Skip to content

മജ്നു -പാർട്ട്‌ 2

majnu novel

✒ റിച്ചൂസ്

അവർ ദേ ഇപ്പൊ എന്റെ തൊട്ടടുത്തു നിപ്പുണ്ട്.. ഞാൻ കണ്ണുകൾ പൂട്ടിയടച്ചു…. അതിൽ ഒരുത്തൻ എന്റെ ഷോള്ഡറില് പിടിച്ചതും പിന്നെ ആരോ ഇടിക്കുന്ന സൗണ്ട് ആണ് കേട്ടത്… പതിയെ കണ്ണുകൾ തുറന്നു നോക്കിയപ്പോ നമ്മടെ കോതി അതാ ഒരു സൈഡിൽ നിക്കുന്നു…അപ്പൊ ഇവൻ പോയില്ലേ… അവൻ പോകാത്തൊണ്ടല്ലേ അല്ലൂ ഇപ്പൊ നിന്നെ രക്ഷിക്കാൻ വന്നേ…. . എന്നേ തൊട്ടവൻ പരിപ്പളഗി താഴെ കിടപ്പുണ്ട് .. ഇന്റമ്മോ…

“എന്ത് നോക്കി നിക്കാടാ.. തല്ലികൊല്ലടാ അവനെ..”

പിന്നെ അവിടെ നടന്നത് പൂരത്തിന് വെടികെട്ടു എന്ന് കേട്ടിട്ടില്ലേ… അതന്നെ.. ഞാൻ നേരിട്ട് കണ്ടു….നമ്മടെ കോതി തെമ്മാടികളുമായി നല്ല അസ്സല് ഫെയ്റ്റ്….ഇവന് ഫെയ്റ്റ് ഒക്കെ അറിയാല്ലോ.. പഹയൻ നമ്മൾ വിചാരിച്ചമാരി അല്ല… വേറെ ലെവൽ ആാാ.. എന്തായാലും ഞാൻ രക്ഷപ്പെട്ടു….. ആ തെമ്മാടികൾ ഇനി മേലാ ഞങ്ങടെ പരിസരത്ത് വരില്ലാ.. ഓര് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു ഫെയ്റ്റ് തന്നെ ആകും ഇത്…. അവറ്റെൽടെ മോന്ത ഒന്ന് കാണണം… ഹഹഹ…. കയ്യും ഒടിഞ്ഞു കാലും ഒടിഞ്ഞു ഏന്തി വലിഞ്ഞു അവരൊക്കെ അവിടുന്ന് ഓടി രക്ഷപ്പെട്ടു….

ഒരൊക്കെ പോയപ്പോ നമ്മടെ കോതി ബാക്കിണ്ടായിരുന്ന പൊട്ടാസും കമ്പിത്തിരിയൊക്കെ നമ്മടെ നേരയങ്ങു പൊട്ടിച്ചു…

“എന്താ നിന്റെ വിചാരം.. ഏ…ഒന്ന് അറിഞ്ഞാ കൊള്ളായിരുന്നു…”

“അതിന്ന് ഞാൻ അല്ലാ.. അവര്.. ”

“വാ അടക്കടി. ഓൾടെ ഒരു ന്യായീകരണം… അതേയ് പെണ്ണാണെന്ന് വല്ലപ്പോഴും ഒന്ന് ചിന്തിക്കണത് നല്ലതാട്ടോ…..ഇതിപ്പോ ഞാൻ രക്ഷിച്ചപോലെ എപ്പഴും ആളുണ്ടാവണമെന്നില്ലാ…. ”

“അത്…. ”

ഇന്നേ പറയാൻ സമ്മയ്ക്കാണ്ട് ഓന് എങ്ങോട്ടന്നില്ലാതെ നടന്നു…എന്തൊരു സാധനാ… അവറ്റെളല്ലേ ഇന്റടുത് വന്നത്.. പിന്നെ ഓര് വൃത്തികേട് പറഞോണ്ടല്ലേ തുപ്പിയെ.. ഇതൊക്കെ സ്വാഭാവികം.. അല്ലാണ്ട് ഓര് പറഞ്ഞ പൈസക്ക് ഓരുടെ കൂടെ കിടക്കണായിരുന്നോ.. അല്ല പിന്നെ…

“ഈ പെണ്ണ്ങ്ങളുടെ അഹങ്കാരം എന്ന് തീരുന്നോ അന്ന് ഈ ലോകം നന്നാകും.. ”

“താൻ ലോകം നന്നാക്കാൻ നടക്കാ… അതൊക്കെ ഇന്ത്യയുടെ തലപ്പത്തുള്ളോർ വിചാരിച്ചു നടക്കണില്ല.. പിന്നെല്ലേ.. ഏതോ ഒരു പട്ടിക്കാട്ടിൽ കിടക്കണ താൻ.. സോ.. അതാലോയ്ച്ച് വെറുതെ ടൈം കളയണ്ടാ… ”

അവൻ സ്പോട്ടിൽ ഒറ്റ നിപ്പ്… എന്നിട്ട് എന്നേ തിരിഞ്ഞു നോക്കി കൊണ്ട്..

“ഒരു പ്ലാസ്റ്റർ കിട്ടോ… ”

“എന്തിനാ… ഇന്റെ കയ്യില് ഉണ്ട്….ഇതാ… ”

“ഇന്റെ റബ്ബേ…. ആ പ്ലാസ്റ്റർ കൊണ്ട് അന്റെ തിരുവാ ഒന്ന് ഒട്ടിക്ക്…”

“ഹും…. ”

“എന്തിനാവോ കാലൻ ഇന്റെ പിന്നാലെ കെട്ടിയെടുക്കുന്നെ….ഞാൻ എന്റെ കാര്യം നോക്കി കൊള്ളാം.. താൻ തന്റെ കാര്യം നോക്കിക്കോ.. ”

അന്നേ തെക്കോട്ടെടുക്കാൻ.. അല്ല പിന്നെ..
അല്ലൂ.. ഇവനെ വിടണ്ടാ ..കൂടെ തന്നെ കൂടിക്കോ… ഇവിടെ തനിക്ക് ഏറ്റോം സേഫ് ഇവന്റെ കൂടെ നിക്കുന്നതാ…. അതോണ്ട് കുറച്ചു താന്ന് കൊടുത്താലും കുഴപ്പം ഒന്നുല്ലാ…

“പ്ലീസ്… പ്ലീസ്… ഞാനും തന്റെ കൂടെ…”

“എന്താ…?? വീരശൂര പരാക്രമിക്ക് പേടിയോ…. ”

ഓന് കിട്ടിയ അവസരം നല്ലോം മൊതലാക്കുന്നുണ്ട്… ഹും…. അല്ലൂ ഡോണ്ട് കെയർ… ഇപ്പോ നീ ഒറ്റക്ക് പോയാ… വേണ്ട വേണ്ട.. കെഞ്ചിക്കോ അവനോട്…

“പ്ലീസ്… നല്ല ആദിയല്ലേ…. ”

“നേരത്തെ ഇതൊന്നുമല്ലല്ലോ വിളിച്ചത്… എന്തായിരുന്നു..?? ആ കിട്ടി… കോതി… അല്ലേ…. ”

” ഏയ്.. ഞാനോ….എപ്പോ…. അതും തന്നെ പോലെ ഒരു ജന്റിൽമാനോട്… നെവർ…. യൂ ആർ മിസ്ടൈകെൻ….”

” അങ്ങനെയാണോ..എന്നാ മോള് ഒരു സോറി പറഞ്ഞിട്ട് കൂടെ കൂടിക്കോ…”

സോറിയോ …മരങ്ങോടാ….ഇതിനൊക്കെ തനിക്ക് ഞാന്‍ തിരിച്ചു തരും ..നോക്കിക്കോ….

” എന്തേയ്..പറയുന്നില്ലേ…എന്നാ വേണ്ടാ..ഇവിടെ ഇരുന്നോ..നേരത്തെ വന്ന ചേട്ടന്മാരെ പോലെ മനുഷ്യത്വമുൾളവർ ഇനിയും വരും..സോ…അവരെ കൂടെ ടൗനിൽക്ക് പോകാ….”

“വേണ്ടാ …..”

ഒരു ചെറിയ സോറി അല്ലെ അല്ലൂ..കണ്ണടച്ചങ്ങു പറഞ്ഞേക്ക്…

” സോറി. ..”

“മമ്മ്മമ്മ്… ഇനി പറഞ്ഞ് ബുദ്ധിമുട്ടണ്ടാ… നടക്ക്.. എന്തായാലും ഇവിടെ ഇങനെ നിന്നിട്ട് ഒരു കാര്യവുമില്ലാ… ”

അതും ശെരിയാ…. Next ട്രെയിനിൽ ആണെങ്കിലും ടിക്കറ്റ് വേണ്ടേ…. ഹും…

ഞങ്ങൾ രണ്ടാളും ആ കാട് പിടിച് സ്ഥലത്തെത്തി….

“അപ്പോ നമ്മളിനി എന്താ ചെയാ?? ..”

“നടക്കാ… എന്തേയ്.. പറ്റൂലേ…?? ”

“നടക്കേ… അത്രയും ദൂരം 😳..”

ഹൌ ഇന്റെ റബ്ബേ… ഇത് ഇത്രക്ക് വലിയ പൊട്ടിയായിരുന്നു…. ഞാനറിഞ്ഞില്ല…. ഹും… 😀

അങ്ങനെ ഞങ്ങൾ രണ്ടാളും അവിടെന്ന് ഇറങ്ങി….
ഒരു കാട് പിടിച്ച സ്ഥലം..വിജരിബിച്ച സ്ഥലം..

“വിജരിബിച്ച സ്ഥലോ..???..”

“ആ…. ”

“അതെന്താ അങ്ങനെ പറഞ്ഞാ?? ”

“ആ… ആർക്കറിയാം…. ”

“ങേ !!….പിന്നെ തൻ ഇപ്പോ പറഞ്ഞതോ…. ”

“ഹൌ ..ഇന്റെ മാഷേ.. അത്‌ നമ്മുടെ ജഗതിയെട്ടൻ ഗോസ്റ് ഹൌസിൽ പറഞ്ഞതാ…. ഒന്ന് റിപോസ്റ്റ് ചെയ്യാനും സമ്മദിക്കില്ലേ.. ഹും…. ”

അല്ല.. ഇവനിതെതാ..  റിപോസ്റ്റ് അത്രേ … ഹിഹി… എന്തായാലും സ്ഥലം ഏതുമ്പത്തിന് ഞാനൊരു പരിവമാകും….

“എന്റെ പേര് മാഷേന്ന് അല്ലാട്ടോ നിക്കൊരു അടിപൊളി പേരുണ്ട്….ആലിയ..സ്നേഹൾളോർ അല്ലൂന്ന് വിളിക്കും…സ്നേഹല്ലാത്തോര് പലതും വിളിക്കും…”

ഇങ്ങനെ പോയാ വേറെ പലതും നിന്നെ ഞാന്‍ വിളിക്കും. . ഹഹ… ഇവളുടെ വർത്താനം ഒക്കെ കേൾക്കാൻ നല്ല രസമുണ്ട്… പക്ഷെ ഈ രസം ഡേൻജറസാ…. ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യുന്നത് എപ്പോഴും നല്ലതാ…

“ഓയ്…താനെന്താ ഈ ആലോചിക്കുന്നത്…. ”

“ഒന്നുല്ലാ…. ഞാൻ ജീവനോടെ വീട്ടിൽ എത്തോന്ന് ആലോചിച്ചതാ…. ”

ഞാൻ അത്‌ പറഞ്ഞതും അവൾ സഡൻ ബ്രേക്ക്‌ ഇട്ട് നിന്നു….

“അതെന്താ തൻ അങ്ങനെ പറഞ്ഞെ… ഇനി ഇത് വല്ല ഫോറസ്റ്റും ആണോ…. ”

അതും പറഞ്ഞവൾ ചുറ്റുമുള്ളതൊക്കെ തിരിഞു നോക്കാണ്….അത്‌ കണ്ട് ഇനിക്ക് ഇന്റെ ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.. ..

“ഹഹഹഹഹ…. ”

റബ്ബേ ഇവനെന്താ പെട്ടന്ന്???…. വട്ടായോ… ഇനി ഇവൻ വല്ല രാക്ഷസനും വല്ലതുമാണോ….????… അല്ലൂ… തിങ്ക്…..

“അല്ല.. താ.. ൻ …. എന്തി….നാ ചിരി…ച്ചത്??? ..”

“ഡോ… തനികെപോയാ വിക്ക് തുടങ്ങിയത്….. ”

“ഇനിക്ക് വിക്കൊന്നുമില്ല… അല്ലാ താൻ എന്തിനാ ചിരിച്ചത്….. ”

“അതോ… നമ്മൾ രണ്ടാളും മരിക്കാൻ പോകല്ലേ.. അത്കൊണ്ട് ചിരിച്ചതാ… ”

“മരിക്കാൻ പോകെ….!!! 😰”

“ആ…. ”

“അത്‌ പറ്റൂല്ലാ….. ”

“പറ്റൂല്ലാന്നോ….കാലൻ അന്റെ മൂത്താപ്പാന്റെ മോനാണോ..ഓന് അണക്ക് അന്നേ മേപ്പോട്ട് എടുക്കുന്ന ടൈം നേരത്തെ പറഞ്ഞ് തന്നിട്ടുണ്ടോ..ഹഹഹ…”

“അതല്ലാ…”

“ഏതല്ലാന്ന്…. ”

“അത്‌ പിന്നെ… ഞാനൊന്ന് ജീവിച് തുടങ്ങയിട്ട് പോലുമില്ലാ… അതിന് മുൻപ് പോയ ഇന്റെ കാക്കൂന് പാര പണിയാൻ ആരാ?? അനിയത്തിയോട് തല്ല് കൂടാൻ… നോ നെവർ… ഞാനിന്നേതായാലും മരിക്കാൻ കരുതിയിട്ടില്ലാ….. ”

“😬 ”

റബ്ബേ… കാക്കണേ…. ഇനെ കൊല്ലരുത്… ഞാൻ പാവല്ലേ… പാവങ്ങളുടെ രാജാവല്ലേ ഞാൻ.. ആ ഇന്നെ കൊണ്ടോയാൽ…. …

“ഏയ് ആദി… ”

അപ്പോ അവൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞു നോകാ….അല്ല ഇനി ഇവനല്ലേ ആദി….അതും ഫേക്ക് ആണോ.. എന്നാ മൃഗങ്ങൾക് പോലും വിട്ടു കൊടുക്കാതെ ഞാൻ തന്നെ ഇവനെ കൊല്ലും….. ഇത് സത്യം !!സത്യം… സത്യം…

“താനാരെയാ നോക്കുന്നത്?? ”

“അല്ല… താനല്ല ആദി എന്നൊക്കെ വിളിച്ചത്… അപ്പോ ഞാൻ അയാളെ.. ”

“അപ്പോ താൻ ആദിയുമല്ലേ ..”

“അല്ല… ഞാൻ ഫാദി ആദമാണ്…. ”

“എടാ പൊട്ടാ…അത്കൊണ്ട് തന്നെയാ ഞാൻ ആദിന് വിളിച്ചത് ”

“എടി പൊട്ടി… ആദം ആണ് അല്ലാതെ ആദിയല്ല… പടച്ചോനെ വിവരമില്ലാത്ത ഒന്നിന്റെ കൂടെയാണോ ഞാൻ ഇത്രയും നേരം.. ”

“ഓ… വലിയ വിവരമുള്ള ആൾ.. ഹും
…ഞാനെന്തായാലും തന്നെ ആദീനെ വിളിക്കൂ…കേട്ടോ.. ”

“ഓ… എന്തെങ്കിലും ഒന്ന് വിളി…”

“എന്നാ പിന്നെ തെറി വിളിക്കാ…എന്തേയ്…”

“ഒന്ന് നിർത്തുന്നുണ്ടോ…. താൻ ഇങ്ങനെ വള വള പറയാതെ ഒന്ന് മിണ്ടാതെ നടക്കാൻ നോക്…. ”

“അപ്പോ മരണം?? ”

“ഇതിലും ബേദം ഇയ് ഇന്നെ അങ്ങോട്ട്‌ കൊല്ലുന്നതാ… ”

ജാട തെണ്ടി അല്ലേ….ഞങ്ങളിങ്ങനെ നടക്കാൻ തുടങ്ങീട്ട് കുറേ നേരമായി… പക്ഷെ ഈ കാടൊന്ന് കയ്യണ്ടേ.. ഇനിക്കാണെങ്കിൽ വിശക്കുന്നുണ്ട്….ഇവനോട് എന്തെങ്കിലും പറയാൻ നിന്നാ ചിലപ്പോ ഇന്റെ അന്ത്യമായിരിക്കും… സോ ചുപ് രഹോ….

നടന്ന് നടന്ന് കുഴങ്ങി… ഈ പെണ്ണിന് പ്രഷ്നമൊന്നുമില്ലേ… അല്ല. മനുഷ്യർക്കല്ലേ പ്രശ്നങ്ങൾ.. ഇവളാ ഗണത്തിൽ പെടില്ലലോ…..

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവിടെ ഒരു ആൾക്കൂട്ടം കണ്ടു..

“ഹേയ് ആദി.. അങ്ങോട്ട് നോക്ക് ..”

പെണ്ണ് ചാടി കളിച്ചു ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ അവിടെ ഒരു ആൾക്കൂട്ടം കണ്ടു… അൽഹംദുലില്ലാഹ്.. വേഗം അവളെയും വലിച്ചു അവൻ അവരുടെ അടുത്തേക്ക് വിട്ടു… അവിടെ എത്തിയപ്പോ എന്തോ ചർച്ച നടക്കാണെന്നു മനസ്സിലായി..

ഒരു തലവനെ പോലെയുള്ള ഒരാള് കസേരയിൽ ഇരിക്കുന്നു.. ബാക്കി ഒക്കെ കയ്യും കെട്ടി നില്കുന്നു… യാ അല്ലാഹ്.. ഇവർക്കൊന്നും സ്വാതന്ത്ര്യം ഇതുവരെ കിട്ടിയില്ലേ… ആ.. ആർക്കറിയാം.. ഞങ്ങൾ രണ്ടാളും വന്നത് കണ്ടു അവരുടെ ഒക്കെ നോട്ടം ഞങ്ങളുടെ മേലാണ്…

ഇവരുടെ ഒക്കെ നോട്ടം കാണുമ്പോൾ ഒരു പേടി… കാരണം കുറച്ചു മുമ്പത്തെ അനുഭവം അതാണല്ലോ… പേടി കൊണ്ട് ഒന്നും നോക്കിയില്ലാ.. ആദിയുടെ കയ്യില് പിടിച്ചു.. അപ്പൊത്തന്നെ അവരുടെ തലവൻ എന്ന് തോന്നിക്കുന്ന ആൾ ചോദ്യം ചോദിക്കാൻ തുടങ്ങി..

“ഞാ ഉങ്കെ ഇങ്കെ പാതത്തില്ലയെ…?” (ഞാൻ തന്നെ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? )

“ഞങ്ങൾ ഈ നാട്ടുകാരല്ലാ..” (ആദി )

“നീ എതുക്ക് ഇങ്കെ വന്തേ?”
(നീ എന്തിനാ ഇങ്ങോട്ട് വന്നത്? )

“ഞങ്ങളെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടത് ഇവിടെ ആയിരുന്നു… ”

“എന്ത്..?? ട്രെയിനിൽ നിന്ന് ഇറക്കി വിടെ… ഹഹഹ.. അതും ഇവിടെ… എന്റെ കൊച്ചനെ.. നിങ്ങൾ സത്യം സത്യംപോലെ പറയിം… ”

ആ കൗണ്ടറുടെ കൂടെയുള്ള ഒരാളാണ് അങ്ങനെ പറഞ്ഞത്…

“സാത്യയിട്ടും സാർ.. ഞങ്ങളുടെ കയ്യില് ബ്ലാക്ക് ടിക്കറ്റ് ആയിരുന്നു… അത്കൊണ്ട് ഇവിടെ ഇറങ്ങാൻ പറഞ്ഞു… ”

അവർ അത് പറഞ്ഞിട്ടും അവർക്കൊന്നും അത് വിശ്വാസമായിട്ടില്ലാ..

“കൗണ്ടറേ…. അന്ന് വന്നവരെ പോലെ നമ്മുടെ തേവരെ കുറിച്ച് ഒപ്പിയെടുക്കാൻ വന്നവരാണെന്നാ തോന്നുന്നത്… കണ്ടില്ലേ.. അവരുടെ കയ്യില് വലിയ സഞ്ചി . അല്ലാതെ ഒരു ട്രൈനിന്നും നമ്മുടെ നാട്ടിലേക്ക് ആളെ ഇറക്കിവിടില്ലല്ലോ..”

ഇയാൾ ഇത് എന്തൊക്കെയാ പറേണത്.. ഒപ്പിയെടുക്കേ.. അത് എന്താ ഇയാൾ ഉദേശിച്ചേ…

“അവൻ സൊല്ലിയത് ഉന്മയാ?… സൊല്… നിങ്കെ പത്രിരികയാർ?..” (അവൻ പറഞ്ഞത് ശെരിയാണോ… പറയ്യ്.. നിങ്ങൾ പത്രകാരാണോ?? )

പുറത്ത് കാണിക്കേ..ഇയാൾക്ക് എന്താ വട്ടുണ്ടോ…

“സാർ.. ഞങ്ങൾ അത്… ”

ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് അവള് എടെ കേറി..

“അല്ല സാർ. സാറിനു വേണമെങ്കിൽ അന്യോഷിക്കാം പിന്നേ ഈ നാടിന്റെ ആചാരങ്ങൾ പുറത്തു കാണിക്കാൻ ഞങ്ങൾ മീഡിയ ഒന്നുമല്ലാ… ”

“മ്മ്മ്.. അവരുടെ പയിൽ തേടുങ്കെ?” (മ്മ്മ് അവരുടെ ബാഗ് നോകിയെ? )

അപ്പൊ ആ കൂട്ടത്തിൽ നിന്ന് ഒരാൾ ഞങ്ങളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി.. ഇന്റേതിൽ ഡ്രസ്സ്‌ മാത്രമായിരുന്നു.. അത് കഴിഞ്ഞു അവന്റെ ചെക്ക് ചെയ്യാൻ തുടങ്ങി… അപ്പൊ അതിൽ നിന്ന് അവന്റെ ലാപ് ടോപ് കിട്ടി..

“തമ്പുരാ..കിട്ടി.. ഒപ്പിയെടുക്കുന്ന സാധനം കിട്ടി… ”

“മമ്മ്.. ഇത് എന്ന?? ..”

“സാർ.. ഇത് ലാപ് ടോപ്.. ഇതിൽ അങ്ങനെ ഒന്നും എടുക്കാൻ പറ്റൂല്ലാ…”

” അല്ല. .തമ്പുരാ..ഇവര്‍ കൾളം പറയാ…”

“സാറിനു വിശ്വാസമുള്ള ഒരാളോട് ചോദിച്ചോളിം… ”

“മമമ്….എന്നുടെ പേരന്ന് നാളെ കാലായിൽ ഇങ്കെ വന്തിടുമേ… അതിക്ക് അപ്പുറം നിങ്കക്ക് പോക… (ഇന്റെ കൊച്ചുമകൻ നാളെ രാവിലെ എത്തും… അതിക്ക് ശേഷം നിങ്ങൾക് പോകാം )

വാട്ട്‌.. നാളെയോ.. Its imposible..സാർ.. പ്ലീസ്.. എനിക്ക് നാട്ടിൽ എത്തിയിട്ട് ഒരു urgent കാര്യമുണ്ട്.. ഇന്റെ ഉപ്പ ഹോസ്പിറ്റലിൽ ആണ് . അത് കൊണ്ടാ ഞാൻ ബ്ലാക്കിൽ ടിക്കറ് എടുത്ത് പോന്നത് പോലും.. പ്ലീസ് സാർ..

ഓഒഹ്ഹ്.. ഓള് തുടങ്ങി ഓൾടെ ഉണക്ക കണ്ണീർ.. ഇന്നാലും ഇവളെ സമ്മതിക്കണം.. സ്വന്തം ഉപ്പാനെ ഹോസ്പിറ്റലിൽ വരെ കിടത്തിയല്ലോ… അങ്ങനെ വിചാരികുനതേ തെറ്റാ.. അപ്പഴാ… ഹാ… എന്തായാലും ഫായി..Dont bother it..അവള് .. അവളുടെ ഉപ്പാ..

“ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ.. നിങ്ങൾക്ക് ഇവിടെ നിന്ന് നാളെയെ പോകാൻ പറ്റോള്ളു.. കണ്ണപ്പാ.. ഇവളെ താൻ തന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ.. രാജപ്പാ.. ഇവനെ താനും.. “(കൗണ്ടറുടെ കൂടെയുള്ള ആള് )

“സാർ.. സാർ അത് പറ്റില്ലാ.. ഞാൻ ഇവന്റെ കൂടെയേ പോകൊൾളൂ.. ”

ഇവള് ഇതെന്താ പറേണത്.. എന്റെ കൂടെയോ…

“അത് പറ്റില്ലാ.”.

“സാർ ഇയാളെന്റെ ഭർത്താവാ.”.

യാ റബ്ബേ… എപ്പോ.. ഞാനറിയാതെ ഞാൻ പെണ്ണും കെട്ടിയോ.. അല്ല ഇവളിപ്പോ എന്തിനാ ഇങ്ങനെ പറയുന്നത്…

“ആണോ.. എവിടെ താലി….താലി കാണിക്ക്.. ”

പെട്ട് മോളേ.. ഇജ്ജ് പെട്ട്… ഇനി നീ എന്ത് ചെയ്യും.. വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ.. അനുഭവിച്ചോ..

“ഇതാ… ”

എന്നും പറഞ്ഞവൾ അവളുടെ കഴുത്തിൽ കിടക്കുന്ന ഒരു മാല കാണിച്ചു കൊടുത്തു..

“ഏയ്യ്.. രാമ.. ..അങ്കേ എന്ന പ്രശ്ന്..”

“അത് ഇവർ ഭാര്യ ഭർത്താവാണെന്നാ പറേണത്.. ”

“ഓഹോ. നീങ്ക പുരുഷൻ പൊണ്ടാട്ടിയാ.. എന്ന രാമ.. ഇവങ്കേ എങ്കെ ബഗ്ലാവിക്ക് സേത്തിട്… ”

അങ്ങനെ ഞങ്ങളും ആയാളും അടുത്തു കിടക്കുന്ന ഒരു ജീപ്പിലേക്ക് കേറി..
ഇനിക്ക് ഇവളോട് കുറച്ചു കൂടി സംസാരിക്കാനുണ്ട്.. ഇംഗ്ലീഷിൽ സംസാരിക്കാം..

“hey.. why did u lie to them..? ”

“lie?..”

“mm..That am ur husband ..”

“എന്താ നിങ്ങൾ ഞങ്ങള്ക് മനസ്സിലാവാത്ത ഭാഷയിൽ സംസാരിക്കുന്നത്.. “(അയാളുടെ ശിങ്കിണി)

“ഏയ്യ്.. ഒന്നുല്ല സാർ ..അവള് പറയായിരിന്നു . ഉപ്പാനെ കാണണമെന്ന്…”

“നിങ്ങൾക്ക് നാളെ പോകാം… ”

അങ്ങനെ ആ ജീപ്പ് ചെന്നെത്തിയത് ഒരു വലിയ ബംഗ്ലാവിന്റെ മുമ്പിലായിരുന്നു… Wow..ഇങ്ങനത്തെ ഒക്കെ മൂവിയിൽ കാണാല്ലാതെ നേരിട്ട് കണ്ടിട്ടില്ലാ… പക്ഷേ.. ഇവന്ന് ഒരു ഭാവ മാറ്റവും ഇല്ലാ.. ചിലപ്പോൾ ഇത്പോലെ റിച്ചാകും.. നമ്മളൊക്കെ പാവങ്ങള്…

“ഹേയ്യ്.. തങ്കമ്മാ.. ”

അങ്ങനെ അയാൾ വിളിച്ചപ്പോൾ ഒരു സുന്ദരിയായ സ്ത്രീ പുറത്തു വന്നു..

“അവങ്ക എങ്കെ കാത് ..”
(അവര് നമ്മുടെ ഗസ്റ്റാ )

അതും പറഞ്ഞയാൾ റൂമിലേക്ക് പോയി..

“വരിം മക്കളെ… ”

ഞങ്ങൾ രണ്ടാളും ആ സ്ത്രീയുടെ പിന്നാലെ പോയി.. എന്നിട്ട് ഞങ്ങൾക് അവർ ഒരു റൂം കാണിച്ചു തന്നു.. അത് യൂസ് ചെയ്യാൻ പറഞ്ഞു അവർ പോയി.. അവർ പോയതും അവൻ എന്നേ റൂമിലേക്ക് വലിച്ചിട്ടു ഡോർ കുറ്റിയിട്ടു ..

“അല്ല മോളേ . എന്താ അന്റെ ഉദ്ദേശം.. ”

“എന്ത് ഉദ്ദേശം.. ”

“അല്ല.. എന്നേ ഭർത്താവാക്കുന്നതൊക്കെ..”

“അതേയ്.. അതുണ്ടല്ലോ എനിക്ക് മറ്റേ ആളൊപ്പം പോകാന് പേടിയാ ..”

ഓള് അത് പറഞ്ഞതും എനിക്കെന്റെ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ലാ

“ഹഹഹഹ.. ”

“എന്താടാ കോന്താ ചിരിക്കുന്നത്..”

“അല്ല . അനക്ക് പേടിയോ .. എനിക്ക് വയ്യാ.. ”

“കികി.. മിണ്ടാതിരിക്ക്..ഞാൻ എന്തായാലും ഒന്ന് ഫ്രഷ് ആയിട്ട് വരാം.. ”

$അയ്യടാ മനമേ.. ആദ്യം ഞാൻ ഫ്രഷ് ആകും.. എന്നിട്ട് മതി നീ… ”

“പോടാ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാ നമ്മൾ ഇങ്ങനെ ഇത്രയും സൗകര്യമുള്ള ഒരു വീട്ടിൽ എത്തിയത്.. സോ ഞാൻ ഫസ്റ്റ് ഫ്രഷ് ആകും….. ”

“ഓക്കേ അങ്ങനെയെങ്കിൽ നമ്മൾ husband വൈഫ്‌ അല്ലേ സോ നമ്മക്ക് ഒരുമിച്ചു കുളിക്കാ..എന്തേയ്… ”

അതും പറഞ്ഞു ഒരു കള്ളനോട്ടത്തോടെ അവൻ ഇന്റെ അടുത്തേക്ക് വന്നു.. പിന്നേ എന്താ നടന്നതെന്ന് നിങ്ങൾക്ക് അറിയാല്ലോ… അവൻ ഇന്റെ അടുത്തേക്ക് വരുന്തോറും ഞാൻ പിന്നിലേക്ക് വലിഞ്ഞു.. അവസാനം ചുമരിൽ തട്ടി നിന്നു.. ഞാൻ കണ്ണ് പൂട്ടിയടച്ചു..
അതെ സമയമാ ആ തെണ്ടി ബാത്റൂമിൽ കേറി…

“ദുഷ്ട്ടാ.. ടാ .. നാറി.. ഇറങ്ങടാ.. ”

“ഞാനീ കോലത്തിൽ ഇറങ്ങിയ അത് ശരിയാകോ.. മോളേ കണ്ട്രോൾ പോയാലോ.. ”

“അയ്യാ.. അതിനു പറ്റിയൊരു മൊതല്.. ”

“ഡി.. കോപ്പേ.. അവിടെ നിന്ന് ഒരോന്ന് വിളിച്ചു കൂവി എല്ലാവരെയും അറീക്കണ്ടാ.. ”

ഓന് ആ പറഞ്ഞത് പോയിന്റാ.. ട്രെയിനിൽ നിന്ന് ഇറക്കി വിട്ടു.. പക്ഷേ.. ഇവിടെ നിന്ന് ഇവർ ജീവനോടെ പോകാൻ അയക്കുമെന്ന് തോന്നുന്നില്ലാ.. സോ അല്ലു .. കണ്ട്രോൾ യുവർ സെൽഫ്.. അവന്ന് തീരെ ബോധമില്ലാ.. നീയെങ്കിലും കുറച്ചു പ്രാക്ടിക്കൽ ആയി പ്രവർത്തിക്കു..

പടച്ചോനെ.. പെണ്ണ് ചത്തോ.. അല്ലാ ഒച്ചയും ബഹളവും ഒന്നും കേൾക്കുന്നില്ല.. ഹേയ്യ്.. ചിലപ്പോൾ ഇത് അവളുടെ അടവാകും.. ഹിഹി.. എന്തായാലും ഈ ഫായി കുളിച്ചിട്ട് നീ കുളിച്ച മതി.. അങ്ങനെ ഒരു വിധം കുളിച്ചിറങ്ങിയപ്പോ ദേ പെണ്ണ് അവിടെ മുഖവും വീർപ്പിച്ചു ഇരിക്കുന്നുണ്ട്.. എന്നേ കണ്ടു ഒന്ന് ദേഷ്യത്തോടെ നോക്കി അവളും ഫ്രഷ് ആവാൻ പോയി..

വെറുതെ ആ റൂം ഒക്കെ നോക്കിയപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… ആ റൂമിന് ഒരു വാതിൽ കൂടി ഉണ്ട്.. അത് പോയി തുറന്നു നോക്കിയപ്പോ ഉദ്ദേശിച്ച പോലെ അത് ആ റൂമിന്റെ ബാല്കണിയായിരുന്നു.. അവിടെ കുറച്ചു നേരം നിന്നു ..

ഞാൻ കുളിച്ചു വന്നപ്പോ റൂമിൽ ആരും തന്നെ ഉണ്ടായിരുന്നില്ലാ.. എന്നാലും എന്റെ ഒക്കെ ഒരു ഗതികേട്… കല്യാണത്തിന് മുൻപ് ഒരുത്തന്റെ ഭാര്യ ആയില്ലേ..ഹും.. വിധി അല്ലാതെ എന്താ.. എന്നിട്ട് കണ്ണാടിയുടെ മുമ്പിൽ പോയി മൂടി തോർത്തി ..അപ്പൊ എന്നേ ആരോ വീക്ഷിക്കുന്ന പോലെ തോന്നി.. തിരിഞ്ഞു നോക്കിയപ്പോ ദേ ലവൻ കോതി… ഇവനപ്പോ പുറത്തു പോയില്ലേ…

അങ്ങനെ അടുത്ത അംഗം തുടങ്ങാൻ പോകുമ്പഴാ ആരോ വാതിൽ മുട്ടിയത്… ഞാൻ തന്നേ ചെന്ന് തുറന്നു.. നോക്കിയപ്പോ ആ കൗണ്ടറുടെ കൂടെയുള്ള ഒരാളാണ്.. ഇന്നേ കണ്ടപ്പോ അയാളുടെ നോട്ടം വേറെ ഒരു തരത്തിലേക്ക് വഴി മാറി.. അത് മനസ്സിലാക്കിയിട്ടാകും ആദി മുമ്പിലേക്ക് കേറി വന്നത്…

“മ്മ്.. എന്താ ..? ”

“അത്.. അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു ..”

“മ്മ്.. ഞങൾ വന്നോളാം ..”

എന്നിട്ട് അയാൾ ഇന്നേ ഒന്നൂടെ നോക്കി അവിടുന്ന് പോയി..

അപ്പൊ തന്നെ ആദി ഡോർ ക്ലോസ് ചെയ്തു…

“താങ്ക്സ്.. ”

“എന്തിന്.. ”

“അല്ല അയാൾ. ”

പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് അവൻ ഇടയ്ക്കു കേറി…

“അങ്ങനെ നോക്കാതിരിക്കാൻ കുറച്ചു മാന്യമായ വസ്ത്രം ധരിക്കണം..കേട്ടോ .”

അതും പറഞ്ഞവൻ ഇറങ്ങി പോയി… ശരിയാ അവൻ പറഞ്ഞത്.. അല്ലു.. നീ എന്ത് പണിയാ കാണിച്ചത്.. വേഗം അവന്റെ പിന്നാലെ പൊയ്ക്കോ… അതാണ് അനക്കും അന്റെ ശരീരത്തിനും നല്ലത്..ഞാന്‍ ഡ്രൈസ് മാറി അവന്റെ പിന്നാലെ പോയി.. ഞങ്ങൾ രണ്ടാളും ഹാളിൽ എത്തി…

“ആ മക്കള് വാ.. ഇവിടെ ഇരിക്ക്… ”

ആാാ സ്ത്രീ ഞങ്ങൾക്ക് ഭക്ഷണമൊക്കെ വിളമ്പി തന്നു…

“ആന്റി.. ”

“ആന്റിയോ.. അത് എന്താ.. ”

റബ്ബേ.. വേണ്ടാത്തോട്തൊക്കേ ഈ പരട്ട സായിപ്പിന്റെ ഭാഷ ആണല്ലോ വരുന്നത്….. ഇതിനു ഞാൻ എന്ത് മലയാളം കണ്ടത്താനാ… വടി കൊടുത്ത് അടി വാങ്ങിയില്ലേ..

“അതേയ്.. അത് നമ്മൾ മുതിർന്ന ആൾക്കാരെ ബഹുമാനത്തോടെ വിളിക്കുന്നതാ… ”

ആഹാ.. ഇവൻ ഞാൻ കരുതിയ മാരി അല്ലല്ലോ .. ബുദ്ധിയുണ്ട്… പക്ഷേ അത് അവനോട് പറയാൻ പറ്റൂല്ലാ.. ഹിഹി.. പിന്നേ ഞാൻ അതിന്റെ കൂടി ജാഡ കാണേണ്ടി വരും..

“ഓ.. അങ്ങനെയാണോ.. ഇന്നേ എല്ലാരും അമ്മ എന്നാ വിളിക്കാറ്… നിങ്ങളും അങ്ങനെ വിളിച്ചോ.. ”

“മ്മ്.. അല്ല അമ്മാ ഈ മലയാളികളുടെ ഇടയിൽ എങ്ങനെ കൌണ്ടർ… …. ആാാ ”

ഞാൻ അത് പറഞ്ഞു പൂർത്തിയാകുന്നതിനു മുമ്പ് അവൻ കാലിൽ ചവിട്ടിയതാ..

ഇരിക്കാൻ സ്ഥലം കൊടുത്തപ്പോ അവൾക്ക് കിടക്കണമെന്ന്….. യാ റബ്ബേ.. ഇതിനെയൊക്കെ വീട്ടിൽ എങ്ങനെ പൊറുപ്പിക്കുന്നോ ആവോ..

“മോൾ ചോദിച്ചത് അമ്മക്ക് മനസ്സിലായി… അതോ.. ഈ കാണുന്നത് ഒക്കെ എന്റെ അപ്പയുടെ ആണ്.. അപ്പയുടെ വിശ്വസ്തനായ വലം കയ്യായിരുന്നു കൌണ്ടർ.. അപ്പൊ മകളെയും ഈ യുള്ള സ്വത്ത്‌ ഒക്കെ അദ്ദേഹത്തെ ഏല്പിച്ചു… ”

“അപ്പൊ നിങ്ങളുടെ മക്കള്. ..?”

ഇവൾക്കിത് എന്തിന്റെ കേടാ.. കിട്ടിയത് തിന്ന് നീച്ച് പൊയ്ക്കൂടേ… ഫായി ഇവള് പണി വാങ്ങി തരും… അവളുടെ ഒരു സെൻസ് എടുക്കൽ…

“ഞങ്ങൾക്കൊരു മകനുണ്ടായിരുന്നു .. ഒരു ആസിഡന്റിൽ…. ”

അതും പറഞ്ഞവർ കരയാൻ തുടങ്ങി..

“ഏയ്യ് അമ്മ എന്തിനാ കരയുന്നത്… എല്ലാം ദൈവത്തിന്റെ വിധിയല്ലേ.. നമ്മക്ക് അത് മാറ്റാൻ പറ്റൂലല്ലോ… ”

“മ്മ്.. ”

“ഇന്നാ നമ്മക്ക് നീചാല്ലോ… ”

ഓളെ ഇനി അവിടെ നിർത്താൻ പറ്റൂലാ … അവിടത്തെ സെൻസസ് മൊത്തം എടുത്ത് ..പിന്നേ പറയേണ്ടല്ലോ..

തെണ്ടി

.. മനുഷ്യനെ ഒന്ന് സംസാരിക്കാൻ കൂടി സമ്മതിക്കുന്നില്ലല്ലോ.. കയ്യും കഴുകി റൂമിലേക്ക് പോകാന് നിന്നപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്..മുറ്റത്ത് നിറയെ ആൾകാർ… റബ്ബേ.. ഇനി ഞങ്ങളുടെ കള്ളത്തരം പിടിച്ചോ.. ലാ ഹൗലാ… ഇനി ഇപ്പൊ എന്താ ചെയ്യാ…. കള്ളിവെളിച്ചതായി മോളേ .. അല്ലെങ്കി ഇത്രയും ആൾകാർ ഇങ്ങോട്ട് വരേണ്ട ആവശ്യമെന്താ… പെട്ട്…. ഓടി രക്ഷപെടാന്ന് വെച്ചാലും നടക്കത്തില്ലാ… ഇരുട്ടടി ആയിരിക്കും മിക്കവാറും ഇവർ പ്ലാൻ ചെയ്യുന്നത്…. റബ്ബേ….. എനിക്ക് കിട്ടണ്ടതും കൂടി അവനു കൊടുത്ത് എന്നേ എങ്ങനെങ്കിലും രക്ഷിക്കണേ….

മ്മള് പുറത്തേക്ക് നോക്കി ഒരോന്ന് ആലോചിച്ചു നിക്കുന്ന കണ്ടാണ് അമ്മ എന്റെ അടുത്തേക്ക് വന്നത്..

“മോളെന്താ ഇങ്ങനെ നോക്കുന്നത്…??”

“അത് . ….പിന്നെ.. അവിടെ നിറയെ ആൾകാർ ഒക്കെ … ”

“ഓ.. അതോ… നല്ല ദിവസാ മക്കള് വന്നത്.. ഇന്നാണ് തേവരെ മുമ്പിൽ പൂജ നടക്കുന്ന ദിവസം.. അത് കൊണ്ട് കൗണ്ടറെ കാണാൻ വന്നതാ ഈ നാട്ടിലുള്ള ആൾകാർ… ”

രക്ഷപ്പെട്ടു…സമാധാനായി.. ഞാൻ വേണ്ടാത്ത ഒക്കെ ആലോചിച്ചു കൂട്ടി.. എന്നാലും സന്തോഷിക്കണ്ട അല്ലു… ഇവിടെ നിന്ന് പോകുന്നതിനു മുൻപ് പറഞ്ഞത് കള്ളമാണന്നങ്ങാനും കണ്ടു പിടിച്ചാ.. പിന്നെ നിങ്ങൾ ഇവിടുന്ന് ജീവനോടെ പോകുമെന്ന് സ്വപ്നം കാണണ്ടാ.. ചിരിച്ചു കാണിച്ചു കള്ളം പറഞ്ഞതിന് ആ കൗണ്ടറും അയാളുടെ ശിങ്കിടികളും കൂടി നിങ്ങളെ തിളച്ച എണ്ണയിലിട്ട് പപ്പടം പൊരിക്കുന്ന പോലെ വറുത്തു കോരും…അതോണ്ടന്നെ ഇതിനകത്തിരുന്നു ആ കോതീനോട് സംസാരിക്കുമ്പോ സൂക്ഷിക്കണം… ഇപ്പൊ സ്നേഹം കാണിച്ചു കൂടെ നിക്കുന്ന ഈ അമ്മക്ക് വരെ എന്തെങ്കിലും തുമ്പ് കിട്ടിയാ മതി… ഒരുനിമിഷം കൊണ്ട് ഭദ്രകാളിയാവാൻ….

“മ്മ്.. അമ്മാ.. എനിക്ക് വീട്ടിലേക്കൊന്ന് വിളിക്കണമായിരുന്നു.. എന്റെ ഫോൺ സ്റ്റേഷനിൽ വെച്ച് കളഞ്ഞു പോയി…. ”

“അതിനെന്താ മോളേ.. നിങ്ങളുടെ റൂമിൽ ഉണ്ട് ലാൻ ഫോൺ.. അതിൽ നിന്ന് വിളിച്ചോ…. ”

അതും പറഞ്ഞു അമ്മ പുറത്തേക്ക് പോയി….

ഇനി ഞാൻ എന്തൊക്കെ കാണണോ ആവോ….. എന്തായാലും വീട്ടിലേക്ക് ഒന്ന് വിളിക്കാം… വേഗം റൂമിലോട്ടു വിട്ടു… അവിടെ.. ദേ.. ആ മഹാൻ കട്ടിലിൽ കിടന്നു നിഗുഢമായ ചിന്തയിലാണ്…..
എന്താണാവോ ഇത്ര മാത്രം ചിന്തിച്ചു കൂട്ടാൻ…

“എന്താണ് ഒരു ചിന്ത…വെല്ലവളുമാരേയും സ്വപ്നം കണ്ടു കിടപ്പാണോ… ”

“ആണെങ്കിൽ അനെക് എന്താടി.. എന്തായാലും അന്നേ അല്ലാ… ”

“അന്റെ സ്വപ്നത്തിൽ വരാൻ എനിക്ക് ടൈം ഇല്ല മോനെ…. അതിനൊക്കെ ഇമ്മക്ക് വേറെ ആൾകാർ ഉണ്ട്… ”

“പാവത്തിന്റെ ഗതികേട്….കക്ഷി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ… ”

“എന്തേയ് .. ? ”

“ഉണ്ടാകാൻ വഴി ഇല്ലാ.. അന്നേ പോലെ ഒരു യക്ഷി ഡെയ്ലി സ്വപ്നത്തിൽ വന്ന് പേടിപ്പിച്ചു മൂപ്പര് തട്ടിപോയി കാണും.. ഹഹഹഹ… ”

“കെക്കെക്കെ…. ഹും…. ”

ഇജ്ജെന്താ ഇങ്ങനെ അല്ലു.. വെറുതെ ഓനോട്‌ വെക്കാണം ഉണ്ടാക്കാൻ ഒരോ ഏതു കണ്ടത്തുന്നത്.. അനക്ക് അന്റെ പണി നോക്കിയാ പോരെ..വെറുതെ ഓന്റെ വായേല് ഇരിക്കുന്ന കേൾക്കാൻ .. അല്ല.. ഈ പറഞ്ഞ ഫോൺ ഇവിടെ…?.. തലങ്ങും വെലങ്ങും നോക്കിയപ്പഴാണ് അതാ സോഫയുടെ അടുത്തിരിക്കുന്നത് കണ്ടത്….. വേഗം ചെന്നു ഉമ്മാന്റെ നമ്പറിലേക്ക് വിളിച്ചു… ഈ ഫോണൊക്കെ വന്നേ പിന്നെ ഒരു നമ്പറും ഓർത്ത് വെക്കില്ലാ.. ഉമ്മ എപ്പഴും പറയും വീട്ടിലെ ഏതെങ്കിലും നമ്പർ പഠിച്ചു വെക്കാൻ.. പെട്ടു പോകുമ്പോ ആരുടെ എങ്കിലും ഫോണിന്ന് വിളിക്കാല്ലോ.. എന്തായാലും ഇപ്പൊ അത് ഉപകാരപെട്ടു…. ഇതൊക്കെ നോക്കി ഒരു കുരങ്ങൻ കട്ടിലിൽ കിടപ്പുണ്ട്.. ഇവന്ന് വീട്ടിക്കൊന്നും വിളിക്കണ്ടേ…. അല്ലേലും ഈ ചെക്കന്മാരൊക്കെ ഇങ്ങനാ.. വീട്ടീന്ന് പൊറത് ചാടിയാ പിന്നെ വീടും വേണ്ട.. വീട്ടേരേം വേണ്ടാ.. അവിടെ ആദി പിടിച്ചിരിക്കുന്ന ഉമ്മാന്റെ മനോവെഷമം അറിയേം വേണ്ടാ… എന്താല്ലേ…. മൂന്നാലു റിംഗ് അടിച്ചപ്പത്തന്നെ ഉമ്മി ഫോൺ എടുത്തു…

“ഹലോ ..”

“ഹലോ.. ഉമ്മീ… ഇത് അല്ലുവാ…”

അല്ലുവല്ലാ .. കല്ലു… ഹും..
ഫായി ആണത്….

“മോളേ.. നീ എവിടെയാ.. ഇന്ന് രാത്രി ഇങ്ങോട്ട് എത്തുമെന്ന് പറഞ്ഞിട്ട്… ”

“ആ..ഉമ്മി.. അതൊക്കെ ഒരു വലിയ കഥയാ…ഞാൻ വന്നിട്ട് പറയാ… ഉപ്പാക്ക് എങ്ങനെയുണ്ട്…? ”

വെറുതെ ഉമ്മാനോട് ഇന്റെ അവസ്ഥ പറഞ്ഞു വിഷമിപ്പിക്കണ്ടാന്ന് വെച്ചു.. പാവം.. ഉപ്പാന്റെ കാര്യത്തില് തന്നെ ആദി പിടിച്ചിരിക്കാ.. അതിന്റേടക്ക് ഞാൻ ഇങ്ങനെ ഒരു കുഗ്രാമത്തിൽ പെട്ടു പോയെന്നു കേട്ടാ ഉമ്മാക്ക് പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാകുലാ…

“കുഴപ്പല്ലാ.. കാക്കു വന്നിട്ടുണ്ട്.. അന്നേ ചോദിച്ചു… ”

“മ്മ്.. ഞാൻ നാളെ മറ്റന്ന അങ്ങോട്ട് എത്തും …”

ഈ പട്ടിക്കാട്ടിന്ന് റിലീസ് ആവുന്ന കാര്യം തീരുമാനകതെ ഒന്നും പറയാൻ പറ്റൂല്ലാ…

“അല്ല അന്റെ ഫോണിന് എന്ത് പറ്റി.. ഞാൻ കുറേ അതിലേക്ക് വിളിച്ചിരുന്നു.. കിട്ടുന്നില്ലാ…. ”

“ഫോണോ ….. 😠”

ഉമ്മി അത് ചോദിച്ചപ്പോ ഞാൻ ആ കോന്തനെ ഒന്ന് നോക്കി.. അവനും ഞാൻ എന്ത് പറയും എന്നറിയാൻ വേണ്ടി കാത്ത് നിക്കാണ്… നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മോനെ.. ഫോൺ പോയത് പോയി.. പക്ഷേ അതിലും നല്ല ഫോൺ നിന്നെ കൊണ്ട് ഞാൻ മേടിപ്പിക്കും .. അല്ലെങ്കി ഇന്റെ പേര് അല്ലൂനല്ലാ…

അവള് പറഞ്ഞത് ശരിയാവോ.. ഉപ്പാന്റെ വിവരം ഒക്കെ അന്യോഷിക്കുന്നുണ്ടല്ലോ… ഹോസ്പിറ്റൽ കേസ് ആയത് കൊണ്ടാണോ അവൾക് പോകാന്‍ ഇത്ര ധൃതി …. ചേ… ഞാൻ ആകെ തെറ്റിദ്ധരിച്ചു… അപ്പഴാണ് അവള് ഫോണോ എന്ന് ചോദിക്കുന്ന കേട്ടത്.. മിക്കവാറും അവളുടെ ഫോണിനെ പറ്റി ഉമ്മ ചോദിച്ചതാവും.. അതിന്ന് എന്തായാലും അവളെനിക്കിട്ട് വെക്കും… ഫായി.. അതിൽ നോ ഡൌട്ട്… അവള് എന്ത് പറയും എന്നറിയാൻ വേണ്ടി ഞാൻ നഖം കടിച്ചു ചെവി കൂർപ്പിച്ചു നിന്നു..

“അത് ഉമ്മി.. ഒരു കണ്ണ് പൊട്ടന്റെ കൈ തട്ടി മിസ്സായി പോയി… ”

കണ്ണ് പൊട്ടനോ.!!.. യോ…ഞാനോ.!!. എന്തോന്നടേ …. ഇവളെ ഒക്കെ കൂടെ കൂട്ടിയ എനിക്ക് തന്നെ ഇത് കിട്ടണം…അണ്ണാച്ചി…

ഹഹഹഹ.. ഞാൻ അത് പറഞ്ഞപ്പോ അവന്റെ മോന്ത ഒന്ന് കാണണം .. കാന്താരി മുളക് പോലെ ചുമന്നു തുടുത്ത്…പെരുത്ത് സന്തോഷായി അത് കണ്ടപ്പോ…

“ഉമ്മി ന്നാ ഞാൻ വക്കാട്ടോ….ഞാൻ വിളിക്കണ്ട് …അസ്സലാമു അലൈക്കും….”

ഉപ്പാക്ക് കുഴപ്പല്യന്ന് കേട്ടപ്പോ സമാധാനായി…. ആ ആശ്വാസത്തിൽ സോഫയിൽ കിടന്നു…

“ഓയ്.. ഞാൻ എപ്പഴാടി കണ്ണ് പൊട്ടനായത് … ”

“പിന്നെ താൻ അല്ലാതെ വേറെ ആരാ എന്റെ ഫോൺ കളഞ്ഞത്… പൊട്ടകണ്ണൻ… ”

“പോടി പൊട്ടക്കണ്ണി… ഇജ്ജ് മേപ്പോട്ട് നോക്കി നടന്നു എന്നേ ഉന്തിയിട്ട് അന്റെ ഫോൺ പോയിട്ട് ഇപ്പൊ കുറ്റം എനിക്ക്.. എന്തായാലും അത് നന്നായി… ഹിഹി.. നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പണ്ടേ ഞാൻ മുമ്പിലാ…”

“ഹും.. നല്ലതാണേലും ചീത്തയാണേലും മോൻ നേരിക്കിന് കേട്ടോ….. ഫോൺ പോയത് പോയി.. പക്ഷേ അത്പോലെ ഒരണ്ണം മര്യാദക്ക് എനിക്ക് മേടിച്ചു തന്നോണം… കേട്ടല്ലോ… ഓപ്പോടെ ലേറ്റസ്റ്റ് ഫോൺ ആയിരിന്നു.. എത്ര രൂപേടേന്ന് ആണെന്ന് അറിയോ… ”

“തള്ളല്ലേ മോളേ….എന്തായാലും അന്റെ ഫോൺ പോകാൻ ഞാനും ഒരു കാരണക്കാരൻ ആയതോണ്ട് വേണേ ഒരു നോക്കിയ വാങ്ങിത്തരാ…”

“അത് അന്റെ കെട്യോൾക് വാങ്ങി കൊടുത്താ മതീട്ടോ….മര്യാദക്ക് ഞാന്‍ പറഞ്ഞത് വാങ്ങി തന്നോണം .. ഇല്ലങ്കി ഇണ്ടല്ലോ.. ”

“ഇല്ലങ്കി എന്ത് ചെയ്യും .. അതൂടെ കേകട്ടെ… ”

“അത് പിന്നെ … ”

“പോരട്ടെ… ”

“അത് ഇപ്പൊ താൻ അറിയണ്ടാ….. വാങ്ങിച്ചു തന്നില്ലേ എന്ത് ചെയ്യണമെന്ന് നിക്കറിയാം.. കേട്ടോടാ മരമാക്രി… ”

“മ്മ്മ്മ്മ്…. ”

അവനൊന്ന് നീട്ടി മൂളി ബെഡിൽ നിന്ന് എണീറ്റു …..എന്നിട്ട് കയ്യൊക്കെ കേറ്റി എന്തിനോ ഉൾള പുറപ്പാടന്നവണ്ണം പതിയേ സോഫയുടെ അടുത്തേക്ക് നടന്നു വന്നു ..റബ്ബേ…ഇവനെന്തിനാ എന്റെ അടുത്തേക്ക് വരുന്നേ..കൾള ഹിമാറ്…ആ ഇളി കാണുമ്പോ അല്ലൂ അവൻ രണ്ടും കൽപ്പിച്ചാ…ഞാന്‍ വേഗം എഴുനേറ്റ് ഇരുന്നു….അവനിതാ ഇപ്പൊ എന്റെ തൊട്ടടുത്തു നിപ്പുണ്ട്…..അവന്‍ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി…. എന്നിട്ട് എനിക്ക് എഴുനേറ്റു പോകാന്‍ കഴിയാത്ത വിധം എന്റെ രണ്ടു സൈഡും ലോക്ക് ചെയ്തു…ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഒറ്റയിരിപ്പാ….അവൻ അവന്റെ അധരങ്ങള്‍ എന്റെ ചെവിയോടടുപ്പിച്ചു…എന്നിട്ട് പതിയെ അവൻ മന്ത്രിച്ചൂ…..

” ഗുഡ് നൈറ്റ്‌. ..”

അതും പറഞ്ഞവൻ മാറി നിന്നു. …
എന്റ്റമ്മോ….ഇത് പറയാനായിരുന്നോ ഇത്രയും ബിൽടപ്പ്….മനുഷ്യന്റെ ജീവന്‍ പോയികിട്ടി….

” ബാഡ് നൈറ്റ്….ഹും..”

അതും പറഞ്ഞ് ഞാന്‍ പുതപ്പ് തലവഴി മൂടി…എന്നിട്ട് പുതപ്പിന്റെ എടയിലൂടെ അവൻ എന്ത് ചെയ്യുകയാണന്ന് ഒളിഞ്ഞു നോക്കി. ..

അവൻ ലാൻ ഫോൺ എടുത്തു ആർക്കോ ഡയൽ ചെയ്യാണ്.. പെട്ടന്ന് തന്നെ ഫോൺ വെച്ച് പുറത്ത് പോയി നോക്കുന്ന കണ്ടു.. പിന്നെ അതാ ബെഡിൽ പോയി കിടക്കേം ചെയ്തു.. എന്ത് പറ്റി.. ഇവന്ന് വിളിക്കണ്ടേ.. എന്തേലും ആകട്ടെ……

പടച്ചോനെ.. ഈ റൂമിൽ ഞാനും ആ മാക്രിയും മാത്രം.. അവന്ന് വേണ്ടാത്തതൊന്നും തോനിപ്പിക്കല്ലേ….ഒക്കെ റബ്ബേ .. ഇങ്ങളെ ഏല്പിച്ചു ഇമ്മള് ഒറങ്ങാട്ടോ…
അങ്ങനെ ഇന്നത്തെ വെക്കാണത്തിനു വിരാമമിട്ടു ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു ..

അവള് ഫോൺ വെച്ചതും നീച്ചു ചെന്ന് ഫോൺ എടുത്തു… ചെവിയിൽ വെച്ച് നമ്പർ ഡയൽ ചെയ്തപ്പോഴാ വേറാരോ റിസീവർ എടുത്ത മാരി തോന്നിയത്….അതോണ്ട് അത് മെല്ലെ അവിടെ വെച്ച് പുറത്തു പോയി നോക്കി… അപ്പൊ അതാണ് സംഭവം… ആ കൗണ്ടറുടെ ശിങ്കിടി വേറെ ഒരു ലാൻ ഫോൺ ചെവിയിൽ വെച്ചിട്ടുണ്ട്… മ്മ്.. അപ്പൊ ഫായി … നീ വിളിക്കുന്നത് നല്ലതല്ലാ.. ഇവിടുത്തോർക്ക് ഇപ്പഴും ഞങ്ങളിൽ സംശയമുണ്ട്…വെറുതെ ആ സംശയം കൂട്ടണ്ടാ…എന്തെങ്കിലും തുമ്പ് കിട്ടിയാ അത് എരിവും പുളിയും കൂട്ടി അവതരിപ്പിക്കാൻ ഈ ശിങ്കിടിമാർ കഴിഞ്ഞിട്ടേ വേറെ ആൾകാർ ഒള്ളു … നീ ഇപ്പൊ നിച്ചൂനോ മറ്റേ കൊരങ്ങന്മാർക്കോ വിളിച്ചാ അവരുടെ അവസ്ഥ വെച്ച് ഒക്കെ കുളമാക്കി പണി ഇങ്ങോട്ട് വാങ്ങി തരും .. സോ .. വേണ്ടാത്ത പണിക്ക് നിക്കണ്ടാ….. പിന്നെ ആരേം വിളിക്കാൻ നിന്നില്ലാ… വേഗം ബെഡിൽ പോയി കിടന്നു…

അവളുണ്ടോ ഇവിടെ നടക്കുന്ന പുകില് അറിയുന്നു… ചക്ക വെട്ടിയിട്ട മാരി ഒരേ കിടപ്പാ…മാനം തലക്കുമീതെ ഇടിഞ്ഞു വീണാലും അവളറിയൂല്ലാ… ഇന്റെ റബ്ബേ.. ഇത്രേം പ്രശ്നങ്ങൾക്കടയിലും അവൾക്കെങ്ങനെ ഇങ്ങനെ എല്ലാം മറന്നു ഉറങ്ങാൻ കഴിയുന്നു.. ഒന്നുല്ലങ്കിലും ഞാൻ ഒരു അന്യപുരുഷനല്ലേ.. ആ ബോധമെങ്കിലും പെണ്ണിന് വേണ്ടേ.. എവിടെ.. ഞാനായത് ഓൾടെ ഭാഗ്യം.. വേറെ വെല്ലോരും ആയിരുന്നങ്കി മോളേ കുല്ലു….. ഹും.. മിണ്ടാതെ ഒറങ്ങാൻ നോക്കന്റെ ഫായി…

രാവിലെ ആരോ വാതിൽ മുട്ടുന്ന കേട്ടാ ഞാൻ എണീറ്റത്..ഇത്ര പെട്ടന്ന് നേരം വെളുത്തോ…. കണ്ണ് തിരുമ്പി നീചപ്പത്തന്നെ എന്റെ കണ്ണ് ബെഡിലേക്കാണ് പോയത് .. ങേ.. കുരങ്ങൻ ഇത്ര നേരത്തെ നീച്ചോ…. അപ്പഴാണ് ബാത്റൂമിന്ന് വെള്ളത്തിന്റെ സൗണ്ട് കേട്ടത്… അപ്പൊ പഹയൻ അതിനകത്തുണ്ട്….. ഞാൻ എണീറ്റു ഡോർ തുറക്കാൻ ഡോറിന്റെ അടുത്തേക്ക് നടന്നതും പെട്ടന്ന് ബൾബ് കത്തി..ഇന്നലത്തെ പോലെ ആ കൗണ്ടറെ ശിങ്കിടി എങ്ങാനും ആണെങ്കിലോ…അതോണ്ട് വേഗം ഒരു ഷാൾ എടുത്തിട്ട് പോയി വാതിൽ തുറന്നു..

“ആാാ.. അമ്മയായിരുന്നോ… ”

“മ്മ് .. മക്കള് ഇപ്പൊ നീക്കുന്നെ ഒള്ളോ… വേഗം താഴോട്ടു വാ… ”

“എന്താ അമ്മേ… ”

“തേവർക്കുള്ള പട്ടും പുടവയും കൊണ്ടുപോകാൻ ആൾകാർ വന്നിട്ടുണ്ട്… നിങ്ങൾ വേഗം താഴോട്ടു പോര്…”

അതും പറഞ്ഞു അമ്മ പോയി… അപ്പഴേക്കും അവൻ ഫ്രഷ് ആയി വന്നു .. പിന്നെ ഞാൻ അവനെ കൂടുതൽ മൈൻഡനൊന്നും നിന്നീല്ലാ.. ഞാനും കുളിച്ചു ഫ്രഷ് ആയി ഞങ്ങളൊരുമിച്ചു താഴേക്ക് പോയി….

താഴെ ഒരുപാട് ആളുണ്ടായിരുന്നു….കുറച്ചു നേരം പ്രാർത്ഥിച്ചു പൂജാരിക്ക് കൗണ്ടർ എന്തൊക്കെയോ സാധനങ്ങൾ കൊടുത്തതും അവരെല്ലാരും അമ്പലത്തിലേക്ക് പോയി.. . അവരെല്ലാം പോയി ഞങ്ങൾ തിരിച്ചു റൂമിലേക്ക് പോകാൻ നിന്നതും ഒരു ബ്ലാക്ക് ജീപ്പ് വന്നു മുറ്റത്തു നിന്നു… അതിൽ നിന്നൊരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു… കണ്ടാ.. ആ ..ഒരു മൊഞ്ചൊക്കെ ഇണ്ട്.. … പിന്നെ എവിടെക്കെയോ ഒരു വശപിശകുണ്ട്…ഹ്മ്മ്.. കയ്യിലിരിപ്പ് ആർക്കറിയാം … എന്നേ കണ്ടതും അവൻ ഒരു നിപ്പ് അങ്ങട്ട് നിന്നു.. വാ പൊളിച്ച്….
ഹ്മ്മ്.. ഇവൻ എന്റെ കൈക്ക് പണിയുണ്ടാകുമെന്നാ തോന്നുന്നേ..നല്ല അസ്സല് കോഴി ആണന്ന് കണ്ടപ്പഴേ മനസ്സിലായി …എന്നിട്ട് കൂളിംഗ് ഗ്ലാസ്‌ ഊരി സ്റ്റൈൽ ആയി എന്റെ അടുത്തേക്ക് നടന്നു വന്നു …

“ഇതാരാണാവോ.. എന്റെ സ്വപ്നത്തിലെ ഹൂറിയോ… ”

wow….അടിപൊളി.. ഇനി ഇവന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു…..ഇനി വായിനോട്ടത്തിന്റെ ബ്രാൻഡ് അബാസിഡർ ഇവാനാവോ.. പെടക്കോഴിയെ ആദ്യായിട്ട് കാണുന്ന പൂവനേ പോലെയാ ഓന്റെ നോട്ടം……. എന്തായാലും ഓന്ക്ക് വിവരല്ലാന്ന് മനസ്സിലായി.. അല്ലെങ്കി ഈ അണ്ണാച്ചിയെ നോക്കി ആരെങ്കിലും ഹൂറി എന്നൊക്കെ വിളിക്കോ..ഹഹഹഹ..

“ഹേയ്യ്.. whats ur name?

എന്ത് ചെയ്യുന്നു…?

u looking so beutiful….are u single….?..”

അങ്ങനെ അവൻ ചോദ്യങ്ങളുടെ ഒരു കൂമ്പാരം താന്നെ അവളുടെ മുന്നിൽ നിരത്തി.. പേടിച്ചിട്ടാണന്നു തോനുന്നു.. അവളെന്റെ പിന്നിലേക്ക് വലിഞ്ഞു…

“hey.. Baby..Come on yaa… ”

ഓന്റൊരു come on……വാ അടക്കടാ പട്ടീ…. ആണുങ്ങളെ വെല കളയാൻ…

“who are u man…?..”

എന്നേ നോക്കി ഒരു പുച്ഛഭാവത്തോടെ അവൻ ഒരു ചോദ്യമെറിഞ്ഞു.. എന്നാലും അവളുടെ മേലാ അവന്റെ കണ്ണ്…

“By the way നിങ്ങളാണോ രാമേട്ടൻ പറഞ്ഞാ ആൾകാര്??… ആണോ രാമേട്ടാ “..

ഞങ്ങളടുത്ത്ന്ന് മറുപടി കിട്ടാഞ്ഞിട്ട് അവൻ തിരിഞു നിന്ന് ജീപ്പിന്റെ ഡ്രൈവറോട് ചോദിച്ചു…

“അതേ.. കൊച്ചേ ”

അയാൾ അതിന് മറുപടിയും കൊടുത്തു…

“oh.. I see… I am രാമരാജൻ നാരായണൻ.. u simply call me റാം… ചുരുക്കി പറഞ്ഞാ ഇവിടെത്തെ all in all ”

അവൻ പറഞ്ഞത് മനസ്സിലാവാത്തത് കൊണ്ട് ഞങ്ങൾ രണ്ടാളും രാമേട്ടനെ നോക്കി… നോട്ടത്തിന്റെ കാര്യം മനസിലായ അയാൾ തന്നെ പറഞ്ഞു തന്നു…

“ഇവിടെത്തെ ചെറുമകനാ… നിങ്ങളുടെ ആ സാദനം നോക്കാൻ വന്നത് ”

“വൽ…അയാം ഫാദി ആദം ..”

അതും പറഞ്ഞ് അവന്ന് ഞാന്‍ കയ് കൊടുത്തു.. അതിന് ശേഷം അവന്റെ നോട്ടം അവളുടെ മേൽ ആയിരുന്നു…..എന്റെ കയ് വിട്ട് അവന്‍ അവൾക്ക് നേരെ ഇളിച്ചു കൊണ്ട് കൈ നീട്ടി…. ഏതായാലും ഞാൻ തന്നെ ഇടപെടേണ്ടി വരും..

“she is my lovely wife.. ആലിയ ആദം ”

അതും പറഞ്ഞ് ഞാൻ അവളെ ചേർത്ത് നിര്ത്തി….

“ur wife😳..!!”

“ആ,,, എനി പ്രോബ്ലം 😜”

“നതിങ്… 😞”

അതും പറഞ്ഞവൻ ഉള്ളിലേക്ക് കേറി….

യാ റബ്ബേ ഇവൻ എന്തൊക്കെയാ പറഞ്ഞത്… ഞാൻ ഇവന്റെ lovely വയ്‌ഫോ … ആഹാ.. കേൾക്കാൻ തന്നെ എന്തൊരു രസം… ആലിയ ആദം അത്‌ അതിക്കുമേൽ… എന്തായാലും അതേറ്റു… അവൻ ഉള്ളിലേക്ക് കേറി പോയി… അവന്റെ പോക്ക് ഇപ്പോ എങ്ങനെയാ പറയാ… ഹാ കിട്ടി പോയി… കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ് പോയ കുറുക്കനെ പോലെ.. ഹി ഹി… അതൊന്ന് കാണേണ്ടത് തന്നെയായിരുന്നു…..

അവൻ പോയതും ഭദ്രകാളി പഴേ പോലെയായി…

ഇന്റെ കയ്യ് തട്ടി മാറ്റി…

“എടാ കുരങ്ങാ…എപ്പോ മുതലാ ഞാൻ ആലിയ ആദം ആയത്… ഹും.. ആദം പോലും… Never think about it…. ”

അതും പറഞ്ഞവൾ എനിക്ക് ഒരു കുത്തും തന്ന് ഉള്ളിലേക്ക് കേറി പോയി…. ഇത് എന്തൊരു ജന്മാണ് റബ്ബേ… അവളെ അവന്റെ അടുത്ത്ന്ന് രക്ഷികാൻ അല്ലേ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്… അതിനിനിക് ഇതല്ലാ ഇതിന്റെ അപ്പുറം വേണം….

എന്തായാലും ഇവിടുന്നൊന്ന് പോയി കിട്ടിയാ മതി… അതും പറഞ്ഞു ഞാനും അകത്തേക്ക് പോയി… അവിടെ ചെന്നപ്പോ അവൻ എന്റെ ലാപ്ടോപ് നോക്കായിരുന്നു….അവളാണെങ്കി ഒരു മൂലക്ക ഇരിപ്പുണ്ട്.. ഞാന്‍ വന്നത് കണ്ടതും അവൻ അതിലേക് നോക്കുന്നു .. എന്നേ നോക്കുന്നു.. വീണ്ടും അതിലേക്ക് നോക്കുന്നു .. എന്നേ നോക്കുന്നു.. ഇതിപ്പോ എന്താ കഥാ..ഇവനും ഇവരെപ്പോലെ ആണെങ്കി വല്ല വിവരല്ലായിമയും തട്ടി വിട്ടാ ഇവരൊക്കെ അത് വിശ്വാസിക്കും .. പിന്നെ ഞങ്ങടെ കാര്യം ഗോവിന്ദ .. ഇനിപ്പോ ഈ അന്ത്യ ക്രിസ്തു എന്തൊക്കെ പറയോ ആവോ… ഞങ്ങൾ അക്ഷമരായി അവന്റെ വാക്കുകൾക് കാതോർത്തു ……

“ഇതില് ഒന്നൂല്ലാ….”

അതും പറഞ്ഞു അവന്‍ ലാപ്ടോപ് ഓഫ് ചെയ്തു….അവന്റെ നോട്ടം അല്ലൂന്റെ മേലാ….കൾള പന്നി. ..പിന്നെ ഒന്നും നോക്കീല്ലാ…അവളുടെ മുമ്പിലുൾള ചെയറിൽ കേറി ഇരുന്നു. ..അങ്ങനെ ഇപ്പൊ അവൻ അവളെ നോക്കി വെള്ളമിറക്കണ്ടാ…

അപ്പൊ ഇതിലോ എന്ന് പറഞ്ഞ് ആ രാമേട്ടൻ എന്റെ ഫോണ്‍ അവന്റെ കയ്യില്‍ കൊടുത്തു. ..അവൻ അത് ഓൺ ചെയ്യാന്‍ നോക്കി. ..എങ്ങനെ ഓൺ ആവാനാ…അതില്‍ ഇത്തിരി എങ്കിലും ചാർജ് വേണ്ടേ..ഹിഹിഹി…ഫോണ്‍ ഓൺ ആവാനിട്ട് അവൻ എന്നെ നോക്കി. …

“അതില്‍ ചാർജ് ഇല്ലാ..അതാ …”

ഞാന്‍ അത് പറഞ്ഞപ്പോ ഓന് ” ഓ. ..ഐ സീ….” എന്നും പറഞ്ഞു അവന്റെ പവര്‍ ബേങ്ക് എടുത്തു കണക്റ്റ് ചെയ്തു…എന്നിട്ട് ഫോൺ ഫുള്‍ സേർച് ചെയ്തു. ….അതിനു ശേഷം ഞങ്ങളെ ഒന്ന് നോക്കി അവന്‍ ചോദിച്ച ചോദ്യം കേട്ട് ഞങ്ങള് രണ്ടാളും വാ പൊളിച്ചു പോയി…..!!!..

“ഫാദി.. ഇതിൽ നിങ്ങളുടെ മാര്യേജ് ഫോട്ടോസ് ഒന്നുമില്ലല്ലോ… എന്തിന് ഒരു കാപ്പിൾ പിക് കൂടി ഇല്ലാ.. What does it mean…?? ”

പടച്ചോനെ.. അടിപൊളി ചോദ്യം…..ഇനി ഇതിന്ന് എന്ത് മറുപടി പറയും … അന്ത്യ ക്രിസ്തു ഞങ്ങളെ കൊണ്ടേ പോകൂ എന്നാ തോന്നുന്നേ… ഞാൻ എന്ത് പറയും എന്ന ശങ്കയിൽ നിന്നപ്പോ നമ്മടെ കുല്ലു തന്നെ വാ തുറന്നു …

“ഇതാണോ ഇത്ര വലിയ കാര്യം… എനിക്ക് ഫോട്ടോസ് എടുക്കുന്നത് തന്നെ ഇഷ്ടല്ലാ…പിന്നെ അത് ഫോണിൽ കൊണ്ട് നടക്കുന്ന കാര്യം പറയാനുണ്ടോ .. ഫായി നിര്ബന്ധിക്കുമ്പോ മാത്രം ഒന്നോ രണ്ടോ പോസ് …. മുന്നാലീസം കഴിയുമ്പോ ഞാൻ തന്നെ അത് ഫായി കാണാതെ ഫോണിന്ന് ഡിലീറ്റ് അടിക്കും….അല്ലങ്കിലും ഇപ്പൊ ഫോട്ടോസ് ഒക്കെ എന്തിനാ … ഫായിക്ക് എന്നേം കണ്ടോടിരിക്കാം .. എനിക്ക് ഫായിയേം കണ്ടോടിരിക്കാം…..അത് ഒരു ഫോണിൽ പകർത്തി സൂക്ഷിക്കണ്ട കാര്യം ഒന്നും ഉണ്ടന്ന് എനിക്ക് തോന്നിയിട്ടില്ലാ.. Thats it…”

എന്റമ്മോ….ഇതെന്താ പബ്ലിക് എക്‌സാമിന്റെ പത്തു മാർക്കിന്റെ ചോദ്യോ…. ഇതിൽ ഇവൻ നിർത്തുമെന്ന് കരുതി.. എവിടെ…..

“ഈ കാലത്തും ഇങ്ങനെയോ… ? ”

അവൻ ഒരു സംശയ രൂപേണെ ഓളെ നോക്കി… ഹാംക്കിന് വിശ്വാസായിട്ടില്ലാ…

“എന്തേയ്.. എനിക്ക് ഇങ്ങനെ ആയിക്കൂടെ…i am different.. See… ഇന്റെ കയ്യില് ഒരു phone പോലും ഇല്ലാ… ”

പടച്ചോനെ അമ്മ ഇവിടെ എങ്ങും ഇല്ലല്ലോ.. അതുകേട്ടാ ഒക്കെ പൊളിഞ്ഞു….

“how cute.. But എന്റെ ഫോണിൽ നോക്ക് … ഞാനും എന്റെ പൊണ്ടാട്ടിയുടെയും എത്ര ഫോട്ടോസ് ആണെന്ന്….അത് ഫേസ്ബുക്കിൽ ഇൻസ്റ്റയിൽ ഒക്കെ അപ്‌ലോഡ് ചെയ്യാ .. ലൈകുകൾ വാരിക്കൂട്ടാ .. ഇതൊക്കെയാണ് ഇന്റെ മെയിൻ ഹോബീസ്…”

എന്ന് പറഞ്ഞവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.. ഫോട്ടോസ് ഒക്കെ കാണിച്ചു.. അപ്പൊ തെണ്ടീടെ കല്യാണം കഴിഞ്ഞതാണോ.. എന്നിട്ടാണോ അവൻ ഇങ്ങനെ.. കഷ്ട്ടം തന്നെ…

“നിങ്ങളുടെ സ്ഥലം എവിടെയാ… ”

“എർണാകുളം..”

ഞങ്ങൾ ഒരുമിച്ചു പറഞ്ഞു…

“ആഹാ.. ഞാനും അങ്ങോട്ട് വരാറുണ്ട്.. It is a nice place… ഇനി ഞാൻ വരുമ്പോ നമ്മക്ക് ഒന്ന് കൂടണം.. ഓക്കേ…. ”

“മോനെ.. എന്തായി…..കൌണ്ടർ ചോദിച്ചു.. ”

ഞങ്ങളോട് അവൻ സംസാരിക്കുന്നതിന്ന് ഇടാക്കാണ് രാമേട്ടൻ കേറി വന്നത്…

“ഏയ്..കുഴപ്പൊന്നുല്ലാ.. ഇവർ നമ്മൾ വിചാരിച്ച പോലത്തെ ആൾകാർ ഒന്നും അല്ലാ…. ഇവരെ വിടാൻ പറഞ്ഞളാ… ”

“ആയ്കോട്ടെ…. ”

രാമേട്ടൻ പോയ സ്പീഡിൽ വീണ്ടും വന്നു…

“കൗണ്ടർ അദ്ദേഹം പൊക്കോളാൻ പറഞ്ഞു… നിങ്ങൾ വേണെങ്കിൽ വേഗം ഇറങ്ങിക്കോ… കുരിക്കിൻ മലയിൽ നിന്ന് പത്തരകൊരു ജീപ്പുണ്ട്….പട്ടണത്തിലേക്കുള്ള ബസ് അതിൽ പോയാ കിട്ടും …”

“കുരിക്കിൻ മല.. ??. ”

“ആ ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട്… ”

“ഓക്കേ… ”

ഞങ്ങൾ റൂമിൽ പോയി ബാഗൊക്കെ എടുത്തു തിരിച്ചു വന്നു..അതിന്റെ ഇടക്ക് അമ്മയോട് യാത്ര പറഞ്ഞു.. ഞങ്ങൾ പോകുന്നതിൽ അമ്മക്ക് നല്ല സങ്കടമുണ്ട്.. ഇനിയൊരിക്കൽ വരണ്ടന്ന് അമ്മക്ക് വാക്ക് കൊടുത്തു … റാമിന്റെ കയ്യില് നിന്ന് എന്റെ ഫോണും ലാപ്പും വാങ്ങി ബാഗിലിട്ടു…

“എന്നാ ശരി റാം.. ഞങ്ങളങ്ങോട്ട്…. ”

“ഓക്കേ… ”

അപ്പഴും അവന്റെ നോട്ടം മൊത്തം ആലിയയുടെ മുഖത്താണ്… അവളാണെങ്കിൽ ഇതൊന്നും അറിഞ്ഞിട്ടില്ലാ….അതോണ്ട് ഞാൻ വേഗം അവളേം പിടിച്ചു പുറത്തേക്ക് നടക്കാനൊരുങ്ങി… ആ റൂം വിട്ടു പുറത്തു വന്നതും പിറകിൽ നിന്ന് റാം വിളിച്ചു…

“ഫായി.. One മിനിറ്റ്.. ”

ഞാൻ അവന്റെ അടുത്തേക് ചെന്നു.. ആലിയ പുറത്ത് തന്നെ നിപ്പാണ്…

“ഫായി.. ഇവൾക്ക് tamil അറിയോ..”

“ഏയ്..ഇല്ല .. എന്തേയ്.. ”

“എനിക്ക് ഇവളോട് ഒരു കൂട്ടം പറയാനുണ്ട്.. അത് തമിഴിൽ ആണേ കുറച്ചൂടെ നന്നാവും. പറയാനുള്ളത് പറഞ്ഞില്ലങ്കി ഇനിക്ക് ഒരു സമാധാനം കിട്ടില്ലാ… ”

“താൻ പറഞ്ഞോ… ”

ഈ പിശാശ്ക്കള് എന്താ ഈ കുശുകുശുക്കുന്നത്…ഇപ്പൊ എറങ്ങീലെ ആ ജീപ്പ് മിസ്സാവും….. അപ്പഴതാ ആ റാം ഇളിച്ചു കൊണ്ട് എന്റെ അടുത്തേക്ക് നടന്നു വരുന്നു… എന്നിട്ട് എന്റെ മുമ്പിൽ വന്ന് കൈ രണ്ടും കെട്ടി നിന്ന് അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്കൊന്നും മനസ്സിലായില്ലാ.. പക്ഷേ ഇവിടെ ഒരുത്തന്റെ കിളി മൊത്തം പോയിട്ടുണ്ട് .. നമ്മടെ കോതീടെ..

“ആലിയ.. ഞാൻ ഉങ്കെ കാതാലിക്കിത്… ഉങ്കെ കല്യാണത്തിക്ക് മുൻപ് ഞാ ഉങ്കെ പാതത്തെ…ഞാ ഉന്നെ എന്നുടെ ചിന്നവീട് ആക്കിയുടുമേ… ”

അതും പറഞ്ഞവൻ ഒരു വശ്യമായ ചിരി ചിരിച്ചു അകത്തേക്ക് പോയി..

“ചിന്നവീടോ.. അതെന്താ സാധനം.??. ”

ചിന്ന എന്ന് പറഞ്ഞാൽ ചെറുത്… അപ്പൊ ഞാൻ ചെറിയ കുട്ടി ആണെന്നാണോ അവൻ പറഞ്ഞത്… പൊട്ടൻ.. കണ്ണും കാണില്ലാ..പോത്ത് പോലെ വളർന്ന എന്നേ നോക്കി ചെറിയ കുട്ടിയെന്നോ.. .. പിന്നെ എന്താ.. കാതൽ എന്ന് പറഞ്ഞാൽ സ്നേഹം.. കല്യാണം ന്ന് പറഞ്ഞാൽ കല്യാണം തന്നെ.. പക്ഷേ ഈ ചെറിയ കുട്ടി കല്യാണം സ്നേഹം ഇത് തമ്മിലെന്താ ബന്ധം…. ഒന്നും മനസ്സിലാകുന്നില്ലല്ലോ…. ഇവനാണങ്കിൽ പന്തം കണ്ട പെരുച്ചായിയെ പോലെ നിക്കാ.. എന്തായാലും ഇവന്ന് കാര്യം പിടികിട്ടീട്ടുണ്ട്… ഇവനോട് തന്നെ ചോദിക്കാം….

“അതേയ്… ആദി… ”

“എന്താ… ? ”

“അത്.. അതുണ്ടല്ലോ.. അവനെന്താ പറഞ്ഞേ.. ”

ഞാൻ ചോദിച്ചതും ചെക്കൻ കിണിക്കാൻ തുടങ്ങി… എന്നിട്ട് പുറത്തേക്ക് നടന്നു….

ഇവനെന്തിനാ ഇങ്ങനെ കിണിക്കുന്നെ..അതിന്ന് മാത്രം എന്ത് പൊട്ടത്തര ഞാൻ ചോയ്ച്ചേ…

“ഏയ്യ്.. കോതി… കളിക്കാണ്ട് കാര്യം പറ… ”

മുറ്റത്തെത്തിയതും അവൻ ചിരി എഎങ്ങനെയൊക്കെയോ അടക്കി എന്റെ നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു….

“ഇയ്യ് മലയാളം മൂവീസ് ഒന്നും കാണാറില്ലേ ..”

“അങ്ങനെ ചോദിച്ചാ കാണൽ കുറവാ.. അല്ലാ അതും ഇതുമായി എന്താ ബന്ധം…”

“അതൊക്കെ ഇണ്ട്.. അല്ലാ.. എല്ലാ പെണ്ണുങ്ങളുടെയും മെയിൻ വീക്നെസ് മൂവീസ് ആൻഡ് സീരിയൽ ആണ്.. ഇതൊന്നും അന്റെ വീക്നെസ് അല്ലേ… ”

“ഞങ്ങൾ കുറേ നാൾ മുംബൈയിലായിരുന്നു .. ഇപ്പൊ കുറച്ചു വര്ഷായിട്ടൊൾളൂ നാട്ടിലോട്ടു വന്നിട്ട്.. അതോണ്ട് കാണാനെങ്കിലും ഹിന്ദി മൂവീസ് ഒള്ളു ..അതും റെയർ ആണ്… ”

“ആ.. അതാണ് കാര്യം.. നീ കാഞ്ചിപുരത്തെ കല്യാണം എന്ന മൂവി കണ്ടിട്ടുണ്ടങ്കിൽ ഇത് ചോദിക്കിലായിരുന്നു… ”

“അതെന്താ…. കാര്യം പറ ഫാദി…. ചിന്നവീട് എന്നൊക്കെ പറഞ്ഞാൽ എന്താ… ”

“അതോ… ഹഹഹഹ…. ”

“ഫാദി… ”

“അത് ആ റാമിന് അന്നേ അവന്റെ രണ്ടാം കെട്യോൾ ആകാൻ താല്പര്യമുണ്ടന്ന്… ഹഹഹഹ”

“യാ റബ്ബേ … രണ്ടാം കെട്യോളോ..!!!. ഇനിക്ക് വയ്യാ.. ഇതിലും ഭേദം ഈയുള്ളവളെ അങ്ങോട്ട് എടുക്കുന്നതായിരുന്നു.. ചെറ്റ.. ഞാനെ.. ഫ്രഷാ… എനിക്ക് സെകനാൻഡ്
ഓഫർ ചെയ്യാൻ അവനാരാ.. ഹും…

അങ്ങനെ ഞങ്ങൾ സംസാരിച്ചു നിക്കുമ്പോൾ റാം വീണ്ടും അങ്ങോട്ട് വന്നു.. കാലമാടൻ തെണ്ടി.. ഇങ് വാടാ.. അന്നേ ഞാൻ കെട്ടിപ്പിക്കാ… അവൻ വന്നതും അവന്ന് മുഖം കൊടുക്കാതെ ഞാൻ ഫാദിയുടെ പിറകിലേക്ക് മാറി നിന്നു..

“നിങ്ങൾ പോയില്ലേ.. ”

“ഇറങ്ങാണ്… ”

“മ്മ്..എന്നാ ഞാൻ ഡ്രോപ്പ് ചെയ്യാം… ”

അത് അവൻ അവളെ നോക്കിയാ പറഞ്ഞത്..

“no താങ്ക്സ് … ഞങ്ങൾ നടന്നോളാ..രാവിലെ ഇത്പോലെ ഒരു നടത്തം ഞങ്ങൾ രണ്ടാൾക്കും പതിവുള്ളതാ… അപ്പൊ ഓക്കേ.. ”

അതും പറഞ്ഞു അവൻ അവളുടെ കൈ പിടിച്ചു നടന്നു..

♡♡♡

“ഫായീ..ഇതിപ്പോ എത്ര നേരായീ നടക്കാൻ തുടങ്ങീട്ട്…എനിക്ക് കാല് വേദനിക്കുന്നൂ….”

“എനിക്കും ഇണ്ട് കല്ലൂ…”

“എന്താ. ..”

“അല്ലാ..അല്ലൂ……ഹിഹി…”

“ഹമ്മ്മ്മ്മ്മ. ….”

“ചേട്ടാ. ഒന്ന് നിന്നേ….ഇനിയെത്ര ദൂരം ഇണ്ട് ഈ കുരിക്കിൻ മലയിലേക്ക്…”

“ഇനി ഒരു അരകിലോമീറ്റർ ഒൾളൂ….”

“അരക്കിലോമീറ്ററോ..!!.ഓഹ്‍…..ആ കോഴി ഇവിടം വരെ നമ്മളെ ജീപ്പിൽ ആക്കിത്തരാന്ന് പറഞ്ഞപ്പോ വേണ്ടാന്ന് പറയണ്ടായിരുന്നു …”

“അതിന്റെ ഒരു കുറവും കൂടിയേ ഒൾളൂ……കുറച്ചുനേരം കൂടി അവിടെ നിന്നാ ആ കൗണ്ടർ അന്നേ പിടിച്ചു അവനെ കൊണ്ട് കെട്ടിക്കും.. അല്ലെ അവൻ കെട്ടിപ്പിക്കും.. അതാ ആൾകാർ… ”

“റബ്ബേ….. ”

“മിണ്ടാതെ വേഗം നടക്കാൻ നോക്ക്.. പത്തരക്കാ ജീപ്പ് .. അത് മിസ്സായാ പിന്നെ ഈ പട്ടിക്കാട്ടിന്ന് എപ്പഴാ ബസ് എന്ന് പറയാൻ പറ്റൂല്ലാ….ജീപ്പ് കുരിക്കിൻ മലയിൽ നിന്ന് പോയാ നമ്മള് പെട്ടു.. ”

“അതേയ് മലാനോക്കെ പറയുമ്പോ ഇതുവരെ ഒരു കേറ്റം പോലും നമ്മള് കേറീല്ലല്ലോ.. ഫുൾ ഇറക്കാണല്ലോ…. ”

“ഡി.. പോത്തേ…. തലക്കകത് കുറച്ചേലും ആള്താമസം വേണട്ടോ…കുരിക്കിൻ മല എന്ന് പേരിലെ ഒള്ളു.. അടിവാരത്തേക്ക നമ്മള് പോണേ….. ഇറക്കം കണ്ടിട്ടും അത് മനസ്സിലായില്ലേ…..മലന്റെ മോളിൽ അന്റെ കെട്യോൻ നടത്തുന്നുണ്ടോ ബസ് സർവീസ്… ”

“ദേ.. എന്റെ കെട്യോനെ പറഞ്ഞാലുണ്ടല്ലോ…. ”

“കെട്യോനെ പറഞ്ഞപ്പോ പൊള്ളിയല്ലോ… ആ.. നമ്മടെ മറ്റേ കക്ഷി ആണല്ലോ ല്ലേ..ഇജ്ജ് സ്വപ്നത്തിൽ ചെന്ന് പേടിപ്പിക്കുന്ന പാവം.. ഹഹഹ…. ”

“ഹും…. ”

അങ്ങനെ കുറച്ചു നേരത്തെ നടത്തിനൊടുവിൽ ഞങ്ങളെത്തി കുരിക്കിൻ മലയിൽ…. അവിടെ എത്തി ഒന്ന് ശ്വാസവിട്ടതും ഇതാ ജീപ്പെത്തി..ആള് കേറ്…ആള് കേറ് എന്ന് ആ ജീപ്പിലെ ചേട്ടൻ വിളിച്ചു പറയുന്നുണ്ട്..അയാളുടെ പറച്ചില് കേട്ടാ തോന്നും ജീപ്പില് പന്ത് കളിക്കാനുള്ള സ്ഥലമുണ്ടന്ന്.. ജീപ്പിന്റെ അവസ്ഥ കണ്ടിട്ട് ഞങ്ങള്ക് കരച്ചിലാണ് വന്നത്.. ഒരു ഉറുമ്പിനിരിക്കാൻ അതിലിനി സ്ഥലമില്ലാ…. പിന്നെ ഇയാള് എവിടക്കാണ് ഈ ആളുകേറന്ന് പറയുന്നത്..പിന്നെ നിവർത്തിയില്ലാത്തോണ്ട് ഞങ്ങൾ എങ്ങനൊക്കെയോ കേറി അതില്…
ഇരുപത് മിനിട്ടിനു ശേഷം ജീപ്പൊരു നാലുംകൂടിയോടത് എത്തി…

ഞങ്ങളവിടെ എത്തിയതും ബസ് അവിടെ നിപ്പുണ്ടായിരുന്നു……ജീപിന്നെറങ്ങി ബസിന്റെ കോലം കണ്ടതും ഞങ്ങൾ രണ്ടുപേരുടെയും കണ്ണ് തള്ളിപ്പോയി.. സത്യത്തിൽ ഈ കുഗ്രാമത്തിൽ മിനിമം നമ്മടെ നാട്ടിലെ ലൈൻ ബസ് എങ്കിലും പ്രതീക്ഷിച്ച ഞങ്ങള്ക് ഇത് വലിയൊരു അടിയായിരുന്നു…. ഒരു കുഞ്ഞു പാട്ട ബസ്… കോട്ടയും വട്ടിയും കൊലയും പച്ചക്കറി ചാക്കും അരിയും കോഴികളും തുടങ്ങി സകലമാന സാധനങ്ങളും ആ ബസ്സിൽ കുത്തി നിറച്ചിട്ടുണ്ട്.. പോരാത്തതിന് പത്തമ്പത് മനുഷ്യരും…. പിന്നെയാണ് കാര്യം പിടികിട്ടിയത്… ഇവിടുന്ന് ആകെ ഈ ഒരു ബസൊള്ളു…. കാലത്തു ടൗണിലെ ചന്തയിൽ സാധങ്ങൾ വിൽക്കാൻ ഇവിടുത്തെ ആൾകാർ ഈ ബസ്സിൽ പോകും.. വൈകീട്ട് ഇതിൽ തന്നെ തിരിച്ചു വരും…. എന്റമ്മോ.. ഇവരെ സമ്മതിക്കണം… എങ്ങനെ ഇവരിതിൽ….

“കൊച്ചനെ.. നിങളിതിലാണോ…. ബസ് എടുക്കാണ്. കേറുന്നുണ്ടങ്കിൽ കേറ്…”

ബസ്സിനകത്തു സ്ഥലമില്ലാ.. ഞങ്ങൾ അതിന്റെ മുകളിൽ കേറി….. മുകളിലും നിറയെ ആൾകാർ ഉണ്ട്.. എങ്ങനൊക്കെയോ തിക്കിത്തിരക്കി ഇരുന്നു….ശരിക്കും ഈ ഒരു ഫീൽ വേറെയാട്ടോ.. ബസ്സിന്റെ മുകളിലിരുന്ന് ഗ്രാമം മൊത്തം കണ്ടുള്ളൊരു യാത്ര.. അങ് അകലെ ട്രെയിൻ പോകുന്നത് കാണാം.. നമ്മക്ക് പണി തന്ന ട്രെയിൻ ആകോ അത്.. ഹഹഹ……. അപ്പഴാണ് ഇന്റെ അടുത്തിരിക്കുന്ന ഒരു ചേട്ടന്റെ കയ്യില് കുറെ പെട്ടികൾ കണ്ടത്.. ഞാൻ അതിൽ ഒന്ന് തുറന്നതും തുറക്കണ്ടീനില്ലാ എന്നായി….. അതിൽ നിറയെ പാമ്പായിരുന്നു.. ഞാൻ പേടിച്ചിട്ടു ഫാദിയുടെ ഷർട്ടിൽ പിടിച്ചു..

“മോള് പേടിക്കണ്ടാ . അവറ്റകൾക്കു വിഷമില്ലാ.. ”

വിഷമെന്തിന്.. ഇവറ്റകളെ കണ്ടാ തന്നെ പേടിച്ചു ജീവൻ പോകും….എന്റെ പരിഭ്രാന്തി കണ്ടു ഫാദി എന്റെ സ്ഥലത്തിരുന്നു … ഞാൻ അവന്റെയും……കുറേ നേരായി ഈ കുഗ്രമത്തിലൂടെ വണ്ടിയോടുന്നു.. എപ്പ എത്താനാവോ…..പെട്ടന്നാണ് വണ്ടി നിന്നത്.. നോക്കിയപ്പോ പഞ്ചർ ആയതാണ്… പെട്ടില്ലേ…. ഇനിയിവർ ടയർ മാറ്റി വെച്ചു വണ്ടി എടുത്ത് എപ്പോ എത്താനാ ടൗണില് ……ഞങ്ങൾ ബസ് ശരിയാക്കുന്നവരെ താഴെ ഇറങ്ങി നിന്നു……. ഫാദി അവന്റെ ഫോണിലെ ഉള്ള ചാർജ് വെച്ചു ഒന്ന് രണ്ട് ഫോട്ടോസ് എടുക്കുന്നുണ്ട്……ഞാൻ അവിടുത്തെ അമ്മ പൊതിഞ്ഞു തന്ന കടലമിട്ടായിയും കൊറിച്ചു കൊണ്ട് അങ്ങനെ നിന്നു.. നമ്മടെ കയ്യില് ഫോണുണ്ടങ്കി കുറച്ചു സെൽഫി എടുത്തു പൊളിക്കായിരുന്നു…. Adventures trip through a village എന്നൊക്കെ ടൈറ്റിൽ ഇട്ട് ഓഹ്.. ജസ്റ്റ്‌ മിസ്സ്‌….

ഒരു മണിക്കൂർ ന്ന് ശേഷം വീണ്ടും യാത്ര തുടങ്ങി.. മിക്കവാറും വൈകുന്നേരവും ടൗണിൽ എത്തുമ്പഴേക്ക്……സോഫയിൽ കിടന്ന് ഉറക്കം ശരിയാവതോണ്ട് ഞാൻ ആ ഇളം കാറ്റിൽ എപ്പഴോ ഉറങ്ങി പോയി….

കുറച്ചു നേരം കഴിഞ്ഞപ്പോ പെണ്ണിന്റെ മിണ്ടാട്ടം ഒന്നും കേൾക്കാനില്ലാ… നോക്കിയപ്പോ ഇണ്ട് ഓള് ഇരുന്ന് തൂങ്ങാ… ഇടക്കെപ്പഴോ അവള് എന്റെ തോളിലേക്ക് ചാഞ്ഞു.. ഞാൻ പിന്നെ മാറ്റാനും പോയില്ലാ…ഇതിന്റേടക്ക് ഞാനും ഒന്ന് മയങ്ങി.. പിന്നെ എപ്പഴോ കണ്ണ് തുറന്ന് നോക്കിയപ്പോ ഗ്രാമം കഴിഞ്ഞുക്ണ്… ടൗൺ ആയി തുടങ്ങി…. ഞാൻ അവളെ തട്ടി വിളിച്ചു…. അവള് കണ്ണ് തിരുമ്പി എണീറ്റു

“ഫാദി.. ടൗൺ എത്തിയോ.. ”

“എത്താറായി…. ”

അപ്പഴാണ് അടുത്ത പ്രശ്നം.. എനിക്ക് മൂത്രൊഴിക്കണം.. സഹിക്കുന്നില്ലാ.. ഞാൻ ഫാദിനോട് ചെവിയിൽ കാര്യം പറഞ്ഞു.. അവൻ ഒന്ന് ചിരിച്ചു ഇപ്പൊ എത്തുമെന്ന് പറഞ്ഞു…
എന്റെ റബ്ബേ.. വിശപ്പും ദാഹോക്കെ പിടിച്ചു നിക്കാ.. ഇതെങ്ങനെ…..അങ്ങനെ ടൗൺ എത്തിയതും ബസ് സ്റ്റാൻഡിൽ കൊണ്ട് നിർത്തിയിട്ടു ആളിറങ്ങാൻ പറഞ്ഞു.. ഞാൻ വേഗം ചാടിയിറങ്ങി…. ഇനിയെവിടെയാണാവോ ടോയ്‌ലെറ്റ്……
അവസാനം ഫാദി ടോയ്‌ലെറ്റ് കണ്ടു പിടിച്ചു തന്നു .

“ഫാദി.. ഞാൻ ഇപ്പൊ വരാം ..”

ഞാൻ ടോയ്‌ലെറ്റിൽ കേറി..

“എന്നാ ഞാനും ഒന്ന് പോയേച്ചു വരാം… ”

ഞാൻ ജൻസിൽ കേറി….

ഹാവു.. ഇപ്പഴാ ഒരു സമാധാനം ആയത്..ഇതൊന്നും ഒരിക്കലും പിടിച്ചു നിക്കാൻ കയ്യൂല്ല മക്കളേ…എല്ലാം കഴിഞ്ഞ് ഞാൻ പുറത്തു വന്നപ്പോ ഫാദിയെ കാണാനില്ലാ…. ഇവനെവിടെ പോയി…. പറയാതെ പോയോ.. അയ്യോ.. ഞാൻ ഒറ്റക്കായല്ലോ..കോതി..ഒന്ന് പറഞ്ഞിട്ട് പോകായിരുന്നില്ലേ ആ കുരിപ്പിന്…..അവിടെ ഒക്കെ ഒന്ന് നോകീട്ടു വരാം..

ഫാദി ടോയ്‌ലെറ്റിൽ നിന്ന് പുറത്തു വന്ന് അല്ലൂനെ ടോയ്ലറ്റിനു മുന്നിൽ കുറേ വെയിറ്റ് ചെയ്തു…

“ഡി… ആലിയാ… കഴിഞ്ഞില്ലേ.. ”

no response…..ശങ്കിച്ചാണങ്കിലും ടോയ്ലറ്റ് ഓപ്പൺ ആകിയപ്പോ അതിലവളില്ലാ… ഒര് വാക്ക് പറയാതെ പോയോ… ഷോ….ജസ്റ്റ് ഫ്രണ്ടായിട്ടെങ്കിലും കണ്ടിരുന്നങ്കി പോകാന്ന് ഒരു വാക്ക്. ..‍
പോവാണെങ്കിൽ പോട്ടെ… അല്ലാതെ ഞാൻ എന്ത് ചെയ്യാനാ….. എന്നാലും ഇത്രക്ക് അഹങ്കാരം പാടില്ലാ… ഒന്നിലെങ്കിലും ഒരു പെണ്ണല്ലേ.. …എന്ത് പറഞ്ഞാലും അവളെ ഞാന്‍ രക്ഷിച്ചതല്ലേ…ആ നന്ദി പോലും കാണിച്ചില്ലാ.. ഹും….

അവൾ പോയെങ്കിൽ പോട്ടെ ഫായി… അല്ല പിന്നെ.. !!!കുറച്ചു നേരം അവിടെയുൾള ഒരു ബെഞ്ചിലിരുന്നൂ…..ഉച്ചയ്ക്ക് ഒന്നും കഴിക്കാത്തോണ്ട് ഭയങ്കര വിശപ്പ്. …
ഇനി എന്തങ്കിലും അകത്തകാതെ പറ്റൂല്ലാ… അത്രക്ക് വിശക്കുന്നുണ്ട്….ഒരു ഹോട്ടല്‍ അന്യോഷിച്ചു കുറേ നടന്നു…..ഒന്നും കണ്ട് കിട്ടീല്ലാ….അവസാനം അരമണിക്കൂർ നടന്ന് നടന്ന് ഒരു തട്ടു കട കണ്ട് പിടിച്ചു. .പിന്നെ ഒന്നും നോക്കിയില്ലാ…ആ തട്ടുകടയിൽ കേറി….

ഇന്റെ പൊന്നോ… അവിടെ കണ്ട കാഴ്ച ഞാൻ ജീവിതത്തിൽ മറക്കില്ലാ…. വല്ലാത്തൊ സീൻ ആയിപ്പോയി അത്….

തുടരും….

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

4.6/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!