Skip to content

രുദ്രാക്ഷം – 3

malayalam thudarkadhakal

എങ്കിൽ എനിക്ക്……..

മം നിനക്ക്…….

എനിക്ക് നിന്റെ കഴുത്തിൽ കിടക്കുന്ന ആ മാല വേണം. എങ്കിൽ നിന്നോട് ഞാൻ മിണ്ടാം.. അതും പറഞ്ഞു അവന്റെ മുഖത്ത് നോക്കാതെ അകത്തേക്കു ഓടി പോയി. എന്ത്‌ പറയണം ഇന്ന് അറിയാതെ അവൻ അവിടെ തന്നെ നിന്നു..

******************************************
അമ്മ ഇല്ലാത്ത കുട്ടിയ തനു എന്ന് അമ്മ പറഞ്ഞത് കേട്ടിട്ടാണ് അവളോട് മിണ്ടാൻ പോയത്. അത് കൊണ്ട് മാത്രം ഒന്നും അല്ല അവള് മിണ്ടാതെ പുഴക്കര അമ്പലത്തിലെ പായസം തരില്ല എന്നും അമ്മ പറഞ്ഞത് കൊണ്ടാ അപ്പോൾ അവൾക് എന്റെ മാല വേണം പോലും…

കൊടുകാം അല്ലെ ഞാൻ തള്ളിയിട്ട് കൈ വയ്യാതെ ഇരികുവല്ലേ. പാവം ആണ് എന്ന് തോന്നുന്നുണ്ട് .ഇല്ലങ്കിൽ എന്നേം തള്ളി ഇടുമായിരുന്നു. എന്റെ ക്ലാസ്സ്‌ലെ പെൺകുട്ടികളെ കാൾ ചന്തമൊക്കെ ഉണ്ട് അതിനു. വൈകിട്ട് അവിടെ ചെന്ന് മാല കൊടുത്തു വീട്ടിലേക് കൂട്ടാം. ഇവിടെ എനിക്ക് കളിക്കാൻ ആരും കൂട്ടിന് ഇല്ലലോ ഇപ്പോൾ അവൾ വന്നില്ലേ. ഇനി അവളോട് പറയണം എന്നെ അവൻ ഇവൻ ചെക്കൻ എന്ന് ഒന്നും വിളിക്കരുത് എന്ന്. മുതിർന്നവരെ ചേട്ടൻ എന്ന് അല്ലെ വിളിക്കുക..

ആ ചെക്കൻ മാല ചോദിച്ചത് കൊണ്ട് അന്നു എന്ന് തോനുന്നു അങ്ങ് പോയി. വൈകിട്ട് പോയി മാല വേണ്ട എന്നു പറയാം ആ ചെക്കനോട് കൂട്ടുകൂടാം. പാവത്തിന് പായസം കിട്ടാതെ ഇരിക്കണ്ട. നല്ല സ്വാദ് ആയിരുന്നു പായസത്തിന്. ആ ചെക്കനെ അവന്റെ വീടിന്റെ മുറ്റത്ത്‌ ഒന്നും കാണുന്നില്ല. മുകളിലത്തെ മുറിയിൽ നിന്നു നോക്കിയാൽ കാണാം എന്ന് തോന്നുന്നു. മെല്ലെ പടികൾ കയറി മുകളിൽ എത്തി. ഇടനാഴി കടന്നു മുകളിലെ മുറിയിൽ എത്തി അവിടുത്തെ ജനാല തുറന്ന് പുറത്തേക് നോക്കി മുകളിലത്തെ വരാന്തയിൽ മഴയും നോക്കി നിൽപുണ്ട് ആ ചെക്കൻ ഞാൻ കൈ വീശി കാണിച്ചിട്ട് ഒന്നും അവൻ കാണുന്നില്ല. അത് എങ്ങനെ കാണാനാണ് ആകെ കാല് എത്തി നിന്നിട്ടാണ് അവനെ ഞാൻ ഒന്ന് കണ്ടത്. അച്ഛൻ പറയുന്നത് ശരിയാ പാല് കുടിച്ചാലെ കുട്ടികൾ വലിയതാകു….അതും ആലോചിച്ചു കൊണ്ട് നിന്നപ്പോളാണ് അച്ഛൻ പടി കടന്നു വരുന്നത് കണ്ടതു ഞാൻ പെട്ടന്ന് താഴേക്കു ഓടി.

“അച്ഛന്റെ മോൾ എവിടെ ആയിരുന്നു”

“എവിടേയും ഇല്ല. അച്ഛാ ഞാനെ അപ്പുറത്ത് ടീച്ചറമ്മയുടെ വീട്ടിൽ പൊക്കോട്ടെ”

“മഴയല്ലേ മോളെ ഇപ്പോൾ പോവണ്ട മഴ മാറീട്ടു പൊക്കോ”

അച്ഛൻ ഒന്ന് കിടക്കട്ടെ എന്നു പറഞ്ഞത് അകത്തേക്ക് പോയി. ഞാൻ മഴ കുറയുന്നതും നോക്കി ഉമ്മറത്ത് ഇരുന്നു.

********************************************

അമ്മ അടുക്കളയിൽ എന്തൊ പണിയിലാണ്. ഞാൻ മെല്ലെ അവളുടെ വീട്ടിലേക് പോയി. അവൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടിട്ട് അവൾ എന്തൊ പറയുവാൻ വരുണ്ട്. പെട്ടന്ന് ഞാൻ ആ രുദ്രാക്ഷം ഊരി അവളുടെ കൈയിൽ കൊടുത്തു. അവൾ എന്നെ നോക്കി നില്പുണ്ടായിരുന്നു. ഒന്നും മിണ്ടുന്നില്ല അവൾ.ഞാൻ ഒന്നും മിണ്ടാതെ വീട്ടിലേക് പോരാൻ ഇറങ്ങി…

ദേ ചെക്കാ… ഞാൻ മിണ്ടാം കേട്ടോ…….

ഇനി എന്നെ ചെക്കാനു വിളിച്ചാൽ ഞാൻ മിണ്ടില്ല

പിന്നെ ചെക്കനെ എന്ത്‌ വിളിക്കണം…

നിന്നെ കാളും മുതിർന്നത് അല്ലെ ഞാൻ അപ്പോൾ ചേട്ടൻ എന്ന് വിളിക്കണം

എന്നാൽ ടീച്ചറമ്മ വിളിക്കുന്ന പോലെ വിച്ചു നു വിളികാം അല്ല വിച്ചേട്ടാ… നു

അവിടുന്ന് വിച്ചേട്ടന്റെ തനുകുട്ടി ആയി ഞാൻ മാറുകയായിരുന്നു.

********************************************* തനുകുട്ട്യേ……

ആ വിളി എന്നെ ഉണർത്തി. എന്റെ മുന്നിൽ ടീച്ചറമ്മ. ഇച്ചിരി നരച്ചിട്ടുണ്ട്. സാരിയിൽ നിന്നും സെറ്റ്മുണ്ടിലേക് ഒരു മാറ്റം. ടീച്ചറമ്മേ…. ഞാൻ പോയി കെട്ടി പിടിച്ചു. കണ്ണു നിറഞ്ഞ കൊണ്ട് ഒന്നും കാണാൻ വയ്യ.
ഇത്ര നാളും എവിടായിരുന്നു കുട്ടി നീ… നിന്നെ ഇപ്പോൾ കണ്ടാൽ അറിയില്ല കേട്ടോ..ആകെ ഒരു മാറ്റം നിന്റെ ആ പഴയ രൂപം എന്റെ മനസ്സിൽ ഉണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്ന ഒരു പത്താം ക്ലാസ്സ്‌കാരിയുടെ……. എന്താ കുട്ട്യേ നീ ഒന്നും മിണ്ടാത്തെ.

എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ല ടീച്ചറമ്മേ.ഞാൻ താഴേക്കു വരാൻ തുടങ്ങുവായിരുന്നു. അച്ഛൻ വിളിക്കുമ്പോൾ എല്ലാം ഞാൻ തിരക്കുമായിരുന്നു നിങ്ങളെ എല്ലാവരേം എനിക്ക് അങ്ങനെ മറക്കാൻ പറ്റുമോ നിങ്ങളെ എവിടേക് പോയാലും ഇങ്ങോട് അല്ലെ ഞാൻ തിരിച്ചു വരേണ്ടത്..

നീ എന്താ മോളെ എന്നെ എത്രയും നാളായി കാണാൻ പോലും വരാഞ്ഞത്. എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞത്

അത് ചിലപ്പോൾ അമ്മയുടെ ശബ്ദം കേട്ടാൽ ഞാൻ ഓടി ഇങ്ങു പോരും. അമ്മ എന്നെ തിരിച്ചു വിളിച്ചാൽ എനിക്ക് വരാതെ ഇരിക്കാൻ പറ്റില്ലാലോ

നിനക്ക് എന്താ മോളെ പറ്റിയത് അന്ന്. പരീക്ഷഫലം അറിഞ്ഞു കഴിഞ്ഞുള്ള നിന്റെ സന്തോഷം ഞാൻ കണ്ടതാണ്. ഇവിടെ തന്നെ പഠിക്കണം എന്നുപറഞ്ഞ നീയാണ് തിരുവനന്തപുരത്ത് ഒറ്റക്ക് എനിക്ക് ഓർക്കാൻ കൂടെ വയ്യ….

എന്തിനാ അമ്മ ഇതൊക്കെ ഇപ്പോൾ ഓർകുന്നേ ഞാൻ ഇങ്ങു വന്നില്ലേ.

എന്റെ കൈഎടുത്തു അമ്മയുടെ കൈക്കുള്ളിൽ ആക്കികൊണ്ട് ചോദിച്ചു “എന്താമോളെ അന്ന് ശരിക്കും ഉണ്ടായത്”

“ഒന്നുമില്ല അമ്മേ”. എന്നു പറയുമ്പോളും എന്റെ വാക്കുകൾ ഇടറിയിരുന്നു.കണ്ണുകൾ നിറഞ്ഞിരുന്നു

“പോട്ടെ മോളെ നിനക്ക് സങ്കടമാണേൽ നീ പറയണ്ട.”

ടീച്ചറമ്മ എന്റെ കൈയും പിടിച്ചു താഴത്തേക് ഇറങ്ങി.. മേശമേൽ വെച്ചിരിക്കുന്ന പാത്രം കൈയിൽ തന്നു. പുഴക്കര അമ്പലത്തിലെ പായസമാണ്. നിനക്ക് വേണ്ടി രാവിലെ കഴിപ്പിച്ചതാ.ഞാൻ അതിൽ നിന്നും കുറച്ചു എടുത്തിട്ട് ബാക്കി അമ്മക് തിരികെ കൊടുത്തു. അമ്മേടെ തനു കുട്ടിയായി അങ്ങോട്ട്‌ പോരേ അമ്മ നോക്കി ഇരിക്കും കേട്ടോ എന്ന് പറഞ്ഞു അമ്മ പോകാൻ ഇറങ്ങി

*********************************************

അമ്മേ………. അമ്മേ……… ഇതു ഇവിടെ പോയതാ എനിക്ക് ഇറങ്ങാൻ സമയം ആകുന്നു. ചോറ് എടുത്തോ…….. അമ്മേ……..
രാവിലെ ഇവിടെ പോയി കാണുന്നില്ലാലോ ദേവകിയമ്മോ…. താഴേക്കു ഉള്ള പടിക്കെട്ടുകൾ ഇറങ്ങി അകത്തേക്കു നോക്കി വിളിക്കുകയായിരുന്നു ഹർഷൻ

എന്താ കൊച്ചു മാഷേ രാവിലെ തന്നെ അമ്മേ കളഞ്ഞു പോയോ.. പാല് പടിയിൽ വെച്ചിട്ട് പാറുക്കുട്ടി അമ്മ കളിയാക്കി ചോദിച്ചു.

ഇവിടെ നില്പുണ്ടായിരുന്നോ.. ഞാൻ കണ്ടില്ലലോ പാറുകുട്ടിഅമ്മേ.. എന്റെ ദേവകിയമ്മേ കണ്ടോ ഇവിടെ കാണുന്നില്ലാലോ

പുഴക്കര അമ്പലത്തിലെ പായസം ആയി വരുന്നത് കണ്ടല്ലോ ഇങ്ങു വന്നില്ലേ?

ഇല്ല അമ്പലത്തിൽ പോയത് ഞാൻ അറിഞ്ഞില്ല ഇന്ന് ഒരുപാട് താമസിച്ചു എഴുനേൽക്കാൻ. എന്തായാലും പായസം കുടിക്കാലോ….അവൻ ഒരു കള്ളചിരിയോടെ പറഞ്ഞു
ഒരുപാട് വർഷത്തിന് ശേഷമാണ് അമ്മ പുഴക്കര അമ്പലത്തിൽ പായസം കഴിപ്പിക്കുന്നത്… എന്ന് അവൻ ഓർത്തു

അതിനു കൊച്ചു മാഷിന് അല്ലലോ പായസം അപ്പുറത്ത് തൻവി മോൾ വന്നിട്ടുണ്ട്….. ആ മോൾക്ക്‌ വേണ്ടിയാനു എന്നോട് പറഞ്ഞു.. പാറുക്കുട്ടിഅമ്മ ഒരു ചിരിയും ചിരിച്ചു പടിപ്പുര കടന്നു പോകുന്നത് ഞാൻ നോക്കി നിന്നു

തൻവി……….

നിന്നെ കാത്തിരിക്കാൻ തുടങ്ങിട്ട് വര്ഷങ്ങളായി പെണ്ണെ.നീ എന്റെ അടുത്തുണ്ടങ്കിലെ ഈ ഹർഷന്റെ ജീവിതത്തിനു ഒരു പൂർണത ഉണ്ടാവുകയുള്ളു. നീയാണ് എന്റെ വസന്തവും ഹർഷവും ഹേമന്തവും. ഒരുപാട് വൈകിയ വേളയിൽ ഞാൻ അത് മനസിലാകുന്നു. കഴുത്തിൽ കിടക്കുന്ന ചുവന്ന ചരടിൽ കോർത്ത രുദ്രാക്ഷത്തെ അവന്റെ ഇടതു കൈക്കുളിൽ മുറുകെ പിടിച്ചു

അവന്റെ നെഞ്ചിഡിപ് വല്ലാതെ ഉയർന്നു ഈ മഴയിലും അവൻ വല്ലാതെ വിയർത്തു. അവന്റെ താടി രോമങ്ങൾക്കിടയിൽ വിയർപ്പ് പൊടിഞ്ഞു. അനുസരണ ഇല്ലാതെ അവന്റെ കാലുകൾ തന്റെ മുറിയിലേക്ക് പാഞ്ഞു. വാതിൽ വലിച്ചു തുറന്ന് ജനലരികിലേക്ക് ചേർന്ന് നിന്നു. അവൾ വന്നിനിക്കുന്നു

അവളുടെ മുറിയുടെ ജനൽ തുറന്നു കിടക്കുണ്ടോ എന്നു നോക്കി നിരാശ ആയിരുന്നു ഫലം. അപ്പോൾ ഇന്നലെ എനിക്ക് തോന്നിയത് സത്യം തന്നെ ആയിരുന്നു. നിരാശയോടെ അവൻ ജനലിൽ ചാരി പുറംതിരിഞ്ഞു നിന്നു. ആകെ തളരും പോലെ. അവളെ ഒന്ന് കാണാൻ അവളെ ചേർത്തു പിടിക്കാൻ ഉള്ളു വിങ്ങുന്നുണ്ട്. ഈ ഏഴു വർഷങ്ങളിൽ എന്റെ ഉറക്കം കെടുത്തിയ കരഞ്ഞു തുളുമ്പിയ കണ്ണുകളിൽ ചേർത്തു പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടാൻ ആഗ്രഹിച്ചിട്ടണ്ട്. കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു.

വിച്ചൂ……………………. നീ ഇന്ന് പോകുനില്ലേ…. അമ്മയുടെ വിളി അവനെ ഉണർത്തി. നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു. താഴേക്കു ചെന്നു.

അല്ല എന്താ ഇന്ന് ഇംഗ്ലീഷ് സാർ പോകുന്നില്ലേ സ്കൂളിൽ? ചോറുംപൊതിയുമായി ഉമ്മറത്തേക് വന്നു കൊണ്ട് അമ്മ ചോദിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി എന്താ വിച്ചു വല്ലാതെ ഇരിക്കുന്നത് നിനക്ക് വയ്യേ. അമ്മ തന്റെ കൈ അവന്റെ നെറ്റിയിൽ തൊട്ടു കൊണ്ട് ചോദിച്ചു.

ഒന്നുമില്ല അമ്മേ ഒരു തലവേദന. ഇന്ന് ചോറ് വേണ്ട ഞാൻ ഉച്ചയാകുമ്പോൾ ഇങ്ങു വരാം. ഇന്ന് ഇനി പഠിപ്പിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. അവൻ കുടയും എടുത്തു മുറ്റത്തേക്കു ഇറങ്ങി.

ഇന്ന് വണ്ടി എടുക്കുന്നില്ലേ നീ…

ഇല്ല ഇന്ന് സുഖം ഈ മഴയാണ്…..

മനസ് ശരിയല്ല ആദ്യമായി കണ്ടപ്പോൾ അവളെ ആദ്യമായി കണ്ടപ്പോൾ അവളെ ഞാൻ വേദനിപ്പിച്ചു അവസാനമായി കണ്ടപ്പോളും….. പക്ഷെ അവൾ ഈ നാട്ടിലെ പഠനം മതിയാകും എന്ന് ഞാൻ ചിന്തിച്ചില്ല. പത്താം ക്ലാസ്സ്‌ന്റെ റിസൾട്ട്‌ വന്ന ദിവസം. അവൾ ഏറ്റവും കൂടതൽ സന്തോഷത്തോടെ എന്നോട് പറയാൻ വന്ന ദിവസം…… എന്റെ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചു അതല്ല അവൾ ഇവിടെ എന്നെ തനിച്ചാക്കി പോയത്. തേടി പോകാൻ ഒരുപാട് തവണ ഒരുങ്ങിയതാണ് പക്ഷേ എന്തു കൊണ്ടോ മനസ് മടിച്ചു അതിനുള്ള അർഹത എനിക്കില്ല. അവളുടെ അച്ഛനെ ഓരോ തവണ അവൾ വിളിക്കുമ്പോളും അമ്മയെയും അച്ഛനേം തിരക്കും പക്ഷെ എന്നെ മനപ്പൂർവം ഒഴുവാക്കി…….
ഒരുപാട് തവണ അമ്മ അവളുടെ അച്ഛനോട് പറഞ്ഞിട്ടുണ്ട് അമ്മേ വിളിക്കാൻ അവളോട് പറയണം എന്ന്. പക്ഷേ ഇതു വരെ അവൾ വിളിച്ചിട്ടില്ല… അമ്മ ഓരോ തവണ പതം പറയുമ്പോളും വന്നു കൊള്ളുന്നത് എന്റെ ഈ നെഞ്ചിലാണ്…..

ഉച്ചക്ക് ശേഷം ലീവ് എടുത്ത് വീട്ടിലേക്കു പോയി… അമ്മ ചോറുണ്ണാതേ എന്നെ നോക്കി ഇരിക്കുന്നകൊണ്ട്. അമ്മയോട് ഒപ്പം ഇരുന്നു ആഹാരം കഴിച്ചു.

നീ അറിഞ്ഞോ തനുകുട്ടി വന്നിട്ടുണ്ട്. ഞാൻ വൈകുന്നേരം അവിടെ വരെ പോകുന്നുണ്ട് നീ വരുന്നോ? നീയും അവളെ കണ്ടിട്ട് കുറെ ആയില്ലേ.

രാവിലെ പോയിട്ട് കണ്ടില്ലേ… ? ഞാൻ പിന്നെ കണ്ടോളാം പോയി. കുറച്ചു നേരം ഒന്ന് കിടക്കണം… ഇത്രയും ചോറിൽ നോക്കിയാണ് ഞാൻ പറഞ്ഞത്

ഞാൻ രാവിലെ പോയത് നീ അറിഞ്ഞോ?

മം…….
ആഹാരം മതിയാക്കി ഞാൻ മുറിയിലേക്കു പോയി. ജനലിൽ ചാരി പുറത്തോട്ട് നോക്കി നിന്നു.
അവിടെ ജനൽ തുറന്നിട്ടുണ്ട്. വർഷം കുറെ ആയില്ലേ അവളെ കാണാൻ എങ്ങനെ ആകും.. ഞാൻ ചെന്നാൽ അവൾക് ഇഷ്ടപെട്ടില്ലകിലോ….

ടീച്ചറമ്മേ……….
മോളെ കേറിവാ….
ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. വർഷങ്ങൾക്ക് അപ്പുറത്തു നിന്നും ആരോ വിളിച്ചത് പോലെ.

ഞാൻ പടികൾ ഇറങ്ങി ചെന്നപ്പോൾ ആരോ പുറംതിരിഞ്ഞു നില്കുന്നു…

തുടരും………….

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!