മുറ്റത്ത് പതിവില്ലാതെ വണ്ടികൾ പാർക്ക് ചെയ്തത് കണ്ട അവിക ഒന്നമ്പരന്നു,.. താനെന്തിന് ഭയക്കണം,.. എല്ലാം നഷ്ടപ്പെട്ടവൾ ഇനി എന്തിനെ ഓർത്താണ് ഭയപ്പെടേണ്ടത്,..
വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്,.. അച്ഛൻ വന്നിട്ടുണ്ട്,.. അമ്മ തല കുനിച്ചു നിൽക്കുകയാണ്,.. അർജുനും ഫാമിലിയും വന്നിട്ടുണ്ട്,.. അവളെ ആദ്യം കണ്ടത് അർജുൻ ആണ്,..
“മോളെ മര്യാദക്ക് വളർത്താൻ നിനക്ക് കഴിയില്ലായിരുന്നെങ്കിൽ പറഞ്ഞാൽ മതിയാരുന്നല്ലോ ഞാൻ കൊണ്ടൊയേനെ അവളെ,… ”
“അങ്കിൾ അവിക !”
മീര മകളെ നോക്കി, അവരുടെ മിഴികൾ നിറഞ്ഞിട്ടുണ്ട്,. ഇന്ന് വഴിയിലുണ്ടായ പ്രശ്നം തീർച്ചയായും അർജുൻ പറഞ്ഞിരിക്കണം,.. അതാണ് മകളെ മര്യാദയ്ക്ക് വളർത്തുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞത്,..
“സ്കൂൾ വിട്ട് ഇത്ര നേരമായിട്ടും നീ എവിടെയായിരുന്നു,.. ?”
“അർജുൻ അത് പറഞ്ഞില്ലാരുന്നോ. ഇല്ലേ അർജുൻ നീ പറഞ്ഞില്ല ?”
അർജുൻ തല താഴ്ത്തി നിന്നു ,…
“ഞാനെന്റെ ബോയ്ഫ്രണ്ടിന്റെ കൂടെ ഒന്ന് കറങ്ങാൻ പോയതാ,.. ചെറിയൊരു സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു ഇപ്പോൾ ക്ലിയർ ആയി,… ”
അടുത്ത നിമിഷം അവികയുടെ കരണം പുകഞ്ഞു അടിച്ചത് ഹരീന്ദ്രൻ ആയിരുന്നില്ല മറിച്ചു മീര ആയിരുന്നു,..
“എന്താടി ഇത് ? ഇങ്ങനെയാണോ ഞാൻ നിന്നെ വളർത്തിയത് ? ആരോടാ നീ സംസാരിക്കുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ ?? ”
“ഐ നോ,.. അതിനെന്താ പറയണ്ട കാര്യം പറയണ്ടേ ? എന്നായാലും നിങ്ങളൊക്കെ അറിയേണ്ടതല്ലേ ?” അവിക കൂസൽ ഇല്ലാതെ ഹരീന്ദ്രനെ നോക്കി,..
“അവികാ,… ” മീരയുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു,… അവൾ ശാന്തമായി അവരെ നോക്കി,..
“എന്താ അമ്മ ?”
“നീ ഇപ്പോൾ പ്രണയത്തെക്കുറിച്ച് സംസാരിക്കേണ്ട പ്രായമല്ല,… ” അവിക ബാഗ് സോഫയിൽ വെച്ചു,…
” കല്യാണിയമ്മേ, എനിക്കൊരു ചായ,… ”
“അമ്മു ആർ യൂ സീരിയസ് ?”
“യെസ്, ഐ ആം സീരിയസ് ഡാഡ്,.. എനിക്ക് നല്ല വിശപ്പുണ്ട് ഉച്ചക്ക് മര്യാദയ്ക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ല,… ”
ഹരീന്ദ്രന് ദേഷ്യമടക്കാൻ കഴിഞ്ഞില്ല,.. മാലിനി മീരയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,,…
“എന്താ മോളെ, നീയെന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത് ?? ” മീര ആകെ തളർന്നിരുന്നു,. മകളെ നഷ്ടപ്പെടുമോ എന്ന ചിന്തയാണ് അവരെ ഏറെ തളർത്തിയത്,. ഇടക്കെപ്പോഴോ അവികയിൽ നിന്നും തന്റെ ശ്രദ്ധ വിട്ടു എന്നത് നേരാണ്,.. അവികയുടെ പെരുമാറ്റത്തിൽ ഈയിടെയായി മാറ്റങ്ങൾ ഉണ്ടായിരുന്നു,.. തന്നിൽ നിന്നും എന്തൊക്കെയോ അവൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് പോലെ,..
“ചായ ചോദിച്ചത്, തെറ്റാണോ അമ്മേ ???” അവൾ നിഷ്കളങ്കമായി അവരെ നോക്കി,..
“ഇനഫ് മീര,.. ഇനഫ്,.. ഇനിയും ഞാനെന്റെ മോളെ നിനക്കരികിൽ നിർത്തില്ല,… കണ്ട തെണ്ടി ചെക്കന്മാർക്കൊക്കെ പന്തു തട്ടാനുള്ളതല്ല എന്റെ മോൾ,… “അയാൾ കോപം കൊണ്ട് ജ്വലിച്ചു,..
“വൗ,.. വെരി ഗുഡ് ഡാഡ്,.. വാട്ട് എ ഡയലോഗ്,.. ” അവിക ചൂളമടിച്ചു,….
ഹരീന്ദ്രൻ ശാസനയിൽ മീരയെ നോക്കി,..
“വൈ ആർ യൂ സ്‌കെയറിങ് ഇൻ ടു ഹെർ… ഇപ്പോൾ അമ്മ അച്ഛന്റെ ഭാര്യയല്ല ഇങ്ങനെ നോക്കി ശാസിക്കാൻ,.. ”
“ഇതൊക്കെയാ നീ നിന്റെ മോളെ പഠിപ്പിച്ചത് ?? ഇങ്ങനൊക്കെ ബിഹേവ് ചെയ്യാനാ, എത്ര കൾച്ചർലെസ്സ് ആയിട്ടാണ് ഇവൾ പെരുമാറുന്നത് ?”
“ഓഹോ,. താങ്കൾ താങ്കളുടെ മകനെ പഠിപ്പിച്ച സംസ്കാരത്തിന്റെ അടുത്ത് പോലും എത്തീട്ടില്ല,. താങ്കൾ പറയുന്ന എന്റെ അമ്മ പഠിപ്പിച്ച ഈ സംസ്കാരം, ”
“നിർത്ത് അവിക ഹീ ഈസ് യുവർ ഫാദർ,.. അദ്ദേഹത്തോട് അങ്ങനൊന്നും സംസാരിക്കരുത്,… ”
“ബഹുമാനത്തോടെ സംസാരിക്കണം അല്ലേ,.. ആം ഐ റൈറ്റ് ???”
അവികയുമായി തനിക്ക് അഞ്ചു വർഷത്തിലേറെ പരിചയമുണ്ട്, പക്ഷേ ആദ്യമായാണ് അവൾ ഇങ്ങനെ പെരുമാറുന്നത്,.. അർജുൻ മാതാപിതാക്കളെ നോക്കി, അവരും നിസഹായരായി നിൽക്കുകയാണ്,..
“അമ്മയ്ക്ക് ഇപ്പോഴും ഇദ്ദേഹത്തോട് ബഹുമാനം ഉണ്ടല്ലേ ? എനിക്കും ഉണ്ടായിരുന്നു ദാ, ജസ്റ്റ് ഒരു മണിക്കൂർ മുൻപ് വരെ,.. ”
മീര മനസിലാവാത്ത വിധം മകളെ നോക്കി,..
“എല്ലാമറിയുന്നതിന് തൊട്ട് മുൻപ് വരെ,… ”
ഹരീന്ദ്രൻ ശ്വാസമടക്കി അവളെ നോക്കി,…
“നീയെന്തറിഞ്ഞു എന്നാ ??”
“എല്ലാം,.. താങ്കളെന്താ പറഞ്ഞത് കുറച്ചു മുൻപ് മകളെ നന്നായി വളർത്താൻ അറിയില്ലെങ്കിൽ ഞാൻ കൊണ്ടോയിക്കൊള്ളമെന്നോ, അച്ഛൻ ഒരു മകനെ നന്നായി വളർത്തിയിട്ടുണ്ടല്ലോ,.. അമേരിക്കയിൽ കുടുംബവും കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുന്ന ഒരു മകനെ,.. ഡോക്ടർ അവിനാഷ് ഹരീന്ദ്രൻ,.. മനുഷ്യത്വം എന്തെന്നറിയാത്ത ദി മോസ്റ്റ് സെൽഫിഷ് ഡോക്ടർ ഇൻ ദി വേൾഡ് ഐ ഹാവ് എവർ സീൻ,…, .. ”
“അവിക, നോ,.. ”
“ഇല്ലമ്മാ, അമ്മയ്ക്ക് ഒന്നും അറിയില്ല,.. ഐ ഹാവ് ലോസ്റ്റ് മൈ ലൈഫ് ബിക്ക്വാസ് ഓഫ് മൈ ഫാദർ ആൻഡ് ബ്രദർ,… ”
“നീയെന്തൊക്കെയാ മോളെ ഈ പറയണേ ?”
മീര കരച്ചിലിന്റെ വക്കോളമെത്തിയിരിന്നു,.
“ഞാൻ പറഞ്ഞത് സത്യമാണ് അമ്മേ,… ” അവികയുടെ മിഴികൾ നിറഞ്ഞൊഴുകി,..
********——–******
അവിക അവന്റെ കോളറിൽ മുറുകെ പിടിച്ചു,..
“പറയ് കിഷോർ,.. പ്രതികാരമാണെന്നോ,.. അങ്ങനൊന്നും പറയരുത് കിഷോർ,.. കിഷോറിന് ഒരു അബദ്ധം പറ്റീതാണെന്ന് പറഞ്ഞാൽ കൂടി ഞാൻ വിശ്വസിച്ചോളാം,.. പക്ഷേ ഇങ്ങനൊന്നും പറയരുത് കിഷോർ ഞാനെന്ത് തെറ്റാ ചെയ്തത് ?”
” നീയൊരു തെറ്റും ചെയ്തില്ല അവിക,.. തെറ്റ് ചെയ്തത് നിന്റെ ഏട്ടനും അച്ഛനും ആണ്,… എന്റെ അമലയ്ക്ക് നീതി ലഭിക്കാതെ പോയത് അവൻ ഒറ്റ ഒരുത്തൻ കാരണമായിരുന്നു.ഡോക്ടർ അവിനാഷ് ഹരീന്ദ്രൻ,.. ”
അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ തുളഞ്ഞു കയറി,.. ഉച്ചത്തിൽ ഇടിമുഴക്കം പോലെ വന്നു പതിച്ച വാക്കുകൾ,.. തീമഴയെന്നപോലെ അവളെ വെണ്ണീറാക്കി, ഒരില കോഴിയും പോലെ അവൾ കിഷോറിന്റെ മെത്തേക്ക് വീണു,..
******—–*******
കിഷോർ അവളെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി,.. മുഖത്ത് വെള്ളം തളിച്ചു,. കണ്ണ് തുറക്കാൻ അവൾക്ക് ഭയം ഭയം തോന്നി,…
“ആർ യൂ ഓക്കേ അവിക? ”
“ഞാനിത് വിശ്വസിക്കില്ല,. നിങ്ങൾ കള്ളം പറയുവാ കിഷോർ,. എന്റെ ഏട്ടനൊരിക്കലും അങ്ങനൊന്നും ചെയ്യില്ല,.. അവരുടെ കൂടെ ഉണ്ടാവാൻ യാതൊരു സാധ്യതയും ഇല്ല, ഞാനിത് വിശ്വസിക്കില്ല കിഷോർ ! ”
“ഞാൻ പറഞ്ഞിട്ടില്ലേ അവിക വിശ്വാസങ്ങളാണ് നമ്മെ ഏറ്റവും കൂടുതൽ ചതിക്കുന്നതെന്ന്, അത് തകരുമ്പോഴാണ് ഏറ്റവും കൂടുതൽ വേദന ഉണ്ടാകുന്നതെന്ന് ”
“നിങ്ങൾ ഇതെല്ലാം വെറുതെ പറയുവാ,.. ഞാനിത് വിശ്വസിക്കില്ല,…” നിയന്ത്രണം വിട്ടൊഴുകിയ കണ്ണുനീർ അവളുടെ കവിൾത്തങ്ങളിലൂടെ ഒലിച്ചിറങ്ങി,…
“നിന്റെ ഏട്ടനാ അമലയുടെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് ചേഞ്ച് ചെയ്ത ഡോക്ടർ,… ” അവൻ പുകഞ്ഞു കത്തുകയായിരുന്നു,… അവികയ്ക്ക് ശബ്ദമുയർന്നില്ല,..
തന്റെ ഏട്ടൻ ?? താനും അവിനാഷും തമ്മിൽ 10 വയസ്സ് വ്യത്യാസം ഉണ്ട്,. അച്ഛനും അമ്മയും പിരിയുമ്പോൾ തനിക്കന്ന് അഞ്ചു വയസ്സാണ്,. പിന്നെ എല്ലാ വെക്കേഷനും ബാംഗ്ലൂരിൽ നിന്നെത്താറുള്ള ഏട്ടൻ സ്നേഹത്തിന്റെ നിറകുടമായിരുന്നു.. ആ ഏട്ടനാണ് മറ്റൊരു പെൺകുട്ടിക്ക് ലഭിക്കേണ്ടിയിരുന്ന നീതി ഇല്ലാതാക്കിയത്,.. വിശ്വസിക്കാൻ കഴിയുന്നില്ല,. പക്ഷേ എന്തിന് ?? പണത്തിനു വേണ്ടിയോ ?? കുന്നോളം സമ്പാദിച്ചുകൂട്ടിയിട്ടുണ്ടല്ലോ, എന്നിട്ടും മെഡിക്കൽ എത്തിക്സ് മറന്ന്,… കണ്ണുനീർ നിയന്ത്രണം വിട്ട് പുറത്തേക്കൊഴുകി,.. ഒരു ആർഗുമെന്റ്സ് നിരത്താൻ പോലും കഴിയാതെ കിഷോർ ചങ്ങലക്കിട്ടത് തന്റെ നാവിനെ മാത്രമല്ല,.. ശരീരം പോലും തളർന്നു പോകുന്നു
******—–*******
” വാട്ട് ഈസ് ദിസ് ഡോക്ടർ,.. ഈ റിപ്പോർട്ട് അല്ല നിങ്ങളെന്നെ ആദ്യം കാണിച്ചത്.. ഇറ്റ് ജസ്റ്റ് ഫേക്ക് .. ”
“എന്താണ് നിങ്ങൾ ഈ പറയുന്നത് കിഷോർ, ഈ റിപ്പോർട്ട് ഫേക്ക് ആണെന്നോ ?”
“അതിൽ വ്യക്തമായി പറഞ്ഞിരുന്നു, ഷീ വാസ് സെക്ഷ്വലി അഭ്യൂസ്ഡ് ബൈ മോർ ദാൻ 1 പേഴ്സൺ എന്ന്,. ഈ റിപ്പോർട്ടിൽ ആ കാര്യം ഇല്ല, നിങ്ങൾ എന്തിനിത് ചേഞ്ച് ചെയ്തു ? ” അവിനാഷിന്റെ തൊണ്ടയിലെ വെള്ളം വറ്റി,..
“ഞാനങ്ങനെ ഒരു റിപ്പോർട്ട് സൈൻ ചെയ്തിട്ടില്ല, വല്ല എറർസും വന്നതാവാം,. ബൈ മിസ്റ്റേക്ക് ,.. സെക്ഷ്വൽ റിലേഷൻഷിപ് നടന്നിട്ടുണ്ട്,. അത് ഞാനിതിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്,.. നിങ്ങളുടെ ഫസ്റ്റ് നൈറ്റ് ഒക്കെ ആയിരുന്നില്ലേ ഇന്നലെ,. സോ അതിന്റെ ആവാം,… ”
” അതൊരു മിസ്റ്റേക്ക് ആയിരുന്നില്ല ഡോക്ടർ,. നിങ്ങളത് ബോധപൂർവം മാറ്റിയതാണ്,. ഞാനും ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്, എനിക്കും അത് വായിച്ചാൽ നന്നായി മനസിലാകും,.”
“ഓ, ഐ സീ,. നിങ്ങൾക്ക് എങ്കിൽ സ്വന്തം പോസ്റ്റ് മാർട്ടം നടത്തിയാൽ മതിയാരുന്നല്ലോ,.. എന്തിനാ ഞങ്ങളെപ്പോലുള്ളവരുടെ വിലപ്പെട്ട സമയം കളഞ്ഞത് ?” അവിനാഷിന്റെ മുഖത്ത് പരിഹാസം നിറഞ്ഞിരുന്നു,.. എങ്കിലും കിഷോർ ദേഷ്യമടക്കി, ..
“ഡോക്ടർ പ്ലീസ്,.. അവളുടെ മരണത്തിന് കരണമായവർ ശിക്ഷിക്കപ്പെടണം,.. അതിന് എനിക്ക് ഡോക്ടറുടെ സഹായം കൂടിയേ തീരു, പ്ലീസ്, ഒരു പെൺകുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള കാര്യമല്ലേ ഡോക്ടർ,… ”
“ഇല്ലാത്ത കാര്യങ്ങൾ ഞാനെങ്ങനെയാ റിപ്പോർട്ടിൽ ചേർക്കുന്നത് ? താൻ സമയം കളയാതെ പോകാൻ നോക്ക്,.. പുറത്ത് വേറെയും പേഷ്യന്റ്സ് ഉണ്ട് ”
“പ്ലീസ് ഡോക്ടർ,.. കൈ വിടരുത്,… അമലയ്ക്ക് നീതി വേണം, സാറിന്റെയും വീട്ടിൽ അമ്മയും പെങ്ങളുമൊക്കെ ഉള്ളതല്ലേ,.. അവർക്ക് ആർക്കെങ്കിലും ആണ് ഇങ്ങനൊരവസ്ഥ വന്നതെങ്കിലോ ”
“മിസ്റ്റർ കിഷോർ മൈൻഡ് യുവർ വേർഡ്‌സ്,. എന്നെ റിപ്പോർട്ട് തിരുത്താൻ ഫോഴ്സ് ചെയ്തു എന്ന് പറഞ്ഞു ഞാൻ കംപ്ലയിന്റ് കൊടുക്കണോ,.. ?” അവിനാഷ് കോപാകുലനായി,.
അവൻ പുഞ്ചിരിച്ചു “സാർ ഇപ്പോൾ രക്ഷിക്കാൻ ശ്രമിച്ചവരൊക്കെ രക്ഷപെട്ടു എന്ന് സാറിനൊരു തോന്നലുണ്ടാവാം,.. എന്നാൽ ദൈവത്തിന്റെ കോടതിയിൽ അവരൊക്കെ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും,… ഏതൊക്കെ മാളത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചാലും,… പിന്നൊരു കാര്യം ഇപ്പോൾ സാർ ഈ ചെയ്തത് എന്തിന്റെ പേരിലായാലും ദൈവത്തിന് നിരക്കാത്ത പ്രവർത്തിയാ, പിന്നീട് അതോർത്തു നിങ്ങൾ ദുഃഖിക്കും,. ” അവന്റെ കൈ തട്ടി ടേബിളിൽ നിന്ന് ഫ്രെയിം ചെയ്ത ഒരു ഫോട്ടോ താഴെ വീണു,… അത് അവികയുടേതായിരുന്നു,…
മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,.. ഹരീന്ദ്രൻ തല കുനിച്ചിരുന്നു,. അർജുനും മറുപടി ഉണ്ടായില്ല,…
“സ്വന്തം ഏട്ടന്റെ സ്വാർത്ഥത കാരണം ജീവിതം നഷ്ടപ്പെട്ട ഒരനുജത്തിയാണ് ഞാൻ,.. യെസ്,.. ഐ ആം എ വിക്‌ടിം,.. എ റേപ്പ് വിക്‌ടിം !”
കൊടുങ്കാറ്റ് കണക്കെ അവളുടെ വാക്കുകൾ അവിടെ മൊത്തം ആഞ്ഞടിച്ചു,..
(തുടരും )
അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission