✒റിച്ചൂസ്
അവൻ അവളുടെ അധരങ്ങളിൽ വിരൽ വെച്ചു… ഒരു കള്ള ചിരിയോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു….
” I love you.. ” !!!!!!
“Noooo!!!!!”
ആസിഫ് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു…. അവൻ ആകെ വല്ലാതെ ആയിരുന്നു… അവൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച ആയിരുന്നത്…
ഷിറ്റ്.. ആസിഫെ…ഇനിയും നീ ഇങ്ങനെ അവരുടെ അടുപ്പം നിസാരമാക്കി എടുത്താൽ ഇപ്പൊ നീ സ്വപ്നത്തിൽ കണ്ടത് ശരിക്കും നടക്കും… അത് പാടില്ല.. ആലിയയെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല… അവൾ എന്റെയാ.. എന്റെ മാത്രം… ആ ഫാദി വന്നേ പിന്നെയാ അവൾക് എന്നോടുള്ള അടുപ്പം കുറഞ്ഞത്… ഹും.. ഒരു ഫാദി ആദം… ഇനി അവനാണ് എന്റെ ശത്രു….അവനിട്ട് പണിയാൻ ഓഫീസിന്ന് ചവിട്ടി പുറത്ത് ആകാൻ എന്തെങ്കിലും ഒരു വഴി കണ്ടേ പറ്റു….
💕💕💕
മിയയെ കോളേജിൽ വിട്ട് ഓഫീസിൽ എത്തിയപ്പഴേക്കും അരമണിക്കൂർ ലേറ്റ്… ഇന്ന് എന്തായാലും ആ ആസിഫ്ന്റെ വയെൽ ഇരിക്കുന്നത് കേൾക്കും… അപ്പഴാണ് എല്ലാരും മീറ്റിംഗ് ഹാളിൽ ആണെന്ന് അറിഞ്ഞത്… അവിടെ ഞങ്ങളുടെ ടീം മെംബേർസ് എല്ലാരും ഉണ്ട്.. കൂടെ ആസിഫ്ഉം… എല്ലാരും കാര്യായിട്ട് ഡിസ്കഷനിൽ ആണ്… അല്ലുവും ഉണ്ട്.. അവൾ എന്നെ കണ്ടപ്പോ എന്റെ അടുത്തേക് വന്നു.. ആസിഫ് എന്തോ കൂൾ ആണ്…
” ഓക്കേ.. ലെറ്റ് me come to the പോയിന്റ്…. നമുക്ക് കിട്ടിയ മാര്യേജ് ഇവന്റ്ന്ന് ഇനി 10 ഡേയ്‌സ് ഒള്ളു… സോ എല്ലാരും ഇന്ന് തന്നേ ആ മാൻഷൻലേക്ക് പുറപ്പെടണം… അറേഞ്ച്മെന്റ്സ് തുടങ്ങണം… Then.. നിങ്ങൾക് ഉള്ള ഫുഡ് ആൻഡ് accomodation അവർ provide ചെയ്യും… നമ്മുടെ ഡ്യൂട്ടി എന്തായാലും ഇത് ഭംഗി ആയി നടത്തുക എന്നാണ്… അപ്പപ്പോ ന്യൂ അപ്ഡേറ്സ് എന്നെ അറിയിക്കണം….നിങ്ങടെ ഭാഗത്ത് നിന്ന് അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ കമ്പനിക്ക് ചീത്തപേര് വന്നാൽ ആരായാലും ഈ ടീമിന്ന് മാത്രമല്ല… ഈ കമ്പനിയിൽ നിന്ന് തന്നേ പുറത്താകും.. ഓക്കേ.. യൂ got it…”
“എസ് സർ… ”
” then u may go now… ”
എല്ലാരും പോയി കഴിഞ്ഞതും ആസിഫ് പല്ലിറുമ്പി ഉള്ളിൽ ചിരിച്ചു… ടാ ഫാദി… ഈ ആസിഫ്നെ നിനക്ക് അറിയില്ല… ഒന്നും മനസ്സിൽ കാണാതെ നിങ്ങളെ രണ്ട് പേരെയും ഒരുമിച്ച് ഞാൻ അങ്ങോട്ടെക്ക് വിടില്ലല്ലോ… നീ പെട്ടിയും കിടക്കയും ഒരുക്കി വെച്ചോ ഇവിടുന്ന് ഇറങ്ങാൻ……ഹഹഹാ……
അടുത്ത ദിവസം വൈകുന്നേരത്തോടെ ഞങ്ങൾ എല്ലാരും ഇവന്റ് സ്പോട്ടിൽ എത്തി…
” ടാ ഫാദി… എന്തൊരു വലിയ വീടാടാ ഇത്… !!! ”
“എന്റെ ഒരു വലിയ ആഗ്രഹം ആണ് ഇത്പോലെ ഒരു ബംഗ്ലാവിൽ ഒരു ദിവസമേങ്കിലും താമസിക്കുകാ എന്ന്… അത് എന്തായാലും സാധിച്ചു….. ”
ടീം മെംബേർസ് എല്ലാരും വളരെ എക്സേറ്റെഡ് ആണ്…..ഞങ്ങളും അതേ……
അകത്തേക്കു കയറിചെന്നപ്പോ ഒരാൾ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.. സാറേ വിളിച്ചിട്ട് വരാമെന്നു പറഞ്ഞു… പുറത്തു നിന്ന് കാണുന്നതിനെകാൾ മനോഹരമാണ് അകം.. നമ്മടെ വീടൊക്കെ ഇതിന്റെ അകത്തു ഒരു മൂലയിൽ വെക്കാം…..എന്താണ് ല്ലേ … !! വീടിന്റെ ഭംഗി നോക്കിമ്കൊണ്ടിരിക്കേ അകത്തേക്കു പോയ അയാൾ വന്നു.. കൂടെ മറ്റൊരാളും ഒരു സ്ത്രീയും… അതാണ് അയാൾ പറഞ്ഞ സാർ .. കൂടെ വന്നത് ഭാര്യ ആയിരിക്കും…ഇപ്പൊ ഇയാള് ആരാ… മാനേജർ തന്നേ…
” നമസ്കാരം…..നിങ്ങൾ ഇന്ന് തന്നേ എത്തുമെന്ന് കരുതിയില്ല… ”
” നേരത്തെ എത്തി കാര്യങ്ങൾ ചെയ്യുന്നതാണല്ലോ അതിന്റെ ഒരു ശരി… ആൻഡ് ഞങ്ങൾ ഉറപ്പ് തരുന്നു സർ.. We do our maximum….”
“ഓക്കേ… Then നിങ്ങൾക്ള്ള താമസ സൗകര്യം ഔട്ട്‌ഹൌസിൽ ഞാൻ ഏർപ്പാടാക്കാം…അലി.. വേണ്ടത് ചെയ്യ്… ”
“ഓക്കേ സർ… ”
അപ്പൊ മാനേജർ പുറത്തേക് പോയി…
” സർ… Brideനെ ഒന്ന് കാണാൻ..ഒന്ന് വിളിക്കോ … ”
” സനയെ എന്തിനാണ് കാണുന്നത്…. അതിന്റെ ഒന്നും ആവശ്യം ഇല്ലാ….ഞങ്ങൾ ഫോട്ടോ തന്നിട്ടില്ലേ.. അത് പോരേ… ”
“അതെങ്ങനെ ശരിയാകും സർ… ഡ്രസ്സ് ഒക്കെ ഏതു സ്റ്റൈൽ വേണം.. കളർ…എല്ലാം ഡിസ്‌കസ് ചെയ്യണ്ടേ.. അവരുടെ ഇഷ്ടങ്ങൾ അല്ലെ അതൊക്കെ.. പിന്നെ size.. ഇതെല്ലാം brideനെ കാണാതെ എങ്ങനെയാ എങ്ങനെയാ തീരുമാനിക്കാ… ”
അല്ലു ആണത് ചോദിച്ചത്…
അത് കേട്ടപ്പോ അവർ ഒന്ന് വല്ലാതെ ആകുന്നുണ്ട്… Bride നെ കാണാതെ ഒരു കല്യാണം എങ്ങനെ നടത്താനാ..
” അതിനെന്താ.. അവൾക് പാകം ഉള്ള ഒരു ഡ്രസ്സ് തരാം.. അത് വെച്ച് നിങ്ങൾക് ഇഷ്ട്ടമുള്ള ഒരു സ്റ്റൈൽ ചെയ്തോ.. അത് അവൾക് ഇഷ്ട്ടപെടും…. ”
“എന്നാലും സർ… ”
” ഞാൻ പറയുന്നത് നിങ്ങൾക് ചെയ്യാമെങ്കിൽ ഇവിടെ നിക്കാം.. അല്ലെ ഇപ്പോൾ തന്നേ ഇറങ്ങിക്കോളു.. ഞങ്ങൾ വേറെ ആളെ നോക്കിക്കോളാം… ”
അതും പറഞ്ഞു അയാൾ അകത്തേക്കു പോകാൻ ഒരുങ്ങി…അപ്പൊ ടീമിലെ ഒരുത്തൻ
“ഫാദി.. കിട്ടിയ ഗോൾഡൻ ചാൻസ് വെറുതെ കളയണ്ട.. അയാൾ പറയുന്നതിന് ഓക്കേ ആണെന്ന് പറ.. ”
” സർ.. ഞങ്ങള്ക് ഓക്കേ ആണ്.. ”
ഫാദി വിളിച്ചു പറഞ്ഞു… അത് കേട്ടു അയാൾ തിരിഞ്ഞു നോക്കി തലയാട്ടി… ശേഷം ഞങ്ങൾ ഔട്ട്‌ഹൌസിലേക്ക് നടന്നു…
” ഇതെന്തു മനുഷ്യനാണ്….ഇയാളുടെ മോളെ നമ്മളെ ഒന്ന് കാണിച്ചു എന്ന് വെച്ച് മാനം ഇടിഞ്ഞു വീഴോ.. അല്ലാ പിന്നെ… ”
” ചിലപ്പോ അയാളുടെ മോള് എന്നെ കണ്ടാ എന്റെ ചൊർക്ക് കണ്ട് ഇപ്പൊ ഉള്ള കല്യാണം വേണ്ടാന്നു വെച്ച് എന്റെ കൂടെ ഇറങ്ങി പോന്നാലോ എന്ന് കരുതിയാവും…ഹിഹി😎 .. ”
ഞങ്ങടെ ടീമിലെ ഫഹദ് ഫാസിൽ ആണെന്ന് സ്വയം കരുതുന്ന ഫഹദ് ആണത് പറഞ്ഞത്…
“എന്റമ്മോ….എന്തൊരു പ്രഹസനമാണ് അളിയാ.😝.. ”
“ഹഹഹഹ .. എന്തായാലും കാര്യങ്ങൾ അത്ര പന്തി അല്ലാ.. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.. ഹ്മ്മ്.. വഴിഉണ്ടാകാം.. ”
ഔട്ട്‌ഹൌസിൽ ചെന്ന് കുറച്ചു നേരം വിശ്രമിച്ചു… രാത്രി ഫുഡ് കഴിച്ചു ഇരിക്കുമ്പോൾ അല്ലു എന്റെ അടുത്ത് വന്നു…
” ആദി.. കാര്യങ്ങൾ മുന്നോട്ട് പോകണമെങ്കിൽ പെണ്ണിനെ കാണണം.. അതിന് അവർ തയ്യാറല്ല.. സോ ..നമുക്ക് ആ സാറുമായി ഒന്നും കൂടി സംസാരിച്ചാലോ… നമുക്ക് മാത്രം പോകാം… ”
“ഓക്കേ വാ… ”
ഞങ്ങള്ക് കുറച്ചു റൂൾസ് rules ഉണ്ട് .. രാത്രി സമയത്ത് മാൻഷനിൽ കയറാൻ പാടില്ല എന്നത് അതിൽ പെട്ടതാണ് ….എങ്കിലും ഞങ്ങൾ അകത്തേക്കു കയറി.. അവിടെ എങ്ങും ആരും ഇല്ലാ… ഞങ്ങൾ ഹാൽ വിട്ടു അകത്തേക്കു പോയതും ഏതോ റൂമിൽ നിന്ന് ആരുടെയോ ഒച്ച വെച്ചുള്ള സംസാരം കേട്ടു.. അത് സാർ ആണെന്ന് ഞങ്ങള്ക് ഞങ്ങള്ക് മനസ്സിലായി… ഞങ്ങൾ പതിയെ ആ റൂമിന്റെ അടുക്കൽ വന്നു റൂമിലേക്കു എത്തി നോക്കി.. അവിടെ സാറും ഭാര്യയും ഒന്നും രണ്ടും പറഞ്ഞു തർക്കിക്കുകയാണ്… അവർ എന്താണ് പറയുന്നത് എന്ന് ഞങ്ങൾ കാതോർത്തു…
” മോളെ അവർ കണ്ടു എന്ന് കരുതി എന്താ… ”
” കാണണ്ട…ഇപ്പോൾ ഒന്ന് നേരായി വരാണ് ….. ഈ ഒരു സാഹചര്യത്തിൽ അവളെ ആരെങ്കിലും കണ്ടാൽ അവളുടെ മനസ്സ് മാറിയാല്ലോ… അവൾക് ഇഷ്ടമില്ലാത്ത കല്യാണത്തിന് അവളെ നിർബന്ധിച്ചു സമ്മതിപ്പിച്ചതാണെന്ന് ആരെങ്കിലും അറിഞ്ഞാൽ … ചെക്കൻ വീട്ടുകാരുടെ ചെവിയിൽ ഇത് എത്തിയാൽ ഞാൻ ആളുകളുടെ മുഖത്തു എങ്ങനെ നോക്കും… എന്റെ അഭിമാനം… ”
” നമ്മുടെ മോൾടെ സന്തോഷം അല്ലെ നമുക്ക് വലുത്…അവളുടെ ഇഷ്ട്ടം അങ്ങ് നടത്തി കൊടുത്തൂടെ .. ”
“മിണ്ടിപ്പോകരുത്…മോൾടെ സന്തോഷം.. ഹും.. എന്റെ അഭിമാനം കളഞ്ഞു ആരും അങ്ങനെ സന്തോഷിക്കണ്ട.. സമൂഹത്തിൽ എനിക്ക് ഒരു നിലയും വിലയും ഉണ്ട്.. അത് കളയാൻ ആരെയും ഞാൻ സമ്മതിക്കില്ല…. എന്റെ വാക്ക് ധിക്കരിച്ചാൽ മകളാണ്.. ഭാര്യ ആണ്.. എന്നൊന്നും ഞാൻ നോക്കില്ല.. കൊന്നു കളയും…. കേട്ടല്ലോ…അവളോട് പറഞ്ഞേക് .. എത്ര പട്ടിണി കിടന്നാലും എന്റെ തീരുമാനത്തിന് മാറ്റം ഉണ്ടാവില്ലന്ന് .. ”
സംഗതി കേട്ട് ഞങ്ങൾ ഞെട്ടി… മറ്റാരെങ്കിലും കാണുന്നതിന് മുൻപ് ഞങ്ങൾ വേഗം പുറത്തു കടന്നു.. അപ്പൊ അതാണ് കാര്യം.. പെണ്ണിന് ഇഷ്ടമില്ലാത്ത കല്യാണം ആണിത്…അവളെ പുറത്തു പോകാൻ സമ്മതിക്കാതെ വീട്ടുതടങ്കിൽ ആകിയിരിക്കുകയായിരിക്കും .. അതാണ് ഞങ്ങളെ കാണിക്കാൻ ഇത്ര മടി…
“ആദി.. നീ എന്താണ് ആലോചിക്കുന്നത്…? ”
” അതല്ല അല്ലു… ഇങ്ങനെ നിർബന്ധിച്ചു കല്യാണം നടത്തിയിട്ടു അവർ എന്താ നേട്ടം.. ജീവിത കാലം മുഴുവൻ മകൾ കണ്ണീർ വർക്കുന്നത് അവർ കാണേണ്ടി വരില്ലേ… അതിലും നല്ലത് അവളുടെ സന്തോഷം അങ്ങ് നടത്തി കൊടുക്കുന്നതല്ലേ…. ”
“ഇവിടെ തെറ്റ് ചെയ്തത് അവളാണ്.. സ്വന്തം ഉമ്മനെയും ഉപ്പനെയും വിഷമിപ്പിച്ചു അവരുടെ ഇഷ്ട്ടം തള്ളിക്കളഞ്ഞു അവൾ എന്തിനാണ് മറ്റൊരുത്തന് വേണ്ടി വാശിപിടിക്കുന്നത്….പ്രണയം കൊണ്ട് അവൾക് വലിയ നഷ്ടങ്ങളെ ഉണ്ടാകു.. അത് അവൾ മനസ്സിലാക്കാ വേണ്ടത് ..”
“ഹും…. സ്വന്തം മോളെ സങ്കടങ്ങളെകാൾ സമൂഹത്തിലെ തന്റെ സ്റ്റാറ്റസ് തകരുമോ എന്ന പേടി ആണ് അയാൾക്….അങ്ങനെ ഉള്ള ഒരാൾക്കു സ്നേഹത്തിന്റെ വില അറിയില്ല … അവൾ അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ടാകും.. അത് കൊണ്ടല്ലേ ഇങ്ങനെ പട്ടിണി ഒക്കെ കിടക്കുന്നത്…ഞാൻ അവളുടെ ഭാഗത്ത് ആണ് ….
“ആദി … താൻ അവളുടെ ഉപ്പയുടെ ഭാഗത്ത് നിന്ന് ഒന്ന് ആലോചിച്ചു നോക്ക് …. ഇത്രയും നാൾ അവളെ വളർത്തി വലുതാക്കിയ അദ്ദേഹത്തിന് അറിയില്ലേ അവളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കാൻ…എന്ത് കൊണ്ടും അവൾക് ഇത് നല്ലൊരു ബന്ധം ആയിരിക്കും.. പുതിയ ജീവിതത്തിലേക്കു കടക്കുമ്പോൾ പഴേത് ഒക്കെ മറക്കും… ”
” ആര് പറഞ്ഞു.. അവൾ ആത്മാർത്ഥമായി ആണ് അവനെ സ്നേഹിച്ചത് എങ്കിൽ ഒരിക്കലും അവൾക് അവനെ മറക്കാൻ ആവില്ല.. മാത്രമല്ല.. കെട്ടിയ ചെക്കനെ ഭർത്താവ് ആയി കാണാനും ആവില്ല… വെറുതെ ഒന്നും അറിയാത്ത ആ പാവത്തിന്റെ ലൈഫ് കൂടി കളയുന്നത് എന്തിനാണ്…എല്ലാം അവൻ അറിഞ്ഞാൽ അവരുടെ ലൈഫിൽ പിന്നീട് ഒരു സന്തോഷം ഉണ്ടാകോ… ”
“പിന്നെ .. ഉമ്മാനേം ഉപ്പാനെമ് ധിക്കരിച്ചു അവന്റെ കൂടെ പോകണം എന്നാണോ ആദി പറയുന്നേ… അങ്ങനെ ഇറങ്ങിപോയാൽ അവൾ ഒരിക്കലും ഗുണം പിടിക്കില്ല….അവൻ എല്ലാം സാധിച്ചു കുപ്പത്തോട്ടിയിലേക് എറിയുമ്പോ അന്നും ഈ ഉമ്മയും ഉപ്പയും തന്നേ ഉണ്ടാകു… ”
“എല്ലാ ആണുങ്ങളും അങ്ങനെ ആണെന്ന് നിനക്ക് എങ്ങനെ അറിയാം…..നീ അവളുടെ കാമുകനെ കണ്ടിട്ടുണ്ടോ.. വെറുതെ അറിയാത്തത് പറയരുത്… പേരെന്റ്സ്ന്റെ സന്തോഷം മക്കളുടെ ആണ്….അവൾ അവൾക്ക് ഇഷ്ട്ടപെട്ട ചെക്കനെ കണ്ടത്തി.. അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല…. ആ ബന്ധം അംഗീകരിക്കാനുള്ള വലിയ മനസ്സ് ആണ് അവളുടെ പേരെന്റ്സ് ആദ്യം കാണിക്കേണ്ടത്….അല്ലാതെ അഭിമാനം .. സ്റ്റാറ്റസ്.. എന്നൊക്കെ പറഞ്ഞു സ്വയം ചെറുതാകുകയല്ല … ”
” ആദി എന്ത് പറഞ്ഞാലും ഇതിലൊന്നും ഒരു ശരിയും ഞാൻ കാണുന്നില്ല…. എന്ത് വന്നാലും ഈ കല്യാണം നടക്കണം.. നമ്മൾ ഏറ്റടുത്ത ഇവന്റ് കുളമായാൽ അറിയാലോ ആസിഫ്ഇക്ക പറഞ്ഞത്….. നമ്മൾ വെറുതെ വേണ്ടാത്ത കാര്യങ്ങളിൽ ഇടപെടണ്ടാ…..ഞാൻ പോകാ.. ”
അല്ലു… വേണ്ടാത്ത കാര്യമല്ല .. വേണ്ട കാര്യം തന്നെയാണ്… രണ്ട് ഹൃദയങ്ങളെ ഒന്നാക്കാൻ എന്നാൽ ആവുന്നത് ഒക്കെ ഞാൻ ചെയ്യും… ആദ്യം അവളെ ഒന്ന് കാണണം.. സന.. നിനക്ക് ഞാൻ ഉണ്ട്… ഒരു ആങ്ങളയുടെ സ്ഥാനത് നിന്ന് നിനക്ക് ഞാൻ നിന്റെ ആഗ്രഹം സാധിച്ചു തരും…
ഒട്ടും സമയം വൈകിച്ചില്ലാ.. ആരും കാണാതെ അപ്പോൾ തന്നേ ബംഗ്ലാവിന്റെ പുറകു വശത്തുടെ ഞാൻ അകത്തു കടന്നു… ആരും ശ്രദ്ധിക്കാത്ത ഭാഗത്ത് ആയിരിക്കും അവളുടെ മുറി … അത് എവിടെ ആണെന്ന് കണ്ടു പിടിക്കണം…..
അപ്പഴാണ് സ്റ്റേയർ ഇറങ്ങി വരുന്ന ഒരു servent നോട് അവളുടെ ഉമ്മ സംസാരിക്കുന്നത് കണ്ടത്…
” നീ പാല് സനക് കൊടുത്തില്ലേ.. ”
“മാഡം നല്ല ഒറക്കം ആണ്… ”
അപ്പൊ മുകളിലാണ് അവളുടെ മുറി… ഞാൻ അവർ പോയികഴിഞ്ഞതും പതിയെ സ്റ്റേയർ കേറി മുകളിൽ എത്തി ….ധാരാളം മുറികൾ ഉണ്ട്.. ഏതായിരിക്കും അവളുടെത് എന്ന് ആലോചിച്ചപ്പോ തുറന്നിട്ട ഒരു മുറിയുടെ ജനാലയുടെ വിരി കാറ്റിൽ പാറി.. ആ വിടവിലൂടെ ബിത്തിയിൽ തൂക്കിയ വലിയ ഫോട്ടോ ഞാൻ കണ്ടു.. സന.. !!..അപ്പൊ ഇത് തന്നേ അവളുടെ മുറി….. വാതിൽ പുറത്തു നിന്ന് താവ് ഇട്ടിട്ടുണ്ട്.. ഞാൻ സൗണ്ട് ഉണ്ടാകാതെ താവ് തുറന്ന് അകത്തു കടന്നു…..
വലിയ ഒരു മുറി ആണത്… servent അവൾ ഉറങ്ങാ എന്നല്ലേ പറഞ്ഞേ.. ബട്ട് ബെഡിൽ ഒന്നും ആളെ കാണാൻ ഇല്ലാ.. ഞാൻ ചുറ്റും നോക്കിയപ്പോ അതാ ദൂരെ ടേബിളിനടുത്ത് ഒരു oru കസേരയിൽ അവൾ ഇരിക്കുന്നു …അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.. നെഞ്ചിടിപ്പു കൂടിയ നിമിഷം…. ഞാൻ ഉറക്കെ വിളിച്ചു…
“സനാ.. !!!!!…”
എന്റെ വിളി കേട്ട് അവളുടെ കയ്യിലിരുന്ന ബ്ലേഡ് താഴേ വീണു…. …അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അവൾ ഒന്ന് പേടിച്ചിട്ടുണ്ട്.. അവൾ കസേരയിൽ നിന്ന് എണീറ്റ് ശബ്ദം ഉണ്ടാകാൻ തുനിന്നതും ഞാൻ
” സന… നോ…ഞാൻ നിന്റെ ശത്രു അല്ലാ…..എന്നെ വിശ്വാസിക്കാം…ശബ്ദം ഉണ്ടാക്കി ആരെയും അറീക്കരുത്… ”
അപ്പഴാണ് അവളൊന്ന് അടങ്ങിയത്…
“സന … ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ലാ… ”
“പിന്നെ ഞാൻ എന്ത് വേണം… ഒന്നും അറിയാതെ എന്നെ നിക്കാഹ് ചെയ്യാൻ പോണ ആ പാവം മനുഷ്യനെ ചതിക്കണോ … അവന്റെ ഭാര്യ ആയി ജീവിതാവസാനം വരേ ഒരു ജീവച്ചവമായി ജീവിക്കണോ… എനിക്ക് അതിന് കഴിയില്ല…. എന്നെ സഹായിക്കാൻ ആരും തന്നേ ഇല്ലാ.. മരണമല്ലാതെ എന്റെ മുമ്പിൽ വേറെ ഒരു വഴിയും ഇല്ലാ… ”
അവൾ തലക്ക് കൈ വെച്ച് പൊട്ടിക്കരഞ്ഞു…
” നിന്നെ സഹായിക്കാൻ ഞാൻ ഉണ്ട്..”
അത് കേട്ടതും അവൾ എന്നെ പ്രതീക്ഷയോടെ നോക്കി…
” നിങ്ങൾ ആരാ… ”
” നിന്റെ പപ്പ നിന്റെ കല്യാണം ഏറ്റടുത്ത് നടത്താൻ ഏല്പിച്ചിരിക്കുന്നത് ഞങ്ങളെ കമ്പനിയെ ആണ്.. മെഹന്ദി ഇവന്റ് managment ടീം ല്ലേ മെയിൻ one.. Me.. ഫാദി ആദം… ”
” ഓ ഓ… എന്നെ convince ചെയ്യാൻ വന്നതാണോ… അത് തന്നെയായിരിക്കും ഉദ്ദേശം… അദ്ദേഹം എണ്ണിത്തന്ന കാശിനും കമ്പനിക്കും കൂർ കാണിക്കണമല്ലോ… ”
” ഹഹഹഹ…. സനക്ക് തെറ്റി.. എനിക്ക് ആരും ക്യാഷ് എണ്ണിത്തന്നിട്ടില്ല… സോ.. എനിക്ക് ആരോടും കമിറ്റ്മെന്റ്സ് കാണിക്കേണ്ട ആവശ്യം ഇല്ലാ…. കല്യാണം നടത്താൻ തന്നെയാണ് വന്നത്…കുറച്ച് മണിക്കൂർ മുൻപ് വരേ അത് തന്നെയായിരിന്നു ഉദ്ദേശവും.. ബട്ട് .. ഇപ്പൊ അതല്ല…..തന്റെ കൂടെ നിക്കണം എന്നതാണ്… ”
” സീ mr..താൻ എന്തറിഞ്ഞിട്ടാ .. താൻ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ…..”
” കാര്യങ്ങൾ കുറച്ചൊക്കെ എനിക്ക് അറിയാം.. എന്നാലും ചോദിക്കട്ടെ… നിന്റെ പപ്പക്ക് എന്താ ഇത്ര ദേഷ്യം.. ഒറ്റ മോള് അല്ലെ…..മകളെ സ്നേഹിക്കുന്ന ഉപ്പമാർക്ക് എങ്ങനെ മകളുടെ കണ്ണീർ ഇങ്ങനെ കണ്ടു നിക്കാൻ ആവും…..”
“അയാൾ എന്റെ പപ്പ അല്ലാത്തത് കൊണ്ട്… ”
സന അത് പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി…
“എന്താ.. പപ്പ അല്ലാന്നോ.. പിന്നെ… ”
“അതേ.. He is my stef father…എനിക്ക് 10 വയസ്സ് ഉള്ളപ്പോ എന്റെ ബാപ്പ മരിച്ചു.. ചെറുപ്പമല്ലേ എന്ന് പറഞ്ഞു എന്റെ മമ്മയുടെ വീട്ടുകാർ മമ്മയെ വേറെ കല്യാണം കഴിപ്പിച്ചു…ബാപ്പയുടെ ഫ്രണ്ട്നെ കൊണ്ട്.. ബട്ട്.. He is selfish… പൈസയോട് ആണ് അയാൾക് ആർത്തി… എന്നെ ഇതുവരെ സ്നേഹം ത്തോടെ ഒന്ന് തലോടിയിട്ടുപോലുമില്ല അയാൾ…..ഇക്കണ്ട സ്വത്തുക്കൾ ഒക്കെ എന്റെ ബാപ്പയുടെ ആണ്… ഇപ്പൊ നടത്തുന്ന കല്യാണം പോലും ഒരു ബിസിനസ് ആണ്… അതിലെ അറവു മാഡ് ഞാനും…. ”
” ഓഹോ…നീ സ്നേഹിക്കുന്ന ആളോട് ഇവിടെ വന്നു കാര്യങ്ങൾ സംസാരിക്കാൻ പറഞ്ഞില്ലേ.. അങ്ങനെ ഒരു ശ്രമം നടത്തിക്കൂടായിരുന്നോ… ”
” ഒരനാഥന് അയാൾ ഇപ്പൊ എന്നെ കെട്ടിച്ചു കൊടുക്കും… സവാദിന് ആരും ഇല്ലാ… അവൻ എന്റെ ലൈഫ്ലേക്ക് വന്നപ്പഴാണ് സ്നേഹം എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.. അവൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. അവനെ വിട്ടു കളയാൻ എനിക്കാവില്ലാ… ”
” ഡോണ്ട് worry സനാ.. ഞാൻ ഉണ്ട് നിന്റെ കൂടെ…ഞാൻ എന്നും സ്നേഹിക്കുന്നവരുടെ കൂടെ ആണ്… . നിന്റെ ഇഷ്ട്ടം തന്നേ നടക്കും…അതിന് നീ എന്റെ കൂടെ നിക്കണം… ഞാൻ പറയുന്ന പോലെ ചെയ്യണം… ”
” പറ.. ഞാൻ എന്താ ചെയ്യേണ്ടത്…. ”
“നീ ഈ മൂഡ് മാറ്റണം… ഒന്ന് ഉഷാർ ആകണം…..പണ്ട് നീ എങ്ങനെ ആയിരുന്നോ അത്പോലെ.. കല്യാണം ആയി പൊരുത്തപ്പെട്ടു എന്ന് മറ്റുള്ളവർ വിശ്വാസിക്കണം.. എന്നാലേ ബാക്കി പ്ലാൻ ഒക്കെ വർക്ക് ഔട്ട് ആകു… ”
” താൻ പറയുന്ന പോലെ ഞാൻ ചെയാം…ബട്ട്.. പെട്ടന്ന് ഇങ്ങനൊരു മാറ്റം.. എല്ലാരും വിശ്വാസിക്കോ… ”
“വിശ്വാസിപ്പിക്കാൻ ഒരു വഴി ഉണ്ട്… ”
ആദി അവൾക്ക് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു.. പ്ലാൻ ഒറപ്പിച്ചു കൈ കൊടുത്ത് ആരും കാണാതെ ആദി റൂം വിട്ടു…
💕💕💕
ഇന്ന് ഞാൻ നേരത്തെ ഉണർന്നു ….. പിന്നെ വേഗം റെഡി ആയി ഔട്ട് ഹൌസിൽ നിന്ന് മാൻഷൻലേക്ക് ചെന്നു …
അവിടെ സന എന്നെയും വെയിറ്റ് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു … കയ്യിൽ ട്രോളിയും ബാഗും ഒക്കെ ഉണ്ട്…
ഇവിടെ ഇനിക്ക് അവളെ സഹായിച്ചേ പറ്റു ….കാരണം അവൾ അത്രമാത്രം അവനെ സ്നേഹിക്കുന്നുണ്ട് ….
“സന .. റെഡി അല്ലെ… . ”
അവൾക് എന്തോ ടെൻഷൻ ഉള്ള പോലെ ….
“ആദി … ഇതൊക്കെ നടക്കോ……? ”
“കാര്യം നടക്കണ്ടേ… ഞാൻ അല്ലെ പറയുന്നേ … ഒക്കെ ശെരിയാകും… ആർക്കും ഒരു സംശയവും പാടില്ല … കേട്ടോ…ഇവിടം വിട്ടു പോകാൻ നിക്കുന്ന തന്നേ ഞാൻ തടയുന്നു.. അങ്ങനെയേ വരാവു … ”
ഞാൻ അത് പറഞ്ഞു കഴിഞ്ഞതും സനയുടെ പപ്പയും അല്ലുവും എന്തൊക്കെയോ ഡിസ്‌കസ് ചെയ്ത് steps ഇറങ്ങി വരുന്നത് കണ്ടു ….
“സനാ … ദേ .. അവർ വരുന്നുണ്ട് … Ok… Start… 123….. ”
ഞാൻ കുറച്ച് ദേഷ്യം മുഖത്തു ഫിറ്റ് ചെയ്തു …
“one മിനിറ്റ്…എനിക്ക് പറയാനുള്ളത് കേട്ടിട്ട് താൻ എങ്ങോട്ടാ എന്ന് വെച്ചാ പൊക്കോ… താനൊക്കെ ഒരു മകളാണോ ഡോ …. ഹും … സ്വന്തം പപ്പയും മമ്മയും അല്ലെ … അവരെ ഇങ്ങനെ വിഷമിപ്പിക്കുന്നത് കൊണ്ട് തനിക് എന്ത് കിട്ടാനാ…. ഒരു റോയൽ വെഡിങ് ആണ് തനിക് വേണ്ടി തന്റെ പപ്പ ഇവിടെ അറേഞ്ച് ചെയ്തിട്ടുള്ളത് .. കിട്ടിയ ഭാഗ്യം ആസ്വദിക്കാൻ നോക്ക് … അല്ലാതെ ദിവ്യ പ്രേമം മണ്ണാകട്ട .. ”
“യൂ Just stop it… Its non of ur busniess… താൻ കിട്ടിയ പണി നോക്ക് .. അല്ലാതെ ഇന്നേ ഉപദേശിച്ച് വെറുതെ ടൈമ് കളയണ്ടാ …….. ”
“ഞാൻ ഇന്റെ ജോലി തന്നെയാണ് നോക്കുന്നത് … അതിന് ഇയാളുടെ സഹകരണം വേണം… ”
” ഇത് ഇന്റെ ഇഷ്ടത്തിന് ഉള്ള കല്യാണം അല്ലാ … സോ ആരാണോ തന്നേ ഏൽപ്പിച്ചത് അവരോട് ചോദിക്ക് .. ”
ഇതൊക്കെ കേട്ട് ബാക്കിൽ അവളുടെ പപ്പയും അല്ലുവും ഉണ്ട് ….
അല്ലു ആകെ വണ്ടർ അടിച്ചിരിക്കാ ….വേറെ എന്ത് കണ്ടാ. ന്റെ ഡയലോഗ്സ് കേട്ട് തന്നേ.. ഇന്നലെ അവളോട് പറഞ്ഞതല്ലല്ലോ ഇപ്പൊ… അതാ 😀…
” താൻ ഈ ചെയ്യുന്നതൊക്കെ ശരിയാണോ.. ആലോചിച്ചു തന്നേ ആണോ… Please talk to me…. ”
“Please mr…. Leave me …… ”
“ഡോ.. .. തന്റെ പപ്പയുടെ സ്ഥാനത്തു നിന്ന് ഒന്ന് ആലോചിച്ചു നോക്ക് … ഇത്രയും നിന്നെ വളർത്തി വലുതാക്കിയ അദ്ദേഹത്തിന് അറിയില്ലേ നിന്നെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കാൻ …. ”
“അത് എന്ത് കൊണ്ട് സവാദിന്റെ കയ്യിൽ ആക്കിക്കൂടാ… ”
“അതിന് അവന്ന് എന്ത് യോഗ്യത ആണുള്ളത് … നീ അവന്റെ ഭാഗം വിട്ട് നിന്റെ പേരെന്റ്സ് ന്റെ ഭാഗത്ത് നിന്ന് ചിന്തിക്ക്.. അപ്പൊ നിനക്ക് മനസിലാവും..ആര് ചെയ്യുന്നതാ ശരി തെറ്റ് എന്നൊക്കെ .. വളർത്തി വലുതാക്കി തനിക് വേണ്ടതൊക്കെ സാധിച്ചു തന്ന അവരെ വെറുപ്പിച്ചു അവരുടെ സ്നേഹം മറന്നു ഒരു നേരത്തെ സുഖത്തിന് വേണ്ടി താൻ ഇവിടുന്ന് ഇറങ്ങി പോയാൽ ഒന്നോർത്തോ ജീവിതത്തിൽ ഒരിക്കലും ഗുണം പിടിക്കുല്ലാ താൻ …… .
“അപ്പൊ ഞാൻ അവനെ cheat ചെയ്യുന്ന പോലെ ആയില്ലേ …”
“Never … അവൻ തന്നേ മനസിലാകും …….പേരെന്റ്സ്നെ സ്നേഹിക്കുന്ന ഏതൊരു മകളും ചെയ്യുന്ന കാര്യമാണ് ഇത്.. അതിൽ ഒരു തെറ്റും ഇല്ലാ… ”
“മ്മ്മ്.. താൻ പറഞ്ഞത് ആണ് ശരി …എന്റെ പപ്പയുടെമ് മമ്മയുടേം സങ്കടം അത് ഞാൻ കണ്ടില്ലന്നു നടിക്കാൻ പാടില്ല .. ഞാൻ ഈ ചെയ്യുന്നത് തെറ്റാണ് എന്നേനിക്ക് മനസിലായി… ഇനിക്ക് ഈ കല്യാണം ഉൾകൊള്ളാൻ പറ്റോന്ന് അറിയില്ല …But.. ഇന്റെ പപ്പക്ക് വേണ്ടി ഞാൻ സന്തോഷത്തോടെ തയ്യാറാണ്…. ”
അത് പറഞ്ഞു അവൾ തിരിഞ്ഞതും അവളുടെ പപ്പയെ കണ്ടു.. .
“പപ്പാ ….”
അതും വിളിച്ചു അവൾ അദ്ദേഹത്തിന്റെ വാരിപ്പുണർന്നു….
” i am sry papa…ഇനിക്ക് എന്റെ ….”
വേണ്ട മോളെ.. .ഇനിക്ക് മനസിലാകും ..സ്വന്തം പപ്പ അല്ലെങ്കിലും ഇനിക്ക് അങ്ങനെ ഒരു വേർതിരിവ് ഇല്ലല്ലോ ..എന്തായാലും മോള് സമ്മതിച്ചല്ലോ അത് മതി …..
ഔ.. ഇന്റെ റബ്ബേ…എന്തൊരു അഭിനയം…സിനിമയിൽ കൊക്കെ എന്നേ വിളിച്ചതാണ്.. പിന്നെ ദുൽകർ സൽമാൻ ഫഹദ് പാവങ്ങൾ ഒക്കെ എന്റെ entry യോടെ പിച്ചച്ചട്ടി എടുക്കോലോ എന്നോർത്തപ്പോൾ വേണ്ടാന്ന് വെച്ചതാ.. 🏃🏃😎😜 ….അവളും ഒട്ടും കുറവല്ല..എന്നാലും എന്റെ അത്ര പോരാ 😀 …But ഒക്കെ വിശ്വാസിക്കാത്തോരുത്തി ഇവിടെ ഉണ്ട് ….കുല്ലു 😃
അങ്ങനെ അവളും പേരെന്റ്സ്ഉം തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർത്തു …….ഞങ്ങളുടെ പ്ലാൻന്റെ ആദ്യ ചുവടായിരുന്നത്….
💕💕💕
“അവിടെ ബലൂൺസ് കൊണ്ട് ചെയ്യാം ല്ലേ .”
“ആദി ..”
വർക്കേഴ്സ് ന്ന് instruction കൊടുത്തു കൊണ്ടിരിക്കുമ്പോഴാ ആരോ ഇന്നേ വിളിച്ചത്. .നോക്കിയപ്പോ നമ്മുടെ അല്ലു ….
“എന്താ വൈഫെ. .”
” സോറി.. .”
“എന്തിന് …”
“നിന്നോട് ഇന്നലെ അങ്ങനൊക്കേ പറഞ്ഞതിന്ന്…. but.. നീ ഞാൻ പറഞ്ഞ പോലെ ഒക്കെ …”
“ആദി… ”
ഞാൻ പറഞ്ഞു പൂർത്തിയാകുന്നതിന് മുൻപേ ആദിയെ ആരോ വിളിച്ചു.. .വിളിച്ച ആളെ കണ്ട ഇനിക്ക് അടി മുടി ദേഷ്യം വരാൻ തുടങ്ങി.. .അത് വേറെ ആരുമല്ല.. . പ്രേമകൂടാരത്തിന്റെ മഹാ റാണി സന …ഹും…
“ഹേ സന …come.. join with us..”
ഓ .ഇനി അതിന്റെ ഒരു കുറവോള്ളൂ .. ആദി എന്ന് വിളിക്കാൻ ഇനിക്ക് മാത്രം ആണ് അവകാശം ഉള്ളത്.. .അതൊക്ക നിർത്തി തരാ മോളെ …
സന ഞങ്ങളുടെ അടുത്തേക് വന്നു പിന്നെ തുടങ്ങില്ലേ ഓൾടെ ചെലക്കൽ…
” ആദി. What’s going on… ”
” nothing സന.. ഇത് അല്ലു… ”
“ഹായ് അല്ലു.. ”
അതും പറഞ്ഞവൾ എനിക്ക് കൈ നീട്ടി.. ഒരു ഇളി ഇളിച്ചു ഞാനും അവൾക് കൈ കൊടുത്തു…
” അപ്പൊ അല്ലു ആദിയുടെ അസിസ്റ്റന്റ് ആണോ.. ”
അല്ലടി കോപ്പേ.. ഓന്റെ കെട്യോൾ…
എന്തേയ്…
ഇത് ഞാൻ മനസ്സില് പറഞ്ഞതാട്ടോ.. ഹിഹിഹി..
” ഏയ്യ്.. അല്ലാ.. ഞങ്ങളൊക്കെ ഒരേ പോസ്റ്റിൽ ഉള്ളവരാണ്… മോർഓവർ she ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്.. ”
ആദി അതു പറഞ്ഞപ്പോ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ… എന്താ അതിന്റെ ഒക്കെ അർത്ഥം… ആ.. എനിക്കറിയില്ല… അവൻ പറഞ്ഞ പോലെ best ഫ്രണ്ട് .. അതു തന്നെയാ നല്ലത്…
“ആദി .. യൂ റിയലി സ്വീറ്റ്…ഒരു 6 month മുന്നേ നിന്നെ കണ്ടിരുന്നെങ്കിൽ ഞാൻ ശരിക്കും നിന്നെ പ്രണയിച്ചു പോയേനെ ഹഹഹ…..”
“ആണോ.. എനിക്കും നല്ലൊരു ചാൻസ് മിസ് ആയല്ലോ… ”
അയ്യേ.. ഈ ആദി ഇത്രക് പഞ്ചാര ആണോ… ഒരു നാണോം ഇല്ലാ… കോതി.. ഹും… കെട്ടി കൂടപ്പോറുപ്പിക്കാൻ പറ്റിയൊരു മൊതല്.. കണ്ടാലും മതി.. 😝😝…
“പിന്നേ ഞാൻ വന്നത് നീ പറഞ്ഞപോലെ സെലെക്ഷൻ ചെയ്യാൻ പറ്റുന്നില്ല… ഒന്ന് ഒന്നിനെക്കാൾ ബെറ്റർ… സോ.. ആദി ഫ്രീ ആവുമ്പോ അതൊക്കെ ഒന്ന് സെലക്ട് ചെയ്യാൻ എന്നേ ഒന്ന് ഹെല്പ് ചെയ്യോ…. ”
ഹും.. ഓൾക് ഇനി ആദിയെ കൂടി വളക്കാൻ ആകും… ഒന്നിൽ പിഴച്ച മൂന്ന് എന്നല്ലേ… ഇവള് ആള് ഞാൻ വിചാരിച്ച പോലെ അല്ലാ… നിനക്ക് വേറെ ആരേം കിട്ടീലടി…
“ഓ… Sure… സനാ.. ഒരു 10 മിനുട്സ്… ”
ആദി.. കോതി.. പെമ്പിളേരെ കണ്ടാ അപ്പൊ ചാടി വീണോളും .. ഹും.. എനിക്ക് കേറി വരുന്നുണ്ട്….
അപ്പഴാണ് ആദിക്ക് ഒരു കാൾ വന്നത്…
” ഞാൻ ഇപ്പൊ വരാം… ”
അതും പറഞ്ഞു അവൻ കുറച്ചു മാറി നിന്നു..
അവൻ വരുന്നതിന് മുൻപ് ഈ കൂതറക്കൊരു പണി കൊടുക്കണല്ലോ …എന്താപ്പോ ചെയ്യാ.. ഓൾടെ ഒരു വെളച്ചിൽ….ശരിയാക്കി തരാടി …..ഈ അല്ലു ആരാണെന്നു നിന്നെ പഠിപ്പിച്ചിട്ടു തന്നേ വേറെ കാര്യം…
എന്ത് ചെയ്യുമെന്ന് ആലോചിച് നികുമ്പോ ആണ് ജനാലക്കെടുത് ഒരു കൂറ ചത്തു കിടക്കുന്ന കണ്ടത്…. കിട്ടിപ്പോയി ഐഡിയ… അതെടുത്തു അവളുടെ മേത്ത്ക്ക് ഇടാ.. ഓള് ഒന്ന് പേടിച്ച് പണ്ടാരടങ്ങട്ടെ….അപ്പൊ ഓൾടെ അഹങ്കാരം കൊറച് കൊറയും .. അല്ല പിന്നേ…..ഞാൻ പിന്നേ ഒന്നും നോകീല… ഇമ്മള് പണ്ടേ ധൈര്യശാലി ആയോണ്ട് ആ കൂറ ഇങ്ങനെ എടുത്ത് സന കാണാതെ ഓൾടെ മേത്തക്ക് ഒറ്റ ഏറ്… പിന്നേ ഇമ്മടെ വക ഞാൻ ഒന്നും അറിഞ്ഞില്ല രാമ എന്ന മട്ടിൽ ഒരു യമണ്ടൻ ഡയലോഗും
” അയ്യോ സനാ മാഡം…ഡ്രെസ്സിൽ കൂറ.😛.. ”
അല്ലുന്റെ അലറി വിളി കേട്ട് സന പേടിച്ചു…അവളുടെ കാട്ടി കൂട്ടൽ കണ്ടു അല്ലുന്ന് ചിരിയാണ് വന്നത്.. അവൾ ചിരി അടക്കി പിടിച്ചു…. പെട്ടന്നുള്ള വെപ്രാളത്തിൽ അവൾ ഓടി പോയി ഫായിയെ കെട്ടിപിടിച്ചു..
” ആദി.. ആദി.. കൂറ.. എനിക്ക് പേടിയാ.. തട്ടിക്കളയ്… പ്ലീസ്… വേഗം.. ആദി… ”
ഹഹഹഹ….ഇപ്പൊ നമ്മടെ അല്ലു ആരായി.. സസി…
അല്ലുന്ന് ഇത് കണ്ടതും അടിമുടി ഇരച്ചു കയറി.😬.. ഇതിപ്പോ ഓൾക്ട്ട് പണി കൊടുക്കാൻ നോക്കിയപ്പോ എന്റെ നെഞ്ചിൽ ആണല്ലോ കൊണ്ടത്… ഹും.. ഈ ശവം ഒരു ഒഴിയാ ബാധ ആവോ… ആദിയുടെ സമാധാനിപ്പികൽ കൂടി കണ്ടപ്പോ അല്ലുന്റെ കവിൾ ചുമന്നു തുടുത്തു….എടി മൂതേവി.. ഇത് കൊണ്ടൊന്നും ഞാൻ നിർത്തി എന്ന് ഇജ്ജ് കരുതണ്ടാ… എനിക്കും കിട്ടും അവസരം.. അപ്പൊ പാക് രാ…
” അല്ലു.. നീ ഇതൊന്ന് നോക്ക്.. ഞാൻ സനയെ ഒന്ന് ഹെല്പ് ചെയ്യട്ടെ ട്ടാ…വാ സനാ . ”
അതും പറഞ്ഞു ആദി സനയെം കൂട്ടി അവിടുന്ന് പോയി….
ഓഹ്…ഓന്റൊരു ഹെല്പ് കോപ്പ് ഹും…..പടച്ചോനെ.. ഒരവസരം.. ഒരേ ഒരു അവസരം.. പ്ലീസ്…ആ സനക്കിട്ട് പണിയാൻ എനിക്കൊന്ന് തരണേ.😧…
💕💕💕
സന ഫായിയെ റൂമിലേക്ക് കൊണ്ട് പോയി ഡോർ കുറ്റി ഇട്ടു… ഡ്രസ്സ് സെലക്ട് ചെയ്യാ എന്ന പേരിൽ അവൾ ഫായിയെ വിളിച്ചത് അവരുടെ അടുത്ത പ്ലാൻനെ കുറിച്ച് ഡിസ്‌കസ് ചെയ്യാൻ ആണ്…
” ആദി . പപ്പാ വിശ്വാസിച്ചേങ്കിലും മമ്മക്ക് അത്ര പോരാ… ”
“അതിനൊക്കെ ഒരു വഴി ഉണ്ട്… ”
എന്തന്ന മട്ടിൽ സന ഫായിയെ നോക്കി…
” നീ കുറച്ചു കൂടി കല്യാണ കാര്യത്തില് ഇടപെടണം… ഡ്രസ്സ്‌ന്റെ കാര്യത്തിലൊക്കെ….വേണോച്ചാ സെലെക്ഷൻ കൊള്ളില്ലാന്ന് പറഞ് അല്ലുനോട് ചൂടായി സീൻ ആക്കിക്കോ….മമ്മക്ക് തൃപ്‍തി ആവട്ടെ …”
“ഓക്കേ.. ചെയ്യാം… പക്ഷേ ആദി.. ഒക്കെ ശരി തന്നേ..പുറത്ത് പോകാൻ എന്താ ചെയാ … എനിക്ക് സവാദിനോട് കാര്യങ്ങൾ സംസാരിക്കണം.. നേരിട്ട് വേണം… ഇവിടുന്ന് എങ്ങനെ പുറത്ത് കടക്കും…. ”
“ഡോണ്ട് വറി…. അതിനുള്ള ഫസ്റ്റ് സ്റ്റെപ് ആണ് അല്ലുനോടുള്ള ചൂടാവൽ.. ബാക്കി ഒക്കെ ക്ലിയർ ആണ്…താനേ നടന്നോളും.. മനസ്സിലായോ.. അപ്പൊ നാളെ നമ്മൾ സവാദിനെ കാണാൻ പോകും വിത്ത് യുവർ പേരെന്റ്സ് പെർമിഷൻ.. ഓക്കേ… ”
” ഓക്കേ ആണ്.. എന്നാലും ഒരു പേടി ഇണ്ട്.. നടക്കാണ്ടിരിക്കോ …. ”
“നടക്കും.. ബട്ട്.. നമ്മൾ ഒരാളെ പേടിക്കണം… അല്ലുനെ… ”
” അവൾ സ്‌പോർട് ചെയ്യില്ലേ.. ”
“അവൾ ഇതിനൊക്കെ എതിരാ….എന്തായാലും നോക്കാം… അവളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ… ആള് പാവാ….എന്നാലും ഈ വക കാര്യത്തില് മാത്രം ഇച്ചിരി നാവാ.. ഹഹഹ… ”
ഇതേ സമയം അല്ലു ആകെ മനസ്സമാധാനം പോയി നിക്കാണ്…
ഓൽ ഡ്രസ്സ് സെലക്ട് ചെയ്യാൻ തന്നെയാവോ പോയിക്കാ..അങ്ങനെ അങ്ങട്ട് വിട്ടാ പറ്റില്ലല്ലോ .. ഒന്ന് പോയി നോക്കിയാലോ.. എന്താ രണ്ടാളും ചെയ്യുന്നേ എന്ന് അറിയണല്ലോ…
അല്ലു സനയുടെ മുറിയുടെ മുമ്പിൽ എത്തിയപ്പോ ഡോർ അകത്ത് നിന്ന് ലോക്ക് ചെയ്തിരിക്കുന്നു…
ഇവളെന്തിനാ ഡോർ ഓക്കെ ലോക്ക് ചെയ്ത്ക്ക്ണ്… അല്ലുന്ന് ആകെ ടെൻഷൻ ആയി.. അകത്തു എന്താ നടക്കുന്നെ എന്ന് അറിയാനിട്ട്…അല്ലു ഡോറിൽ ചെവി വെച്ച് കാതോർത്തു… എന്തൊക്കെയോ സംസാരം കേൾക്കുന്നുണ്ട് .. ബട്ട് വ്യക്തമാകുന്നില്ല…..ലോക്ക്ലൂടെ അകത്തു നടക്കുന്നത് എന്താണ് എന്ന് നോക്കാൻ വേണ്ടി അല്ലു കുനിയാൻ നിന്നതും അവർ വാതിലിൽ തുറന്നതും ഒരുമിച്ചായിരുന്നു…
അല്ലു ആകെ പരുങ്ങി ഇല്ലാണ്ടായി…അയ്യേ അല്ലു…. ആദി നിന്നെ പറ്റി എന്ത് വിചാരിച്ചു കാണും.. മോശം.. മോശം…
അല്ലു അവർക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു തിരിഞ്ഞു അവിടുന്ന് വേഗം പോകാൻ നിന്നതും സന
” one മിനിറ്റ് ആലിയ…. I വാണ്ട് to talk to യൂ… ”
അതും പറഞ്ഞ് സന കയ്യില് ഒരു ഡ്രെസ്സും എടുത്ത് അല്ലുന്റെ മുമ്പിൽ കേറി നിന്നു…..
” സീ this… ഇത് എന്ത് ഡ്രെസ്സാ… ഇതൊന്നും ഒരു രസവുമില്ല… ഇതൊക്കെ ഫുൾ ഓൾഡ് ഫാഷൻ ആണ്… I need variety .. യൂ get that…. ”
ഡ്രസ്സ് സെലക്ട് ചെയ്യാൻ അകത്തു കേറിയ ഇവള് ഇപ്പൊ ഇതെന്താ ഒന്നും രസല്ല പറേണെ.. എല്ലാം ലേറ്റസ്റ്റ് ഡിസൈനിങ് ആണ്…. ഈ ഒരുമ്പട്ടോൾക് വേണ്ടി മാത്രം സ്പെഷ്യൽ ആയി ഡിസൈൻ ചെയ്തത്..എന്നിട്ടവൾ പറേണ കേട്ടില്ലേ.. ഒന്നും കൊള്ളില്ല എന്ന്.. ഹും….
” മാഡം.. പ്ലീസ്.. ഇതൊക്കെ ലേറ്റസ്റ്റ് ട്രെൻഡ് വെച്ച് ചെയ്തത് ആണ്.. Look.. ആ സ്റ്റോൺ വർക്സ്… എല്ലാം ഹൈ costly and സ്പെഷ്യലി ഈ ഡിസൈനിങ് ന്ന് വേണ്ടി ഇമ്പോർട്ട് ചെയ്തത് ആണ്… ”
അല്ലു പറഞ്ഞത് ഒക്കെ ശരി ആണെന്ന് സനക്ക് അറിയാം… അത്രയും ഭംഗി ഉണ്ട് ആ ഡ്രെസ്സിന്ന്.. ആരും മോശം പറയില്ലാ.. ഇതുവരെ എവിടെയും കാണാത്ത ഡിസൈനും… പക്ഷേ അതു അങ്ങനെ അങ്ങ് സമ്മതിച്ചു കൊടുക്കാൻ ഒക്കോ… അവരുടെ പ്ലാൻ വർക്ക് ഔട്ട് ആകണ്ടേ ..
” ഓഹോ.. അപ്പൊ എനിക്ക് ഡ്രെസ് സെൻസ് ഇല്ലെന്നാണോ താൻ പറഞ്ഞ് വരുന്നത്… ”
” മാഡം.. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല… ”
“താൻ ഇനി ഒന്നും പറേണ്ടാ.. മമ്മാ..മമ്മാ…”
അവളുടെ വിളി കേട്ട് കാര്യം അറിയാൻ മമ്മ ഹാളിലോട്ട് വന്നു..
” മമ്മാ..ഇതൊന്ന് നോക്ക്.. ഒന്നിനും കൊള്ളാത്ത മെറ്റീരിയൽസ് ആണ് എന്റെ മാരേജ്ന്ന് വേണ്ടി ഇവർ സെലക്ട് ചെയ്തിരിക്കുന്നത്.. എനിക്കിതൊന്നും ഒട്ടും ഇഷ്ട്ടം ആയിട്ടില്ല… ഇതൊക്കെ ഇട്ടാൽ എന്റെ ഫ്രണ്ട്സ് എന്റെ കോലം കണ്ടു കളിയാക്കും… ”
സനയുടെ സംസാരം കേട്ട് മമ്മ അന്ധം വിട്ട്ക്ണ്… കാരണം.. അവൾ ഇങ്ങനെ അല്ലായിരുന്നല്ലോ…
“മാഡം…ഞാൻ നല്ലോണം നോക്കിയിട്ട്… ”
“സ്റ്റോപ്പ് ആലിയ… ഇത് സനയാ…നിങ്ങടെ ഇഷ്ടത്തിന് അല്ലാ.. എന്റെ താല്പര്യത്തിനാ ഡ്രസ്സ് ഡിസൈൻ ചെയ്യേണ്ടത്…ഞാൻ വിചാരിക്കുന്ന ടൈപ്പിൽ എനിക്ക് എന്റെ വെഡിങ് ഡ്രസ്സ് കിട്ടണം… with in 2 ഡേയ്‌സ്.. i need new style… do you get me…?? ”
” മ്മ് മ്മ്… ”
സനയുടെ ഈ കാട്ടിക്കൂട്ടൽ അല്ലുന് ഒട്ടും പിടിച്ചിട്ടില്ല… പക്ഷേ അവളെ ഞെട്ടിച്ചത് അതല്ലാ.. ആദി ഒന്നും പ്രതികരിക്കാതെ മാറി നിന്നതാണ്… ഡ്രസ്സ് ഞാൻ ഡിസൈൻ ചെയ്തപ്പോൾ
ആദി പറഞ്ഞതാണ് കിടുക്കിക്ണ്.. എല്ലാർക്കും ഇഷടാവും എന്നൊക്കെ.. എന്നിട്ടിപ്പോ എന്നേ സപ്പോർട്ട് ചെയ്യാതെ മാറി നിക്കുന്നു.. ഹും…
അല്ലു ഒരോന്ന് പിറുപിറുത്ത് ആദിയെ ഒന്ന് തുറിച്ചു നോക്കി അവിടുന്ന് പുറത്തേക് പോയി…
എന്തായാലും സനയുടെ പ്രകടനത്തിലൂടെ മമ്മ ഏറെക്കുറെ ഇമ്പ്രെസ്സ്ഡ് ആയിട്ടുണ്ട്…കല്യാണത്തിന് അവൾ ആൾമോസ്റ് തയ്യാറായി എന്നാണ് അവർ കരുതിയിരിക്കുന്നത്… ..അതോണ്ട് തന്നേ ഇനിയുള്ള അവരുടെ അവളുടെ മേലുള്ള ശ്രദ്ധ ഒന്ന് കുറഞ്ഞു കിട്ടും…അത് തന്നേ ആണ് അവർക്ക് വേണ്ടതും… ഇനി പപ്പാ.. അക്കാര്യം പിന്നെ ഫായി നോക്കിക്കോളും….
💕💕💕
” സർ… ”
“ആഹാ.. ഫാദി.. താനോ… വാടോ .. ഞാൻ തന്നേ ഒന്ന് കാണാൻ ഇരിക്കായിരുന്നു… ”
“എന്തേയ് സർ.. anything സീരിയസ്..? ”
” അങ്ങനെ ഒന്നുമില്ലഡോ… എന്റെ മോളെ convince ചെയ്ത് മാര്യേജ് ന്ന് സമ്മതിപ്പിച്ചു തന്നതിന് തന്നോട് ഞാൻ എങ്ങനാ നന്ദി പറയാ… ”
” സർ.. അതിന്റെ ഒന്നും ആവശ്യം ഇല്ലാ.. Its my duty… സർ.. ഞാൻ വന്നത്…. ”
“പറയടോ… ”
“ഡ്രസ്സ്ന്റെ കാര്യം ആണ്… ”
“എന്താണ് .? ”
” ഞങ്ങൾ ഈ ഇവന്റ് ന്ന് വേണ്ടി ഇമ്പോര്ടന്റ്റ് ചെയ്ത മാരിയേജ് ഡ്രസ്സ്സ് ഒന്നും സന മാടത്തിന്ന് ഇഷ്ട്ടായിട്ടില്ലാ… ”
” അവൾക് ഇഷ്ട്ടം ഉള്ള പോലെ ചെയ്ത് കൊടുക്കാൻ പറ… ”
“ഓക്കേ സർ.. അതിന് മാടത്തിനെ നാളെ കമ്പനി വരേ ഒന്ന് കൊണ്ട് പോകേണ്ടി വരും… I mean .. അവിടെയാണ് ഞങ്ങളുടെ ഡിസൈനിങ് section…ആൻഡ് മാഡത്തിന് ഇഷ്ട്ടമുള്ള ഡിസൈൻ ഞങ്ങളുടെ ഡിസൈനർസ്മായി സംസാരിച്ചു ഫിക്സ് ചെയ്യാം.. സോ.. ”
അപ്പോൾ അയാൾ ഒന്ന് ആലോചിച്ചു…
“സർ ന്ന് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടാ ”
” അത്.. ഓക്കേ.. പൊക്കൊളു… പിന്നെ പോകുമ്പോ ഗാർഡ്സ് നെ കൂടെ കൊണ്ട് പോകാൻ മറക്കണ്ട… ”
“ഓക്കേ സർ.. ”
എസ്.. അങ്ങനെ ഇയാളും കുപ്പിയിൽ ആയി.. ഭാഗ്യം.. ഇനി നാളെ ഒരു കറുത്ത പൂച്ചയും കുറുകെ ചാടാതിരുന്നാൾ മതിയായിരുന്നു…
💕💕💕
അടുത്ത ദിവസം നേരത്തെ തന്നേ ആരെങ്കിലും തടസ്സം പറയുമ്പോൾത്ത്ന്ന് സനയെം കൂട്ടി ഇറങ്ങി… കാറിൽ കേറാൻ നിന്നതും പുറകിൽ നിന്നും
” ആദി.. ഞാനും ഉണ്ട്… ”
നോക്കിയപ്പോ നമ്മടെ അല്ലു.. പടച്ചോനെ.. പെട്ടല്ലോ.. ഇവൾ കൂടെ പോന്നാ ഒരു കാര്യോം നടക്കൂല… ഇനിയിപ്പോ എന്താ ചെയ്യാ… സനയും ഇനിയെന്ത് ചെയ്യും എന്ന മട്ടിൽ ആദിയെ നോക്കി…
” നീ വരണ്ടാ .. ”
“അതെന്താ.. ഞാനും ഡിസൈനർ അല്ലെ .. അപ്പോ… ”
” അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്തോളാം.. നീ ഇവിടുത്തെ കാര്യങ്ങൾ നോക്ക്… ”
” നിങ്ങൾ കമ്പനിയിലെക്ക് അല്ലെ.. എനിക്ക് അവിടെ പോകേണ്ട ഒരാവശ്യം ഉണ്ട്. അതോണ്ട് ഞാനും എന്തായാലും പോരും… ”
എന്നേ കൂടെ കൊണ്ടോയാൽ എന്താ… ഹും… അങ്ങനെ ഇപ്പൊ രണ്ടാളും ഒരുമിച്ചു പോണ്ടാ…വല്ല തരികിടയും ഒപ്പിക്കാൻ പ്ലാൻ ഉണ്ടേ അതൊന്ന് അറിയണമല്ലോ….
ഒരു രക്ഷേം ഇല്ലാ …. ഇവൾ ഒഴിവാകുന്ന പ്രശ്നം ഇല്ലാ… ഒരുവശത്തു ഗാർഡ്സ്.. മറുവശം അല്ലു.. എന്റെ റബ്ബേ…..ഒരു വഴി പറഞ്ഞു തരണേ… ഇവൾ എങ്ങാനും ഞങ്ങളുടെ കളി അറിഞ്ഞാ അത് അങ്ങേരുടെ ചെവിയിൽ എത്തും.. അപ്പൊ എന്റെ കാര്യം ഗോവിന്ദ…
അങ്ങനെ സനയും അല്ലുവും ഫായിയും പുറപ്പെട്ടു.. ഇനി എന്തൊക്കെ പുകില് ആണാവോ… Lets വെയിറ്റ് ആൻഡ് സീ…
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission