Skip to content

അവിക – 6

അവിക

“അവിക നിൽക്ക്,.. ”

തന്നെ അവഗണിച്ചു അകത്തേക്ക് കയറിയ അവികയെ അവൻ പിടിച്ചു നിർത്തി,..

“എന്താ കിഷോർ ?” അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു,.

“എനിക്ക് നിന്നോട് സംസാരിക്കണം.. ”

“കൈ വിട് കിഷോർ,. ആരെങ്കിലും കാണും.. ”

“ആരാ മോളെ അത്,… ” കിഷോർ അവളുടെ കൈ വിട്ടു,.

“അതൊരു ഫ്രണ്ടാ കല്യാണിയമ്മേ, ഇതുവഴി പോയപ്പോൾ സംസാരിച്ചു എന്നേ ഉള്ളൂ,.. ”

അവിക കിഷോറിന് നേരെ തിരിഞ്ഞു,..
“ഇപ്പോൾ പോ കിഷോർ,. നമുക്ക് പിന്നെ കാണാം,.. ”

അവന്റെ ഉത്തരത്തിന് കാക്കാതെ അവൾ ഗേറ്റ് തുറന്നു അകത്തേക്ക് കയറി,.. കിഷോർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു,.

********
അവിക തല തുവർത്തി വന്നപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്,..

“കിഷോർ ??” അപ്പോഴേക്കും അവളുടെ വാ പൊത്തി അവൻ കുറ്റിയിട്ടു,… അവിക കൈ വിടീക്കാൻ ഒരു ശ്രമം നടത്തി,.

“നോക്ക് അവിക നീ ഒച്ച വെക്കരുത്, അഥവാ ഒച്ച വെച്ചാലും നിനക്ക് തന്നെയാ ചീത്തപ്പേര് !”
അവിക അവനെ ഉന്തി മാറ്റി,. പിന്നെ സാവധാനം ടവൽ ഉണക്കാനിട്ടു,..

“ചേട്ടനെന്താ ഒരുമാതിരി കാമുകന്മാരെ പോലെ,.. മതിലൊക്കെ ചാടി ??”
അവൻ കട്ടിലിൽ ഇരുന്നു,..

“നിന്നോട് അര്ജന്റ് ആയി സംസാരിക്കണമെന്ന് പറഞ്ഞില്ലാരുന്നോ ?”
“അതിനാണോ ഇത്രയും കഷ്ടപ്പെട്ട് വന്നത്,. ഞാൻ പറഞ്ഞതല്ലേ പിന്നെ കാണാമെന്ന്,.. ”

“മോളെ,.. ”
അവിക ഞെട്ടലിൽ കിഷോറിനെ നോക്കി,..

“അയ്യോ കല്യാണിയമ്മ,.. ” അവളവനെ ബാത്റൂമിലേക്ക് തള്ളി കയറ്റി,..

“ഇവിടെ നിന്നോണം, ശബ്ദിക്കരുത്,.. ”
ബാത്റൂമിന്റെ ഡോർ ലോക്ക് ചെയ്തു അവൾ റൂമിന്റെ കതക് തുറന്നു,..

“എന്താ കല്യാണിയമ്മേ ?”
“ബൂസ്റ്റ്‌,.. ”

“താങ്ക് യൂ,.. ”

“അല്ല മോൾ ആരോടാ സംസാരിച്ചേ ??”
അവിക ഒന്ന് പരുങ്ങി,..

“ആരോട്, ആരോടും ഇല്ല,.. ”
“അല്ല എനിക്ക് തോന്നീതാവും,.. ”

“ഓ അതോ, അത് പിന്നെ സ്കൂളിൽ ഒരു ഡ്രാമ കോമ്പറ്റിഷൻ ഉണ്ട്, ഞാനും പങ്കെടുക്കുന്നുണ്ട്, അതിലെ ഡയലോഗ് പറഞ്ഞു നോക്കീതാ,.. ”

“മ്, ശരി, സമയം കളയണ്ട മോളിരുന്നു പഠിച്ചോ ??”
അവൾ പുഞ്ചിരിയോടെ തലയാട്ടി,. ആശ്വാസത്തിൽ കതക് കുറ്റിയിട്ടു,.. തല്ക്കാലം രക്ഷപെട്ടു,.

അവിക ബൂസ്റ്റ്‌ ടേബിളിൽ വെച്ചു,. പിന്നെ ബാത്റൂമിന്റെ കതക് തുറന്നു,..

“എന്താ വല്ല ഒളിക്യാമറയും സെറ്റ് ചെയ്യുകയാണോ ?”

“എനിക്കെന്തിനാ മോളെ ഒളിക്യാമറ,.. നിന്റെ എല്ലാം എനിക്ക് സ്വന്തമായ സ്ഥിതിക്ക്, നിന്നെ ഒളിക്യാമെറയിലൂടെ കാണേണ്ട ഗതികേടൊന്നും എനിക്കില്ല,. വേണേൽ എന്റെ അവിക ചേട്ടന് വേണ്ടി,.. ” അവൾക്ക് ദേഷ്യം വരുന്നുണ്ടെന്നവന് മനസിലായി,..

“അല്ലേൽ വേണ്ട, . എനി വേ നൈസ് ബെഡ് റൂം,.. ”
അവൻ കട്ടിലിൽ മലർന്നു കിടന്നു, അപ്പോഴൊരു കത്തി കിട്ടിയിരുന്നെങ്കിൽ അവന്റെ നെഞ്ചിലേക്ക് കയറ്റമായിരുന്നു എന്നുപോലും അവൾ ആത്മാർഥമായി ആഗ്രഹിച്ചു, പിന്നെ സ്വയം നിയന്ത്രിച്ചു,..

അവിക ചെയറിൽ ഇരുന്നു,..
” പാവം ഇത്ര കഷ്ടപ്പെട്ട് മതില് ചാടി വന്നതല്ലേ, ദാ ബൂസ്റ്റ്‌ കുടിച്ചോളൂ,.. ”
അവൾ ഗ്ലാസ്സ് അവന് നേരെ നീട്ടി,..

“വേണന്നില്ല, നീയും കഷ്ടപ്പെട്ട് നടന്ന് വന്നതല്ലേ,.. കുടിച്ചോ,.. അല്ല കൂടെ ഒരുത്തൻ ഉണ്ടായിരുന്നല്ലോ, അവനെ വിളിച്ചു കൊടുക്കാമായിരുന്നില്ലേ ??”

“എന്താണ് കിഷോർ, മൊത്തത്തിൽ ഒരു വശപ്പിശക്,.. ഒരുമാതിരി ചോക്ലേറ്റ് കാമുകന്മാരെ പോലെ സംസാരിക്കുന്നത്, ?”

“ഞാനല്ല മോളെ ചോക്ലേറ്റ് പയ്യൻ, അത് നിന്റെ കൂടെ വന്ന പയ്യൻ ഇല്ലേ, അവൻ ??”

“അതോ, അത് അർജുൻ,.. ക്ലാസ്സ്‌ മേറ്റ്‌ ആണ്,.. ”

“നീയെന്തിനാ അവന്റെ കൂടെ പൊരുന്നേ ?? നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യുമാരുന്നല്ലോ ?”

“കിഷോറെന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നത്,.ഞാൻ എനിക്കിഷ്ടമുള്ള ആൾക്കാരുടെ കൂടെ പോരും,. അത് ചോദിക്കാൻ നിങ്ങളാരാ ? അങ്ങനെ എന്തവകാശവാ നിങ്ങൾക്ക് എന്റെ മേൽ ഉള്ളത്,… ”

കിഷോർ അടുത്ത നിമിഷം അവികയെ ഹഗ് ചെയ്തു, ഒരു നിമിഷത്തേക്ക് അവിക പകച്ചു നിന്നു,.
“അവീ,.. പ്ലീസ് റിലാക്സ്,.. ”
അവിക ദേഷ്യം നിയന്ത്രിക്കാൻ പാട് പെട്ടു,..

“വിട് കിഷോർ,.. അല്ലെങ്കിൽ ഞാനൊച്ച വെക്കും,.. ”
അവൻ മനസില്ലാമനസോടെ അവളിൽ നിന്നും അടർന്നു മാറി,..
അവിക ശാന്തയായി കട്ടിലിൽ ഇരുന്നു,.. കിഷോറും,.. അല്പസമയത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല,.. അടുത്ത നിമിഷം അവളവന്റെ ചുമലിൽ തല ചായ്ച്ചു,..

“എന്തിനാ കിഷോർ എന്നെ ? ഞാനെന്തു തെറ്റ് ചെയ്തിട്ടാ ?”

അവളുടെ മിഴിനീർ അവന്റെ ചുമലിലൂടെ ഒലിച്ചിറങ്ങി, അവൻ മറുപടി പറയാനാകാതെ തല കുനിച്ചിരുന്നു,..

അവിക മിഴിനീർ തുടച്ചു,..
“എന്തിനാ എന്നെ കാണാൻ വന്നത് ?”

അവൻ അധൈര്യം ഒരു കവർ അവൾക്ക് നേരെ നീട്ടി,..

“എന്താ ഇത് ??”
അവൾ അത് തുറന്നു നോക്കി,..
“ഐ -പിൽസ് ???”
അവൻ തല താഴ്ത്തി നിന്നതേ ഉള്ളൂ,.

“കൊള്ളാം കിഷോർ, ഞാൻ പ്രെഗ്നന്റ് ആവാതിരിക്കാൻ,.. നല്ല മൂവ്,.. ഞാനിതിപ്പോൾ കഴിക്കണം അല്ലേ ???”

അവൾ ടാബ്ലറ്റ് പൊട്ടിച്ചു വായിലേക്കിട്ടു,.. പിന്നെ ഒരു നിമിഷം ആലോചനയിൽ മുഴുകി,.. പിന്നെ അത് നിലത്തേക്ക് തുപ്പി,.. അവളെന്താണ് ചെയ്യുന്നതെന്ന അർത്ഥം മനസിലാവാതെ അവൻ അവളെ തന്നെ നോക്കിയിരുന്നു,..

“ഞാനിത് കഴിച്ചാൽ പ്രെഗ്നന്റ് ആവാതിരിക്കുമോ ??”

“അങ്ങനല്ല, ആവാനുള്ള ചാൻസസ് കുറയും,.. ”
“അപ്പോൾ ഞാൻ പ്രെഗ്നന്റ് ആയില്ലെങ്കിൽ ?”

“ആയില്ലെങ്കിൽ,. നല്ലതല്ലേ ??”

“ആണോ കിഷോർ ? അതിന്റെ അർത്ഥം ഞാൻ വിർജിൻ ആണെന്നാണോ ?? പറ കിഷോർ,.. ”

“അവിക, അത്,.. ”

“അല്ലല്ലേ.? ”

അവൻ ഉത്തരമില്ലാതെ നിന്നു,..
“ഞാനിത് കഴിച്ചിട്ട് പ്രെഗ്നന്റ് ആയില്ലെങ്കിൽ,. നീ സേഫ് ആകുമെന്ന് വിചാരിച്ചിട്ടാണോ കിഷോർ ???”
“അതല്ല അവികാ,.. നീ ചെറിയ കുട്ടി ആണ്,. നിന്റെ ഈ പ്രായത്തിൽ ഒരു കുഞ്ഞിനെ താങ്ങാൻ കഴുവുണ്ടാവില്ല നിന്റെ ഗർഭപാത്രത്തിന്, അത് റിസ്ക് ആയിരിക്കും അവിക, നിന്റെ ആരോഗ്യത്തിന്,.. ”

കണ്ണീരിനിടയിലും അവൾ പുഞ്ചിരിച്ചു,..

“ആണോ കിഷോർ. ? അങ്ങനാണോ ?”
സമനില തെറ്റിയവളെപ്പോലെയുള്ള അവളുടെ പെരുമാറ്റം അവന്റെ ചങ്ക് തകർത്തു,..

“നിനക്കപ്പോൾ അറിയില്ലാരുന്നോ ഞാൻ ചെറിയ കുട്ടിയാണെന്ന് ? ഇങ്ങനൊന്നും ചെയ്യരുതെന്ന്,.. എന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന്,.. ”

അവൻ അവൾക്ക് മുൻപിൽ കൈ കൂപ്പി,.. അവിക കണ്ണുനീർ തുടച്ചു,.. പിന്നെ ചിരിച്ചു,..

“ഇല്ല കിഷോർ, നീ അതൊക്കെ വെറുതെ പറയുവാ,. ഞാൻ പ്രെഗ്നന്റ് ആയില്ലെങ്കിൽ നിനക്ക് രക്ഷ പെടാം അതിനാണ്,.. ”
“അല്ലവികാ,.. ”

“അങ്ങനെ നീ ഒറ്റയടിക്ക് രക്ഷപെട്ടുപോയാലെങ്ങനെയാ കിഷോർ,.. ”
അവൻ മറുപടി ഇല്ലാതെ നിന്നു,.

“കിഷോർ, ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷവാ അവളുടെ പുരുഷനോടൊത്ത് ഇണചേരുന്ന നിമിഷങ്ങൾ,.. അത് എത്ര സന്തോഷം തരുന്നതായിരിക്കുമെന്നറിയുമോ ? പക്ഷേ എനിക്ക് അതിനുള്ള അവകാശം പോലും നിഷേധിച്ചില്ലേ കിഷോർ നിങ്ങൾ,.. ” അവൻ തല താഴ്ത്തി നിന്നു,.

“ഒരു 16 വയസ്സുകാരി സ്കൂൾ വിട്ട് വരുന്ന വഴി ആരൊക്കെയോ ചേർന്നവളെ തട്ടിക്കൊണ്ടു പോകുന്നു, ബോധം വരുമ്പോൾ ഒരു പുരുഷൻ അവളുടെ അരികിൽ,.. ഒന്ന് എതിർക്കാൻ പോലുമാവാതെ ഞാൻ ” കണ്ണുനീർ നിയന്ത്രണം വിട്ട് പുറത്തേക്കൊഴുകി,..

“തനിക്കെന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് പോലും മനസിലാവുന്നതിന് മുമ്പ്, ഒരു പിടി നോട്ട് കെട്ടുകൾ അവളുടെ നേരെ വെച്ചു നീട്ടുമ്പോൾ അവളിൽ ഉണർന്നു വരുന്ന സ്ത്രീ, അവളുടെ സ്ത്രീത്വത്തിന് പണം കൊണ്ട് വില നിശ്ചയിക്കുന്നു നിങ്ങൾ,.. അവളുടെ അവകാശങ്ങളെ താല്പര്യങ്ങളെ സ്വന്തം കാൽക്കീഴിലിട്ട് ചവിട്ടി മെതിച്ചു,.. കാമം തീർക്കാനുള്ള ഒരു ഉപകരണമായി അവളെ ഉപയോഗിച്ച്, ഒടുവിൽ ആ ഉപകരണത്തിന് വിലയിട്ടു നിങ്ങൾ,.. നിങ്ങൾ നിഷേധിച്ച ആ അവകാശങ്ങൾ ഞാൻ നേടിയെടുക്കണ്ടേ കിഷോർ ??”

അവൾ രുദ്രയായി മാറിയെന്നവന് തോന്നി,..
“വാ കിഷോർ, എനിക്കന്ന് സംഭവിച്ചതെന്തെന്ന് മനസിലാക്കി താ,.. എന്റെ പൂർണ്ണ സമ്മതത്തോടെ ഞാൻ നിങ്ങൾക്ക് മുന്നിൽ നിന്ന് തരികയാണ്,. ഇണചേരുന്നതിന്റെ സുഖം ഞാനുമൊന്നറിയട്ടെ,.. ”

അവളുടെ കണ്ണുകളെ നേരിടാൻ അവന് കഴിഞ്ഞില്ല,..
“അവിക,.. പ്ലീസ്,… ”

“എന്താ കിഷോർ,. എന്ത് പറ്റി,.. ഇതാണോ നിങ്ങളുടെ പൗരുഷം. ? ഒരു പെണ്ണ് പൂർണ്ണ മനസോടെ നിങ്ങൾക്ക് മുന്നിൽ നിന്ന് തരികയാണ്,. എന്താ പതറിപ്പോകുന്നത്,… നിങ്ങൾക്കെന്റെ ശരീരത്തോടിപ്പോൾ ആസക്തി തോന്നുന്നില്ലേ? കാമം തോന്നുന്നില്ലേ ????”

” അവികാ, ” അവൻ ഉറക്കെ വിളിച്ചു,… ”
താനിപ്പോൾ ബസിൽ ആണെന്ന ബോധം അപ്പോഴാണ് അവന് വന്നത്,.. അവനെ ആകെ വിയർത്തിരുന്നു,. യാത്രക്കാരുടെ മൂർച്ചയേറിയ നോട്ടങ്ങൾ അവന്റെ ഹൃദയത്തെ ആഴത്തിൽ കുത്തി നോവിച്ചു,… കിഷോറിന്റെയും മാധവൻ നായരുടെയും കണ്ണുകൾ പരസ്പരമിടഞ്ഞു,..

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!