Skip to content

അവിക – 7

അവിക

“എന്താ കിഷോർ, പേടിച്ചു പോയോ ?” അവികയുടെ മുഖത്ത് മിന്നിമറയുന്ന വിചാര വികാരങ്ങളെ മനസിലാക്കാൻ അവന് കഴിയില്ലെന്ന് ഉറപ്പായിരുന്നു,..

അവികയുടെ സ്പർശനം പോലും തന്നെ പൊള്ളിക്കുന്നുണ്ടെന്ന് അവന് തോന്നി,..
“ബൂസ്റ്റ്‌ കുടിക്കുന്നോ കിഷോർ ?”

ആദ്യം തന്റെ ചുമലിൽ കിടന്നു കരഞ്ഞ പെൺകുട്ടി ദുർബലയായിരുന്നു,. പിന്നെ ചോദ്യശരങ്ങളെറിഞ്ഞു തന്നെ തളർത്തിയവൾ രൗദ്രത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ചവളായിരുന്നു,.
ഇതിപ്പോൾ അങ്ങനൊന്നും സംഭവിച്ചിട്ടേ ഇല്ലെന്ന ഭാവത്തിൽ സ്നേഹത്തോടെ സംസാരിക്കുന്നു,. തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാനാവാതെ കിഷോർ അവികയെ നോക്കി നിന്നു,..

“കിഷോർ,.. ” ഞെട്ടലിൽ അവനവളുടെ കൈ തട്ടി മാറ്റി,…

“ഇതെന്താ ഇങ്ങനെ,.. ”
അവൾ പതിയെ അവന് നേരെ മുഖമടുപ്പിച്ചു..
“അവീ പ്ലീസ്,.. എനിക്ക് തിരക്കുണ്ട്,.. ഗുഡ് നൈറ്റ്,.. ”

അവിക അവന്റെ കൈ പിടിച്ചു,… അവൻ ധർമസങ്കടത്തിൽ അവളെ നോക്കി,..

“ഒരു കിസ്സ് എങ്കിലും താ കിഷോർ,… ”
അവൾക്ക് മുന്നിൽ താൻ തളർന്നു പോകുന്നതവനറിഞ്ഞു.. ചുംബിക്കാൻ പോയിട്ട് സ്പർശിക്കാൻ പോലും അശക്തനാണെന്ന് പറയണമെന്നുണ്ടായിരുന്നു,. എങ്കിലും നാവുയർന്നില്ല,..

“പ്ലീസ് കിഷോർ,.. ”

മനസില്ലാമനസോടെ അവളുടെ നെറുകയിൽ ചുംബിച്ചപ്പോൾ കുറ്റബോധം അവന്റെ ഉള്ള് പൊള്ളിച്ചു,..

“ഗുഡ് നൈറ്റ്,.. ” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,..

അവിക അവനോട് ചേർന്നു നിന്നു,.. “അർജുൻ എന്റെ നല്ല ഫ്രണ്ട് മാത്രമാണ്,.. ”

കണ്ണീരിനിടയിലും കിഷോർ പുഞ്ചിരിച്ചു,..
“ബൈ ടേക്ക് കെയർ,…

അവികയ്ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി,. താൻ പോലുമറിയാതെ അവനോടൊരു സോഫ്റ്റ്‌ കോർണർ ഉള്ളിൽ ഡെവലപ്പ് ചെയ്യുന്നുണ്ടോ ??
“ഇല്ലവികാ, അവനോട് നിനക്ക് പക മാത്രമേ ഉള്ളൂ,.. എത്ര ക്രൂരമായാണ് അവൻ തന്നെ കീഴ്പെടുത്തിയത്,. കിഷോർ തന്നെ,… ” അവിക ഇരച്ചു വന്ന കോപം കടിച്ചമർത്തി,..

********
“അമ്മേ, ഞാനിന്ന് അമ്മേടെ കൂടെ ഹോസ്പിറ്റലിൽ വന്നോട്ടെ,… ഇവിടിരുന്നു വല്ലാതെ ബോറടിച്ചു ”

ഡോക്ടർ മീര പുഞ്ചിരിച്ചു,.
“അതിനെന്താ,.. പോരെ ?”

പരിചയക്കാരെല്ലാം തങ്ങളുടെ സഹപ്രവർത്തകയുടെ മകളോട് സ്നേഹം പങ്കിടാൻ മത്സരിക്കുമ്പോഴായിരുന്നു, അമ്മയെയും കൊണ്ടുള്ള കിഷോറിന്റെ എൻട്രി,. അവൾ ഒന്ന് പകച്ചു നിന്നു,.. അവനെ കണ്ടതും കോപം നിയന്ത്രിക്കാനാവാതെ അവിക പാടുപെട്ടു,.. മുന്നിലേക്ക് ചെന്നാൽ ഒരുപക്ഷേ തനിക്ക് തന്നെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല,. തനിക്ക് സംഭവിച്ചത്, എല്ലാരും അറിയാനും സാധ്യത ഉണ്ട്,.. അവൾ അവന്റെ കണ്ണിൽ പെടാതെ മറഞ്ഞു നിന്നു,..

**********

“മേ ഐ കം ഇൻ ഡോക്ടർ ?”

“ആ കിഷോർ വരൂ,.. സിറ്റ് സിറ്റ്,.. ”

അവന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു,..
“അമ്മയുടെ ഓപ്പറേഷനുള്ള പണം ഇതുവരെ റെഡി ആയില്ല മേം .. ”

“നോക്ക് കിഷോർ,. നിങ്ങൾ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്ന നിലയ്ക്ക്,. താങ്കളുടെ അമ്മയുടെ രോഗം എത്രത്തോളം സീരിയസ് ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാലോ,.. സർജറി ആവശ്യമാണ്,. ആ സ്റ്റേജിൽ ആണ് നിങ്ങളുടെ അമ്മ ഇപ്പോഴുള്ളത്.. ഇനിയും വൈകിച്ചാൽ,.. ”

അവന്റെ കണ്ണ് നിറയുമെന്നായി,.. അവിക എല്ലാം ശ്രദ്ധിച്ചു കേട്ടു,. അവൻ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്നു അത്രേ,. അമ്മയ്ക്ക് ഇത്രയും സുഖമില്ലാത്ത അവസ്ഥയിലും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് മാത്രം വില കല്പിക്കുന്ന മൃഗമാണ് കിഷോർ,.. ഇങ്ങനൊരു മകനെ പ്രസവിച്ച ആ അമ്മയ്ക്ക്,.. പാടില്ല അവിക,. തന്റെ പക അവനോട് മാത്രമാണ്,..

“ഓക്കേ, താങ്ക് യൂ ഡോക്ടർ,.. ഞാൻ ശ്രമിക്കുന്നുണ്ട്,.

അവൻ പോയതും അവിക അമ്മയ്ക്ക് അരികിലേക്ക് ചെന്നു,.

“ആരാ അമ്മേ അത് ?”

“അതോ, കിഷോർ, നല്ല പയ്യനാ,.. മെഡിസിന് ഫൈനൽ ഇയർ പാതിയിൽ നിർത്തി,. എന്തൊക്കെയോ പ്രോബ്ലംസ്,.. നമ്മുടെ അവിനാഷിന്റെ അതെ പ്രായമാണ്,. ഒരനിയത്തി ഉണ്ട്,. നിന്റെ പ്രായമാണ് മോളെ,.. ”

“ആ അമ്മയ്ക്ക് എന്താ അസുഖം,.. ”

“കിഡ്നി ഫെയ്‌ലിയർ ആണ്, ഉടനെ സർജറി വേണം അല്ലെങ്കിൽ,.. ”

“അമ്മ പറഞ്ഞ സമയത്തിനുള്ളിൽ അയാൾ എങ്ങനെ പണമുണ്ടാക്കാനാണ് അമ്മേ,.. അമ്മയ്ക്കെന്തെങ്കിലും ചെയ്തു കൊടുത്തൂടെ?”
“എന്താ മോളെ ??”

“ആ സർജറി നടക്കണം അമ്മേ,.. ”
അവളെന്തോ തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു,.

************
“രഘു അണ്ണാ, എന്തെങ്കിലും ചെയ്യാൻ കഴിയോ ?? ”

“എന്ത് ചെയ്യാനാ മോനെ കിഷോറേ, പൈസക്കൊക്കെ എന്താ ടൈറ്റ്,. ”

“പ്ലീസ് എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ ”

“ശരി,.. ഒരു കേസ് ഉണ്ട്,. പണം നിനക്ക് ആവശ്യമുള്ളത് തരാം,. നിന്നെക്കൊണ്ട് കഴിയുമോ ??”

“ഞാൻ റെഡി ആണ് രഘുവണ്ണാ,.. ”

“കിഡ്നാപ്പിംഗ് ആണ്,.. ”

“റെഡി ആണ്,.. ”

“തട്ടിക്കൊണ്ടു പോരേണ്ട കുട്ടിയുടെ പേര് അവിക ഹരീന്ദ്രൻ,. ”

കിഷോർ പകച്ചു നിന്നു,.. രഘുവിന്റെ മുഖത്ത് ചിരി വിരിഞ്ഞു,. ബിനുവിന്റെ കണ്ണുകളിൽ അവളോടുള്ള കൊതി അവന് വായിച്ചെടുക്കാൻ കഴിഞ്ഞു,…

“എന്നാ ഒരു പീസ് ആണെന്നറിയുവോ രഘുവണ്ണാ,. ഗോതമ്പിന്റെ നിറം,.. ചാമ്പക്ക പോലത്തെ ചുണ്ടുകൾ പിന്നെ,.. ”

കിഷോറിന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി,…..

“എന്താ മോനെ കിഷോറേ റെഡി അല്ലേ??”
“പറ്റില്ല,.. ഞാൻ ഇറങ്ങുന്നു, . ”

“അങ്ങനങ്ങു പോയാൽ എങ്ങനെയാടാ,. ഇതോടേ കേട്ടിട്ട് പോ, നീ എത്രയൊക്കെ വല്യ കവചം തീർത്താലും അവളെ നമ്മൾ പൊക്കിയിരിക്കും,.. ”

“എന്റെ ജീവൻ കൊടുത്തിട്ടാണെങ്കിലും ഞാനവളെ സംരക്ഷിക്കും,. “കാരിരുമ്പിന്റെ കാഠിന്യമുണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്,. രഘുവിന്റെ കണ്ണുകൾ തിളങ്ങി,.
*********

“എത്ര നേരായീ കിഷോർ വിളിക്കുന്നു,.. എവിടെയാ ?”

“അവീ,..”

“ആ ഞാൻ തന്നെയാ,.. കിഷോറിപ്പോൾ എവിടെയാ ഉള്ളത്,. ”

“ബീച്ച് സൈഡിൽ.. ”

“എന്നാ പിന്നെ തിരിഞ്ഞൊന്ന് നോക്കിക്കേ,.. ” അവൾ കൈ ഉയർത്തി കാണിച്ചു.. അവന്റെ ഉള്ള് വല്ലാതെ പിടച്ചു,.. അവിക അവനെ ഹഗ് ചെയ്തതും അവൻ പുറകിലേക്ക് മാറി,..

“എന്ത് പറ്റി കിഷോർ, ഒരുമാതിരി അപരിചിതരെപ്പോലെ,. എന്താ മുഖത്ത് ആകെ ഒരു വിഷമം… ”

“ഒന്നൂല്ല,.. ”

“ഒന്നും ??”

” നിന്നോട് ഞാൻ പറഞ്ഞതല്ലേ ഒറ്റയ്ക്ക് ഇറങ്ങി നടക്കരുതെന്ന്,.. ”

“കഷ്ടമുണ്ട് കിഷോർ,… ”
അവൻ ദേഷ്യമടക്കി,..

“എനിക്കൊരു പഞ്ഞിമുട്ടായി വാങ്ങി തരുവോ ??”

കിഷോർ പോക്കറ്റിൽ നോക്കി,.. ഇനി അധികം നേരമില്ല നാളെയാണ് ഓപ്പറേഷൻ,. അതിനകം പണമെത്തിക്കണം..

‘എന്താ ആലോചിക്കുന്നേ, എനിക്കൊരു പഞ്ഞിമുട്ടായി വാങ്ങി തരാൻ പോലും പൈസ ഇല്ലേ, ??

“അവി അത്,.. ” അവൾ അത് വാങ്ങിക്കഴിഞ്ഞിരുന്നു,..

“കിഷോറിന് വേണോ ?” അവൻ വേണ്ടെന്ന് തലയാട്ടി,. അവിക പണം എടുത്ത് കൊടുക്കാൻ തുടങ്ങിയതും കിഷോർ തടഞ്ഞു,…

“ഞാൻ കൊടുത്തോളാം,… ” അവികയ്‌ക്കൊപ്പം അവൻ മണൽ തരികളിലൂടെ നടന്നു,..

“കിഷോറിനെന്തെങ്കിലും വിഷമം ഉണ്ടോ ??? ”
“എന്താ നീ ചോദിച്ചേ,.. ”

“ഒന്നൂല്ല, ആകെ മൊത്തം ഒരു മൂടിക്കെട്ടിയ ഭാവം,.. ”
“എന്റെ പ്രശ്നങ്ങളൊന്നും നീ വിചാരിച്ചാൽ തീരില്ല അവിക,.. ”

“അതെന്താ കിഷോർ അത്ര വല്ല്യ പ്രശ്നങ്ങളാ ???

“മ്മ്,.. ”

“എന്നാൽ പിന്നെ പറയണ്ട,.. ”
അവൾ അവനരികിൽ ഇരുന്നു,… അവനോട് ചേർന്ന്,.. അവൻ ഉള്ളിലെ ദുഃഖം കടിച്ചമർത്തി,..

“ഐ ആം സോറി അവിക,… ”
അവൾ നിശബ്ദയായി തിരകളെ നോക്കിയിരുന്നു,..

“നിന്നോട് ഞാൻ,.. ”
“വേണ്ട കിഷോർ,.. മാപ്പ് പറഞ്ഞാൽ തീരാവുന്ന ഒന്നല്ല നമുക്കിടയിൽ സംഭവിച്ചത്,.. എനിക്ക് കേൾക്കാനും താല്പര്യമില്ല,. കുറച്ചു നേരം ഞാനിങ്ങനെ ചേർന്നിരുന്നോട്ടെ ”

അവൻ ഉരുകുകയെണെന്ന് അവൾക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു,.. ഇപ്പോൾ അവന് തന്റെ ശരീരത്തോട് ആസക്തി ഇല്ല,. തന്റെ വികാരങ്ങളോട് പേടിയും ബഹുമാനവും മാത്രം,. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യലാകും ഉദ്ദേശം,.. അതൊന്നും എന്റെ ഉള്ള് തൊടില്ല കിഷോർ,.. നീ പ്രണയച്ചൂടിൽ വെന്തുരുകുന്നത് എനിക്ക് കാണണം,..

“ഐ തിങ്ക് ഐ ആം ഇൻ ലവ് വിത്ത്‌ യൂ കിഷോർ,… ”
അവൾ പ്രതീക്ഷിച്ചത് പോലെ അവനിൽ ഞെട്ടൽ ഉണ്ടായില്ല, പകരം നിർവികാരത,..

“നിന്റെ പ്രണയം സ്വീകരിക്കാൻ എനിക്ക് യോഗ്യത ഇല്ലവികാ,.. നിന്റെ ശരീരത്തിന് ഞാൻ മുറിവേൽപ്പിച്ചു,.. ഇനി നിന്റെ മനസ്സിനെകൂടി വേദനിപ്പിക്കാൻ വയ്യ,.. ”

“അതെന്താ ഒരു പെണ്ണിനെ റേപ്പ് ചെയ്താൽ അവളുടെ ശരീരത്തിന് മാത്രമേ മുറിവേൽക്കുകയുള്ളു എന്നാണോ കിഷോർ ചിന്തിക്കണത് ??”

“ഒരിക്കലും അല്ല,. പക്ഷേ വിശ്വാസങ്ങൾ തകരുമ്പോൾ ഉണ്ടാവുന്ന മുറിവുകൾ അതിലും ആഴത്തിൽ നമ്മെ വേദനിപ്പിക്കും,.. അതുണക്കാൻ ഒരു മരുന്നിനും കഴിയില്ല,.. നിന്നെ ഉപേക്ഷിച്ചിട്ട് പോവുകയല്ല ഞാൻ,. നിന്റെ കൂടെ ഞാൻ ഉണ്ടാവും,. പക്ഷേ എനിക്ക് നിന്റെ പ്രണയം സ്വീകരിക്കാൻ കഴിയില്ല അവിക,… ”

“അത് ശരിയാ കിഷോർ,. വിശ്വാസം തകരുമ്പോൾ ഉള്ള വേദന വളരെ വലുതാണ്,. ആദ്യം അച്ഛനും അമ്മയും ഒരു മകളുടെ വിശ്വാസം തകർത്തു,.. പിന്നെ കിഷോർ നീയും . നിന്നെ മാത്രം സ്വപ്നം കണ്ട ഒരു പെൺകുട്ടിയുടെ പ്രതീക്ഷകളെയാ നീ തകർത്തു കളഞ്ഞത്,.. ”

അവളെന്താ പറഞ്ഞു വരുന്നത് എന്ന് മനസിലാവാതെ കിഷോർ അവികയെ നോക്കി,..
അവളുടെ മിഴികൾ നിറഞ്ഞിരുന്നു,.

“ജൂൺ മാസത്തിൽ പെയ്ത ഒരു മഴയിൽ നനഞ്ഞൊട്ടി വിറച്ച ഒരു മൂന്ന് വയസുകാരിക്ക് തന്റെ കോട്ട് ഊരിക്കൊടുത്തപ്പോഴാ ഈ കൗമാരക്കാരിയുടെ മനസ്സിൽ ആ യുവാവ് സ്ഥാനം പിടിച്ചത്,.. പലപ്പോഴായി അയാളെ സ്കൂൾ പരിസരത്തും മറ്റുമായി കണ്ടപ്പോൾ അതൊരു ആരാധനയായി മാറുകയായിരുന്നു,. ഒരു നോട്ടത്തിന് വേണ്ടി പലപ്പോഴും കൊതിച്ചിട്ടുണ്ട്,. ആരാണെന്ന് പോലും അറിയാത്ത ഒരാളോട് എങ്ങനെയാ ഇങ്ങനൊരിഷ്ടം തോന്നുക എന്നോർത്ത് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്,. അന്ന് ആരൊക്കെയോ ചേർന്ന് എന്നെ തട്ടിക്കൊണ്ട് പോയപ്പോഴും ബോധം മറയുന്നതിന്റെ തൊട്ട് മുൻപ് പോലും രക്ഷകനായി അവൻ അവതരിച്ചിരുന്നെങ്കിലെന്നാ,.. എന്നാൽ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് രക്ഷകനെന്നു സ്വയം വിശ്വസിച്ച അതേ വ്യക്തിയുടെ കൈകൾ കൊണ്ട് പിച്ചിച്ചീന്തപ്പെടേണ്ടി വന്ന ഒരു പെണ്ണിന്റെ അവസ്ഥ എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?? എന്റെ ശരീരത്തെക്കാൾ മുറിവ് നിങ്ങളേൽപ്പിച്ചത് എന്റെ മനസിനാ,. എന്റെ വിശ്വാസങ്ങൾക്കാണ് കിഷോർ,… ”

ആ നിമിഷം ആഞ്ഞടിക്കുന്ന കടൽത്തിരകൾ വന്ന് തന്നെ പുൽകിയിരുന്നെങ്കിൽ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു,.. എല്ലാം കയ്യിൽ നിന്ന് പോകുകയാണ്,.. ദിവസങ്ങൾ പിന്നിടുമ്പോഴും താൻ ചെയ്ത പാപത്തിന്റെ ഭാരം ഏറി വരികയാണ്,.. നിനക്കെന്നല്ല, അവിക എനിക്ക് പോലും എന്നോട് ഈ ജന്മം ക്ഷമിക്കാനാവില്ല,…

അവിക മിഴിനീർ തുടച്ചു,. .

“ശരിയാ കിഷോർ, എനിക്കെല്ലാം കിട്ടി,. ഞാൻ ആഗ്രഹിച്ചതുപോലെ നിന്റെ നോട്ടം സ്പർശനം എല്ലാം,.. പക്ഷേ എനിക്ക് നഷ്ടപ്പെട്ടത് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുതായിരുന്നു,. എത്ര വില കൊടുത്താലും തിരികെ നേടിയെടുക്കാനാവാത്തത്,..

“എനിക്കറിയാം അവിക,.. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത് എന്താണെന്ന്,.. ഭ്രാന്തെടുത്തവനെപ്പോലെ എന്തൊക്കെയോ ചെയ്തു,.. തെറ്റാണെന്നറിഞ്ഞിട്ടും,.. അപ്പോഴൊക്കെ ഒന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ,… ”

അവന്റെ കണ്ണുകളിൽ പക എരിഞ്ഞു കത്തി,..

അവികയുടെ ഫോൺ റിങ് ചെയ്തു,..
“അയ്യോ അമ്മ,.. കിഷോർ മിണ്ടല്ലേ,… ” അവൻ ദേഷ്യമടക്കി.

“ആ അമ്മ, ഞാൻ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാ .. ”

“നാളെ എക്സാം ആണ് പോയിരുന്നു വല്ലതും പഠിച്ചോണം,.. ”

“ഓക്കേ അമ്മാ, ബൈ,.. ”

അവൾ ആശ്വാസത്തിൽ ഫോൺ കട്ട് ചെയ്തു,..
“ഓക്കേ കിഷോർ,.. ലേറ്റ് ആയി,. നമുക്ക് പിന്നെ കാണാം, . ബൈ,.. ”

കിഷോറിന് നിരാശ തോന്നി,..
“ഞാൻ ഡ്രോപ്പ് ചെയ്യണോ ?”

“വേണ്ട കിഷോർ,. കല്ല്യാണി അമ്മയ്ക്ക് എന്തൊക്കെയോ ഡൌട്ട് തോന്നി തുടങ്ങിയിട്ടുണ്ട്,. വെറുതെ എന്തിനാ,.. ”

“എങ്കിൽ ഞാനൊരു ഓട്ടോ വിളിച്ചു തരാം,.. ”

അവൾ അവന് നേരെ പ കൈ വീശി “ബൈ കിഷോർ,..

“ബൈ,.. ” അവൻ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി,.

പറയാൻ പലതും ബാക്കിയാക്കിയാണ് ഇന്നത്തെ വേർപിരിയൽ,.. പറയാതിരുന്നാൽ ഒരു പക്ഷേ അതൊരു വലിയ തെറ്റ് തന്നെയാവും,. ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റ്,….

(തുടരും )

അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!