“കിഷോർ, ഡാ നിന്നെ സാർ വിളിക്കുന്നു, ”
കിഷോർ കോൺസ്റ്റബിളിനൊപ്പം നടന്നു,…
“ആ ഇദ്ദേഹം നാളെ റിലീസ് ആവാണല്ലേ ??? കുറേ നാളായി ഒന്ന് കാണണം എന്ന് വിചാരിക്കുന്നു,. ഞാനിവിടെ വന്നതും നീയിറങ്ങാനായല്ലേ ?”
അവൻ തല കുനിച്ചു നിന്നു,..
“എന്താ മോനെ കിഷോറേ, നാളെ റിലീസ് ആവാൻ പോവായിട്ടും നിനക്കൊരു സന്തോഷമില്ലാത്തെ ?”
“അത് സാറേ, ഇവന്റെ ആ പെണ്ണിനെന്തോ ആക്‌സിഡന്റ് പറ്റി, ഐ സി യു വിലാ ഉള്ളത്, അതിന്റെ വിഷമത്തിലാ ഇവൻ,… ”
“ഇവനെയൊക്കെ അന്നേ പിടിച്ചു ജയിലിൽ ഇടേണ്ടതായിരുന്നു, എന്നിട്ടും ആ കൊച്ചെന്താ അങ്ങനെ പറഞ്ഞതെന്നാ എനിക്ക് മനസിലാവാത്തത്,.. ”
അയാൾ കിഷോറിനെ നിഗൂഢമായി വീക്ഷിച്ചു,..
***—–*****—****
“വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ ഉണ്ടോടാ ?? ”
“ഉണ്ട്, സാറെ,.. ” വിനയാന്വിതനായി കിഷോർ മറുപടി പറഞ്ഞു,…
“ലൈസൻസ് എവിടെടാ ??”
അവൻ പോക്കറ്റിൽ നിന്നും ലൈസൻസ് എടുത്തു,…
“മ്മ്, കിഷോർ മാധവ്,… കൂടെയുള്ള ഈ കൊച്ചാരാടാ ??”
അവന്റെ ഉള്ളൊന്ന് കാളി,.. പിന്നെ രണ്ടും കല്പിച്ചു പറഞ്ഞു,.
“കൂട്ടുകാരന്റെ പെങ്ങളാ സാറെ,.. ”
അവിക ഞെട്ടലിൽ അവനെ നോക്കി,..
“കണ്ടിട്ട് അത്ര പന്തിയല്ലല്ലോ സാറെ,. ”
“കൂട്ടുകാരന്റെ പെങ്ങളേം കൊണ്ട് ഈ രാത്രി നീ എവിടെ കറങ്ങാൻ പോയതാ ,… ”
“വഴീന്ന് കണ്ടപ്പോൾ കേറ്റീതാ സാറെ,..” അടുത്ത നിമിഷം എല്ലാം തകരുമെന്നുറപ്പായെങ്കിലും കള്ളം തന്നെ പറയാൻ അവൻ തീരുമാനം എടുത്തു, ..
“അത് ഈ കൊച്ചു പറയട്ടെ ? എന്താ മോളെ സംഭവം ? മോൾക്ക് ഈ ചേട്ടനെ എങ്ങനെയാ അറിയാവുന്നത് ???”
കിഷോറിനു കൈകാലുകൾ വിറക്കുന്നത് പോലെ തോന്നി,. അവന്റെ ചങ്കിടിപ്പിന്റെ ആഴം കൂടി വന്നു, ..
“പറ മോളെ ???”.
“എന്റെ ഏട്ടന്റെ ഫ്രണ്ട് ആണ്,. ഞാൻ ട്യൂഷൻ കഴിഞ്ഞപ്പോൾ ലേറ്റ് ആയി, അപ്പോഴാ കിഷോറേട്ടൻ ആ വഴിക്ക് വന്നത്,… ”
കിഷോറിന് വിശ്വസിക്കാനായില്ല,. പോലീസുകാരന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു,.
“കൂട്ടുകാരന്റെ പെങ്ങളെ സ്വന്തം പെങ്ങളെപ്പോലെ തന്നെ കണ്ടേക്കണേ, കലികാലമായത് കൊണ്ട് പറഞ്ഞൂന്നേ ഉള്ളൂ,… ”
“ശരി,.. താങ്ക് യൂ സാർ,.. ”
അവൾ പോലീസ്‌കാരന് നന്ദി പറഞ്ഞു,.. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു, ..
**********
“അന്ന് അറസ്റ്റ് ചെയ്തു ജയിലിലടക്കണ്ടതാ ഇവനെ,. അപ്പോൾ രണ്ടാളും കൂടെ കള്ളം പറഞ്ഞു തടി തപ്പി,.. റേപ്പ് ചെയ്തവനോട് സോഫ്റ്റ് കോർണർ തോന്നാൻ വഴിയില്ല എന്തായാലും,.. രണ്ടാൾക്കും വല്ല കയ്യബദ്ധവും പറ്റീതാവും, അല്ലേ മോനെ,.. അല്ലാതെ അന്ന് അവൾക്ക് നിന്നെ രക്ഷിക്കേണ്ട, യാതൊരു കാര്യവും ഇല്ലല്ലോ,… ”
കിഷോർ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു,..
“രണ്ടാളും കൂടെ തെറ്റിപ്പിരിഞ്ഞപ്പോൾ അത് റേപ്പ് ആയി,. നിന്റെ ഭാഗ്യക്കേടിന് അവൾ മൈനറും ആയിപ്പോയി,.. ”
“സാർ പ്ലീസ് അങ്ങനൊന്നുമല്ല കാര്യങ്ങൾ,.. !”
“നീ പൊയ്ക്കോ നിന്നെ കാണാൻ വിളിപ്പിച്ചെന്നേ ഉള്ളൂ,. നിന്നോട് അവൾക്കില്ലാത്ത വൈരാഗ്യം എനിക്കെന്തിനാ,.. ”
അവികയെക്കുറിച്ച് പറഞ്ഞതൊക്കെയും സഹിച്ചു നിന്നത്,. നാളെ അവളെ കാണണമെന്നുള്ള അതിയായ ആഗ്രഹം ഒന്ന് കൊണ്ട് മാത്രവാ,… അല്ലായിരുന്നെങ്കിൽ,…
അവൻ ഭിത്തിയിൽ ആഞ്ഞിടിച്ചു,…
*********
“അവിക, തനിക്ക് എല്ലാം തുറന്നു പറഞ്ഞൂടാരുന്നോ ?”
“എന്തിന് ??”
“നിങ്ങളെ ഒരുപക്ഷേ,.. അറസ്റ്റ് ചെയ്‌തേക്കും, കൂടി വന്നാൽ മിനിമം ഒരേഴു വർഷം ജയിലിൽ കിടക്കേണ്ടി വന്നേക്കും,. വധ ശിക്ഷയൊന്നും ഉണ്ടാവില്ലല്ലോ നല്ലൊരു വക്കീലിനെ വെച്ചാൽ, നിങ്ങൾക്ക് സുഖമായി ഇറങ്ങിപ്പോരാം,.. ലാക്ക് ഓഫ് എവിഡൻസ്,.. പ്രതി നിരപരാധി ആണെന്ന് കണ്ടെത്തി വിട്ടയക്കുന്നു,.. പിന്നെ ആർക്ക് വേണ്ടി ഞാനയാളോട് സത്യം പറയണം,.. ”
കിഷോർ വണ്ടി നിർത്തി,…
“തന്റെ വീടെത്തി,.. താനിവിടെ ഇറങ്ങിക്കോ, ബൈക്കിന്റെ ശബ്ദം കേട്ട് ആളുകൾ അതുമിതും പറയണ്ട,.. ”
അവിക ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു,.. കിഷോറിന്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു,.. അടുത്ത നിമിഷം അവൾ തിരിഞ്ഞു നടന്നു,.. ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആലിംഗനം അവനെ ഞെട്ടലിലാഴ്ത്തി,..
“ചേട്ടൻ സൂപ്പർ ആയിരുന്നൂട്ടോ, എന്നെ ഒട്ടും വേദനിപ്പിച്ചില്ലല്ലോ,. ”
അവന് തന്റെ കാതുകളെ വിശ്വസിക്കാൻ പ്രയാസം തോന്നി,…
“വിട് അവിക ആരെങ്കിലും കാണും,.. ”
“അപ്പോൾ, പബ്ലിക്കിനെ പേടിയാണ്,.. ഇതിനൊക്കെ പ്രൈവസി വേണല്ലേ കിഷോറേട്ടാ ???”
“തനിക്ക് വെറുതെ ഒരു പ്രോബ്ലം ആക്കണ്ട എന്ന് കരുതി,.. ”
“ഓ,.. എന്നെ കരുതി,.. അതെന്താ അവർ പറഞ്ഞപോലെ ഒന്ന് കൂടെ കിടന്നപ്പോഴേക്കും എന്നോട് വല്ല പ്രേമവും തോന്നി തുടങ്ങിയോ ???”
“എനിക്ക് തന്നോട് പ്രേമമൊന്നും തോന്നിയില്ല, എങ്കിലും താനെന്താ പോലീസുകാരുടെ അടുത്ത് കള്ളം പറഞ്ഞത് ? എന്നെ പേടിച്ചിട്ടാണോ അതോ ?” അവളുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിഞ്ഞു പിന്നെ അത് കോപത്തിലേക്ക് വഴി മാറി ,…
“താനെന്താ വിചാരിച്ചത്, നിങ്ങളോടുള്ള പ്രേമം കൊണ്ടാണ്,. ട്രാഫിക് പോലീസിനോട് കള്ളം പറഞ്ഞതെന്നോ ?? ഒരിക്കലും അല്ല കിഷോർ,.. നിങ്ങളോടെനിക്ക് വെറുപ്പ് മാത്രമേ ഉള്ളൂ,.. ”
കിഷോറിന്റെ മുഖമൊന്ന് മങ്ങിയെങ്കിലും അതവൻ പുറത്ത് കാണിച്ചില്ല,..
“ഞാൻ നിങ്ങളെക്കുറിച്ച് പരാതി പറഞ്ഞിട്ടെന്തു കാര്യം ? രാത്രി നിങ്ങളുടെ ബൈക്കിൽ കയറി വന്ന എന്റെ സ്വഭാവശുദ്ധി വിലയിരുത്തുന്നതിലായിരിക്കും ആദ്യം എല്ലാരും ശ്രദ്ധ കാണിക്കുക,. കാമുകനൊപ്പം രാത്രി ചുറ്റാൻ പോയ വിദ്യാർത്ഥിനി,. അത്രേ ഉണ്ടാവോളു,. ഇനി ഞാൻ പരാതി പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ,. കാമുകനോട് തെറ്റി പിരിഞ്ഞപ്പോൾ അവനുമേൽ ആരോപണം ഉന്നയിക്കുകയാണെന്നേ സമൂഹം പറയൂ, അപ്പോൾ ഞാൻ ഒരു വഞ്ചകി ആയി മാറും,.. ഇനി അങ്ങനൊന്നും സംഭവിച്ചില്ല എന്നിരിക്കട്ടെ, നിങ്ങളെ അറസ്റ്റ് ചെയ്താലും,. നിങ്ങൾക്കൊക്കെ വേണ്ടി വാദിക്കാൻ നല്ല വക്കീലന്മാർ വരും,. സുഖമായി നിങ്ങൾ ഊരിപ്പോരുകയും ചെയ്യും,.. ഇനി നിങ്ങൾക്ക് ശിക്ഷ കിട്ടിയാലും ജയിലിൽ സുഖവാസം അല്ലേ ? എനിക്ക് നേരെ തീർച്ചയായും സഹതാപതരംഗം ഉണ്ടാവും, പ്രതിക്ഷേധങ്ങൾ നടക്കും, എന്നാലും എന്റെ മേൽ സമൂഹം” ഇര ” എന്നൊരു പദം ചാർത്തി തരും,.. ചിലരൊക്കെ ഒരു മസാല പടം പോലെ ന്യൂസ് ചാനലുകാർ അവരുടെ റേറ്റിംഗ് കൂട്ടാനായി ടെലികാസ്ററ് ചെയ്യുന്നത് പോലെ കണ്ടു രസിക്കും,.. ചിലർ ചൂട് പിടിപ്പിക്കുന്ന വാർത്തകൾക്കായി സായാഹ്നത്തിലെ മഞ്ഞപത്രങ്ങളിൽ എന്നെക്കുറിച്ചുള്ള വാർത്തകൾ തിരയും,. ഐ ഡോണ്ട് വാണ്ട് ടു ബീ എ വിക്‌ടിം,. ”
അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു,.. കിഷോർ ഉത്തരമില്ലാതെ അവളെ നോക്കി,.
“സോ, കിഷോർ, നിങ്ങൾ തെറ്റ് ചെയ്തത് എന്നോടാണെങ്കിൽ, ആ തെറ്റിന് ശിക്ഷ വിധിക്കുന്നതും ഈ ഞാൻ തന്നെയായിരിക്കും,.. നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ശിക്ഷ,… ”
അവളുടെ കണ്ണുകളിലെ തിളക്കം അവനെ ഭയപ്പെടുത്തി,.. അവിക പുഞ്ചിരിക്കാൻ ശ്രമിച്ചു,.. അവൾ പതിയെ അവന്റെ കവിളിൽ ചുംബിച്ചു,.. അതവനെ ആകെ പൊള്ളിച്ചിരിക്കണം,..
“സോ ഗുഡ് നൈറ്റ്,… സ്വീറ്റ്,.. സോറി സോറി,.. ഇന്ന് ഫുൾ ഹോട് നൈറ്റ് ആവും ല്ലേ ?? അപ്പോൾ ഹോട്ട് ഡ്രീംസ്,.. ബൈ !”
കിഷോർ എന്ത് ചെയ്യണമെന്നറിയാതെ നിന്നു,.. അവളുടെ മനസ്സിൽ എന്താണെന്നത് അവന്റെ ചിന്തകൾക്കുമപ്പുറം ആയിരിക്കുമെന്നത് അവനുറപ്പുണ്ടായിരുന്നു,.. അവൻ കവിളിൽ കൈ വെച്ചു,.. ചങ്കിടിപ്പിന്റെ ആഴം വല്ലാതെ കൂടി വരുന്നത് അവനറിഞ്ഞു,..
(തുടരും )
അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission