Skip to content

മജ്നു – പാർട്ട്‌ 15

majnu novel

✒️ റിച്ചൂസ്

സങ്കടവും ദേഷ്യവും കൊണ്ട് അവൾ അലറി…

” നീ ഒരു ചതിയനാണ്…കണ്ണീച്ചോരയില്ലാത്തവൻ.. അത് ഞാൻ തിരിച്ചറിയാൻ വൈകി പോയി…. എന്തിനാടാ നീയെന്റെ കുടുംബത്തെ……എന്നിട്ട് നീയെന്ത് നേടി… നിന്നിൽ നിന്ന് ഞാൻ ഇത്‌ ഒരിക്കലും പ്രതീക്ഷിച്ചതല്ല ഞാൻ.. അറിഞ്ഞോ അറിയാതെയോ നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു പോയി…നീ എന്റെ ജീവിതത്തിൽ വേണമെന്ന് ആഗ്രഹിച്ചു പോയി…. പക്ഷേ.. നീയതെല്ലാം മുതലെടുക്കുകയായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല… നീ.. നീ .. ഒരു ക്രൂരനാ.. കൂടെ നിന്ന് ചതിച്ചില്ലേ എന്നെ നീ.. എന്നിട്ട് ഒന്നും അറിയാത്തത് പോലെ നിക്കുന്നത് കണ്ടില്ലേ… ഒരു ഉളുപ്പും ഇല്ലാണ്ട്…. ”

” അല്ലു.. പ്ലീസ് .. താനെന്തൊക്കെയാ ഈ പറയുന്നേ.. എനിക്കൊന്നും മനസ്സിലാവുന്നില്ല… ”

” ഓഹ്.. ഇനി നീ ഒന്നും അറിഞ്ഞും കാണില്ല .. ചെയ്തും കാണില്ല…. നഷ്ടപെട്ടത് ഞങ്ങള്കാണല്ലോ.. എന്നാലും നിന്നെ ഞാൻ ഇത്രയും കാലം വിശ്വസിച്ചു കൂടെ കൂട്ടിയതിന്നു ഞാൻ എന്നെ തന്നെ ആണ് പഴിക്കുന്നത്…നിന്റെ അഭിനയം എന്തായാലും പൊളിയായിരുന്നു…ഇതുവരെ കൊണ്ടത്തിച്ചല്ലോ..നിന്നെക്കാളും എത്രയോ ബേധമാ ആസിഫ്ക്കാ… നിനക്കു വേണ്ടി ഇക്കാന്റെ പ്രൊപോസൽ വരെ ഞാൻ വേണ്ടാന്ന് വെച്ചു… പക്ഷേ.. നിന്റെ ഉള്ളിലെ വിഷം ഞാനറിഞ്ഞില്ലല്ലോ…എന്റെ തെറ്റാ.. എല്ലാം എന്റെ തെറ്റാ…. ആ തെറ്റനിക് തിരുത്തണം…. ഇനി നിന്റെ ഒരു കളിയും നടക്കില്ല.. ഒരു വേലത്തരവും ഈ അല്ലുണ്ടെടുത്ത് വില പോകുകയും ഇല്ലാ…. ഇനിമുതൽ നീ എനിക്ക് ശത്രുവാ..നിന്റെ നാശമാണ് എന്റെ ലക്ഷ്യം.. ഇപ്പൊ നീ ചെയ്ത് കൂട്ടിയതിനൊക്കെ നിന്നെ കൊണ്ട് ഞാൻ സമാധാനം പറയിപ്പിക്കും… ”

” അല്ലു.. ഞാൻ… ”

” നിർത്ത്.. എനിക്കൊന്നും കേൾക്കണ്ടാ.. എല്ലാം ഇവിടെ കൊണ്ട് തീർത്തോ.. ഇനി ഈ അല്ലുന്റെ വഴിയിൽ എങ്ങാനും നിന്നേ കണ്ടാ…..ഞാൻ ആരാണെന്ന് നീ ശരിക്കും അറിയും mr.ഫാദി ആദം… കേട്ടല്ലോ… ”

” അല്ലു ഡാ.. അവൻ നിന്നെ…. ” (ഹാഷി )

” ന്യായികരിക്കാൻ ആരും ഇങ്ങോട്ട് വരണ്ടാ… ഇവന്റെ വാലിതുങ്ങികൾ അല്ലേ.. പോയി കൂട്ടുകാരനെ നിലക്ക് നിർത്ത്… ”

” എടി… ” ( സൽമാൻ )

സൽമാൻ അവളെ മെക്കട്ട് കയറാൻ നിന്നതും ഫായി തടഞ്ഞു.

അതും പറഞ്ഞു അല്ലു സ്കൂട്ടിയും എടുത്തു പോയി…

എന്തൊക്കെയാണ് ഇവിടെ നടന്നത്… അല്ലുവിന് കൊടുക്കാൻ വെച്ച ബൊക്ക അവനുപോലും അറിയാതെ കയ്യിൽ നിന്ന് താഴെ വീണു… സങ്കടം സഹിക്കാൻ കഴിയാതെ അവനാ മണ്ണിൽ ഇരുന്നു… എല്ലാരും അവന്റെ അടുത്തേക് ഓടി വന്നു… അവനെ കെട്ടിപിടിച്ചു കരഞ്ഞു..

” ഇല്ലടാ.. ഒന്നും ഇല്ലാ.. അവൾ പോണെങ്കിൽ പോട്ടെ… ” ( ഹാഷി )

” സ്നേഹിക്കുന്നോരുടെ വില അറിയില്ലവൾക്ക്.. വിട്ടേക്കടാ… ” ( ശ്രുതി )

” എന്നാലും പെട്ടന്ന് അവൾക്കിത് എന്തുപറ്റി.. ഈ മാറ്റം .. ഒന്നും മനസ്സിലാവുനില്ലല്ലോ.. അതിനു മാത്രം നീ എന്ത് തെറ്റാ ചെയ്തത്.. ” ( ഡാനിയ )

ഫാദി പൊട്ടിക്കരഞ്ഞു…

” എനിക്കറിയില്ല.. ഒന്നും അറിയില്ലാ… അവൾ പറഞ്ഞത് കേട്ടില്ലേ .. ഞാൻ അവളെ ചതിച്ചു എന്ന്… എങ്ങനെ… ”

അവൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. അത്രമേൽ ആഴത്തിൽ അവന്റെ ഹൃദയത്തിൽ മുറിവേറ്റിരുന്നു…

” ഈ അവസ്ഥയിൽ അവനെ എന്തായാലുക്ക ഒറ്റക് വിടണ്ടാ.. ഹാഷി.. കമ്പനി വകയുള്ള ഗസ്റ്റ് ഹൗസിലേക്ക് പോകാ… ”

അവരെല്ലാവരും അവനെ കൊണ്ട് ഗസ്റ്റ് ഹൗസിലേക് വിട്ടു…

💕💕💕

അവിടുന്ന് ഞാൻ നേരെ പോയത് വീട്ടിലേക്കാണ്.. ഡിസ്ചാർജ് ആയി എല്ലാരും വീട്ടിൽ എത്തിയിരുന്നു…
അകത്തു കെട്ടി നിർത്തിയ കണ്ണുനീർ റാഷിയെ കണ്ടതും അണപൊട്ടി ഒഴുകി…

” റാഷി… അവന്റെ കളികൾ എനിക്ക് ഇപ്പഴാണ് മനസ്സിലായത്…എന്നോട് ക്ഷമിക് … ഇനി ഞാൻ അവന്റെ ഒപ്പം കൂടില്ല….അവൻ ചതിയൻ ആണ്… എന്നാലും ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു പോയി റാഷി….എന്റെ തെറ്റാണ്.. പറ്റിപ്പോയി…. ”

അവൾ തേങ്ങി തേങ്ങി കരഞ്ഞു.. റാഷി അവളെ ആശ്വസിപ്പിച്ചു…

” സാരല്ലടാ… വൈകിയാണെങ്കിലും എല്ലാം തിരിച്ചറിഞ്ഞല്ലോ… അത് മതി….മോള് റൂമിൽ പോയി ഒന്ന് വിശ്രമിക് .. ഒന്ന് ഉറങ്ങി എണീറ്റ എല്ലാം ശരിയാവും…. ”

നേരം ഉച്ച കഴിഞ്ഞിരുന്നു… ഞാൻ റൂമിൽ എത്തി ബെഡിൽ കിടന്നു കുറെ നേരം കരഞ്ഞു.. ചീഞ്ഞു നെ വിളിച്ചു കാര്യം പറഞു.. അവളും എന്ത് പറയാൻ ആണ്.. പിന്നെ എഴുനേറ്റ് വാഷ്‌റൂമിൽ ചെന്ന് മുഖമൊക്കെ നന്നായി കഴുകി….കണ്ണാടിയിലേക് നോക്കുമ്പോ എനിക്ക് വീണ്ടും കരച്ചിൽ വന്നു.. ഇല്ല അല്ലു.. ഇനി നീ കരയരുത്.. എല്ലാം മറക്കണം….

പെട്ടന്ന് ഫോൺ അടി കേട്ട് ഞാൻ റൂമിലേക്കു ചെന്നു… അതൊരു പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു.. ഞാൻ കാൾ എടുത്തു…

” അ… അല്ലു… ഞാൻ നിച്ചു ആടാ… എന്നെ .. എന്നെ രക്ഷിക്ക്…town ന്ന് 2 km മാറി പഴയ ആശുപതിക് അടുത് ഉള്ളിലേക്കുള്ള ഒരു ആളൊഴിഞ്ഞ വീട്ടിൽ എന്നെ പൂട്ടിയിട്ടിരിക്കാടാ…എന്നെ രക്ഷിക്കണം..അല്ലങ്കിൽ ഞാൻ ചത്തു പോകും .. ”

അല്ലാഹ്.. നിച്ചു.. പെട്ടന്ന് അവന്റെ വോയിസ്‌ കേട്ടപ്പോ എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു…. അന്നേരം അവൻ ആദിയുടെ ചങ്ക് ആണെന്ന കാര്യം വരെ ഞാൻ മറന്നു…

” നിച്ചു….. ഹലോ… നിച്ചു…നീ പേടിക്കണ്ടഡാ.. നിച്ചു.. … ”

അപ്പഴേക്കും കാൾ കട്ട് ആയിരുന്നു… അവൾ ഒരു എത്തും പിടിയും കിട്ടാതെ ബെഡിൽ ഇരുന്നു…..നിച്ചു…..അവനിപ്പഴും ജീവിച്ചിരിപ്പുണ്ട് എന്നത് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല.. പാവം.. ആ ശബ്ദം കേട്ടാൽ അറിയാം.. അവന്റെ അവസ്ഥ അത്ര ദയനീയമാണെന്ന്… ഇവിടെ അവൻ ആദിയുടെ കൂട്ടുകാരൻ എന്നതിൽ പ്രസക്തി ഇല്ലാ… അവന്റെ ജീവൻ രക്ഷിക്കണം .. അതാണ് മുഖ്യമ്… എന്നെ വിശ്വസിച്ചു വിളിച്ചതല്ലേ.. എന്തെങ്കിലും ചെയ്തേ പറ്റൂ…..അവൻ ചിലപ്പോ ആരുടെയും കണ്ണിൽ പെടാതെ വിളിച്ചതാവാം…അപ്പൊ … ഒറ്റക് പോണത് ബുദ്ധിയെല്ല…. ഫായി? .. വേണ്ടാ..അവനുമായി ഒരു കണക്ഷനും ഇനിയില്ല… ആസിഫ്ക്കാനെ വിളിക്കാം.. അതാണ് നല്ലത്….

ഞാൻ വേഗം റെഡി ആയി.. താഴെ ചെന്നപ്പോ ഉമ്മ ഉണ്ടവിടെ..

” നീ എങ്ങോട്ടാടി… ”

” ഉമ്മാ.. ഞാനിപ്പോ വരാം.. ഒരു urgent മാറ്റർ… ”

പിന്നെ ഒന്നും പറയാൻ നിക്കാതെ സ്കൂട്ടിയെടുത്ത് പറഞ്ഞ സ്പോട്ടിലേക് വിട്ടു…..പോകും വഴി ആസിഫ്ക്കാനെ വിളിച്ചു കാര്യം പറഞ്ഞു..

” നീ വിട്ടോ.. ഞാൻ പിന്നാലെ വരാം.. സൂക്ഷിക്കണം അല്ലു… പിന്നെ തത്കാലം ആരോടും ഒന്നും പറയണ്ടാ… ”

” ഓക്കേ ഇക്കാ.. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല.. ഇക്ക വേഗം വരാൻ നോക്ക്… ”

” ഓക്കേ ഡാ…നീ ധൈര്യായിട്ട് പൊക്കോ.. ഞാൻ പോലീസ് നെ കൊണ്ട് അങ്ങെത്താം… ”

💕💕💕

നിച്ചു പറഞ്ഞ അടയാളവും ഒക്കെ വെച് ഞാൻ സ്ഥലത്തെത്തി.. സ്കൂട്ടി പഴയ ആശുപത്രിക്കു അടുത് ആയിട്ട് ആരും ശ്രദ്ധിക്കാത്ത രീതിയിൽ പാർക്ക് ചെയ്തു..ഹെൽമെറ്റും ബാഗുമെല്ലാം അതിൽ വെച്ചു … കുറച്ചു മുന്നോട്ട് നടന്നതും അകത്തേക്കു ഒരു പോക്കറ്റ് റോഡ് പോകുന്നുണ്ടായിരുന്നു…ചുറ്റും കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് അധികമാരും ശ്രദ്ധിക്കാത്ത ഒരു സ്ഥലമായിരുന്നത്… ഞാൻ പതുങ്ങി പതുങ്ങി ആ വഴി പോയതും അത് ഒരു പഴയ ഒരു ഓടിട്ട വീട്ടിലേക്കായിരുന്നു എത്തിച്ചേർന്നത് …..ആ പരിസരത്തു ആള്താമസം ഒന്നും ഉള്ള ഒരു ലക്ഷണവും ഇല്ലാ… വീട്ടിലും തന്നെ ആരും ഉള്ളതായി തോന്നുന്നില്ല.. ഉള്ള ധൈര്യം ഒക്കെ സംഭരിച്ചു ഞാൻ പിന്നാംപൊറത്തൂടെ അകത്തേക്കു കടക്കാൻ ഒരു ശ്രമം നടത്തി.. ഭാഗ്യത്തിന് ഡോർ ലോക്ക്ഡ് അല്ലായിരുന്നു….

ആസിഫ്ക്ക എത്താറായോ ആവോ.. ഒന്ന് വിളിച്ചു നോക്കിയാലോ… ഞാൻ ഫോൺ തപ്പിയതും അപ്പഴാണ് എനിക്ക് എന്റെ അമിളി മനസ്സിലായത്… ഫോൺ വണ്ടിയിൽ വെച്ചു മറന്നു.. ഓഹ് .. ഇനി തിരിച്ചു പോയി എടുക്കുന്നത് ബുദ്ധിയല്ല.. ആരുടെ എങ്കിലും കണ്ണിൽ പെട്ടാൽ തീർന്നത് തന്നെ…..ഇക്ക വരുമെന്ന് അല്ലേ പറഞ്ഞത്…വരും…

ഞാൻ സൂക്ഷിച് ശബ്ദം ഉണ്ടാകാതെ അകത്തേക്കു നീങ്ങി…അവിടെ ആകെ പോടീ പിടിച്ച് അങ്ങും ഇങ്ങും സാധങ്ങൾ ഒക്കെ കൂട്ടിയിട്ടിട്ടുണ്ട്‌ .ആകെ എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി …അവിടെ മൊത്തം ഒരു അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു….പെട്ടന്ന് ഒരു മുറിയിൽ നിന്ന് ആരോ ചുമക്കുന്ന ശബ്ദം…

അത് നിച്ചു ആയിരിക്കും… ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു നോക്കി .. അതൊരു അടച്ചിട്ട മുറിയായിരുന്നു….ഞാൻ അത് തള്ളി തുറന്നതും അകത്തു ഒരു മൂലയിൽ അതാ ഒരാൾ.. മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ടു അത് നിച്ചു ആയിരുന്നു…

ഞാൻ അവന്റെ അടുത്തേക് ഓടി ചെന്നു.. ആകെ തളർന്നു അവൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു… അവന്റെ കൈകൾ കെട്ടിയിരുന്നു…..എന്നെ കണ്ടതും അവന്റെ കണ്ണിലെ തിളക്കം.. അത് ഞാൻ അനുഭവിച്ചറിഞ്ഞു….. സന്തോഷം കൊണ്ട് അവന്ക് ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. പക്ഷേ.. അവൻ ആരെയോ ഭയപ്പെടുന്ന പോലെ…

” നിച്ചു.. ഡാ… ആരാടാ നിന്നെ… ”

ഞാൻ അവന്റെ കെട്ടഴിക്കാൻ നിന്നതും

” അല്ലു നീ പോ.. ഇവിടുന്ന് പോ.. നീ ഇവിടെ സേഫ് അല്ലാ… പോ.. പറയുന്ന കേൾക്… ”

” നീ എന്തിനാ പേടിക്കുന്നത്.. നിന്നെ രക്ഷിക്കാനാ ഞാൻ വന്നേ.. ആസിഫ്ക്ക ഇപ്പൊ പോലീസ് നെ കൂട്ടി വരും…. നീ എണീക്ക്… ”

ഞാൻ അത് പറഞ്ഞതും വീണ്ടും അവന്റെ കണ്ണിൽ ഭയം കൂടി വരുന്നത് ഞാൻ കണ്ടു…. പെട്ടന്ന് പൊറത്തുനിന്ന് ആരുടെയോ സംസാരം കേൾക്കാൻ തുടങ്ങി.. അപ്പോൾ അവൻ കൂടുതൽ വെപ്രാളപ്പെട്ടു…

” അല്ലു.. പറയുന്നത് കേൾക് പ്ലീസ്‌.. നീ പോ .അവര് വരുന്നതിനു മുൻപ് വേഗം രക്ഷപെഡ്.. ടി.. പോടീ… ”

അവൻ അലറിയപ്പോ ഒരു നിവർത്തിയുമില്ലാതെ ഞാൻ വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി… അവൻ എന്നെ നോക്കി നിസ്സഹായാവസ്ഥയോടെ പൊട്ടിക്കരയുന്നത് കണ്ടപ്പോ എന്റെ നെഞ്ച് പിടഞ്ഞു… റൂം പഴയ പോലെ ലോക്ക് ചെയ്ത് ഞാൻ ഒരിടത്തു മറഞ്ഞിരുന്നു..അവിടുന്നു പോകാൻ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല.. .. ഇവൻ ഭയക്കുന്ന ആ ആള് ആരാണ് എന്നറിയണം.. അതായിരുന്നു അടുത്ത എന്റെ ലക്ഷ്യം..

റൂം തുറക്കുന്ന സൗണ്ട് കേട്ടതും ഞാൻ ചെവി കോർത്തു..

” ഡാ…നിന്റെ മറ്റവൾ വന്നില്ലേ ഇതുവരെ…. എന്തേ..നിന്റെ കൂട്ടുകാരൊക്കെ നിന്നെ മറന്നോ… നീ കരഞ്ഞു പറഞ്ഞതൊക്കെ വെറുതെ ആയോടാ… ശങ്കറേ.. എന്താടാ.. അവൾ വരോ.. പ്ലാൻ വർക്ക്‌ ഔട്ട് ആവില്ലേ… ”

” മുതലാളിയുടെ അല്ലേ പ്ലാൻ.. പിന്നെ വർക്ക്‌ ഔട്ട് ആകാതിരിക്കോ… അവൾ വരും… ”

യാ അല്ലാഹ്… അവര് പറയുന്ന കേട്ട് ഞാൻ വാ പൊത്തി.. എനിക്ക് പേടി കൂടി കൂടി വന്നു.. എന്റെ നെഞ്ച് പടപടാ എന്നിടിച്ചു…

അപ്പൊ നിച്ചു വിളിച്ചതല്ല.. അവനെ കൊണ്ട് വിളിപ്പിച്ചതാ.. അതാണ് അവന്റെ കണ്ണുകളിൽ ഭയം കണ്ടത്…. ഏത് നേരത്താണാവോ ഒറ്റക് പോരാൻ തോന്നിയത്… ഇനി പറഞ്ഞിട്ട് കാര്യമില്ല.. പെട്ടു.. ആസിഫ്ക്ക വരുന്ന വരെ ഇവരുടെ കണ്ണിൽ പെടാതിരിക്കണം…എന്നാലും ആരാണയാൾ…..കേട്ടു പരിചയം ഉള്ളപോലെ ഒരു തോന്നൽ… റബ്ബേ.. കാത്തോളണേ..

” നിനക്കു അവളെ കിട്ടില്ലെടാ പട്ടികളെ… അവൾ രക്ഷപെട്ടു.. ഇനിയവൾ പോലീസ് മായി വരും.. നോക്കിക്കോ.. നിങ്ങളൊക്കെ പിടിക്കപ്പെടും… ”

” ചാകാനായാലും തെണ്ടിയുടെ നാവിന്റെ നീളം കണ്ടില്ലേ… ഒരിറ്റു വെള്ളം പോലും കൊടുക്കരുത് ഇവന്ന്.. അവിടെ കിടന്നു തീരട്ടെ… ഇവൻ ചത്താലും എനിക്ക് ഒന്നുല…”

പടച്ചോനെ.. ആസിഫ്ക്ക ഒന്ന് വേഗം വരണേ… നിച്ചു നെ എങ്ങനെ എങ്കിലും രക്ഷിച്ചേ പറ്റൂ…

ഞാൻ അവിടുന്നു തിരിഞ്ഞതും എന്റെ പിന്നിൽ അതാ നിക്കുന്നു ആസിഫ്ക്കാ…

” ഇക്കാ.. എപ്പോ വന്നു.. പോലീസ് എവിടെ… നിച്ചു.. നിച്ചു നെ ഞാൻ കണ്ടു.. അവനെ അവിടെ കെട്ടിയിട്ടിരിക്കുവാ.. വാ.. നമുക് ചെന്ന് രക്ഷിക്കാം…, ”

ആസിഫ്ക്ക ഒന്നും മിണ്ടുന്നില്ല.. എന്നെ തന്നെ നോക്കി നിക്കുകയാണ്.. ആ മുഖത്തു എന്താണ് എന്നുള്ളത് അന്നേരം എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.. ഇതുവരെ ഞാൻ കണ്ട ആസിഫിക്ക അല്ലായിരുന്നു അപ്പോൾ എന്റെ മുമ്പിൽ ഉണ്ടായിരുന്നത്….അപ്പൊ അപ്പുറത്തെ മുറിയിൽ നിന്നും നിച്ചുവിനോട് അയാൾ പറയുന്ന കാര്യം കേട്ട് എന്റെ ഹൃദയ മിടിപ്പ് നിക്കും എന്നപോലെ എനിക്ക് തോന്നി.. ഒരിക്കലും എനിക്ക് വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ് അപ്പൊ ഞാൻ കേട്ടത്… ആ ഒരു നിമിഷത്തെ എന്റെ ഒരു അവസ്ഥ.. അത് പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല..

” എടാ….നീ അറിയാൻ വേണ്ടി ഒരു കാര്യം പറയാ… ഇവിടുന്നു നിനക്കു രക്ഷയില്ല.. ഒരു പോലീസും ഇവിടേക്ക് വരത്തുമില്ല… ഇതിന്റെ ഒക്കെ മാസ്റ്റർ ബ്രെയിൻ.. ആസിഫ് ആ .. അവന്റെ മേലെ ഒരു പരുന്തും പറക്കില്ല… പറത്തിക്കില്ല… ഇത്രയും പ്ലാൻഡ് ആയി അവന്ന് അല്ലുനെ ഇവിടെ എത്തിക്കാൻ കഴിഞ്ഞെങ്കിൽ മുന്നോട്ട് ഞങ്ങൾ പ്ലാൻ ചെയ്തത് ഒക്കെ അത്പോലെ നടക്കും… കേട്ടോടാ $#%$…”

ആസിഫ് എന്നെ നോക്കി ചിരിച്ചു നിക്കാണ്.. അല്ലാഹ്.. എന്തിനായിരുന്നു എന്നോട് ഈ പരീക്ഷണം… ആസിഫ് ഇക്ക എന്നെ ചതിക്കായിരുന്നോ… എന്താണിവിടെ നടക്കുന്നത്…

പേടിച്ചു പേടിച്ചു ഞാൻ ആകെ വിയർത്തു കുളിച്ചിരുന്നു…

” പ്ലീസ്‌.. എന്നെ ഒന്നും ചെയ്യരുത്… ”

അവൻ അടുത് വന്ന് മുഖം എന്റെ കഴുത്തിലേക് അടുപ്പിച്ചു.. എനിക്ക് അറപ്പും വെറുപ്പും എല്ലാം കൂടി വന്ന് ഞാൻ അവനെ തള്ളിമാറ്റി..

” എന്ത് പറ്റി.. അല്ലു.. ഞാൻ നിന്റെ ആസിഫ്ക്ക അല്ലേ…. എന്നെ നീ എന്തിനാ പേടിക്കുന്നെ… ”

ഞാൻ അവിടുന്ന് ഓടാൻ നിന്നതും അവൻ എന്റെ കയ്യിൽ കയറി പിടിച്ചു… കൈ പിന്നിലേക്കു വലിച്ചു പിടിച്ച് അവൻ എന്നെ അവന്റെ നെഞ്ചിലേക് അടുപ്പിച്ചു…..

” നിനക്കു ഇവിടുന്നു രക്ഷപെടാൻ കഴിയില്ല അല്ലു.. ചുറ്റും എന്റെ ആൾകാരാ..ഹാഹാഹാ… ”

അവൻ ഒരു കഴുകനെ പോലെ അട്ടഹസിച്ചു..

” നിനക്കു എന്താ വേണ്ടത്.. എന്നെ വെറുതെ വിട് പ്ലീസ്.. എനിക്ക് പോണം.. ”

” എനിക്ക് നിന്നെയ വേണ്ടത് അല്ലു… നമുക് ഓടിപോയി കല്യാണം കഴികാം …ആരും വരാത്ത ഒരിടത് നമക് ജീവിക്കാ…”

” ച്ചി… ഞാൻ സമ്മതിക്കില്ല… എനിക്ക് പോണം.. തന്റെ മനസ്സ് ഇത്രയും വൃത്തികെട്ടത് ആണെന്ന് ഞാൻ അറിഞ്ഞില്ലാ…..ഇതിനൊക്കെ നിനക്കു ഞാൻ കാണിച്ചു തരാം.. അഴി എണ്ണും താൻ.. ”

” ചിലകാതെ പെണ്ണേ..നീ എങ്ങനെ പോകും എന്നാ എന്റെ പിടിയിൽ നിന്ന് നീ രക്ഷപ്പെട്ടാൽ അല്ലേ… ”

അപ്പഴേക്കും അവന്റെ ഫോൺ ring ചെയ്തു..ഫോൺ സ്‌ക്രീൻ അവൻ എന്റെ നേരെ പിടിച്ചു… റാഷി ആയിരുന്നത്….ഞാൻ ശബ്ദമുണ്ടാകാൻ നിന്നതും എന്റെ വാ പൊത്തിപിടിച്ചു അവൻ കാൾ അറ്റൻഡ് ചെയ്തു…

” ഹലോ.. അസിഫെ.. അല്ലു ഇതുവരെ വീട്ടിൽ എത്തിയിട്ടില്ലടാ.. നേരം ഒത്തിരി ആയില്ലേ.. ഫോൺ വിളിച്ചിട്ട് എടുക്കുന്നതും ഇല്ലാ… എന്താ ചെയ്യാ… ”

” ആണോ… അവൾ ചിലപ്പോ അവളുടെ ഫ്രണ്ട്സിന്റെ വീട്ടിൽ എങ്ങാനും കാണും.. നീ അവരെ ഒക്കെ ഒന്ന് വിളിച്ചു നോക്ക്… ”

” ഇല്ലടാ.. വൈകീട്ട് urgent ആയിട്ട് ഒന്ന് പുറത്തു പോകാ എന്ന് പറഞ്ഞാ അവൾ പോയത്… ഓൾടെ ഒരു കൂട്ടുകാരിയെ വിളിച്ചപ്പോ അല്ലു ഫായിന്റെ അടുത് പോയി പ്രശ്നം ഇണ്ടാകീകുണ്ത്രെ എന്നാണ് പറഞ്ഞത്.. ഇനി അവൻ അതിന്റെ ദേഷ്യത്തിന് വല്ലതും…നിന്നോട് വല്ലതും പറഞ്ഞോ .. ”

” വൈകീട്ട് എനിക്കും മെസേജ് അയച്ചിരുന്നു.. ഫായിനെ കാണാൻ പോകും എന്ന് പറഞ്ഞു കൊണ്ട്.. ഞാൻ വിലക്കിയതാണ്.. പിന്നെ ഒന്നും അവൾ പറഞ്ഞില്ല.. ”

” എങ്കിൽ മിക്കവാറും അവൻ തന്നെയാവും എന്റെ അല്ലുനെ… ”

” നീ കരയാതിരിക്ക്…അവൻ ദേഷ്യത്തിന് ചിലപ്പോ എന്തെങ്കിലും ഒക്കെ ചെയ്യാനും വഴി ഉണ്ട് .. നീ അവന്റെ അടുത്തേക് ചെല്ല്.. ഞാൻ അങ്ങട്ട് എത്തിക്കോളാ… ”

” ഓക്കേ ഡാ… ”

റാഷിയോടുള്ള അവന്റെ കല്ല് വെച്ചുള്ള നുണ പറച്ചിൽ കേട്ട് എനിക്ക് തരിച്ചു കയറി…. അവൻ കൈ എടുത്തതും

” എന്നെ വിട്.. വിടാനല്ലേ പറഞ്ഞത്.. എല്ലാം നീ ചെയ്തിട്ട് ആദിയെ കരുവാകുന്നോ… ”

” അത് അല്ലു.. ഇപ്പോൾ തന്നെ ഇഷ്ടം പോലെ കുറ്റങ്ങൾ ഞാൻ അവന്റെ മേലെ ചാർത്തിയിട്ടുണ്ട്…..ഇതും കൂടെ കിടക്കട്ടെ.. എല്ലാം വഴിയേ പറയാം.. നീ വന്നു കയറിയത് അല്ലേ ഒള്ളു.. ഒക്കെ ഇരുന്ന് ഒരു സ്റ്റോറി പോലെ പറഞ്ഞു തരാ…. ഇപ്പൊ എന്റെ മോളുസ് വാ… ”

” വിട്.. എന്നെ വിടാനല്ലേ പറഞ്ഞേ.. എനിക്ക് പോണം…. എന്നെ വിട്.. പ്ലീസ്…. ”

അവൻ എന്നെ അവനിലേക് അടുപ്പിച്ചു.. എന്റെ മണം അവൻ മൂക്കിലേക് വലിച്ചു കയറ്റി.. ഞാൻ കുറെ കുതെറി മാറാൻ നോക്കിയതും നടന്നില്ല…. അവന്റെ കൈക്കുള്ളിൽ ഞാൻ പിടഞ്ഞു…

” അടങ്ങി നിക്കെടി പെണ്ണേ.. എന്താ മണം… ആഹ്… തലയ്ക്കു മത്തു പിടിക്കുന്നു പെണ്ണേ… ഇന്ന് എനിക്ക് നിന്നെ വേണം … ഇന്ന് നമ്മുടെ ദിവസം ആണ്…നമ്മടെ ആദ്യരാത്രി… കരഞ്ഞു കണ്ണീർ വാർക്കാതെ വഴങ്ങിയ നിനക്കു നല്ലത്…..നാളെ നമ്മടെ രജിസ്റ്റർ മാരേജ്… എങ്ങനെ… മൈ ലിറ്റിൽ angel..ഒന്ന് ചിരിക്ക്.. ചിരിക്ക് പെണ്ണേ..ഹഹഹ .. ”

അവന്റെ കണ്ണിലെ കാമകൊതിയൻ ഉണർന്നെഴുനേറ്റു അട്ടഹസിച്ചു…അത്രയും ഭീകരമായിരുന്നത്….

തുടരും….

😘😘😘മുത്തുമണീസ്.. അങ്ങനെ നമ്മൾ ക്ലൈമാക്സ്‌ ലേക് എത്തിയിരിക്കുകയാണ്… അടുത്ത പാർട്ട്‌ ആയ climax ഓടെ ഈ കഥ അവസാനിക്കുകയാണ്.. ഇത്രയും ദിവസം മനസ്സറിഞ്ഞു എന്നേ  സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും ഒരുപാട് നന്ദി….

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

5/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!