Skip to content

അവളറിയാതെ – ഭാഗം 8

avalariyathe aksharathalukal novel

രാത്രിയിൽ ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ മെല്ലെ പുറത്തേക്കിറങ്ങി ബാലക്കണിയിലേക്ക് നടന്നു.

എന്തൊക്കെയോ ആലോചിച്ചിരുന്നു.

“നീയെന്താ ഇവിടെ….? ”

ഞെട്ടലോടെ എഴുന്നേറ്റു.

ഒന്നും പറഞ്ഞില്ല.

മഹിയേട്ടൻ അടുത്ത് വന്നിരുന്നു…. .

“ഉറക്കം വരുന്നില്ലേ ”

നേർത്ത സ്വരത്തിലുള്ള ചോദ്യം കേട്ടതും എന്റെ കണ്ണ് നിറഞ്ഞു.

“അഞ്ജുവിനെ ഓർത്തിരിക്കുകയാണോ…? ”

മറുപടിയായി മൂളിയതെയുള്ളൂ.

എന്റെ പിന്നിലായി ഇരുന്നു എന്നെ ആ നെഞ്ചോട് ചേർത്തിരുത്തി. എന്റെ നെറുകയിൽ താടി ചേർത്തിരുന്നു മഹിയേട്ടൻ.

എതിർപ്പിന്റെ നേർത്ത കണിക പോലും എന്റെ ഉള്ളിൽ നിന്ന് പുറത്തു വന്നില്ല.

ആ സാമീപ്യം ഞാനും ആഗ്രഹിച്ചിരുന്നു അപ്പോൾ.

മഹിയേട്ടന്റെ ഹൃദയതാളം കേട്ടു ഞാനിരുന്നു.

മനസ്സ് അറിയാതെ ആ ദിവസത്തിലേക്ക് എത്തി നിന്നു.

ഹാളിൽ നിന്നുള്ള ശബ്ദം കേട്ടാണ് ശ്രീലകത്തുള്ളവർ അങ്ങോട്ടെത്തിയത്

അഞ്ജു പോയിട്ടു മൂന്നു ദിവസമായതേയുള്ളു.

ഹാളിൽ നിന്നൊരു അടിയുടെ ശബ്ദം കേട്ടു.

കാത്തു കവിളിൽ കൈ വെച്ചു നിൽക്കുന്നതും മഹി കലിതുള്ളി നിൽക്കുന്നതുമാണെല്ലാരും കണ്ടത്.

മഹിയുടെ പുറകിലായി മുഖത്തൊരു പുച്ഛചിരിയുമായി കാവ്യയുമുണ്ടായിരുന്നു.

മഹി അലറുകയായിരുന്നു.

“എനിക്ക് നിന്നെ ഇഷ്ടമാണെന്നു എപ്പോഴെങ്കിലും നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ.. ഉണ്ടോടീ…? നിന്നെ വിവാഹം കഴിക്കാമെന്നു ഞാൻ പറഞ്ഞിട്ടുണ്ടോ…? ”

കാതുകളെ വിശ്വസിക്കാനാവാതെ കാർത്തിക നിന്നു… മറ്റുള്ളവരും…

“ഞാൻ സ്നേഹിക്കുന്നതും വിവാഹം കഴിക്കാൻ പോവുന്നതും, ഇതാ ഈ കാവ്യയെ ആണ്…കേട്ടല്ലോ? ”

ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് കാത്തു ആഗ്രഹിച്ചു.

കേട്ടു നിൽക്കുന്നവർക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

കാരണം മഹേഷും കാർത്തികയും അവരുടെയൊക്കെ മനസ്സിൽ എന്നേ ഒന്നായവർ ആയിരുന്നു.

കാലുകൾക്ക് ചലനശേഷി കിട്ടിയതും കാർത്തിക റൂമിലേക്കോടി.

നാട്ടിലുണ്ടായിരുന്ന വിവേകിനെ വിളിച്ചു വരുത്തി അവന്റെ കൂടെ പോകുമ്പോളും കാർത്തിക ആരോടും ഒന്നും പറഞ്ഞില്ല.

തളർന്നു കിടക്കുന്ന ചിറ്റയോട് മാത്രം യാത്ര ചോദിച്ചു ശ്രീലകത്തെ മതിൽക്കെട്ട് കടക്കുമ്പോഴും മഹി മുകളിലെ ബാൽക്കണിയിൽ ഉണ്ടായിരുന്നു.

പലതവണ മഹി അവളെ കാണാൻ ശ്രെമിച്ചിരുന്നുവെങ്കിലും അവൾ അതൊന്നും അറിഞ്ഞിരുന്നില്ല.

പ്രാണനായിരുന്നവൻ തള്ളി പറഞ്ഞതിന്റെ വേദനയിൽ ഉരുകിതീരുകയായിരുന്നു അവൾ.

ആ വാക്കുകൾ ഇപ്പോഴും തന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ടെന്നു ഓർത്തതോടെ ഒരു പിടച്ചിലോടെ മഹിയിൽ നിന്നകന്ന് എഴുന്നേറ്റു മാറാൻ അവൾ ശ്രെമിച്ചു.

പക്ഷേ അവളുടെ മനസ്സറിഞ്ഞ പോലെ മഹി അവളെ ചേർത്തു പിടിച്ചു കാതോരം പറഞ്ഞു

“വീണ്ടുമെന്നിൽ നിന്ന് ഒളിച്ചോടാൻ തുടങ്ങുകയാണല്ലേ നീ.. എനിക്കറിയാം എന്റെ ആ വാക്കുകൾ ഇന്നും നിന്റെ മനസ്സിൽ വേദനയായുണ്ട്. ഒരായിരം വട്ടം മാപ്പ് പറയുന്നു ഞാൻ നിന്നോട്. ഇനിയും എന്നെ വിട്ടു പോവാതിരുന്നൂടെ.എനിക്ക് നീ ഇല്ലാതെ പറ്റില്ലെടി കാർത്തുമ്പി… ”

കണ്ണുനീർത്തുള്ളികൾ മഹിയേട്ടന്റെ കൈകളിൽ വീണു.

“കരഞ്ഞു മതിയായില്ലേ കാത്തൂ നിനക്ക് ”

അധരങ്ങളാൽ കണ്ണുനീർത്തുള്ളികൾ ഒപ്പിയെടുക്കുമ്പോഴും എതിർക്കാനായില്ല എനിക്ക്.

മഹിയേട്ടന്റെ മുൻപിൽ തോറ്റു കൊടുക്കാനായി മനസ്സ് തയ്യാറെടുക്കുകയായിരുന്നു. പക്ഷേ…..

ഒന്നും മിണ്ടാതെ ഞങ്ങളിരുന്നു.

രാത്രിയുടെ ഏതോ യാമത്തിൽ കണ്ണുകളടഞ്ഞു പോവുന്നതറിഞ്ഞു.

രാവിലെ കണ്ണു തുറന്നപ്പോഴേക്കും ഓർമ്മകൾ ഓടിയെത്തി

ഞെട്ടിപിടഞ്ഞെണീറ്റു. എന്റെ റൂമിലാണ്.

പുതപ്പ് മാറ്റി എഴുന്നേറ്റു.

കുളിച്ചു റെഡി ആയി താഴേക്കു ചെന്നപ്പോളേക്കും നേരം വൈകിയിരുന്നു.

ഹാളിലിരിക്കുന്ന മഹിയെട്ടനോടും ഹരിയേട്ടനോടും സംസാരിക്കുന്ന പൊലീസുകാരെ കണ്ടു കൊണ്ടു ചിറ്റയുടെ റൂമിലേക്ക് നടന്നു.

വേദ് ചിറ്റയോടും ഗായുവിനോടും സംസാരിക്കുന്നത് കേട്ടിട്ടാണ് അകത്തേക്ക് ചെന്നത്.

“എന്താണ് ചർച്ച…? ”

“വേറെന്താ കാവ്യയെ പറ്റി തന്നെ ”

ഞാൻ ചോദ്യഭാവത്തിൽ നോക്കുന്നത് കണ്ടു വേദ് പറഞ്ഞു.

“കാവ്യയുടേത് ഒരു അപകടമരണമാണോ സൂയിസൈഡ് ആണോ എന്ന കാര്യത്തിൽ പോലീസിന് സംശയം ഉണ്ടെന്ന് ”

“സുയിസൈഡോ.. ”

“അതെ കാവ്യയുടെ ജോലിസ്ഥലത്തുനിന്നും ഫ്രണ്ട്സിൽ നിന്നുമൊക്കെ പോലീസിന് മനസിലാക്കാൻ സാധിച്ചത് കാവ്യ കുറച്ചു ദിവസങ്ങളായി വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു എന്നാണെന്ന്, അബ്സെന്റ് മൈൻഡഡ്‌ ആയിരുന്നത്രേ. ”

“അതു ചിലപ്പോൾ കാത്തു തിരിച്ചു വന്നത് കൊണ്ടാവും ”
ഗായത്രി പറഞ്ഞു

“അതിനും മുൻപേ, ഏകദേശം ഒരു മാസത്തോളം ആയി കാവ്യ ഇങ്ങനെ ആയിട്ടെന്ന്, കാത്തു തിരിച്ചു വരുന്നത് അവൾക്കറിയില്ലായിരുന്നല്ലോ ”

“പിന്നെ എന്താവും…? ”

“മഹിയെട്ടനോടുള്ള പ്രേമം ഒരിക്കലും പൂവണിയില്ലായെന്നു അവൾക്ക് അറിയാവുന്നതായിരുന്നു. അതു മഹിയേട്ടൻ തന്നെ തീർത്തു പറഞ്ഞിട്ടുള്ളതാണ്.. ”
ഗായത്രി എന്നെ നോക്കി പറഞ്ഞു.

“ഒരു പക്ഷേ മഹിയേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ അവൾക്കൊരു പ്രതീക്ഷ കൊടുത്തിട്ടുണ്ടായിരുന്നെങ്കിലോ… ”

ഞാൻ ചോദിച്ചു.

“മഹേഷ്‌ നാരായൺ കാവ്യക്ക് ഒരു പ്രതീക്ഷയും കൊടുത്തിട്ടില്ല. അന്ന് ആ സാഹചര്യത്തിൽ പറഞ്ഞു പോയ വാക്കുകൾ അതെന്തുകൊണ്ടാണെന്ന്, അവൾക്കും അറിയാവുന്നതാണ്. ഞാൻ അതു അപ്പോഴേ അവളോട് പറഞ്ഞതുമാണ്. ഇനിയതിനെ പറ്റി ആരും കൂലങ്കഷമായി ചിന്തിക്കേണ്ട… ”

ശബ്ദം കേട്ടപ്പോഴേ മനസിലായി ആള് കലിപ്പിലാണ്.

എല്ലാവരോടും കൂടെ ആണ് പറഞ്ഞതെങ്കിലും നോട്ടം എന്റെ നേരെ മാത്രമായിരുന്നു.

ഞാൻ ഒന്നും മിണ്ടിയില്ല, അല്ലെങ്കിലേ അങ്ങേർക്ക് ദേഷ്യം വന്നാൽ കണ്ണു കാണില്ല. ഞാനായിട്ടെന്തിനാ ചോദിച്ചു വാങ്ങിക്കൂട്ടുന്നെന്ന് ഞാനും വിചാരിച്ചു.

“പോലീസുകാർ എന്താണ് പറഞ്ഞത് ഏട്ടാ ”

വേദ് ചോദിച്ചു.

“അവർക്കിപ്പോൾ ആത്മഹത്യാ ആണോ എന്നാണ് ബലമായ സംശയം. കാവ്യ രണ്ടു ദിവസം മുൻപേ അവളുടെ ഫ്രണ്ട് നയനയുടെ അടുത്ത് ചെന്നിരുന്നത്രെ.അവള് ആകെ മാനസാന്തരപെട്ടപോലെയാണ് സംസാരിച്ചത്, പക്ഷെ അവൾക്കെന്തോ ഒരു ഭയം ഉള്ളതായി ഫീൽ ചെയ്തു എന്നും നയന പോലീസിനോട് പറഞ്ഞിട്ടുണ്ട്. ”

“ഏട്ടാ ഏട്ടന് ശരിക്കും എന്താണ് തോന്നുന്നത്..? ”
വേദ്ന്റെ ചോദ്യം കേട്ടുകൊണ്ടാണ് ഹരിയേട്ടൻ അങ്ങോട്ട് എത്തിയത്.

“പോലീസുകാരുടെ സംസാരത്തിൽ നിന്ന് അവർക്കെന്തൊക്കെയോ സംശയങ്ങൾ ഉള്ളതായി തോന്നുന്നുണ്ടല്ലോ മഹിയേട്ടാ… ”
ഹരിയേട്ടനാണ്.

“എനിക്കും തോന്നി ഹരി, ഞാനേതായാലും നമ്മുടെ ഷബീറിനെ ഒന്ന് വിളിച്ചു നോക്കട്ടേ ”

“ഞാൻ മിനിയാന്ന് ഷബീർക്കയെ കണ്ടിരുന്നു മഹിയേട്ടാ, ഏട്ടനെ ചോദിച്ചിരുന്നു, എന്നോട് പറയാൻ വിട്ടുപോയതാ ”

വേദ് പറഞ്ഞത് കേട്ടു മഹി ചിരിച്ചു.

മഹിയുടെ ക്ലാസ്സ്‌ മേറ്റ് ആയിരുന്നു എസ്. ഐ ഷബീർ.

“പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്. കാവ്യയുടെ മരണത്തെ പറ്റി ഒരു നിർണയത്തിലെത്തും വരെ ഒന്ന് ശ്രെദ്ധിക്കണം… എല്ലാവരോടും ആണ് ഞാൻ പറയുന്നത്… ”

എന്നാലും ആ നോട്ടം എന്നിലെത്തി നിന്നു.

ഫോൺ റിംഗ് കേട്ടു ഞാൻ പുറത്തേക്കിറങ്ങിയതും പുറകിൽ നിന്ന് വിളി കേട്ടു

“ഒന്ന് നിന്നേ… ”

എന്റെ അടുത്തെത്തി പറഞ്ഞു.

“അവസാനം പറഞ്ഞത് നിന്നോടും കൂടിയാണ്. നിന്റെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലുള്ള നടത്തം എനിക്കറിയാവുന്നതാണല്ലോ… ”

കൂർപ്പിച്ചൊന്നു നോക്കി ചുണ്ട് കോട്ടി ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും സാരിത്തലപ്പിൽ പിടുത്തം വീണു.

ആ നെഞ്ചിൽ തട്ടി ഞാൻ നിന്നു

“എന്താടി നിനക്കൊരു പുച്ഛം.. എനിക്ക് മനസ്സിലാവുന്നുണ്ട്. അറിയാലോ നിനക്കെന്നെ ശരിക്കും.. ”

ഞാനറിയാതെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

“മുടിഞ്ഞ വെയിറ്റ് ആണല്ലോടി നിനക്ക്., ഇന്നലെ എന്റെ നടുവൊടിഞ്ഞു ”

“ഞാൻ പറഞ്ഞോ നിങ്ങളോട് എന്നെ പൊക്കിയെടുക്കാൻ.”

“പിന്നെ നിന്നെ അങ്ങനെ കിടത്തിയേച്ചും പോവാൻ പറ്റുമോ, വല്ല ഗന്ധർവനും വന്നാലോ അതുങ്ങൾക്കൊന്നും എന്റെ അത്രയും കണ്ട്രോൾ ഒന്നും ഉണ്ടാവില്ലന്നെ… ”

അയ്യേ ഇങ്ങേരിതെന്തൊക്കെയാ പറയുന്നേ..

പൊടുന്നനെ പിറകിൽ നിന്നൊരു ചുമ കേട്ടു.

ഞെട്ടി അകന്നപ്പോൾ കണ്ടു വേദ്, പുറകിലായി ഹരിയേട്ടനും ഗായുവും…

ഞാനിവിടുത്തുകാരനെയല്ലന്ന മട്ടിൽ അങ്ങേര് സ്ഥലം കാലിയാക്കി.

ചമ്മിയ മുഖത്ത് ഒരു വളിച്ച ചിരിയും ഫിറ്റ്‌ ചെയ്തു നിൽക്കുന്ന എന്നെ നോക്കി വേദ് പാടി

“ഞാനൊന്നും കണ്ടില്ലട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ എന്റെ പേരിൽ കുറ്റമില്ല വൺ ടു ത്രീ…. ”

ഞാൻ അവനെ തല്ലാനോങ്ങി.

“അതേയ് ഏട്ടത്തി ചില പൂച്ചകളിവിടെ കണ്ണടച്ചേ പാല് കുടിക്കുള്ളുന്നാ
തോന്നണത് ”
വേദ് ഗായുനെ നോക്കി പറഞ്ഞു.

“കുടിച്ചോട്ടെടാ കുറെ കാലമായി പട്ടിണി കിടക്കുന്ന പൂച്ചകളല്ലേ ഹാ ഹാ ”
ഹരിയേട്ടനാണ്.

“വന്നു വന്നു ഹരിയേട്ടനും കൌണ്ടർ അടിക്കാൻ തുടങ്ങിയല്ലോടി, നിന്റെ സമയം.
വേദ് പറഞ്ഞു.

“സീതാദേവി താങ്കളുടെ ശ്രീരാമചന്ദ്രനെയും കൂട്ടി വേഗം സ്ഥലം വിട്ടോ, അല്ലേൽ എന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും. ”

ഞാനും വിട്ടില്ല.

എല്ലാവരും ചിരിച്ചെങ്കിലും കാവ്യയുടെ മരണം ഒരു നീറ്റലായി ഇടയിൽ ഉണ്ടായിരുന്നു.

…………………………………

അയാൾ കട്ടിലിൽ കിടന്നു കാവ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് ആലോചിക്കുകയായിരുന്നു.

ഉണ്ണിയുടെ പ്രേമത്തെ പറ്റി അറിഞ്ഞത് മുതലാണ് കാവ്യക്ക് മാറ്റം വരാൻ തുടങ്ങിയത്.

അവൾ ആ പെണ്ണിനെ പോയി കണ്ടിട്ടുണ്ട്. ഇത്രയും കാലം അവൾ അതറിയാതെ ഇരുന്നത് കൊണ്ട് അവൾക്ക് സംശയങ്ങൾ ഇല്ലായിരുന്നു.

ഒന്നുമറിയില്ലെങ്കിലും അഞ്ജുവിന്റെ കാര്യത്തിലും അവൾക്ക് സംശയം തോന്നി തുടങ്ങിയിരുന്നു.

ആരോടും ഒന്നും പറയാതെ അവൾ തിരിച്ചു പോയിരുന്നെങ്കിൽ അവളെ ഒരു പക്ഷേ ഞാൻ വെറുതെ വിട്ടേനെ.

മഹിയെ കാണിച്ചാണ് ഇത്രയും കാലം കാവ്യയെ പിടിച്ചു വെച്ചത്.

അവൾ മഹിയെ വേണ്ടാന്ന് വെച്ചതോടെ എന്റെ ലിസ്റ്റിലേക്ക് കയറി.

ഇനിയും ബാക്കിയുണ്ട് കണക്കുകൾ. കാർത്തിക അവളെ ഒരിക്കലും മഹിക്ക് കിട്ടില്ല.

അന്ന് കാവ്യയെ കരുവാക്കി കളിച്ചു
ഇനി…

കൈകൾ നെറ്റിയിൽ ചേർത്ത് കണ്ണടച്ച് അയാൾ ആലോചനയിലാണ്ടു.

……………………………..

ചിറ്റയുടെ റൂമിൽ നിന്ന് സംസാരം കേട്ടു കൊണ്ടാണ് അങ്ങോട്ടെത്തിയത്.

രണ്ടു ദിവസമായി മഹിയേട്ടനെ കണ്ടിട്ട്. ഫുഡ്‌ കഴിക്കാനൊന്നും നിൽക്കാറില്ലന്നു അമ്മായി പറഞ്ഞു. തിരക്കാണത്രെ…

അകത്തോട്ടു കയറിയതും,

കാത്തൂ എന്നുള്ള വിളി കേട്ടാണ് നോക്കിയത്.

“വൈശാഖേട്ടൻ…..”

നിവർത്തി പിടിച്ച കൈകളിലേക്ക് ചേർന്ന് നിന്നു.

“എത്ര കാലമായെടി കണ്ടിട്ട്,അതെങ്ങനെയാ നിനക്കിവിടെ മഹി മാത്രമല്ലെ ഉണ്ടായിരുന്നുള്ളു, അവനോട് പിണങ്ങിയപ്പോൾ ഞങ്ങളെയും ഉപേക്ഷിച്ചതല്ലേ ”

“അയ്യോ ഇങ്ങനെ സെന്റി അടിച്ചെന്നെ കരയിപ്പിക്കാതെ എന്റെ ബ്രോ… ”
ഞാൻ പറഞ്ഞു.

അമ്മയുടെ ചേച്ചിയുടെ മക്കളാണ് വൈശാഖേട്ടനും ഗായുവും. വല്യമ്മയും ഭർത്താവും മരിച്ചു.

വൈശാഖേട്ടൻ മാത്രമേയുള്ളു വീട്ടിൽ. ആള് ഫുൾ ടൈം കോൺഫറൻസ് എന്നൊക്കെ പറഞ്ഞു കറക്കമാണ്.

ആള് ഒരു നിരാശാകാമുകൻ ആണ്. ചങ്കിൽ കൊണ്ടു നടന്നവൾ തേച്ചിട്ട് പോയതാണ്.

ഉറങ്ങുന്ന ചിറ്റയെ നോക്കി വൈശാഖയേട്ടൻ പറഞ്ഞു.

“കഴിഞ്ഞ മാസം വരെ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടായിരുന്നതാണ് ചിറ്റക്ക്, ഇപ്പോൾ എന്തു പറ്റിയെന്നറിയില്ല, എപ്പോഴും ഉറക്കമാണെന്നു പറഞ്ഞു ഗായു.ഹോസ്പിറ്റലിലേക്ക് ഒന്ന് കൊണ്ട് പോവണം ഒരു ഡീറ്റൈൽഡ് ചെക്ക് അപ്പ്‌ വേണ്ടി വരും.

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ ഗായത്രി ചായ കുടിക്കാൻ വിളിച്ചു.

ഹാളിൽ മഹിയേട്ടനൊഴികെ എല്ലാരുമുണ്ടായിരുന്നു.

“അല്ല എന്തു പറയുന്നു നിന്റെ കാട്ടാളൻ, കെട്ടുന്നേനു മുൻപേ അവന്റെ ദേഷ്യം അടക്കാൻ വല്ല മരുന്നും കണ്ടു പിടിച്ചോ കാർത്തുമ്പി.. ”

“ആരാടാ വൈശാഖേട്ടാ നിന്റെ കാർത്തുമ്പി,അതേയ് ഞാൻ എന്റെ പെണ്ണിനെ വിളിക്കുന്ന പേരാ, അത് ഞാൻ മാത്രം വിളിച്ചാൽ മതി.. ”

ഇങ്ങേരിങ്ങനെ കറക്റ്റ് ടൈമിൽ എവിടുന്നാണാവോ പൊട്ടി വീഴുന്നത്….

“എന്റെ പൊന്നോ, നിനക്കിപ്പോഴും ഒരു മാറ്റോംമില്ലല്ലേ.. എന്റെ മോളെ നിന്റെ ഒരു തലവിധി ”

വൈശാഖേട്ടൻ കൈ കൂപ്പി.

എല്ലാവരും ചിരിക്കുന്നതിനിടയിൽ മഹിയേട്ടൻ സോഫയിൽ എന്റെ അടുത്ത് വന്നിരുന്നു.

സംസാരിക്കുന്നതിനിടയിൽ ആരും കാണാതെ ഞാൻ കാട്ടാളനെ വായിനോക്കികൊണ്ടിരുന്നു.

അല്ല പിന്നെ എത്രാന്ന് വെച്ചിട്ടാ പിടിച്ചിരിക്കുക.

“എന്തിനാടി നീ എന്നെ ഇങ്ങനെ ഒളിഞ്ഞു നോക്കി കൊണ്ടിരിക്കുന്നെ… ”

ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ കാതിൽ കേട്ടപ്പോൾ ഞാൻ ഞെട്ടി.

ഈശ്വരാ എല്ലാരും കണ്ടോ ഞാൻ ചുറ്റും നോക്കി.

“ഞാനെ കണ്ടുള്ളു, നീ പേടിക്കണ്ട… ”

വീണ്ടും അങ്ങേര്. എന്റെ മുഖം ചുവന്നു നാണത്താൽ, വർഷങ്ങളായി അറിയാതിരുന്നൊരു ഫീലിംഗ്…

പൊടുന്നനെ എന്റെ കൈയിലിരുന്ന ഫോൺ റിംഗ് ചെയ്തു.

ഉണ്ണിയേട്ടൻ !!!
ഞാൻ കാൾ കട്ട്‌ ചെയ്തു

തല ചെരിച്ചു നോക്കിയപ്പോൾ കാട്ടാളന്റെ കണ്ണ് ഫോണിലാണ്.

പിന്നെ കാണുന്നത് മുഖമൊക്കെ ചുവപ്പിച്ചു വാണം വിട്ടത് പോലെ മുകളിലേക്ക് ഒരു പോക്ക് പോവുന്നതാണ്.

ആരും ശ്രെദ്ധിച്ചിട്ടില്ല. കുറച്ചു കഴിഞ്ഞു ഞാനും റൂമിലേക്ക് നടന്നു.

ബാൽക്കണിയിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ശങ്കിച്ചു നിന്നു.

അപ്പോഴേക്കും വിളി വന്നിരുന്നു.

“കാത്തൂ…. ”

ഗൗരവത്തിലാണ്. അടുത്തേക്ക് ചെന്ന ഉടനെ ചോദിച്ചു.

“അവനെന്തിനാ നിന്നെ വിളിക്കുന്നത് ”

“ആര്…? ”

ഞാൻ മനസിലാവാത്തതുപോലെ ചോദിച്ചു

“കാത്തൂ കളിക്കല്ലേ…ഐ ആം സീരിയസ് ”

“എന്നാൽ പറ മഹിയേട്ടന് ഉണ്ണിയേട്ടനോട് എന്തിനാ ഇത്രയും ദേഷ്യം? ”

“പിന്നെ എന്റെ പെണ്ണിനെ പ്രേമിക്കുന്നവനെ ഞാൻ കെട്ടിപിടിച്ചു അഭിനന്ദിക്കണോ? ”

( തുടരും )

Click Here to read full parts of the novel

കഥ തീരാറാവുമ്പോഴേ സസ്പെൻസ് തീരുള്ളൂ… ഒരു പത്തുപതിനഞ്ചു പാർട്ടിൽ തീർക്കാൻ നോക്കാം. വില്ലനാരാണ്ന്ന് ചോദിക്കണ്ട. ഞാൻ പറയൂല.. നിർബന്ധിക്കരുത് പ്ലീസ് 😜😜😍😍

4.8/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!