Skip to content

ഗൗരി – 2

ഗൗരി തുടർക്കഥകൾ

ഒരു വട്ടം ഫോൺ അടിച്ചു നിന്നപ്പോൾ ഗൗരി വീണ്ടും നമ്പർ ഡയൽ ചെയ്തു.

“ഈ അമ്മയിതെവിടെ പോയിരിക്കുവാ….”

അവൾ സ്വയം പറഞ്ഞു.
രണ്ടു തവണ റിങ് ചെയ്തപ്പോൾ മറുവശത്ത് കോൾ അറ്റൻഡ് ചെയ്തു.

” ഹലോ…..”

” എത്ര തവണ വിളിച്ചമ്മേ….എവിടാരുന്നു?”

” ഓ…. അതിന് നീ രണ്ടു തവണയല്ലേ വിളി
ച്ചുള്ളൂ….? ”
അംബികാമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

” അയ്യടാ…..എവിടാരുന്നു അമ്മ?”

” ഓ…. ഞാൻ വെറുതെ അപ്പുറത്ത് വരെ
പോയതാ മോളേ….”

” ഊം….അമ്മ എന്തെങ്കിലും കഴിച്ചോ…?
അവൾ സ്നേഹത്തോടെ തിരക്കി.

” ഉച്ചയ്ക്ക് കഴിച്ചതേയുള്ളൂ…. വൈകിട്ട്
രേണൂൻറെ വീട്ടീന്ന് കുറച്ച് പായസം കൊണ്ട്
വന്നു തന്നു… അത് കഴിച്ചപ്പോഴേ വയറ്
നിറഞ്ഞു.. ഇനിയിപ്പോ അത്താഴം ഒന്നും
വേണ്ട…”

” ദ്ദേ അമ്മാ…. പായസം ഒക്കെ കഴിച്ച്
ഷുഗർ കൂട്ടണ്ടാട്ടോ…..”

ഗൗരി തെല്ലു കടുപ്പത്തിൽ പറഞ്ഞു.

” ഉത്തരവ് ഡോക്ടർ മാഡം….”
അംബികാമ്മ പറഞ്ഞത് കേട്ട് ഗൗരിയും ചിരിച്ചു.

” അതൊക്കെ പോട്ടെ… എങ്ങനുണ്ട് നിന്റെ
ജോലിയൊക്കെ…?”

” കുഴപ്പമില്ലമ്മാ…. നല്ല സ്ഥലം…. നല്ല ആളുകള്…. ഞാൻ നിക്കണ ഈ വീട്ടിലെ
ആളോൾക്കൊക്കെ എന്നെ വല്യ കാര്യാ…”

ഗൗരി ആ ഗ്രാമത്തെ ക്കുറിച്ചും താമസിക്കുന്ന വീടിനെക്കുറിച്ചും എല്ലാം പറഞ്ഞുകൊണ്ടിരുന്നു…
പുറത്തെ സിറ്റൗട്ടിലൂടെ അങ്ങോട്ടുമി-
ങ്ങോട്ടും നടക്കുകയായിരുന്നു അവൾ…
പുറത്ത് നല്ല തണുപ്പുണ്ട്…..
അവൾ കുളിർന്നത് പോലെ ഇടയ്ക്കിടെ
കൈപ്പത്തി കൊണ്ട് മറു കൈയിൽ അമർത്തിപ്പിടിച്ചു…

” മോളേ…..ആ ഗിരി വന്നിരുന്നു ഇന്ന്”

അംബികാമ്മ പറഞ്ഞത് കേട്ട് ഗൗരി നിശബ്
ദയായി.

” അമ്മ എന്ത് പറഞ്ഞു അയാളോട്….?”

” എന്ത് പറയാൻ…നീ ജോലിക്ക് പോയിരിക്ക
യാന്നു പറഞ്ഞു…”

ഊം…. ഗൗരി മൂളി.

” ചിങ്ങത്തിനുള്ളിൽ വാങ്ങിയ തുക കൊടു
ത്തില്ലെങ്കിൽ നിന്നെയാ മോളേ അവൻ
ചോദിക്കണത്….. ”

“പറ്റില്ലാന്ന് പറഞ്ഞൂടാരുന്നോ അമ്മയ്ക്ക്”
ഗൗരിക്ക് ദേഷ്യം സഹിക്കാനായില്ല

” ഞാനെങ്ങനാ മോളേ….അവന്റെ പൈസ
കൈനീട്ടി വാങ്ങിയതല്ലേ നമ്മൾ…. എന്ത്
ചെയ്യുംന്നൊരു നിശ്ചയോം ഇല്ലല്ലോ ഭഗവാനേ…..”
അംബികാമ്മയുടെ സ്വരമിടറി.

” അമ്മ വിഷമിക്കാതെ….. ഞാനൊരു
ലോൺ നോക്കുന്നുണ്ട്…. അത് കിട്ടാൻ
പ്രാർത്ഥിക്കമ്മേ….”
ഗൗരി അവരെ സമാധാനിപ്പിച്ചു.

” അമ്മയ്ക്ക് കൂട്ട് വിനു വരില്ലേ….?
ഗൗരി ചോദിച്ചു.
അടുത്ത വീട്ടിലെ കുട്ടിയാണ് വിനു.
ഗൗരി ഇല്ലാത്തപ്പോൾ അംബികാമ്മയ്ക്ക് കൂട്ടിന് വരുന്നത് വിനുവാണ്.

” ഊം… നീ പേടിക്കേണ്ട മോളേ…”
അംബികാമ്മ പറഞ്ഞു.

പിന്നെയും കുറെ നേരം കൂടി സംസാരിച്ചി
ട്ടാണ് ഗൗരി ഫോൺ വെച്ചത്.
മൊബൈൽ കൈയിൽ പിടിച്ച് അവളവിടെ
വെറുതെ നിന്നു.
അങ്ങനെ നിൽക്കുമ്പോൾ അവൾക്ക്
സങ്കടം വന്നു.
അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് അവൾ
വെറുതെ ആഗ്രഹിച്ചു…. ആകാശത്തേക്ക്
മിഴികളുയർത്തി നോക്കിയ ഗൗരിയുടെ
കവിളിലേക്ക് ഒരു തുള്ളി കണ്ണുനീർ
ഒഴുകിയിറങ്ങി….

*****************

ഉമ്മറത്തിരുന്ന് തുളസിമാല കെട്ടുകയായിരുന്നു വീണ.തൊട്ടടുത്ത് വിദ്യയും മുത്തശ്ശിയും ഉണ്ട്.

” ഒന്ന് വേഗാവട്ടെ …..അവരിപ്പോ ഇറങ്ങും….”

അകത്തേക്ക് നോക്കി മുത്തശ്ശി പറഞ്ഞു.

” കഴിഞ്ഞു മുത്തശ്ശീ….”
വീണ കെട്ടി വെച്ച മാല ഒരു വാഴയിലയിൽ
എടുത്ത് വെള്ളം തളിച്ച് വെച്ചു.

അപ്പോഴേക്കും കൃഷ്ണപ്പൊതുവാൾ പുറത്തേക്ക് ഇറങ്ങി വന്നു.പിന്നാലെ ശാരദ
ടീച്ചറും.

” ഈ അമ്മേടെ ഒരു കാര്യം….. വിദ്യ ഓടിച്ചെന്ന് സാരിയുടെ ഞൊറിവുകൾ
നന്നായി പിടിച്ചിട്ടു കൊടുത്തു.

” എന്തിനാപ്പോ ഇതെല്ലാം….? അമ്പലത്തിലേ
ക്കല്ലേ….? ടീച്ചർ പറഞ്ഞു.

” എന്ന്വച്ച്…..? ” വിദ്യ എഴുന്നേറ്റു നിന്ന്
ടീച്ചറെ നോക്കി.

” ഊം….. ഇപ്പോ സുന്ദരി ആയി…..”
അവൾ സ്വയം പറഞ്ഞു.

” എടീ….കാന്താരീ…. എന്റെ ഭാര്യ അല്ലെങ്കിലും സുന്ദരിയാ കേട്ടോ…..”

കൃഷ്ണപ്പൊതുവാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ആ….കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്….”
വിദ്യ പറഞ്ഞു കൊണ്ട് ഓടിമാറി.

” ഇവളെ നന്നാക്കാൻ ആർക്കും പറ്റില്ല…”
ശാരദ ടീച്ചർ പറഞ്ഞു.

” അമ്മേ…..ദാ മാല വീണ വാഴയിലയിൽ
പൊതിഞ്ഞ തുളസിമാല ടീച്ചറുടെ കൈയിൽ കൊടുത്തു.

” ഞങ്ങള് വേഗം വരാം….”
പൊതുവാൾ പറഞ്ഞു.

” കൃഷ്ണാ… വരും വഴിയാ പണിക്കരെ കൂടി
യൊന്ന് കണ്ടോളൂട്ടോ….”
മുത്തശ്ശി പറഞ്ഞു.

” എന്തിനാ അമ്മേ……? ”
പൊതുവാൾ ടീച്ചറെ നോക്കിയിട്ട് മുത്തശ്ശി
യോട് ചോദിച്ചു.

” കുഞ്ഞൂട്ടൻറെ ജാതകം ഒന്നൂടെ നോക്കി
ക്കണം…..”

മുത്തശ്ശി ആത്മഗതം പോലെ പറഞ്ഞപ്പോ
മറ്റുള്ളവർ പരസ്പരം നോക്കി.

” അത് നമ്മൾ നോക്കീട്ട് കാര്യമുണ്ടോ അമ്മേ…..അവനൂടെ തോന്നണ്ടേ….?”
ടീച്ചർ വിഷമത്തോടെ പറഞ്ഞു.

” അവന്റെ സമയത്തിൻറെയാ ഇതെല്ലാം….
നീ പണിക്കരോട് പരിഹാരം കൂടി കുറിപ്പിച്ച്
പോരൂ….”
മുത്തശ്ശി പറഞ്ഞു.

” ശരി അമ്മേ…..”
പൊതുവാളും ടീച്ചറും തലകുലുക്കി.

” അമ്മ പറഞ്ഞത് ശരിയാ…നമ്മളിനി ഒന്നും
ചെയ്തില്ലാന്ന് വേണ്ട….”
അദ്ദേഹം ടീച്ചറോട് പറഞ്ഞു.

” ഏട്ടൻ സമ്മതിക്ക്വോ ചേച്ചീ….?
വീണ വിദ്യയെ നോക്കി.

“സമ്മതിച്ചാൽ മതിയാരുന്നു….”
വീണ പറഞ്ഞു.

“ഹോ….. ഏട്ടന്റെ കല്യാണത്തിന് എനിക്ക്
ഒന്നടിച്ചു പൊളിക്കണ്ടതാ…”

വിദ്യ ആലോചനയോടെ പുറത്തേക്ക് നോക്കി….
അലക്കിയ വസ്ത്രങ്ങൾ വിരിച്ചിടുന്ന ഗൗരി
യിലാണ് അവളുടെ നോട്ടം നിന്നത്.

” ചേച്ചീ….. എടീ….”
വിദ്യ വീണയെ തോണ്ടി

” എന്താ…..”

” ചേച്ചീ…. നമുക്ക് ഗൗരി ചേച്ചിയെ ആലോ
ചിച്ചാലോ ഏട്ടന് വേണ്ടി…?”

“ങ്ഹേ….. നിനക്ക് വട്ടായോ….?”
വീണ ചോദിച്ചു

” അതെന്താ നമ്മുടെ ഏട്ടനൊരു കുറവ്?
ദുബായിൽ എഞ്ചിനീയർ അല്ലേ…?
ഈ ചേച്ചി ഡോക്ടറും….”

വിദ്യ വീണ്ടും വീണ്ടും ഊന്നിപ്പറഞ്ഞപ്പോൾ
വീണയും ഗൗരിയെ നോക്കി.

” ശരിയാണല്ലോ ഇവള് പറഞ്ഞത്… ഗൗരിയേച്ചി കുഞ്ഞേട്ടന് നന്നായി ചേരും”

വീണ മനസ്സിലോർത്തു

” ഞാൻ പറഞ്ഞത് തന്നെയല്ലേ ചേച്ചീ നീയിപ്പോ ഓർത്തത്….?”

വിദ്യ ചിരിയോടെ ചോദിച്ചു.

” അതേടീ പക്ഷേ ഇത് നമുക്ക് മാത്രം തോന്നിയാ മതിയോ….? അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ഒക്കെ തോന്നണ്ടേ…. അവർക്കൊക്കെ തോന്നി
യാലും ഏട്ടന് തോന്നണ്ടേ…..”

വീണ പറഞ്ഞപ്പോൾ വിദ്യ ആലോചനയോ
ടെ ഇരുന്നു.

“ഏട്ടന്റെ മനസിലിപ്പോഴുംആ ഹിഡുംബിയാ”

വിദ്യ പതിയെ പറഞ്ഞു

” എന്താ….വീണ അവളെ നോക്കി

” ഏട്ടന്റെ മനസിൽ ഇപ്പോഴും ആ ശ്രേയ ആണെന്ന്…..”

വിദ്യ പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോയി.

**************

ഹോസ്പിറ്റൽ ഒഴിവായതിനാൽ
പകൽ മുഴുവൻ ഗൗരി പല പല ജോലികൾ
ചെയ്ത് സമയം നീക്കി.
ലോണിന്റെ കാര്യങ്ങൾ ഇന്റർനെറ്റിൽ
തിരഞ്ഞ് തിരഞ്ഞ് അവൾ ഉറങ്ങിപ്പോയി
വൈകുന്നേരം ഉറങ്ങിയെണീറ്റ് താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ വിദ്യയും വീണയും
മുറ്റത്ത് നിന്ന് ബാഡ്മിന്റൺ കളിക്കുന്നുണ്ട്.
ഉമ്മറത്ത് ഇരിക്കുന്ന മുത്തശ്ശിയും ശാരദ ടീച്ചറും.മുത്തശ്ശിക്ക് മുറുക്കാൻ ഇടിച്ചു
കൊടുക്കുകയാണ് ടീച്ചർ.

” ഹായ് ചേച്ചീ…..”

വിദ്യ കൈയുയർത്തി കാണിച്ചു.

” എന്തെടുക്കുവാരുന്നു ഇത്രേം നേരം.?”

“കുറച്ചു വർക്ക്സ് ഉണ്ടായിരുന്നു. അത്
ചെയ്ത് ഉറങ്ങിപ്പോയി….ഇപ്പോഴാ
എണീറ്റത്….”

ഗൗരി അവർക്കടുത്തേക്ക് ചെന്നു.
വീണ അവളെ നോക്കി പുഞ്ചിരിച്ചു.

“കൂടുന്നോ കളിക്കാൻ….?”
അവൾ ഗൗരിയെ നോക്കി
ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് ഗൗരി
റാക്കറ്റ് വാങ്ങി.

“വിദ്യയും ഗൗരിയും കളിച്ചു കൊണ്ട് നിന്ന്
പ്പോൾ വീണ ടീച്ചറിന്റെയും മുത്തശ്ശിയുടെയും അടുത്ത് വന്നിരുന്നു.

” നല്ല ചേച്ചി…അല്ലേമ്മാ…?”
വീണ പറഞ്ഞു.

” ഊം…. നല്ല ഐശ്വര്യമുള്ള കുട്ടി…..”
മുത്തശ്ശി തലയാട്ടി.

” നമുക്ക് കുഞ്ഞേട്ടന് വേണ്ടി ഈ ചേച്ചിയെ
ആലോചിച്ചാലോ…? ”

” അതിപ്പോ….”
ടീച്ചർ പെട്ടെന്ന് എന്ത് പറയണം എന്നറി-
യാതെ കുഴങ്ങി.

മുത്തശ്ശി ഗൗരിയെ നോക്കി ഒരു നിമിഷം
ഇരുന്നു.

“കുഞ്ഞൂട്ടന് നന്നായിണങ്ങും ഇക്കുട്ടി….”
മുത്തശ്ശി ശാരദ ടീച്ചറോട് പറഞ്ഞു.

” അതിന് അതൊന്നും നമ്മളല്ലല്ലോ തീരു-
മാനിക്കേണ്ടത്….ആ കുട്ടീടെ വീട്ടുകാരുടെ
അഭിപ്രായം അറിയണ്ടേ അമ്മേ….”

ടീച്ചർ പറഞ്ഞപ്പോൾ മുത്തശ്ശി പുഞ്ചിരിച്ചു.

” അവരോട് നമുക്ക് സംസാരിക്കാം ശാരദേ”

” അതിലും വല്യ പ്രശ്നം ഇവിടല്ലേ….?”
ടീച്ചർ ചിരിച്ചു.

വീണയും മുത്തശ്ശിയും അവരെ നോക്കി

” ആരൊക്കെ സമ്മതിച്ചാലും കുഞ്ഞൂട്ടൻ
അമ്പിനും വില്ലിനും അടുക്കാണ്ട് നിക്കുവല്ലേ

” ഏട്ടൻ സമ്മതിക്കും അമ്മാ….നമ്മൾ
എല്ലാരൂടെ പറഞ്ഞാൽ ഏട്ടൻ സമ്മതിക്കും”

വീണ ഉത്സാഹത്തോടെ പറഞ്ഞു.

” ഊം…. ആദ്യം അച്ഛൻ വരട്ടെ…. ഞാൻ
പറയാം….”
ടീച്ചർ അകത്തേക്ക് കയറി പോയി.

” ഡോക്ടറൂട്ടീ…..”
മുത്തശ്ശി വിളിക്കുന്നത് കേട്ട് ഗൗരി കളി നിർത്തി അവിടേക്ക് ചെന്നു. പിന്നാലെ
വിദ്യയും.

” എന്താ മുത്തശ്ശീ…..?”

ഗൗരി അവരുടെ അടുത്തിരുന്നു.

” കുട്ടിക്ക് ഞങ്ങളുടെ നാടൊക്കെ ഇഷ്ടായോ….?

” ഉവ്വ് മുത്തശ്ശീ…..ഒരുപാടിഷ്ടായി….”
ഗൗരി പുഞ്ചിരിച്ചു.

” എവിടെയാ മോൾടെ നാട്…?”

മുത്തശ്ശി അവളോട് വാത്സല്യത്തോടെ
ഓരോ കാര്യങ്ങളായി ചോദിച്ചുകൊണ്ടി
രുന്നു. മറുപടി പറയുന്നതിനോപ്പം അവൾ
മുത്തശ്ശിയുടെ കാല് പതിയെ തടവി കൊടുത്തു.

” ചേച്ചീ….”
വിദ്യ ആരും കാണാതെ വീണയെ തോണ്ടി.

” നീ പറഞ്ഞോ അമ്മയോട്…..?”

“ഊം….”
വീണ തലകുലുക്കി.

വിദ്യ സന്തോഷത്തോടെ ഗൗരിക്കടുത്തായി
ചെന്നിരുന്നു. മുത്തശ്ശിയും ഗൗരിയും
പറയുന്നത് കേട്ടിരുന്നു.

അപ്പോഴാണ് മുറ്റത്ത് കാർ വന്നുനിന്നത്.
കൃഷ്ണപ്പൊതുവാൾ പുറത്തിറങ്ങി.
അദ്ദേഹത്തെ കണ്ട ഗൗരി വേഗം
ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.
വിദ്യയും വീണയും ഇരുന്നതേയുള്ളു.

” എന്താ എല്ലാവരൂടെ….?”
പൊതുവാൾ തിരക്കി.

” ഏയ് ഒന്നൂല്ലച്ഛാ…. ഞങ്ങള് വെറുതേ…”
വീണ പറഞ്ഞു.

” ഊം….ആ ഡോക്ടറെപ്പോലും വെറുതെ
വിടരുത് കേട്ടോ….”
പൊതുവാൾ വിദ്യയെ നോക്കി പറഞ്ഞു.

” ഓ…. വിദ്യ മുഖം വീർപ്പിച്ചു.
പൊതുവാൾ അകത്തേക്ക് കയറി പോയി.
അദ്ദേഹം മുറിയിലെത്തി ഷർട്ടഴിച്ചപ്പോ
ഴേക്കും ശാരദ ടീച്ചർ ചായ’യുമായി വന്നു.

” എന്തായി പോയ കാര്യം…?”

” ഊം…..പണിക്കരെ കണ്ടു… നിനക്കും അമ്മയ്ക്കും സന്തോഷിക്കാനുള്ള ഒരു
വകയുണ്ട്….”

പൊതുവാൾ പറഞ്ഞത് കേട്ട് ടീച്ചർ
മനസിലാകാതെ നോക്കി.

” അതെന്താ….?”

” കുഞ്ഞൂട്ടൻറെ കല്യാണം ഉടനെ നടക്കു
മെന്നാ ആ പണിക്കര് പറഞ്ഞത്.”

“ഉവ്വോ….”
ടീച്ചറുടെ മുഖം വിടർന്നു.

” എനിക്കെങ്ങും പ്രതീക്ഷയില്ല ശാരദേ….
അവനിപ്പോഴും ആ പെണ്ണിനേം ഓർത്തോ-
ണ്ടിരിക്കുവാ…. അപ്പോൾപ്പിന്നെ ഇതൊക്കെ
എങ്ങനെ നടക്കാനാ….?”

ടീച്ചർ ഒന്നും മിണ്ടിയില്ല

” ഇപ്പോഴത്തെ കുട്ടികളുടെ ഒരു വാക്കുണ്ടല്ലോ….എന്താദ്…..”

പൊതുവാൾ ഒരു നിമിഷം ആലോചിച്ചു നിന്നു.

” ആ…. തേപ്പ്….. നല്ല ഉഗ്രൻ തേപ്പാ ആ പെണ്ണ് അവന് കൊടുത്തത്…..അതത്ര
പെട്ടന്നൊന്നും അവന് മറക്കാൻ പറ്റുമെന്ന്
എനിക്ക് തോന്നുന്നില്ല….. അല്ലെങ്കിൽ അത്
പോലൊരു പെൺകുട്ടി വരണം….”

പൊതുവാൾ നിരാശയോടെ പറഞ്ഞു.

” അങ്ങനൊരു കുട്ടിയുണ്ട്…..”

ശാരദ ടീച്ചർ പെട്ടെന്ന് പറഞ്ഞു.

” ങ്ഹേ……അതാരാ….?”
പൊതുവാൾ അമ്പരപ്പോടെ നോക്കി.

” നമുക്കാ ഗൗരി ഡോക്ടറെ കുഞ്ഞൂട്ടന്
വേണ്ടി ആലോചിച്ചാലോ….?”

” ഏത്….ഈ ഡോക്ടറോ…? ”
പൊതുവാൾ പുറത്തേക്ക് കൈ ചൂണ്ടി ചോദിച്ചു.

” ഊം…. ശാരദ ടീച്ചർ തലയാട്ടി.

പൊതുവാൾ ജനലിലൂടെ ഉമ്മറത്തേക്ക് നോക്കി.
അവിടെ വിദ്യയോടും വീണയോടും മുത്തശ്ശി
യോടും സംസാരിച്ച് ചിരിക്കുന്ന ഗൗരിയെ
അദ്ദേഹം ഒരു നിമിഷം നോക്കി നിന്നു.

” ഈ കുട്ടി കുഞ്ഞൂട്ടന് ചേരും….കണ്ടില്ലേ
വിദ്യയ്ക്കും വീണയ്ക്കും പോലും
എന്ത് കാര്യാന്ന്….”
ശാരദ ടീച്ചർ അദ്ദേഹത്തിന്റെ പിന്നിൽ വന്നു നിന്നു.

” ഊം…ഈ കുട്ടി കൊള്ളാം…. പക്ഷേ അവന്
ഇഷ്ടപ്പെടണ്ടേ….?”

” നമുക്ക് പറഞ്ഞു നോക്കാന്നേ….”

ടീച്ചർ പറഞ്ഞപ്പോൾ പൊതുവാൾ തലകുലുക്കി.

******************

” ഹലോ…. ഏട്ടാ….” വിദ്യ വിളിച്ചു

” ഊം….എന്താടീ…..” വിവേക് വാത്സല്യ-
ത്തോടെ ചോദിച്ചു.

” അത്……” വിദ്യ ചുറ്റും നിന്നവരെ നോക്കി.

പൊതുവാളും ടീച്ചറും വീണയും പറയ്
എന്ന് ആംഗ്യം കാണിച്ചു.

” അതേട്ടാ….. ഞാനൊരു കാര്യം പറയട്ടെ”

“ഊം…പറയെടീ…”

” അതേ….. ഞാൻ വാട്ട്സ്ആപ്പിൽ ഒരു
ഫോട്ടോ അയച്ചിട്ടുണ്ട്…. ഒന്ന് നോക്കിക്കേ..”
വിദ്യ തെല്ലു ഭയത്തോടെ പറഞ്ഞു.

” ഒരു മിനിറ്റ്….” വിവേക് ഫോണിൽ നോക്കി

വിദ്യയും വീണയും കൂടെ ഗൗരിയും ഇരിക്കുന്ന ഒരു ഫോട്ടോ.

“കണ്ടോ….?” വിദ്യ ചോദിച്ചു.

” കണ്ടു ….എന്താടീ….?”

” ആ ചേച്ചി എങ്ങനുണ്ട്….?”

“ഏത് ചേച്ചി….? ” വിവേകിന്റെ സ്വരം ഗൗര-
വത്തിൽ ആയി.

” ആ… എന്റേം വീണേച്ചീടേം കൂടെയുള്ളത്…
അതാ ഗൗരി ചേച്ചി…”

” അതിന്…..?”

” നല്ല ചേച്ചിയാ ഏട്ടാ….. ഞങ്ങള് ഏട്ടന്
ആലോചിക്കട്ടെ….?”
വിദ്യ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

മറുവശത്ത് മറുപടിയില്ല…

” ഏട്ടാ….”

” വിദ്യാ…..നീ ഫോൺ അച്ഛന് കൊടുക്ക്….”

വിദ്യ ഭയത്തോടെ റിസീവർ പൊതുവാളിന്
നീട്ടി.
അദ്ദേഹം ടെൻഷനോടെ അത് വാങ്ങി.

” അച്ഛാ….”
” ഞാൻ പറഞ്ഞതല്ലേ എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടാന്ന്….”

” മോനേ…. ഞാൻ….”

” അച്ഛാ…അച്ഛനെങ്കിലും എന്നെയൊന്നു
മനസിലാക്ക്…. ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല….
ശ്രേയ എന്റെ മനസ്സീന്ന് ഒന്ന് പോകണ്ടേ….?”

വിവേക് നിസ്സഹായനായി പറഞ്ഞു.

” എടാ…”. പൊതുവാൾ പറയാനാഞ്ഞു.

” എന്നോടിഷ്ടമുണ്ടെങ്കിൽ ഇക്കാര്യം ഇനി
യാരും പറയരുത്….. പ്ലീസ്…..”

അവൻ കോൾ കട്ട് ചെയ്തു.

പൊതുവാൾ റിസീവർ കൈയിൽ പിടിച്ച്
അനങ്ങാതെ നിന്നു.
ആരും ഒന്നും മിണ്ടിയില്ല…. വിവേക്
പറഞ്ഞത് കേട്ടില്ലെങ്കിലും എല്ലാവർക്കും
കാര്യം മനസ്സിലായിരുന്നു.

*******************

സെറ്റിയിലേക്ക് ചാഞ്ഞിരുന്ന്
വിവേക് ദീർഘമായി നിശ്വസിച്ചു പിന്നെ
കണ്ണുകളടച്ചു.
അവനറിയാം തന്റെ വീട്ടിലെ സ്നേഹം….
അവരെ വിഷമിപ്പിക്കാൻ ഒട്ടും ആഗ്രഹം
ഉണ്ടായിട്ടുമല്ല….. പക്ഷേ കഴിഞ്ഞതൊക്കെ
മറക്കാൻ പറ്റണ്ടേ…… മകന്റെ വിവാഹം
നടന്നു കാണാൻ അച്ഛനുമമ്മയും എത്ര
ആഗ്രഹിക്കുന്നുണ്ടെന്ന് നന്നായ്ട്ടറിയാം….
പക്ഷേ ……..

അറിയാതെ അവന്റെ നോട്ടം ടേബിളിൽ
ഇരിക്കുന്ന ഫോട്ടോയിലേക്ക് നീണ്ടു.

” മഞ്ഞ ചുരിദാർ ധരിച്ച് കൈമടക്കിലേക്ക്
മുഖം ചായ്ച്ച് പട്ടു പോലുള്ള മുടിയിഴകൾ
മുഖത്തേക്ക് പാറി വീണു കിടക്കുന്ന ഒരു പെൺകുട്ടി അവനെ നോക്കി പുഞ്ചിരിച്ചു.

” ശ്രേയാ ബാല….”

വിവേക് പതിയെ പറഞ്ഞു

ഒരു കാലത്ത് തന്റെ എല്ലാം ആയിരുന്നു
അവൾ …. തന്നെ ഉപേക്ഷിച്ചവൾ പോയിട്ടും
താനിന്നും കാത്തിരിക്കുകയാണ് ഇവളെ….
വെറുതെ എന്നറിഞ്ഞിട്ടും…..
വ്യർത്ഥമായ കാത്തിരിപ്പ്……. ഇതിങ്ങനെ
തന്നെ തീരട്ടെ……

അവനാ ഫോട്ടോ കൈയിൽ എടുത്തു

” എന്റെ സ്നേഹം സത്യമാണെങ്കിൽ ശ്രേയ
വരും.. എന്നെങ്കിലും…. പക്ഷേ അത് വരെ
വിവേകിന്റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടി ഉണ്ടാവില്ല……”

വിവേക് മനസിൽ ഉറപ്പിച്ചു……….!

(തുടരും)

ഗൗരി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

3.9/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!