Skip to content

രുദ്രാക്ഷം – 2

malayalam thudarkadhakal

ഹർഷൻ………. അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു.

അയാൾ ഇങ്ങോട് ശ്രദ്ധിക്കുകയാണ് എന്ന് തോന്നിയപ്പോൾ ജനലുകൾ അടച്ച് കട്ടിലിൽ വന്നു കിടന്നു. ഇപ്പോൾ കണ്ട കാഴ്ച മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടേ ഇരുന്നു. അതും ആലോചിച്ചു എപ്പളോ ഉറങ്ങി പോയി.

രാവിലെ വാതിലിൽ മുട്ടുന്ന കേട്ടാണ് എഴുന്നേറ്റത് അച്ഛനാണ്. സമയം 8 30 ആയിരിക്കുന്നു ഇന്നലെ ഒരുപാട് വൈകി ഉറങ്ങാൻ. ഞാൻ എഴുനേറ്റു വാതിൽ തുറന്നു.
എന്താ വാവേ ഷീണം മാറിയില്ലേ.. എന്ന് ചോദിച്ചു കൊണ്ട് ചായ കൈയിൽ തന്നു. താഴെ ദേവകി ടീച്ചർ വന്നിട്ടുണ്ട്. ഇന്നലെ നീ വന്ന കാര്യം ഞാൻ രാഘവൻ മാഷിനോട് പറഞ്ഞിരുന്നു അതാ രാവിലെ ടീച്ചർ ഇങ്ങു പൊന്നേ. നീ വേഗം ഫ്രഷ് ആയി താഴേക്കു വാ. അതും പറഞ്ഞ് അച്ഛൻ തിരിഞ്ഞു നടന്നു.

ദേവകി ടീച്ചർ എന്റെ ടീച്ചറമ്മ.. അമ്മയെ കണ്ടു ഒരു ഓർമ പോലും ഇല്ലാത്ത എനിക്ക് സ്വന്തം അമ്മ തന്നെ ആയിരുന്നു. ഈ ഏഴു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് എന്റെ ടീച്ചമ്മയുടെ സ്നേഹമായിരുന്നു.

ഓർമ്മ വെച്ച കാലത്തു കോഴിക്കോട് നിന്നും പാലക്കാട്ടെ നാട്ടുമ്പുറത്തുള്ള സ്കൂളിലേക്ക് അച്ഛന് മാറ്റം കിട്ടി വന്നതായിരുന്നു. ഒന്നാം ക്ലാസ്സ്‌കാരി തൻവിക്ക് അത് ഒരു ഉല്ലാസയാത്രയായിരുങ്കിൽ അച്ഛന് സ്വന്തം നാട്ടിലേക്ക് ഒരു തിരിച്ചു വരവ് ആയിരുന്നു. അച്ഛന്റെ പഴയ തറവാട് അനാഥമായി കിടന്നത് വൃത്തിയാക്കി അവിടെ താമസം തുടങ്ങിയപ്പോൾ കൂട്ടിനു പഴയ ചങ്ങാതിയും കുടുംബവും ഉണ്ടായിരുന്നു. നേർക്കു നേർക് കാണുന്ന തരത്തിൽ ഉള്ള ഒരു എട്ടുകെട്ടായിരുന്നു പടിപ്പുര വീട്. അവിടെ രാഘവൻമാഷിന്റെനും ദേവകി ടീച്ചറിന്റെയും മകൻ ഹർഷൻ എന്ന എന്റെ മാത്രം വിച്ചേട്ടനും

ആദ്യ ദിവസത്തെ സ്കൂൾ യാത്രയിൽ ആയിരുന്നു ഞാൻ രാഘവൻമാഷിന്റെ മകൻ ഹർഷനെ ഞാൻ കാണുന്നത്. അതിനു മുമ്പ് ഞാൻ ആ വീട്ടിൽ ചെന്നപ്പോൾ ഹർഷൻ അമ്മ വീട്ടിൽ അവധി ആഘോഷിക്കാൻ പോയി എന്നു പറഞ്ഞിരുന്നു. സ്കൂളിലെ ആദ്യ ദിവസം പോകാൻ ഇറങ്ങിയപ്പോൾ ടീച്ചറമ്മയുടെ കയ്യിൽ പിടിക്കാൻ ചെന്ന എന്നെ തള്ളി വീഴ്ത്തി ആ അഞ്ചാം ക്ലാസ്സ്കാരൻ. എന്റെ അമ്മയുടെ കയ്യിൽ പിടിക്കാൻ ഞാൻ ഉണ്ട്. നീ ഏതാ? എന്ന് ചോദിച്ചപ്പോൾ എന്റെ നോട്ടം ചെന്ന് എത്തിയത് അവന്റെ മുഖത്തേക്ക് ആയിരുന്നില്ല അവന്റെ കഴുത്തിൽ പറ്റി ചേർന്ന് ചുമന്ന ചരടിൽ കോർത്ത രുദ്രാക്ഷത്തിൽ ആയിരുന്നു.. അന്ന് എന്നെ തള്ളിഇട്ടത്തിനു ആദ്യമായി ടീച്ചറമ്മ തല്ലിയ അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് സങ്കടം അല്ലായിരുന്നു അതിനു പകരം എന്നോട് ഉള്ള ദേഷ്യം ആയിരുന്നു.

എന്നെ അച്ഛനും മാഷും ചേർന്ന് പിടിച്ച് എഴുനെല്പിച്ചു. കയ്യിൽ നിന്നും ചൂട് ചോര വരുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം തന്നെ എനിക്ക് സ്കൂളിൽ ലീവ് എടുക്കണ്ടി വന്നു. ഞാനും ടീച്ചറമ്മ കൂടെ വീട്ടിലേക് തിരിച്ചു വന്നു. എന്നെ തള്ളി ഇട്ടിട്ട് അച്ഛന്റേം മാഷിന്റെയും കൂടെ അവൻ അങ്ങ് പോയി. കൈക് നല്ല വേദന ആയതു കൊണ്ട് ഞാൻ ടീച്ചറമ്മയുടെ വീട്ടിൽ തന്നെ ഇരുന്നു. സമയം കഴിയും തോറും വേദന കൂടി കൂടി വന്നു. പിന്നെ ടീച്ചറമ്മ തന്നെ വൈദ്യന്റെ അടുത്ത് കൊണ്ട് പോയി ചതവ് ഉള്ളത് കൊണ്ട്. മരുന്ന് വെച്ച് കെട്ടി തന്നു. ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നപ്പോൾ പടിപ്പുരയിൽ എന്നെ തള്ളി ഇട്ട ചെക്കൻ ഇരിക്കുന്നു. ആദ്യ ദിവസം ആയതു കൊണ്ട് ഉച്ചക്ക് മുന്നേ സ്കൂൾ വിട്ടുനു. അപ്പോള അവൻ എന്റെ കൈ ശ്രദ്ധിച്ചത്.

ഇതു എന്തിനാ ഈ കൊച്ച് എങ്ങനെ തുണി കൊണ്ട് കൈ കെട്ടി വെച്ചേക്കുന്നേ ? ഒന്ന് വീണത് കൊണ്ട് അന്നോ. സ്കൂളിൽ വരാതെ ഇരിക്കാൻ ഉള്ള അടവാണ് ഹർഷന് നന്നായി അറിയാം. പിന്നെ മഴയിൽ പുഴയിൽ വെള്ളം പൊങ്ങി ഇനി ഒരു ആഴ്ച അവധി ആണ്. നീ അത് അങ്ങ് അഴിച്ചു കളഞ്ഞേക്. അത് കേട്ടു ടീച്ചറമ്മ അവനെ ദേഷ്യത്തിൽ നോക്കുന്നുണ്ട് പക്ഷേ അവൻ അത് ഒന്നും ശ്രദ്ധിച്ചില്ല പിന്നെയും പറയുകയാണ് ഈ കൊച്ചിന്റെ അച്ഛനും നമ്മടെ അച്ഛനും വൈകിട്ട് ആകും വരാൻ. ഇതിനോട് നമ്മടെ വീട്ടിൽ ഇരിക്കാൻ പറഞ്ഞു. ഇതും പറഞ്ഞ് അവൻ അങ്ങ് കേറി പോയി. ഞാൻ അപ്പോളും അവിടെ തന്നെ നിന്നു.
വൈകിട്ട് അച്ഛൻ വന്നതിനു ശേഷമാണ് വീട്ടിൽ വന്നത്. പിറ്റേന്ന് ആയിട്ടും കൈ വേദന മാറിയില്ല. നല്ല മഴയായതുകൊണ്ട് മുറ്റതേക് ഇറങ്ങിയില്ല. മഴയും കണ്ടു കൊണ്ട് തിണ്ണയിൽ തന്നെ ഇരുന്നു. അപ്പോളാണ് ടീച്ചറമ്മ റോഡിൽ കൂടെ ഒരു കുട ഒക്കെ പിടിച്ചു വരുന്നത് കണ്ടത്. മുറ്റത്തു എത്തിയപൊളാണ് കൂടെ ഉള്ള ചെക്കനും ഉണ്ടായിരുന്നു.

വന്നപാടെ ടീച്ചറമ്മ എന്റെ തലയിൽ ഒന്ന് തലോടി.. ചോദിച്ചു ടീച്ചറമ്മടെ തനുകുട്ടി എന്താ ഇന്ന് അങ്ങോട്ട് വരാഞ്ഞേ.
വന്നാൽ ഈ ചെക്കൻ എന്നെ വീണ്ടും തള്ളി ഇടും അത് കൊണ്ടാ. ഞാൻ ഇനി വരില്ല. ഇത്രയും അവനെ നോകിയാണ് പറഞ്ഞത്. കേട്ടപാടെ അവന്റെ മുഖം താഴ്ന്നു. കണ്ണു ഒക്കെ നിറഞ്ഞ് വന്നു അത് കേട്ടതും ടീച്ചറമ്മ പറഞ്ഞു. ഇനി അവൻ അങ്ങനെ ഒന്നും ചെയ്യില്ല ടീച്ചറമ്മ മോൾക് പായസം കൊണ്ട് വന്നിട്ടുണ്ട്. ഒരു ഗ്ലാസിൽ ആക്കി തരാം എന്ന് പറഞ്ഞു അകത്തേക്കു പോയി.. അപ്പളും അവൻ എന്റെ കൈയിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.

തനുകുട്ടി സോറി.. പെട്ടന്ന് ഞാൻ അറിയാതെ ചെയ്തതാ. സോറി പറഞ്ഞാൽ കുട്ടു കൂടണം എന്നാ… അവൻ പറയുന്നത് കേട്ടു ഞാൻ അവനെ തന്നെ നോക്കി. തനുകുട്ടി എന്നോട് മിണ്ടാതെ അമ്മ എനിക്ക് പായസം തരില്ല എന്നോട് ഒന്ന് കുട്ടുകൂടു.. പ്ലീസ്… ഞാൻ എന്ത്‌ വേണമെങ്കിലും തരാം….. എന്നിട്ടും ഞാൻ മിണ്ടിയില്ല..

ഞാൻ മിണ്ടില്ല എന്നു കണ്ടിട്ട് അവൻ മഴയത്തേക്ക് ഇറങ്ങി…

എന്ത്‌ വേണമെങ്കിലും തരുമോ? പിന്നിൽ നിന്നും എന്റെ ചോദ്യം കേട്ട് ഒന്ന് അവൻ ഒന്ന് നിന്നു. തിരികെ പടികൾ ഓടി കയറി വന്ന് എന്റെ വയ്യാത്ത കൈയിൽ പിടിച്ചു. എന്താ വേണ്ടത് എന്ത്‌ വേണമെങ്കിലും തരാം…….

എങ്കിൽ എനിക്ക്………..

മം… നിനക്ക്……….

തുടരും………….

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.2/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!