റി പുറകെ വാതിലിനടുത്ത് എത്തിയതും അവൾ നിന്നു,…

“എന്തേ പോണില്ലേ ??”

അവിക മുഖം കനപ്പിച്ചു,… അവൻ അകത്തേക്ക് വന്നതും അവൾ ഡോറിൽ ഇടിച്ചു നിന്നു,.. ഉള്ളിലൊരു പൊള്ളൽ അനുഭവപ്പെടുന്നത്, അവളറിഞ്ഞു,…

“എനിക്ക് വീട്ടിൽ പോണം,… ഒരുപാട് ലേറ്റ് ആയി,.. ”

“അവൻ സ്വയം പിന്മാറി… ”

“എന്താണ് അളിയാ നീയിത്ര ടൈം എടുത്തത്,. നീ മാറി നിൽക്ക്, ഇനി ഞാൻ കേറാം,… ”

ബിനുവിന്റെ കണ്ണുകളിൽ കാമം കത്തിക്കയറുന്നുണ്ടായിരുന്നു, അവിക അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു,…

“വേണ്ട ബിനുവേട്ടാ, അവൾക്ക് തീരെ വയ്യത്രേ,… ”

“അവളുടെ സൗകര്യം, നോക്കിയാണോടാ, നീയങ്ങട് മാറിക്കെ,.. ”

കിഷോറിന് ദേഷ്യം ഇരച്ചു കയറി,… അവൻ സ്വയം നിയന്ത്രിക്കാൻ ഒരു ശ്രമം നടത്തി നോക്കി,. “ഞാൻ പറഞ്ഞില്ലേ വേണ്ടാന്ന് !”

“അവളുടെ കൂടെ ഒന്ന് കിടന്നപ്പോഴേക്കും അവളോട്‌ നിനക്ക് പ്രേമം തോന്നിത്തുടങ്ങിയോടാ ?? എന്നാൽ ഞാനും ഒന്ന് കിടന്നു നോക്കട്ടെ,.. !” അവിക ഞെട്ടലിൽ കിഷോറിന്റെ ഷർട്ടിൽ നിന്ന് പിടി അയച്ചു,.. അടുത്ത നിമിഷം ബിനു അവളെ പുറത്തേക്ക് വലിച്ചിട്ടു,.

“അവളുടെ കൈ വിട്ടേക്ക് ബിനുവേട്ടാ,.. സമയം ഒരുപാട് വൈകി,. വീട്ടിലാക്കണം,… ”

അയാൾ അവളുടെ മൃദുവായ കൈകളിൽ പിടിയമർത്തി, അവിക വേദനകൊണ്ട്, പുളഞ്ഞു,.. “അങ്ങനെ നിനക്ക് പോണോ മോളെ ?” അവികയുടെ കണ്ണ് നിറഞ്ഞൊഴുകിയതും കിഷോർ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു,..
അവന്റെ കരവലയത്തിനുള്ളിൽ അവൾ നിന്നു, ..

“വിട്ടേക്കാൻ ഞാൻ പറഞ്ഞില്ലേ,.. എന്നെക്കൊണ്ട് കൂടുതൽ ഒന്നും ചെയ്യിക്കരുത്,.. ”
“അത് എന്നാ മറ്റേടത്തെ പരിപാടിയാ മോനെ കിഷോറേ,.. നീ ചെറിയ ചെക്കനാ,.. നീ ഈ എതിർക്കുന്നതിന് അനുസരിച്ചു ഇവളാണ് കൂടുതൽ കരയാൻ പോണത്,… ”

ബിനുവിന്റെ കണ്ണുകളിൽ പക എരിഞ്ഞുകത്തുകയായിരുന്നു, അടുത്ത നിമിഷം കിഷോറിന്റെ കോളറിൽ പിടി വീണു,.. അവിക ഞെട്ടിപ്പോയി,.. ബിനു അവന് നേരെ കത്തി വീശിയതും അവിക കിഷോറിന്റെ നെഞ്ചിലേക്ക് മുഖമമർത്തി,…

“എന്തോന്നാ ബിനു ഇത് ? ഒരു പെണ്ണിന്റെ പേരും പറഞ്ഞു, നമ്മൾ തല്ലുകൂടുന്നത് ശരിയാണോ ? അവന് ഇഷ്ടമല്ലെങ്കിൽ വേണ്ട, അവർ പൊക്കോട്ടെ,.. ”

“രഘു അണ്ണാ അത്,… ”

“പറഞ്ഞത് കേട്ടില്ലേ, കൈ എടുക്കാൻ,.. ” ബിനു അമർഷത്തിൽ അവികയെ നോക്കി, അവൾ കിഷോറിനോട് കൂടുതൽ ചേർന്ന് നിന്നു, .

“താങ്ക്സ് രഘു അണ്ണാ,… ” കിഷോർ രഘുവിനോട് നന്ദി പറഞ്ഞു,..

“എന്തിനാടാ താങ്ക്സ് ഒക്കെ, കുട്ടി വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്,..” അയാൾ അവളുടെ കവിളിൽ പിടിച്ചു,.. അയാളുടെ കണ്ണുകളിൽ നിറഞ്ഞതും കാമമായിരുന്നു,. കിഷോർ ദേഷ്യം നിയന്ത്രിച്ചു,..

“നീ ഇവളെ വീട്ടിൽ കൊണ്ട് പോയി വിട്,… ”
കിഷോർ അവളെ ചേർത്ത് പിടിച്ചു നടന്നു,..

“അണ്ണനെന്ത് പണിയാ കാണിച്ചേ ? അണ്ണന് ഞങ്ങളേക്കാളും ഇന്നലെ വന്ന അവനാണോ വലുത്,.. വല്ലാത്തൊരു പീസ് ആയിരുന്നു അവൾ ആരെയും കൊതിപ്പിക്കുന്ന ഐറ്റം,.. അണ്ണൻ പറഞ്ഞത്കൊണ്ടാ, അവനെ കേറ്റി വിട്ടത്, അല്ലാരുന്നേൽ,…. ”

“അവളെ ഇനിയും നമ്മുടെ കയ്യിൽ കിട്ടുമെടാ,.. ഇപ്പോൾ വിട്ടേക്ക്, രണ്ടാളെയും,… ”

അയാളുടെ സിഗരറ്റിൽ നിന്നും പുക ഉയർന്നു പൊങ്ങി,…

********
പുറത്തെത്തിയതും അവൾ അവനിൽ നിന്നടർന്നു മാറി,. കിഷോർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു,. “ഇതിലാണോ പോകുന്നേ ?”

“തൽക്കാലം അതേ ഉള്ളൂ, അടുത്ത പ്രാവശ്യത്തേക്ക് കുറച്ചുകൂടി നല്ല വണ്ടി ആക്കാം,… എന്തേ ?”

അവിക അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു,.. കിഷോർ പുഞ്ചിരിയോടെ അവളെ തന്നിലേക്കടുപ്പിച്ചു,…

“നിന്നെ ആർക്കും വിട്ട് കൊടുക്കാൻ തോന്നില്ല അവിക,… ” അവൾ അവന്റെ ചുമലിൽ അമർത്തി കടിച്ചു,… കിഷോർ വേദനയാൽ പിടി വിട്ടു,.. “ഒരു കണക്കിന് നിനക്ക് ബോധം ഇല്ലാഞ്ഞത് നന്നായി, അല്ലാരുന്നേൽ ഞാൻ കുറച്ചു പണിപ്പെടേണ്ടി വന്നേനെ,… ” അടുത്ത നിമിഷം അവന്റെ കവിളിൽ അടി വീണു,.. കിഷോർ പുഞ്ചിരിയോടെ തല താഴ്ത്തി,..

അവൾ അവന്റെ ബൈക്കിന്റെ പുറകിൽ കയറി,…

“ദയവു ചെയ്തു ഗട്ടറിൽ ചാടിക്കരുത്,… “.

“നീയെന്തിനാ പഠിക്കണത് ???”

“പ്ലസ്ടു,.. എന്തിനാ പഠിക്കണത് എന്ന് എടുത്തു ചോദിച്ചു ചളിയടിക്കാൻ നിക്കണ്ട,.. ”

“നീ കൊള്ളാലോ,.. ഏതാ സബ്ജെക്ട് എന്നാ ചോദിച്ചത്?”

“ഐഡന്റിറ്റി കാർഡിൽ പേര് നോക്കിയപ്പോൾ, അത് നോക്കിയില്ലേ ???”

അവളോട്‌ കൂടുതൽ ഒന്നും ചോദിക്കുന്നത്, ഉത്തമമാവില്ല എന്നവന് തോന്നി,..

“ഓ മൈ ഗോഡ് പോലീസ് ചെക്കിങ്,… ” എല്ലാം കയ്യിൽ നിന്ന് പോയി എന്നവന് തോന്നി,… അവൻ വണ്ടിയൊതുക്കി,…

“ഇറങ്ങ്,.. ” അവികയുടെ മുഖത്തെ ഭാവമെന്തെന്ന് വായിച്ചെടുക്കാൻ ഒരു നിമിഷത്തേക്കാവനായില്ല, അവന്റെ ചങ്കിടിപ്പിന്റെ ആഴം, കൂടികൊണ്ടിരുന്നു….
*****
“വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ ഉണ്ടോടാ ?? ”
“ഉണ്ട്, സാറെ,.. ” വിനയാന്വിതനായി കിഷോർ മറുപടി പറഞ്ഞു,…

“ലൈസൻസ് എവിടെടാ ??”

അവൻ പോക്കറ്റിൽ നിന്നും ലൈസൻസ് എടുത്തു,…

“മ്മ്, കിഷോർ മാധവ്,… കൂടെയുള്ള ഈ കൊച്ചാരാടാ ??”

അവന്റെ ഉള്ളൊന്ന് കാളി,.. പിന്നെ രണ്ടും കല്പിച്ചു പറഞ്ഞു,.

“കൂട്ടുകാരന്റെ പെങ്ങളാ സാറെ,.. ”
അവിക ഞെട്ടലിൽ അവനെ നോക്കി,..

“കണ്ടിട്ട് അത്ര പന്തിയല്ലല്ലോ സാറെ,. ”

“കൂട്ടുകാരന്റെ പെങ്ങളേം കൊണ്ട് ഈ രാത്രി നീ എവിടെ കറങ്ങാൻ പോയതാ ,… ”

“വഴീന്ന് കണ്ടപ്പോൾ കേറ്റീതാ സാറെ,..” അടുത്ത നിമിഷം എല്ലാം തകരുമെന്നുറപ്പായെങ്കിലും കള്ളം തന്നെ പറയാൻ അവൻ തീരുമാനം എടുത്തു, ..

“അത് ഈ കൊച്ചു പറയട്ടെ ? എന്താ മോളെ സംഭവം ? മോൾക്ക്‌ ഈ ചേട്ടനെ എങ്ങനെയാ അറിയാവുന്നത് ???”

കിഷോറിനു കൈകാലുകൾ വിറക്കുന്നത് പോലെ തോന്നി !!!

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!