Skip to content

മജ്നു – പാർട്ട്‌ 12

majnu novel

✒️ റിച്ചൂസ്

രാത്രി ഒട്ടും ഉറങ്ങീലാ.. എങ്ങനെ ഉറങ്ങാനാ… ആദിടെ പ്ലാൻ എന്തെന്നറിയാതെ മനസ്സമാധാനം വരണ്ടേ….

ഇന്നാണ് ആസിഫിക്കാ ഇന്നേ പെണ്ണ് കാണാൻ വരുന്നത്….

ആദി എന്താണാവോ കരുതീക്കുന്നത്… ഇനി ഞാൻ ആ കൊക്കനെ കെട്ടേണ്ടിവരോ… ഹേയ് അങ്ങനെ ഒന്നും നടക്കില്ല… ഇത് ആലിയയാണ്….

എന്തായാലും ഇത് ഇന്റെ ഫസ്റ്റ് പെണ്ണ് കാണലല്ലേ… സൊ.. മോശാക്കണ്ട…..മേക്കപ്പ് കുറച്ചു ഓവർ ആയാലും കുഴപ്പല്യ.. കുറഞ്ഞു എന്നാരും പറയരുത്… കിടക്കട്ടന്നേ. ഇതൊക്കെ അല്ലുന്റെ ചെറിയൊരു നമ്പർ അല്ലേ… നടക്കാതിരിക്കാൻ വേറെ എത്ര മാർഗങ്ങൾ ..
ഹിഹി… മോനെ ആദി.. ഞാൻ നിന്നെ കൊണ്ടേ പോകു…..

അങ്ങനെ ഒരു വൈറ്റ് വിത്ത്‌ പിങ്ക് ടോപ്പും പലാസയും ഇട്ടു.. ആആ.. ഇതൊക്കെ മതി.. അല്ലപിന്നെ ….അങ്ങനെ ഒരു വിധം ഒരുങ്ങി…..

താഴെ നിന്ന് ഒരുക്കങ്ങളുടെ സൗണ്ട് കേൾക്കാനുണ്ട്…. എത്ര ഒരുകീട്ടും ഒരു കാര്യവുമില്ല.. ഇതൊന്നും നടക്കാൻ പോണില്ല…..

ഞാൻ താഴേക്കു ചെന്നു…റബ്ബേ ടെൻഷൻ ആവുന്നുണ്ടല്ലോ …പണിപാളിയ എന്ത് ചെയ്യും…? ആലോചിക്കുമ്പോ പിരാന്ത് വരുന്നുണ്ട്….ഒന്നുടെ ഒന്ന് ആദിയെ വിളിച്ചു ചോദിച്ചാലോ.. ഞാൻ ഫോൺ ചെയ്തു.. റിങ് ഉണ്ട് .. ബട്ട് എടുക്കുന്നില്ല.. കള്ള ഹംക് … എന്റെ കാര്യം മറഞ്ഞു പൂര ഒറക്കമാണെന്നാ തോന്നുന്നേ…കൊളമാക്കിയ.. ഇന്റെ ആദി .. പിന്നെ ഞാൻ നിന്നെ വെച്ചേക്കില്ല.. കടിച്ചു കീറും.. nനോക്കിക്കോ….അങ്ങനെ നിക്കുമ്പോ ആണ് അത് ശ്രദ്ധിച്ചത്.. tv ഓണാക്കി കിടപ്പുണ്ട്… ഇന്നാ പിന്നെ ഓരുവരുന്ന വരെ ടീവി കാണാ….മൈൻഡ് ഒന്ന് relax ആവേം ചെയ്യും …

ഞാൻ ചമ്രം പടിഞ്ഞിരുന്നു ടീവി കാണാൻ തുടങ്ങി.. ഇത് കണ്ടോണ്ട് വന്ന ഉമ്മ

” എടി പെണ്ണേ.. എന്തിര്ത്താടി… അവര് ഇപ്പൊ ഇങ്ങട്ട് എങ്ങാനും കയറി വന്നാ.. ഒന്ന് എണീറ്റു പോടീ….ഈ നാണോം മാനോം ഓക്കേ എന്നാ ഇന്റെ കുട്ടിക്ക് ഒന്ന് ഇണ്ടാകാ റബ്ബേ.. ”

അതും പറഞ്ഞു ടീവി ഓഫ് ചെയ്ത് എന്നെ അവ്ട്ന് എണീപ്പിച്ചു വിട്ടു…

ആഹാ.. ഇത് കൊള്ളാ.. അവരെന്നെ ആദ്യായിട്ട് കാണല്ലേ.. എന്റെ സ്വഭാവം അറിയാത്തവർ ഒന്നും അല്ലല്ലോ….ഇത് നല്ല കഥ… ഇനി ഇതെങ്ങാനും കണ്ടിട്ട് ഓർടെ കൂടെ വരുന്ന ആർകെങ്കിലും ഇന്നേ പറ്റീലെ നന്നായല്ലേ ഒള്ളു….

ഞാൻ അടുക്കളയിൽ ചെന്നപ്പോ അവിടെ ഇഷ്ട്ടം പോലെ പലഹാരങ്ങൾ നിരത്തി വെച്ചിരിക്കുന്നു…..

ആഹാ.. എന്തോകെണ്.. ലഡു.. ജിലേബി….തുടങ്ങി ഒരു ബേക്കറി കട മുഴുവൻ ഇണ്ടല്ലോ… ഇതൊക്കെ ഈ പരേൽ ഇണ്ടാർന്നോ…..എന്തായാലും ഇവരൊക്കെ ഒന്ന് പോട്ടേ….എന്നിട്ട് കയ്യിട്ട് വാരാം..

” എടി മോളെ അല്ലു .. ഒര് വന്നു..നീ അങ്ങട്ട് ചെല്ല്….ഈ ചായയുടെ ട്രയും പിടിച്ചോ .. ഞാനിതൊക്കെ ആയിട്ട് ഇപ്പൊ വരാ… ”

ഏ.. !! ഒര് വന്നാ.. പടച്ചോനെ.. ഫായി പറ്റിക്കൊ…? .. ഒന്നുടെ ഒന്ന് വിളിച്ചാലോ… ഞാൻ ഫോൺ എടുത്ത് ഒന്നുടെ വിളിച്ചു.. സെയിം.. റിങ് ഉണ്ട്.. കാൾ എടുക്കുന്നില്ല.. റബ്ബേ.. എന്റെ കാര്യം കട്ട പൊക ആവോ.. എന്റെ ലൈഫ് വെച്ചുള്ള കളിയാ…. എന്താപ്പോ ചെയ്യാ…

” എടി…. ചെല്ലടി.. ”

എന്റെ ആലോചന കണ്ട് ഉമ്മി ആണ്….

” ഒരുമിനിറ്റ് ഉമ്മാ….മൂത്രോഴിക്കണം.. ടെൻഷൻ കൊണ്ടാ…..”

” ഓഹ്.. അവര് വന്നിരിക്കുമ്പഴാ ഓൾടെ.. ഇന്നാ വേഗം പോയി വാ..”

ഞാൻ അടുക്കള പുറത്തെ ടോയ്‌ലെറ്റിൽ കയറി ആദിക് മെസ്സേജ് അയച്ചു… ബട്ട് നോ റിപ്ലൈ.. ഇത് കൈവിട്ട് പോയീന്നാ തോന്നുന്നേ.. ഇനി ഞാൻ തന്നെ വെല്ല അടവും പുറത്തെടുക്കേണ്ടി വരും ..

” എടി.. കഴിഞ്ഞില്ലേ.. അവർ ചോയ്ക്കാൻ തുടങ്ങി .. ”

ഇനി ഇതിനകത് ഇരുന്നിട്ട് കാര്യല്ല.. ചെന്ന് നോക്കാ.. ബാക്കി വരുന്നോട്ത് വെച്ചു കാണാ..

ഞാൻ ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി ട്രയും എടുത്തു ഹാളിലേക്കു നടന്നു.. അവിടെ സോഫയിൽ അവരെല്ലാരും എന്നെ വെയിറ്റ് ചെയ്തിരിക്കുകയാണ്…എനിക്ക് ആകെ പേടിയാകാൻ തുടങ്ങി… കയ്യാണെങ്കി വിറച്ചു ചായ മുഴുവൻ തുളുമ്പി പോകുന്ന അവസ്ഥയാണ്…

ഹാളിൽ എത്തിയതും ഞാൻ എല്ലാരേം ഒന്ന് നോക്കി . ആസിഫ്ക്ക പതിവിലും മൊഞ്ജനായി തന്നെ വന്നിട്ടുണ്ട്.. പിന്നെ ഇക്കാന്റെ വീട്ടുകാരും കുട്ടത്തിൽ പ്രായമായ രണ്ട് സ്ത്രീകളും…….അവർ എന്നെ അടിമുടി നോക്കുകയാണ്. ആസിഫ്ക്ക എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു… ഞാനും ഒരു കൃത്രിമ പുഞ്ചിരി നൽകി..

എന്താണിത് ഇത്രനേരായിട്ടും ഫായിടെ പ്ലാൻ നടക്കത്തക്ക വീതം ഒന്നും സംഭവിക്കുന്നില്ലല്ലോ… പെട്ടല്ലോ റബ്ബേ..

രാഷി ഇളിച്ചു കൊണ്ട് നിക്കുന്നുണ്ട്.. കള്ള ഹിമാർ.. നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട് ട്ടാ.. വൈകാതെ തരാം..

” മോളെ എല്ലാര്ക്കും ചായ കൊടുക്ക്…”

ട്രയും പിടിച്ചുള്ള ഇന്റെ നിർത്തം കണ്ട് ഉപ്പയാണത്..

ഞാൻ ആദ്യം വീട്ടുകാർക് ചായ കൊടുക്കാൻ നിന്നപ്പോ റാഷി

” ആദ്യം അന്റെ ചെക്കന് കൊടുക്കടി.. ”

അത് കേട്ടതും ഞാനവന്റെ മുഖത്തു ക്ക് തറപ്പിച്ചു ഒന്ന് നോക്കി…എല്ലാരും ഒരു ചിരി …ഒഹ്ഹ്ഹ് എല്ലാരും ഉള്ളത് കൊണ്ട് ഇജ്ജ് രക്ഷപെട്ടു .. അല്ലെങ്കി ഈ പറഞ്ഞീനോക്കെ ഇന്റെ റാഷി നീ അലുവാ ചമ്മന്തി പരുവം ആയേനെ …

ഞാൻ ആസിഫിക്കാക്ക് ആദ്യം ചായ കൊടുത്തു… പിന്നെ ബാക്കിള്ളോർക്കും… എന്നിട്ട് ഉമ്മാന്റെ അടുത് പോയി നിന്നു…

” അപ്പൊ എങ്ങനെ..ഞങ്ങള്ക് ഈ ബന്ധത്തിന് പൂർണ സമ്മതമാണ്…. ചെക്കനും പെണ്ണിനും ആദ്യമേ ഇഷ്ട്ടായ സ്ഥിതിക് ഇനി ബാക്കി കാര്യങ്ങൾ അങ്ങട്ട് തീരുമാനിച്ചാലോ… ”

ആസിഫിക്കാന്റെ ഉപ്പയാണ് അത് പറഞ്ഞത്.. ഇന്റെ ഉപ്പേം മൂപ്പരും ചെങ്ങായിമാർ ആയോണ്ട് അങ്ങേര് അതെന്നെ പറയൊള്ളുന്ന് എനിക്കറിയാർന്നു…..എന്നാലും ആദി എന്നോട് ഈ ചതി വെണ്ടാർന്നു..

” കാര്യങ്ങൾ തീരുമാനിക്കാൻ വരട്ടെ… ”

ഒരു പെൺകുട്ടിയുടെ സൗണ്ട്.. എല്ലാരും ആരാണ് അതെന്ന മട്ടിൽ പുറത്തേക് നോക്കി…

അവിടുന്ന് കയറി വന്ന ആളെ കണ്ട് ഞാൻ അന്തം വിട്ടു……ഡാനിയ.. !!!അപ്പൊ ഇത് ആദിയുടെ പ്ലാൻ തന്നെ.. ആദി.. നീ മുത്താണ്..

എല്ലാരും അവൾ ആരാണെന്ന മട്ടിൽ അവളെ നോക്കാണ്..അവളുടെ കൂടെ വേറെ ഒരാളും കൂടി ഉണ്ട്.. ഒരു ചെക്കൻ.. ഞാനിതുവരെ കണ്ടിട്ടില്ല…അവൾ അകത്തേക്കു വന്ന് പ്രകടനം തുടങ്ങി… അവളും അയാളും മാത്രമേ വന്നിട്ടുള്ളൂ എന്നത് എന്നെ അത്ഭുതപ്പെടുത്തി… എന്തായിരിക്കും ഇവരുടെ പ്ലാൻ ….. കണ്ടു നോക്കാം..

അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് അക്ഷമനായി നിന്ന അവൻ ആസിഫ്ക്കക്ക് നേരെ നോക്കി തട്ടി കയറി…

” ഇവനെ ഞാൻ… ”

അവൾ അവനെ പിടിച്ചു മാറ്റി… “ഏട്ടായി…. വേണ്ടാ.. ഞാൻ സംസാരിക്കാം… ”

അവൻ ഒന്നടങ്ങി പുറത്തേക് പോയി..

“എന്താ കാര്യം… ഞങ്ങള്ക് ഒന്നും മനസ്സിലായില്ല… ”

റാഷി മുഞ്ഞോട്ട് വന്നു..

” ഇവിടുത്തെ പെണ്ണ്കാണൽ ചടങ്ങ് കൂടാൻ വന്നതാ… ആസിഫ് ന്ന് എന്നെ അറിയാം.. അല്ലേ ആസിഫ്… ”

എല്ലാരും ആസിഫ്നെ നോക്കി.. ഡാനിയയുടെ റൂട്ട് എനിക്ക് പിടികിട്ടി… നിന്റെ ഊഴമാണ് അല്ലു.. തുടങ്ങിക്കോ..

” എന്താ ആസിഫ്ക്കാ..ഇക്കാക്ക് ഇവളെ അറിയോ.. ”

ആസിഫ് അവളെ ഒന്ന് നോക്കി..

“എവിടെയോ കണ്ടപോലെ ഉണ്ട്.. അല്ലാതെ ഇവൾ പറയുന്ന പോലെ ഇവളെ എനിക്ക് അറിയതൊന്നും ഇല്ലാ.. നീ ഏതടി.. ”

” ഓഹോ.. ഇപ്പൊ അങ്ങനെ ആയൊ..കാര്യം തൊലിവെളുപ്പുള്ള ഒന്നിനെ കിട്ടിയപ്പോ എന്നെ ഓര്മ പോലും ഇല്ലാലേ ….നിനക്കു വേണ്ടി കിടന്നു തരുമ്പോ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ… . ”

അവൾ കണ്ണീർ വാർക്കാൻ തുടങ്ങി..

എല്ലാരും ശരിക്കും ഞെട്ടി..എന്ത് പറയണം എന്നറിയാതെ സ്തബ്ധരായി നിൽക്കുകയാണ് എല്ലാരും ….എന്റെ ഉമ്മയടക്കം… ഞാനും ഒട്ടും കുറച്ചില്ല.. എന്നിലെ ശോഭന പുറത്തേക് വന്നു..

” എന്താ ..നീ എന്താ പറഞ്ഞെ… ആസിഫ്ക്ക നിന്നെ… ”

” നീ ആണോ ഇവന്റെ പെണ്ണാകാൻ പോകുന്നവൾ.. നിന്നേം ഇവൻ പറഞ്ഞു മയക്കിയോ… എനിക്കും കുറെ മോഹവാഗതങ്ങൾ തന്നതാ…..വേറെ മതസ്ഥയാണെന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും ഇവൻ എന്റെ പിറകെ നടന്നു.. അവസാനം അവന്റെ ആവശ്യം കഴിഞ്ഞപ്പോ ഒരു കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു….ഇപ്പൊ ഒരു സുഹൃത് വഴിയാണ് ഈ പ്രൊപോസൽ വിവരം അറിഞ്ഞത് … ഇവൻ അവരുതേ എന്ന് ആഗ്രഹിച്ചു വന്നതാ.. പക്ഷേ… ”

വാക്കുകൾ മുഴുവിക്കാതെ അവൾ പൊട്ടിക്കരഞ്ഞു…

” ഇവൾ എന്ത് നുണയാണീ പറയുന്നത്.. അല്ലു.. നീ ഇവൾ പറയുന്ന ഒന്നും വിശ്വസിക്കരുത്.. എനിക്ക് ഇവളെ അറിയില്ലാ….സത്യം പറഞ്ഞോ.. എന്താണ് നിന്റെ ഉദ്ദേശം…”

അവൾ കരച്ചിൽ നിർത്തി അവന്റെ നേരെ ചാടി…

” എന്നേം ചതിച്ചതും പോരാ.. ഇപ്പൊ ഒന്നും അറിയാത്ത ഇവളെ കൂടി ചതിക്കാനാണോ നിന്റെ പ്ലാൻ.. ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല.. നിന്നെപ്പോലെ ഒരു ചെന്നായയെ എനിക്ക് വേണം എന്ന് പറയാൻ ഒന്നും അല്ലാ ഞാനിവിടെ വന്നത്.. നിന്നെ കാണുന്നത് തന്നെ എനിക്ക് അറപ്പാണ്… പക്ഷേ.. മറ്റൊരു പെണ്ണും നിന്റെ വലയിൽ വീഴരുത്….അവളോടുള്ള പൂതി തീർന്ന വേറെ ഒരുത്തിയെ നീ നോക്കില്ലന്ന് ആര് കണ്ടു… ”

” mind ur words..കുറേ നേരായി നീ ചിലക്കാൻ തുടങ്ങീട്ട്.. നിർത്തിക്കോ.. എനിക്ക് നിന്നെ അറിയേം ഇല്ലാ.. ഞാൻ നിന്നെ ഒന്നും ചെയ്തിട്ടും ഇല്ലാ.. കൂടുതൽ വെളച്ചിൽ എടുത്താൽ പിടിച്ചു പോലീസ് നെ ഏല്പിക്കും… ഓർത്തോ.. ”

” നീ പെങ്ങളെ ഭീഷണിപ്പെടുത്തും അല്ലേടാ… ”

അവളുടെ ഏട്ടൻ രോഷാകുലനായി ആസിഫിന്റെ കോളറിൽ പിടുത്തം ഇട്ടു.. എല്ലാരും കൂടി ഒരുവിധം പിടിച്ചു മാറ്റി…

” വിളിക്കടാ പോലീസ് നെ.. രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞങ്ങളും പോകുന്നുള്ളൂ… ”

കാര്യം വഷളാക്കോ റബ്ബേ….അപ്പഴേക്കും ഉപ്പ

“കുട്ടി ഏതാണെന്ന് ഞങ്ങള്ക് അറിയില്ല.. എന്നാലും പറഞ്ഞതെല്ലാം കേട്ടു.. ഇപ്പൊ ജേഷ്ഠനെയും വിളിച്ചു കൊണ്ട് ഇവിടുന്നു പോകു.. നമുക് തീരുമാനം ഉണ്ടാകാം… ”

” അല്ല ഉപ്പാ അത്.. അവർ.. ”

റാഷി വക്കാലത് പറയാനുള്ള പുറപ്പാടാണ്..

“മിണ്ടരുത്… ”

പിന്നെ അവർ അവിടെ നിന്നില്ല.. അവർ വേഗം സ്ഥലം വിട്ടു..

ഉപ്പ ആസിഫ്ക്കാന്റെ ഉപ്പാനോടായി

” നിങ്ങളിപ്പോ പൊക്കൊളു.. ഞങ്ങൾ വിളിക്കാ.. ”

യോ യോ !!! പ്രൊപോസൽ പൊട്ടി പാളീസായി.. യോ യോ !!! എനിക്ക് അവിടെ നിന്ന് ചാടികളിക്കാൻ ആണ് തോന്നിയത്.. എങ്കിലും പിടിച്ചു നിന്നു…

റാഷി ആസിഫിനോട് വിളിക്കാമെന് ആംഗ്യം കാണിച്ചു . അവർ അവിടുന്നു പോയതും ഞാൻ സങ്ങടം ഭാവിച്ചു മുകളിലേക്കു കയറി നോക്കി.. എന്നിട്ട് കോണിയുടെ അവിടെ നിന്ന് ബാക്കി സംഭാഷണം ഒളിഞ്ഞു നിന്നു ശ്രദ്ധിച്ചു.. ഫൈനൽ തീരുമാനം എന്താണെന്ന് അറിയണമെല്ലോ…

” ഉപ്പാ.. നിങ്ങൾ എന്തിനാ അവരെ പറഞ്ഞു വിട്ടത്.. ഉടായിപ്പ് കേസ് ആണെന്ന് കണ്ടാ അറിയാ.. പോലീസ് നെ വിളിച്ചിരുന്നു വെങ്കിൽ ഒക്കെ വെളിച്ചത്താവുമായിരുന്നു.. ”

” പോലീസ് ഇവടെ കയറി ഇറങ്ങിയിട്ട് ഈ കുടുംബത്തിന് മാനക്കേട് ഉണ്ടാകാനോ… ”

” ഉപ്പ ചെയ്തത് തന്നെയാണ് ശരി.. ആ പെൺകൊച്ചു പറഞ്ഞത് നീയും കേട്ടതല്ലേ.. ആ കൊച്ചിന്റെ കണ്ണീർ കണ്ടിട്ട് അവളുടെ ഭാഗത്തു തെറ്റുണ്ടന്നു നിനക്ക് എങ്ങനെ പറയാൻ തോനുന്നു.. നീ ഇപ്പഴും നിന്റെ കൂട്ടുകാരനെ ന്യായികരിക്കുകയാണോ..ഒരുത്തിയെ നശിപ്പിച്ച അവന് വേണ്ടി നിന്റെ പെങ്ങളെ വിട്ടു കൊടുക്കാൻ പറയാൻ നിനക്കു നാണമില്ലേ .. ”

” അവന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്… അവൻ എന്റെ കൂട്ടുകാരൻ ആണ്.. അവനെ എനിക്ക് നന്നായി അറിയാം.. ”

” നിനക്കു എന്തറിയാ എന്നാ.. കൂട്ടുകാരൻ എന്ന് പറഞ്ഞു അസ്സമായത് പോലും വീട്ടികയറ്റിയതല്ലേ അവനെ നീ… അവന്റെ തനികൊണം ഇപ്പഴെങ്കിലും മനസ്സിലായല്ലോ…എന്റെ മോള് രക്ഷപെട്ടു എന്തായാലും.. ”

” ഉമ്മാ… ”

” ഒന്നും പറയണ്ട.. അവൻ തെറ്റാണെങ്കിലും ശരിയാണെങ്കിലും എനിക്ക് ഒന്നും അറിയണ്ട.. നമുക്ക് ഈ ആലോചന വേണ്ടാ… മനസ്സിൽ ഇതും വെച്ചോണ്ട് എന്റെ മോളെ അങ്ങട്ട് പറഞ്ഞയക്കാൻ എനിക്ക് പറ്റില്ല.. ”

” എന്റെ തീരുമാനവും അത് തന്നെയാണ്.. നീ അവർക്കു വിളിച്ചു പറഞ്ഞേക്.. ”

അത് പറഞ്ഞു ഉപ്പയും കൂടെ ഉമ്മയും അകത്തേക്കു പോയി..

എന്റെ പൊന്നോ.. കല്യാണം ഒഴിവായി.. ഞാനവിടെ നിന്ന് തുള്ളിച്ചാടി…

💕💕💕

ആസിഫിന്റെ ഉമ്മ ഉപ്പ വീട്ടുകാർ നല്ല ദേഷ്യത്തിൽ ആണ്.. വീട്ടിലേക് കയറി ചെന്നതും ആസിഫ്

” ഉപ്പാ. ഞാൻ…. ”

ഉള്ളിൽ അടക്കി വെച്ച ദേഷ്യവും അവരുടെ എല്ലാം മുമ്പിൽ അപമാനിക്കപ്പെട്ടതും ഒക്കെ കൂടി ആയപ്പോ ആസിഫിന്റെ ഉപ്പ ചൂടോടെ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു പൊട്ടിത്തെറിച്ചു…

” ഞങളെ അവരുടെ മുമ്പിൽ നാണം കെടുത്തിയപ്പോ നിനക്ക് തൃപ്തി ആയോടാ… ”

വീണ്ടും ഉപ്പ കയ്യോങ്ങിയതും ആസിഫ്ന്റെ ഉമ്മ തടഞ്ഞു…

” അവന് പറയാനുള്ളത് ഒന്ന് കേൽകിം.. എന്റെ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല.. എനിക്ക് ഉറപ്പുണ്ടത്.. ”

” നീയാണ് അവനെ വഷളാക്കിയത്… എന്റെ ഇത്രയും കാലത്തേ ജീവിതത്തിന് ഇടക്ക് ഉപ്പാക് ഇത്പോലെ ആരുടെ മുമ്പിൽ നിന്നും തലകുനിച്ചു ഇറങ്ങി പോരേണ്ട അവസ്ഥ വന്നിട്ടില്ല.. നീയായിട്ട് അതും നടത്തി.. സന്തോഷായി.. ഉപ്പാക് സന്തോഷായി..

തോളിലെ തൂവാല കൊണ്ട് കണ്ണീർ തുടച് ഉപ്പ അകത്തേക്കു കയറി പോയി…

” ഉപ്പാ.. ആ കുട്ടി നുണ പറഞ്ഞതാണ്.. ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല…എന്നെ ഒന്ന് മനസ്സിലാക്ക്.. ഉപ്പാ.. ”

” മോനെ.. സാരല്ല.. ഉമ്മാക് മനസ്സിലാവും.. എങ്കിലും നാണം കേട്ടില്ലേ അവരുടെ മുമ്പിൽ.. ഉപ്പാക് ആ സങ്കടമാണ്.. എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക് അവർക്കിനി ഈ ബദ്ധത്തിൽ താല്പര്യം കാണണം എന്നില്ല.. എനിക്ക് അങ്ങനെയാണ് തോന്നുന്നത്.. ”

അപ്പഴേക്കും ആസിഫ്ന്റെ ഫോൺ റിങ് ചെയ്തു..

” ഇമ്മാ… റാഷിയാണ്.. ”

” എടുക്ക്.. ”

ആസിഫ് ഫോൺ എടുത്തു..

” ഡാ.. ഞാൻ കുറെ പറഞ്ഞു നോക്കി .. ഇവരാരും കേൾക്കുന്നില്ല.. ആർക്കും ഇനി ഈ ബന്ധത്തിന് താല്പര്യം ഇല്ലാനാ പറയുന്നേ.. ”

“ഞാൻ ഊഹിച്ചു… അല്ലു എന്ത് പറഞ്ഞു..? ”

” ഓള് എന്ത് പറയാൻ.. സങ്കടത്തോടെ മുകളിലേക് കയറി പോയി.. ഇതുവരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.. നീ സങ്കടപെടണ്ടടാ.. ഇപ്പൊ ഉള്ള ഈ ചൂട് ഒന്ന് മാറിയ ഒക്കെ കലങ്ങി തെളിയും.. അപ്പോ നമുക് എല്ലാരേം പറഞ്ഞു മനസ്സിലാക്കാം… ”

” ഓക്കേ ഡാ.. ”

അവൻ ഫോൺ വെച്ചതും ഉമ്മ

” അവര്ക് താല്പര്യല്ലാ പറഞ്ഞുലെ.. പെണ്മക്കൾ ഉള്ള ഏത് മാതാപിതാക്കളും ഇങ്ങനൊക്കെ കേൾക്കുമ്പോ ഇതുപോലൊരു തീരുമാനത്തിലേ എത്തി ചേരു.. എന്റെ മോൻ വിഷമിക്കണ്ട.. നിനക്കിതിലും നല്ല ബന്ധം ഞങ്ങൾ കണ്ടുപിടിക്കും.. അവർ കാൺകെ നിന്റെ കല്യാണം ആർഭാടം ആയി നടത്തേമ് ചെയ്യും … ”

ഉമ്മയും അകത്തേക്കു പോയി…

ആസിഫ് തളർന്ന് ഉമ്മറപ്പടിയിൽ ഇരുന്നു… എന്നിട്ട് എല്ലാം ഒന്ന് റിവേഴ്‌സ് എടുത്ത് വീണ്ടും ആലോചിച്ചു..

എവിടെയാണ് എനിക്ക് പിഴച്ചത്… ഒരു മുൻ പരിചയം പോലും ഇല്ലാത്ത അവൾ ഞാൻ അവളെ വഞ്ചിച്ചു എന്ന് എന്തിന് കള്ളം പറഞ്ഞു… വല്ലാത്തൊരു പ്രകടനമായിരുന്നല്ലോ.. ആരെയും വിശ്വസിപ്പിക്കുന്ന പ്രകടനം .. അല്ലു എന്നെ accept ചെയ്ത് വന്നപ്പഴേക്കും ഇങ്ങനൊരു തിരിച്ചടി ഞാൻ പ്രതീക്ഷിച്ചതല്ല…

ബട്ട്.. അവളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. എവിടെയാണെന്ന് അങ്ങോട്ട്… ആസിഫ് തന്റെ ചിന്തകളിൽ അവളുടെ മുഖം പരതി….. പെട്ടന് ആസിഫ് ഒരു ഞെട്ടലോടെ കണ്ണ് തുറന്നു.. അതെ.. ഇതവൾ തന്നെ.. അന്ന് ഫായിയുടെ കുട്ടുകാർ എന്ന് പറഞ്ഞു കമ്പനിയിൽ വന്നവരിൽ ഒരുത്തി .. അപ്പൊ ഇത് ഫായിയുടെ കളിയായിരുന്നോ.. ഷിറ്റ്.. !!!ആസിഫ്ന്റെ കണ്ണ് ചുമന്നു.. ഡാ.. മറഞ്ഞിരുന്ന് എനിക്കിട്ട് പണിതുലെ.. അപ്പൊ ഇത് അല്ലുവും കൂടി ചേർന്നുള്ള കളിയായിരിക്കണമല്ലോ… ഒന്നും അറിയാത്തവനെ പോലെ എന്നെ വിഡ്ഢിയാക്കി രണ്ട് പേരും… അവന്റെ ബുദ്ധിയെന്തായാലും കൊള്ളാം…മഞ്ജുവാര്യരെ വെല്ലും അവളുടെ പ്രകടനം കൂടി ആയപ്പോ എല്ലാരും വിശ്വസിക്കുകയും ചെയ്തു…ബേഷ് !!..എല്ലാരുടെ മുമ്പിലും എന്റെ വീട്ടുകാരെ നാണം കെടുത്തി.. വേറെ എന്തും സഹിക്കും.. പക്ഷെ.. ഇത്… ഇതിനുള്ളത് നിനക്കു ഞാൻ തരും ഡാ ഫായി…..ഇതിലും വലിയ അപമാനം നിന്റെ കുടുംബത്തെ അനുഭവിപ്പിച്ചിട്ടേ ഞാൻ അടങ്ങു… നിനക്ക് അല്ലുനെ കിട്ടാനല്ലേ നീ ഇങ്ങനൊക്കെ ചെയ്തേ.. നോക്കട്ടെ.. നീ അല്ലുനെ കെട്ടുന്നത് എനിക്ക് ഒന്ന് കാണണം…

പ്രതികാര അഗ്നി കൊണ്ട് ആസിഫിന്റെ കണ്ണുകൾ കത്തി ജ്വലിച്ചു…

നീയും അല്ലുവും വേർപിരിയുന്ന നാൾ വിദൂരമല്ലാ….അവൾ നിന്നെ തള്ളിപ്പറയും… നിന്റെ മുഖത്തു നോക്കി നിന്നെ അവൾക് വെറുപ്പാണന് പറയും.. അല്ലെങ്കിൽ ഞാൻ പറയിപ്പിക്കും.. ഇത് ആസിഫാ പറയുന്നേ.. നോക്കിയിരുന്നോ നീ..

💕💕💕

അല്ലു ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല എന്നല്ലേ എല്ലാവരുടെയും വിചാരം….എന്നാൽ അവൾക് റൂമിൽ എന്താ പണിയെന്ന് നമുക്ക് ഒന്ന് നോക്കിയാലോ…..യാ അല്ലാഹ്.. ഇങ്ങള് കാണുന്നുണ്ടോ…അവര്ക് തിന്നാൻ കൊടുത്ത പലഹാരങ്ങൾ ഒക്കെ ഇവൾ നൈസ് ആയി പൊക്കീക്ണ്…എന്നിട്ട് പണി തുടങ്ങീകുണ് ..തൊണ്ടേ കെട്ടി ഇപ്പൊ മയ്യത്താവും പെണ്ണെ… വല്ലാത്തൊരു തീറ്റ തന്നെ… ഭീമനെ വെല്ലോലോ…മൂനാല് ലഡു വായേലും രണ്ട് കയ്യിലും വേറേം കുറേ പെറുക്കീക്ണ്…അല്ലു.. നീയൊരു മാരക സാധനം തന്നെ..

“മോളേ.. വാതിൽ തുറക്… ”

പെട്ട്.. നമ്മുടെ അല്ലു പെട്ട്… ഹാഹാഹാ..

പടച്ചോനെ.. ഉപ്പ… ഇതൊന്ന് തൊണ്ടേന് ഇറങ്ങണ്ടെ.. അല്ലു എങ്ങനെയോക്കെയോ വായേല് ഉള്ളത് ഇറക്കി… കയ്യിലുള്ളത് തിരിച്ചു കവറിൽ ഇട്ട് കട്ടിലിനടിയിൽ ഒളിപ്പിച്ചു… മുഖം ഒക്കെ തുടച്ചു വേം പോയി വാതിൽ തുറന്നു..

” വയ്യാത്ത ഉപ്പ എന്തിനാ ഇങ്ങോട്ട് കയറി വന്നേ……”

“നിനക്കു സങ്കടായി അല്ലെ മോളെ.. ”

ഉപ്പ ബെഡിൽ ഇരുന്ന് എങ്ങോട്ടോ നോക്കി പറഞ്ഞു..

” ഇല്ല ഉപ്പ അതൊന്നും സാരല്ല.. ”

ഉപ്പാക് ഇത് മൊടങ്ങിയതിൽ നല്ല സങ്കടം ഉണ്ടന്ന് ആ മുഖം കണ്ടാലറിയാം.. ഒന്നും വേണ്ടീനിലാന്ന് തോനുന്നു ഇപ്പൊ.. എല്ലാം ഉപ്പാനോട് നേരിട്ട് തുറന്നു പറഞ്ഞാൽ മതിയായിരുന്നു..

” മോൾക്കിതിലും നല്ല ബന്ധം കിട്ടും.. സാരല്ല.. ഒക്കെ മറന്നേക്… ഇനി ഇതാലോചിച്ചിരിക്കണ്ട.. താഴേക്കു വാ.. വല്ലതും കഴിക്… ”

“ഓക്കേ ഉപ്പാ.. ”

ഞാൻ ഉപ്പാനെ കൊണ്ട് താഴേക്കു പോയി.. അവിടുന്ന് ഒരു അഞ്ചാറ് പ്ലേറ്റ് ചോറും കൂടി തട്ടിയപ്പോ ആശ്വാസായി.. അപ്പോഴാണ് ഞാൻ ആദിയെ കുറിച്ചു ഓർത്തത്.. അവനെ വിളിച്ചു ഒരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ.. നീ എന്തൊരു പെണ്ണാടി… ഫുഡ് കണ്ടാ ഒക്കെ മറന്നോളും.. വേം പോയി വിളിക്കാ ..

💕💕💕

ഫായിയും ഫ്രണ്ട്സും അവർ സ്ഥിരം കൂടാറുള്ള സ്ഥലത്തു എന്തായി എന്നറിയാതെ പോയവരെ വെയ്റ്റിംഗ് ആണ്….

” ഡാ.. അവരെ കാണാനില്ലല്ലോ.. ” (ഫായി )

” അവരിപ്പോ ഇങ്ങോട്ട് വരും.. നീ ബേജാറാവണ്ട… ” ( ഹാഷി )

” പോയിട്ട് കുറേ നേരായല്ലോ.. പ്ലാൻ ചീറ്റിക്കാണോ.. ” (ശ്രുതി )

” ഏയ്.. എന്റെ പ്ലാൻ അല്ലേ.. അങ്ങനെ ചീറ്റാൻ വഴിയില്ല.. ഇനി അവൾ അഭിനയിച്ചു ഓവർ ആക്കി ചളമാകാതിരുന്നാ മതി… ” (ഫായി )

” ഹഹഹ.. ആക്ടിങ്ന്റെ കാര്യത്തിൽ ഞാനൊരു പുലിയാ.. ഞാനെങ്ങാനും പോയാ മതിയായിരുന്നു.. ” (ജെബി )

” ഹ്മ്മ്..പിന്നേ .. നിന്റെ അഭിനയം കണ്ട് അവർ നിനക്ക് ഓസ്കാർ തരും.. ഒന്ന്പോയെടി.. ” ( സൽമാൻ )

“ദാ.. അവര് വരുന്നുണ്ട്… ”

ഞങ്ങളവരെ ആകാംഷയോടെ നോക്കി.. അവരുടെ മുഖത്തു സന്തോഷം ആണ്..

” എന്തായടാ… ” ( ഹാഷി )

” ഞങ്ങൾ പൊളിച്ചടുക്കി…” (ഡാനിയ )

” നീ സമ്മതിച്ചത് കൊണ്ടാ ഇവളെ ഞാൻ പറഞ്ഞയച്ചെ.. അല്ലെങ്കിൽ ഇങ്ങനൊരു കാര്യത്തിന് ഞാൻ ഒരിക്കലും ഇവരെ മൂന്നാളെയും എടുക്കില്ല.. ” (ഫായി )

” അറിയാടാ.. ഇവളെന്റെ പെണ്ണാ.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്.. ഇവളുടെ ഫ്രണ്ട്സ് എന്റേം ഫ്രണ്ട്സ് അല്ലേ…സോ.. എനിക്ക് ഒരു കുഴപോലെയാ.. പിന്നെ ഇവൾ അഭിനയിച്ചു ചളമാകുമോ എന്നായിരുന്നു എന്റെ പേടി.. അതാ ഒരാങ്ങള ആയിട്ട് ഞാൻ കൂടെ പോയെ… ”

ഡാനിയയുടെ കൂടെ പോയത് അവളുടെ ചെക്കൻ തന്നെയാണ്.. എൽദോ… അത്കൊണ്ട് ഇവൾ അവിടെ എന്ത് തന്നെ വിളിച്ചു പറഞ്ഞാലും ഇവൾക് ഒന്നും സംഭവിക്കാൻ പോണില്ല…

” ചോയ്ക്കാൻ വിട്ടു.. എങ്ങനെ ഉണ്ടായിരുന്നു ആസിഫ് മരുമോന്റെ മോന്ത.. ”

” ചമ്മി നാറി.. എല്ലാരും വിശ്വാസിക്ക്ണ്.. ഇനി ഫൈനൽ തീരുമാനം അറിയാൻ അല്ലുനെ തന്നെ വിളിച്ചു നോക്കണം.. ”

” അല്ലു ഇതുവരെ വിളിച്ചില്ലല്ലോ.. എന്തെങ്കിലും കുഴപ്പായിക്കാണോ…. ”

” അവൾക്ക് ആരും അറിയണ്ടേ വിളിക്കണ്ടേ.. നമുക് വെയിറ്റ് ആകാ ”

അപ്പഴേക്കും ഫായിയുടെ ഫോൺ അടിച്ചു.. അത് അല്ലു ആയിരുന്നു…

” ആദി …ഒരുപാട് താങ്ക്സ്…. ഉപ്പ ഇനി ഈ കല്യാണം വേണ്ടാന്ന് തീരുമാനം എടുത്തു.. ”

” ആഹാ.. അപ്പൊ ഞാൻ പറഞ്ഞ വാക് ഞാൻ പാലിച്ചു ട്ടോ.. ”

” എന്നാലും ആദി.. ഉപ്പാക് ഭയങ്കര സങ്കടായിക്കുണ്…. ”

” അതൊക്കെ മാറിക്കോളും.. നിനക്കു അവനെക്കാളും നല്ല മൊഞ്ജനെ കിട്ടും .. അത്‌ ഞങ്ങൾ എല്ലാരും കൂടി നടത്തി തരും.. പോരെ.. ”

” ഹാഹാഹാ…ഹ്മ്മ്.. മതി. മതി.. തത്കാലം ഞാൻ കെട്ടാൻ വിചാരിച്ചിട്ടില്ല..കെട്ടുമ്പോ മോന്റടുത് പറയാട്ടോ… ”

അപ്പഴേക്കും ഫോൺ എല്ലാരും തട്ടിപ്പറിച്ചു വാങ്ങി.. സ്‌പീക്കറിൽ ഇട്ടു

” എടി അല്ലു..ചെലവ് വേണട്ടോ…സ്ഥലവും സമയവും നിന്നെ അറീകും.. നീ കൃത്യമായി പൈസയുമായിട്ട് അങ്ങട്ട് വന്നാമതി.. കേട്ടല്ലോ.. ”

” കേട്ടു .. കേട്ടു.. അടിയൻ ഉത്തരവ് പോലെ.. ഹാഹാഹാ.. ”

ഫോൺ വെച്ചപ്പോൾ ഹാഷി..

” എടാ.. ഇപ്പൊ നമ്മുടെ നിച്ചു കൂടി നമ്മടെ കൂടെ ഉണ്ടായിരുന്നെങ്കിൽ….എന്താടാ.. അവനെ നമുക് കണ്ടുപിടിക്കാൻ പറ്റാതെ… ”

” വിഷമിക്കണ്ടടാ…. അവനെ നമ്മൾ കണ്ടുപിടിക്കും.. ഇല്ലങ്കിൽ പിന്നെ എന്തിനാ നമ്മൾ അവന്റെ കൂട്ടുകാർ എന്ന് പറഞ്ഞു നടക്കുന്നത്… ” (ഫായി )

” ദിവസം വൈകുന്തോറും അവന്റെ ജീവന് ആപത്താണ്.. ” ( ശ്രുതി )

” അതെനിക്കറിയാം..പക്ഷെ ഇത്രയും ദിവസമായിട്ടും അവൻ എവിടെയാണെന്നു നമുക് ഒരു ക്ലൂ പോലും കിട്ടാത്ത സ്ഥിതിക് നമക് മനസ്സിലാകാമ് നമ്മടെ എതിരാളി അത്രയും സ്ട്രോങ്ങ് ആണെന്…എന്തായാലും അവനെ കണ്ടുപിടിച്ചെ പറ്റൂ.. എന്റെ നിരപരാധിത്വം തെളിയിക്കാനും സനയെ കൊന്നവനെ പുറത്തു കൊണ്ടുവരാനും ഇനി അവനിലൂടെ സാധിക്കു …നമ്മടെ കയ്യിൽ സമയം വളരെ കുറവാണ്.. കൊലയാളിക് അനുകൂലമായി കോടതി വിധിവന്നാൽ പിന്നെ നിച്ചുനെ അവർ ജീവനോടെ വെക്കില്ല… ” ( ഫായി )

” എന്തെങ്കിലും ഒരു വഴി തെളിയും… ”

നിച്ചു.. നീയെവിടെയാടാ…… നിന്നെ കണ്ടുപിടിക്കാൻ ഞങ്ങള്ക് എന്താ കഴിയാത്തത് ? ആരാ നിന്നെ കൊണ്ടുപോയത്..? അന്ന് രാത്രി അവിടെ എന്താ സംഭവിച്ചത് ? നീ ഇപ്പൊ എവിടെയാ…? നിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? കുറെ ഏറെ ചോദ്യങ്ങൾ… ഉത്തരങ്ങൾ വെറും മൗനം മാത്രം…….

💕💕💕

ഇതേസമയം…..

അതൊരു ഇരുട്ടു മുറിയായിരുന്നു… വാതിലിലും ജനാലകളിലും ഉള്ള ചെറിയ സുഷിരങ്ങളിളുടെ വെളിച്ചം അകത്തേക്കു കടക്കാൻ നന്നെ പാടുപെടുന്നുണ്ട്…എങ്കിലും ആ അരണ്ടവെളിച്ചത്തിലൂടെ അതിനകം മുഴുവൻ അവ്യക്തമായി കാണാം…. വൃത്തികെട്ട മണം ആയിരുന്നു അതിന്റെ അന്തരീക്ഷത്തിന്.. പരിചയമില്ലാത്തവർ അകത്തു വന്നാൽ തീർച്ചയായും ഓകാനിച്ചു പോകും….അവിടെ ഇവടെ ആയി ഒരുപാട് സാധനങ്ങൾ കുന്ന് കൂടി കിടക്കുന്നുണ്ട് ….അതിന്റെ ഒരു തലക്കലായി അവൻ അവശനായി കിടക്കുകയാണ്…ശരീരം വിയർത്തുകുളിച് ആകെ ഒട്ടിയിട്ടുണ്ട് ..തൊട്ടടുത്തു പാതി കഴിച്ച ചപ്പാത്തി കഷ്ണങ്ങൾ ഒരു പ്ലേറ്റിൽ കിടപ്പുണ്ട്….അവന്റെ കൈകൾ ഒരു കയർ കൊണ്ട് കെട്ടിയിരിക്കുകയാണ് . ..ഇടക് ഒരു ഞെരക്കം മാത്രം കേൾക്കാം… അതിങ്ങനെയായിരുന്നു..

“”””ഫായി.. നിന്റെ… നിച്ചു…നെ രക്ഷിക്ക..ടാ.. അല്ലെ..ങ്കിൽ ഞാ..ൻ മരിച്ചുപോ…കും….!!!!!””

💕💕💕

കല്യാണം ഒക്കെ പൊട്ടിപ്പാളീസായതല്ലേ…ഇന്നലെ ഒട്ടും ഉറങ്ങാത്തത് കൊണ്ട് നേരോം കാലവും ഒന്നും നോക്കിയില്ല… അത്രയും കേറ്റി വിട്ടതിന്റെ ഷീണവും നട്ടുച്ചയുടെ ചൂടും കൊണ്ട് ഞാൻ ബെഡിൽ കിടന്നപ്പഴേക്കും നിദ്രാ ദേവി എന്നേ തഴുകി…

ഫോണിൽ വന്ന 15 കാളും മിസ്സ്കാൾ ആയിട്ടും ഞാൻ അറിഞ്ഞില്ല… അവസാനം കുമ്പകർണന്റെ ഉറക്കവും കഴിഞ് പതിയെ കണ്ണ് തുറന്ന് സമയം നോക്കിയപ്പോ മഗ്‌രിബ് ആവാൻ മിനുട്ടുകൾ മാത്രം..മിസ്സ്കാള് ഫുൾ ആദിടെ ആണ് ..വാട്സപ്പ് തുറന്ന് നോക്കിയപ്പോ അതിൽ ആദ്യം തന്നെ അവന്റെ മെസ്സേജ് കിടപ്പുണ്ട്.

” tomorrow mrng sharp 11.. @hangout പിന്നെ പേഴ്‌സ് മറക്കണ്ട ”

ഓഓഓ.. അപ്പൊ നാളെയാണ് എന്റെ പോക്കറ്റ് കാലിയാകുന്ന ദിവസം….പൊളിച്ചു…

അല്ല അല്ലു.. ഞങ്ങള്ക് ഒരു ഡൌട്ട്…( വായനക്കാരുടെ ഡൌട്ട് ഓളുടെ അടുത് തന്നെ നേരിട്ട് ചോയ്ക്കാം.. എല്ലാർക്കും തൃപ്തി ആവട്ടെ..😛.. )15 മിസ്സ്കാൾ ആദീടെ വക.. അതിന്ന് എന്ത് മനസ്സിലാകാം.. ആദിക് അല്ലുനോട് എന്തോ something something ഇല്ലേ.. ഏത്..? തന്റെ പ്രണയിനിയുടെ സൗണ്ട് ഒരുനിമിഷം പോലും കേൾക്കാതിരിക്കാൻ അവനാകുന്നില്ല അല്ലു അവനാകുന്നില്ല… 🤪

ഒലക്ക !! അവനെന്നോട് കിന്നരിക്കാനല്ല ഫോൺ വിളിക്കണത്.. അവൻ എന്റടുത് oru കാര്യം പറഞ്ഞേല്പിച്ചിട്ടുണ്ട്.. അവന്റെ പർദ്ദക്കാരിയെ കുറിച്ചൊന്നന്യോഷിക്കാൻ…..ഏതോ കഷ്ടകാലത്തിന് ആ കുരിപ്പ് ഞാൻ പഠിച്ച കോളേജിൽ ആണ് പടിച്ചുക്ണ്… വല്ലാത്തൊരു കഥ… അത് വെച് ഞാൻ എങ്ങനെങ്കിലും കണ്ടുപിടിക്കണം എന്നാണ് പറയുന്നത്…എനിക്ക് ഒട്ടും ഇന്ററസ്റ് ഇല്ലാ.. സോ ഞാൻ അതിന് നിന്നിട്ടില്ല ..ഇപ്പൊ മനസ്സിലായോ… ഒരു തുമ്പ് കിട്ടിയാ അതുമ്മേ പിടിച്ചങ്ങട്ട് കേറിക്കോളും… ഇനി ഇമ്മാതിരി ഡൌട്ട് അടിച്ചു വന്നാലുണ്ടല്ലോ. ആ…. 😏

അതാ ഉമ്മ താഴത് നിന്ന് എന്നെ വിളിക്കുന്നുണ്ട്.. എന്താണെന്ന് നോക്കട്ടെ…

” എടി അല്ലു.. ആരാ വന്നേന്ന് നോക്ക്…ഇങ് താഴേക്കു ഇറങ്ങി വാടി.. ”

ആരാണ് റബ്ബേ ഈ നേർത്തൊരു അതിഥി… ഞാൻ തലയിട്ട് താഴേക്കു നോക്കി…

യാ റബ്ബി !!! എന്റെ തലയിൽ ഒരു നൂറായിരം മാലപ്പടക്കം പൊട്ടി….എന്റെ പൊന്നാര അനിയത്തി ലാൻഡ് അടിച്ചിട്ടുണ്ട്… ആദില മുഹമ്മദ് അലി..എനിക്കൊരു അനിയത്തി കൂടി ഉള്ള കാര്യം നിങ്ങളോട് ഞാൻ കുറെ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ…വേറെ ഒന്നും പറഞ്ഞിട്ടില്ലതാനും.. ഒരു ഫാമിലി സീനിലും അവളില്ലതാനും… വേറെ ഒന്നും കൊണ്ടല്ല.. ഈ മൊതലിനെ എനിക്ക് ഇഷ്ടമേ അല്ലാ.. അതാ ഇതുവരെയും പറയാതിരുന്നത്.. എന്റെ കല്യാണം ഒക്കെ വരുമ്പോ ഈ സ്റ്റോറിക് ഒരു underline ഇടോലോ.. അപ്പൊ അവിടെ ഏതേലും മുക്കിൽ ഓളെ കാണാണെങ്കിൽ ഇതെന്റെ അനിയത്തി എന്ന് മാത്രം പറഞ്ഞു വിട്ടുകളയാമ് എന്ന് വെച്ചപ്പോ വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വരുമ്പോലെ ഇതാ അവളുടെ ഒരു surprise എൻട്രി….

ഈ മൊതല് +1 ലാണ്…..+1 അഡ്മിഷൻ ഇവിടുന്ന് കുറച്ചു ദൂരമുള്ള സ്കൂളിൽ കിട്ടിയപ്പോ അതിനടുത്തുള്ള ഞങ്ങടെ അമ്മായിയുടെ വീട്ടിൽ നിന്നാണ് അവൾ പടികുനത്… veccation ന്ന് മാത്രമേ ഇങ്ങോട്ട് എഴുന്നള്ളു… അത്കൊണ്ട് ഇവിടെ കുറച്ചു സ്വസ്ഥതയും സമാധാനവും ഉണ്ടായിരുന്നു… എന്തായാലും ഇനി അത് പോയിക്കിട്ടും… എപ്പഴും എന്നെ ചൊറിയൽ ആണ് ഓൾടെ പ്രധാന ഹോബി…ആന കൂതറയാണ് ..എന്നേ ചൊറിയാൻ വന്നാ ഞാൻ കേറി മാന്തും.. അപ്പൊ അവിടെ അടിയാവും.. ഇടിയാവും.. തൊഴിയാവും.. ഓള് കള്ള കരച്ചിൽ ആവും.. ഉമ്മാന്റെ കോടതിയിൽ ഞാൻ പ്രതിയാകും…സ്ഥിരം സംഭവം… സഹിക്കവയ്യാതെ വന്നപ്പോ +1 ന്ന് വളരെ വിദഗ്ധമായി ദൂരേയുള്ള സ്കൂൾ കൊടുത്തു ഓളെ ഇവ്ടെന്നു കെട്ട് കേറ്റിയതിന്റെ പിന്നിലുള്ള കറുത്ത കരങ്ങൾ എന്റെയാണ്… അത് വളരെ വൈകിയെങ്കിലും ഓള് തിരിച്ചറിഞ്ഞു… ആ ദേഷ്യം ഓൾക് എന്നോട് ഇല്ലാതില്ലാതില്ല….ഓൾടെ ബോയ്ഫ്രണ്ട് കാദർ പി. പി ക്ക് കിട്ടിയ സ്കൂളിൽ കിട്ടാത്തതിലുള്ള അമർഷം.. അതിന്റെ പ്രതികാരങ്ങൾ തീർക്കാൻ വന്നതാവോ ഇനി..?? ആവോ.. ഏയ്… ആണെങ്കിൽ തന്നെ ഞാൻ എന്തിന് പേടിക്കണം… എനിക്ക് ഓളെ പുല്ലാണ്.. അല്ലപിന്നെ ….

ഇനിക്ക് സ്വകാര്യല്ല ഇപ്പൊ ഓളെ പോയി കാണാൻ.. ഞാനല്ലേ മൂത്തത് .. എന്നെ ഇങ്ങോട്ട് വന്ന് കണ്ടാൽ എന്താ… ഹും..
അല്ലെങ്കിൽ ചെന്നോക.. വന്നതിന്റെ ഉദ്ദേശവും എത്ര ദിവസം ഈ ആറ്റം ബോംബ് ഇവടെ ഇണ്ടാകും എന്നും അറിയാലോ….

ഞാൻ താഴേക്കു ചെന്നു.. ഓളെന്നെ രൂക്ഷമായി നോക്കുന്നുണ്ട്… കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.. കേട്ടോടി ഉണ്ടകണ്ണി..

” അല്ലു.. ഇവളിന്നിവിടെ തന്നെ കാണും.. സ്കൂൾ അടച്ചു.. ” (റാഷി )

” ഹാവു.. ഏറിയ ഒരുമാസം .. സഹിക്കാ.. ”

ഞാൻ മനസ്സിൽ ആശ്വസിച്ചു…

” +2 നമ്മടെ അടുത്തുള്ള സ്കൂളിലേക് ട്രാൻസ്ഫർ വാങ്ങി.. ”

ഏ !!!!…യാ റബ്ബി.. അപ്പൊ ഈ കുരിശ് ഇവടെ തറച്ചോ.. എന്നോട് ഈ ചതി വേണ്ടായിരുന്നു…

അവളെന്റെ അടുത് വന്നിട്ട്

” ഇത്തോയ്.. എനിക്ക് ഇപ്പൊ ഭയങ്കര ഷീണം.. പണികൾ ഒക്കെ നമുക് നാളെ തുടങ്ങാട്ടോ.. ഇപ്പോ ഞാൻ onn റസ്റ്റ് എടുക്കട്ടേ. നാളെ ഫുൾ എനർജിയിൽ കാണാം.. കാണണം… ”

റബ്ബി.. ഭീഷണിയുടെ സ്വരം… ഇനിയിപ്പോ എനിക്ക് എന്തൊക്കെ സമ്മാനങ്ങൾ കൊണ്ടാണാവോ സാധനം വന്ന്ക്ണത്….എന്നെ അങ്ങട്ട് കൊല്ല്…

💕💕💕

രാത്രിയുടെ അന്ധകാരം ആ മുറിയെ കൂടുതൽ ഇരുട്ടിലാഴ്ത്തി….പെട്ടന് ആ മുറിയുടെ വാതിൽ ആരോ ശക്തിയായി തുറന്നു… മുറിയാകെ വെളിച്ചം പടർന്നു..വെളിച്ചം എന്റെ മുഖത്തേക് തട്ടിയപ്പഴാണ് ഷീണിതനെങ്കിലും കണ്ണ് ഞാൻ വലിച്ചു തുറന്നത് …ആ മുറിയിൽ തൂങ്ങി കിടക്കുന്ന ബൾബ് അയാൾ തെളിയിച്ചു.. അത് അത്രതന്നെ വെളിച്ചം ഇല്ലായിരുന്നു…തടിച്ചിട്ട് ഒരു കറുത്ത രൂപമാണ് അയാൾക്.. കണ്ടാൽ തന്നെ പേടിയാകും.. അയാളുടെ കൈയിലെ ചോറുള്ള പാത്രം എന്റെ മുമ്പിലേക് നീക്കി വെച്ച് കൊണ്ട് എന്നോട് കഴിക്കാൻ പറഞ്ഞു… ഉച്ചകത്തെ ഭക്ഷണം തന്നെ ഞാൻ കഴിച്ചിട്ടില്ല നേരാവണ്ണം.. അതിന്റെ അവശിഷ്ടം അവിടെ വേറെ ഒരു പ്ലേറ്റിൽ ഇരിപ്പുണ്ട്.. അയാൾ ആ പ്ലേറ്റ് എടുത്ത് അതിലെ ചപ്പാത്തി കഷ്ണങ്ങൾ പുറത്തേക് എറിഞ്ഞു.. എന്നിട്ട് ആ മുറിയിലെ ഒരു പൊട്ടിപൊളിഞ്ഞ മേശയിലേക് ഒരു കസേര വലിച്ചിട്ട് അയാൾ കയ്യിലെ പൊതി അഴിച്ചു.. ആ പ്ലേറ്റിൽ ഇട്ട് അത് മുഴുവൻ അകത്താക്കി..ഞാൻ എന്റെ പ്ലേറ്റിലോട്ട് നോക്കി .. പച്ച ചോറ്.വേറെ ഒന്നും ഇല്ല .. അപ്പഴേ എനിക്ക് ഓക്കാനം വന്നു . ഒരു ഏമ്പക്കവും വിട്ട് അയാൾ എണീറ്റു പോകാൻ നിന്നതും അയാൾക് ഒരു ഫോൺ വന്നു.

” ഹലോ.. സർ.. ”

“അവൻ ഇവിടെ ഉണ്ട്.. ”

“ഇല്ല സർ.. ”

” ഞാനിവിടെ തന്നെ കാണും.. ഉറങ്ങതില്ല..”

” ok”

ഇങ്ങനെയായിരുന്നു സംഭാഷങ്ങൾ..

ശേഷം അയാൾ പോകാൻ നിന്നതും ഞാൻ

” വെള്ളം വേണം.. ”

അയാൾ മുറിയിൽ നിന്ന് പുറത്തേക് പോയി വെള്ളക്കുപ്പിയുമായി തിരിച്ചു വന്നു…..കയ്യിലെ ഫോൺ കസേരയിൽ വെച് എന്റെ അടുത് വന്ന് വായയിലേക് വെള്ളം ഒഴിച്ച് തന്നു…

വീണ്ടും അയാളുടെ ഫോൺ അടിച്ചു.. പക്ഷേ .. അത് അയാളുടെ പോക്കറ്റിൽ നിന്നായിരുന്നു.. ഇയാൾക്കു രണ്ട് ഫോൺ ഉണ്ടോ ??

അയാൾ call എടുത്ത് വിളിച്ച ആളോട് ദേഷ്യത്തോടെ സംസാരിച്ചു ഡോർ അടച്ചു മുറിയിൽ നിന്ന് പുറത്തു പോയി.. സംഭാഷണത്തിൽ നിന്ന് അതവരുടെ ഭാര്യാ ആണെന് എനിക്ക് മനസിലായി.. അല്പസമയത്തിനകം അവിടെ നിന്നും അയാളുടെ കൂർക്കം വലി കേട്ടു…

പെട്ടന് തലയിലൂടെ ഒരു മിന്നൽ പിളർപ്പുണ്ടായി… കസേരയിൽ ഫോൺ.. !!!എപ്പഴും വിളിക്കുന്നത് കൊണ്ട് ഫായി യുടെ നമ്പർ എനിക്ക് കാണാപാഠം ആണ്….എങ്ങേനെങ്കിലും ഫായിയെ വിളിക്കാൻ കഴിഞ്ഞാൽ…..ഇതിനു പിന്നിലെ ചെന്നായയുടെ മുഖം വെളിപ്പെടുത്താൻ കഴിഞ്ഞാൽ.. ഞാൻ ആ സാഹസത്തിന് മുതിരാൻ തന്നെ തീരുമാനിച്ചു.. അയാൾ ഇപ്പഴെങ്ങും എണീക്കാൻ പോകുന്നില്ല.. ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ല…

പക്ഷെ എന്റെ അവസ്ഥ വെച് ഫോണിന്റെ അടുത് എത്തുക എന്നത് വലിയൊരു ടാസ്ക് ആണ്.. എങ്കിലും ഫുൾ energy സംഭരിച്ചു നിരങ്ങി നിരങ്ങി ഞാൻ കസേരയുടെ അടുത് എത്തി…

ഫോൺ വായ കൊണ്ട് എടുത്ത് കയ്യിലേക് വെച്ചു.. കഠിന പരിശ്രമത്തിനൊടുവിൽ അവന്റെ നമ്പർ ഡയൽ ചെയ്തു…. ഇപ്പോഴൊക്കെയും ആരെങ്കിലും വരുന്നുണ്ടോ എന്ന് ഞാൻ അടിക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്..

ഫായി.. ഒന്നെടുക്കഡാ…. അവൻ ring എടുക്കുന്നതും കാത് ഞാൻ അക്ഷമനായി ഇരുന്നു..

ഇതേ സമയം

ഫായി tv യുടെ മുമ്പിൽ ആണ്….ക്രിക്കറ്റ് ആണ് കാണുന്നത്…. മിയയും അൽത്താഫ് ഉം ഒക്കെ ഉണ്ട് അടുത്.. ഫോൺ ആണെകിൽ റൂമിൽ ചാർജിലും… പെട്ടന് ഫോൺ അടിച്ചു… ഫായി ശ്രദ്ധിക്കുന്നില്ല.. അവൻ tv യിൽ മുഴുകിയിരിക്കുകയാണ്….ring നിർത്താതെ അടിക്കുന്ന കണ്ട miya ഫായിയോട്

” ഫോൺ അതാ അടിക്കുന്നു… ”

” അതാരെങ്കിലും ആയിരിക്കും.. കാര്യാക്കണ്ട… ”

” വെല്ല അത്യാവശ്യക്കാരും ആണങ്കിലോ.. പോയി നോക്ക്.. ”

” ഓഹ്.. ഇന്നാ ഇജ്ജ് എടുത് കൊണ്ടുവാ.. ”

മിയ അവനെ ഒരു നോട്ടം നോക്കി.. എനിക്കൊന്നും മേലാ എന്ന മട്ടിൽ..

” അയ്യോ..നോക്കി പേടിപ്പിക്കല്ലേ. ഞാൻ തന്നെ പൊയ്ക്കോളാ.. അത് അത്യാവശക്കാർ അല്ലെങ്കിൽ.. മോളെ മിയാ.. ആ….”

ഫായി എണീറ്റ് റൂമിലേക്കു നടന്നു.. കാൾ അപ്പഴും അടിച്ചു കൊണ്ടിരിക്കുകയായിരുന്നു…!!!

തുടരും…

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!