Skip to content

മജ്നു -പാർട്ട്‌ 6

majnu novel

✒റിച്ചൂസ്

മുത്തുമണീസ്… 😘😘thanku all..എല്ലാരും സ്റ്റോറി ഇഷ്ട്ടായി എന്ന് പറഞ്ഞതിൽ   ഒരുപാട് സന്തോഷം..അൽഹംദുലില്ലാഹ് ..എല്ലാരേം സപ്പോർട് ഇത്പോലെ കട്ടക്ക് തുടർന്നും ഉണ്ടാകണം….

part : 6
💕💕💕💕

അല്ലു റോഡിന്റെ നടുവിൽ എത്തിയതും പെട്ടന്ന് എതിരെ ചീറിപാഞ്ഞു കൊണ്ട് ഒരു സ്കോർപിയോ വന്നതും ഒരുമിച്ചായിരുന്നു… !!!!

“അല്ലു….. !!!!”

ഫായി അല്ലു എന്ന് അലറി കൊണ്ട് ഓടി .. ഭാഗ്യം എന്ന് പറയട്ടെ… അവൻ അവളെ ആ സ്പോട്ടിൽ വലിച്ചതും രണ്ട് പേരും കൂടി ഒരുമിച്ച് റോഡ് സൈഡ് ലുള്ള പുല്ലിലേക്ക് വീണു… അല്ലു വിന്റെ തല അവിടെയുള്ള കല്ലിൽ ഇടിച്ചു നെറ്റി പൊട്ടി ചോര വന്നു….. എന്നാലും ഭാഗ്യം കൊണ്ട് തലനാരികക്ക് രക്ഷപെട്ടു….

ഫായി എണീറ്റു അല്ലുനെ കൈ പിടിച്ചു എണീപ്പിച്ചു…..ഫായി അടുത്ത ക്ഷണം മുഷ്ടി ചുരുട്ടി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് സ്കോർപിയോക്ക് നേരേ തിരിഞ്ഞതും അല്ലുവിന്റെ പ്രവർത്തി അവനെ ഞെട്ടിച്ചു …. അല്ലുവിനു തലകറങ്ങുന്നുണ്ട്…. പോരാത്തതിന് ആ ഷോക്കിൽ നിന്ന് അവൾ പുറത്തു വന്നിട്ടില്ല…. അത്കൊണ്ട് പരിസരം മറന്നു അല്ലു ഫായിയേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…. ഫായി ഇത് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല…….

ഇതേ സമയം സ്കോർപിയോ കുറച്ചു അകലെ ചെന്നു ബ്രേക്ക്‌ ഇട്ട് നിന്നു… വണ്ടിയിലെ മുന്നില് ഇരിക്കുന്ന ആള് ഫായിയെയും അല്ലുവിനെയും പല്ലിറുമ്പി കൊണ്ട് തിരിഞ്ഞു നോക്കി….അയാൾ നോക്കുന്നത് നമ്മുടെ ഫായി കണ്ടന്ന് മനസ്സിലാക്കിയപ്പോ അവർ വേഗം അവിടെ നിന്നും വണ്ടി ഓടിച്ചു പോയി…..

അവർ പോയതും ഫായിയുടെ ശ്രദ്ധ അല്ലുവിലേക്ക് ആയി…. അല്ലു ഇപ്പൊഴും ആ നിപ്പ് തന്നേയാണ്….

“അല്ലു… എന്താ ഇത്…?? ”

അവൻ അവളെ അവനിൽ നിന്നും അടർത്തി മാറ്റി….. ശേഷം അവളുടെ നെറ്റിയിലെ മുറിവ് നോക്കി…ഇടിയുടെ ആഗാതത്തിൽ നെറ്റി നന്നായി മുറിഞ്ഞിട്ടുണ്ട്….ഫായി അല്ലുനെ സമാധാനിപ്പിച്ചു…..

“സാരല്ല.. ഇത്രയെല്ലേ പറ്റിയൊള്ളു…വാ… ഹോസ്പിറ്റൽ പോകാം …. ”

“അതൊന്നും വേണ്ടാ… ”

അല്ലു ആകെ സങ്കടത്തിൽ ആണ്…..എന്തോ…. ഫായിക്കും അത് തോന്നി.. കാരണം.. അവളൊന്നും സംസാരിക്കുന്നില്ലാ…. മുഖം ആകെ വാടിയിരിക്കുന്നു…… ഫായി പിന്നെ ഒന്നും പറഞ്ഞില്ല….

അവൻ അവളെ നേരേ തൊട്ടടുത്തുള്ള ക്ലിനിക്ൽ കൊണ്ട് പോയി.. മുറി ഡ്രസ്സ് ചെയ്തു…. തിരിച്ചു വണ്ടിയിൽ കമ്പനിയിലേക്ക് പോരുമ്പോഴും അല്ലുന്റെ മൂഡ് അങ്ങനെ തന്നേ.. ഒന്നും സംസാരിക്കാതെ ഡെസ്പ് ആയി അവൾ വണ്ടിയുടെ പിന്നിൽ സൈലന്റ് ആയിരുന്നു…. അത് ഫായിക്ക് കണ്ണാടിയിലൂടെ കാണാനും കഴിയുന്നുണ്ട്…..

അവൾ ഇപ്പഴും ആ ഷോക്ക്‌ൽ ആണല്ലോ.. ഇങ്ങനെ ഞാൻ അവളെ എങ്ങനെ കമ്പനിയിലേക്ക് കൊണ്ട് പോകും… ഹ്മ്മ്…. അവളുടെ മൂഡ് എങ്ങനെ എങ്കിലും ഒന്ന് ശരിയാക്കി എടുക്കാൻ എന്താ ഒരു വഴി..??..മനുഷ്യൻമ്മാരെ ..എന്താ ഇങ്ങളെ കഥ…എന്തെങ്കിലും ഒന്ന് പറയിൻ…എവിടെ പോയാലാ ഓള് ഒന്ന് relax ആകാ….?? കിട്ടി.. കിട്ടി മക്കളെ ഐഡിയ……

ഞാൻ നേരേ വണ്ടി ബീച്ചിലേക്ക് വിട്ടു…..നോക്കീം…സ്ഥലം ഞാൻ കണ്ടു പിടിച്ചു …. ഇനിയവളേ അവിടെ പോയി ഒന്ന് ചാർജ് ആകാനുള്ള ആ കളിയും ചിരിയും ഉള്ള അല്ലു ആകാനുള്ള ഐഡിയ ബേം ആലോയ്ക്ക് ട്ടാ… നമ്മൾ അങ്ങനേം ഇങ്ങനേം അല്ലേ.. സോ 😆

ബീച്ചിൽ എത്തിയതും അല്ലു

“ഇതെന്താ ഇവിടെ….? ”

” ഇവിടെ എനിക്കൊരു കല്യാണം ഉണ്ട് … എന്തേയ്… അല്ല പിന്നെ… സാധാരണ ആൾകാർ ബീച്ചിൽ എന്തിനാണ് വരുന്നേ….. ഇറങ്ങിവാടി പെണ്ണേ…. ”

അല്ലു ഒന്നും പറയാതെ ഫായിയെ അനുഗമിച്ചു…അവൾ പോയി ഒരു ബെഞ്ചിൽ ഇരുന്ന് കടലിലെക്ക് നോക്കിക്കൊണ്ടിരുന്നു…. വീണ്ടും സൈലെൻസ്…നല്ല തെളിഞ്ഞ അന്തരീക്ഷം ആണ്.. മഴയും അല്ലാ വെയിലും അല്ലാ.. ചെറിയ കാറ്റ് വീശുന്നുണ്ട്…..അവളുടെ മുടി ആകെ പാറി മുഖത്തു തട്ടിക്കളിക്കാണ്… ഇടക്ക് അവൾഅത് വകഞ്ഞു മാറ്റി… ആള് ഭയങ്കര ചിന്തയിൽ ആണ്.. എന്താണാവോ ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത്.. ഇങ്ങനെ ഒരാള് ഇവിടെ ഇരിപ്പുണ്ട് എന്ന് ഒരു ഓർമ പോലും ഇല്ലാ…. ബീച്ചിൽ അത്ര തിരക്കില്ല.. എങ്കിലും കുറേ പേരു വെള്ളത്തിൽ ആണ്…. ഇവിടെ ഒന്ന് വന്നിരുന്ന മതി… മനസ്സൊന്നു തണുക്കാൻ… ഏഹ് !!! ഹ്മ്മ്.. ഇങ്ങള് ഐഡിയ കണ്ടു പിടിച്ചോ…. ഇല്ലാലെ.. എന്നാലേ ഞാൻ കണ്ടു പിടിച്ചു.. മനസ്സും ശരീരവും ഒരുപോലെ തണുക്കാൻ ഒരൊറ്റ ഐഡിയ ഒള്ളു……കത്തിയില്ല അല്ലേ.. വെയിറ്റ്… I will come soon……

ആഹ്.. എന്തായിരുന്നു ആ സിറ്റുവേഷൻ.. ഓർക്കാൻ തന്നേ വയ്യ…. ഫായി എന്നേ വന്നു വലിച്ചില്ലായിരുന്നു എങ്കിൽ പടച്ചോനെ…… ഇജ്ജ് കാത്തു….. എന്തോ .. നെഞ്ച് ഇപ്പഴും പെടപടക്കാണ്…..ഒരു വല്ലാത്ത ഫീൽ… മരണം മുന്നില് കണ്ടാ ആരായാലും പേടിക്കില്ലേ…. പക്ഷേ … ഇനിയത് ആലോചിച്ചു ഇരുന്നിട്ട് എന്താ കാര്യം….ഭാഗ്യം കൊണ്ട് രക്ഷപെട്ടു.. ഓഹ്…. ഞാൻ എന്തൊരു പൊട്ടിയാ… ആദി എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ അവനോട് ഒരു അക്ഷരം മിണ്ടിയില്ല.. എന്തിന്… ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ല…… ഞാൻ വേഗം ആദി എന്ന് വിളിച്ചു തിരിഞ്ഞതും അവനെ അവിടെ ഒന്നും കണ്ടില്ലാ…. അല്ല.. ഇതെവിടെ പോയി..??? ഇനി ഞാൻ മൈൻഡ് ചെയ്യാത്തോണ്ട് ആള് എന്നേ ഇവിടെ തനിച്ചാക്കി സ്ഥലം വിട്ടോ ….??

അതും ആലോചിച്ചു നിക്കുമ്പോൾ ആണ് രണ്ട് കയ്യിലും നാല് കോൺ ഐസ്ക്രീം ആയി ആദിയുടെ വരവ്….

ഓഹ്.. ഇന്റെ റബ്ബേ… ഞാൻ ടെൻഷൻസ് ഒക്കെ മറന്നു എന്ന് പറഞ്ഞാ മതിയെല്ലോ…..മൈ favorite flavours …. ഔ…. പക്ഷേ.. ആദിയുടെ മുമ്പിൽ ഞാൻ ആക്രാന്തം കാണിക്കാൻ പാടോ.. സോ അല്ലു.. ബീ descent…

” അല്ലു.. ദേ ഇങ്ങോട്ട് നോക്ക്…. ഐസ്ക്രീം.. ദാ.. കഴിച്ചോ… ”

എന്നിട്ട് ഫായി അവൾക് നേരേ രണ്ട് ഐസ്ക്രീം നീട്ടി…

“എനിക്ക് വേണ്ടാ…. ”

“വേണ്ടേ…. അതെന്താ.. നിനക്ക് ഐസ്ക്രീം ഇഷ്ട്ടല്ലേ…. ”

“ഇഷ്ട്ടമാണ്… പക്ഷേ.. ഇപ്പോൾ ഐസ്ക്രീം കഴിക്കാൻ ഉള്ള ഒരു മൂഡ് ഇല്ലാ…. ”

ഹ്മ്മ്.. അപ്പൊ ജാഡ ഇട്ട് നിക്കാൻ തന്നെയാണ് മോൾടെ പരിപാടി.. ഓക്കേ.. കാണിച്ചു തരാം…..

“അങ്ങനെ ആണോ… ഓക്കേ.. മൂഡ് ഇല്ലാത്തോർ കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.. Its ഓക്കേ…. എന്തായാലും ഇത് വേസ്റ്റ് ആകാൻ പറ്റൂലല്ലോ.. സോ.. ഞാൻ കഴിച്ചോളാം ഇത് മുഴോനും…. ”

അതും പറഞ്ഞു ആദി ഒരോന്ന് കഴിക്കാൻ തുടങ്ങി… പടച്ചോനെ… നാല് എണ്ണം മൊത്തം ആദിയോ… ഹും.. കൊതി ആയിട്ട് വയ്യാ.. വായെൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള അത്ര വെള്ളം ഉണ്ട്… ഷോ.. വേണ്ടാ എന്ന് പറഞ്ഞു ജാഡ ഇട്ടിരിക്കണ്ടായിരുന്നു… ആദി.. നിനക്ക് ഒന്നുടെ നിർബന്ധിച്ചുടായിരുന്നോ.. ഓഹ്….

” ഇന്റെ അല്ലു.. പറയാതിരിക്കാൻ വയ്യാ.. എന്താ ടേസ്റ്റ്…. ഒരു രക്ഷയും ഇല്ലാ…..ഈ പിസ്ത flavour ആണ് കിടു… പിന്നെ ചോക്ലേറ്റ്.. Strawberry..Vaanila … അതും ഒട്ടും മോശം അല്ലാ…. എന്തായാലും നീ വേണ്ടാന്ന് പറഞ്ഞത് കൊണ്ട് എനിക്ക് ഇതൊക്കെ കഴിക്കാൻ പറ്റിയല്ലോ.. താങ്ക്സ്…. ”

ദുഷ്ടൻ…. നക്കീമ് കൊണ്ടിരിക്കുന്നത് കണ്ടില്ലേ.. നിനക്ക് വയറിളക്കമ് പിടിക്കോടാ…… ഹും….. ഞാൻ ആദിയെ ദയനീയമായി നോക്കി…. എവിടെ… തീറ്റയിലാണ് കോൺസെൻട്രേഷൻ….

” ആദി.. എനിക്കും വേണം…. ”

നോ മൈൻഡ്…. വീണ്ടും തോൽ പിടിച്ചു കുലുക്കി കൊണ്ട്

“ആദി… കേൾക്കുന്നുണ്ടോ.. എനിക്കും വേണം… ”

“അയ്യോ.. നീ വിളിക്കുന്നുണ്ടായിരുന്നോ.. ഞാൻ കേട്ടില്ല…. ഞാനെയ് ആ ടേസ്റ്റ്ൽ ഇങ്ങട്ട് മയങ്ങി പോയി…എന്താ നീ പറഞ്ഞേ . ”

” എനിക്കും വേണം…. ”

“എന്ത്…?? ”

“ഐസ്ക്രീം…. ”

“അയ്യോ.. ഐസ്ക്രീം എല്ലാം ഞാൻ ടേസ്റ്റ് ചെയ്തു…. നീ വേണ്ടാ എന്ന് പറഞ്ഞോണ്ടല്ലേ.. നിന്നോട് ഞാൻ ചോദിച്ചത് അല്ലേ…. ”

” അപ്പൊ വേണ്ടായിരുന്നു… പക്ഷേ .. ഇപ്പൊ വേണം…. എനിക്കും താ…. ”

“ഇയ്യ്‌ ഒന്ന് പോയിക്കാ..ഇതെനിക്ക് തന്നേ തികയുന്നില്ല… പിന്നല്ലേ… ”

ഫായി വീണ്ടും കഴിക്കാൻ തുടങ്ങി.. അല്ലുന് ദേഷ്യം വരുന്നുണ്ട്…..

“ഹും.. ഓന്റൊരു തീറ്റ.. എനിക്ക് തരാതെ അങ്ങനെ ഇപ്പൊ വിഴുങ്ങണ്ടാ…. ”

അതും പറഞ്ഞു അല്ലു അവന്റെ കയ്യിലെ ഐസ്ക്രീം വാങ്ങി ഓന്റെ മുഖത്തു ഒറ്റ തേക്കൽ…. ഐവ… ഇപ്പൊ ഫായിയെ ഒന്ന് കാണണം… ആകെ ഐസ്ക്രീംൽ കുളിച്.. എന്തായാലും ചേലായിക്…..

അല്ലു നിന്ന് കിണിക്കാ…

“എനിക്ക് തരാതെ ഒറ്റക്ക് തിന്നാ ഇങ്ങനെ ഇരിക്കും…. ”

ഫായി കണ്ണ് വടിച്ചു കൊണ്ട്

“എടി… നിന്നെ ഞാൻ….. ”

അത് കേട്ടതും അല്ലു ഓടി…. ഫായി വിടോ… അവൻ അവളുടെ പിന്നാലെ ഓടി….

“ടി.. നിക്കടി അവിടെ…. ”

ഫായി അല്ലുനെ പിടിക്കാൻ കുറേ ശ്രമിച്ചു.. എവിടെ.. അല്ലു പിടികൊടുക്കണ്ടെ..അവരുടെ ചെയ്തികൾ കണ്ടാൽ ആരും പറയില്ലാ അവർ ലവേർസ് അല്ലാന്ന്.. ഇങ്ങള്ക്കും തോന്നില്ലേ.. .. ഒടുക്കം

“ആദി.. One മിനിറ്റ്… സുല്ല്.. ഞാൻ കുഴങ്ങി…. ”

അതും പറഞ്ഞു ഊരക്ക് കൈ കൊടുത്ത് അവൾ നിന്നു കിതച്ചു….

അവനും തന്നേ കുഴങ്ങിക്കുണ്….

“സുല്ല് തീർന്നാ…..”

“ആദി.. പ്ലീസ്… ആ ഐസ്ക്രീം എന്റെ മുഖത്തു തെകല്ലേ.. എന്റെ മേക്കപ്പ്.. 😢😢😢😢😢😢😢😢”

“😂😂😂no way…..”

വീണ്ടും തുടങ്ങി ഓട്ടം.. അവസാനം
ഫായിടെ കയ്യിൽ കിട്ടി ഓളെ…. അപ്പൊ തന്നേ ഓൻ ഓന്റെ മുഖത്തെ ഐസ്ക്രീം എടുത്തു ഓൾടെ മുഖത്തു മൊത്തം തേച്ചു.. ഐവ.. സമാസമം….

അല്ലു.. അയ്യേ എന്നൊക്കെ പറയുന്നുണ്ട്.. ഇടക്ക് ചുണ്ടിലെ ഐസ്ക്രീം നക്കി ആസ്വദിക്കുന്നും ഇണ്ട്.. ഹഹഹ….

“ദേ.. ആദി .. ഇത്രക്ക് വേണ്ടായിരുന്നു… ”

“പിന്നെ.. നീ ചെയ്തതോ…. ”

അവരുടെ സംസാരം മുറുകുമ്പോൾ ആണ് അല്ലുന്ന് ഒരു കാൾ വന്നത്.. നോക്കിയപ്പോ ആസിഫ് ഇക്കാ… അവൾ വേഗം കാൾ അറ്റൻഡ് ചെയ്തു…. ആസിഫ് ന്റെ ശബ്ദം കേട്ടാൽ അറിയാം ആള് കലിപ്പിൽ ആണ്….

“അല്ലു…..ഇപ്പോൾ തന്നേ… എത്രയും പെട്ടന്ന് കമ്പനിയിൽ എത്തണം .. കേട്ടല്ലോ… ”

അവൾ മറുപടി പറയും മുൻപ് കാൾ കട്ട്‌ ആയിരുന്നു….

“ആരാ..?? ”

“ആസിഫ് ഇക്കാ… വേം കമ്പനിയിലേക്ക് ചെല്ലാൻ പറഞ്ഞു… എന്തോ.. ഭയങ്കര ദേഷ്യത്തിൽ ആണ്… ”

“ആണോ .. എങ്കിൽ പോര്.. ഇനി ഇവിടെ നിക്കണ്ടാ.. എത്രയും പെട്ടന്ന് എത്തണം…. വാ…. അല്ലേ .. ബോസ്സിന്റെ വായെൽ ഇരിക്കുന്ന മൊത്തം നമ്മൾ കേൾക്കണ്ടരും…. ”

“അയ്യടാ.. അങ്ങനെ അങ്ങ് പോകാൻ എന്നേ കിട്ടില്ലാ…. മര്യാദക് എനിക്ക് ഐസ്ക്രീം വാങ്ങിച്ചു തന്നോ… ഇന്നാലെ ഞാൻ പോരു… ”

” ഏഹ്. !!…”

അങ്ങനെ ഫായി കൊണ്ട് ഒന്നല്ല അഞ്ചാറു ഐസ്ക്രീം വാങ്ങിപ്പിച്ചു അതൊക്കെ അവിടെ തന്നേ ഇരുന്ന് കഴിച്ചു സംതൃപ്തി ആയപ്പോഴാണ് അല്ലു അവന്റെ കൂടെ കമ്പനിയിലെക്ക് പോകാൻ കൂട്ടാക്കിയത്….

“ഇനിയിപ്പോ അവിടെ ചെന്നാൽ വൈകിയതിനു ഉഹുധും ബദറും എല്ലാ യുദ്ധവും ഒരുമിച്ച് ആയിരിക്കും…. ഓൾടെ ഒരു ഐസ്ക്രീം തീറ്റ…”

ആസിഫിന്റെ വായെൽ ഇരിക്കുന്ന മുഴുവൻ കൊട്ടക്ക് കേൾക്കും.. അവിടെ ഇന്ന് പള്ളിപ്പെരുന്നാൾ ആകും എന്ന് പ്രതീക്ഷിച്ച അവരെ പക്ഷേ കാത്തിരിക്കുന്നത് മറ്റൊന്നായിരുന്നു…

കമ്പനി എത്തിയതും അല്ലുവും ഫായിയും ഓടി കിതച്ചു അകത്തേക്ക് ചെന്നു… ഫായി ഒരോന്ന് പിറുപിറുക്കുന്നുണ്ട്…..ആസിഫ് വരാൻ പറഞ്ഞു വിളിച്ചിട്ടും ഇതിപ്പോ നേരം ഒരുപാട് ആയി… അവൻ കലിപ്പിൽ ആയിരിക്കും.. ആള് ഇനി എങ്ങനെ react ചെയ്യുമെന്ന് ഒരു പിടിയും ഇല്ലാ….

അല്ലു മുന്നില് നടന്നു.. ഞാൻ പിന്നാലെയും…. അല്ലു കൂൾ ആയി കൊണ്ട് ആസിഫിന്റെ ക്യാബിനിലെക്ക് കയറി …ഞാനും ഡോർ തുറന്നു അകത്തേക്ക് കയറാൻ നിന്നതും പിന്നെ നടന്ന കാഴ്ച കണ്ടു ഞാൻ വണ്ടർ അടിച്ചുപോയി….
എന്തന്നാൽ ആസിഫ് അല്ലുനെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു…. !!!

” എടി പുല്ലേ.. എവിടെ പോയി കിടക്കായിരുന്നു…. ഞാൻ എത്ര ടെൻഷൻ അടിച്ചു എന്നറിയോ…. നിനക്ക് എന്താ തലക്ക് വെളിവില്ലേ…..മറ്റുള്ളവരുടെ ഫീലിംഗ്സ് നിനക്ക് അറിയണ്ടല്ലോ…തന്നിഷ്ടം അല്ലേ ..മനുഷ്യനെ തീ തീറ്റിക്കാനായിട്ട്… ”

അവൻ അവളെ തോളു പിടിച്ചു കുലുക്കി കൊണ്ട് ദേഷ്യമോ സങ്കടമോ അതോ ഇതുവരെ കാണാത്തത് കൊണ്ടുള്ള വെപ്രാളമോ അറിയില്ലാ.. എല്ലാം കൂടിയ മുഖഭാവം ആയിരുന്നു അന്നേരം ആസിഫ്ന്ന്…..നമുക്ക് അടുത്തവരോട് സ്നേഹക്കുടുതൽ കൊണ്ട് ഉണ്ടാവുന്ന ഒരു പ്രതേക തരം ഇമോഷൻ ഇല്ലേ.. അത്പോലെ…..

“ഇതെങ്ങനെ മുറിവ് ആയി….?? വലുതാണല്ലോ.. ഡോക്ടറെ കാണിച്ചോ . വേദനയുണ്ടോ…. നോക്കീം കണ്ടും നടന്നൂടെ അനക്ക്…. ഇപ്പൊ എന്തായി…. നിനക്ക് ഒന്ന് നൊന്താ നെഞ്ച് പിടയുന്നത് എന്റെയാ… ”

ഫായി വാ പൊളിച്ചു നിക്കാണ്… ഫായി മാത്രല്ല.. ആര് ഈ കാഴ്ച കണ്ടാലും ഒന്ന് ഞെട്ടും.. അത്തരം ഒരു ചേഞ്ച്‌ ആണ് ആസിഫ്ൽ പ്രകടമായത്…..

ആസിഫ് ഇക്ക എന്നേ വന്നു കെട്ടിപിടിച്ചതും ശരിക്കും ഞാൻ ആകെ ഇല്ലാണ്ടായ പോലെ… ഇക്കാക്ക് ഇതെന്ത് പറ്റി….?? ഫസ്റ്റ് ടൈം ആണ് ഇങ്ങനൊരു പെരുമാറ്റം…. ഞാൻ ഞെട്ടിപ്പോയി….

“ആസിഫ് ഇക്കാ…. ”

അല്ലുന്റെ ആ വിളിയിൽ ആസിഫ്ന്ന് പരിസരബോധം വന്നു… അപ്പഴാണ് അവൻ ഫായിയെ കാണുന്നതും…. അവൻ വേഗം അല്ലുവിൽ നിന്ന് വിട്ടു നിന്നു…..പിന്നെ കലിപ്പിൽ….

“നീ എവിടെ പോയി കിടക്കായിരുന്നു ഇത്രയും നേരം…?? ”

“client ന്റെ വീട് വരേ….. ”

അല്ലു അത് പറഞ്ഞു തീരും മുൻപ്

“client ന്റെ വീട് ബീച്ചിൽ ആണോടി പുല്ലേ …

“അത് പിന്നെ… ആദി.. എന്നേ …ആക്‌സി…..”

അല്ലു പറയുന്നത് കേൾക്കാൻ നിക്കാതെ ഡോർ പാതി തുറന്നു ഇത് എല്ലാം കണ്ടു നിക്കുന്ന ഫായിയെ ആസിഫ് തീ കണ്ണ്കളോടെ നോക്കി…. എന്നിട്ട് അവന്ന് നേരേ….

” ഇതെങ്ങനെയാടാ ഓൾടെ നെറ്റി മുറിഞ്ഞത്… നിനക്ക് ഒരു ഉത്തരവാദിത്വബോധമില്ലേ…. ഒരാളെ കൂടെ കൊണ്ടോയാൽ സേഫ് ആക്കി വീട്ടിൽ എത്തിക്കാൻ പോലും നിനക്ക് പറ്റില്ലേ….നീ ഒരു തലവേദന ആണല്ലോ ..ഓഹ്…..ഗെറ്റ് ഔട്ട്‌ സ്റ്റുപ്പിട്…. ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ടു പോകരുത് ….. ”

രണ്ടാളും ഒന്നും മനസ്സിലാവാതെ തരിച്ചു നിന്നു…

ഇത് കേട്ടതും ഫായി ക്യാബിനിൽ നിന്ന് ഇറങ്ങി പോയി….

“ആസിഫ് ഇക്കാ.. Its ഓക്കേ.. എന്റെ മിസ്റ്റേക്ക് ആണ്.. ആദി ഒരു തെറ്റും ചെയ്തിട്ടില്ല… Anyway ലെറ്റ്‌ മി ലീവ്…”

അതും പറഞ്ഞു അല്ലുവും ക്യാബിൻ വിട്ടു…..

പുറത്തു വന്ന് അല്ലു അവളുടെ സീറ്റിൽ പോയി ഇരുന്നു… അവൾ ഇപ്പഴും ഷോക്ക്‌ൽ ആണ്.. ആസിഫിന്റെ ഭാഗത്തു നിന്നു ഇങ്ങനൊരു പെരുമാറ്റം അവൾ ഒട്ടും പ്രതീക്ഷിച്ചതല്ലാ ……

എന്നാലും ഇക്ക എങ്ങനെ അറിഞ്ഞു ഞങ്ങൾ ബീച്ചിൽ പോയ കാര്യം….??വല്ലാത്തൊരു സ്വഭാവം തന്നേ…..
കാര്യം അറിയാതെ എന്തിനാണ് ഫായിയോട് ചൂടായത്….?? ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഇല്ലല്ലോ…. ഇച്ചിരി ലേറ്റ് ആയന്നു കരുതി ഇക്ക എന്തിനാണ് ഇങ്ങനെ ഇമോഷണൽ ആവുന്നേ..

ഞാൻ ഫായിയെ നോക്കി.. അവൻ മൂഡ് ഓഫിൽ ആണ്.. എന്നേ ഹെല്പ് ചെയ്തിട്ടും പഴി കേട്ടത് ഫുൾ അവൻ….ഞാൻ ഫായിയുടെ അടുത്ത് പോയി അവനെ സമാധാനിപ്പിച്ചു….

“ആദി…. ഡോണ്ട് worry.. ഇക്ക ഒരു പ്രതേക ടൈപ്പ് ആ.. മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല അങ്ങനെ ഒക്കെ പറഞ്ഞത്… ഇക്ക പറഞ്ഞതൊന്നും നീ കാര്യം ആകണ്ട ….. ”

“ഏയ്യ്…. എനിക്ക് ഒരു പ്രോബ്ലവും ഇല്ലാ.. അങ്ങനെ നിന്റെ ആസിഫ്ഇക്ക വിചാരിച്ചാൽ ഒന്നും എന്നേ ഇവിടെ നിന്ന് പറഞ്ഞയക്കാനും ഒക്കില്ല… ഈ ഫായിയെ നിനക്കറിയില്ല മോളെ അല്ലു… ”

“ഓഹോ…. പിന്നാര് പറേണം.. ”

“നിങ്ങടെ എംഡി സാർ തന്നേ…. മൂപര് അങ്ങനെ പറയില്ലാ…. ”

“അതെന്താ അനക്ക് ഇത്ര ഒറപ്പ്.. ഇയ്യ്‌ അങ്ങേർക്ക് കൈകൂലി ഓഫർ ചെയ്തിട്ടുണ്ടോ…. ഹഹഹ ”

ഞാൻ ഓൾക്ക് നല്ലോണം ഒന്ന് ഇളിച്ചോടുത്തു… അല്ലാതെ ഈ കുരിപ്പിനോട് ഞാൻ ഇതിനൊക്കെ എന്ത് പറയാനാ… ഇമ്മടെ വാപ്പ ഞാൻ എന്ത് കൂതറ പരിപാടി കാണിച്ചാലും ഇവിടുന്ന് ഗെറ്റ് ഔട്ട്‌ അടിച്ചത് തന്നേ😥..അതൊരിക്കലും ഇണ്ടാക്കുല്ലാ …..പെട്ടത് ഞാൻ ആണ് മോളെ അല്ലു…എന്നാലും … അന്റെ ബോസ്ന്റെ ബോസ് ഞാൻ ആവുന്ന ഒരു കാലം വരും.. അന്ന് ഇതിനൊക്കെ അവനിട്ട് ഞാൻ കൊടുത്തോളാ…. ഫായി.. എത്ര നടക്കാത്ത സ്വപ്നം … ഈ frustration ഒക്കെ ഞാൻ എവിടെ കൊണ്ടോയി തീർക്കും.. ആഹ്….

പിന്നെ എങ്ങനൊക്കെയോ വർക്ക് ചെയ്തെന്നു വരുത്തി വൈകുന്നേരം വരേ തള്ളി നീക്കി….. ഇതിനിടക്ക് ഇക്ക ഒന്ന് തണുത്തതും എന്റെ അടുത്ത് വന്നു കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു….

” i am സോറി അല്ലു.. അന്നേരം ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.. സോറി…ഞാൻ കുറേ വിളിച്ചിട്ടും നീ ഫോൺ എടുക്കാത്തത് കണ്ടപ്പോൾ എനിക്ക് ടെൻഷൻ ആയി.. അതാ…. Anyway..നമുക്ക് ഒന്നുടെ ഡോക്ടറെ കണ്ടാലോ.. ഒരു detailed ചെക്ക് അപ്പ് തന്നെ നടത്താം.. വാ… ”

ആസിഫ് അവളുടെ മുറിവിൽ തൊട്ട് കൊണ്ട് ചോദിച്ചു…..

“അതൊന്നും വേണ്ട … ഇക്ക ആദിയോട് സോറി പറയണം… ”

“ഹും… അവന്റെ കൂടെ പോയിട്ടല്ലേ ഇങ്ങനെ സംഭവിച്ചത്…അവന്ന് അത്രയൊന്നും കേട്ടാൽ പോരാ.. ഞാൻ പറഞ്ഞത് തന്നെ കുറവാ…… ”

അതും പറഞ്ഞു ആസിഫ് എണീറ്റു പോയി….

വൈകീട്ട് അല്ലു ഇറങ്ങിയ ടൈമ് തന്നേ ഫായിയും ഇറങ്ങി……

“അല്ലു.. ടാ.. പോര്.. ഞാൻ ആക്കിത്തരാ… ”

“ഓക്കേ ആദി …..”

ഫായിക്ക് പൂതി ഇണ്ടായിട്ട് ഒന്നും അല്ലാ കൊണ്ടാകുന്നത്.. ഇങ്ങനെ ഒക്കെ അല്ലുന്ന് favour ചെയ്‌താൽ അല്ലേ അവൾ അവന്റെ ഹിജാബ്ലേ ഹൂറിയെ കണ്ടു പിടിക്കാൻ ഹെല്പ് ചെയ്യൂ.. അതിനാ … എന്താല്ലേ.. വിരുതൻ…..

അല്ലു പോയി ഫായിയുടെ ബൈക്കിൽ കേറാൻ നിന്നതും ആസിഫ് അങ്ങോട്ട് വന്നു…

” ടി .. അല്ലു.. വാ.. ഞാൻ റാഷിയെ കാണാൻ പോകാ.. ഞാൻ ഡ്രോപ്പ് ചെയ്യാ… ”

ഹഹഹ.. പാവം നമ്മുടെ അല്ലു.. ആകെ പെട്ടല്ലോ…. ഓള് ആരുടേ കൂടെ പോകും.. ?? കൺഫ്യൂഷൻ തീർക്കണമേ…എന്റെ കൺഫ്യൂഷൻ തീർക്കണമേ……അവസാനം…

” ആസിഫ് ഇക്ക പോയിക്കോ… ഞങ്ങള്ക് ഒന്നുടെ client ന്റെ വീട് വരേ പോണം… അത് കഴിഞ്ഞു ആദി എന്നേ ഡ്രോപ്പ് ചെയ്തോളും…. ”

ശേഷം അവൾ ആദിയുടെ പിന്നിൽ കേറി.. അവർ വണ്ടി ഓടിച്ചു പോയി….

ചുവന്ന കണ്ണുകളോടെ ആസിഫ് ആ കാഴ്ച നോക്കി നിന്നു….

💕💕💕

” നീ എന്തിനാണ് ബോസ്നോട് നുണ പറഞ്ഞേ…..മൂപര്ടെ കൂടെ പോയാൽ എന്താ…അങ്ങേരുടെ കൂടെ പോണത് ഇഷ്ട്ടം അല്ലേ …. ”

” യാ… അങ്ങേരുടെ കൂടെ പോണത് മാത്രല്ല.. അങ്ങേരെമ് ഇഷ്ട്ടാണ്….I love him..!!!!!. ”

ഫായി അത് കേട്ടതും ഞെട്ടി വണ്ടി ബ്രേക്ക്‌ ഇട്ടു നിർത്തി.. എന്നിട്ട് അവളെ തിരിഞ്ഞു നോക്കി…

“വാട്ട്‌… !!! ”

” ഹാ… എന്തേയ്…. I love him.. As my brother…. ”

” ഓഹോ… അങ്ങനെ… ”

“അങ്ങനെ തന്നേ.. ആദി എന്താ ഉദേശിച്ചേ😜… ”

“ഞാൻ ഒന്നും ഉദ്ദേശിച്ചില്ല😛…..”

“ഹ്മ്മ്മ്മ്…… ഹഹഹ…. എന്താ ഉദേശിച്ചേ എന്നൊക്കെ എനിക്ക് മനസ്സിലായി… ബട്ട് എനിക്ക് റാഷിയെ പോലെ തന്നെയാണ് ആസിഫ് ഇക്കയും….. ”

” അപ്പൊ പിന്നെ എന്തേയ് ഇക്കാന്റെ കൂടെ പോകാൻ മടി… ”

“അത് എന്റെ ആദി… ആരെങ്കിലും മൈനിൽ കേറി നിക്കോ😄…. ഹഹ…. ”

“എന്താ.. എന്താ… ”

“കത്തിയില്ല അല്ലേ….ഇക്ക ഒരു ചൂടനാ… ആ കാറിൽ ഞാൻ കേറിയാ എത്ര എസി ഇട്ടാലും ഞാൻ നിന്നു വിയർക്കും …… ഉപദേശം കേട്ട് തലപെരുക്കും… അതിലും ഭേദം ഇങ്ങനൊരു നുണ പറഞ്ഞു എസ്‌കേപ്പ് ആവുന്നതാ… ”

“ഹഹഹ….. ഓക്കേ.. ഓക്കേ…. എങ്കിൽ നിന്റെ സ്ഥലം പറ…. ”

“എന്തിന്…? ”

“അപ്പൊ വീട്ടിൽ പോണ്ടേ… ”

“ഇങ്ങനൊരു മണ്ടൻ.. ആദി… ഇപ്പൊ അങ്ങോട്ട് പോയാ അവിടെ ആസിഫ് ഇക്ക ഉണ്ടാവില്ലേ… പിന്നെ നമ്മൾ client ന്റെ വീട്ടിൽ പോകാണ് എന്ന് പറഞ്ഞില്ലേ. അപ്പൊ നേരേ അങ്ങോട്ട് വിട്ടാ കള്ളി വെളിച്ചത്താവില്ലേ…”

“അപ്പൊ ഇനി എന്ത് ചെയ്യും.??.. ”

“നമ്മക്ക് എങ്ങോട്ടെങ്കിലും കറങ്ങാൻ പോയാല്ലോ😉… ”

“പോകാം… പക്ഷേ… എനിക്ക് അതിന് ഇവിടുത്തെ place ഒന്നും അറിയില്ല…. ”

“എനിക്ക് അറിയാല്ലോ… നമ്മക്ക് കോട്ടക്കുന്ന് പോയാലോ… ബെസ്റ്റ് പ്ലേസ് ആ….”

“കോട്ടക്കുന്ന് എങ്കിൽ കോട്ടക്കുന്ന് …”

ഇത് തന്നേ പറ്റിയ അവസരം.. ഇമ്മടെ മൊഞ്ചത്തിയെ പറ്റി ഓളോട് പറേണം… എന്നിട്ട് ഓൾടെ സഹായത്തോടെ ഇമ്മടെ ഖൽബിനെ കണ്ടു പിടിക്കണം…..ഫായി…. അനക്ക് പറ്റും….

💕💕💕

കോട്ടകുന്ന് എത്തി വണ്ടി ഒരിടത്തു പാർക്ക്‌ ചെയ്തു ഞങ്ങൾ നടന്നു….

നല്ല കുളിരുള്ള കാറ്റ് വീശുന്നുണ്ട്….അത്യാവശ്യം ആൾകാർ ഉണ്ട് .. മൊത്തം കപ്പിൾസ് ആണ്💑….. കിഡ്സ്‌ സെക്ഷനിൽ മാത്രേ ഫാമിലീസ് ഒള്ളു👪….

ഞങ്ങൾ കുറച്ചു ദൂരം നടന്നു.. പിന്നെ അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു….അല്ലു നല്ല മൂഡിൽ ആണ്.. കാര്യം നൈസ് ആയി അവതരിപ്പിക്കാം….. പടച്ചോനെ.. മിന്നിച്ചേക്കണേ….

“അല്ലു….. ”

“എന്താ ആദി.. ഈ പ്ലേസ് ഇഷ്ട്ടായോ… ഇതൊന്നും അല്ല മലപ്പുറം… ഇവിടെ ഒത്തിരി കാണാനുണ്ട്…….”

“പിന്നെ….. ”

അല്ലു മലപ്പുറത്തെ പറ്റി വാ തോരാതെ പറഞ്ഞോണ്ടിരിക്കാണ്…അത് ഇണ്ട്.. ഇത് ഇണ്ട് …ഇന്റെള്ളോ….പെണ്ണ് എനിക്ക് ഒരു ഗ്യാപ് തരണ്ടേ….ഞാൻ എല്ലാം മൂളി കേട്ടു… കയ്യിലെ സ്റ്റോക്ക് തീർന്നെന്നു തോനുന്നു.. ആള് സൈലന്റ് ആയിക്കുണ്…. വീണ്ടും ഞാൻ….

” അല്ലു.. അത് പിന്നെ…. ”

” അല്ല ആദി.. ആദീടെ ഉമ്മ വീട്ടിൽ ആണ് ആദി താമസം എന്നല്ലേ പറഞ്ഞേ.. അപ്പൊ ഇതിനു മുൻപ് മലപ്പുറം വന്നിട്ടേ ഇല്ലേ.. അതായത് ഉമ്മ വീട്ടിൽക്… ”

ഇവളെ കൊണ്ട്… 😬😬..മനുഷ്യൻ ഇവിടെ ഒരു സീരിയസ് മാറ്റർ പറയാൻ വരുമ്പളാ ഓൾടെ…. 😝

” എയ്യ്.. വന്നിട്ടുണ്ടാകാം. ചിലപ്പോ ചെറുതിലെ…. ഓർമയിൽ അങ്ങനെ എടുത്ത് പറയാനുള്ള memmories ഒന്നും ഇല്ലാ …..”

ഇമ്മടെ മൊഞ്ചത്തിയെ തേടി ഇങ്ങോട്ട് വന്ന കാര്യം പറേണം എന്നുണ്ട്…..പിന്നെ തോന്നി… വേണ്ടാന്ന്…. വെയിറ്റ്.. നൈസ് ആയിട്ട് ഒരു ഇൻട്രോ ഇട്ട് കളയാം….

അവൾ അടുത്തതായി എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ തന്നേ തൊടങ്ങി…

“അല്ലു.. ഈ പ്രണയത്തേ💓 കുറിച്ചുള്ള അന്റെ ഒരു കൺസെപ്റ് എന്താണ്….?? ”

അത് കേട്ടതും അവൾ എന്നേ ഒന്ന് നോക്കി….

എന്നിട്ട് പതിയെ എന്റെ അടുത്തേക് നീങ്ങി വന്നു.. അവളുടെ നോട്ടം എന്റെ കണ്ണിലേകാണ്….ആ നോട്ടത്തിന്ന് എന്തോ ഒരു പ്രതേകത ഉള്ള പോലെ….വെറുതെ എങ്കിലും എനിക്കും അവളുടെ കണ്ണിലേക്കു നോക്കി ഇരിക്കാൻ തോനുന്നു…..ഏതോ ഒരു മായാ ലോകത്തെന്ന പോലെ ആയിരുന്നു അന്നേരം എന്റെ അവസ്ഥ…. നെഞ്ച് പടപടാന്ന് ഇടിക്കുന്നു…. ആകെ ഒരു മരവിപ്പ്….എന്തോ ഒരു ഫീലിംഗ് ..എന്താ ഇവിടെ സംഭവിക്കുന്നത്.. എനിക്കറിയില്ല….

പടച്ചോനെ.. ഹൃദയം ഒടുക്കത്തെ മിടിക്കലാട്ടോ….

“ആദി…. ഏയ്.. ആദി…. ”

എന്നേ തട്ടി വിളിച്ചു കൊണ്ട് പെണ്ണ് നിന്നു കിണിക്കാണ്…അപ്പഴാ എനിക്ക് ശരിക്കും വെളിവ് വന്നത്…

“എന്റെ ആദി… ഏതു ലോകത്താ…..കിളി പോയാ…. ഹഹഹ…..പ്രണയം.. ആർക്കും ആരോടും എപ്പോ വേണേലും തോന്നാ…ദാ.. ഇത് പോലെ ഒരു നോട്ടം മതി…ചിലരിൽ അത് മതി പ്രണയം വർക്ക് ഔട്ട്‌ ആവാൻ…. ”

“ഹഹഹ.. അപ്പൊ താൻ എന്നേ ടെസ്റ്റ്‌ ചെയ്തത് ആണല്ലേ…. എന്നിട്ട് പറ.. നമുക്കിടയിൽ വർക്ക് ഔട്ട്‌ ആവോ..വല്ല കെമിസ്ട്രിയും … ”

“..ഹഹഹ…നമുക്കിടയിലോ …നോ വേ…..”

” ഹഹഹ….mrs.ഫാദി ആദം….എങ്കിൽ ഇതാ പിടിച്ചോ ഡിവോഴ്സ് നോട്ടീസ് …. പ്രണയം വർക്ക് ഔട്ട്‌ ആവാത്ത സ്ഥിതിക്ക്…..ഇനി ഇപ്പൊ വെച്ചോണ്ടിരിക്കണ്ടാ….. ”

” അങ്ങനെ അങ്ങ് ഡിവോഴ്സ് തന്നു എന്നേ പറഞ്ഞു വിട്ടാൽ ഉത്തരവാദിത്വം തീർന്നു എന്നാണോ… ”

“പിന്നെ….നിന്നെ വേറേ ആളെ കൊണ്ട് കെട്ടിപ്പിക്കേമ് വേണോ… ”

“യാ…if u dont mind..ഹഹഹ😉…. ”

” ഹിഹി.. ലെറ്റ്‌ മി തിങ്ക്… ആഹ്.. അതിന് പറ്റിയൊരു ആളുണ്ട്…. റാം… അവനാവുമ്പോ ഫുൾ ഓക്കേ യാ.. നിങ്ങൾ തമ്മിൽ love എന്തായാലും വർക്ക് ഔട്ട്‌ ആവും…. വിളിക്കട്ടെ… ”

“അയ്യടാ .. എനിക്കൊന്നും വേണ്ടാ…. മോൻ വല്ലാണ്ട് അങ്ങ് ആളാവല്ലേ….രണ്ടാം കെട്ടുകാരൻ ആദിക്ക് മൂക്കിൽ പല്ല് വന്നാലും പെണ്ണ് കിട്ടില്ല.. നോക്കിക്കോ…എന്നേ കെട്ടാൻ മണി മണി പോലത്തെ ചുള്ളൻ ചെക്കന്മാർ ക്യൂ ആ .. അറിയോ….അതിൽ ലവ് വർക്ക് ഔട്ട്‌ ആവുന്ന ഒരാളെ ഞാൻ അങ്ങ് പിടിച്ചു കെട്ടും.. അപ്പഴോ…ഞാൻ വിളിക്കണ്ട് …. ഒരു പ്ലേറ്റ് ബിരിയാണി വേസ്റ്റ് ആകണ്ട… ”

” വിളിക്കണോന്നില്ലാ.. ഒരു ദുരന്തം നടക്കുമ്പോ അറിഞ്ഞു ചെല്ലുന്നതാണല്ലോ അതിന്റെ മര്യാദ…😂😂😂. ”

“ടാ .. കോതി.. നിന്നെ ഞാൻ😬😬… ”

പിന്നെ അവിടെ ഒരു ഓട്ടമത്സരം 🏃🏃 ആയിരുന്നു.. ഫായി മുന്നിലും .. അല്ലു പിന്നാലെയും….ഫായി പിടികൊടുക്കണ്ടെ… അല്ലു ആകെ കുഴങ്ങി…. അവരുടെ കളിചിരി കണ്ടു
മറ്റു കപ്പിൾസ് അസൂയയോടെ നോക്കി….

അവർ അറിയാതെ തന്നേ അവർകിടയിൽ പലതും വർക്ക് ഔട്ട്‌ ആകുന്നുണ്ടായിരുന്നു….
സമയമാകുമ്പോൾ തിരിച്ചറിവ് ഉണ്ടാകും… അത് വരേ നമുക്ക് വെയിറ്റ് ചെയ്യാം അല്ലേ😀👍….

സമയം ആറര കഴിഞ്ഞു… അസ്തമയ സൂര്യന്റെ കിരണങ്ങൾ ചുറ്റും പരന്നു….എങ്ങും ഒരു ഓറഞ്ചു മയം 😃….

ഞങ്ങൾ അവിടം വിട്ടു കുറച്ചു ദൂരം എത്തിയതും അല്ലു വണ്ടി നിർത്താൻ പറഞ്ഞു… ഞാൻ എന്താ എന്ന മട്ടിൽ അവളെ നോക്കി.. അപ്പൊ അതാ അവൾ ഇളിച്ചു കൊണ്ട് കൈ ചൂണ്ടിയ ഭാഗത്ത് ഒരു പെട്ടിക്കട.. അതിൽ നിറയെ ഉപ്പിലിട്ടത്😋… മാങ്ങയും നെല്ലിക്കയും പൈനാപ്പിളും അങ്ങനെ ഒരുപാട് ഐറ്റംസ്….

ഞാൻ അവളോട് എന്തെങ്കിലും പറയുന്നതിനു മുൻപ് ഓള് അവിടെ എത്തി പരിപാടി സ്റ്റാർട്ട് ചെയ്ത്ക്ക്ണ്…ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല.. ഞാനും അങ്ങോട്ട് ചെന്നു….

അവൾ അതാ ഒരു നെല്ലിക്ക എടുത്ത് കടിച്ചു തിന്നുന്നു…ഒരു കണ്ണ് അടച്ചുള്ള അവളുടെ മുഖത്തു മിന്നി മറയുന്ന വിത്യസ്ത ഭാവങ്ങൾ ഒന്ന് കാണണം.😄…എനിക്ക് ആണേൽ അത് കാണുമ്പോ എന്റെ പല്ല് പുളിക്കുന്നുണ്ട്😃….പിന്നെ കൊതി കൊണ്ട് നിക്കാൻ വയ്യാ😋😋…. പിന്നെ ഒന്നും നോകീല്ലാ.. ഇമ്മടെ ഫേവറയ്റ്റ് പൈനാപ്പിൾ ആണ്… ഞാനും ഒരു പൈനാപ്പിൾ എടുത്ത് മുളക് കൂട്ടി ഒരു കടി വെച്ചു കൊടുത്തു.. ആഹഹാ…. പുളിയും എരിവും മധുരവും…. എന്താ ടേസ്റ്റ്.. പൊളി👌… നിങ്ങടെ വായെൽ വെള്ളം വരുന്നുണ്ടോ😜…വെള്ളമിറക്കി കുമ്മനടിക്കാൻ നിക്കണ്ടാ 😆 … തരില്ല 😛… വേണേൽ പോയി കാശു കൊടുത്തു വാങ്ങിക്കോളി… 🏃🏃🏃😎😅

സംഭവം നല്ല മഴക്കോളുണ്ട്….. ഇനിയും ഇവിടെ നിന്നാ പണി കിട്ടും… പോരാത്തതിന് ബൈക്കും… പക്ഷേ.. ഈ അല്ലുന്റെ ഒടുക്കത്ത തീറ്റ കഴിഞ്ഞു കിട്ടണ്ടേ…ഓളെ കഴിപ്പ് എനിക്കറിയാം … അവസാനം എങ്ങനൊക്കെയോ ഓളെ വണ്ടീൽ കേറ്റി വണ്ടി പറപ്പിച്ചു….മഴ പെയ്യും മുൻപ് വീട്ടിൽ എത്തണം… നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്… ഞാൻ ഗ്ലാസിലൂടെ നോക്കിയപ്പോ അല്ലുന്ന് ആകെ തണുക്കുന്ന പോലെ…. ഞാൻ വണ്ടി നിർത്തി എന്റെ ജാക്കറ്റ് അവൾക് കൊടുത്തു……

“ആദി….വിശന്നിട്ടു വയ്യ… നമുക്ക് വല്ലോം കഴിച്ചാലോ….. ”

“അപ്പൊ നേരത്തെത് ഒന്നും ഒരു കഴിപ്പ് അല്ലായിരുന്നല്ലെ 😯..”

“ആദി.. വേണ്ടാ…😡. ”

“ഓക്കേ…. ഓക്കേ…..”

ഞാൻ ഒരു ഹോട്ടൽ ലക്ഷ്യമാക്കിയാണ് വണ്ടി വിട്ടത് എങ്കിലും വഴിയിൽ ഒരു തട്ടുകട കണ്ടപ്പോ അല്ലു പറഞ്ഞു അവൾക് അവിടുന്ന് മതിയെന്ന്…….അങ്ങനെ അവിടുന്ന് ഫുഡും കഴിച്ചു അവളുടെ വീടിന്റെ ഗേറ്റ് എത്തിയപ്പോ സമയം എട്ടര ….

“ആദി.. വാ.. കേറ്…. എല്ലാരേം ഒന്ന് പരിജയപ്പെടേം ചെയ്യാ… ”

” പിന്നീടാവാം അല്ലു… അപ്പൊ ശരി .. ടേക്ക് കെയർ.. സീ യൂ.. ഗുഡ് നൈറ്റ്…. ”

“ഗുഡ് നൈറ്റ്… ”

അപ്പഴാണ് ഞാൻ ജാക്കറ്റ് ന്റെ കാര്യം ഓർത്തെ…..

” ആദി.. ജാക്കറ്റ്…. ഷോ..പോയല്ലോ . നാളെ കൊടുക്കാം…..”

ആഹ്… എന്തായാലും നല്ലൊരു ഡേ ആയിരുന്നു… പക്ഷേ… അവശ്യ നടന്നില്ലാ… ഇമ്മടെ മൊഞ്ചത്തിയെ പറ്റി ഓളോട് സംസാരിക്കാൻ പറ്റിയില്ലല്ലോ… ശേ… പറയണം..പിന്നീട് ഒരിക്കൽ ആവട്ടെ …..

ആദി പോണത് ഞാൻ നോക്കി നിന്നു….ആഹ്… ആദി .. ശരിക്കും നല്ലൊരു ഫ്രണ്ട് ആ…..അതും ചിന്തിച്ചു തിരിഞ്ഞതും റാഷി അതാ പിന്നിൽ തന്നേ എന്നേ തുറിച്ചു നോക്കി കൊണ്ട് നിക്കുന്നു…

“എവിടെയായിരുന്നു അല്ലു നീ ഇത്രയും നേരം.. നിനക്ക് ആസിഫിന്റെ കൂടെ പോന്നുടായിരുന്നോ… ”

” അത് .. ഇക്കാ.. അത് പിന്നെ.. മോർണിംഗ് ആക്‌സിഡന്റ്… അപ്പൊ client…. ”

അല്ലു അത് പറഞ്ഞപ്പം ആണ് റാഷിയുടെ കണ്ണ് അവളുടെ നെറ്റിയിലെ മുറിയിലെക്ക് പോയത്…

” അല്ലു… നോക്കട്ടെ.. നല്ലോം മുറിഞ്ഞിട്ടുണ്ടല്ലോ.. ആസിഫ് പറഞ്ഞപ്പോ ഞാൻ ഇത്രക്ക് പ്രതീക്ഷിചില്ല….”

“ഇന്റെ ഇക്കാ ഒച്ച വെച്ച് ഉമ്മാനേം ഉപ്പാനെമ് ഒന്നും അറിയിക്കല്ലെ… ഒരു ചെറിയ മുറിവോള്ളൂ…. ”

” ചെറുതൊന്നും അല്ലാ.. പിന്നേം നീയെന്തിനാ… അവൻ . എന്താ അവന്റെ പേര്… ”

” ആദി ആണോ… ”

“ആ.. അങ്ങനെ എന്തോ… അവന്റെ കൂടെ പോയെ.. അവൻ കാരണം അല്ലേ നിനക്കു ഇങ്ങനെ പറ്റിയെ..ഇത് ആരുടെ ആ.. ജാക്കറ്റ് ഒക്കെ ….”

“അവന്റെ തന്നേ.. എന്തേയ്… ഇക്ക എന്ത് അറിഞ്ഞിട്ടാ… ആദി ഉണ്ടായത് കൊണ്ടാ ഞാൻ ഇപ്പൊ ഇക്കാന്റെ മുന്നില് നിക്കുന്നത്…. അവനാ എന്നേ രക്ഷിച്ചത്…. കാര്യം അറിയാണ്ടേ വെറുതെ ആദിയെ കുറ്റപ്പെടുത്തണ്ടാ….ക്രോസ്സ് വിസ്ത്താരം കഴിഞ്ഞങ്കിൽ റാഷി സർ may i get in…. എനിക്ക് നല്ല ഷീണം ഉണ്ട്…. ”

അതും പറഞ്ഞു അവൾ ഗേറ്റ് കടന്നു അകത്തേക്കു പോയി….

ഇതേ സമയം ഫാദിയുടെ അവസ്ഥ എന്തായെന്ന് അറിയണ്ടേ….

മക്കളെ..ദേ.. ഞാൻ ഇവിടെ ഇണ്ട്…ഞാൻ എന്താ ഇവിടെ അകത്തേക്കു കയറാതെ ഗേറ്റ്ന്റെ പുറത്ത് നിക്കുന്നത് എന്നല്ലേ ഇങ്ങള് നോക്കുന്നത് .. ആ കുരിപ്പ്നെ അവിടെ ആകാൻ പോയ കാരണം എന്റെ കാര്യം കഷ്ട്ടത്തിൽ ആയി.. എന്താ എന്നല്ലേ.. പറയാം… ഇമ്മടെ ഉമ്മുമ്മ ഇച്ചിരി ദേഷ്യക്കാരി ആണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ.. അതിലും വലിയ ദേഷ്യക്കാരൻ വേറേ ഉണ്ട് ഈ വീട്ടിൽ…വേറേ ആര്.. ഉമ്മുമ്മയുടെ കെട്യോൻ… ഇമ്മടെ ഉപ്പുപ്പാ…ഇമ്മടെ ഉപ്പ X ആണേൽ ഉപ്പുപ്പാ 2X ആ…..അതായത് അത് തന്നേ…ആർമിയിൽ പോലും കാണില്ല ഇത്തരം പട്ടാളചിട്ടകൾ…. അതിൽ ഒന്നാണ് ഇപ്പൊ ഇമ്മള് തെറ്റിച്ചിരിക്കുന്നത്…. ഇവിടെ എല്ലാരും വീട്ടിൽ 8 മണിക്ക് കൂടണയണം… അതാണ് ഓർഡർ… 8.30 ക്ക് സുഖനിദ്ര .. ശുഭനിദ്ര…. ഇതിപ്പോ 9.30 ആവുന്നു….ഗേറ്റ്ഉം വാതിലും ഒക്കെ അടച്ചു പൂട്ടി എല്ലാരും നല്ല ഒറക്കമാവും… ഇനിയിപ്പോ എന്താ ചെയ്യണ്ടത് എന്ന് ആലോയിക്കാനൊന്നും ഇല്ലാ.. നമ്മടെ സ്ഥിരം പരിപാടി തന്നേ.. മതിൽ ചാട്ടം…. ഹിഹിഹി…. പക്ഷേ. പ്രശ്നം അതല്ല… വാതിൽ എങ്ങനെ തുറക്കും…?? ഈ വീടിന്റെ സ്പയർ കീ എന്റെ കയ്യിൽ ഇല്ലല്ലോ.. സാരല്ല… ഒരണ്ണം ഉണ്ടാകണം… എപ്പഴാ ഇത്പോലെ ആവശ്യം വരാന്ന് പറയാൻ പറ്റില്ലാല്ലോ…

എന്തായാലും ഇവിടെ ഇങ്ങനെ നിന്ന് നേരേ വെളുപ്പിക്കാൻ ഒക്കില്ലല്ലോ.. ഞാൻ മതിൽ ചാടി ഒരു കള്ളനെ പോലെ പമ്മി പമ്മി പിന്നാമ്പുറമ് എത്തി….. ഇനി ഇപ്പൊ എന്ത് ചെയ്യും.. ഇങ്ങനെ അകത്തു കടക്കും.. ആരെയെങ്കിലും വിളിച്ചുണർത്താം .. ഉപ്പുപ്പാ അറിയാനും പാടില്ലാ…. അത് തന്നേ വഴി…

ഇനി ആരെ വിളിക്കും എന്നുള്ളതാണ് അടുത്തത്… ഉമ്മാക് രണ്ട് ആങ്ങളമാരും ഒരു അനിയത്തിയുമാണ്.. വലിയ മാമനും ചെറിയമാമനും ഒകെ ഈ വീട്ടിൽ തന്നേ … വലിയ മാമന് രണ്ട് മക്കൾ ഉണ്ട്.. മൂത്തവൻ ഷിയാസ്.. എന്റെ പ്രായം വരും… ആള് abroad ആ.. ചെറുത് മിയ … ഡിഗ്രിക്ക് പഠിക്കുവാ.. ഓള് ഇതിനകത്ത് മൂടിപ്പുതച്ചുകിടപ്പുണ്ടാവും …. പിന്നെ ചെറിയ മാമൻ ആണായും പെണ്ണായും ഒറ്റ ഒന്ന്.. ധാരാളം…..അൽത്താഫ് .ഡിഗ്രി കഴിഞ്ഞു തെക്ക് വടക്ക് നടക്കാ …ആളും ഞാനും അത്ര രസത്തിൽ അല്ലാ……പാരവെപ്പ് തന്നേ പ്രശ്നം …..എന്തായാലും ഇതിൽ എന്റെ തടിക്ക് നല്ലത് മിയയെ വിളിക്കുന്നതാ ….
ഞാൻ ഫോൺ എടുത്തു.. ഭാഗ്യം .. ഓൾടെ നമ്പർ ഉണ്ട്…. ഞാൻ വേഗം ഓൾക്ക് ഫോൺ ചെയ്തു…. ശവം.. ഫോൺ എടുക്കുന്നില്ല.. വെട്ടി ഇട്ട വാഴ പോലെ പൂര ഒറക്കം ആവും😪😪… ശെടാ.. ഇനിയിപ്പോ എന്ത് ചെയ്യും… ഞാൻ വീണ്ടും ഫോൺ ചെയ്തു….അവൾ താഴത്തെ ഏതോ മുറിയിൽ ആണ് കിടക്കുന്നെ…ബട്ട്.. ഏതാണെന്നു വെച്ചാ.. അങ്ങനെ നിൽകുമ്പോൾ ആണ് ഏതോ ഒരു മുറിയുടെ ജനാല തുറന്നിട്ടിരിക്കുന്നത് കണ്ടത്… ചെന്നു നോക്കിയപ്പോ അത് ഓൾടെ മുറി.. പെണ്ണ് നല്ല ഒറക്കം ആണ്… എസ്…

ഞാൻ ഒരു കോൽ തപ്പി എടുത്തു ജനാലയിലൂടെ ഇട്ടു അവളെ തോണ്ടി.. എവിടെ….ഭൂകമ്പമ് ഇണ്ടായാലും ഇവളറിയില്ലാ😤…

” ടി.. മിയെ..ഷൂ.. ഷൂ.. . ടി.. കുരിപ്പെ… എണീക്ക്… ”

ഞാൻ പതുക്കെ ഓളെ വിളിച്ചു….

എന്റെ തോണ്ടലിൽ ഓള് തല ചൊറിഞ്ഞു വീണ്ടും തിരിഞ്ഞു കിടന്നു…

“മ്യാവൂ…. മ്യാവൂ…. ”

ഞാൻ പൂച്ചയുടെ സൗണ്ട് ഉണ്ടാക്കി…

എടി.. ബലാലെ.. ഒന്ന് എണീക്ക്…. ഞാൻ വീണ്ടും സൗണ്ട് ഉണ്ടാക്കിയപ്പോ ഓള് ഒണർന്നു….

“ഇതെവിടുന്ന ഒരു പൂച്ചയുടെ കരച്ചിൽ…? ”

ഓള് കണ്ണ് തിരുമ്പി കൊണ്ട് ചുറ്റും നോക്കി.. അപ്പൊ ഞാൻ പതിയെ തലയുയർത്തി ജനാലയിലൂടെ ഓളെ നോക്കി… പെട്ടന്ന് ഇരുട്ടത് കണ്ടത് കൊണ്ട് ആവണം ഓള് നല്ലോം പേടിച്ചുക്കുണ് …

” അയ്യോ.. ഇന്റെമ്മേ.. കള്ളൻ😱… ”

” എടി.. ഒച്ചവെച്ചു ആളെ കൂട്ടല്ലേ.. ഇത് ഞാനാ.. ഫായി… ”

“ഏഹ്. കാക്കോ.. ഇങ്ങളോ.. ഇങ്ങള് എന്താ ഇവിടെ പണീണ്.. ഇങ്ങൾക്ക് ഒറക്കം ഒന്നും ഇല്ലേ… ”

“എടി.. ഞാൻ ഇപ്പൊ എത്തിയെ ഒള്ളു.. ഇജ്ജ് ആ വാതിൽ ഒന്ന് തുറന്നു താ… ”

“അപ്പൊ അതിനാണല്ലെ എന്നേ വിളിച്ചുണർത്തിയെ..”

” അതേ .. അല്ലാണ്ട് ഈ നേരത്ത് അന്റെ തിരുമോന്ത കണ്ടിട്ട് ഞാൻ എന്ത് ഇണ്ടാക്കാൻ ആണ്.. ”

“ആഹാ.. അത്രക്കായോ.. എന്നാ മോൻ വേറേ ആളെ നോക്കിക്കോ വാതിൽ തുറക്കാൻ … ഹും… ”

” ടി… ചക്കരെ.. ഞാൻ വെറുതെ പറഞ്ഞതല്ലേ.. ഒന്ന് ആ വാതിൽ തുറന്നു താ…. ”

“അയ്യടാ.. അങ്ങനെ വെറുതെ അങ്ങ് തുറന്നു തരാൻ ഒക്കോ.. എനിക്ക് എന്താ ഗുണം… ”

” നിനക്കു ഞാൻ എന്ത് വേണേലും തരാം.. ഇജ്ജ് ആ വാതിൽ ഒന്ന് തൊറക്ക്… ”

” വെയിറ്റ്… എന്ത് വേണേലും തരോ.. ഓക്കേ.. നാളെ മോർണിങ് എന്നേ കോളേജിൽ കൊണ്ടോയി ആകണം.. Then എനിക്കും ഫ്രണ്ട്സ്നും ഒരു ചെറിയ ട്രീറ്റ്‌.. that’s all… ”

മുദേവി..😬..എല്ലാം സമ്മതിച്ചു കൊടുക്കാം.. അതാ നല്ലത്… ഇപ്പൊ ഉപ്പുപ്പാ അറിയാതെ അകത്ത് കടക്കണം.. സോ.. വിട്ടേക് ഫായി…

അങ്ങനെ ഒരു കരാറിനു പുറത്തു ഓള് വാതിൽ തുറന്നു തന്നു.. പെണ്ണിന്റെ തലക്കിട്ട് ഒരു മേട്ടം കൊടുത്ത് ഞാൻ റൂമിലേക്ക് വിട്ടു…

റൂമിൽ എത്തി ഫ്രഷ് ആയി….ഞാൻ ബെഡിൽ തലക്ക് കൈവെച്ചു കിടന്നു…. ഉറക്കം ഒട്ടും വരുന്നില്ലാ… ഇന്ന് എന്ത് രസായിരുന്നല്ലേ… സമയം പോയതേ അറിഞ്ഞില്ല….അല്ലു ഒരു സംഭവം തന്നേ…..

💕💕💕

അല്ലു മുടിയൊക്കെ പിഞ്ഞി കെട്ടി ഉറങ്ങാൻ കിടക്കുമ്പഴാ ജനാലക്ക് പിന്നിൽ ഒരു ആളനക്കം…

“ആരാ അത്…? ”

” ആദി ആടി.. വാതിൽ തുറക്ക്… ”

ആദി ഈ നേരത്ത്..?

ഞാൻ ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു… ആദി അകത്തേക്ക് വന്നു…

“എന്താ ആദി.. ഈ നേരത്ത് …വെല്ലോരും കണ്ടാ .. ”

“നിന്നെ കാണണം എന്ന് തോന്നി.. വന്നു…ആര് കണ്ടാലും എനിക്ക് പ്രശ്നം ഇല്ലാ… . ”

“അതെന്താ.. ഇന്ന് കുറച്ചു കുറച്ചു മുൻപ് നമ്മൾ കണ്ടതല്ലേ ഒള്ളു… ”

“അത് തന്നെയാണ് ഞാനും ആലോയ്ക്കുന്നെ.. എനിക്ക് നിന്നെ ഇങ്ങനെ കാണാൻ തോന്നാൻ കാര്യം എന്താ… ഇനി നമുക്കിടയിൽ വല്ല കെമിസ്ട്രിയോ ഫിസിക്സോ ബയോളജിയോ വർക്ക് ഔട്ട്‌ ആയോ അല്ലു … ”

” അതൊന്നും ഇല്ലാ.. ആദി പോയെ… ”

” വന്ന കാര്യം നടത്തിയിട്ടു ഞാൻ പോയിക്കോളാം… ”

“എന്ത് കാര്യം… ”

അല്ലു സംശയത്തോടെ ചോദിച്ചു…

ഫായി പതിയെ അവളുടെ അടുത്തേക് നടന്നു… അല്ലു ഭിത്തിയിൽ പോയി മുട്ടി സ്റ്റോപ്പ്‌ ആയി….അവൻ അവളുടെ അരയിലൂടെ കയ്യിട്ടു അവളെ നെഞ്ചോട് അടുപ്പിച്ചു ….അവളുടെ ഹാർട് ബീറ്റ് കൂടാൻ തുടങ്ങി….

“ഫായി.. എന്താ ഇത്… ”

“ഷൂ……..”

അവൻ അവളുടെ അധരങ്ങളിൽ വിരൽ വെച്ചു… ഒരു കള്ള ചിരിയോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു….

” I love you.. ” !!!!!!

തുടരും…..

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

4.2/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!