Skip to content

കറുത്ത നഗരം – ഭാഗം 3

malayalam-crime-story

“ജയിംസ് ”

“കുറച്ചു കൂടി വ്യക്തമായി പറയൂ ..എലിസബത്തിന്റെ കുടുംബവുമായി ജയിംസിനെന്താ ബന്ധം ?”

” എലിസബത്ത് ടീച്ചറിന്റെ ബന്ധുവാണ് ജയിംസെന്നാ പറഞ്ഞിട്ടുള്ളത് .. ജോർജ് സാർ മരിച്ചേ പിന്നെ ടീച്ചറും മോളും തനിച്ചായി …. അപ്പൊഴൊക്കെ ഈ ജയിംസാ അവർക്ക് സഹായത്തിനൊക്കെ നിന്നത് .. ”

”ജയിംസിന്റെ വീട് എവിടെയാണ് എന്നറിയുമോ ..? അയാളുടെ ബന്ധുക്കളെയോ മറ്റോ ..?

” ജയിംസ് കോട്ടയത്തുള്ളതാണെന്നാ അറിവ് .. ടീച്ചർ കോട്ടയം കാരിയാ … മറ്റു ബന്ധുക്കളെയൊന്നും അറിയില്ല .. ”

” ഈ വീട്ടിലായിരുന്നോ ജയിംസ് താമസിച്ചിരുന്നത് ..?”

” വരുമ്പോഴൊക്കെ ഇവിടെയായിരുന്നു .. അല്ലേ? ” വിജയകുമാർ മെറിനെ നോക്കി ചോദിച്ചു.

” അതേ മാഡം .” മെറിൻ പറഞ്ഞു …

“വിജയകുമാറിന് അറിയുന്ന കാര്യം മാത്രം പറഞ്ഞാൽ മതി .. ”

അയാൾ തലയാട്ടി ..

“ജയിംസിനെന്തെങ്കിലും ജോലിയുണ്ടായിരുന്നോ …? ”

” തമിഴ്നാട്ടിൽ ടെക്സ്റ്റയിൽസ് ഷോപ്പുണ്ട് എന്ന് ഒരിക്കൽ എന്നോട് പറഞ്ഞതായി ഓർക്കുന്നുണ്ട് … ”

“ജയിംസ് ആളെങ്ങനെയാ … ”

“എന്റെ അറിവിൽ കുഴപ്പമൊന്നുമില്ല … ടീച്ചറിനും മോൾക്കും വലിയ കാര്യമായിരുന്നു …. പക്ഷെ .. ”

വിജയകുമാർ ഒന്നു നിർത്തി ..

”എന്താണ് … പറഞ്ഞോളു ”

” അതീ നാട്ടുകാര് ആദ്യമൊക്കെ ഓരോന്ന് പൊടിപ്പും തൊങ്ങലും വച്ച് പറയുവാരുന്നു .. പിന്നെ അതൊക്കെ നിന്നു … ടീച്ചറിനെ നമുക്കൊക്കെ അറിയുന്നതല്ലേ .. ”

” മെറിന്റെ ബന്ധുവാണോ എലിസബത്ത് ..?”

” അതേ … മാഡം .. ശരിക്കും പറഞ്ഞാൽ ഞാൻ ജോർജങ്കിളിന്റെ ഒരു പെങ്ങടെ മകളാ ..”

”സ്വന്തം പെങ്ങടെയോ..?”

“അല്ല … ജോർജങ്കിളിന്റെ വല്ലിയമ്മച്ചീടെ ചേച്ചീടെ മകളുടെ മകളാ …”

”ജയിംസിനെ മെറിന് മുൻപേ പരിചയമുണ്ടോ .. ഐ മീൻ .. ജോർജ് മരിക്കുന്നതിന് മുൻ‌പ് ?”

” ഇല്ല … ജോർജങ്കിൾ മരിച്ചതിൽ പിന്നെയാ . ഇവിടെ വരുമ്പോ ഏലിയാന്റി പരിചയപ്പെടുത്തിയത് ….”

” എലിസബത്തിന്റെ ആരാണെന്നാ പറഞ്ഞെ .. ”

“ബന്ധം കറക്ട് ഓർമയില്ല …. . എനിക്കില്ലാതെ പോയ മകനാണെന്ന് പറയുമായിരുന്നു ”

” മെറിന് ജയിംസിന്റെ ബന്ധുക്കളെയാരെയെങ്കിലും അറിയുമോ ..?”

“ഏലിയാന്റീടെ ഒരു ചേച്ചി സിറ്റീലാ താമസിക്കണേ ….. നാലാഞ്ചിറയിൽ … അവർക്കും ജയിംസിനെ അറിയാം .”

” അവരുടെ ഫോൺ നമ്പർ ഉണ്ടോ ..?”

” ഉണ്ട് മാഡം… ഞാൻ വിളിച്ചിരുന്നു വിവരം പറയാൻ ”

” അവർ വന്നിട്ടുണ്ടോ ..?”

” എത്തിയിട്ടുണ്ടാകില്ല …. വരും … ”

“നൈനാ ജോർജിന് ജയിംസ് വരുന്നതിൽ എന്തെങ്കിലും അതൃപ്തി ഉണ്ടായിരുന്നോ ..?”

” അങ്ങനെ തോന്നിയിട്ടില്ല …. ജയിംസിച്ചായനെന്നാ നൈന വിളിച്ചിരുന്നത് … നൈനാ ബാംഗ്ലൂര് പോയ കാലം തൊട്ടെ ജയിംസാണ് ട്രയിൻ കയറ്റി വിടുന്നതും .. അവധിക്കു വരുമ്പോ കൂട്ടിക്കൊണ്ട് വരുന്നതുമൊക്കെ ”

“നൈനയെ കാണാതാകുന്ന ഈ ക്രിസ്തുമസ്
അവധിക്കു വന്നപ്പോഴും ജയിംസാണോ കൂട്ടിക്കൊണ്ട് വന്നത് ?”

”അതെ .. ”

”നൈനയെ കാണാതെയായതിൽ പിന്നെ എങ്ങനെയായിരുന്നു എലിസബത്ത് ?”

” പുറത്തേക്കൊക്കെ ഇറങ്ങുന്നത് കുറവായിരുന്നു … പള്ളിയിൽ പോകാൻ മാത്രാ പുറത്തിറങ്ങുന്നേ ”

” ഇന്ന് അവസാനമായിട്ട് എലിസബത്തിനെ വിജയകുമാർ എപ്പഴാ കണ്ടെ ?”

” ഇന്ന് ഞാൻ കണ്ടില്ല മാഡം .. ഞാൻ സിറ്റിയിൽ പോയേക്കുവാരുന്നു .. കുറച്ചു മുൻപ് എത്തിയതേയുള്ളു … ”

“ജയിംസ് എത്ര ദിവസമായിട്ട് ഇവിടെയുണ്ടായിരുന്നു .. ?”

” അറിയില്ല മാഡം … ഈ അടുത്തൊന്നും ജയിംസ് വന്നതായിട്ട് അറിവില്ലായിരുന്നു .. ഇവിടെ ഉണ്ടായിരുന്നെന്ന് അറിഞ്ഞത് ഇപ്പഴാ ..”

” മെറിനറിയുമോ ജയിംസ് എപ്പഴാ വന്നതെന്ന് ?”

” ഇല്ല മാഡം .. ”

”എലിസബത്തിനെ മെറിനിന്ന് കണ്ടിരുന്നോ ..?”

” ഉവ്വ്… ”

” എപ്പോൾ..?”

“രാവിലെ ..”

“സമയം … ?”

“ഒരു ഒൻപതു മണിയൊക്കെയാകും ”

“വിശേഷിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ .. ?”

” ഇല്ല … ഞാൻ എന്റെ വീട്ടിൽ നിന്നാ കണ്ടത് .. ഏലിയാന്റി മുകളിൽ തുണി വിരിക്കുന്നത് കണ്ടാരുന്നു … ”

“അതിനു ശേഷം കണ്ടതേ ഇല്ല … ”

” ഇല്ല … ”

”ശ്രീജയോ ..?”

”ഞാനൊരു പത്തു പതിനൊന്നു മണിക്കിടയിലാ കണ്ടത് .. ”

” എന്തെങ്കിലും സംസാരിച്ചോ ….?”

“ഉവ്വ് …”

“എന്തായിരുന്നു സംസാരിച്ചത് …? ”

” അത് …… ഇന്നലെ രാത്രി ഇവിടെ ലൈറ്റൊക്കെ കിടക്കുന്നുണ്ടാരുന്നു … അതിനെക്കുറിച്ച് …”

”രാത്രി എത്ര മണിക്ക് ..?”

“ഒരു ഒന്നരയൊക്കെയാകും .. ”

”ആ … സമയത്ത് ശ്രീജ ഉറങ്ങിയില്ലേ … ”

” ഉറങ്ങിയാരുന്നു … മോന് പനിയായിരുന്നു … രാത്രി വെള്ളം ചോദിച്ചു … ഒരു കട്ടൻ ചായയിടാൻ അടുക്കളയിൽ വന്നപ്പോൾ ഇവിടെ ലൈറ്റൊക്കെ കിടപ്പുണ്ടായിരുന്നു ”

“ആരുടെയെങ്കിലും സംസാരമോ മറ്റോ കേട്ടിരുന്നോ …? ”

” ഇല്ല … അതൊന്നും കേട്ടില്ല ”

”സാധാരണ എലിസബത്ത് കിടക്കാറുള്ളത് എപ്പോഴാണെന്നറിയുമോ …? ”

” പത്തു മണിയാകുമ്പഴേ ഇവിടെ ലൈറ്റണയുന്നതാ … അതുകൊണ്ടാണ് ഞാൻ ”

” ചോദിച്ചപ്പോളെന്താ എലിസബത്ത് പറഞ്ഞത് …? ”

” കിടന്നിട്ട് ഉറക്കം വന്നില്ല .. കണ്ണടക്കുമ്പോൾ നൈന വന്നു വിളിക്കും പോലെ …. അവളുടെ മുറിയിൽ കുറേ നേരം ഇരുന്നു …. പിന്നെ അവളുടെ പപ്പായോട് സംസാരിച്ചു …. എന്നിട്ടാ കിടന്നേ എന്നു പറഞ്ഞു ”

”നൈനയെക്കുറിച്ച് മറ്റെന്തെങ്കിലും പറഞ്ഞോ …? ”

”അവളെ ഇനി എനിക്ക് കാണാൻ പറ്റില്ല … ഒരിക്കലും അവൾ വരില്ല … എന്നൊക്കെ പറഞ്ഞു കരഞ്ഞു … ”

”ജയിംസ് ഇവിടെ ഉണ്ടായിരുന്നോ ആ സമയത്ത് …? ”

“അറിയില്ല …. ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ പറയേണ്ടതായിരുന്നു ”

“രാത്രി വാഹനത്തിന്റെ ശബ്ദം വല്ലതും കേട്ടിരുന്നോ ഇവിടെ ?”

” ഇല്ല … ”

” നിങ്ങൾ സംസാരിച്ചു പിരിഞ്ഞ ശേഷം പിന്നെ കണ്ടിരുന്നോ … എലിസബത്തിനെയോ … ജയിംസിനേയോ ..? ”

” ഇല്ല … ”

” മറ്റെന്തെങ്കിലും ശ്രീജക്കെന്നോട് പറയാനുണ്ടോ …? ”

അൽപ നേരത്തെ മൗനത്തിനു ശേഷം ശ്രീജ പറഞ്ഞു

” ഇല്ല ”

“സൂസൻ ഇന്ന് എലിസബത്തിനെ കണ്ടിരുന്നോ …”

“ഇല്ല … മാഡം …. എന്റെ വീട് അപ്പുറത്തെ ലൈനിലാണ് ”

“ഇവരൊക്കെ പറഞ്ഞതല്ലാതെ സൂസന് മറ്റെന്തെങ്കിലും പറയാനുണ്ടോ …? ”

” ഇല്ല മാഡം … ”

”എലിസബത്തിന് ഇവിടെ ഏറ്റവും അടുപ്പം ആരോടായിരുന്നു …? ”

”അത് ശ്രീജയോടാണ് ….” ശ്രീജയെ നോക്കി കൊണ്ട് സൂസൻ പറഞ്ഞു …

സമ്മതാർത്ഥത്തിൽ ശ്രീജ തലയാട്ടി …

” തത്ക്കാലം നിങ്ങൾ പൊക്കോളു … പക്ഷെ ചില കാര്യങ്ങളിൽ എനിക്കു കുറച്ചു കൂടി ക്ലാരിഫിക്കേഷൻ വേണം ….. ഞാൻ വിളിപ്പിക്കാം …. സഹകരിക്കണം ”

സമ്മതിച്ചു കൊണ്ട് നാലുപേരും പുറത്തേക്ക് നടന്നു ..

ഞാൻ ഗോകുലിനെ അടുത്തു വിളിച്ചു …

” ഈ ജയിംസിന്റെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള ഏർപ്പാടുകൾ ചെയ്യൂ.. ”
“ശരി മാഡം .. ”

ഞാൻ ബോഡി കിടക്കുന്ന റൂമിലേക്ക് ചെന്നു …

ജയിംസിന്റെ ബോഡി അഴിച്ചിറക്കിയിട്ടുണ്ടായിരുന്നു …

” ഫോട്ടോഗ്രാഫ്സ് ഒക്കെ എടുത്തു കഴിഞ്ഞില്ലേ .. ”

” yes മാഡം .. ”

ഞാൻ ലാത്തി കൊണ്ട് എലിസബത്തിന്റെ മുടി സൈഡിലേക്ക് വകഞ്ഞു മാറ്റി കഴുത്ത് കാണാൻ പാകത്തിലാക്കി …

കഴുത്തിന്റെ ഇടതു ഭാഗത്തു കൂടി താഴേക്കാണ് മുറിവ് …

കരോട്ടിഡ് ആർട്ടറിയെ മുറിച്ചു വിട്ടിരിക്കുന്നു …

ഇതിനു പിന്നിൽ ഒരു സാധാരണ കില്ലർ അല്ലെന്ന് എനിക്ക് ഉറപ്പായി ….

” റൂം മുഴുവൻ പരിശോധിച്ചിരുന്നോ ..”

ഞാൻ ഷാനവാസിനോട് ചോദിച്ചു …

”ഉവ്വ് …..’ ”

” ആക്സസറീസ് എന്തെങ്കിലും … ”

” ഇല്ല മാഡം … ”

* * * * * * * * * * * * * * * * * * * * * * *

ബോഡി രണ്ടും പോസ്റ്റ് മോർട്ടത്തിനയച്ചു …

വീടു മുഴുവൻ പരിശോധിച്ചിട്ടും സംശയിക്കേണ്ട തരത്തിൽ തെളിവുകളൊന്നും ലഭച്ചില്ല …..

ബാത്ത് റൂമിലെ സ്റ്റാന്റിൽ നിന്ന് എലിസബത്ത് ഉടുത്തിരുന്ന സാരിയും ബ്ലൗസും ലഭിച്ചു …

പോലീസ് ഡോഗ് ഡോളിയെ കൊണ്ടു വരാൻ ഞാൻ നിർദ്ദേശം നൽകി …

ബോഡി കിടന്ന ഭാഗത്തു നിന്നും മണം പിടിച്ച് ഡോളി ബെഡിന്റെ സൈഡിലേക്കും …..അവിടെ നിന്ന് ഹാളിലേക്കും ……. ഹാളിൽ നിന്ന് വലതു വശത്തുള്ള സ്റ്റെയറിലൂടെ മുകളിലേക്ക് കയറി ,

….. മുകളിലെ നൈനാ ജോർജ് ഉപയോഗിച്ചിരുന്ന മുറിയിലേക്ക് അവൾ പാഞ്ഞ ….

മുറിയിലാകമാനം ചുറ്റി , അകത്തുള്ള ബാത്ത് റൂമിനു മുന്നിൽ നിന്ന് അവൾ കുരച്ചു … കോൺസ്റ്റബിൾ ഡോർ തുറന്നു ….

ബാത്ത് റൂമിനുള്ളിൽ മണം പിടിച്ച് പുറത്തേക്കിറങ്ങി … സ്റ്റെയറിലൂടെ അവൾ താഴേക്ക് ഓടി …. കിച്ചണിലൂടെ മുറ്റത്തേക്കിറങ്ങി … കൂടി നിന്ന ജനങ്ങൾക്കിടയിലേക്ക് …. അവൾ കുരച്ചു കൊണ്ട് കുതിച്ചു കയറി …

ജനങ്ങൾ ഭയചകിതരായി നാലുപാടും ചിതറി മാറി ……….

ജനങ്ങൾക്കിടയിലൂടെ ഓടി അവൾ ചെന്നു നിന്നത് കിണറിന്റെ കരയിലും പിന്നെ പിൻഭാഗത്തു കൂടി പുറത്തേക്കിറങ്ങാൻ കഴിയുന്ന വിക്കറ്റ് ഗേറ്റിനടുത്തേക്കുമാണ് …

ഒരുപാട് നാളായി തുറക്കാതെ പൂട്ടിയിരുന്ന ഗേറ്റാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും … പക്ഷെ കുറച്ച് മുൻപ് അതാരോ തുറന്നിട്ടുമുണ്ട് ..

തുരുമ്പിച്ച കൊളുത്തിന്റെ വശങ്ങൾ ഉരഞ്ഞ പാട് കാണാൻ കഴിഞ്ഞു ….

ഗേറ്റു തുറന്നു കൊടുത്തു …

ഗേറ്റിലൂടെ പുറത്ത് കടക്കുന്നത് ഒരു ചെറിയ ഇടവഴിയിലേക്കാണ് ..

അതുവഴി ഡോളി കുറേ ദൂരം മുന്നോട്ടോടി …

ആ വഴി ചെന്നവസാനിച്ചത് മെയ്ൻ റോഡിലും … അവിടെ ഒരു പോസ്റ്റിനടുത്തായി ഡോളി നിലയുറപ്പിച്ചു ..

തിരികെ വന്നയുടൻ ഞാൻ നൈനയുടെ റൂമിൽ കയറി …

ബാത്ത് റൂം തുറന്ന് അകം വിശദമായി പരിശോധിച്ചു ….

ഇന്നോ ഇന്നലെയോ ആ ബാത്ത് റൂം ആരോ ഉപയോഗിച്ചതിന്റെ ലക്ഷണമുണ്ട് ….

ബാത്ത് റൂമിനു പുറത്തിറങ്ങി മുറിയാകമാനം പരിശോധിച്ചു …

സംശയിക്കത്തക്കതായ മറ്റു തെളിവുകൾ ഒന്നും ഇല്ല എങ്കിലും ആ റൂം പൂട്ടി സീൽ ചെയ്യാൻ നിർദ്ദേശം നൽകി ….

താഴെ ബോഡി കിടന്ന റൂമും പൂട്ടി സീൽ ചെയ്തു …

തിരികെ ഞങ്ങൾ എന്റെ ഓഫീസിലേക്കാണ് വന്നത് ..

ഒൻപതര മണി കഴിഞ്ഞിരുന്നു …

ഓഫീസിൽ കിരൺ കാത്തു നിൽപ്പുണ്ടായിരുന്നു …

”മാഡം നൈന ജോർജിന്റെ … ”

” ഉം… ” ഞാൻ നെടുവീർപ്പിട്ടു ….

ചെയറിലേക്കിരുന്നു കൊണ്ട് ഞാൻ ഷാനവാസിന്റെ മുഖത്തേക്ക് നോക്കി …

ആശയക്കുഴപ്പങ്ങൾ ആ മുഖത്തും തെളിഞ്ഞു കാണാം…

” മാഡം ഇത്.. നമ്മുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സംഭവിച്ചതാണെങ്കിൽ … ”

”ആവാം …. അല്ലാതെയുമിരിക്കാം … കാരണം നൈനയുടെ വീട്ടിലേക്ക് പോകാം എന്ന തീരുമാനം നമ്മൾ ഉച്ചക്കെടുത്തതാണ് .. .. മറ്റാർക്കും അതറിയില്ല …. ”

ഞാൻ ഷാനവാസിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു …..

ശ്രേയയുടെ മിസിംഗിന് നൈനയുടെയും നവ്യയുടെയും മിസിംഗുമായി ബന്ധമുണ്ടെന്ന് രാവിലെ DGP രജിത് സർനോടും പറഞ്ഞിരുന്നു …

പുറത്താർക്കും ഇതെക്കുറിച്ച് അറിവില്ല ..

“മാഡം പറഞ്ഞു വരുന്നത്..” ഷാനവാസ് ചോദിച്ചു ….

“അവിടെ കണ്ടത് നമ്മുടെ അന്വേഷണത്തിന്റെ ബാക്കിപത്രമാണെന്ന് ഉറപ്പിക്കാൻ പറ്റില്ല എന്നു മാത്രം …..”

” കിരൺ പോയ കാര്യം എന്തായി കിട്ടിയോ എല്ലാം ….?”

” കിട്ടി മാഡം …..”

കിരണിന്റെ ശബ്ദത്തിലും അൽപം ഗൗരവം നിറഞ്ഞു നിന്നു ….

ഒരു ഫയൽ എന്റെ നേർക്കു നീട്ടി ….

അതിൽ ചില നമ്പറുകൾ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്തിരുന്നു ….

മാർക്ക് ചെയ്തിരുന്നതിലെ ഒരു നമ്പർ തൊട്ടു കൊണ്ട് കിരൺ പറഞ്ഞു

”മാഡം ഇത് ബാംഗ്ലൂരിലെ വിഷ്വൽ മാക്സ് എന്ന പരസ്യ കമ്പനിയുടെ നമ്പരാണ് ……..

15/5/18 ന് ട്രിവാൻട്രം സെൻട്രലിൽ ഇറങ്ങുന്നതിന് മുൻപ് ശ്രേയയുടെ ഫോണിലേക്ക് വന്നത് ഈ നമ്പരിൽ നിന്നുള്ള കാളാണ് …..

17 സെക്കന്റ് നീണ്ട സംഭാഷണം …

അതു കഴിഞ്ഞ് ഈ ഫോണിലേക്ക് വന്ന രണ്ടു കോളും ശ്രേയയുടെ വീട്ടിലേതാണ് ..

ആദ്യത്തെ കാൾ വന്ന് കൃത്യം മുപ്പത്തഞ്ചാമത്തെ മനിറ്റിൽ ശേയയുടെനമ്പർ സ്വിച്ച്ഡ് ഓഫായി പിന്നീട് ആക്ടീവായിട്ടില്ല …

കുറച്ച് പിന്നിലേക്കന്വേഷിച്ചപ്പോൾ മനസിലായത് .. എട്ട് മാസങ്ങൾക്ക് മുൻപ് അതായത് സെപ്തംബർ 6 , 2017 ൽ ഈ നമ്പറിലേക്ക് ശ്രയേ ഒരു കാൾ വിളിച്ചിരുന്നു …

അതിനു ശേഷം പലവട്ടം ഈ നമ്പറിൽ നിന്ന് കാൾ ശ്രേയ ക്കും വന്നിട്ടുണ്ട് .. ശ്രേയ അങ്ങോട്ടും വിളിച്ചിട്ടുണ്ട്… ”

” പിന്നെ ദാ ഈ നമ്പർ ..” കിരൺ മറ്റൊരു നമ്പർ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു …

“ഇതിൽ നിന്നും സെപ്തംബറിനു ശേഷം പലവട്ടം ശ്രേയക്ക് കാൾ വന്നിട്ടുണ്ട് ..

ഈ നമ്പറിൽ നിന്നു വരുന്ന കാൾസിന്റെ സമയക്രമം ശ്രദ്ധിച്ചോ ……., 12.15 AM , 1. 20 AM , 1.45 AM .. ഡ്യൂറേഷൻ 20 സെക്കന്റ് , 43 സെക്കന്റ് , മാക്സിമം ഒന്നര മിനിറ്റ് വരെ പോയിട്ടുള്ളു …

എല്ലാം മിഡ്നൈറ്റിലുള്ള കാൾസ് …. ശ്രേയ നാട്ടിലേക്ക് വരുന്ന ആ രാത്രിയും ഈ നമ്പറിൽ നിന്ന് കാളുണ്ട് … ”

“ഇതാരുടെ പേരിലുള്ള നമ്പർ ആണെന്ന് നോക്കിയോ ….?”

“ഉവ്വ് മാഡം …. ഇതൊരു സ്ത്രീയുടെ പേരിലുള്ള നമ്പർ ആണ് …. അന്ധര നാച്ചപ്പ …”

അന്ധര നാച്ചപ്പ ,, ആ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ട് ….

അപ്പോൾ പുറത്തു നിന്ന് അനുവാദം ചോദിച്ചു കൊണ്ട് സജീവ് അകത്തേക്ക് വന്നു ….

” മാഡം ഞാൻ വരുന്ന വഴിയിലാണ് അറിഞ്ഞത് മരിച്ചത് നൈന ജോർജിന്റെ ….”

” ഉം … ”

“എന്തായി സജീവ് പോയ കാര്യം .. ”

ഷാനവാസ് ചോദിച്ചു …

” പറയാനുണ്ട് സർ ..”
സജീവ് ചെയറിലേക്കിരുന്നു ….

ഒരു പെൻഡ്രൈവ് എന്റെ നേർക്ക് നീട്ടിക്കൊണ്ട് സജീവ് പറഞ്ഞു …

” സിസിടിവി ദൃശ്യങ്ങളുടെ കോപ്പിയാണ് ”

ഞാൻ പെൻഡ്രൈവ് ലാപ്പിൽ കണക്ട് ചെയ്യുന്നതിനിടയിൽ സജീവ് പറഞ്ഞു

”മാഡം കരുതുന്നത് പോലെ അവൾ റയിൽവേ സ്റ്റേഷനിലേക്കൊന്നും പോയിട്ടില്ല …..

അവൾ മാഡത്തിന്റെ തൊട്ടു പിന്നിലുണ്ടായിരുന്നു … ”

“എന്റെ പിന്നിലോ ……..?” ഞാൻ സജീവിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി ….

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!