✒️ റിച്ചൂസ്
വണ്ടി നേരെ വിട്ടത് കമ്പനിയിലേക്ക് ആണ്… അല്ലു കൂടെ ഉള്ളതോണ്ട്….പിന്നേ ഗാർഡ്സും.. അല്ലങ്കിൽ സീൻ ആവില്ലേ…..പക്ഷേ.. അവരുടെ ഒക്കെ കണ്ണ് വെട്ടിച്ചു എങ്ങനെ സനയെ സവാദിനെ കാണിക്കുമെന്ന് ഒരു പിടിയും ഇല്ലാ…..
കമ്പനിയിൽ എത്തി അല്ലുവും മറ്റു ഡിസൈനർസ് ഉം സനയുമായി ഡിസ്‌കസ് ചെയ്ത് അവളുടെ താല്പര്യത്തിന് ഒത്തുള്ള ഒരു ഡിസൈൻ തയ്യാറാക്കി….
” ഓക്കേ… ഈ ഡിസൈൻ ഫിക്സ് ചെയ്യാം… ”
” ഓക്കേ മാഡം… ഈ ഡിസൈൻ ന്ന് വേണ്ട മെറ്റീരിയൽ ഇവിടെ ഉണ്ട്.. ബട്ട് സ്റ്റോൺസ് ഒക്കെ വാങ്ങിക്കണം….ഫായി.. എന്ത് ചെയ്യും …”
“അങ്ങനെയെങ്കിൽ ഇവിടുത്തെ ഏറ്റവും നല്ല ലേഡീസ് കളക്ഷൻ ഉള്ള ഹൈഫാ മാളിലെ ബ്രയ്ടൽ ചോയ്സ് ഷോപ്പ്ലെക്ക് പോയാലോ… അവിടെ ആവുമ്പോ ഹൈ ക്വാളിറ്റി സ്റ്റോൺസും അതുവരുന്ന ട്രയൽ ഡ്രെസ്സും കാണും.. അപ്പൊ ഇട്ടു നോക്കി ഇഷ്ടപെട്ട സ്റ്റോൺ വർക്സ് ഫിക്സ് ചെയ്യാലോ… ”
ഫായി ബുദ്ധിപരമായി നീങ്ങിയതാണ്.. കാരണം.. സവാദിനോട് വരാൻ പറഞ്ഞിരിക്കുന്നത് അവിടെക്ക് ആണ്… ഇതാകുമ്പോ ആർക്കും സംശയം തോന്നില്ല….
അങ്ങനെ അവർ നേരെ മാളിലേക് വിട്ടു… ഗാർഡ്‌സ്നോട് കാറിൽ തന്നേ ഇരുന്നാ മതിയെന്ന് പറഞ് സന അവരെ നയ്സ് ആയി ഒഴിവാക്കി…
ഷോപ്പ് തേർഡ് ഫ്ലോറിൽ ആണ് … ലിഫ്റ്റ് ലേക്ക് കയറാൻ നിന്നതും കുറച്ചു ദൂരെ ആയി സന സവാദിനെ കണ്ടു… അല്ലു കാണാതെ അവൾ ഫായിക്ക് അവനെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച് കാണിച്ചു കൊടുത്തു…
അപ്പൊ ഇതാണ് സനയുടെ ഖൽബ് കവർന്നവൻ….ഫോണിലൂടെ സംസാരിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് കാണുന്നത് ഇപ്പഴാണ്…. ആള് കൊള്ളാം.. കണ്ടാലും പറയും പാവാണ് എന്ന്… ആഹ്….എന്തായാലും അവൻ നന്നായി നോക്കിയാ മതി സനയെ …..
ഫായി മനസ്സില് വിചാരിച്ചു ലിഫ്റ്റിൽ കേറി….. ഷോപ്പ് എത്തി അവര് ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്റ്റോൺസ് ഒക്കെ അല്ലു തന്നേ സംസാരിച്ചു എടുപ്പിച്ചു… ആ സ്റ്റോൺസ് വരുന്ന മൂന്നാല് ട്രയൽ ഡ്രസ്സ് എടുത്ത് അല്ലു സനയെ കാണിച്ചു..
അതൊരു വലിയ ഷോപ്പ് ആണ്.. ഇഷ്ട്ടം പോലെ സെക്ഷൻസ് ഉണ്ട്.. സവാദ് അകത്തേക്കു വന്നു അവർ കാണാതെ ഒരിടത്തു മാറി നിന്നു… സനക്ക് എങ്ങെനെങ്കിലും അല്ലൂന്റെ കണ്ണ് വെട്ടിച്ചു സവാദിനെ കാണണം എന്നാണ്… അതിന് ഒരു വഴി നോക്കി നിക്കാണ് അവൾ…. ഫായിയും ആ ടെൻഷനിൽ ആണ്… അല്ലു പാവം ല്ലേ …..
” ഈ പിങ്ക് ആൻഡ് മറൂൺ ഒന്ന് ട്രയൽ ചെയ്യാം… അല്ലേ ആദി .. ”
“ഇന്റെ സന…..ഏതു ഡിസൈൻ ആയാലും നിനക്കിട്ടാ അടിപൊളി ആയിരിക്കും….നീ വേറെ ലെവൽ അല്ലെ.. ”
ഒഹ്ഹ്ഹ്ഹ് … വല്ലാണ്ട് അങ്ങട്ട് സുഖിപ്പിക്കല്ലേ മോനെ ഫായി.. ഓൾ അങ്ങ് തെങ്ങിൻറെ മണ്ടേൽ കേറും🌴….പറേണ കേട്ട തോന്നും ഓള് അശ്വര്യയോ കാജോളോ എങ്ങാനും ആണെന്ന്..😏 കണ്ടാലും മതി… എത്ര പൊക്കിട്ടും കാര്യല്ല….ഈ അല്ലുന്റെ ഏഴ് അയലത്ത് ഓള് എത്തുല്ലാ😎… ഹും…
ഫായി സനയെ പൊക്കിയത് അല്ലുന്ന് ഇഷ്ടായിട്ടില്ല … ഓൾടെ കവിളൊക്കെ ചുമന്നുക്ക്ണ്.. ഹഹഹഹ….
” അപ്പൊ ഒന്ന് ട്രയൽ ചെയ്യ് അല്ലു…? ”
” ഹേ.. ഞാനോ…?? ”
” ഹാ.. താൻ തന്നേ…. താൻ ട്രയൽ ചെയ്ത് വാ.. ഞാൻ ഇവിടെ നിക്കാം… അതു വെച്ച് സ്റ്റോൺസ് സെലക്ട് ചെയ്യാം… ”
” അതു പിന്നേ ഞാൻ… ”
” സമയം കളയാതെ പോയി വാ അല്ലു… ”
ഫായി ആണ് അതു പറഞ്ഞത്… അപ്പൊ അല്ലു പിന്നേ ഒന്നും പറഞ്ഞില്ല.. ഡ്രസ്സ് രണ്ടും എടുത്ത് ഒരോന്ന് പിറുപിറുത്ത് ട്രയൽ റൂമിലേക്ക് നടന്നു…
ഓള് ആരാ ഇന്നോട് കൽപ്പിക്കാൻ.. വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ ഇന്റെ തലേ കയറാ … ഹും.. ഞാൻ ആരാണന്ന് ഓൾക് അറീലാ… ഫായി ഉള്ളോണ്ടാ… ആ ശവത്തിനെ അല്ലങ്കിൽ ഞാൻ കുറച്ചു പച്ച മലയാളം പഠിപ്പിച്ചേനെ….കാണിച്ചു തരാടി ….മുതലും പലിശയും പാലിശേടെ പലിശയും നിനക്ക് ഞാൻ നേരിട്ട് തന്നേ തരുന്നുണ്ട്…..എന്ത് പറഞ്ഞാലും ഒരു ആദി ആദി ആദി.😥😠..മിക്കവാറും ഇന്റെ കയ്യോണ്ട് തന്നേ അനക്ക് ഞാൻ വിം കലക്കി തരും.😬.. ഹും…
അല്ലു ട്രയൽ റൂമിലേക്ക് പോയ തക്കത്തിന് സവാദ് സനയെ വലിച്ചു മറ്റൊരു സെക്ഷനിലേക് കൊണ്ട് പോയി……
ട്രയൽ റൂമിൽ…
” കോപ്പ്.. ഇതിന്റെ zip കേറുന്നില്ലല്ലോ…..അലാകിന്റെ ഔലും കഞ്ഞി…..ഇനിയിപ്പോ എന്താ ചെയ്യാ… അല്ലു ആരുടേലും ഹെല്പ് ചോദിക്കാ…. ”
പടച്ചോനെ.. അല്ലു വരുമ്പോഴേക്കും സന ഇങ്ങോട്ട് വന്നാ മതിയായിരുന്നു… അല്ലങ്കിൽ സീൻ ആകും… അതും ആലോചിച്ചു നിക്കുമ്പോ അതാ അല്ലു ട്രയൽ റൂമിൽ നിന്ന് പുറത്തേക് വരുന്നു… യാ അല്ലാഹ്….പെട്ടോ…. ഓള് പുറത്തേക് വരാൻ പാടില്ല…
ഫായി ഓടി ചെന്ന് അല്ലുനെ പിടിച്ചു അകത്തേക്കു തള്ളി..തള്ളലിൽ കാൽ സ്ലിപ് ആയി ഫായി അല്ലുന്റെ മേലേക്ക് മറിഞ്ഞു… രണ്ട് പേരും അതാ നിലത്ത്…..എന്റെ പോന്നോ… ഒരു റൊമാന്റിക് സീനിന്ന് വക ഉണ്ടല്ലേ .. ഹഹഹഹ😅😅….
രണ്ട് പേരും കണ്ണും കണ്ണും നോക്കി ഷോക്ക് ആയി നിക്കാണ്.. സോറി.. കിടക്കാണ്….😆😆…..
🎶👉 ഒരു മെഴുതിരിയുടെ നെറുകയിൽ എരിയാൻ പ്രണയമെ അരികിൽ വന്നു നീ 💓 …….. 🎶
ഇത്പോലെ ഒരു അടിപൊളി റൊമാന്റിക് സോങ് ഇപ്പൊ പ്ലേ ചെയ്താൽ എങ്ങനെ ഇണ്ടാകും… ഹിഹിഹി…..🏃🏃
ഇവര് എണീക്കാനുള്ള ഒരു പരിപാടിയും ഇല്ലാന്നാട്ടൊ തോന്നുന്നേ… ഒരു അനക്കോം ഇല്ലാ…. എയ്യ്… അല്ലു ആദി മതി മതി നാട്ടാര് നോക്കുന്നു.. എബടെ.. 😦..നോ മൈൻഡ്…..
അല്ലുന്റെ കണ്ണിലേക്കു ഇങ്ങനെ നോക്കുമ്പോ എന്തോ ഒരു ഫീല് ഉള്ളിൽ… എന്തുകൊണ്ട അങ്ങനെ… ഈ കണ്ണുകൾ… എവിടെയോ ഒരു spark.. ഓർമ കിട്ടുന്നതും ഇല്ലാ… അവളുടെ മേൽചുണ്ടിന് മുകളിൽ പൊടിഞ വിയർപ്പ് തുള്ളികൾ എന്തിനെന്നില്ലാതെ വിറയൽ കൊണ്ടു….
ഓന്റെ കവിളിൽ ആ കാണുന്നത് എന്താ.😯…ആ ചുവപ്പ് ഇങ്ങള് കണ്ടാ … അവൻ വീണ വീഴ്ചയിൽ ഓൾടെ ചുണ്ട് ഓന്റെ കവിളത്തു തൊട്ടോ എന്നൊരു ഡൌട്ട്….അയ്യയ്യോ. 😲 ഡൌട്ട് അല്ലാ.. ശരിക്ക്നും കിസ് 💋 അടിച്ച്ക്ക്ണ്..ഫായി.. കൊച്ചു കള്ളാ .🙈. പടച്ചോനെ. എന്തൊക്കെ കാണണം😀🏃….
ആദി മേത്തുക്ക് വീണപ്പോ ദേഷ്യം വന്നെങ്കിലും അവന്റെ ആ ഉള്ളിൽ തറച്ചു കേറുന്ന നോട്ടം എന്നേ ശാന്തയാക്കി….എനിക്ക് എന്താ ചെയ്യണ്ടേന്ന് അറിയുന്നില്ല … ഒരു മരവിപ്പ്….. എന്താ ഇങ്ങനെ ഒക്കെ…
പെട്ടന്ന് തന്നേ അല്ലു അവനെ തള്ളി മാറ്റി എണീറ്റു പുറത്തേക് പോകാൻ നിന്നതും ഫാദി അവളെ അവനിലേക്ക് അടുപ്പിച്ചു….ഫാദി എന്താ ഈ കാണിക്കുന്നത് എന്ന മട്ടിൽ അല്ലു അവനെ നോക്കി… അവൻ ഒരു പുഞ്ചിരിയോടെ കണ്ണ് അടച്ച് പിന്നിലേക്ക് കയ്യിട്ട് അവളുടെ zip അടച്ചു….ശേഷം കണ്ണ് തുറന്ന് അവളെ നോക്കി….വീണ്ടും കണ്ണും കണ്ണും… പ്രണയത്തിന്റെ ചെറുനാബ് എവിടെയൊക്കെയോ മുളപൊട്ടിയിട്ടുണ്ട്….ആ നിൽപ് എത്ര നേരം നീണ്ടു.. ഇക്കറിയില്ലാട്ടൊ ..
” അല്ലാ എന്താപ്പോ ഇത്… കജോളും ഷാരൂഖ്ഉം റൊമാൻസ്ൽ ആണല്ലോ…”
ഏതോ മായാലോകത്ത് എന്ന പോലെ അവരുടെ നിപ്പ് തോനെ നേരം നിന്നില്ല….ഷോ….ആ ഫ്ലോ അങ്ങട്ട് കളയാൻ ആരത് 😮?????.🏃🏃😀…
അപ്പഴാണ് രണ്ടാൾക്കും ഒരു ബോധം വന്നത്….
ഡോറോട് ചാരി നിന്ന് കിണിക്കുന്ന സനയെ കണ്ടു രണ്ട്പേരും ഒരുമാതിരി ആയി… ഫാദി വേം പുറത്തിറങ്ങി….
” അല്ലു… ഇത് ഓക്കേ ആണ്.. കൊള്ളാം.. ഇനി മറ്റേത് ട്രൈ ചെയ്യാൻ നിക്കണ്ട.. ഈ സ്റ്റോൺസ് എടുക്കാൻ പറഞ്ഞോളൂ… ”
ഷോ.. ആ സനയുടെ മുമ്പിൽ ആകെ ചമ്മിയല്ലോ…..ഇനി ഞാൻ ഓൾടെ മുഖത്തു എങ്ങനെ നോക്കും.. കണ്ണോട്😬 .. അല്ലാപിന്നെ… ഇന്റെ അല്ലു… എന്തായാലും അവളിപ്പോ ഇത് കണ്ടത് നന്നായി….അങ്ങനെയെങ്കിലും ഓൾടെ വെളച്ചിൽ ഒന്ന് കുറഞ്ഞു കിട്ടോല്ലോ….. അത് മതി…..
അല്ലു വരുമ്പഴേക്കും ഫാദി സനയോട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു….
💕💕💕
” സവാദ്… നീ എന്താ ഒന്നും പറയാത്തത്….?? ”
” ഫാദി.. അവനെ വിശ്വാസിച്ചുടെ.. ചതിക്കില്ലല്ലോ… ”
” ഇല്ലന്നെ … ഇവിടെ അവൻ മാത്രം ആണ് നമുക്ക് വിശ്വാസിക്കാൻ പറ്റുന്നത്.. അവൻ ഫോൺ ചെയ്ത് നിന്നോട് സംസാരിച്ചത് അല്ലെ എല്ലാം…”
” അതേ… എന്നാലും ഒരു പേടി… ”
” അതിന്റെ ഒരു ആവശ്യവും ഇല്ലാ എല്ലാം സേഫ് ആണ്… പ്ലാൻ ഒക്കേ ഫാദി നിന്നെ വിളിച്ചു പറയും…. ഇനിയും എനിക്ക് അവിടെ നിക്കാൻ കഴിയില്ല… പ്ലീസ്… നമുക്ക് എങ്ങോട്ടെങ്കിലും പോകാം… എനിക്ക് ആരും വേണ്ടാ.. നീ മാത്രം മതി…. ”
” ഹ്മ്മ്.. ഞാനുണ്ട് നിനക്ക്.. നമുക്ക് പോകാം… കല്യാണത്തലെന്നു തന്നേ… ഒക്കെ..?? ”
” ഓക്കേ. .”
കണ്ണ് നിറഞ്ഞ സന അത് തുടച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു……
💕💕💕
അപ്പഴേക്കും അല്ലു അങ്ങോട്ട് വന്നു.. കാര്യം നടന്ന സംതൃപ്തിയിൽ അവർ തിരിച്ചു മാൻഷൻലോട്ട് വിട്ടു……..
ഇപ്പൊ അല്ലുവിനും ഫായിക്കും മാൻഷൻന്ന് അകത്തു എവിടെയും പോകാൻ അനുവാദം ഉണ്ട്…. അത്കൊണ്ട് പാത്തും പതുങ്ങിയും അല്ലാതെ തന്നേ ഫായി അല്ലുവിന്റെ കണ്ണ് വെട്ടിച്ചു സനയുടെ റൂമിലോട്ടു പോയി… കല്യാണത്തിന് ഒരാഴ്ച തികച്ചും ഇല്ലാ.. സോ.. പ്ലാനിങ് പെട്ടന്ന് വേണം… അതിന് അനുസരിച്ചു മുന്നോട്ട് നീങ്ങണം…
” സനാ… നിനക്ക് പേടി ഉണ്ടോ… ”
” ഇല്ല ആദി….നീ ഇല്ലേ എന്റെ കൂടെ….ഇനി വിരലിൽ എണ്ണാവുന്ന ദിവസമേ എനിക്ക് എന്റെ കൽബിന്റെ കൂടെ ജീവിക്കാൻ തടസ്സം ആയി ഒള്ളു എന്നാലോയ്ക്കുമ്പോ ഭയങ്കര സന്തോഷം തോന്നാഡോ… ”
അതും പറഞ്ഞു പിന്നോട്ട് തിരിഞ്ഞതും എല്ലാം കേട്ട് കൊണ്ട് ഡോർന്റെ അടുത്ത് നിക്കുന്ന ആളെ കണ്ടു രണ്ട് പേരും ഞെട്ടി ത്തരിച്ചു പോയി !!!!!!! …….
“അല്ലു … !! ”
അവളുടെ ചുണ്ടുകൾ ചലിച്ചു…
” എന്താ രണ്ടാളും ഇവിടെ പരിപാടി… ”
റബ്ബേ….അല്ലു ഞങ്ങൾ സംസാരിച്ചത് കേട്ടിട്ടുണ്ടാകോ…..എന്നാ തീർന്നു….സന ഒന്ന് ഇളിച്ചു കൊണ്ട്…
” അത് .. അതു പിന്നെ…അല്ലു … ഞങ്ങൾ വെറുതെ….. ”
ഇവൾ എല്ലാം കേട്ടിട്ടുണ്ടേ പണി പാളിയത് തന്നേ….എന്തെങ്കിലും പറഞ്ഞു പിടിച്ചു നിക്കാം.. പെണ്ണ് വിശ്വസിച്ചാ മതിയാർന്ന്…ഫായി ആകെ പരുങ്ങീക്ക്ണ്…
” വെറുതെയോ.. സീരിയസ് ആയ ഒരു മാറ്റർ പോലെ തോന്നിയല്ലോ… ”
ഇവര് എന്താവും ഡിസ്‌കസ് ചെയ്തിട്ടുണ്ടാകാ..ഓഹ് ..ഫുൾ ആയിട്ട് അങ്ങട്ട് കേൾക്കുന്നതിന് മുൻപ് അന്നോട് ആരാ ഇടുത്തു ചാടി അകത്തേക്കു കയറാൻ പറഞ്ഞ്…യൂ ഇടിയറ്റ് അല്ലു…..വരുമ്പോ കണ്ടത് അവൾ അവന്റെ കൈ പിടിച്ചു നിക്കുന്നതും… അത് കണ്ടപ്പോ സഹിച്ചില്ല….ഷോ…
” എന്ത് സീരിയസ്….ആാാാാ … സീരിയസ് ആയ മാറ്റർ തന്നേ ആയിരുന്നു….അല്ലെ സനാ….അത് പിന്നെ…സന പറയായിരുന്നു….. ”
ഫായി നിന്നോട്ത് നിന്ന് ഉരുണ്ട് കൊണ്ട് എന്ത് കള്ളം പറയുമെന്ന് ആലോചിക്കാണ്…..കണ്ണ് കൊണ്ട് സനക്ക് നേരേ ഓരോ കോപ്രായങ്ങൾ കാണിക്കുന്നുമുണ്ട്….
” കല്യാണകാര്യം പറയായിരുന്നു… ”
സന പെട്ടന്ന് പറഞ്ഞു..
” അത് പിന്നെ… കല്യാണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസം അല്ലെ ഒള്ളു…..അപ്പൊ ഭയങ്കര സന്തോഷം തോന്നുന്നുണ്ട് എന്ന് ഞാൻ ഇങ്ങനെ ആദിയോട് പറയായിരുന്നു… അല്ലെ ആദി..”
“അതേ.. അതേ… ”
“അങ്ങനെ അല്ലല്ലോ ഞാൻ കേട്ടത്….എന്ത് കാര്യത്തിനാ ആദി നിന്റെ കൂടെ ഉള്ളത്….? ”
” അത് .. ഇതന്നെ… ആദി ഇല്ലേ .. ആദി…. ഇന്റെ കൂടെ.. എന്റെ കല്യാണം നന്നായി നടത്താൻ… അതാ ഉദ്ദേശിച്ചത്… ”
എന്തോ വശപിശകൂണ്ടല്ലോ… രണ്ടാളും എന്തോ എന്നിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നുണ്ട്…..ഇനി ഇവളുടെ കൊഞ്ചി കുഴയിൽ ഇവൻ വീണു കാണോ…. രണ്ട് പേരും വല്ല ഒളിച്ചോട്ടവും .. റബ്ബേ….
” പിന്നെ ഈ ഖൽബ് എന്ന് ഉദ്ദേശിച്ചത് azim നെ ആയിരിക്കും അല്ലെ… ”
“azim ??.. അത് ആരാ… ”
പെട്ടന്നുള്ള സനയുടെ ചോദ്യം കേട്ട് അല്ലു അമ്പരന്നു…. നെട്ടാതെ പിന്നെ… കെട്ടാൻ പോണ ചെക്കന്റെ പേര് അറിയുലാ എന്ന് വെച്ചാ….
റബ്ബേ.. അല്ലുനെ പോലെ തന്നേ ഇവളുടെ തലയിലും ഒന്നുല്ലേ… azim ആരാന്നു ഓൾക്ക് എങ്ങനെ അറിയാനാ.. ആകെ ഒന്നല്ലേ അറിയൂ… ഊണിലും ഉറക്കത്തിലും…സവാദ്…
അല്ലുന്റെ പിറകിൽ നിന്ന് സനക്ക് ഓരോ actions ഫായി കാണിച്ചു കൊടുക്കുന്നുണ്ട്…. കുറച്ചു കഴിഞ്ഞപ്പോ ആണ് സനക്ക് കാര്യം കത്തീത്…
” azim…എന്നേ കെട്ടാൻ പോണ ആളുടെ പേര് എനിക്ക് അറിയാതെ ഇരിക്കോ… So ഫണ്ണി അല്ലു….”
ഒക്കെ കൈവിട്ട് പോയോ .. ഈ അല്ലു എല്ലാം മനസ്സിലാക്കി എന്നാ തോന്നുന്നേ…
” ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ് … ആദി… എന്റെ കൂടെ വാ.. കുറച്ച് ഇമ്പോര്ടന്റ്റ് മാറ്റർസ് ഡിസ്‌കസ് ചെയ്യാൻ ഉണ്ട്… ”
തത്കാലം രക്ഷപെട്ടു…. സമാധാനം…. ഹാവൂ…
” ഓക്കേ.. ആദി … നീ പൊക്കോ.. ഞാൻ നിനക്ക് സ്പെഷ്യൽ ആയിട്ട് ഒരു ഡിഷ് ഉണ്ടാക്കിട്ട് അങ്ങ് വരാം ….”
“ഔ…How സ്വീറ്റ് യൂ സനാ.. ”
ഇവളെന്തിനാ ഇവന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നേ… വേറെ ഒരു പണിയും ഇല്ലേ….ഹും…
അല്ലു ഫായിയെ വർക്കേഴ്സ് ന്റെ അടുത്തേക് കൊണ്ട് പോയി…
അവിടെ എത്തിട്ടും അല്ലു ഒരേ ചിന്തയിൽ ആണ്..
” ഹേയ്.. നീ ഇമ്പോര്ടന്റ്റ് matters ഡിസ്‌കസ് ചെയ്യാൻ ഉണ്ടന്ന് പറഞ്ഞിട്ട്… എന്താ പറാ… ”
“അത് പിന്നെ… One മിനിറ്റ്.. ഞാൻ ഇപ്പൊ വരാം.ഇച്ചിരി വെള്ളം കുടിച്ചിട്ട് … ആദി ഇവിടെ ഇരി..”
ഫായിയെ അവിടെ ഇരുത്തി ഞാൻ നേരേ പോയത് കിച്ചണിലേക്കാണ്….പറഞ്ഞ പോലെ അവിടുണ്ട് കക്ഷി.. സാക്ഷാൽ സന എന്തോ കാര്യായിട്ട് ഉണ്ടാക്കാണ് … ഹും…
” സന മാഡം..”
“ആ.. അല്ലു.. എങ്ങനെ ഉണ്ട് എന്ന് നോക്കിക്കേ ….എന്റെ പായസം … ”
” ആഹാ.. കൊള്ളാം… . മാഡത്തിന് കുക്കിങ് ഒക്കെ അറിയോ… ”
” പിന്നെല്ലാ….”
ഇത് തന്നേ പറ്റിയ അവസരം…. ഫായിയുമായി ഉള്ള ഇവളുടെ അടുപ്പം എങ്ങനെ എങ്കിലും കുറച്ചേ പറ്റു… പടച്ചോനെ.. ചെയ്യാൻ പാടില്ലാത്തത് ആണ് ചെയ്യാൻ പോണ്… ക്ഷമിക്ക്…
” സന മാഡം.. അതു പിന്നെ എനിക്ക് ഒരു സീക്രെട് പറയാൻ ഉണ്ട്… ”
“എന്ത് സീക്രെട് അല്ലു…. ”
” അത് പിന്നെ എങ്ങനെ പറയും എന്ന് അറിയില്ലാ.. എന്നാൽ പറയാതിരിക്കാനും ഒക്കില്ല….”
“എന്താ അല്ലു.. പറ….What’s the മാറ്റർ..? . ”
“അത്.. ആദിയെ കുറിച്ച് ആണ്.. ”
” ആദിയോ… അവൻ എന്ത് ചെയ്തു.. ”
” ആദി.. അവൻ ശരിയല്ല മാഡം… അവന്റെ കയ്യിൽ ഇല്ലാത്ത കുരുത്തകേടുകൾ ഇല്ലാ.. പിന്നെ പെമ്പിളേരോടുള്ള അവന്റെ സമീപനം ഒട്ടും ശരിയല്ല… ”
“ചുമ്മാ.. എനിക്ക് അങ്ങനെ ഒന്നും ഇതുവരെ തോന്നിയിട്ടില്ല…”
“അല്ലാ.. മാഡത്തിന് അറിയോ അവന്റെ വീട് അങ്ങ് എറണാകുളം ആണ്.. ഇവിടെ വന്നത് തന്നേ എന്തോ ഒന്ന് കാര്യായിട്ട് അവിടെ ഒപ്പിച്ചത് കൊണ്ടാ.. ”
” ആണോ…? ”
“അതേന്നേ… ”
“താൻ എന്താ പറഞ്ഞ് വരുന്നത്… ”
“അത് മാഡം ആദിയോട് കൂടുതൽ അടുപ്പം കാണിക്കണ്ടാ…. അവന്റെ മോശ സ്വഭാവം അവൻ മാഡത്തിന്റെ മേലും എടുക്കും…കുറച്ചു നാളത്തെ അവനോടുള്ള എന്റെ പരിജയം വെച്ചു പറയാണ്… മാഡം ഒന്ന് സൂക്ഷിക്കണം…. ”
” താൻ എന്തൊക്കെ പറഞ്ഞാലും ആദിയെ എനിക്ക് നന്നായി അറിയാം… he is a good one…And i realy like him… anyway പായസം is ready….ഞാൻ ഇത് serve ചെയ്യട്ടെ ട്ടോ.. ആദി എന്നേ wait ചെയ്ത് ഇരിക്കാവും…. ”
ഹും.. അതും എട്ടു നിലയിൽ പൊട്ടി ആകെ ചളമായി.. ഒരു പരദൂഷണം പോലും നേരാവണ്ണം നിനക്ക് പറയാൻ അറിയില്ലേ അല്ലു.. ആ പോത്ത് ഒട്ടും വിശ്വാസിച്ചില്ലാ… ഓൾടെ ഒരു കോപ്പിലെ പായസം.. കാണിച്ചു തരാടി..ഇതിൽ ഒരു തുള്ളി ആദി കുടിക്കില്ല.. കുടിപ്പിക്കില്ല ഈ അല്ലു..
സന ഷെൽഫിൽ നിന്ന് ബൗൾ എടുക്കാണ് … ഇത് തന്നേ അവസരം… ഞാൻ അവിടെ ഒക്കെ ഒന്ന് നോക്കി… അപ്പഴാണ് ഉപ്പ് പാത്രം എന്റെ കണ്ണിൽ പെട്ടത്… യ്യോ…ആദി.. നിനക്ക് ആവശ്യത്തിന് പഞ്ചാര ഉണ്ടല്ലോ.. അതോണ്ട് ഇവിടെ പഞ്ചാരക്ക് പകരം ഉപ്പ് ഇടാം…. അടിപൊളി ആയിരിക്കും….
ഞാൻ ടൈമ് കളയാതെ വേം തന്നേ ഉപ്പ് പാത്രം എടുത്ത് അതിലേക് കൊട്ടി…. ഇച്ചിരി ഇളക്കിയപ്പോഴേക്കും സന വന്നു…
” അല്ലു.. എന്ത് ചെയ്യുവാ… ”
” നന്നായി ഇളകിയിട്ടില്ലാ എന്ന് തോന്നി… അതാ ഇളക്കിയെ.. മാഡം ഇനി serve ചെയ്തോ… ”
” ഓക്കേ… ആദി പറഞ്ഞിട്ടുണ്ട് അവൻ ഒരു പായസക്കൊതിയൻ ആണെന്ന്.. ഇതെന്തായാലും അവന്ന് ഇഷ്ടവും… ”
ചെല്ല്.. ചെല്ല്….ആദി.. കൊതിയാ..ഈ പായസം നീ കുടിക്കുന്നത് എനിക്കൊന്ന് കാണണം….. വാ .. വാ .. എല്ലാരും വാ.. നമുക്ക് ആ സീൻ ഒന്ന് കാണണ്ടേ… മിസ് ആകാൻ പാടോ..
സനയുടെ കൂടെ ഹാളിൽ എത്തിയതും ആദി അവിടെ ഉണ്ട്…..
” ഹേയ്.. ആദി. ഇങ് വാ.. My സ്പെഷ്യൽ റെസിപ്പി is റെഡി.. ”
അത് കേട്ടപ്പോ ആദി ഞങ്ങളുടെ അടുത്തേക് വന്നു…
” ആഹാ.. പായസം.. My favorite one..Thanku so much sana…”
ആദി ബൗളും സ്പൂണും വാങ്ങി സോഫയിൽ ഇരുന്നു…
” ടേസ്റ്റ് ചെയ്യ് ആദി… ”
ഞാനും ഒന്ന് പൊലിപ്പിച്ചു… സംഭവം കാണാൻ ഒക്കെ അടിപൊളി ആണ്.. മണവും സൂപ്പർ.. പക്ഷേ.. വായെൽ വെക്കേണ്ട താമസം … ഹഹഹഹ….
അവൻ ഒരു സ്പൂൺ വായെൽ വെക്കാൻ നിന്നപ്പോ ആണ് അങ്ങ് എൻട്രി ഡോർന്റെ മുന്നില് നിന്ന് ആ ശബ്ദം കേട്ടത്….
” അളിയാ.. ഫാദി…. ”
ആരാ ഇത്ര സ്വാതന്ത്ര്യം എടുത്ത് വിളിക്കുന്നത് എന്ന് അറിയാൻ ആദി ബൗൾ സനയുടെ കയ്യിൽ കൊടുത്ത് എഴുനേറ്റു….
അപ്പഴാണ് കെട്ടും ബാണ്ടവുമായി ഒരാള് അകത്തേക്കു വന്നത്.. ആദിയെ കണ്ടതും അവൻ ഓടി വന്നു കെട്ടിപിടിച്ചു…
” ഫായി.. അളിയാ.. നീ അങ്ങ് ഷീണിച്ചു പോയല്ലോ… ”
ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ… അതും ആദിയുടെ കൂടെ… പേര് ഓർമ കിട്ടുന്നില്ല….
” എടാ.. നീ ഇവിടെ… ”
നിങ്ങൾക് ആളെ മനസ്സിലായോ… ഇത് നമ്മടെ നിഷാൽ എന്ന നിച്ചു….ഓർമയില്ലേ ..അതേന്നേ.. നമ്മടെ സ്വന്തം ഗിരിരാജൻ കോഴി… ഇവൻ എങ്ങനെ ഇവിടെ എത്തി എന്ന് ഒരു പിടിയും ഇല്ലാ.. എന്താണാവോ ആളുടെ വരവിന്റെ ഉദ്ദേശം.. ഞാൻ ഇവിടെ ആണെന്ന് ഇവൻ എങ്ങനെ അറിഞ്ഞു…. നൂറ് നൂറ് ചോദ്യങ്ങൾ…
” ജസ്റ്റ് a minute..”
ഞാൻ അവനേം വലിച്ചു കുറച്ചു ദൂരെ മാറി നിന്നു…..അവിടെ ടേബിളിൽ വെച്ചിരുന്ന ബൗളിൽ നിന്ന് ഒരു പഴം എടുത്ത് അവൻ എന്നേ നോക്കി ഇളിച്ചു….
“ടാ… കഴുതേ.. നിന്നോട് ആരാ ഇങ്ങോട്ട് കെട്ടിഎടുക്കാൻ പറഞ്ഞേ….ഇപ്പൊ ഇറങ്ങിക്കോണം . ”
വായയിൽ പഴം കുത്തി തിരുകി കൊണ്ട് അവൻ എന്തൊക്കെയോ പറഞ്ഞു… ഫായിക്ക് ഒന്നും മനസ്സിലായില്ല…
” മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറയടാ കോപ്പേ… ”
” അന്റെ വാപ്പ തന്നേ… അന്റെ മേൽ ഒരു കണ്ണ് വേണം എന്ന് പറഞ്ഞ് ഫുൾ ടൈം നിന്നെ നിരീക്ഷിക്കാൻ വന്നതല്ലേ ഞാൻ… ”
“എനിക്ക് അങ്ങനെ ഒരാളുടെ ആവശ്യം ഇല്ലാ….നീ പൊക്കോ.. ”
“അതിന് ആര് വരുന്നു നിന്റെ വാലിൽ തൂങ്ങി.. ഞാൻ വരുന്നില്ല എന്ന് കരുതിയതാണ്..പിന്നെ വർക്ക് ഇങ്ങനൊരു ബംഗ്ലാവിൽ ആണെന്ന് അറിഞ്ഞപ്പോ പിന്നെ ഒന്നും നോകീല….ആ പേരിൽ കുറച്ച് ദിവസം ഞാനും കൂടി ഒന്ന് സുഖിക്കട്ടെ അളിയാ… ”
” ഇവിടുന്ന് പുറത്ത്ന്ന് ആരും അലവ്ഡ് അല്ലാ.. അതോണ്ട് നിന്നെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല… ”
” എന്നാ നീ നിന്റെ വാപ്പയെ വിളിച്ചു പറ.. ഞാൻ പോയിക്കോളാ…ഹിഹിഹി… ”
ഞാൻ വാപ്പയെ വിളിക്കില്ല എന്ന് അവന്ന് നന്നായി അറിയാ… കുരിശ്…
അപ്പഴാണ് അവന്റെ കണ്ണിൽ സന പെട്ടത്….
” ഏതാടാ ആ പീസ്.. ഒരു അടാർ മൊതല് തന്നേ… എന്റെ കണ്ട്രോൾ പോണ് അളിയാ.. വെറുതെ അല്ലാ .. നീ ഈ പെമ്പിളേരെ എടേൽ കിടന്ന് സുഖക്ക ആണല്ലേ… ”
“ഒന്ന് പോടാ.. അവൾ സന… ”
“ആഹാ.. സന.. എന്ത് നല്ല പേര്… ഇത്രയും നാൾ ഞാൻ കണ്ട കിനാവ്ലെ മൊഞ്ചത്തി… എന്റെ ഹൂറി…. നിച്ചുന്റെ സന. എന്ത് നല്ല മാച്ച് ല്ലേ.. ഇവിടുന്ന് പോകുന്നതിന്നു മുൻപ് ഇവളെ ഞാൻ പെട്ടിയിലാകും മോനെ ഫായി.. ”
” കുന്തം… പെട്ടിയിലാകും .. അവളെല്ലാ.. നീ… അവളുടെ തന്ത നിന്നെ… ടാ.. പൊട്ടാ .. ഇത് ആണ് കല്യാണ പെണ്ണ്… ”
അത് കേട്ടതും നിച്ചു തകർന്നു പോയി… കൂളിംഗ് ഗ്ലാസ് അയിച്ചു…
” വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരുവട്ടം….. u r so late നിച്ചു .. so late…. ”
“സാരല്ലടാ.. ഒരു അഞ്ചു മിനിറ്റ് നേരത്തെ പ്രണയമല്ലേ .. വിട്ടേക്… ”
“പോടാ.. Love at first sight.. നിനക്കൊന്നും പറഞ്ഞാ മനസ്സിലാവില്ല…. പക്ഷേ എനിക്ക് ഒറപ്പ് ഉണ്ട്… അവൾ എന്നേ കണ്ടാൽ മറ്റവനെ വിട്ട് എന്നേ മതിയെന്ന് പറഞ്ഞു വാശി പിടിക്കും.. I knw… ”
” ഓഓഓഹ് .. ഓഞ്ഞ സിനിമയിലെ ഡയലോഗ് അടിക്കാതെ വാടാ … ”
” എന്റമ്മോ.. ഇത് മറ്റവൾ അല്ലേടാ…അന്റെ വൈഫ്.. ഹഹഹഹ.. ഇവള് എങ്ങനെ ഇവിടെ…? ”
” അവൾ ഇപ്പൊ എന്റെ കുടെയാ… ”
“ഹേ..നീ അവളെ കെട്ടിയോ അളിയാ. എന്നിട്ട് എന്നോട് ഒരു വാക്ക് … നിന്റെ പർദ്ദക്കാരി കൊച്ചിനെ കുറിച്ച് എങ്കിലും ഒന്ന് ആലോയിക്കായിരുന്നു… This is ത്രീ much … ”
“എന്തേലും പറയുമ്പംത്തേക്ക് തുടങ്ങിക്കോളും…അവൾ നമ്മുടെ കമ്പനിയിലെ ഡിസൈനർ ആടാ… ഈ മാര്യേജ് ഞങ്ങൾ ആണ് നടത്തുന്നത്… ”
” ഓഹോ…..വരനെ ആവശ്യം ഉണ്ടേൽ പറയണം.. l am always ready for my sana..”
“ഹും.. നിന്നെ കേട്ടെണ്ട പാപം ഒന്നും അവൾ ചെയ്തിട്ടില്ല… കൂടുതൽ വാചകം അടിക്കാതെ വാ… ”
ഞാൻ അവനെമ് കൊണ്ട് അവരുടെ അടുത്തേക് പോയി…
” സന.. അല്ലു … this is .. ”
“എന്നേ പരിചയപ്പെടുത്താൻ എനിക്ക് അറിയാം… ”
അവൻ സനയുടെ അടുത്ത് പോയി കൂളിംഗ് ഗ്ലാസ് വെച്ച് കൈ നീട്ടി കൊണ്ട്
” by the by i am nishal…സന നിച്ചു എന്ന് വിളിച്ചാ മതി.. ”
” എന്റെ പേര് എങ്ങനെ… ”
“അതൊക്കെ അറിയാം… i am a… ”
“ഞാൻ പറഞ്ഞ് കൊടുത്തതാ.. ”
ഫായി എടേൽ കേറി…
നിച്ചു അവനെ രൂക്ഷമായി നോക്കികൊണ്ട് അവന്റെ ചെവിയിൽ…
” അളിയാ.. ഞാൻ ഓരോ നമ്പർ ഇറക്കി അവളെ ഇമ്പ്രെസ്സ് ചെയ്യുമ്പോ നീ ചളമാക്കിയാൽ ഉണ്ടല്ലോ… ”
” എന്താ രണ്ട് പേരും ഒരു കുശുകുശു.. ”
“എയ്യ്.. ഒന്നുല… നിച്ചു എറണാകുളത്തു നിന്ന് വരാണ്.. ഞാൻ പറഞ്ഞിട്ട്… എന്നേ വർക്കിൽ ഒക്കെ ഒന്ന് ഹെല്പ് ചെയ്യാൻ.. സനക്ക് വിരോധം ഇല്ലേ അവൻ ഇവിടെ നിന്നോട്ടെ… ”
“അതിനെന്താ.. പപ്പയോടു ഞ്ഞാൻ പറഞ്ഞോളാം… ”
“അല്ലു.. നിനക്ക് മനസ്സിലായോ നിച്ചുനെ.. ”
“പിന്നെ…എന്റെ കെട്യോന്റെ ചങ്കിനെ ഞാൻ മറക്കോ…. ”
” what’s going on here…എനിക്ക് ഒന്നും മനസ്സിലാവുന്നില്ല… ”
” nothing sana..അതൊക്കെ പഴേ കഥകൾ ആണ്… പിന്നീട് പറയാം… ”
അപ്പൊ ആണ് സനയുടെ കയ്യിലെ ബൗൾ നിച്ചു കണ്ടത്…
” ഹയ് വാ .. പായസം…. ഇങ് തന്നേ… ”
“ഹേയ്.. പറ്റില്ല… നിച്ചു.. അത് എനിക്ക് വേണ്ടി സന ഉണ്ടാക്കിയത് ആണ്… ഞാൻ ടേസ്റ്റ് ചെയ്യട്ടെ… ”
” അതൊന്നും പറ്റില്ല.. Guest ഞാൻ അല്ലെ.. ഞാൻ ടേസ്റ്റ് ചെയ്തിട്ട് നീ ചെയ്താതി… ”
” നിന്നോട് അല്ലെ പറഞ്ഞത് അത് എനിക്ക് ഉള്ളത് ആണെന്ന്…ഇങ് താ… ”
ഹഹഹഹ… പായസംത്തിന് പിടീം വലീം നടക്കാണ്… നിച്ചു വിട്ടു കൊടുക്കുന്ന മട്ടില്ല…..
love at first sight ൽ വീണു പോയ നിച്ചുവോ അല്ലുനെ കുശുമ്പ് കൂട്ടാൻ ആദിയോ .. ആരുടേ വായയിലേക്കാ ആ ഉപ്പിട്ട അടിപൊളി പായസം എത്താൻ പോണ്….??????
ഇവരുടെ പിടീം വലീം കണ്ടു എന്ത് ചെയ്യണം എന്നറിയാതെ ആകെ അന്തം വിട്ട് നിക്കാണ് സനയും അല്ലുവും…
അവസാനം നിച്ചു ഒറ്റ വലി വലിച്ചതും പായസപാത്രവും ഓനും അതാ നിലത്ത്… പായസം എവിടെ എന്നല്ലേ…ഹഹഹഹ…. ഒറ്റ തുള്ളി നിലത്ത് വീഴാതെ മൊത്തം ഓന്റെ തലവഴി പോയിക്ക്ണ്…
ഇത് കണ്ടു സനക്കും ആദിക്കും അല്ലുനും പെരുത്ത് സങ്കടം….
സനക്ക് സങ്കടം ആദിക്ക് കിട്ടിയില്ലല്ലോ എന്നോർത്ത്…
ആദിക്ക് ആണേ അല്ലുനെ ഒന്ന് കുശുമ്പ് കേറ്റാൻ പറ്റിയില്ലല്ലോ എന്ന സങ്കടം…
അല്ലുനാണേ ഇത്തവണയും സനയുടെ ഇമേജ് ആദിയുടെ മുമ്പിൽ തകർക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്….
എല്ലാത്തിനും കാരണക്കാരനായ നിച്ചുനെ അവർ മൂന്നാളും ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…..
” ഹിഹി.. സന… ഡോണ്ട് worry…. ഞാൻ ടേസ്റ്റ് നോക്കി പറയാം…. ”
എന്തായാലും ആദിക്ക്കിട്ടീലല്ലോ എന്ന് സമാധാനിച്ച് നിച്ചു ബൗളിൽ മിച്ചം വന്നത് വായെൽക്ക് ഒഴിച്ചതും
എന്റള്ളോ… എന്ത്ത്ത് ഇത്….കയ്ച്ചിട്ട് വയ്യാ… ഈ പെണ്ണിന് വട്ടാണോ… മധുരത്തിന് പകരം ഉപ്പാണല്ലോ ഇട്ട്ക്ക്ണ്…..അവളെ കാണിച്ചു തുപ്പാനും ഒക്കില്ലല്ലോ…അപ്പൊ ഓൾടെ മുമ്പിൽ ഇന്റെ ഇമേജ്.. ഓളെ വളക്കാൻ ഇജ്ജ് എന്തും സഹിച്ചേ പറ്റു നിച്ചു….
ആകെ എടങ്ങേറ് ആയി നിച്ചു അത് ഇറക്കി… എന്നിട്ട് ഒരു അവിഞ്ഞ ഇളിയും ഇളിച്ച്
” ആഹ്.. എന്ത് നല്ല പായസം….ഇത്രയും നല്ല പായസം ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല….. ”
പ്രശംസ വാരിക്കോരി കിട്ടിയപ്പോ സന ഒന്ന് തണുത്ത് അവിടുന്ന് പോയി…..അല്ലു ആകെ അന്തം വിട്ട്ക്ക്ണ്.. നിച്ചു ഉപ്പിട്ട പായസത്തേ പുകഴ്ത്തി പറയുന്ന കേട്ട്…..പിന്നെ അവളും അവിടെ നിന്നില്ല…
എല്ലാരും പോയിക്കഴിഞ്ഞപ്പോ
” അളിയാ.. ഒന്ന് പിടിച്ചെണീപ്പിക്കടാ… ”
” ഒന്ന് പോയെടാ.. തന്നത്താനെ അങ്ങ് എണീറ്റോ… ”
” ടാ.. ഫായി… അങ്ങനെ പറയല്ലേ… സനയുടെ മുമ്പിൽ ഒന്ന് ആളാവാൻ ചെയ്തതല്ലേ….. ”
ഫായി അവനെ പിടിച്ചു എണീപ്പിച്ചു….
” ടാ.. അവൾക്ക് വട്ടാണോ… ”
” എന്തേയ്… ”
“അല്ലാ.. പായസത്തിൽ മധുരത്തിനു പകരം ഉപ്പിട്ടോണ്ട് ചോദിച്ചതാ… ”
” ഉപ്പോ… ഹഹഹഹ.. നിനക്ക് അങ്ങനെ തന്നേ വേണം… എന്തായാലും ഞാൻ രക്ഷപ്പെട്ടു.. അല്ലാ…എന്നിട്ട് ഇവിടെ കിടന്ന് ഓൾടെ പായസത്തേ വല്ലാതെ പുകഴ്ത്തിയതോ… ”
” അത് പിന്നെ ഓൾക്ക് സങ്കടം ആവണ്ടാച്ച്ട്ട്…. ”
“ഹ്മ്മ്മ്മ്… ഹഹഹഹ…വാ…… ”
ആദി ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടോയി …. ഒന്ന് ഫ്രഷ് ആയതിനു ശേഷം….
” നിച്ചുവേ….എന്താ മോനെ ഒരാലോചന….ഏതെങ്കിലും പെണ്ണ്ങ്ങളെ വളക്കുന്ന കാര്യമാണോ…..”
” എന്തെങ്കിലും പെണ്ണല്ല മച്ചാ.. സന .. My love .. ”
” അജ്ജോടാ.. അനക്ക് ഈ നാട്ടിൽ വേറെ പെമ്പിളേരെ കിട്ടായിട്ടാ നാളെ മറ്റന്നാ കല്യാണം നടക്കാൻ പോണ ഓൾടെ പിന്നാലെ ….പുലിവാലാകുമ് .. പറഞ്ഞേക്കാ .. ഓൾടെ വാപ്പ അന്നേ ഭിത്തി തൂകുമ്പോ എന്നേ വിളിച്ചേകരുത്.. .. ”
” അതൊക്കെ ഈ നിച്ചു നൈസ് ആയി ഹാൻഡ്ൽ ചെയ്യും….ഇജ്ജ് ശ്രദ്ധിച്ചോ.. ഞാൻ വന്നപ്പോ തൊട്ട് ഓള് ഇന്നേ ഒരേ നോട്ടം ആണ് .. അതിനർത്ഥം ഓൾക്ക് ഇന്നേ ബോധിച്ചു എന്നല്ലേ… ”
” തേങ്ങാ… ഇത് പോലൊരു സാധനതിനെ ഓള് ആദ്യയിട്ട് കാണാവും…അതോണ്ട് നോക്കിയതാവും.. ”
” പോടാ… ഇജ്ജ് ഇന്നേ ഒന്ന് സഹായിക്ക് മച്ചാനെ… ”
” ടാ.. നിച്ചു.. ഇജ്ജ് ഇങ്ങോട്ട് വന്നത് ഇന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ ആണോ… ഈ പരിവാടിക്ക് ഫായിനെ കിട്ടൂലട്ടാ …ഞാനെ ഓൾടെ സൈഡ് ആ… ഇജ്ജ് വേറെ ആളെ നോക്ക്…ഞാനെ ഇപ്പൊ വരാം …”
” എങ്ങോട്ടാ… ”
“സനടെ അടുത്തേക്… നീഡ് to ഡിസ്‌കസ് some ഇമ്പോര്ടന്റ്റ് matters… ”
” ഞാനും കുടി …. ”
” ഞാൻ അവിടെ നിന്നോട്ടോ…. ”
പാവം നിച്ചു…..ഹഹഹഹ….
ഹും… ഇക്കാര്യത്തിൽ എന്നേ ഹെല്പ് ചെയ്യാൻ ആരും ഇല്ലേ…
” ഞാൻ ഉണ്ട്… ”
നിച്ചു ആരാണ് അതെന്ന് തിരിഞ്ഞു നോക്കിയപ്പോ അല്ലു അതാ ഇളിച്ചു നിക്കുന്നു…
ഈ അവസരത്തിൽ ഇവനെ കൊണ്ട് ഒരു കളി കളിക്കാം.. ഇവൻ വിചാരിച്ച ഫാദിയും സനയും കാണൽ കുറക്കാ..അതാണല്ലോ എനിക്ക് വേണ്ടത് …എന്തായാലും സന ഇവന്റെ നോട്ടത്തിൽ വീഴും എന്ന പേടി ഒന്നും ഇല്ലാ …. സോ.. ഇന്റെ പ്ലാൻ വർക്ക് ഔട്ട് ആകും….
” താനോ.. ”
“എസ്.. ഞാൻ ഹെല്പ് ചെയ്യാം… ”
” ചുമ്മാ.. നീ വെറുതെ നമ്പർ ഇറക്കണ്ടാ…. ”
അല്ലു നിച്ചുന്റെ അടുത്ത് വന്നിരുന്നു…..
” അതായത് താൻ ഇവിടെ ഇങ്ങനെ ഇരുന്ന സന വളയോ.. സോ .. താൻ always സനയുടെ അടുത്ത് ഉണ്ടാകണം… ”
“അതിന് ഫാദി എന്നേ അവിടേക്കു അടുപ്പിക്കില്ലല്ലോ.. ”
” അവനോട് പോകാൻ പറ…ഏതു നേരവും അവനാണ് സനയുടെ കൂടെ…. താൻ എങ്ങനെങ്കിലും അവനെ മാറ്റി സനയോട് അടുത്ത് കൂടണം….”
“വല്ലോം നടക്കോ… ”
“നടന്നിരിക്കും… ”
അങ്ങനെ സനയെ വളക്കാൻ നിച്ചുവും ഫാദിയെ സനയിൽ നിന്ന് അകറ്റാൻ അല്ലുവും കച്ചകെട്ടി ഇറങ്ങി….ഫാദിയും സനയും ഒരുമിച്ച് ഇരിക്കുന്നോട്ത്ത് ഒക്കെ വന്നു നിച്ചു അവരെ ഡിസ്റ്റേർബ് ചെയ്തു…..അതോണ്ട് അല്ലുവിനു ഏറെകുറേ സമാധാനം ആയി…..പാവം അല്ലു.. ഫാദി എങ്ങാനും സനയുടെ കൂടെ ഒളിച്ചോടിയാലോ എന്ന ചെറിയ പേടി ഓൾക്ക് ഇല്ലാതില്ലാതില്ലാ … പക്ഷേ… സത്യാവസ്ഥ നമ്മക്ക് അല്ലെ അറിയൂ…. ഹഹഹഹ….
💕💕💕
കല്യാണത്തിന് ഇനി രണ്ട് ദിവസം മാത്രം…. നാളെയാണ് മൈലാഞ്ചി രാവും മഞ്ഞൾ ചടങ്ങും ഒക്കെ…..നാട് നീളെ അറിയിക്കും വിധം കല്യാണം കൊണ്ടാടാൻ വീടും വീട്ടുകാരും ഒരുങ്ങി … പക്ഷേ… സന മാത്രം പുറമെ ചിരിച്ചു കൊണ്ട് നാളെ സവാദ് തന്നെ വന്നു കൊണ്ട് പോകും എന്ന പ്രതീക്ഷയിൽ ആണ്…
രാത്രി മഴ തിമിർത്ത് പെയ്തു……അല്ലുവും നിച്ചുവും ഔട്ട്‌ഹൗസിൽ തന്നെയാണ്….ഫാദി എന്തോ ആവശ്യത്തിന് ഓഫീസ് വരെ പോയിരിക്കുകയാണ്…എന്തോ അന്തരീക്ഷത്തിന്റെ ഈ മാറ്റം നല്ലതിന് അല്ലാ എന്നൊരു തോന്നൽ…. .ആ രാത്രി പലതിനും സാക്ഷി ആവുകയായിരുന്നു …
“നിച്ചു… നിരാശകാമുകാ… എന്ത് ആലോചിച്ചു നിക്കാ..സനയെ കിട്ടാത്തോണ്ട് വല്ല ആത്മഹത്യായും പ്ലാൻ ചെയ്യാണോ ….”
” ഒന്ന് പോയേ അല്ലു… നിക്ക് എന്താ വട്ടല്ലേ…ഇതൊക്കെ ഞാൻ എത്ര കണ്ടതാ … ”
” ഹഹഹഹ.. അപ്പൊ ഇത് സ്ഥിരം പരിപാടി ആണല്ലേ… ”
” ഹിഹിഹി.. അങ്ങനെ ഒന്നും ഇല്ലാ… ”
” മ്മ്മ്മ്മ്മ്… അതേയ്…. നിച്ചു….ഈ ടാബ് സനയുടെ ആണ്..ഞാൻ അവൾക് കൊടുക്കാൻ പറ്റ മറന്നു..ഇതിൽക്ക് ഇപ്പൊ അവളുടെ ഫിനാൻസിയുടെ മെസ്സേജ് ഒക്കെ വരുന്നുണ്ട് …പുറത്ത് നല്ല മഴയാ .. താൻ ഒന്ന് കൊണ്ട് കൊടുക്കോ പ്ലീസ്.. ”
“അതിന് എന്താ.. ഇങ് താ…. ഞാൻ വേഗം പോയി വരാം….”
നിച്ചു മഴ കാര്യം ആകാതെ മാൻഷൻലേക്ക് നടന്നു…. താഴേ എങ്ങും ആരും ഇല്ലാ…. നേരേ സ്റ്റെയർ കയറി സനയുടെ മുറിയിലെക്ക് നടന്നു….മുറിയുടെ വാതിൽ തുറന്നു കിടക്കാണ്..ലൈറ്റ് ഉണ്ട് ….ടീവിയിൽ ഏതോ ഒരു മൂവി ആണ് ഓടുന്നത്.. ബെഡിൽ അലക്ഷ്യമായി തുണികൾ കിടപ്പുണ്ട്…
ഇവള് ഇതെവിടെ….സാധനം പറഞ്ഞു ഏല്പിക്കാ എന്ന് വെച്ചാ ആളെ കാണാൻ ഇല്ലല്ലോ . അപ്പഴാണ് ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടത് … ആഹ്… വരട്ടെ.. വെയിറ്റ് ചെയ്യാം….
പുറത്ത് മഴക്ക് ശക്തി കൂടുകയാണ്…..തുറന്നിട്ട ജനാലയിലൂടെ അകത്തേക്കു വരുന്ന കാറ്റിൽ കർട്ടൻ ആടി ഉലയുന്നുണ്ട്…
അല്ലെ വേണ്ടാ… ആരേലും ഈ നേരത്ത് എന്നേ ഇവിടെ കണ്ടാ എന്ത് വിചാരിക്കും….ടാബ് ബെഡിൽ വെച്ച് പോയേക്കാമ്…
ടാബ് ബെഡിൽ വെച്ച് ഡോർ ലക്ഷ്യമാക്കി നടന്നതും പിന്നിൽ നിന്നൊരു സൗണ്ട്…..വലത്തോട്ട് നോക്കിയതും ബാത്‌റൂമിൽ നിന്ന് അവൾ ഇറങ്ങി വന്നിട്ടില്ല……പിന്നെ ആരാ…
തിരിഞ്ഞു നോക്കിയതും ലൈറ്റ് അണഞ്ഞു…….
💕💕💕
അടുത്ത ദിവസം രാവിലെ….
” ടി… അല്ലു. നീ നിച്ചുനെ കണ്ടോ.. ഞാൻ എവിടെ ഒക്കെ നോക്കിയെന്നറിയോ…. ”
” എയ്യ്.. ഇല്ലല്ലോ.. ഇന്നലെ അവന്റെ അടുത്ത് സനക്ക് ടാബ് കൊടുത്തയച്ചതിൽ പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല… അവിടെ എവിടേലും കാണും ന്നേ… ”
” എന്നാലും ഈ ഹംക്ക് ഇതെവിടെ പോയി…. ”
അവന്റെ ഫോണിലെക്ക് വിളിച്ചങ്കിലും അവൻ ഫോൺ എടുത്തിട്ടില്ല.. റൂമിൽ തന്നേ ഉണ്ടായിരുന്നു…. പിന്നീട് ഒരോ തിരക്കിൽ പെട്ട് ഫായിയും അല്ലുവും ഒക്കെ അവന്റെ കാര്യം മറന്നു പോയി……
മഞ്ഞൾ ചടങ്ങും മൈലാഞ്ചി രാവും പൊളിച്ചടുക്കി… ഇതിനിടക്ക് ഫായി സവാദ്നെ വിളിച്ച് അവൻ വരുന്ന സമയം ഒന്ന് കൂടി ഉറപ്പ് വരുത്തി….ആർക്കും ഇതുവരെ ഒരു സംശയവും തോന്നിയിട്ടില്ല…. ഇനിയും അങ്ങനെത്തന്നേ ആവണം…
സമയം രാത്രി പത്തര… 12 ന് ആണ് സവാദ് വരാമെന്നു പറഞ്ഞിരിക്കുന്നത്.. ഗസ്റ്റ് ഹൗസിനു പിറകെ ഉള്ള ഒരു ഉടു വഴിയിൽ കാർമായി അവൻ കാത്ത് നില്കും…സന സമയമാകുമ്പോൾ കിച്ചൺ വഴി പുറത്ത് വരും.. ഞാൻ എല്ലാരുടെയും കണ്ണ് വെട്ടിച്ചു സനയെ അവന്റെ അടുത്ത് എത്തിക്കണം.. അതാണ് പ്ലാൻ….
സനയെ ഒന്നുടെ കണ്ടു സമയം ഓർമിപ്പിക്കാൻ mansion ലേക്ക് കയറാൻ നിന്നതും അതാ അല്ലു…
” ഹേയ്… ആദി…ഫുൾ ബിസി ആണല്ലോ… ഇനി എങ്ങോട്ടാ.. ”
“എയ്യ്.. ഒന്നുല്ല സനയുടെ പപ്പയെ ഒന്ന് കാണണം… കുറച്ച് കണക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ.. ”
“അതൊക്കെ പിന്നെ ചെയ്യാം… ഇപ്പൊ ഇങ് വന്നേ… ”
അല്ലു അവനെ വിളിച്ചു ഗാർഡനിലേ പുൽമെത്തയിൽ ഇരുന്നു….. നല്ല കാറ്റ് ഉണ്ട്… നല്ല തണുപ്പും…..ആദി ആകെ ടെൻഷനിൽ ആണ്.. ഇനിയിപ്പോ അല്ലു അവരുടെ പ്ലാനിന് ഒരു തടസ്സം ആക്കോ എന്നാണ് അവന്റെ ചിന്ത….
ഇത് തന്നേ ആദിയുടെ മനസ്സിലിരിപ്പ് അറിയാൻ പറ്റിയ അവസരം ….
” ആദി… ”
” മ്മ്മ്… ”
” എന്ത് മ്മ്മ്… ”
“നീ പറയടോ…. ”
“അത് പിന്നെ ആദി.. ഞാൻ ചുമ്മാ ചോദിക്കാണേ…”
” താൻ ചോദിക്കഡോ… ”
“ആദിക്ക് വല്ല അഫയറും ഉണ്ടോ.. ”
” ഏഹ്…. ”
ആദി ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവളെ നോക്കി ഇളിച്ചു….
” ബുദ്ധിമുട്ട് ഇല്ലങ്കിൽ പറഞ്ഞാൽ മതിയെട്ടോ… ”
” എന്ത് ബുദ്ധിമുട്ട്….നിന്നോട് പറയണം പറയണം എന്ന് ഒരുപാട് വിചാരിച്ചതാണ്..അതിന് പറ്റിയൊരു അവസരം കിട്ടാൻ കാത്തിരിക്കുക്കയായിരുന്നു…..”
റബ്ബേ ….എന്റെ മനസ്സിൽ ഉള്ളത് തന്നേയാണോ അവന്റെ മനസ്സിലും….
അല്ലുവിന്റെ മുഖം നാണം കൊണ്ട് തുടുത്തു…
” എനിക്ക് ഒരു മൊഞ്ചത്തിയെ ഇഷ്ട്ടാഡോ.. ആള് ഒരു പർദ്ദക്കാരിയാ… മലപ്പുറം തന്നെയാ അവളുടെ വീടും. ആള് മനസ്സിൽ അങ്ങട്ട് കയറി പോയി.. മറക്കാൻ കഴിയുല്ലാ ഇനി… ”
അത് കേട്ടതും അല്ലുവിന്റെ മുഖം മങ്ങി.. വളരെ പാട് പെട്ട് അവൾ മുഖത്തു ഒരു ചിരി വരുത്തി..
” ഓഹ്… ”
ചി.. താൻ എന്തൊരു മണ്ടിയാ.. ആദിക്ക് നിന്നോട് ഇജ്ജ് വിചാരിക്കുന്ന പോലത്തെ ഒരു ഫീലിംഗ്സും ഇല്ലാ.. നീ ചുമ്മാ വെറുതെ ഒരോന്ന് ആലോചിച്ചു കൂട്ടി… നിന്റെ ഉള്ളിൽ ഉള്ളത് അവനോട് എങ്ങാനും പറഞ്ഞാ അവൻ നിന്നെ കളിയാക്കും…ആദിയെ സ്നേഹിക്കാൻ വേറെ ആളുണ്ടഡോ…
” അവളുടെ പേര് എന്താ… ”
“പേരോ . അതെനിക്ക് അറിയില്ല… ”
“എന്ത് ചെയ്യുന്നു..? ”
” അതും നോ ഐഡിയ… ”
” ഏഹ്.. അപ്പൊ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് അവളെ പറ്റി ഒന്നും അറിയില്ലേ… ഓഹോ.. One സൈഡ് ആണോ… ”
” അതെ.. ഹിഹിഹി… ഈ മാരിയേജ് ഒന്ന് കഴിഞ്ഞിട്ട് വേണം ഫ്രീ ആയി അവളെ ഒന്ന് തപ്പി കണ്ടു പിടിക്കാൻ… സെറ്റ് ആകാൻ… അല്ലു .. ഇത് നിന്റെ നാട് അല്ലെ… നീ എന്നേ ഹെല്പ് ചെയ്യോ… ”
” അ… അതിന്.. എന്താ ആദി.. ഞാ … ൻ ചെയ്യാം….ആദി.. എനിക്ക് ഉറക്കം വരുന്നുണ്ട്.. ബൈ . ”
അല്ലു ആകെ upset ആയി.. ആദിയോട് ഔട്ട് ഹൗസിലേക്ക് പോകാണ് എന്ന് പറഞ്ഞു അവൾ പോയി…
അല്ലു… അവന്ന് വേറെ ആളുണ്ട്.. നീ അവനെ ഒരു ഫ്രണ്ട് ആയി കാണണം .. അത് മതി നിങ്ങൾക് ഇടയിൽ
.വേറെ എന്ത് ഉണ്ടങ്കിലും പറിച്ചു കളഞ്ഞേക്ക്….
അല്ലു പോയത് ഫാദിക്ക് ആശ്വാസം ആയി… അവൻ വാച്ചിൽ സമയം നോക്കി … 11.15 കഴിഞ്ഞു.. മുക്കാ മണിക്കൂർ ഇനിയും ഉണ്ട്. … അവൻ ആ പുല്ല്ൽ കിടന്നു… ഒന്ന് കണ്ണടച്ചു….അപ്പഴേക്കും ശക്തമായ മഴ പെയ്തു… ഫാദി എണീറ്റു വേഗം ഗസ്റ്റ് ഹൗസിന്റെ തിണ്ണയിലേക്ക് ഓടി… അവിടെ വരാന്തയിലേ സോഫയിൽ കിടന്നു……
ഫോൺ റിങ് കേട്ടാണ് ആദി ഞെട്ടി എണീറ്റത്…നോക്കിയപ്പോ സവാദ് ആണ്.. അവൻ എത്തിയിട്ടുണ്ട് എന്ന സൂചന ആണത്… സമയം നോക്കിയപ്പോ 12.30 ആവുന്നു… സന എവിടെ… 12 എന്ന് അവളോട് പറഞ്ഞതല്ലെ. ഇനി ഉറക്കത്തിൽ പെട്ട് കാണോ… എയ്യ്.. ഈ രാത്രി എങ്ങനെ അവൾക് ഉറങ്ങാൻ കഴിയുന്നു….ഫോൺ ചെയ്തപ്പോൾ എടുക്കുന്നില്ല… പോയി നോക്കാം…..മഴ അപ്പൊ ചാറുംന്നേ ഒള്ളു…
ഞാൻ കിച്ചണിൽ കൂടി അകത്തു കയറി …..പുറകു വശത്ത് പണിക്കാർ വിശ്രമിക്കുകയാണ്….പതിയെ സറ്റയർ വഴി മുകളിൽ എത്തി.. ആകെ ഇരുട്ട് ആണ്……സനയുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് അരണ്ട വെളിച്ചത്തിൽ കാണാം.. ഞാൻ ഡോർ തള്ളി തുറന്നു റൂമിൽ ലൈറ്റ് ഇട്ടു… അവിടെ എങ്ങും സന ഇല്ലാ….ഇവള് ഇത് എവിടെ… അപ്പഴാണ് ബാൽക്കണിയുടെ ഡോർ പാതി തുറന്നിട്ട കണ്ടത്….
ചിലപ്പോ അവിടെ കാണും. .. ഞാൻ അങ്ങോട്ട് നടന്നു… ബാൽക്കണിയുടെ ഡോർ മുഴുവൻ തുറന്നു പുറത്ത് എത്തിയതും ഒരു നിമിഷം നെഞ്ചിൽ ഒരു ആൾളളോടെ എന്റെ കാലുകൾ പിന്നോട്ട് വലിഞ്ഞു ഞാൻ ഭിത്തിയിൽ ചെന്നു മുട്ടി …..
മഴവെള്ളം കൂടി തളം കെട്ടികിടക്കുന്ന ചോരക്കടുത്ത് സനയുടെ ജഡം കിടക്കുന്ന കാഴ്ച കാണാനാവാതെ ഞാൻ മുഖം പൊത്തി… !!!!
തുടരും……
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission