Skip to content

മജ്നു -പാർട്ട്‌ 10

majnu novel

✒️ റിച്ചൂസ്

പിന്നോട്ട് തിരിഞ്ഞതും ക്യാബിൻ തുറന്ന് അകത്ത് വന്നിരിക്കുന്നു പോലീസ്…. !!!!….

” u r under arrest Mr. fadhi adham….”

ഞാൻ ആകെ തരിച്ചു പോയി…പോലീസ് എന്നേ കൊണ്ട് പോകാൻ വന്നിരിക്കുന്നു…അപ്പൊ അവർക്ക് എന്റെ മേൽ സംശയം ഉണ്ടായിരുന്നോ…. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാന്ന് ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാകും…

” sir.. ഞാൻ എല്ലാം പറഞ്ഞതല്ലേ..ഞാൻ അല്ലാ ചെയ്തത് .. വേറെ ആരോ.. ”

” എല്ലാം നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് തീരുമാനിക്കാം.. ഇപ്പൊ മോൻ നടക്ക്… ”

ഒരു പോലീസ് ഫായിയുടെ കയ്യിൽ ബലം പ്രയോഗിച് വിലങ്ങിട്ടു…. അവൻ അല്ലാ സനയെ കൊന്നത് എന്ന് അവൻ ഉറക്കെ വിളിച്ചു പറയുന്നുണ്ട്….പക്ഷെ.. അതാരും ചെവി കൊള്ളുന്നില്ല…..

കണ്ട് നിക്കുന്നവരുടെ പോലും മനസ്സലിയിപ്പിക്കുന്ന ഒരു ദയനീയ ദൃശ്യം ആയിരുന്നത്… അവനെ കൊണ്ട് പോകരുതെന്ന് അവൻ കെഞ്ചി പറയുന്നുണ്ട്.. ഇതെല്ലാം കണ്ടാസ്വധിച്ച് മനസ്സിൽ പൊട്ടിച്ചിരിച് വിജയ കിരീടം ചൂടികൊണ്ട് ഒരു തലക്കെ കൈ കെട്ടി നിക്കുകയാണ് ആസിഫ്….

പോലീസ് ക്യാബിനിന്റെ ഡോർ തുറന്ന് ഫായിയെ കൊണ്ട് പുറത്ത് പോകാൻ നിന്നതും ആസിഫ്

” ഒരു നിമിഷം sir… ”

എന്ത് എന്ന മട്ടിൽ അവർ അവിടെ നിന്നു.. ആസിഫ് ഫായിയുടെ മുമ്പിൽ വന്നു നിന്നു കൊണ്ട്

” താൻ ഇനി കോടതിയും കേസും ഒക്കെ ആയി ഭയങ്കര busy ആയിരിക്കോലോ… സോ.. ഇനി തന്നെ പോലെ ഒരു കൊലയാളിയെ ഇവിടെ ജോലിക്ക് ആവശ്യമില്ല.. ഈ ജോലി മോൻ അങ്ങ് മറന്നേക്ക്…പിന്നെ .. ഇവിടന്ന് ഉണ്ടാക്കിയ ബന്ധങ്ങളും…. ”

അതുകേട്ടതും ഫായിക് അടിമുടി കേറി വന്നു… ഫായി ആസിഫിന്റെ ചെവിയോട് അടുത്ത് കൊണ്ട്

” പടച്ചോൻ സത്യമുള്ളവന്റെ കൂടയാ…അത്കൊണ്ട് ഇപ്പൊ ഞാൻ ഒന്നും പറയുന്നില്ല.. ഇതിനുള്ളത് വഴിയേ വരും… അന്നും ഇവിടൊക്കെ തന്നെ കാണണം… കേട്ടോടാ.. ബോസേ… ”

ക്യാബിനിന്റെ പുറത്ത് ഓഫീസ് സ്റ്റാഫ്‌സ് എല്ലാം തടിച്ചു കൂടി ഇരിക്കുകയാണ്… അവർ ഇതൊക്കെ ആശ്ചര്യത്തോടെ നോക്കിക്കാണ്കയാണ്.. ചിലർ ഫോൺ എടുത്ത് വീഡിയോ പകർത്തുന്നു.. ഫേസ്ബുക് ലൈവ് ഇടുന്നു… ആകെ ബഹളം…

തിക്കും തിരക്കും മാറ്റി കൊണ്ട് പോലീസ് ഫായിയെ അവരുടെ ഇടയിലൂടെ പുറത്തേക് കൊണ്ട് വന്നു… ഫായി ഒന്നും മിണ്ടാതെ എല്ലാം അനുസരിച് തല താഴ്ത്തി അവരുടെ കൂടെ നടന്നു… പുറത്തെത്തിയതും ആകെ മീഡിയ ബഹളം.. ഇവരൊക്കെ ഇതെങ്ങനെ അറിഞ്ഞു……ഫായി ഇത്രയും ജനക്കുട്ടം ഒന്നും പ്രതീക്ഷിച്ചതല്ലാ…

മീഡിയ ഒക്കെ വന്ന സ്ഥിതിക് ഇതൊക്കെ ടീവിയിൽ വരും.. ഉപ്പയും വീട്ടുകാരും കുടുംബക്കാരും എല്ലാരും അറിയും.. ആകെ നാണക്കേടാവും… ഓരോന്ന് ആലോചിച് ഫായിയുടെ മനസ്സ് നീറി…

മീഡിയക്ക് ഫായിയോട് ആണ് സംസാരിക്കേണ്ടത്….അവർ പുറത്ത് വന്നപ്പോൾ തന്നെ മീഡിയക്കാർ അവന്റെ ചുറ്റും കൂടി.. പക്ഷേ പോലീസ്.. അതിനുള്ള അവസരം നൽകാതെ മീഡിയക്കാരെ തള്ളിമാറ്റി ഫായിയെ പോലീസ് ജീപ്പിൽ കയറ്റി… കൂട്ടത്തിലെ വലിയ പോലീസ് ഉദ്യോഗസ്ഥൻ അവരുടെ ചോദ്യങ്ങൾക് മറുപടി നൽകി…. ശേഷം പോലീസ് ജീപ്പ് ആ ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ചു പോയി…..

💕💕💕

അല്ലു ബസ്സിൽ വീട്ടിലേക്കുള്ള വഴിയാണ്…. അവൾ ഓരോന്ന് ആലോചിച്ചു ചിന്തയിൽ മുഴുകി.. എന്താണ് ആസിഫിക്കാന്റെ മുഖത്തു ഇത്രക് ദേഷ്യം…. റാഷി എന്നേ അന്യോഷിക്കുന്നു എന്ന് പറഞ്ഞത് വെറുതെ ആയിരിക്കോ.. എന്നേ അവിടുന്ന് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാവോ.. എങ്കിൽ എന്തിന് അങ്ങനെ ചെയ്യണം.. ഞാൻ അറിയാത്ത എന്ത് കാര്യമാ അവിടെ നടക്കുന്നത്.. ഒന്നിന്നും ഒരു ഉത്തരം കിട്ടുന്നില്ല….ചിലപ്പോ ഒക്കെ എന്റെ തോന്നലായിരിക്കും….അങ്ങനെ ആവട്ടെ… പക്ഷേ.. ആദിയെ അവിടെ ഒറ്റക്ക് ആക്കി പോരാൻ പാടില്ലായിരുന്നു.. ഈ ഒരു സാഹചര്യത്തിൽ ഞാൻ അവന്റെ കൂടെ നിൽക്കല്ലേ വേണ്ടത്…..

അല്ലു ഫായിക് ഫോൺ ചെയ്തു.. റിങ് ഉണ്ട്.. പക്ഷേ എടുക്കുന്നില്ല.. വീണ്ടും വിളിച്ചു.. അപ്പൊ ഫോൺ സ്വിച്ച് ഓഫ്‌..

അപ്പഴേക്കും ഇറങ്ങേണ്ട ബസ് സ്റ്റോപ്പ്‌ എത്തി…ട്രാഫിക് കാരണം കുറച്ചു ലേറ്റ് ആണ്… ആകാശം ഇരുണ്ടിട്ടുണ്ട്..മഴക്കോള് ഉണ്ടന്ന് തോനുന്നു.. വീട്ടിലെത്തിയതും റാഷി ടീവി കാണായിരുന്നു.. എന്നേ കണ്ടപ്പോ അവൻ വേഗം ടീവി ഓഫ്‌ ചെയ്തു…

” റാഷി.. നീ എന്നേ അന്യോഷിച്ചു എന്ന് ആസിഫിക്കാ പറഞ്ഞല്ലോ.. എന്താ കാര്യം…? .. ”

” അത്.. ഒന്നുല്ല മോളെ..നീ ഇപ്പൊ ഇവിടുന്ന് പോയിട്ട് കുറച്ചീസം ആയില്ലേ… സോ.. നീ കമ്പനിയിൽ എത്തിയാൽ വേഗം വീട്ടിലോട്ട് വരാൻ പറയണം എന്ന് ഞാനാണ് ആസിഫിനോട് പറഞ്ഞത്…..മോള് ആകെ ടയേർഡ് അല്ലെ .. പോയി വല്ലതും കഴിച്ചു വിശ്രമിക്ക്.. ”

” റാഷി.. നീ എന്തോ എന്നിൽ നിന്ന് മറച്ചു വെക്കുന്നുണ്ട്… വെറുതെ അത് ഒളിക്കാൻ നോക്കണ്ട.. കാര്യം പറ… ”

” ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ… ”

ഞാൻ പിന്നെ ഒന്നും പറയാതെ സ്റ്റെയർ കയറാൻ നിന്നതും ഉമ്മാന്റെ സൗണ്ട്..

അപ്പഴാണ് ഉമ്മ പുറത്ത് നിന്ന് വന്നത്…

” ഹേ .ഇജ്ജെപ്പോത്തി.. ഞാൻ വെറുതെ അപ്പറത്തെക് ഒന്ന് പോയതാ.. അപ്പൊ അവരാ പറഞ്ഞത് ആ മറ്റേ പെങ്കൊച്ചിനെ കൊന്ന ചെക്കനെ കിട്ടീന്ന്… ആ ന്യൂസ്‌ ഒന്ന് വെച്ചേ.. അതിൽ ഇണ്ട്….”

ഉമ്മ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല… റാഷി എന്തെങ്കിലും പറയും മുൻപ് ഉമ്മ ടീവി യുടെ റിമോട്ട് എടുത്ത് സ്വിച്ച് on ചെയ്തു…..

ന്യൂസ്‌ ചാനൽ ആയിരുന്നു ഓടീം കൊണ്ടിരുന്നത്.. അതിലെ വാർത്ത കണ്ട് ഒരു നിമിഷം ഞാൻ സ്റ്റക്ക് ആയി…. എന്റെ കണ്ണുകൾക്ക് അത് വിശ്വസിക്കാനായില്ല.. ആദിയെ കമ്പനിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യ്തു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ ആണ് അതിൽ കാണിച്ചു കൊണ്ടിരിക്കുന്നത്…..

” കാലം പോയ പോക്കേ.. ഓരോ ചെക്കന്മാർ ഇതിന് അങ്ങട്ട് ഇറങ്ങി തിരിച്ചാ.. ആഹ്… ആ പെൺകൊച്ചിന്റെ വീട്കാർക് പോയി.. അല്ലാതെന്താ… ”

അതും പറഞ്ഞു ഉമ്മ അകത്തേക്കു പോയി….

ഞാൻ സ്റ്റെയർ ഇറങ്ങി റിമോട്ട് എടുത്ത് സൗണ്ട് കൂട്ടി… ന്യൂസിൽ പോലീസ് മീഡിയക്കാരുടെ ചോദ്യങ്ങൾക് മറുപടി പറയുകയാണ്…..

“”” പ്രതിയെ ഞങ്ങൾ കസ്റ്റഡിയിൽ എടുത്തു കഴിഞ്ഞു…മതിയായ തെളിവുകൾ ഞങ്ങളുടെ പക്കൽ ഉണ്ട്… പ്രതി കുറ്റം ചെയ്തോ ഇല്ലയോ കൂടുതൽ പ്രതികൾ ഉണ്ടോ എന്നൊക്കെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ പറയാൻ കഴിയു….”””

പോലീസ് ഉദ്യോഗസ്ഥൻ എന്തൊക്കെയോ പറയുന്നുണ്ട്….ആദിയെ നേരെ കാണാം.. പക്ഷെ അവൻ തല താഴ്ത്തി നിൽക്കുകയാണ്…

” എന്തൊക്കെയാണ് റബ്ബേ ഇത്.. ആദി ഒരു തെറ്റും ചെയ്തിട്ടില്ല… പോലീസ് ന്ന് എന്തോ മിസ്റ്റേക്ക് പറ്റിയതാണ്….ഞാൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും പോലീസ്നെ അവനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകാൻ സമ്മതിക്കില്ലായിരുന്നു.. . ഇനിപ്പോ എന്താ ചെയ്യാ..”

” അല്ലു… നീ എന്തൊക്കെയാണ് ഈ പറയുന്നത്.. നീ ഒരാൾ വിചാരിച്ചാൽ ഒന്നും അവന്റെ അറസ്റ്റ് തടയാൻ കഴിയില്ല.. പോലീസ് വെറുതെ അല്ലാ .. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്.. അതിന് അർത്ഥം അവൻ കുറ്റകാരൻ ആണന്നെല്ലേ.. ”

” റാഷി.. പ്ലീസ്.. ആദി ഒന്നും ചെയ്തിട്ടില്ല..ഒന്ന് വിശ്വസിക്ക്… അവൻ കുറ്റക്കാരൻ അല്ലെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്… കാരണം.. എനിക്ക് അറിയാവുന്നോടത്തോളം അവനെ ആർക്കും അറിയില്ലാ… ”

” അല്ലു.. ഇത് കുട്ടിക്കളിയല്ല.. പോലീസ് കേസാ…അതും ഒരു പെണ്ണിനെ കൊന്ന കേസ്… പെട്ട് കഴിഞ്ഞാ ആകെ നാറും..നമ്മൾ എത്ര തന്നെ ന്യായീകരിച്ചാലും പോലീസ് അവരുടെ പണി ചെയ്യും. അതോണ്ട് മോള് അത് വിട്ട് കള… ”

” അങ്ങനെ വിട്ട് കളയാൻ ഒക്കില്ല റാഷി.. ആദി എനിക്ക് ആവശ്യം ഉള്ളപ്പോൾ ഒക്കെ എന്റെ കൂടെ നിന്നിട്ടുണ്ട്.. സഹായിച്ചിട്ടുണ്ട്.. അത് ഒന്നും പെട്ടന് എനിക്ക് മറക്കാൻ കഴിയില്ല… അതോണ്ട് ഈ കാര്യത്തിൽ ഞാൻ ആദിയുടെ കൂടെ നില്കും…എന്നെകൊണ്ട് സഹായിക്കാൻ പറ്റുന്നപോലെ ഒക്കെ സഹായിക്കേം ചെയ്യും .. ”

അതും പറഞ്ഞു അവൾ പുറത്തേക് നടന്നു…

” അല്ലു നീ ഇപ്പൊ എങ്ങോട്ടാ പോകുന്നത്… ഞാൻ പറയുന്നത് കേൾക്.. ഇതൊന്നും ശരിയല്ല… ”

” ഞാൻ ആസിഫിക്കാന്റെ അടുത്തേക്കാ.. ആസിഫിക്കാ കൂടി അറിഞ്ഞോണ്ട് ഉള്ള കളിയാണോ ഇതെന്ന് എനിക്ക് അറിയണം…… ”

” മോളെ നിക്ക്.. ഇപ്പൊ നീ പോണ്ടാ.. ഞാൻ പറയുന്നത് കേൾക് .. ”

” i am sorry റാഷി.. എനിക്ക് പോയെ പറ്റു… ”

റാഷിയുടെ വാക്കുകൾ ചെവികൊള്ളാതെ ഞാൻ റോഡിലേക് നടന്നു… അതിലെ വന്ന ഒരു ഓട്ടോ ക്ക് കൈ കാണിച് കമ്പനിയിലേക് വിടാൻ പറഞ്ഞു… മഴ തുള്ളി ഇടുന്നുണ്ട്.. അന്തരീക്ഷത്തിന്റെ ഈ മാറ്റം നല്ലതിനല്ല എന്നെനിക്ക് തോന്നി… ഇതിവിടം കൊണ്ട് ഒന്നും അവസാനിക്കില്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു….

വേഗത്തിൽ തന്നെ ഓട്ടോ കമ്പനിയിൽ എത്തി…

ഞാൻ ഡോർ തള്ളി തുറന്ന് അകത്തു കയറിയതും ഹാളിൽ തന്നെ ആസിഫിക്കാ ഉണ്ടായിരുന്നു… കമ്പനിയുടെ ക്ലോസിങ് ടൈമ് ആയതിനാൽ സ്റ്റാഫ്‌സ് ഒക്കെ പോകാനുള്ള തിടുക്കത്തിൽ ആണ്…

എന്നേ കണ്ടതും ആസിഫിക്കാ എന്റെ അടുത്തേക് വന്നു….

” നീ പോയില്ലേ… ”

” പോയി.. പക്ഷെ .. തിരിച്ചു വരേണ്ടി വന്നു… ഇനി വന്നാലും കുഴപ്പൊന്നും ഇല്ലല്ലോ.. കാരണം….എന്നേ മാറ്റി നിർത്തി നടക്കേണ്ടത് ഒക്കെ ഇവിടെ നടന്നില്ലേ…”

” അല്ലു.. ഞാൻ ഒന്ന് പറയട്ടെ…”

അല്ലുനെ എല്ലാവരുടെ ഇടയിൽ നിന്നും മാറ്റി നിർത്തിക്കൊണ്ട്..

“പോലീസ് ഇവിടെ വരുന്നുണ്ടന്ന ഇൻഫർമേഷൻ എനിക്ക് കിട്ടിയിരുന്നു.. അത്കൊണ്ടാണ് നിന്നോട് ഇവിടുന്ന് പോകാൻ പറഞ്ഞത്.. നീ ഇവിടെ ഉണ്ടങ്കിൽ ചിലപ്പോ അവർ നിനക്ക് എതിരെയും തിരിഞ്ഞേനെ…. നിനക്ക് ഒരു പ്രശ്നം വരരുത് എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത്…. ”

” ഹും.. അപ്പൊ ആ പാവം ആദി പെട്ടോട്ടെ എന്നല്ലേ….ഇക്ക നോക്കി നിക്കുമ്പോ അല്ലെ അവനെ കൊണ്ട് പോയെ.. ഒന്ന് പറഞ്ഞുടാർന്നോ കൊണ്ടുപോകല്ലെന്ന്.. ”

” എന്റെ അല്ലു . നീ ഒന്ന് മനസ്സിലാക്ക്… അങ്ങനെയല്ല….പോലീസ് അവനെ തെളിവ് സഹിതം ആണ് കൊണ്ട് പോയിരിക്കുന്നത്…ഞാൻ പറഞ്ഞാൽ അവർ കേൾക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ… അവൻ കുറ്റകാരൻ ആണ്. അല്ലങ്കിൽ അവനെ പോലീസ് കൊണ്ടുപോകോ .. നീ എന്തിനാണ് അവനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്.. അവനോടുള്ള കണക്ഷൻ നിർത്തിയേക്ക്.. അവന്റെ ഒപ്പം കൂടിയ നീയു കുറ്റക്കാരി ആവും… പിന്നെ പോലീസ് .. കേസ്.. കോടതി.. എന്തിനാ വെറുതെ.. നീ ഒന്നും അറിഞ്ഞിട്ടില്ല .. അങ്ങനെ നിന്നാൽ മതി… ”

” എനിക്ക് അതിന് കഴിയില്ല ആസിഫിക്കാ .. കാരണം.. ഈ സംഭവം നടക്കുമ്പോ ഞാൻ അവിടെ ഉണ്ട്.. എനിക്ക് അറിയാം ആദി ഒരു തെറ്റും ചെയ്തിട്ടില്ലാന്.. ചെയ്യാത്ത കുറ്റത്തിന് അവൻ എന്തിന് ശിക്ഷിക്കപ്പെടണം.. ഞാൻ അതിന് സമ്മതിക്കില്ല… ”

” നീ വെറുതെ ഇതിന്റെ പിറകെ പോയി പൊല്ലാപ്പുണ്ടാക്കണ്ട… കാര്യം നീ പറഞ്ഞത് പോലെ അവൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെ ഇരിക്കട്ടെ.. പക്ഷെ.. നമുക്ക് എന്ത് ചെയ്യാൻ കഴിയും….. ”

” ഞാൻ രക്ഷിക്കും അവനെ.. അതിന് ഏത് അറ്റം വരെയും പോകും… ”

” നീ ഒരൊറ്റരാൾ വിചാരിച്ചാൽ ഒന്നും ഒന്നും നടക്കാൻ പോണില്ല.. ഈ ഒരു കാര്യത്തിൽ ആരുവരും നിന്നെ ഹെല്പ് ചെയ്യാൻ.. ആരും വരില്ലാ .. … ”

” ഞങ്ങളുണ്ട് !!! ”

പെട്ടന്നുള്ള ആ ശബ്ദം കേട്ട് ആരാണതെന്ന മട്ടിൽ ആസിഫും അല്ലുവും ഒരേ സമയം തിരിഞ്ഞു നോക്കി…

ആദിയുടെ ഫ്രണ്ട്സ്… !! അല്ലുന്ന് പെട്ടന്ന് മനസ്സിലായി…..

” അല്ലുന്റെ കൂടെ ഞങ്ങൾ ഉണ്ട്….ഫായിയെ അകത്താകാൻ ഇവിടെ ആരൊക്കെ എന്തൊക്കെ ചെയ്താലും അതൊന്നും നടക്കാൻ പോണില്ല….”

അതും പറഞ്ഞു അവർ അല്ലുന്റെ അടുത്തേക് വന്നു…

“നിങ്ങൾ ഇവിടെ .. ”

” അതൊക്കെ പിന്നെ പറയാം.. വാ നമുക്ക് ഫായിയുടെ അടുത്തേക് പോകാം… ”

അല്ലു ആസിഫിനെ ഒന്ന് നോക്കി അവരുടെ കൂടെ പോയി…

അവർ വേഗം സ്റ്റേഷനിലോട്ട് വിട്ടു..

💕💕💕

സ്റ്റേഷനിൽ…

പോലീസ് ഫായിയെ അകത്തേക്കു കൊണ്ട് വന്ന് ഒരിടത്തിരുത്തി..
S I അദ്ദേഹത്തിന്റെ റൂമിലേക്കു കയറി പോയി …ഫായിയുടെ മുഖത്തു ഭയം നന്നായി നിഴലിക്കുന്നുണ്ട്…..എല്ലാരും അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്… ആരും ഫായിയെ നോക്കുന്നില്ല…അവിടെ ഇവിടെ ആയി മൂന്നാല് ആളുകൾ ഇരിപ്പുണ്ട്…അവരുടെ കൈകളും വിലങ്ങിട്ടിട്ടുണ്ട്.. അവരെയും തന്നെപോലെ ഏതെങ്കിലും കേസിന്റെ പുറത്ത് കൊണ്ടുവന്നതായിരിക്കും എന്ന് ഫായി അനുമാനിച്ചു…പക്ഷേ അവരുടെ മുഖത്തോന്നും യാതൊരുവിധ ഭയവും ഫായി കണ്ടില്ല.. . ഓരോ സെക്കണ്ടും യുഗങ്ങളായി ഫായിക്ക് അനുഭവപെട്ടു…എല്ലാവരും സംസാരിക്കുന്നുണ്ടങ്കിലും പുറത്ത് മഴ തകൃതിയായി തന്നെ പെയ്യുന്നുണ്ടങ്കിലും ക്ലോക്കിലെ സെക്കന്റ്‌ സൂചിയുടെ ശബ്ദം ആ ശബ്ദങ്ങളെയെല്ലാം മുകളിൽ വളരെ വെക്തമായി കേൾക്കാനുണ്ട്…ഫായിയുടെ ഹൃദയമിടിപ്പ് കൂടി.. നെറ്റിയിൽ നിന്ന് വിയർപ്പു തുള്ളികൾ ഇറ്റിറ്റൊഴുകി.. തൊണ്ട വറ്റി…

താൻ ഒരു തെറ്റും ചെയ്തിട്ടില്ല.. എന്നാലും ഇന്ന് എല്ലാവരുടെയും മുമ്പിൽ താനൊരു തെറ്റുകാരൻ ആണ്….എന്താണ് തന്നെ അവരുടെ കണ്ണിൽ കുറ്റകാരൻ ആക്കിയത് എന്നറിയാതെ ഫായിയുടെ ഉള്ള് നീറി…ദേഷ്യമോ സങ്കടമോ ഫായി കൈ വലിച്ചതും കയ്യിലെ വിലങ് ഫായിക് ഭയങ്കര അലോസരമായി തോന്നി.. ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായവസ്തയോടെ ഒരു തുള്ളി വെള്ളത്തിനായി ആംഗ്യം കാണിച്ചു കൊണ്ട് അവൻ അവിടെ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നോക്കി …..

അയാൾ ഒരു ബോട്ടിൽ വെള്ളം അടപ്പ് തുറന്നു കൊണ്ട് അവന്റെ കൈക്കുള്ളിൽ വെച്ച് കൊടുത്തു.. എങ്ങനെയൊക്കെയോ അവൻ വെള്ളം കുടിച്ചു.. ഇപ്പൊ കുറച്ചാശ്വാസം…

അപ്പഴേക്കും S I അകത്തു നിന്ന് ബെൽ മുഴക്കി.. കാര്യമറിയാൻ അകത്തേക്കു പോയ പോലീസ് ഉദ്യോഗസ്ഥൻ തിരികെ വന്ന് ഫായിയെ വിളിച്ചു…

ഫായിക് വീണ്ടും ടെൻഷൻ ആയി.. ഉള്ളിലേ ടെൻഷൻ പുറത്ത് കാണിക്കാതെ അവൻ കൂൾ ആയിട്ട് തന്നെ ആ മുറിയുടെ അകത്തേക്കു കയറി.. അന്നേരം S I ആരോടോ ഫോണിൽ സംസാരിക്കുകയാണ്…

” ഇതിനൊരു തീരുമാനം നാളെ ആകും സാറേ.. സാർ പേടിക്കണ്ട… ആഹ്.. എല്ലാ procedure സും കഴിഞ്ഞു….”

അങ്ങനെ എന്തൊക്കെയോ അയാൾ ഫോണിലൂടെ പറയുന്നുണ്ട്….മിക്കവാറും ഇത് തന്നെ കുറിച്ചാണ്….അപ്പുറത് ഉള്ളത് സനയുടെ പപ്പയുമാകാനാണ് സാധ്യത… അപ്പൊ ഇവർ എല്ലാരും കൂടി എന്നേ ഈ കേസിൽ കുടുക്കും… അതിനുള്ള പരിപാടി ആണ്… പടച്ചോനെ.. കൂടെ നിന്നോണെ…

ഫോൺ വെച്ചതും എന്നേ കൊണ്ട് വന്നാക്കിയ പോലീസ്നോട്‌ S I പോകാൻ പറഞ്ഞു… എന്നിട്ട് എന്റെ മുന്നിലോട്ട് ഒരു ചെയർ വലിച്ചിട്ടു…. അതിലേക് ഇരിക്കാൻ പറഞ്ഞു….ഞാൻ ഒന്നും പറയാതെ അനുസരിച്ചു ..S I എന്റെ അടുത്ത് ടേബിലായി ഇരുന്നു…

എന്നോട് ഓരോരോ കാര്യങ്ങൾ ചോദിച്ചു.. എല്ലാത്തിനും ഞാൻ കൃത്യമായി മറുപടി പറഞ്ഞു…. പിന്നീട് ഇപ്പറഞ്ഞത് ഒന്നും വിശ്വസിക്കാത്ത വണ്ണം
S I ഫായിയുടെ ചെവിയിലായി

” നല്ല അമിട്ട് പീസ് ആണല്ലേ….ഒന്ന് മുതലാക്കാൻ നോക്കിയപ്പോ അവൾ വഴങ്ങിയില്ലേ….മ്മ്മ്മ് … നീ നോട്ടമിട്ട കൊമ്പിൽ നിന്റെ ഫ്രണ്ട് ഒന്ന് മേയാൻ നോക്കിയപ്പോ അവനെ നൈസ് ആയിട്ട് ഒഴിവാകീട്ട് പണി പറ്റിക്കാൻ നോക്കി പക്ഷേ നടന്നില്ല …സാരല്ല..ഒരു കയ്യബദ്ധം ഒക്കെ ആർക്കും പറ്റും… ”

ഫായിക് ദേഷ്യം ഇരച്ചു കയറി.. അതുവരെ അടക്കി വെച്ചത് ഒക്കെ S I യുടെ മേലെ തീർത്തു…

” സൂക്ഷിച്ചു സംസാരിക്കണം… മാളിയേക്കൽ തറവാട്ടിലെ സന്തതിക് ഈ നാറിയ പരിപാടി ചെയ്യേണ്ട ആവശ്യം ഇല്ലാ….ഞാൻ ആരെയും കൊന്നിട്ടില്ല.. സാർ വെറുതെ കൊറേ ഒണ്ടാക്കണ്ടാട്ടാ.. ”

അപ്പോൾ S I ഫായിയുടെ കോളറിൽ പിടിച്ചു കൊണ്ട്.

” പോലീസ്നോടാണോ നിന്റെ…..നീ ഇനി പൊറം ലോകം കാണില്ലാ… ”

അതും പറഞ്ഞു അവനെ ലോക്കപ്പിൽ കൊണ്ടിട്ടു പൂട്ടി…

എന്നിട്ട് കേസ് കീഴ് ഉദ്യോഗസ്ഥനോട് കേസ് നാളേക്ക് ഫയൽ ചെയ്യാൻ പറഞ്ഞു….മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാകാൻ വേണ്ട റിപ്പോർട്ടും…

💕💕💕

മഴ തകർത്തിയായി പെയ്യുകയാണ്… സ്റ്റേഷന് മുമ്പിൽ വണ്ടി എത്തിയതും ആ അന്തരീക്ഷം എല്ലാവരിലും തെല്ലൊരു ഭയം ഉണ്ടാക്കി … അവർ അകത്തേക്കു കയറാൻ നിന്നതും ഉള്ളിൽ നിന്ന് നല്ല ഉച്ചത്തിൽ S I ആരോടോ കയർക്കുകയാണ്…..അതും കൂടി ആയപ്പോ ഫായിയെ പോലീസ് എന്തെങ്കിലും ചെയ്തുകാണുമോ എന്ന ഭയമായി അവർക്ക്…. എങ്കിലും കൂട്ടത്തിലെ ധൈര്യശാലി ഹാഷി തന്നെ മുന്നോട്ട് വന്നു… അവർ അകത്തു കയറി S I യ്യേ കാണണമെന്ന് ആവശ്യപ്പെട്ടു.. അവിടെയുള്ള പോലീസ് ഉദ്യോഗസ്ഥൻ അകത്തുപോയി S I യുടെ അനുവാദം ചോദിച് അവരെ അകത്തേക്കു കയറ്റി വിട്ടു….

” ഇരിക്കൂ… ”

ഹാഷിയും സൽമാനും അല്ലുവും ഇരിക്കുകയും ബാക്കി ജെബിനും ഡാനിയയും ശ്രുതിയും അവരുടെ പിന്നിലായി നിൽക്കുകയും ചെയ്തു…

” സർ… ഞങ്ങൾ വന്നത്…”

” മനസ്സിലായി.. സീ.. ഇത് ഒരു ചെറിയ കേസല്ല.. പെണ്ണ് കേസാ…

” നിങ്ങടെ സുഹൃത്താണ് പ്രതിയെന്നതിനുള്ള മതിയായ തെളിവുകൾ ഞങ്ങടെ പക്കൽ ഉണ്ട്… അത്കൊണ്ട് തന്നെ നാളെ ഞങ്ങൾ കോർട്ടിൽ ഹാജറാകും…നിങ്ങൾക് ജാമ്യം വാങ്ങിക്കാൻ പറ്റുമെങ്കിൽ അവിടുന്ന് വാങ്ങിക്കോ.. ഇന്നിവിടെ നിന്നിട്ട് ഒരു കാര്യോല്ല… ”

” സർ.. ഞങ്ങള്ക് ഒന്ന് കാണാൻ.. ”

” നടക്കില്ല.. ഒരു കൊലക്കേസിലെ പ്രതിയാണ്.. അതിനുള്ള വകുപ്പ് ഒന്നും ഇവിടെ ഇല്ലാ… ഞങ്ങളെ മെനക്കെടുത്താതെ പോകാൻ നോക്ക്.. ”

നിരാശരായി അവർ അവിടുന്ന് മടങ്ങി…അവിടുന്ന് അവർ നേരെ പോയത് ഒരു വക്കീലിന്റെ അടുത്തേക് ആണ്.. കാര്യങ്ങളൊക്കെ വിശദമായി അല്ലു അദ്ദേഹത്തോട് പറഞ്ഞു..

” നിങ്ങൾ പറഞ്ഞത് വെച്ച് കേസ് ഭയങ്കര സ്ട്രോങ്ങ്‌ ആണ്….തെളിവുകൾ ഒക്കെ അവന്ന് എതിരായ സ്ഥിതിക്ക് ഇതിന്ന് ഊരി പോരണമെങ്കിൽ അവൻ കുറ്റം ചെയ്തിട്ടില്ല എന്ന് കാണിക്കാൻ നമ്മടെ കയ്യിൽ വെല്ല തെളിവും വേണം. അല്ലെങ്കിൽ ഒരു ദൃസാക്ഷി… ”

” വക്കീൽ സർ.. എങ്കിൽ നാളെ നിങ്ങൾ എന്നേ കോർട്ടിൽ ഒന്ന് പ്രൊഡ്യൂസ് ചെയ്യോ.. ബാക്കി ഞാൻ ഏറ്റു.. ”

“ഓക്കേ.. നാളെ കാണാം.. ”

അതും പറഞ്ഞു അവർ പൊറത്തിറങ്ങി..

” അല്ലു. എന്താ നിന്റെ മനസ്സിൽ.. ”

അല്ലു അവർക്കൊക്കെ അവളുടെ പ്ലാൻ പറഞ്ഞു കൊടുത്തു.. അത് വർക്ക്‌ ഔട്ട്‌ ആകുമെന്നതിൽ അവർക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു… അങ്ങനെ നാളെത്തെ ദിവസത്തിനായി അവർ കാത്തിരുന്നു…

അന്ന് രാത്രി അല്ലുന്ന് ഒട്ടും ഉറക്കം വന്നില്ല.. അവളുടെ മനസ്സ് മുഴുവൻ ഫായി ആയിരുന്നു….അവള്പോലും അറിയാതെ അവൾ ഫായിയെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു.. അവൻ മറ്റൊരാളുടെ ആണെന്ന് അറിഞ്ഞിട്ടും…..ആ സ്ഥാനം തനിക്ക് കിട്ടിയെങ്കിൽ എന്ന് അവൾ കൊതിക്കുകയാണ്..

ഇതേസമയം അല്ലുന്റെയും കൂട്ടുകാരുടെയും നീക്കങ്ങൾ ഒന്നും അറിയാതെ പാവം ഫായി ജയിലിന്റെ ഉള്ളിൽ ഉള്ള് നീറി കിടക്കുകയാണ്… നാളെ തന്നെ ആര് രക്ഷിക്കും എന്ന ചിന്തയാണ് അവന്റെ മനസ്സിൽ….

💕💕💕

അടുത്ത ദിവസം കോർട്ടിൽ പോലീസ് ഫായിയെ ഹാജർ ആക്കി…അപ്പോഴാണ് ഫായി അല്ലുനെയും ഫ്രണ്ട്സിനെയും കണ്ടത്….സനയുടെ പപ്പയും ഉമ്മയും ഒക്കെ വന്നിട്ടുണ്ട് . അത് അവന്റെ മനസ്സ് ഒന്ന് തണുപ്പിച്ചു … എതിർ ഭാഗം വക്കീൽ ഫായിയെ വിസ്തരിക്കാൻ തുടങ്ങി…

” mr. ഫാദി ആദം.. അല്ലെ ? ”

” അതെ sir… ”

” എന്ത് ചെയ്യുന്നു..? ”

” ഞാൻ മെഹന്തി ഇവന്റ് മാനേജ്‍മെന്റ് കമ്പനിയിൽ സ്റ്റാഫ്‌ ആയി വർക്ക്‌ ചെയ്യുന്നു… ”

” ഓക്കേ…. ഈ മരിച്ച പെൺകുട്ടി സനയെ എത്ര നാളായി അറിയാം.. ”

” ആ കുട്ടിയുടെ മാര്യേജ് നടത്താൻ വേണ്ട arrengments ചെയ്യാൻ ഞങ്ങടെ കമ്പനിയെ ആണ് ഏല്പിച്ചത്…..അതിന്റെ ഭാഗമായി ആണ് ഞങ്ങൾ അവിടെ പോയത്.. അന്നാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്.. ”

” ഐ സീ… അല്ലാതെ ഒരു മുന്പരിചയവും ഇല്ലാ.. ”

” ഇല്ലാ.. ”

” പിന്നെ എന്തിനാണ് കല്യാണ തലേന്ന് അതും അർദ്ധ രാത്രി താൻ ബംഗ്ലാവിലോട്ട് പോയത്…അവളെ കാണാൻ അല്ലെ ….അവസാനമായി അവളുടെ ഫോണിലേക്കു വിളിച്ചത് താൻ മാത്രം ആണ്…… ”

” അത് സർ…സവാ… ”

അപ്പഴേക്കും അത് പറയരുതെന്ന് അല്ലു ഫായിയെ നോക്കി ആംഗ്യം കാണിച്ചു… പിന്നെ അവൻ ഒന്നും പറഞ്ഞില്ല…

” സന മരിച്ചെന്ന് ഞങ്ങൾ വിചാരിക്കുന്ന സമയത്ത്ന്ന് തൊട്ടുമുൻപ് ആ ബംഗ്ലാവിലേക്ക് കയറി ചെന്നത് നീ മാത്രമാണ്…അത് കാണിക്കുന്ന cctv ഫോട്ടേജ് ഞങ്ങള്ക് കിട്ടിയിട്ടുണ്ട്…മാത്രമല്ല ..വീട്ടിലുള്ള വേറെ ആരും ആാാ രാത്രി സനയുടെ മുറിയിലേക്കു പോയതായുള്ള വിവരം cctv ഫോട്ടേജിൽ ഇല്ലാ…വർക്കിംഗ്‌ ആയിട്ടുള്ള cctv കളുടെ അടിസ്ഥാനത്തിൽ ആ വീട്ടിലുള്ളവർ എല്ലാം എവിടെ ആയിരുന്നു എന്നത് ആ cctv ഫോട്ടേജിൽ നിന്നും വളരെ വ്യക്തമാണ് .. അത് ബഹുമാനപെട്ട കോടതിയുടെ മുന്പാകെ സമർപ്പിക്കുന്നു.. …ഈ തെളിവുകൾ മാത്രം മതി താൻ ആണ് പ്രതി എന്ന് തിരിച്ചറിയാൻ.. ഇനിയും മറച്ചു വെക്കാൻ നോക്കണ്ട mr. ഫാദി ആദം… താൻ എന്തിന് ഇത് ചെയ്തു എന്ന് മാത്രം ആണ് ഞങ്ങള്ക് അറിയേണ്ടത്….”

” ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാ..എന്നേ വിശ്വസിക്കണം … ”

” യുവർ ഓണർ… പ്രതിയുടെ സുഹൃത്തിനെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണാനില്ല.ഈ പ്രതിയും കല്യാണത്തിന് മുമ്പുള്ള ദിവസം രാത്രി ബംഗാൾവിൽ പോയിട്ടുണ്ട് …അദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ട്… രണ്ട് പേരും ചേർന്ന് നടത്തിയ വളരെ വെൽ പ്ലാൻഡ് ആയിട്ടുള്ള ഒരു murder ആണിത് എന്ന അനുമാനത്തിൽ തെന്നെയാണ് നമുക്ക് എത്തിച്ചേരാൻ കഴിയുന്നത് … സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം ചെയ്ത പ്രതിയെ കൂടുതൽ തെളിവെടുപ്പിന് വേണ്ടി വിട്ടു തരണമെന്ന് താഴ്മയായായി അപേക്ഷിക്കുന്നു.. ”

ഇനിയും സവാദ്ന് വേണ്ടിയാണ് ഞാൻ അവിടെ പോയത് എന്ന് പറയാതിരുന്നാൽ ഇവരെല്ലാരും കൂടി എന്നേ പ്രതിയാകും.. അത്കൊണ്ട് പറയുന്നതാണ് നല്ലത്….

ഫായി അത് പറയാൻ നിന്നതും പ്രതി ഭാഗം വക്കീലിന് സംസാരിക്കാനുള്ള അവസരം കോർട്ട് നൽകി..

” യുവർ ഓണർ… എന്റെ കക്ഷി ചെയ്യാത്ത കുറ്റം വളരെ വിദഗ്ധമായി അവനിൽ അടിച്ചേൽപ്പിക്കുകയാണ് വാദി ഭാഗം വക്കീൽ ചെയ്യാൻ ശ്രമിച്ചത്.. എന്നാൽ എന്റെ കക്ഷി ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ഞാൻ ഒരു ദൃസാക്ഷിയെ ഹാജർ ആകുകയാണ്.. ബഹുമാനപെട്ട കോടതി അതിന് അനുവാദം നൽകണമെന്ന് അപേക്ഷിക്കുന്നു… ”

” yes.. proceed.. ”

അല്ലു ദൃസാക്ഷി പറയുന്നതിനായി പ്രതിക്കൂട്ടിൽ വന്ന് നിന്നു… അല്ലുനെ വിസ്തരിക്കാൻ തുടങ്ങി..

” യുവർ ഓണർ… എന്റെ കക്ഷി ബംഗ്ലാവിലേക് കയറി പോകുന്നത് cctv യിൽ ഉണ്ട് എന്നതിനെ കുറിച് മാത്രമാണ് വാദി ഭാഗം വക്കീൽ സംസാരിച്ചത് .. എന്നാൽ യുവർ ഓണർ ക്ക് കാണാൻ കഴിയും കുറച്ചു നിമിഷങ്ങൾക്കമ് എന്റെ ദൃസാക്ഷി ബംഗ്ലാവിലേക് കയറി പോകുന്നതായി.. അതിന് ശേഷമാണ് ലൈറ്റ് തെളിയുന്നത്… ”

അല്ലു വിനോടായി..

” എന്തിനാണ് അന്നേരം താങ്ങൾ അതും അർദ്ധ രാത്രി ബംഗ്ലാവിലേക് പോയത്..? ”

അല്ലു ഫായിയെ നോക്കി.. ഇവൾ എന്താണ് പറയുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ഫായി..

” സർ.. ഞാൻ ആദിയെ കാണാൻ വേണ്ടിയാണ് പോയത്.. ഞങ്ങൾ പരസ്പരം ഇഷ്ട്ടത്തിൽ ആണ്… ഇത് ഞങ്ങളുടെ ടീമിലെ ആർക്കും അറിയില്ല..അവർ അറിയാതെ പരസ്പരം കുറച്ചു നേരം മനസ്സ് തുറക്കാൻ ഞങ്ങള്ക് പറ്റിയ സ്ഥലം ബംഗ്ലാവിന് അകത്തു മാത്രം ആണ്…അതിനു വേണ്ടിയാണ് അന്ന് രാത്രി ഞങ്ങൾ ബംഗ്ലാവിന് അകത്തേക്കു പോയത്….എല്ലാരും ഓടിപോകുന്നത് കാണുമ്പോൾ ആണ് ഞങ്ങളും സംഭവം എന്താണെന്ന് അറിയുന്നത്… ”

” യുവർ ഓണർ.. സംഭവം നടക്കുന്ന നേരം എന്റെ കക്ഷിയും ഈ കുട്ടിയും ഒരുമിച്ചയായിരുന്നു.. അത് അന്നേരം കണ്ടവരുണ്ട്..ആ ദൃസാക്ഷിയെ വേണമെങ്കിൽ വിസ്തരിക്കാം.. എന്റെ കക്ഷി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണമെന്ന് തോന്നുന്നില്ല… അതിനാൽ എന്റെ കക്ഷിയെ നിരുപാധികം വിട്ടയക്കണമെന്ന് ബഹുമാനപെട്ട കോടതിയുടെ മുമ്പിൽ താഴ്മയായി അപേക്ഷിക്കുന്നു… ”

കോടതി രണ്ട് കൂട്ടരുടെയും ഭാഗം കേട്ടു.. അല്പനേരത്തെ നിശബ്ദതക്ക് ശേഷം കോടതി വിധി പറയുന്നതിനായി ഒരുങ്ങി..

എല്ലാവരും അക്ഷമരായി കാതോർത്തു..

” കോടതിക്ക് രണ്ട് കൂട്ടരുടെയും ഭാഗം ബോധ്യപ്പെട്ടു….വാദി ഭാഗത്തിന്റെ അനുമാനത്തേക്കാൾ പ്രതി ഭാഗം മുന്നോട്ട് വെച്ച കാര്യങ്ങൾ അടിസ്ഥാനമാക്കി കൊണ്ട് പ്രതി ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാൽ നിരുപരാധികം ജാമ്യത്തിൽ വിട്ടയകുന്നു….കേസ് കഴിയുന്നവരെ പോലീസ് നോട് സഹകരിക്കണമെന്നും ബഹുമാനപെട്ട കോടതി ആവശ്യപെടുന്നു… ”

വിധി കേട്ടതും ഫായിക്ക് ഒരുപാട് സന്തോഷമായി… അല്ലു ഇങ്ങനൊരു തന്ത്രം പ്രയോഗിക്കുമെന്ന് അവൻ ഒരിക്കലും വിചാരിച്ചതല്ല…..

കോടതിയിൽ നിന്ന് പുറത്തിറങ്ങിയതും ഫായി അല്ലുനെ കെട്ടിപിടിച്ചു അവന്റെ സന്തോഷം പ്രകടിപ്പിച്ചു….അല്ലുന് ഒരു ഷോക്ക് ഏറ്റപോലെ ആയിരുന്നു…..അവൻ പിടിവിട്ട് ഫ്രണ്ട്സിന്റെ അടുത്തേക് പോയിട്ടും അല്ലു ആ ഷോക്കിൽ നിന്ന് വിട്ടു മാറിയിട്ടില്ല.. അവന്റെ വിയർപ്പിന്റെ മണം അവൾക്കെന്തോ പോലെ… വീണ്ടും ഉള്ളിൽ അടക്കിവെച്ച അവനോടുള്ള സ്നേഹം പുറത്തു വന്നപോലെ…..

പിന്നെയാണ് അല്ലൂന് പരിസരബോധം വന്നത്…. അവൾ ചുറ്റും ഒന്നു നോക്കി ഫായിയുടെ അടുത്തേക് ചെന്നു..

” അല്ല ഹാഷി……നിങ്ങളെങ്ങനെ ഇവിടെ..? ”

” നിനക്കൊരു സർപ്രൈസ്‌ ആയിക്കോട്ടെന്ന് കരുതി പറയാതെ വന്നതാ.. ഇവിടെ എത്തിയപ്പോ ആണ് ന്യൂസ് കണ്ടത് നിന്നെ പോലീസ് അറെസ്റ് ചെയ്യുന്നത്.. പിന്നെ ഒന്നും നോകീലാ.. നേരെ വിട്ടു നിന്റെ കമ്പനിയിലേക്ക്.. അവിടന്നാണ് അല്ലുനെ കണ്ടേ.. ”

” അല്ലു അങ്ങനൊരു കള്ളം പറഞ്ഞോണ്ട് നീ പുറം ലോകം കണ്ടു.. അല്ലങ്കിൽ നീ ശരിക്കും അകത്തായേനെ … ” ( സൽമാൻ )

” അതെനിക്കറിയാം.. എന്നെ ഈ കേസിൽ കുടുക്കാൻ ഒരുപാട് പേര് വിയർത്തിട്ടുണ്ട്….എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ആരാണ് സനയെ കൊന്നത് എന്ന് കണ്ടു പിടിച്ചേ പറ്റൂ.. അത്പോലെ നിച്ചു എവിടെ എന്നും… എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണം.. ”

” ഞങ്ങൾ ഉണ്ടാകും ഡാ.. നിന്റെ കൂടെ .. എന്തിനും.. ” ( ജെബിൻ )

” നമ്മൾ ഒരുമിച്ച് നിന്നാ എന്തായാലും ഇതിൽ വിജയിക്കാൻ പറ്റും.. ” ( ഡാനിയ )

” പക്ഷെ.. എങ്ങനെ.. എവിടുന്ന് തുടങ്ങും..? ” ( അല്ലു )

” അതൊക്കെ ഉണ്ട്.. നിങ്ങൾ വാ.. ”

അന്ന് തൊട്ട് അവർ ഒരുമിച്ച് അന്യോഷണങ്ങൾ ആരംഭിച്ചു….അല്ലു കമ്പനിയിൽ നിന്ന് ഒരു മാസത്തെ ലീവ് വാങ്ങി ഇവരോടപ്പം കൂടി… ആസിഫിന് അത് ഒട്ടും ഇഷ്ട്ടായിട്ടില്ല…

” ഒരാഴ്ച കെണന്നു പരിശ്രമിച്ചിട്ടും ഒരു തുമ്പും കിട്ടീലല്ലോ ആദി .. ഇനിയിപ്പോ എന്ത് ചെയ്യും…? ” ( അല്ലു )

” നമുക്കു ഈ കൊട്ടെഷൻ ടീം വഴി ഒന്ന് ചിന്തിച്ചുടെ…നിച്ചു അവരെടത്തെങ്ങാനും …? ” ( ജെബി )

” സാധ്യത തള്ളിക്കളയാവുന്നതല്ല….എടി.. നിന്റെ തലക്കകത് ഇത്രയൊക്കെ ബുദ്ധി ഉണ്ടോ… ” ( ഫായി )

എല്ലാരും അവളെയങ് പൊക്കിയപ്പോ ഓള് തെങ്ങിൽ കേറി.. ആദിയുടെ ഫ്രണ്ട്സിനെ എനിക്ക് ഒരുപാട് അടുത്തറിയില്ലായിരുന്നു.. അത് ഈ ഒരാഴ്ച കൊണ്ട് സാധിച്ചു… പെണ്പടയിലെ വായാടി ആണ് ഈ ജെബി… എനിക്ക് ഓളെ അത്രക് അങ്ങട്ട് പിടിച്ചിട്ടില്ല.. കാരണം.. ആദിയോടുള്ള ഓൾടെ ഒലിപ്പീര് തന്നേ… സൽമാനും ഹാഷിയും ഒക്കെ ഇണ്ടായിട്ടും ആദിയെ കാണുമ്പോ മാത്രം ഓൾക് ഒരു പ്രതേക ഇളക്കാ… എനിക്ക് അതങ്ങ് കാണുമ്പോണ്ടല്ലോ കേറി വരും… ബാക്കി രണ്ടാളും പാവാ…..

അവള് പറഞ്ഞത് അത്രക് ഒന്നുല്ല എന്ന മട്ടിൽ ഞാൻ…

“അതിന് ഇവടെ ഒക്കെ കൊട്ടെഷൻ ടീം പ്രവർത്തിക്കുന്നുണ്ടോ…..ഇനി ഉണ്ടങ്കിൽ തന്നെ നേരിട്ട് ചെന്ന് ചോയ്ച്ചാ അവന്മാർ വാ തുറക്കോ…ഇതൊന്നും വർക് ഔട്ട് ആകുമെന്ന് എനിക്ക് തോന്നുന്നില്ല .. ”

” എന്റെ പരിചയത്തിൽ ഒരു ജോസ് ഉണ്ട്.. വെട്ട് ജോസ് ന്നാ അറിയപ്പെടുന്നത്….പണ്ട് പെങ്ങളെ ഒരുത്തൻ ശല്യം ചെയ്തപ്പോ ഒന്ന് പേടിപ്പിച്ചു വിടാൻ ഏർപ്പാടാക്കിയതാ….എന്റെ ഫ്രണ്ട് വഴി.. അവനെ വിളിച്ച നമ്പർ കിട്ടും.. ഇവിടെ അല്ലാ .. അങ് പാലക്കാട് ആ.. ബട്ട് മുപ്പര്ക് ഒരുവിധം എല്ലാ നാട്ടിലെയും കൊട്ടെഷൻ ടീമിനെ അറിയാം….. (സൽമാൻ )

” എങ്കിൽ നീ ഫ്രണ്ട്നെ വിളിച്ചു നമ്പർ ചോയ്ക്ക്… ” (ഫായി )

സൽമാൻ ഫ്രണ്ട്നെ വിളിച്ചു നമ്പർ ഒക്കെ സംഘടിപ്പിച്ചു.. പക്ഷെ വിളിച്ചിട്ട് കിട്ടിയില്ല…

” ഇനിയിപ്പോ എന്താ ചെയ്യാ…. അവൻ അഡ്രെസ്സ് മെസ്സേജ് ചെയ്തിട്ടുണ്ട്..അത് വെച് ഇവിടുന്നൊരു 2 hrs യാത്ര ഉണ്ട്.. നമ്മടെ ആവശ്യല്ലേ.. പോയിനോക്കിയാലോ…. ”

” ഓക്കേ.. പോയേക്കാം…നാളെ രാവിലെ നേരത്തെ തന്നെ.. ഇരുട്ടാക്കുമ്പഴേക് തിരിച്ചെത്താം..പെൺപട റെഡി അല്ലേ… ”

” എപ്പഴേ റെഡി…. ”

അതുകേട്ടപ്പോ അല്ലുന്റെ മനസ്സിൽ ലഡു പൊട്ടി.. ആദീടെ കൂടെ ബൈക്കിൽ അവന്റെ പിന്നിലിരുന്ന് അവനോട് ചേർന്ന് പോകുന്നത് അവൾ ഓർത്തു…..അപ്പോ തന്നേ മനസ്സിൽ കുളിര് കോരി… ഒന്ന് നാളെ ആയെങ്കിൽ എന്ന് അവള് കൊതിച്ചു…

അന്ന് രാത്രി അതാലോചിച് അവൾക് ഉറക്കമേ വന്നില്ല…

അടുത്ത ദിവസം വെളുപ്പാൻ കാലത്തു തന്നെ അല്ലു എണീറ്റു… 3-4 മണിക്കൂർ എടുത്ത് ഒരുങ്ങി ആദി പറഞ്ഞ സ്ഥലത്തു എത്തിയപ്പോ ജെബി ഒഴികെ ബാക്കി എല്ലാരും എത്തീട്ടുണ്ട്..

ഞാൻ ആദിയെ നോക്കി.. കൂളിംഗ് ഗ്ലാസ് ഒക്കെ വെച് ലുക്ക് ആയിട്ടുണ്ട്….

” ആദി… എന്നേ കാണാൻ എങ്ങനെ ഉണ്ട്.. ”

ഞാൻ ജീനും ടോപ്പ്ഉം അതിനു മാച്ചിങ് ആയിട്ടുള്ള ഒരു സ്‌കാഫ്മായിരുന്നു ചുറ്റിയിരുന്നത്.. മെലിഞ്ഞ പ്രകൃതം ആയത് കൊണ്ട് എനിക്ക് അത് ഒട്ടും ബോർ അല്ലായിരുന്നു…

” തെരക്കേടില്ലാ…”

ഒന്നും കൂടി സൂക്ഷിച്ചു നോക്കി കൊണ്ട് ആദി…

” ഒരു ചെമ്പരത്തി പൂവിന്റെ കുറവ് കൂടി ഉണ്ട്. ഹാഹാഹാ… ”

അത് കുറച്ചു ഉറക്കെയാണ് അവൻ പറഞ്ഞത്… അതുകേട്ടപ്പോ ബാക്കി എല്ലാവരും ചിരിച്ചു…

” ആദി… 😩…”

ഞാൻ അവന്റെ കൈക്ക് ഒരു നുള്ള് കൊടുത്തു അവന്റെ ബൈക്മ്മേ പോയി ചാരി നിന്നു….കുറച്ചു പരിഭവം കാണിച്ചെങ്കിലും അവൻ എന്നെ നോക്കുന്നില്ല എന്ന് കണ്ടപ്പോ ഞാൻ അവനെ തന്നെ നോക്കി നിന്നു…

അങ്ങനെ ആദിയെയും വായ് നോക്കി നിക്കുമ്പോ ആണ് ഒരു കാറിൽ ജെബി വന്നിറങ്ങുന്നത്… പതിവിലും വ്യത്യസ്തമായി ഇന്നവൾ പർദ്ദയിലാണ്.. ചുറ്റി ഒക്കെ ഇട്ട് ആകെക്കൂടി ഒരു ആനച്ചന്ദം.. എനിക്ക് സത്യം പറഞ്ഞാ ഇഷ്ടായിലാട്ടോ…

അവൾ നടന്ന് ഞങ്ങളുടെ അടുത്തെത്തിയതും

” എന്റെ ജെബി.. നീ എന്തൊരു ലുക്ക് ആടി മോളെ.. പൊളി… ”

എന്നെ അമ്പരപ്പിച്ചു കൊണ്ട് അത് പറഞ്ഞത് ആദി ആണ്…

ഹും… എന്നേ കണ്ടപ്പോ ഇതൊന്നും അല്ലല്ലോ പറഞ്ഞത്.. എല്ലാരും കളിയാക്കി .. ഞാൻ എന്താ മോശമാണോ… എനിക്ക് എന്താ ഒരു കുഴപ്പം…ഹും…

” ഒന്ന് പോ ആദി.. ”

ജെബി നിലത്തൊന്നും അല്ലാ…

എല്ലാരും ബൈക്കിൽ ആണ് പോകുന്നത്……ആദി ബൈക്ക് സ്റ്റാർട്ട് ആക്കിയതും ജെബി വന്ന് അവന്റെ പിന്നിൽ സ്ഥാനമുറപ്പിച്ചു….ഇത് കണ്ടാ നമ്മടെ അല്ലുന് സഹിക്കോ.. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു..

അവൾ ആരാ.. ഞാനിവിടെ ഉള്ളപ്പോ ആദിടെ പിന്നിൽ കേറാൻ… ഹും..
അവൾ പിന്നിലിരുന്നതും പോരാ.. അവളുടെ ഓരോ കോപ്രായങ്ങൾ… കണ്ടാലും മതി…ആദിയുടെ കൂളിംഗ് ഗ്ലാസ് എടുത്ത് വെക്കുന്നു.. സെൽഫി എടുക്കുന്നു… ഇന്റെ പൊന്നോ.. ഇനിക്കിതൊന്നും കാണാൻ മേലാ…

ഞാൻ ആദിയെ ആണ് നോക്കിയത്.. അവന്ന് അതിൽ ഒരു പ്രോബ്ലവും ഇല്ലാ… അവളുടെ കൊഞ്ചികുഴലിനോക്കെ അവൻ കൂടെ നിക്കുന്നുണ്ട്..

ഞാൻ ഒരു ലോഡ്ക്ക് പുച്ഛം വാരി വിതറി ഹാഷിയുടെ പിന്നിൽ പോയി കേറി… സൽമാൻ ബൈക്ക്മ്മേയും ഡാനിയയും ശ്രുതിയും സ്കൂട്ടിമ്മേയുമാണ്….

യാത്രയിലൂടെ നീളം അവളുടെ കോപ്രായങ്ങൾ ഉണ്ടായിരുന്നു.. ഇങ്ങനെ ആണേന്ന് ആദ്യമേ അറിഞ്ഞിരുന്നേ എന്തെങ്കിലും കാരണം പറഞ്ഞു ഇതിൽ നിന്ന് ഒഴിയാമായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ…..രാവിലെ ഒരുങ്ങി പുറപ്പെടാൻ തോന്നിയ ഇന്ട്രെസ്റ് ഒക്കെ ഇതോടെ പോയി……ഇവൾകിട്ട് ഞാൻ ഒരു പണി കൊടുക്കുന്നുണ്ട്.. അവളുടെ നെഗളിപ്പ് ഞാൻ കാണിച്ചോടുക്ക.. നോക്കികോടി ഈ അല്ലു ആരാണെന്ന്…

വെട്ട് ജോസിന്റെ സ്ഥലമെത്തിയതും ഒന്ന് നടു നിവർത്താൻ ഞങ്ങൾ ഒരു കരിക്ക് കടയുടെ മുന്നിൽ നിർത്തി…

പാലക്കാട് അല്ലെങ്കിലും നല്ല നെല്പാടങ്ങൾ നിറഞ്ഞ സ്ഥലമാണല്ലോ…. നല്ല ഇളം കാറ്റ് വീശുന്നുണ്ട്…..അതുവരെയുള്ള ചടപ്പും ഇത്രയും ലോങ്ങ് ഇരുന്ന ഷീണവും ഒക്കെ ആ ഇളം തെന്നലിന്റെ തലോടലോടെ ഇല്ലാതായി….

” ചേട്ടാ… 7 കരിക്ക്.. ”

” ഫായി.. 7 അല്ലാ .. 6 ”

ജെബി അവനെ തിരുത്തി…

” നമ്മൾ ഏഴ് ആളില്ലേ .. പിന്നെന്താ ”

” എനിക്ക് വേണ്ട.. ഞാൻ നിന്റെന് കുടിച്ചോളാ.. രണ്ട് സ്ട്രോ മേടിച്ചാതി.. ”

ഓഓഓഹ്‌.. പടച്ചോനെ .. എനിക്ക് ക്ഷമ താ… ഇവളുടെ ഈ കാട്ടി കൂട്ടൽ കാണുമ്പോ ഈ കരിക്ക് എടുത്ത് അവളുടെ തല മണ്ടക്ക് ഇട്ട് ഒരു ഏറ് കൊടുക്കാനാ തോന്നുന്നേ…. ഇന്നാ അതോടെ ഓൾടെ അഹങ്കാരം കുറച്ചു തീർന്നേനെ….

കരിക്ക് വന്നതും അവളും ആദിയും ഒരുമിച്ച് കുടിക്കാൻ തുടങ്ങി… എനിക്കത് സഹിക്കോ… എന്തെങ്കിലും ഒന്ന് ചെയ്തില്ലെങ്കിൽ എനിക്ക് മനസ്സമാധാനം കിട്ടൂലാ.. അതോണ്ട് ഞാൻ ഒരു പണി ഒപ്പിക്കാൻ തന്നെ തീരുമാനിച്ചു….

അവളുടെ കയ്യിലാണ് കരിക്ക്..അവര് കുടിച്ചു കൊണ്ടിരിക്കെ ഞാൻ..

” അയ്യോ !!!… ജെബി.. നിന്റെ പിന്നിലെന്തോ.. ”

അവളത് കേട്ടതും പേടിച്ചു കയ്യിലുള്ള കരിക്ക് ഒറ്റഡെൽ.. അത് നേരെ വന്നു പതിച്ചത് ഓൾടെ കാല്മ്മക്കും..പൊളിച്ചു.. അങ്ങനെ തന്നെ വേണം നിനയ്ക്ക് …

അവൾ വേദന കൊണ്ട് ഇരുന്നു…പിന്നെയുള്ള കാഴ്ചകൾ കണ്ടപ്പോ എനിക്ക് വേണ്ടീനിലാനായി… ആദി കാല് തൊട്ടു നോക്കുന്നു.. എന്തൊകെന്ന്..

അവൾ എങ്ങനൊക്കെയോ എണീറ്റ്..

” ന്തെന്നു പിന്നില്… ”

” എട്ടുകാലി ആണെന് തോനുന്നു.. ”

” ഓഹ്.. അതിനാണോ നീ കിടന്ന് ആർത്തത്.. എന്റെ കാല്.. ഓഹ്.. ”

ഇവള് കാരണം ആദി എന്നോട് വല്ലാതെ അകന്ന പോലെ… കുരിപ്പ്…..ഹും…

പിന്നെ ചോയ്ച്ച് ചോയ്ച് എങ്ങനൊക്കെയോ വെട്ട് ജോസിന്റെ വീട്ടിക് എത്തി …..ആള് അവിടെ തന്നെ ഉണ്ട്….. കാര്യങ്ങൾ ഒരു മയത്തിലോക്കെ സൽമാൻ അവതരിപ്പിച്ചു….. ഒരു അരമണിക്കൂറിനുള്ളിൽ വിവരം തരാമെന്ന് പറഞ്ഞു…

അരമണിക്കൂർ ഉണ്ടല്ലോ.. ഉച്ച ആയിക്കണ്… എന്നാ ഭക്ഷണം കഴിച്ചിട്ട് വരാമെന്ന് വെച് ഞങ്ങളൊരു restuarent ലേക്ക് വിട്ടു…

ഇപ്പൊഴൊക്കെയും എനിക്ക് കയറാൻ അവസരം തരാതെ ജെബി ആണ് ആദിയുടെ പിന്നിൽ കയറിയത്….. restuarent ലും അവൾ ആദിയുടെ അടുത്തിരുന്നു……അതും പോരാ ആദിയുടെ പാത്രത്തിൽ കയ്യിട്ട് വാരികൊണ്ട് ആകെ അലമ്പ്… ഞാൻ ഒന്നും നേരാവണ്ണം കഴിക്ക കൂടി ചെയ്തില്ല…

എന്തിനാണ് അവളിങ്ങനെ ഷോ കാണിക്കുന്നത് എന്ന് വരെ ഞാൻ ആലോചിച്ചു… ഇനി ഓൾക് ആദിനോട് വല്ല ലവ്ഉം… !! ഇൻറെ റബ്ബേ… അങ്ങനെ ഒന്നും ഇണ്ടാവല്ലേ.. ഇനി ആദി എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാവോ അന്ന് അങ്ങനൊക്കെ.. അവൻ സ്നേഹിക്കുന്ന പർദ്ദക്കാരി പെണ്ണ് ഇനിയിവളായിരിക്കോ…? .. ആലോചിച്ചു തല പെരുകുന്നു…. ഒഹ്ഹ്ഹ്ഹ്…

Restuarent ൽ നിന്ന് ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോ ആദി എന്റെ മുന്നിൽ വന്ന് ബൈക്ക് നിർത്തി… ഞാൻ അവനെ മൈൻഡ് അകത്തെ ഹാഷി യുടെ പിന്നിൽ പോയി കേറി.. ഞാനെന്തിന് അവന്റെ പിന്നിൽ കേറണം… ഇത്രയും നേരം കേറ്റിയോളെ തന്നെ കേറ്റികോട്ടെ….

ഫായിക്ക് അത് ശരിക്കും ഫീൽ ആയി….

വീണ്ടും ഞങ്ങൾ വെട്ട് ജോസിന്റെ അടുത്തു എത്തിയപ്പോ അയാൾ ഞങ്ങള്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു…

” നിങൾ പറഞ്ഞത് വെച്ചു ഒരു കൊടേഷൻ സംഗത്തിന്റെ കയ്യിലും അങ്ങനൊരു ആളില്ലാ……”

“ഉറപ്പാണോ… ”

” എനിക്ക് തെറ്റില്ല… ”

” നന്ദി.. വലിയ ഉപകാരം … ”

ഞങ്ങൾ തിരിച്ചു പോകാൻ വേണ്ടി ബൈക്കിൽ കെയറാൻ നിന്നതും…

” നില്ക്കു.. ഒരു മിനിറ്റ്.. ”

അയാൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്… ശേഷം..

” മലപ്പുറത്തു എനിക്ക് പരിചയമുള്ള ഒരു കൊടേഷൻ സംഗമാണ് വിളിച്ചത്… അവരുടെ അടുത്തു ഒരാൾ വിളിച്ചു ഒരു പയ്യനെ ഒരാഴ്ച നോക്കോ എന്ന് ചോദിച്ചിരുന്നു… കാശ് കുറവോ മറ്റോ കാരണം അവരത് ഏറ്റില്ല.. നിങ്ങൾ പറഞ്ഞ ആളാണോ അതെന്ന് അറിയില്ലാ… ”

” വിളിച്ച ആളുടെ നമ്പറോ മറ്റോ.. ”

” വിളിച്ചത് ഒരു പെണ്ണാണ് എന്നാണ് അവർ പറയുന്നത്… നമ്പർ ഞാൻ ചോദിച്ചിട്ട് സൽമാന്റെ നമ്പറിലേക് മെസ്സേജ് അയക്കാം… ”

” ഓക്കേ.. ”

എന്നിട്ട് ഞങ്ങൾ തിരിച്ചു പോന്നു….

ആ പയ്യൻ നിച്ചു തന്നെയായിരിക്കും എന്ന് വിശ്വസിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.. എന്തിരുന്നാലും നമ്പർ കിട്ടിയാൽ ആളെ എങ്ങനെ എങ്കിലും trace ചെയ്യാം… ഒരു പെണ്ണ് എന്ന് പറയുമ്പോ അതാരായിരിക്കും…??? അതവരുടെ മുമ്പിൽ ഒരു ചോദ്യ ചിഹ്നമായി തന്നെ നിന്നു…

തിരികെ മലപ്പുറത്തു എത്തിയപ്പോൾ സമയം വൈകുന്നേരം ആയിരുന്നു……..ഒരു സൂപ്പർമാർക്കറ്റിന്റ opposite ആയി ഫായി ബൈക്ക് നിർത്തി.. അത് കണ്ട് എല്ലാരും അവിടെ നിർത്തി… ഫായി ഹാഷിടെ കയ്യിൽ കാശ് കൊടുത്തു എന്തൊക്കെയോ വാങ്ങി കൊണ്ടുവരാൻ പറഞ്ഞു… അവനേം വെയിറ്റ് ചെയ്ത് എന്തൊക്കെയോ ആലോചിച്ചു നിക്കുമ്പോ ആണ് ആദി എന്നെ ഇളിച്ചിട്ട് നോക്കുന്നത് കണ്ടത്.. എന്ത് എന്ന് ഞാൻ ആംഗ്യത്തോടെ ചോദിച്ചു….പിന്നിലേക്കു നോക് എന്ന് അവൻ തിരിച്ചു കാണിച്ചു.. പിന്നിലേക്കു നോകിയതും ഒരു പട്ടി.. !! യാ അല്ലാഹ്…. ഞാൻ കൊട്ടിപിടഞ് ആദിയെ പിടിക്കാൻ നോക്കി… പക്ഷേ.. എനിക്ക് ബാലൻസ് കിട്ടീലാ… ഒട്ടും വിചാരിക്കാത്തത് ആയത് കൊണ്ട് ഞാൻ അടിതെറ്റി താഴെ വീണു.. അതും അവിടെ കെട്ടി നിന്ന ചളിയിലേക്ക്….

ആകെ ചളി ആയി ഞാൻ ഒരുമാതിരി കോലായി.. ഒഹ്ഹ്ഹ്.. മണത്ത്ട്ട് നിക്കാൻ വയ്യ….ബേ… 😝…ഊര കുത്തി വീണൊണ്ട് ഭയങ്കര വേദന… ആഹ്..

അതൊക്കെ സഹിക്കാം… ആദി കാരണം അല്ലേ.. പക്ഷെ .. ഇത് കണ്ട് എല്ലാരും എന്നെ നോക്കി കളിയാക്കി ചിരിക്കാണ്..എനിക്കതിലല്ല സങ്കടം… ആദിയും അവരുടെ കൂടെ കൂടി….

” ഹാഹാഹാ.. അടിപൊളി… ഇനി പാടത്തു കോലം വെക്കാൻ കൊള്ളാ… ” (ജെബി )

” ആ പട്ടിയുടെ ഒരു അവസ്ഥ.. ഈ ജില്ല വീട്ടുകാണും.. ഹാഹാഹാ… ” (ഫായി )

എനിക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു.. ഞാൻ എണീക്കാൻ ശ്രമിച്ചു .. പറ്റുന്നില്ല… വീണ്ടും എഴുനേൽക്കാൻ നിന്നതും ഞങളെ ക്രോസ്സ് ചെയ്ത് കൊണ്ട് ഒരു കാർ വന്നു നിന്നു…

അതിൽനിന്ന് ഇറങ്ങി വന്ന ആൾ എനിക്ക് എണീക്കാൻ വേണ്ടി കൈ തന്നതും ആദിയുടെ മുഖം ചുമന്നു… !!!

തുടരും……

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!