Skip to content

മജ്നു -പാർട്ട്‌ 5

majnu novel

✒️ റിച്ചൂസ്‌

ബൈക്ക് അവിടെ സൈഡ് ആക്കി ഇങ്ങനൊക്കെയോ വണ്ടികളുടെ എടെ കൂടെ നടന്ന് മുമ്പിലെത്തിയതും അവിടെ ഒന്നും അവരുടെ പൊടി പോലും ഇല്ലാ..

“ഷോ.. ജസ്റ്റ്‌ മിസ്സ്‌.. കൺമുമ്പിൽ ഇണ്ടായിട്ടും കാണാൻ പറ്റിയില്ലല്ലോ… ”

“ടാ.. അത് അവളാണെങ്കിൽ തീർച്ചയായും ഓള് കോളേജിൽക്ക് ആയിരിക്കും പോയിരിക്കാ.. അപ്പൊ ഓളെ നമുക്ക് കോളേജിൽ വെച്ച് പിടിക്കാ… ”

“യെസ് .. വേം വാ.. ”

♡ ♡ ♡

“ഡി.. ഇജ്ജെന്ത് പണിയാ കാണിച്ചേ…എന്നേ വാ തുറക്കാൻ സമ്മതിക്കാതെ…. ചേ.. ഈ അല്ലു ആരാന്ന് ഒരേ ശരിക്ക് അറീച്ചു കൊടുക്കായിരുന്നു..ഓന്റോക്കൊരു പടം പിടുത്തം… ”

ആളുകൂടി ഞാൻ അലമ്പാകുമെന്ന് മനസ്സിലായപ്പോ ചീനു നൈസ് ആയിട്ട് ഏതൊരു ചേട്ടനേ കൊണ്ട് ഞങ്ങടെ സ്കൂട്ടി സ്റ്റാർട്ട്‌ ആകിപ്പിച്ചു എന്നേം വലിച്ചു അതിൽ കേറ്റി അവിടുന്ന് സ്കൂട്ട് ആയി…. അല്ലങ്കിൽ ഞാൻ അവന്മാരെ പൊരിച്ചേനെ…

” ഇജ്ജ് സീൻ വഷളാക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്യാ അന്നേ പിടിച്ചു കൊണ്ട് പോന്നത്… നമ്മൾ ഇറങ്ങിയതെയ്… ഗെറ്റ് ടുഗെതർ കൂടാനാ… അല്ലാതെ തല്ലുണ്ടാക്കാനല്ലാ… ”

“ഇന്നാലും ഇന്റെ കൈ തരിച്ചു വരെന്നു… നാറികൾ… ”

“മ്മ്മ്മ്മ്.. എന്താപ്പോ അന്റെ കോലം.. മൂന്നാലു മണിക്കൂറത്തെ കഠിന പരിശ്രമം ഒരുനിമിഷം കൊണ്ട് വെള്ളത്തിലായില്ലേ… ഹഹഹ… ”

“കിണിക്കാതെ പോടീ.. ”

ഓള് പറഞ്ഞത് ശരിയാ… എന്തൊക്കേന്നു… ഷോപ്പിംഗ്… ഒരുക്കം.. ഇപ്പോ എന്തായി.. എല്ലാം കുളമാക്കി ആ തെണ്ടി കയ്യില് തന്നില്ലേ…

കോളേജ് ഗേറ്റ് കടന്നു വണ്ടി ഒരിടത് പാർക്ക്‌ ചെയ്ത് ഞാൻ പർദ്ദ അഴിച്ചു… തൊട്ടടുത്തെ ടാപ് തുറന്ന് ഒരുവിധം ഡ്രെസ് ഒക്കെ ക്ലീൻ ആക്കി… ഞങ്ങൾ എത്തിയപ്പഴേക്കും എല്ലാരും അവിടെ ഹാജർ ആയിരുന്നു.. ചെക്കന്മാർ കുറച്ചു പേര് ഒഴികെ ബാക്കി ഒക്കെ എന്തോ പണിയുണ്ടന്ന് പറഞ്ഞു ടെറസിലേക്കും മറ്റു പാലോടുതുക്കും മുങ്ങി… സംഭവം എന്തിനാ എന്നുള്ളതൊക്കെ നമുക്കറിഞ്ഞുടെ…കുറച്ചു പേര് പണ്ടത്തെ ആ വായിനോട്ടം ഇപ്പഴും വിട്ടിട്ടില്ല… ഞങ്ങൾ കുറേ നേരം എല്ലാരോടും വർത്താനം പറഞ്ഞിരുന്നു…പിന്നെ ചീനുന്ന് ഗേൾസ്‌ ടോയ്ലറ്റിന്റെ സൈഡിലുള്ള ഞങ്ങടെ സ്ഥിരം പ്ലേസ് ആയ ഓർക്കാപ്പുളി മരം കാണണമെന്ന് പറഞ്ഞപ്പോ ഓളൊപ്പം ഗേൾസ്‌ ടോയ്ലറ്റ് ലക്ഷ്യമാക്കി നടന്നു..

♡ ♡ ♡

ഞങ്ങള് രണ്ടാളും കോളേജ് എത്തിയപ്പോ ക്യാമ്പസിൽ നിറയെ ഗേൾസ്‌… ഹ്മ്മ്.. ഭാഗ്യം… പിരിഞ്ഞു പോയിട്ടില്ലാ… ഇനി ഇതിനു ഇന്റെ ആളെ കണ്ടു പിടിക്കണം…ഒരാളിവിടെ വന്ഡറിടിച്ചിരിക്കാ..ഇക്കണ്ട പെൺപിള്ളേരെ ഒക്കെ കണ്ടിട്ട് ..ഇവിടുത്തെ കോഴിക്ക് എന്തായാലും ആഹാരം കിട്ടി.. അവരുടെ കുട്ടത്തിൽ ഒരോ കണ്ണുകളിലും ഞാൻ അവളെ തേടി… പക്ഷെ.. നിരാശയായിരുന്നു ഫലം…

” ടാ..നിച്ചു… എവിടെയാടാ ഓള്….? ”

” അളിയാ… സാധാരണ ഈ പെങ്കുട്യോൾക് ഒരു അസുഖണ്ട്…നൊസ്റ്റാൾജിയ… നമ്മ പഠിച്ച കോളേജിൽ വരുമ്പോ ഓര് സ്ഥിരം പോകുന്ന ചില സ്ഥലങ്ങളുണ്ടാകും.. ക്ലാസ്സ്‌ റൂം.. ക്യാൻറ്റീൻ..അങ്ങനൊക്കെ.. വാ.. നമുക്ക് അവിടെ ഒക്കെ ഒന്ന് നോക്കാം… ”

ക്ലാസ്സ്‌ റൂം… ഓഡിറ്റോറിയം.. ലൈബ്രറി.. കാന്റീൻ.. തുടങ്ങി എല്ലാടോം നോക്കി.. എവിടേം കണ്ടില്ലാ.. ഞാൻ നിച്ചുനെ രൂക്ഷമായി നോക്കി..

“അളിയാ.. വെയിറ്റ് .. വെയിറ്റ്…നിരാശപ്പെടല്ലേ.. ഒരു സ്ഥലം കൂടി ഉണ്ട്.. അവസാനായിട്ട് അവിടെ കൂടെ ഒന്ന് നോക്കാ… ”

” എവിടെ..? ”

“ഗേൾസ്‌ ടോയ്ലറ്റ്… 😁”

“അയ്യേ.. അതൊക്കെ മോശല്ലേ… ”

“എന്ത് മോശം.. നീ വാ.. അനക്ക് അന്റെ പെണ്ണിനെ കണ്ടു പിടിക്കണങ്കി മതി… ”

♡ ♡ ♡

“എടി ഒന്ന് പതുക്കെ …ചീനു…ഓടല്ലടി.. ഞാ
ൻ കുഴങ്ങി .. ”

” ഹഹഹ.. മോളേ.. സ്റ്റാമിന വേണം സ്റ്റാമിന… ബൂസ്റ്റ്‌ ഈസ്‌ ദി സീക്രെട് ഓഫ് മൈ എനർജി… ”

അത് പറയലും കോളേജ് പെയിന്റ് അടിക്കാൻ വെച്ച പെയിന്റ് ബക്കറ്റുകൾ തട്ടി ഓള് തലകുത്തി വീഴലും ഒരുമിച്ചായിരുന്നു…

“ചീനു…!!. ”

ഞാൻ ഓടി ചെന്നു നോക്കിയപ്പോ ഓളതാ ഊരക്കു കൈ വെച്ചു കിടന്നു കാറുന്നു..

” മ്മ്മ്മ്.. ബൂസ്റ്റ്‌ ഈസ്‌ ദി സീക്രെട് ഓഫ് മൈ എനർജി..ഹഹഹഹ … ”

“ടി.. കുരിപ്പേ.. ചിരിക്കാതെ എണീപ്പിക്കടി.. ”

അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… ഓൾടെ നെറ്റി പൊട്ടി ചോരവരുന്നു…

” റബ്ബേ.. ചോരാ.. ”

” എവിടെ ..? ”

” അന്റെ നെറ്റിയിൽ.. ”

“അയ്യോ . എന്റെ ബോധം ഇപ്പോ പോകുവെ… എന്നേ ആരേലും ഹോസ്പിറ്റലിൽ കൊണ്ടോകണെ.. ”

“മോങ്ങാതെ പെണ്ണെ… ഇവിടെ നിക്ക്.. ഞാൻ സ്കൂട്ടി എടുത്ത് വരാം.. ഹോസ്പിറ്റലിൽ പോകാം.. ”

അങ്ങനെ വേം സ്കൂട്ടി എടുത്ത് അവളെ കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു.. ഫ്രണ്ട്സിനോട് ഒരു വാക്ക് പറയാനൊന്നും നിന്നില്ലാ.. തലയിൽ സ്റ്റിച് ഇട്ട് അവളെ വീട്ടിൽ ആക്കി ഞാൻ എന്റെ വീട്ടിലേക്ക് പോന്നു…

♡ ♡ ♡

ഗേൾസ് ടോയ്ലറ്റ് ഭാഗത്തേക്ക് എന്നേ പറഞ്ഞയച്ചു നിച്ചു എങ്ങോട്ടോ മുങ്ങി… അവിടെ ചെന്നപ്പോ അവിടേം ആരേം കണ്ടില്ലാ… റബ്ബേ… അവളെ എനിക്ക് കാണാൻ കഴിയില്ലേ… കണ്ണ് അറിയാതെ നിറഞ്ഞു.. ദേഷ്യമോ സങ്കടമോ.. വേം നിച്ചൂനേ ഫോൺ ചെയ്ത് “ഞാൻ പോകാ നീ പോരുന്നെ പോര്.. അല്ലേ കണ്ട പെൺപിള്ളേരെ കെട്ടിപിടിച്ചിരിക്ക്… “എന്ന് പറഞ്ഞ് വെച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു… അപ്പഴേക്കും നിച്ചു എവിടെന്നോ ഓടി ചാടി വന്ന് വണ്ടീ കേറി.. .. വേണ്ടാ.. ഇനി ആരും വേണ്ടാ.. വിധിയുണ്ടങ്കിൽ അവൾ വരും എന്റെ ജീവിതത്തിലേക്ക്… ഇനി ഞാനായിട്ട് അന്യോഷിക്കില്ലാ.. റബ്ബ് എന്റെ മുമ്പിൽ എത്തിച്ചു തരട്ടെ….. ഞാൻ പോക്കാണ്… എന്റെയാ തിരക്കുകളിലേക്ക്… കുറെ പ്രശ്നങ്ങളുണ്ട്.. റബ്ബേ.. ഒക്കെ ശരിയായി എന്നാണെങ്കിലും അവളെ ഈ കയ്യിൽ തന്നേ തരണേ….

♡ ♡ ♡

ഇന്നേക്ക് ഒരുമാസായി ഞാൻ വീട്ടിൽ തന്നെ ഇരിക്കാൻ തൊടങ്ങീട്ട്… ബോർ അടിച്ചു ചാകുമെന്ന് നിങ്ങൾ വിചാരിച്ചോ.. അങ്ങനെ ഒന്നുമില്ലാ.. ടിന്റുമോൻ പറയുന്ന പോലെ ബോർ അടിച്ചാ ഞാൻ തിരിച്ചടിക്കും… അപ്പൊ കം ടു ദി പോയിന്റ്.. ചങ്ക് പോലൊരു ഇക്ക വെറുപ്പിക്കാനായിട്ട് കൂടെ ഉള്ളപ്പോ പിന്നെ എങ്ങനാ…. ഞാനും വിട്ടുകൊടുക്കില്ല.. എന്റെ മാക്സിമം തിരിച്ചു അങ്ങോട്ടും വെറുപ്പിക്കും… ഹിഹിഹി.. ആകെപ്പാടെയുള്ള പെങ്ങളല്ലേ… അനുഭവിക്കട്ടെ…

അങ്ങനെ കോൺഫറൻസ് കാൾ വിളിച്ചു അടുത്ത ട്രിപ്പ്‌ ചങ്ക്‌സുമായി പ്ലാൻ ചെയ്യുന്നതിനിടക്കാണ് ആരോ ഗേറ്റ് തുറന്ന് വന്നത്..

കണ്ടിട്ട് ഒരു പത്തു നാൽപ്പത് വയസ്സ് കാണും.. തലയിൽ ഒരു തരി മുടിയില്ലാ… കാക്കി പാന്റും ഷർട്ടും.. പിന്നൊരു സഞ്ചിയും ജാവാൻറെ കാലത്തെ ഒരു സൈക്കിളും …. പോസ്റ്മാൻ തന്നെ..

അങ്ങേര് എന്നേ കണ്ടതും ഒരു ചോദ്യം…

“കുട്ടി.. ഇതാണോ ആലിയ മുഹമ്മദ്‌ അലിയുടെ വീട്..? ”

“”അതേല്ലോ… ”

ഞാൻ കോൺഫറൻസ് കാൾ വെച്ച് ഉമ്മറത്തേക്ക് ഇറങ്ങി കയ്യും കെട്ടി പറഞ്ഞു…

“ആ കുട്ടിയെ ഒന്ന് വിളിക്കോ.. ”

“എന്റെ പോസ്റ്റുമാൻ ചേട്ടാ.. നിങ്ങളിതിനു മുൻപ് ഈ പറയപ്പെട്ട ആലിയ മുഹമ്മദ്‌ അലിയെ കണ്ടിട്ടുണ്ടോ..? ”

“ഇല്ലാ.. ”

” പിന്നെ ചേട്ടനെങ്ങനെ ആ കുട്ടിയെ മനസ്സിലാവും..സപ്പോസ് .. ഞാൻ ആലിയ ആണെന്ന് പറഞ്ഞാ ചേട്ടൻ വിശ്വാസിക്കോ… ”

“അതിപ്പോ അഡ്രസ് കറക്റ്റ് ആണെങ്കിൽ വിശ്വസിക്കും… ”

“ഓഹോ . എന്നാ ഞാൻ ആണ് ആലിയ മുഹമ്മദ്‌ അലി.. എനിക്കുള്ളത് എന്താച്ചാ തന്നാട്ടെ … ”

അയാളാകെ കൺഫ്യൂഷൻ ആയി.. എന്നേ അങ്ങേർക്കു അത്ര ബോധിച്ചിട്ടില്ലന്നു ആ നോട്ടം കണ്ടാ അറിയാ. ഇവിടെ മുതിർന്ന ആരും ഇല്ലെ ഈ കുട്ടിയുടെ വാ അടപ്പിക്കാൻ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം .

“ചേട്ടാ.. താ ”

“അതിനു കുട്ടി ആണോ ആലിയ…? ”

“അഫ്‌കോഴ്സ്.. ”

“ഐ ഡി കാർഡ് കാണിക്ക്.. ”

അയാളെ ഇട്ടൊന്ന് കളിപ്പിക്കാൻ നിന്നപ്പഴാ ഉപ്പ അങ്ങോട്ട് വന്ന് എല്ലാം കുളമാക്കിയത്…

“ഇന്റെ കണാരേട്ടാ.. അതിന്റെ മോള് തന്നെയാ.. ആലിയ….ഓൾക് എന്താച്ചാ ഉള്ളത് എന്ന് വെച്ചാ അത് അങ്ങട്ട് കൊടുത്തളി… ”

ഉപ്പ അത് പറഞ്ഞതും ഇത്രയും നേരം കുറുമ്പ് കാണിച്ചു കളിപ്പിച്ചതിനു എന്റെ തലക്ക് ഒരു കൊട്ട് തന്ന് ഒരു കത്ത് എനിക്ക് നേരെ നീട്ടി…

“ഇനിയിവിടെ ഒരു ഒപ്പ് കൂടി വേണം.. ”

പിന്നെയും ആയാലും ഉപ്പയും കുറേ നേരം സംസാരിച്ചു.. അത് ചെവിക്കൊള്ളാതെ ഞാൻ ഹാളിൽ എത്തി സോഫയിൽ ഇരുന്ന് ലെറ്റർ പൊട്ടിച്ചു…. അപ്പഴേക്കും ഉമ്മി അങ്ങോട്ട് വന്നു…

“എന്താ മോളേ അത് .. ലവ് ലെറ്റർ മറ്റോ ആണോ… ”

“ബെസ്റ്റ്.. ഇങ്ങള് ഇന്റെ ഉമ്മി തന്നെയാണോ… ഉമ്മീടെ മോൾക്കൊക്കെ ആര് ലവ് ലെറ്റർ എഴുതാനാ.. ഇത് വേറെ എന്തോ ആണ്… ”

ലെറ്റർ പൊട്ടിച്ചു ഒറ്റ വലിക്കു വായിച്ചു തീർന്നതും അതിലെ ഉള്ളടക്കം കണ്ടു ഞാൻ ആകെ അമ്പരന്നു…. ഇടുത്തി വീണ പോലെയായിരുന്നു എന്റെ അവസ്ഥ …. കിളി മൊത്തം പോയി…

” റാ…….ഷി !!!!! ”

എന്റെ അമർഷം മുഴുവന്‍ ആ ഒരൊറ്റ വിളിയിലുണ്ടായിരുന്നൂ……

അതും പറഞ്ഞു ഞാൻ ഇക്കാന്റെ റൂമിലേക്കോടി….ഉപ്പയും ഉമ്മയും കാര്യമറിയാതെ അന്തം വിട്ടു നിക്കാണ്.. അവിടെ ചെന്നപ്പോ അവനതാ ലാപ്ടോപിള്ളേർ കുത്തീം കൊണ്ടിരിക്കുന്നു…

” റാഷി.. നീയാണോ ഈ പണി ചെയ്തത്..😠. ”

“എന്ത്..? ”

ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ അവൻ ചോയ്ച്ചു…

“ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ അഭിനയിക്കാല്ലേ … ”

അതും പറഞ്ഞു ഞാൻ അവനെ ഇടിക്കാൻ തുടങ്ങി..

“ഉമ്മാ.. ഈ പെണ്ണിനെന്താ വട്ടായോ.. . വെറുതെ എന്നേ ഇടിക്കുന്നു… ”

അവൻ എന്നേ തള്ളിമാറ്റി അവിടുന്ന് ഓടി ഉമ്മാന്റെ പിന്നിലേക്ക്… ഞാൻ പിന്നാലെയും..

“ഇന്റെ പൊന്ന് അല്ലു.. ഇജ്ജ് കാര്യം പറഞ്ഞിട്ട് ഇടിക്ക്… ”

” ആരാടാ അന്നോട് ഇന്റെ resume മെഹന്ദി ഇവന്റ് മാനേജ്‍മെന്റ് ന് അയച്ചു കൊടുക്കാൻ പറഞ്ഞത്.. ”

“ഇതാണോ കാര്യം..ഹാവു …. കുഴങ്ങി.. ഉമ്മാ കുറച്ചു വെള്ളം…. ”

അതും പറഞ്ഞു അവൻ സോഫയിൽ ഉപ്പാന്റെ അടുത്തിരുന്നു…

“ചോദിച്ചതിന് മറുപടി പറ…”

“ആ ..ഞാൻ തന്നെ.. നല്ല കാര്യല്ലേ.. അതിനെന്താ.. ഒരു പെണ്കുട്ടിയാൽ അറ്റ്ലീസ്റ്റ് ഒരു ജോലി എങ്കിലും വേണം.. സ്വന്തം കാലിൽ നിക്കാൻ പഠിക്കണം… ”

” അന്നേ ഞാൻ.. ചേ.. എന്റെ പ്ലാൻ ഒക്കെ നശിപ്പിച്ചു.. ഞാനിപ്പോ നാളെത്തന്നെ ഒരു ബ്യൂട്ടിഫുൾ ഹാൻഡ്‌സം ഫോറിൻ സെറ്റിൽഡ് മാനേ തപ്പിപിടിച്ചു നെക്സ്റ്റ് month അയാളെ പ്രൊപ്പോസ് ചെയ്ത് അതിന്റെ അടുത്ത month അയാളേം കെട്ടി അതിന്റെ അടുത്ത month മലേഷ്യയിലേക്ക് ഹണിമൂൺ പോകാൻ കരുതിയിരിക്കെന്നു.. അതിന്റെ എടക്കാ ഓന്റെ ജോലി.. അല്ലുന്നേ അതിനൊന്നും കിട്ടില്ല… ”

“നല്ല പൂതി… മനസ്സില് വെക്കത്തേ ഒള്ളു… അന്നേ ഇപ്പോ അടുത്തൊന്നും കെട്ടിക്കാൻ ഞങ്ങൾക് പ്ലാൻ ഇല്ലാ.. ഒരു മൂന്നാലു കൊല്ലം കഴിഞ്ഞു അതിനെ പറ്റി വേണേ ആലോചിക്കാം…. അല്ലേ ഉപ്പാ… ”

അത് കേട്ട് എല്ലാരും ചിരി തുടങ്ങി…

“അത്രയും വേണോ… ”

“അന്റെ കുട്ടിക്കളി മാറട്ടെ.. ”

” കുട്ടിക്കളി.. U mean childish..അതും ഞാൻ.. ഹിഹിഹി.. ..Very funny… ഈ അല്ലു നല്ല matured ആ.. ”

“പിന്നെ… ഒന്ന് പോടീ.. ചിരിപ്പിക്കാതെ… ”

“ഉമ്മാ…. പ്ലീസ്…. ഇപ്പോ എന്തിനാ ഇതൊക്കെ… ”

“ഒന്നും പറെണ്ടാ… ഇജ്ജ് ജോലിക്ക് പോയെ പറ്റു…. വരുന്ന ഫ്രൈഡേ മോർണിംഗ് ഷാർപ് പത്തു മണിക്ക് ഇന്റർവ്യൂ.. അപ്പൊ മോളേ.. All ദി ബെസ്റ്റ്… ”

ഉമ്മയെ കോൺവിൻസ്‌ ചെയ്യാൻ നിന്നതും ഇക്ക തീർത്തു പറഞ്ഞു.. ഉപ്പയും അതിനോട് യോജിച്ചു.. കോടതി പിരിഞ്ഞു പോകേം ചെയ്തു…

ഈ കുരിപ്പിനെ കൊണ്ട്😬….ഞാൻ ഇവിടെ വെറുതെ ഇരിക്കണ ഓന്ക്ക് സഹിക്കണില്ല…ഹും.. പണ്ടാരകാലൻ ….. റബ്ബേ.. അപ്പൊ ഞാൻ ഇനി തൊട്ട് പണിയെടുക്കണമെന്നാണോ.😭. ഓഹ്…. Un sahikkable…..ഇത് ഒടുക്കത്ത ചതിയായി പോയി …ഡാ റാഷി….. ഇന്റർവ്യൂ പാസ്സ് ആയാലല്ലേ ജോലിക്ക് പൊണ്ടോള്ളൂ.. പാസ്സ് ആവില്ല.. നോക്കിക്കോ..

ഞാൻ മനസ്സില് കണ്ടത് മാനത്തു കണ്ടവിധം ഇക്കു ഒരു കള്ള ചിരിയും ചിരിച്ചു അടുത്ത് വന്ന് എന്റെ ചെവിയിൽ പറഞ്ഞു…

“മോളേ അല്ലു.. ഇന്റർവ്യൂ എങ്ങനെ കുളമാക്കാം എന്നാണോ ആലോചിക്കുന്നേ….ഒന്നും നടക്കില്ലാ…ഈ ഇക്കു നിനക്ക് ഈ ജോലി ഏർപ്പാടാക്കിയിട്ടുണ്ടങ്കി അത് നിനക്ക് കിട്ടുക തന്നെ ചെയ്യും… കേട്ടോ… ”

“ഏ…അത് എന്താ അനക്ക് ഇത്ര ഒറപ്പ് ഇക്ക് ജോലി കിട്ടും ന്ന്…. പറ.. അതിന് മാത്രം എന്ത്‌ പണിയാണാവോ അവിടുന്ന് ചെയ്ത് വെച്ചിരിക്കുന്നത്… ”

“അതിനുള്ള ആളൊക്കെ ഇനിക്കുണ്ട് മോളേ 😉..”

“യാ റബ്ബി….ആസിഫിക്കാ ..!!!..ഞാൻ അത് മറന്നു …”

“ഹിഹിഹി….അനക്ക് മനസിലായി അല്ലേ…അപ്പോ മോളേ അല്ലു…അന്റെ വെളച്ചിലൊന്നും അവിടെ വെല പോവില്ല…….”

അതും പറഞ്ഞു ഇക്ക പോയി…

ഇപ്പോ നിങ്ങളൊക്കെ കരുതുന്നുണ്ടാകും ആരാ ഈ പുതിയ കഥാപാത്രമെന്ന് …അത് വേറെ ആരുമല്ല …ആസിഫിക്കാ …ഞങ്ങടെ അയൽവാസിയും സർവോപരി റാഷിന്റെ ചങ്കും …മുപ്പര് അവിടെ മാനേജർ ആയി വർക്ക്‌ ചെയ്യാണ് ..ഒരു ചൂടന്‍. ..വേം ദേഷ്യം വരും. .ഒരു വട്ടം തർക്കുത്തരം പറഞ്ഞപ്പോ ഈ അല്ലൂന്റെ സ്വഭാവം ഓന്റെ അടുത്ത് എടുത്തപ്പോ എന്റെ കൈ പിടിച്ചു തിരിച്ചിട്ടുണ്ട്….പിന്നെ അല്ലൂന് ഓനെ പേടി ഒന്നൂല്ലാ…ഇങ്ങൾക്കറിയാലോ ഈ അല്ലൂന് ആരേം പേടി ഇല്ലാന്ന്…ഇന്നാലും ഒരു റസ്പെക്റ്റ്…അത്ര മാത്രം.😉 ….

എന്തായാലും എന്തെങ്കിലൊക്കെ പ്ലാൻ പുറത്തെടുത്തേ പറ്റു… അല്ലു think… യൂ ക്യാൻ…

💕💕💕

ഇന്നാണ് മക്കളെ ഇന്റർവ്യൂ…. മൈ ഫസ്റ്റ് പ്ലാൻ…അതായത് പ്ലാൻ A ആദ്യം തന്നേ പൊട്ടി… പണിയെന്നു പറഞ്ഞു ആക്ട് ചെയ്ത് കിടന്നു…അപ്പൊ ഇന്റർവ്യൂവിന്ന് പോണ്ടല്ലോ…. പക്ഷേ അത് ഇക്ക കണ്ടു പിടിച്ചു….അടുത്തത് പ്ലാൻ B……വളരെ ലേറ്റ് ആയി ഇറങ്ങിയാൽ ഇന്റർവ്യൂ മിസ്സ്‌ ആവില്ലേ …പക്ഷേ .ഇക്കുന് ഇന്റെ അടവൊക്കെ അറിയാ ..അപ്പൊ ഇക്കുന്റെ വക ഒരു ഡയലോഗ്

“അല്ലൂ …ഇജ്ജ് എപ്പോ പോയാലും അനക്ക് അവിടെ ഇന്റർവ്യൂ ഉണ്ടാകും ……അതോണ്ട് മോള് വെറുതെ ലേറ്റ് ആകണ്ടാ ..”

അലാക്കിന്റെ ഔലും കഞ്ഞി …ഒന്നിൽ പിഴച്ച മൂന്നിൽ എന്നാണല്ലോ .സോ . .മൈ 3rd പ്ലാൻ . .പ്ലാൻ c..അതെന്താണെന്ന് ഞാൻ അവിടുന്ന് പറയാട്ടോ ….

അങ്ങനെ മനസ്സില്ലാ മനസ്സോടെ കെട്ടിയെടുത്തു …ഈ ഇന്റർവ്യൂന്ന് ഒരിക്കലും കിട്ടല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് …

💕💕💕

ഇന്റർവ്യൂ ഹാളിൽ കേറി ഞാനൊന്ന് ഞെട്ടി ..സന്തോഷം കൊണ്ടുള്ള ഞെട്ടലാണ് ….കാരണം അവിടെ മിനിമം ഒരു 30 പേരുണ്ടാകും അതും 5 പോസ്റ്റിന് ..സത്യം പറഞ്ഞാ ഒരു പത്ര സമ്മേളനത്തിനുള്ള ആളുണ്ട്
wow… അപ്പൊ പിന്നെ ഞാൻ ഒക്കെ രക്ഷപെടും ..ഹിഹിഹി… ജോലി കിട്ടിയിട്ടല്ലെന് മാത്രം ..

പിന്നെ ഒന്നും നോക്കിയില്ല മുമ്പിൽ കേറിനിന്നു …..
അപ്പൊ എല്ലാരുടെയും നോട്ടം ഇന്റെ മേൽ ആണ് ..ഹിഹിഹി ….മുമ്പിൽ കേറിയതോണ്ടല്ല ….ഇന്റെ ഡ്രസിങ് കണ്ടാണ് …ഇതാണ് എന്റെ പ്ലാൻ c…
ഞാനൊരു പട്ടിയേലാ പാന്റ്റും അതിന്റ ടോപ്പും പിന്നെ മഫ്ത്ത കുത്തിയുമാണ് വന്നിരിക്കുന്നത് ……ഇങ്ങനെ യാതൊരു സെന്സുമില്ലാതെ അതും ഒരു ഇന്റർവ്യൂന്ന് ഡ്രസ്സ്‌ ചെയ്ത് വന്ന എന്നേ അവർ സെലക്ട്‌ ചെയ്യോ… not the point……ഈ അല്ലുനെ കൊണ്ടൊന്നും വയ്യ ജോലിക്ക് പോകാൻ …..

കുറച്ചു നേരം വെയിറ്റ് ചെയ്തപ്പഴേക്കും എന്റെ പേർ വിളിച്ചു . .അകത്തേക്ക് ചെല്ലാൻ പറഞ്ഞു ..

“മേ ഐ കമിങ് ”

“യെസ്… കമിങ് ..”

ആഹാ …എത്ര മനോഹരമായ ഇന്റർവ്യൂ ബോർഡ്‌ ..ഒട്ടും ജാടയില്ലാത്തവരാണെന്ന് അവരുടെ ഇരിപ്പും ഭാവോം കണ്ടാൽ അറിയാം . .അല്ലു…. ഇജ്ജ് ഒറപ്പിച്ചോ . .ഈ ജോലിയുടെ ഏഴ് അയലത്ത് പോലും ഇവർ നിന്നെ കേറ്റില്ല . ……ഹും… ആസിഫിക്കയും ഉണ്ട്.. എന്നേ കണ്ടിട്ട് പള്ളിപെരുന്നാളിന് കണ്ട പരിചയം പോലും കാണിക്കുന്നില്ല ..എന്തായാലും ഇനിക്ക് നിങ്ങളെ പണി ഒന്നും വേണ്ട ..ഇത് അങ്ങോട്ട് മുഖത്തു നോക്കി പറയണമെന്നുണ്ട് …പക്ഷേ ആസിഫിക്കാ …ഹും …

“take Ur seat”

അവിടെയുള്ള ഒരു സീറ്റിൽ ഇരുന്നു …എന്നിട്ട് എന്റെ ഡോക്യൂമെന്റസ് അവരുടെ കൈയിലേക് കൊടുത്തു….

“so miss Aliya Mohammed Ali… U gratutated bba ..then why did u choose event management course??…”

ഓ… പണ്ടാരം അത് തന്നെ പഠിക്കാൻ നെരങ്ങിയ പാട് ഇമ്മക്കെ അറിയൂ…ഇനി വേറൊന്നിനും ഇറങ്ങി തിരിക്കാൻ എനിക്ക് വയ്യാ ….ഇത് റാഷി കൊരങ്ങൻ പറ്റിച്ച പണിയല്ലേ.. ഇക്ക് താല്പര്യണ്ടായിട്ടാണോ… ഇത് തന്നേ പറഞ്ഞല്ലോ … ഏയ്.. വേണ്ട ..ആസിഫിക്ക നോക്കുന്നുണ്ട് ….

“ഓരോരുത്തർക്കും ഓരോന്നിൽ തലപര്യമുണ്ടാവില്ലേ ..ഇനികാണെങ്കില് ഡിഗ്രി ഒരു ഇന്റെറെസ്റ്റും ഉണ്ടായിരുന്നില്ല …ലാസ്റ്റ് ഇന്റെ ഇഷ്ടത്തിന് ഇവന്റ് മാനേജ്മെന്റ് കോഴ്സ് ചെയ്യാൻ സമ്മതിച്ചു …..”

ഇന്റെ തള്ളൽ കേട്ട് പെറ്റ തള്ള സഹിക്കൂല്ല .. ഞാൻ തന്നേ ചൂസ് ചെയ്ത് …ഞാൻ തന്നെ തള്ളി പറഞ്ഞു….ആഹ്… വിധിയാണ് ദാസാ വിധി …

ആസിഫിക്കാന്റെ കിളി ഇന്റെ മറുപടിയിൽ പാറി പോയിട്ടുണ്ട് ..ബികോസ്… ഹി knows അല്ലു …

“ഓക്കെ.. ഒരു പാർട്ടി ഓർഗനൈസ് ചെയ്യുമ്പോ ആർക്കാണ് കൂടുതൽ ഇമ്പോര്ടൻസ് നൽകേണ്ടത്,. ഓർഗനൈസർക്കാണോ അതോ സ്റാഫിനാണോ അതോ ഗസ്റ്റിനാണോ ..”

ഇവരെ കൊണ്ട് തോറ്റല്ലോ… 😈😈😈

“എല്ലാർക്കും അതിന്റെതായ ഇമ്പോര്ടൻസ് നൽകണം ..മോസ്റ്ലി നമ്മൾ നോക്കേണ്ടത് ഗസ്റ്റുകളുടെ suggestions ആണ്.. അവരാണ് ഓരോ പാർട്ടിയുടെയും successന്നും failure ന്നും കാരണം …ഒരു ഇവന്റ് നമ്മുടെ എത്ര success ആയോ അതിൽ അപ്പുറം നെക്സ്റ്റ് ഇവന്റ് അവിടെത്തെ ഗസ്റ്റ്‌ തന്നേ ഓഫർ ചെയുന്നതാകും മോസ്റ്ലി… ”

“okay…”

പടച്ചോനേ… ഇങ്ങനൊക്കെ പറഞ്ഞാൽ അവരിന്നെ സെലക്ട്‌ ചെയൂല്ലേ … ഇനി ഡ്രെസ്സിന്റെ കാര്യം ചോദിക്ക് …plz… plz…അവിടയ ഇനിക്ക് തർക്കുത്തരം പറയാൻ പറ്റാ ….അല്ലാഹ്.. plz .help ya….

“miss Aliya… suppose താനൊരു event നടത്തുകയാണ് ..by mistake ഓർഡർ കൊടുത്ത പൂവല്ല കമ്പനി എത്തിച്ചത് …what will u do???”

കോപ്പ് ..അനക്ക് ഇന്റെ ഡ്രെസ്സിനെ കുറിച്ച് ചോദിച്ചൂടെ ….ഓന്റെ ഒരു പൂവ്..പുഷ്പിക്കാൻ ഇറങ്ങിയേകുവാ ഈ വയസ്സാകാലത്ത് .. കെളവന്റെ പൂതി കണ്ടില്ലേ …ഹും…

അല്ല …പൂവ് മാറിയ ഞാൻ എന്ത്‌ ചെയ്യാനാ …ഹും .കോപ്പിലൊരു question ..എന്തെങ്കിലും ഒന്ന് പറ ഇന്റെ അല്ലു …

“miss Aliya…have u got my question?..”

“yes sir….ഞാൻ ഇന്റെ മാക്സിമം ആ പൂവ് എത്തിക്കാനോ അല്ലെങ്കിൽ അവിടെന്ന് എവിടുന്നെങ്കിലും കിട്ടാനോ നോക്കും.. . suppose.. ഈ വഴികളൊക്കെ അടഞ്ഞു കിടന്നാൽ …ഞാൻ അവരോട് suggestion ചോദിക്കും ..”

“okay…Aliya .lastly..ഇങ്ങനെയാണോ ഒരു ഇന്റർവ്യൂവിൽ പങ്കടുക …അതും international event management ആയ ഞങ്ങളുടെ കമ്പനിയിൽ..?? ”

thalle.. thankyou…നിങ്ങൾ മുത്താണ് …നിങ്ങള്ക്ക് 60 വയസുണ്ടങ്കിലും ഞാൻ നിങ്ങൾക്കൊരു 30 ആക്കി ….അത്രക് ക്യൂട്ട് ആണ് നിങ്ങള് ..ലുക്കിൽ അല്ല …സ്വഭാവത്തിൽ ..

“ഇത് ഇന്റെ അവകാശമാണ്.. എനിക്ക് എന്റെ ഇഷ്ട്ടത്തിന്ന് എങ്ങനെയും നടക്കാ ..നിങ്ങളുടെ കമ്പനിയിൽ ജോലി കിട്ടിയാലും അതിന് യൂണിഫോമില്ലേ .so it doesn’t matter….”

“u may go now..we will inform you later .”

“thank-you ..”

അതും പറഞ്ഞു ഞാൻ അവിടെന്നു ഇറങ്ങാൻ നേരം വെറുതെ ഒന്ന് ആസിഫിക്കാനേ നോക്കി …സബാഷ് ..ലാസ്റ്റ് പറഞ്ഞത് പറ്റിയിട്ടില്ല …എങനെ പറ്റും ….അല്ല ..എന്താ ഇക്ക ഒന്നും ചോദിക്കാഞ്ഞേ ..ഞാൻ പണി കൊടുക്കുമെന്ന് കരുതിയിട്ടാണോ ..ചിലപ്പോ അതാകും …

പിന്നെ അവിടെ നിന്നില്ല …കിട്ടിയ ബസിന് വീട്ടിലേക് വിട്ടു ..

വീട്ടിൽ എത്തിയതും എല്ലാരുമുണ്ട്… സിറ്റ് ഔട്ടിൽ ….

“അല്ല റാഷി …ഇയ്യ്‌ ജോലിക്കൊന്നും പോകുന്നില്ലേ .എപ്പോ നോക്കിയാലും ഈ ലാപും പിടിച്ചു വീട്ടിലുണ്ടാകും …എന്താണ്… ”

“ഞാൻ വീട്ടിലിരുന്നാ ജോലി നോക്കുന്നത് ..”

“ഓ …അങ്ങനെ ….ഇപ്പോ ഇനിക്ക് ഒക്കെ മനസിലായി…. മോന് അപ്പൊ അതാണ് പണിയെല്ലേ… ”

“എന്തോന്നാടി ഇജ്ജ് ഈ പറേണെ.. ”

അത് ചോദിച്ചത് ഉമ്മയാണ് …ഞാൻ എന്താ പറയാൻ പോകുന്നതെന്ന് അറിയാൻ അവനും എന്നേ നോക്കാ..

ഞാൻ റാഷിനോട് മറ്റേ ചേച്ചീടെ കാര്യം പറയട്ടെ എന്ന് ആംഗ്യം കാണിച്ചു… അവൻ ആകെ വെപ്രാളത്തിലായി.. എനിക്ക് അത് കണ്ടപ്പോ ചിരിയാ വന്നത്…

“ഉമ്മാ …ഇങ്ങള്ക്ക് മനസിലായില്ലേ …ഇപ്പോയെ വീട്ടിൽ ഇരുന്നാലല്ലേ കെട്ടിയാലും ഇവിടെ ഇരിക്കാൻ പറ്റാ ..അപ്പൊ പിന്നെ പെങ്കോന്തൻ എന്ന പേരുണ്ടാവുല്ലല്ലോ.. ഹഹഹ… ”

“ഡി,. കുരിപ്പേ . നാവിനു ഒരു ലൈസെൻസും ഇല്ലെ .. ഇന്റടുത്തുന്ന് മേടിക്കും ഇജ്ജ് അല്ലാ …പോയ കാര്യം എന്തായി .. ചാൻസ് ഉണ്ടോ.. ”

“അതൊക്കെ ഇമ്മടെ മാക്സിമം മ്മള് ചെയ്തിട്ടുണ്ട്… ”

ഞാൻ റഷീനെ ഒന്ന് കണ്ണിറുക്കി കാണിച്ചു.

“ബാക്കി ഉങ്ക ഫ്രണ്ട് കിട്ട് കേള്… ”

“ഹേ .. അല്ലു.. നീ തമിഴ് .??

“ആഹ് .. അനുഭവം മനുഷ്യനെ കൊണ്ട് എന്തും ചെയ്യിപ്പികും …..”

അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി പോയി .

വൈകുന്നേരം .

ഞാൻ സോഫയിൽ ചമ്രം പടിഞ്ഞിരുന്ന് പഴംപൊരി തിന്നോണ്ടിരിക്കേന്ന്… അപ്പഴാണ് നമ്മടെ കലിപ്പാന്റെ എൻട്രി .. ആളെ പിടികിട്ടി ക്കണോല്ലോ… ആസിഫിക്ക തന്നേ…

“ആഹാ . കഥാനായിക ഇവിടെ തന്നേ ഉണ്ടല്ലോ… എവിടെ ബാക്കി ഉള്ളോരൊക്കെ… എല്ലാരേം വിളിക്ക്… ”

പടച്ചോനേ… എന്താണാവോ ഈ വരവിന്റെ ഉദ്ദേശം… എന്തായാലും എനിക്ക് നല്ലീനല്ലാ..

ഞാൻ റാഷീനെ വിളിക്കാൻ നിന്നതും അവൻ ഹാളിലേക്ക് വന്നു…

അപ്പഴേക്കും ആസിഫിക്ക ഓന്റെ വാ തുറന്നു…

“അനക്കറീണോ ഇന്നന്റെ പെങ്ങള് അവിടെ എന്തൊക്കെയാ കാട്ടി കുട്ടീന്ന്… ”

“ഓളെ കയ്യിലിരിപ്പ് വെച്ച് ഓള് അലമ്പാകീല്ലേ അത്ഭുത്തൊള്ളൂ.. ഇജ്ജ് പറ കേൾക്കട്ടെ.. ”

ആസിഫിക്കാ വള്ളിപുള്ളി വിടാതെ അവിടെ നടന്നതൊക്കെ ഓതി കൊടുത്തു…

അപ്പൊ റാഷി പൊരിഞ്ഞ ചിരി…. എന്നിട്ട് ഇനിക്ക് ആസിഫിക്കാന്റെ വക കുറേ കേൾകേമ് ചെയ്തു…. ഇജ്ജ് എന്ത്‌ കാട്ടീട്ടും കാര്യല്ലാ.. അന്നേ അവിടെ എടുക്കാൻ തീരുമാനിച്ചിട്ടുണ്ടകിൽ എടുത്തിരിക്കും എന്നതിന്നു തെളിവായി ആസിഫിക്കാ ഒരു ലെറ്റർ എനിക്ക് നേരെ നീട്ടി… നോക്കിയതും അപ്പോയ്ന്റ്മെന്റ് ഓർഡർ !!!!..ഞാൻ ആകെ ഇങ്ങട്ട് ഇല്ലാണ്ടായി.. പണി കിട്ടി മക്കളെ കിട്ടി.. നല്ല എട്ടിന്റെ പണി… 😭😭😭😭…

എന്നിട്ട് ആസിഫിക്കാന്റെ വക ഒരു നൂറ് ഉപദേശം… അതും എന്റെ ചെവി പിടിച്ചു പിഴിഞ്ഞ് കൊണ്ട്..

“മോളേ അല്ലു.. അവിടെ വന്നിട്ട് അന്റെ കയ്യിലിരിപ്പ് ഒന്നും കാണിക്കാൻ നിക്കരുത്… ഇന്റർവ്യൂ വിലെ പോലെ തർകുത്തരോം ഉടായിപ്പും എടുത്താ വിവരറിയും.. കേട്ടല്ലോ… ”

ഹും.. എന്റെ ചെവി ശരിക്കും പൊന്നാക്കി.. കുരിപ്പ്.. അപ്പൊ പോകുക തന്നേ.. ഇനി വേറെ മാർഗ്ഗല്ലാ… അല്ലുന്റെ അലമ്പുകൾ അവർ കാണാനിരിക്കുന്നെ ഒള്ളൂ… അവർ തന്നേ എന്നേ ആട്ടി വിടും.. വെയിറ്റ് ആൻഡ് സീ…

💕💕💕

ഇന്നാണ് ജോയിൻ ചെയ്യേണ്ട ദിവസം.. രാവിലെ നേരത്തന്നെ ഇറങ്ങി….. അവിടെ എത്തീട്ട് ആസിഫിക്കാന്റെ ക്യാബിനിൽ പോണം.. അതാണ് പറഞ്ഞത്… ആസിഫിക്കാന്റെ ക്യാബിൻ എത്തി ഡോർ തുറന്നതും ഞാൻ ഞെട്ടി…. !!!!!!!

കലിപ്പൻ കല്ലിപ്പിലാണ്… യാ റബ്ബേ ഇനി എന്താവോ എന്തോ …

“may i coming ”

ഇല്ലാത്ത വിനയം ഒക്കെ മുഖത്തു പൂശി ഞാൻ അനുവാദം ചോദിച്ചു .. അപ്പോ ആ ദുഷ്ടൻ രണ്ട് വിരൽ കൊണ്ട് വരാൻ കാണിച്ചു ….പണ്ടാരം.. 😬..എന്താ ഓന്റെ വായേൽ ഉണ്ട തിരികീകാണോ….സാഹചര്യം ഇതായിപ്പോയി .. അല്ലങ്കിൽ ഇണ്ടല്ലോ… ..ഹും…..

അകത്തേക്ക് കേറാൻ നിന്നപ്പോയ മൈ ബോസിൽ മമ്ത ഇങ്ങനെ ചെയ്ത് ദിലീപിനെ അവഗണിച്ചത് ഓർമ വന്നത് …

“ആാാാാ…ഇന്റെ മൂക്ക്… ”

ഹിഹി .. ഞാൻ തന്നേ …ഞാൻ സ്റ്റക്ക് ആയാലും ഡോർ സ്റ്റക്ക് ആകുലല്ലോ .. അത് മുഖത്തേക്ക് വന്നിടിച്ചതാ😛 …. ഭാഗ്യം .. ഒന്നും പറ്റീല്ലാ….

പക്ഷെ പ്രശ്നം എന്താന്ന് വെച്ചാൽ ഇപ്പോ എല്ലാരുടെയും കണ്ണ് ഇന്റെ മേലാണ് … ഹിഹി ..എന്താല്ലേ …

“miss aliya mohammed ali…either u please get in or get lost….”

കുരിപ്പ് പറയുന്നത് കേട്ടില്ലേ …. ഗെറ്റ് ലോസ്റ്റ്‌ എന്ന് …ഈ തെണ്ടി പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് …എന്നിട്ട് കണ്ടോ ..ഇതാണ് അസ്സൽ ഓന്ത് …

“sorry sir…”

അതു പറഞ്ഞു ഞാൻ അകത്തേക്കു കേറി ..പക്ഷേ ഓൻ ഇന്നേ മൈൻഡ് ചെയ്യാതെ അവിടെ നിൽക്കുന്ന ആളെ ചീത്ത പറയാൻ തുടങ്ങി ….

“okay…ajay…നാളെ തന്നേ ഇതിന്റെ xerox ഇനിക്ക് കിട്ടിയിരിക്കണം …അത് ഇനി തന്റെ കുഞ്ഞമ്മയുടെ വീട്ടിൽ പോയ് ഇണ്ടാക്കിയിട്ടാണെങ്കിൽ അങ്ങനെ ….. U got it..”””

“yes… Sir.. ”

“okay …. Then പൊയ്ക്കോ …..”

അതും പറഞ്ഞു ആസിഫ്ഇക്ക അയാളെ പറഞ്ഞയച്ചു… എന്നിട്ട് ഇന്റെ നേരേ ..

“മ്മ്മ് …വെറുതെ അലമ്പ് കാണിച്ചു പ്രശ്നങ്ങൾ ഇണ്ടാകാൻ നിൽക്കരുത്… നിനക്കു പറഞ്ഞത് മനസ്സിലായോ “”

“ആാാഹ് ”

ഇയാൾക്കു ഇതല്ലാതെ വേറെ ഒന്നും അറിയില്ലേ …എപ്പോ കണ്ടാലും ഇതന്നേ ..ഔ …ഇന്റെ റബ്ബേ ….ഒരു ഉപദേശി…എന്റെ കൈ കൊണ്ട് തന്നേ ഞാൻ മിക്കവാറും പൊട്ടക്കിണട്ടിൽ തള്ളും… ഹും

“മോളെ … അല്ലു ..പിരാകണ്ടാ ….”

“പിരാകെ … ആര് .ഞാനോ… ഞാൻ അങ്ങനെ ചെയ്യോ.. ഞാൻ ഇക്കാക്ക് നല്ലത് മാത്രം വരുത്തണേ എന്ന് പടച്ചോനോട് പ്രാർഥിച്ചതല്ലേ…. സത്യായിട്ടും.. ഹിഹി ….”

“മ്മ്മ്മ്‌ .. .മതി ഉരുണ്ട് കളിച്ചത് ..നടക്ക്…. ”

അങ്ങനെ ഇക്കാന്റെ കൂടെ ഒരു ഹാളിലേക്ക് പോയി …
അവിടെ ഒരു 3 പേരുണ്ടായിരുന്നു… …ഇക്കാനെ കണ്ടു അവരൊക്കെ നീച്ചു നിന്നു …ഓഓഓ…. വലിയ പുള്ളി ആണല്ലോ ….

“അപ്പോ ഗയ്സ്… നിങ്ങൾ 5 ആളെ ആണ് ഇവിടെ അപ്പോയ്ന്റ് ചെയ്തിട്ടുള്ളത് …… ഇവന്റ് മാനേജ്മെന്റ് ടീമിലേക്ക് നിങ്ങളെ ഷിഫ്റ്റ്‌ ചെയ്യും ….ഒരാൾ കൂടി വരാനുണ്ട്… അയാൾ വേഗം നിങ്ങളുടെ ടീമിൽ ജോയിൻ ചെയുന്നതാണ്…. പിന്നെ നിങ്ങളാരും പെര്മനെന്റ് അല്ല….അത് കൊണ്ട് ആരെ എപ്പോ വേണമെങ്കിലും പിരിച്ചു വിടാം…. . സോ ബി careful… ”

അങ്ങനെ അങ്ങനെ ഒരു നീണ്ട പ്രസംഗം തന്നെ കലിപ്പൻ നടത്തി ..

കോപ്പ്… ഇന്നാ ഇങ്ങേർക്ക് ഈ പണി വിട്ട് വെല്ല പ്രസംഗത്തിനും പൊയ്ക്കൂടേ…ആകെ ഇറിറ്റെറ്റ് ആയി ഇരികുമ്പോഴാ ആരോ door തുറന്ന് വരുന്നത് കണ്ടത്..

അയാളെ കണ്ടപ്പോൾ നമ്മുടെ കലിപ്പനും നീച് നിന്നു….

“എല്ലാരും എണീക്കു.. he is our md… ”

ഓഹ് എന്തൊരു ബഹുമാനം…. പക്ഷെ വന്ന ആളുടെ പിന്നിലുള്ള ആളെ കണ്ടു ഞാൻ ഞെട്ടി അറിയാതെ ആ പേര് ഉച്ചരിച്ചു ….

“ആദി ..”

പക്ഷേ അവൻ ഇന്നേ കണ്ടിട്ടില്ല ..

“ഹലോ …..നിങ്ങൾക് വേണ്ട instructions mr.ആസിഫ് പറഞ്ഞു തന്നിരിക്കുമല്ലോ.. സീ… എല്ലാരും തരുന്ന ജോലികൾ കൃത്യ നിഷ്ഠതയോടെ ചെയ്യണം …അത് പോലെ …. ”

അതും പറഞ്ഞു അയാൾ എന്തോ പറയാൻ നിൽക്കുമ്പോഴാ ഇന്നേ കണ്ടത്… അയാൾ ഒന്ന് ഞെട്ടിയ പോലെ … പിന്നെ അയാൾക് ഒന്നും പറയാനും കയ്യുന്നില്ല.. ആകെ ഡിസ്റ്റർബ്ഡ് ആയ പോലെ .പോക്കറ്റിൽ നിന്ന് ടവൽ എടുത്ത് അയാൾ മുഖം തുടച്ചു… എന്താ അതിന് മാത്രം …??? ആാാ… ആർക്കറിയാം …

പറഞ്ഞത് മുഴുവൻ പൂർത്തിയാക്കാതെ ഒരു ഇമ്പോര്ടന്റ്റ്‌ കാൾ ഉണ്ടന്ന് പറഞ്ഞു അയാൾ ഇന്നേ ഒന്ന് നോക്കി പുറത്തേക്ക് പോയി…എന്ത് പറ്റിയതാവും?? …പക്ഷേ ഇന്റെ ശ്രദ്ധ പോയത് അവിടെ അല്ലാ ..

ആദി ..

അവൻ ഇന്നേ ഇപ്പൊ ആണ് കണ്ടത്.. ആള് ആകെ ഷോക്ക്‌ ഏറ്റ പോലെ നിക്കാ…..

“hey…Fadi adam.. Take ur seat….”

ഇത് നമ്മുടെ കലിപ്പൻ അവനോട് അത്യാവശ്യം കലിപ്പിൽ തന്നേ പറഞ്ഞതാ …കലിപ്പന് ഫാദിയേ അത്ര ബോധിച്ച മട്ടില്ലാ ..ഹിഹി ..അപ്പോഴാ ചെക്കന് ബോധം വന്നത് ….പിന്നെ അവിടെയുള്ള സീറ്റിൽ ഇരിന്നു …

ഇവളെന്താ ഇവിടെ..?? കുരിപ്പ്.. എവിടെ പോയാലും ഇന്റെ പിന്നാലെ ഉണ്ടല്ലോ….

“സൊ പറഞ്ഞ പോലെ ..First നിങ്ങൾ ഓഫീസ് വർക്ക് ആണ് ചെയേണ്ടത് ..പിന്നെ ഇവന്റ് ലേക്ക് തിരിക്കാം.. ആർക്കും ഡൌട്ട് ഒന്നും ഇല്ലല്ലോ …”

അപ്പോ എല്ലാരും ഇല്ലാന്ന് തലയാട്ടി ..നമ്മുക്ക് അതൊന്നും പുത്തരിയല്ലാ …ഹിഹി …ഇതൊക്കെ ഇമ്മള് എത്ര കണ്ടതാ …

ആദി… അവൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.. അവന്റെ കണ്ണ് എന്റെ മുഖത്തു തന്നേ ആണ്… ത്രില്ല് അടിച്ച പോലെ …അത് അവന്റെ മുഖത്തു നിന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് ….

“ഓക്കേ …സൊ നിങ്ങൾ ഒരു ടീമിന്റെ ഭാഗം ആണ് ..എല്ലാരും ഒന്ന് സെൽഫ് introduce ചെയ്യൂ.. . പിന്നീട് മൈ assisstant നിങ്ങൾക്കുള്ള guidence തരും …”

അതും പറഞ്ഞു ആസിഫ് ഇക്ക ഹാൽ വിട്ട് ഇക്കാന്റെ ക്യാബിൻക്ക് പോയി ….

അപ്പോ തന്നേ ഞാൻ ആദിയുടെ അടുത്തേക് വിട്ടു….

“ഇന്നാലും ഇന്റെ ആദി …നിന്റ വർത്താനം ഒക്കെ കേട്ടപ്പോ ഞാൻ കരുതി ആള് വലിയ പുള്ളി ആയിരിക്കും എന്ന് .നിന്റ ഗെറ്റ് അപ്പ് കണ്ടപ്പോ മിക്കവാറും ഒരു മൂന്നാല് ഓടിയും ഒരു ബംഗ്ലാവും പൂത്ത കാശുമൊക്കെ കയ്യില് ഉണ്ടായിരിക്കുമെന്ന് ഞാൻ വെറുതെ തെറ്റിധരിച്ചു പോയി.. ആഹ്ഹ് …അപ്പോ ഇജ്ജും ഇന്നേ പോലെ middle class തന്നേ ആണ് ല്ലേ ….ഗുഡ് .. എന്തായാലും നമ്മുടെ ലെവൽ ഒന്നായ സ്ഥിതിക്ക് നമുക്ക് ജോളി ആയി വെക്കാണം ഒക്കെ ഉണ്ടാകി വർക്ക് ചെയ്യാം ….എന്ത് പറയുന്നു …”

“സീ mrs fadi adam….”

“mrs????…ആര്ടെ.. നിന്റെയോ .”

“ആ ….നീ തന്നേ…”

“പോടാ …കോതി ..ഒരു mrs വന്നുക്കുണ് ..ഞാൻ miss aliya mohammed ali ആണ് …got it??..”

“ഇന്റെ പൊന്നോ ..അനക്ക് ഒരു മാറ്റവും ഇല്ലല്ലോ …”

“ഹിഹി.. .I am unique.. ഒരിക്കലും ചേഞ്ച്‌ പണ്ണമാട്ടേ …”

“അല്ലു ..നീ ..തമിൾ… എങ്ങനെയാടി.. .”

“ഹഹ ..അന്നത്തെ അനുഭവം കൊണ്ട് അതൊക്കെ പഠിച്ചു ….”

“ആഹാ . അല്ലു റോക്ക്സ് …”

“അതൊക്കെ വിട് ബായ്.. .എങ്ങനെ ഇവിടെ eththi..അത് പറ ….”

“അതൊക്ക ഒരു കഥ…. ”

“ആാാഹാ …പറഞ്ഞാട്ടെ …ഞാനും കൂടി അറിയുംന്നതിൽ എന്താ കുഴപ്പം …???”

അവൾ അത് പറഞ്ഞപ്പോ അന്ന് നടന്ന സംഭവം ആണ് ഫായിയുടെ ഓർമയിലെക്ക് വന്നത് …..

💕💕💕

“ഇല്ലാ …ഞാൻ സമ്മതിക്കില്ല… ”

“വാപ്പ ..പ്ലീസ് …കെതികേട് കൊണ്ടാണ് ഞാൻ …”

“ഫായി ..ഇത് ക്ഷമിക്കാവുന്നതിലും അപ്പുറമാണ് ..നിനക്കു തലക് എന്താ വെളിവ് ഇല്ലേ ….അത് ഒന്നും രണ്ടും അല്ലാ.. 25 ലക്ഷം ..”

“വാപ്പ… ”

“ഫായി …നിർത്തിക്കോ ….എന്ത് കണ്ട ഞാൻ നിനക്ക് ഇനിയും പൈസ തരാ…നീ അത് പറ …ഫ്രണ്ട്സിനേം കൊണ്ട് കറങ്ങി..അവസാനം ഒരു ബിസിനസ്‌ നടത്തി അതും പൊട്ടി …ഉള്ളതൊക്കെ നശിപ്പിച്ചു കടവും വെരുത്തി വെച്ച് ആ കടമൊക്കെ ഞാൻ വീട്ടണം എന്ന് പറയാൻ നിനക്ക് നാണം ഇല്ലേ…..”

“വാപ്പ …പിന്നെ ഞാൻ ആരോടാ പോയി ചോദിക്കാ… . നിങ്ങളെ ഒരേ ഒരു മകൻ അല്ലേ ഞാൻ….”

“അതിന്ക്ക് അറിയണ്ട.. നിനക്ക് കളഞ്ഞ് കുടിക്കാനല്ല ഞാൻ ഇവിടെ ഈ കഷ്ട്ടപ്പെടുന്നത്….പൈസ പൊട്ടിക്കാൻ അനക് കുറേ ഫ്രണ്ട്സ് ഉണ്ടായിരുന്നല്ലോ …അവരുടെ ഒകെ തന്തമാരോട് ചോദിക്ക്.. ”

“വാപ്പ … അവർക്കൊന്നും ഇത്രയും afford ചെയ്യാൻ പറ്റൂല്ല ….I am sure…within a yr..ഞാൻ അത് തന്നോളാം …”

“എവിടെന്ന് എടുത്ത് തരാനാ …അതിന് അനക്ക് നല്ലൊരു ജോലിയുണ്ടോ ….പരടാ …3 നേരവും ഇന്റെ ചിലവിൽ അല്ലേ ഇജ്ജ് കഴിയുന്നത് …… ”

“വാപ്പ … പ്ലീസ് .”

“ഓക്കേ ‌ .ഞാനൊരു കണ്ടിഷൻ വെക്കാം …അത് പറ്റുമെങ്കിൽ 25 ലക്ഷം ഞാൻ തരാം… …”

“എന്തായാലും ഞാൻ ചെയാം… ”

“ഓക്കേ …നീ next week മുതൽ നമ്മുടെ event management കമ്പനിയിൽ work ചെയ്യണം… അതും ഒരു സാധാരണ എംപ്ലോയീ എന്ന പോലെ ..പറ്റോ ….”

“വാ ..പ്പാ …”

“അതേ.. …ഇന്റെ മകൻ ആണെന്ന് ഒന്നും അവിടെ അറിയാൻ പാടില്ല ..പറ്റുമെങ്കിൽ ക്യാഷ് ഞാൻ എടുക്കും..ഈ വീക്ക്‌ തന്നേ മലപ്പുറത്തെക്ക് വിട്ടോ…ആാാ പിന്നെ .. ആ കൂട്ടു കെട്ട് അങ്ങ് അവസാനിപ്പിച്ചോ…..അതാ അനക്ക് നല്ലത്… കേട്ടല്ലോ… ”

ഞാൻ എല്ലാം മൂളി കേട്ടു… സമ്മതിക്ക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു… വാപ്പ പറഞ്ഞാ പറഞ്ഞതാ… സ്വന്തം കമ്പനിയിൽ ഏത് പൊസിഷനിൽ ഇരിക്കണ്ട ഞാനാ. ആഹ്.. ഒരു സാധാരണ എംപ്ലോയീ ആയി ഇനി എത്ര നാൾ.. ഫായി. അനുഭവിച്ചോ…

💕💕💕

“ഫായി… എന്താലോയ്ക്കാ… പറ… ”

“ഒന്നുമില്ല മോളെ.. ഗതികേട് കൊണ്ടാ… ഒക്കെ വയ്ക്കാതെ മനസ്സിലായിക്കോളും… ”

“ഹഹഹ…. എന്നാലും ഇന്റെ ഫായി…. ചില്ലറ കാര്യം അല്ല അപ്പൊ അത്.. ഹ്മ്മ്മ്…. കയ്യിലിരിപ്പ് വളരെ നല്ലതാണല്ലോ…. അതോണ്ട് ആണ് ഇങ്ങനെത്തേ അവസ്ഥ ഒകെ.. ഹഹഹ… ”

“ശവത്തിൽ കുത്തല്ലേ ഖൽബെ….”

” ഓക്കേ… സാരമില്ല.. കൂടുതൽ ഹാർഡ് വർക്ക് ചെയ്ത് തോനെ പൈസ ഉണ്ടാക്കി താൻ ഇത്പോലെ ഒരു കമ്പനി സ്വന്തമായി തുടങ്.. അന്ന് ഞാൻ നല്ലത് പറയാം.. ഹിഹി… ”

ഇന്റെ കമ്പനിയിൽ ഇരുന്ന് തന്നേ ഞാൻ ഇതൊക്കെ കേൾക്കണം ല്ലോ റബ്ബേ…..

അപ്പൊ ആണ് പിയൂൺ വന്നു ഫായിയെ ആസിഫ് ഇക്ക വിളിക്കുന്നു എന്ന് പറഞ്ഞത്…. ഇനി ആ കുരിപ്പ് എന്തിനാണ് വിളിക്കുന്നത് എന്നാവോ…

അപ്പൊ തന്നേ ഫായി ക്യാബിൻലേക്ക് പോയി…. ഞാൻ ആ പരിസരത്ത് തന്നേ ചുറ്റി പറ്റി നിന്നു…

ക്യാബിൻ ന്ന് അകത്ത് ..

” mr. ഫാദി ആദം . എന്താ താങ്കളുടെ ഉദ്ദേശം… 1st ഡേ തന്നേ ലേറ്റ് ആയി ആണ് വന്നത്… എംഡി ഉള്ളത് കൊണ്ടാണ് ഞാൻ പിന്നെ ഒന്നും പറയാതിരുന്നത്.. അത് പോട്ടെ എന്ന് വെക്കാം…. അതൊന്നും പോരാഞ്ഞു കൊഞ്ചാൻ നിൽക്കുന്നോ… ”

ഇയാള് ഇതെന്ത്ത്താണ്..പരിജയം ഉള്ള ഒരാളെ കണ്ടാൽ മിണ്ടാനും പറ്റൂലെ… കുരിശ്…. അല്ലേലേ മനുഷ്യന് പിരാന്ത് ഇളകി നിക്കാണ്.. അപ്പഴാ ഓന്റെ….

ഫായിക്ക് നല്ലോം ദേഷ്യം വന്നുകുണ്… പിന്നെ ഇങ്ങനൊക്കെയോ കണ്ട്രോൾ ചെയ്യും…

“സീ സാർ . ഞാൻ എറണാകുളത്ത്കാരനാ… അവിടെ നിന്ന് എത്താൻ വൈകി.. അതാ…പിന്നെ ആലിയയേ എനിക്ക് അറിയാം .. ”

“നോ എസ്ക്യുസസ്…. ”

ഹ്മ്മ്.. കലിപ്പൻ സീൻ വശളാകും… ഇടപെടണം…

അല്ലു ഡോർ knock ചെയ്ത് അകത്തേക്ക് വരും…..

ഇവളെന്തിനാ റബ്ബേ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്…. ഒക്കെ കുളമാക്കി അവസാനം വാപ്പാന്റെ അറീച്ചു എനിക്കുള്ള മയ്യത്തു കട്ടിൽ ഇവര് രണ്ടാളും എടുപ്പിക്കും…. തീർച്ച….

അല്ലു എന്തിനാണ് ഇപ്പോ ഇങ്ങോട്ട് വരുന്നത് എന്ന മട്ടിൽ ആസിഫും ഓളെ നോക്കി…

” ആസിഫ് ഇക്കാ… He is my ഫ്രണ്ട്…ഇങ്ങള് എന്തിനാണ് വിളിച്ചേ…. ”

“ഇന്റെ പൊന്ന് അല്ലു.. നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടില്ലേ… ഇവിടുന്ന് എന്നേ ഇക്കാന്ന് വിളിക്കല്ലേന്ന്… ”

ഓഹ്.. സോറി സാർ .. ഇവിടെ താങ്കൾ എന്റെ ബോസ് ആണല്ലോ ല്ലേ… ഓക്കേ… സോ… ഈ ബോസ് ഒന്ന് നോക്കിക്കേ.. ഞാൻ ഒരു കാര്യം പറഞ്ഞേക്കാം…. ”

അത്കേട്ടതും രണ്ടാളും അല്ലുനെ നോക്കി…

” I am Aliya Muhammad Ali…. ഇന്റെ റിലേറ്റീവ്സ് ആൻഡ് ഫ്രണ്ട്സ് മാത്രമാണ് എന്നേ അല്ലു എന്ന് വിളിക്കാ… U r my boss.. റൈറ്റ്.. സോ കാൾ മി Aliya… Got it…?? ”

ഇതെല്ലാം കേട്ടപ്പോ സത്യം പറയാലോ ഇന്റെ കിളി പോയി…. അല്ലേയ്… ഈ പെണ്ണിന് ഇതെന്താ വട്ടായോ…?? ഇങ്ങനൊക്കെ സംസാരിക്കാൻ പാടുണ്ടോ….അതും ബോസിനോട് . അതിന് മാത്രം ഇവൾക്കിത് എവിടുന്നാ ഇത്ര ധൈര്യം…. ഇന്ന് ഇങ്ങോട്ട് കയറി വന്നതല്ലേ ഒള്ളു…. അല്ലാ.. ഇവര് തമ്മിൽ എന്താ ബന്ധം..??..അവളോട് ഇത്ര ഫ്രീഡം എടുത്ത് സംസാരിക്കുന്നുണ്ടല്ലോ…
ഇവളുടെ ബ്രോ അല്ലാ എന്തായാലും … അവനെ ഞാൻ പരിജയപ്പെട്ടതാണേല്ലോ…. ഞാൻ ഫുൾ കൺഫ്യൂസ് ആയി നിക്കുമ്പഴാണ്

“ഒന്നിറങ്ങി പോടീ പുല്ലേ.. ”

എന്ന് മറ്റവൻ അലറിയതും അല്ലു എന്റെ കയ്യും വലിച്ചു വേം പുറത്തേക്കു പോന്നു…..

“ടി… എന്ത് പ്രകടനാടീ ഇത്… ബോസ്സിന്റെ വാ അടപ്പിച്ചു കളഞ്ഞല്ലോ… ”

“അത് ദാണ്ടാ… അല്ലു… ”

അപ്പഴേക്കും അസിസ്റ്റന്റ് വന്നു എന്ന് പറഞ്ഞു ഞങ്ങളെ ടീമിലെ ഒരുത്തൻ ഞങ്ങളെ വന്നു വിളിച്ചു …എവിടെ ചെന്നതും

” സീ ഗയ്സ്… ഷൈനീങ് സ്റ്റാർ കമ്പനിയിൽ നിന്നും ഒരു inaguration ഇവന്റ് ന്റെ വർക്ക് കിട്ടിയിട്ടുണ്ട്… സോ ആ ഇവന്റ്ന്റെ അറേഞ്ച്മെന്റ്ന് വേണ്ട പ്ലാനിങ് തയ്യാറാക്കലാണ് നിങ്ങടെ ഫസ്റ്റ് ഡ്യൂട്ടി…. ഓക്കേ….ഇന്ന് വൈകീട്ട് നിങ്ങടെ ഒരോരുത്തരുടെ ഐഡിയസും എന്റെ ടേബിളിൽ എത്തിയിരിക്കണം.. സോ make it ഫാസ്റ്റ് .. ”

പടച്ചോനെ പണി കിട്ടിയല്ലോ…. ഇതിന്റെ ABCD പോലും എനിക്കറിയില്ല… പിന്നെ എങ്ങനെ ഞാൻ ഇത് ചെയ്യും….???

അല്ലുനെ നോക്കിയപ്പോ അവൾ നല്ല ഹാപ്പി ആണ്…. ഈ കുരിപ്പ്ന്ന് ഇതൊക്കെ അറിയാമെന്ന് തോനുന്നു….

“അല്ലു… എന്തൊക്കെയാ അയാൾ വന്നു പറഞ്ഞേ.. എനിക്ക് ഒന്നും മനസിലായില്ലാ…. എനിക്ക് ഈ ഫീൽഡ് ഒരു പിടിത്തവും ഇല്ലാ…. ”

“ബെജാറാവാണ്ടിരിക്ക് ആദി… ഞാൻ ഇല്ലേ കൂടെ…. നമുക്ക് ഒരുമിച്ചു ചെയ്യാം… ഓക്കേ.. വാ…. ”

അവള് ഉള്ള ധൈര്യത്തിൽ ഒരു കൈ നോക്കാൻ തന്നേ ഞാൻ തീരുമാനിച്ചു…..അങ്ങനെ തോറ്റു മടങ്ങുന്നവൻ അല്ല ഈ ആദി…

ഞങ്ങൾ നേരേ കമ്പനിയിലെ reference ഹാളിലേക്ക് ആണ് പോയത്…

എന്നേ ഒരു സ്ഥലത്തു ഇരുത്തി അല്ലു ഇപ്പൊ വരാമെന്നു പറഞ്ഞു പോയി…. കുറച്ചു കഴിഞ്ഞു ഒരു കെട്ടു ബുക്ക്‌മായി ഓള് വന്നു…..

“ആദി.. ഇതൊക്കെ എങ്ങനെ ഒരു ഇവന്റ് നെ approach ചെയ്യാം എന്ന ടോപ്പിക്ക്നെ കുറിച്ചുള്ള ബുക്സ് ആണ്…. ഞാൻ കുറച്ചു portions കാണിക്കാം.. ആദി അതൊക്കെ ഒന്ന് വായിക്ക് … അപ്പൊ ഏകദേശം ഒരു രൂപം കിട്ടും….അപ്പൊ ഐഡിയസ്ന്റെ ചാകര ആയിരിക്കും.. ഹഹഹ…. എങ്ങനെ… ”

ഞാൻ അവൾക് പുഞ്ചിരിച്ചു കൊടുത്തു.. അവളുടെ നോട്ടം ബുക്കിലെക്ക് ആയി…. ഇവളൊരു സംഭവം തന്നേ… ഏതു കാര്യവും എത്ര ജോളി ആയിട്ടാ ചെയ്യുന്നേ.. ഒരു പ്രതേക character…ഇപ്പൊ കുറച്ചു മൊഞ്ചത്തി ആയപോലെ …ബട്ട് എനിക്ക് വിധിച്ചവൾ വേറെ ആളാണല്ലോ…ഇത് പോലൊരു ഹിജാബ് ലേ ഹൂറി എനിക്കും ഉണ്ടല്ലോ….യാ അല്ലാഹ്… ഇവിടെ ആണല്ലോ ല്ലേ എന്റെ ഖൽബ്ന്റെ വീട്.. ഞാൻ അതങ്ങു മറന്നു.. അപ്പൊ അവളെ കാണാൻ വേണ്ടിയിട്ടാവും വിധി എന്നേ വീണ്ടും ഇവിടെ ഈ മലപ്പുറത്ത്‌ എത്തിച്ചത്… ബാപ്പ…. ഇങ്ങള് ഇപ്പഴാണ് മുത്തായത്… ലവ് യൂ….അല്ലുന്റെ ഹെല്പ് വെച്ച് എനിക്ക് അവളെ കണ്ടത്താമ്… ആഹ്…

ഫായിക്ക് എന്തോ ഉഷാർ വന്നപോലെ.. അവൻ സ്വയം ഇരുന്ന് ചിരിക്കുന്ന കണ്ടു അല്ലു…

“ഏയ്യ്… ആദി.. ഈ ലോകത്ത് ഒന്നും അല്ലേ…. എന്ത് ചിന്തിക്കുവാ…ഇങ്ങോട്ട് നോക്ക്… ”

പിന്നെ ഞങ്ങൾ ഡിസ്‌കസ് ചെയ്തു ഒരു അടിപൊളി പ്ലാനിങ് തയ്യാറാക്കി.. നേരത്തെ തന്നേ അസിസ്റ്റന്റ്നെ ഏല്പിക്കുകയും ചെയ്തു….

അവർക്കിടയിൽ ഒരു സൗഹൃദം വളരുകയായിരുന്നു….പലരും അസൂയയോടെ നോക്കിക്കാണും വിധം….

💕💕💕

വൈകുന്നേരം…

ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് കയറി വരുന്ന അല്ലുവിനോട് ലാപ്പിൽ നിന്ന് കണ്ണേടുക്കാതെ റാഷിയുടെ ആക്കൽ

” ടി.. അല്ലു.. അന്നേ ഓഫീസിലേക്ക് അയച്ചത് അവിടെ ഇരുന്ന് കണ്ടവൻമാരോടോക്കേ കൊഞ്ചാനാണോ…. ”

“ഹ്മ്മ്…. അപ്പഴേക്കും ന്യൂസ്‌ എരിവും പുളിയും തേച് ഇവിടെ എത്തിയോ… ”

“അല്ലു മോളെ.. അവിടെ എന്ത് നടന്നാലും ഇവിടെ ഇരിക്കുന്ന ഞാൻ അറിയും… ”

“മ്മ്മ്മ്‌.. അറിയാം.. പാര പണിയാൻ ആളുണ്ടല്ലോ…. ”

“അറിയാല്ലോ… വെറുതെ ഓന്റെ കയ്യിന്ന് അടി വാങ്ങാൻ നിക്കണ്ടാ…..”

“പിന്നേയ്… അങ്ങനെ തല്ലാൻ വന്നാൽ എനിക്ക് ചോദിക്കാനും പറയാനും ഒക്കെ അവിടെ ആളുണ്ട്..കേട്ടോ ”

“അതാരാടീ… ഞാൻ അറിയാത്ത ഒരാള്… ”

“അതൊക്കെ ഉണ്ട് മോനെ റാഷി….. ”

അതും പറഞ്ഞു ഒരു കള്ള ചിരിയും ചിരിച്ചു അല്ലു അകത്തേക്ക് കയറി പോയി…

💕💕💕

ഫായി കമ്പനിയിൽ നിന്ന് നേരേ ഉമ്മാന്റെ വീട്ടിലേക്ക് വിട്ടു..

ഓഹ്.. സോറി.. ഞാൻ അത് പറഞ്ഞിട്ടില്ലല്ലോ.. എന്റെ ഉമ്മാന്റെ വീട് മലപ്പുറം ആണ്.. ബട്ട്.. ഞങ്ങൾ ഇതുവരെ ഇവിടെ ഫാമിലി ആയിട്ട് വന്നിട്ടില്ലാ.. ഉപ്പാക് എന്തോ ഇഷ്ട്ടല്ല… ഞാനും അത്കൊണ്ട് തന്നേ ഇവിടേക്ക് വന്നിട്ടില്ലാ…ഉപ്പ തന്നേ കമ്പനിയിൽ വരുന്നത് വിരളം ആണ് ..ഇപ്പൊ എന്തായാലും punishment ന്റെ പുറത്താണ് ഇങ്ങോട്ട് എന്നേ വിട്ടേ….. അത്കൊണ്ട് എന്താ… നമ്മക്ക് നമ്മടെ മൊഞ്ചത്തിയെ സമാധാനം ആയി തിരയാല്ലോ…..Full happy…ഉമ്മ വീട്ടിലെ ആൾക്കാരെ ഒക്കെ വഴിയേ പരിജയപ്പെടാട്ടോ… ഇപ്പൊ അങ്ങോട്ട് ചെല്ലട്ടെ.. ഉമ്മുമ്മ കുറച്ചു ദേഷ്യക്കരിയാ…. സോ.. വൈകിയാ പണി കിട്ടും….

അടുത്ത ദിവസം കമ്പനിയിൽ അവർക്ക് ഒരു പുതിയ ടാസ്ക് കിട്ടി….ഇവരുടെ ടീം ഒരുമിച്ച് ഒരു ചെറിയ ഇവന്റ് നടത്തണം….അതിന്റെ ഭാഗമായി അല്ലുവിനും ഫായിക്കുമാണ് client ന്റെ വീട്ടിൽ പോയി കാര്യങ്ങൾ അന്യോഷിക്കേണ്ട ചുമതല കിട്ടിയത് … രണ്ട് പേരും ഒരുമിച്ച് ബൈക്കിൽ തന്നേ client ന്റെ അടുത്ത് പോയി വിവരങ്ങൾ ശേകരിച്ചു… തിരിച്ചു പോരുമ്പോൾ

“ആദി.. ദാ അവിടെ ഒന്ന് നിർത്ത്.. എനിക്ക് atm ഇൽ കേറണം..

“ഓപ്പോസിറ് സൈഡ് അല്ലേ.. ബൈക്ക് അങ്ങോട്ട് എടുക്കാം… ”

“വേണ്ടാ… ഞാൻ നടന്നോളാം.. ”

അങ്ങനെ ആദി വണ്ടി സൈഡ് ആക്കി അല്ലു പോകുന്നതും നോക്കി നിന്നു…
തിരിച്ചു ക്യാഷ് എടുത്ത് അല്ലു റോഡ് ക്രോസ്സ് ചെയ്ത് ആദിയുടെ അടുത്തേക് വരുവാണ്…

അല്ലു റോഡിന്റെ നടുവിൽ എത്തിയതും പെട്ടന്ന് എതിരെ ചീറിപാഞ്ഞു കൊണ്ട് ഒരു സ്കോർപിയോ വന്നതും ഒരുമിച്ചായിരുന്നു… !!!!

“അല്ലു….. !!!!”

തുടരും..

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

4.8/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!