“എവിടെയാ ഏട്ടാ, എത്ര നേരായി വിളിക്കുന്നു,. എന്താ ഫോൺ എടുക്കാഞ്ഞത് ??”
“ഏട്ടൻ തോറ്റുപോയി മോളെ,..” അവന്റെ ശബ്ദമിടറി,.
“ഓപ്പറേഷന്റെ കാര്യമോർത്താണോ ഈ ടെൻഷൻ ?”
“എന്താ ചെയ്യാ എന്നറിയില്ല,.. ”
“ഏട്ടനോട് ഡോക്ടർക്ക് അത്യാവിശമായി സംസാരിക്കണമെന്ന് പറഞ്ഞു,.. ഞാൻ കൊടുക്കാം ”
“താൻ ടെൻഷൻ അടിക്കേണ്ട, നാളെ തന്റെ അമ്മയുടെ സർജറി നടക്കും,.. ”
അവന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല,..
“അപ്പോൾ അതിനുള്ള പണം ??”
“ഒരു സ്‌പോൺസറെ കിട്ടി എന്ന് കരുതിക്കോളൂ,.. പേര് തൽക്കാലം വെളിപ്പെടുത്തില്ല , ചോദിക്കണ്ട,… ”
“ഞാൻ എങ്ങനെയാ നന്ദി പറയുക എന്നറിയില്ല,.. താങ്ക് യൂ സോ മച്ച് ഡോക്ടർ,.. ”
“നന്ദി എന്നോടല്ലേ പറയേണ്ടത്,.. അത് വേറൊരാൾക്ക് അവകാശപ്പെട്ടതാണ്,… ”
അവന്റെ കണ്ണ് നിറഞ്ഞു,…
*******
“ഹലോ, ഇതാരാ ???”
“അവീ,.. ” അവൾ ഒന്ന് ഞെട്ടി,..
“കിഷോറെന്താ ഈ രാത്രിയിൽ ???”
“ഐ ലവ് യൂ,… ” അവികയുടെ ഉള്ളിൽ ഒരു സ്പാർക് ഉണ്ടായി,.
കല്യാണിയമ്മ അവളുടെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു,…
“ഓ,.. അതോ,.. അത് നാളെ കാണുമ്പോൾ ക്ലിയർ ചെയ്തു തന്നാൽ പോരെ ???”
മനഃപൂർവം വിഷയം മാറ്റിയാണ് അവൾ സംസാരിച്ചത്,…
“പറ്റില്ല, ഇപ്പോൾ വേണം,… ” അവിക ആകെ ധർമ്മസങ്കടത്തിൽ ആയി,..
“അത്, പിന്നെ,.. എനിക്കൊന്നു ബുക്സ് റെഫർ ചെയ്യണം, അല്ലാതെങ്ങനാ പറയാ, ???”
“എന്നാൽ നീ റെഫർ ചെയ്യ് ഞാൻ അങ്ങോട്ടേക്ക് വരാം,.. ”
“അയ്യോ, അത് വേണ്ട,.. ”
“ഞാനിവിടെ പുറത്ത് ഉണ്ടെടി,.. ” അവൻ പുറത്ത് നിന്ന് കൈ വീശി കാണിച്ചു,.
“വേഗം എന്റെ കുട്ടി റൂമിലേക്ക് വാ,.. ” അവൻ കോൾ കട്ട് ചെയ്തു,..
അവിക എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു,..
” ആരാ വിളിച്ചേ ???”
“നീതു.. ഡൌട്ട് ക്ലിയർ ചെയ്യാനാ,… ഞാൻ എന്നാ പോയി പഠിക്കട്ടെ,.. നാളെ എക്സാം അല്ലേ !”
“ഭക്ഷണം കഴിച്ചിട്ട് പോ കുട്ടി,.. ”
“വേണ്ട കല്ല്യാണി അമ്മേ,.. ” കിഷോർ ഒന്നും കഴിച്ചിട്ടുണ്ടാവാൻ സാധ്യത ഇല്ലെന്നവൾക്ക് തോന്നി,..
“അല്ലേൽ വേണ്ട ഞാൻ പ്ലേറ്റിൽ എടുത്തോളാം,.. വിശക്കുമ്പോൾ കഴിക്കാലോ,.. “.
“മോളെ ദാ ഈ പാൽ കൂടെ കൊണ്ടോയിക്കോ,.. ”
അവിക ഒന്ന് ഞെട്ടി.,
“പാലൊന്നും വേണ്ട,… ”
“പഠിക്കുമ്പോൾ ഉറക്കം വരില്ല കുട്ടി,.. ”
*******
“ഇത് പിടിച്ചേ കിഷോർ,.. ”
“എന്തോന്നെടി ഇത് ഫസ്റ്റ് നൈറ്റോ ? പാലൊക്കെ ആയി,.. ”
അവിക കതക് കുറ്റിയിട്ടു,.. ഒച്ച ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു,..
“അയ്യോ, നമുക്കിടയിൽ അതൊക്കെ ആൾറെഡി കഴിഞ്ഞില്ലേ കിഷോർ,.. ”
“അത് വൈകുന്നേരം അല്ലേ,. ഇത് നൈറ്റ്,… ഫുൾ നൈറ്റ് !!”
“അപ്പോൾ ഇന്ന് പോണില്ലേ ?”
“ഇല്ല,.. ഇന്ന് നിന്നേം കെട്ടിപ്പിടിച്ച് ഉറങ്ങണം,… ” അവികയുടെ ചിന്ത പഴയ കാര്യങ്ങളിലേക്ക് പോയി,…
കിഷോർ അവികയുടെ ചുമലിൽ കൈ വെച്ചു,.. അവൾ ഞെട്ടലിൽ അവനെ നോക്കി,.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,..
“അവീ,.. ”
അവിക പേടിയിൽ അവനെ നോക്കി,..
“ഞാൻ ചുമ്മാ പറഞ്ഞതാടോ,.. എനിക്ക് കുറച്ചു കാര്യങ്ങൾ തന്നോട് സംസാരിക്കാനുണ്ട്,.. അതിനാ വന്നത്,… ”
അവിക വർത്തമാനകാലത്തിലേക്ക് തിരികെ വന്നു,..
“എനിക്ക് നാളെ എക്സാം ആണ് കിഷോർ,. ഒന്നും പഠിച്ചിട്ടില്ല,.. ”
കിഷോറിന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു,.. ഒരു നഷ്ടബോധം,…
“അര്ജന്റ് കാര്യമാണോ, ഫോണിൽ കൂടി പറഞ്ഞതിന്റെ മറുപടി ഞാൻ രാവിലെ തന്നതല്ലേ,.. ”
“ഒന്നൂല്ല,.. നീ പഠിച്ചോ ഞാനെന്നാൽ പിന്നെ വരാം… ”
“പോവല്ലേ കിഷോർ, ഒരു വക തലയിൽ കേറുന്നില്ല,.., ”
“ഏതാ നാളെ എക്സാം ???”
“മാത്‍സ്,.. ”
“ബുക്ക്സ് എടുക്ക് ഞാൻ ഹെൽപ് ചെയ്യാം ”
“കിഷോറോ ?”
“എന്തേ ഞാൻ പഠിപ്പിച്ചാൽ നിനക്ക് മനസിലാവില്ലേ ? അതോ പത്താം ക്ലാസ്സും, ഗുസ്തിയും, കൂലിത്തല്ലുമായി നടക്കുന്ന ഞാനെങ്ങനാ ഇതൊക്കെ പറയാന്നുള്ള സംശയം കൊണ്ടോ ?”
“അതല്ല, എന്നാലും ”
“ബുക്ക് എടുക്ക്,.. ”
“അപ്പോൾ പിന്നെ ഐശ്വര്യമായി പാൽ കുടിച്ചിട്ട് തുടങ്ങാം,.. ഫസ്റ്റ് നൈറ്റ് ഒക്കെ അല്ലേ !!!” അവിക അവന് നേരെ പാൽ നീട്ടി,..
“അപ്പോൾ പിന്നെ,.. ആദ്യം നീ കുടിക്കുന്നോ അതോ ഞാൻ കുടിക്കണോ ??”
“കിഷോർ കുടിച്ചോ,… ബാക്കി ഞാൻ കുടിച്ചോളാം,… ”
അവന്റെ മുഖം മങ്ങി,..
“എന്താ കിഷോർ,.. ”
“ഒന്നൂല്ല,… ”
“കിഷോർ, എനിക്കൊരു ഡൌട്ട്,.. ഈ ഫസ്റ്റ് നൈറ്റിൽ എന്തിനാ പാൽ മസ്റ്റ് ??”
“അവൾക്ക് ചോദിക്കാൻ കണ്ട ഡൌട്ട്,.. എനിക്കറിഞ്ഞൂടാ, ബുക്ക് എടുക്ക്,… അശ്രദ്ധ കാണിച്ചാൽ നല്ല തല്ല് കിട്ടൂട്ടോ,.. ”
അവിക ഞെട്ടലിൽ അവന്റെ ക്ലാസ്സും കേട്ടിരുന്നു,…
“നീയിത് എന്നെ നോക്കിയിരിക്കുവാണോ അതോ ?? ”
“പഠിക്കുവാ കിഷോർ,.. സത്യം,… ”
അവൻ പുഞ്ചിരിയോടെ ബുക്ക് മടക്കി,..
“കുറേ നേരം ആയില്ലേ , വിശക്കുന്നുണ്ടാവും,.. ”
“എനിക്ക് വാരി തന്നാൽ മതി കിഷോർ, . ”
“കൊള്ളാലോ,..”
ഒരു മകൾക്കെന്ന വണ്ണം അവനവളെ ഊട്ടി,.. അവികയുടെ മിഴികൾ നിറഞ്ഞു,..
“എന്താ അവി,.. മുളകുണ്ടാരുന്നോ ?? ”
“ഒന്നൂല്ല കിഷോർ,. ഞാനെന്റെ പപ്പയെ ഓർത്തു പോയി,. അതാ,.. ”
അവൾ മിഴികൾ തുടച്ചു,.. കിഷോർ പുഞ്ചിരിച്ചു ..
“ഇത് കഴിഞ്ഞിട്ട് കുറേ പഠിക്കാനുള്ളതാണെ, വേഗം,.. ”
“അല്ല കിഷോർ, ശരിക്കും എത്ര വരെ പഠിച്ചിട്ടുണ്ട് ??”
“എംബിബിസ് ഫൈനൽ ഇയർ,… ”
അമ്മ പറഞ്ഞത് കറക്റ്റ് ആണ്,..
“കംപ്ലീറ്റ് ചെയ്തില്ലേ.. ?”
“ഇല്ല, എക്സാം എഴുതാൻ കഴിഞ്ഞില്ല,.. ”
“അതെന്ത് പറ്റി ?”
“കുറച്ചു ഫാമിലി പ്രോബ്ലംസ്,.. അതൊക്കെ പോട്ടെ,.. നമ്മുക്ക് പഠിക്കാം, . ”
“കിഷോർ പഠിത്തം കംപ്ലീറ്റ് ചെയ്യണേ, ഇവിടെ രണ്ടു പേരാണ് എം ബി ബി എസ് കാര്, അമ്മേം ഏട്ടനും,.. ഏട്ടനിപ്പോൾ അബ്രോഡ് ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുവാ ” അവന്റെ മുഖം മങ്ങിയതവൾ ശ്രദ്ധിച്ചു,. ഇനി പഠനത്തെക്കുറിച്ച് പറയുന്നത് ശരിയല്ല,..
“അല്ല അവികയ്ക്ക് എന്താ താല്പര്യം ?”
“എനിക്ക് സിവിൽ സർവീസ്,… ”
“എന്നിട്ടെന്താ സയൻസ് എടുത്തത് ?”
“വീട്ടുകാരുടെ നിർബന്ധം,.. ഇവിടെന്ന് ഇനിയും ഒരു ഡോക്ടർ കൂടി വേണമെന്നാ അവർ പറയണത്,. ”
“അതും ഒരു സാമൂഹ്യ സേവനം തന്നെയല്ലേ ??”
“ബ്ലഡ് കണ്ടാൽ തല കറങ്ങുന്ന ഞാനെങ്ങനാ കിഷോർ ഡോക്ടർ ആവാ ??”
“പഠിക്ക് എന്തായാലും, ”
അവൾ മടിയോടെ അവനെ നോക്കി,..
“കുറച്ചല്ലേ ഉള്ളൂ, ഇതങ്ങ് തീർക്കാം,.. ”
അവിക മനസില്ലാമനസോടെ അവനെ നോക്കി,..
“അപ്പോൾ എന്റെ കുട്ടി കിടന്നോ,.. ”
“എനിക്ക് കിഷോറിന്റെ കൂടെ കിടന്നാൽ മതി,.. ഇടനെഞ്ചിന്റെ ചൂടും പറ്റി,.. ”
“ഞാൻ ചുമ്മാ പറഞ്ഞതാട്ടോ നിന്നേം കെട്ടിപിടിച്ചു കിടക്കാം എന്നൊക്കെ !”
“ഞാൻ സീരിയസ് ആയി പറഞ്ഞതാ !”
അവൻ ഒരു നിമിഷം ആലോചിച്ചു,.. പിന്നെ അവൾക്ക് നേരെ ഇരു കൈകളും നീട്ടി,. അവൾ അവനോട് ചേർന്ന് കിടന്നു,..
“പിന്നെ, അവി,.. കുറച്ചു ദിവസത്തേക്ക് ഞാൻ തന്നെ കാണാൻ വരില്ല,. എക്സാം ഒക്കെ നന്നായി എഴുതണം,.. ”
“അതെന്താ കിഷോർ,.. ”
“അമ്മയ്ക്ക് ഒരു ഓപ്പറേഷൻ,.. ദൈവം സഹായിച്ചതോണ്ട്, പൈസ ഒക്കെ ഓക്കേ ആയി,.. പിന്നെ അഖില കുറേ നാളായി ഹോസ്പിറ്റലിൽ നിൽക്കുന്നു,.. ”
“അഖിലയോ ??”
“പെങ്ങളാണ്, നിന്റെ പ്രായമേ ഉള്ളു, അവൾക്കും സ്കൂളിലൊക്കെ പോണ്ടേ ??””
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,.
“എല്ലാം നല്ല രീതിയിൽ നടക്കട്ടെ,.. ”
“പിന്നൊരു കാര്യം,. സ്കൂൾ വിട്ട് ഒറ്റയ്‌ക്കൊന്നും വരണ്ട, ആ ചെക്കനേം കൂടെ കൂട്ടിക്കോളൂ,.. “.
“അതിനു കിഷോറിന് അർജുനെ ഇഷ്ടമല്ലല്ലോ,.. ”
“രഘുവണ്ണനും ഗാങ്ങും പുറകെ ഉണ്ട്, സൂക്ഷിക്കണം,. അവനുണ്ടെൽ ഒരു ധൈര്യം ഉണ്ട്,. അടുത്തേക്ക് വരില്ല ”
“കൊള്ളാം കിഷോർ,… നിങ്ങളൊക്കെ ഒരു ടീം അല്ലായിരുന്നോ ? കൊട്ടേഷൻ, ഇപ്പോൾ രണ്ടു വഴിക്കായീല്ലേ ??”
“ആഗ്രഹിച്ചു പോയി ചേർന്നതൊന്നുമല്ല അവരുടെ ഗ്യാങ്ങിൽ,.. സാഹചര്യം അങ്ങാനായിപ്പോയി, അതാ,.. ”
“കൊല്ലും കൊലയുമൊക്കെ നല്ല കാര്യമാണെന്നാണോ ?”
“ഞാൻ ആരെയും കൊന്നിട്ടില്ല,.. “അവന്റെ ശബ്ദമിടറി,…
“നിന്നെയൊഴിച്ച് വേറെ ആരെയും ഒരു നോട്ടം കൊണ്ട് പോലും നോവിച്ചിട്ടില്ല,… ”
അവിക ദേഷ്യമടക്കി,…
“അതെന്താ കിഷോർ എന്നെ മാത്രം?,… ”
“അതൊന്നും ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല,.. നാളെ എക്സാം അല്ലേ,.. കിടന്നുറങ്ങ്,. വെറുതെ എക്സാം ഹാളിൽ പോയി ഉറക്കം തൂങ്ങേണ്ട,.. ”
“ഉറക്കം വരുന്നില്ല കിഷോർ,…. ”
“എന്തേ,… ”
“എനിക്ക് എന്നോട് വല്ലാതെ വെറുപ്പ് തോന്നുന്നു കിഷോർ,… ”
അവൻ മറുപടി പറഞ്ഞില്ല,…
“എന്ത് പെണ്ണാ ഞാൻ എന്നൊരു തോന്നൽ,.. ”
അവൻ അവളുടെ മുടിയിഴകളിൽ തലോടി,…
“കുറ്റബോധം തോന്നുണ്ടോ അവിക തനിക്ക് ?”
“ഇല്ലാതില്ല,.. കിഷോറിനെന്തോ ഒരു മാജിക്കൽ പവർ ഉണ്ട്,.. എത്രയൊക്കെ വെറുക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല,.. വെറുക്കുംതോറും മനസ്സ് കിഷോറിലേക്ക് കൂടുതൽ അടുക്കുവാ,.. ”
“നിന്റെ ഏജിന്റെ പ്രോബ്ലം ആണ്,.. കുറച്ചൂടെ കഴിഞ്ഞാൽ ഓക്കേ ആവും,… ”
അവന്റെ ആ മറുപടി അവൾക്ക് തൃപ്തി നൽകിയില്ല,…
“അങ്ങനല്ല കിഷോർ,.. ആർക്കെങ്കിലും റേപ്പ് ചെയ്ത ആളോട് പ്രേമമൊക്കെ തോന്നുവോ ???”
“തോന്നാം തോന്നാതിരിക്കാം,.. ”
“ഇതെന്താ ഇങ്ങനെ സംസാരിക്കണത് ??”
“പിന്നെങ്ങനെ സംസാരിക്കണം,.. നിനക്ക് എന്നോട് അങ്ങനൊരു വികാരം തോന്നിപ്പോയെങ്കിൽ അത് നിന്റെ ഏജിന്റെ പ്രോബ്ലം മാത്രമാണ്,… അല്ലാതെ നിനക്കെന്നോട് വെറുപ്പുണ്ടാകാൻ മാത്രേ സാധ്യത ഉള്ളു,.. ”
“അതും ഉണ്ട് കിഷോർ,… ”
അവൻ ചിരിച്ചു,…
“വെറുക്കണോ സ്നേഹിക്കണോ എന്നറിയാത്ത ഒരവസ്ഥ,… അല്ലേ ??”
“എക്സാക്റ്റ്ലി ”
“നീ എന്നോട് ഒരിക്കലും ക്ഷമിക്കരുത് അവിക,. നിന്റെ മനസ്സിൽ എന്നോട് ദേഷ്യമുണ്ടാവണം,. എന്നെ ഒരിക്കലും സ്നേഹിക്കരുത്,,,, ” അവന്റെ മിഴികൾ നിറഞ്ഞിരുന്നു,..
അവിക നിശബ്ദയായി കിടന്നു,.. അവളുടെ മിഴിനീർ ചാലുകൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി,..
“നീ കരയരുത് അവിക,. നീ ഒരിക്കലും തളരരുത്,.. നീ അഗ്നിയാണ് അവിക,.. ആ അഗ്നിയിൽ ഉരുകിചേർന്ന് ഇല്ലാതാവണം,.. എനിക്ക് ”
************
” മോളെ, അവീ, നേരം ഇതെത്രയായെന്നാ,.. എണീക്കു, നിനക്ക് സ്കൂളിൽ പോവണ്ടേ ??” അമ്മയുടെ ശബ്ദം,…
“കിഷോർ,… ” അവൻ അരികിൽ ഉണ്ടായിരുന്നില്ല,… അവൾ ചുറ്റും നോക്കി,. കിഷോർ പോയിരിക്കണം ടെറസിലേക്കുള്ള വാതിൽ ചാരിയിട്ടുണ്ട്,. അവിക പതിയെ എഴുന്നേറ്റു,… ധൈര്യം സംഭരിച്ചു മുറിയുടെ കതക് തുറന്നു,.. മുന്നിൽ അമ്മ,..
“ഇതെന്താ ഇന്നലെ രാത്രി നീ ഉറങ്ങീലെ, മുഖത്ത് ആകെ ഒരു ക്ഷീണം,.. ”
അവികയുടെ ഉള്ളൊന്ന് കാളി,..
“അത് അമ്മ, എക്സാം അല്ലേ ? പഠിക്കുവായിരുന്നു,.. ”
“എന്നിട്ട് കഴിഞ്ഞോ ???”
“മ്മ്,… ”
ഡോക്ടർ മീര ഉള്ളിലേക്ക് കയറി,.. കിഷോർ പോയിട്ടുണ്ടാവണേ എന്നവൾ ആത്മാർഥമായി പ്രാർത്ഥിച്ചു,..
“ഇന്നലെ ഭക്ഷണം റൂമിൽ വെച്ചാണോ കഴിച്ചത് ??”
“അത് അമ്മേ, കുറേ പഠിക്കാനുണ്ടായിരുന്നില്ലേ ???”
താനിപ്പോൾ നന്നായി കള്ളം പറഞ്ഞു തുടങ്ങിയിരിക്കുന്നു,. എന്തോ ഒന്ന് ഡോക്ടർ മീരയുടെ കാലിൽ തടഞ്ഞു, . അവർ അതിലേക്ക് സൂക്ഷിച്ചു നോക്കി,..
“എന്താ ഇത് ???”
അവിക ഞെട്ടി പോയി,. കിഷോറിന്റെ ഷർട്ടിന്റെ ബട്ടൺ,..
(തുടരും )
അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission