Skip to content

മജ്നു – പാർട്ട്‌ 16 (അവസാനഭാഗം)

majnu novel

✒️ റിച്ചൂസ്

കമ്പനി ഗസ്റ്റ് ഹൌസിൽ എത്തിയതും ഫായി എല്ലാവരോടും അവന്ന് കുറച്ചു നേരം ഒറ്റക്കിരിക്കണം എന്ന് പറഞ്ഞു റൂമിൽ കയറി വാതിലടച്ചു…..

എന്നാലും അല്ലു.. നിനക്ക് എന്താണ് പറ്റിയത്.. എന്നെ തള്ളിപ്പറയാൻ മാത്രം നിനക്കു ഞാൻ എന്ത് ദ്രോഹാ ചെയ്തേ ….എനിക്കൊന്നും മനസ്സിലാവുന്നില്ല… ഫായിയുടെ നെഞ്ച് നീറി…. സങ്കടവും ദേഷ്യവും ഒകെ കൊണ്ട് അവൻ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു…..ഇടയിൽ എപ്പഴോ അവൻ ഉറങ്ങി പോയി…

പുറത്തുന്നു നിന്ന് വല്ലാത്ത ബഹളം കേട്ടപ്പഴാണ് ഞാൻ ഞെട്ടി ഉണർന്നത്….

” ഡാ.. തെണ്ടികളെ.. എവിടെ എന്റെ അല്ലു… അവളെ എവിടെയാ നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നെ… മര്യാദക് പറയുന്നതാ നിങ്ങൾക് നല്ലത്… ”

ഡോർ തുറന്ന് അകത്തേക്കു കടന്നു വന്ന റാഷിയെ കണ്ടതും ബാക്കി എല്ലാരും ഒന്ന് ഞെട്ടി… അവൻ നല്ല കലിപ്പിൽ ആയിരുന്നു..

” തന്റെ പെങ്ങളെങ്ങനെ ഇവിടെ ഉണ്ടാകാനാ.. ഞങ്ങടെ ചെക്കനെ മുഖത്തടിച്ചു പോയവളല്ലേ അവൾ….അവളുമായുള്ള എല്ലാ കണക്ഷനും അതോടെ ഞങ്ങൾ നിർത്തി… സാർ പോകാൻ നോക്ക്… ”

” പോകും.. എന്റെ പെങ്ങളെ കൊണ്ട് …എവിടെ നിങ്ങടെ ഫായി.. വിളിക്കവനെ .. എനിക്ക് അവനോടാ സംസാരിക്കാനുള്ളത്… ”

റൂമിന്റെ വാതിൽ തുറന്ന് ഫായി പുറത്തേക് വന്നതും റാഷി അവന്റെ മേലേക്ക് തട്ടി കയറി …

” ഡാ.. എവിടെടാ അല്ലു.. നീയറിയാതെ അവളെവിടെയും പോകില്ല….. മര്യാദക് അവളെ വിടുന്നതാ നല്ലത്.. അല്ലങ്കിൽ എന്റെ കയ്യിന്റെ ചൂട് നീ അറിയും… ”

” പ്ലീസ്.. അല്ലു ഇവിടെ ഇല്ലാ…. രാവിലെ കണ്ടേ പിന്നെ കണ്ടിട്ടും ഇല്ലാ.. ”

“അവൾ വൈകീട് ഇങ്ങോട്ട് പോകാ എന്ന് പറഞ്ഞാ വീട്ടിൽ നിന്നിറങ്ങിയത്… ഈ നേരം വരെ വീട്ടിൽ എത്തിയിട്ടില്ല.. സത്യം പറ…നീയാവളെ എന്താ ചെയ്തേ… ”

റാഷി കലിപ്പ് കയറി അവന്റെ കോളറിൽ കയറി പിടിച്ചു…

” നീ പറയില്ല അല്ലേ.. കാണിച്ചു താരാടാ.. പോലീസ് നെ വിളിക്കും ഞാൻ … അവര് ചോദിക്കുമ്പോ നീ പറഞ്ഞോളും… ”

” സത്യായിട്ടും റാഷി.. എനിക്കൊന്നും അറിയില്ല… ”

ബാക്കി എല്ലാരും റാഷിയെ തടയാൻ നോക്കുന്നുണ്ട്.. പക്ഷേ .. അവൻ പിടി വിടാൻ തയ്യാറല്ല ഇത്‌ കണ്ടു കൊണ്ടാണ് ആസിഫ് അങ്ങോട്ട് വന്നത്.. അവൻ റാഷിയെ പിടിച്ചു മാറ്റി…

” റാഷി.. നീയെന്താ ചെയ്യുന്നേ… നിന്റെ സമനില തെറ്റിയോ.. ”

അവൻ കരഞ്ഞു കൊണ്ട് സെറ്റിയിൽ ഇരുന്നു…

” പിന്നെ ഞാൻ എന്താ ചെയ്യണ്ടേ… എന്റെ അല്ലു… അവളില്ലാതെ എനിക്ക് വീട്ടിലേക് ചെല്ലാൻ പറ്റില്ലാ… ”

” നീ എണീക്… നമുക് അന്യോഷിക്കാം.. എവിടെ ആണെങ്കിലും നമ്മൾ അവളെ കണ്ടു പിടിക്കും… നീ വാ.. ”

ആസിഫ് റാഷിയെ പിടിച്ചെണീപ്പിച്ചു.. പോകാൻ നിന്നതും..

” കേട്ടോടാ… എന്റെ പെങ്ങൾക് എന്തെങ്കിലും സംഭവിച്ചാൽ എല്ലാരും സമാധാനം പറയേണ്ടി വരും. ഓർത്തോ… പിന്നെ ഈ റാഷി എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ലാ… ”

അവര് അവിടുന്ന് പോയതും എല്ലാവരുടെയും കണ്ണുകളിൽ ഭയം നിഴലിച്ചു…

” അല്ലു പിന്നെ എവിടെ പോയതാടാ… ” (ഹാഷി )

” എന്റെ അല്ലു..ഡാ .. അവളെ നമുക് കണ്ടത്തിയെ പറ്റൂ…അവൾക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല . ” ( ഫായി )

” ഭ്രാന്ത് പറയാതെ .. അവൾക് ഒന്നും സംഭവിക്കില്ല.. നമുക് അന്യോഷിക്കാം… അവളെവിടെ പോകാന… എല്ലാരേയും ഒന്ന് പേടിപ്പിക്കാൻ ചിലപ്പോ എവിടേലും മാറി നിക്കാവും.. രാവിലെ ആവുമ്പോ അവൾ ഇങ് വരും.. ” ( സൽമാൻ )

” ഇല്ലടാ.. എനിക്ക് എന്തോ പേടി തോനുന്നു.. അവൾക് എന്തോ ആപത്തു സംഭവിവിച്ചു എന്ന് എന്റെ മനസ്സ് പറയും പോലെ… ”

” എന്ന ഇനി ഒന്നും നോക്കാനില്ല.. നമുക് ഇപ്പൊ തന്നെ അന്യോഷികാ….നിങ്ങൾ വാ… ” ( ഹാഷി )

രാത്രിയാണെന്നൊന്നും നോക്കാതെ ഫായിയും കൂട്ടുകാരും ഒരുമിച്ച് ഉറക്കമൊഴിച്ച് അവളെ അവര്ക് പറ്റാവുന്ന വിധമൊക്കെ അവളെ അന്യോഷിച്ചു…ഫായിയുടെ ഫോണിലേക്കു വീട്ടിൽ നിന്ന് ഒരുപാട് കാൾ വന്നിരുന്നു..പക്ഷേ അവനതൊനും കാര്യമാക്കിയില്ല.. ഇതേസമയം റാഷിയും അവന്റെ സോഴ്സ് വെച് അന്യോഷിക്കുന്നുണ്ട്…

” എടാ.. ഒരുമണി കഴിഞ്ഞു.. ഇനി നീ വീട്ടിൽ പോയി റസ്റ്റ് എടുക്ക്… നമുക് കാലത്ത് നേരത്തെ അന്യോഷിക്കാം… ”

ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് ആസിഫ് റാശിയുടെ കൂടെ അന്യോഷിക്കാൻ കൂടിയത്.. എന്നാൽ അവന്ന് അല്ലുണ്ടെടുത്തെക് പോകണം എന്നുണ്ട്.. എന്തിനാണെന്ന് നിങ്ങൾ ക്ക് അറിയാല്ലോ… പക്ഷേ അവന്റെ ഉദ്ദേശം നടക്കത്തില്ലാ.. എങ്ങനെ നടക്കാനാ… ഇവിടുന്ന് പോകാൻ റാഷി സമ്മതിക്കണ്ടേ…

” ഇല്ലടാ.. ഞാൻ ഇല്ലാ.. അവളില്ലാതെ എനിക്ക് വീട്ടിൽക് ചെല്ലാൻ പറ്റില്ലാ..ഉമ്മടേം ഉപ്പാടെമ് ദിലുന്റെയും സങ്കടം എനിക്ക് കണ്ട് നിക്കാൻ കഴിയില്ല… ഓരോ നിമിഷം വൈകുന്തോറും എനിക്ക് പേടിയാവുകയാണ്.. അവൾക്കെന്തെങ്കിലും സംഭവിക്കോ എന്ന്… നമുക് അന്യോഷികാഡാ… നീ ഉള്ളതാ എനിക്ക് ധൈര്യം.. ”

റാഷി എന്ത് പറഞ്ഞിട്ടും വഴങ്ങുന്നില്ലല്ലോ…ഹ്മ്മ്.. എന്തായാലും ഇപ്പൊ ഇനി അങ്ങോട്ട് പോകുന്നത് പന്തിയല്ല.. ഫായിക്ക് വല്ല സംശയവും തോന്നിയിട്ട് അവൻ എന്നെ ഫോളോ ചെയ്‌താൽ നാളത്തെ രജിസ്റ്റർ മാര്യേജ് നടക്കില്ല…മാര്യേജ് ന്ന് ശേഷം അവളെന്റെയല്ലേ.. എന്ത് വേണമെങ്കിലും ചെയ്യാലോ.. ഇപ്പോ ഇവന്റെ റൂട്ട് വഴിതിരിച്ചു വിടാം..ഫായിക് നേരെ .. രാവിലെ എങ്ങനേലും മുങ്ങാ…

ആസിഫ് പലതും മനസ്സിൽ ഉറപ്പിച്ചു…..

അടുത്ത ദിവസം അതിരാവിലെ ഫായിയും കൂട്ടുകാരും ഇന്നലത്തെ ഉറക്കശീണം മാറ്റാൻ ഒരു തട്ടുകടയിൽ നിന്ന് ചായ കുടിക്കുകയാണ്…

” എടാ.. ഫായി.. ഇതാ.. ഈ കട്ടൻ അങ് കുടിക്ക്… ഇന്നലെ മുതൽ ഈ നേരം വരെ നീ ഒന്നും കഴിച്ചില്ലല്ലോ.. ഈ കാട്ടാനെങ്കിലും ഒന്ന് കുടിക്ക്… ”

ഫായി അത് വാങ്ങി എന്തോ ആലോചിച്ചു നിക്കുമ്പോൾ ആണ് പെട്ടന്ന് അവന്റെ കണ്ണിൽ ഒരാളെ കണ്ടത്… അയാളെ കണ്ടതും അവനൊന്ന് ഞെട്ടി… അവന്റെ ചിന്തയിൽ അവൻ അയാളുടെ മുഖം പരതി…അതെ.. ഇതയാൾ തന്നെ.. അന്ന് അല്ലുനെ ഇടിച്ചിട്ടു പോകാൻ നോക്കിയ വണ്ടിയിൽ കണ്ട ആള്… ഇയാൾ ഇവിടെ..!? .. ഇനി ഇയാൾ എങ്ങാനും അല്ലുനെ….???

” എടാ.. ഹാഷി… പിടിക്കഡാ അയാളെ… അയാളാ അല്ലുനെ .. ”

അതും പറഞ്ഞു ഫായി അയാളെ കണ്ട ഭാഗത്തേക് ഓടി.. ഹാശിയിട്ടും അവന്റെ പിന്നാലെ കൂടി… ഇവരുടെ വരവ് കണ്ട് അയാൾ അവിടുന്നു ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല…..അവരെല്ലാവരും അയാളെ പിടിച്ചു കെട്ടി .. നാല് കൊടുത്തപ്പോ അയാൾ ഒതുങ്ങി… അയാളുടെ കഴുത്തിനു പിടിച്ചു കൊണ്ട് ഫായി അലറി..

” പറ ഡാ.. എവിടെ അല്ലു… ”

“‘ഏത് അല്ലു.. എനിക്കൊന്നും അറിയില്ല… ”

” പിന്നെ എന്തിനാ എന്നെ കണ്ടപ്പോൾ നീ ഓടിയത്…. നീ പറയില്ല അല്ലേ.. നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ…..”

അവൻ വീണ്ടും അയാളെ കുറെ ഇടിച്ചു..

” സത്യം പറഞ്ഞോ.. അന്ന് അല്ലുനെ ആക്‌സിഡന്റ് ആകാൻ നോക്കിയത് ആര് പറഞ്ഞിട്ടാണ്… ”

അയാൾ ഒന്നും പറഞ്ഞില്ല…

” ഫായി ..ഇയാളെ പിടിച്ചു പോലീസ് ൽ ഏല്പിക്കാ..അപ്പൊ ഇയാൾ മണി മണി പോലെ എല്ലാം പറഞ്ഞോളും… ” (ഹാഷി )

” അയ്യോ.. പോലീസ് ൽ ഏൽപിക്കല്ലേ.. ഞാൻ എല്ലാം പറയാ… ”

” എന്നാ പറ…പറഞ്ഞാൽ നിന്നെ വെറുതെ വിടാം…. ”

” അത് പിന്നെ….മെഹന്തി ഇവന്റ് മാനേജ്‍മെന്റ് കമ്പനിയുടെ മുതലാളി പറഞ്ഞിട്ടാ … !!! ”

“‘എന്താ.. എന്റെ വാപ്പയോ !!!..”

ഇടുത്തി പോലെയാണ് ആ കാര്യം ഫായിയുടെ കാതിൽ പതിച്ചത്.. അവനത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

“ഞാനിത് വിശ്വസിക്കില്ല.. എന്റെ വാപ്പ എന്തിന് അങ്ങനെ ചെയ്യണം.. രക്ഷപെടാൻ എന്ത് കള്ളവും പറയാമെന്നു വിചാരിച്ചോ ഡാ…. ”

ഫായി വീണ്ടും ഇടിക്കാൻ നിന്നതും

” സത്യായിട്ടും… എന്നെ വിശ്വസിക്ക്…..കൊട്ടെഷന് വേണ്ടി അമ്പതിനായിരം രൂപയും തന്നു.. പക്ഷേ.. കുഞ്ഞു വന്ന് രക്ഷിച്ചപ്പോ ആ പ്ലാൻ നടന്നില്ല… പിന്നീട് മുതലാളി കൊട്ടേഷൻ പിൻവലിക്കുകയും ചെയ്തു… ”

അപ്പൊ ഉപ്പ ആയിരിക്കോ ഇതിന്റെ പിന്നിൽ.. അല്ലുന്റെ വീട്ടിൽ ഗുണ്ടകളെ അയച്ചതും ഉപ്പ ആയിരിക്കോ…??? അപ്പഴേക്കും ഫായിയുടെ ഫോൺ അടിച്ചു… നോക്കിയപ്പോ മിയ ആണ്…ദേഷ്യത്തോടെ അവൻ ഫോൺ എടുത്തു…

” ഹേയ്. കാകു ഇതെവിടെയാ.. ഇന്നലെ എവിടെയായിരുന്നു..എത്ര വിളിച്ചു.. എന്താ ഫോൺ എടുക്കാനത്.. .. ഇവിടെ എല്ലാര്ക്കും ആകെ ടെൻഷൻ ആയിട്ടോ… പിന്നേ .. ഇവിടെ ആരൊക്കെയാ വന്നിരിക്കുന്നേ എന്നറിയോ.. കാകുടെ ഉപ്പേം ഉമ്മേം ഗുണ്ടുസും ഒക്കെ ഉണ്ട്.. വേഗം ഇങ്ങോട്ട് വാ… ”

അവൻ ഒന്നും പറയാതെ കാൾ കട്ട് ചെയ്തു….

” ഇയാളെ പിടിച്ചു വണ്ടിയിൽ ഇഡ്… ഇയാൾ പറയുന്നത് സത്യമാണെങ്കിൽ എന്റെ വാപ്പ തന്നെയാവും അല്ലുന്റെ മിസ്സിങ്ങിന്റെ പിന്നിലും. നേരെ തറവാട്ടിലേക് വിട് .. ”

തറവാട്ടിലെത്തിയെതും അവിടെ എല്ലാരും ഉണ്ടായിരുന്നു…..ഉപ്പയും എല്ലാരും ഹാളിൽ നല്ല സന്തോഷതിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്… ഫായിനെ കണ്ടതും

” ഡാ.. വാടാ…. ഇയാൾകാരെ പേടിപ്പിപ്പിച്ചല്ലോ.. എവിടെ ആയിരുന്നു ഇന്നലെ… എന്താ നിന്റെ മുഖത്തു ഒരു ഗൗരവം… എന്താടാ… ”

ഉമ്മാമ്മ ഓരോന്ന് ചോദിക്കുന്നുണ്ട്… ഫായി അതൊന്നും ഗൗനിക്കാതെ ഉപ്പാനോടായി..

” ഉപ്പാ.. അല്ലു എവിടെ…? ”

” അല്ലു.. അത്.. ആരാ. എനിക്കൊന്നും അറിയില്ല… ”

ഉപ്പയുടെ പരിഭ്രമം കണ്ടപ്പഴേ കേട്ടതിൽ എന്തൊക്കെയോ സത്യം ഉണ്ടന്ന് ഫായിക് മനസ്സിലായി…

” ഉപ്പാക് അല്ലുനെ അറിയില്ല.. ”

” ഇല്ലാ… ”

” പിന്നെ എന്തിനാ ഉപ്പ അന്ന് അല്ലുനെ ആക്‌സിഡന്റ് ആകാൻ കൊട്ടേഷൻ കൊടുത്തത്… ചിലപ്പോ ആളു മാറി കൊടുത്തതാവും അല്ലേ… ”

ഫായി ഒരു പരിഹാസത്തോടെ ചോദിച്ചു… ഫായിയുടെ ഫ്രണ്ട്സും വീട്ടുകാരും എല്ലാരും എന്താണ് നടക്കുന്നത് എന്നറിയാതെ അന്തം വിട്ട് നിക്കുകയാണ്..

” ഡാ.. ഉപ്പാനോട് ആണോ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് .. നിനക്ക് എന്താ പറ്റിയെ… ”

” ഉമ്മാ. ഇങ്ങള് മിണ്ടണ്ട… ഉപ്പ ചെയ്ത കാര്യം തെന്നയാ ഞാൻ പറഞ്ഞേ.. അല്ലാന്നു ഉപ്പ പറയട്ടെ… ”

” ഞാൻ ആർക്കും കൊട്ടെഷൻ കൊടുത്തിട്ടില്ല… ”

ഫായി വണ്ടിയിൽ നിന്ന് അയാളെ അകത്തേക്കു കൊണ്ടു വന്നു ഉപ്പാന്റെ മുമ്പിലേക് നിർത്തി ചോദിച്ചു..

” ഇനി പറ.. ഉപ്പ ചെയ്തിട്ടില്ലാന്ന്..ഉപ്പ പറഞ്ഞിട്ടല്ലേ അല്ലുന്റെ വീട്ടിൽ ഗുണ്ടകൾ കയറി ആക്രമിച്ചത് … ”

ഉപ്പാക് പിന്നീട് സത്യം പറയാതെ വേറെ വഴി ഇല്ലായിരുന്നു… എല്ലാരുടെയും മുമ്പിൽ വെച് ഉപ്പ കാര്യങ്ങൾ എല്ലാം ഏറ്റു പറഞ്ഞു….

” ഉവ്വ്.. ഞാനാണ് കൊട്ടെഷൻ കൊടുത്തത്.. എന്തന്നാൽ അവളെന്റെ പെങ്ങളുടെ മോളായത് കൊണ്ട്…!!! ”

അത് കേട്ടതും എല്ലാരും ഒരുപോലെ ഞെട്ടി…. ഉപ്പ പറഞ്ഞത് മനസ്സിലാവാതെ ഫായിയും കൂട്ടുകാരും ഉപ്പാനെ നോക്കി… 26 വർഷങ്ങൾക് മുൻപ് നടന്ന കാര്യങ്ങൾ ഉപ്പാന്റെ കണ്ണിൽ തെളിഞ്ഞു വന്നു…

” മാളിയേക്കൽ തറവാട്… പണം കൊണ്ടും പ്രതാപം കൊണ്ടും പേര് കേട്ട തറവാട്…. എന്റെ ഒറ്റ പെങ്ങൾ ആയിരുന്നു ഫാത്തിമ… അവളുടെ എല്ലാ ആവശ്യങ്ങളും ഞാൻ നിറവേറ്റി കൊടുത്തിട്ടൊള്ളു… അത്രമാത്രമാണ് ഞാനും ഉപ്പയുമൊക്കെ അവളെ സ്നേഹിച്ചത്…എന്റെ സ്നേഹിതനുമായി അവളുടെ ബന്ധം വളരുന്നത് ഞങ്ങളാരും അറിഞ്ഞില്ല… . കല്യാണം ഉറപ്പിച്ചപ്പോ പോലും അവളൊന്നും പറഞ്ഞില്ല.. എന്നിട്ട് കുടുംബത്തിന്റെ മാനവും കളഞ്ഞു കല്യാണത്തിന് തലേന്ന് രാത്രി അവളവന്റെ കൂടെ ഒളിച്ചോടി പോയി….. ആ വാർത്ത അറിഞ്ഞു നാണക്കേട് കൊണ്ട് നെഞ്ച് പൊട്ടിയാണ് ഞങ്ങടെ വാപ്പ മരിച്ചത്…..ഞങ്ങടെ കുടുംബത്തിന്റെ അഭിമാനം കളഞ്ഞവളാണവൾ…അന്നവിടെ മരിച്ചതാ അവൾ എല്ലാവരുടെ മനസ്സിലും.. പിന്നീട് ഇത്രയും വർഷങ്ങൾക് ശേഷം അന്ന് കമ്പനിയിൽ വെച്ചാണ് ഞാൻ ആ മുഖം കാണുന്നത്…. അപ്പോ എനിക്ക് എന്റെ വാപ്പാനെയാ ഓര്മ വന്നത്.. എന്റെ വാപ്പാനെ കൊന്നവളുടെ മോളും ഈ ലോകത്ത് ജീവിച്ചിരിക്കണ്ട എന്നെനിക് തോന്നി… അന്ന് പെട്ടന്നുള്ള ആ ദേഷ്യത്തിന്റെ പൊറത് ചെയ്ത് പോയതാണ്.. പിന്നീട് ചെയ്തത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോ അവൾക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായപോ ഞാൻ ആ കൊട്ടെഷൻ പിൻവലിക്കുകയും ചെയ്തു.. അല്ലാതെ പിന്നെ ഞാൻ അവൾക് നേരെ ഒന്നും ചെയ്തിട്ടില്ല….”

അത്രയും ഏറ്റു പറഞ്ഞതിന് ശേഷം ഉപ്പ കസേരയിൽ തളർന്നിരുന്നു…

” ഉപ്പാ.. പത്തിരുപത്താറ് വർഷങ്ങൾക് മുമ്പുള്ള കാര്യങ്ങൾ ഒക്കെ എന്തിനാണ് ഇപ്പഴും ഉള്ളിൽ കൊണ്ട് നടക്കുന്നത്.. അന്ന് അവൾക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിലോ.. ഉപ്പ ആരോട് സമാധാനം പറയും… ഇന്നിതാ അവളെ കാണാനും ഇല്ലാ… എല്ലാം ഉപ്പാന്റെ എടുത്തു ചാട്ടം കാരണമാണ്… അന്ന് അവളുടെ ഉപ്പയും ഉമ്മയും അങ്ങനെ ചെയ്തതിന് അവൾ എന്ത് പിഴച്ചു..അവൾക് ഇതേ കുറിച് എന്തറിയാം…പിന്നെ ഉപ്പ ആ ഉമ്മാനോട് ആ കല്യാണത്തിന് സമ്മതമാണോ എന്ന് ഒന്ന് ചോദിച്ചിരുന്നു എങ്കിൽ അന്ന് അങ്ങനെ ഒക്കേ സംഭവിക്കുമായിരുന്നോ… ഉപ്പാന്റെ ഈ എന്തും ചെയ്യാൻ മടിക്കാത്ത സ്വഭാവം പേടിച്ചിട്ടാവും അന്ന് അല്ലുന്റെ ഉമ്മാ ഒന്നും പറയാതിരുന്നത്..അവരുടെ മേൽ മാത്രം തെറ്റ് ചാർത്താൻ കഴിയില്ല .. എന്ത് കൊണ്ടും സംഭവിച്ചതിന് ഒക്കെ ഉപ്പയും ഒരു തരത്തിൽ കാരണക്കാരൻ ആണ്.. എന്തായാലും സംഭവിച്ചത് ഒക്കെ സംഭവിച്ചു.. അത് ഇനിയും മനസ്സിൽ വെച് കൊണ്ടിരുന്നിട്ട് എന്താ കാര്യം.. എന്താ അത് കൊണ്ട് നേട്ടം.. വാശിയും ദേഷ്യവും എടുത്തു കള ഉപ്പാ…ഉപ്പാനോടുള്ള പേടികൊണ്ടാവും അല്ലുന്റെ വീട്ടുകാർ ഉപ്പാന്റെ ഏഴ് അയലത്ത് പോലും വരാതിരുന്നത്…..അവരും ഉള്ളിൽ നീറി നീറി കഴിയാവും… ചെയ്തത് തെറ്റാണെന്നു അവർക്കും ഇതിനോടകം ബോധ്യപ്പെട്ട് കാണും.. സ്വന്തം വീട്ടുകാരെ വിട്ടു പോന്നിട്ടുണ്ടങ്കിലും ആ പെങ്ങൾ ഇപ്പഴും തന്റെ സഹോദരന്റെ സ്നേഹം ആഗ്രഹികുനുണ്ടങ്കിലോ..ഒന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്നെ പ്രശ്നങ്ങളെ ഒള്ളു ഈ രണ്ടു കുടുംബങ്ങൾക്കിടയിലും.. അത് ഒരു ഈഗോ ആക്കി മനസ്സിൽ വെച് പെരുകി പെരുകി ഇത്രയും വർഷങ്ങൾ നീട്ടി കൊണ്ട് വന്നു … എന്തിനാ ഇങ്ങനെ ഒക്കെ ..കാലം മായ്ക്കാത്ത മുറിവുണ്ടോ .. എല്ലാമ് ക്ഷമിക്കാനും പൊറുക്കാനും അല്ലേ പടച്ചോൻ പറഞ്ഞിരിക്കുന്നത്… ”

ഉപ്പ പൊട്ടിക്കരഞ്ഞു കൊണ്ട് ഫായി യെ വന്ന് കെട്ടിപിടിച്ചു..

“എന്റെ തെറ്റല്ലാം എനിക്ക് ബോധ്യപ്പെട്ടു മോനെ..പക്ഷേ . ഞാൻ അല്ല ഗുണ്ടകളെ വിട്ട് ആക്രമിച്ചത് .. അല്ലുനെ ഇപ്പൊ കാണാത്തതിനും കാരണക്കാരൻ ഞാൻ അല്ലാ… നീ വിശ്വസിക്ക്… ”

അപ്പഴേക്കും അവിടേക്കു റാഷിയും അല്ലുന്റെ ഉമ്മയും ഉപ്പയും കടന്നു വന്നു..എല്ലാം കേട്ട് കൊണ്ട് അവര് പുറത്തു നിപ്പുണ്ടായിരുന്നു .. അവരെ ഇങ്ങോട്ട് പറഞ്ഞയച്ചത് ആസിഫ് ആണ്… അവന്റെ കാര്യങ്ങൾ നടക്കാൻ ഇവരെ തമ്മിലടിപ്പിക്കാനും അവനു പറ്റിയ അവസരം…

ഫായിയുടെ ഉപ്പാനെ കണ്ടതും അല്ലുന്റെ ഉമ്മ ഓടി വന്ന് കാൽക്കൽ വീണു..

” ഇക്കാക്ക.. എന്നോട് ക്ഷമിക്കണം….ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റാണ്.. ഇത്രയും കാലം അതോർത്തു നീറി നീറി ആണ് കഴിഞ്ഞത്… പേടിയായിരുന്നു ഞങ്ങള്ക്….ഇക്കാക്ക എന്തെങ്കിലും ചെയ്യുമോ എന്നുള്ള ഭയമായിരുന്നു… ഞങൾ ചെയ്ത തെറ്റിന് ഞങ്ങടെ മോളെ ശിക്ഷിക്കരുത്.. അവൾ എവിടെ ഉണ്ടന്ന് പറയണം . പ്ലീസ്‌.. ഞങ്ങളെ എന്ത് വേണമെങ്കിലും ചെയ്തോ.. പക്ഷേ ഞങ്ങളുടെ മോള്.. അവളേ വെറുതെ വിടണം…. ”

സ്വന്തം പെങ്ങളുടെ കരച്ചിൽ ആ ഇക്കാക്ക് കൂടുതൽ നേരം കണ്ട് നിക്കാൻ ആവുമായിരുന്നില്ല … ഫായിയുടെ ഉപ്പാന്റെ മനസ്സിലെ സങ്കടവും ദേഷ്യവും പ്രതികാരവും എല്ലാം ആ കണ്ണീരിൽ ഒലിച്ചു പോയിരുന്നു…

ഉപ്പ അല്ലുന്റെ ഉമ്മാനെ എഴുനെല്പിച് കെട്ടിപിടിച്ചു .. അവര് ഒരുപാട് കരഞ്ഞു.. കണ്ടു നിക്കുന്നവരുടെ പോലും കരളലിയിപ്പിക്കുന്ന കാഴ്ച ആയിരുന്നത്..

” മോളെ..കരയരുത് ….ഇക്കാക് നിന്നോടും നിന്റെ കുടുംബത്തോടും തീർത്താൽ തീരാത്ത പക ഉണ്ടായിരുന്നു അത് സത്യം ആണ്.. പക്ഷേ .. ഇപ്പൊ എന്റെ മനസ്സിൽ ഒന്നും ഇല്ലാ… എനിക്ക് എന്റെ മോളാണ് വലുത്..ഇത്രയും നാൾ നിന്നെ മനസ്സിലാകാതെ പോയതിൽ ഞാൻ കെധിക്കുന്നു.. എന്റെ മോൻ വേണ്ടി വന്നു എനിക്ക് എന്റെ തെറ്റ് ചുണ്ടി കാണിച്ചു തരാൻ ….അന്ന് എന്റെ മഡ്ഡബുധിക്ക് എനിക്ക് അവളെ ആക്‌സിഡന്റ് ആകാൻ തോന്നി പോയി…പക്ഷേ… എനിക്ക് നിന്നോട് അങ്ങനെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല മോളെ.. നിനക്കു ഒരാപത് വരുന്നത് ഈ ഇക്കാക് സഹിക്കില്ല.. അന്ന് പറ്റിപ്പോയി.. . നീ എന്റെ ഒരേഒരു പെങ്ങളെല്ലേ….നിന്റെ മോള് എന്റേം മോളാണ്…ഞാൻ അല്ല അവളെ ഒളിപ്പിച്ചത്.. ഇക്കാക്കാനെ വിശ്വസിക്ക്… ”

ഉപ്പ അല്ലുന്റെ ഉപ്പാനെ വിളിച്ചു കെട്ടിപിടിച്ചു…..വീണ്ടും പഴേതല്ലാം മറന്ന് എല്ലാരും ഒന്നായി…..റാഷി എന്നോട് വന്ന് ചെയ്തതിനൊക്കെ മാപ്പ് പറഞ്ഞു…

പക്ഷേ വീണ്ടും എന്റെ ഉള്ളു പിടച്ചു.. അല്ലു എവിടെ ?

അപ്പഴാണ് സൽമാനും ബാക്കി ഉള്ളവരും ഞങ്ങളുടെ അടുത്തേക് വന്നത്.. അവരുടെ മുഖം വല്ലാതെ വിളറിയിരുന്നു…

” എന്താ .. എന്താ കാര്യം…? ”

” bank ന്റെ cctv ദൃശ്യങ്ങൾ കിട്ടി… ” (സൽമാൻ )

” അത് പിന്നീട് നോകാം… ഇപ്പൊ നമുക് അല്ലുനെ അന്യോഷിക്കണം.. ” ( ഫായി )

” കണ്ടിട്ട് കാര്യമുണ്ട് ഫായി ” ( ഹാഷി )

സൽമാൻ അവന്റെ ഫോൺ എന്റെ നേരെ നീട്ടി ഒരു വീഡിയോ പ്ലേ ചെയ്തു.. അതിലെ ദൃശ്യങ്ങൾ കണ്ട് ഞാനും റാഷിയും ഒരുമിച്ച് ഞെട്ടി…

കാര്യങ്ങളുടെ ഏകദേശം ഒരു ഊഹം എനിക്ക് അതോടെ ലഭിച്ചിരുന്നു..എങ്കിലും ഒരു വ്യക്തത വരുത്തണമായിരുന്നു..

” സൽമാനെ.. എത്രയും പെട്ടന്ന് അല്ലുന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ സംഘടിപ്പിക്ക്…പിന്നെ ഇതാ ഈ നമ്പറിന്റെ ലൊക്കേഷനും വേണം..എന്റെ ഊഹം ശരിയാണെങ്കിൽ രണ്ടും ഒരേതാവാൻ ചാൻസ് ഉണ്ട്.. ഞാനങ്ങോട്ട് വിടാണ്.. രണ്ട് ലൊക്കേഷനും ഫോർവേഡ് ആക് … നിങ്ങൾ പോലീസ് മായി എന്റെ പിന്നാലെ വന്നമാതി … പിന്നെ ഇവിടെ ആരോടും ഒന്നും പറയണ്ട… ”

ഫായി ഒറ്റക് പോകാൻ നിന്നതും റാഷിയും കൂടെ വരാമെന്നു പറഞ്ഞു…

ടൌൺ കഴിഞ്ഞതും സൽമാന്റെ കാൾ വന്നു…

” എടാ.. നീ പറഞ്ഞപോലെ രണ്ടും ഒരേ ലൊകേഷൻ ആണ് കാണിക്കുന്നത്… town ന്ന് 2 km മാറി പഴയ ആശുപതിക് അടുത് ആയിട്ടാണ് അല്ലുന്റെ ഫോൺ ലൊക്കേഷൻ.. അത്പോലെ അതിന്റെ അടുത് നിന്ന് കുറച്ചു മാറി ഉള്ളിലെക് ഒരു പോക്കറ്റ് റോഡ് ന്റെ അകത്തേക്കു പോയിട്ടാണ് ആണ് മറ്റേ ലൊക്കേഷൻ… ഞങ്ങൾ പോലീസ് മായി ഉടനെ എത്തും… ”

” ഓക്കേ ഡാ… ”

💕💕💕

റൂമിന്റെ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടാണ് അല്ലു കണ്ണ് തുറന്നത്… റൂമിൽ ലൈറ്റ് തെളിഞ്ഞതും ആസിഫ് ഇളിച്ചു കൊണ്ട് തന്റെ അടുത്തേക് വരുന്നു…

ഇന്നലെ അവൻ എന്നെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട് പോയതാണ്… രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.. അവന്റെ വാക്കുകൾ എന്നെ പേടി പെടുത്തി കൊണ്ടേ ഇരുന്നു… അവൻ വരുന്നത് കാണാത്തത് കൊണ്ട് ആശ്വസിച്ചു ഇരിക്കുകയായിരുന്നു…. ഇപ്പൊ അവൻ വീണ്ടും വന്നിരിക്കുന്നു…റബ്ബേ ..എന്നെ അവന്റെ കമകണ്ണിൽ നിന്ന് രക്ഷിച്ചോണെ… ആദിയെ അവിശ്വസിച്ചു ഇവനെ വിശ്വസിച്ചതാണ് ഞാൻ ചെയ്ത തെറ്റ്… അവനോട് അങ്ങനെ ഒക്കെ പറഞ്ഞതിന് ഇനി അവൻ എന്നെ തിരിന്നു പോലും നോക്കില്ല… എന്റെ വിധിയാണിത്.. എന്നെ ആരും വരില്ല രക്ഷിക്കാൻ .. എന്റെ ജീവിതം ഇവിടെ തീർന്നു…

” ഹേയ് . ഡാർലിംഗ്.. ഇന്നലെ ഞാൻ വാരത്തിലുള്ള സങ്കടത്തിലാണോ.. സോറി ബേബി… നിന്റെ റാശിന്റെ കൂടെ നാടുമുഴുവൻ നിന്നെ തിരഞ്ഞു നടപ്പായിരുന്നു.. അവൻ എന്നെ ഒന്ന് വിടണ്ടേ… പിന്നെ രാവിലെ ആയപ്പോ നിന്റെ വീട്ടുകാരെ ഫായിടെ തറവാട്ടിലേക് വിട്ട് ഞാൻ ഇങ്ങോട്ട് സ്കൂട്ടായി… അവര് തമ്മിലടിച്ചു എന്താച്ചാ ആവട്ടെ… ”

” ച്ചി… ദ്രോഹി.. നിന്നെ ഒക്കെ ആണല്ലോ ഈ നാവ് കൊണ്ട് ഞാൻ ഇക്കാ എന്ന് വിളിച്ചത്… എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്.. എന്നെ വെറുതെ വിട്ടൂടെ… ”

” അങ്ങനെ പറയല്ലേ മോളുസേ.. ഈ ഇക്ക ഇത്രയൊക്കെ ചെയ്തത് നിന്നെ കിട്ടാൻ വേണ്ടിയാണ്.. എനിക്ക് നിന്നെ അത്രക് ഇഷ്ട്ടമ് ആണ്…

നിന്നെ ഞാൻ കാണാൻ തുടങ്ങിയ മുതലേ നീ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു… നിന്നോട് അടുത് പെരുമാറുമ്പോ ഒക്കെ നീ എന്റെ ആവണം എന്നാണ് ഞാൻ ആഗ്രഹിച്ചത്….നിന്നെ എന്റെ കൺമുമ്പിൽ എപ്പഴും കാണാൻ വേണ്ടിയാണ് കമ്പനിയിൽ നിനക്കു ആ ജോലി തന്നത്.. പക്ഷേ.. ഇടക്ക് കയറി ആ ഫായി വന്ന് എല്ലാം നശിപ്പിച്ചു… അവനോടുള്ള നിന്റെ അടുപ്പം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… അവനെ ഒഴിവാക്കാൻ ഞാൻ പലതും പ്ലാൻ ചെയ്തു…..അതൊന്നും വർക്ക്‌ ആവാതെ വന്നപ്പോ എന്റെ ദേഷ്യം കൂടി കൂടി വന്നു…കല്യാണ ആലോചന ആയി വന്നപ്പോൾ അതും നിങ്ങൾ മുടക്കി . ഒരവസരം കാത്തിരിക്കുകയായിരുന്നു ഞാൻ.. കമ്പനി ഫായിയുടെ ആണെന്ന് അറിഞ്ഞപഴും അവനെന്നെ അവിടുന്നു ചവിട്ടി പുറത്താക്കിയപ്പഴും എങ്ങനെങ്കിലും നിന്നെ നേടണം എന്ന വാശി ആയിരുന്നു.. .. റാഷിയെ പറഞ്ഞു ഞാൻ എന്റെ വഴിതിയിൽ ആക്കിയിരുന്നു.. അങ്ങനെ ഇരിക്കുമ്പോ ആണ് ഒരു ദിവസം നിങ്ങളുടെ വീട്ടിൽ ഒരു ബഹളം കെട്ടത്.. മതിലിനപ്പുറം എന്താണെന്ന് അറിയാൻ ചെന്ന് നോക്കിയപ്പോ ഒരു ഫോട്ടോ ടെ പേരിൽ തല്ലുകൂടുകയായിരുന്നു നിങ്ങൾ.. അത് ജനാലയിലൂടെ പുറത്തേക് തെറിച്ചു വീണപ്പോ ഞാൻ അത് കൈകൾ ആക്കി.. നോക്കിയപ്പോ നിന്റെ മുഖച്ഛായയുള്ള കുട്ടിയും പിന്നെ നമ്മുടെ കമ്പനി മുതലാളിയും.. ഊഹിച്ചപ്പോ ഫായിയുടെ ഉപ്പ നിന്റെ ഉമ്മാന്റെ ജേഷ്ഠൻ ആണെന് മനസ്സിലായി..അത് എനിക്ക് വീണുകിട്ടിയ ചാൻസ് ആയിരുന്നു.. അത് ഞാൻ ശരിക്കും മുതലാക്കി… നിങ്ങടെ വീട്ടിലേക് ഗുണ്ടകളെ വിട്ട് ആക്രമിച്ചത് ഞാൻ ആണ്… അത് ഫായിയും വീട്ടുകാരും നിങ്ങളോടുള്ള വിദോഷത്തിന്റെ പുറത്തു ചെയ്തതെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചു…. ഫായി നിന്നോടും വീട്ടുകാരോടും പ്രതികാരം ചെയ്യാൻ വേണ്ടിയാണ് നിന്നോട് അടുപ്പം കാണിച്ചത് എന്നത് നീ കണ്ണുമടച്ചു വിശ്വസിച്ചു അവന്റെ മുമ്പിൽ പോയി പ്രകടനം നടത്തിയപ്പോ അത് എനിക്ക് കാര്യങ്ങൾ കുറച്ചൂടെ easy ആക്കി…ഫായിയുടെ വീട്ടുകാർ ഇത്രയൊക്കെ ചെയ്തു എന്നറിഞ്ഞിട്ടും നിന്റെ തള്ളക്കു നിന്നെ എനിക്ക് തരാൻ ഒരു മടി.. പിന്നെ ഞാൻ എന്ത് ചെയ്യാനാ.. മര്യാദക്ക് നിന്നെ കെട്ടിച്ചു തരാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും നടന്നില്ല.. അപ്പൊ പിന്നെ എനിക്ക് ഇതല്ലേ വഴി ഒള്ളു.. നിച്ചുനെ കൊണ്ട് നിന്നെ ഇവിടെക് വരുത്തിക്കാൻ എനിക്ക് കഴിയുമെങ്കിൽ നിന്നെ സ്വന്തമാക്കാനും എനിക്കറിയാ….കേട്ടോടി പുല്ലേ… ”

എല്ലാം കേട്ടപ്പോ എനിക്ക് പൊട്ടിക്കരയാൻ ആണ് തോന്നിയത്.. ആദി .. അവൻ എനിക്ക് നല്ലത് മാത്രേ ചെയ്തിട്ടൊള്ളു.. എന്നിട്ടും ഞാൻ ഒന്നും മനസ്സിലാകാതെ അവനെ അടിക്ക വരെ ചെയ്തു.. i am sorry ആദി.

അപ്പഴേക്കും രജിസ്റ്റാറ് വന്നു എന്ന് പറഞ്ഞു ഒരു ഗുണ്ട റൂമിൽക് വന്നു..

” മോളുസ് പേടിച്ചോ….സോറി… നമുക് കല്യാണം കഴിക്കാനുള്ള സമയമായി.. വാ.. പിന്നെ നീ എന്റെ ആയില്ലേ.. അപ്പോ ആരും ഒന്നും ചോദിക്കാൻ വരില്ലാ.. വാ..വാടി.. ”

ഞാൻ കൂടെ പോകാൻ വിസമ്മതിച്ചു… അവൻ എന്നെ പിടിച്ചു വലിച്ചു ഹാളിലേക്കു കൊണ്ട് പോയി… അവിടെ നിച്ചു ഒരു മൂലയിൽ ഇരുപ്പുണ്ടായിരുന്നു..കൂടാതെ റെജിസ്റ്ററുടെ കൂടെ മറ്റൊരു മുഖം കൂടി ഉണ്ടായിരന്നു… എനിക്ക് സുപരിചിതമായ മുഖം… സവാദ്.. !!!!

അല്ലാഹ്.. ഇവൻ ഇവിടെ.. എങ്ങനെ…നിച്ചുവിനോട് സംസാരിച്ച മറയത്ത് നിന്ന വെക്തി സവാദ് ആണോ.. എന്തൊക്കെയാണ് റബ്ബേ എനിക്ക് ചുറ്റും നടക്കുന്നത്… നിച്ചുനെ ഇവിടെ തട്ടിക്കൊണ്ടന്നതിനു പിന്നിൽ ഇവനാണോ . എന്തിന് വേണ്ടി…??

” മോളുസേ.. വാ.. സമയം ഒട്ടും കളയണ്ട… ഒപ്പിടാം.. നിച്ചു .. നീയണട്ടോ ഒരു സാക്ഷി…ഹഹഹ… ”

നിച്ചു റെജിസ്റ്ററിൽ ഒപ്പിട്ടു…ഇനി അല്ലുവിനെ ഊഴം ആണ്…”

“വേഗം ഒപ്പിടടി… ”

നിച്ചു അവൾക് പേന കൊടുത്തു…
തീർന്നു.. ഇതോടെ എന്റെ ജീവിതം തീർന്നു… ഇവന്റെ പെണ്ണായി നരകിച്ചു ജീവിക്കാനാണ് പടച്ചോനെ നീ എനിക്ക് കരുതി വെച്ചിട്ടുള്ളതെങ്കിൽ നിനക്കു തെറ്റി റബ്ബേ.. ഇവന്റെ പെണ്ണായാൽ ആ നിമിഷം ഞാൻ ആത്മഹത്യാ ചെയ്യും.. ഒരു നിമിഷം പോലും ഈ വൃത്തികെട്ടവന്റെ പെണ്ണായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… മനസ്സ് കൊണ്ട് ഞാൻ സ്നേഹിച്ചത് ഒരാളെ മാത്രം ആണ്.. എന്റെ ആദിയെ… അവന്ന് മാത്രമേ എന്നിൽ അവകാശം ഒള്ളു..

ഞാൻ കണ്ണുനീർ തുടച്ചു ഒപ്പിടാനായി രജിസ്റ്റർ ബുക്ക്‌ വാങ്ങി…

” ഇത്രയും പെട്ടന്ന് തന്നെ ഇവളെ നിനക്കു കിട്ടുമെന്ന് ഞാൻ വിചാരിച്ചതെ ഇല്ലാ.. ” ( സവാദ് )

” എല്ലാം പടച്ചോന്റെ ഹൈർ… ”

” ആ പടച്ചോൻ തന്നെയാടാ ഞങ്ങളെ ഇവിടെ എത്തിച്ചതും… ”

പരിചിതമാർന്ന ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി തരിച്ചു കേട്ട ഭാഗത്തേക് നോക്കി.. അപ്പൊ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. ആദി യും റാഷിയും …. !!

ഞാൻ ഉടനെ തന്നെ ഒപ്പിട്ട പേജ് വലിച്ചു കീറി…. അത് കണ്ട് ആസിഫ് ദേഷ്യം കൊണ്ട് എന്റെ കഴുത്തിനു പിടിച്ചു …..

” എടി…. ”

” തൊട്ട് പോകരുത് അവളെ… ”

ഫായിയുടെ അലറൽ കേട്ട് അവൻ ഞെട്ടി വിറച്ചു കൈ വിട്ടു…

ശ്വാസം കിട്ടാതെ ഞാൻ ചുമച്ചു കൊണ്ടിരുന്നു…

സൽമാൻ എനിക്ക് കാണിച്ച വീഡിയോയിൽ
പർദ്ദ ഇട്ട് സ്ത്രീ എന്ന് വിചാരിച്ച വെക്തി ഫോൺ കാൾ ചെയ്തതിന് ശേഷം കാറിന്റെ അകത്തേക്കു കയറുന്നു.. ശേഷം ഹിജാബ് പൊക്കുന്നു.. അത് സവാദ് ആയിരുന്നു.. കൂടെ driving സൈഡിലുള്ള ആൾ ആസിഫും… !!!

അപ്പോൾ തന്നെ കാര്യങ്ങളുടെ ഏകദേശ ഊഹം എനിക്ക് കിട്ടി…നിച്ചുനെ കിഡ്നാപ് ചെയ്തത് തുടങ്ങി നാടിനെ നടുക്കിയ സന കൊലകേസിനു പിന്നിൽ വരെ സവാദ് ആണെന്നും കൂടെ സഹായം ചെയ്ത് കൊടുത്തത് ആസിഫും ആണെന് എനിക്ക് വെക്തമായി.. ഇനി എന്തിന് എന്ന് മാത്രമേ അറിയാനൊള്ളൂ… എന്നാലും ഇത്രയും നാൾ അവൻ പൊരിഞ്ഞ അഭിനയം ആയിരുന്നല്ലോ…അവന്റെയും അല്ലുന്റെയും ലൊക്കേഷൻ ആണ് ഞാൻ നോക്കാൻ പറഞ്ഞത്…സമാനമായി വന്നപ്പോ എല്ലാം ക്ലിയർ ആയി..

അല്ലു നിച്ചുവിന്റെ കെട്ട് അഴിച്ചു കൊടുത്തു… അവനെ താങ്ങി കൊണ്ട് അവളെന്നെ നോക്കുന്നുണ്ടായിരുന്നു… ആ നോട്ടത്തിൽ തന്നെ അവളെന്നോട് നൂറായിരം വട്ടം മാപ്പ് ചോദിക്കുന്നുണ്ടന് എനിക്ക് മനസ്സിലായി…

ആസിഫും സവാദ്ഉം ഞങ്ങളെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചതല്ല… അവർ എന്തിനും തയ്യാറായി നിൽക്കുകയാണ്…
റാഷി ആസിഫിനെ കണ്ടതും ഓടി ചെന്ന് അവന്റെ മുഖമടച്ചു ഒന്ന് കൊടുത്തു…

” ഡാ ചെറ്റേ.. കൂടെ നിന്ന് ചതിക്കുന്നോ…..ഇത്രയും നീചനാണ് നീയെന്ന് ഞാൻ തിരിച്ചറിയാൻ വൈകിയല്ലോ എന്നോർക്കുമ്പഴാ… ”

” ഇതൊക്കെ ചെറുതല്ലേ റാഷി.. അതിലും വലുത് ചെയ്തിട്ടാണ് ഈ രണ്ടും ഇവിടെ നിക്കുന്നത്… ” ( ഫായി )

” നിനക്കു ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല… നിന്റെ കയ്യിൽ എന്ത് ഉണ്ട് തെളിവായിട്ട്.. police ന്ന് പോലും തെളിയിക്കാൻ പറ്റാത്ത എന്ത് കോപ്പാ നീ ഉണ്ടാകാൻ പോണേ.. ഒന്ന് പോടാ… ” ( ആസിഫ് )

ആസിഫ് പുച്ഛം വാരി വിതറി…
സവാദ് ന് കള്ളി വെളിച്ചത്താവുമെന് മനസ്സിലായപ്പോ അവൻ ഓടി രക്ഷെപെടാൻ നോക്കി..
അവൻ പിന്തിരിഞ്ഞു ഓടാൻ നോക്കിയതും അവിടെ സൽമാനും കൂട്ടരും പോലീസ് മായി എത്തിയിരുന്നു…

” രക്ഷപെടാൻ ശ്രമിച്ചാൽ ഞങ്ങൾ ഷൂട്ട്‌ ചെയ്യും.. പറയുന്നത് കേൾക്കുന്നത് ആണ് നിങ്ങൾക് നല്ലത്… ”

പോലീസ് അവരെ വളഞ്ഞു…

” ആസിഫ്.. തെളിവല്ലേ നിനക്കു വേണ്ടത്.. ഇതാ.. ഈ വീഡിയോ ദൃശ്യങ്ങൾ മതിയാവുമോ…അതിലും വലിയ തെളിവ് ഇതാ നിക്കുന്നു .. നിച്ചു .. ഇനി ഒരൊറ്റ കാര്യം മാത്രം .. ഏറെക്കുറെ എനിക്കറിയാം.. പക്ഷേ അത് എല്ലാരും കേൾക്കേ നിങ്ങൾ രണ്ടും പറയണം.. ഞാൻ തുടങ്ങി വെച് തരാം…

സനയുടെ കല്യാണത്തിന് രണ്ട് ദിവസം മുൻപ് നിച്ചു സനയുടെ റൂമിലേക്കു വരുന്നു … അവിടെ നിച്ചു സവാദിനെ കണ്ടിരിക്കണം .. സനയെ അന്ന് അഭയപെടുത്താൻ വന്ന സവാദിനെ നിച്ചു കണ്ടപ്പോൾ അന്നതെ ശ്രമം പരാജയപെട്ടു.. നിച്ചുവിനെ പുറത്തു വിട്ടാൽ അത് താങ്കൾക് വിനയാകുമെന് ഓർത്തപ്പോൾ അവനെ കിഡ്നാപ് ചെയ്തു…. ഇനി ബാക്കി പോരട്ടെ സവാദേ.. ”

സത്യങൾ പറയുക അല്ലാതെ അവന്ന് വേറെ നിവർത്തി ഇല്ലായിരുന്നു…

” അന്നത്തെ പ്ലാൻ പരാജയപെട്ടപ്പോ കല്യണ തലേന്ന് കാര്യം നടത്താൻ ഞങ്ങൾ തീരുമാനിച്ചു… സന ഒരു കോടിശ്വരി ആയത് കൊണ്ട് അവളുടെ പണത്തിലായിരുന്നു എന്റെ കണ്ണ്… അവളും ഒന്നും ഇല്ലാതെ എന്റെ കൂടെ ഇറങ്ങി വരാമെന്നു പറഞ്ഞപ്പോ എനിക്ക് അത് accept ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല… അങ്ങനെ ഒരാളെ എനിക്ക് എന്തിനാ…..അങ്ങനെയാണ് അവളെ കൊല്ലാൻ തീരുമാനിച്ചത്… കൂടെ അവളുടെ കല്യാണത്തിന് കരുതി വെച്ച സ്വർണവും പണവും എടുത്തു കടന്നു കളയാനും .. പക്ഷേ അവളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത് ന് ശേഷം സ്വർണം എടുക്കാൻ വിചാരിച്ചപ്പഴേക്കും ഫായി റൂമിലേക്കു വരുന്നത് കണ്ടു.. പിന്നെ അവിടെ നിക്കുന്നത് പന്തിയല്ലാന്നു തോന്നി.. അങ്ങനെ ആണ് ഞാൻ അവിടുന്നു രക്ഷപ്പെടുന്നത്… ”

” ഒരു cctv ക്യാമറയിലും പെടാതെ നീ എങ്ങനാ അകത്തു കടന്നതും പൊറത്തെറങ്ങിയതും… അതിന്റെ പിന്നിലെ ഗുട്ടൻസ് എന്താ… ”

” അത് ന്ന് എന്നെ സഹായിച്ചത് ആസിഫ് ആണ്.. ഞാൻ പെട്ട ദൃശ്യങ്ങൾ ഒക്കെ അവൻ മാറ്റി… ഇങ്ങനൊരു വീട് അറേഞ്ച് ചെയ്തു തന്നതും എന്തെങ്കിലും പ്രശ്നം വന്നാല് ഇതിൽ നീ കുരുങ്ങുന്ന പോലെ കാര്യങ്ങൾ കൊണ്ടെത്തിച്ചതും ആസിഫ് ആണ്…. ”

പോലീസ്സ് എല്ലാ സ്റ്റെറ്റ്മെന്റും എടുത്തു… ഫായി വീഡിയോ ദൃശ്യങ്ങൾ പോലീസ് ന് കൈ മാറി… പോലീസ് സവാദിന്റെയും ആസിഫിന്റെയും കൈ ക്ക് വിലങ്ങിട്ടു…

അന്നേരം ആസിഫിന്റെ മുഖം എല്ലാരും ഒന്ന് കാണണമായിരുന്നു.. കുറ്റബോധത്തിന്റെ ഒരു തരി പോലും അവന്റെ മുഖത്തു ഇല്ലായിരുന്നു… അവരെ കൊണ്ട് പോകാൻ നിന്നതും ഫായി പോലീസ് നോട് ഒരു നിമിഷം ചോദിച്ചു… എന്നിട്ട് അല്ലുനെ ചേർത് പിടിച്ചു കൊണ്ട്

” ഇവളെനിക്കുള്ളതാ… അവളെ തട്ടി എടുക്കാൻ നോക്കിയ ഈ ഗതി ആയിരിക്കും… മോൻ കുറച്ചു കാലം ജയിലിൽ ഉണ്ട തിന്ന്.. ഞങ്ങടെ കല്യാണത്തിന്റെ ഒരു പ്ലേറ്റ് ബിരിയാണി അങ്ങേതിച്ചേക്കാം…..കേട്ടോടാ പുന്നാര മോനെ.. ”

പോലീസ് അവരെ കൊണ്ട് പോകുന്നത് സന്തോഷത്തോടെ എല്ലാരും നോക്കി നിന്നു… അപ്പൊ എല്ലാം മറന്ന് അല്ലു ഫായിയെ കെട്ടി പിടിച്ചു……അവര് പരസ്പരം ചുംബങ്ങൾ കൊണ്ട് മൂടി…

ഫായി ഇത്രയും കാലം സ്നേഹിച്ചത് അല്ലുവിനെ തന്നെയാണ് എന്നുള്ള സത്യം അല്ലു അറിയുമ്പോ അതവരുടെ പ്രണയം കുറച്ചൂടെ മനോഹരമാകും അല്ലേ.. അതൊക്കെ നമ്മുടെ ഫായി പറഞ്ഞു കൊടുത്തോളും.. നമ്മൾ ഇനി അതിൽ ഇടപെടണ്ടാ…

💕💕💕💕

” ആ ചിക്കൻ ഇങ് എടുക്ക്….ഡി.. ഗുണ്ടു മുളകെ… മര്യാദക് തന്നോ.. അല്ലങ്കിൽ വലിച്ചു കീറി കളയും.. ” ( ഫായി )..

എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ എല്ലാരും അല്ലുന്റെ വീട്ടിൽ വിരുന്നു കൂടിയിരിക്കുകയാണ്.. ഫായി യുടെ ഫ്രണ്ട്സ് എല്ലാരും ഉണ്ട്…

” തല്ലുകൂടല്ലേ… നിനക്കുളത് ഞാൻ തരാം… ” ( അല്ലുന്റെ ഉമ്മ )

” ഹഹഹ.. എത്ര കാലായി ഇങ്ങനെ.. സന്തോഷായി.. ഇനി എനിക്ക് മരിച്ചാലും സാരല്ല.. ” ( ഫായിന്റെ ഉപ്പ )

” ഉപ്പ ഇങ്ങനെ മരിക്കുന്ന കാര്യം ഒന്നും പറയല്ലേ… എന്റെയും ആദിയുടെയും കല്യാണം നടത്തി തരണം .. പേരക്കുട്ടികളെ താലോലിക്കണം.. ഉപ്പുപ്പാ ആവണം.. അങ്ങനെ എന്തൊക്കെ ഉണ്ട്… ” (അല്ലു )

പിന്നെയാണ് അല്ലുന് തന്റെ അബദ്ധം മനസ്സിലായത്.. അവളുടെ ചമ്മിയ മുഖം കണ്ട് എല്ലാരും ഒരുപോലെ പൊട്ടി ചിരിച്ചു…

” അത് പിന്നെ ഞാൻ.. ഉദ്ദേശിച്ചത്… ”

” ഇനി ഉരുളണ്ട.. എന്തായാലും ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു.. ഫായീടെ പെണ്ണ് അല്ലു തന്നെ…എന്താ പെങ്ങൾ കുട്ടിയുടെ അഭിപ്രായം .. ” ( ഫായി യുടെ ഉപ്പ )

” ഇക്കാക്കാന്റെ അഭിപ്രായം തന്നെയാ ഇന്റെയും അല്ലു ന്റെ ഉപ്പന്റെയും.. ഞങ്ങൾ അത് അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു…. ”

” എന്നാൽ നോമ്പ് ഉം പെരുന്നാളും കഴിഞ് വരുന്ന നല്ലൊരു ദിവസം നമുക് അതങ്ങു നടത്താം.. എന്താ രണ്ടാള്ക്കും സന്തോഷായില്ലേ.. ”

ദിലുന്റെ കൌണ്ടർ കേട്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കയിരുന്നു ഞാൻ… ഇതാ ഓളുടെ വകയും ആയി…

” അതുവരെ പിടിച്ചു നിക്കാൻ രണ്ടാൾക്കും പറ്റണ്ടാവില്ല … എങ്കിൽ പറയാട്ടോ… ഹഹഹ…..നമക് അതിനു മുന്പേ വഴി ണ്ടാകാ… ”

അതുകേട്ട് എല്ലാരും ചിരിയോടെ ചിരി.. ഓൾടെ പറച്ചിൽ കേട്ട് ഞാൻ ആദിയെ നോക്കി.. അവൻ എന്നെ നോക്കി കണ്ണിറുക്കി…പറയല്ലേ എന്ന് അവൻ ആംഗ്യം കാണിച്ചു…..ഈ ആദിയുടെ ഒരു കാര്യം… എനിക്ക് ശരിക്കും നാണം വന്നു… ഞാൻ അവിടുന്നു അകത്തേക്കു ഓടി…

ഓയ്.. ശു.. ശു.. ഇങ്ങോട്ട് .. ദേ .. ഇങ്ങോട്ട് നോകിം.. ഇനി അവിടെ നോക്കി ഇരുന്നിട്ട് എന്താ… അവര് അവരുടെ ലൈഫ് എൻജോയ് ചെയ്യട്ടെ . കല്യാണത്തിന് വിളിക്കാനെങ്കിൽ നമ്മക്കും മൂന്ന് പ്ലേറ്റ് ബിരിയാണിമ് രണ്ട് പ്ലേറ്റ് കപ്‌സയും തട്ടാൻ പോകാം🤪…

അപ്പോ നമ്മുടെ stry അവസാനിച്ചു ട്ടോ.. എല്ലാര്ക്കും ഇഷ്ട്ടായി എന്ന് വിചാരിക്കുന്നു… ഇതുവരെ എന്നേ മനസ്സറിഞ്ഞു സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും ഒരുപാട് നന്ദി.. stry പോസ്റ്റ് ചെയ്ത അക്ഷരത്താളുകൾ ന്ന് പ്രതേകം നന്ദി അറീകുന്നു…..പുതിയ ഒരു വ്യത്യസ്തമാർന്ന നോവലുമായി ഉടൻ വരും.. ഇന്ഷാ അല്ലാഹ്…

ശുഭം……

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മജ്നു – പാർട്ട്‌ 16 (അവസാനഭാഗം)”

Leave a Reply

Don`t copy text!