✒ റിച്ചൂസ്
ഇന്റെ പൊന്നോ… അവിടെ കണ്ട കാഴ്ച ഞാൻ ജീവിതത്തിൽ മറക്കില്ലാ. വല്ലാത്തൊരു സീൻ ആയിപ്പോയി അത്…
ഇങ്ങൾക്ക് കാര്യം പിടിപ്പിക്കിട്ടി അല്ലേ.. അതന്നെ… നമ്മടെ കുല്ലു അവിടെ ഒരു ടാബിളിൽ ഇരിപ്പുണ്ട്… ആള് കനത്ത പോളിങ്ങിലാണ്…ഹഹഹ.. നമ്മടെ ഭാഷയിൽ പറഞ്ഞാ വെട്ടി വിഴുങ്ങാ പെണ്ണ് ….ഇതെന്താടി തീറ്റ മത്സരോ… കുറച്ചീച്ചെ തിന്ന് പെണ്ണേ.. പോക്കി പോക്കി തൊണ്ടേ കെട്ടും.. ഇതൊക്കെ എവിടക്ക് പോണ്… ചുറ്റുള്ളതൊന്നും അവളറിയുന്നില്ലാ… അല്ലാ.. ഈ സാധനം എങ്ങനെ ഇവിടെ എത്തി..? സംഭവം ഓളെ കണ്ടപ്പോ ഒരു സമാധാനം ഒക്കെ ആയി….ഒരു രാത്രി കുടകഴിഞ്ഞതല്ലേ…. എന്താ ഇങ്ങള് ഇങ്ങനെ നോക്കുന്നെ അയ്യേ.. അങ്ങനെ അല്ലാ.. തെറ്റിദ്ധരിക്കല്ലേ ….ഒരു റൂമിൽ കഴിഞ്ഞതല്ലേ എന്നാ ഉദേശിച്ചേ…..ഇത് റെഡി അല്ലേ…..ഈ…. എന്തൊക്കയായാലും ഒരു ഫ്രണ്ട് ആയിട്ട് കണ്ടു പോയി… പക്ഷേ.. പറഞ്ഞിട്ട് എന്ത് കാര്യം…??? അവള്ക്ക് അങ്ങനൊന്നൂല്ലാ.. എന്നോട് പറയാതെ പൊയ്ക്കളഞ്ഞില്ലേ…. ഹും . അങ്ങനെയുള്ള അവളെ ഞാൻ എന്തിനു മൈൻഡ് ചെയ്യണം….ഫായി..അവളായി അവളുടെ പാടായി… ഇയ്യ് ഓർഡർ ചെയ്താ അന്റെ വയറ്റിൽ എത്തും…. ഞാൻ അവളുടെ ബാക്കിലുള്ള കസേരയിൽ പോയി ഇരുന്നു….
“ചേട്ടാ… രണ്ടപ്പം… ”
വിശപ്പിന്റെ കത്തലടങ്ങി കരക്കടുക്കുമ്പോഴാ ആരോ രണ്ടപ്പം ഓർഡർ ചെയ്യുന്ന കേട്ടത്…. നല്ല പരിചയമുള്ള ശബ്ദം…. പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ദേ കോതി… !!!…ഇവൻ ഇവിടെ…. ഓനെ കണ്ടപ്പോ സത്യം പറയാല്ലോ… സന്തോഷായി…. പക്ഷേ ഇവൻ ഓന്റെ പാട് നോക്കി പോയത് ഓർത്തപ്പോ അതൊക്കെ ആവി ആയി പോയി….. പോടാ കൊരങ്ങാ….. ഓനെ മൈൻഡ് ചെയ്യാതെ ഇമ്മള് ഇമ്മടെ പോളിംഗ് ശക്തമായി തുടരാൻ വേണ്ടി പ്ലേറ്റിലേക്ക് നോക്കിയപ്പോ പ്ലേറ്റ് കാലി… അവന്റെ മുമ്പിൽ ഒന്ന് ആളായി കഴിക്കാൻ നോക്കിയപ്പോ ഇതാ അവസ്ഥ… എന്തിനാ നീ ഇങ്ങനെ സങ്കടപ്പെടുന്നത് അല്ലു.. ഓർഡർ ചെയ്യൂ…
“ചേട്ടാ.. രണ്ട് പൊറാട്ടയും കോഴിക്കറിയും.. ”
ഓർഡർ ചെയ്ത സാധനം മുമ്പിൽ കിട്ടി അത് തട്ടുമ്പഴാ അവള് പിന്നെയും ഓർഡർ ചെയ്യുന്ന കേട്ടത്.. ഇന്റെ റബ്ബേ.. ഇതിന്റെ വയറ്റിൽ കൊക്കപുഴു വല്ലോം ഇണ്ടോ..പുട്ടടപ്പ് ഇല്ലാതെ പുട്ടും കുറ്റിക്ക് പുട്ടുപൊടി ഇടുന്ന പോലെ ആണെല്ലോ…ഇതിനൊരു എൻഡിങ് ഇല്ലേ… കഴിപ്പ് കണ്ടാ തോന്നും മൂന്നാലീസം പട്ടിണിയായിരുന്നത്…. ഇവളെ എങ്ങാനും ഒരീസം കൂടി ആ കൗണ്ടറെ വീട്ടിൽ നിർത്തീനങ്കി അവിടെയുള്ളതൊക്കെ തിന്നു മുടിച്ചു അയാളെ പിച്ച ചട്ടി എടുപ്പിച്ചെന്നേ…. ടാ.. റാമേ..രമണാ….അനക്ക് ഇവളെ രണ്ടാം കെട്യോളാകാനല്ലേന്നോ പൂതി…..നീ കെട്ടിക്കോടാ.. നിക്ക് പൂർണ സമ്മതം… ആരാണാവോ ഇവളേം കെട്ടി പൊട്ടകിണറ്റിലേക്ക് ചാടുന്ന ആ മഹാൻ…. ആ ദുരന്തം കാണാൻ തീർച്ചയായും ഓള് വിളിച്ചില്ലേലും അറിഞ്ഞു ചെല്ലണം…….
come to the point അളിയാ…. അവള് ഒരു പ്ലേറ്റുടെ ഓർഡർ ചെയ്ത സ്ഥിതിക്ക് നീയും ഓർഡർ ചെയ്യ്… അവളെ തോല്പിക്ക് ഫായി.. തോല്പിക്ക്…
“ചേട്ടാ.. എനിക്ക് രണ്ട് പൊറാട്ട കൂടി വേണം…. ”
പിന്നെ അവിടെ ഇതേ അവസ്ഥ.. ഞാനൊരു വാട്ടർ ബോട്ടിൽ വാങ്ങിയ അവനും അത് വാങ്ങും…എന്തിനു പറയുന്നു .. ഞാനൊരു പോപ്പിൻസ് വാങ്ങിയപ്പോ അവനും അത് വാങ്ങി . ചേ.. ചേ.. ഷെയിം.. ഇവനൊക്കെ എന്നാ നന്നാവാ….ഇനി ഇവനെ തോല്പിക്കാൻ എന്നേ കൊണ്ട് വയ്യാ..ഞാൻ തത്കാലം നിർത്തി..വയർ നിറഞ്ഞിട്ടൊന്നൂല്ലാ..കണ്ടില്ലേ …ഞാൻ കുറച്ചേ കഴിക്കൂ ….ഡയറ്റിങ്ങിലാണേ… ഹിഹിഹി… അത്കൊണ്ട്
ഞാൻ കൈ കഴുകി നേരെ കൗണ്ടറിൽ പോയി ബില്ല് ചോദിച്ചു….ബില്ലിൽ നോക്കിയപ്പോ
“ഓ ജസ്റ്റ് 385.50/-…സില്ലി.. ”
അതും പറഞ്ഞു ഞാൻ ബാഗിൽ പേഴ്‌സ് തപ്പി…. പക്ഷേ.. പേഴ്‌സ് കാണുന്നില്ലാ.!!!.. ഏ….ഇതിപ്പോ എവിടെ.. ഞാൻ നല്ലോണം തപ്പി നോക്കി . എവിടേം ഇല്ലാ.. ഇനി ഞാൻ എന്ത് ചെയ്യും. ലാ ഹൗലാ..ഇനി ഇവിടെ എങ്ങനെ പൈസ അടക്കും…
“കൊച്ചേ. പൈസ….? ”
“ചേട്ടാ എന്റെ പേഴ്‌സ് കാണുന്നില്ലാ… ”
ഞാൻ അത് പറഞ്ഞപ്പോ തന്നെയാ ഫായി ബില്ല് ചോദിച്ചു വന്നതും… അപ്പൊ അയാൾ അവന്റെ ബില്ല് എടുത്തു കൊടുത്തു…
അല്ലു.. നിന്റെ ബൾബ് കത്തിക്കൂ….നീ നന്നായി ഒന്ന് ആക്ട് ചെയ്താ അന്റെ ബില്ല് ഓനെ കൊണ്ട് അടപ്പിക്കാ…
“ചേട്ടാ.. ഇന്റെ ക്യാഷ് ദേ ഇദ്ദേഹം തരും… ഇക്കാ.. ഇന്റെ ബില്ല് കൂടെ അടക്കണേ ..”
ഇക്കാനോ … ഫായി..ഇവള് പുതിയ വേലത്തരം കൊണ്ട് ഇറങ്ങീക്കാ.. മൂക്ക് മുട്ടെ തിന്ന് കയറ്റിയതും പോരാഞ അതിന്റെ ബില്ല് ഞാൻ കൊടുക്കണമെന്നോ.. നടക്കില്ലാ..
“അയ്യടാ.. അന്റെ ക്യാഷ് അടക്കാൻ ഞാനും ഇയ്യും തമ്മിൽ എന്ത് ബന്ധാടീ.. ”
“ഇന്റള്ളോ…. ഫായിക്കാ.. ഇങ്ങൾ ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ.. ….. കുറച്ചു മുന്നേ നമ്മൾ തമ്മിൽ വഴക്കിട്ടു വക്കാണം ഇണ്ടാക്കി എന്നുള്ളത് ശരിയാ… എന്നുകരുതി ഞാൻ ഇങ്ങളുടെ വൈഫ് അല്ലാതിരിക്കോ.. വേറെ ടേബിളിൽ ഇരുന്ന് ഫുഡ് കഴിച്ചതൊക്കെ ഇമ്മള് സഹിച്ചു.. എന്ന് കരുതി ഇങ്ങനൊക്കെ പറയാവോ… ചേട്ടാ.. നിങ്ങളിത് കേൾക്കുന്നില്ലേ….”
“കുട്ടീടെ ആരാ ഇത് ..? ”
“ഇന്റെ ഹസ്ബൻഡാ… ”
“അത് ഇജ്ജ് പള്ളിയിൽ പോയി പറഞ്ഞാ മതി… ഞാൻ ഇവളുടെ ഹസ്ബൻഡ് ഒന്നും അല്ലാ.. എനിക്ക് ഇവളെ പരിചയം കൂടി ഇല്ലാ.. ആദ്യായിട്ട് ഇപ്പൊ കാണാ. . ”
“ഇന്റെ ഇക്കാ.. ഇങ്ങളെന്താ ഇങ്ങനെ.. …സീൻ ഇണ്ടാകല്ലേ…..നമ്മടെ പ്രശ്നങ്ങൾ എന്തിനാ നാട്ടെരെ കൂടി അറീകുന്നെ… ”
അത് പറഞ്ഞു ഞാൻ മോങ്ങാൻ തുടങ്ങി…
“ദേ.. കൊച്ചേ… താൻ ഇവന്റെ ഭാര്യ ആണെങ്കിൽ ഈ കൊച്ചന്റെ കൂടെയല്ലേ വരേണ്ടത്… നീ വന്ന് കുറച്ചു കഴിഞ്ഞിട്ടാ ഈ കൊച്ചൻ വന്നത് പോലും.. മോളേ.. വിളചിലെടുക്കാണ്ട് പണമടച്ചു പോകാന് നോക്ക്… ”
അയാൾ അത് പറഞ്ഞതും പെണ്ണിന്റെ മുഖം തക്കാളി പോലെ ചുവക്കാൻ തുടങ്ങി… അതിന്റെ കൂടെ എന്നോടുള്ള ദേഷ്യവും… എന്നാലും കുഴപ്പല്യാ.. തന്നിഷ്ടക്കാരി അല്ലേ…
ഷോ.. ഏറ്റില്ലല്ലൊ …..ഈ കാലമാടൻ ഒരു കരക്കടുക്കുന്ന ലക്ഷണമില്ലാ.. വേറെ വെല്ല വഴിയും കണ്ടത്തിയെ പറ്റൂ… അല്ലെങ്കി ഞാൻ ഇവിടുത്തെ പാത്രം കഴുകാൻ നികണ്ടരും.. റബ്ബേ… ആ സീൻ ഞാൻ ഒന്ന് ഓർത്ത് പോയി..
പിന്നെ എന്തോ ഓർത്തിട്ടെന്ന മാരി അവള് അവളുടെ കയ്യിലെ വള അയാൾക് നേരെ നീട്ടി….
“ഇതൊരു അരപ്പവൻ ഉണ്ട്… ഞാൻ തിന്നത് ഒഴിച്ച് ബാക്കി താൻ പുഴുങ്ങി തിന്ന്.. ”
അവസാന ശ്രമം…ഇന്റെ അരപ്പവന്റെ വള….അതും പോയി… എന്നാലും വേണ്ടീലാ… അവന്റെ മുമ്പിൽ തോറ്റു കൊടുക്കാൻ പറ്റൂല്ലാ….അല്ലുന്ന് ജയിക്കണം… പക്ഷേ പിന്നീട് അവൻ പറഞ്ഞ കാര്യം കേട്ട് ഞാൻ വാ പൊളിച്ച് പോയി.
“ചേട്ടാ … ഇത് വെറും മുപ്പത് രൂപയുടെ സാധനാ.. ഗ്യാരണ്ടി വള .. ദാ.. ആ കാണുന്ന ബസ് സ്റ്റാൻഡിൽ നിന്ന് ഇവളിത് വാങ്ങുന്നത് ഞാൻ കണ്ടതാ… ”
ഞാൻ അത് പറഞ്ഞതും അയാൾ അവളെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി…ഞാൻ ചുമ്മാ പറഞ്ഞതാട്ടോ… വെറും 385 രൂപക്ക് കയ്യിലെ പത്തു പതിനായിരം രൂപ വരുന്ന വള ഊരി കൊടുത്ത ഇവൾക്ക് മുഴുത്ത വട്ട് എന്നല്ലാതെ എന്താ പറയാ….
ഇയാളുടെ നോട്ടം കാണുമ്പോൾ പേടിയാണ് തോന്നുന്നത്…..പ്ലാൻ ബി യും ഫ്ലോപ്പ് ആയല്ലോ……ഇനിപ്പോ ഞാൻ എന്ത് പറഞ്ഞാലും ഇയാള് വിശ്വസിക്കില്ലാ…. ഇനിപ്പോ എന്ത് ചെയ്യും…..ഊം.. എന്ത് ചെയ്യും….ഇങ്ങളെന്തെങ്കിലും ഒരു വഴി പറഞ്ഞരിം…..അല്ലേ വേണ്ടാ.. ഞാൻ തന്നെ കണ്ടു പിടിച്ചോളാ…Let me think….. കിട്ടിപ്പോയി…. അല്ലൂ.. ഇജ്ജ് മുത്താണ് മുത്ത്… അല്ലേ വേണ്ടാ.. ഇജ്ജ് പവിഴാണ് പവിഴം.. ഹിഹിഹി.. ഈ ബുദ്ധി എന്തെ നിനക്ക് നേരത്തെ തോന്നാതിരുന്നത്…. അങ്ങനെയങ്കിൽ എപ്പഴേ ഈ പ്രശ്നം സോൾവ് ആയേനെ….. എല്ലാത്തിനും അതിന്റെതായ സമയമില്ലേ ദാസാ.. അങ്ങനെ ഇമ്മള് അവസാനത്തെ അടവ് പുറത്തെടുത്തു.. ഇതിൽ എന്തായാലും അവൻ വീഴും…
ഞാൻ ഫായിയെ ഒന്ന് നോക്കി ആ ചേട്ടനോട് ഉറക്കെ ചോദിച്ചു..
“ചേട്ടാ… ചേട്ടനിവിടെ അടുത്തുള്ള ഗ്രാമത്തിലെ കൗണ്ടറെ അറിയോ…”
ഞാൻ അത് ചോദിച്ചതും കുടിച്ചു കൊണ്ടിരുന്ന വെള്ളം അവന്റെ തരിപ്പിൽ പോയി.. ഹഹഹ
“ആ അറിയാല്ലോ.. ”
“ഓഹോ.. ഞാൻ.. ”
ബാക്കി പറയുന്നതിന് മുൻപ് അവൻ എന്റെം അവന്റെം ക്യാഷ് കൊടുത്ത് എന്റെ കയ്യ് പിടിച്ചു വലിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങി നടന്നു… ആ ചേട്ടന്റെ കിളിപോയി കാണും.. ഹഹഹഹ ..
ഇവൾക്കിത് എന്തിന്റെ കേടാ… ഒരുവിധത്തിലാ അവിടുന്ന് രക്ഷപെട്ടത് .. പിന്നേം അയാളെ വിളിച്ചു സീൻ ആകാൻ പോകാ…. ഹും.. ബ്ലഡി ഇഡിയറ്റ്…. എന്തായാലും അവള് പുറത്തെടുത്ത അടവ് കൊള്ളാം.. എന്റെ വാ അടപ്പിച്ചു കളഞ്ഞില്ലേ…
കുറച്ചു നേരം നടന്നിട്ടും ഈ പെണ്ണിന്റെ ഒരു അനക്കവും കേൾക്കുന്നില്ലാ… നോക്കിയപ്പോ നല്ല അനുസരണയുള്ള കുട്ടിയെ പോലെ ഇന്റെ പിന്നാലെ നടന്നു വരുന്നുണ്ട്…
“എന്നാലും ഇന്റെ 385
രൂപാ.. 50 പൈസാ…
ഷോ.. ഊരും പേരും അറിയാത്ത ഒരുത്തിക്ക് വേണ്ടി ഞാൻ കഷ്ട്ടപെട്ടു സംബന്ധിച്ച 385രൂപാ 50 പൈസ ചിലവിക്കിയല്ലോ എന്നോർക്കുമ്പോ….ഓഹ്.. അലോയ്‌ക്കാൻ കൂടി വയ്യാ.. എന്നാലും 385 രൂപാ 50 പൈസക്ക് എന്തൊക്കെ ചെയ്യായിരുന്നു……എന്നാലും ഇന്റെ …. ”
“ഒന്ന് നിർത്തുന്നുണ്ടോ അന്റെ ഒരു 385 രൂപാ 50 പൈസ… എവിടെങ്കിലും ഒരു ATM കാണട്ടെ.. അപ്പൊ ഞാൻ തന്റെ മുന്നൂറ്റി എൺപത്തി അഞ്ചു രൂപ അമ്പതു പൈസാ എടുത്തു തരാം… ഹും.. ഇങ്ങനെ ചേലക്കണ്ട അതിന്ന്.. ”
“അയ്യടാ മനമേ .. ഈ നാട്ടിൽ ATM ഒന്നും ഇല്ലാന്ന് അറിഞ്ഞിട്ടല്ലേ അങ്ങനെ പറഞ്ഞത്….”
“ഹൗ.. ഇന്റെ റബ്ബേ… ഏത് നേരത്താണാവോ വിശക്കാൻ തോന്നിയത്….ഹും. ”
ഹിഹിഹി.. അവളുടെ ആ ഹൗ ഇന്റെ റബ്ബേ എന്നുള്ള വിളി കേട്ടപ്പോ MIT മൂസയെ ആണ് ഓർമ വരുന്നേ… എന്താല്ലേ .. ശരിക്കും അതുപോലെ തന്നെയാണ് …
“അല്ല അന്റെ പേഴ്‌സ് എവിടെ പോയി… ”
“അറിയില്ലാ… എന്റെ ബാഗിലായിരുന്നു.. ”
“അപ്പൊ ഈ കഴുത്തിലൂടെ ഇട്ടിട്ടുള്ള ഈ ചാക്കിൽ എന്താ…..”
“ചാക്കോ.. ഇതിന്റെ ക്യൂട്ട് ബാഗല്ലേ… ഇതിൽ ഹിമാലയ ഫേസ് വാഷ് .. അയ് ലൈനർ… ചീപ്… പൌഡർ… സ്പ്രൈ.. ലിപ്സ്റ്റിക്….. ക്രീം…അങ്ങനെ കുറെ ഉണ്ട്.. ”
“ഇതെന്താടീ.. വെല്ല ബ്യൂട്ടി ഫ്രീ ഷോപ്പോ… ”
“അങ്ങനെ കളിയാക്കണ്ടാ… ഇതൊക്കെ ഉള്ളത് കൊണ്ടാ ഇന്നലെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയത്… അല്ലങ്കിൽ ഒന്ന് ഓർത്ത് നോക്കാ… കണ്ണെഴുതാത്ത അല്ലു .. പൌഡർ ഇടാത്ത അല്ലു… ഹൗ.. ഇന്റെ റബ്ബേ.. അല്ലോയ്ക്കാൻ തന്നെ വയ്യാ .. അപ്പഴാ ഓന്റെ കളിയാക്കൽ.. ഹും.. ”
“ശരിയാ.. കുളിയും നനയും ഇല്ലാത്തോർക് ഇതൊക്കെ എപ്പഴും വേണം . ”
“പോടാ കോന്താ .. കുളിക്കാതേം നനക്കാതേം നടക്കുന്നത് അന്റെ കെട്യോൾ .. ഹും.. ദിവസം ഞാനൊരു അഞ്ചാറു വട്ടം കുളിക്കും… ”
“തീറ്റേടെ കണക്കല്ല ചോയ്ച്ചേ….ഹഹഹ”
അപ്പഴേക്കും ഭദ്രകാളി തുൾളാൻ തുടങ്ങി. ..അങ്ങനെ അവളോട് വഴക്കിട്ട് എങ്ങനെയൊക്കെയോ ബസ് സ്റ്റാന്റിൽ എത്തി. …അങ്ങോട്ട് പോയപ്പോ കുറേ ദൂരം തോന്നി. .ഇങ്ങോട്ട് അത് തോന്നിയില്ലാ..ചിലപ്പോ ഈ സാധനം കൂടെ ഉള്ളത് കൊണ്ടാകും..എന്തായാലും നേരത്തെ പറയാതെ പോയതിനെ പറ്റി ചോദിച്ചപ്പോ അവൾ പറഞ്ഞത് അവൾ ഞാന്‍ പോയന്നു കരുതി പോയതാണ് എന്നാണ്…ഷോ..പാവം. ഏയ്….അത്രക്ക് പാവം ഒന്നുമല്ലാ….
അങ്ങനെ രണ്ട് ടിക്കറ്റ് എറണാകുളത്തേക്ക് എടുത്തു… ഞാനല്ലാട്ടോ.. ദേ.. ലവൻ… ഹിഹിഹി… എന്തായാലും അവനെ ഒന്നു മുടിപ്പിക്കാം…ഹഹഹ… അപ്പഴാണ് ബസ് ഹാഫ് ഹവർ ലേറ്റ് ആണെന്ന് അറിഞ്ഞത്… ഇപ്പൊത്തന്നെ ഏഴുമണി കഴിഞ്ഞു… എന്ത് ചെയ്യും…
ഞങ്ങൾ രണ്ടാളും ഒരു ബെഞ്ചിൽ അങ്ങനെ ഇരുന്നു .. വേറെ വഴി ഇല്ലല്ലോ……ബസ് വരുന്ന വരെ കാത്തിരിക്കുക തന്നെ…ബസ് സ്റ്റാൻഡിൽ നല്ല തിരക്കുണ്ട്.. ഒരോരോ സ്ഥലത്തേക്കുള്ള യാത്രക്കാർ അവരുടെ ബസ് വരുന്നതിനായി ഒരോ മുക്കിലും മൂലയിലും ബെഞ്ചിലുമൊക്കെയായി കാത്തിരിക്കുന്നു… സ്ത്രീകൾ കുറവാണ്…. ഉണ്ടങ്കിലും പ്രായമായവരാണ്…. അപ്പൊ അതാ അകലെ നിന്ന് രണ്ട് പോലീസ് ഞങ്ങളെ നോക്കുന്നു.. എന്തൊക്കെയോ കുശുകുശുക്കുന്നു… പിന്നെ അവര് ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന കണ്ടു …
“ടാ… കിഷോർ .. ദേ.. ഇത് നോക്ക്… ഇവിടെ കാണാത്തൊരു പീസ്… എന്തായാലും ഈ ചക്കരയിൽ ഉറുമ്പ് വരുന്നതിനു മുൻപ് നമുക്ക് ഇവളെ അങ്ങ് പൊക്കാം… ”
ഞങ്ങളിങ്ങനെ ഇരിക്കുമ്പോ രണ്ടു പോലീസുകാർ ഞങ്ങളെ അടുത്തു വന്നു… അവളെ നോക്കി അവര് ഒരുമാതിരി നോട്ടം…. അവര് വേണ്ടാത്തരം എന്തൊക്കെയോ പറയുന്നുണ്ട്… അപ്പുറത് ഞാനുള്ളതൊന്നും അവരറിഞ്ഞിട്ടില്ലാ… ഹും.. അപ്പൊ അതൊന്ന് അറീച്ചു കൊടുക്കണ്ടേ…
“ആ ചക്കര സാറുമാർക് താങ്ങോ.. ”
അങ്ങനെ ഒരു ചോദ്യോമ് ചോദിച്ചു ഫായി എന്റെ മുമ്പിൽ കേറി നിന്നു…
“കിഷോറേ.. പെണ്ണിനെ പൊക്കാൻ ആൾകാർ വന്നല്ലോ….. ”
“അവളെ പോക്കേ പോക്കാതിരിക്കെ.. അതൊക്കെ ഞാൻ നോക്കിക്കോളാ.. സാർമാർ സ്ഥലം വിടാൻ നോക്ക്… ”
“ഈ സാറുമാരുടെ കൂടെ ഈ പീസും പോരട്ടെ അതല്ലെ അതിന്റെ ഒരു ഇത്… ”
“ഏത് വകുപ്പിലാണാവോ കൊണ്ടുപോകുന്നത്… ? ”
“നേരം കേട്ട നേരത്ത് ഒരു ചെറുപ്പകാരനെയും ചെറുപ്പകാരിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു.. അവളെ ഞങ്ങളങ്ങു വിശദമായി ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു.. ഈ വകുപ്പ് മതിയോ… ”
“ആഹാ.. പൊളി.. കേസ് ഉണ്ടാകാൻ സാറേ കഴിഞ്ഞിട്ടേ വേറെ ആളോള്ളൂ… സാർ ആഗ്രഹം ഒക്കെ നല്ലത് തന്നെ.. പക്ഷേ അവളെ ഇവടെ നിന്ന് കൊണ്ടുപോകണമെങ്കിൽ അവളുടെ ഭർത്താവായ ഇന്റെ അനുവാദം കൂടി വേണം കേട്ടോ Mr…… ”
അവൻ അയാളുടെ നെയിം ബോർഡ് നോക്കി
“ആ Mr.. രാഘവ് ”
“യൂ… പോലീസുകാരുടെ മെക്കട്ട് കയറുന്നോടാ ..”
എന്ന് പറഞ്ഞയാൾ കൈ ഓങ്ങിയതും അവൻ അത് തടുത്തു നിർത്തി…
“ഇതൊക്കെ നിങ്ങളുടെ അഭിനയമാണ് എന്ന് ഞങ്ങൾക്കറിയാം .. സോ.. മോള് സ്റ്റേഷനിലേക്ക് നടക്ക്… ” (മറ്റേ സാറ്)
“അപ്പൊ സാറുമാർക്ക് പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലേ…ഓക്കേ . ഒരു 5min.. ”
“എന്തിന്.. ”
“ഇവിടുത്തെ കൗണ്ടറെ വിളിക്കട്ടെ… അയാളുടെ ഗസ്റ്റാ ഞങ്ങൾ…..നിങ്ങൾ എന്റെ വൈഫിനോട് അഭമര്യാദയായി പെരുമാറിയത് അങ്ങേർ അറിയട്ടെ… ”
റബ്ബേ.. കൗണ്ടറെ വിളിക്കാൻ നമ്പർ പോയിട്ട് ഫോണിൽ ചാർജ് പോലും ഇല്ലാ…..പണി പാളിക്കല്ലേ…
“കൗണ്ടറെ നിങ്ങൾ അറിയോ.. ”
അറിയോന്നോ.. ഞങ്ങൾ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു… സംശയുമുണ്ടോ… ”
“അതിന്ന് അദ്ദേഹത്തിന്ന് പുറത്തുമായി ബന്ധം ഇല്ലല്ലോ… ”
“ആര് പറഞ്ഞു…. അദ്ദേഹത്തിന്റെ ചെറുമകൻ റാമും ഞാനും തമ്മിൽ തിക് ഫ്രണ്ട്‌സ് ആ.. അവൻ നാട്ടിലേക്ക് പോന്നപ്പോ അവന്റെ കൂടെ പോന്നതാ ഞങ്ങൾ… ഈ നാടൊക്കെ ഒന്ന് കാണാൻ… ”
അവൻ അങ്ങനെ എന്തൊക്കെയോ തട്ടിവിടുന്നുണ്ട്….
“ഓക്കേ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ നിങ്ങൾ ഇവളെ സ്റ്റേഷനിലേക്ക് കൊണ്ട് പോയിക്കോ.. ബാക്കി ഞാൻ നോക്കിക്കോളാം.. ഈ കാക്കി കുപ്പായം തെറിപ്പിക്കാൻ എനിക്കറിയാം… ”
“അയ്യോ.. വെണ്ടയ്യ്.. സോറി. എല്ലാത്തിനും സോറി.. ”
അതും പറഞ്ഞു അവര് അവിടുന്ന് സ്കൂട്ടായി..
അതിനു ശേഷം അവൻ ഇന്റെ നേരെ……
“എന്നോട് തട്ടിക്കേറാന് അനക്ക് നൂറ് നാവാണല്ലോ.. അതിൽ ഒരു 10% മതി ഇവരുടെ ഒക്കെ മുമ്പിൽ…. ഇപ്പൊ എന്തേയ്.. നാവിറങ്ങി പോയോ…. ”
അത് പറഞ്ഞു തിരിഞ്ഞതും ബസ് വന്നു… ഹാവു.. രക്ഷപ്പെട്ടു.. അല്ലെങ്കി അവന്റെ വായേല് ഇരിക്കുന്ന മൊത്തം കേപ്പിച്ചേനെ…..ഹമ്പോ … നമ്മളെന്തു ചെയ്തു.. പോലീസേരോട് തട്ടിക്കേറാനുള്ള ധൈര്യമൊന്നും എനിക്കില്ലാ.. ഹും…
ബസ്സിൽ കേറിയപ്പോ അടുത്ത പുകില്.. എനിക്ക് സീറ്റ് 17A ഉം അവന്ന് 24 ബി ഉം ആണ്.. നോക്കിയപ്പോ രണ്ടിലും ഒരോ ആണുങ്ങൾ വീതമുണ്ട്… അത് കണ്ടു അവള് ദയനീയമായി എന്നേ ഒന്ന് നോക്കി… കൂൾ എന്ന് കണ്ണടച്ചു കാണിച്ചു ഞാൻ അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു……എന്നാലും അവൾക്കൊരു പേടിയുള്ള മാരി… പിന്നെ ഒന്നും നോകീല്ലാ.. എന്റെ അടുത്തിരിക്കുന്ന ചേട്ടനോട് അവളുടെ സീറ്റിൽ ഇരിക്കോന്ന് ചോദിച്ചു…
“ഓ.. അതിനെന്താ.. മിസ്സിസിനെ ഇങ്ങോട്ട് ഇരുത്തിക്കോ… ”
അങ്ങനെ ആ കുരിശിനെ എന്റെ അടുത്തിരുത്തി…
ആഹ്.. അപ്പൊ കയറിങ് ഒക്കെ ആണ്.. ഹ്മ്മ്.. വിചാരിച്ച പോലെ ഒന്നും അല്ലാ..
ഞാൻ വിൻഡോ സീറ്റിൽ ഇരുന്നു….ഫായി ഇരുന്നപാടേ ഉറക്കം തുടങ്ങി…..രാത്രി ഒത്തിരി വൈകും ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്ക്…ആഹ്… എന്തായാലും ഒരിക്കലും മറക്കാനാകാത്ത രണ്ടു അടിപൊളി ദിനങ്ങൾ … കുറച്ചു ബുദ്ധിമുട്ടിയെങ്കിലും its a wonderful experience..ലൈഫിൽ ഒരിക്കലും അങ്ങനെത്തെ ഒന്നും കാണാൻ തുനിഞ്ഞറങ്ങില്ലാ..ഇതിപ്പോ ശരിക്കും ഒരു ലക്ക് അല്ലായിരുന്നോ ….. അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു ഞാനും ഉറങ്ങി പോയി….
“സ്റ്റാൻഡത്തി.. സ്റ്റാൻഡത്തി ….”
ഈ സൗണ്ട് കെട്ടാ ഞാനും ഫായിയും എണീറ്റത്…… സമയം ഒരുപാട് ആയിട്ടുണ്ട്… സ്റ്റാൻഡിൽ ആരൂല്ല അങ്ങനെ ……
ഞങ്ങൾ ഇറങ്ങിയതും അവള് ഒരു ഫോൺ ബൂത്തിൽ കേറി ആർക്കോ ഫോൺ ചെയ്തു … ഞാൻ അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു… ഇനിപ്പോ ഇവിടുന്ന് പോകാന് ഏതേലും മാക്രികളെ വിളിക്കാം……അപ്പോത്തിന് ഫോൺ വിളി കഴിഞ്ഞു അവളെന്റെ അടുത്ത് വന്നിരുന്നു….
“ഫോൺ വിളിക്കാൻ അന്റടുത് പൈസ ഉണ്ടോ…”
“ചില്ലറ ഉണ്ട്.. ദേ.. നോക്കിയേ…. ”
അവള് ബാഗിന്റെ ഒരു അറ കാണിച്ചു.. അതിൽ നിറയെ ചില്ലറയാണ്..
“പിച്ചക്കാരി തന്നെ.. ഹഹഹ…. ”
“എന്താ…. ”
“ഒന്നുല്ലാ…. ”
“ഇന്നാ തന്റെ 50 പൈസ.. ബാക്കി 385 രൂപ ഞാൻ തരാം… ”
“എപ്പോ… ”
“എപ്പോ താൻ എനിക്ക് ഫോൺ വാങ്ങിത്തരുന്നോ അപ്പൊ… ”
“ഹഹഹ.. നടക്കാത്ത കാര്യം… ”
അപ്പഴേക്കും ഒരു ബുള്ളറ്റിൽ ഹെൽമെറ്റ് ധരിച്ചു ഒരാൾ ഞങ്ങളിൽ നിന്ന് കുറച്ചു അകലെ വന്നു നിന്നു… ഹെൽമെറ്റ് ഊരി അവൻ അല്ലു എന്ന് അവളെ വിളിച്ചു… കാണാൻ ഒരു മൊഞ്ചൻ…..
“അപ്പോ ഫായി …ശരി…. ഞാൻ പോട്ടെ… ”
അപ്പോ ഇവനെയായിരിക്കോ ഇവൾ വിളിച്ചത്…അവളുടെ ബോയ് ഫ്രണ്ട് ആകുമോ….????
“ഫായി. ..എന്താ ആലോയ്ക്കുന്നേ…എന്റെ ആളാ…അന്റെ ഭാഷയിൽ പറഞ്ഞാ ഞാന്‍ സ്വപ്നത്തിൽ ചെന്ന് പേടിപ്പിക്കുന്ന ആള്..ഹഹഹ….”
അതും പറഞ്ഞു ഒരു ചിരിയും ചിരിച്ചു അവളവന്റെ പിന്നില് പോയി കേറിയതും വണ്ടി ചീറിപ്പാഞ്ഞു പോയി….
ഇനിയവൻ ശരിക്കും അവളുടെ ബോയ് ഫ്രണ്ട് ആകോ..ഏയ്….ആയാലും അല്ലങ്കിലും എനിക്കെന്താ… ഫായി.. അവളൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത സാധനാ….. പിന്നേ സ്പെഷ്യൽ കേസ്.. അല്ലങ്കിൽ ആരെങ്കിലും ഈ നട്ടപ്പാതിരാക്ക് ബോയ് ഫ്രണ്ടിന്റെ കൂടെ പോകോ….അവൾക് മുഴുത്ത വട്ടാ…. അവളെന്തെങ്കിലും ആകട്ടെ…
ഞാൻ എന്തിനാ അവളെ കുറിച്ച് ഇത്ര വെറീട് ആവുന്നത്.. ഫായി.. അവള് താൻ സങ്കല്പിച്ച പോലൊരു പെണ്ണല്ലാ…ഒറ്റ ദിവസത്തെ പരിചയം…അവളാരാണോ എന്താണോ എന്നൊന്നും തനിക്കറിയില്ലാ… സോ.. വിട്ട് കള….പിന്നെ ഒന്നും ആലോചിക്കാതെ ബൂത്തിൽ കേറി നിച്ചൂനെ വിളിച്ചു വരാൻ പറഞ്ഞു…
♡♡♡
“ആരോടാ.. നീ ഇത്ര നേരം കിന്നരിച്ചത്…??. ”
“ഇന്റെ പൊന്ന് റാഷി… അതൊക്കെ നമ്മുടെ ആളാ… ”
” ടി.. ടി..റാഷിന്നോ.. . ഇയ്യോ ഞാനോ മൂത്തത്…..ആഹ്.. ഈയ്യിടെ ആയിട്ട് അനക്ക് ഇന്നോട് തീരെ ബഹുമാനല്ലാട്ടോ ..അടി മേടിക്കും… എവിടെയായിരുന്നു മാഡം .. ഇന്നലെ എത്തേണ്ടതാണല്ലോ… ”
“റാഷി.. കൂൾ… എല്ലാ ആങ്ങളമാരേം പോലെ ഇങ്ങനെ പെങ്ങമ്മാരെ സംശയിക്കല്ലേ… ഒരു വലിയൊരു ആള് വന്ന്ക്ണ്.. ”
നിങ്ങളെന്താ ഇങ്ങനെ നോക്കുന്നത്.. ഓ.. ഇപ്പൊ പിടി കിട്ടി… അത് ഞാൻ ആ പൊട്ടനെ പറ്റിക്കാൻ പറഞ്ഞതല്ലേ.. അവൻ കുറേ ആയി ഇന്നേ കളിയാക്കാൻ തുടങ്ങീട്ട്.. അന്നേ കെട്ടുന്നവന്റെ വിധി എന്നൊക്കെ പറഞ്.. അതൊന്ന് മാറ്റാൻ വേണ്ടി തട്ടി വിട്ടതാ.. സോറി.. സോറി…. പിന്നെ ഇത് ഇമ്മടെ പുന്നാര ഇക്ക റാഷിദ് എന്ന എന്റെ റാഷി.. സൽസ്വഭാവി.. കാര്യപ്രാപ്തിയുള്ളവൻ…സുന്ദരൻ… സുശീലൻ.. സുമുഖൻ .. ഇതൊക്കെയാ ഇവനെ കുറിച്ച് എല്ലാരുടേം വിചാരം.. പക്ഷേ. തനി കൂതറയാണെന്ന് എനിക്ക് അതായത് നിങ്ങളുടെ ഈ അല്ലുന് മാത്രേ അറിയൂ…എന്റെ ബോയ് ഫ്രണ്ടും ഞാൻ സ്വപ്നത്തിൽ പോയി പേടിപ്പിച്ചു കൊല്ലുന്ന ആളുമൊക്കെ നമ്മടെ ഇക്ക തന്നെ … ആളൊരു യാത്രാപ്രിയനാ ….
അത് കൊണ്ട് ആ ഗ്രാമത്തിൽ എത്തിയതും ആദിയെ പരിചയപ്പെട്ടതും ഹസ്ബൻഡ് ആൻഡ് വൈഫ് കളിച്ചതും അവനെ കൊണ്ട് ബില്ല് അടപ്പിച്ചതും ഒക്കെ ഇക്കാക് പറഞ്ഞു കൊടുത്തു ..
“എടി.. ദുഷ്ടേ.. നീ എന്ത് പണിയാ കാണിച്ചേ.. ”
“ഞാൻ എന്താ കാണിച്ചേ.. ഇനി ഞാൻ അവനെ കൊണ്ട് ബില്ല് അടപ്പിച്ചത് അനക്ക് പറ്റിയില്ലേ.. ”
“അല്ലാ.. ”
പിന്നെ ….അവനെ അവടെ ഒറ്റക്കാക്കി പോന്നതോ ..?.”
“അതും അല്ലാ.. എടി .. പോത്തേ…. ഇന്റെ അളിയൻ ഇത്ര അടുത്തുണ്ടായിട്ട് ഇയ്യെനിക്ക് പരിചയപ്പെടുത്തി തന്നില്ലല്ലോ… ”
“അളിയനോ…!!!😲. ”
“ആ എന്താപ്പോ ഓന്റെ പേര് … ആ… ആദി… ”
“അവൻ അന്റെ അളിയനാണെന്ന് അന്നോട് ആരാ പറഞ്ഞത്…. അല്ലാ.. ഏത് വകേല്.. . ”
“അന്റെ കേട്യോൻ പിന്നെ ഇന്റെ ആരാ…”
“അതിന് ഞാൻ കെട്ടിയിട്ടില്ലല്ലോ.. ”
“അപ്പൊ കെട്ടിയില്ലേ.. ”
“എടാ മരങ്ങോടൻ ഇക്കാ… ഞാൻ കെട്ടിയിട്ടില്ലാ.. കെട്ടിയ പോലെ അഭിനയിച്ചു എന്നല്ലേ പറഞ്ഞേ….”
“i am the sorry അല്ലു .. I am the sorry.. ”
” ഹ്മ്മ്മ് …. വാലും തലേം മാത്രം കേട്ട് എടുത്തു ചാടാൻ നിക്കല്ലേ….
മര്യാദക്ക് ഹോസ്പിറ്റലിൽക്ക് വിട്ടോ… എനിക്കെന്റെ ഉപ്പാനെ കാണണം.. ”
“ആ ശരി മാഡം.. അനക്ക് കഴിക്കാൻ ഒന്നും വേണ്ടേ.. ”
“വേണം.. വേണം അതൊക്കെ ഉപ്പാനെ കണ്ടതിനു ശേഷം .. എന്നാലേ തിന്നാൻ ഉഷാർ കിട്ടൊള്ളു.. ”
“എന്നേ മുടിപ്പിക്കുമെന്ന് പറ.. ”
“ആ അങ്ങനെ വേണമെങ്കിൽ പറയാം.. ഹഹഹ.. ”
അങ്ങനെ ഒരു വിധം തല്ലു കൂടി ഹോസ്പിറ്റലിൽ എത്തി…
♡♡♡
ഒരു പതിനഞ്ചു മിനിറ്റിൽ തന്നെ നിച്ചു വന്നു .. യാ അല്ലാഹ്.. ഞാൻ സ്വപ്നമോന്നുമല്ലല്ലോ കാണുന്നത്.. കണ്ണ് ഒന്നുടെ തിരുമ്പി നോക്കി….അല്ലാ.. സ്വപ്നല്ലാ .. അവൻ തന്നെ . പടച്ചോനെ.. കാക്ക മലർന്നു പറക്കോ…..paunctuality എന്താന്നറിയാത്ത ഇവൻ ഇത്ര പെട്ടന്ന് വന്നത് വിശ്വാസികനാകുന്നിലാ…
“അല്ല ഫായി…എവിടെ…? ”
“ആര് …? ”
“ഫായി.. എടുത്തു ..കാണില്ലല്ലോ… ”
അതും പറഞ്ഞവൻ ആരെയോ തിരയാ…
“നീ ആരെയാ ഈ നോക്കുന്നെ .?..”
“അന്റെ ഭാര്യയെ… ”
“ഭാര്യയയോ….!!!!”
“ആ.. ആ പെണ്ണ് എടുത്തടാ… ”
ഓ… ഇതാണോ കാര്യം..ആ കൂതറ കുല്ലുനെ കാണാനാ പുന്നാര മോൻ ഉറക്കം വരെ കളഞ്ഞു വന്നത്… അല്ലാ.. ഞാനും കരുതി.. ഇവൻ നന്നായെന്ന്… ഒക്കെ വെറുതെയായി…. അല്ലങ്കിലും ആ വേർഡ് ഇവന്റെ ഡിക്ഷണറിയിൽ ഇല്ലല്ലോ….
“അവള് പോയി.. ”
“പോയോ…!!😢.എപ്പോ.. ആരുടെ കൂടെ,, ”
“അവളുടെ ബോയ് ഫ്രണ്ടിന്റെ കൂടെ ..”
“ബോയ് ഫ്രണ്ടോ.. !!..ഈ നട്ടപ്പാതിരാക്ക് ഏത് ബോയ് ഫ്രണ്ട്… ഇജ്ജ് ഓളെ എവിടെയോ ഒളിപ്പിച്ചിട്ട് ചുമ്മാ കള്ളം പറയല്ലേ… ”
“കാര്യാടാ ചെക്കാ.. അവള് പോയി … ”
“അപ്പൊ അങ്ങനൊക്കെയാ കാര്യങ്ങളുടെ കിടപ്പ്.. മ്മ്.. എന്തായാലും ഓള് അത്ര ചൊർക്കൊന്നും കാണില്ലാ .. ചാള മേരി ലുക്ക് ആകും…അന്റെ കൂടെയൊക്കെ കൂടണോങ്കി അന്റൊരു ലുക്ക് വെച്ച് .. ആ.. ആവറേജ് ആവാനേ സ്‌കോപ് ഒള്ളു .. പിന്നെ ഫെമിനിസ്റ്റ് അല്ലേ… അത് കൊണ്ട് അതിന്റേതായ കുറേ കുഴപ്പങ്ങളും ഉണ്ടാകും അല്ലേ ഫായി… ”
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പണ്ടാരോ പറഞ്ഞത് പോലെ നിച്ചു സ്വയം ആശ്വാസം കണ്ടതാ.. എന്തായാലും നിങ്ങള്കിവനെ കുറിച്ച് മനസ്സിലായില്ലേ…ഗിരിരാജൻ കോഴി എന്ന് കേട്ടിട്ടുണ്ടോ.. ഞങ്ങടെ കുട്ടത്തിൽ അതിവനാ .. എന്തായാലും എരിതീയിൽ കുറച്ചൂടെ എണ്ണ ഒഴിക്കാം..ഒരു രസല്ലേ ….
“അല്ലടാ.. നല്ല ഒന്നാന്തരം മൊഞ്ചത്തി… നിച്ചൂ.. എന്താ പറയാ….ഹൂറി തന്നെ.. എന്റെ സാറേ… ഓളെ കണ്ടാ പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല്ലാ.. തട്ടത്തിനകത്തെ ഓൾടെ ആ മുഖം മാത്രം…. ഇത്രയും നേരം ഞാൻ എന്നേ തന്നെ കണ്ട്രോൾ ചെയ്യാൻ നോക്കിയ പാട് എനിക്കെ അറിയൂ.. ഹ്മ്മ്.. എന്ത് പറഞ്ഞിട്ടെന്താ… . വിധിയില്ല അളിയാ….വിധിയില്ലാ…..”
അപ്പൊ അവനൊന്ന് ശ്വാസം നേരെ വിട്ടു…..പിന്നെ ഒരു വളിച്ച ചിരിയും ചിരിച്ചോണ്ട് എന്തോ ആലോചിച്ച് …
“ടാ… പോയത് പോയി ഇനി നമ്മക്ക് അങ്ങട്ട് പോകല്ലേ… ” (നിച്ചു )
“പോകാൻ വരട്ടെ… ഒരു കടം തീർക്കാനുണ്ട് ”
“എന്ത് കടം..? ”
“അനക്ക് ഞാൻ തരാനുള്ള പൈസ മുതലും പലിശേം വെച്ച് ഇപ്പൊ അങ്ങട്ട് തരാന്ന് വെച്ചു… ”
“അതിന് ഇജ്ജ് ഇന്റെ അടുത്ത്ന്ന് എപ്പഴാ കടം വാങ്ങിയെ… എന്തായാലും തരാനുള്ളതൊന്നും എടുത്ത് വെക്കരുത് .. അപ്പപ്പോ കൊടുത്തു തീർക്കണം.. വേഗം തന്നോളൂ… ”
“ഇന്നാ പിടിച്ചോ.. ”
എന്നും പറഞ്ഞു ഞാൻ മുഷ്ടി ചുരുട്ടി അവന്ന് മുതലും പലിശേം അങ്ങട്ട് കൊടുത്തു തീർത്തു…
“അളിയാ.. ഇതെന്തിന്…. ”
” സൗത്തിൽ വന്ന് നിക്കാൻ പറഞ്ഞാ ഇജ്ജ് നോർത്തിൽ നിക്കും .. അല്ലേടാ.. ”
“എടാ.. ഒരു പറ്റ് പറ്റിപ്പോയി.. വിട്ട് കള… ”
“വിട്ട് കളയെ…. ഇജ്ജോറ്റൊരുത്തൻ കാരണാ കണ്ട കുഗ്രാമത്തിലൊക്കെ പോയി പെട്ടത്…എന്തൊക്കെ പ്രശ്നങ്ങൾ ഫേസ് ചെയ്തുന്നറിയോ … ”
“സോറി അളിയാ.. ക്ഷമി..എന്നാലും ഞാൻ കാരണം നിനക്കാ മൊഞ്ചത്തി കുട്ടിനെ പരിചയപ്പെടാൻ പറ്റീല്ലേ… അതിന് ഇജ്ജ് എന്നോട് താങ്ക്സാ പറയേണ്ടത്.. . ”
ഹ്മ്മ്… ഓളെ പരിചയപെട്ടതാ ഒക്കെ കുളാക്കീത്….
” എന്നിട്ട് ഇജ്ജ് എന്റെ ടിക്കറ്റ് എന്ത് ചെയ്തു… ”
“അത് എനിക്കൊരു മദാമ്മ കൊച്ചിനെ കിട്ടി..പാവം ടിക്കറ്റ് ഇല്ലായിരുന്നു .. ഞങ്ങള് ജോളി ആയിട്ട് ഇങ്ങനെ… ”
അവനൊരു കള്ള ചിരി ചിരിച്ചു….
“അളിയാ…. ഹ്മ്മ്മ്മ്…എന്നിട്ട് ..”
” എന്നിട്ടന്താ… അടുത്ത സ്റ്റേഷനിന്ന് സായിപ്പും കേറി.. ജോറായില്ലേ… ”
“കണക്കായി പോയി.. അനക്ക് അങ്ങനെ തന്നെ വേണം… ”
“പോടാ.. ”
അങ്ങനെ ഞങ്ങൾ ബൈക്കിൽ കേറി..
“എങ്ങോട്ടാ ഹാഷിയുടെ വീട്ടിലേക്കോ… അതോ നിന്റെ മാളിയേക്കൽ തറവാട്ടിലേക്കോ…”
“നീ ഇപ്പൊ എവിടുന്നാ വരുന്നത്..? ”
“ഹാഷിയുടെ വീട്ടീന്ന്.. ”
“എന്നാ എന്റെ തറവാട്ടിലേക്ക് വിട് .. അവിടുന്ന് നാളെ പോകാം ഹാഷിയുടെ വീട്ടിലേക്ക്.. ”
“അതൊക്കെ വിടാം.. പക്ഷേ ആര് അനക്ക് വാതിൽ തുറന്ന് തരും…. അന്റെ ഉപ്പാ ഹംസാഹാജി അറിഞ്ഞാൽ ഇനിക്ക് ആലോചിക്കാൻ കൂടി വയ്യാ….”
ശരിയാ.. രാത്രി ഒമ്പത് മണിക്കുള്ളിൽ വീട്ടിൽ കയറണമെന്നുള്ളത് ഉപ്പാന്റെ ഓർഡറാ….
” ടാ… . ഇയ്യി പറഞ്ഞാ ഹംസാഹാജിയുടെ മകനാ ഞാൻ അപ്പൊ അതിനുള്ള മറുമരുന്ന് ഒക്കെ എന്റെ കയ്യില് ഉണ്ട്.. ഇജ്ജ് വണ്ടി വിട്.. ”
“എന്ത് മരുന്ന്.. ”
” ട്ടൻണ്ടടെ….. ”
അതും പറഞ്ഞു ഞാൻ അവന്ന് വീടിന്റെ സ്പയർ കീ കാണിച്ചു കൊടുത്തു..
“ഇയ്യ് മാസ്സല്ലഡാ …. മരണ മാസ്സാ.. ”
അങ്ങനെ ബൈക്ക് തറവാട്ടിലേക്ക് വിട്ടു…
വീടിന് കുറച്ചു മുൻപ് തന്നെ ബൈക്ക് നിർത്തി.. എന്നിട്ട് അവിടെ ഒരിടത്തു സൈഡ് ആക്കി… ഗേറ്റ്ങേ തന്നെ സെക്യൂരിറ്റി കൂർക്കം വലിച്ചുറങ്ങാ.. ഗേറ്റ് പൂട്ടിയിട്ടും ഇണ്ട്…….ഇനി ഇയാൾ കാണാതെ കോമ്പൗണ്ടിലേക്ക് കടക്കണം…. അത് ചെറിയ കാര്യം… ഇയാളെയൊക്കെ ഫായി എത്ര വട്ടം പറ്റിച്ചതാ… ഹിഹിഹി… ഇങ്ങള് നോക്കൊന്നും വേണ്ടാ.. ഇതിന്റെ സ്ഥിരം പരിപാടിയാ.. അല്ലാതെ പിടിച്ചു നിക്കാൻ പറ്റോ…
അങ്ങനെ എന്നത്തേയും പോലെ പിന്നാമ്പുറത്തെ മതിലിന്റെ അവിടേക്ക് പോയി… അവിടെ ഞാനൊരു ചെറിയ കല്ല് വെച്ചിട്ടുണ്ട്… അതിലിൽ ചവിട്ടി മതിലിൽ കേറി… എന്നിട്ട് പിന്നിലേക്ക് നോക്കിയപ്പോ നമ്മടെ നിച്ചു ബലാല് വാ പൊളിച്ച് തല ചൊറിഞ്ഞു നിക്കാ…
“ടാ…വാ അടച്ചു വേഗം കേറി വാ… ”
ഞങ്ങൾ രണ്ടാളും മതിൽ ചാടി പതിയെ ശബ്ദം ഇണ്ടാകാതെ പിൻവശത്തേക്ക് നടന്നു…
എന്നിട്ട് പിന്നാമ്പുറത്തെ അടുക്കള ഡോർ സ്പെയർ കീ വെച്ച് തുറന്ന് അകത്തു കേറി…
സ്വന്തം വീട്ടിൽ കള്ളൻമാരെ പോലെ കയറേണ്ട ഒരു അവസ്ഥ.. ഓഹ്…
“ടാ.. മെല്ലെ.. സൗണ്ട് വെക്കല്ലേ.. ഇവിടെ ഉള്ളോർക് ചെവി കൂർപ്പ് കൂടുതലാ…. ”
ഞങ്ങൾ ഷൂ ഊരി കയ്യില് പിടിച്ചു പതിയെ അടുക്കള കടന്ന് ഹാൾ എത്തി…
അപ്പഴാണ് നിച്ചൂന്റെ കോപ്പിലെ അഭ്യാസം.. അവന്റെ കൈ തട്ടി ഒരു ഫ്ലവർ വെസ് താഴെ വീഴാൻ പോയതും ഭാഗ്യത്തിന് ഞാൻ അത് പിടിച്ചു ….
“ടാ… ഇജ്ജ് ഇപ്പൊത്തന്നെ ഒക്കെ കൊളാക്കോ.. ”
“സോറി അളിയാ.. അറിയാതെ…. ”
“മിണ്ടാതെ വേഗം വാ… ഇന്റെ റൂമിൽക് പോകാ… ”
റൂമിൽക് പോകാന്‍ സ്റ്റെയർ കേസ് കേറാൻ വേണ്ടി നിന്നതും ഹാളിൽ ലൈറ്റ് കത്തി….
റബ്ബേ…. ആരാണത്…..???
“നിച്ചു… തിരിഞ്ഞു നോക്ക്…. ആരാണെന്ന് .. ”
” ഇക്ക് പേടിയാ.. മിക്കവാറും അന്റെ ബാപ്പ ഹംസഹാജി തന്നെയാകും.. ഇപ്പൊ നമ്മടെ കാര്യത്തിൽ തീരുമാനമാകും…ഇജ്ജ് നോക്ക്… ”
അങ്ങനെ രണ്ടും കല്പിച്ചു തിരിഞ്ഞു നോക്കിയതും നമ്മടെ ഉമ്മച്ചി ആയിരുന്നു… ഷോ.. വെറുതെ കുറേ പേടിച്ചു….
“സ്വന്തം പൊരേല് കള്ളൻമാരെ പോലെ കയറി വരാൻ അനക്കൊക്കെ നാണം ഉണ്ടോടാ…. ”
“ഉമ്മച്ചി… മെല്ലെ പറയിമ് …. ഉപ്പ കേട്ടാ അത് മതി…. ”
” ഹ്മ്മ്മ്….. ”
” ഇന്റെ മുത്ത്……ചക്കര.. ”
” മതി .. മതി .. സോപ്പ് ഇട്ടത്… എവിടെന്നു ഇന്നലെ…. ”
“അത് പിന്നെ ബലിയ കഥയാ ഉമ്മാ.. പിന്നെ പറയാ… ഇപ്പൊ നല്ലോം വിശക്കുന്നുണ്ട്.. പിന്നെ ഉറക്കോം വരുന്നുണ്ട്.. ”
“ഉമ്മാ .. ഇന്നേ ഇങ്ങള് തെറ്റിദ്ധരിക്കല്ലി…ഇവനെ ഇവിടെ കൊടുന്നാക്കി എന്നൊരു തെറ്റ് മാത്രേ ഞാൻ ചെയ്തോളു… എന്ന് കരുതി ഇങ്ങളെനിക്ക് ചോർ തരാതിരിക്കരുത്…. ”
നമ്മടെ നിച്ചു ആണത്…. ഹഹഹ..
” രണ്ടാളും കണക്കാ.. ഇവിടെ ഇരിക്ക്.. ഇപ്പൊ കൊണ്ടരാ… ”
“അത് വേണ്ട ഉമ്മാ.. ഞങ്ങള് റൂമിൽക്ക് കൊണ്ടോയി കഴിച്ചോള്ളാ… ഉപ്പാ അറിഞ്ഞാ സീൻ ആകും.. പ്ലീസ്… ”
” ഹ്മ്മ്മ്… വേഗം തിന്ന് കിടക്കാൻ നോക്ക്.. രാവിലെ ബാപ്പാന്റെടുത്ത്ന്ന് വയറു നിറച്ചു കേക്കാളത്തല്ലേ… ”
“ഏ… അപ്പോ ഉപ്പ… ”
“അന്റെ ഉപ്പ കിടക്കുന്നോളം അന്നേ കാത്തു….ഇയ്യ് ഈ നട്ടപ്പാതിരാക്ക് കയറി വരുന്നതിനൊക്കെ ഞാനാ വാതിൽ തുറന്നു തരുന്നെന്നാ അന്റെ ഉപ്പാന്റെ വിചാരം…..എന്തായാലും നാളെ ഉപ്പാനെ കാണാൻ പറഞ്ഞിട്ടുണ്ട്……”
” തീരുമാനായി…. ”
“അത് നാളെ അല്ലേ.. അപ്പൊ നോക്കാ…ഇജ്ജ് വേഗം പോന്നാ നിച്ചൂ … വിശന്നിട്ടു കണ്ണ് കാണുന്നില്ലാ… ”
അങ്ങനെ വയറു ഫുള്ളാക്കി നാളെത്തെ മനോഹരമായ ഉപ്പാന്റെ വഴക്കും സ്വപ്നം കണ്ടോണ്ട് ഉറങ്ങി…
രാവിലെ ഉമ്മ വന്ന് വിളിക്കുമ്പഴാ ഞങ്ങള് രണ്ടാളും നീക്കുന്നെ….
“ടാ .. ഫായി… ടാ..രണ്ടാളും എണീക്ക്… ഉപ്പ അന്യോഷികുന്നുണ്ട്… ”
അത് കേട്ട് നിച്ചു ഞെട്ടി നീച്ചു…
” ഉമ്മാ.. കുഴപ്പാവോ… ” (നിച്ചു )
“ഇക്കറിയൂല്ലാ… വേഗം കുളിച്ചു റെഡി ആയി രണ്ടാളും താഴേക്ക് വരിം… ”
“അല്ലാ… ഞങ്ങള് വന്നെന്ന് ആരാ ഉപ്പാനോട് പറഞ്ഞേ… ഉമ്മ പറഞ്ഞോ ”
“ഞാൻ അല്ല.. അന്റെ ചങ്ങായീന്റെ പെങ്ങളെന്നെ ഓതി കൊടുത്തു..പുറത്തേക് പോകാൻ നിന്ന ഉപ്പാനെ അവിടെ പിടിച്ചിരുത്തേം ചെയ്തു…..ഞാൻ താഴേക്ക് പോയി ട്ടോ… ഇങ്ങള് വരിം… ”
“എടാ…തെണ്ടി.. നീക്ക്… ഉപ്പ വിളിക്കുന്നൂന്ന് .. ”
“അതിനെന്താടാ.. ”
“അതിനെന്താന്നോ… അനക്ക് എന്താ ഒരു പേടില്ലാതെ.. ”
“എന്തിന്.. ഇതൊക്കെ ഇമ്മള് കുറേ കണ്ടതാ… ഇതൊന്നും ഒരു പുത്തരി അല്ലാ…. ഉപ്പ കുറേ വഴക്ക് പറയും.. നമ്മളതൊക്കെ നല്ല അനുസരണയുള്ള കുട്ടികളായി കേട്ട് നിക്കും.. എന്നിട്ട് അവസാനത്തെ അടവങ്ങട്ട് പ്രയോഗിക്കും… ഇനി ആവർത്തിക്കില്ല ഉപ്പാ…. അപ്പൊ ഉപ്പ ഒന്ന് നീട്ടി മൂളി അകത്തേക്ക് പോകും അപ്പൊ നമ്മൾ അവിടുന്ന് സ്കൂട്ട് ആകും …. ഇത്രേ
ഒള്ളു കാര്യം… ”
“ഇത്രയും വലിയ കാര്യം ഇങ്ങനെ സിമ്പിൾ ആക്കി പറയുന്ന ഇജ്ജ് മഹാനാടാ മഹാൻ ”
ഞങ്ങള് വേഗം കുളിച്ചു ഹാഷിടെ വീട്ടിൽ പോകാൻ റെഡി ആയി …. എന്നിട്ട് താഴേക്ക് ചെന്നു…
ഉപ്പ സിറ്റ് ഔട്ടിൽ ആണ്… ഞങ്ങള് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ബാഗൊക്കെ എടുത്ത് ഉമ്മാനോട് യാത്ര പറഞ്ഞു…
സിറ്റ് ഔട്ടിൽ ഉപ്പയും തൊട്ടടുത്ത് ആ കാന്താരിയും ഇണ്ട്…. ഇന്റെ പെങ്ങളായത്കൊണ്ട് പറയല്ലാ… പാരവെപ്പ് ഈ ഗുണ്ടുമുളകിന്റെ കൂടെപ്പിറപ്പാ…ഗുണ്ടുമുളക് എന്നുള്ളത് ഞാൻ ഓളെ വിളിക്കുന്ന പേരാണ്… ഓളെ ശരിക്കുള്ള പേര് അതോണ്ട് ഞാൻ മറന്നും പോയി.. ഇങ്ങൾക്ക് അറിയണോങ്കി ഓളോട് ചോയ്ച്ചോളിം…
പിശാശ് നല്ല ഇളീല്ലാ..വെച്ചിട്ടുണ്ടടി.. ഈ ട്രിപ്പ് ഒന്ന് കഴിഞ്ഞു വന്നോട്ടെ…. ഞാൻ മനസ്സില് പറഞ്ഞു… എന്നിട്ട് ഉപ്പാനോടായി…
“ഉപ്പാ .. ”
“എന്താ ഫായി … നീ ഇങ്ങനെ തീരെ ഉത്തരവാദിത്വബോധം ഇല്ലാണ്ട്.. നീയല്ലേ മൂത്തത്.. അന്നേ കണ്ടിട്ടല്ലേ താഴള്ളത് പഠിക്കാ… ”
“അത് ഉപ്പാ… ”
“എത്രീസായി ഇജ്ജ് പെരേന്ന് പോയിട്ട്…ഫോൺ വിളിച്ചാ എടുക്കൂല്ലാ.. ”
“ഒരു പ്രതേക സാഹചര്യം… ”
“എന്തായാലും ഒന്ന് വിളിച്ചു പറഞ്ഞൂടെ.. അന്റെ ഉമ്മാനെ പറ്റിയെങ്കിലും ഒരു വിചാരം വേണ്ടേ… ”
“ഇനി ആവർത്തിക്കില്ല ഉപ്പാ…. ”
” ഹ്മ്മ്മ്…. ”
ഉപ്പ അകത്തേക്ക് പോകാനായി എഴുനേറ്റു.. അപ്പൊ ആ ഗുണ്ടുമൊളക് എന്നേ നോക്കി കൊഞ്ഞനം കുത്താ.. കുരിപ്പ്…..
ഞങ്ങള് പൊറത്തേക്ക് ഇറങ്ങാൻ നിന്നതും….
” ഫായി .. എങ്ങോട്ടാ ബാഗൊക്കെ ആയിട്ട്… ”
“അത് ഉപ്പാ.. ഹാഷിടെ പെങ്ങളുടെ കല്യാണം.. അന്ന് പറഞ്ഞിരുന്നില്ലേ…. രണ്ടീസത്തിനുള്ളിൽ വരും… ”
“ഹ്മ്മ്മ് .. ”
ഒന്ന് മൂളി ഉപ്പ അകത്തേക്ക് പോയി.. ഇനി അവിടെ നിന്നാ പണിയാകും എന്ന് കരുതി ഞങ്ങള് വേഗം ബൈക്ക് എടുത്തു ഹാഷീടെ വീട്ടിൽക് വിട്ടു…
” സുനാമി വന്നത് വെള്ളപ്പൊക്കത്തിൽ ഒതുങ്ങി .. അല്ലേ ഫായി… ”
“അതെ…. ഹഹഹ .. ”
“അന്റെ പെങ്ങള് ആളൊട്ടും ശരിയല്ലാട്ടോ.. ”
” ഗുണ്ടുമുളക്.. ഓൾക് ഞാൻ വെച്ചിട്ടുണ്ട്.. ”
ഹാഷിയുടെ വീട്ടിൽ എത്തിയപ്പോ എല്ലാ മാക്രികളും അവിടെ ഉണ്ടായിരുന്നു.. പിന്നെ ഞങ്ങള് നിക്കാഹ് പൊളിച്ചടുക്കി….
ഇന്നാണ് കല്യാണം… എല്ലാ മാക്രികളും ഒരോ വഴിക്കാ.. മെയിൻ പരിപാടി വായിനോട്ടം..ഹാഷിടെ പെങ്ങളെ കൂട്ടുകാരൊക്കെ വന്നിട്ടുണ്ട്….അവരെ കണ്ടതും അത്രയും നേരം നമ്മടെ കൂടെ നിന്ന നിച്ചു സ്കൂട്ട് ആയി….ഇപ്പൊ അവരുടെ പുറകേയാ നടപ്പ്..
“ടാ.. വെറുതെ ആ കുട്യോളുടെ വായിലിരിക്കണ കേക്കണ്ടാ ട്ടാ….ഓന്റൊരു ഒലിപ്പിക്കല്… ”
അപ്പൊ ഓന് ഇന്റെ അടുത്ത് വന്നിട്ട്…
“അളിയാ… ഇവിടുന്ന് പോകുമ്പത്തിന് ഒരെണ്ണത്തെ എന്തായാലും സെറ്റ് ആകണം… ഇയ്യ് ഇടങ്കോലിടല്ലേ… ”
“ഇല്ലാ.. U carry on.. ”
ഓർക്കൊക്കെ ജ്യൂസ് കൊടുക്കലും .. റൂമിൽ ഇരുത്തലും എന്തോക്കേണ് .. ഹഹഹ.. ഇമ്മളെ അതിന്ന് കിട്ടില്ലാ.. സോ…ഞാൻ കല്യാണ പന്തലിൽ ഫോൺ തോണ്ടീകോണ്ടിരിന്നു.. അപ്പോ നമ്മടെ ഹാഷി വന്ന് നിച്ചൂനെ വിളിച്ചു വരാൻ പറഞ്ഞു.. എന്തോ പണിയുണ്ടത്രേ.. ആ ഹിമാറ് പെണ്ണ്ങ്ങൾ എവിടെ ഉണ്ടോ അവിടെ കാണും.. ഞാൻ ഓനേം തിരഞ്ഞു അകത്തു കേറീ…പലേടത്തുംനോക്കി.. അവിടെ ഒന്നും ഇല്ലാ.. അവസാനം മോളിൽ കാണുമെന്നു കരുതി അങ്ങോട്ട് കയറാൻ നിന്നതും മുകളിലേക്ക് നോക്കിയ ഇമ്മള് അറിയാതെ അങ്ങനെ വാ പൊളിച്ച് ഒരു നിമിഷം നിന്നു പോയി…. ഇമ്മളാഗ്രഹിച്ചപോലത്തെ ഒരു കൊച്ച്…. എന്റെ ഹൂറി…പർദ്ദയിട്ട് മുഖം ഹിജാബ് കൊണ്ട് മറച്ച .. കരിമഷി കണ്ണ് മാത്രം കാണിച്ചു ഒരു മൊഞ്ചത്തി…. അതാ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരുന്നു… !!!!
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission