Skip to content

മജ്നു -പാർട്ട്‌ 4

majnu novel

✒റിച്ചൂസ്

ഇമ്മളാഗ്രഹിച്ചപോലത്തെ ഒരു കൊച്ച്…. എന്റെ ഹൂറി…പർദ്ദയിട്ട് മുഖം ഹിജാബ് കൊണ്ട് മറച്ച .. കരിമഷി കണ്ണ് മാത്രം കാണിച്ചു ഒരു മൊഞ്ചത്തി…. അതാ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരുന്നു… !!!!

അവള് ഇറങ്ങി താഴെ എത്തിയതൊന്നും ഞാൻ അറിഞ്ഞിട്ടില്ലാ… ഞാൻ വേറെ ഏതോ ലോകത്തേക്ക് പോയി….ആരാണിവൾ..??….അറിയില്ല.. പക്ഷേ.. ഞാൻ ആഗ്രഹിച്ചത് ഇങ്ങനെ ഒരുത്തിയെ അല്ലേ..ഫായി ഇവള്.. നിനക്കുള്ളതാ… നിന്റെ പെണ്ണ്.. സോ.. വിട്ട് കളയരുത്…. ഞാൻ ഒരു സ്വപ്നലോകത്തെന്നപോലെ മതിമറന്നു അങ്ങനെ നിന്നു… അവളുടെ കൂടെ തന്നെ ഇറങ്ങി വന്ന പടയിലെ ഒരുത്തി “ഇക്കാ ഒന്ന് മാറിനിക്കോ” എന്ന് പറഞ്ഞപ്പഴാ ഞാൻ സ്വബോധത്തിലേക്ക് വന്നത് പോലും…..
അപ്പഴേക്കും നമ്മടെ ഹൂറി കണ്ണിന്നു മറന്നിരുന്നു…. ഇതെവിടെ പോയി…?? ഞാൻ അവിടെ ഒക്കെ ഒരേ തിരഞ്ഞു നോക്കി… അവസാനം ഞാൻ കണ്ടു പിടിച്ചു … അവളും ബാക്കി സിങ്കിടികളും നിന്ന് സെൽഫി എടുക്കാ…. ഇപ്പൊത്തന്നെ പോയി സംസാരിക്കണം… ഓള് ആരാണെന്ന് അറിയണം……എന്നൊക്കെ കരുതി ഓളടുത്ത്ക്ക് പോകാൻ നിന്നതും അവള് മാത്രം അവരോടൊക്കെ ഇപ്പൊ വരാമെന്നു ആംഗ്യം കാണിച്ചു എങ്ങോട്ടോ പോയി… ഞാൻ അവള് അറിയാതെ അവളെ പിന്തുടർന്ന് ഒടുക്കം അവളൊരു റൂമിലേക്ക് കയറി വാതിലങ്ങടച്ചു…..ഷിറ്റ്..ഇത് ഷാന മോളെ റൂം അല്ലേ…. മിക്കവാറും ഇവള് ഷാന മോളേ ഫ്രണ്ട് ആയിരിക്കും .. അവളോട് ചോദിച്ചാ മൊത്തം ഡീറ്റെയിൽസും കിട്ടും…ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടന്നും എന്തിന് ആ കോണിയുടെ അവിടെ അവളെ നോക്കി നിന്നപ്പോ പോലും ആ മൊഞ്ചത്തിയും എന്നേ ശ്രദ്ധിച്ചിട്ടില്ലാ… അങ്ങനെ അവളെ കുറിച്ച് ആലോചിച്ചു നികുമ്പഴാ ഞാൻ അത് കണ്ടത്… നമ്മടെ നിച്ചു…. ഒരുത്തിയെ കൈക്കുള്ളിലാക്കിയ ലക്ഷണമുണ്ട്…..ആ ചിരിയും സംസാരോം.. എന്തൊരു ഒലിപ്പിക്കലണേ..അവളുടെ കയ്യില് പിടിക്കുന്നു.. മൈലാഞ്ചിയെ പറ്റി കമെന്റടിക്കുന്നു.. . ഇപ്പൊ ശരിയാക്കി തരാം…

“ടാ.. നിച്ചു..നീ എന്തെടുക്കാ ഇവിടെ.. … ഹല ഒന്ന് വിളിച്ചാ നിനക്ക് ഫോൺ എടുത്താലെന്താ… അവള് ദേ ഇപ്പൊ എന്നേ വിളിച്ചു മേലാൽ സിനിമക്ക് പോകാം… ഐസ് ക്രീം പാർലറിൽ പോകാം എന്നൊന്നും പറഞ്ഞു ഇനി അവളെ വിളിക്കരുത് എന്ന് പറഞ്ഞു…. പാവം കൊച്ചെല്ലേടാ..”

“ഏത് ഹല….?? ”

“ഏത് ഹലാന്നോ…. നിന്റെ 4മത്തെ lover ഹലാ… അതോ അഞ്ചാമത്തെയാണോ… ? ”

“ടാ.. തെണ്ടി …. നാറി.. പോടാ… കുളമാകാണ്ട്….”

നിച്ചു ഫായിയുടെ കാലിൽ ചവിട്ടി കൊണ്ട് പിറുപിറുത്തു…

“സുമി.. അവൻ വെറുതെ തമാശ പറയുന്നതാ.. അല്ലടാ ഫായി.. ”

ആണെന്ന് പറയടാ കോപ്പേ…

“അല്ല ഇന്റെ പെങ്ങളെ…. ഹല ഇവന്റെ girl ഫ്രണ്ട് ആ.. 2yrs സീരിയസ് റീലേഷൻ…. ”

അത് കേട്ടതും ആ കുട്ടി നിച്ചൂനെ എന്തൊക്കെയോ പുതിയ പുതിയ തെറികൾ വിളിച്ചോണ്ട് അവിടുന്ന് പോയി…

“ടാ തെണ്ടി… ഒന്ന് സെറ്റ് ആയി വരേന്നു.. അപ്പഴാണ് ഓന്റെ കോപ്പിലെ ഹല.. ”

“ഹിഹിഹി…. അങ്ങനെ മോൻ ഇപ്പൊ കൂടുതൽ സെറ്റ് ആകണ്ടാ.. നടക്ക്.. നടക്കങ്ങട്ട് . ”

“അങ്ങനെ അതും കയ്യിന്ന് പോയി…”

“ഹഹഹഹ…നിനക്ക് ഇത് എന്തിന്റെ സുഗേടാ… ”

“എന്താ അറീല്ലടാ.. ഈ പെൺപിള്ളേരെ കാണുമ്പോ ഒരു അട്ട്രാക്ഷൻ….. എന്താവോ.. അവരോട് ഇങ്ങനെ സംസാരിച്ചു നിക്കാൻ തോന്നും… ‘

“അടി ഏത് വഴിക്കാ വരുന്നെന്നു മാത്രം നോക്കിയ മതി… ”

“ആണല്ലേ… ഹിഹിഹി… ”

“നടക്ക് .. നടക്ക്… ”

♡♡♡

ആ പർദ്ദക്കാരി കേറിയത് നമ്മടെ ഹാഷിയുടെ പെങ്ങള് ഷാനയുടെ മുറിയിലേക്കായിരുന്നു….പെട്ടന്ന് ആരോ അകത്തു കേറി വാതിലടച്ചു കുറ്റിയിട്ടപ്പോ തിരിഞ്ഞു നോക്കിയ ഷാന ഒന്ന് അമ്പരന്നു…

“ആ… ആരാ..? ”

“ആരാന്ന് പറഞ്ഞാ താൻ അറിയോ..?
അറിയില്ലായിരിക്കും.. എന്നാൽ എന്തിനാ വന്നത് എന്നറിഞ്ഞാൽ ചിലപ്പോൾ താൻ.. ”

“പ്ലീസ് . നിങ്ങളെ നിസാം വിട്ടതല്ലേ.. എന്നേ ഒന്നും ചെയ്യരുത്… ”

“നീ എന്താ അവന്റെ സ്നേഹം മനസ്സിലാകാതെ.. അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… അന്നും.. ഇപ്പഴും.. ഇനി എന്നും.. ”

“അവന്ന് മാത്രം സ്നേഹം ഉണ്ടായാ മതിയോ എനിക്കും വേണ്ടേ അവനോട്… ”

“ആ.. അതാണെന്റെ ഷാന കുട്ടി..”

എന്ന് പറഞ്ഞവൾ അവളുടെ ഹിജാബ് പൊന്തിച്ചു ..

“പറ്റിച്ചേ… ഹഹഹ.. ”

“അല്ലു.. നീ… ”

അതും പറഞ്ഞു അവള് അല്ലുനെ ഇടിക്കാൻ തുടങ്ങി…

“ഡി .. ദുഷ്ടേ.. ഞാനങ്ങു പേടിച്ചു പോയി…. ഹും.. ഓൾടോര് ആൾമാറാട്ടം… ”

പരിഭവം പറച്ചിൽ കഴിഞ്ഞു പിന്നെ അവള് അല്ലുനെ കെട്ടിപിടിച്ചു..

അവളുടെ നെഞ്ച് പടപടാ ഇടിക്കുന്നത് എനിക്ക് കേൾക്കാം … അതിന്ന് തന്നെ അവള് എത്ര മാത്രം പേടിച്ചിട്ടുണ്ടന്ന് എനിക്ക് മനസ്സിലായി…

“ഷാന.. ബി കൂൾ… അന്നോട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് ഇങ്ങനെ പേടിക്കേണ്ട കാര്യല്ലാന്ന്.. അവൻ നിന്നെ ഒന്നും ചെയ്യുല്ലാ… ഇതിപ്പോ ഞാൻ നിന്നെ ചുമ്മാ പറ്റിക്കാൻ…. അപ്പഴേക്കും ഓളുടെ മുട്ട് വിറച്ചു.. അപ്പൊ ഞാൻ കുറച്ചേരാം കൂടി ആക്ട് ചെയ്താ ഇജ്ജ് ആ നിപ്പില് മുള്ളോലോ.. ഹഹഹ… ”

“പോടീ… അല്ല.. അല്ലു… നീ എന്താ ഈ വേഷത്തിൽ…. ഞാൻ വെല്ല സ്വപ്നോം കാണാനോ.. മോഡേൺ ആയ അല്ലു പർദ്ദ ലുക്കിൽ… ഹ്മ്മ് ഹ്മ്മ്… എന്താണ് മോളേ ഈ മാറ്റത്തിന് പിന്നില്.. ”

“ഇന്റെ ഷാന .. ഒന്നും പരേണ്ടാ.. അതൊക്കെ ഒരു നീണ്ട കഥയാ..”

‘കേകട്ടെ . കേകട്ടെ… ”

അതും പറഞ്ഞു ഷാന ബെഡിൽ കേറി ഇരുന്നു…

♡♡♡

ട്രിപ്പ്‌ പാതിവഴി അവസാനിപ്പിച്ചാ ഞാൻ ഹോസ്പിറ്റലിൽ എത്തിയത്….എർണാകുളത്തെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ് ..ഇവിടെയാകുമ്പോ നാട്ടിലേക്കളും സ്വകാര്യങ്ങളും പ്രഗൽഭരായ ഡോക്ടഴ്സും ഉണ്ട്.. അതാ ഇവിടെത്തന്നെ ചൂസ് ചെയ്തേ… ഹോസ്പിറ്റലിൽ വെച്ച് ഉപ്പാനെ കണ്ടപ്പോ
എന്തോ ഒന്ന് അവരെ ഡിസ്റ്റർബ് ചെയ്യുന്നതായി തോന്നി.. അത് ഇന്റെ തോന്നല് മാത്രമാണെന്ന് കരുതി…

ഹോസ്പിറ്റലിൽ ഭയങ്കര മടുപ്പാ.. എത്രയെന്നു വെച്ചാ വെറുതെ ഇരിക്കാ… പിന്നെ എന്റെ ഫോൺ പോയത് കൊണ്ട് ആരെയും വിളിക്കാനും പറ്റാത്ത അവസ്ഥ.. അങ്ങനെ ഞാൻ ഇക്കാനോട് പറഞ്ഞു എന്റെ പഴേ ഫോണിലെ സിം ഡീആക്ടിവട്ട് ചെയ്ത് സെയിം നമ്പറിൽ പുതിയ ഒരണ്ണം എടുത്തു… ഒരു പുതിയ ഫോണും വാങ്ങി….

അങ്ങനെ ഇരിക്കെയാണ് എനിക്ക് ഷാനയുടെ കാൾ വന്നത്…

“അല്ലു .. ടാ.. ഇജ്ജ് എവിടെ …?? അമേരിക്കയിൽ എത്തിയോ..ട്രംപ്നെ കണ്ടോ .. ഹിഹിഹി…”

“ഓൾടൊരു അമേരിക്ക… ആകല്ലേ മോളേ… എടി പരട്ട കിളവി …അന്റെയൊക്കെ പ്രാർത്ഥനയുടെ ഫലമായി ആ ട്രിപ്പ്‌ ക്യാൻസൽ ആയി. ”

“ക്യാൻസൽ ആയോ…ഐവാ… അനക്ക് അങ്ങനെ തന്നെ വേണം… കയ്യില് അഞ്ചിന്റെ പൈസ ഇല്ല എന്നാലും മോഹോ.. മലേഷ്യ .. സിങ്കപ്പൂർ… ഹ്മ്മ്… അനക്കൊന്നും പറഞ്ഞതല്ല ഈ ട്രിപ്പ്‌ .. കേട്ടോടി… ”

“ടി.. ടി…വേണ്ടാ… ”

“എന്ത് പറ്റിയെടി.. ഒരിക്കൽ നീയും നിന്റെ ഇക്കയും ട്രിപ്പ്‌ വിട്ടൊരു കളിക്ക് നിക്കലില്ലല്ലോ.. പിന്നെ എന്ത് പറ്റി… ”

“ആഹ്ഹ്… ഉപ്പാക്ക് സുഖല്ലാനിട്ട് തിരിച്ചു പോന്നു.. എന്നിട്ട് പെട്ടത് ഒരു കോതീടെ മുമ്പിലും…. ജഗപൊക.. പിന്നെ ഗുണ്ടകളുമായി ഫയിറ്റ്… ഒരു കുഗ്രാമത്തിൽ കുറേ സീൻ വേറെ …ഹസ്ബൻഡ് വൈഫ്‌ അഭിനയം.. ഒന്നും പറേണ്ടാ…. എന്നിട്ട് എങ്ങനൊക്കെയോ ജീപ്പും ഒന്ന് രണ്ട് ബസ്സും ഒക്കെ കേറി അവസാനം ഇതാ ഈ ഹോസ്പിറ്റലിൽ എത്തി…..”

“ഈ ജേർണിയിൽ മൊത്തം അവനുണ്ടായിരുന്നു കൂടെ… ”

“ഹ്മ്മ്..എറണാകുളം ബസ് സ്റ്റാൻഡ് വരെ ഉണ്ടായിരുന്നു… ”

“എന്റെ പൊന്നോ .. എന്തൊക്കെയാ ഈ കേക്കണേ…..അപ്പൊ ഫൈനലി u മീറ്റ് ur soulmate.. ”

“എന്താ… !! ”

“അപ്പൊ അല്ലുന്റെ കോതീനെ അല്ലു കണ്ടുപിടിച്ചുന്ന് … ”

“ടി.. ടി.. കുരിപ്പേ .. നാവിനു ലൈസെൻസ് ഇല്ലാതെ ഒരോന്ന് വിളിച്ചു പറഞ്ഞാലുണ്ടല്ലോ… അടി മേടിക്കും ഇജ്ജ്… വെച്ചിട്ട് പോടീ. ”

“വെക്കല്ലേ വെക്കല്ലേ… ഉപ്പാക്ക് എങ്ങനെയുണ്ട്… ”

“കുഴപ്പല്യാ.. രണ്ടീസത്തിനുള്ളിൽ ഡിസ്ചാർജ് ആകാന്നാ ഡോക്ടർ പറഞ്ഞത് ..”

“ടി… അപ്പോ ടു ഡേയ്‌സ് കൂടി നീ എറണാകുളം കാണും ല്ലേ …”

“ആഹ്.. കാണും.. എന്തേയ്… ”

“നിന്നോട് ആദ്യം പറഞ്ഞ കാര്യം തന്നെ.. ട്രിപ്പ്‌ പോകാനെന്നു പറഞ്ഞാ ഇജ്ജ് ഇങ്ങോട്ട് വരാൻ പറ്റില്ലാന്ന് പറഞ്ഞത്.. ഇപ്പൊ നീ ഫ്രീ ആയി… ഇന്നലെ നിക്കാഹ് കഴിഞ്ഞു.. നാളെ കല്യാണം ആ .. അതിനെങ്കിലും ഒന്ന് വാടി….”

“ഷാന … അത്.. ടി.. ഉപ്പ സമ്മതിക്കോ അറീല്ലാ.. ”

“എല്ലാ ഊര് തെണ്ടലിഞ്ഞും അന്റെ ഉപ്പ സമ്മതിക്കും.. ഇന്റെ വീട്ടിൽക് ഒന്ന് വിളിച്ചാ സമ്മതിക്കില്ല.. എന്താ അതിന്റെ കാരണം..”

“ഇക്കറീലടോ.. എന്തായാലും ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ… ”

“എടി….എന്നേ ഇക്ക വിളിക്കുന്നുണ്ട്… ഞാൻ വെക്കാ.. ഇയ്യെന്തായാലും വരാൻ നോക്കട്ടാ. പ്ലീസ് ഡി…. ”

അതും പറഞ്ഞവൾ ഫോൺ വെച്ചു.. ഇനി ഉപ്പാനെ സമ്മതിപ്പിക്കണം… ഉപ്പ സമ്മതിച്ചാ മതിയായിരുന്നു…

റൂമിൽക് ചെന്നപ്പോ ഉപ്പയും ഉമ്മയും ഇക്കയും നല്ല സംസാരത്തിലാണ്…

“ആഹാ.. കാന്താരി എത്തിയോ… എന്താ.. അനക്ക് എന്തോ പറയാനുള്ള പോലെ.. ഉപ്പാന്റെ കുട്ടി പറ.. ”

ഇതാണ് ഇന്റെ ഉപ്പച്ചി .. മനസ്സില് കാണുന്നത് മാനത്തു കാണും..

“അത് ഉപ്പച്ചി.. ഷാന വിളിച്ചിരുന്നു.. ”

ഷാന എന്നുള്ള പേര് കേട്ടതും ഉപ്പന്റെയും ഉമ്മന്റേയും മുഖം വാടി..

‘മ്മ്മ്.. എന്നിട്ട്… ”

“നാളെ ഓളെ കല്യാണാ.. ചെല്ലാൻ.. ”

“വേണ്ടാ.. ഇവിടെ ഞാൻ ഒറ്റക്കാ.. ഇജ്ജ് പോയാ ഒരു കൈ സഹായത്തിന്..”

ഞാൻ പറഞ്ഞു പൂർത്തിയാകുന്നതിനു മുൻപ് ഉമ്മ ഇടംകോലിട്ടു…

“അതിന്ന് ഇക്ക ഇല്ലെ ഇവിടെ… എന്താ ഉമ്മി ഇങ്ങളിങ്ങനെ.. ഓള് നമ്മടെ അവിടെ ഹോസ്റ്റലിൽ ആയേനപ്പോ നമ്മടെ പെരീക്ക് എത്ര വട്ടം വന്നിട്ടുണ്ട്.. ഞാനോ.. ഓൾടെ വീട്ടിക്ക് എന്ന് വിളിക്കുമ്പോഴും ഓരോ ന്യായം പറഞ്ഞു നിങ്ങളത് മൊടക്കും.. എന്താ അത്.. ”

“കാരണം ഒന്നും ഇജ്ജാറിയണ്ടാ.. പോകണ്ടാന്ന് പറഞ്ഞാ പോകണ്ടാ അത്ര തന്നെ… ”

ഉമ്മി അത് പറഞ്ഞതും ഞാൻ ഉപ്പാനെ ദയനീയമായി ഒന്ന് നോക്കി… പക്ഷേ ഉപ്പ ഒന്നും പറഞ്ഞില്ലാ…. കണ്ണുമടച്ചു കിടന്നു… ആ ദേഷ്യത്തിൽ ഞാൻ റൂമിന്നെറങ്ങി പൊറത്തെ വരാന്തയിലുള്ള കസേരയിൽ പോയി ഇരുന്നു…

അല്ലു പുറത്തേക്ക് പോയതും റാഷി കാര്യങ്ങൾ തിരക്കാൻ തുടങ്ങി..

“എന്തിനാ ഉമ്മി ഇങ്ങളിങ്ങനെ ബേജാറാകുന്നത്..”

“മോനെ . റാഷി.. അനക്കറിയില്ലാ.. ഇന്റെ വല്ലിക്കാനെ… അന്റെ ഉപ്പാന്റെ കൂടെ ഇറങ്ങിയ അന്ന് പറഞ്ഞതാ… ഇന്റെ കുടുംബത്തിന്റെ അടിവേര് പറിക്കുമെന്ന്…”

“അതൊക്കെ ഇത്ര കാലായില്ലേ .. ഉമ്മാന്റെ ഇക്ക അതൊക്കെ മറന്നു കാണും… ”

“മറക്കേ.. ഇക്കാക്ക് വാക്ക് ഒന്നൊള്ളു.. ഉപ്പാനെ കൊണ്ട് ഇങ്ങട്ട് വരണ്ടാന്നു പറയാൻ തന്നെ കരണമതാ… റാഷി.. ഇജ്ജോളെ ഒന്ന് നോക്കിയോക്ക്.. ഞാൻ ചെറുപ്പത്തിൽ എങ്ങനെയായിരുന്നു അതിന്റെ പകർപ്പാണ് ഓള്…. ഇത് ആലോയ്ക്കുമ്പത്തന്നെ ആദിയാ…. ഓളെ ഈ നാട്ടിൽ എവിടെ ഒറ്റക്ക് വിടാനും പേടിയാ.. ആരെങ്കിലും തിരിച്ചറിഞ്ഞാലോ…. ഇജ്ജോളെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്…”

ഉമ്മിയുടെ നിർബന്ധപ്രകാരം റാഷി അല്ലുന്റെ അടുത്തേക്ക് ചെന്നു.. അല്ലു കരയാകും … ഒന്ന് സമാധാനിപ്പിക്കാ എന്നൊക്കെ കരുതി പോയ റാഷി കാണുന്നത് ബർഗർ വെട്ടി വിഴുങ്ങുന്ന അല്ലുനെ ആണ്..

“ഇന്റെ റബ്ബേ.. ഇതെന്തായി കാണുന്നത്… അങ്ങാടീ തോറ്റതിന് ആ പാവം ബെർഗറിനെ ഇങ്ങനെ പീഡിപ്പിക്കാണോ… ”

“ടാ.. റാഷി… വേണ്ടാ.. ഹും.. ”

അവള് വീണ്ടും കഴിപ്പ് തുടർന്നു…

“ടാ.. ഇക്കനോടും തെറ്റില്ലാ.. ഇന്റെ അല്ലു.. ഇജ്ജിങ്ങനെ കാര്യറിയാണ്ട് പെരുമാറല്ലേ… അനക്കറീല്ലേ .. നമ്മടെ ഉമ്മീടെ ബന്ധുക്കളൊക്കെ ഒന്നും ചെയ്യാൻ മടിക്കാത്തോരാ …. ഇജ്ജ് നമ്മടെ ഉമ്മിന്റെ അവസ്ഥ ഒന്ന് ആലോയ്‌ചോക്ക്.. ”

‘ഇക്കാ.. എനിക്കതോന്നും അറിയാത്തതല്ലല്ലോ .. ഷാന.. അത്രക്കും പറഞ്ഞോണ്ടാ… ഓളോട് എന്തോ വിരോധാള്ളോണ്ടാ ഓളെ വീട്ടിൽക് പോകാതെ എന്നൊക്കെയാ ഓൾടെ വിചാരം… ഇക്കാ .. പ്ലീസ് ഇക്കാ.. ഒന്ന് സമ്മതിപ്പിച്ചു താ.. ”

“ഏയ്യ്.. എനിക്കൊന്നും പറ്റൂല്ലാ.. ഉമ്മ പറഞ്ഞത് ഉപ്പാന്റെ വാക്കാ… അത് ഇനി ആര് വിചാരിച്ചാലും മാറ്റാൻ പറ്റൂല്ലാ.. ”

“അപ്പൊ പോണ്ടാന് ല്ലേ.. ”

“അതെന്നെ… ഇക്കാന്റെ കുട്ടിക്ക് ഒക്കെ മനസിലായല്ലോ… സമാധാനം..”

“പോണ്ടെങ്കിൽ പോണ്ടാ.. പിന്നേ.. ദേ.. നോക്ക്.. ഈ ഫോട്ടോസ് ഒക്കെ കൊള്ളാല്ലോ … ഇതൊക്കെ ഉമ്മേം ഉപ്പേം കണ്ടാ എങ്ങനെ ഇരിക്കും.. ഒലെ മരുമോളെ ഓല് ഒന്ന് കാണട്ടെ ല്ലേ… ”

അതും പറഞ്ഞു ഞാൻ ഇക്കയും ഇക്കാന്റെ ഗ്യാങിലെ ആരതി ചേച്ചിയും തമ്മിലുള്ള കുറച്ചു അടിപൊളി ഫോട്ടോസ് ഇന്റെ ഫോണിൽ കാണിച്ചു കൊടുത്തു…..ഭാഗ്യത്തിന് ഞാൻ അതൊക്കെ വേറെ ഒരു പെൻഡ്രൈവിൽ ആണ് സൂക്ഷിച്ചിരുന്നത്.. ഫോണിൽ ആയിരുന്നങ്കി പെട്ടേനെ…

“അല്ലാ.. അനക്കി ഫോട്ടോസ് ഒക്കെ എങ്ങനെ കിട്ടി…!!!..ഇതൊക്കെ എപ്പോ …..
ഇന്നാലും ഇപ്പൊ എന്താ….. അവള് ഇന്റെ ചങ്കല്ലേ… ”

“ഇക്കാക്ക് ചങ്ക് ആയിരിക്കാം.. പക്ഷേ.. ഈ ഫോട്ടോസ് കണ്ടാ ആരും പറയില്ലാ ചേച്ചി ഇക്കാന്റെ ചങ്ക് ആണെന്ന്… ആ .. നിപ്പ്.. ആ നോട്ടം …ഇന്റമ്മോ.. ദുൽകർ നിക്കോ ഇങ്ങനെ… അന്ന് ഒരു തമാശക്ക് എടുത്താ എന്തായാലും ഇപ്പൊ ഉപകാരപെട്ടല്ലോ… ഇക്കാക്ക് ഓർമ ഇല്ലേ.. അന്ന് ഇക്കാന്റെ ഫ്രണ്ട്സ് വീട്ടിൽ വന്നപ്പോ… മ്മ്മ്മ്.. മറന്നോ ..”

ഇങ്ങൾക്ക് കാര്യം മനസിലായില്ല അല്ലേ… ഒരിക്കെ ഇക്കാന്റെ ഫ്രണ്ട്സ് ഒക്കെ വീട്ടിൽക് വന്നപ്പോ സ്റ്റെയർ ഇറങ്ങുന്നതിനിടയിൽ ചേച്ചിടെ കാൽ സ്ലിപ്പായി വീഴാൻ പോയി.. ഇക്ക ചേച്ചീനെ പിടിച്ചതും രണ്ടും അതാ നിലത്ത്.. അതിന്റെ ഇടീൽ unexpected ആണേലും ചേച്ചിടെ വക ഒരു സ്മാൾ കിസ്സും… അന്ന് ഞാൻ അത് ഇന്റെ ഫോണിൽ ഒപ്പിയെടുത്തു.. പെൻഡ്രൈവിൽ ആക്കി വെച്ചു.. എങ്ങനെയുണ്ട് ഇന്റെ ഫുദ്ധി… കൊള്ളാല്ലേ… ഇത് വെച്ച ഈ അല്ലു ഒരു കളി കളിക്കും ..

“ഇക്കാ.. ഇതൊക്കെ ഉപ്പനേം ഉമ്മാനേം കാണിച് ഞാൻ ഒരു കലക്ക കലക്കും …പിന്നെ ചോദ്യം പറച്ചിലായി… ഈ അല്ലു വക്കീലാകുമ്പോ പ്രതിയായ ഇക്കാന്റെ നിരപരാധിത്വം തെളിയുമെന്ന വിചാരിക്കേ വേണ്ടാ… പിന്നെ അന്യ മതത്തിലെ ഒരാളെ പ്രേമിച്ചെന്ന്… ”

“പ്രേമിക്കേ.. !!”

“അല്ലാ.. നമ്മൾ അങ്ങനെ ആണല്ലോ പറയാ..I mean ഞാൻ… ചേച്ചിയും ഇക്കയും ഒടുക്കത്തെ ലവ് ആണെന്ന് …
പിന്നെ… അന്യ മതക്കാരിയെ പ്രേമിച്ചതിന് ഉപ്പ ചിലപ്പോ ചെറുതിയായിട്ട് ഈ തല ഒന്ന് വെട്ടുമായിരിക്കും.. അത്രേ ഒള്ളു.. പേടിക്കാനൊന്നുല്ലാ… ഇക്കാക്ക് വേറെ എവിടേലും പോയി പിച്ച എടുത്ത് ജീവിക്കാ…വീഗലാഗരെ സംരക്ഷിക്കാൻ ഇപ്പൊ ഇഷ്ട്ടം പോലെ അസോസിയേഷൻസ്‌ ഉണ്ട്… ഈ അല്ലു പറഞ്ഞാ പറഞ്ഞത് ചെയ്യും.. അതറിയാല്ലോ.. ”

“ഇന്റെ പൊന്ന് അല്ലു… ഇജ്ജ് ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ… ”

“പറയും.. ഇനീം പറയും… അപ്പൊ ഞാൻ പോകോട്ടെ… ഇന്റെ ചെരിപ്പ്.. ”

“അല്ലു.. നിക്ക് .. കോംപ്രമൈസ്.. നീ പറയുന്നത് ചെയ്യാം.. പ്ലീസ്… അത് ഒരേ കാണിക്കല്ലേ… ”

“അങ്ങനെ വഴിക്ക് വാ.. ഇനിക്ക് എങ്ങനെങ്കിലും ഷാനെടെ വീട്ടിൽ പോണം.. അതിന്ന് ഇക്ക ഉപ്പനേം ഉമ്മാനേം പറഞ്ഞു സമ്മതിപ്പിക്കണം… ”

“അല്ലു.. ഞാൻ എത്ര പറഞ്ഞാലും ഒര് കേൾക്കില്ല … ”

“ഇന്നാ വേണ്ടാ …..ബാക്കി ഒക്കെ വരുന്നോട്ത വെച്ച ഇജ്ജ് അനുഭവിച്ചോ…. ചേച്ചി നല്ല കൊച്ചാടാ.. അനക്ക് ചേരും… ”

“അല്ലു…ഇത് വല്ലാത്ത ട്രാപ് ആയിപ്പോയി ട്ടോ…. ഓക്കേ.. സമ്മതിച്ചു…ഉപ്പയും ഉമ്മയും സമ്മതിച്ചു ഇജ്ജ് അവിടേക്ക് പോകുമെന്ന് വിചാരിക്കണ്ടാ . സോ ഇന്റെ റിസ്കിൽ ഞാൻ അന്നേ വിടാം… Within 2 hrs..ഇജ് തിരിച്ചെത്തണം.. അതുവരെ ഞാൻ ഇജ്ജ് മാളിലോ ഫേഷ്യലിനോ മറ്റോ പോയെന്ന് പറഞ്ഞു പിടിച്ചു നിക്കാം… പറഞ്ഞ ടൈമിനുള്ളിൽ ഇജ്ജ് എത്തീലങ്കി പിന്നെ എന്നേ പറഞ്ഞിട്ട് കാര്യല്ലാട്ടോ .. ”

“ഡബിൾ ഓക്കേ.. ഇജ്ജ് മുത്താണ് റാഷി… ”

“നിക്ക് .. നിക്ക്…..പിന്നെ ഒരു കണ്ടിഷൻ കൂടി ഉണ്ട്… ഈ വേഷത്തിലൊന്നും അങ്ങോട്ട് പോകാൻ പറ്റൂല്ലാ… ഒരു പർദ്ദ ഇട്ട് ഹിജാബ്‌ കൊണ്ട് മുഖം മറക്കണം…. ”

“പർദ്ദയോ…അതൊന്നും പറ്റുലാ ”

“ആ . എന്തേയ്.. അനക്ക് പോണം എന്ന് അത്ര നിര്ബന്ധനെ അങ്ങനെ പോണം.. അല്ലെങ്കി അല്ലു ഇതൊന്നും നടക്കുലാട്ടോ… ”

“ഓക്കേ ഓക്കേ.. സമ്മതിച്ചു…. പർദ്ദ ഇടാം.. Within 2hrs കൊണ്ട് തിരിച്ചെത്താം… done .. ”

“ഇന്റെ റിസ്കിലാ അല്ലു.. അവസാനം എനിക്ക് പണി ഉണ്ടാകരുത്.. ഉമ്മ അറിഞ്ഞാ നമ്മളെ രണ്ടാളെ കാര്യോം അവതാളത്തിലാകും.. ”

“ഇല്ല ഇക്ക .. ഞാൻ ശ്രദ്ധിച്ചോളാ. ”

“ഇന്നാ ആ പെൻഡ്രൈവ് ഇങ് താ.. ”

“അയ്യടാ… എന്നിട്ട് വേണം നാളെ അന്റെ മനസ്സ് മാറാൻ… നടക്കൂലാ.. ഇതെന്റെ കയ്യില് തന്നെ ഇരിക്കട്ടെ… പോയി വന്നിട്ട് തരണോ വേണ്ടയോ എന്നതിനെ പറ്റി വേണേ നമ്മക്ക് ആലോയ്ക്കാ ട്ടോ…. ”

♡♡♡

“അങ്ങനെ ഞാൻ ഇതാ ഇവിടെ എത്തി.. ”

“ഹമ്പടി കള്ളി.. ഇജ്ജാൾ കൊള്ളാല്ലോ.. ”

“ഹഹഹ.. ഈ അല്ലു വിചാരിച്ചാ നടക്കാത്ത ഒന്നുല്ലാ.. ”

“ഹഹഹ… പാവം ഇക്ക.. ”

ഇതേ സമയം..

ഇവർ രണ്ടാളും ഇതിപ്പോ കുറേ നേരായല്ലോ…. എന്തായിരിക്കും അകത്തു പണി…

ആ മൊഞ്ചത്തിയെയും ഷാനയെയും പുറത്തേക്ക് കാണാനിട്ട് ഞാൻ കുറേ ആ വാതിലിന്റെ അവിടെ പോയി നോക്കി…
ഇവർ പുറത്തേക്ക് ഇറങ്ങുന്ന ലക്ഷണമില്ലല്ലോ… ഇന്റെ പെണ്ണേ.. ഒന്ന് വേഗം ഇറങ്ങി വാ.. അന്നേ ഒന്ന് കാണാൻ ഈ ഇക്ക വെയ്റ്റിംഗ്… ആ കണ്ണുകൾ.. ഇന്റള്ളോ.. ഇന്നേ മത്ത് പിടിപ്പിക്കുന്നു.. എവിടെയോ കണ്ടു മറന്ന ഓർമ എവിടെയാന്ന് നോ ഐഡിയ…

അങ്ങനെ ആലോചിച്ചു നിക്കുമ്പഴാ രണ്ടാളും ഡോർ തുറന്ന് പുറത്തേക്ക് വന്നത്.. ഞാൻ വേഗം അവിടെ ന്ന് മാറി… ഇപ്പഴും പെണ്ണ് മുഖം മറച്ചിട്ടാണ്… അവളുടെ മുമ്പിലേക്ക് ചെല്ലണോ.. അല്ലേ വേണ്ടാ….ഇനി ഒരിക്കൽ കൂടി നമ്മൾ തമ്മിൽ കണ്ടു മുട്ടിയാ പിന്നെ ഇജ്ജ് ഫായിക് വേണ്ടി ജനിച്ചവൾ തന്നെ…ഫായീടെ സ്വന്തം……എന്തായിരിക്കും ഓൾടെ പേര് ..എവിടെ ആയിരിക്കും ഓൾടെ നാട്…..ഇന്റെ ഫായി. ..അനക്ക് എന്തൊക്കെ അറിയണം…ഇജ്ജ്പ്പോ ഓളെ കണ്ടല്ലേ ഒൾളൂ…അതോണ്ട് സബൂറാക്….മ്മടെ ആലോചനേടെ ഇടേല് ഓല് എവിട്ക്കോ പോയീകുണൂ..ഇപ്പോ ഓരുടെ പൊടിപോലും അവിടെ ഇല്ലാ…..ചിലപ്പോള്‍ സ്റ്റേജിൽക്ക് പോയിക്കാണും. ..അവിടെ ചെന്ന് നോക്കാം. …

അങ്ങനെ സ്റ്റേജിൽക്ക് പോകാന്‍ വേണ്ടി നിന്നപ്പഴാ തൊട്ടടുത്ത റൂമിൽ വീണ്ടും നമ്മടെ നിച്ചു മഹാനേ കണ്ടത് ..അതും കുറേ പെമ്പിൾളാരെ നടുക്ക്. ..ഇവന് നേരത്തെ കൊടുത്തതൊന്നും പോരാന്ന് തോന്നുന്നു..ഒരു വഴി ഇണ്ട്…ഞാന്‍ കുറച്ചു കുട്ടികളെ വിളിച്ചു ഒരു കൂട്ടം അവരുടെ ചെവിയില്‍ പറഞ്ഞു കൊടുത്തു ..അവര് പറഞ്ഞ പോലെ ചെയ്തു. .ഇനിയാണ് കളി…ഹഹഹഹ. ..

ഞാൻ മാറി നിന്ന് അവരെന്താ ചെയ്യുന്നെന്ന് വീക്ഷിച്ചു..

“ഈ കയ്യില് ഞാനിട്ട് തരട്ടെ മൈലാഞ്ചി…. ”

“ഇക്കാക്ക് ഇടാനറിയോ….??. ”

“പിന്നെല്ലാ…..”

അവൻ ഒരു പെൺകുട്ടിയുടെ കൈ പിടിച്ചു വമ്പൻ തള്ളലാണ്… അപ്പഴാണ് നമ്മടെ കുട്ടികളുടെ എൻട്രി…. അവര് ഞാൻ പറഞ്ഞു കൊടുത്ത പോലെത്തന്നെ പ്രകടനം തുടങ്ങി…

“ഉപ്പച്ചി… അവനെന്നെ ഇടിച്ചിട്ടു….”

“എന്താ..!!!😦 ”

പെട്ടന്ന് അവരുടെ കൂട്ടത്തിലെ ഒരു ചെറിയ കൊച്ച് അവനെ കേറി ഉപ്പാന്ന് വിളിച്ചപ്പോ നമ്മടെ നിച്ചൂന്റെ കാറ്റ് പോയി.. ..ഇത് കേട്ട് അവിടെ നിക്കുന്ന പെൺപിള്ളേരൊക്കെ നേട്ടീകുണൂ..

“അതെ അങ്കിൾ.. ഇവനാ ഇടിച്ചിട്ടേ. ഞങ്ങള് കണ്ടതാ.. ”

“എന്താ.!!!. ഉപ്പാ.. അങ്കിൾ..??? എന്തൊക്കെയാ ഇത്…. കുട്ടിപിശാശേളേ.. കളിക്കാതെ പോയെ…”

“എന്താ അങ്കിൾ .. ഇതിനൊരു തീരുമാനം ഇണ്ടാക്ക്…..അങ്കിളിന്റെ മോനയല്ലേ അവൻ ഇടിച്ചിട്ടേ.. ”

“ടാ . ചെക്കാ .. ഇതെന്റെ പ്രോഡക്റ്റ് ഒന്നും അല്ലാ… പോയെ .. പോയെ.. വണ്ടി വിട്ടേ.. ”

“ഉപ്പാ……. ”

ആാാ കൊച്ചു കടന്നു കീറാൻ തുടങ്ങി…

“അങ്കിളെന്താ ഇങ്ങനെയൊക്കെ പറയുന്നേ…..അങ്കിളിന്റെ മോന്റെ കാര്യം അങ്കിളിനോട് അല്ലാതെ ആരോടാ പറയാ… ”

“ഇത് നല്ല കഥ ഇന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ലാ…. പിന്നെ എങ്ങനാ നിക്ക് കൊച്ച്… ”

ഇതാണ് പറ്റിയ ടൈം…ഇപ്പൊ പോയാ ഒക്കെ കുളമാക്കി കയ്യില് കൊടുക്കാം.. അല്ലങ്കിൽ അവൻ ആ പെൺപിള്ളേരെ കൺവിൻസ് ചെയ്യും…

ഞാൻ ഒന്നും അറിയാത്ത മട്ടിൽ
റൂമിലേക്ക് ചെന്നു…

“ടാ …..നിച്ചുവെ…. എന്താടാ അന്റെ കൊച്ച് അന്നോട് ഒരു പരാതി പറഞ്ഞിട്ട് ഇജ്ജ് ചെവികൊള്ളാത്തേ.. ”

“എന്റെ കൊച്ചോ… !!!”

ടാ… ഫായി തെണ്ടി.. നീ എനിക്കിട്ട് പണിയാല്ലേ…

നിച്ചു ഫായിയെ നോക്കി പിറുപിറുത്തു….

മനസ്സിലാക്കി കളഞ്ഞല്ലേ..ഹിഹിഹി ..

ഫായി അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു….

“പെങ്ങമ്മാരെ… ഇത്പോലെ ഒരാള്ക്ക് മൈലാഞ്ചി ഇട്ട് കൊടുത്തിട്ട് അവൾ അവന്റെ വീട്ടിൽ ഇരിപ്പുണ്ട്…. ഇതാണ് ഔട്ട്‌ പുട്ട്… ”

ഫായി ആ കൊച്ചിനെ എടുത്ത് പൊക്കിക്കൊണ്ട് പറഞ്ഞു….

ആ പെണ്കുട്ടികളൊക്കെ അവനെ നോക്കി അന്താളിച്ചു നിന്നു…

“ഇവൻ ചുമ്മാ പറയാ.. ഇതെന്റെ കൊച്ചൊന്നും അല്ലാ… ”

“എന്താടാ… സ്വന്തം മക്കളെ തള്ളിപ്പറയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്…. തന്തമാരെ ആദ്യായിട്ട് കാണാ.. ഇവിടെ ഈ നടന്നതൊക്കെ ഞാൻ അന്റെ കെട്യോളെ വിളിച്ചു പറേട്ടെ…. ”

“ഡാ… കളിക്ക് നിക്കലേട്ടാ…. ഇവൻ…. ”

“ചേട്ടൻ ഇനി വല്ലാണ്ടെ കിടന്നുരുളാണ്ടാ…വാടി .. നമ്മക്ക് പോകാം…. ”

എന്റെ അവസാനത്തെ ഡയലോഗ് കൂടി ആയപ്പോ ആ പെൺപിള്ളേരൊക്കെ നിച്ചുനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവിടുന്ന് പോയി..

“ടാ…. കുട്ടി പിശാശേളേ….”

“അയ്യോ ഓടിക്കോ… ”

അവൻ ആ കുട്ടികളെ ഒക്കെ റൂമിന്ന് ആട്ടിയോടിച്ചു….

“എടാ.. ദുഷ്ട്ടാ.. എന്നോട് ഈ ചതി വേണ്ടായിരുന്നു… അതിലെ ആ മഞ്ഞ കിളി ആൾമോസ്റ് വളഞ്ഞു വന്നതായിരുന്നു.. ഒക്കെ നശിപ്പിച്ചില്ലേ.. ”

“ഹഹഹഹ… നിനക്ക് എത്ര കിട്ടിയാലും മതിയാവില്ലാല്ലേ …….അവള് വളഞ്ഞാൽ നീ സ്ട്രൈറ് ആകും.. ”

“എന്ന് വെച്ചാ.. ??”

“തേപ്പേയ്.. തേപ്പ്… തേപ്പ്… സോ.. മോൻ നടക്ക് ട്ടാ …..അവിടെ നൂറുകൂട്ടം പണിയുണ്ട്…. ”

അങ്ങനെ സ്റ്റേജിലേക്ക് പോകാൻ നികുമ്പഴാ ഹാഷി പറഞ്ഞിട്ട് നിച്ചൂനെ വിളിക്കാനല്ലേ ഞാൻ അകത്തേക്ക് വന്നത് എന്ന കാര്യം ഓർത്തത്… അതോണ്ട് വേഗം ഒന്റെടുത്തേക്ക് ചെന്നു…. ഹാഷി പറഞ്ഞ പണി കഴിഞ്ഞ് ഞാനും നിച്ചുവും തൂണും ചാരി നിക്കുമ്പഴാണ് സ്റ്റേജിൽ നമ്മടെ ഹൂറി ഷാനയുടെയും അളിയന്റെയും അടുത്ത് നിന്ന് സംസാരിക്കുന്നത് കണ്ടത്…

അവളെ നോക്കി നിനല്കുമ്പോ ഞാൻ ഇനെ തന്നെ മറന്ന പോലെ…..

പിന്നെ ഒന്നും ആലോചിക്കാതെ ഫോൺ എടുത്ത് അവളുടെ സുറുമ കണ്ണുകൾ അതിൽ പകർത്തി… എന്ന് വെച്ചാൽ ഞാനൊരു ഫോട്ടോ എടുത്തൂന്… ഹിഹി… പിന്നെ ഒരിക്കൽ കാണുമ്പോ same to same ആണോന്ന് അറിയേണ്ടേ…. ഹിഹി.. എങ്ങനെയുണ്ട് ഇന്റെ ഫുദ്ധി…..അല്ലാ.. ഈ കണ്ണുകൾ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. എവിടെയാണെന്ന് മാത്രം ഓർമ കിട്ടുന്നില്ലാ…

“ഡാ… മരങ്ങോടാ… എന്ത് ആലോചിച് നില്കാ”

അതും പറഞ്ഞു ഹാഷി എന്റെ തലക്കൊരു കൊട്ട് തന്നു…. നോക്കിയപ്പോ ഇന്റെ ഗാങ് മൊത്തം ഉണ്ട് എന്റെ മുമ്പിൽ …. സോറി സോറി.. ഞാൻ നിങ്ങൾക് ഇവരെയൊന്നും പരിചയപ്പെടുത്തി തന്നില്ലല്ലോ…. ഞങ്ങൾ
SEVENS എന്നഅറിയപ്പെടുന്ന ഏഴഗ സംഗം… ഹിഹി… പേടിച്ചു പോയോ…. പേടിക്കണ്ട…. ഞങ്ങൾ നാല് ബോയ്സ്… അതായത് ഞാനും നിച്ചുവും ഹാഷിയും പിന്നെ സൽമാനും …. അതിന്റെ കൂടെ മൂന്ന് പെൺവാലുകൾ …ഡാനിയ ….ശ്രുതി.. പിന്നെ വായാടി മറിയമായ ജെബിനും … എങ്ങനെയുണ്ട് ഇന്റെ ഗാങ്…. ഇച്ചിരി നീളം കുടുതലാല്ലേ ..എന്താ ചെയ്യാ… ആരേം ചവിട്ടി പുറത്താകാൻ ഒക്കില്ലല്ലോ ….

“അനക് അടുത്ത പണി ഏത് വഴിക്ക് തരാം എന്നാലോചിക്കാ.. ഹിഹിഹി .. ”

“രണ്ടണം കിട്ടീന്റെ ഷീണം ഇപ്പഴും മാറീട്ടില്ല.. ഇനി ഈ കല്യാണ പെരേല്ലേ ഏതെങ്കിലും ഒരു പെണ്ണ് എനിക്ക് വളയോ… ”

“ഇല്ലാ.. അതിന് തന്ന്യാ അങ്ങനെ ചെയ്തേ.. പാവം.. ആ പെങ്കുട്യോൾ ജീവിച്ചു പൊക്കോട്ടെ…ഇജ്ജായിട്ട് ഒരേ ഒന്നും മുടിപ്പിക്കലെ… ”

എന്തായാലും ഇവന്റെ ആവശ്യം എനിക്ക് ഉള്ള സ്ഥിതിക്ക് ഇവനെ പിണക്കാതിരിക്കുന്നതാ നല്ലത്…എന്തായാലും ഇപ്പൊ ഈ ഹൂറീടെ കാര്യം പറഞ്ഞാൽ നിച്ചു പണി തരും…. അങ്ങനെയാണല്ലോ അവനിട്ട് കൊട്ടിയത്.. സോ… പിന്നെ ആവാം ….

ഞാൻ അവന്റെ തോളിൽ കയ്യിട്ട് കൊണ്ട്

“ഇന്റെ നിച്ചു .. ഇവളുമാരൊന്നും നിനക്ക് ചേരില്ലാ…ഇവരൊക്കെ ലോ ക്ലാസ്സ്‌… . നിനക്ക് ചേരുന്ന പെണ്ണിനെ ഞാൻ കണ്ടു പിടിച്ചു തരും.. പോരെ… ”

“മച്ചാനെ.. ഇജ്ജ് പൊളിയാ.. ഇന്നാ വാ… നമ്മുക്കൊന്ന് പോസ് ചെയ്തിട്ട് വരാം… ”

എന്നും പറഞ്ഞ് നിച്ചു ഞങ്ങളെ വലിച് സ്റ്റേജിലേക് കൊണ്ടോയി….

അവിടെ എത്തിയിട്ടും അവളുടെ പിന്നാല്ലേ ആയിരുന്നു ഇന്റെ കണ്ണുകൾ….

പക്ഷെ ക്യാമറ കണ്ണുകൾ ക്ലിക്ക് ചെയുന്ന സമയം അവൾ പുറത്തേക്ക് പോകുന്നത് കണ്ടു….

ഫോട്ടോ എടുത്ത് കഴിഞ്ഞതും അവന്റെ അളിയനോട് ഒന്നും മിണ്ടാതെ അവളെ തിരഞ്ഞു ഞാൻ പുറത്തേക്കിറങ്ങി….

എവിടെയും കണ്ടില്ലാ….

എന്തോ ഒന്ന് നഷ്ട്ടപെട്ട പോലെ… യാ റബ്ബേ വിധിയുള്ളതാണെങ്കിൽ ഈ കയ്യിൽ തന്നെ ഏല്പിക്കണെ.. .. ആമീൻ……

♡♡♡

കുറച് നേരം കഴിഞ്ഞതും ചെറുക്കനും പെണ്ണും ഇറങ്ങി….

ഷാന മോൾ ഹാഷിയെ പിടിച് കരഞ്ഞപോ ഞാനും ഓർത്തു… ഒരുനാൾ ഇന്റെ ഗുണ്ടൂസും ഇത് പോലെ പോകൂല്ലേ….. അതാലോചിച്ചപ്പോ അറിയാതെ ഇന്റെ കണ്ണുകളും നിറഞ്ഞു….

പക്ഷെ പിന്നെ ആലോചിച്ചപ്പോ 🎵ഡിയോ ഡിയോ ഡീസക്ക 🎵 കളികാനാ തോന്നിയത്….

എന്താണന്നല്ലേ നിങ്ങളിപ്പോ ആലോചിക്കുന്നത്… ആലോചിച് ആലോചിച് നിങ്ങള് തല പുണ്ണാക്കണ്ടാ … ഞാൻ തന്നെ പറഞ്ഞു തരാ….

1) അവൾ പോയാൽ പാരപണിയാൻ ആരുമുണ്ടാവില്ലാ ….. പാരപണിയൽന്ന് phd എടുത്തവളാ അവള്…. ഏത് വഴിക്കാ വരുന്നേന്നു പറയാൻ പറ്റൂല്ലാ…. ഇത്രയും മനോഹരമായ പാരകൾ സ്വാപ്നങ്ങളിൽ മാത്രം…

2)അവളെ അത്രക്കൊന്നും മിസ്സ്‌ ചെയ്യില്ലാ.. കാരണം ഇന്റെ കസിനുമായി അവളെ ചെറുപ്പത്തിൽ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്…..പാവം ചെക്കൻ….

3)അവളുടെ പരീക്ഷണ ശാലയിൽ നിന്ന് രക്ഷപെടാം…. അവളൊരു കുക്ക് ആണെന്നാണ് ഓള് പറേണത്.. പക്ഷെ അവളെന്താ ഉണ്ടാക്കിയതെന്ന് അവള്ക്കും തിന്നു കൊടുക്കുന്ന ഇനിക്കും അറിയില്ലാ…..

അങ്ങനെ അതിനൊരു തീരുമാനായി .. ഈ കരച്ചിൽ ഒഴിവാകാൻ വേണ്ടിയാകും അവളെ അവന്റെ തലയിൽ നേരത്തെ കെട്ടി വച്ചത്…. എടാ … അളിയാ . …നിന്റെ ഗതി അധോഗതി….

♡♡♡

വൈകുന്നേരം അവന്റെ വീട്ടുകാർ ഒക്കെ അങ്ങോട്ട്‌ പോകുന്നുണ്ട്…

ഞങ്ങളെയും കുറേ വിളിച്ചു.. പക്ഷെ മൂന്ന് പെണ്ണുങ്ങൾക്കും മടി…. അവര് പറയാ അവര്‍ക്ക് ആരേയും അറിയില്ലാ … പോസ്റ്റ്‌ ആവുമെന്നൊക്കെ …..കള്ളികളാ.. ഓർക്ക് ആ സമയം ഇവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങണം….അതിനാണ് ഈ മടിയൊക്കെ…..ഇവരൊക്കെ എറണാകുളത്ത് ആദ്യായിട്ടാ… അപ്പൊ പിന്നെ അവര്ടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്നു ഞാനും കരുതി… അങ്ങനെ ഞങ്ങള് അവിടേക്ക് പോകാതെ കറങ്ങാൻ തീരുമാനിച്ചു…..പിന്നെ ഇവിടെ അത്യാവശ്യം കാണാനുമുണ്ടല്ലോ…..

ഒരുവിധം എല്ലായിടത്തും ഇവരെ കൊണ്ട് കറങ്ങി… അവസാനം ലുലു മാള്… ഹിഹി.. എറണാകുളം വന്നിട്ട് ഇതിൽ കേറാതെ പറഞ്ഞു വിടുന്നത് ശെരിയാണോ….

അങ്ങനെ അവരുടെ ഷോപ്പിംഗ് ഒക്കെ കയിഞ്ഞ് ഞങ്ങളൊക്കെ ഒരു ഐസ് ക്രീമും കഴിച്ചു സെൽഫി എടുത്തു നില്കുമ്പോഴാ

“ഹേയ്.. ഫാദി … ”

ആരോ വിളിക്കുന്ന പോലെ തോന്നി ഞാൻ ചുറ്റും നോക്കി ….എന്നേ വിളിച്ച ആളെ കണ്ടു ഇന്റെ കണ്ണുകൾക്ക് തന്നെ വിശ്വസിക്കാനായില്ലാ.. പെട്ടു മോനെ…പെട്ടു…..

♡♡♡

രണ്ട് മണിക്കൂർ എന്ന് പറഞ്ഞിട്ട് ഞാൻ എത്തിയത് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടാ ..

പക്ഷെ റാഷി ആകപ്പാടെ പേടിച്ചിട്ടുണ്ട് …പിന്നേ കട്ട കലിപ്പിലും . അതിന് മാത്രം എന്താണാവോ?? ഉമ്മാന്റെ ഫാമിലി ഇത്രക്ക് ഡെയ്ജറസാണോ.. ?

“അല്ലു… നീ എവിടെയായിരുന്നു?.. ഞാൻ എത്ര പേടിച്ചെന്നോ… ഇജ്ജ് കുറച്ചേരാം കൂടി വെകീനങ്കി ഇജ്ജ് ഉമ്മാനേം ഉപ്പാനേം അനുസരിക്കാതെ പോയീന് അന്നേം.. ഇതിനൊക്കെ കൂട്ട് നിന്ന എന്നേം പള്ളിക്കാട്ടിക്ക് എടുത്തേനേ …”

“ഇക്കാ… സോറി… അവളെ കണ്ടിട്ട് വേഗം പോരണമെന്ന് കരുതിയതായിരുന്നു ..പക്ഷെ അത് പറ്റിയില്ലാ… സോറി…. ”

“ഹ്മ്മ്… ഇത് ലാസ്റ്റ്… ഇനി ഇപ്പരിവാടിക്കൊന്നും ഇന്നേ കിട്ടൂലാട്ടാ… ”

ഇനിയും അവസരം വരും.. ഇജ്ജ് കൂടെ നിക്കേം ചെയ്യും.. അതിനു പറ്റിയ ഒരു യമണ്ടൻ സാധനല്ലേ എന്റെ കയ്യിലുള്ളത്….

എന്ന് മനസ്സിൽ കരുതി ഞാൻ അവന്ന് ഇളിച്ചു കൊടുത്തു…

പിന്നീട് അവനോട് അവിടെത്തെ കാര്യങ്ങളൊക്കെ പങ്കുവെച്ചു…

കുറച് കഴിഞ്ഞതും ഡോക്ടർ വന്ന് ഉപ്പാനെ ചെക്ക് ചെയ്തു….

“സീ മിസ്റ്റർ റാഷിദ്‌….ഇപ്പൊ കുഴപ്പൊന്നുമില്ലാ… ബട്ട്‌ റസ്റ്റ്‌ നല്ലോണം എടുക്കാണം ….ധൻ .. നാളെ തന്നെ ഡിസ്ചാർജ് ചെയ്യാ…ഇന്ന് കൂടി ഇവിടെ കിടന്നോട്ടെ … ”

“ഒക്കെ ഡോക്ടർ ”

ഡോക്ടർ അതും പറഞ്ഞ് പോയി…

“ഉമ്മാ ഞാനൊന്ന് പുറത്ത് പോയി വരാ..”

റാഷി അത് പറഞ്ഞതും

“ഇക്കാ… ഇക്ക എങ്ങോട്ടാ …”

“എനിക്ക് ഒരു ഫ്രണ്ടിനെ കാണാനുണ്ട് ….”

“ഇന്നാ ഞാനും പോന്നോട്ടെ ”

“ഡീ ഡീ അത് വേണ്ടാ… ഇനിക്ക് വേറെ കുറയെ ആവിശ്യങ്ങളുണ്ട് …”

“അത് സാരല്ലാ… ഇന്നേ ലുലു മാളിൽ ഇറക്കിയാ മതി…. ”

“അത് വേണ്ടാ..”

“ഉമ്മാ… ഉമ്മാക്ക് ഞാൻ കുറച് ഫോട്ടോസ് കാണിച്ചു തരാട്ടോ… ”

“ആ കാണിക്ക് ”

ഉമ്മ അത് പറഞ്ഞതും ഞാൻ ഫോൺ എടുത്തു….

“ഡി.. നീ പോര് … ഞാൻ കൊണ്ടാക്കാ…”

“ഇന്നാ ഞാൻ പോയി വന്നിട്ട് കാണിക്കാട്ടോ… ”

അതും പറഞ്ഞവന്റെ പിന്നാലെ പോയി….

“ഡി.. വല്ലാതെ ആളവല്ലേ .. ”

“ഈ… ഇക്കാനോടും ഇനിക്ക് അതന്യാ പറയാനുളേ…. ഹിഹിഹി… ”

ഇനെ അവിടെ ഇറക്കി അവൻ ഫ്രണ്ടിനെ കാണാൻ പോയി….

♡♡♡

“ഹേയ്….റാം ….”

റബ്ബേ.. ഈ കുരിശെന്താ ഇവിടെ…കൂടെ കെട്യോളും ഇണ്ടല്ലോ … പണിയാവോ

“its a സർപ്രൈസ് മേൻ…. ”

“റിയലി…. എന്താ ഇവിടെ …..?? ”

“ഞങ്ങള് ഒന്ന് ചുറ്റാനിറങ്ങിയതാ….എവിടെ തന്റെ lovely വൈഫ് …. ”

“വൈഫോ .. !!!!”

ബാക്കി തെണ്ടികളാണത് …അവർക്കൊന്നും ഇക്കാര്യം അറിയില്ലല്ലോ.. നിച്ചുന്ന് ഒഴിച്ച്…. ഞാൻ നിച്ചുനെ ഇടം കണ്ണിട്ട് ഇടപടാൻ ആംഗ്യം കാണിച്ചു…

“ആ വൈഫ് ല്ലേ….ഓള് .. ”

എന്താടാ ഓൾടെ പേര്…
നിച്ചു ഇന്റെ അടുത്ത് വന്ന് പിറുപിറുത്തു….

“അവൾ…അല്ലു ….”

“അല്ലു ഇവിടെ എവിടെയോ ഇണ്ടായീന്.. അല്ലെ ഫായി…

ടാ.. പൊട്ടാ…..തെണ്ടി….ഇവിടെ എവിടെയാടാ.. വേറെ എന്തെങ്കിലൊക്കെ പറഞ്ഞു ഒപ്പിക്കാൻ വിളിച്ചപ്പോ കുളമാക്കി കയ്യില് തന്നല്ലോ…

“അതെ.. അതെ… ”

ഞാൻ തലയാട്ടി ..

പടച്ചോനെ .. പെട്ടല്ലോ… എവിടുന്ന് കൊണ്ട് വരാനാ ഞാൻ ആാാ പിശാശിനെ ……മിക്കവാറും കള്ളി വെളിച്ചത്താവും …..

“ആ.. ദേ… വരുന്നുണ്ടല്ലോ ….. ”

റാം അത് പറഞ്ഞപോയ ഞാനും അങ്ങോട്ട്‌ നോക്കിയത്…. ദേ അവിടെ ഒരു ഷോപ്പിനു മുന്നിൽ ഓള് .. നിങ്ങളുടെ കുല്ലു…..ഇവളെങ്ങനെ ഇവിടെ ..??

“ഹേയ് മിസിസ്സ് ഫാദി.. . ”

അപ്പോഴും അവൾ കേട്ടിട്ടില്ലാ…. പണി വാങ്ങി തരും… ഇനി ഞാൻ വിളിക്കാ അതാ നല്ലത്…റബ്ബേ… ഇനി ഇവള് പള്ളിപ്പെരുന്നാളിന് കണ്ട പരിചയം പോലും കാണിച്ചില്ലേ പെട്ടു….

“ഹേയ്… അല്ലു…. ഡിയർ ”

ഞാനൊരു ട്രാവൽ ബാഗ് വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴാ ആരോ അല്ലൂന്ന് വിളിച്ചത് കേട്ടത് …. തിരിഞ്ഞു നോക്കിയപ്പോ നമ്മടെ ആദി..ഐവ.. ഇവൻ ഇവിടെ…ഇവനെന്താ ഡിയർ എന്നൊക്കെ വിളിക്കുന്നെ… തൊട്ടപ്പുറത്ത് നിക്കുന്ന ആളെ കണ്ടപ്പോ ഞാൻ ഞെട്ടി … റാം…. കുഗ്രാമത്തിലെ പൂവനതാ പിടക്കോഴിയുമായി …. കൂടെ വേറെ കുറേ ആൾക്കാരും ഇണ്ട് ….റബ്ബേ… എന്തായാലും ചെന്നില്ലേ സംഗതി കയ്യിന്ന് പോകും.. ഇവന്റെ മുന്നിൽ ഞങ്ങൾ ഹസ് &വൈഫ്‌ അല്ലേ… അഭിനയിച്ചു തകർക് എന്റെ അല്ലു….

ഞാൻ ഒരു ഇളി ഇളിച്ചു ആദിടെ അടുത്തേക്ക് ചെന്നു….

“ആദി.. ഈ ബാഗ് ഓക്കേ അല്ലേ… ഞാൻ നിന്നെ കാണിക്കാൻ നോക്കിയപ്പോ അവിടെ ഒന്നും നീ ഇല്ലാ.. എവിടെക്കാ അപ്പഴേക്കും മുങ്ങിയേ…. ”

“നീ റാമിനെ കണ്ടില്ലേ.. വൈഫാ കൂടെ… ”

“ഓഹ്.. സോറി… ഹായ് .. ചേച്ചി… റാം ഞങ്ങളോട് ചേച്ചിയെ പറ്റി ഒത്തിരി പറഞ്ഞിട്ടുണ്ട്…. ചേച്ചിയെ ജീവനാ.. റാമിനെ പോലെ ഒരാളെ ഭർത്താവായി കിട്ടിയത് ചേച്ചീടെ ഭാഗ്യാ.. അല്ലെ ആദി.. ”

” മമ്മ്മമ്… പിന്നല്ലാതെ…. ”

ആദി ഒന്ന് നീട്ടി മൂളി…

“അല്ലാ.. ചേച്ചിയുടെ പേര്….? റാം പറഞ്ഞതായിരുന്നു.. i forgot ”

“ഓ… സോറി…. I am danalakshmi… ”

അപ്പോഴാണ് ഞാൻ റാമിനേ ശ്രധിച്ചത്…

ചെറ്റ… ആദിടെ കൂടെയുള്ളത് അവന്റെ ഫ്രണ്ട്സ് ആണെന്ന് തോനുന്നു…അവരുടെ കൂട്ടത്തിലെ പെമ്പിള്ളേരുടെ മേത്താ ഓന്റെ കണ്ണ്.. നാറി.. വെള്ളമിറക്കുന്നത് കണ്ടില്ലേ….

കുല്ലു ഞാൻ വിചാരിച്ച പോലെ അല്ലാ.. അഭിനയിക്കാൻ സൂപ്പറാ…

“ഫാദി…. നിങ്ങളെ ഷോപ്പിംഗ് കഴിഞ്ഞോ?? ”

“യെസ്… യെസ്. കഴിഞ്ഞു… പോകാന്‍ നില്കായിരുന്നു…. അപ്പോഴാ ഇവരെ കണ്ടത് ”

“ഓ ഇതൊക്കെ തന്റെ ഫ്രണ്ട്‌സ് ആണോ…? ”

“മ്മ്… അതെ…. ഇന്നാ റാം ശെരി ഞങ്ങളങ്ങോട്ട് ”

“വാട്ട്‌.. Man… നിങ്ങളുടെ നാട്ടിൽ വന്നിട്ട് നങ്ങൾക്കൊരു കമ്പനി തരാതെ…. This is not fair ya…. ”

“റാം… അത്…. ”

“ഹേയ്…. പ്ലീസ് അല്ലു…. താൻ പറ…. ഇനിക്ക് കുറച് ഷോപ്പിങ്ങുണ്ട്… പ്ലീസ് ഹെല്പ് മി യാ…. “(അവന്റെ ഫാര്യ )

“യെസ്… ലക്ഷ്മി പറഞ്ഞതാ അതിന്റെ ശെരി… ഷോപ്പിങ്ങും കഴിഞ്ഞ് ഒരു കോഫി കുടിച് പിരിയാം…. ”

അവൻ അത് പറഞ്ഞതും ഞാൻ മെല്ലെ കുല്ലുവിനെ നോക്കി…. അവൾ തല കൊണ്ട് വേണ്ടാന്ന് പറഞ്ഞു…

“അത്… റാം….. ”

പറഞ്ഞ് പൂർത്തിയായില്ലാ… അതിന് മുൻപ് അവൻ എന്നെ കൊണ്ട് അടുത്തുള്ള ഗിഫ്റ്റ് ഷോപ്പിൽ കേറി….പിന്നാല്ലേ ലക്ഷ്മി അവളെയും കൂട്ടി വരുന്നുണ്ട്…..

“ഫാദി…. ലവ്നെ കുറിച്ച് തന്റെ അഭിപ്രായം എന്താ ”

കോപ്പ്…. അന്നേ കൊണ്ട് ഞാൻ കുടുങ്ങിയല്ലോ….

“അത്പ്പോ. എന്താ പറയാ….Explanation തരാൻ കയ്യാതൊരു വികാരം… അതാണ് പ്രണയം…. ”

എവിടെയോ വായിച്ചതാ… അല്ലാതെ ഇത്ര ചീപ്പ്‌ സാഹിത്യം ഒന്നും ഞാനുണ്ടാകാറില്ലാ.. ഹും….

“സൂപ്പർ ഡാ…. ”

“പിന്നെ…… ”

അവൻ എന്തോ പറയാൻ നിൽക്കുമ്പോഴാണ് അവന്റെ ഫോൺ അടിച്ചത്….

“ഫാദി.. ഒരു 2 മിനിറ്റ്…. ഓഫീസിനാ… ”

“ഓ…യൂ ക്യാരി ഓൺ ”

അവൻ ഫോൺ കൊണ്ട് പുറത്ത് പോയതും ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…

അവര് രണ്ടാളും വാച്ച് സെലക്ട്‌ ചെയാണ്.. അതിന്റെ ഇടക്ക് കുല്ലു പുറത്തേക്ക് നോക്കുന്നുണ്ട്… ആരയാണാവോ അവളിങ്ങനെ നോക്കുന്നത്….

ലക്ഷ്മി എന്നേയും കൊണ്ട് നേരെ പോയത് വാച്ച് സെക്ഷനിലേക്കാ…. ഓരോന്ന് നോക്കുന്നു എന്നേ ഉള്ളു… പേടിയാ….എന്താ ചെയ്യാ….അങ്ങനെ നില്കുമ്പോഴാ ആദി ഞങ്ങളുടെ അടുത്തേക്ക് വന്നത്….

“അല്ലു… ഡിയർ… ഉമ്മാന്റെ ഫോണാ… അനോട് എന്തോ പറയാൻ ഉണ്ടന്ന ”

“ആ.. ലക്ഷ്മി… ജസ്റ്റ്‌ എ സെക്കന്റ്‌ ”

അതും പറഞ്ഞ് ഞാൻ അവന്റെ ഫോൺ വാങ്ങി കുറച് മാറി നിന്നു….

“ആദി… പ്ലീസ് ഡാ… ഇന്നെ ഒന്ന് വിട്…. ഞാൻ അന്റെ കാൽ പിടിക്കാ”

“ഞാനെന്തു ചെയ്യാനാ…. ”

“പ്ലീസ് ഡാ… ”

“നടക്കൂല്ലാ… ഒരു 15 മിനുറ്സ്… പ്ലീസ് അല്ലു… ”

“അല്ല… നിങ്ങളുടെ വർത്താനം കഴിഞ്ഞില്ലേ… ”

അതും ചോദിച് ലക്ഷ്മി ഞങ്ങളുടെ ഇടയിലേക് വന്നു….

“ആ കഴിഞ്ഞു… വാ നമ്മുക്ക് വാച്ച് നോകാ”

“വേണ്ട അല്ലു… ഇനിക്ക് മാച്ച് ആകുന്നത് ഇന്നേകാളും നന്നായി റാമിനാറിയാ… സോ… റാം സെലക്ട്‌ ചെയ്ത് തന്നോളും.. ”

അപ്പോത്തിന് റാമും അങ്ങോട്ട്‌ വന്നു…

“എന്തായി?? “”

“ഒന്നുമായില്ലാ.. As usual… Go ahead with ur selection ”

“ആഹാ… ഒക്കെ… വാ ഫാദി… നമ്മുക്ക് നോകാ ”

അങ്ങനെ അവൻ ഇനെയും വലിച് പോയി… പിന്നാല്ലേ അവരും വന്നു….

“ഫാദി…അല്ലുവിന് ഒരു വാച്ച് സെലക്ട്‌ ചെയ് ”

“ഹേയ് ഇനിക്ക് വേണ്ട..”

“ഛെ… എന്താ ഫാദി… ചോദിക്കാതെ വാങ്ങി കൊടുക്ക് ”

ഇവളെ കാണുമ്പോ ഇനിക്ക് നഷ്ട്ങ്ങളാണല്ലോ റബ്ബേ… ഒരു വാച്ചിൽ കയ്യാണെങ്കിൽ കയ്യട്ടേ ….

അതിൽ നോക്കിയപ്പോ ഒരു ബ്ലാക്ക് സ്ട്രിപ്പുള്ള വാച്ച് കണ്ടു…. കുഴപ്പമില്ലാ… രസണ്ട്…. എന്തായാലും അതെന്നെ ആവട്ടെ..

അവനൊരു വാച്ചെടുത്തൂ.. ആഹാ നമ്മുടെ കോതിക്ക് നല്ല സെലക്ഷന്‍ ഒക്കെ ഉണ്ടല്ലോ..

“ഇത് ബില്ല് ചെയ്തോ… ”

“ആഹാ ഇത് രസണ്ട്… അതന്നെ ആയിക്കോട്ടെ ലക്ഷ്മിക്കും”

അതും പറഞ്ഞ് റാം അതുപോലത്തെ വാച്ചെടുത്തു ലക്ഷ്മിയുടെ കയ്യിൽ കെട്ടി കൊടുത്തു….

“ഹേയ്… ഫാദി കെട്ടികൊടുക്കടാ…. ഇതൊക്കയാ അവർക്കൊരു ത്രില്ല് ”

പടച്ചോനെ ഇവനെ കൊണ്ട് കുടുങ്ങിയാലോ….

പിന്നെ ഒന്നും നോക്കിയില്ലാ… അവളുടെ കയ്യിൽ കെട്ടി കൊടുത്തു… മാഷാ അല്ലാഹ്.. നല്ല രസമുണ്ട്…

“അപ്പൊ നമുക്ക് ഒരു കോഫീ ആയാലോ.. ബാക്കി ഒക്കെ നമുക്ക് ഇരുന്ന് സംസാരിക്കാം.. ഞങ്ങള്ക് ധൃതി ഇല്ലാ… ”

ഇനീപ്പോ കോഫിയോ…. ഇവളെന്താ ഇങ്ങനെ മിണ്ടാതെ നിക്കുന്നത് ആവോ..ഇവര് പോയിട്ട് പൊട്ടിത്തെറിക്കാനാവും… അവളുടെ മോന്ത കണ്ടിട്ട് അത്ര പന്തിയല്ലാ…

“പിന്നെന്താ.. ആവാല്ലോ… ”

ഓക്കേ പറയല്ലാതെ വേറെ നിവർത്തി ഇല്ലല്ലോ…

ഞങ്ങൾ എല്ലാരും അടുത്തുള്ള കോഫി ഷോപ്പിൽ കേറി….

“എല്ലാർക്കും കാപച്ചീനോ ഓർഡർ കൊടുക്കല്ലേ ”

ഇജ്ജെന്താകിലും ഓർഡർ കൊടുക്ക്… മനുഷ്യനെ മെനക്കെടുതാൻ….

“4 cappuccino… ”

അവൻ ഓർഡർ കൊടുത്ത സമയത്ത് തന്നെ ഇന്റെ ഫ്രണ്ട്‌സ് അവിടേക്ക് കേറി വന്നു….. എന്നിട്ട് ഞങ്ങളുടെ ഓപ്പോസിറ്റ് വന്നിരുന്നു… ഇനിക്കും കുല്ലുവിനും കാണാൻ പറ്റും റാം കാണുകയുമില്ലാ….

“ആഹാ.. പറ ഫാദി… എങ്ങനെ പോകുന്നു.. ലൈഫ് ”

“എന്ത് ചോദ്യമാ ഇതൊക്കെ… അവരെ കണ്ടാ അറിഞ്ഞൂടെ നല്ല ഹാപ്പിയാണെന്ന്… അല്ല.. അല്ലു… നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്രയായി…. ”

എത്രയാ അനക്ക് ആകണ്ടേ… ഇജ്ജ് അകികോ… അല്ല പിന്നെ… മനുഷ്യന് ദേഷ്യം കണ്ട്രോൾ ചെയുന്നതിന് ഒരു ലിമിറ്റുണ്ട്…. പടച്ചോനെ കാക്കണേ…

“6 months ”

ഇവൾക്കെന്താ പറ്റിയെ…. ഭയങ്കര nervous ആണല്ലോ… ഓ അതാണ്…. ഇവളുടെ ലവർ കണ്ടാലുണ്ടാകുന്ന പേടിയാകും.. എന്നിട്ട് അവന് എന്തേയ്… ഇന്റെ ഫായി… ഇനി അനക്ക് അവനെയും കാണണോ… അവനറിഞ്ഞാ ബാക്കി പറയണ്ടല്ലോ… ഹിഹി… ഓവർ തിങ്കിങ്…. നവർ മൈൻഡ്…

അപ്പോതിന് കോഫി എത്തി….

അല്ലു വേഗം കുടിക്ക്…. എന്നിട്ട് വേഗം പോകാന്‍ നോക്…. ഇതൊക്കെ ചീപ്പാ…

അങ്ങനെ കോഫി കുടിച്ചിരിക്കുമ്പോഴാ അവളുടെ ലവർ അങ്ങോട്ട്‌ കേറി വന്നത്… യാ ഹുദാ…. ഞാൻ അവളെ തോണ്ടി… അതിന് അവൾ അവളുടെ ഉണ്ടക്കണ്ണ് വെച് പേടിപ്പിക്കാ….

ഇവനെന്തിനാ ഇപ്പോ ഇന്നേ തോണ്ടിയത്…..എന്തേയ് എന്ന് കണ്ണ് കൊണ്ട് ചോദിച്ചപ്പോ അവൻ ഒരു ഭാഗത്തേക് നോക്കാൻ പറഞ്ഞു…

അവിടെ കയ്യ് കെട്ടി ഞങ്ങളെ നോക്കി നിൽക്കുന്ന ആളെ കണ്ട് ഞാൻപോലും അറിയാതെ കോഫി തരിപ്പിൽ പോയി…

“ഇ…. ക്കാ…!!!!!.. ”

അതും പറഞ്ഞവൾ സീറ്റിൽ നിന്ന് നീച്ചു… അപ്പോഴാണ് റാം അവനെ ശ്രദ്ധിച്ചത് പോലും.. ഒരു സംശയരൂപേണെ റാം അവളെ നോക്കി… ഒക്കേ കൈ വിട്ടു പോയല്ലോ റബ്ബേ…എല്ലാ കാര്യത്തിനും ഇപ്പോ തീരുമാനമാകും… ഇനിയിപ്പോ എന്താ ചെയ്യാ… അപ്പഴേക്കും അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു… ഞങ്ങള് മൂന്നാളും ചെയറിൽ നിന്ന് നീച്ചു…

ഇന്റെ റബ്ബേ… ഇക്ക എങ്ങനെ ഇവിടെ.!!!. ഇനി ഈ റാമിന്റെ മുന്നിൽ എങ്ങനെ പിടിച്ചു നിക്കും..😦.. ഇക്ക കുളമാക്കോ…. ഏത് നേരത്താണാവോ മാളിലേക്ക് കെട്ടിയെടുക്കാൻ തോന്നിയത്…. അവിടെ എങ്ങാനും ഇരുന്നാ പോരായിരുന്നോ അല്ലു അനക്ക്…. ഞാന്‍ ടെൻഷൻ പുറത്തു കാട്ടാതേ..

” ഇക്കാ…. ഞാൻ… പറഞ്ഞിരുന്നില്ലേ.. ഇത് റാം… അന്ന് ആ നാട്ടിൽ…. ”

ബാക്കി പറയുന്നതിന് മുൻപ് ഇക്ക അവന്ന് കൈ കൊടുത്തു…

” ഹായ്.. അയാം റാഷിദ്… അല്ലുന്റെ…. ”

പെട്ട് മോനെ ഫായി … ഇജ്ജ് പെട്ട്….വേഗം കളത്തിലിറങ്ങ്…

” ബ്രദറാ… ”

ഇക്ക പറഞ്ഞു തീരുന്നതിനു മുൻപ് ഫായി ആണ് മറുപടി കൊടുത്തത്…

” ഓ.. ഐ സീ… ഞാനും കരുതി… എന്താ അല്ലു തന്നെ ഇക്കാന്ന് വിളിച്ചതെന്ന്.. Nice to meet u.. And plz join with us…. ”

ഹാവു .. തത്കാലം രക്ഷപ്പെട്ടു.. ആദി കയറി ഇടപെട്ടത് കൊണ്ട് ഒരു വെടികെട്ട് ഒഴിവായി…

പിന്നെ അവനും കൂടി ഞങളുടെ കൂടെ… ശരിക്കും അല്ലു ഭയങ്കര ലക്കിയാ… ഇത്രയും നല്ലൊരാളെ അവൾക്ക് ലൈഫ് പാർട്ണർ ആയി കിട്ടിയില്ലേ… He is a nice guy…..ഞാൻ അവളുടെ ആളെ ബ്രദറാന്ന് പരിചയപെടുത്തിയപ്പോ അവളെന്താ മാറ്റി പറയാതിരുന്നത്….??.ഓഹ് …. ഞാൻ എന്തൊരു മണ്ടനാ… റാമിന്റെ മുന്നിൽ ഞാനല്ലേ അവളുടെ കേട്യോൻ….ഈ സിറ്റുവേഷൻസ്‌ ഒക്കെ റാഷിയോട് അവള് പറഞ്ഞു കാണും.. അതാകും അവനും തിരുത്താത്തത്…..വർത്താനം പറഞ്ഞു സമയം പോയതറിഞ്ഞില്ല…. ഇപ്പോ അല്ലുന്ന് ഒരു ടെൻഷനും ഇല്ലാ…. ഫുൾ ഹാപ്പി… നേരത്തെ പോകാൻ ധൃതി പിടിച്ച അവള് എത്ര നേരം വേണമെങ്കിലും ഇവിടെ നിക്കും എന്ന മട്ടിലാണിപ്പോൾ….പക്ഷേ.. എനിക്കെന്തോ… വേഗം റാമിനെയും വൈഫിനേയും പറഞ്ഞയക്കണം എന്നായിരുന്നു…. അറ്റ്ലീസ്റ്റ്… റാഷിയേ കുറിച്ചെങ്കിലും ചിന്തിക്കണ്ടേ……

“റാം…. നിങ്ങളെ ഇവടെ കണ്ടതിൽ ഒരുപാട് സന്തോഷം…. അല്ലുന്റെ ബ്രദർ വന്നത് ഞങ്ങളെ കൂട്ടി കൊണ്ട് പോകാനാ…അപ്പൊ ഞങ്ങള് അങ്ങോട്ട് …”

” ആഹ്…. എങ്കിൽ ശരി…. ഞങ്ങളും ഇറങ്ങാ…. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ലാ….ഇത്പോലെ ഇനിയും നമുക്കൊന്ന് കൂടണം…. ”

“അതിനെന്താ… ”

അങ്ങനെ ഒരുവിധം അവരെ പറഞ്ഞയച്ചു…..ഓര് പോയപ്പോ റാഷി അതാ എന്നെ ഒരുമാതിരി നോട്ടം… ഇവൻ എന്തിനാണാവോ എന്നെ ഇങ്ങനെ നോക്കുന്നത്…?? മിക്കവാറും ഇവന്റെ പെണ്ണിനെ പിടിച്ചു ഞാൻ ഭാര്യ ആക്കിയത് ഇവന്ന് പറ്റീട്ടുണ്ടാവില്ലാ…അതെന്നെ കാര്യം…..

അപ്പൊ ഇമ്മടെ ചങ്ക്‌സും ഇമ്മടെ അടുത്തേക്ക് വന്നു…. നിച്ചൂന്റെ ഒഴിച്ച് ബാക്കി എല്ലാരുടേം മോന്താ കടന്നൽ കുത്തിയ മാരി ആയിക്ക്ണ് …

“ഫായി.. ഏതാഡാ ഈ പെണ്ണ്…?? ”

” ടാ.. ഇജ്ജ് എപ്പഴാ കല്യാണം കഴിച്ചേ…?? ”

” മര്യാദക്ക് സത്യം പറഞ്ഞോ.. ഇയ്യും ഇവളും തമ്മിൽ എന്താ ബന്ധം… ”

ആദിടെ ഫ്രണ്ട്സ് തലങ്ങും വെലങ്ങും കിടന്നു എന്നെ പറ്റി ഓനോട് ചോയ്ക്കാണ്…. എന്തായാലും മോനെ ആദി നിനക്കുള്ള പണി തരാട്ടോ…

“ഏയ്.. ആദി.. നീ ഇവരോട് എന്നേ കുറിച്ചൊന്നും പറഞ്ഞില്ലേ…. എന്തായാലും ഓക്കേ.. ഞാൻ എന്നേ തന്നെ സെൽഫ് ഇൻട്രൊഡ്യൂസ് ചെയ്യാ. .. അയാം ആലിയ മുഹമ്മദ്‌ അലി.. ഓഹ്.. സോറി.. അത് രണ്ട് ദിവസം മുൻപ്… ഇപ്പോ ആലിയ ആദം… അല്ലേ ആദിക്കാ… ”

” ആദിക്കയോ..?? ”

അവന്റെ ഫ്രണ്ട്സ് അടക്കം അവനും ഒന്ന് ഞെട്ടി… റാഷിക്ക് പിന്നെ പൊന്നോമന പെങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് നോ പ്രോബ്ലം..

” എന്തേയ്… കേട്യോനെ ഇക്കാന്ന് അല്ലേ വിളിക്കാ.. പിന്നെ ആദി എന്നുള്ളത് എനിക്ക് മാത്രം വിളിക്കാൻ ഉള്ള പേരാ…..വേറെ ആരേം ഞാൻ അനുവദിക്കില്ല… ”

“ഇതെപ്പോ…?.. ”

അവന്റെ ഫ്രന്‍സിൽ ഒരാളാണ് അത് ചോദിച്ചത്…

” അപ്പൊ സത്യായിട്ടും ആദിക്ക ഒന്നും പറഞ്ഞില്ലേ…. എന്തുവാ ഇക്കാ.. ഫ്രണ്ട്സിനോട് എങ്കിലും ഇക്ക എല്ലാം പറയുമെന്നാ ഞാൻ വിചാരിച്ചത്… . എന്നാ എല്ലാരും കേട്ടോളി… കറക്റ്റ് ആയി പറഞ്ഞാ മിനിഞ്ഞാന്ന് ഒരു പതിനൊന്നു മണിക്കായിരുന്നു ഞങ്ങളുടെ നിക്കാഹ്.. അല്ലേ ഇക്കാ… അതോണ്ടല്ലേ ഞങ്ങള് ഒരു ദിവസം ലേറ്റ് ആയി എത്തിയത്.. ആരേം അങ്ങനെ അറീക്കാൻ പറ്റില്ലാ.. അങ്ങനൊരു സിറ്റുവേഷൻ അല്ലായിരുന്നേയ് .. എന്തായാലും ഇപ്പോ എല്ലാരും ഹാപ്പി ആയില്ലേ… . ”

എന്റെ റബ്ബേ.. ഇവളെന്തൊരു തള്ളലാ… പണി പാലുംവെള്ളത്തിൽ ആണല്ലോ കലക്കുന്നേ … അപ്പൊ ഞാനായിട്ട് വെറുതെ വിടണോ… എന്തായാലും ഞാൻ നാറി.. ഇനി ഓളെ നാറ്റിച്ചിട്ടേ കാര്യോള്ളു.. എന്നോടാ കളി.. കാണിച്ചു തരാടി…

” ആ അത് ശരിയാ…അങ്ങനെയൊക്കെ പറ്റിപ്പോയി.. ഇനി പറഞ്ഞിട്ട് കാര്യല്ലല്ലോ…എന്തായാലും അന്നേ ഇവിടെ വെച്ച് കണ്ടത് നന്നായി… ഉമ്മ അന്നേ അന്യോഷിച്ചു… ”

” എന്നെയോ.. ഉമ്മിയോ.. എന്തിന്…!!! ”

” ഉമ്മിക്ക് അന്നേ കാണണം എന്ന്… ഇനി കാണുമ്പോ കയ്യോടെ പിടിച്ചു കൊണ്ടരാനാ ഓർഡറ്… ”

റബ്ബേ.. പണി പാളിയോ.. ആദി തിരിച്ചു പണിതല്ലൊ… ഇജ്ജ് കുഴിച്ച കുഴിയിൽ ഇജ്ജെന്നെ വീണല്ലോ അല്ലു… ഇനിയിപ്പോ … ഒറ്റവഴിയൊള്ളു… എസ്‌കേപ്പ്….

ആദി അങ്ങനെ പറഞ്ഞപ്പത്തന്നെ ഇൻറെ കിളി പോയി… ഇന്നാലും എങ്ങനൊക്കെയോ പോയ കിളിയെ പിടിച്ചു കെട്ടിയിട്ട് ഞാൻ ഒരു സൈക്കിള്മെന്ന് വീണ ചിരി ചിരിച്ചു…

” ആണല്ലേ…..ഇപ്പോ ഞങ്ങൾക് കുറച്ചു ധൃതി ഇണ്ട്.. അപ്പൊ ആദി.. ഞങ്ങള് അങ്ങോട്ട്…. ”

” ഇന്റെ അല്ലു….ഇജ്ജ് ധൃതിവെക്കല്ലേ….എന്തായാലും ഒരു ദിവസം മാത്രേ ഒരുമിച്ചു കഴിഞ്ഞിട്ടുള്ളുവെങ്കിലും ഇജ്ജെന്റെ കെട്യോളന്നെല്ലേ .. ഇൻറെ ഉമ്മീടെ മരുമോളും… മരുമോളെ കാണാൻ ഉമ്മിക്ക് പൂതി ഉണ്ടാകുലേ… അതോണ്ട് ഇജ്ജ് പോര്..നമ്മക്ക് പോകാ… ”

ഇത് കേട്ടാ മതി.. ഓൾടെ ബോയ്‌ഫ്രണ്ട്‌ തെറ്റിപോകാൻ.. എന്താച്ചാല് ..ഓന് ഒരു മാന്യനാ….മനസ്സില് എവിടേലും ഒരു ഡൌട്ട് തോന്നാതിരിക്കില്ലാ…അത്രക്ക് വിശ്വസിനീയമല്ലേ ഇന്റെ പെർഫോമൻസ്… ആക്റ്റിംഗിൽ ഞാൻ ആരാ മോൻ.. ഇതെന്തായാലും ഏൽക്കും…പക്ഷേങ്കില്.. പിന്നീട് അവൻ പറഞ്ഞത് കേട്ട് ഞെട്ടിയത് ഞാനാ.. ഞെട്ടാൻ ഇനിയും എന്റെ ജീവിതം ബാക്കി…

“ഹഹഹഹ… അളിയാ… ഫായി…ഇന്റെ ഉപ്പ കൈ പിടിച്ചു തന്നിട്ട് പോരെ ഈ മാരണത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്….അതല്ലേ അതിന്റെ ശരി അല്ലു . ”

അതും പറഞ്ഞു അവൻ അവളുടെ ഷോൾഡറിലൂടെ കയ്യിട്ടു..

” അളിയാന്നോ.. !!…അപ്പൊ ഇവള്…. ഗേൾ ഫ്രണ്ട്… ”

“അതെ.. അവളെന്റെ ഗേൾ ഫ്രണ്ട് തന്യാ…. ”

“എനിക്ക് ഒന്നും…. ”

“ഹഹഹഹ.. ഇന്റെ അളിയോ….ഇതെന്റെ പുന്നാര കൂടപ്പിറപ്പ്… എന്ന് വെച്ചാ.. ഈ റാഷീടെ ഒരേഒരു പെങ്ങള്…..ആൻഡ് മൈ ഗേൾ ഫ്രണ്ട് ടൂ.. അല്ലേ അല്ലു… ”

“അതെ… ഹഹഹഹ.. കണ്ടോ ഇക്കാ .. ആദി ആകെ ചമ്മി…. ”

അപ്പോ റാഷി ഇവളുടെ സ്വന്തം ഇക്ക ആയിരുന്നോ… ചേ.. ഞാൻ എന്തൊക്കെയാ വിചാരിച്ചത്….അല്ലുനെ പോലും മോശായിട്ട് … അന്ന് നൈറ്റ്‌…. ഷെയിം ഫായി… ഇത്പോലെ ഒരു ആങ്ങളയും പെങ്ങളും ഈ ലോകത്ത് ഉണ്ടാകില്ല… എനിക്കും ഇണ്ട് ഒരണ്ണം..ഗുണ്ടുമുളക്… എന്തിന് കൊള്ളാം…. എന്നാലും ഒടുക്കത്തെ സർപ്രൈസ് ആയിപ്പോയി…

“ഹേയ്.. എന്താ ആലോചിക്കുന്നേ…. അപ്പൊ മരുമോളെ ഇവിടെ വെച്ച് കണ്ട കാര്യം ഉമ്മീനോട് പറയണ്ടാട്ടോ….കൂടെ പോരാത്തതില് ഉമ്മിക്ക് സങ്കടാവും.. ഹഹഹ…..”

“പോടീ.. അവനെ കളിയാക്കിയത് മതി.. അപ്പോ ശരി ആദി…. ഞങ്ങളിറങ്ങട്ടെ… ഇൻഷാ അല്ലാഹ്.. വീണ്ടും കാണാം….. ”

അങ്ങനെ അവരോട് ബായ് പറഞ്ഞു ഞാനും ഇക്കയും ഹോസ്പിറ്റലിലോട്ട് വിട്ടു….

അവര് പോയതും അല്ലുനെ പറ്റി മുൻപ് പറയാത്തതിന്റെ പേരിൽ എനിക്കും നിച്ചൂനും ബാക്കി സാത്താന്മാരുടെ കയ്യിന്ന് കണക്കിന് കിട്ടി…. തൃപ്പതി ആയി…

പിറ്റേന്ന് രാവിലെ തന്നെ ഉപ്പാനെ ഡിസ്ചാർജ് ചെയ്ത് പന്ത് കളിയുടെ നാടായ.. അല്ലങ്കിൽ അത് വേണ്ടാ.. ഈ അല്ലു എന്ന ആലിയയുടെ നാടായ മലപ്പുറത്തേക്ക് വിട്ടു…

♡ ♡ ♡

” അല്ലൂ…ഡി…. അല്ലൂ… ഇജ്ജ് നീക്കുന്നുണ്ടോ… ടീ… പെണ്ണേ… ഞാനിപ്പോ അങ്ങോട്ട്‌ വരും… അല്ലെങ്കി മര്യാദക്ക് നീച്ചോ… ”

തല പൊന്തിച്ചു നോക്കിയപ്പോ 7 മണി… യാ അല്ലാഹ്.. ഇന്റെ സുബഹി…. പിന്നെ നീക്കലും.. കുളിക്കലും.. നിസ്കരിക്കലും ഒക്കെ കഴിഞ്ഞപ്പത്തിന് സമയം ശടേന് കടന്നു പോയി…

പിന്നെ ഒരു കപ്പ് ചായയും എടുത്ത് സിറ്റ് ഔട്ടിൽ വന്നിരുന്നു….റാഷി ഭയങ്കര പത്രം വായനേലാണ്…. ഹും.. ഒരു ബുദ്ധി ജീവി…😝
പത്രം വായിച്ചു വിവരം വെച്ചീനെ ഞാനൊക്കെ എവിടെ എത്തീന്നൂ….അതോണ്ട് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് ഇമ്മള് ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി..

ആഹാ.. BBA സന്തതികളിൽ ഇന്ന് ചാകരയാണല്ലോ.. എന്താ സംഭവം…

മെസ്സേജ് ഒക്കെ ഒന്ന് കണ്ണോടിച്ചു…

അപ്പൊ അതാണ് കാര്യം.. കോളേജ് ഗെറ്റ് ടുഗെതർ… അതും നെക്സ്റ്റ് monday മോർണിംഗ് 10 മണിക്ക് ….ആഹ് ….പോകണോ.. ഷാന എന്തായാലും ഉണ്ടാകൂല്ലാ.. അപ്പൊ പിന്നെ പോണോ…??? എന്തായാലും വെറുതെ ചുറയും കുത്തി വീട്ടിൽ ഇരിക്കുന്നതിലും ഭേദം പരിപാടിക്ക് പോകുന്നതാ…ബാക്കി ചങ്കേളെ ഒക്കെ കാണാല്ലോ….ഇപ്പൊത്തന്നെ ചീനൂനേ വിളിച്ചേക്കാം.. നാട്ടിലെത്തിയിട്ട് ആ അലവലാതിയോട് പറഞ്ഞില്ലേ അവളെന്നെ എടുത്തെറിയും… ഗെറ്റ് ടുഗെതറിന് ആ കുരിപ്പിന്റെ കൂടെ പോകാ… ഞാൻ ആരായാ ഇത്ര സ്വാതന്ത്ര്യം എടുത്ത് അലവലാതി എന്നൊന്നൊക്കെ വിളിക്കുന്നെ എന്നെല്ലേ നിങ്ങളാലോയ്ക്കുന്നെ… ഒളാണ് ചീനു… ഇമ്മടെ കട്ട ചങ്ക് ചീങ്കണ്ണത്തി എന്ന ഇരട്ടപ്പേരുള്ള റിദ.. വിളിക്കാനുള്ള സുഖത്തിനു ഞാൻ ഷോർട് ആക്കി ചീനു എന്ന് വിളിക്കും…..എന്തിനും ഏതിനും ഇമ്മടെ കൂടെ നിക്കുന്ന ക്രൈം പാർട്ണർ… BBA ക്ക് ഞങ്ങളൊരുമിച്ചായിരുന്നു.. ഇപ്പോ ഓള് MBA ചെയ്യുന്നു… അപ്പൊ ഞാൻ ഇപ്പോ എന്താ ചെയ്യുന്നേ എന്നല്ലേ നിങ്ങൾ ചോദിക്കാൻ വരുന്നേ… കഴിഞ്ഞ വർഷാ ഞങ്ങടെ BBA കഴിഞ്ഞേ… ഓള് ഇന്നേ കുറേ നിര്ബന്ധിച്ചതാ MBA ക്ക് ചേരാൻ.. ഞാനുണ്ടോ പോകുന്നു… ഡിഗ്രി തന്നെ എങ്ങനെ കംപ്ലീറ്റ് ആക്കിയെന്ന് എനിക്കെ അറിയൂ… നേരത്തും കാലത്തും എക്സാം നടക്കുല്ലാ… തോന്നുമ്പോ തോന്നുമ്പളാ… ആകെ കുറച്ചേ അറിയാവൂ.. അത് ഈ എക്സാം ടെൻഷനിൽ ആവിയായി പോകേം ചെയ്യും… പിന്നെ ഒരു കൊല്ലം കഴിഞ്ഞു റിസൾട്ട്‌.. വട്ടായി പോകും.. സോ.. ആ പണി അതോടെ നിർത്തി.. വെറുതെ ഇരിക്കുന്നത് ആരോഗ്യത്തിനു ഹാനീകരമായതു കൊണ്ട് ഇവന്റ് മാനേജ്‍മെന്റ് കോഴ്സ് ചെയ്തു.. Not bad… അവിടുത്തെ ഫ്രണ്ട്സിന്റെ കൂടെ അന്ന് കോഴ്സ് കഴിഞ്ഞ സന്തോഷത്തിൽ ഒരു അടിച്ചുപൊളി ടൂറിനു തിരിച്ചപളല്ലേ ഉപ്പാക്ക് സുഖല്ലാന്ന് അറിഞ്ഞു പാതിവഴിക്ക് തിരിച്ചു പോന്നത്… പിന്നെ നടന്നതൊക്കെ നിങ്ങള്ക്കറിയാല്ലോ… എന്തായാലും അത് വിട്… ഗെറ്റ് ടുഗെദറിന് പോണം.. കുറക്കണ്ടാ.. ഒരു ഷോപ്പിംഗ് തന്നെ ആവാം.. നിങ്ങളെന്തിനാ എന്നേ ഇങ്ങനെ നോക്കുന്നത്.. ഷോപ്പിങ്ങിന്റെ കാര്യം പറഞ്ഞത് കൊണ്ടാണോ..
അത് വേറെ ഒന്നും കൊണ്ടല്ലാ… ഡിഗ്രിക്ക് പഠിക്കാൻ ഇച്ചിരി ഉഴപ്പാണേലും അല്ലു മറ്റു കാര്യങ്ങളിലൊക്കെ ഒരു സ്റ്റാർ ആയിരുന്നു… സത്യായിട്ടും… അതോണ്ടന്നെ എത്ര വായിനോക്കികളായിരുന്നു എന്റെ പുറകെ…സീനിയർ ചേട്ടന്മാരാ കുടുതലും…. ശല്യങ്ങൾ…. അപ്പൊ അവരൊക്കെ ഉണ്ടാകുമ്പോൾ ഞാൻ മോശായിപ്പോകാൻ പറ്റോ… ഇല്ലാ… സോ ഈ അല്ലു ഗെറ്റ് ടുഗെദറിൽ ഒന്ന് മിന്നിത്തിളങ്ങും… അവരുടെ ഒക്കെ കണ്ണ് തള്ളും.. നോക്കിക്കോളി ഇങ്ങള്….

♡ ♡ ♡

“ഹലോ… ഹാഷി…. ”

“ആടാ…ഫായി… പരേടാ… ”

“ടാ.. എനിക്ക് നിന്നെ ഒന്ന് കാണണം..”

“എവിടെയാ നീ…. ”

“നിച്ചൂന്റെ വീട്ടിൽ…. ”

“ഓക്കേ … ”

ഹാഷി വീട്ടിൽ വന്നതും ഓനോട് ഇമ്മടെ ആളെ പറ്റി എല്ലാം പറഞ്ഞു…

” ഫായി…എന്താ നീ പറേണത്..? ”

“എടാ .. ഹാഷി… സത്യായിട്ടും ഓള് ആരാ എന്താ എന്നൊന്നും എനിക്കറിയില്ല.. പക്ഷേ.. എനിക്കോളെ വേണോടാ…മനസ്സ് മുഴോം ഓളാ…. പ്ലീസ്‌ ടാ.. ഒന്ന് ഹെല്പ് ചെയ്യ്… ”

” ടാ.. അതിന് ആളറിയാതെ എങ്ങനെയാ..? ”

“ഓള് ഇല്ലെ.. ഷാനിയുടെ ഫ്രണ്ട് ആ.. ഓളോട് ചോദിച്ചാ അറിയാൻ പറ്റും… ”

“ടാ.. പൊട്ടാ.. കല്യാണം കഴിഞ്ഞു മൂനാലീസം ആയി.. ഇജ്ജ് ഇപ്പഴാണോ ഇത് പറേണെ… ”

” അത് ഞാൻ… പറയണോ വേണ്ടയോ എന്ന് കരുതി നിന്നതാ…കല്യാണത്തിന് രണ്ടീസം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാ ഞാൻ … ഇപ്പോ….. വീട്ടിൽ നിന്ന് ഉമ്മ വിളിക്കുമ്പോ ഒരോരോ കാര്യങ്ങൾ പറഞ്ഞു ഇത്രയും നീട്ടിയത് അവളെ എങ്ങനെയെങ്കിലും ഇവിടെ എവിടേലും വെച്ച് കാണും എന്നുള്ള പ്രതീക്ഷ കൊണ്ടായിരുന്നു.. ഒന്നും നടന്നില്ലാ….ടാ.. ഹാഷി… എങ്ങനെയെങ്കിലുമൊന്ന്.. ”

“ടാ.. എനിക്ക് ഇജ്ജ് പറേണെ ഒക്കെ മനസ്സിലാവും.. പക്ഷേ.. ഒളിവിടെ വേണ്ടേ… ”

“ഓള് എവിടെ പോയി…?? ”

” ഓളും ഓളെ കെട്യോനും ഹണിമൂണിനു പോയിക്കാ…കറക്കം ഒക്കെ കഴിഞ്ഞു എപ്പോഴാ കെട്ടിയെടുക്കാന്ന് അറീലാ….ഇന്നലെ ഓലെ യാത്ര അയക്കാനല്ലേ ഞാൻ പോയീന്… ”

“ടാ.. അപ്പൊ ആ വഴിയും അടഞ്ഞു…ഇനിയിപ്പോ എന്താ ചെയ്യാ…. ”

” ഇജ്ജ് സബൂറാക്.. നമ്മക്ക് ആലോയ്ച് വഴിയുണ്ടാകാടാ….ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാ… പോട്ടെ… ”

ഇനി ഇവിടെ നിന്നിട്ട് കാര്യല്ല.. വീട്ടിലേക്ക് പോണം… ഓളെ ഒന്നും കാണാൻ കയ്യുല്ലാ… ബാഗ് പാക് ചെയ്യാം.. ഇന്നന്നെ ഇറങ്ങണം…..

നിച്ചുനോട് യാത്ര പറഞ്ഞു ഇറങ്ങാൻ നിന്നപ്പഴാ ഹാഷിടെ കാൾ വന്നത്…

“ടാ.. ടാ.. ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്… ”

” എന്താടാ… ”

“വീട്ടിൽ എത്തിയപ്പോ ഉമ്മീടെ കയ്യിന്ന് ഒരു കാര്യം കിട്ടി.. അന്ന് കല്യാണത്തിന് ഓൾടെ കോട്ടക്കലുള്ള കോളേജ് ഫ്രണ്ട്സ് മാത്രാ വന്നത്.. അതായത് ഇജ്ജ് അന്യോഷിക്കുന്ന ആളുടെ നാട് കോട്ടക്കൽ ആണ്.. പിന്നെ ഇജ്ജ് ഇവിടെ അന്യോഷിച്ചിട്ട് എങ്ങനെ കാണാനാടാ.. ”

“ടാ.. കോപ്പേ.. ജസ്റ്റ്‌ ഒരു സ്ഥലപ്പേര് വെച്ച് എങ്ങനെ കണ്ടു പിടിക്കാനാ… ”

“മണ്ടാ… മുഴോം കേൾക്ക്… നാളെ അവരൊരു കോളേജ് ഗെറ്റ് ടുഗെതർ വെച്ചിട്ടുടത്രേ… അതിന് നീ പോണം.. അവള് അവിടെ തീർച്ചയായും വരും… ”

“അളിയാ.. താങ്ക്സ് ടാ… ഇജ്ജ് ഇപ്പൊത്തന്നെ ഓൾടെ കോളേജ് അഡ്രസ് ഒക്കെ വാട്സപ്പ് ചെയ്യ്.. ”

“ഓക്കേ ടാ.. വെളുപ്പിന് വിട്ടോ.. നിച്ചുനെ കൂട്ടിക്കോ… ”

“ആയ്കോട്ടെ.. ഞാൻ വിളിക്കാം… ”

അങ്ങനെ എന്റെ വീട്ടിലേക്കുൾള യാത്ര ക്യാൻസലാക്കി വെളുപ്പിനെ തന്നെ നിച്ചൂനേം കൂട്ടി മലപ്പുറത്തേക്ക് വിട്ടു.. ഇമ്മടെ മൊഞ്ചത്തീടെ നാട്ടിലേക്ക്…

♡ ♡ ♡

രാവിലെ സുബ്ഹിക്ക് തന്നെ നീച്ചു… ഓഹ്.. എന്തൊരു തണുപ്പ്… ഈ കൊച്ചു വെളുപ്പാൻ കാലത്ത് തണുത്ത വെള്ളം മേത്തു പാരുന്ന എന്നേ സമ്മതിക്കണം അല്ലേ.. പിന്നെ നിസ്കരിച്ചു ഒരുക്കം തുടങ്ങി….മൂന്നാലു മണിക്കൂറത്തെ കഠിന പരിശ്രമത്തിനൊടുവിൽ റെഡി ആയി.. ഇപ്പോ എന്നേ കാണാൻ എങ്ങനെ ഇണ്ട്.. ചേലായിക്ക്ണാ…മ്മ്മ്മ്….താങ്ക്യൂ.. താങ്ക്യൂ… ഇന്ന് അവന്മാർ വെള്ളമിറക്കി ചാകും…

അപ്പഴേക്കും ചീനു വിളി തുടങ്ങി….ഫോൺ എടുക്കാതെ തന്നെ ഒളാന്ന് നിക്കറിയാ….കാരണം.. ഓൾക്കായിട്ട് ഞാൻ പ്രതേകം റിംഗ് ടോൺ സെറ്റ് ചെയ്തിട്ടുണ്ട്..ഏതാനറിയോ..

” 😂എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി..😂. ”

ഹഹഹഹ … പിസാസ്… ഇവളെന്തിനാ ഇങ്ങനെ കിടന്നു വിളിക്കുന്നെ… ഇനിയും എത്ര ടൈം കിടക്കുന്നു..എന്നേ ഒന്ന് നേരിക്ക്ന്ന് ഒരുങ്ങാനും സമ്മതിക്കൂല്ലാ ഓള്.. ഫോൺ എടുത്തു നോക്കിയപ്പോ ഞാൻ ഞെട്ടി.. സമയം 9.45…റബ്ബേ…!!! ഗെറ്റ് ടുഗെതർ തുടങ്ങേണ്ട ടൈം ആയല്ലോ… പെട്ടല്ലോ.. പിന്നെ നിന്നില്ലാ.. ചീനുന്ന് തിരിച്ചു വിളിച്ചാ അവളുടെ വായേല് ഇരിക്കുന്ന മൊത്തം ഞാൻ കേൾക്കണ്ടരും.. സോ.. ” i will be there within 5 minutes ” എന്നൊരു മെസ്സേജ് അയച്ചു വേം ഇറങ്ങി..

” അല്ലു.. കഴിക്കുന്നില്ലേ… ”

ഉമ്മി ആണ് …

“വേണ്ട ഉമ്മി… നേരം വഴുകി.. ”

അവളെ കാണുമ്പോ ഉള്ളതൊക്കെ കയ്യോടെ മേടിക്കാ…അപ്പൊ താനേ വയറു നിറഞ്ഞോളും…

സ്കൂട്ടി ബൈപാസ് കഴിഞ്ഞുള്ള ജംഗ്ഷനിൽ എത്തിയതും ദൂരെ ഗേറ്റിന്റെ പുറത്ത് അവള് നിക്കുന്നത് എനിക്ക് കാണാമായിരുന്നു…

“ടി. ചക്കപ്പോത്തേ.. എന്താ അനക്ക് നേരത്തും കാലത്തും ഒന്ന് ഇറങ്ങിയാല്.. ”

“എന്തേലും ഒരു കോലത്തിൽ അങ്ങട്ട് ഇറങ്ങിയാ മതിയോ… ദേ.. നോക്ക്.. എന്നേ കാണാൻ ഇപ്പോ എങ്ങനെ ഉണ്ട്… ”

“ഹ്മ്മ്.. ജോറായിട്ടുണ്ട്.. ആകെപ്പാടെ ഒരു ആനച്ചന്തം… ”

“ഡി.. ചീനു.. വേണ്ടാ.. ഇതെന്താ കയ്യിലൊരു കവർ ?.. . ”

“അതെന്റെ പർദ്ദയാ.. കോളേജ്ന്ന് പോരുമ്പോ നാസിത്താന്റെ തയ്യൽ കടയിൽ കേറണം…കുറച്ചു ശരിയാക്കാനുണ്ട്… ഇജ്ജ് വേം വണ്ടി എടുക്ക്.. അന്റെ പാട്ട വണ്ടി കൊണ്ട് അവിടെ എത്തുമ്പഴേക്ക് ഒരൊക്കെ പിരിഞ്ഞു പോയിട്ടുണ്ടാകും….. ”

“ദേ.. എന്റെ വണ്ടിയെ പറഞ്ഞാലുണ്ടല്ലോ.. ഇജ്ജ് പിടിച്ചിരുന്നോ.. പിന്നെ വീണിട്ട് കണകുണാന്ന് പറയരുത്… ”

” ഓ… ”

♡ ♡ ♡

“അതേയ്.. ഈ മദർ മേരി ആർട്സ് ആൻഡ് സയൻസ് കോളേജ് എവിടെയാണ്..?? ”

“ഇവിടുന്ന് ഒരു ഒരു കിലോമീറ്റർ കൂടിയേ ഒള്ളു… നേരെ വിട്ടോ… ”

” ഓക്കേ ചേട്ടാ .. ”

വെളുപ്പിന് എറണാകുളത്ത്ന്ന് തിരിച്ചിട്ട് വഴി ചോദിച്ചു ചോദിച്ചു ഇപ്പഴാണ് കോട്ടക്കൽ എത്തിയത്.. സമയം പത്തു കഴിഞ്ഞു… വേഗം പറഞ്ഞ സ്ഥലമെത്തിയില്ലേ അവരൊക്കെ പിരിഞ്ഞു പോകും… എന്റെ മൊഞ്ചത്തി.. Am coming…നിച്ചു നല്ല ഉറക്കത്തിലാ..

“ഡാ… എണീക്.. ടാ.. ”

“എത്തിയോ…? ”

“ഇപ്പോ എത്തും… ”

“നീ എവിടേലും ഒന്ന് വണ്ടി സൈഡ് ആക്കിയേ … എനിക്കൊന്ന് മുള്ളണം.. ”

“അതൊക്കെ അവിടെ എത്തിയിട്ട് പോരെ… ”

“പോരാ… പൈപ്പ് ലൈൻ പൊട്ടിയാലേ സീൻ ആകും.. ഇജ്ജ് സൈഡ് ആകുന്നുണ്ടോ… ”

“ഓക്കേ ഓക്കേ.. ”

അങ്ങനെ ഞാൻ ഒരു ചായ കടയുടെ മുമ്പിൽ ബൈക്ക് സൈഡ് ആക്കി… വണ്ടി നിർത്തിയതും അവൻ എങ്ങോട്ടോ പോയി… ഞാൻ ഒരു കാലിച്ചായയും പറഞ്ഞു അവിടെ ഒരു ബെഞ്ചിൽ ഇരുന്നു…

♡ ♡ ♡

“എടി ….ഒന്ന് പതുക്കെ വിട്… ഇജ്ജ് ഇന്നേ കൊല്ലാൻ കൊണ്ടോകാണോ.. ”

“മിണ്ടാതിരിയാടി .. ”

“കുണ്ടും കുഴിയും നിറഞ്ഞ റോഡ് ആടി… നിന്റെ ഈ മരമോന്ത ചെളി വീഴുന്നോളം ഉണ്ടാകും ഈ സാഹസം.. ”

അവള് കരിനാക്ക് വളച്ചപ്പഴേ ഞാൻ വിചാരിച്ചതാ.. എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന്… എതിരെ ഒരു കാലമാടൻ ബുള്ളറ്റിൽ സ്പീഡിൽ വന്നതും എനിക്ക് ബ്രേക്ക്‌ കിട്ടീല്ലാ.. സ്കൂട്ടി മറിഞ്ഞു ഞാൻ അതാ കിടക്കുന്നു ചെളിയിൽ.. സ്കൂട്ടി ചെരിഞ്ഞ ഗ്യാപ്പിൽ ചീനു എങ്ങനൊക്കെയോ ചെളിയിൽ വീഴാതെ രക്ഷപെട്ടു.. പക്ഷേ.. പെട്ടത് ഞാൻ… സ്കൂട്ടി കണ്ട്രോൾ ചെയ്യുന്നത് ഞാനല്ലേ.. അത് മറിഞ്ഞു വീണത് എന്റെ മേലും..

“ടാ.. പട്ടി.. നിർത്തടാ തെണ്ടി… ”

ഞാൻ ഒരോന്ന് വിളിച്ചു കൂവി… എന്ത് കാര്യണ്ടാവാനാ… അവൻ നിർത്താതെ വണ്ടി ഓടിച്ചു പോയി…. എന്റെ ഡ്രസ്സ്‌ ആകെ ചെളി പറ്റി… അതും നടുറോട്ടിൽ.. ആൾകാർ ഒക്കെ കൂടി.. വണ്ടികൾ വന്നു നിന്ന് റോഡ് ബ്ലോക്ക്‌ ആയി… ഹോൺ അടികേട്ട് തല പെരുക്കുന്നു….ചീനുവും ആൾക്കാരും കൂടി സ്കൂട്ടി മാറ്റി എങ്ങനൊക്കെയോ എന്നേ നീപിച്ചു.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ലാ…വണ്ടി സ്റ്റാർട്ട്‌ ആകാൻ നോക്കിയിട്ട് സ്റ്റാർട്ട്‌ ആകുന്നതും ഇല്ലാ… കുരിശ്… അപ്പൊ അതാ കുറേ തെണ്ടികൾ മൊബൈൽ എടുക്കുന്നു.. എന്റെ ഈ കോലം ഫോണിൽ പകർത്തി സഹതാപം പ്രകടിപ്പിച്ചു fb യിലും ഇൻസ്റ്റയിലുമൊക്കെ പോസ്റ്റിടാനാവും.. ഐഡിയ.. ചീനുന്റെ പർദ്ദ സ്കൂട്ടിയിൽ ഇണ്ടല്ലോ.. ഞാൻ അതെടുത്തിട്ടു..മുഖവും മറച്ചു.. അവരോട് ഒക്കെ നാല് വർത്താനം പറയാൻ നിന്നതും ചീനു എന്നേ തടന്നു….

♡ ♡ ♡

” ഡാ ..നിച്ചു..എന്തോരം ടൈം ആയടാ.. നിന്റെ വാട്ടർ ടാങ്ക് എന്താ ലീക് ആണോ… ”

“പോടാ.. എത്ര നേരായെന്നറിയോ പിടിച്ചിരിക്കാൻ തുടങ്ങീട്ട്.. ഇപ്പോ സമാധാനായി… ”

“നിനക്ക് വേണോ ചായ…. സൂപ്പറാ…”

“വേണ്ട മോനെ.. വിശന്നിട്ടു വയ്യാ… കാലിച്ചായയിൽ ഒന്നും ഒതുങ്ങുല്ലാ… നല്ല പോളിംഗ് തന്നെ വേണ്ടി വരും… ”

“എങ്കിൽ കോളേജിൽ നിന്ന് തിരിക്കുമ്പോ നമുക്ക് തട്ടാം.. ”

“ഇപ്പോ ടൈം പത്തര… നമ്മൾ അവിടെ എത്താൻ ലേറ്റ് ആകോ.. ”

“ഏയ്യ്.. പറപ്പിക്കാം.. ”

കുറച്ചു ദൂരം പോയതും ആകെ ബ്ലോക്ക്‌.. മുമ്പിൽ എന്താണ് സംഭവിച്ചതെന്ന് കാണുന്നില്ലാ.. ആക്‌സിഡന്റ് ആയിരിക്കോ..

“ടാ… എന്തായിരിക്കും സംഭവം.. ”

“കണ്ടിട്ട് ആക്‌സിഡന്റ് ആണെന്ന് തോനുന്നു.. ഞാൻ പോയി നോക്കണോ.. ”

“വേണ്ടാ.. ഇജ്ജ് ആ ബൈക്ക്കാരനോട് ചോയ്‌ചോക്ക്.. ”

“ചേട്ടാ.. എന്താ പ്രശ്നം..? ”

“”അവിടെ ഒരു പർദ്ദക്കാരി കൊച്ചിനെ വണ്ടി ഇടിച്ചതാ.. ഇടിച്ചിട്ടവൻ നിർത്താതെ പോയി.. ”

“പർദ്ദക്കാരി കൊച്ചോ..? ”

“ആ..ആൾക്ക് കുഴപ്പൊന്നൂല്ലാ.. ”

“ടാ.. അത് അവളായിരിക്കോ..? ”

“ഒന്ന് പോയെടാ… ഈ നാട്ടിൽ എന്താ അന്റെ പെണ്ണ് മാത്രേ പർദ്ദ ഇടൂ..? ”

“അല്ലാ.. എന്നാലും എന്റെ മനസ്സ് പറയുന്നു .. അതവളായിരിക്കുമെന്ന്… ”

“വാ.. നമുക്ക് നോക്കാ.. ”

തുടരും……

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!