ടീച്ചറമ്മേ……….
മോളെ കേറിവാ….
ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. വർഷങ്ങൾക്ക് അപ്പുറത്തു നിന്നും ആരോ വിളിച്ചത് പോലെ.
ഞാൻ പടികൾ ഇറങ്ങി ചെന്നപ്പോൾ ആരോ പുറംതിരിഞ്ഞു നില്കുന്നു…..
ആഹാ നീ എഴുന്നേറ്റോ…..
മം
തനു മോളാ… താക്കോൽ മേടിക്കാൻ വന്നതാ മാഷ് പെൻഷൻ മേടിക്കാൻ പോയി. അവൾ കടയിൽ പോയതാ.
അമ്മ തിരിഞ്ഞതും ടീച്ചറമ്മേ.. ഞാൻ പിന്നെ വരാം എന്ന് പറഞ്ഞു തിരിഞ്ഞു അങ്ങ് പോയി…..
ശേ…….. മുഖം കണ്ടില്ല…….
നീ വല്ലതും പറഞ്ഞോ ?
ഇനി പറഞ്ഞിട്ടെന്താ കാര്യം
എന്തുവാടാ
തലവേദന എടുക്കുന്നു
പിന്നെ നിന്നില്ല കേറി ഇങ്ങു പോന്നു അവൾക് ഒന്നു തിരിഞ്ഞു നോക്കികൂടായിരുന്നോ എന്തായാലും ശബ്ദം കേട്ടല്ലോ. പിന്നെ കണ്ണുമടച്ചു കിടന്നു എപ്പളാലോ ഉറങ്ങിപ്പോയി
നേരം സന്ധ്യയായി കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റത്. മഴയായതുകൊണ്ട് നന്നായി ഇരുട്ട് മൂടി കിടക്കുന്നു. ജനൽ അടക്കാനായി തുടങ്ങിയപ്പോഴാണ് അവൾ ഉമ്മറത്ത് വിളക് വെക്കുന്നത് കണ്ടത്. ആ കാഴ്ച നോക്കി നിന്നു. മുഖം കാണുന്നില്ല. നാളെ തന്നെ വഴി വക്കിലെ കാട്ടുകൊന്നയുടെ കമ്പ് വെട്ടണം…..
അത് പറഞ്ഞു തിരിഞ്ഞപ്പോളാണ് അമ്മ എന്നെ തന്നെ നോക്കി നില്കുന്നത് കണ്ടത്. ഞാൻ ഒന്ന് ഞെട്ടി… അൽപ്പം ഗൗരവത്തിൽ ചോദിച്ചു
മം… എന്താ ?
സന്ധ്യയായില്ലേ നിന്നെ വിളിക്കാൻ വന്നതാ അപ്പോൾ ദേ നീ തിരിഞ്ഞു വെളിയിൽ നോക്കി എന്തൊ പറയുന്നു. എന്താ വിച്ചു…. അവിടെ ?
അമ്മ എന്റെ പുറകിൽ വന്നു നിന്നു പുറത്തേക് നോക്കാൻ ശ്രമികുകയാണ്. ഞാൻ നില്കുന്നത് കാരണം അമ്മക് കാണുന്നില്ല ഞാൻ പെട്ടന്നു തന്നെ ജനൽ ചേർത്തു അടച്ചു.
അവിടെ എന്താ ഒന്നുമില്ല. കാടു പിടിച്ചത് ആരേലും കൊണ്ട് വൃത്തിയാക്കണം എന്ന് പറഞ്ഞതാ… അമ്മ വാ.. എന്ന് പറഞ്ഞു അമ്മേയും കൊണ്ട് താഴേക്കു വന്നു
********************************************
ഇന്ന് രാവിലെ ടീച്ചറമ്മ വന്നപ്പോൾ അവിടേക്ക് വരാൻ പറഞ്ഞു. രാവിലെ അമ്മയുടെ മോനു ജോലിക് പോകണമെന്ന് പറഞ്ഞു പെട്ടന്ന് പോയി. അച്ഛൻ പെൻഷൻ മേടിക്കാൻ ആയി ഉച്ച കഴിഞ്ഞാണ് പോയത്. വീട് പൂട്ടി താക്കോൽ അച്ഛൻ തന്നെ ടീച്ചറമ്മയുടെ കയ്യിൽ കൊണ്ട് കൊടുത്തു ഞാൻ കടയിൽ പോയി തിരികെ താക്കോൽ മേടിക്കാനായി വീട്ടിലേക്ക് ചെന്നു. ആ പടിയിൽ ചവിട്ടിയപ്പോൾ ദേഹം ഒന്ന് വിറച്ചു. അമ്മ എന്നെ കണ്ടതും ഓടി വന്നു താക്കോൽ കൈയിൽ തന്നു. വിച്ചു നേരത്തെ വന്നു ഞാൻ വിളികാം എന്ന് പറഞ്ഞു അമ്മ വിളിക്കാനായി പോയി. അപ്പോളേക്കും അയാൾ എന്റെ തൊട്ടു പുറകിൽ പിന്നെ ഒന്നും നോക്കിയില്ല താക്കോലും എടുത്ത് പോവാ പിന്നെ വരാം എന്ന് പറഞ്ഞു ഇങ്ങു പോന്നു…
നിന്റെ ഈ മുഖം എന്റെ കണ്മുന്നിൽ ഇനി കാണരുത്. എന്ന് പറഞ്ഞത് ഇപ്പോളും കാതിൽ മുഴങ്ങുന്നു……..
അച്ഛൻ വന്നു കഴിക്കാൻ വിളിച്ചിട്ടും വിശപ്പു തോന്നിയില്ല. നാളെ സ്കൂളിൽ വരെ പോകണം ഒരു മലയാളം ടീച്ചറിന്റെ ഒഴുവുണ്ട് ഗസ്റ്റ് ആയിട്ടാണ് എന്ന് ഹെഡ്മാഷ് ഇന്ന് വന്നു പറഞ്ഞു അച്ഛനോട് കുറെ നാളിനു ശേഷം മഷിനേം കാണാൻ പറ്റി … ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി
രാവിലെ തന്നെ അച്ഛന് കഴിക്കാൻ ഉള്ളത് എടുത്തു മേശപ്പുറത്തു വെച്ചു അച്ഛൻ ഇപ്പോൾ 10 മണി കഴിയും കഴിക്കാൻ. ഞാൻ 10 മണി കഴിഞ്ഞപ്പോൾ സ്കൂളിലേക്ക് ഇറങ്ങി. നല്ല മഴയായിരുന്നു.മഴയായതിനാൽ ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു അതിനാൽ ഓഫീസ് മാത്രമേ ഉള്ളു. സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്കു കടന്നു. കുറച്ചു മാറ്റം ഒക്കെ ഉണ്ട്. സ്കൂളിൽ എത്തിയതും പണ്ടത്തെ കാര്യങ്ങൾ ഓർമ വന്നു.. ഓരോന്ന് ആലോചിച്ചു നടക്കുന്ന കുട്ടത്തിൽ ഞാൻ വെള്ളത്തിൽ തെന്നി പുറകോട്ട് വീണു. കണ്ണുകൾ ഞാൻ ചേർത്ത് അടച്ചു. പക്ഷെ എവിടേയോ ഒരു താങ്ങു കിട്ടിയപോലെ
ആരുടേയോ കൈക്കുള്ളിലാണ് ഞാൻ എന്റെ വയറിലൂടെ ചുറ്റിപിടിച്ചിരിക്കുന്നു. ആരുടെയോ നെഞ്ചിടിപ്പ് എനിക്ക് കേൾകാം എന്റെ തല ഒരു കൈ കൊണ്ട് ആ നെഞ്ചിൽ ചേർത്ത് പിടിച്ചിട്ടുണ്ട് ഞാൻ മെല്ലെ കണ്ണ് തുറന്നു. നല്ല നീളത്തിൽ മുടി നെറ്റിമേൽ കിടക്കുന്നു. കറുത്ത കണ്ണുകൾ ആ നോട്ടം നെഞ്ചിലേക് തുളച്ചു കയറുന്നു. വെട്ടിയൊതുക്കിയ താടി പിന്നെ കഴുത്തിൽ സ്വർണമാലയിൽ ചുറ്റി ഒരു ചുമന്ന ചരടിൽ ഒരു രുദ്രാക്ഷവും. നെഞ്ച് വല്ലാതെ മിടികുന്നു കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനു അനുസരിച്ച് കൈ വയറിൽ മുറുകി…
വിച്ചേട്ടൻ……………..
അവൾ പേടിയോടെ എന്നെ നോക്കുവാണ്. കണ്ണ് വല്ലാതെ നിറഞ്ഞിട്ടുണ്ട്. സ്കൂൾ വന്നപ്പോൾ മുതൽ അവളുടെ പിന്നാലെ ഞാൻ ഉണ്ട്. അവൾ ഒന്നും ശ്രദ്ധിക്കാതെ എന്തൊ ഓർത്ത് നടക്കുകയാണ്. അവളുടെ മുഖം ഒന്ന് കാണാനാണ് ഞാൻ പിന്നാലെ കൂടിയത്. ഇതു ഇപ്പോൾ ഒന്ന് കാണാനും പറ്റി ചേർത്ത് പിടിക്കാനും പറ്റി. പെണ്ണ് സുന്ദരിയായിട്ടുണ്ട്. അവളുടെ കണ്ണുകൾ എന്നെ വല്ലാതെ വലിച്ചടിപ്പിക്കുന്നു…. ഹെഡ്മാഷും രാജേഷ്സാറും വരുന്നത് കണ്ടാണ് അവളിൽ നിന്നുള്ള പിടിവിട്ടത്.
ഹെഡ്മാഷ് ഓടി വന്നു അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു എന്താടോ എന്തേലും പറ്റിയോ? ഓട് പൊട്ടി ചോർച്ച ഉണ്ട് നോക്കി നടക്കണ്ടേ.
ഡോ ഹർഷ താൻ പിടിച്ചത് നന്നായി ഇല്ലേ ഭരതൻമാഷിന് ജോലി ആയേനെ. ഇവൾ എന്ന് ആദ്യമായ് സ്കൂളിൽ വന്നാലും വീഴ്ച പതിവാണോ?
അവളെ നോക്കിയാണ് എന്നോട് ചോദിച്ചതു പെണ്ണ് വല്ലാത്ത അവസ്ഥയിൽ തന്നെ ആണ് വീഴാൻ പോയ ഷോക്ക് അന്നോ അതോ എന്നെ കണ്ടതിന്റെ ആണോ… അധികം നേരം അവളെ നോക്കി നിൽക്കാൻ പറ്റുന്നില്ല അവളുടെ കണ്ണുകളെ എനിക്ക് നേരിടാൻ പറ്റാത്ത പോലെ….. അത്രക് ഞാൻ അവളെ മുറിവേല്പിച്ചിട്ടുണ്ട്….. രാജേഷ് സാറിന്റെ നോട്ടം തനുവിലാണ്.. അവളെ അങ്ങ് നോക്കി കൊല്ലുവാ. ഇവിടെ ആയി പോയി ഇല്ലേ അവനെ ഭിത്തിയിൽ നിന്നു വടിച്ചു എടുക്കണ്ടി വന്നേനെ…
കുട്ടി വാ… എന്ന് ഹെഡ്മാഷ് വിളിച്ചപ്പോൾ അവൾ എന്നെ ഒന്ന് നോക്കിട്ട് കൂടെ പോയി.കൂടെ പോകാൻ തുടങ്ങിയ രാജേഷിനെ ചായ കുടിക്കാൻ വിളിച്ചോണ്ട് പോയി. എന്റെ തനുവിനെ വായിനോക്കിയവന് ചായ മേടിച്ചു കൊടുക്കണ്ട ഗതികേട്..ചായകുടി കഴിഞ്ഞു ചെന്നപ്പോലേക്കും അവൾ അപ്ലിക്കേഷൻ കൊടുത്തിട്ട് പോയിക്കഴിഞ്ഞിരുന്നു. ഇന്ന് തന്നെ അവളോട് എല്ലാം തുറന്നു സംസാരിക്കണം പറ്റിപ്പോയ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമചോദിക്കണം. അവൾ അധിക ദൂരം പോകാൻ ഇടയില്ല അത് കൊണ്ട് തന്നെ ഹെഡ്മാസ്റ്ററോട് പറഞ്ഞ് കാറും എടുത്ത് ഇറങ്ങി
*********************************************
ആരെ ആണോ കാണരുത് എന്ന് കരുതിയത് അയാളുടെ മുന്നിൽ തന്നെ ചെന്നു പെട്ടു. വെറുക്കാൻ ശ്രമിക്കുംതോറും അറിയാതെ സ്നേഹിച്ചു പോവുകയാ ഞാൻ ഇന്ന് ആ നെഞ്ചിൽ എന്നെ ചേർത്ത് പിടിച്ചപ്പോൾ എനിക്ക് ശ്വാസം നിന്നുപോകുന്ന പോലെ തോന്നി. കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ എന്റെ നിഴലുപോലും അയാളുടെ നിഴലിൽ പോലും വീഴരുത്. ആദ്യം കണ്ടപ്പോൾ പേടിയാ തോന്നിയത്. ആ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് എന്ന് ഹെഡ്മാസ്റ്റർ പറഞ്ഞപ്പോളാണ് അറിഞ്ഞത് എന്നു വരെ അയാളെ പറ്റി ആരോടും ഒന്നും ചോദിച്ചിട്ടില്ല. കഴിയുന്നതും ആ സംസാരം ഒഴുവാക്കാൻ ശ്രമിച്ചിട്ടുണ്ട്. എത്രയും വർഷങ്ങൾകൊണ്ട് നല്ല മാറ്റം ഉണ്ട് മുഖത്തിന്.പക്ഷേ ആ രുദ്രാക്ഷം… അത്….
പിന്നിൽ കാറിന്റെ ഹോൺ കേട്ടാണ് ഞെട്ടിയത്. പെട്ടന്നു റോഡിന്റെ സൈഡിലേക് ഒഴിഞ്ഞു നിന്നു. മഴയായതുകൊണ്ടാകണം വഴിയിൽ ആരും തന്നെ ഇല്ല. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഒന്ന് ഞെട്ടി. മഴ നനഞ്ഞുകൊണ്ട് കാറിന്റെ ഡോറിൽ കൈ മടക്കി വെച്ചു നില്കുന്നു
ഇയാൾ റോഡിന്റെ നടുവിലൂടെ നടക്കാറുള്ളോ?
അവൾ ഒന്നും മിണ്ടാത്തെ മുഖം താഴ്ത്തി നിൽപ്പാണ്.എന്റെ മുഖത്തോട്ടുപോലും നോക്കുന്നില്ല.
വാ ഞാൻ വീട്ടിലേക്കാണ്.. ഞാൻ കൊണ്ടാക്കിത്തരാം
വേണ്ട ഞാൻ നടന്നോളാം
തനു ചുമ്മാ വാശി വേണ്ട. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം.
എന്ത് സംസാരിക്കാനാ… ഈ കഴിഞ്ഞ വർഷങ്ങളിൽ ഒന്നും സംസാരിക്കാന്നില്ലാതത് ഇപ്പോൾ എന്താണ്. പിന്നെ തൻവി എന്നെ അങ്ങനെ വിളിച്ചാൽ മതി.എനിക്ക് നിങ്ങളെ പേടിയാ mr. ഹർഷൻ.
തനു….. പെട്ടന്ന് ഉള്ള അവന്റെ വിളിയിൽ അവൾ ഒന്നു വിറച്ചു 😡
ഞാൻ പോട്ടെ വഴിയിൽ നിന്ന് എവിടുന്നോ വലിഞ്ഞു കേറി വന്ന പെണ്ണിനോട് സംസാരിച്ചാൽ സാറിനു തന്നെയാ അതിന്റെ നാണക്കേട്… ഇതും പറഞ്ഞ് അവൾ നടന്നു
ഡി………. നിക്കടി അവിടെ….
അവൾ അവിടെ തന്നെ തറഞ്ഞു പോയി.അവൻ നടന്നു അവളുടെ അടുത്തേക് വന്നു അവളുടെ രണ്ടു കയ്യിലും പിടിച്ച് കാറിന്റെ ബോണറ്റിൽ ചേർത്ത് നിർത്തി. അവളുടെ കൈയിൽ ഇരുന്ന കുട ഇടതു കൈകൊണ്ട് തട്ടി തെറിപ്പിച്ചു.
ഞാൻ ഇപ്പോൾ നിങ്ങളോട് ഒരു ശല്യത്തിനും വന്നില്ലലോ. അറിഞ്ഞുകൊണ്ട് നിങ്ങളുടെ നിഴൽവെട്ടത്തുപോലും വന്നില്ല പിന്നെ എന്തിനാ എന്നോട് ഇങ്ങനെ. പ്ലീസ് എന്നെ വിട്ടേക്
അവൾ കൈ വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്
മരിയാദക്ക് വന്നു വണ്ടിയിൽ കേറൂ. നീ തന്നെ കേറിയാൽ നിനക്ക് ഒന്നും സംഭവിക്കില്ല. മറിച്ചാണെങ്കിൽ നമ്മളെ രണ്ടിനെയും ജീവനോടെ ആരും കാണില്ല എന്തു വേണം എന്ന് നീ തീരുമാനിച്ചോ
..
ഇതും പറഞ്ഞ് അവൻ ഒഴിഞ്ഞു നിന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടേ ഇരിക്കുന്നു. അവൻ ഡോർ തുറന്നു കാറിലേക് കയറികൊണ്ട് അവളെ നോക്കി
വാ വന്നു കേറൂ…
അവൾ ചെന്നു വണ്ടിയിൽ കയറി…. അപ്പോളും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു.. അവൾ കണ്ണുകൾ മുറുകിയടച്ചു… കാർ ഓടി തുടങ്ങിയെന്നു മനസ്സിലായിട്ടും അവൾ കണ്ണുകൾ തുറന്നില്ല കവിളിലൂടെ കണ്ണുനീർ ഒഴുക്കുണ്ട്. കാർ എവിടേയോ നിന്നുവെന്ന് അവൾക് മനസിലായി. അവൾ കണ്ണു തുറന്ന് നോക്കുമ്പോൾ അവളെ നോക്കിയിരിക്കുന്ന ഹർഷനെയാണ് കണ്ടത്.അവളുടെ വലതുകൈ അവന്റെ ഇടംകൈയിൽ പിടിച്ചു. പെട്ടന്ന് അവൾ കൈ വലിച്ചു.അവൻ തന്നെ നോക്കിയിരിക്കുകയാണ് എന്ന് മനസിലാക്കിയവൾ മുഖംചരിച്ചു പുറത്തേക് നോക്കി. പഴയ വായനശാല അതിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയിരിക്കുന്നു. ആലിന്റെ ചുറ്റും കാടുപിടിച്ചു കിടക്കുന്നു.
കാതിൽ അവന്റെ ചുടുനിശ്വസം തട്ടിയപ്പോളാണ് അവളൊന്നു ഞെട്ടിയത്.. മഴയിലും കാറിലെ എസിയുടെ തണുപ്പ് ഏറ്റു അവൾ ചെറുതായി വിറച്ചു.അവൾ ഇട്ടിരുന്ന ചുരിദാർ മഴയിൽ മുഴുവനായി നനഞ്ഞിരുന്നു. അവൾ ഇപ്പോളും കൈയും പിണച്ചുകെട്ടി വെളിയിലേക്കു നോക്കി ഇരിക്കുകയാണ്. അവളുടെ വയറിലൂടെ അവന്റെ കൈ ചുറ്റിവരിഞ്ഞു.
അവളുടെ വയറിലൂടെ കൈയിട്ടു അവൾ ഇരിക്കുന്ന സീറ്റിന്റെ ലിവറിൽ പിടിച്ചു വലിച്ചു അപ്പോളേക്കും അവളെയും കൊണ്ട് ആ സീറ്റ് പുറകിലോട് ചാഞ്ഞിരുന്നു..
പാവം പെണ്ണ് പെട്ടന്ന് ഞാൻ സീറ്റ് ചാരിയപ്പോൾ പേടിച്ചിട്ടുണ്ട്. അവളുടെ രണ്ടു കൈകൊണ്ടും എന്റെ ഷിർട്ടിൽ മുകുകെ പിടിച്ചിട്ടുണ്ട്. എന്റെ നോട്ടം കൊണ്ടാകണം അവൾ ഷർട്ടിൽ നിന്നുള്ളപിടിവിട്ടത്. ഞാൻ അവളുടെ കാതോരം ചെന്നു ചെറുതായി ഒന്നും ഊതി പെണ്ണ് ഞെട്ടിയിരുപ്പാണ്. അവളുടെ കാതിൽ എന്റെ മൂക്കുകൊണ്ട് തൊട്ടപ്പോൾ അവൾ എഴുനേകുവാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എന്റെ കൈ അവളിരിക്കുന്ന സീറ്റ് ഇൽ പിടിച്ചിരിക്കുന്നത്കൊണ്ട് അവൾക് എഴുനേൽക്കാൻ പറ്റുന്നില്ല. അവളുടെ എതിർപ്പുകൾ കുറഞ്ഞു പെണ്ണ് ദേ വീണ്ടും കരയാൻ തുടങ്ങി.
അവളുടെ കാതോരം എന്റെ മൂക്കു തൊട്ടുകൊണ്ട് കാതിന്റെ താഴെ ചുംബിച്ചു
വർഷങ്ങൾകൊണ്ട് ആഗ്രഹിച്ചതാണ് ഈ നിമിഷം
സോറി…………. തനു
തുടരും……..
രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission