✒️ റിച്ചൂസ്
അതിൽനിന്ന് ഇറങ്ങി വന്ന ആൾ എനിക്ക് എണീക്കാൻ വേണ്ടി കൈ തന്നതും ആദിയുടെ മുഖം ചുമന്നു… !!!
ആസിഫ്ക്കാ….
ആസിഫ്ക്കാ എന്നേ എണീപ്പിച്ചു നിർത്തി… മുകത്തുപറ്റിയ ചെളി തുടക്കാൻ കർചീഫ് തന്നു…..ആദിക് എന്തോ ഇത് ഇഷ്ട്ടപെട്ടിട്ടില്ല…
ആസിഫ് ആദിയെ മൈൻഡ് ചെയ്യാതെ തന്നെ അല്ലുവിനൊടായി..
” വാ.. അല്ലു.. കാറിൽ കേറ് .. ഞാൻ കൊണ്ടാക്കാ… ”
അല്ലു ആദിയെ നോക്കിക്കൊണ്ട്..
” ഞാൻ ആദിയുടെ കൂടെ വന്നോളാ ഇക്കാ ”
” മേലാകെ ചളിയല്ലേ.. കാറിൽ ആകുമ്പോ ആരും കാണില്ല… നീ പറഞ്ഞത് കേൾക്.. ”
പിന്നെ എനിക്കും തോന്നി അത് തന്നെയാ ശരിയെന്ന്.. ഞാൻ വീണിട്ട് കളിയാക്കി ചിരിക്ക അല്ലാണ്ട് ഒന്ന് എണീപ്പിക്കാൻ ആദിക് തോന്നിയോ… എല്ലാരുടെ എടേലും നാണം കേട്ട് ഇങ്ങനെ നിക്കുന്നതിലും ബേധം ആസിഫ്ക്കാന്റെ കൂടെ പോകുന്നതാണ്…
ആസിഫ്ക്ക കാറിന്റെ അടുത്തേക് നടന്നു… ഞാൻ ആദിയെ ഒന്ന് നോക്കി ഒന്നും പറയാതെ കാറിൽ പോയി കേറി…
അല്ലുന്റെ ഈ പ്രവർത്തി ആദിക് ഒട്ടും ഇഷ്ട്ടായിട്ടില്ല… അവൻ ദേഷ്യത്തോടെ കൈ ശക്തിയായി ബൈക്കിൽ ഇടിച്ചു…
” അവനാരാ അവളെ കൊണ്ട് പോകാൻ.. കണ്ടില്ലേ.. അവൻ അവളുടെ മുമ്പിൽ ഷൈൻ ചെയ്യുന്നത്…പുറത്തിറങ്ങിയപ്പോ ഇവനിട്ട് ഒന്ന് കൊടുക്കണം എന്ന് വിചാരിച്ചതാ…പിന്നെ .. താൽക്കാലികം ഈ കേസ് ഒന്ന് കയ്യുന്ന വരെ ഞാൻ ഒന്ന് അടങ്ങിയതാ…. ശേഷം അവനെ ഞാൻ ഒന്ന് ശരിക്ക് കാണുന്നുണ്ട്…. ”
ആദി ദേഷ്യം കടിച്ചമർത്തി …
💕💕💕
ഞാൻ കാറിൽ കേറിയപ്പോ പോണ്ടാന് ആദി ഒരു വാക്ക് പറഞ്ഞില്ലല്ലോ….. ഹും… അവനിപ്പോ അവന്റെ ഫ്രണ്ട്സിനെ ഒകെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ടാ.. ഓക്കേ… വേണ്ടങ്കിൽ വേണ്ടാ…
അല്ലാ.. അവനെന്തിനാ ആസിഫ്ക്കാനോട് ഇത്ര ദേഷ്യം എന്ന് മനസ്സിലാകുന്നില്ലല്ലോ…
“ഹലോ.. എന്ത് ആലോചിച്ചിരിക്കാ…നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ്യന്നെ.. . ”
ആസിഫ്ക്കാന്റെ ശബ്ദം കേട്ടപ്പഴാ ഞാൻ ആലോചനയിൽ നിന്ന് ഉണർന്നത്…
” ഹേയ്.. ഒന്നൂലാ….ഇക്ക എങ്ങനെ ഞാനിവിടെ ഉണ്ടന്ന് അറിഞ്ഞത്…? ”
” അതോ.. കമ്പനിയിൽ നിന്ന് വരുന്ന വഴിയാ… അപ്പഴാ വഴിയിൽ ഫായിയുടെ ബൈക്ക് കണ്ടത്… എടുത്തെത്തിയപ്പോ നീ അതാ താഴെ ചെളിയിലും .. ഹാഹാഹാ.. ”
“കളിയാക്കിയതാണോ.. ”
” അല്ലടാ.. ചുമ്മാ.. സോറി… ”
ആസിഫ് ചിരി പിടിച്ചു നിർത്താനായി പാട്പെട്ടു…
ചൂടനായിട്ടുള്ള ആസിഫ്ക്കാക്ക് ഇങ്ങനൊക്കെ ചിരിക്കാനറിയോ…. ഞാൻ അത്ഭുതപ്പെട്ടു…
വീട്ടിലെത്തിയപ്പോ അവിടെ ആരും ഇണ്ടായിരുന്നില്ലാ…..ഇമ്മാക് വിളിച്ചു നോക്കിയപ്പോ അവര് രണ്ടാളും സാധനങ്ങൾ വാങ്ങിക്കാൻ റാശിയുടെ കൂടെ പുറത്തു പോയേക്കാണെന്ന് പറഞ്ഞു…..വരാൻ കുറച്ചു ലേറ്റ് ആകുമെന്നും പറഞ്ഞു.. സ്പെയർ കീ ഉള്ളത് കൊണ്ട് തെരക്കേടില്ല…
” എന്നാ ഒരു കാര്യം ചെയ്യ്.. നീ അകത്തു പോയി ആ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റ്.. ഞാൻ അവര് വരുന്ന വരെ ഇവിടെ ഇണ്ടാകും…”
” അതിനെങ്ങനെ…ഇത് നോക്ക് കയ്യും കലുമോക്കേ .. ഇക്കാടെ കാറിൽ അപ്പിടി ചളിയായിട്ടുണ്ടാകും….അകത്തേക്കു കയറിയ അവിടെയും ഫുൾ ചളിയാകും.. ആദ്യം ഞാൻ കയ്യും കാലുമൊക്കെ ഇവിടുന്ന് ഒന്ന് കഴുകട്ടെ… ”
അല്ലു പുറത്തെ പൈപ്പിൽ നിന്ന് കഴുകാൻ തുടങ്ങി…
” ആഹ്.. ”
ഒരു നീറ്റലോടെ അല്ലു കൈ പിൻവലിച്ചു..
” എന്താ.. എന്തുപറ്റി.. നോക്കട്ടെ… ”
ആസിഫ് അവളുടെ കൈ പിടിച്ചു നോക്കി..
” വറുകിയിട്ടുണ്ടല്ലോ … അതാ..ഇങ് വന്നേ .. ഇവിടെ ഇരിക്ക് .. ”
“കുഴപ്പല്ല ആസിഫ്ക്ക.. ”
“അടങ്ങിയിരിക്ക് പെണ്ണേ…. ”
ആസിഫ്ക്ക എന്നേ അവിടെ പിടിച്ചിരുത്തി… കാറിൽ നിന്ന് ഡെറ്റോളും കുറച്ചു പഞ്ഞിയും കൊണ്ട് വന്നു..
” കൈ കാണിച്ചേ… ”
ആസിഫ്ക്ക എന്റെ കൈ പിടിച്ചു മുറിവിലെ ചളി പതിയെ വെള്ളം കൊണ്ട് തുടച്ചു ശേഷം ഡെറ്റോൾ കൊണ്ട് അവിടം പുരട്ടി തന്നു…
എനിക്ക് നോവുന്നുണ്ടോ നോക്കി വളരെ സൂക്ഷ്മതയോടെ ആണ് ഇക്ക അത് ചെയ്തത്…..
” ഇനി നീ പോയി കുളിക്ക്…..അപ്പഴേക്കും നിനക്ക് ഞാനൊരു സ്ട്രോങ്ങ് ചായ ഇട്ടെരാം.. അപ്പൊ നിന്റെ ഈ ഷീണോം ഒക്കെ അങ് പോകും… ഓക്കേ.. ”
” ഓക്കേ …”
അല്ലു അകത്തേക്കു കയറി പോയി.. അവളുടെ നനഞ്ഞു ഒട്ടിയ ശരീരം എന്നെ മത്ത് പിടിപ്പിച്ചു…. ചളിയിൽ വീണിട്ടും പെണ്ണിന്റെ ആ നല്ല മണം പോയിട്ടില്ല.. ആഹ്..പെണ്ണെ.. നീ എനിക്ക് ഉള്ളതാ.. നിന്നെ സ്വന്തമാക്കാൻ ആര് തടസ്സം നിന്നാലും അവരൊന്നും പിന്നെ ഈ ഭൂമിയിൽ കാണില്ല .. ഡാ ഫായി……അല്ലുന്റെ പിന്നാലെയുള്ള നിന്റെ ഈ നടപ്പ് എനിക്ക് അവളെ സ്വന്തമാക്കാനുള്ള ദൂരം കൂട്ടും.. അത് പാടില്ലാ.. എത്രയും പെട്ടന്ന് അടുത്ത പണി തുടങ്ങണം… അല്ലുനും എന്നോട് നീരസം ഒന്നും ഇല്ലാത്ത സ്ഥിതിക് അടുത്ത പ്ലാൻ ഉടൻ നടപ്പിലാക്കണം….
ഞാൻ അകത്തേക്കു കയറി ചെന്നപ്പോ അവൾ കുളിക്കാൻ പോയിട്ടുണ്ട്.. റൂമിൽ പോയി നോക്കിയാലോ.. അത് വേണ്ടാ.. അല്ലുന് ഇപ്പൊ ഉള്ള ഈ അടുപ്പം പോയിക്കിട്ടും.. തത്കാലം പോയി ചായ ഇടാം..
ചായക്ക് വെള്ളം വെച് നികുമ്പോ ആണ് ഒരു ഫോൺ റിങ് കേട്ടത്… ഹാളിൽ പോയി നോക്കിയപ്പോ അല്ലുന്റെ ഫോൺ ആണ്.. കാൾ ആണെങ്കിൽ ഫായിയുടെയും…..
ഞാൻ ഫോൺ എടുത്ത് പുറത്തേക് പോയി…
” ഹലോ… mr.fadhi adham…”
” ഹേ.. നീയോ !!.. അല്ലു എവിടെ… ”
” അവളെ നീയെന്തിനാ അന്യോഷിക്കുന്നെ…. അവളെന്റെ കൂടെയാ… അവളെ കാര്യം ഒക്കെ നോക്കാൻ ഞാൻ ഉണ്ട്.. നീ വെറുതെ വറീഡ് ആവണ്ടാ.. ”
” ഹേയ്…..മര്യാദക് അവളുടെ കയ്യിൽ ഫോൺ കൊടുക്ക്… ”
“ഇത് വല്ലാത്തൊരു കഷ്ട്ടാണല്ലോ.. അവളെയ്.. കുളിക്കാൻ പോയേകുവാ… ഇവിടെ ഞാനും അവളും മാത്രോള്ളു…നീ എന്തിനാ അവളുടെ പിറകെ ഇങ്ങനെ നടക്കുന്നത്…..”
” ഞാൻ അവളെ വിളിക്കും .. കാണും….അതൊക്കെ ചോയ്ക്കാൻ നീ ആരാടാ .. ”
” അതൊക്കെ നിനക്കു വഴിയേ മനസ്സിലാവും…നിന്നെ ഇപ്പൊ ബോധ്യപെടുത്തണ്ട കാര്യല്ല .. നിന്നോട് സംസാരിച് നിൽക്കാൻ ഇനിക്ക് ഒട്ടും സമയമില്ല….സോ.. ഞ്ഞങ്ങട്ട് ചെല്ലട്ടെ അല്ലു എന്നേ വെയിറ്റ് ചെയ്ത് ഇരിക്കുന്നുണ്ടാകും…..”
അപ്പഴേക്കും അല്ലു കുളി കഴിഞ് താഴേക്കു വന്നിരുന്നു..
” ആസിഫ്ക്കാ.. എവിടെ ഇങ്ങള്.. ”
” ദേ.. കണ്ടില്ലേ.. വിളി വന്നു… ഇപ്പോ ചെന്നില്ലേ പിന്നെ പിണങ്ങും… ബൈ… ”
ഫായിയോട് അത്രയെങ്കിലും പറഞ്ഞപ്പോ മനസ്സിന് ഒരു കുളിര്… ഇനി അവന്ന് അവിടെ ഇരിക്കപൊറുതി ഒണ്ടാവില്ല.. ഹഹഹ….
അകത്തേക്കു ചെന്നപ്പോ അല്ലു ചായ ശരിയാകാണ്.. ഞാൻ ഫോൺ വിളീടെ എടേൽ ചായേടെ കാര്യം പറ്റ മറന്ന്ക്കേന്നു…
അവൾ അത്ര ഇറക്കമില്ലാത്ത ഒരു വെയിറ്റ് ടോപ്പും പലാസയും ആണ് ഇട്ടേക്കുന്നത്….അവളുടെ ഈറൻ മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്…… കണ്ട്രോൾ പോകോലോ ഇപ്പൊ പടച്ചോനെ … അവളെന്നെ കണ്ടതും…
” നല്ല ആളാ.. ഇതെവിടെന്നു…വെള്ളം മാത്രം വെച്ചിട്ട് … തിളച്ച് തിളച്ച് വറ്റാറായീണ് ഞാൻ കണ്ടപ്പഴേക്കും… ”
” ഞാൻ.. ഒരു കാൾ വന്നു.. അതാ.. എന്തായാലും നന്നായെ ഒള്ളു.. അല്ലുന്റെ കയ്യോണ്ട് ഒരു ചായ കുടിക്കാനുള്ള ഭാഗ്യം കിട്ടിയല്ലോ… ഹിഹി… ”
അതും പറഞ്ഞു ഞാൻ അവളുടെ അടുത്ത് ചെന്ന് നിന്നു…
” നിനക്കു ചായ ഒക്കെ ഉണ്ടാകാൻ അറിയോ….? ”
” പിന്നേ.. അത് മാത്രേ ഉണ്ടാകാൻ അറിയൂ… ”
“നല്ല കഥ.. അപ്പൊ ഞാൻ പട്ടിണി കിടക്കണ്ടരോലോ… ”
” എന്താ..? ”
” അല്ലാ.. നിന്നെ കെട്ടുന്നോൻ പട്ടിണി കിടക്കണ്ടരോലോന്ന്… ഹിഹി… ”
” ഇഇഇ… ഞാൻ കുക്കിങ് അറിയുന്ന ഒരാളെയെ കെട്ടൊള്ളു.. അപ്പഴോ.. ”
” അത് best…നോക്കട്ടെ. നിന്റെ കൈപ്പുണ്യം “..
ഞാൻ ഒരു ഗ്ലാസ് ചായ മേടിച്ചു അല്പം കുടിച്ചിട്ട്..
” കൊള്ളാലോ.. മോശല്ലാ.. ”
” അതാണീ അല്ലു.. ”
” ഹഹഹ.. അല്ലു എപ്പഴും പൊളി അല്ലേ… വാ.. നമക് ഒരു സെൽഫി എടുക്കാ… ”
” അതിനെന്താ.. ”
അങ്ങനെ അവളുടെ അടുത് നിന്ന് തന്നേ ഞാൻ പല പോസിൽ കുറെ ഫോട്ടോ എടുത്തു…
ശേഷം അവളെന്റെ ഗ്ലാസ്സും വാങ്ങി കഴുകാൻ തുടങ്ങി.. എന്റെ പൊന്നോ.. എന്തൊരു ഗ്ലാമറാ ഈ പെണ്ണ്.. കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോനാ..
ആസിഫിന്റെ ഉള്ളിലെ കഴുകൻ പുറത്തു വന്നു… അവളുടെ പിന്നിൽ നിന്ന് കൊണ്ട് അവളുടെ മണം അവൻ മൂക്കിൽ വലിച്ചു കേറ്റി……അവൻ അവളുടെ അരയിൽ പിടിക്കാൻ വേണ്ടി കൈ ചലിപ്പിച്ചു…പെട്ടന്ന് കാളിങ് ബെൽ കേട്ടതും അവൻ കൈ പിൻവലിച്ചു…
” റാഷീറ്റും ആയിരിക്കും… ”
അതും പറഞ്ഞു അവൾ വാതിൽ തുറക്കാനായി പോയി..
ഷിറ്റ്.. അവർക്കു വരാൻ കണ്ട നേരം…ഒന്നും നടന്നില്ല…
ആസിഫ് നിരാശയോടെ അവിടുന്ന് ഹാളിലേക്കു ചെന്നു..
” ഹേ.. നീ ഇവിടെ ഉണ്ടായിരുന്നോ… ഉമ്മ ഇവളൊറ്റാക്കാന്നും പറഞ്ഞു ധൃതി പിടിച്ചിട്ടാ വേം പൊന്നേ.. ഇജ്ജ് ഇവിടുണ്ട് എന്നറിഞ്ഞിരുന്നെങ്കിൽ എല്ലാം കഴിഞ്ഞിട്ടേ പോരേർന്നൊള്ളു.. ”
” എന്നാ ഞാൻ അങ്ങട്ട് ചെല്ലട്ടെ ട്ടാ.. ”
💕💕💕
വീട്ടിലെത്തി ബെഡിൽക്ക് ഒറ്റ കെടത്തേന്നു… അല്ലുന്റെ മുഖമായിരുന്നു മനസ്സില് മുഴുവൻ.. അവളെ എടങ്ങേറാകിയൊന്ന് ഒരു ഫീലിംഗ്….ആസിഫ് ആണ്.. തെണ്ടി…എപ്പഴും ഇടങ്കോലിട്ടൊളും …അവൾക് വല്ലോം പറ്റിക്കാണോ വീഴ്ചയിൽ… എങ്ങനെ അറിയും… വിളിച്ചു നോക്കാ….
ഫോൺ വിളിച്ചതും അപ്പുറത് ഫോൺ എടുത്തത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു.. ആസിഫ്…!! അവൻ പറയുന്നത് കേട്ട് എനിക്ക് തരിച്ചു വന്നതാ….അവന് അവളുടെ കാര്യത്തിൽ എന്താ ഇത്ര ചൊറിച്ചിൽ….. മനസ്സ് അസ്വസ്ഥമായി ഇരിക്കുമ്പോ വീണ്ടും മറ്റവന്റെ വക ഒരു ഫോട്ടോ.. അത് കണ്ടപ്പഴാണ് ശരിക്കും സങ്കടായത്.. അവനും അല്ലുവും തമ്മിലുള്ള പല പോസിലുള്ള ഫോട്ടോ.. ആ ഫോട്ടോയിൽ കാണാ.. അവളെത്ര ഹാപ്പി ആണെന്….
ഫോൺ കിടക്കിയിൽ വെച് ഞാൻ കണ്ണടച്ചു കിടന്നു….
💕💕💕
ഹാവു.. !! വല്ലാത്തൊരു വീഴ്ചേന്നു.. കൈ ചെറുതായിട്ട് ഒരു നീറ്റൽ …. എന്തായാലും നല്ല ഷീണം ഇണ്ട്….. കിടക്കാമെന്ന് വെച് ഫോൺ എടുത്തപ്പഴേക്കും ആദിയുടെ കാൾ.. ഹും.. എത്ര നേരായി.. എന്നിട്ട് ഇപ്പഴാണോ വിളിക്കണേ.. അല്ലെങ്കിലും ഞാൻ എന്തിനാ ഫോൺ എടുക്കണേ.. നിക്ക് സ്വകാര്യല്ല ഫോൺ എടുക്കാൻ.. പോയി പണി നോക്കട്ടെ..
രണ്ട് വട്ടം ആദി ഫോൺ അടിച്ചപ്പഴും ഞാൻ കാൾ കട്ട് ആക്കി….എന്നിട്ട് സുഖമായിട്ട് കിടന്നുറങ്ങി…
ഒരുമണിക്കൂർ കഴിഞ്ഞു കാണും.. വീണ്ടും ഫോൺ റിങ് കേട്ടാണ് ഞാൻ ഉറക്കമുണർന്നത്… നോക്കുമ്പോ ആദി…സമയം 12 മണി.. നട്ടപ്പാതിരാക് ഇവനെന്താ ഉറക്കോം ഇല്ലേ… അവൻ വിളിച്ചീമല വിളിക്കാണ്… ഞാൻ അടുത്ത അടിയിൽ ഫോൺ എടുത്തു..
” എന്താ ആദി .. നിനക്ക് ഈ നട്ടപ്പാതിരയ്ക്ക് ഉറക്കൊന്നുല്ലേ… ”
” ബാല്കണിയുടെ വാതിൽ തുറക്ക് കുരിപ്പേ.. ”
” ഏ..!!! ”
ഞാൻ ബാല്കണിയുടെ വാതിൽ തുറന്നതും ആദി !!
” എന്ത് ഒറക്കാടി…..ഭൂകമ്പം ഉണ്ടായാലും നീ അറിയില്ലല്ലോ… ”
” ആആദിഇഇഇ…. നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ… ”
” നീ എന്തേ ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കാനെ….അതോണ്ടാ വന്നേ ”
അവൻ എന്റെ ബെഡിൽ കിടന്നു കൊണ്ട് ചോദിച്ചു…
” അതോണ്ട്….ഇന്റെ ആദി.. എങ്ങനെയാ ബാൽക്കണിയിൽ.. ആരേലും കണ്ടോ.. നീ.. നീ ഒന്ന് പോയേ.. നമക് നാളെ സംസാരിക്കാം….. ”
” ഞാൻ ചോദിച്ചതിന് മറുപടി കിട്ടാതെ ഞാനിവിടുന് പോകില്ല.. ”
” നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് തന്നെ.. ”
” അതെന്താ താല്പര്യം ഇല്ലാത്.. ഓ.. ഇപ്പൊ കമ്പനിക്കാർ വേറെ ആൾകാർ ആണല്ലോ.. അപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ.. എന്തോക്കേണ്.. ചായ ഇണ്ടാക്കൽ.. സെൽഫി എടുക്കൽ.. ആ.. നടക്കട്ടെ…”
” അത് ആദി എങ്ങനെ അറിഞ്ഞു.. അത് ഇവിടെ വന്നപ്പോ veetil ആരും ഇല്ലായിരുന്നു.. സോ.. ആസിഫ്ക്ക ഇനിക്ക് കൂട്ട് നിന്നതാ അവർ വരുന്ന വരെ… ”
അതുകേട്ടപ്പോ ഫായിക് കുറച്ചു സമാധാനം ആയി..
” ഓ.. ഇപ്പഴും ഫോൺ എടുക്കാത്തതിന്റെ റീസൺ പറഞ്ഞില്ല.. ഞാൻ കാലിയാകീത് കൊണ്ടാണോ.. ”
” അങ്ങനേം പറയാ.. ”
അല്ലു റൂമിലെ ടേബിളിൽ കയറി ചമ്രം പടിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു…
” ഓക്കേ.. അങ്ങനെ പറ… എങ്കിൽ സോറി.. ഒരായിരം വട്ടം സോറി.. ഞാൻ ഒരു തമാശയ്ക് ചെയ്തതാ.. അത് നിനക്ക് ഇത്ര ഫീല് ആകുമെന്ന് വിചാരിച്ചില്ല…. ”
അപ്പഴാണ് ഫായി അവളുടെ കൈയിലെ വറുകിയത് കണ്ടത്.. അവൻ അവളുടെ അടുത് ചെന്ന് കൊണ്ട് മുറിവിൽ തൊട്ട് നോക്കി..
” ഏ..വീണപ്പോ ആയതാണോ.. സോറി ഡാ… ഞാൻ കാരണം… ”
” ഏയ്.. ഇപ്പൊ കുഴപ്പൊന്നുലാ.. ”
” എങ്കിലും സോറി.. ഞാൻ വേണേ ഒരു നൂറ് ഏത്തം ഇടാ… ”
ഫായി ചെവിയിൽ pidichu കൊണ്ട് ഏത്തം ഇടാൻ തുടങ്ങി..
” 1…2…3..”
” എന്താ.. ആദി .. നിർത്ത്… ”
” നീ ക്ഷമിച്ചു ന്ന് പറഞ്ഞാലേ നിർത്തു… ”
” ഈ ആദീടെ ഒരു കാര്യം.. ഓക്കേ.. ക്ഷമിച്ചിരിക്കുന്നു… ”
ആദി വീണ്ടും ബെഡിൽ പോയി ഇരുന്ന് കൊണ്ട്..
” പക്ഷെ.. അത് മാത്രല്ലല്ലോ ഈ നീരസത്തിന് കാരണം… വേറെ എന്തോ കൂടി ഉണ്ട്.. രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ.. ”
” എന്ത്.. ഒന്നൂലാ.. ”
” ഒന്നൂലാ..? ”
” ഇല്ലന്നേ.. ”
” എന്നാ ഓക്കേ.. നാളെ ണ്ടാവില്ലേ.. എല്ലാരും കാണും.. ”
” ഞാനില്ല.. എല്ലാരേം മുന്നിൽ വെച് ഇനിം എന്നെ കളിയാകാനല്ലേ.. ജെബി അടക്കം എല്ലാരും അതിന് സപ്പോർട്ട് ആയിട്ടും… ആദീമ് ആദീടെ ഫ്രണ്ട്സും അങ്ങട്ട് പോയാതി. ഞാനില്ല.. ”
” അപ്പൊ നീ എന്റെ ആരാടി.. ”
” പറ… ഞാൻ ശരിക്കിനും നിന്റെ ആരാ.. ”
അതും ചോദിച്ചു ആദി എന്റെ അടുത് വന്നു നിന്നു…
എന്റെ നെഞ്ചിടിപ്പ് കൂടി.. ആദി എന്റെ ആരാ.. എനിക്കറിയില്ല…..
” പറ.. ആരാ… ”
അവൻ വീണ്ടും വീണ്ടും അത് തന്നെ ചോദിച്ചു…
” എടി.. പറയാൻ… ”
അവൻ എന്റെ മുമ്പിൽ എന്റെ തൊട്ടടുത്താണ് നിക്കുന്നത്.. റൂമിൽ ac ഉണ്ടങ്കിലും ഞാൻ ആകെ വിയർത്തു….അവൻ ചോദിച്ചതിന് ഞാൻ എന്ത് മറുപടി പറയാനാണ് … എന്റെ തൊണ്ട ഇടറി…
ആദി.. നീ എനിക്ക് എല്ലാം ആണ്.. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയില്ല.. നിന്നോട് വെല്ലവള്മാരും അടുപ്പം കാണിക്കുമ്പോ എനിക്ക് കുശുമ്പാണ്.. എനിക്ക് അത് ഒട്ടും ഇഷ്ടല്ലാ… നീ എന്റെ മാത്രം ആണ്.. എന്റെ മാത്രം.. നീ മറ്റൊരാളെ സ്നേഹികുനുണ്ട ന്ന് അറിഞ്ഞപ്പോ പിടഞ്ഞത് എന്റെ ഹൃദയമാണ്… നിന്നെ എനിക്ക് കിട്ടില്ല എന്നറിഞ്ഞിട്ടും ഞാൻ എന്ത്കൊണ്ടാ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നെനിക്കറിയില്ല…
I love u ആദി… i love u..💞…
” ഏയ്.. അല്ലു.. ഏത് ലോകത്താ… നിന്നോട് ഞാൻ സ്വപ്നം കാണാൻ അല്ലാ പറഞ്ഞേ.. ചോയ്ച്ചീന് മറുപടി പറയാൻ ആണ്… ”
ആദി എന്നെ തട്ടി വിളിച്ചപ്പഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്… മനസ്സിൽ ഉള്ളത് അല്ലെങ്കിലും കൃത്രിമമായി എന്റെ ചുണ്ട് ചലിച്ചു…
” friend… ”
” just a friend ..? Thats all … ”
” best friend… ”
” അങ്ങനെ പറ.. സോ.. എനിക്ക് നീ അവരെക്കാളും important ആണ്….നമ്മടെ കട്ട ഫ്രണ്ട്ഷിപ് ന്ന് പുറത്തു ആ സ്വന്തന്ത്ര്യം വെച് ഞാൻ നിന്നെ കളിയാകേം ഒക്കെ ചെയ്യും… അതിനൊക്കെ നീ ഇങ്ങനെ പിണങ്ങാൻ നിന്നാല്… പിന്നെ ജെബി.. അവൾക് ഒരു പിരി ലൂസാ…അത് നീ കാര്യകണ്ടാ… ഇപ്പൊ പരിഭവവും പിണക്കോം ഒക്കെ മാറീലെ… ”
” ആഹ്.. മാറി… ”
എന്റെ മനസ്സിലെ ഇഷ്ട്ടം അവിടെത്തന്നെ ഇരിക്കട്ടേ.. ആദിക്ക് ഞാൻ നല്ലൊരു ഫ്രണ്ട് മാത്രം ആണ്.. ഒരു തുറന്ന് പറച്ചിലുടെ അവൻ എന്നേ വിട്ട് പോയാ അതെനിക് സഹിക്കൂലാ…..ഇപ്പൊ ഉള്ള രീതിക്ക് തന്നെ പോട്ടെ…
” അപ്പൊ നമക് ഒരു ഹാപ്പി സെൽഫി എടുത്താലോ..? ”
” ഓക്കേ… ”
അല്ലു ടേബിൾമ്മേയും ആദി അവളോട് ചാരിയും നിന്നു… അവൾ അവന്റെ തോളിലൂടെ കയ്യിട്ടു.. ശരിക്കും ഒരു couple പിക് പോലെ… എന്നിട്ട് പിന്നെന്താ.. ക്ലിക്കോഡ് ക്ലിക്ക്…
” ആഹ്.. എനിക്ക് ഉറക്കം വരുന്നു.. ”
ആദി കോട്ടുവാ ഇട്ട് ബെഡിലേക് പോകാൻ നിന്നതും
” ഏയ്.. എങ്ങോട്ടാ ഇവിടെ സൈഡ് ആകാൻ ഒക്കില്ലാട്ടാ… നടന്നേ.. നടന്നേ.. ഇപ്പൊ തന്നെ നേരം ഒട്ടായി.. എനിക്ക് ഉറങ്ങണം… ”
അവൾ അവനെ ഉന്തി തള്ളി ബാൽക്കണിയിലേക് എത്തിച്ചു…
” എടൊ.. നമക് ഒരുമിച്ച് കിടക്കാഡോ… 😀..”
” അയ്യടാ.. ദേ.. മര്യാദക് പൊക്കോ… ”
” ഓഓഓക്കേ….നാളെ കാണാം.. ”
അവൻ ബാല്കണിക് അപ്പുറം ഇറങ്ങി അതിന്റെ തൂണിൽ തൂങ്ങി പിടിച്ചു നിന്നു…
” ബൈ.. ”
” ഓക്കേ ..ബൈ.. പൊക്കോ.. ”
അല്ലു തിരക്ക് കൂട്ടി..
” ഗുഡ് നൈറ്റ്… ”
” എന്റെ റബ്ബേ.. ഒന്ന് പോയി തരോ….”
അങ്ങനെ ഒരുപാട് ഫോഴ്സ് ചെയ്ത് അവസാനം അവൻ പോയി…
അവൾ തിരിച്ചു വന്ന് ബാൽക്കണി അടച്ചു ബെഡിൽ കേറി കിടന്നു… അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം അലയടിച്ചു.. ഒരുനാൾ ആദി തന്റെ സ്നേഹം തിരിച്ചറിയുക തന്നെ ചെയ്യും എന്ന് അവൾ കരുതി.. അതും സ്വപ്നം കണ്ട് അവൾ നിദ്രയിലേക് വഴുതി വീണു…
💕💕💕
അല്ലുവുമായി ഇന്നെടുത്ത ഫോട്ടോസ് നോക്കി കിടക്കുകയാണ് ആസിഫ്.. പാതിരാത്രി ആയിട്ടും അവൻ ഉറങ്ങീട്ടില്ല…
അല്ലു.. എന്റെ പെണ്ണെ.. ആരും ഒന്ന് കൊതിച്ചു പോകും നിന്നെ കണ്ടാൽ… അത്രക് മൊഞ്ചാണ് നിനക്ക്…. നീ എന്റെ മഹർ അണിയുന്ന നാൾ വിദൂരമല്ല.. നീ എന്റെ സ്വന്താ.. എന്റെ മാത്രം…
അപ്പഴേക്കും വാട്സപ്പ്പ്ലെക് ഒരു ന്യൂ മെസ്സേജ് വന്നതായി നോട്ടിഫിക്കേഷൻ വന്നു… നോക്കിയപ്പോ ഫായി കുറച്ചു ഫോട്ടോസ് അയച്ചിരിക്കുന്നു.. ഡൗൺലോഡ് ആക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി…
അല്ലുവും അവനും തമ്മിലുള്ള ഫോട്ടോസ്.. അതും അവളുടെ ബെഡ്‌റൂമിൽ വെച്ചുള്ളത്…..അവളിന്നിട്ടിരിക്കുന്ന ഡ്രസ്സ് ആണത്… അപ്പൊ അവൻ അവളുടെ റൂമിൽ ഈ രാത്രി.. അവന്ന് വിശ്വസിക്കാനായില്ല… അപ്പഴേക്കും ഫോൺ റിങ് അടിച്ചു…
ഫസ്റ്റ് അടിയിൽ തന്നെ മുഴുവൻ ദേഷ്യത്തോടെ ഫോൺ എടുത്തു… ഫായി ആയിരുന്നു അത്..
” ഹെലോ.. ഉറങ്ങിയോ…. ഫോട്ടോസ് ഒക്കെ കിട്ടി ബോധിച്ചില്ലെ.. നിനക്കെ അവളുടെ അടുക്കള വരെയാണ് സ്ഥാനം എങ്കിൽ എനിക്ക് അവളുടെ bed റൂമിൽ കേറാനുള്ള അധികാരം ഉണ്ട്….കേട്ടോടാ.. . അത് നിന്നെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടി വിളിച്ചതാ.. അപ്പോ ഓക്കേ.. സോറി ഫോർ ഡിസ്റ്റ്ബിങ്.. ഞാനും വീട്ടിപ്പോട്ടെ…. ഒന്ന് നന്നായി ഉറങ്ങണം… ”
ആസിഫ് പല്ലിറുമ്പി.. ദേഷ്യം കൊണ്ട് അവൻ ഫോൺ എങ്ങോട്ടോ വലിച്ചെറിഞ്ഞു ..
അവനിട്ട് കൊടുക്കാനുള്ളത് കൊടുത്തപ്പോ ഒരു സമാധാനം… ഇനി പോയി സുഖനിദ്ര.. ശുഭനിദ്ര…
💕💕💕
അടുത്ത ദിവസം രാവിലെ സൽമാന്റെ ഫോൺ വിളി കേട്ടാണ് ഫായി ഉറക്കം ഉണർന്നത്..
” ഡാ.. വെട്ട് ജോസ് മെസ്സേജ് അയച്ചിട്ടുണ്ട്… ഫോൺ നമ്പർ.. ”
അത് കേട്ടപ്പോ ഫായിയുടെ ഉറക്കം ഒക്കെ താനെ ഉണർന്നു…
” ആണോ.. എന്നാ എനിക്ക് നീ അത് ഫോർവേഡ് ചെയ്യ്.. then ഇത് ആരുടെ കയ്യിലാണെന്ന് അറിയാൻ വെല്ല മാർഗവും ഉണ്ടോ.. ”
” ഡാ.. ഒരു പ്രശ്നം ഉണ്ട്.. ”
” എന്താടാ.. ”
” അത് ഒരു ബൂത്ത് നമ്പർ ആണ് … ”
“ഓഹ്.. ഇവിടെയുള്ള ബൂത്ത് ആണെന്ന് മനസ്സിലായോ.. ”
” ആ.. മലപ്പുറത്തുള്ള ബൂത്ത് ആണ്.. ബൂത്തിന്റെ സ്ഥലം ആണ് details കിട്ടീട്ടുണ്ട്.. ഞാൻ അയക്കാ.. ഇജ്ജ് അവിടെ ഒന്ന് പോയൊക്ക.. അവിടന്ന് വെല്ല വിവരവും കിട്ടിയാലോ.. ”
” ഓക്കേ ഡാ.. ”
ഫായി പിന്നെ ഒട്ടും സമയം കളഞ്ഞില്ല.. വേം എണീറ്റ് അല്ലു നേം കൂട്ടി ബൂത്തിലേക് വിട്ടു…
അവിടെത്തെ ആളടുത്തന്യോഷിച്ചപ്പോ ആദ്യം അയാൾക് ഓര്മ കിട്ടീല്ല…പിന്നെ അയാൾ ഓർത്തെടുത്തു പറഞ്ഞു..
” ആ.. അതൊരു പെണ്ണായിരുന്നല്ലോ.. ഒരു പർദ്ദക്കാരി.. വേം വിളിച്ചു പോകേം ചെയ്തു.. എന്താ മക്കളേ .. വെല്ല പ്രശ്നവും ഉണ്ടോ.. ”
” ഏയ് .. ഒന്നുല…”
എന്നാലും ഏതായിരിക്കും ആ പെണ്ണ്… എന്തായിരിക്കും അവളുടെ ഉദ്ദേശം..?? ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ….
💕💕💕
ഞാൻ തിരിച്ചു വീട്ടിലെത്തിയപ്പോ റാഷി അവിടെ tv കണ്ടോണ്ടിരിക്കേന്നു… ആള് നല്ല ഹാപ്പി ആണലോ .. എന്ത് പറ്റിയാവോ….
” ഹേയ്.. റാഷി.. എന്താ മോൻ ഭയങ്കര സന്തോഷത്തിൽ ആണല്ലോ…വെല്ല പെമ്പിള്ളേരും വലയിൽ വീണാ…അതോ വെല്ല ലോട്ടറിയും അടിച്ചോ.. . .. ”
” യാ.. ലോട്ടറി അടിച്ചു.. എനിക്കല്ല.. നിനക്ക്.. ”
” അതിന് ഞാൻ ലോട്ടറിയൊന്നും എടുത്തിട്ടില്ലല്ലോ…പിന്നെങ്ങനെ .. ”
” എടി പോത്തേ… നിനക്കു നല്ലൊരു പ്രൊപോസൽ വന്നിട്ടുണ്ട്….നല്ല ജോലി.. നല്ല ഫാമിലി ഞങ്ങൾക്കെല്ലാർകും പയ്യനെ പെരുത്തു ഇഷ്ടായീക്ണ്… ഇനിയൊന്നും ആലോചിക്കാനില്ലാ.. നമ്മൾ ഈ പ്രൊപോസൽ അങ്ങട്ട് പ്രൊസീഡ് ചെയ്യാൻ പോകാ… ”
പ്രൊപോസൽ എന്ന് കേട്ടപ്പഴേ അവളൊന്ന് ഞെട്ടി…
” എനിക്കിപ്പോ കല്യാണം…. ”
” വേണ്ടാന്ന് പറയണ്ടാ…..നിന്റെ ജോലിക്കും ഫ്രീഡത്തിനും ഈ ഒരു കല്യാണം ഒരിക്കലും തടസ്സമാവില്ല.. ആ ഒറപ്പ് നിനക്ക് ഞാൻ തരുന്നു.. ”
“അല്ല റാഷി…. ഇതൊക്കെ സമയം എടുത്ത്…. ”
” സമയം എടുത്ത് തന്നെയാ ചെയ്യുന്നേ.. നിന്നെ നാളെത്തന്നെ അങ്ങട്ട് പറഞ്ഞയക്കൊന്നും ഇല്ലാ.. ഒക്കെ അതിന്റെ ചടങ്ങ് പോലെ നടക്കും.. ”
അല്ലെങ്കിലേ മനസ്സമാധാനം ഇല്ലാ കേസും പൊല്ലാപ്പും ഒക്കെ ആയിട്ട്.. അതിന്റേടക് ഈ തലവേദന ആരാണാവോ.. വയ്യാവേലി ഒക്കെ കൂടി ഇങ്ങട്ട് ആണല്ലോ പടച്ചോനെ…..
“എന്റെ റാഷി.. വളച്ചു കെട്ടാതെ കാര്യം പറ.. ആരാ കക്ഷി.. ”
” ആളെ നീ അറിയും.. ആളെ അറിഞ്ഞാ
പിന്നെ നീ ഈ പ്രൊപോസൽ ഒരിക്കലും വേണ്ടാന്ന് പറയില്ല….അത്കൊണ്ട് തന്നെ അല്ലെ ഞാനിത് പ്രൊസീഡ് ആകാൻ തീരുമാനിച്ചേ.. ഞങ്ങടെ ഇഷ്ടല്ലെ നിന്റെ ഇഷ്ടവും.. ”
” ഇപ്പഴും ആളാരാന്ന് പറഞ്ഞില്ല.. ”
” ആസിഫ്.. ”
” ആസിഫ്ക്കയോ.. !!? ”
” അതേ.. ഷോക്ക്ഡ് ആയില്ലേ.. ഞാനും ആദ്യം ഷോക്ക്ഡ് ആയി.. എന്റെ മനസ്സിൽ കുറെ ആയിട്ട് ഈ ഒരാഗ്രഹം ഇണ്ടായിരുന്നു.. പിന്നെ അവറ്റെടുത് എങ്ങനെ പറയും എന്നായിരുന്നു.. ഇതിപ്പോ അവരായിട്ട് ഇങ്ങോട്ട് നിന്നെ കല്യാണം കഴിപ്പിച്ചു തരോ ചോയ്ച്ചപ്പോ ഞാൻ കണ്ണും പൂട്ടി ഓക്കേ പറഞ്ഞു….എന്തായാലും ചടങ്ങ് ചടങ്ങല്ലേ.. അതോണ്ട് അവർ നാളെ മോർണിംഗ് ഇങ്ങോട്ട് വരും.. ജസ്റ്റ് ഒരു പെണ്ണ്കാണൽ……. നീ റെഡി ആയി നിന്നോണ്ടു… ”
💕💕💕
“ഡാ… റാഷി.. അല്ലു എന്ത് പറഞ്ഞു…? ”
” അവൾക് ഓക്കേ ആടാ.. നീ നമ്മൾ തീരുമാനിച്ചുറപ്പിച്ച പോലെ നാളെ ഇങ് പോര്.. ഓക്കേ.. ”
” ഓക്കേ… ”
അല്ലു സമ്മതിച്ചെന്നോ.. അവളെന്തെങ്കിലും മുടക്ക് പറയും ന്നാ ഞാൻ വിചാരിച്ചേ… അപ്പൊ എല്ലാം കൊണ്ടും നല്ല സൂചനകൾ ആണ്…
ആസിഫ് പല പല സ്വപ്നങ്ങളും നെയ്ത് കൂട്ടി..
💕💕💕
എല്ലാം തീരുമാനിച്ചുറപ്പിച്ച റാഷിയോട് ഞാൻ ഇനി എന്ത് പറയാനാ… ഞാൻ മോളില്ക് ചെന്ന് അങ്ങനെ ബെഡിൽ കിടന്നു.. ആസിഫ്ക്കക്ക് എന്നോട് ഇങ്ങനൊരു ഇഷ്ടമുള്ള കാര്യം എനിക്ക് മുന്നേ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ. അങ്ങനെ അറിഞ്ഞിരുന്നുവെങ്കിൽ അന്നേ ഞാൻ ഇക്കാന്റടുത് പറഞ്ഞേനെ എനിക്ക് ഇക്കാനെ ആ രീതിയിൽ കാണാൻ കഴിയില്ല എന്ന്.. ഇതിപ്പോ പ്രൊപോസൽ വരെ എത്തിയ സ്ഥിതിക് റാഷി എന്തായാലും പിന്മാറില്ല….
എനിക്ക് ഇത് ഒരിക്കലും accept ചെയ്യാൻ കഴിയില്ല.. കാരണം നിങ്ങൾക് അറിയാലോ.. മനസ്സ് കൊണ്ട് ഞാൻ ആദിയെ ഇഷ്ടപ്പെട്ടു പോയി.. ആ സ്ഥാനത് ആസിഫ്ക്ക.. അത് ശരിയാവില്ല….എങ്ങനെ എങ്കിലും ഇത് മുടക്കണം… എന്താപ്പോ ചെയ്യാ… ആആ.. ആദിയോട് കാര്യം പറയാ.. അവനെ ഇനി എന്നെ ഹെല്പ് ചെയ്യാൻ കഴിയൂ…
അല്ലു വേം ആദിക് വിളിച്ചു… അവന്റടുത് പ്രൊപ്പോസലിന്റെ കാര്യം പറഞ്ഞു…
” പ്ലീസ് ആദി.. എനിക്ക് ഈ പ്രൊപ്പോസലിനോട് ഒട്ടും താല്പര്യം ഇല്ലാ..ഇത് മുടക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ … ”
ഓഹോ.. ഇവൻ പോയി പോയി അല്ലുനെ കൊത്താൻ നോക്കാ.. ആഹാ.. ആളുകൊള്ളാലൊ…. ഇത് നടത്താൻ ഞാൻ സമ്മയ്ക്കില്ല…..ഈ പ്രൊപോസൽ മുടക്കിയാൽ അത് അവന് നല്ലൊരു തിരിച്ചടിയാവും.. അതാണ് ഞാനും ആഗ്രഹിക്കുന്നത്…
” എന്തൊക്കെ പറഞ്ഞാലും അല്ലു.. ആസിഫ് നിനക്കു നന്നായി ചേരും ട്ടോ.. നിങൾ തമ്മിൽ ആ ഒരു ഒരു ഒരു.. എന്തപറയാ..ഫിസിക്സ് ഓ.. മാത്‍സ് ഓ.. ആ കെമിസ്ട്രി .. അത് നല്ലോണം ഉണ്ട്…അസ്സൽ ജോഡി ആയിരിക്കും🤪.. ”
“😠 ആസിഫ്ക്കക്ക് വേണ്ടിയുള്ള നിന്റെ വക്കാലത് കേൾക്കാൻ അല്ലാ നിന്നെ വിളിച്ചേ..പറ്റോങ്കി സഹായിക്.. അല്ലെങ്കി ഞാൻ വെക്കാ … ”
” വെക്കല്ലേ.. വെക്കല്ലേ… ഞാൻ ചുമ്മാ പറഞ്ഞതാടി… നിനക്കു വേണ്ടങ്കി വേണ്ടാ… ”
” എങ്ങനെ മുടക്കും എന്ന് പറ… ”
” let me think.. ”
ഫായിയുടെ കട്ട ആലോചനക് ശേഷം…
” ന്തായി.. വല്ലോം നടക്കും.. ”
“ഇന്റെ അല്ലു.. ഈ ഫായി ഒരു കാര്യം ഏറ്റാ ഏറ്റതാ.. നീ നാളെ ധൈര്യായിട്ട് അവന്റെ മുമ്പിൽ ചെന്ന് നിന്നോ.. ബാക്കി ഒക്കെ ഞാൻ ഏറ്റു…. ”
” ആദി.. എന്താ പ്ലാൻ എന്ന് പറയടോ.. ”
” സർപ്രൈസ്.. ഒക്കെ നാളെ ലൈവ് ആയിട്ട് കണ്ടാമതി.. അപ്പൊ ഓക്കേ. ബൈ.. ”
“ഏയ്.. വെക്കല്ലേ.. കാര്യം പറ.. ഹലോ.. ഹലോ.. ”
ഓഹ്.. വെച്ചോ.. റബ്ബേ.. എന്തായിരിക്കും ആദിയുടെ പ്ലാൻ.. ഒരു ഐഡിയയും ഇല്ലല്ലോ…. നാളെ എന്താവോ എന്തോ.. പടച്ചോനെ കാത്തോളണേ…
നാളത്തെ വെടിക്കെട്ട് എന്തായിരിക്കും..?? എനിക്കറിയില്ല. അല്ലുനും അറിയില്ല.. ഫായിയുടെ കുബുദ്ധി എന്താണെന്ന് അറിയാൻ നമ്മളെല്ലാരും വെയിറ്റ് ചെയ്തേ പറ്റൂ…. 😜🏃♀️…
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission