Skip to content

ഗൗരി – 1

ഗൗരി തുടർക്കഥകൾ

“കൗസല്യ സുപ്രജ രാമ പൂർവ്വ സന്ധ്യാ പ്രവത്യതേ………”

സുപ്രഭാതം കാതിൽ പതിച്ചപ്പോൾ ഗൗരി കണ്ണ് തുറന്നു. തുറന്നിട്ട ജനലിലൂടെ
പുലരിയുടെ ഇളം തണുപ്പ് മുഖത്തേക്കടി-
ക്കുന്നു. അവൾ പുതപ്പ് നീക്കി പതിയെ എഴുന്നേറ്റു.ഇരു കരങ്ങളും വിടർത്തി
പിടിച്ച് കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നവൾ
ഒരു നിമിഷം പ്രാർത്ഥിച്ചു.

” ൻറെ കൃഷ്ണാ….. പുതിയ സ്ഥലാണ്…..
ആദ്യ ദിവസാണ് ജോലിയിൽ.. എന്റെയെല്ലാ
പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഈ
ജോലീന്ന് നിനക്കറിയാല്ലോ….കാത്തോണേ
കൃഷ്ണാ….”

പതിയെ ബെഡ്ഡിൽ നിന്നിറങ്ങിയിട്ടവൾ ബാത്ത് റൂമിലേക്ക് നടന്നു.
ബ്രഷ് ചെയ്തു വന്നിട്ട് അര മണിക്കൂർ യോഗ…അര മണിക്കൂർ കുറച്ചു വർക്കൗട്ട്..
അതെല്ലാം കഴിഞ്ഞ് ഗൗരി ടേബിളിൽ ഇരിക്കുന്ന ടൈം പീസിൽ നോക്കി. സമയം
ആറു പത്ത്… ഒൻപത് മണിക്കാണ് പോകേണ്ടത്….. ഇനിയും ഒരുപാട് സമയം
ഉണ്ട്……
അവൾ കിച്ചണിൽ ചെന്ന് സ്റ്റൗകത്തിച്ചൊരു
കോഫിയുണ്ടാക്കി….
ഒരു കപ്പിലേക്കത് പകർന്നെടുത്തിട്ടവൾ
വാതിൽ തുറന്നു സിറ്റൗട്ടിലേക്കിറങ്ങി…
പുറത്ത് പുലരിയുടെ മുഖത്തേക്ക് പാറി
വീഴുന്ന സൂര്യരശ്മികൾ……
അവൾ ചുറ്റും നോക്കി……

“വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങളാണ്
നോക്കെത്താ ദൂരത്തോളം…….
അതിനരികിലൂടെ ഒരു കൊച്ചു പുഴ…..
അതിനു കുറുകെ ഒരു തടിപ്പാലം…..
പുഴ കടന്നാലൊരു റോഡാണ്……അതിനു-
മപ്പുറം വരിവരിയായി നിൽക്കുന്ന കരിമ്പന
കൾ…….കരിമ്പനയും കടന്നാൽ ആ ഗ്രാമത്തിന്റെ വേലി തീർത്തത് പോലെനീണ്ട്
കിടക്കുന്ന മലനിരകൾ……..”

ഗൗരി അത്ഭുതത്തോടെ അതെല്ലാം നോക്കി നിന്നു……ഈ കാഴ്ചകളെല്ലാം അവൾ ആദ്യമായി കാണുകയാണ്…….
റൂറൽ പോസ്റ്റിങ്ങ് കിട്ടി ഇവിടേക്ക് വരുമ്പോൾ ആദ്യം തോന്നിയത് ദേഷ്യമാണ്.
ഇത്രയും ദൂരം അമ്മയെ വിട്ട് പോരുന്നതിന്..
എന്നാൽ തലയ്ക്കു മുകളിൽ നിൽക്കുന്ന
കടങ്ങൾ ഓർത്തപ്പോൾ മറുത്ത് ചിന്തിക്കാനും വയ്യ..തന്നെയൊരു ഡോക്ടർ
ആക്കുക എന്നത് അച്ഛന്റെ ആഗ്രഹം ആയിരുന്നു…..പക്ഷേ ആ ആഗ്രഹം നടക്കും
മുൻപേ തന്നെയുമമ്മയെയും ഒറ്റയ്ക്കാക്കി
അച്ഛൻ പോയി.അന്ന് മുതൽ ആ ആഗ്രഹം
അമ്മ ഏറ്റെടുക്കുകയായിരുന്നു….. പറ്റുന്ന
അത്രയും ജോലി ചെയ്തും ബാക്കി കടം വാങ്ങിയും അമ്മ തന്നെ പഠിപ്പിച്ചു ഡോക്ടർ ആക്കി…..
തന്റെ ആദ്യ റൂറൽ പോസ്റ്റിങ്ങ് ആണിത്….
ഈ ഗ്രാമത്തിലെ PHC യിലെക്ക് …!
മൂന്ന് വർഷം എങ്ങനെയും ഇവിടെ പിടിച്ചു
നിന്നേ പറ്റൂ……”
അവൾ ഓർത്തു നിന്നു……

” ഗുഡ് മോണിംഗ് ചേച്ചീ……”

ആ സ്വരം കേട്ട് ഗൗരി താഴേക്ക് നോക്കി

“മുറ്റമടിക്കാൻ ചൂലൂമായി നിൽക്കുന്ന വിദ്യ”
ഹൗസോണറിൻറെ മകളാണ്……. ഗവൺമെൻറ് ക്വാർട്ടേഴ്സ് ഇല്ലാത്തത് കൊണ്ട് PHC യിൽ വരുന്ന ഡോക്ടർമാർക്ക് ഈ വീട്ടിൽ ആണ് താമസം ഒരുക്കിയിരുന്നത്…..

” ഗുഡ് മോണിംഗ് വിദ്യാ….”
ഗൗരി താഴേക്ക് ഇറങ്ങി ചെന്നു.

” ചേച്ചി നേരത്തെ എഴുന്നേറ്റോ…?”

” ഞാനെന്നും അഞ്ച് മണിക്കുണരും….”
ഗൗരി പുഞ്ചിരിയോടെ പറഞ്ഞു.

” ഈ തണുപ്പത്തോ…..”
വിദ്യ കൈകൾ രണ്ടും ദേഹത്തേക്ക് ചേർത്തു വെച്ച് കൊണ്ട് ചോദിച്ചു…

” ഊം…. ഗൗരി മൂളി…

” ഹോ….ഞാനാണേൽ കുറച്ചു നേരം കൂടി
കിടക്കാൻ നോക്കിയതാ….അമ്മ സമ്മതിച്ചില്ല…..”
വിദ്യ രഹസ്യം പോലെ പറഞ്ഞു…

” പഠിക്കണ കുട്ട്യോള് കാലത്തെ ഉണരണം
എങ്കിലേ ബുദ്ധി വളർച്ചേം ഓർമ ശക്തീം
ഉണ്ടാകൂ…..”
ഗൗരി പറഞ്ഞു.

” ഊം…. വെറുതെയല്ല ചേച്ചി ഡോക്ടർ ആയത്…..” വിദ്യ ചിരിച്ചു

“അങ്ങനെ പറഞ്ഞ് കൊടുക്കെൻറെ കുട്ട്യേ

ഉമ്മറത്ത് കാലു നീട്ടിയിരുന്നു മുറുക്കുന്ന
മുത്തശ്ശി വിളിച്ചു പറഞ്ഞു..
ഗൗരി ചിരിയോടെ നിന്നു.

” പ്രായം എൺപതായിട്ടും മുത്തശ്ശീടെ കാതിന് മാത്രം ഒരു കുഴപ്പോമില്ലല്ലോ…”

വിദ്യ പിറുപിറുത്തു.

” വിദ്യ ഏത് ക്ലാസിലാ….?
ഗൗരി ചോദിച്ചു.

” ട്വൽത്തില്….”

ഗൗരി മുറ്റമാകെയൊന്ന് കണ്ണോടിച്ചു.
മുറ്റത്ത് വളർന്നു നിൽക്കുന്ന ചെത്തിയും
മന്ദാരവും,നന്ത്യാർവട്ടവും, മുല്ലയും എല്ലാം കൂടി ആ വീടിന് വല്ലാത്തൊരു ഭംഗിയുണ്ടെന്നവൾ ഓർത്തു.

ഗൗരി തുളസിത്തറയിലെ തുളസിയിൽ നിന്നും ഉണങ്ങിയ കതിരുകൾ ഒടിച്ചു കളഞ്ഞു.

” കതിരുണങ്ങിപ്പോയാൽ തുളസി മുഴ്വോനും
പോകും…” അവൾ വിദ്യയോട് പറഞ്ഞു.

” അമ്മേം പറയും ഇത് തന്നെ….ഞങ്ങൾക്ക്
ആർക്കും സമയം കിട്ടാറില്ല… അവസാനം
അമ്മ തന്നെ നുള്ളിക്കളയും”
വിദ്യ ചിരിച്ചു.

” എന്താ ഡോക്ടറുട്ടീടെ പേര്…? ”
മുത്തശ്ശി വടി കുത്തിപ്പിടിച്ച് അവളുടെ അടുത്തേക്ക് ചെന്നു.

” ഗൗരീന്നാ മുത്തശ്ശീ….”

മുത്തശ്ശി അവളെ വാത്സല്യത്തോടെ നോക്കി.

” എന്താ മുത്തശ്ശീ …. ഗൗരി ചേച്ചിയെ ഇങ്ങനെ നോക്കണേ…? ”
അവിടേക്ക് വന്ന വീണ ചോദിച്ചു.
വിദ്യയുടെ ചേച്ചിയാണ് വീണ.

” ഒന്ന് പോടി പെണ്ണേ….ഞാനിക്കുട്ടീൻറെ പേര് ചോദിക്ക്യാരുന്നു.”
മുത്തശ്ശി തിരിഞ്ഞ് അകത്തേക്ക് കയറി.

” എങ്ങനെയുണ്ടായിരുന്നു ചേച്ചീ ഞങ്ങളുടെ വീട്ടിലെ ഉറക്കം? ”
വീണ ചോദിച്ചു.

” നന്നായ്ട്ടുറങ്ങി…” ഗൗരി പുഞ്ചിരിച്ചു.

” എടീ ചേച്ചീ…. ഒന്ന് മുറ്റമടിക്കെടീ….”
വിദ്യ ചൂലുമായി വീണയുടെ അടുത്തേക്ക് വന്നു.

” പറ്റില്ല മോളേ… ഇന്നെനിക്ക് സ്പെഷ്യൽ ക്ലാസുണ്ട്….”
വീണ നടക്കാനാഞ്ഞു.

” വീണ എവിടേക്കാ ഡ്രസ് ഒക്കെയായിട്ട്? ”
ഗൗരി അവളെ നോക്കി.

” പുഴേലേക്ക്….എത്ര തണുപ്പായാലും ഞാൻ
പുഴേലാ കുളിക്ക്യാ…”
വീണ പറഞ്ഞു.

” ആഹാ… എങ്കിൽ ഞാനും വരട്ടെ?”

” അയ്യോ.. അതിന് ചേച്ചിക്ക് നീന്തൽ ഒക്കെ
വശണ്ടോ…?

” ഓ…അടിപൊളിയായിട്ട് നീന്തും ഞാൻ…
വെയ്റ്റ്… ഇപ്പോ വരാം…”
ഗൗരി റൂമിലേക്ക് ഓടി പോയി.
ടൗവലും കുളിച്ചു മാറാനുള്ള വസ്ത്രങ്ങളും
എടുത്തവൾ തിരിച്ചെത്തി.

” പോകാം…”

” ഓക്കേ….” വീണ പുഴക്കരയിലേക്ക് നടന്നു.

” ഒഴുക്കിത്തിരി കൂടീട്ട്ണ്ട്….സൂക്ഷിക്കണേ..”
മുത്തശ്ശി വിളിച്ചു പറഞ്ഞു.

” കേട്ടൂ മുത്തശ്ശീ..”
വീണ കൈയുയർത്തി കാട്ടി.

*********
പുഴയിൽ മുങ്ങിക്കുളിക്കുമ്പോൾ
ഗൗരിക്ക് വല്ലാത്തൊരു ഉത്സാഹം തോന്നി.
കുഞ്ഞോളങ്ങളെ വകഞ്ഞുമാറ്റി അവൾ
പടിക്കെട്ടിലേക്ക് നീന്തി കയറി.

” ചേച്ചി സൂപ്പറായിട്ട് നീന്തണുണ്ടല്ലോ..”
വീണ അത്ഭുതത്തോടെ പറഞ്ഞു.

” ചെറുപ്പത്തിൽ അച്ഛൻ പഠിപ്പിച്ചതാ…”

” ചേച്ചീടെ വീട്ടിൽ ആരൊക്കെയുണ്ട്….”
വീണ ചോദിച്ചു.

” ഞാനും അമ്മേം ആയിരുന്നു… ഇപ്പോ
എൻറമ്മ മാത്രം….”

” അച്ഛനോ….?”
ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ല
എന്ന് വീണയ്ക്കു തോന്നി.

” അച്ഛൻ ….. അച്ഛനിപ്പോ ഇല്ല…. അഞ്ച് വർഷം മുമ്പ് ഒരു ആക്സിഡന്റിൽ അച്ഛൻ
മരിച്ചു.”

” സോറി ചേച്ചീ….” വീണ വിഷമത്തോടെ പറഞ്ഞു.

” സമയം വൈകി…പോകേണ്ടതല്ലേ..”
ഗൗരി അലക്കിയ വസ്ത്രങ്ങൾ കൈത്തണ്ട
യിൽ എടുത്തിട്ടു.

വീട്ടിലേക്ക് നടക്കും വഴി വീണ പറഞ്ഞതിൽ നിന്നും ഗൗരിക്കാ വീടിനെ പറ്റി ഒരേകദേശ
ധാരണ കിട്ടി.

” വീണയുടെയും വിദ്യയുടെയും അച്ഛൻ
കൃഷ്ണപ്പൊതുവാൾ…ബാങ്ക് മാനേജർ അമ്മ ശാരദ… ടീച്ചർ ആയിരുന്നു. മുത്തശ്ശി
സാവിത്രി ദേവി… ഇത്രയും പേരാണ് ആ വീട്ടിൽ…. ഇനി ഇവരെ കൂടാതെ ഒരു
മകൻ കൂടിയുണ്ട് വീണയുടെയും വിദ്യയുടെയും മുകളിൽ….
” വിവേക്” ദുബായിൽ ജോലി ആണ്”

വീട്ടിലെത്തി കിച്ചണിൽ കയറി
രണ്ടു ബ്രെഡ് ടോസ്റ്റ് ചെയ്തു കഴിച്ചിട്ട്
ഗൗരി പോകാൻ റെഡിയായി.
ഫസ്റ്റ് ഡേയാണ്….സാരി തന്നെ ഉടുത്തേക്കാം….
പിങ്ക് നിറത്തിലുള്ള ഒരു സാരിയുടുത്ത്
മുടി ക്ലിപ് ചെയ്ത് ഒരു ചെറിയ പൊട്ടും കുത്തി അവൾ പോകാനിറങ്ങി.

” കുട്ടി എന്തെങ്കിലും കഴിച്ചോ…?”
ഉമ്മറത്ത് തൂക്കുവിളക്ക് തുടച്ചു കൊണ്ട്
നിന്ന ശാരദ ടീച്ചർ ചോദിച്ചു.

” ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ആന്റീ…. ലഞ്ച്
ഹോസ്പിറ്റലിൽ കിട്ടുവായിരിക്കും …”

” ആസ്പത്രീല് ഒന്നും കിട്ടില്ലാട്ടോ….”ടീച്ചർ പുറത്തേക്ക് ഇറങ്ങി ചെന്നു.

” മുമ്പിവിടുണ്ടായിരുന്ന ഡോക്ടറിവിടുന്നാ
കഴിച്ചിരുന്നത്…. കുട്ടിക്ക് കുഴപ്പല്ല്യാച്ചാ….
ഇവ്ട്ന്ന് കൊടുത്തു വിടാം….”
അവർ പുഞ്ചിരിയോടെ പറഞ്ഞു.

” അത്…. അത് ബുദ്ധിമുട്ടാകില്ലേ….”
ഗൗരി വല്ലായ്മയോടെ നിന്നു.

” ഞങ്ങൾക്കൊരു ബുദ്ധിമുട്ടും ഇല്ല…. ഇനി
ഡോക്ടർക്കിവിടുന്ന് കഴിക്കാൻ ബുദ്ധിമുട്ടാ
ണെങ്കിൽ വേണ്ടാട്ടോ….”
അവിടേക്ക് വന്ന കൃഷ്ണപ്പൊതുവാൾ
പറഞ്ഞു.

” ഹേയ് ഇല്ലങ്കിൾ…..”
ഗൗരി ചിരിച്ചു.

” എങ്കിൽ ഉച്ചയ്ക്ക് ഊണ് ഞാൻ കൊടുത്തയച്ചോളാട്ടോ….”
ശാരദ ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞു.

” അങ്കിൾ….. ബുദ്ധിമുട്ട് ആകില്ലെങ്കിൽ
എനിക്ക് ഒരു സഹായം കൂടി ചെയ്തു തരുമോ?…
ഗൗരി പൊതുവാളിനെ നോക്കി

” എന്താ ഡോക്ടർ….? ”
കൃഷ്ണപ്പൊതുവാൾ ചോദിച്ചു.

” എനിക്ക് ഹോസ്പിറ്റലിൽ പോകാനും
വരാനും ഒരു ടൂ വീലർ വേണായിരുന്നു.
പുതിയത് വേണംന്നൊന്നൂല്ല സെക്കന്റ്
ഹാന്ഡ് ആയാലും മതി…”
ഗൗരി പറഞ്ഞു.

” ഇത്രേയുള്ളോ….? ഡോക്ടർ വൈകുന്നേരം വരുമ്പോ വണ്ടി റെഡിയായിട്ടുണ്ടാകും…..”
പൊതുവാൾ പറഞ്ഞപ്പോൾ ഗൗരി തലയാട്ടി.

” താങ്ക്സ് അങ്കിൾ…..”
അവൾ പടിപ്പുര കടന്നു പോകുന്നത് നോക്കി കൃഷ്ണപ്പൊതുവാളും ശാരദടീച്ചറും
നിന്നു.

************

ഒരു കൊച്ചു കുന്നിന്റെ മുകളിൽ
ആണ് പ്രൈമറി ഹെൽത്ത് സെന്റർ.
ഇരുവശത്തും മലകളാൽചുറ്റപ്പെട്ടിരിക്കുന്നു
ഉച്ച സമയത്ത് പോലും കോടമഞ്ഞ് ഇറങ്ങി
കിടക്കുന്ന ആ സ്ഥലം ഗൗരിക്ക് ഒരുപാട്
ഇഷ്ടപ്പെട്ടു.

ഡ്യൂട്ടിക്ക് ചാർജെടുത്ത് അവൾ
രോഗികളെ ഓരോരുത്തരെയായി പരിശോ-
ധിച്ചു. സമയം കടന്നു പോകുന്നത് അവൾ
അറിഞ്ഞതേയില്ല.
ഉച്ചയായപ്പോൾ ശാരദ ടീച്ചർ കൊടുത്തു
വിട്ട ഭക്ഷണം ഒരു പെൺകുട്ടി കൊണ്ട്
വന്നു കൊടുത്തു.
ഊണിന് ശേഷം ഒ.പി ഇല്ലായിരുന്നകൊണ്ട്
ഗൗരി മറ്റുള്ള സ്റ്റാഫ് ഓരോരുത്തരെ
പരിചയപ്പെട്ടു.
കുറച്ചു നേഴ്സ്മാരും രണ്ടു മെഡിക്കൽ
ഓഫീസേഴ്സും, രണ്ട് അറ്റൻഡർമാരും, ഒരു
സ്വീപ്പറും … അങ്ങനെ കുറച്ചു പേരെയുണ്ടാ
യിരുന്നുള്ളൂ അവിടെ ജോലിക്ക്.
അതിൽ പകുതി പേരും അവളെ പോലെ
തന്നെ ദൂരെ നിന്നുള്ളവരാണ്.
മൂന്നര ആയപ്പോൾ ഗൗരി ഡ്യൂട്ടി കഴിഞ്ഞ്
ഇറങ്ങി.

പടിപ്പുര കടന്നു വന്നപ്പോഴേ അവൾ
കണ്ടു ….മുറ്റത്തിരിക്കുന്ന സ്കൂട്ടി.

” ചേച്ചിക്കാ ഇത്……”
വിദ്യ വിളിച്ചു പറഞ്ഞു.

” അതെയോ….. താങ്ക്യൂ…..”
ഗൗരി സന്തോഷത്തോടെ പറഞ്ഞു.

” അല്ല…. ഇതിന്റെ പേയ്മെന്റ്…?”
അവൾ പെട്ടെന്ന് ഓർത്തു ചോദിച്ചു.

” അതൊക്കെ പറയാം…. ഇപ്പോ കുട്ടി
കയറി വരൂ…. ചായ കുടിക്കാം….”
ശാരദ ടീച്ചർ പറഞ്ഞു.
ഗൗരി ഒന്ന് കൂടി സ്കൂട്ടി നോക്കിയിട്ട്
ചെരുപ്പൂരിയിട്ട് അകത്തേക്ക് കയറി.

ഡൈനിങ് ടേബിളിന്റെ മുന്നിൽ ഇരുന്ന്
ഗൗരി ചായ ഊതിക്കുടിച്ചു.
” ദാ…. ചേച്ചീ…. “വീണ അവളുടെ മുന്നിലേക്ക് ഇലയട കൊണ്ട് വെച്ചു.
ഗൗരി അത് അടർത്തി കഴിക്കുന്നത് നോക്കി വിദ്യയും വീണയും അടുത്തിരുന്നു.

” അത് ശരി…..നിങ്ങളിവിടെയിരിക്ക്വാ…?
സന്ധ്യ ആകും മുമ്പേ പോയി വാ കുട്ട്യോളേ”
മുത്തശ്ശി അവിടേക്ക് വന്നു.

” എവിടേക്കാ രണ്ടാളൂടെ….? ”
ഗൗരി ചോദിച്ചു.

” അമ്പലത്തിലേക്കാ…. ഇന്ന് രാമായണ
മാസം തുടങ്ങ്വല്ലേ…”
വീണ പറഞ്ഞു.

” ചേച്ചി വരണുണ്ടോ…. വിദ്യ ചോദിച്ചു.

” ഉവ്വ്…. ഞാനും വരാം….”
ഗൗരി വേഗം ചായ കുടിച്ചെണീറ്റു.

അവൾ വേഗം റൂമിലെത്തി …
ഇനിയിപ്പോ പുഴേല് പോകാൻ നേരമില്ല
ബാത്ത്റൂമിൽ കുളിച്ച് ഒരു സെറ്റ് മുണ്ടുടുത്ത് ഗൗരി താഴെയെത്തി.
ഒരു തുളസിക്കതിർ നുള്ളിയെടുത്തവൾ
മുടിയിൽ കുത്തി.

” ആഹാ…. ചേച്ചി സുന്ദരി ആയല്ലോ…”
വിദ്യ അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ചു.
” വാ … ചേച്ചീ…”
വീണ മുന്നോട്ട് നടന്നപ്പോൾ ഗൗരിയും വിദ്യയും പിന്നാലെ ചെന്നു.

**************

ഫോൺ ബെല്ലടിച്ചപ്പോൾ ശാരദ ടീച്ചർ ചെന്നു റിസീവർ എടുത്തു.

” ഹലോ….അമ്മാ….”
മറുവശത്ത് വിവേകിന്റെ സ്വരം

“കുഞ്ഞൂട്ടാ….ഇന്നലെ എന്താ നീ
വിളിക്കാഞ്ഞത്…? ”
ശാരദ ടീച്ചർ കടുപ്പത്തിൽ ചോദിച്ചു.

” സോറി അമ്മാ…. കുറച്ചധികം ജോലി
ഉണ്ടായിരുന്നു….”
വിവേക് ചെറിയ കുട്ടികളെ പോലെ കൊഞ്ചി.

” ഊം…. അച്ഛൻ ഇന്നലെ അത് തന്ന്യാ
ഉറങ്ങണ വരെ പറഞ്ഞത്…..”

” അച്ഛനെവിടേ….? വിവേക് ചോദിച്ചു.

” വന്നിട്ടില്ല്യാ….. ബാങ്കിൽ ആരുടെയോ
സെന്റ് ഓഫെന്ന് പറഞ്ഞിരുന്നു.” ടീച്ചർ
പറഞ്ഞു.

” ഊം….വീണേം വിദ്യേം എവിടേ….?”

” അവര് ക്ഷേത്രത്തിൽ പോയതാ….ആ
ഡോക്ടറ് കുട്ടീമുണ്ട് കൂടെ….”
ശാരദ ടീച്ചർ പറഞ്ഞു.

” ഓ….അമ്മേടെ പുതിയ താമസക്കാരി അല്ലേ…..” വിവേക് ചിരിച്ചു.

” ആ….അതന്നെ…..”
ടീച്ചർ പറഞ്ഞു.

” അല്ലാ…. മുത്തശ്ശിയെവ്ടേ….? സാധാരണ
ഞാൻ വിളിക്കുമ്പോ അടുത്ത് കാണണതല്ലേ????

” മുത്തശ്ശി പൂജാ മുറീലാ…. രാമായണം
വായിക്കാ….”

” ഓ…. കർക്കിടകം ആയല്ലേ….”
വിവേക് പറഞ്ഞു.

” ഊം….. അടുത്ത മാസം ഓണമാ….. നീ
വര്വോ കുഞ്ഞൂട്ടാ….” ശാരദ ടീച്ചർ ചോദിച്ചു.

” നോക്കട്ടെ അമ്മേ….” വിവേക് പറഞ്ഞു.

” വേണ്ട…. നീ നോക്കാന്ന് പറഞ്ഞ്
എന്നെ പറ്റിക്കണ്ട….”ടീച്ചർ ദേഷ്യത്തിൽ പറഞ്ഞു.

വിവേക് ഉറക്കെ ചിരിച്ചു.
” ഓക്കേ അമ്മാ….. ഞാൻ പിന്നെ വിളിക്കാം
അവൻ കോൾ കട്ട് ചെയ്തു.

” എന്താ ശാരദേ അവൻ പറഞ്ഞത്…?”
പിന്നിൽ മുത്തശ്ശിയുടെ സ്വരം കേട്ട്
ശാരദ ടീച്ചർ തിരിഞ്ഞു നോക്കി.

” സ്ഥിരം പല്ലവി…..നോക്കാന്ന്….”

” ൻറീശ്വരാ…..ൻറെ കുട്ടിക്കൊന്ന് വരാൻ
തോന്നണേ…. ”
മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു.

” അതിനീ കിഴവീടെ പ്രാണൻ എടുത്തിട്ടാ
യാലും സാരമില്ല ഭഗവതീ….”

മുത്തശ്ശി കണ്ണടച്ചു പ്രാർത്ഥിച്ചു.

**********

ശ്രീകോവിലിനു മുന്നിൽ എല്ലാം
മറന്ന് നിന്ന് ഗൗരി പ്രാർത്ഥിച്ചു…..

” ൻറെ കൃഷ്ണാ….എന്റെ പ്രശ്നങ്ങൾ
എല്ലാം അറിയുന്ന നീ അതിന് പരിഹാരവും
കാണും എന്നെനിക്കറിയാം…. എങ്കിലും
ഇടയ്ക്കെല്ലാം ഞാൻ തനിയെ ആയ്പോകു
ന്നു കൃഷ്ണാ…. എന്റെ കൂടെ എന്നും
ഉണ്ടാകണേ ഭഗവാനേ….”

ഗൗരി തൊഴു കൈകളോടെ നിന്നു………..!

(തുടരും)

ഗൗരി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.4/5 - (26 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!