അമ്മ എന്റെ കൈയിൽ പിടിച്ചു മാഷിന്റെ കൈയിൽ അച്ഛൻ പിടിച്ചിട്ടുണ്ട് പെട്ടന്നു ആ കൈ വിടുവിച്ചു അകത്തേക്ക് നടന്നു… അത് കണ്ടു അവളുടെ കണ്ണ് നിറഞ്ഞു അവൾ അമ്മേ നോക്കി നിറഞ്ഞകണ്ണോടെ ചിരിച്ചു എന്നിട്ട് അകത്തേക്ക് ഓടി…
എനിക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ മാഷ് വെളിയിൽ ഇറങ്ങി വന്നു.
“ഹർഷ… താൻ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്താ പറയണ്ടേ നു അറിയാതെ ആയി പോയി. അവിടെ ആകുമ്പോൾ എനിക്ക് ഒരു സമ്മതക്കുറവും ഇല്ല”
അച്ഛൻ വന്ന് എന്റെ തോളിൽ തട്ടി… എന്റെ കണ്ണും നിറഞ്ഞു വരുണ്ട്…
“മാഷേ… ഞാൻ.. എനിക്ക്… ”
( സന്തോഷം കൊണ്ട് വാക്കുകൾ ഒന്നും കിട്ടുന്നില്ല….. . )
അച്ഛൻ മാഷിന്റെ കൂടെ അവിടെ ഇരുന്നു. ഞാൻ വീട്ടിലേക്ക് പോയി. എപ്പളെ ഇങ്ങു വരണ്ടരുന്നു മാഷ് കല്യാണത്തിന് സമ്മതിച്ചത് അവൾ അറിഞ്ഞട്ടില്ല. പാവം രാജേഷ് ആ അവളെ പെണ്ണുകാണാൻ വരുന്നത് എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. അയാളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി എന്നുള്ളത് സത്യമാണ് അവളും നന്നായി ഞെട്ടിട്ടുണ്ടായിരുന്നു…… അവന്റെ കൂടെ വന്ന കാരണവരെ എടുത്ത് അങ്ങ് കിണറ്റിൽ ഇടനാ തോന്നിയത് അങ്ങേരുടെ ഒരു വർത്താനം. ചെക്കൻ പോലും. ചെക്കനെ നോക്കാൻ പറഞ്ഞപോൾ അവൾ ആദ്യം നോക്കിയത് എന്റെ മുഖത്തേക്കാണ്. അവൾ എന്തിനാ അവനെ നോക്കി ചിരിച്ചത്. 🤔..
ചെക്കനും പെണ്ണിനും സംസാരിക്കാൻ ഉണ്ടങ്കിൽ സംസാരിക്കാൻ പറഞ്ഞപ്പോൾ അവൻ അങ്ങ് ഇടിച്ചു കേറി പോയി. ഇവൻ ഒന്നും പെൺപിള്ളേരെ കണ്ടിട്ടില്ലേ. അവർ പോയതിനു ശേഷമാണ് ഒരു കാർ വന്നത്. കേറിവരുന്നവരെ കണ്ടു മാഷ് അടുത്തു നിന്ന എന്റെ കൈയിലാണ് പിടിച്ചത്. അപ്പൊഴേ എന്തോ പന്തികേട് ഉണ്ടന്ന് തോന്നിയതാണ്. കൂടെ വന്നവർക്ക് പെണ്ണുകാണൽ അന്നന്നു മനസിലായി. അതല്ലേ ഇതു നടക്കില്ല എന്ന് പറഞ്ഞത്. കൂടെ വന്ന ആ ചുമന്ന കണ്ണുള്ളവൻ അവിടെ ഇരുന്ന പാത്രം മുഴുവൻ തട്ടി കളഞ്ഞു അത് കേട്ടണ് തനു താഴേക്ക് വന്നത്. രാജേഷ്ഒക്കെ പോയി കഴിഞ്ഞപ്പോളാ വന്ന പെണ്ണുമ്പിള്ളക്ക് കൂടെ വന്ന കാട്ടുമാക്കാനേ കൊണ്ട് അവളെ കെട്ടിക്കണം പോലും. എന്റെ പെണ്ണാണ് തനു എന്ന് എല്ലാരുടെയും മുന്നിൽ ഇത്ര പെട്ടന്ന് പറയേണ്ടി വരും എന്ന് ഞാൻ ഓർത്തില്ല. അത് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളുടെ എന്റെ കൈയിലെ പിടിത്തം മുറുകി ഇരുന്നു എല്ലാരും ഒന്ന് ഞെട്ടിയപ്പോളും അച്ഛന്റെ മുഖത്തു മാത്രം ഒരു പുഞ്ചിരിയുണ്ടായിരുന്നു. എല്ലാ സ്വത്തും ഒപ്പിട്ട് കൊടുക്കാം എന്ന് പറഞ്ഞിട്ടും ആദ്യം സമ്മതിച്ചില്ല പിന്നെ അവർ എന്തോ ആലോചിച്ചിട്ട് സമ്മതിച്ചു.
അവർ പോയെങ്കിലും ഇനിയും വരുമെന്ന് എന്റെ മനസ്സ് പറയുന്നു. അവളോട് സംസാരിക്കാൻ തോന്നുന്നുണ്ട്. പക്ഷെ അവളുടെ നമ്പർ അറിയില്ലലോ. മുകളിലെ വരാന്തയിലൂടെ ചുമ്മാ നടന്നു. രാത്രി വരെ മുറിയിൽ കഴിച്ചുകൂട്ടി
ടോ ഇയാൾ ഉറങ്ങിയില്ലേ……..
അച്ഛനാണ് ഇതു ഇപ്പോൾ കേറി വന്നു
ഉറങ്ങിയില്ല… എന്തോ ഉറക്കം വരുന്നില്ല
പുറത്ത് നല്ല തണുപ്പ് ഉണ്ട് പോയി കിടന്നോ ബാക്കി നാളെ ആലോചിക്കാം.
ഞാൻ എന്തോ ആലോചിച്ചു നിൽകുവാണ് എന്ന് അച്ഛന് മനസിലായി. ഞാൻ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് വലിഞ്ഞു..
ടോ താൻ ഇനിയിപ്പോൾ ആ കൊച്ചിനെ വിളിക്കാൻ ഒന്നും പോവണ്ട അത് ഉറങ്ങി അവൾ വല്ലാതെ പേടിച്ചിട്ടുണ്ട്. പിന്നെ കാര്യങ്ങൾ അവളോട് സൂചിപ്പിച്ചിട്ടുണ്ട്….. പിന്നെ താൻ ആളുകൊള്ളാം… താൻ ഇങ്ങനെ എല്ലാരുടേം മുന്നിൽ വെച്ച് അവൾ ഹർഷന്റെ ആണ് എന്ന് പറയും എന്ന് എനിക്കറിയാരുന്നു.
അച്ഛൻ ഒരു ചിരിയും ചിരിച്ചു താഴേക്ക് പോയി. എന്നാലും ഇങ്ങനെ കണ്ടു പിടിക്കുന്നു. നാളെ രാവിലെ എന്തായാലും അവളെ കാണണം ഇനി പണ്ടത്തെ പോലെ അവൾക് ഇങ്ങോട്ടും എനിക്ക് അങ്ങോട്ടും പോകാനും വരാനും പറ്റില്ലല്ലോ. ഇങ്ങനെ അങ്ങനെ ചിന്തിച്ചു എപ്പളോ ഉറങ്ങി പോയി
രാവിലേ എന്റെ ദേവകിയമ്മയുടെ സുപ്രഭാതം കേട്ടാണ് ഉണർന്നത്. ഇതു ഞാൻ പ്രതീക്ഷിച്ചതാണ്. ഇന്നലത്തെ സംഭവം തന്നെ ഞാൻ താഴേക്ക് ചെന്നു സഭയിൽ നല്ല വാദം നടക്കുന്നു. അച്ഛൻ ന്യായാധിപനെ പോലെ ആ ചാരു കസേരയിൽ കിടപ്പുണ്ട്….. അച്ഛന്റെ അപ്പുറത്തായി വാദിയും ഹാജർ വെച്ചിട്ടണ്ട് വേറെ ആരും അല്ല തനു… പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്………. ഞാൻ അച്ഛനെ കണ്ണുകാണിക്കുണ്ട് അച്ഛൻ എന്നെ നോക്കുന്നത് കണ്ട് അമ്മ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും അമ്മ പോയി ചാരുപടിയിൽ ഇരുന്നു.
ടാ നീ എങ്ങോട്ട് വന്നേ….. ( അച്ഛനാണ് ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി നിന്നു അമ്മ എന്തൊക്കെയോ പറയുണ്ട് അവൾ താഴോട്ടും നോക്കി നിന്നു..
എന്താ അച്ഛാ…..
ഇവൾ ഇവിടെ കിടന്നു രാവിലെ അലച്ചത് നീ കേട്ടില്ലേ അവൾക് മറുപടി കൊടുക്ക്. ബാക്കി ഉള്ളവർക്കു കുറച്ചു സമാധാനം താ….
അമ്മ അച്ഛനെ കണ്ണുരുട്ടി കാണിക്കുണ്ട്.
ദേ മനുഷ്യ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ…..
അമ്മക്ക് ഇപ്പോൾ എന്താ വേണ്ടത്ത്.
എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി നീ കാരണമാണോ ഇവൾ ഇവിടം വിട്ടു പോയെ
ആണ്… അത് അമ്മക്ക് അറിയാലോ. ഞങ്ങൾ ഇന്നലെ സംസാരിക്കുന്നത് കേട്ടതല്ലേ. പിന്നെ എന്തിനാ ഇപ്പോൾ ഒരു ചോദ്യം. അയ്യേ എന്നാലും അമ്മ പ്രായപൂർത്തിയായ ചെറുപ്പക്കാർ സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കുക എന്ന് പറഞ്ഞാൽ മോശമല്ലേ ദേവകിയമ്മേ..
( ഞാൻ പോയി അമ്മയുടെ അടുത്തിരുന്നു അമ്മയുടെ തോളിലൂടെ കൈയിട്ടു ചേർത്തു പിടിച്ചു അമ്മ അച്ഛനെ നോക്കി ഇരുപ്പുണ്ട്. പുള്ളി ഇതൊക്കെ ഇത്ര കണ്ടതാ എന്ന ഭാവത്തിൽ ഇരിക്കുന്നു )
അവൾക്ക് അതിൽ കുഴപ്പമില്ല പിന്നെ അമ്മക്കണോ കുഴപ്പം ( ഞാൻ ദയനീയമായിട്ട് അവളെ ഒന്ന് നോക്കി പെണ്ണ് എന്നെ തന്നെ നോക്കി നിൽകുവാ )
അത്.. പിന്നെ അവൾക് കുഴപ്പം കാണില്ല. ടാ അത് പോട്ടെ നീ എപ്പളാ ഞങ്ങളോട് പറയാതെ ബാംഗ്ലൂർ പോയെ.
( അമ്മ പോയിന്റിൽ പിടിച്ചു. അച്ഛന്റെ ഭാവത്തിൽ നിന്നും കൈയൊഴിഞ്ഞു എന്ന് മനസിലായി )
ഞാൻ നന്നായി ഒന്ന് ചിരിച്ചു. കൊല്ലത്തു ഉള്ള ഇല്ലാത്ത കൂട്ടുകാരിയുടെ ഇല്ലാത്ത കല്യാണം.
( അച്ഛന് സംഭവം മനസ്സിലായിട്ടുണ്ട്. അമ്മക്ക് മനസിലാകുന്നതിന് മുമ്പ് ഞാൻ എഴുനേറ്റു )
ടി നിനക്ക് നിന്റെ വീട്ടിൽ ജോലി ഒന്നും ഇല്ലേ.. അപ്പുറത്തെ വീട്ടിൽ കാഴ്ച കാണാൻ രാവിലെ വന്നോളും പോയെ പോയെ….. അവളെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഞാൻ ഉള്ളിലേക്ക് വലിഞ്ഞു. തനു എന്നെ നോക്കി പേടിപ്പിക്കുന്നു
ദേ മനുഷ്യ… അവൻ…
എന്റെ പോന്നു ഭാര്യയെ…. രാവിലെ തുടങ്ങിയതല്ലേ. ഈ കണക്കിന് അന്നേൽ ഞാൻ നാട് വിടും. അല്ലടി നിനക്ക് നാവു വേദനിക്കില്ല ഈ കിടന്നു പറഞ്ഞാൽ
പോയി നീ ചായഎട്
രാവിലെ കുളിച്ചൊരുങ്ങി ഇറങ്ങി അമ്മ മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്. ഞാൻ മെല്ലെ അടുക്കളയിൽ ചെന്നു
അമ്മേ സോറി അമ്മേ എനിക്ക് ഒരു തെറ്റ് പറ്റി പോയി അമ്മടെ വിച്ചു അറിഞ്ഞോണ്ട് തെറ്റ് ചെയ്യും എന്ന് അമ്മക്ക് തോന്നുണ്ടോ
ഇല്ലടാ നീ കാരണമാണ് അവൾ ഇവിടം വിട്ടു പോയെ നു അറിഞ്ഞപ്പോൾ വല്ലാതെ സങ്കടമായി പോയി അതാ… അല്ല ഞങ്ങളോട് ചോദിക്കാതെ കല്യാണം ഒക്കെ കഴിക്കാൻ പോവണോ
ഞാനെ ഇവിടെ നിന്നാൽ ശരിയാകില്ല. ഞാൻ അമ്പലത്തിൽ പോയിട്ട് വരാം….
ഞാൻ അമ്പലത്തിലേക്ക് പോയി…… അമ്പലത്തിൽ എത്തി ചെരുപ്പ് ഊരി അകത്തേക്ക് കയറി. നടക്ക് നേരെ നിന്നു തൊഴുതു. ഇന്നലെവരെ കണ്ണീരോടെ അല്ലാതെ എനിക്ക് ഇവിടെ നിൽക്കാൻ കഴിഞ്ഞിട്ടില്ല…. തൊഴുതു തിരിഞ്ഞപ്പോൾ എന്റെ പിന്നിലായി തനു…. കണ്ണടച്ച് നിൽക്കുന്നു… അവൾ എന്നെ കണ്ടിട്ടില്ല. ഞാൻ അങ്ങനെ തന്നെ നിന്നു പെട്ടന്നു അവൾ കണ്ണു തുറന്നു.. എന്റെ കണ്ണിലേക്കു തന്നെ നോക്കിനിൽക്കുകയാണ്.
പെട്ടന്നു അവൾ കണ്ണുകൾ പിൻവലിച്ചു… ഞാൻ വലതുവെച്ച് അമ്പലത്തിനു പുറത്തേക്ക് ഇറങ്ങി…… അവളെ നോക്കി ആൽത്തറയിൽ പോയി ഇരുന്നു… സെറ്റും മുണ്ടും ഉടുത്തു വാലിട്ട് കണ്ണു എഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ട് നൂലുപോലെ ഒരു മാലയും ഇട്ടു കുഞ്ഞു നക്ഷത്രകമ്മലിൽ അവൾ സുന്ദരിയായിരുന്നു. കണ്ണെടുക്കാനേ തോന്നിയില്ല. കൈയിൽ നിറയെ കുപ്പിവളയും തലമുടിയിൽ അരളി പൂവും വെച്ച് അവൾ നടന്നു പോയി… കുറച്ചു നേരം ഇരുന്ന് കഴിഞ്ഞപ്പോളാണ് ഞാൻ അവളെ നോക്കി ഇരിക്കുവായിരുന്നു എന്ന ബോധം വന്നത്. പിന്നെ നോക്കിയില്ല അവളുടെ പുറകെ വെച്ചുപിടിച്ചു.. എന്നോട് എന്താ ഇവിടെ ഇരിക്കുന്നെ എന്നെങ്കിലും ചോദിക്കാമായിരുന്നു……
അമ്പലത്തിന്റെ വളവ് തിരിഞ്ഞപ്പോൾ കാണുന്നത് തനുവിന്റെ മുന്നിൽ ഒരു ബൈക്കിൽ 2 പേരുണ്ട്.. ആളെ വ്യക്തമാകുന്നില്ല. ഞാൻ വേഗം അങ്ങോട്ട് ചെന്നു. അവളുടെ കൈയിൽ അതിൽ ഒരുത്തൻ പിടിച്ചിരിക്കുന്നു. വേഗം ഞാൻ അങ്ങോട്ട് ചെന്നു എന്നെ കണ്ടതും അവൻ അവളുടെ കൈയിൽ നിന്നും വിട്ടു……
തനു എന്താ പ്രശ്നം………
അത് ഇയാൾ…… ബൈക്കിൽ…..
അവൾ വല്ലാതെ പേടിച്ചിട്ടുണ്ട്..
ഞാൻ അവളുടെ മുന്നിൽ നിന്നു അവൾ എന്റെ കൈയിൽ പിടിച്ചു നിൽക്കുവാണ് ഞാൻ നോക്കുമ്പോൾ രാജേഷ് സാറും പിന്നെ ഇന്നലെ അവന്റെ കൂടെ വന്നൊരു വാണാലും…. എന്നെ കണ്ട് 2ഉം പതറിട്ടുണ്ട്
എന്താ സാറേ…. എന്തുവ ഇവിടെ വെച്ച് ഒരു സംസാരം…
അല്ല ഹർഷ… ഇന്നലെ വന്നവർ ആരായിരുന്നു എന്ന് ചോദിക്കുവാരുന്നു…
എന്നിട്ട് ആരാണ് അറിഞ്ഞോ? അല്ല ആളു ഒഴിഞ്ഞടത്തു വെച്ച് കൈയിൽ പിടിച്ചോണ്ട് തന്നെ അറിയണോ
അതല്ല ഹർഷ… ഇന്നലെ വന്നപ്പോൾ സംസാരിക്കാൻ പറ്റിയില്ല അതിന്റെ ഇടക്ക് അല്ലേ പ്രശ്നം ഉണ്ടായേ… ഞാൻ ചോദിക്കുവാരുന്നു എന്നെ ഇഷ്ടമായോനു
തനു…. എന്താ ഉണ്ടായേ. .
വണ്ടി വണ്ടി കൊണ്ട് മുന്നിലെത്തിയപ്പോൾ ഞാൻ പേടിച്ചുപോയി നോക്കിയപ്പോൾ ഇവരായിരുന്നു ഇന്നലെ വന്നവർ ആരാണെന്നും കല്യാണം നടക്കില്ല എന്ന് പറയാൻ കാരണം എന്താണെന്ന് ചോദിച്ചു. ഇനിയിപ്പോൾ കല്യാണം നടന്നില്ലെങ്കിലും ഇയാളുടെ കൂടെ പോരാൻ പറഞ്ഞു. ഞാൻ പോകാൻ തുടങ്ങിയപ്പോഴാണ് കയ്യിൽ കയറി പിടിച്ചു അപ്പോഴാണ് വിച്ചേട്ടൻ വന്നത്.
രാജേഷേ…. ഇപ്പോൾ കേട്ടാലോ ഇതാണോ നിന്റെ പ്രശ്നം തിരക്കൽ ഈതവണതെക്ക് പോട്ടെ ഇനി ഇവളുടെ നിഴൽ വെട്ടത്തു കാണരുത് നിന്നെ
അതു പറയാൻ ഹർഷൻ ആരാ
ഞാൻ കെട്ടാൻ പോകുന്ന എന്റെ പെണ്ണാണ് ഈ നിൽക്കുന്നത്. സാർ ഇപ്പൊ തൽക്കാലം വണ്ടി വിട്ടുപോയെ
അവർ പെട്ടന്നു തന്നെ വണ്ടി എടുത്തുപോയി. അപ്പോളും അവൾ എന്റെ കൈയിൽ തന്നെ പിടിച്ചേക്കുവാ. എന്റെ ദേഷ്യം കണ്ട് അവൾ കൈഎടുത്തു
നിങ്ങൾ എന്നെ കെട്ടാൻ പോവാണ് എന്ന് എന്തിനാ അവരോട് പറഞ്ഞെ
ദേ പെണ്ണെ എന്റെ കൈയിൽ നിന്നു മേടിക്കല്ലേ എന്റെ നേരെ മെക്കിട്ടുകേറാൻ നല്ല ഇഷ്ടമാണലോ അവൻ അത്രേം പറഞ്ഞിട്ട് അവൻ കൈലും കേറി പിടിച്ചിട്ട് അവനെ ടാറ്റയും കൊടുത്തു പറഞ്ഞു വിട്ടു ഞാൻ ചുമ്മ ഏതാണ്ട് പറഞ്ഞെന് എന്നോട് ചൂടാവുന്നെ. ഇതാ പറയുന്നേ ആരേം സഹായിക്കരുതെന്ന്.
നിങ്ങൾ എന്നെ സഹായിക്കണ്ട…
ആ എന്നാൽ വേണ്ട ഇവിടെ നിന്നോ അവര് വീണ്ടും വരും
അല്ല നീ എന്തുവ എന്നെ വിളിച്ചേ വിചേട്ടനോ നിനക്ക് അങ്ങനെ ഒക്കെ വിളിക്കാൻ അറിയാമോടി…
ഇതും പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവൾ എന്റെ നെഞ്ചിൽ തട്ടി നിന്നു എന്റെ രണ്ടു കൈ കൊണ്ടും പെണ്ണിന്റെ ഇടുപ്പിൽ കൂടെ കൈയിട്ട് എന്റെ കൈകൾ തമ്മിൽ കൊരുത്തു പിടിച്ചു അവൾ വിടുവിക്കാൻ നോക്കുന്നുണ്ട്
ഞാൻ അങ്ങനെ ഒന്നും വിളിച്ചില്ല നിങ്ങളെ അങ്ങനെ വിളികത്തും ഇല്ല.
ഇല്ലേ….. നിനക്ക് അപ്പോൾ എന്നെ ഇഷ്ടമല്ല അല്ലേടി
അല്ല കൈഎടുക്ക് എനിക്ക് പോകണം.
ഞാൻ കൈഎടുത്തു ഞാൻ മുണ്ടും മടക്കിക്കുത്തി മുന്നോട്ടു നടന്നു. അവൾ എന്റെ പുറകെ ഉണ്ട് ഞാൻ സ്പീഡിൽ നടക്കുന്നതുകൊണ്ട് അവൾക്ക് ഒപ്പം എത്താൻ വളരെ ബുദ്ധിമുട്ടാണ്. പോയവർ വരുമോ എന്ന പേടി ഉണ്ടവൾക്ക് അതുകൊണ്ട് ഞാൻ പതുക്കെ നടന്നു. അവൾ എന്റെ തൊട്ടടുത്തായി. പെട്ടെന്ന് തന്നെ ഞങ്ങളുടെ മുന്നിലേക്ക് ഒരു കാർ വന്നുനിന്നു. അവൾ പുറകോട്ടു വേച്ചു പോയി പെട്ടെന്നുതന്നെ ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു. കാറിൽ നിന്നും പുറത്തിറങ്ങിയ രൂപം കണ്ടു അവൾ ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി
തുടരും……..
രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission