Skip to content

രുദ്രാക്ഷം – 6

malayalam thudarkadhakal

ഞാൻ എന്തു ചെയ്യണം എന്ന്‌ അറിയാതെ നിന്നു. അടുത്ത അമ്മേ എന്നുള്ള വിളിക്ക് ആ ബാഗും കൊണ്ട് ഞാൻ മുകളിലേക്കു നടന്നു.. വിച്ചേട്ടന്റെ മുറിയുടെ മുന്നിൽ എത്തി ആ കതകിൽ മുട്ടി അനക്കം ഒന്നും കാണാഞ്ഞതു കൊണ്ട് മുറിയുടെ അകത്തേക്ക് കയറി ആ ബാഗ് മേശപ്പുറത്തു വെച്ച് തിരിഞ്ഞപ്പോൾ കതക് ചേർത്ത് അടച്ച് അതിൽ ചാരി കൈയും പിണച്ചു കെട്ടി നില്പുണ്ട് വിച്ചേട്ടൻ. ഒരു കാവി കൈലിയും വെള്ള ബനിയനുമാണ് വേഷം

എന്റെ നെഞ്ച് പട പട നു മിടിക്കാൻ തുടങ്ങി.

എനിക്ക് ആ മുഖത്തേക്ക് നോക്കാൻ തന്നേ വല്ലാത്ത ഭയം തോന്നി ആ കണ്ണുകൾ കൊളുത്തി വലിക്കുന്ന ചുണ്ട പോലെ.

“എന്താ ഇപ്പോൾ നിനക്ക് എന്നെ തള്ളിമാറ്റി പോവണ്ടേ.. ”

“വാതിലിന്റെ മുന്നിൽനിന്നു മാറിനില്ക് എനിക്ക് പോകണം”

“പോവണ്ട എന്ന്‌ ഞാൻ പറഞ്ഞോ”. എന്ന്‌ പറഞ്ഞു എന്റെ നേരെ ഇങ്ങു വന്നു.

വിച്ചേട്ടൻ മുന്നോട്ടു നടക്കുന്നതിനുനനുസരിച്ചു ഞാൻ പിന്നിലോട്ട് നടന്നു അവസാനം ഭിത്തിയിൽ തട്ടി നിന്നു. വിച്ചേട്ടൻ എന്നെ ഭിത്തിയോട് ചേർത്ത് ഇരുകൈകളുടെയും നടുക്കായി ഞാനും.പേടിച്ചിട്ട് കൈയും കാലും വിറക്കുന്നു ഞാൻ താഴോട്ട് നോക്കി നിന്നു. എന്റെ തൊട്ടടുത്ത് വന്നു എന്നെ തന്നെ നോക്കി നിൽക്കുവാണ്
“തനു…. എന്നെ ഒന്ന് നോക്കിയേ……. ”

കുറച്ച് സ്നേഹത്തിലാണ് പറഞ്ഞത്

“മാറ് എനിക്ക് പോകണം”

ഞാൻ താഴോട്ട് നോക്കികൊണ്ട് തന്നെ പറഞ്ഞു

“നോക്ക് തനു എന്നെ….”
സംസാരത്തിൽ മുമ്പത്തെ ആ സ്നേഹം ഇല്ല.

ഞാൻ മെല്ലെ മുഖം ഉയർത്തി നോക്കി കൊണ്ട് പറഞ്ഞു
“എനിക്ക് നിങ്ങളെ ശരിക്കും പേടിയാ അറിഞ്ഞോണ്ട് ഇന്നു വരെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല നിങ്ങളോട്”

“ഇല്ലേ…… ഇല്ലന്ന് നിനക്ക് ഉറപ്പിച്ചു പറയാൻ പറ്റുമോ ”

“ഞാൻ നിങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ല” . ഞാൻ വീണ്ടും താഴേക്കു നോക്കി നിന്നു

” ഞാൻ അറിയാതെ എന്നെ സ്നേഹിച്ചത് തെറ്റല്ലേ തനു?
ഞാൻ ഞെട്ടി ആ മുഖത്തേക്ക് നോക്കി

” ഞാൻ… ഞാൻ.”
എനിക്ക് ഒന്നും പറയാൻ ഇല്ലാത്ത പോലെ ഇല്ലാത്ത ഒരു വിക്ക് പെട്ടന്നു വന്നു 🙄

“മിണ്ടല്ലേ ഞാൻ പറഞ്ഞു മുഴുവനാകട്ടെ”
ഇതും പറഞ്ഞു ഒരു വിരൽ എടുത്ത് എന്റെ ചുണ്ടത്തു ചേർത്ത് വെച്ചു

കൈയിൽ കടിച്ചിട്ട് ഇറങ്ങി ഓടിയാലോ എന്ന്‌ ഓർത്തോണ്ട് ഇരുന്നപ്പോളാണ് മറ്റേ കൈ എന്റെ ഇടിപ്പിലൂടെ ചേർത്ത് പിടിച്ചു എന്റെ കാതിൽ ചുണ്ട് മുട്ടിച്ചത്

” ഒരു പെൺകുട്ടി സ്നേഹിക്കുന്ന ആളെണ് എന്ന്‌ അറിഞ്ഞു കൊണ്ട് സ്നേഹിക്കുന്നത് തെറ്റല്ലേ തനു ”

എന്റെ കണ്ണ് നിറഞ്ഞ് വരുന്നുണ്ട് അത് കണ്ടിട്ടാണോ എന്തോ എന്നിൽ എന്നും അകന്നു മാറി. മേശയിൽ ചാരി നിന്നു.

“സ്നേഹിച്ച ആളോട് എല്ലാം മറച്ചു വെച്ച് അവന്റെ കൂടെ ഒരു കൂട്ടുകാരി എന്നപോലെ പെരുമാറിയത് തെറ്റല്ലേ? ”
ഞാൻ ഒന്നും മിണ്ടിയില്ല കണ്ണുകൾ രണ്ടും അടച്ച് പിടിച്ചിരികുകയാണ് ഞാൻ

“നീ ഇങ്ങു വന്നേ പെണ്ണെ” എന്നു പറഞ്ഞ് എന്റെ കൈയിൽ പിടിച്ചു അവിടെ ഉള്ള കട്ടിലിൽ ഇരുത്തി. എന്റെ കൈയിൽ പിടിച്ചു അവിടെ ഉള്ള ഒരു കസേര എന്റെ അഭിമുഖമായി ഇട്ടത്തിൽ കയറി ഇരുന്നു.. എന്റെ വലതു കൈ വിച്ചേട്ടന്റെ കൈക്കുള്ളിലാണ്.

“സ്നേഹിക്കുന്ന ആളെ മറ്റൊരുത്തിക്ക് വിട്ടുകൊടുക്കുന്നത് തെറ്റല്ലേ? അതും പോട്ടെ”

“അവൾ എന്നെ തെറ്റിധരിപ്പിച്ചു എന്ന് അറിഞ്ഞിട്ടുകൂടി എന്നോട് പറയാതിരുന്നത് തെറ്റല്ലേ അതല്ലേ വലിയ തെറ്റ്. നീ എന്നെ അത്രയേറെ സ്നേഹിച്ചിട്ടും”

“ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല… ”
കഷ്ടപ്പെട്ട് അത്രയും ഞാൻ പറഞ്ഞൊപ്പിച്ചു. അത് കേട്ട് ചിരിച്ചോണ്ട് ഇരിക്കുവാ വിച്ചേട്ടൻ

“ഇല്ലേ….. നീ ആരെയും സ്നേഹിച്ചിട്ടില്ലേ? ഈ എന്നെ സ്നേഹിച്ചിട്ടില്ലേ? ഇല്ലങ്കിൽ വേണ്ട….. ”

എന്റെ കൈവിട്ട് അവിടെ നിന്നും എഴുനേറ്റു മേശയിലേക് തിരിഞ്ഞു എന്തോ തിരയാൻ തുടങ്ങി ആ സമയം നോക്കി ഞാൻ വാതിലിനു അടുത്തേക് നടന്നു.പെട്ടന്നു പിന്നിൽ നിന്നും വിച്ചേട്ടൻ ഒരു കൈകൊണ്ടു ചേർത്ത് പിടിച്ചു. കൈ വിടുവിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

“ഇത് നിന്റെ ഡയറി അല്ലേ തനു.”
ഒരു ഡയറി എന്റെ മുന്നിൽ കാണിച്ചിട്ട് ചോദിക്കുവാണ്. അതും കൂടെ കണ്ടപ്പോൾ ദാഹമുള്ളപ്പോൾ നടുക്കടലിൽ ചെന്നുപെട്ട അവസ്ഥയിൽ ആയിരുന്നു ഞാൻ.

“അല്ല പെണ്ണെ നിന്നെ ആരാ അക്ഷരം പഠിപ്പിച്ചത്.ഇത് മുഴുവൻ അക്ഷരതെറ്റരുന്നല്ലോ. നീ ഈ അക്ഷരങ്ങളാണോ പിള്ളേരെ പഠിപ്പിക്കാൻ സ്കൂളിലോട്ട് വരാനിരിക്കുന്നത് ”

“അത് പണ്ട് എഴുതിയതാണ് ”
എങ്ങാനോ പറഞ്ഞ് ഒപ്പിച്ചു

“ഇത് നിന്റെ തന്നെ ആണല്ലേ.

“മം….. ”

അത് എന്റെ കൈയിൽ തന്നു

“തുറക്ക് അത്……… ”

ഞാൻ മെല്ലെ അത് തുറന്നു…..

“മം…. ആദ്യത്തെ പേജ് ഒന്ന് വായിച്ചേ ഞാൻ ഒന്ന് കേൾക്കട്ടെ….. ”

ഞാൻ മിണ്ടാതെ അതും പിടിച്ചുകൊണ്ടു നിൽകുവാണ്. മെല്ലെ ഞാൻ തലയുയർത്തി നോക്കി. എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.വായിക്കാൻ കണ്ണുകൊണ്ടു ആഗ്യം കാണിക്കുന്നു.രണ്ടും കല്പിച്ചു വായിക്കാൻ തന്നെ തീരുമാനിച്ചു.

“ഹർഷൻ എന്ന എന്റെ വിച്ചേട്ടാ… നിങ്ങൾ ഒരു പൊട്ടനാ…. 😐 നിങ്ങളെ അവൾ ആ യക്ഷി പറ്റിക്കുവാണ്. ആരോട് പറയാനാ അവളുടെ ബാഗും ചുമന്നു അവളോട് കൊഞ്ചി കുഴഞ്ഞു നിക്കുന്നത് കണ്ടാൽ ഒരണ്ണം അങ്ങ് തരാൻ തോന്നും.”
ഞാൻ വായന മതിയാക്കി വിച്ചേട്ടനെ നോക്കി പുള്ളി വായന നല്ല രസിച്ചു കേൾകുവാ.. കണ്ണു കൊണ്ട് വീണ്ടും നോക്കി പേടിപ്പിച്ചു
“ആ വെട്ടുപോത്തിനെ അല്ലാതെ വേറെ ആരേം നിങ്ങൾക് കിട്ടാതില്ലാരുന്നോ. ഞാൻ ഇവിടെ നിങ്ങളെ മാത്രം ഓർത്ത് ഇരികുവല്ലേ?…. നിങ്ങളോട് എനിക്ക് കുറെ സ്നേഹം തോന്നുമ്പോൾ നിങ്ങൾ പണ്ട് എനിക്ക് തന്ന രുദ്രാക്ഷം എടുത്ത് കഴുത്തിൽ ഇട്ടു നോക്കും. 😍
“നിങ്ങളെ എനിക്ക് എന്ത് ഇഷ്ടമാനു അറിയാമോ…”
ഞാൻ പെട്ടന്നു തന്നെ ഡയറി അടച്ചു

“എന്താ നിർത്തികളഞ്ഞത് ബാക്കി കൂടെ വായിക്ക്… ആ പോട്ടെ എന്ന് പറഞ്ഞ് അത് എന്റെ കൈയിൽ നിന്നും ഡയറി തിരികെ അങ്ങ് മേടിച്ചു
*എന്ന് മുതലാടി ഞാൻ പൊട്ടൻ ആയത്? നീയല്ലേ എന്നെ പൊട്ടനാക്കിയത്

* കാണാൻ നല്ല ചന്തം ഉള്ള അവളെ യക്ഷിനോ. അപ്പോൾ നിന്നെ എന്ത് വിളിക്കണം.

*അവളോട് കൊഞ്ചി കുഴഞ്ഞപ്പോൾ എന്ത് തരാന തോന്നിയത് (അതും പറഞ്ഞ് മീശ പിരിച്ചു ചിരിച്ചോണ്ട് നിൽകുവാ)

*ഈ കുറെ സ്നേഹം തോന്നുമ്പോൾനു പറഞ്ഞതെ സ്നേഹം കിലോ കണക്കാനോ? ആവിശ്യത്തിന് തൂക്കി എടുക്കുവാന്നോ? കുരുപ്പേ….

നാണം കേട്ട് കണ്ണുഅടച്ചു അങ്ങ് നിന്നും ഏതുസമയത്താണോ എഴുതാൻ തോന്നിയത് ആ പറഞ്ഞത് കുറച്ച് ഉച്ചത്തിൽ ആയിനു തോന്നുന്നു. അങ്ങേരു മുന്നിൽ നിന്നും ചിരിക്കുന്നു….
” നിന്റെ ഇഷ്ടം നീ പറയാതെ അറിയാൻ എന്റെ അച്ഛൻ കണിയാൻ അല്ല ഒരു സാധരണ സ്കൂൾമാഷാ… എനിക്ക് അന്നേൽ ഈ കവടി നിരത്തി നോക്കാനും അറിഞ്ഞുടാ ”
“പോകുമ്പോൾ ഇതും കൂടെ കൊണ്ട് പൊക്കോ “എന്നും പറഞ്ഞ് അത് എന്റെ കൈയിൽ തന്നിട്ട് മുറി തുറന്ന് ഇറങ്ങി പോയി

ഞാൻ മെല്ലെ ആ ഡയറിയുമായി താഴേക്ക് പോയി. ഞാൻ ചെന്നപ്പോൾ അമ്മയും മോനും ചായ കുടിക്കുന്നു.

“തനു കുട്ടി പുസ്തകം നോക്കി കഴിഞ്ഞോ നിന്റെ വായനാശീലം പോയില്ല അല്ലേ മോളെ” (അമ്മയാണ്)

” അവൾക് ഇപ്പോൾ വായന അല്ല അമ്മേ എഴുത്താണ് ശീലം ”
ഇതും പറഞ്ഞ് എന്നെ ഒന്നു ചിരിച്ചു കാണിച്ചു

ഞാൻ പോവാ ടീച്ചറമ്മേ പിന്നെ വരാം.
ഇതും പറഞ്ഞ് ഞാൻ വീട്ടിലേക്ക് ഓടി

*********************************************.

ഞാൻ വാതിൽ അടച്ചപ്പോൾ പെണ്ണിന്റെ കിളി പോയി നിൽക്കുവാണ്. അമ്മക്ക് സ്റ്റെപ് കേറാൻ പറ്റില്ല എന്ന്‌ അറിയാവുന്നത് കൊണ്ട്തന്നെ ആണ് ബാഗ് താഴെ വെച്ചതും അമ്മയോട് അത് എടുത്തോണ്ട് വരാൻ പറഞ്ഞതും. അമ്മ അവളോട് തന്നെ പറയും എന്ന്‌ ഉറപ്പായിരുന്നു.
എന്നെ നോക്കാൻ പറഞ്ഞപ്പോൾ പേടിയാണ് എന്നെ എന്ന്‌ പറഞ്ഞപ്പോൾ നെഞ്ച് ഒന്ന് പിടച്ചു. അവൾ എന്നെ ഇഷ്ടപെട്ട കാര്യം ചോദിച്ചപ്പോൾ പെണ്ണ് നിന്ന് ഉത്തരം ഇല്ലാതെ തത്തി കളിച്ചത് കാണാൻ നല്ല രസമായിരുന്നു. അവസാനം അവളുടെ ഡയറി എടുത്ത് കാണിച്ചപ്പോൾ അവൾ ശരിക്കും പെട്ടു എന്ന്‌ മനസിലായി. അത് വായിക്കാൻ പറഞ്ഞത് അവളെ കളിയാക്കാൻ അല്ലാരുന്നു അവളുടെ വായിൽനിന്നും അത് കേൾക്കാൻ വേണ്ടിയാണ്. പെണ്ണ് നിന്ന് കരയും എന്നായപ്പോളാണ് പൊക്കോളാൻ പറഞ്ഞത്

ഞാൻ താഴോട്ട് ചെല്ലുമ്പോൾ അമ്മ സ്റ്റെപ്പിന്റെ താഴെ നില്കുന്നു. തനു എന്ത്യേ നു ചോദിച്ചതിന് വായിക്കാൻ പുസ്തകം നോക്കുവാണ് എന്ന്‌ പറയാനാണ് തോന്നിയത്.അവൾ താഴേക്കു വന്ന ഉടനെ തന്നെ പോകുകയും ചെയ്തു

********************************************

എന്നാലും എന്റെ ഡയറി എങ്ങനെയാണ് വിച്ചേട്ടന് കിട്ടിയത്. ഹ്മ്മ് അക്ഷരത്തെറ്റാണ് പോലും അയാൾക്ക് അറിയില്ലലോ അക്ഷരം തെറ്റാതെ എഴുതാൻ പഠിച്ചിട്ട്. ആദ്യം എഴുതിയത് അങ്ങേരുടെ പേരാണ് എന്ന്. എന്തുവാ അക്ഷരതെറ്റ് ഞാൻ ഒന്ന് നോക്കട്ടെ. കട്ടിലിൽ ഡയറി തുറന്നു വെച്ചു ഓരോ താളുകളായി ഞാൻ മറിച്ചു ഹർഷൻ എന്ന്‌ ഞാൻ എഴുതിയിരിക്കുന്നത്തിന്റെ മുന്നിലായി തനുവിന്റെ എന്ന്‌ ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നു . കൃഷ്ണ എന്ന് എഴുതിയിരുന്നടത്തു എല്ലാം ചുമപ്പ് കൊണ്ട് വെട്ടിയിട്ടുണ്ടായിരുന്നു. അവസാനം കൃഷ്ണയെ കണ്ട ദിവസത്തെ സംഭവം എഴുതിയ പേജിൽ കണ്ണുനീര് വീണ് ഉണങ്ങിയ അടയാളം കാണാമായിരുന്നു. പിന്നീടുള്ള പേജുകൾ ഞാൻ പെട്ടന്ന് മറിച്ചു അതിൽ ചുമന്ന അക്ഷരങ്ങൾ….

കളകളമൊഴുകും പുഴപോൽ നാദം
കാതിലണഞ്ഞപ്പോൾ….. ❤️
കിളിമൊഴി പോലൊരു ചെറുപുഞ്ചിരിയോ
കവിളിൽ തൊട്ടപ്പോൾ……💛
കാൽത്തള കൊണ്ടൊരു മഞ്ജുള രാഗ കളം വരച്ചപ്പോൾ….. 💚
കാർമുകിൽ തോൽക്കും കാർകൂന്തലിനാൽ
കാമിനിയായപ്പോൾ….💜
കുറുമ്പുകാട്ടും കരിനീലക്കണ് മിഴികളിൽ നോക്കുമ്പോൾ…. 💙
കുളിർത്ത മഞ്ഞിൽ തളിർത്തു നിൽക്കും
തുടുത്ത മാമ്പഴമേ നിന്നെ
കടിച്ചുനോക്കി കരൾ നിറക്കാൻ മനസ്സുവെമ്പുന്നു……

ഞാൻ ഡയറി അടച്ചു

തുടരും………….

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3.7/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!