Skip to content

മജ്നു – പാർട്ട്‌ 13

majnu novel

✒️ റിച്ചൂസ്

ഇതാരാണ് റബ്ബേ ഇങ്ങനെ കിടന്ന് വിളിക്കുന്നത്.. ആ അല്ലു ആയിരിക്കും.. അല്ലാതെയാരാ… എന്നാലോചിച് ഫോൺ എടുത്തു.. നോക്കിയപ്പോ ഒരു അറിയ്യാത്ത നമ്പർ ആണ്.. ഇതാരാണിപ്പോ..???

” ഹെലോ.. ആരാ…”

അത്രയും നേരം ആരെങ്കിലും വരുമോ എന്ന് പേടിച്ചു അപ്പുറത് ഫായിയുടെ സൗണ്ട് ഒന്ന് കേൾക്കാൻ കൊതിച്ചു നിൽക്കുന്ന നിച്ചു വിന്റെ കാതുകളിലേക് ഫായിയുടെ സൗണ്ട് വന്ന് പതിച്ചതും അവന് എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം തൊണ്ടയിടറി….കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റിറ്റൊഴുകി….താൻ നിച്ചുവാണ് എന്നൊരു വാക്കിന്റെ ദൂരമുള്ളു ഞാനീ ഇരുളിൽ നിന്ന് രക്ഷപെടാൻ എന്നാലോചിച്ചപ്പോ പിന്നെ അവൻ ഒരുനിമിഷം വൈകിയില്ല…

” ഹെലോ.. ഞാൻ…. ”

വാക്കുകൾ മുഴുവിപ്പികും മുൻപ് അവന്റെ വാ പൊത്തികൊണ്ട് ഹാളിൽ ഉറങ്ങിക്കൊണ്ടിരുന്ന ഗുണ്ട അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി…

” ഹെലോ.. ഇത് രാജേഷ് അല്ലേ.. ”

” രാജേഷോ.. ഏത് രാജേഷ്.. അല്ലാ.. നിങ്ങൾക് നമ്പർ തെറ്റിയതാവും.. ”

എന്നും പറഞ്ഞു ഫായി ഫോൺ വെച്ചു… മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ഇറങ്ങി കോളും….മിയയെ ഞാൻ കാണിച്ചോടുക്ക….ഫായി തലയും ചൊറിഞ്ഞു കൊണ്ട് വീണ്ടും ക്രിക്കറ്റ് കാണാൻ പോയി….

പാവം നിച്ചു… അവനെ അയാൾ പഞ്ഞിക്കിട്ടില്ല എന്നേ ഒള്ളു.. പൊതിരെ തല്ലി…..

” ഞാൻ ഇവടെ ഉള്ളപ്പോ നിന്റൊരു വേലത്തരവും നടക്കില്ല… ഇതെങ്ങാനും സാർ അറിഞ്ഞാലുണ്ടല്ലോ.. പൊന്ന് മോനെ.. പിന്നെ നിന്നെ വെച്ചേക്കില്ല.. ഇപ്പൊത്തന്നെ നീ ജീവനോടെ ഇരിക്കുന്നത് സാർ ഇപ്പോഴും safe ആയിരിക്കുന്നത് കൊണ്ടാണ്….അത്കൊണ്ട് ജീവനിൽ കൊതിയുണ്ടങ്കിൽ അടങ്ങി ഒതുങ്ങി ഇവടെ കിടന്നോ.. കേട്ടോടാ… ”

നിച്ചുവിന് തന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. അവൻ പൊട്ടിക്കരഞ്ഞു… അവന്റെ ശബ്ദം ആ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി …

💕💕💕

” ആദി ഒരുമ്മ തരോ… പ്ലീസ്‌ ആദി… ”

അല്ലു അവന്റെ ചുണ്ടുകളിലേക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു… അല്ലു പതിയെ കണ്ണുകൾ അടച്ചു…

അവൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മവെച്ചു നല്ലൊരു കടി വെച്ചു കൊടുത്തു…

വേദനകൊണ്ട് അല്ലു കണ്ണ് തുറന്നതും തന്റെ തൊട്ടടുത്തതാ ഇളിച്ചു കൊണ്ട് കിടക്കുന്നു ദിലു ( വീട്ടിൽ ആദിലയെ എല്ലാരും ദിലു എന്നാട്ടോ വിളിക്ക… )
അപ്പഴാണ് അവൾക് മനസ്സിലായത് താൻ ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നെന്ന്….

നേരം ഒട്ടായിട്ടും ആദിയെയും സ്വപ്നം കണ്ട് കിടക്കാണ് അല്ലു…

” ഡി…ഉണ്ടക്കണ്ണി.. നീ ഇപ്പഴാ ഇങ്ങോട്ട് വന്നേ.. നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ പെർമിഷൻ ഇല്ലാതെ എന്റെ റൂമിൽ കേറരുതെന്ന്… ”

ചുണ്ടിൽ ചോര പൊട്ടിയോ എന്ന് നോക്കികൊണ്ട് അല്ലു ദിലൂനോട് ചൂടായി..

” ഓ.. കേറിയത് കൊണ്ടല്ലേ പലതും മനസ്സിലായത്… ”

” എന്ത് മനസ്സിലായെന്ന്..? ”

” അല്ലാ.. നീയെന്നെ സ്വപ്നം കണ്ട് കിടക്കയിരുന്നല്ലോ.. നിനക്കു എന്നോട് ഇത്രക് സ്നേഹം ഉണ്ടന്ന് ഞാനറിഞ്ഞില്ലാട്ടോ… ഉമ്മ വേണമെങ്കിൽ നേരിട്ട് ചോദിച്ചാ പോരെ.. ഞാനങ് തരില്ലേ… ”

” അയ്യടാ.. ഉമ്മ വെക്കാൻ പറ്റിയൊരു സാധനം… നിന്നോയൊന്നുമല്ല സ്വപ്നം കണ്ടത്… ”

” പിന്നെ ആദി എന്ന് പറഞ്ഞത് .. ഞാനല്ലാതെ വേറെ ആരാ… ”

” അത്.. പിന്നെ… അതൊന്നും നീയറിയണ്ട കാര്യം ഇല്ലാ.. നീ നിന്റെ കാര്യം മാത്രം നോക്കിയാമതി ട്ടാ… ”

” ഹമ്മ്മ്.. എന്തോ ഒരു ചുറ്റി കളി നടക്കുന്നുണ്ട്… ”

” ഉണ്ടങ്കിൽ നിനകെന്താടി.. ഞാനെ ഒരു ചെക്കനുമായി മുടിഞ്ഞ പ്രേമത്തിലാ…പോയി കേസുകൊടുക്ക്…അല്ലാ പിന്നേ ന്ന് ”

” ഹും.. നീയൊക്കെ പ്രേമിച്ച ആഹാ.. മറിച് നമ്മൾ ആണെങ്കിൽ ഏഹേ.. ഇതെവിടാതെ ഏർപ്പാടാ… ”

” നിനക്കു നിന്റെ കാദറിന്റെ സ്കൂളിൽ ചേരാൻ പറ്റാത്തതിന്റെ ഏനക്കേടല്ലേ… ഹിഹി.. ”

” കാദർ ഒന്നും അല്ലാട്ടോ.. അവന് നല്ലൊരു പേരുണ്ട്.. സുഹൈൽ… ”

” അതവനിട്ടത് അല്ലേ…പക്ഷേ.. വിളിക്കാൻ സുഖം കാദർ ആട്ടോ… കാദർ പി പി.. ”

അവൾക് കേറി വരുന്നുണ്ട്.. പെണ്ണിന്റെ മോന്ത ഒന്ന് കാണണം.. അമ്മിക്കല്ല് കേറ്റി വെച്ചപോലെ വീർത്തുക്ണ്… അവനേ സ്കൂളിൽ ചേർത്തപ്പോ അവന്റെ വെല്ലിപ്പ കൊടുത്ത പേരാണ് കാദർ പി പി… വള്ളിപ്പാന്റോരു കാര്യേ.. പിന്നെ വലുതായപ്പോ പേര് ഇഷ്ടവാത്തോണ്ട് മാറ്റി ഇട്ട പേരാണ് സുഹൈൽ.. ഈ കഥ ഞാനറിഞ്ഞേ തൊട്ട് ഞാൻ അവനെ അങ്ങനെ വിളിക്കു.. അത് കേൾക്കുന്നത് നമ്മടെ ഉണ്ടക്കണ്ണിക് ഒട്ടും ഇഷ്ടം അല്ല.. അതാണെന്റെ ആന്തരികസുഖവും.. ഹിഹിഹി…

” മോളെ ദിലു കുട്ടി.. നിന്നോട് സംസാരിച്ചു നിക്കാൻ എനിക്ക് ഒട്ടും നേരം ഇല്ലാ ….ഞാനെ എന്റെ കാമുകനെ കാണാൻ പോക.. വെറുതെ മെനക്കെടുത്താതെ ഇവിടെന്നൊന്ന് പോയിതരോ… ”

അതും പറഞ്ഞു ഒരു മൂളി പാട്ടും പാടി അല്ലു കുളിക്കാൻ കേറി…

ഓഹോ…എന്റെ മുന്നിൽ സ്കോർ ചെയ്തിട്ട് നിന്നെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…ഞാൻ റൂം മുഴുവനും ഒന്നു നോക്കി….അപ്പൊ അതാ ഒരു ഡ്രസ്സ് തേച്ചു മിനുക്കി വെച്ചിരിക്കുന്നു.. ഹ്മ്മ്മ്.. നീ കുളിച്ചൊരുങ്ങി പോണത് എനിക്ക് ഒന്ന് കാണണം… എന്നെ കളിയാക്കിയതിന് നിനക്ക് ഞാൻ തരാടി…

അവൾ ആ ഡ്രസ്സ് എടുത്ത് മേശമേൽ വെച്ചിരുന്ന മഷിക്കുപ്പി അതമ്മക് ഒഴിച്ചു…!!.

പൊളിച്ചു.. ഇനി നീ ഇതെങ്ങനെ ഇട്ട് പോകും… പാവം…ഇന്നലെ ഇസ്തിരിയിട്ടതൊക്കെ വെറുതെയായല്ലോടാ ചക്കരെ..

അലമാരയിലും ഇരിപ്പുണ്ടല്ലോ കുറെ എണ്ണം.. വെള്ളം കണ്ടിട്ട് എത്ര കാലം ആയേന്നാവോ.. സാരല്ല… ഞാൻ വെള്ളം കാണിക്കാം…

ദിലു അലമാരയിൽ ഇരിക്കുന്ന അല്ലുന്റെ നല്ല ഡ്രസ്സ് ഒക്കെ എടുത്ത് കൊണ്ടുപോയി ബക്കറ്റിൽ ആക്കി വെള്ളം ഒഴിച് സോപ്പും പൊടിയിൽ ഇട്ടു… അല്ലു എങ്ങാനും ഇതറിഞ്ഞാലുള്ള കഥ…. 😅

അല്ലു അരമണിക്കൂർ ത്തെ ഒസ്‌വാസ് കുളി ഒക്കെ കഴിഞ് പുറത്തു വന്നു ഡ്രസ്സ് നോക്കിയതും അവൾ ഞെട്ടി

യാ അല്ലാഹ്.. ഇതിലെങ്ങനെ മഷി ആയി… റബ്ബേ.. ഇന്നലെ രാത്രി അലമാരയിലെ അക്കണ്ട ഡ്രസ്സിനൊക്കെ കൂടി 3-4 മണിക്കൂർ എടുത്ത് ട്രയൽ ചെയ്ത് അവസാനം ഇഷ്ടപെട്ട് സെലക്ട് ചെയ്ത ഒന്നാണിത്…. എന്നിട്ട് ഇപ്പൊ രാവിലെ കൂടി നോക്കിയപ്പോ ഒരു കുഴപ്പവും ഇല്ലാ.. ഇതെങ്ങനെ പിന്നെ..ഹ്മ്മ്മ്… ആ ദിലു ന്റെ പണിയാകും.. കാണിച്ചു താരാടി മൂധേവി നിന്റെ അഹങ്കാരം…

ഞാൻ മുകളിൽ നിന്ന് താഴേക്കു നോക്കിയപ്പോ ഹാളിൽ റാഷിയും ആ കുരിപ്പും ചായ കുടിക്കാണ്.. ഇമ്മയും ഉണ്ട്..

” ഇമ്മാ.. ഇത് കണ്ടോ. ഓൾടെ പണിയാ.. ഞാൻ ഇന്ന് പുറത്തു പോകുമ്പോ ഇടാൻ വെച്ച ഡ്രെസ്സിൽ ഇവൾ മഷിയാക്കി… ”

” അതങ്ങു കഴുകിയാൽ പൊകുലേ.. ഇന്ന് വേറെ ഇട്ടോ.. ഈ കുട്യോൾടെ ഒരു കാര്യം.. ”

അതും പറഞ്ഞു ഇമ്മ അടുക്കളയിലേക് പോയി…

ഹും.. ഇമ്മയും ഓൾടെ സൈഡ് ആ… അവളിരുന്നു കിണിക്കുന്നുണ്ട്.. നിനക്കു ഞാൻ വെച്ചിട്ടുണ്ടടി ഉണ്ടക്കണ്ണി…

എന്തായാലും ഇഷ്ടപെട്ടത് ഇടാൻ പറ്റീല… വേറെ ഏതേലും ഇടുക തന്നെ… ഞാൻ റൂമിൽ ചെന്ന് അലമാര തുറന്ന് തപ്പിയതും അന്തം വിട്ടുപോയി.. അതിലെ നല്ലതൊന്നും അവിടെ കാണാനില്ല… എന്റെ അന്യോഷണം ചെന്നെത്തിയത് പുറത്തെ വാഷിംഗ് റൂമിലും… അവിടെ അതാ എന്റെ നല്ല ഡ്രസ്സ് ഒക്കെ സോപ്പും പൊടിയിൽ ഇട്ട് വെച്ചിരിക്കുന്നു…. എനിക്ക് ദേഷ്യം തരിച്ചു കയറി..

“ഇമ്മാ.. ആരാ ഇതൊക്കെ വെള്ളത്തിൽ ഇട്ടത്…? ”

” ദിലു.. നീയല്ലേ അലക്കാൻ അവളുടെ കയ്യിൽ കൊടുത്തു വിട്ടത്.. ”

അപ്പൊ ഇതൊക്കെ ആ ഉണ്ടക്കണ്ണിയുടെ പണിയാ.. ഞാൻ പുറത്തേക് പോകാതിരിക്കാനുള്ള അവളുടെ അടവ്.. ഇനിയിപ്പോ എന്ത് ചെയ്യും… ഇതൊക്കെ അലക്കി ഒണക്കി കിട്ടുമ്പഴേക്കും സമയമെടുക്കും… പക്ഷെ.. പോകാതിരിക്കാനും പറ്റില്ലല്ലോ…

ഞാൻ റൂമിലേക്കു നടന്നു… സമയം 9.30 കഴിഞ്ഞു… വേഗം എന്തെങ്കിലും ചെയ്തേ പറ്റൂ…

ഞാൻ ഫോൺ എടുത്ത് ചീനുനെ വിളിച്ചു

” എടി.. നീയെവിടെ…? ”

” എനിക്ക് ഒരു shopping…വീട്ടീന്ന് ഇറങ്ങാണ്… എന്തേയ്.. ”

” എടി ..എങ്കിൽ ഇജ് അന്റെ കയ്യിൽ എനിക്ക് പാകമാകുന്ന ഒരു നല്ല ഡ്രസ്സ് കൂടി എടുക്ക്.. എന്നിട്ട് albaik മാളിലേക് വാ…ബാക്കി ഒക്കെ ഞാൻ നേരിട്ട് പറയാം . ”

” ഓക്കേ… ”

ഞാൻ വേഗം ഒരു പർദ്ദ എടുത്തിട്ടു…. പോകാൻ നേരം ദിലു വാതിൽകെ തന്നെ ഇണ്ടായീന്…നിനക്കുളത് ഞാൻ വന്നിട്ട് വയറു നിറച്ചു തരാടി എന്ന് പറഞ്ഞു ഞാൻ സ്കൂട്ടി എടുക്കാൻ നിന്നതും അത് പഞ്ചർ.. ഇതും ഇവളുടെ പരിപാടിയാവും.. എല്ലാതും കൂടി ഞാൻ തീർത്ത് തരണ്ട്.. ഇപ്പൊ സമയല്ലാതെ പോയി….ഇതുകൊണ്ടൊന്നും നമ്മളെ തോൽപിക്കാൻ ആവില്ല..

ഞാൻ ബസ്സിന് പോകാൻ തീരുമാനിച്ചു…വീടിന് തൊട്ടടുത്ത് തന്നെ ബസ് സ്റ്റോപ്പ് ആണ്.. അത്കൊണ്ട് കൂടുതൽ നടക്കേണ്ടി വന്നില്ല..

ജംഗ്ഷനിൽ നല്ല ട്രാഫിക് ഉണ്ടായിരുന്നു .. പോരാത്തതിന് നല്ല വെയിലും.വിന്ഡോ സീറ്റിൽ ആയത്കൊണ്ട് വെയിൽ നന്നായി മുഖത്തേക് വരുന്നുണ്ട് ..ഞാൻ ഷാളുകൊണ്ട് തന്നെ മുഖം അങ്ങ് കെട്ടി…

💕💕💕

“നീ എന്തിനാ ഇത്ര സ്പീഡിൽ പോകുന്നെ.. സമയം 10 കഴിഞ്ഞല്ലേ ഒള്ളു.. ” ( ഹാഷി )

” ഡാ…..ഇന്നേരം നല്ല ട്രാഫിക് കാണും… 11 ന്ന് തന്നെ നമക് എത്താൻ കഴിയോ എന്ന് സംശയാണ്… ” (ഫായി )

Junction എത്തിയതും പറഞ്ഞപോലെ നല്ല ട്രാഫിക് ഉണ്ടായിരുന്നു… പോരാത്തതിന് റെഡ് സിഗ്നലും കാണിച്ചു..

” ഞാൻ പറഞ്ഞില്ലേ.. ഇപ്പൊ എങ്ങനെയുണ്ട്… ”

ഫായിയും ഹാഷിയും hangout ലേക്കാണ്… അവർക്കു എതിർവശത്തേക്കാണ് പോകേണ്ടത്…ഫായി ബൈക്ക് ആയത്കൊണ്ട് എങ്ങനൊക്കെയോ നുഴഞ്ഞു കയറി മുമ്പിലെത്തി..

അങ്ങനെ ചുറ്റുപാടും നോക്കി നിൽകുമ്പഴാണ് ഞാൻ അത് കണ്ടത്.. എന്റെ മൊഞ്ചത്തി കുട്ടി…!!! ഞാൻ ഇത്രയും നാളും കാണാൻ കൊതിച്ച എന്റെ ഹൂറി.. അന്നത്തെ പോലെ മുഖം മറച്.. കരിമഷി കണ്ണ് മാത്രം കാണിച്ചു കൊണ്ട് ഞങ്ങളുടെ റൈറ്റ് സൈഡിൽ ഉള്ള ബസ്സിലിരിക്കുന്നു …..അവളെ എവിടെ കണ്ടാലും ഞാൻ തിരിച്ചറിയും….അത്രക് ആ കണ്ണുകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു …യാ അല്ലാഹ് നീ എനിക്കവളെ കാണിച്ചു തന്നല്ലോ.. ഇത്തവണ മിസ്സായിക്കൂടാ.. ആ മുഖം കണ്ടേ പറ്റൂ.. അപ്പഴേക്കും സിഗ്നൽ വീണു..ബസ് നേരെ പോകുകയും ചെയ്തു…

ഞാൻ പിന്നെ ഒന്നും നോക്കിയില്ല.. അവളുടെ പിന്നാലെ വിട്ടു..

” ഡാ.. നീയിതെങ്ങോട്ടാ.. ഈ വഴി അല്ലാ… വണ്ടി തിരിക്ക്… ”

” മിണ്ടാതിരിക്ക്.. ഞാനവളെ കണ്ടടാ… ”

” ആരെ.. തെളിച്ചു പറ… ”

” ഡാ… ഷാനയുടെ കല്യാണത്തിന് കണ്ടില്ലേ… ആ പർദ്ദക്കാരി കൊച്ചില്ലേ.. അവളെ… ”

” നീ ഇതുവരെ ആ കേസ് വിട്ടില്ലേ… ”

” അങ്ങനെ വിടാൻ ഒക്കില്ലടാ.. അസ്തിക് പിടിച്ചു പോയി.. കെട്ടുന്നുണ്ടങ്കി ഞാനവളെ കെട്ടു.. അതോറപ്പിച്ചതാ… ”

” അവളുടെ കെട്ടും കഴിഞ്ഞു ഒരു കൊച്ചും ഉണ്ടങ്കിലോ .. നീ സന്യാസത്തിന് പോകോ ”

” കരിനാക്കെടുത്ത് വളക്കാതെടാ.. അങ്ങനെ ഒന്നും സംഭവിക്കില്ല… ”

അതുവരെയും അവളെവിടെയും ഇറങ്ങിയിട്ടില്ല…കുറച്ചു പോയതും ഞങ്ങൾ അല്പം പിന്നിലായി…ബസ് അൽബൈക് മാളിന് തൊട്ടടുത്തുള്ള ബസ് സ്റ്റോപിൽ നിർത്തിയെത്തും അവളെതിൽ നിന്നിറങ്ങി മാളിലേക് കയറി പോകുന്നതും ഞങ്ങൾ കണ്ടു.. ഞാൻ മാളിനുമുന്നില് ബൈക്ക് പാർക്ക് ചെയ്ത് ഹാഷിയെയും കൂട്ടി വേഗം അകത്തേക്കു പോയി…

ഇത്രയും വലിയ മാളിൽ ഞാനിനി അവളെ എവിടെ കണ്ടുപിടിക്കും എന്നാലോചിച്ചു നില്കുമ്പോ അവളതാ ലിഫ്റ്റിൽ പോകുന്നു… ഞങ്ങൾ സ്റ്റെയർ വഴി ഒടി കേറി…

ഏത് ഫ്ലോർ എന്ന് വെച്ചിട്ടാ… ഞങ്ങളാകെ കുഴങ്ങി…

” ഞാനിനി ഇല്ലാ.. ഇജ്ജ് പോയി തപ്പി പിടിക്ക്… ഞാനിവിടെ ഇരുന്നോളാ… ”

ഞാനും നിരാശനായി നില്കുമ്പോ ആണ് അതാ അവൾ.. ഒരു ലേഡീസ് ഷോപ്പിന്റെ അകത്തേക്കു പോകുന്നു…

ഞാൻ ഹാഷിയെയും കൊണ്ട് അതിനകത്തേക് വിട്ടു…

അതുവലിയൊരു ഷോപ് ആയിരുന്നു.. അതിനകത്തു നിന്ന് കണ്ടുപിടിക്കുക എന്ന് പറയുന്നത് പാടാണ്.. എന്നാലും ഞാൻ പ്രതീക്ഷ കൈ വിട്ടില്ല.. തപ്പാൻ തന്നെ തീരുമാനിച്ചു..

💕💕💕

മാളിലെത്തിയതും ചീനുന് message ഇട്ടു. എത്തിയെന്ന് പറഞ്…അപ്പൊ അവളെന്നോട് സുറുമ ലേഡീസ് വെയർ ലെക് വരാൻ പറഞ്ഞു.. എന്റെ കയ്യിൽ സമയം ഒട്ടും ഇല്ലായിരുന്നു.. ഞാൻ വേഗം lift വഴി ഷോപ്പിലേക് ചെന്നു..

” എടി.. ഞാനിതാ എത്തി.. ഇജ്ജെവിടെ.. ”

” ഞാൻ കണ്ടു നിന്നെ.. 1 min ”

അവളെന്റെ അടുത്തേക് വന്നു..

” നീ കൊണ്ടന്നോ…? ”

” ഇതാ.. നിനക്കു ഇഷ്ടാവോ അറീല… ജീനും ടോപ്പും അല്ലാ… ഒരു സിമ്പിൾ ഗൗൺ ആ.. ”

” എന്തായാലും മതി.. ഇങ്ങു താ… ഞാൻ മാറ്റീട്ട് വര… ”

അതും വാങ്ങി അല്ലു ട്രയൽ റൂമിൽ കേറി…

ഇതേസമയം ഫായിയും ഹാഷിയും തലങ്ങും വെലങ്ങും തിരച്ചിലിൽ ആണ്… രണ്ടാളും രണ്ട് ഭാഗത്തായി ആണ് നോക്കുന്നത്.. പെട്ടന് ഹാഷി ഫായിയുടെ അടുത്തേക് ഓടി വന്നു..

” എടാ.. ഞാൻ.. നിന്റെ പെണ്ണിനെ ഞാൻ കണ്ടു… ”

” ശരിക്കും കണ്ടോ.. എവിടെ.. ”

” മുഖം കണ്ടില്ല.. പർദ്ദ സെക്ഷനിൽ ഉണ്ട്… ചെന്ന് നോക്ക്… ”

ഹാഷി പറഞ്ഞപോലെ അവിടെ ഒരു പെണ്ണുണ്ടായിരുന്നു.. അവര്ക് പിന്തിരിഞ്ഞാണ് അവൾ നില്കുന്നത്….

” ഡാ.. ഇത്തവളാണോ…? ”

” ആഡാ…. നീ ചെല്ല്… ”

” അത് വേണോ.. ”

” പിന്നെ.. മടിച്ചു നിക്കാതെ ചെല്ലടാ.. ”

ഞാൻ പിന്നെ ഒന്നും നോക്കിയില്ല.. അവളുടെ അടുത്തേക് നടന്നു… അല്ലാഹ്.. ധൈര്യം തരണേ.. എന്താവോ എന്തോ… ഞാൻ അവളുടെ തൊട്ടുപിന്നിലെത്തി…

” ഹെലോ.. ”

അത് കേട്ടതും ആ പെൺകുട്ടി തിരിഞ്ഞു…

” യെസ്.. ആരാ.. ”

പക്ഷേ.. അതവളല്ലായിരുന്നു…..എന്റെ മുഖം മങ്ങി…

” അതുപിന്നെ.. സോറി.. ആളുമാറിപോയി… ”

അതും പറഞ്ഞൊപ്പിച്ചു ഞാൻ അവിടുന്നു തടിതപ്പി….ഷോപ്പിന്റെ പുറത്തു വന്നപ്പോ ഹാഷി അതാ ഇളിച്ചു കൊണ്ട് നിക്കുന്നു…

” അതാവളല്ലാലെ.. എനിക്കപ്പഴേ തോന്നി… ”
“പോടാ… @#@$ ”

അവനെ നാലുതെറിയും വിളിച്ചു ഷോപ്പിനു മുന്നിലെ സിറ്റിംഗ് സ്ഥലത്തിരുന്നു…

” എന്നാലും ഷോപ് മുഴുവൻ അരിച്ചു പെറുക്കിയിട്ടും നമ്മൾ കണ്ടില്ലല്ലോഡാ… ” (ഫായി )

” അത് തന്നെയാ ഞാനും അലോയ്ക്കുന്നെ.. ഇനി ഈ ഷോപ്പിന് വേറെ വെല്ല എക്സിറ്റിങ് ഡോറും ഉണ്ടാകോ…വന്നതെന്തായാലും വെറുതെ ആയല്ലോ… ”

” ആരുപറഞ്ഞു വെറുതെ ആയെന്ന്.. ഇത്കണ്ടോ നീ.. അവളുടെ braclet ആ.. ബസ്സിൽ വെച് അവളുടെ കയ്യൂമ്മേ ഞാൻ കണ്ടതാ… ഇതെനിക് ഈ ഷോപ്പിന്റെ മുമ്പിൽ നിന്നാ കിട്ടിയത്… ഇത് വെച് ഞാൻ അവളെ കണ്ടുപിടിക്കും.. നോക്കിക്കോ നീ.. ”

അങ്ങനെ നിൽകുമ്പഴാണ് നമ്മടെ അല്ലു വും വേറെ ഒരു കൊച്ചും അതെ ഷോപ്പിൽ നിന്ന് ഇറങ്ങി വന്നത്…

അവൾ ഇതുവരെ ഞാൻ കാണാത്തൊരു ലുക്കിൽ ആയിരുന്നു… നല്ല അടിപൊളി ഗൗൺ ഒക്കെ ഇട്ട് ചുറ്റി.. എന്തായാലും ഇവൾക് ഏത് വേഷവും ചേരും എന്ന് ഇപ്പൊ മനസ്സിലായി.. ആരും ഒന്ന് നോക്കി പോകും.. അത്രക് മൊഞ്ചുണ്ട്… ഞാൻ എന്റെ ഹൂറിയെ കണ്ടില്ലായിരുന്നു വെങ്കിൽ തീർച്ചയായും അല്ലുനെ ഞാൻ പ്രൊപ്പോസ് ചെയ്തേനെ…. എന്തായാലും ഇനിയെനിക് എന്റെ ഹൂറിയെ മറക്കാൻ ഒക്കില്ലല്ലോ…

” അല്ലാ.. നിങ്ങളെന്താ ഇവിടെ… അല്ലു.. കൊള്ളാലോ…ഡ്രസിങ്.. ലുക്ക് ആയിക്ണ്…ഇതാരാ കൂടെ .. ”

ഹാഷിയുടെ സംസാരം കേട്ടാണ് ഞാൻ ചിന്തയിൽ ന്ന് ഉണർന്നത്…

ഫായിയെയും ഹാഷിയെയും ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല… ഇവരോട് അതെങ്ങനെയാ പറയാ ഡ്രെസ്സിന്റെ കഥയൊക്കെ…

” അതുപിന്നെ.. ഞങ്ങൾ ഷോപ്പിംഗ് ന്ന് ഇറങ്ങിയതാ.. പിന്നെ hangout ലെക് വരാമെന്ന് വെച്ചു… ഇതെന്റെ frend ചീനു….നിങ്ങളെന്താ ഇവിടെ ആദി ”

ഹാഷി എന്നെ നോക്കി ഇളിച്ചു.. ഞാനവന്റെ കാലിൽ അവർ കാണാതെ ചവിട്ടി കൊണ്ട് അല്ലുനെ നോക്കി കൊണ്ട് പറഞ്ഞു…

” അത്.. ഒരു ഫ്രണ്ട്.. ഒരു ഫ്രണ്ട്നെ കാണാൻ ഉണ്ടായിരുന്നു.. അല്ലെ ഹാഷി.. ”

” അതേ.. അതേ… ”

” എന്നിട്ട് ഫ്രണ്ടിനെ കണ്ടോ..”

” കണ്ടു.. ഞങ്ങൾ ഇറങ്ങാൻ നിക്കാ… ”

” ഞങ്ങളെ പർച്ചെസിങ്ങും കഴിഞ്ഞു.. എന്നാ നമുക് ഒരുമിച്ച് പോകാ… ചീനു എന്നെ ഡ്രോപ്പ് ചെയ്യും… ”

അങ്ങനെ ഞങ്ങൾ hangout ലേക് വിട്ടു.. ഇത്ര അടുത് കിട്ടിയിട്ടും ഒന്നും കാണാൻ പറ്റിയില്ലല്ലോ… ഓഹ്….ഫായിയുടെ മുഖത്തു നിരാശ നിഴലിച്ചു…

ഫായി എന്നോട് ഡ്രസിങ് നന്നായിട്ടുണ്ടന് പറഞ്ഞു.. അതുകേട്ടപ്പോ ഇന്റെ സാറേ… വല്ലാത്തൊരു കുളിരായിരുന്നു മനസ്സിന് …

💕💕💕

ഞങ്ങളെവിടെ എത്തിയപ്പോ ബാക്കി എല്ലാരും എപ്പഴേ വന്നിരുന്നു…

” നിങ്ങളിതെവിടെയായിരുന്നു.. ഞങ്ങൾ എത്ര നേരായി വെയിറ്റ് ചെയ്യുന്ന് അറിയോ… ”

അങ്ങനെ heavy ആയിട്ട് തന്നെ ഫുഡ് ഓർഡർ ആക്കി.. അതും തട്ടി എല്ലാരും ഹാൾട് ആയി.. എന്റെ പേഴ്‌സ് കാലിയും ആയി…

ഞങ്ങളുടെ ഒത്തു ചേരലിന് മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു… ഇനി അടുത്ത അന്യോഷണ ഘട്ടത്തെ കുറിച് ഡിസ്‌കസ് ചെയ്യണം… ഹാഷി തുടക്കമിട്ടു…

” എവിടേം എതീലല്ലോ നമ്മുടെ അന്യോഷണം.. ഇനിയിപ്പോ എന്താ ചെയ്യാ…ഇങ്ങനെപോയ നമ്മളങ്ങനെ കേസ് ജയിക്കും… ”

“നമക് ഒരു സൂചന ആയിട്ട് മുമ്പിൽ ഒരേഒരു കാര്യമേ ഒള്ളു.. അതായത് ഒരു പർദ്ദ ഇട്ടു വന്നത് പെണ്ണാണ് എന്നാണ് പറഞ്ഞത്….പക്ഷെ.. ഈ കേസിൽ മറഞ്ഞിരിക്കുന്ന ആ പെണ്ണ് ഏതാണന്നാ മനസിലാവാത്തത്… ” ( ഫായി )

” ഒരു സ്ത്രീയൊക്കെ ഇപ്പൊ ഇങ്ങനെ ചെയ്യോ. ” (അല്ലു )

” സ്ത്രീ മാത്രവണമെന്നില്ല.. ആണുങ്ങൾക്കും പർദ്ദ ഇട്ട് വരാലോ.. ഇപ്പത്തെ കാലല്ലേ… ” ( ശ്രുതി)

” ശ്രുതി പറഞ്ഞത് തള്ളിക്കളയാൻ ആവില്ല…ഏതെങ്കിലും വിധേനെ കേസ് ഇങ്ങനൊരു അന്യോഷണത്തിൽ എത്തിച്ചേർന്നാൽ പിടിക്കടപെടാതിരിക്കാൻ.. കേസ് വഴിതിരിച്ചു വിടാൻ എല്ലാരേം തെറ്റിദ്ധരിപ്പിക്കാൻ കൊലയാളി മുൻകൂട്ടി എടുത്ത precaution ആയി കണ്ടുടെ ഇതിനെ.. “( ഡാനിയ )

” confirm ചെയ്യാൻ എന്ത് ചെയ്യും…? ” ( ഹാഷി )

” ഒരു വഴി ഉണ്ട്.. അന്ന് അവിടെ പോയപ്പോ ആ ബൂത്തിന്റെ opposite ഒരു bank കണ്ടു…അതിന്റെ മുമ്പിൽ cctv ക്യാമെറ കാണില്ലേ.. അതിന്റെ cctv ഫോറ്റേജ് ചെക്ക് ചെയ്താൽ ഏതെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല.. ” ( ഫായി )

” അത് നല്ലൊരു ഐഡിയ ആണ്..പക്ഷേ . നമ്മൾ നേരിട്ട് പോയി ചോദിച്ച തരോ… “(എൽദോ )

” അത് ഞാൻ സെറ്റ് ആകാ.. എന്റെ ഒരു കൂട്ടുകാരൻ വഴി… അതോർത്തു വെറീഡ് ആവണ്ട.. “( സൽമാൻ )

” ഓക്കേ.. നീ എത്രയും പെട്ടന്ന് സംഘടിപ്പിക്കാൻ നോക്ക്….അതിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു… ” ( ഫായി )

“അപ്പൊ ഓക്കേ.. ഞങ്ങളിറങ്ങാ… ” ( അല്ലു )

പെണ്പടയും കൂടെ എൽദോയും പോയി.. സൽമാനും ഹാഷിയും ഫായിയുടെ അടുത്തിരുന്നു…

” അല്ല ഫായി.. കേസും കാര്യങ്ങളൊക്കെ നിന്റെ ഉപ്പ അറിഞ്ഞില്ലേ.. മൂപ്പർക്ക് നിന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്വവും ഇല്ലാത്ത പോലെയാണല്ലോ… ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല… ” ( സൽമാൻ )

” അതെന്റെ വാപ്പയാ.. അങ്ങേർക്കു മൂക്കത്ത ശുണ്ഠി.. കേസ് തീരുന്നവരെ പേരെക് വന്നേക്കരുത് എന്നാ ഓർഡർ….”

” അപ്പൊ കേസ് കാരണം വീട്ടിലും കേറാൻ പറ്റാതെ ആയി.. കമ്പനിയിൽക് പോയിട്ടും കാര്യല്ല.. നിന്നെ ആസിഫ് അവിടുന്ന് പൊറത്താക്കിയില്ലേ… ”

” ആരാണ് പൊറത്താകാൻ പോകുന്നെന്ന് കണ്ടോ നിങ്ങൾ …. ”

💕💕💕

അടുത്ത ദിവസം ആസിഫ് കമ്പനിയിൽ എത്താൻ കുറച്ചു വൈകി… അവൻ ധൃതിയിൽ ക്യാബിനിലേക് പോകാൻ നിന്നതും അവിടുത്തെ ഒരു എംപ്ലോയ്‌

” ആ സാർ വന്നോ. സാറേ എം ഡി അന്യോഷിക്കുന്നുണ്ട്… വന്നാ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു… ”

” എം ഡി അദ്ദേഹം വരുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ലല്ലോ….”

“ഇത് അദ്ദേഹം അല്ലാ.. അദ്ദേഹത്തിന്റെ മോനാ വന്നിരിക്കുന്നേ.. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.. സാർ അങ്ങട്ട് ചെല്ല്.. ”

ആസിഫ് എം ഡി യുടെ ക്യാബിൻ വലിച്ചു തുറന്നു…

” may i come in sir…”

” yes come in..”

ചെയറിൽ തനിക്കഭിമുഖമായി തിരിഞ്ഞു കൊണ്ട് ഒരു പുഞ്ചിരിയോടെ തന്നെ അകത്തേക്കു ക്ഷണിച്ച ഫായിയെ കണ്ട് ആസിഫ് ഒരു നിമിഷം സ്തബന്ധിച്ചു പോയി… !!!!

” താൻ ഇവിടെ…?? !!”

” താനോ.. അതൊക്ക ഇന്നലെവരെ.. ഇപ്പൊ ഞാൻ ഇവിടുത്തെ md.. call me sir.. ”

പെട്ടന് ഫായിയെ ഇങ്ങനൊരു പോസ്റ്റിൽ കണ്ടപ്പോ ആസിഫ്ന് അത് accept ചെയ്യാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.. അവൻ ഇങ്ങനൊരു മാറ്റം ഒരിക്കലും പ്രതീക്ഷിച്ചതല്ല…

” എന്താ ആസിഫേ.. ഇങ്ങനൊരു കൂടിക്കാഴ്ച താൻ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ… അത് തന്റെ മുഖത്തു കാണാനും ഉണ്ട്‌… ഹാഹാഹാ .. ”

ഫായി ഉറക്കെ ചിരിച്ചുകൊണ്ട് ആസിഫിന്റെ മുമ്പിൽ വന്നു നിന്നു..

” നീ എനിക്ക് ഇട്ട് പണിതപ്പഴൊക്കെ ഞാൻ ഈയ്യൊരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്…. നിന്റെ ഈ ചമ്മി നാറിയ മുഖം കാണാൻ…. നീ എന്താ വിചാരിച്ചത്… ഫായി യെ അങ് വെല്ലുവിളിച്ചിട്ട് കുറേ അങ് ഒണ്ടാക്കാനോ…. നടക്കില്ല മോനെ… എന്താ നാവിറങ്ങിപോയോ… ”

” നീ വല്ലാതെ ചിലക്കണ്ട… ഈ സന്തോഷം ഒന്നും അധികനാൾ ഉണ്ടാകില്ല….”

ആസിഫ് പല്ലിറുമ്പി കൊണ്ട് പറഞ്ഞു

” എത്ര കിട്ടിയാലും നിന്റെ ഈ confidence ഉണ്ടല്ലോ.. അത് ഞാൻ സമ്മതിച്ചുട്ടോ…. ഫായി റെഡി ആണ് പുതിയ കളിക്ക്… ”

” നീ വെള്ളം കുടിക്കും.. കുടിപ്പിക്കും ഈ ആസിഫ്… ”

” വെള്ളക്കുപ്പി നീ റെഡി ആക്കി വെച്ചോ.. ഇവിടെ നിന്നല്ല.. പുറത്തു വെച്.. ഇനി വെറുതെ ഇങ്ങോട്ട് വരണമെന്നില്ല… ഇതാ എന്റെ വരവിൽ താങ്ങൾക്കൊരു മധുര സമ്മാനം… ”

അതും പറഞ്ഞു ഫായി അവനു നേരെ ഒരു ലെറ്റർ നീട്ടി… ആസിഫ് നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുള്ള ഓർഡർ ആയിരുന്നത്….

” കയ്യിൽ വെച്ചോ… ഇനി വീട്ടിൽ പോയി കുറച്ചു ദിവസം റസ്റ്റ് എടുക്ക് ട്ടാ… ”

” റസ്റ്റോ… ഇനി നീ നെട്ടോട്ടമോടുന്നത് കാണുന്നവരെ ഈ ആസിഫിന് റസ്റ്റ് ഇല്ലാ… നീ ജയിച്ചു എന്ന് വിചാരിച്ചു നെഗളിക്കണ്ടാ… എനിക്കിതൊക്കെ പുല്ലാ…ഈ ആസിഫ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നിനക്കു ഊഹിക്കാൻ പോലും കഴിയില്ല … ”

” നീ നിനക്കു പറ്റുന്നത് ഒക്കെ ചെയ്യ്… i am വെയ്റ്റിംഗ് .. ”

കത്തുന്ന കണ്ണുകളോടെ ആസിഫ് ക്യാബിൻ വിട്ടു.. പുറത്തു എംപ്ലോയിസ് ഒക്കെ കൂടി നിക്കുന്നുണ്ട്… ആസിഫ് തലകുഞ്ഞിച്ചു കൊണ്ട് പുറത്തേക് നടന്നു..

“ഹലോ സാറേ പുതിയ എംഡി യെ കണ്ടില്ലേ ”

” പാവം സാർ. കുറ്റബോധത്തിൽ വെല്ല ആത്മഹത്യയും ചെയ്യോ ആവോ… ”

” സാറകെ 3 G പോയല്ലോ.. ”

തുടങ്ങി പരിഹാസവാക്കുകൾ എങ്ങും ഉയർന്നു… മനസ്സിലെ അമർഷം മുഴുവൻ അടക്കി പിടിച്ചു അവൻ കമ്പനി വിട്ടു…

💕💕💕

വീട്ടിലെത്തിയതും ആസിഫ് കയ്യിൽ കിട്ടിയതൊക്കെ എറിഞ്ഞു പൊട്ടിച്ചു ദേഷ്യം തീർത്തു..ചില്ലുകൾ കുത്തികയറി അവന്റെ കൈ മുറിഞ്ഞു രക്തം വാർന്നു …വീട്ടുകാർ അത്‌ കണ്ട് ഓടിവന്നെങ്കിലും അവനാരെയും അടുപ്പിച്ചില്ല.. ആരെന്ത് ചോദിച്ചിട്ടും അവനൊന്നും പറഞ്ഞതും ഇല്ലാ …. ഒന്നടങ്ങിയപ്പോ അവൻ റൂമിൽ കയറി വാതിലടച്ചു…. കയ്യിൽ നിന്ന് അപ്പഴും ചോര ഒളിച്ചിറങ്ങുന്നുണ്ട്….. അവനത് ഗൗനിച്ചില്ല… അതിലും വലിയ വേദന ഉണ്ടായത് അവന്റെ ഉള്ളിലാണല്ലോ…

കട്ടിലിൽ ഇരുന്ന് അവനൊരു ഭ്രാന്തനെ പോലെ അലറി.. പിറുപിറുത്തുകൊണ്ടിരുന്നു… ഫായി… ഈ ആസിഫ് ശരിക്ക് ആരാണെന്ന് നീ അറിയാൻ പോകുന്നതേ ഒള്ളു… പച്ച ചോരയുടെ മണം ആസിഫിന് പുതുതല്ലാ… വേണ്ടി വന്നാൽ നിന്നെ ഇവിടുന്ന് നരകത്തിലേക് പറഞ്ഞയക്കാനും എനിക്കറിയാം… പക്ഷേ.. അങ്ങനെ ഒറ്റയടിക്കു നിന്നെ ഞാൻ കൊല്ലില്ല… ഇഞ്ചിഞ്ചായി… നീ രാവും പകലുമില്ലാതെ ഓടും.. ഓടിയോടി ഭ്രാന്തുപിടിക്കും… എന്റെ കാൽക്കൽ വീണു നീ കെഞ്ചും.. അതുകണ്ടു ഞാൻ ആസ്വദിക്കും…. ആഹ്ഹ്.. അല്ലു അവളെന്റെയാ.. അവൾക്കുവേണ്ടിയെല്ലേ നീ എന്നെ ശത്രുവാക്കിയത്… അവളെ നിനക്ക് കിട്ടില്ലടാ.. ഞാൻ ആഗ്രഹിച്ച മൊതലാ അത്… അവളെ എനിക്ക് വേണം….. അതെ.. അവളെ എനിക്ക് വേണം… അവളെ എനിക്ക് വേണം…

അവൻ പറഞ്ഞത് തന്നെ പറഞ്ഞും കൊണ്ടിരുന്നു… അന്നാദ്യമായി തന്റെ കയ്യിൽ സൂക്ഷിച്ചു വെച്ചിരുന്ന മയക്കുമരുന്ന് അവനെടുത്തു.. സിറിഞ്ചു കൊണ്ട് അത് കയ്യിൽ കുത്തി കേറ്റി അവൻ ആശ്വാസം പൂണ്ടു…..

തികച്ചും മറ്റൊരു ആളായി തീരുകയായിരുന്നവൻ.. അവന്റെ ഉള്ളിലെ പ്രതികാര അഗ്നിയിൽ ചുട്ടെരിയാൻ പോകുന്നത് ആരുടെയൊക്കെ ജീവിതമെന്നു കണ്ടറിയ്യാം…

💕💕💕

ഫായി വീട്ടിലെത്തിയതും ബെഡിലേക് ചാഞ്ഞു.. തന്റെ ഹൂറിയുടെ bracelet ഉം നോക്കി അങ്ങനെ കിടന്നു…

എടി പെണ്ണേ.. നീ എന്റെ ഖൽബിൽ ഇങ്ങനെ കയറി കൂടിയിട്ട് എത്രനാളായെന്നറിയോ.. എന്താ നിനക്ക് എന്റെ മുമ്പിൽ വന്നാല്… ഇങ്ങനെ ഒളിച്ചു കളിക്കാതെ പെണ്ണേ… ആ മുഖം ഞാനൊന്ന് കാണട്ടെ……എന്നിട്ട് വേണം നിന്നെ എനിക്ക്……

ഫായി ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്..

ഇതെല്ലം കേട്ട് രണ്ട് പേർ ഡോർ ന്ന് പുറത്തു നിപ്പുണ്ട്.. ആരാണെന്നല്ലേ.. മിയയും അൽത്താഫും…ഫായി ആണെങ്കിൽ ഡോർ ചാരിയിട്ടേ ഒള്ളു

അവർ പെട്ടന്ന് മുറിയിലേക്കു വന്നു….

” എന്നിട്ട് വേണം നിന്നെ എനിക്ക്… പറ ബാക്കി… ” (മിയ )

” ഉമ്മ്മ്മ്മ്മ്….. ” (അൽത്താഫ് )

ഫായി ആകെ ചമ്മി…

” എന്താടാ….”

“കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ.. അതല്ലേ ഉദ്ദേശിച്ചേ… പറ… ഞങ്ങളാരോടും പറയില്ല… ”

” അയ്യടാ.. ഒന്ന് പോയെ രണ്ടാളും… അതൊന്നും അല്ലാ… ”

” ഹായ്.. നല്ല bracelet.. ഇതെനിക്ക് തരോ.. ”

പെട്ടന്ന് മിയ ഫായിയുടെ കയ്യിൽ നിന്ന് ആ bracelet തട്ടിപ്പറിച്ചു വാങ്ങി…

” മിയെ.. കളിക്കല്ലേ.. ഇങ്ങുതാ . അത് വേറെ ആളുടെയാ… ”

അപ്പൊ അതാ അല്ലുന്റെ കാൾ വരുന്നു….അൽത്താഫ് ആണത് കണ്ടത്.. ഫോൺ സൈലന്റ് ആയത്കൊണ്ട് സൗണ്ട് കേൾക്കുന്നില്ല.. അത് അല്ലുന്റെ പത്താമത്തെ കാൾ ആയിരുന്നു…..

” എടി മിയെ.. ഇത് തന്നെ കക്ഷി… പേര് അല്ലു.. ദാ ഫോട്ടോയും ഉണ്ട്.. നോക്ക്… ”

ഫായി ഫോൺ തട്ടിപ്പറിക്കാൻ നോക്കിയെങ്കിലും നടന്നില്ല…

” റബ്ബേ.. പൊളിയാണല്ലോ.. എന്താ ലുക്ക്… അടിപൊളി… ”

ഫോൺ അടിച്ചു കൊണ്ടിരിക്കേണ്…

” എടി… ഫോൺ ഇങ് താ.. അവളെന്റെ ഫ്രണ്ട് ആടി… അല്ലാതെ ഒന്നൂലാ… ”

“ഫോൺ ഒക്കെ തരാം.. അതിനു മുൻപ് ആളെ ഞാൻ ഒന്ന് പരിചയപ്പെടട്ടെ… ”

അതും പറഞ്ഞു അവൾ ഫോൺ എടുത്തു…

” ഹലോ.. താൻ ഏതടി.. കുറെ നേരായല്ലോ എന്റെ ചെക്കന്റെ ഫോണിലേക്കു വിളിക്കുന്നു.. എന്താ നിന്റെ ഉദ്ദേശം.. പിടിച്ചു പോലീസിൽ കൊടുക്കട്ടെ… ”

ഫായിയുടെ സൗണ്ട് നുപകരം പെൺ ശബ്ദം കേട്ട് അല്ലുവും അല്ലുവിനോടുള്ള മിയയുടെ വർത്താനം കേട്ട് ഫായിയും ഒരുനിമിഷം ഞെട്ടി…

” എന്താടി… നിന്റെ നാവിറങ്ങി പോയോ….നിനക്കു ഒന്നും പറയാനില്ലേ… ”

അപ്പഴേക്കും മിയക്ക് ചിരി ഒക്കെ വന്നു…

ആദിയെ എത്ര വിളിച്ചിട്ടും എടുക്കാനിട്ടു ഭ്രാന്തു കേറിയിരിക്കുമ്പഴാ പെട്ടന്ന് അവൻ ഫോൺ എടുത്തത്.. എന്തെങ്കിലൊക്കെ പറയാൻ നിന്നപ്പഴേക്കും അതാ ഒരു പെൺ ശബ്ദം.. സത്യത്തിൽ ശരിക്കും ഞാൻ ഞെട്ടിപോയി… ആരായിരിക്കും അത്? യാ റബ്ബേ !!! ഇനിയവാൻ ആ പർദ്ദക്കാരി കൊച്ചിനെ കണ്ടുപിടിച്ചോ🤔..ഏയ് അവളൊന്നും ആയിരിക്കില്ല.😝. അല്ലാ എന്ന് പറയാനും പറ്റില്ലാ.😒.അവളായിരിക്കോ🙄 …അവളാവല്ലേ..😵.

പലപല ഭാവങ്ങൾ അല്ലുന്റെ മുഖത്തു മിന്നിമറഞ്ഞു…
മിയ അടുത്തതായി എന്തെങ്കിലും പറയും മുൻപ് ഫായി ഫോൺ വാങ്ങി.. ആ ബഹളവും അല്ലു കേൾക്കുന്നുണ്ട്…

” രണ്ടും ഇറങ്ങിക്കെ എന്റെ റൂമിന് പുറത്തേക്ക്… പറ്റിച്ചതൊക്കെ മതി… ”

” വാടി. ഒര് സ്വള്ളിക്കോട്ടെ.. നമ്മള് വെറുതെ ഡിസ്റ്റർബൻസ് ആകണ്ടാ… ”

” കാക്കോയ്….ആളൊരു സൈലന്റ് ബേബി ആണല്ലേ.. പാവം.. എനിക്കിഷ്ടായിട്ടാ… ”

” എനിക്കും… ”

ഫായി എന്തോ എടുത്ത് എറിയാൻ ഓങ്ങിയതും രണ്ടും റൂം വിട്ട് ഓടിപോയി..

” ഹലോ അല്ലു.. are u there…”

” ഹാ ആദി.. കേള്കുന്നുണ്ട്… ”

” സോറി അല്ലു.. അതെന്റെ കസിൻസ് ആണ്.. അവര് ചുമ്മാ… ”

ഓഹ്.. ശവങ്ങൾ പറ്റിച്ചതാണല്ലേ.. സമാധാനായി..

” its ഓക്കേ.. ഞാൻ ഒന്ന് ബേജാറായി … ”

” എന്തിന്..? ”

” അല്ലാ… ആദിയുടെ ഫോണിലൂടെ ഒരു പെൺ ശബ്ദം കേട്ടപ്പോ… ”

” ഹാഹാഹാ…. എനിക്ക് വെല്ല പെണ്ണും സെറ്റ് ആയോ എന്നല്ലേ…. ”

” ആഹ്…”

” അല്ലാ അല്ലു.. set ആയിട്ടുണ്ടങ്കിൽ തന്നെ നീയെന്തിനാ ബേജാറാകുന്നെ …സന്തോഷിക്കല്ലേ വേണ്ടേ… ”

” ആ.. അതെ.. പക്ഷേ….അതുപിന്നെ… നമ്മൾ best ഫ്രണ്ട്സ് അല്ലെ.. സോ സെറ്റ് ആയിട്ടുണ്ടങ്കിൽ നീയെന്റെടുത് പറയില്ലേ…അപ്പൊ നീയെന്നോട് പറയാതെ സെറ്റ് ആക്കിയോ എന്നതിലുള്ളൊരു ബേജാറ്… ഹിഹി.. ”

അല്ലു ആകെ ഉരുണ്ടു മറിഞ്ഞു…😂😂..

” അല്ലാ അല്ലു.. ഞാൻ ആ പർദ്ദ കൊച്ചിനെ കുറിച് അന്യോഷിക്കാൻ പറഞ്ഞിട്ട് എന്തായി… ആളെ കണ്ടുപിടിച്ചോ…? ”

ഹും !! ആ മൂധേവിയെ കുറിച് ഞാനെന്തിനാ അന്യോഷിക്കുന്നെ…ഓളോട് പോയി പണി നോക്കാൻ പറ… ആദി പിന്നവളെ കണ്ടിട്ടില്ലാത്ത സ്ഥിതിക് അവളെ ഇനി കിട്ടാനൊന്നും പോണില്ല… അവൾ സ്ഥലം മാറിപ്പോയി എന്ന് പറഞ്ഞാലോ.. വേണ്ടാ.. അവൻ അവള് ഏത് ജില്ല ആണെങ്കിലും അവിടെപ്പോയി സെറ്റ് ആകും… ഒരു ബെറ്റർ ഐഡിയ ഉണ്ട്.. അതോടെ ആദി ഈ chapter ക്ലോസ് ചെയ്യും… ഹിഹി..

” ആ ആദി.. ഞാൻ അന്യോഷിച്ചു… അവൾ നിനക്കു പറ്റില്ലെടാ… അവളുടെ കല്യാണം കഴിഞ്ഞു… ”

” കല്യാണം കഴിഞ്ഞെന്നോ… എപ്പോ.. എന്ന്..കഴിഞ്ഞ ദിവസം വരെ ടൗണിൽ അവളെ ഞാൻ കണ്ടതാണല്ലോ … ”

” കണ്ടാ നിനക്കറിയോ അവളുടെ കല്യാണം കഴിഞ്ഞോ ഇല്ലയോ എന്ന്… ”

” അതില്ലാ.. എന്നാലും.. ഈ tragedy ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… ഓഹ്..എന്നിട്ട് നീയെന്താ എന്നോട് നേരത്തെ പറയാതിരുന്നത്..? . ”

” അതുപിന്നെ.. നിന്നോട് ഞാനിതെങ്ങനെ പറയും എന്നുകരുതി ഇരിക്കേന്നു.. സരല്ലടാ.. പോട്ടെ… ”

യോയോ !! ആദി വിശ്വസിച്ചു… എനിക്കി ബുദ്ധി നേരത്തെ തോന്നാതെന്ത്… എന്തായാലും ആദി അവളെ വിട്ടല്ലോ.. സന്തോഷായി…

” ആഹ്.. ഇനിയിപ്പോ അങ്ങനെ സമാധാനിക്കാനല്ലേ പറ്റോള്ളൂ… അല്ലാ.. അവളുടെ പേരൊന്ന് പറയോ.. വെറുതെ ഒന്നറിഞ്ഞിരിക്കാനാ… ”

പേരോ? !! ഇനിയിപ്പോ എന്ത് കോപ്പിലെ പേര് പറയും…..ഷോ…

” പേര് എന്തോ ഒരു വായേകൊള്ളാത്ത പേരായിരുന്നു.. ഇപ്പൊ ഞാൻ മറന്നൊയി… ”

” ആ.. അല്ലേലും ഇനിയിപ്പോ പേരറിഞ്ഞിട് എന്തിനാ.. കൈവിട്ടു പോയില്ലേ.. ഓൾടെ ആ കണ്ണ് ഇണ്ടല്ലോ… പിന്നെയാ പർദ്ദ ഒക്കെ ഇട്ട് കണ്ണ് മാത്രം കാണിച്…എന്താ മൊഞ്ചുനറിയോ.. ആരും ഒന്ന് നോക്കി പോകും… ”

” ആദിക് പർദ്ദ ഒരു വീക്നെസ് ആണല്ലേ… ”

” ശരിക്കും… പർദ്ദ ഇട്ടാ പെങ്കുട്യോൾടെ മൊഞ്ചു കൂടും…എനിക്ക് അങ്ങനെള്ളോരെ ഭയങ്കര ഇഷ്ട്ടാണ്… ”

അപ്പഴേക്കും ഉമ്മ വിളിച്ചപ്പോ ആദിയോട് ഞാൻ പിന്നെ വിളിക്കാമെന്ന് പറഞ്ഞു വെച്ചു…

ആദിക്ക് പർദ്ദ ഇട്ട പെങ്കുട്യോളെ ഭയങ്കര ഇഷ്ട്ടാണ്.. എന്നാ ഞാനും പർദ്ദ ഇടാം.. അപ്പൊ ആദിക് എന്നോടും ഇഷ്ട്ടം ഉണ്ടാവില്ലേ…. ആദിടെ മുമ്പിൽ ഞാനിതുവരെ പർദ്ദ ഇട്ടിട്ടില്ലല്ലോ…. ഇനിയെന്തായാലും പർദ്ദ ഇടണം… ആദി എന്തുപറയും നോക്കാലോ…

ഇത്രയും നാൾ സാഹചര്യം കൊണ്ട് പർദ്ദ ഇടേണ്ടി വന്ന അല്ലു ഇതാ സ്വമേധയാ പർദ്ദ ഇടാൻ തീരുമാനിച്ചിരിക്കുന്നു.. അപ്പൊ ഇനി വല്ലതുമൊക്കെ നടക്കും… 😜😜

ആദി.. യുവർ ഹൂറി is on the way…ഇനിയും ഭാഗ്യം നിന്നെ പരീക്ഷിക്കാതിരിക്കട്ടെ….

💕💕💕

റാഷി കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങാൻ പുറത്തേക് ഇറങ്ങിയതാണ്…തിരിച്ചു വീട്ടിലേക് പോരും വഴിയാണ് കവലയിൽ ഉള്ള അടച്ചിട്ട ഒരു കടയുടെ മുമ്പിൽ ആസിഫ് ആരോടോ സംസാരിച്ചിരിക്കുന്നത് കണ്ടത്… ഞാൻ ബൈക്ക് ഒരിടം പാർക്ക് ചെയ്ത് അവന്റെടുത് എത്തിയപ്പോ അവിടെ അവൻ മാത്രോള്ളൂ…

” ഡാ.. നീയെന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് .. നിന്നെ ഞാൻ ഇന്നലെ ഒക്കെ ഒത്തിരി വിളിച്ചലോ…എന്താ എടുക്കാനത്… ”

” അത് ഞാൻ കാൾ കണ്ടില്ലടാ.. വീട്ടിൽ ഇരുന്നിട്ട് ഒരു സുഖമില്ല.. അതാ പുറത്തേക് ഇറങ്ങിയത്.. ഇവിടെ ഒരു മനസ്സമാധാനം ഉണ്ട്… നല്ല നിലാവത്ത് കുറച്ചുനേരം കാറ്റും കൊണ്ടിരിക്കാ വിചാരിച്ചു… ”

” എന്തുപറ്റിയടാ നിനക്ക്… ആകെ ഒരു മൂഡ് ഔട്ട് പോലെ.. എന്നോട് പറ….അന്നത്തത് നീ ഇപ്പഴും വിട്ടില്ലേ.. ”

” അതൊന്നും അല്ലാ.. എന്റെ ജോലി പോയി… ”

“അതെന്തുപറ്റി… ”

ആസിഫ് ഓഫീസിലെ കാര്യങ്ങളൊക്കെ അവന്റടുത് പറഞ്ഞു..

” ഓഹോ.. അവൻ ചില്ലറകാരൻ അല്ലല്ലോ.. നിന്നോട് അവനിതെന്താ ഇത്ര വിരോധം… ”

” പ്രശ്നങ്ങൾ ന്ന് പറഞ്ഞാൽ അവനാ കേസിൽ കുടുങ്ങിയില്ലേ… അതിന്റെ പിന്നിൽ ഞാനാണെന്നാണ് അവൻ പറയുന്നത്… പിന്നെ അല്ലുവും ഒരുകാരണം ആണ് ….”

“അല്ലുവോ.. അവളെങ്ങനെ… ”

” ഞാൻ അല്ലുവിന് കല്യാണാലോചനയുമായി വന്നില്ലേ.. അത് തന്നെ കാര്യം.. അവർ രണ്ടാളും ചേർന്നാണ് അന്ന് ആ കല്യാണം മുടക്കിയത്. അന്ന് അവിടെ വന്ന് പ്രകടനം നടത്തിയത് അവരുടെ ഫ്രണ്ട്സും… ”

” നീയെന്താടാ ഇത് നേരത്തെ പറയാതിരുന്നത്.. നമുക് ഇത് വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കൂടെ… നിങ്ങടെ കല്യാണം ഞാൻ നടത്തിത്തരും ഡാ… ”

” ഏയ്.. കല്യാണം മുടങ്ങിയതിൽ എനിക്ക് സങ്കടം ഒന്നുല…അവൾക്കെന്നെ ഇഷ്ടല്ലാത്തോണ്ടല്ലേ . പക്ഷേ.. അല്ലു ഒരു പാവാണ്.. അവളൊരിക്കലും ചതിക്കപ്പെടാൻ പാടില്ല… നീ വേറെ ആർക് അവളെ കെട്ടിച്ചുകൊടുത്താലും വേണ്ടീലാ.. അവന് നീ അവളെ കൊടുക്കരുത്.. കാരണം അവനൊരു ഫ്രോഡ് ആണ്.. ഇനിയും അവരുടെ ബദ്ധം മുന്നോട്ട് പോയ നിങളുടെ കുടുംബം കെധിക്കേണ്ടി വരും….”

” ചെറുപ്പം മുതലേ കൊഞ്ചിച്ചു വളർത്തി.. അതാണ് അവളിത്രക് വഷളായത്.. അവനെ കണ്ടപ്പഴേ എനിക്കൊരു പന്തികേട് തോന്നിയതാ….”

” അവര് എറണാകുളത്തുള്ള വലിയ വീട്ടുകാരാ.. മിക്കവാറും അവർ ഒരു കല്യാണാലോചനയുമായി നിന്റെ വീട്ടിൽ വരും… ”

” അവര് വരട്ടെ.. പക്ഷേ എന്റെ പെങ്ങളെ ഞാൻ അവന്ന് കെട്ടിച്ചുകൊടുക്കില്ല… ഈ കാര്യത്തിന് മാത്രം ഞാൻ അവളുടെ ഇഷ്ടത്തിന് നിക്കില്ല…അല്ലാ നീയെന്താ പറഞ്ഞേ.. എറണാകുളോ.. എങ്കിൽ പിന്നെ ഈ ആലോചനയെ പറ്റി ചിന്തിക പോലും ഇല്ല ഇന്റെ വീട്ടുകാർ… ”

” അതെന്താ… ”

” അതൊരു flashback ആ.. പത്തിരുപതാറ് വർഷങ്ങൾക് മുമ്പുള്ള ഒരു ചെറിയ ഒളിച്ചോടൽ പ്രണയം… ”

റാഷി അവന്റെ ഉമ്മാന്റേം വാപ്പന്റേം കഥയൊക്കെ അവന്ന് പറഞ്ഞു കൊടുത്തു…..

” ഓഹ്.. ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നോ… ”

” അത്കൊണ്ട് നീ ഒന്നും കൊണ്ട് പേടിക്കണ്ട.. അല്ലു നിനക്കുളതാ..
പിന്നെ.. അവൾക് ഞാൻ വെച്ചിട്ടുണ്ട്.. വീട്ടിൽക് ചെല്ലട്ടെ… ”

” പ്രശ്നം ഒന്നും ഉണ്ടാകേണ്ട റാഷി.. ഞാൻ നിന്നോട് പറഞ്ഞതൊന്നും അവളോട് പറയണ്ടാ…അവന്റെ തനി കൊണം അവൾക് താനേ മനസ്സിലായിക്കോളും… ”

” നീ പറഞ്ഞത് കൊണ്ട് തത്കാലം ഒരു പ്രശ്നത്തിന് ഞാൻ നിക്കുന്നില്ല.. ഇപ്പോ നീയെന്റെ കൂടെ വാ.. വീട്ടിലാകാം… ”

💕💕💕

” എടി… ദിലു.. നിക്കടി അവിടെ.. ഇന്ന് നിന്റെ മയ്യത്ത് ഞാനെടുക്കും… ”

” അതിന് എന്നെ നിന്റെ കയ്യിൽ കിട്ടിയാലല്ലേ…. ”

” കിട്ടാതെ നീയെവിടെ പോകാനാടി… ”

” ohh..തൊടങ്ങി രണ്ടും കൂടി .. നിങ്ങൾക് എന്തിന്റെ കെടാടി..പത്തായില്ലേ.. ഒന്നുപോയി കിടന്നൂടെ.. … ” ( ഇമ്മ )

അല്ലുവിനെ വീട്ടിൽ ഇത്‌ സ്ഥിരം ഉള്ളതാണല്ലോ.. കീരീം പാമ്പും ഇന്നും തൊടങ്ങീക്ണ്… അവസാനം ദിലു ഓടിപോയി ഉമ്മടേം ഉപ്പന്റേം റൂമിൽ കേറി വാതിൽ അടച്ചു…

” എടി…വാതിൽ തുറക്ക്.. ”

.”തുറക്കുന്ന പ്രശ്നം ഇല്ലാ.. ”

“നീയെന്നെകിലും അതിന്റെ അകത്ത്ന്ന് പുറത്തെറങ്ങുലെ.. അപ്പൊ ഞാൻ എടുത്തോളാട്ടോ …”

റൂമിന്റെ ഉള്ളിൽ ഇരുട്ടാണ്.. ലൈറ്റ് ഇടാൻ വേണ്ടി തപ്പിതടഞ്ഞതും എന്റെ കാല് എവിടെയോ ഇടിച്ചു… ആഹ്ഹ.. എന്തൊക്കെയോ നിലതെക് വീണ ശബ്ദവും കേട്ടു .. എങ്ങനൊക്കെയോ ലൈറ്റ് ഇട്ടപ്പോ അലമാരയിൽ തട്ടി അതിനുമുകളിലുള്ള പഴേ പെട്ടിയും സാധങ്ങളുമൊക്കെ നിലതെക് വീണു കിടക്കുന്നു…

ഓഹ്.. പണ്ടാരം..ഇന്റെ കാല് …. ഇനിയിതൊക്കെ കൂടി തള്ളിയിട്ടെന് അടുത്തത് കേൾക്കും..പെട്ടി തുറന്ന് അതിലെ സാധനങ്ങളും നിലത്താകെ ചിഞ്ഞിച്ചിതറിയിരുന്നു … അപ്പഴാണ് ദിലുന്റെ കണ്ണിൽ അത് പെട്ടത്…

തുടരും…

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!