Skip to content

കറുത്ത നഗരം – ഭാഗം 6

malayalam-crime-story

ഓഫീസിൽ ഇരുന്ന് ലാബിൽ നിന്ന് കിട്ടിയ റിപ്പോർട്ട് വിശദമായി നോക്കുകയായിരുന്നു ഞാൻ …

ക്നൈഫിൽ പുരണ്ടിരുന്ന രക്തം O-ve ഗ്രൂപ്പാണ്…

കോശങ്ങൾ ലഭിച്ചത് ലാബിൽ സൂക്ഷിച്ചിട്ടുണ്ട് ….

ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടിൽ കത്തിയിലുള്ളത് ഒരു സ്ത്രീയുടെ വിരലടയാളമാണെന്ന് ഉറപ്പിച്ചിട്ടുണ്ട് …

ചിന്തകൾ പല വഴിയിൽ സഞ്ചരിച്ചു …

ഫോണെടുത്ത് സജീവിനെ വിളിച്ചു ….

മറുവശത്ത് റിംഗ് ഉണ്ട് …

”ഹലോ മാഡം …..”

” സജീവ് എന്തായി കാര്യങ്ങൾ …..?”

“മാഡം ഒരു സംഗതിയുണ്ട് … എന്റെ ഒരു സംശയമാണ് ….. ”

സജീവ് ഒരൽപം മടിയോടെ പറഞ്ഞു …

”പറയൂ സജീവ് …”

“നെടുമങ്ങാട് KSRTC സ്റ്റാന്റിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ CCTV ദൃശ്യത്തിൽ ആ ബൊലീറോ പതിഞ്ഞിട്ടുണ്ട് ……

വാഹനം പോയിരിക്കുന്നത് ആര്യനാട് റൂട്ടിലേക്കും … ”

” ഉം .. ”

“എന്റെ സംശയം …നമ്മൾ അന്വേഷിക്കുന്ന മിസ്സിംഗ് കേസുകളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ….. ”

“അതെന്താ സജീവ് ….”

ആ സംശയം എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എങ്കിലും അതു മറച്ചു വച്ച് ചോദിച്ചു …..

“അല്ല മാഡം …… ഈ നൈനാ ജോർജിന്റെ വീട്ടിൽ രാത്രി ഒരു മണിക്ക് വെളിച്ചം കണ്ടതായി പറയുന്നുണ്ടല്ലോ .. കൃത്യമായി പറഞ്ഞാൽ ആര്യനാട് റൂട്ടിലേക്ക് ഈ ബൊലിറോ പോയിരിക്കുന്നത് 11.50 ന് ആണ് ….”

” എന്നെ ഫോളോ ചെയ്ത ബൊലിറോ തന്നെയാണോ CCTV ൽ പതിഞ്ഞിരിക്കുന്നത്….?”

” അതേ മാഡം…… ”

” പക്ഷെ കഴക്കൂട്ടം വരെ എന്റെ പിന്നിലുണ്ടായിരുന്ന വാഹനം തിരിഞ്ഞ് നെടുമങ്ങാട് റോഡിലേക്ക് കയറുന്നത് ഒരു 8 മണി സമയത്താണ് ….

നെടുമങ്ങാട് എത്താൻ ഹാഫ് അവർ മതി … അപ്പോൾ ബാക്കി മൂന്നര മണിക്കൂറോളം ഈ വാഹനം എവിടെ ആയിരുന്നു … ”

” അത് …… ചിലപ്പോൾ എവിടെയെങ്കിലും സ്റ്റേ ചെയ്തിട്ടുണ്ടാകും ….. അതൽപ്പം ഉള്ളിലേക്കുള്ള വഴിയായത് കൊണ്ട് …..”

” ഉം …… ആര്യനാട് റൂട്ടിലൂടെ കാട്ടാക്കടയിലേക്കും ,അവിടുന്നു ബാലരാമപുരം കളിയിക്കാവിള വഴി തമിഴ്നാട്ടിലേക്ക് കടക്കാൻ ചാൻസുണ്ട് …..

ആ വണ്ടി തമിഴ്നാട് രജിസ്ട്രേഷനല്ലേ ……….”

”വണ്ടിയുടെ ഡീറ്റെയിൽസ് ഒർജിനൽ ആണോ എന്ന് അന്വേഷിച്ച് വരികയാണ് മാഡം …… വ്യക്തമായ വിവരം ലഭിച്ചിട്ടില്ല ”

” ഉം ……. ഓക്കെ സജീവ് നമുക്ക് വന്നിട്ട് സംസാരിക്കാം …..”

ഫോൺ കട്ടാക്കി ഞാൻ ചിന്തയിലാണ്ടു …….

ഞാൻ കണക്കു കൂട്ടിയിരിക്കുന്ന അതേ റൂട്ടിൽ സജീവും എത്തിയിരിക്കുന്നു ….

ഒരു പക്ഷെ തങ്ങളുടെ നിഗമനം ശരിയാണെങ്കിൽ ……..

പക്ഷെ ആ സാത്യതകളെ കൂട്ടി യോജിപ്പിക്കാൻ മാത്രം യാതൊരു തെളിവുകളുമില്ല താനും …….

ഞാൻ ലാപ്പ് ഓൺ ചെയ്തു മെയ്ൽ ബോക്സ് തുറന്നു …..

വെൽവിഷർഡിയർമാഡം2018 എന്ന ഐഡി യിൽ നിന്ന് മെയ്ൽ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ആകാംഷയുണ്ടായിരുന്നു …….

എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ആ ഐഡി പോലും കാണുന്നില്ല ….

ഒന്നുകിൽ റിമൂവ് ചെയ്തു കാണും …….

ഞാനാ മെസേജ് ഓർത്തെടുത്തു മുന്നിലിരുന്ന റൈറ്റിംഗ് പാഡിലേക്ക് എഴുതി .. ……….

alpha illuminous mesolithic twise merging the stringent gestapo ideosyncrasy kink usurpation encode diligence -2

പേപ്പറിലേക്ക് കണ്ണുനട്ട് ഏറെ നേരം ഞാനിരുന്നു ….

അടുത്ത നിമിഷം ഫോൺ ശബ്ദിച്ചു ….

ഷാനവാസ് ആണ് ………

” ഷാനവാസ് പറയൂ ….”

“പോസ്റ്റുമോർട്ടം കഴിഞ്ഞു മാഡം …….. ബോഡി രണ്ടും ബന്ധുക്കൾക്ക് വിട്ടു കൊടുത്തു ……..”

”ഓകെ … ഡോക്ടറോട് സംസാരിച്ചിരുന്നോ ….?”

” yes…. മാഡം ……. പറയാനുണ്ട് …..

മാഡം പറഞ്ഞതു ശരിയാണ് ആദ്യം സംഭവിച്ചിരിക്കുന്നത് ജയിംസിന്റെ മരണമാണ് …….

ഡോക്ടർ പറഞ്ഞത് ജയിംസിന്റെ മരണം സംഭവിച്ചിട്ട് 1 ദിവസം കഴിഞ്ഞിരിക്കുന്നു എന്നാണ് ……. കൃത്യമായി പറഞ്ഞാൽ ഏകദേശം 32 മണിക്കൂറോളം ……

എലിസബത്തിന്റെ മരണം സംഭവിച്ചിട്ട് 21 മണിക്കൂറും ……

എലിസബത്തിന്റെ കഴുത്തിലെ മുറിവ് സർജിക്കൽ ബ്ലെയിഡ് കൊണ്ടുണ്ടാക്കിയതാണ്……..

മാത്രമല്ല ജയിംസിന്റെ ശരീരത്തിൽ എന്തോ പോയിസൺ ചെന്നിട്ടുണ്ട് ……

എന്താണ് എന്ന് വ്യക്തമായി പറയാറായിട്ടില്ല ……

വയറിൽ നിന്നുള്ള സെക്രീഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട് ……. ഫോറൻസിക് റിപ്പോർട്ടിൽ അത് വ്യക്തമായിട്ടുണ്ടാകും ”

” ഉം …….ഷാനവാസ് ഉടൻ തന്നെ ഓഫീസിൽ എത്തില്ലേ …..?”

“ഉവ്വ് മാഡം ….. ഇവിടെ കുറച്ച് ഫോർമാലിറ്റീസ് ഉണ്ട് , അത് കഴിഞ്ഞാലുടൻ …..”

“o K ഷാനവാസ് ……”

ഫോൺ കട്ട് ചെയ്‌ത് വീണ്ടും ഞാൻ എഴുതി വച്ച മെസേജിലേക്ക് നോക്കി …….

പക്ഷെ മനസ് ഷാനവാസ് പറഞ്ഞ കാര്യങ്ങളിലായിരുന്നു …….

ജയിംസിന്റെ മരണം സംഭവിച്ചിട്ട് ഏകദേശം 32 മണിക്കൂർ ……..

അതായത് ഇന്നലെ പുലർച്ചെ ഏകദേശം 2 മണിക്ക് ……..

എലിസബത്തിന്റെ മരണം സംഭവിച്ചിട്ട് ഏകദേശം 21 മണിക്കൂറും ……..

അതായത് ഇന്നലെ ഉച്ചക്ക് ഏകദേശം 1 മണിയോടടുപ്പിച്ച് …….

അപ്പോൾ ജയിംസിന്റെ മരണം കഴിഞ്ഞ് 11 മണിക്കൂർ കഴിഞ്ഞ് സംഭവിച്ചതാണ് എലിസബത്തിന്റെ മരണം ………..

അതായത് ജയിംസ് ആത്മഹത്യ ചെയ്തതാണെങ്കിൽ ഏകദേശം പതിനൊന്നു മണിക്കൂറോളം എലിസബത്ത് ആ മരണം മൂടിവച്ചു എന്നു കരുതേണ്ടി വരും ….

പക്ഷെ അത് സാത്യമല്ല …….

അപ്പോൾ പിന്നെ എലിസബത്തിന്റെ അറിവോടു കൂടി സംഭവിച്ചതാണ് ജയിംസിന്റെ മരണം …….

ജയിംസിന്റെ ഉള്ളിൽ എന്തോ പോയിസൺ എത്തിച്ച് അബോധാവസ്ഥയിൽ കെട്ടി തൂക്കിയിട്ടുണ്ടാകും ……..

കഴുത്തിൽ കയർ മുറുകിയപ്പോൾ ബോധം വരികയും ആത്മഹത്യയിൽ സാധാരണ ഉണ്ടാകാറുള്ള സിംപ്റ്റംസ് ഉണ്ടാകുകയും ചെയ്തു ….

പക്ഷെ അതൊരിക്കലും എലിസബത്തിന് തനിയെ സാധിക്കില്ല …….

സഹായത്തിന് മറ്റാരോ ഉണ്ടായിരുന്നിരിക്കണം …..

പക്ഷെ എന്തിനു വേണ്ടി എലിസബത്ത് ഇങ്ങനെയൊരു കൃത്യം ചെയ്യണം ……..?

ആരായിരുന്നു സഹായി …?

പതിനൊന്നു മണിക്കൂറോളം ആരെയും അറിയിക്കാതെ സൂക്ഷിച്ചത് എന്തിനു വേണ്ടി …?

പിന്നീട് ആരാണ് എലിസബത്തിനെ കൊലപ്പെടുത്തിയത്…..?

ചോദ്യങ്ങൾക്കു നടുവിലിരുന്ന് ഞാൻ വീണ്ടും പേപ്പറിൽ എഴുതി വച്ച മെസേജിലേക്ക് നോക്കി ………

ഞങ്ങൾ അവിടെ എത്തിയ ശേഷം സംഭവിച്ച ഓരോന്നും ഞാൻ വീണ്ടും വീണ്ടും ഓർത്തെടുത്തു …… അഭ്രപാളിയിലെ കാഴ്ചകളുടെ മിഴിവോടെ……

അതിലെ ഒരു സംഭവം എന്റെ തലച്ചോറിൽ പ്രകമ്പനമുണ്ടാക്കി ……..

ആ കാഴ്ചക്കൊപ്പം മെസേജിലെ വാക്കുകളും പുനർജനിക്കാൻ തുടങ്ങി ………….

alpha illuminous mesolithic twise merging the stringent gestapo ideosyncrasy kink usurpation encode diligence -2

ഞാനതിലെ ഓരോ വേർഡിന്റെയും സെക്കൻഡ് ലെറ്റേർസ് ഹെഡ് ചെയ്ത് എഴുതി .

L L E W E H T E D I S N I

അതിനെ വലത്തു നിന്നും ഇടത്തേക്ക് എഴുതി ..

I N S I D E T H E W E L L

Inside the well ……

ഞാൻ സജീവിന്റെ നമ്പർ കാളിംഗിലിട്ടു ….

മറുവശത്ത് ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഞാൻ , ഫോണിലൂടെ ചില നിർദ്ദേശങ്ങൾ നൽകി ….

ഫോൺ തിരികെ ടേബിളിലേക്ക് വക്കും മുൻപ് തന്നെ അത് വീണ്ടും ചിലച്ചു ..

ഫൈസൽ കാളിംഗ് …..

ഫോൺ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു …

“ചൈതന്യ വിഷ്വൽ മാക്സിനെ കുറിച്ച് ചില ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട് .. ”

ഫൈസൽ മുഖവുരയില്ലാതെ പറഞ്ഞു തുടങ്ങി ..

“അതൊരു പരസ്യ കമ്പനിയാണ് ..

ആഡിനു വേണ്ടി മോഡലിനെയും അവർ തന്നെ സപ്ലെ ചെയ്യുന്നുണ്ട് ….

മിക്കവാറുമുള്ള എല്ലാ സൗത്തിന്ത്യൻ മുൻ നിര ആഡ് മോഡൽസിന്റെയും ബാക്ക് ഗ്രൗണ്ട് വിഷ്വൽ മാക്സ് ആണ് ….

വിഷ്വൽ കളർ ലാബ് എന്ന സ്റ്റുഡിയോയും അവരുടേത് തന്നെയാണ് ….”

” ആരുടെ ഓണർഷിപ്പിലുള്ളതാണ് ..?” ഞാൻ ചോദിച്ചു ….

”ഇവിടെ ഒരു ആശ്രമമുണ്ട് … ‘ ശൈവ ശൈലാർദ്രി ആശ്രമം ട്രസ്റ്റ് ..’ അവരുടെ ഓണർഷിപ്പിലുള്ളതാണ് ഈ കമ്പനി ..

ഈ ആശ്രമം നേരിട്ടു നടത്തുന്ന ഒരു പാട് സ്ഥാപനങ്ങളുണ്ട് ..

ഹോസ്പിറ്റൽ , കോളേജ് , യോഗ സെന്റർ അങ്ങനെ പലതും .. ”

”വിഷ്വൽ മാക്സുമായും , ആശ്രമവുമായും അന്ധര നാച്ചപ്പക്ക് എന്താ ബന്ധം ..?”

” ഇല്ല …. അങ്ങനെയൊരു ലിങ്കു പോലും കിട്ടിയിട്ടില്ല …

ഈ ആശ്രമത്തിന് അങ്ങനൊരു ബ്ലാക്ക് ബാക്ഗ്രൗണ്ട് ഉള്ളതായി ഇതുവരെയും റിപ്പോർട്ടുകളുമില്ല … ”

” ഉം .. ഈ അന്ധര നാച്ചപ്പയിലേക്ക് എത്താൻ എന്താ വഴി ..?”

” ശ്രമിക്കുകയാണ് … ഇന്ത്യയിലെ എല്ലാ സ്റ്റേറ്റ്സിലും അവളുടെ വിശ്വസ്ഥൻമാരുണ്ടാകും … അവരിലൂടെയാണ് അവൾ ബിസിനസ് നടത്തുന്നത് …..”

” ഉം … ”

“എന്തായി ശ്രേയ മിസ്സിംഗ് കേസ് അന്വേഷണം ..?” ഫൈസൽ ചോദിച്ചു .

” ഒന്നും പറയാറായിട്ടില്ല …. ചക്രവ്യൂഹം പോലെയാണ് ….അഴിക്കും തോറും മുറുകുന്നു … ”

” അന്ധര നാച്ചപ്പയെ ഞാൻ സ്കെച്ച് ചെയ്യുന്നുണ്ട് ….. സ്പെയിനിലേക്ക് കടന്നതായി ഒരു വിവരമുണ്ട് …. ഗാലിഷ്യായിലെ സാൻസെൻസോ റിസോർട്ടിൽ അവൾ നിത്യ സന്ദർശകയാണ് … എനിവേ ഒരു ഗുഡ് ന്യൂസ് കിട്ടിയ ശേഷം ഞാൻ വിളിക്കാം … ”

”OK ഫൈസി ….താങ്ക്സ് …..”

ഫോൺ കട്ട് ചെയ്യുമ്പോഴേക്കും ഡോർ നോക്ക് ചെയ്ത് ഷാനവാസ് അകത്തേക്ക് വന്നു സല്യൂട്ട് ചെയ്തു …..

ഷാനവാസിനോട് ഇരിക്കാനാവശ്യപ്പെട്ട് കിരണിനേയും ഞാൻ ബെല്ലടിച്ച് വരുത്തി …….

നിമിഷങ്ങൾക്കുള്ളിൽ കിരണും എന്റെ മുന്നിൽ അറ്റൻഷനായി …..

അവർക്കു മുന്നിലേക്ക് ഞാൻ എന്റെ മുന്നിലിരുന്ന റൈറ്റിംഗ് പാഡ് എടുത്തിട്ടു …..

രണ്ടു പേരും അതു വായിച്ച ശേഷം സംശയത്തിൽ എന്റെ മുഖത്തേക്ക് നോക്കി ……

കഴിഞ്ഞ ദിവസം അജ്ഞാതമായൊരു ഐഡിയിൽ നിന്നു വന്ന മെയിലിനേ കുറിച്ച് ഞാനവരോട് പറഞ്ഞു……

നവ്യയുടെ വീട്ടിൽ പോയതും അവിടെയുണ്ടായിരുന്ന ഡയറിയിൽ സെയിം മെസേജ് ഉണ്ടായിരുന്നതും അപ്പോഴും മറച്ചു വച്ചു …

കേട്ടു കഴിഞ്ഞപ്പോൾ രണ്ടു പേരുടെ മുഖത്തും ആദ്യം ജിഞ്ജാസയും തൊട്ടു പിന്നാലെ സംശയവും ഉടലെടുത്തു …

ഇതേതു കിണർ ……….

കിണറിലെന്താ ….?

രണ്ടു പേരും തല പുകച്ചു തുടങ്ങി ….

“നൈന ജോർജിന്റെ വീട്ടിലെ കിണർ …..” ഞാൻ പറഞ്ഞു …

ഷാനവാസ് നെറ്റി ചുളിച്ചു ….

”എന്റെ സംശയമാണ് … പോലീസ് ഡോഗ് ഡോളി മണപ്പിച്ച് പുറത്തേക്കിറങ്ങി ആദ്യം പോയത് കിണറിനടുത്തേക്കാണ് ……”

” എങ്കിൽ പിന്നെ വൈകിക്കണ്ട മാഡം നമുക്ക് കിണറിനകം പരിശോധിക്കാനുള്ള ഏർപ്പാട് ചെയ്യാം ….”

“വേണം ….. ഇന്ന് രാത്രിക്കു മുൻപ് ആ ഓപ്പറേഷൻ നടത്തണം …….

പക്ഷെ അതിനു മുൻപ് ഹോം സെക്രട്ടറിയെ വിവരം ധരിപ്പിച്ച് അനുവാദം വാങ്ങണം …. മീഡിയയെ അറിയിക്കണം …… ”

” അതു വേണോ മേഡം … ആ കിണറിലൊന്നുമില്ലെങ്കിൽ ….?” ഷാനവാസ് ചോദിച്ചു ….

” വേണം ഷാനു … പറയാൻ നമുക്ക് റീസൺ ഉണ്ടല്ലോ …..

ഇതിപ്പോ ഈ മെസേജിന്റെ പൊരുൾ എന്താണ് എന്ന് നമുക്കറിയില്ല …….

നൈനയുടെ വീട്ടിലെ കിണർ തന്നെയാണോ ഹോട്ട് പോയിന്റെന്നും നമുക്ക് അറിയില്ല ……

ആണെങ്കിൽ തന്നെ അതിനുള്ളിൽ എന്താണെന്നും നമുക്കറിയില്ല …..

രണ്ടു ദുർമരണം ആൾറെഡി നടന്നു കഴിഞ്ഞു …. ബോഡി ആദ്യം കണ്ടതും നമ്മളാണ് …..

വാദി പ്രതിയാകാൻ വലിയ താമസമൊന്നുമില്ല ……….

ഇപ്പോൾ തന്നെ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ മുഖത്ത് തേച്ചാലും മായ്ച്ചാലും പോകാത്ത ഒരു പാട് കറ പുരണ്ടു കഴിഞ്ഞു ….. So സർവ്വ സന്നാഹങ്ങളോടും കൂടി വേണം ഈ ഓപ്പറേഷൻ …….

എന്തെങ്കിലുമുണ്ടെങ്കിൽ തെളിവും സാക്ഷികളും …… അത് നാടും നാട്ടുകാരും തന്നെയാകട്ടെ …… ഫയർ ഫോർസിനെ വിവരം അറിയിക്കണം … ”

“OK മാഡം ….,”

” ഞാൻ ഡിജിപി ഓഫീസിലേക്ക് പോവുകയാണ് ….. നിങ്ങൾ എല്ലാ അറേഞ്ച്മെൻസും ചെയ്യണം …..”

”yeട മാഡം …..”

രണ്ടു പേരും എഴുന്നേറ്റ് സല്യൂട്ടടിച്ച് പുറത്തേക്കു പോയി …..

ഞാൻ ഫോണെടുത്ത് മുത്തശ്ശിയുടെ നമ്പർ കാളിംഗിലിട്ടു ……

സ്‌റ്റേറ്റ് പോലീസിന്റെ ഉയർന്ന പദവിയിലിരുന്ന് , ഒരുപാട് ചുരുളഴിയാത്ത രഹസ്യങ്ങളുടെ കുരുക്കുകൾ അഴിച്ചിട്ടുള്ള , ഒരു വിട്ടു വീഴ്ചകൾക്കും തയ്യാറായിട്ടില്ലാത്ത …, പോലീസ് ഡിപ്പാർട്ട്മെന്റിലെ പെൺ സിംഹമെന്ന് മാധ്യമങ്ങളെഴുതാറുള്ള DIG ചൈതന്യ IPS ന്റെ എല്ലാ വഴിത്തിരിവുകൾക്ക് പിന്നിലും സ്നേഹവും കരുത്തും അനുഗ്രഹവും പ്രാർത്ഥനയുമായി എന്നും തിരശീലക്കു പിന്നിൽ നിൽക്കുന്ന … ആ വലിയ നിഷ്കളങ്ക സ്നേഹത്തിന്റെ ആത്മവീര്യം പകരുന്ന അനുഗ്രഹാശിസുകൾക്ക് കാതോർക്കാൻ ………

* * * * * * * * * * * * * * * * * * * * * * *

മൂന്നര മണിയോടു കൂടി ഹോം സെക്രട്ടറിയുടെ അനുമതി ലഭിച്ചു …….

ഞാൻ നൈനാ ജോർജിന്റെ വീട്ടിലെത്തുമ്പോൾ 5.40.. കഴിഞ്ഞു …

വീടിനു മുന്നിലും റോഡിലുമായി ഒരു ജനസാഗരം തന്നെയുണ്ടായിരുന്നു …..

റോഡിൽ ഫയർ ഫോർസിന്റെ വാഹനം , ആംബുലൻസ് , വിവിധ മാധ്യമങ്ങളുടെ ഒബി വാനുകൾ , പോലീസ് വാഹനങ്ങൾ ……

ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പറ്റം മാധ്യമ പ്രവർത്തകർ എന്നെ വളഞ്ഞു …..

” മാഡം …. കിണറിനുള്ളിൽ എന്താണുള്ളത് …? ”

”ഇവിടെ നടന്ന രണ്ടു മരണങ്ങൾക്കു പിന്നിലും ആരുടെയെങ്കിലും കറുത്ത കൈകളുണ്ടോ …? ”

” നൈന ജോർജ് തിരോധാനത്തിൽ എന്തെങ്കിലും വഴിത്തിരിവ് ഉണ്ടായിട്ടുണ്ടോ …? ”

” കിണറിനുള്ളിൽ നൈന ജോർജിന്റെ മൃതദേഹമുണ്ടെന്ന് സംശയിക്കുന്നുണ്ടോ ….?”

തുടങ്ങി …. എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ അവർ എന്റെ നേർക്ക് ഉന്നയിച്ചു …..

” പോലീസ് ഡോഗ് വീടിനുള്ളിൽ നിന്ന് മണം പിടിച്ച് പുറത്തേക്കിറങ്ങി ആദ്യം പോയത് ആ കിണറിനരികിലേക്കാണ് ……. അതു കൊണ്ടാണ് ഈ സെർച്ചിംഗ് …….”

” അപ്പോൾ വ്യക്തമായ ധാരണകളില്ലാത്ത ഒരു സെർച്ചിംഗ് ആണ് ഇതെന്ന് അനുമാനിക്കാം അല്ലേ …….?” കൂട്ടത്തിൽ ചെറുപ്പക്കാരനായ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു …….

ആ ചോദ്യത്തിന് മൗനം മറുപടി നൽകി ഞാനവരിൽ നിന്ന് ഒഴിഞ്ഞു മാറി …

പക്ഷെ അവർ വിടാൻ ഭാവമില്ലായിരുന്നു ….. അപ്പോഴേക്കും പോലീസ് ഇടപെട്ട് അവരെ തടഞ്ഞു നിർത്തി ….

ഞാൻ വീടിനകത്തു കൂടി കയറി പിൻ ഭാഗത്തേക്ക് ചെന്നു …..

കിണറിനു ചുറ്റും ഇരുപത്തഞ്ചടിയോളം അകലം വിട്ട് കയർ കെട്ടി ജനങ്ങളെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിർത്തിയിട്ടുണ്ട് …….

മതിലിനു മുകളിലും മരത്തിനു മുകളിലും ക്യാമറയുമായി ഓരോടുത്തർ സ്ഥാനം പിടിച്ചു കഴിഞ്ഞു ….

വലിയ ലൈറ്റുകൾ ഫിക്സ് ചെയ്ത് വെളിച്ചം ക്രമീകരിച്ചിട്ടുണ്ട് …..

എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് , നിർദ്ദേശങ്ങൾ നൽകി ഷാനവാസും കിരണും മുന്നിൽ തന്നെയുണ്ട് ……

അവർക്കൊപ്പം SP വിമൽ നാഥും ……..

സജീവിനെ ഞാൻ അടുത്തേക്ക് വിളിച്ചു …..

“ഇവിടെ തന്നെയുണ്ടായിരുന്നില്ലേ …. ഞാൻ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ”

” ഉണ്ടായിരുന്നു മാഡം …… ”

SP വിമൽനാഥ് അടുത്തേക്ക് വന്ന് അറ്റൻഷനായിട്ട് പറഞ്ഞു ….

”മാഡം … എല്ലാം റെഡിയാണ് …… അവരോടിറങ്ങാൻ പറയട്ടെ….”

”ok …….”

വിമൽ ഷാനവാസിന്റെ നേർക്ക് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി ….

കിണറിലേക്കിറങ്ങാൻ റെഡിയായി ഫയർഫോർസ് ഓഫീസേർസ് വന്നു …….

കിണറിനു കുറുകെയുള്ള ഇരുമ്പ് ദണ്ഡിൽ വലിയ കപ്പി ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു …….

അതിൽ കയർ കടത്തി അതിലൂടെയാണ് രണ്ടു പേർ താഴേക്കിറങ്ങിയത് ……

ഇറങ്ങി കഴിഞ്ഞപ്പോൾ മുകളിൽ നിന്നവർ ഒരു വല കയറിനറ്റത്ത് കെട്ടി അതിനൊപ്പം സാമാന്യം വലിപ്പമുള്ള ഒരു ഇരുമ്പ് ദണ്ഡിന്റെ അറ്റം മൺവെട്ടിയുടേതു പോലെയുള്ള ഒരു ഉപകരണവും കൂടി താഴേക്കിറക്കി …….

എല്ലാവരും ആകാംഷയോടെ കാത്തു നിന്നു ….

സമയം മുന്നോട്ടിഴഞ്ഞു നീങ്ങി ……ഏകദേശം 35 മിനിറ്റോളം കഴിഞ്ഞു …..

താഴെ നിന്നും കയർ പിടിച്ചു വെട്ടിക്കുന്നു ………

കയർ മുകളിലേക്ക് വലിക്കുവാനുള്ള നിർദ്ദേശമാണ് ……

എല്ലാവരും ജാഗരൂകമായി ……….

മുകളിൽ നിന്നവർ കയർ വലിച്ചു …

എന്തോ ഭാരമുള്ള വസ്തുവാണ് ഉയർന്നു വരുന്നതെന്ന് കയർ വലിക്കുന്നവർ ആയാസപ്പെടുന്നത് കണ്ടപ്പോൾ ഉറപ്പായി …..

മതിലിനു മുകളിലും മരത്തിനു മുകളിലുമിരുന്ന ക്യാമറകണ്ണുകൾ കിണറിന്റെ മദ്ധ്യഭാഗത്തേക്ക് ഫോക്കസ് ചെയ്തു ….

കയർ മുകളിലേക്കുയർന്നു ……. കിണറിനു പുറമേക്ക് വലയുടെ അഗ്രം കണ്ടതും ചുറ്റിനും ഫ്ലാഷ് ലൈറ്റുകൾ തുരു തുരെ മിന്നി…..

എല്ലാ കണ്ണുകളും ഉയർന്നു വരുന്ന വലയിലേക്കായിരുന്നു ……

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

4.4/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!