Skip to content

രുദ്രാക്ഷം – 1

malayalam thudarkadhakal

വിച്ചേട്ടാ …. അങ്ങ് വന്നേക്കു ഞാൻ പോവാ മഴ വരുണ്ട് .. ഇനി താമസിച്ചാൽ അച്ഛൻ വഴക് പറയും കേട്ടോ…..

തിരിഞ്ഞു നടക്കുന്നതിനു ഇടയിൽ അവൾ വിളിച്ചു പറഞ്ഞു ഞാൻ എന്തിനാ അവരുടെ എടക്ക് ഒരു കട്ടുറുമ്പ് ആകുന്നത്. ഒന്നാമതെ കൃഷ്ണേച്ചിക്ക് എന്നെ കാണുന്നതേ ഇഷ്ടമല്ല. അമ്പലത്തിലേക്ക് ഇറങ്ങിയതാ ഞാൻ അപ്പളാ കൃഷ്ണയെ കാണണം എന്ന് പറഞ്ഞു വിച്ചേട്ടൻ വന്നത് കൂടെ വരാൻ പറ്റില്ല എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ കാരണം ചോദിക്കുമ്പോൾ എന്ത്‌ പറയും. എന്നെ വിച്ചേട്ടന്റെ കൂടെ ഇനി കാണരുത് എന്ന് കൃഷ്ണേച്ചി പറഞ്ഞുനോ. അതോ……..

നീ എന്താ തനു തന്നത്തന്നെ സംസാരിക്കുന്നെ. ഉറക്കെ പറയുവുവാണേൽ എനിക്കും കൂടി കേൾക്കാമായിരുന്നു. നിനക്ക് കുശുമ്പാണ് പെണ്ണെ. അതല്ലേ നീ ഓടി ഇങ്ങ് പോന്നത് ഈ സന്ധ്യ സമയത്തു ആൽമരത്തിന്റെ പരിസരത്ത് ആരും വരില്ല. അഥവാ വന്നാലും വായനശാലയിൽ വന്നതാ എന്ന് പറഞ്ഞാലും മതിയായിരുന്നു. അതാ കൃഷ്ണ അവിടെ കാണാം എന്ന് പറഞ്ഞത്. നീ എല്ലാം നശിപ്പിച്ചു. ഒരു ധൈര്യത്തിനാണു നിന്നെ കൂടെ കൂട്ടിയത്. ഇതു ഇപ്പോൾ ഒന്നും എന്റെ കൃഷ്ണയോട് പറഞ്ഞതും ഇല്ല. അവൾ പിണങ്ങി എന്ന് തോനുന്നു.

എന്നും പറഞ്ഞു അവളുടെ തലക് ഒരു കൊട്ട് കൊടുത്തു അവൻ ഓടി. അത് കണ്ടു അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു. മഴ തുള്ളികളിൽ കണ്ണുനീർ ലയിച്ചു ഭൂമിയിൽ പതിച്ചിരുന്നു

*********************************************
മുഖത്തേക്ക് മഴത്തുള്ളികൾ ചിതറി തെറിച്ചപ്പോളാണ് അവൾ സ്വബോധത്തിലേക് വന്നത് ബസിന്റെ ഷട്ടർ എല്ലാവരും താഴ്തി കഴിഞ്ഞിരുന്നു. ഏഴു വർഷത്തിന് ശേഷം വീണ്ടും നാട്ടിലേക്ക്. ഭരതൻ മാഷ് കവലയിൽ വന്ന് കാണും. സ്കൂൾ മാഷ് ആയി അച്ഛൻ പിരിഞ്ഞതിൽ പിന്നെ കുട്ടികൾക്കു ട്യൂഷൻ എടുപ്പാണ് ഇപ്പോൾ. ഞാൻ വരുന്നത് പ്രമാണിച്ചു അവധി ആകും കുട്ടികൾക്കു. പാവം ഏഴു വർഷം ആ വീട്ടിൽ ഒറ്റക്… അത് ഓർക്കുമ്പോൾ തന്നെ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നാറുണ്ട്. അന്നത്തെ ആ പതിനഞ്ചുകാരിയുടെ മനസിലെ സങ്കടങ്ങളും ദേഷ്യവും ഈ ഏഴു വർഷത്തിലെ മഴയിലും അലിയിച്ചു കളയാൻ പറ്റുന്നതല്ലായിരുന്നു.

അമ്പലക്കടവ്… അമ്പലക്കടവ്.. ബസിലെ കിളി വിളിച്ചു പറയുന്നത് കേട്ടു ബാഗുകൾ തൂകി ബസില്നിന്നും ഇറങ്ങി.. അച്ഛൻ പഴയ കാലൻകുടയും ചൂടി കവലയിൽ തന്നെ ഉണ്ടായിരുന്നു.. കണ്ടപാടെ ഓടി പോയി ആ നെഞ്ചിൽ വീണു. അച്ഛൻ എന്നെ ചേർത്ത് പിടിച്ചു പിന്നെ കയ്യിൽ നിന്നും ബാഗ് വാങ്ങി മുന്നോട്ട് നടന്നു.

കഴിഞ്ഞ വർഷം ഞാൻ വന്നപ്പോൾ കണ്ടതിലും നീ ഷീണിച്ചു വാവേ… എന്താ ഇപ്പോൾ ആഹാരം ഒന്നും ഇല്ലേ? ഇനി എന്റെ കൂടെ തന്നെ ഉണ്ടലോ നീ ആഹാരം ഒക്കെ ഞാൻ നോക്കിക്കോളാം… ഞാൻ അത് കേട്ടു ഒന്ന് ചിരിച്ചു. ചെമ്മൺ പാത ഇപ്പോൾ ടാർ ചെയ്തിരിക്കുന്നു അവിടെ നിന്നും നോക്കിയാൽ കാണുന്ന തരത്തിൽ അരയാൽ പന്തലിച്ചു നില്കുന്നു. വർഷം എത്ര കഴിഞ്ഞാലും ചില ഓർമ്മകൾ മനസിനെ കുത്തി നോവിക്കും.

പടിപുര വീടിന്റെ മുന്നിൽ എത്തിയപ്പോൾ നടപ്പിന്റെ ശക്തി കുറഞ്ഞു അറിയാതേ കണ്ണുകൾ മുകളിലെ അ ഒറ്റമുറിയിലേക്കു പോയി. മെല്ലെ അച്ഛന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറുമ്പോളും മനസ് വേണ്ട എന്ന് പറയുമ്പോളും എതിർ വശത്തെ പടിപ്പുരയിൽ എന്റെ കണ്ണുകൾ തങ്ങി നിന്നു. കുളിച്ച് അത്താഴം കഴിച്ചതിനു ശേഷം അച്ഛന്റെ കയ്യിൽ പിടിച്ചു ഉമ്മറത്ത് പടിയിൽ ഇരുന്നു. അച്ഛന് എന്നോട് എന്തൊ പറയാൻ ഉണ്ട് നു തോന്നി. വാവേ ഈ ഏഴു വർഷം എന്താ നീ ഈ നാട്ടിലിനു അകന്നു നിന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല പക്ഷേ എന്റെ മോൾ ഇപ്പോൾ ആ പഴയ പത്താം ക്ലാസ്സ്‌കാരി അല്ല. അത് എപ്പളും ഓർമയിൽ ഉണ്ടാകണം. ഒരുപാട് യാത്ര ചെയ്തതല്ലേ പോയി കിടന്നോ അച്ഛൻ കുറച്ചൂടെ കഴിയും. ഇപ്പോൾ രാഘവൻ മാഷ് വരും ഞങ്ങൾ ഇവിടെ ഒന്നും രണ്ടും പറഞ്ഞ് ഇരിക്കും. മോളു പൊക്കോ. എന്നും പറഞ്ഞ് അച്ഛൻ മുറ്റതേക് ഇറങ്ങി. ഞാൻ അകത്തെ പടിക്കെട്ടുകൾ കയറി എന്റെ മുറിയിൽ എത്തി. മെല്ലെ വാതിൽ തുറന്ന് അകത്തു കയറി. നല്ല കുന്തിരികത്തിന്റെ മണം ആകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വാതിൽ അടച്ചു ജനലക് അരികിലേക്ക് നടന്നു. ജനലിന്റെ കൊളുത്തു എടുത്തു ഞാൻ എതിർ വശത്തെ അ ഒറ്റ മുറിയിൽ നോക്കി നിന്നു. കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ കണ്ണുനീർ ഒഴുകികൊണ്ടേ ഇരുന്നു.

പെട്ടന്ന് തന്നെ ആ മുറിയിൽ ലൈറ്റ് തെളിഞ്ഞു. പഴയ ജനൽ പാളി തന്നെ ജനലിന്റെ താഴെ ഭാഗം മാത്രം തുറന്നു കിടക്കുന്നു. ആ മുറിൽ ഒരു നിഴൽ അനക്കം കാണാം. ജനലിന്റെ അടുത്ത് ഒരാൾ….. മുഖം മുകളിലെ ജനൽ പാളി അടച്ചിരിക്കുന്നത് കാരണം കാണുന്നില്ല. കൈ ഇല്ലാത്ത വെള്ള ബനിയൻ ആണ് വേഷം അതിലുടെ നെഞ്ചിലെ രോമങ്ങൾ കാണാം അതിൽ ഒരു ഒറ്റ രുദ്രാക്ഷ മാല
ഹർഷൻ……………. അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു

തുടരും……….

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3.5/5 - (8 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!