✒റിച്ചൂസ്
ഓയ്… ചങ്ങായിമാരെ.😍… എല്ലാർക്കും സുഖല്ലേ……ഇതാ എന്റെ അല്ലാ നമ്മടെ പുതിയ സ്റ്റോറി എത്തീട്ടൊ..ഒരു കുഞ്ഞു സ്റ്റോറി ആണ് എന്ന് ആദ്യമേ പറയാം … എ ക്യൂട്ട് റൊമാന്റിക് ലവ് സ്റ്റോറി…. എല്ലാരും കട്ടക്ക് കൂടെ ഉണ്ടാകണം…..സ്റ്റോറി വായിച്ചു അഭിപ്രായങ്ങൾ നല്ലതായാലും മോശമായാലും അറീക്കണം .എന്നാലേ തുടരാൻ സാധിക്കൂ….. അപ്പൊ ബിസ്മി ചൊല്ലി അങ്ങട് തുടങ്ങാല്ലേ….
part 1
💕💕💕💕
“ഡാ… ബലാലെ… ഇജ്ജെവിടെ പോയി കിടക്കാ…? “”
“ഇന്റെ പൊന്ന് ഫായീ .. ഞാൻ ഇതേ.. എത്തി…ട്രാഫിക്കിൽ പെട്ടതാ ”
“കണക്കായി.. അന്നോട് ഞാൻ എപ്പോ ഇറങ്ങാൻ പറഞ്ഞതാ… എന്നാടാ അനക്കൊരു ഉത്തരവാദിത്വ ബോധണ്ടാകാ…. ”
“വലിയ ഉത്തരവാദ്യബോധം ഉള്ളൊരാള് ….”
“ഉത്തരവാദിത്വം… ”
“എന്തായാലും അനക്ക് കാര്യം പിടികിട്ടീല്ലെ…..ഇജ്ജ് ഒരു കാര്യം ചെയ്യ്… ആ സാധനം ഒരു കിലോക്ക് ഏതേലും കടേന്നു വാങ്ങീട്ട് കയ്യില് വെക്ക് ട്ടാ ..നേരിട്ട് കാണുമ്പോ തന്നാ മതി….ഹിഹി ”
“നേരിട്ട് കാണട്ടെ… അപ്പൊ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…. ഇജ്ജോന്നും ഒരു കാലത്തും നേരാകാൻ പോണില്ലടാ….. ഞാൻ ഇവിടെ പോസ്റ്റായി നിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറായി… വേഗം വരാൻ നോക്ക്…..അല്ലാ… ഇയ്യ് ടിക്കറ്റ് ഇടുത്തിട്ടില്ലേ… ”
“പിന്നെല്ലാ…. അതൊക്കെ ഈ നിച്ചു നേരത്തെ എടുത്തിട്ടുണ്ട്.😎…. ”
“..മ്മ്മ്മ്മ്മ്മ് …ഇന്നാലെയ്.. മോൻ വേഗം ഇങ്ങെത്താൻ നോക്ക്… ”
അതും പറഞ്ഞ് ഞാൻ അവിടെയുള്ള ഒരു ബെഞ്ചിലിരുന്നു….
അല്ല ചെങ്ങായിമാരെ… നിങ്ങൾക് ഇന്നെ അറിയേണ്ടേ..നല്ല കഥ…ഓൻ വരുന്ന വരെ നമ്മക്ക് മിണ്ടീം പറഞ്ഞൊക്കെ ഇരിക്കാന്നേ….ഞാനാണ് ഫാദി ആദം …ഇപ്പോ ഇന്നെ വിളിച്ച ബലാലാണ് നിഷാൽ എന്ന നിച്ചു… ഞങ്ങൾ ഫ്രണ്ടിന്റെ പെങ്ങളുടെ കല്യണത്തിന് പോകാണ് ….ബാക്കി പടകളൊക്കെ പോയി…ഞങ്ങള്‍ രണ്ടാളും ഒൾളൂ ഇനി ബാക്കി. ….. മറ്റന്നാളാ നിക്കാഹ് ….ഇനിയുള്ള കാര്യങ്ങളൊക്കെ വഴിയേ പറയാം…ഓക്കേ. ….
അങ്ങനെ ഇരികുമ്പോഴാ ഡെല്ഹിക്കുള്ള ട്രെയിൻ എത്തിയത്…
എന്തായാല്ലും പോസ്റ്റ്… ഫോണിൽ കളിക്കാനുള്ള ചാർജില്ലാ…. എന്ത് ചെയ്യും??
അങ്ങനെ ഒരു പണിയുമില്ലാത്തത് കൊണ്ട് ട്രെയിനിൽ കേറുന്നവരെ ഇറങ്ങുന്നവരെ ഒക്കെ നോക്കാൻ തുടങ്ങി…
അങ്ങനെ നോക്കുന്നതിന്റെ ഇടക്കാ മൂന്ന് പർദ്ദകാരികളെ കണ്ടത്….
യാ അള്ളഹാ… എന്ത് പറഞ്ഞാലും വേണ്ടില്ലാ … ഇങ്ങനെ എല്ലാം മറച് നടക്കുന്നോരെ കാണുന്നത് പോലും ഒരു ഐശ്വര്യാണ് …. അവരുടെ ചൊർക്ക് അവര് കാത്ത് സൂക്ഷിക്കുന്നു തങ്ങളുടെ മാരന് വേണ്ടി… മാഷാ അല്ലാഹ്…. ആ ഹിജാബിനുള്ളിലെ മിഴികൾ… ആഹ്.. നോക്കി ഇരിക്കാൻ തോനുന്നു…എല്ലാ പെങ്കുട്യോളും ഇങ്ങനെ നടന്നാ….ആ സീൻ ആലോയ്ക്കുമ്പത്തന്നെ മനസ്സിന് ഒരു കുളിര്..അപ്പോ തന്നെ ഞാനും ഉറപ്പിച്ചു.. ഇന്റെ പാതിയും ഇങ്ങനെയുള്ളവൾ തന്നെയാകും…. ഇന്ഷാ അല്ലാഹ്… !!.
ഞാനിന്റെ ആഗ്രഹം പറഞ്ഞതാ… ഒന്ന് ആമീൻ പറ പഹയൻമാരെ….
ഇത് ഒരോർത്തരെ കണ്ടാ… തലക്ക് മുകളിലൊരു മുഴാ… ഒട്ടകത്തിന്ന് പോലും കാണില്ലാ ഇത്രേം വലിയ മുഴാ… പിന്നെ മട്ടി ഇട്ട മോന്തേം.. രാത്രി കിടക്കാൻ നേരത്ത് ഒരേ പൊരേക്ക് ഒന്ന് ചെന്ന് നോക്കണം.. അപ്പൊ അറിയാ ഓരോ എണ്ണത്തിൻറേം ശരിക്കുള്ള കോലം… !!!..ഇതൊക്കെണ് മൊഞ്ചന്നാ ഒരുടെ ഒക്കെ വിചാരം.. ബേ.. 😝..
അങ്ങനെ അവിടെ ഉള്ള ഇരുത്തം കൊണ്ട് ജീവന്റെ പാതി എങ്ങനെയാകണമെന്ന് തീരുമാനിച്ചു….
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാ നിച്ചുന്റെ കാൾ…
“ഡാ…… നീ ഏത് പ്ലാറ്റ് ഫോമിലാ… ”
“പ്ലാറ് ഫോം നമ്പർ 3”
“ഡാ… ഞാനും സെയിം പ്ലാറ്റുഫോമിലാ… ”
“എവിടെ?? ”
“ബ്രിഡ്ജിന്റെ അവിടെ ”
“ഞാനും ബ്രിഡ്‌ജിന്റെ അവിടെ തന്യാ.. എന്നിട്ട് എനിക്ക് അന്നേ കാണാനില്ലല്ലോ….. ”
“ടാ.. ഞാനാ ബ്ലൂ കളർ അടിച്ച കടേടെ തൊട്ടടുത്താ നിക്കുന്നെ… ”
“ബ്ലൂയോ… !!!..ഇയ്യെന്തൊക്കെ ഈ പറേണെ…തെളിച്ചു പറ . ”
“ആാാ … നോർത്ത് സ്റ്റേഷനിൽ പ്ലാറ് ഫോം നമ്പർ മൂന്നില് ഒരു ബ്ലൂ കളർ കട കണ്ടില്ലേ ..അതിന്റെ അടുത്ത് …”
“നോർത്തിലോ !!!”
“ആ …എന്തേയ് ..”
“എടാ പൊട്ടാ… അന്നോടൊരു നൂർ വട്ടം പറഞ്ഞതല്ലേ സൗത്ത് സ്റ്റേഷനെന്… ”
ഇപ്പോ നിങ്ങൾക്കിന്റെ ഫ്രണ്ടിന്റെ അവസ്ഥ മനസിലായില്ലേ… ഇത് പോലെ മൂന്നെണ്ണം കൂടി ഉണ്ട്.. റെയർ പീസുകളാ… ഇന്റെ പടച്ചോനെ വേറെ ആർക്കും ഇങ്ങനത്തെ ഫ്രണ്ട്സിനെ കൊടുക്കരുതേ.. !!!!
“ഡാ ഫായി..സോറി .. ഞാൻ ആ വർക്കിന്റെ ഇടക്ക് അത് ശെരിക്കും ശ്രധിച്ചില്ലടാ… ഒരു കാര്യം ചെയ്… നീ അവിടെന്ന് കേറിക്കോ… ഞാൻ ഇവിടെന്നും കേറാ… അപ്പോ ശെരി മച്ചാനേ… ബൈ ”
“ടാ.. വെക്കല്ലേ.. ടാ ”
തെണ്ടി… ഫോൺ വെച്ചത് കണ്ടില്ലേ…അവൻക്ക് അറിയാ.. എന്റെ വായീന്ന് നല്ല പുളിച്ച തെറി കേൾക്കുംന്ന്.. ഇതാണ് യഥാർത്ഥ സുഹൃത്ത് !!
ഇനി ഇപ്പൊ ടിക്കറ്റ് കിട്ടോ എന്തോ.???
അപ്പൊ അതാ ഞങ്ങൾക്ക് പോകാനുള്ള ട്രെയിൻ വന്നു….
യാ അള്ളഹാ… ഇത് 15 മിനിറ്റ് മാത്രമല്ലേ നിർത്തോളൂ…..ടിക്കറ്റ് !!!!
പിന്നെ ഒന്നും നോക്കീല്ലാ … ഒരു ഓട്ടമായിരുന്നു കൗണ്ടറിലേക്….
അങ്ങനെ ഓടുന്നതിനിടകാ ആരോ ആയിട്ട് കൂടി ഇടിച്ചത്…
ഇടിയുടെ ആഗതത്തിൽ ഞാനും അവളും നിലത്തെത്തി….
കണ്ണ് തുറന്ന് നോക്കിയപ്പോ ഒരു പെണ്ണ്…
അവളതാ ഇന്റെ മേൽ കിടക്കുന്നു.. അവള് എണീക്കാൻ പാട് പെടാണ്… ഇങ്ങള് ഇപ്പൊ കരുതീകാണും ഞാനും ഓളും കണ്ണും കണ്ണും കുറേ നേരം നോക്കി നിന്നു.. ഓളെ മൊഞ്ച് കണ്ടു എന്റെ ഉള്ളിലെ കോഴി ഉണർന്നു.. എന്റെ കണ്ണ് തള്ളി എന്നൊക്കെ.. എന്നാലേ.. അങ്ങനെ ഒന്നും ഇല്ലാ….അവളെന്റെ നെഞ്ചിൽ ആഞ്ഞൊരു കുത്ത് തന്ന് എങ്ങനൊക്കെയോ നിലത്തുന്ന നീച്ചു…
“ഡോ… തനിക്ക് കണ്ണ് കണ്ടുടെ….ഏത് ബലാലിന്ന് വായു കുളിക വാങ്ങാനാ മോന്റെ ഈ ഓട്ടം… ”
“ഡി കോപ്പേ..മര്യാദക്ക് സംസാരിച്ചോ … വന്നിടിച്ചതും പോരാ.. ഹും…”
“നാണമുണ്ടോ തനിക്ക് പെണ്ണുങ്ങളോട് തർക്കിക്കാൻ… ”
“ആഹാ.. ഇപ്പൊ അങ്ങനെ ആയോ…അല്ലാ.. ഇജ്ജോക്കെ ഒരു പെണ്ണാണോ… കോലം കണ്ടാ അങ്ങനെ പറയില്ലല്ലോ..ഞാൻ വിചാരിച്ചു ആണാണെന്ന് .. ”
“ഡോ… ”
ഇത് എവിടെന്ന് കേറി വന്നതാണാവോ.. കാണാൻ കുറച് മൊൻജൊക്കെ ഉണ്ട്.. പറഞ്ഞിട്ടെന്താ.. ജീൻസ് അതിക്ക് തീരെ ഇറക്കമില്ലാത്തൊരു ടോപ്പും… മേക്കപ്പ് ആണോ അതോ ഓൾടെ കളറോ..അറിയില്ലാ ..പിന്നെ ഓൾടെ മുടിയൊക്കെ പുറത്ത് കാണുന്നുണ്ട്..തട്ടം ആർക്ക് വേണ്ടിയാണാവോ ഇട്ടക്ണ് ..മ്മ്..
പെണ്ണുങ്ങളെ പറീപ്പിക്കാൻ ഇങ്ങനെത്തെ ഓരോന്ന് ഇറങ്ങീക്കോളും…..ഇവറ്റേൾക്ക് ഒന്നും ഈ കാട്ടിക്കൂട്ടലൊക്കെ ചോയ്ക്കാനും പറയാനും വീട്ടില്‍ ആങ്ങളമാരൊന്നൂലേ. …
“എന്താടി .. അതികം ചെലക്കാണ്ട് മോള് പോകാന് നോക്ക്… അതാ തനിക്ക് നല്ലത്… ”
“ഹും…. ”
ഇന്നോട് ചൂടായിട്ട് എന്തോ ഓള് നാല് പാടും നോക്കുന്നുണ്ട്… ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.. വേഗം കൗണ്ടറിലേക്ക് വിട്ടു…
“… എറണാകുളത്തേക് ഒരു ടിക്കറ്റ് ”
“സോറി.. ടിക്കറ്റ് ഒക്കെ ഒരു രണ്ട് ദിവസം മുൻപ് ബുക്ക് ചെയ്യണ്ടേ… ”
“സർ… അർജന്റായിരുന്നു… ”
“തന്നോടല്ല പറഞ്ഞത് ടിക്കറ്റ് ഇല്ലാന്ന്…”
അപ്പോഴായിരുന്നു പിന്നിൽ നിന്ന് ഇന്നെ ആരോ തോണ്ടിയത്… നോക്കിയപ്പോ ഒരു മദ്യവയസൻ..
“എർണാകുളത്തേക് ബ്ലാക്കിൽ ടിക്കറ്റ് കിട്ടും… വേണോ… വേണങ്കിൽ ഇന്റെ കൂടെ വാ ”
ബ്ലാക്കെങ്കിൽ ബ്ലാക്ക്…
ഞാൻ അയാളുടെ പിന്നാല്ലേ പോയി…
“ഹേയ് കാദർ ബായ് … ഇയ്യാള്ക്ക് ആ എർണാകുളതെക്കുള്ള കപ്പിൾസ് കംപാർട്മെന്റ് വേണത്രെ… “”
“കപ്പിൾസ് കംപാർട്മെന്റോ?? !!””
“ആ.. ഒരു കപ്പിളിനു വേണ്ടി ബുക്ക് ചെയ്തതാ…അവരിപ്പോ വേണ്ടാന്നു വെച്ചു…”
“അതെങ്കിൽ അത്.. ”
“പക്ഷെ ഒരു പ്രശ്നമുണ്ട്…”
“എന്താ..? . ”
” അതിലേക്ക് ഇപ്പോ ഒരു കൊച്ച് ബ്ലാക്കിൽ ടിക്കറ്റ് വാങ്ങി പോയിട്ടുള്ളൂ… അഡ്ജസ്റ്റ് ചെയാമെങ്കിൽ ഇതാ ടിക്കറ്റ് ”
“ഹേയ് അത് പറ്റൂല്ലാ.. “”
ഞാൻ അത് പറഞ്ഞതും ട്രെയിൻ കൂക്കാൻ തുടങ്ങി…
“സാറിന് വേണ്ടല്ലോ.. ”
പെട്ട് പോയി…. എന്തായാലും മുങ്ങി.. ഇനി കുളിച് കേറാം..
അങ്ങനെ ആ ടിക്കറ്റും വാങ്ങി വേഗം ഓടി..
എന്നിട്ട് ചാടി ട്രെയിൽ കേറി… അപ്പോഴാണ് ശ്വാസം നേരെ വീണത്…
ഇനി എവിടെയാണാവോ ആ കംപാർട്മെന്റ്…..കോപ്പ്.. ആ നിച്ചു ഇങ്ങനെ പണി പറ്റിചോണ്ടാ.. വെച്ചിട്ടുണ്ട് ഞാൻ അവന്ന്…
യെസ്.. കിട്ടി.. കംപാർട്മെന്റ് നമ്പർ 101..ആഹഹാ… ഞാൻ ഡോർ തുറക്കാൻ നോക്കി .. പറ്റുന്നില്ലാ….ഓഹ്.. ചിലപ്പോൾ അയാൾ പറഞ്ഞ കൊച്ച് ഇതിൽ കാണും … മുട്ടി നോക്കാം…
ഞാൻ രണ്ടു മൂന്ന് വട്ടം ക്നോക്ക്
ചെയ്തു….. എന്തൊരു കഷ്ട്ടാണ്.. ഈ പിശാശ് തുറക്കുന്നില്ലല്ലോ…
ഓടി ഓടി കുഴങ്ങി ഒന്ന് ഇരുന്ന മതി എന്നായിക്ക്ണ്… അപ്പളാ ഇങ്ങനൊരു സീൻ.. ഒരോന്ന് ആലോയ്ച്ച് നിക്കുമ്പോ പെട്ടന്ന് ഡോർ തുറന്ന ആളെ കണ്ടു ഞാൻ ഞെട്ടി ആകെ അലാക്കിന്റെ ഔലും കഞ്ഞി ആയി…!!!!!
ഡോർ തുറന്ന് മുമ്പിലുള്ള ആളെ കണ്ട് ഞാനും ഇന്നേ കണ്ട് അവളും വണ്ടറടിച്ചിരിക്കാ …
” താനോ !!!!!!…”
ഹൗ ഇന്റെ റബ്ബേ… വേറെയാരെയും കിട്ടിയില്ലേ… ആഹ് … വിധി… അല്ലാതെ എന്ത് പറയാനാ…ഇവൾക്ക് വേറെ കംപാർട്മെന്റ് ഒന്നും കിട്ടീല്ലേ.. കോപ്പ്.. ഇതിതന്നെ വന്ന് ചാടിയല്ലോ.. കുരിപ്പ്….അല്ല ഫായി.. ഇജ്ജെന്തിനാ ഓളെ പേടിക്കണ്.. .. ആരായാലും ഇനിക്കെന്താ??
കൂൾ ഫായി… കൂൾ..ഇങ്ങൾക്ക് ആളെ മനസ്സിലായോ…നമ്മടെ ഫ്രീക്കേയ്…നേരത്തേ തട്ടി വീണില്ലേ…
“എസ്ക്യൂസ് മി… താനന്താടോ ഇന്റെ കമ്പാർട്മെന്റ്ൽ??… ഇവരെ കൊണ്ടൊക്കെ തോറ്റു.. ഒരു പെണ്ണിനെ കണ്ടാ മണപ്പിച്ചു വന്നോളും… ”
“ഡീീീ.. പൊന്നാര മോളെ… ഈ കമ്പാർട്മെന്റ് എന്റെയാ….. ബ്ലാക്കിൽ ടിക്കറ്റ് വാങ്ങിയതും പോരാ..വേരെള്ളോരേ മേക്കട്ട് കയറാൻ വരുന്നോ … മാറെഡി അവിട്ന്ന്.. ”
അതും പറഞ്ഞ് അവളെ ഉന്തി മാറ്റി ഞാൻ അതിന്റെ ഉള്ളിലേക്ക് കേറി….
കെട്ടിയെടുത്തോളും ഓരോതന്മാര് … അങ്ങനെ എന്തൊക്കയോ വിളിച് കൂവുന്നുണ്ട്….
നാവിന് ഒരു ലൈസന്‍സും ഇല്ലാത്ത മൂന്തേവീ ..ഹും..കണ്ടാ അറിയാ….ഏതോ ഭ്രാന്താസ്പ്രത്തീന്ന് ചാടിപ്പോന്നതാന്ന് … അങ്ങനെ അവൾ ഇനെ പ്രാകിയമാരി തിരിച്ചും പ്രാകി വിന്ഡോ ഓപ്പൺ ചെയ്ത് പുറത്തെ കാഴ്ചകൾ നോക്കി നിന്നു…..
വായ്നോക്കി… തെണ്ടി… പട്ടി….എന്തൊക്കെയാ അവൻ വിളിച് കൂവിയത്… ഇന്നിട്ട് ഇങ്ങളെന്താ ഇങ്ങനെ മുണ്ടാതെ ഇരിക്ക്ണ്….
അല്ല ചങ്ങായീസ്.. ഇങ്ങൾക്ക് ഇന്നേ മനസിലായോ… ഞാനാണ് ആലിയ മുഹമ്മദ് അലി….. അതായത് മുഹമ്മദ് അലിയുടെയും ഫാത്തിമയുടെയും പുന്നാര മോൾ…ഇന്നേ ഇങ്ങള് സ്നേഹത്തോടെ അല്ലൂന്ന് വിളിച്ചോളും…. ഇനിക്ക് ഒരു അനിയത്തിയും ഒരു കാക്കുവും ഉണ്ട്…ഓരെ പറ്റിയൊക്കെ വിഷദായി പിന്നീട് പറയാട്ടോ …ചുരുക്കി പറഞ്ഞാ നടൂത്തെ സന്തതി……ഞാൻ ഒരു വായാടി ആണേ.. വാ തുറന്നാ ഇങ്ങനെ നോൺ സ്റ്റോപ്പായി സംസാരിച്ചുകൊണ്ടിരിക്കും…നിങ്ങക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.. ഇണ്ടങ്കി ഇങ്ങളതങ്ങട്ട് സഹിച്ചോളും… അല്ല പിന്നേ….
ഇപ്പോ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ എന്താ ഇത്രക്ക് തിരക്കിൽ വായു കുളിക വാങ്ങാൻ പോകാണോന്ന് … ഏയ്.. അല്ലാട്ടോ… ഒരു ടൂറിന്റെ ഭാഗമായി പോന്നതാ.. പക്ഷെ പെട്ടന്നായിരുന്നു ഉപ്പാക്ക് സുഖമില്ലെന്ന് പറഞ്ഞ് ഉമ്മി വിളിച്ചത്… കാക്കു അണെങ്കിൽ സ്ഥലത്തുമില്ല… സോ അത് കൊണ്ട് യാത്ര അവസാനിപ്പിച് ഒറ്റക്ക് തിരിച്ച് പോകാണ്…
♡♡♡♡
സ്റ്റേഷനിൽ എത്തിയപോയ ടിക്കറ്റ് ഒന്നും അവൈലബിൾ അല്ലെന്ന് അറിഞ്ഞത്..
അങ്ങനെ ഇനി എന്ത് ചെയ്യും എന്ന് കരുതി നിന്നപ്പോയാ ദൈവ ദൂതനെ പോലെ ബ്ലാക്കിൽ ടിക്കറ്റുമായി അയാൾ വന്നത്…
അങ്ങനെ ടിക്കറ്റ് എടുക്കുന്ന ആളുടെ അടുത്തേക്ക് ഓടുമ്പോഴാണ് ഒരു പിശാശുമായി കൂട്ടി ഇടിച്ചത്….കാണാൻ ഒരു ആനച്ചന്തം ഒക്കെ ഇണ്ട്…. പക്ഷെ… സ്വഭാവോ.. പക്കാ ഒരു കാട്ടുപോത്തിന്റെ….. ഈ കുരങ്ങൻ കാരണം എനിക്കെന്റെ ഫോണും നഷ്ട്ടപെട്ടു…. പണ്ടാരം…
സമയല്ലാതോണ്ട് മാത്രാ ഓനെ വെറുതെ വിട്ടത് .. .അല്ലെ ഈ അല്ലൂന്റെ സ്വഭാവം ഓൻ ശരിക്ക് അറിഞ്ഞേനെ …
” ഹേയ്….പോർട്ടർ .. എർണാകുളത്തേക്ക് ഒരു ടിക്കറ്റ് വേണം…. ”
“ടിക്കറ്റ് ഒന്നും ഇല്ലാ.. പൊയ്‌ക്കെ… ”
“ഇന്നോടാ ചേട്ടൻ പറഞ്ഞതാണല്ലോ ബ്ലാക്കിൽ ടിക്കറ്റ് ഉണ്ടന്ന്.. ”
“പറഞ്ഞതൊക്കെ ശരി തന്നെ.. പക്ഷെ.. മര്യാദ ഇല്ലാത്തോർക്ക് ഒന്നും ഞാൻ ടിക്കറ്റ് കൊടുക്കാറില്ലാ… ”
ഓഹ്.. ഇയാളുടെ ഒരു മര്യാദ… ഈ അല്ലു ആരുടെ മുന്നിലും തല കുനിക്കാറില്ലാ… ഇതിപ്പോ ഇന്റെ ആവശ്യമായി പോയി.. സൊ.. ഇന്റെ അല്ലൂ.. ഒന്ന് അഡ്ജസ്റ് ചെയ്യ്…
“എന്താ കൊച്ചെ ഇവിടെ നിന്ന് പിറുപിറുക്കുന്നെ .. പോകാൻ നോക്ക്…. ”
ഇയാളെ ഒന്ന് പതപ്പിക്കാം…
“സാർ… എർണാകുളത്തേക്ക് ഒരു ടിക്കറ്റ് വേണം.. പ്ലീസ്…. ”
സംഗതി ഏറ്റന്ന് തോനുന്നു.. അയാൾ പോക്കറ്റിൽ ടിക്കറ്റ് തപ്പുന്നുണ്ട്… എന്നാലും ഒന്നൂടെ ഒന്ന് പതപ്പിച്ചളാ…
“സാർ… പ്ലീസ്.. സാറിനെ പോലെ ഒരു ജന്റിൽ മാൻ എന്നെ ഹെല്പ് ചെയ്തില്ലെങ്കിൽ വേറെ ആര് ഹെല്പ് ചെയ്യും…. ”
“ഓക്കേ ഓക്കേ… എന്റെ കയ്യിൽ ഒരു ……….. ”
🎶.അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ ..ഗുലുമാൽ….
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ… . ഗുലുമാൽ ..🎶
ഇങ്ങള് പേടിക്കണ്ടാ… അത് അയാളുടെ ഫോൺ അടിച്ചതാണ്….
“ആ.. ആയിക്കോട്ടെ .. ആയിക്കോട്ടെ… വരാൻ പറ.. ”
ആരോടാണ് ഇയാള് ഈ കൈക്കോട്ടെ കൈക്കോട്ടെ ന്ന് പറേണ്.. മനുഷ്യനെ മെനക്കെടുത്തീട്ട്… ട്രെയിൻ ഇപ്പൊ എടുക്കും…
“ഇന്റെ കയ്യില് ഒരു കപ്പിൾ ടിക്കറ്റ് ഉണ്ട്…അബ്ദുറഹ്‌മാന്റേയും ആയിഷയുടെയും പേരിൽ ഉള്ളതാണ്.. അബ്‌ദുറഹ്‌മാൻ വന്ന്ക്ണ്.. അയ്ഷക്ക് പകരം അനക്ക് പാറ്റോങ്കി ഇജ്ജ് പൊയ്ക്കോ… ”
“ഏഹ്ഹ്… അതൊന്നും നടക്കില്ലാ… ഞാൻ എങ്ങനാ ഒരാളുടെ ഭാര്യായിട്ട്…ചേ.. മോശം .മോശം….എന്റെ കല്യാണം ഒന്നും കഴിഞിട്ടില്ലാ…ആ എന്നോട് എങ്ങനെ ഇങ്ങൾക് ഇത് ചോദിക്കാൻ തോന്നി… ”
“കുട്ടിക്ക് ബ്ലാക്കിന് ടിക്കറ്റ് വേണോ … വേണോങ്കി ഈ ടിക്കറ്റ് എടുത്ത് ട്രെയിനിൽ കേറിക്കോ… ”
പിന്നെ ഒന്നും നോക്കിയില്ലാ… രണ്ടും കൽപ്പിച് അങ്ങോട്ട് കേറി…ഇതൊരു ഗുലുമാലാകുമെന്ന് അറിയാതെ….
♡♡♡♡
എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ കേറിവന്നുകുണൂ… ഓന്റൊരു കമ്പാർട്മെന്റ്…വെറുതെല്ലാ.. ഓന്റെ ഭാര്യ ഓന്റെ കൂടെ പോരാത്തത്… ഇതല്ലേ സ്വഭാവം… കട്ടുപോത്ത്… ഓഹ്.. ഇന്റൊരു ഗതികേട് ….ഏത് നേരത്താണാവോ ബ്ലാക്കിൽ ടിക്കറ്റ് എടുക്കാൻ തോന്നിയത്.. അതും ഇവന്റെ വൈഫിന്റെ ടിക്കറ്റ്…. ഇച് ഓർക്കാൻ കൂടി വയ്യ… ശോ..
കണ്ടില്ലേ പെൺകോന്തൻ പൊറത്ത്ക്ക് നോക്കി നിക്കാ… ഇവനെ ഒക്കെ വിശ്വസിച് എങ്ങനെ ഒരു കംപാർട്മെന്റിൽ കയ്യാ … പടച്ചോനെ … ഈ പാവത്തിനെ കാത്തോളണേ ….
അല്ലാ.. ഞാൻ എന്തിനാ ഇവിടെ ഇങ്ങനെ തോട്ടി പോലെ നിക്കണ്… ഓനെ പേടിച്ചോ?? നോ നെവർ.. ഈ അല്ലു ആരെയും പേടികൂലാ….ഓനെ നോക്കി ഒരു ലോട് പുച്ഛം വാരി വിതറി ഞാന്‍ സീറ്റിൽ പോയി അങ് ഇരിന്നു…..
കുറച് കഴിഞ്ഞപ്പോ അവനെ ഒന്ന് പാളി നോക്കി… ഏയ്യ് കുഴപ്പമില്ലന്ന് തോന്നുന്നു.. അവനേതോ ബുക്ക് വായിച്ചിരിക്കാ….ബുക്കിന്റെ പേരന്താ….”ഞാന്‍ ഒരു ഭ്രാന്തന്‍..” ഹഹഹഹ. .കറക്ട്…ഭ്രാന്തനല്ലാന്ന് ആരും പറയില്ലാ…. ഇന്റെ അടുത്തും ഇണ്ട് ബുക്ക്… ഞാനും വായിക്കും…
ബാഗ് തുറന്ന് കയ്യിൽ കിട്ടിയ ബുക്ക്… പടച്ചോനെ “💘ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി💘 ”
…. അതും ഈ സിറ്റുവേഷനിൽ … ബെസ്റ്റ്… ഞാൻ ഇത് വായിച്ചാ ചിലപ്പോ അവന്റെ ലുക്കിന് മാർക്കിടും…
നിങ്ങൾക് ഓടിയില്ലാല്ലേ… അത് ആ ബുക്ക് വായിച്ചാ മനസിലാകും… ഹൗ.. ഇന്റെ റബ്ബേ.. രവീന്ദ്ര സിങിന്റെ ഡിസ്ക്രിപ്ഷൻ വായിച്ചാപ്പിന്നെ ഇങ്ങനെയും ഒരാളെ ഒബ്സേർവ് ചെയ്യാന് മനസിലാകും… പിന്നെ നമ്മുടെ കോഴികൾ അടങ്ങി നിക്കോ… എവിടെന്ന്…
അതോണ്ട് എടുത്ത ബുക്ക് തിരിച്ചു ബാഗിലേക് തന്നെ വെച്ചു…. അവനെ നോക്കിയപ്പോ അവൻ അതിൽ എന്തോ തിരയുന്ന പോലെ തോന്നി…
വായിച് വായിച്ചു വളരൂ മകനെ… അല്ല ഇനി അത് ഇത് പോലെ വേറെ വല്ല ബുക്കും ആകുമോ..” സൈക്കോന്നോ മറ്റോ.. ഹഹഹ.. ആ… ..ആർക്കറിയാം….. അല്ലൂ നീ നിന്റെ പണി നോക്ക്….
♡♡♡♡
ഈ പിശാശ് ഉള്ളത്കൊണ്ട് മനുഷ്യന് മര്യാദക്ക് ഇരിക്കാൻ കൂടി വയ്യാ…
പുറത്ത് നോക്കിയ അതിന് ഇവൾ വേറെ പേര് കണ്ട്പിടിക്കും… അജ്ജാതി സാധനാ…
ഒരു ബുക്ക് ഇടുത്ത് വായിക്കാം. .അതാകുമ്പോ സേഫ് ആ….
കുറച് കഴിഞ്ഞപ്പോ അവളും ഏതോ ബുക്ക് ഇടുത്തു… പക്ഷെ ബുക്ക് കണ്ട് അവൾ ഞെട്ടി… പിന്നെ അത് പോലെ ബാഗിലേക്ക് വെക്കുകയും ചെയ്തു….
എന്തായിരിക്കും അതിൽ?? !!. ആ എന്തെകിലും ആകട്ടെ…
പിന്നെ നോക്കിയപ്പോ ഓള് പുറത്ത് പോകുന്നത് കണ്ടു… ഇവളെങ്ങോട്ടാണാവോ… ചിലപ്പോ ടോയ്‌ലെറ്റിലേക്കാകും… അല്ലാ.. വൈ ഷുഡ് ഐ ബോതർ??… അവൾക് തന്നെ ബെല്ലും ബ്രേക്കുമില്ലാ… ഹും.. കുഴി ചാടുമ്പോ പഠിക്കും…
അങ്ങനെ അവളെ കുറിച്ചാലോചിച്ചിരിക്കുമ്പോഴാ ഫോൺ അടിച്ചത്… ഡിസ്‌പ്ലേയിൽ നെയിം കണ്ടതും ദേഷ്യം എക്സ്പ്രസ്സ് പിടിച് വന്നു…
📱നിച്ചു കാള്ളിംഗ്📱
പരട്ട കെളവൻ.. ഇപ്പോഴാ വിളിക്കുന്നത്.. ഈ ഒരു തെണ്ടി കാരണാ ഒക്കെ… ഇനി എന്ത് പണി തരാണാവോ വിളിച്ചത്… എന്തായാലും എടുത്ത് നോകാം….
“ഹലോ ”
“ഹലോ അളിയാ… അനക്ക് ട്രെയിൻ കിട്ടിയോ?? “”
“പിന്നെ…ട്രെയിന്‍ തന്നെ ഞാന്‍ എന്റെ പേരിലങ്ങട്ട് എഴുതി വാങ്ങി. .. അല്ലാ അനക്കറിയില്ലേ.. ഈ ട്രെയിൻ ഇന്റെ അമ്മോശന്റെയാണെന്ന്… ”
“ഡാ.. ഫായി തമാശിക്കാണ്ട് കാര്യായയിട്ട് പറ… അനക്ക് ടിക്കറ്റ് കിട്ടിയോ… കിട്ടൂല്ലാന്ന് ഇനിക്കറിയാം… ”
” പൊന്നളിയാ ..ഇത് ഫായിയാ… ഞാൻ ഒന്ന് കരുതിയാൽ നൂറ് ടിക്കറ്റ് കിട്ടും… ഹഹാ.. ”
“ഹേ..അപ്പൊ കിട്ടിയോ.!!.. ”
ഞാനാരാ മോൻ…ബ്ലാക്കിൽ ടിക്കറ്റ് എടുത്തതും ആ നശൂലത്തിന്റെ കൂടെയാണ് യാത്ര ചെയ്യുന്നതൊക്കെ അവന്ന് പറഞ്ഞു കൊടുത്തു….
അതെ സമയം അവൾ കേറി വന്നതും…
“അളിയാ… പെണ്ണോ !!…അന്റെ കൂടെയോ …”
“ആ… പെട്ട് പോയതാ മോനെ ..”
“ഫായി.. ഒരു കംപാർട്മെന്റിൽ അതും ഹസ്ബൻഡ് ആൻഡ് വൈഫയിട്ട്… ശോ ഇനിക്ക് ആലോചിക്കാൻ കൂടി വയ്യ… ”
“ഒന്ന് വെച്ചിട്ട് പോടാ.. ”
“ഫായി…ഡാ.. മുത്തേ.. നിന്നെ നീ തന്നെ നോക്കിക്കോണേ…. ”
“ഡാ മണ്ടൂസേ… ഇതിനെയൊന്നും പെണ്ണായിട്ട് തോന്നൂല്ലാ… ഒരു പക്കാ ഫെമിനിസ്റ്റ്… ആ.. അതുകൊണ്ടൊന്നും കുഴപ്പമില്ലാ.. ”
അവൾ കേൾക്കാൻ വേണ്ടി തന്നെയാ അങ്ങനെ പറഞ്ഞത്… അങ്ങനെങ്കിലും ആ അഹങ്കാരം ഒന്ന് കുറയട്ടെ …
“നീ അവിടുന്ന് കയറില്ലേ ??…”
” എപ്പോ കയറീന്ന് ചോദിച്ചാ പോരേ…അന്റെ കെട്ട്യോളെ എനിക്കൊന്ന് കാണേം ചെയ്യാലോ…”
“ടാ. …..”
ഇവൻ ഇനെ കുറിച്ചാണോ ഇങ്ങനെയൊക്കെ പറേണത് …ഫെമിനിസ്റ്റ് അന്റെ കെട്ടിയോൾ ആയിഷ… അന്റെ ഈ പരട്ട സ്വഭാവം കാരണം തന്യാ അവൾ വരാത്തേ.. കുട്ടിക്ക് ബുദ്ധിയുണ്ട്.. അല്ലെങ്കിൽ ആരെങ്കിലും ഇവന്റെ കൂടെ പോകോ….അവൾക്ക് വേറെ ഒരുത്തനേം കിട്ടീല്ലേ ആവോ…മിക്കവാറും തലക്ക് സുഖല്ലാത്ത കുട്ടിയാവും…അല്ലേ..ഇവനെ ഒക്കെ സഹിക്കോ….
“ഫെമിനിസ്റ്റ് ആണെങ്കിലും നല്ലൊരു ഫിഗർ ആണോടാ?.. ”
“എന്ത് ഫിഗറ്… ഹിഹി… ഇവളോ… ഇതൊരു ചീഞ്ഞ തക്കാളി പോലെയുണ്ട്… ”
ആഹാ.. എന്തൊരു സുഖം എന്തൊരു സുഖം… ആ മുഖമൊന്ന് കാണണം… യാ റബ്ബേ.. കടന്നൽ കുത്തിയ പോലെ…ഹഹഹ. ..
ചീഞ്ഞ തക്കാളി ഇന്റെ അല്ലടാ.. അന്റെയാ … കണ്ടാലും മതി.. ഹും.. ഒരു ഹാൻസം…ഹിഹി… ഇവനൊന്നും കണ്ണാടിയിൽ നോക്കാറില്ലേ …ഓന്റെ വിചാരം ഓന് ഷാറൂഖ് ഖാൻ ആണെന്നാ ..അല്ലൂ കൂൾ… വിവരമില്ലായിമ ഒരു കുറ്റമല്ലാ…
“ഇന്നാ ശെരി… അങ്ങനെ ആണെങ്കിൽ ഞാൻ വെക്കാ…..”
അതും പറഞ്ഞവൻ ഫോൺ വെച്ചു…
ഹൗ തുടക്കം എന്തൊരു ഉത്സാഹമായിരുന്നു… അവസാനം പൊട്ടാത്ത പടക്കം പോലെയായി… ഹിഹി… ഇവനൊക്കെ എന്നാ ഒന്ന് നന്നാവാ…ഹേയ് ..ആ കാര്യം നടക്കാൻ കുറച് ബുദ്ധിമുട്ടാ….
“ഡോ.. താൻ എന്തൊക്കെയാ ഫോണിൽ വിളിച്ചു കൂവിയത്… ഞാനെന്താ… ചീഞ്ഞ തക്കാളിയോ …അതൊക്കെ കൂടെ വരാത്ത അന്റെ കെട്ടിയോളെ വിളിച്ചാ മതി… കേട്ടോടാ…മരങ്ങോടാ…. ”
“ഡീ.. ഡീ… ഇയ്യ് വല്ലാതെ അങ് തള്ളണ്ടാ … ഞാൻ എന്ത് വേണങ്കിലും പറയും… ഇത് ഇന്റെ ഫോൺ… ഇന്റെ സൗണ്ട്… ഇന്റെ ഫ്രണ്ടിനോട്. .അനക്കെന്താടി അതിന്… ”
“ഡാ ഡാ…. ചീമത്തലയാ… അന്റെ ഫോണും അന്റെ സൗണ്ടും അന്റെ ഫ്രണ്ടും ഒക്കെ ആകും . .പക്ഷെ പറേണത് ഇന്നെ കുറിച്ചാ..സോ.. ഇനിക്ക് കുറച് പൊള്ളും.. ”
“ചീമ തലയൻ അന്റെ കെട്ടിയോൻ.. കേട്ടോടി ചൊറി തവളെ… വെറുതെ ഇന്നെ ചൊറിയാൻ നിൽക്കണ്ട… ”
“ഇനെ കുറിച്ച് പറഞ്ഞാ ഞാൻ ചൊറിയും അല്ലെങ്കിൽ മാന്തും …കേട്ടോ ഡാ മാക്രീ …”
“അല്ല ചൊറി തവളെ.. അതിന് ആരാ അന്നേ കുറിച്ച് പറഞ്ഞത്… ഞാൻ ഇതിലെ പോയ ഒരു പെണ്ണിനെ കുറിച്ചാ പറഞ്ഞത്.. ”
“മോനെ മാക്രി… ഇനി തല കുത്തി മറിയാൻ നിക്കണ്ടാ… നീ ഇന്നെ ഉദ്ദേശിച്ചാ …എന്നെ തന്നെ ഉദ്ദേശിച്ചാ..എന്നെ മാത്രം ഉദ്ദേശിച്ചാ പറഞ്ഞേ…നിക്ക് മനസ്സിലായി.. ”
അത് കേട്ട് അവനതാ ചിരിക്കാൻ തുടങ്ങി….
“എന്താടോ വാൽമാക്രി ഇതിനു ഇത്ര ചിരിക്കാൻ.. ”
“അല്ലാ.. ഞാൻ ആലോചിക്കായിരുന്നു … തനിക് തന്നെ കുറിച്ച് നല്ല ബോധമുണ്ടെന്ന് .. അല്ലെങ്കിൽ ഇത്ര പെട്ടന്ന് മനസിലാകൂല്ലല്ലോ … ഹിഹി.. എന്തായാലും കീപ് ഇറ്റ് അപ്പ്… ”
“പോടാ… കൊരങ്ങാ…. ”
“കൊരങ്ങൻ അന്റെ കെട്ടിയോൻ… ”
“ഇന്റെ കെട്ടിയോൻ അല്ലാ… അന്റെ വരാത്ത ഭാര്യയുടെ ഭർത്താവ്… ”
ഇവൾ കുറയെ നേരായല്ലോ ഇന്റെ ഭാര്യയെ കുറിച്ച് പറയാൻ തുടങ്ങിട്ട്… സത്യത്തിൽ ഇവൾക്ക് വട്ടാണോ…?
ഓ ഇപ്പൊ പിടികിട്ടി… ഇവളിന്റെ ഭാര്യ ആയിട്ടാണല്ലോ പോരുന്നത്… ഇവളുടെ വിചാരം ഞാൻ അബ്ദു റഹ്മാൻ ആണെന്നാ… അത് എന്തായാലും നാന്നായി…
ഇവനെന്താ ഇത്ര മാത്രം ആലോചിക്കുന്നത്….ചിലപ്പോ ഭാര്യയെ കുറിച്ച് പറഞ്ഞത് പറ്റി കാണില്ലാ.. ഹോ എന്നാലും എന്തൊരു സാധനം… അതിനെ അവിടെ ഇട്ടു പോരാൻ തോന്നിയില്ലേ….
“എന്തേയ് …നാവിറങ്ങി പോയോ…ഇതൊക്കെ പരസ്യമായ രഹസ്യമല്ലേ…ഹിഹിഹി…”
“ഡീ… ഞാൻ ഇന്റെ ഭാര്യയെ കൊണ്ടുവരും കൊണ്ടുവരാതിരിക്കും … അതിന്റെ ഇഷ്ട്ടാ… അല്ലാതെ ഞാൻ അവളെ അന്റെമാരി കയറൂരി വിട്ടിട്ടില്ലാ… കേട്ടോടി പിരാന്തത്തീ…”
“പിരാന്ത് അന്റെ കുടുംബക്കാർക്ക് … കേട്ടോ മിസ്റ്റർ പിരാന്താ…”
“ഡീ …ഡീ.. ടീ… ”
ബാക്കി പറയുന്നതിന് മുൻപ് ആരോ കംമ്പാർട്ട്മെറ്റിന്റെ ഡോർ തുറന്നു… അയാളെ കണ്ട് ഞങ്ങൾ രണ്ടാളും ഒന്നമ്പരന്നൂ…!!!!!
” TTR !!!”
ഞങ്ങൾ രണ്ടാളും ഒരുമിച്ചു പറഞ്ഞു..
“സർ… പ്ലീസ്…Come… ”
“നിങ്ങൾ രണ്ടാളും ഹസ്ബൻഡ് ആൻഡ് വൈഫ് ആണോ? “”
“അ.. അതെ.. എന്താ സർ… ഞങ്ങളെ സംശയിക്കുന്നോ? ”
“അല്ല മിസ്റ്റർ.. ഞാൻ ഇങ്ങോട്ട് വരുമ്പോ ഇവിടെ തെറിയുടെ അഭിഷേകം നടക്കുന്ന പോലെ തോന്നി ”
അയാൾ അത് ചോദിച്ചതും ഞാനും അവളും നിന്ന് പരുങ്ങാൻ തുടങ്ങി… പക്ഷെ പെണ്ണൊരു സംഭവമാ എന്ന് അവൾ തെളിയിച്ചു… ഇതാണ് പെണ്ണ്…
“സർ… സർ ഞങ്ങളെ സംശിക്കല്ലേ … ഞങ്ങൾ രണ്ടാളും അല്ലറ ചില്ലറ പ്രശ്ങ്ങളൊക്കെ ഉണ്ട്… അത് കരുതി ഇങ്ങേര് ഇന്റെ കെട്ടിയോൻ അല്ലാതാവോ….എന്നാലും സാർ ഞങ്ങളെ… … ”
അതും പറഞ്ഞവൾ പൊട്ടി കരഞ്ഞു… കണ്ടു നിന്നാ അയാളുടെ കണ്ണ് വരെ നിറഞ്ഞു…. ആഹാ… ഓസ്കാർ തന്നെ കൊടുക്കണം….
“ഇന്റെ കൊച്ചേ ഞാൻ ചുമ്മാ പറഞ്ഞതാ.. നിങ്ങൾ തല്ലുകൂടെ.. വഴക്കു പറയെ.. എന്താച്ചാ ചെയ്തോ…. അല്ലാ നിങ്ങൾ രണ്ടാളും ഇപ്പോ എന്തിനാ വക്കാണമുണ്ടാക്കിയത് ”
പെട്ടു… ഇനി നീ ഇടപെട്… അല്ലെങ്കിൽ അവൾ കുളമാക്കും …
“സർ… അത് സില്ലി മറ്റെറാ ”
“ഓക്കെ… എന്താണെന്ന് പറയൂ ”
എന്താപ്പോ പറയാ…ഫായി തിങ്ക്… കിട്ടി പോയി….
“സർ അതുണ്ടല്ലോ.. ഞങ്ങളൊരു ഫാമിലി ഫങ്ക്ഷനാ പോകുന്നത്.. അതിനിവൾക് ന്യൂ ഡയമണ്ട് നെക്‌ളേസ് വേണമെന്ന്… പക്ഷെ സർ ബഡ്ജറ്റ്..ഇവൾക്ക് അതൊന്നും പ്രശ്നമില്ലാ … നമ്മൾ ആണുങ്ങൾക്കല്ലേ അതൊക്കെ മനസിലാകൂ. ”
ലാ ഹവ്‌ലാ …ഇവനിതെന്തൊക്കെയാ പറേണത്… ഡയമണ്ട് നെക്‌ളേസ്.. അതും ഇവൻ വാങ്ങി കൊടുക്കേ…ആാാ.. ഇപ്പോ പിടി കിട്ടി.. ഇതിനാകും ഇവന്റെ പൊണ്ടാട്ടി തെറ്റിയത്…. പാവം… എന്തൊരു സാധനാ.. അവളെ പറഞ്ഞ് മോഹിപ്പിച്ചിട്ട് വാങ്ങി കൊടുക്കാൻ പോലും പറ്റൂല്ലാന്ന് പറഞ്ഞാ.. ഹും…. പിശുക്കൻ….
“മോളെ നീ ഇങ്ങനെ വാശി പിടിക്കല്ലേ.. ഓന്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടല്ലേ.
…ഇങ്ങനെതെ നിസാര കാര്യത്തിനൊന്നും ഇങ്ങനെ ചെയ്യരുത് കെട്ടോ ”
“ശെരി സർ… സർ പറഞ്ഞത് കൊണ്ട് മാത്രം… ”
“ഓക്കെ.. Let me have ur ടിക്കറ്റ്സ്? “”
യാ അല്ലാഹ്… ഇന്റെ ടിക്കറ്റ് ഇന്റെ കയ്യിലും അവളുടെ അവളുടെ കയ്യിലും,,.. അങ്ങനെ കൊടുത്താ തന്നെ പണി ചോദിച് മേടിക്കുന്ന പരുപാടിയാകും…
“ആ.. സർ ഇപ്പോ എടുകാം… ”
അതും പറഞ് ഞാൻ ടിക്കറ്റ് തിരയുന്നമാരി കാട്ടി .. അവൾ അവളുടെ ടിക്കറ്റ് എടുത്തു… പക്ഷെ അവൾക്കും പേടിയുണ്ട്… ഇനി എന്താ ചെയ്യാ…
“സർ… നെക്സ്റ്റ് കമ്പാർട്മെന്റിൽ ഡ്രിങ്ക്സ് കഴിക്കുന്നുണ്ടെന്ന് തോന്നുന്നു… ”
അവൾ അത് പറഞ്ഞതും ഞാൻ അവളെയൊന്ന് നോക്കി…
നേരത്തെ ടോയ്‌ലെറ്റിൽ പോയപ്പോ കേട്ടതാ.. അവർ അടിക്കുന്ന കാര്യം പറേണത്….എന്തായാലും ഒന്ന് എറിഞ്ഞു നോക്കി…
“അതെന്താ തനിക്ക് അങ്ങനെ തോന്നുന്നത്.. വല്ല ദിവ്യ ദ്രിഷ്ട്ടിയുണ്ടോ… ”
“സോറി സർ.. അവര് കുറച് മുൻപ് ബോട്ടിൽസ് കൊണ്ടുപോകുന്നത് ഞാൻ കണ്ടതാ ”
“ഓക്കെ… നിങ്ങൾ ടിക്കറ്റ് എടുത്ത് വെക്ക്.. ഞാനിപ്പോ വരാം ”
അതും പറഞ്ഞയാൾ പുറത്തേക്ക് പോയി.
അപ്പോ തന്നെ ടിക്കറ്റ് ഞാൻ അവന്റെ കയ്യിൽ ഏല്പിച്ചു…
അയാൾ പോയ ഉടനെ തന്നെ അവൾ ടിക്കറ്റ് ഇന്നെ ഏല്പിച്ചു… എന്നിട്ട് ഞങ്ങളും അങ്ങോട്ട് പോയി…
പക്ഷെ നിർഭാഗ്യ വശാൽ അവരത് വാങ്ങിട്ടൊള്ളു… കുടിച്ചിട്ടില്ലാ …
അതിന് ശേഷം അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു….
“അവർക്കത് വാങ്ങാനുള്ള സ്വാതന്ത്രയം എങ്കിലും കൊടുക്കന്റെ കൊച്ചേ ”
അതിന് ഞാനൊന്ന് ചിരിച് കൊടുത്തു….
“ഓക്കെ നിങ്ങൾ നിങ്ങളുടെ ടിക്കറ്റ് കാണിക്ക് ”
അപ്പോ ഞാൻ ഞങ്ങളുടെ ടിക്കറ്റ് കാണിച്ചു കൊടുത്തു…. അപോതിന് ആരോ അയാളെ വന്ന് വിളിച് എന്തോ ചെവിയിൽ പറഞ്ഞ് കൊടുത്തു..
“ആണോ.. ഇന്നാ നടക്ക് ”
അതും പറഞ്ഞ് അയാൾ അവിടെന്ന് പോയി…
“ഡോ… തനിക്കെന്തിന്റെ സുകേടായിരുന്നു അവര് കുടിക്കുന്നത് പറയാൻ ”
അപ്പോത്തിന്ന് മാക്രി തുടങ്ങി….
“ഞാൻ ഇനിക്കിഷ്ടമുള്ളത് പറയും .. ”
“ഹോ…താൻ എന്തൊരു ഇറിറ്റേറ്റിങ് ആടോ ”
“സഹിക്കാൻ പറ്റൂലങ്കി പോയി ചാവാടോ ”
“മനസില്ലാ… ”
“അത് ഇനിക്ക് മനസിലായി…. തന്നെ ഒന്നുമിനും കൊള്ളൂല്ലാന്ന് … ”
” ഓഹ്.. വെല്ല തുണിയും കിട്ടോ .. ”
” എന്തിനാ…അനക്ക് ഇവിടെ കെട്ടി തൂങ്ങി ചാകാനാ .. ”
“അല്ലാ.. അന്റെ അണ്ണാക്കിക്ക് തിരുകിക്കേറ്റാൻ…ഹോ.. ഇന്റെ റബ്ബേ ഈ ശവത്തിനെ കൊണ്ട് തോറ്റല്ലോ…. ”
“ശവം അന്റെ കെട്ടിയോൾ സുബൈദ.. അല്ലാ ആമിന.. ഓഹ്.. എന്തേന്ന് ഓളെ പേര്.. ആാാ..ആയ്ഷ…. ”
അതും പറഞ്ഞ് ഞാൻ തിരിഞ്ഞതും മൂന്നിൽ ദേ TTR കയ്യും കെട്ടി നിക്കുന്നു….
“ആ… സാ… ർ… പോ… യി… ല്ലേ.. ”
“ഇല്ല പോയില്ലാ .. അത്കൊണ്ട് കുറച് കാര്യങ്ങൾ കേൾക്കാൻ പറ്റി.. ”
“സർ… ഇത് ഞങ്ങൾ എന്നും ഉണ്ടാകുന്നതാ….വഴക്കുള്ളോട്ത്തല്ലേ സ്നേഹണ്ടാകൂ… ”
“ആണോ ”
എന്ന് അയാൾ അവളോട് ചോദിച്ചപ്പോ അവൾ അതേന്ന് പറഞ്ഞു…
“ഓക്കെ… നിങ്ങൾ ചിലപ്പോ ഹസ്ബൻഡ് ആൻഡ് വൈഫ് ആകും.. ബട്ട് ഐ ആം നോട്ട് ഷുവർ… സോ.. ഐ നീഡ് ടു ചെക്ക് യുവർ ഐഡി.. ”
പെട്ട്…
“സർ… അതിന്റെ ഒക്കെ ആവശ്യമുണ്ടോ ”
“ആവശ്യമുണ്ട് … ”
ഓഹോ.. ഇയാൾക്ക് ഇത്രക്കൊക്കെ ജാടയോ… എന്തായാലും ഈ അബ്ദു റഹ്‌മാന്റെ ഐഡി കാണിച്ചാ രക്ഷപെടാം… സോ അല്ലു അവന്റെ ഐഡി എടുത്ത് കാണിക്ക്….
“സാറിന് അപ്പൊ ഞങ്ങളെ വിശ്വസിക്കാൻ ഐഡി കാണിക്കണം അത്രല്ലേ ഉള്ളു… ഇക്കാ… ഇക്കാന്റെ ഐഡി ഒന്ന് കാണിച് കൊടുത്തേ.. ”
പെട്ടു… നല്ല അസ്സലായി പെട്ടു… ഇനി ഞാൻ എവിടെപോയിട്ടാ അബ്ദു റഹമാന്റെ പേരിൽ ഐഡി ഉണ്ടാക്കാ..
“ഇക്കാ.. കാണിച് കൊടുക്ക് ”
“അ.. അത്… ഐഷാ… ഐഡി.. ”
“എന്ത് പറ്റി?? “”
ഇവനെന്ത് പറ്റി… ഇനി ഇവനും ബ്ലാക്കിലാണോ… യാ റബ്ബേ അങ്ങനെ ഒന്നും ആകല്ലേ… ആകോ .. ഏയ്…പേരിനു ചേർന്ന ലുക്ക് അല്ലങ്കിലും ചെക്കൻ ഉടായിപ്പാണോ റബ്ബേ ”
“എന്ത് പറ്റി… ഐഡി കാണിക്ക് ”
ഹോ ഇയ്യാളെ കൊണ്ട് തോറ്റു… ഇവനാണെങ്കിൽ ഐഡി കാണിക്കുന്നുമില്ലാ.. എന്തായാലും വേണ്ടില്ലാ… ഞാൻ തന്നെ കാണിച്ചു കൊടുകാം… എവിടെപ്പോ ഓന്റെ പേഴ്സ്… ആ അതാ സീറ്റിൽ…
“സർ ഇതാ ഇന്റെ ഹസ്ബന്റിന്റെ ഐഡി..”
അതും പറഞ്ഞ് ഞാൻ അത് എടുത്ത് TTR ന്ന് കൊടുത്തു…
ഇവൾ പണി ചോദിച് വാങ്ങും. … ഞാൻ ആ പേഴ്സ് തട്ടി പറിക്കാൻ നോക്കി.. പക്ഷെ എവിടെന്ന് കിട്ടാൻ…
അത് കിട്ടിയതും അയാൾ ഞങ്ങളെ ഒരു നോട്ടം… ഞാൻ ഒരു പുളിങ്ങ തിന്ന ചിരി ചിരിച് കൊടുത്തു… അവൾ ആണെങ്കിൽ ഇയ്യാൾ ഇപ്പോ എന്തിനാ ഇങ്ങനെ നോക്കുന്നതെന്ന് കരുതി നില്കാ….
“അപ്പോ മക്കള് അടുത്ത സ്റ്റേഷനിൽ ഇറങ്ങല്ലേ… ”
“സാർ …സർ എന്തൊക്കെയാ പറേണത്… ”
“ഡി… ഫാദി ആദമായ ഇവൻ എന്ന് മുതലാ അബ്‌ദുറഹ്‌മാൻ ആയത്… ”
“വാ..ട്ട്? !!!”
“ഡീ കൊച്ചേ… മതി നിങ്ങളുടെ അഭിനയം… ഹൗ എന്തൊക്കെയായിരുന്നു….അങ്ങനേണ്.. ഇങ്ങനേണ് .. മ്മ്മ്.. എന്തായാലും രണ്ടാളും അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കൊള്ളണം. കേട്ടല്ലോ… ”
ദുഷ്ടൻ… ചതിച്ചിട്ട് നില്കുന്നത് കണ്ടില്ലേ.. അനക്ക് ഞാൻ കാണിച്ചു തരാം…
“സർ… സർ… പ്ലീസ്…. ഞാ…വീട്ടിൽ… എത്തണം… അതാ ”
അതും പറഞ്ഞവൾ കരഞ്ഞു.. യാ അല്ലാഹ് കള്ള കരച്ചിൽ… ഇവക്കൊക്കേ സീരിയലിലക്ക് പൊയ്ക്കൂടേ… അതിൽ ഫുൾ ഇങ്ങനെയാണല്ലോ….
“കൊച്ചേ… അത് റൂൾസിന് എതിരാ ”
“സർ.. ഇതൊക്കെ ഇവളുടെ അഭിനയാ.. കണ്ടില്ലേ കരച്ചിൽ…. ഇങ്ങനെ പ്രശനമുള്ള ഇവൾ ഇനോട് ഇങ്ങനെയൊക്കെ ചൂടാക്കാൻ പറ്റോ… ”
“മ്മ്മ്മ്മ്… എന്തായാലും ഒരു അഞ്ചു മിനുട്ടിനുളിൽ നെക്സ്റ്റ് സ്റ്റേഷൻ എത്തും.. അപ്പോ രണ്ടും ഇറങ്ങിക്കോണം കേട്ടല്ലോ.. ”
അതും പറഞ്ഞയാൾ പോയി..
” അയ്ശു.. പാവം.. ഏറ്റില്ലാല്ലേ.. ഹഹഹ ”
“പോടാ മരമാക്രി … ഇയ്യാരാന്നാ അന്റെ വിചാരം… ഹും… താൻ ഒറ്റൊരുത്തൻ കാരണാ… അവന്റെയൊരു കമ്പാർട്മെന്റ്… ഹോ ഇന്റെ റബ്ബേ…..
“എടി ഒരുബറ്റോളെ …. ഒക്കത്തിനും കാരണം ഇജ്ജാ… ആരോടി ചോദിച്ചാടി നീ ഇന്റെ ഐഡി എടുത്തത്…. ”
‘അത്… അത്…. പിന്നെ… ഞാൻ… കരുതി ഇയ്യാളാണ് അബ്ദു റഹ്മാൻ എന്ന് .. അതാ… ”
“അതെന്താടി ഇയ്യനെ ഒക്കെ വിചാരിച് ഒക്കെ അങ്ങോട്ട് ചെയുന്നത്… അറ്റ്ലീസ്റ്റ് ഇന്നോട് ഒന്ന് ചോദിക്കായിരുന്നു…. അതെങ്ങനെ അഹങ്കാരല്ലേ.. പിന്നെ എങനെ നന്നാവാനാ… ”
“ഡോ.. ഇയ്യാൾ കുറേ നേരായി നിന്ന് ചിലകാൻ തുടങ്ങിട്ട്… അതിന് മാത്രം ഞാനൊന്നും ചെയ്തിട്ടില്ലാ… പിന്നെ താൻ ഒരു ഉടായിപ്പാന്ന് ഞാൻ കണ്ടപ്പഴേ ഊഹിച്ചതാ.. ഇപ്പൊ ബോധ്യമായി… താൻ കേറി വന്നപ്പോ എന്തൊക്കെയായിരുന്നു ..സ്വന്തം കമ്പാർട്മെന്റ് പോലെ ആയിരുന്നല്ലോ.. … ഹും… ഒരു ഫാദി കോതി വന്ന്കുണ് … ”
“ഹൌ ഡയർ യു??… നിന്നെ ഞാൻ കാണിച് തരാടി…. ”
“ആയേ…. Dont do dont do… അതൊന്നും കാണാനുള്ള ത്രാണി ഈയ്യുള്ളവൾക്കില്ലേ… ”
“അയ്യടാ അല്ലെങ്കിൽ കാണിച് തന്നാലും മതി… ഒന്ന് പോടീ…. ”
“പോകന്നേണ് … അല്ലെങ്കിലും തന്റെ കൂടെ ആര് പോരുന്നു…. ”
ജാട തെണ്ടി…. ഓന് ഫാദി ആദമല്ലാ.. കോഴി കോന്തനാ… ഹും…..
പിന്നേ കുറച്ചു നേരത്തേക്ക് മരണവീട്ടിലെ പോലെയായിരുന്നു… മിണ്ടാട്ടം നഹീ.. ആൻഡ് ഒരേ ഇരിപ്പ്…..
അപ്പൊ അതാ വീണ്ടും നമ്മടെ കാലൻ വരുന്നു.. മനസ്സിലായില്ലേ.. TTR പണ്ടാരം…. ഹും..
“ഇങ്ങളെന്താ ഇവിടെ നിരാഹാരം ഇരിക്കാണോ… സ്റ്റേഷൻ എത്താറായി.. പെട്ടീം വെട്ടീം ഒക്കെ എടുത്ത് ഇറങ്ങാൻ നോക്ക്… ”
“സ്റ്റേഷൻ എത്തട്ടെ… അപ്പൊ ഇറങ്ങിയാ പോരെ,.. ”
“പോരാ… ഈ സ്റ്റേഷനിൽ ട്രെയിൻ അഞ്ചു മിനുട്ട് പോലും നിർത്തില്ലാ .. സ്റ്റേഷന് മുന്നിലെത്തുമ്പോ ട്രെയിൻ ഒന്ന് സ്ലോ ആവും.. ആ ഗ്യാപ്പിൽ ഇറങ്ങണം..”
ഓഹ്.. കോപ്പ്.. അടുത്ത സ്റ്റേഷൻ ആയിരുന്നങ്കി ആ തെണ്ടി ഇണ്ടാകും.. ഓന്റെ കയ്യിലാണെ ടിക്കറ്റും ഉണ്ട്.. ഓന്റൊപ്പം അങ്ങട്ട് പോയാ മതിയായിരുന്നു… ഇതിപ്പോ…ഒന്ന് സോപ്പ് ഇട്ടു നോക്കാം.. അവസാനത്തെ പിടിവലി.. പടച്ചോനെ.. കൂടെ നിന്നോണെ…..
“സാർ ഞാൻ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയ പോരെ… അവിടെ എന്റെ ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട്.. ടിക്കറ്റും ഇണ്ട്.. പ്ലീസ് സാർ…. ”
“പറ്റില്ലാ.. ഇനി ഒരു നിമിഷം നിങ്ങളെ ഇവിടെ നിർത്താൻ ഒക്കില്ലാ… എന്റെ ജോലി തെറിക്കുന്ന കേസ് ആ… ”
“സാർ.. അങ്ങനെ പറയല്ലേ… ”
അല്ലു.. ഇവൻ ഇയാളുടെ കാലു പിടിച്ചു മിക്കവാറും കാര്യം കാണും… നീ ഇങ്ങനെ നോക്കി നിന്നോ…ഒന്ന് കരഞ്ഞു കാലുപിടിക്കടി….
“സാർ… പ്ലീസ് സാർ… ഇവനൊരു ആണാ.. എവിടെ ഇറക്കിയാലും കുഴപ്പല്യാ . അതുപോലെയാണോ ഞാൻ.. ഞാൻ ഒരു പെണ്ണല്ലേ…ഉരും പേരും അറിയാത്ത സ്ഥലത്ത് ഈ അസ്സമായത് ഞാൻ ഒറ്റക്ക്.. നാളെ എനിക്കെന്തെങ്കിലും പറ്റിയാ ആരു സമാധാനം പറയും സാർ.. സാറിനും കാണില്ലേ എന്റെ പ്രായത്തിലുള്ള പെണ്മക്കൾ.. അവർക്കാണിങ്ങനെ സംഭവിച്ചതെങ്കിൽ സാർ എന്ത് ചെയ്യും…നാളെ എന്നേ വെല്ല ഓവുചാലിലെങ്ങാനും കണ്ടന്ന് പറഞ്ഞു പത്രത്തിൽ വന്നാൽ സാർ ഈ നിമിഷ മോർത് കേധിക്കും സാർ കേധിക്കും… ”
എന്നൊക്കെ തട്ടി വിട്ട് കരഞ്ഞു കലങ്ങിയ കണ്ണുമായി മാസ്സ് ആയിട്ട് കമ്പാർട്മെന്റ് വിട്ട് പുറത്ത് ഇറങ്ങാൻ വേണ്ടി ഡോറിന്റെ അടുത്തേക്ക് നടന്നു….മരമാക്രി ആകെ കിളി പോയി നിക്കാണ്….പടച്ചോനെ.. ഈ സിനിമേലൊക്കെ കാണുന്നപോലെ ഒന്ന് തിരിച്ചു വിളിക്കണേ….
“മോളേ….. ”
ഇയ്യോ… വിളിച്ചു… നിക്ക് വയ്യാ.. സംഗതി ഏറ്റു….അപ്പൊ ഫാദി കോന്താ.. ഞാൻ അകത്ത്.. നീ പൊറത്ത്…. കണ്ടു പഠിക്ക് ട്ടാ….
“എന്താ സാർ ”
ഞാൻ കുറച്ചു സങ്കടോക്കെ മുഖത്തു വരുത്തി കൊണ്ട് ചോദിച്ചു….
“തന്റെ ബാഗ് ഒന്നും എടുക്കുന്നില്ലേ ”
ഏ….!!!..ഈ കിളവൻ….. പ്രതീക്ഷിച്ചതൊക്കെ വെറുതെ ആയല്ലോ…..അപ്പൊ സംഗതി ഏറ്റില്ലാ…. ഓഹ്.. വെറുതെ കുറച്ചു കണ്ണീർ വേസ്റ്റ് ആയിപോയല്ലോ.. ഷോ….
“പ്രകടനം കൊള്ളാം.. പക്ഷേ.. ഇതൊക്കെ ഞാൻ കുറേ കണ്ടതാ.. സോ…ഇറങ്ങിക്കോ…. ”
ട്രെയിൻ സ്റ്റേഷനിൽ എത്തി സ്ലോ ഡോൺ ആയി… ഫാദി ചാടി ഇറങ്ങി…
ഹും.. ഓന്റെ അമ്മായിമ്മ കീറഴ്തി കൊടുത്തതാണല്ലോ ഈ ട്രെയിൻ…എവിടേം ഇല്ലാത്തൊരു TTR.. അല്ല പിന്നേ…. മരമാക്രി ഇത് കണ്ടു ചിരിക്കുന്നുണ്ട്…..
“വേഗാവട്ടെ… ”
“ഇറങ്ങല്ലേ… ”
ഇറങ്ങിയതിനു ശേഷം..
“ടോ.. പരട്ട കെളവാ.. താൻ ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ലാ… ഇതിനൊക്കെ തന്നോട് പടച്ചോൻ ചോയ്ക്കും.. എനിക്കെന്തെങ്കിലും സംഭവിച്ചാ എന്റെ വീട്ടുകാർ തന്നേ വെറുതെ വിടില്ലാ.. ജയിലിൽ കേറ്റി അഴി എണ്ണിപ്പിക്കും.. ഗോതമ്പുണ്ട തീറ്റിപ്പിക്കും . അനുഭവിക്കോടാ.. അനുഭവിക്കും… കാലമാടൻ തെണ്ടീ…. ”
സാർ എന്ന വിളിയിൽ നിന്ന് പെട്ടന്നുള്ള എന്റെ ഈ മാറ്റം ആ TTR പ്രതീക്ഷിച്ചതല്ലാ.. അതോണ്ടന്നെ അയാൾ ഞെട്ടി വാ തുറന്നു പോയി..!!..
അയാൾ കണ്ണിന്നു മറയോളം അയാളെ ഞാൻ തെറി വിളിച്ചുകൊണ്ടിരുന്നു.. ഹാവു.. ഇപ്പൊ കുറച്ചു റീലാസേഷൻ….
ഇനി ഇവിടുന്ന് വെല്ല വണ്ടീ പിടിച്ചു ബസ് സ്റ്റാൻഡിൽ പോയി ബസ് കേറണ്ടരും…
എന്നൊക്കെ കരുതി തിരിഞ്ഞു നോക്കിയപ്പഴാണ് ഞങ്ങൾ ശരിക്കും പെട്ട കാര്യം മനസ്സിലായത്…ഞാൻ ഇപ്പഴല്ലേ ഇത് ശ്രദ്ധിക്കുന്നേ.. തെറിവിളീടെ എടേല് ഇതെങ്ങാനും കണ്ടിരുന്നേ അയാളുടെ കയ്യും കാലും പിടിച്ചിട്ടാണേലും അതിതന്നെ കേറായിരുന്നു..ഇങ്ങൾക്കെങ്കിലും ഒരു വാക്ക് പറയായിരുന്നു ട്ടോ …ഇനിപ്പോ പറഞ്ഞിട്ട് കാര്യല്ലാ…. ഇത് ഏതോ ഒരു ജാവാന്റെ കാലത്തെ സ്റ്റേഷനാ.. ഏതോ ഒരു പട്ടിക്കാട്…. ഒരു പെട്ടിക്കട പോയിട്ട് ഒരു മനുഷ്യ ജീവി പോലും ഇവിടെ ഇല്ലാ…..TTR ട്രെയിൻ ഇവിടെ സ്ലോ ആകമാത്രെ ചെയ്യോള്ളു എന്നു പറഞ്ഞപ്പോ ഞാൻ ചിന്തിച്ചതാ കെയറാനും ഇറങ്ങാനും ഈ സ്റ്റേഷനിൽ എന്താ ആരൂല്ലേന്ന്. ഇപ്പഴല്ലേ പിടി കിട്ടിയേ… അയാൾ മനപ്പൂർവം ചെയ്തതാ…ഇതൊരു സ്‌റ്റേഷനാന്നു പോലും നിക്ക് ഡൌട്ട് ഇണ്ട്.. കണ്ടാ ഇതൊരു സ്റ്റേഷനാണന്ന് തോന്നണ്ടേ…..ഒരു ആഫീസർ എങ്കിലും കാണില്ലേ… അതുപോലും ഇവിടെ ഇല്ലാ..ചുറ്റും കാട് പിടിച്ചു കിടക്കുന്നു.. പുറത്തേക്ക് കടക്കാൻ ഒരു വഴി പോലും ഇല്ലാ…..സന്ധ്യ ആകാറായീണ്…ഞാൻ ഇനി എന്ത് ചെയ്യും എന്റെ റബ്ബേ.. പെട്ടൂന്ന് പറഞ്ഞാ മതിയല്ലോ .. സ്റ്റേഷന്ന് സ്വന്തമെന്നു പറയാൻ ആകപ്പാടെ ഒരു ബെഞ്ച് ഉണ്ട്….അതിലതാ നമ്മടെ മരമാക്രി ഇരിപ്പുണ്ട്… ഞാൻ അതിൽ പോയി ഇരുന്നു……
ഇന്റെ റബ്ബേ..ഇതൊരു പതിനാറിന്റെ പണിയായിപ്പോയല്ലോ…. നിച്ചൂനെ ഒന്ന് വിളിച്ചു കാര്യം പറേണം എന്നു വെച്ചാ ഫോണിൽ ചാർജും തീർന്നു പോയി.. ഇനിപ്പോ എന്ത് ചെയ്യും…. ഒക്കെ വരുത്തി വെച്ചിട്ട് ഓള് ഇരിക്കണ ഇരിപ്പ് കണ്ടില്ലേ…..കുരിപ്പ്.. ഒരു ചവിട്ടു വെച്ചു കൊടുത്താ ആ പൊന്തക്കാട്ടിൽ കിടക്കും… കോപ്പ്.. ഹും… എന്നാലും ഫാദി..അവളുടെ ഫോൺ കിട്ടിയാ നിച്ചൂനെ വിളിച്ചു കാര്യം പറയാം.. ഒരു മയത്തിൽ ചോയ്ച്ചു നോക്ക്…
“അതേയ്.. തന്റെ ഫോൺ ഒന്ന് തരോ… എന്റെ ഫ്രണ്ടിന് വിളിക്കാനാ… ”
” ഫോൺ … ദേ.. എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കരുത് കെട്ടോ….ടോ.. കുരങ്ങാ.. താൻ പാണം വിട്ട് ഓടിയിട്ട് എന്നേ തള്ളിയിട്ടപ്പോ എന്റെ ഫോൺ അവിടെ മിസ്സ് ആയി… ഇപ്പൊ അനുഭവിച്ചോ.. ഈ പട്ടിക്കാട്ടിൽ ആകാശത്തെ നക്ഷത്രം എണ്ണിയിരിക്കാ…. അത്രന്നെ… ”
” വെല്ലാണ്ട് ആളവല്ലേ.. താൻ ഒറ്റൊരുത്തി കാരണാ നമ്മളിപ്പോ പെരുവഴീൽ ആയത്… താൻ ആ ഐഡി കാണിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ എങ്ങനേലും എന്തെങ്കിലും അഡ്ജസ്റ് ചെയ്തു നിന്നേനെ ….”
” ഹ്മ്മ്മ്മ്…..തന്റെ അമ്മോശനാണല്ലോ TTR…..താൻ പറഞ്ഞാ കേൾക്കാൻ……”
“ടി…..നിർത്തിക്കോ.. ഇനി ഒരക്ഷരം മിണ്ടി പോകരുത്… തനിക്ക് തന്റെ വഴി …
എനിക്ക് എന്റെ വഴി.. ഞാൻ പോകാ… ”
” താൻ പൊക്കോ.. എനിക്കൊരു ചുക്കൂല്ലാ…. നിക്കറിയാ എന്ത് ചെയ്യണമെന്ന്…. ”
ഓന് നീച്ച് എങ്ങോട്ടോ നടന്നു നീങ്ങി.. എന്റെ റബ്ബേ… വെറുതെ ഒരോന്ന് തട്ടി വിട്ടതാ… ഈ നേരംകെട്ട നേരത്ത് ഞാൻ ഈ പട്ടിക്കാട്ടിൽ ഒറ്റക്ക്.. കാത്തോളണേ…..
അപ്പഴാണ് കുറച്ചു ചേട്ടന്മാർ ഞാൻ ഇരിക്കുന്ന ബെഞ്ചിനപ്പുറോം ഇപ്പുറോം വന്നിരുന്നത്…. ഇവരിപ്പോ എവിടുന്നാ റബ്ബേ പൊട്ടിമുളച്ചത്…
“ഷോ…. അവൻ എന്തൊരു മനുഷ്യനാ.. കൊച്ചിനെ ഒറ്റക്കാക്കീട്ട് പൊയ്‌കളഞ്ഞില്ലേ.. സാരോല്ലാ… ചേട്ടമ്മാർ ഉണ്ട്… ”
ഏ..റബ്ബേ .. വീണ്ടും പെട്ടോ… അവരുടെ കയ്യില് കള്ളും കുപ്പി ഒക്കെ ഇണ്ട്… പിന്നേ ഒറ്റണ്ണത്തിന്റേം നോട്ടോ ഭാവോം അത്ര പന്തിയല്ലാ… ഇവിടെ നിക്കുന്നത് സേഫ് അല്ലാ…നീച്ചു പൊക്കോ അല്ലു… ഞാൻ എണ്ണീറ്റു നടക്കാൻ നിന്നതും അവരെന്റെ ചുറ്റും കൂടി..
” അയ്യോ.. അങ്ങനെ അങ്ങ് പോയാലോ .. ചേട്ടന്മാരെ കൂടെ പോര്..ഞങ്ങൾ ടൗണിൽ ഡ്രോപ്പ് ചെയ്യാ… ”
“വേണ്ടാ…. എനിക്കറിയാം പോകാൻ…”
” അങ്ങനെ പറയല്ലേ…ചേട്ടന്മാർക്ക് സങ്കടവും… ”
എന്നു പറഞ്ഞു ഒരുത്തൻ എന്റെ കൈ കേറി പിടിച്ചു….
” വിട്.. വിടാനല്ലേ പറഞ്ഞേ.. നിക്ക് പോണം… ”
” ഒതുങ്ങി നിക്ക് എന്റെ പെണ്ണേ.. ഇതൊക്കെ ഞങ്ങൾ കുറേ കണ്ടതാ.. എത്രയാന്നു വെച്ചാ പറഞ്ഞോ.. അതും അതിക്കൂടുതലും തരാ….”
“വൃത്തികേട് പറയുന്നോ.. ”
ഞാനാ പറഞ്ഞവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി…
“ഡീീീ… നീ… പിടിച്ചു കെട്ടി കൊണ്ട് വാടാ അവളെ….ഓൾടെ ചൊറിച്ചിലൊന്ന് മാറ്റി കൊടുക്കാ… ”
ആ കഴുകന്മാർ എന്റെ നേരെ അടുത്തു.. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു … എന്റെ റബ്ബേ……നാളത്തെ സായാഹ്ന പാത്രത്തിലെ ഫ്രണ്ട് പേജിൽ ഞാൻ ചാനലുകാർക്ക് വെറുമൊരു ചർച്ചാ വിഷയവും മറ്റുള്ളവരുടെ മുമ്പിൽ ഒരു സഹധാഭകഥപാത്രവും ആകുമെന്ന് ഒരു നിമിഷം ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു….
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission