Skip to content

മജ്നു -പാർട്ട്‌ 9

majnu novel

✒️ റിച്ചൂസ്

മഴവെള്ളം കൂടി തളം കെട്ടികിടക്കുന്ന ചോരക്കടുത്ത് സനയുടെ ജഡം കിടക്കുന്ന കാഴ്ച കാണാനാവാതെ ഞാൻ മുഖം പൊത്തി… !!!!

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല… എന്താണാവോ.. മനസ്സ് വല്ലാതെ അസ്വസ്ഥതമാണ്…. ആദി പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഇപ്പഴും ഉണ്ട്….

ഞാൻ ഫോൺ എടുത്തു സമയം നോക്കി.. ഒരുമണി ആകുന്നെ ഒള്ളു… ഓഹ് !! നേരം വെളുക്കാൻ ഇനിയും ഉണ്ട്…..കുറച്ച് വെള്ളം എടുത്ത് കുടിക്കാമെന്ന് കരുതി ഹാളിലേക്ക് വന്നു…. വെള്ളം കുടിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോ ആണ് ഞാൻ ശ്രദ്ധിച്ചത് ആദിയുടെ മുറിയിൽ ലൈറ്റ് കാണുന്നത് … ഹേ…ഈ ആദിയുടെ ഒരു കാര്യം… ലൈറ്റ് ഓഫ് ചെയ്യാതെ ആണോ ഉറങ്ങുന്നേ… ലൈറ്റ് അണക്കാമെന്ന് കരുതി ഞാൻ റൂമിലോട്ട് ചെന്നു… നോക്കിയപ്പോ ആദിയെ ബെഡിൽ ഒന്നും കണ്ടില്ല… ഈ പാതിരാത്രിക്ക് ആദി എവിടെ പോയി..?? ടോയ്‌ലെറ്റിൽ നോക്കിയപ്പോ അവിടെയും ഇല്ലാ… എന്നാലും റബ്ബേ ആദി? ഒന്ന് ഫോൺ ചെയ്ത് നോക്കാം എന്ന് കരുതി ഡയൽ ചെയ്തു .. അപ്പൊ ഫോൺ കിട്ടുന്നില്ല.. പരിധിക്ക് പുറത്ത് എന്നാ പറയുന്നേ.. എനിക്ക് ആകെ പരിഭ്രമം ആയി.. എന്താപ്പോ ചെയ്യാ.. ഞാൻ മുന്നിലെ ഡോർ തുറന്നു പുറത്തു ഒക്കെ നോക്കി .. അവിടെ ഒന്നും ഇല്ലാ … ഇനി mansion ലേക്ക് പോയിക്കാണോ … പോയി നോക്കിയാലോ… മനസ്സിൽ ഓരോ സംശയങ്ങൾ നിഴലിച്ചു… ഇനി ആദി സനയുടെ അടുത്തേക് ആയിരിക്കോ പോയിക്കാ..ഓഹ്… മനുഷ്യന്റെ സമാധാനവും പോയി…. എന്തായാലും mansion ലേക്ക് പോയി നോക്കാൻ തന്നേ തീരുമാനിച്ചു….

mansion ൽ എത്തി കിച്ചൻ വഴി അകത്തു കയറി… കിച്ചൻ ഡോർ തുറന്നു കിടപ്പുണ്ടായിരുന്നു.. ഹാളിൽ എങ്ങും ആരും ഇല്ലാ.. സനയുടെ മുറിയിലെക്ക് ചെന്ന് നോക്കാൻ ആണ് മനസ്സിൽ തോന്നിയത്… സ്റ്റെപ് കയറി സനയുടെ മുറിയുടെ മുമ്പിൽ എത്തിയപ്പോ ഡോർ തുറന്ന് കിടക്കുന്നു… ലൈറ്റ് ഇട്ടിട്ടുണ്ട്.. അവിടെ അവളെ കണ്ടില്ല… ബാൽക്കണിയുടെ ഡോർ തുറന്ന് കിടപ്പുണ്ട്.. ബാൽക്കണി എത്തിയതും അവിടെത്തെ കാഴ്ച കണ്ടു ഞാൻ ഉറക്കെ അലറി .. ചോരയിൽ കുളിച്ചു കിടക്കുന്ന സനയുടെ അടുത്ത് അതാ ഇരിക്കുന്നു ആദി…… !!!!

ഞാൻ പതിയെ സനയുടെ അടുത്തേക് ചുവടുകൾ വെച്ചു… ഉള്ളിൽ ഉത്തരം കിട്ടാതെ ശ്വാസം മുട്ടൽ അനുഭവിക്കുന്ന ഒരുപാട് ചോദ്യങ്ങൾ ഉണ്ട്…. അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് അവളുടെ മൂക്കിനടുത്ത് വിരൽ വെച്ചു… പെട്ടന്ന് ഞാൻ കൈ പിൻവലിച്ചു… മനസ്സ് എന്തിനന്നില്ലാതെ നീറി… പുറത്ത് അത്രയും നേരം പെയ്തിരുന്ന മഴ ശാന്തമായപ്പോൾ അത് ആർത്തിരംമ്പികൊണ്ട് എന്റെ ഉള്ളിൽ പെയ്തു….

പെട്ടന്ന് ഒരു അലർച്ച കേട്ട് പിന്നോട്ട് നോക്കിയപ്പോ അല്ലു… ഞെട്ടിത്തരിച്ചു നിക്കുന്ന ഞാൻ എണീറ്റു അവളോട് എന്തെങ്കിലും പറയാൻ നിന്നപ്പോഴേക്കും mansion മുഴുവൻ അവളുടെ സൗണ്ട് കേട്ട് ഉണർന്നിരുന്നു…എല്ലാടവും ലൈറ്റ് തെളിഞ്ഞു… താഴെ ആകെ ബഹളം കേൾക്കുന്നുണ്ട്… ഞങ്ങളെ ഇപ്പൊ ഇവിടെ കണ്ടാ കാര്യങ്ങൾ ആകെ വശളാകും.. പല കഥകളും ഉണ്ടാകും… ഞാൻ അല്ലുനോട് ഒന്നും പറയാതെ അവളുടെ വാ പൊത്തി കൊണ്ട് സനയുടെ റൂം വിട്ട് പുറത്ത് വന്നു… എന്നിട്ട് ആരും കാണാതെ അവളെ കൊണ്ട് ഒരിടത്തു ഒളിച്ചു… അല്ലുന്റെ കണ്ണ് എന്റെ നേരേ ആണ്… അവൾ എന്നേ തെറ്റിദ്ധരിച്ചുകാണോ…???

ആദി ആകെ വിയർക്കുന്നുണ്ട്… അവൻ എന്തിനാവും സനയുടെ അടുത്തേക് പോയത്….?? ആരാ സനയെ കൊന്നത്…??ആദി എന്തിനാ ഇങ്ങനെ പരിഭ്രമിക്കുന്നത്..??? ഒന്നും മനസ്സിലാകുന്നില്ല…

ആദി അവളുടെ അധരങ്ങളിൽ നിന്ന് കൈ എടുത്തു…..അപ്പഴാണ് അവരുടെ ടീമിലെ ഒരുത്തൻ അൻസാർ ആ വഴി പാസ് ചെയ്തപ്പോ അവരെ കണ്ടത്..

“ടാ.. ഫായി…നിങ്ങൾ രണ്ടാളും ഇവിടെ എന്തെടുക്കുവാ.. നിങ്ങൾ അറിഞ്ഞോ.. സനയെ ആരോ കൊന്നു… ടെറസിൽ വെച്ച്.. ഇനിയിപ്പോ എന്തൊക്കെ പുകില് ആണാവോ ഉണ്ടാകാൻ പോണത്… അലോചിക്കുമ്പോ തന്നേ പേടി ആകുന്നു.. പോലീസും കേസും.. വാദി പ്രതി ആകുന്ന കാലാ… ”

ഫാദി ഒന്നും പറഞ്ഞില്ല…. അല്ലു അവനെ നോക്കുന്നുണ്ട്…

അല്ലുനോട് സത്യങ്ങൾ ഒക്കെ തുറന്നു പറയണം… ഇനിയും മറച്ചു വെച്ചിട്ട് കാര്യം ഇല്ലാ…..അവൾക് എന്നോടുള്ള തെറ്റിദ്ധാരണ മാറ്റണം…

” നീ എന്താ ആലോചിക്കുന്നേ… വന്നേ നമ്മക് ഒന്ന് പോയി നോക്കാ… ”

അതും പറഞ്ഞ് അവൻ എന്നേ വലിച്ചു കൊണ്ട് പോയി…. അല്ലുവും പിന്നാലെ വരുന്നുണ്ട്….

സനയുടെ മുറിയിൽ ആകെ ആള് കൂടിയിട്ടുണ്ട്…ആരൊക്കെയോ എന്തൊക്കെയോ അടക്കം പറയുന്നുണ്ട് … അവളുടെ ഉമ്മ അവളെ മടിയിൽ വെച്ച് പൊട്ടിക്കരയാണ്.. അവളുടെ പപ്പയും ഉണ്ട്… ആരെങ്കിലും വിവരം അറിയിച്ചിട്ടുണ്ടാകണം…. പോലീസ് ജീപ്പിന്റെ സൗണ്ട് താഴേ നിന്ന് കേട്ടു…. ഒട്ടും വെയ്കാതെ തന്നേ അവർ റൂമിൽ എത്തി… റൂമിൽ നിക്കുന്ന എല്ലാവരോടും പുറത്ത് പോകാൻ പറഞ്ഞു….

പോലീസ് റൂം സീൽ ചെയ്തു…..ബോഡി കിടന്നിടത്ത് അടയാളം എടുത്ത് ബോഡി തുണിയിട്ട് പോസ്റ്റുമാട്ടത്തിന് കൊണ്ടുപോയി….ബോഡി കിടക്കുന്നതിനു കുറച്ച് അകലെ ആയി അവളെ കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടടുത്തു . മരിച്ചിട്ട് അരമണിക്കൂർ എങ്കിലും ആയിക്കാണും എന്നാണ് പോലീസ് നിഗമനം …ഫോറെൻസികിൽ നിന്നുള്ള ഓഫീസെർസ് വന്നു ഫിംഗർ പ്രിന്റ് ഒക്കെ ചെക്ക് ചെയ്യുന്നുണ്ട്… എന്തായാലും ആകെ ബഹളം ആണ്…

പോസ്റ്റുമാട്ടത്തിന് കൊണ്ട് പോയപ്പോ അവളുടെ മുഖം ഒരു നോക്ക് കണ്ടു.. ആകെ മനസ്സിന് ഒരു എടങ്ങേറ്… പാവം.. സവാദ്ന്റെ കൂടെ ഒരു നല്ല ജീവിതം ആഗ്രഹിച്ചതല്ലേ.. ആര് അറിഞ്ഞു ഇങ്ങനെ സംഭവിക്കും എന്ന്….എന്നാലും ആരായിരിക്കും ഈ ക്രൂരത കാണിച്ചത്..???

പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്തത്.. നോക്കുമ്പോ സവാദ്.. യാ അല്ലാഹ്..ഞങ്ങളെ ഇതുവരെയും കാണാത്തത് കൊണ്ടുള്ള വിളിയാണ്.. .. അവനോട് ഞാൻ എങ്ങനെ ഈ വിവരം അറിയിക്കും.. ആ പാവം ചങ്ക് പൊട്ടി മരിക്കും.. അവൻ ഇതെങ്ങനെ സഹിക്കും…. പടച്ചോനെ.. വല്ലാത്ത ഒരു പരീക്ഷണം ആണല്ലോ…

അപ്പഴേക്കും കൂടി നിന്ന ഞങ്ങളുടെ അടുത്ത് ഒരു പോലീസ് കാരൻ വന്നു…

” ഉം.. വേഗം..എല്ലാരും താഴേ ഹാളിലേക്ക് ചെല്ല്.. ഇൻസ്‌പെക്ടർ സാറിന് എന്തൊക്കെയോ ചോദിക്കാൻ ഉണ്ട്… ഞങ്ങൾ പറയാതെ ആരും തന്നേ ഇവിടം വിട്ട് പുറത്ത് പോകരുത്… ”

എനിക്ക് ഭയം കൂടി വന്നു.. അല്ലു.. അവളെ ആണ് പേടിക്കേണ്ടത്.. എന്നേ ടെറസിൽ വെച്ച് കണ്ട കാര്യം അവൾ പോലീസിനോട് പറഞ്ഞാൽ അവരുടെ മുമ്പിൽ ഞാൻ ആകും കുറ്റക്കാരൻ… എങ്ങനെ എങ്കിലും അല്ലുനോട് ഒന്ന് സംസാരിക്കണം..

പോലീസ് പറഞ്ഞത് അനുസരിച് ഞങ്ങൾ താഴേ ഹാളിലേക്ക് ചെന്നു…. ഇൻസ്‌പെക്ടർ സാർ അങ്ങോട്ട് വന്നു.. ആളെ കണ്ടപ്പോ തന്നേ ഉള്ളോന്ന് കാളി.. കണ്ടാൽ അറിയാം ആളൊരു ദേഷ്യക്കാരനാണ്…..

അയാൾ ഞങ്ങളോട് എന്തോ ചോദിക്കാൻ വന്നപ്പഴേക്കും അയാളുടെ ഫോൺ അടിച്ചു… ഫോണിലൂടെ ഉള്ള അയാളുടെ സംസാരം കേട്ടപ്പോ അയാളെക്കാളും മുകളിൽ ഉള്ള മേൽ ഉദ്യോഗസ്ഥൻ ആണ് ഫോണിൽ വിളിച്ചത് എന്ന് മനസിലായി……

” എടോ… ഈ ഫാമിലിയെ എനിക്ക് അടുത്തറിയാം… മകൾ മരിച്ച വിഷമത്തിൽ അവർ ആകെ തളർന്നിരിക്കാണ്.. ഈ സിറ്റുവേഷനിൽ ഒരു ചോദ്യം ചെയ്യൽ വേണ്ടാ.. നാളെ മോർണിങ് ആണ് അടക്കം.. അത് കഴിഞ്ഞ് വേണ്ടത് ചെയ്യാം…….”

” ഓക്കേ സർ.. ”

ഫോൺ വെച്ച് അയാൾ എല്ലാരെയും ഒന്ന് നോക്കി.. ശേഷം ഒരു പോലീസ്കാരനോട്…

” താൻ ഇവിടെ ഉള്ള എല്ലാരുടെയും പേരും അഡ്രസ്ഉം ഫോൺ നമ്പറും ഒക്കെ ഒന്ന് എഴുതി വാങ്ങിക്ക്.. ”

എന്നിട്ട് ഞങ്ങൾ എല്ലാവരോടും ആയി..

” നാളെ അടക്കം കഴിഞ്ഞ് എല്ലാവരും ഇവിടെ കാണണം…”

അതും പറഞ്ഞു അയാൾ പോയി..

സമാധാനം… ഇനി അല്ലുനെ എങ്ങനെ എങ്കിലും കണ്ടു കാര്യം പറയാം.. അല്ലുനെ അവിടെ നോക്കിയെപ്പോ എവിടെയും കണ്ടില്ല……പിന്നെ തിരഞ്ഞപ്പോ അവളതാ റൂമിൽ സനയുടെ ഉമ്മയെ സമാധാനിപ്പിക്കുന്നോടത്ത് …

ഷിറ്റ്.. ഇവളെ എങ്ങനെയാ ഒന്ന് തനിച്ചു കിട്ടാ… ഞാൻ പിന്നെ ഏറെ നേരം അവിടെ നിന്നില്ല.. പോലീസ് ഉള്ളത് കൊണ്ട് വേഗം അവിടെ നിന്ന് തടി തപ്പി…

എന്നാലും സനയോട് ആരാ ഇങ്ങനെ ഒക്കെ… ഒരു എത്തും പിടിയും കിട്ടുന്നില്ല.. കല്യാണത്തോട് പൊരുത്തപ്പെട്ടു വരായിരുന്നു….ഒന്നാലോചിക്കുമ്പോ പാവം തോന്നാ…

റൂമിൽ തന്നേ ഒരു മൂലയിൽ അവളുടെ പപ്പ ഇരിപ്പുണ്ട്.. അയാളുടെ മുഖം കണ്ടിട്ട് അത്ര വിഷമം ഒന്നും ഉള്ള പോലെ തോന്നുന്നില്ല.. സ്വന്തം മോള് അല്ലല്ലോ.. എന്നാലും…. ഇനി ഇയാള് ആവോ റബ്ബേ.. സനയോട് ഈ ക്രൂരത ചെയ്തത്… അന്ന് അയാൾ പറഞ്ഞത് എനിക്ക് ഇപ്പഴും ഓർമ ഉണ്ട്…. അയാളുടെ വാക്ക് ദിക്കരിച്ചാ മകൾ ആണ് എന്നൊന്നും നോക്കില്ല .. കൊന്നു കളയും എന്ന്…. എന്ത് ചെയ്യാനും അയാൾ മടിക്കില്ല…

പക്ഷേ.. ടെറസിൽ അവളുടെ അടുത്ത് ആദിയെ അല്ലെ കണ്ടേ….ആദിക്ക് എന്താ അന്നേരം അവിടെ കാര്യം….ഇനി അവന്ന് വല്ല കയ്യഭത്തവും.. ഹേയ്.. ഒരിക്കലും ഇല്ലാ.. ആദി അങ്ങനെ ചെയ്യില്ല…. കണ്ണോണ്ട് കണ്ട കാര്യം അവിശ്വസിക്കാനും കഴിയുന്നില്ല…എന്തായിരിക്കും സത്യം…??

അന്നേരം mansion ലേ ഒരു സ്റ്റാഫ് എന്നേ പുറത്തോട്ട് വിളിച്ചു…

” മാഡം… മാരേജ്നോട് അടുപ്പിച്ചു ഇവിടെ വന്നവരുടെടേം പോയവരുടെമ് ഒക്കെ ഒരു ലിസ്റ്റ് ഉണ്ടാകാൻ പറഞ്ഞിട്ടുണ്ട്…. നിങ്ങടെ ടീമിലെക്ക് ഒരു ന്യൂ മെമ്പർ വന്നിരുന്നില്ലേ.. 3-4 days മുൻപ്.. അദ്ദേഹത്തിന്റെ അഡ്രെസ്സ് ആൻഡ് ഫോൺ നമ്പർ ഒന്ന് വേണം… ”

ഇവര് ഉദ്ദേശിച്ചത് നിച്ചുനെ അല്ലെ… അവനെ ഇന്നലെ തൊട്ട് കണ്ടിട്ടേ ഇല്ലല്ലോ….

” ഓക്കേ.. എന്റെ ഫോണിൽ ഉണ്ട്.. അത് ഗസ്റ്റ്‌ ഹൗസിൽ ആണ്.. ഞാൻ എടുത്ത് തരാം… Give me 5 minutes..”

” ഓക്കേ മാഡം… ”

ഇനി നിച്ചുന്ന് ഈ insident ൽ വല്ല പങ്കും ഉണ്ടോ .. അവൻ സനയുടെ പിറകെ നടന്നതല്ലേ…..

മനസിൽ ഒരോരുത്തരുടെ മുഖം മിന്നി മറഞ്ഞു…

രാവിലെ 9 ആയിക്കാണും…ബോഡി പോസ്റ്റ്‌മാട്ടം കഴിഞ്ഞ് വീട്ടിൽ എത്തി…..അവളുടെ ഉമ്മ ഭയങ്കര ബഹളം ആണ്..കരഞ്ഞു കലങ്ങിയ അവരെ ആരൊക്കെയോ ചേർന്ന് അവിടെ നിന്ന് മാറ്റുന്നുണ്ട് … അതിനിടയിലേക്ക് കടന്നു വന്ന പുതുമുഖം പൊട്ടിക്കരഞ്ഞു കൊണ്ട് ബോഡി കെട്ടിപിടിച്ചു…

” എന്റെ സനാ.. നീ എന്നേ വിട്ട് നീ പോയല്ലോ… എന്നെ എന്തിനാ തനിച്ചാക്കിയെ. എന്നേ കൂടെ കൊണ്ട് പോയിക്കുടായിരുന്നോ… ”

പെട്ടന്ന് അവൻ സനയുടെ പപ്പയുടെ നേരേ തിരിഞ്ഞു… അയാളുടെ കോളറിൽ കയറി പിടിച്ചു കൊണ്ട് അവൻ ഒരോന്ന് ദേഷ്യത്തോടെ പുലമ്പി…

” നിങ്ങൾ.. നിങ്ങളല്ലേ എന്റെ പെണ്ണിനെ കൊന്നേ.. പറ.. അല്ലെ… അവളെ എനിക്ക് വിട്ട് തന്നുടായിരുന്നോ..ഞാൻ കെഞ്ചി ചോദിച്ചത് അല്ലെ..നിങ്ങൾ ദുഷ്ടനാ .. ഞാൻ പൊന്ന് പോലെ നോക്കുമായിരുന്നില്ലേ എന്റെ മുത്ത്നെ .. അവളെ മറ്റൊരുത്തനെ കൊണ്ട് കെട്ടിക്കാൻ നോക്കിയിട്ട് എന്തായി . പറ.. അവളെ നിങ്ങൾ കൊലക്ക് കൊടുത്തില്ലേ….”

അവൻന്റെ ബഹളം അതിരു കടന്നപ്പോ ആദിയും കുറച്ച് പേരും പോലീസ്മൊക്കെ അവനെ പിടിച്ചു മാറ്റി ഒരു സൈഡിൽ ഇരുത്തി..

സനയുടെ പപ്പ നല്ല ഗൗരവത്തിൽ ആണ്….

അവനാണ് സനയുടെ പൂർവ കാമുകൻ എന്ന് എനിക്ക് മനസ്സിലായി….കാണാൻ തന്നേ ഒരു പാവം പിടിച്ചത് ആണ്…ഒരുപാട് തകർന്നു പോയിട്ടുണ്ട് ആ പാവം …പിന്നീട് കൂടുതൽ നേരം വെച്ചോണ്ട് ഇരുന്നില്ല… പെട്ടന്ന് കബർ അടക്കം നടന്നു….ശേഷം എല്ലാരോടും ഹാളിലേക്ക് വരാൻ ആണ് പറഞ്ഞത്….

ഇന്നലെ തൊട്ട് ഇതുവരെ അല്ലുനോട് ഒന്ന് സംസാരിക്കാൻ വേണ്ടി എത്ര ശ്രമിക്കുന്നുണ്ട് എന്നറിയോ.. ഒന്ന് തരപ്പെടണ്ടേ….. അവൾ പോലീസ്കാരോട് എല്ലാം പറഞ്ഞാൽ തീർന്നു…

ഹാളിൽ ഇന്നലെ കൂടിയവർ ഒക്കെ ഇണ്ടായിരുന്നു…. ഇൻസ്‌പെക്ടർ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട്

” ഓക്കേ… ഞാൻ ഫ്രാങ്ക് ആയി ചോദിക്കാണ്…. നിങ്ങൾക് ആർകെങ്കിലും ആരെയെങ്കിലും സംശയം ഉണ്ടോ…?? ”

ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ അല്ലുനെ നോക്കി….അവളുടെ കണ്ണ് എന്റെ നേരേ ആണ്…

” സർ… എനിക്ക് ഒരാളെ സംശയം ഉണ്ട്…. ”

എന്നേ നോക്കി അവൾ അത് പറഞ്ഞപ്പോ ഉള്ളോന്ന് പിടഞ്ഞു.. യാ.. അല്ലാഹ്.. അല്ലു ഇന്നലെ കണ്ട കാര്യങ്ങൾ പറയോ…????

അദ്ദേഹം അവളെ കൊണ്ട് മാറി നിന്നു സംസാരിച്ചു….

അവൾ എടക്കണ്ണിട്ട് എന്നേ നോക്കുന്നുണ്ട്… ഹ്മ്മ്… അതു തന്നേ…. ഫായി.. ഇനി നീ എന്ത് പറഞ്ഞാലും ആരും വിശ്വാസിക്കില്ല….

ഒരോന്ന് പിറുപിറുത്ത് എന്ത് ചെയ്യണം എന്നറിയാതെ ആകെ വിയർത്തു കുളിച് നിക്കുമ്പോ ആണ് അവർ സംസാരം കഴിഞ്ഞ് തിരിച്ചു വന്നത്…..

“ഓക്കേ… എനിക്ക് ഓരോരുത്തരെയും ഒറ്റക്ക് ചോദ്യം ചെയ്യണം…മൂർത്തി… അതിനുള്ള റൂം അറേഞ്ച് ചെയ്യ് .. ”

” ഓക്കേ Sir… ”

ഒരു പോലീസ് കോൺസ്റ്റബിൾ അവിടുന്ന് അകത്തേക്കു പോയി…

ശേഷം അയാൾ ചുറ്റുമൊന്ന് കണ്ണോടിച്ചു… ഞാനും അല്ലുവും ടീമും ഒരു സ്ഥലത്ത് ആണ് നിക്കുന്നത്…. ഇൻസ്‌പെക്ടർ ഞങ്ങളുടെ മുമ്പിൽ വന്നു നിന്നു….എല്ലാവരുടെയും നെഞ്ചിടിക്കുന്ന ശബ്ദം കേൾക്കാം…

” നിങ്ങള് അല്ലേ ഈ മാര്യേജ് നടത്താൻ വന്ന ഇവന്റ് മാനേജ്മെന്റ് ടീം… ”

“അതേ sir… ”

ഞാൻ ആണ് ഉത്തരം പറഞ്ഞത്….

” ഓക്കേ……ഈ ലിസ്റ്റിൽ പറഞ്ഞപോലെ ആണെങ്കിൽ നിങ്ങടെ കൂട്ടത്തിൽ ഒരാള് മിസ്സിംഗ്‌ ആണല്ലോ… അവൻ എവിടെ..?? ”

അയാൾ ഉദ്ദേശിച്ചത് നിച്ചുവിനെ അല്ലേ… യാ അല്ലാഹ്.. ഈ ടെൻഷനിൽ അവന്റെ കാര്യം ഞാൻ വിട്ട് പോയി… അവൻ എവിടെ പോയത് എന്ന് ഞാൻ അന്യോഷിച്ചത് പോലും ഇല്ലാ…

” sir.. നിച്ചു… അവനെ രണ്ട് ദിവസമായി കാണാൻ ഇല്ലാ… ”

” കാണാൻ ഇല്ലാ എന്നോ….എവിടെ പോയതാ എന്നറിയില്ലേ.. നിങ്ങളോട് പറഞ്ഞിട്ടില്ലേ..നിങ്ങടെ ഫ്രണ്ട് അല്ലേ … ”

“ഇല്ല സർ… അവൻ ഫായിയുടെ ഫ്രണ്ട് ആണ്…അവൻ ഈ വീട്ടിൽ കുറച്ചു ദിവസം മുൻപ് വന്നപ്പഴാ ഞങ്ങള് അവനെ ആദ്യമായി കാണുന്നത് …”

അൻസറിന്റെ മറുപടി കേട്ട് എല്ലാരും എന്നേ നോക്കി…..ഞാൻ ഒന്നും പറയാതെ നിന്നപ്പോ അല്ലു വാ തുറന്നു…

“Sir.. മിനിയാന്ന് രാത്രി സനക്ക് കൊടുക്കാൻ ഞാൻ ആണ് അവന്റെ കയ്യില് ടാബ് കൊടുത്തയച്ചത്… പിന്നേ ഇതുവരെ കണ്ടിട്ടില്ല..ആളുടെ ഫോണും ബാഗും ഒക്കെ ഇവിടെ തന്നേ ഉണ്ട് ….”

” ഓഹോ… അപ്പൊ നിങ്ങള് എന്ത് കൊണ്ട് പോലീസിൽ പരാതി പെട്ടില്ല…..”

” അതു പിന്നേ… സർ… അത്….മാരേജ്ന്റെ തിരക്കിൽ വിട്ട് പോയതാ സർ… ”

ഫായി വാക്കുകൾക്ക് വേണ്ടി പരതി….

” എന്താ നിന്റെ മുഖത്തു ഒരു കള്ള ലക്ഷണം… സത്യം പറടാ.. നീയും മറ്റവനും ചേർന്നുള്ള കളി അല്ലേ ഇത്… ആ കൊച്ചിനെ നൈസ് ആയിട്ട് അങ്ങട്ട് തീർത്തിട്ട് മറ്റവനെ എവിടെയോ ഒളിപ്പിച്ചു ഒന്നും അറിയാത്ത പോലെ നിന്നാ ഞങ്ങള് ഒന്നും അറിയില്ല എന്ന് കരുതിയോ…. ”

” അയ്യോ.. അല്ല സർ.. ഞങ്ങള് ഒന്നും ചെയ്തിട്ടില്ല… എനിക്കൊന്നും അറിയില്ല… ”

അതു കൂടി കേട്ടപ്പോ സനയുടെ ഉമ്മ മുമ്പോട്ട് വന്നു പ്രതികരിച്ചു.. കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു അവർ ഫായിക്ക് നേരെ കയർത്തു…അവന്റെ കോളറിൽ കേറി പിടിച്ചു കൊണ്ട്…

” ടാ.. കള്ളം പറയുന്നോ..നീയാ… നീ തന്നെയാ എന്റെ മോളേ കൊന്നേ… സാറേ.. ഇവൻ ഒറ്റ ഒരുത്തനാ ഇന്റെ മോൾടെ മരണത്തിനു കാരണം… ഏതു നേരവും അവളുടെ റൂമിലാ ഇവൻ… അടുത്തു പെരുമാറലും കൊഞ്ചി കുഴയലും… ഇവനെ പോലത്തെ ചെറ്റകളെ ഒക്കെ വീട്ടിൽ കയറ്റി പൊറുപ്പിച്ചപ്പോ എന്റെ മോൾക് ഇങ്ങനൊരു ഗതി വരുമെന്ന് ഓർത്തില്ല… ”

അവളുടെ ഉമ്മ പൊട്ടിക്കരഞ്ഞു…
അവരെ കുറച്ചു പേർ പിടിച്ചു അകത്തേക്കു കൊണ്ട് പോയി…

” ഞാൻ ഒന്നും ചെയ്തിട്ടില്ല … സാർ എനിക്ക് പറയാനുള്ളത് കേൾക്കണം.. ഞാൻ അവളെ എന്റെ സുഹൃത്ത് ആയിട്ടേ കണ്ടിട്ടുള്ളു………… ”

സന ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോ ഫായി തടഞ്ഞതും പിന്നേ അവർ ഒളിഞ്ഞു നിന്ന് കേട്ട അവളുടെ പപ്പയുടെ ഭീഷണിയും എല്ലാം ഫായി ഇൻസ്‌പെക്ടറോട് പറഞ്ഞു..

പക്ഷേ.. സനയുടെ പപ്പ പ്രതികരിച്ചില്ല. അയാൾ സൈലന്റ് ആയി നിക്കുക മാത്രം ആണ് ചെയ്തത്….

” ഇവിടെ സി സി ടി വി ഇല്ലെ.. എല്ലാ സി സി ടി വി ഫോട്ടേജും എനിക്ക് ഒന്ന് കാണണം ….”

അതിന് മറുപടി പറഞ്ഞത് സനയുടെ പപ്പയുടെ മാനേജർ ആണ്…

” സർ.. സി സി ടി വി എല്ലാതും വർക്കിംഗ്‌ അല്ലാ…..”

” ഓഹ്…. താനൊക്കെ പിന്നെ എന്തിനാടോ പിന്നെ…….. ഷിറ്റ്….. ”

ഇൻസ്‌പെക്ടർ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി…. അകത്തേക്കു പോയ മൂർത്തി ഹാളിലേക്ക് വന്നു….

” മൂർത്തി… ആകെ കൂടി ഒരു വശപെശക് ഉണ്ടല്ലോ…. ഹ്മ്മ്മ്മ്….. ”

ഇൻസ്‌പെക്ടർ ചെവി തോണ്ടി കൊണ്ട് ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു….

“മൂർത്തി . റിപ്പോർട്ട്… ”

” സർ. ”

മൂർത്തി ഒരു ഫയൽ ഇൻസ്‌പെക്ടർക്ക് കൊടുത്തു… അത് സനയുടെ പോസ്റ്റ്‌മാർട്ടമ് റിപ്പോർട്ട് ആയിരുന്നു…

അയാൾ അതിലുടെ ഒന്ന് കണ്ണോടിച്ചു ഒരു cigarette എടുത്തു കത്തിച്ചു….

” രാവിലെ ഇവിടെ വന്നു ബഹളം വെച്ച ആ പയ്യൻ ആരാ… ”

ആരും ഒന്നും പറഞ്ഞില്ല.. എല്ലാരും മൗനം പാലിച്ചു…

” ആർക്കും മറുപടി ഇല്ലേ… ”

” ഞാൻ പറയാം സർ…. ”

ഫായി തന്നേ മുന്നോട്ട് വന്നു.. എന്നിട്ട് സനയുടെ പപ്പയെ നോക്കി കൊണ്ട്

” സർ.. അത് സനയുടെ lover ആണ്…അവനുമായിട്ടുള്ള ഇഷ്ട്ടം നിഷേധിച്ച് ആണ് ഇയാള് മകളെ വേറെ കെട്ടിക്കാൻ നോക്കിയത്…..മകളെക്കാൾ അഭിമാനം ആണ് ഇയാൾക്കു എന്നും വലുത്… ”

” ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം.. ”

” സന പറഞ്ഞിട്ടുണ്ട്… ”

” ഹ്മ്മ്….മൂർത്തി… ഇനിയൊരു പേർസണൽ ചോദ്യം ചെയ്യൽ വേണം എന്ന് തോന്നുന്നില്ല.. Lets go.. പിന്നെ ഈ കേസ് തീരുന്നത് വരേ ആരും ഈ സ്റ്റേഷൻ പരിധി വിട്ട് പുറത്ത് പോകരുത്.. ഇപ്പോ വിളിച്ചാലും സ്റ്റേഷൻലോട്ട് വന്നേക്കണം…. ഓക്കേ… ”

ഇൻസ്‌പെക്ടർ പോയതിന് ശേഷം അല്ലു ഫായിയെ വലിച്ചു ഔട്ട്‌ഹൗസിലേക്ക് കൊണ്ട് പോയി…..
റൂമിൽ കേറി വാതിൽ കുറ്റി ഇട്ടു…

” ഉം…എന്താ നിന്റെ ഉദ്ദേശം …വലിയ അഭിനയം ആയിരുന്നല്ലോ അവിടെ.. ”

” അഭിനയോ… ഞാൻ ന്താ ചെയ്തേ..ഒക്കെ ഉള്ളതാ പറഞ്ഞേ… ആ തള്ളക്കു വട്ടാ.. ഒക്കെ എന്റെ മേത്തുക്ക് ഇട്ടിട്ട്…. ഇയ്യ്‌ ഇന്നേ കണ്ട കാര്യം പോലീസ് നോടും പറഞ്ഞു കാണും ല്ലേ…. ”

” ഞാൻ പറഞ്ഞു ന്ന് പറഞ്ഞില്ലല്ലോ… ”

” അതിന്റെ ആവശ്യം ഇല്ലാ.. അന്റെ അപ്പോഴത്തെ നോട്ടം കണ്ടപ്പഴേ എനിക്ക് മനസ്സിലായി…. ”

” പിന്നെ.. പറയണ്ടേ… ഞാൻ ആണ് ധൃസാക്ഷി… ആദി സനയെ….. ”

അല്ലു മുഴുവനായി പറയുന്നതിന് മുൻപ് ഫായി അവളുടെ ചുണ്ടിൽ വിരൽ വെച്ചു…

” ഇല്ലാത്തത് പറയല്ലേ.. നടന്ന കാര്യം എല്ലാം ഞാൻ പറയാം.. അപ്പൊ നിനക്ക് എല്ലാം ബോധ്യം ആകും… ”

ഫായി അവളോട് എല്ലാം പറഞ്ഞു.. സവാദ്മായി സന ഒളിച്ചോടാൻ തീരുമാനിച്ചതും അതിന് സപ്പോർട്ട് ആയി കൂടെ നിന്നതും ഒക്കെ….

” ഇപ്പൊ മനസ്സിലായോ.. ഇതാ നടന്നത്.. ഞാൻ terrasil പോയത് അവളെ വിളിക്കാൻ ആണ്. പക്ഷേ.. അപ്പഴേക്കും അവളെ ആരോ… എനിക്ക് അറിയില്ല.. ആരോടാ ഇതൊക്കെ പറയാ.. ആരെങ്കിലും വിശ്വാസിക്കോ…..അവൾ ഒളിച്ചോടുന്ന കാര്യം നീ അറിഞ്ഞ അതിന് സമ്മതിക്കോ.. അതാ നിന്നിൽ നിന്ന് മറച്ചു വെച്ചത്… ”

” ഹ്മ്മ്…..എനിക്ക് നിന്നെ വിശ്വാസം ആണ്.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും… നീ വരും മുൻപ് ആരോ അവിടെ വന്നു പോയിട്ടുണ്ട്.. അത് ആരാണ് എന്ന് നമുക്ക് നമുക്ക് കണ്ടു പിടിക്കണം… ”

” അതെ… പോരാത്തതിന്നു നിച്ചു.. അവന്റെ മിസ്സിംഗ്‌ ഉം ഈ കേസ്മായി എന്തോ ബന്ധം ഉണ്ട്.. അതും കണ്ടു പിടിക്കണം… ”

” എനിക്ക് സനയുടെ പപ്പയെ തന്നേ ആണ് സംശയം..ഇൻസ്‌പെക്ടറോട് ഞാൻ സൂചിപ്പിച്ചതും ആണ്… പക്ഷേ തെളിവ് ഇല്ലാതെ എങ്ങനെ…. ”

” ഒക്കെ നമക് കണ്ടു പിടിക്കാ… ”

” ഞാൻ ഉണ്ട് എന്തിനും ആദിയുടെ കൂടെ… ”

അപ്പഴേക്കും ആദിയുടെ ഫോൺ റിങ് ചെയ്തു… ആസിഫ് ആണത്… ഇത്രയും പെട്ടന്ന് ഓഫീസിൽ എത്താൻ പറഞ്ഞു അവൻ ഫോൺ വെച്ചു…

ഫായിയും അല്ലുവും ടീമും അപ്പോൾ തന്നേ mansion വിട്ട് സാധങ്ങൾ ഒക്കെ എടുത്ത് തിരിച്ചു പോന്നു… നേരേ പോയത് ഓഫീസിലേക്ക് ആണ്…. ആസിഫ് അവരെ വെയിറ്റ് ചെയ്ത് അവിടെ എൻട്രൻസ്ൽ തന്നേ നിപ്പുണ്ട്…

” അല്ലു.. റാഷി നിന്നെ അന്യോഷിക്കുന്നുണ്ട്.. നീ വീട്ടിലേക് പോ… ”

” അത് ഇക്കാ… ”

” നിന്നോട് പറഞ്ഞത് ചെയ്യ്… ”

” ഓക്കേ… ”

അവൾ ഫായിയെ ഒന്ന് നോക്കി തിരിച്ചു പോയി..

” ഫായി.. Come to my cabin..”

അതും പറഞ്ഞു ആസിഫ് ഇരട്ടി ദേഷ്യത്തോടെ അകത്തേക്കു കയറി പോയി….

💕💕💕

പോലീസ് സ്റ്റേഷനിൽ…

” സർ… കേസ് കുറച്ച് complicated ആണല്ലോ… ”

” ഹ്മ്മ്…സീ.. … പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിൽ പറയുന്നത് തലക്ക് ഏറ്റ ശക്തമായ ഇടി ആണ് മരണ കാരണം എന്നാണ്…. May be തള്ളിയപ്പോ ചുമരിൽ പോയി തല ഇടിച്ചു കാണും… ചുമരിൽ ചോര പാടുകൾ ഉണ്ട്… പോരാത്തതിന് മരണം ഉറപ്പാക്കാൻ നെഞ്ചിന് താഴെ ആഴത്തിൽ കത്തി കൊണ്ട് 2-3 വട്ടം കുത്തിയിട്ടുണ്ട് ….മഴ ഉള്ള സമയം ആയത് കൊണ്ട് കുട്ടിയുടെ സൗണ്ട് പുറത്ത് ആരും കേട്ടില്ല ……”

” സർ… ഇനി എങ്ങനെ ആണ്…. ”

” പ്രതി.. ഒരു പ്രൊഫഷണൽ അല്ലാ… അത് കൊണ്ടാ കത്തി അവിടെ ഉപേക്ഷിച്ചു പോയത്.. May be വെപ്രാളം കൊണ്ട് ആവാം… എന്തായാലും ആ മിസ്സിംഗ്‌ കേസ് ഒന്ന് അന്യോഷിക്കണം….അവന്ന് ഈ കേസ്മായി ബന്ധം ഉണ്ട് …. ”

” ഓക്കേ… സർ…. forensic ൽ നിന്നും വേണ്ടത്ര തെളിവ് കിട്ടിയിട്ടില്ലാ.. അപ്പോൾ നമ്മൾ മുന്നോട്ട് എങ്ങനെ…

” തെളിവ് …..മ്മ്മ്മ്‌….. ഇനി എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം….. ”

💕💕💕

” നീ ഒക്കെ എവിടുത്തെ ആടാ.. @$$മോനെ… ഇവന്റ് നടത്താൻ ആണോ അതോ പെണ്ണുങ്ങളോട് കൊഞ്ചി കുഴയാൻ ആണോ നിന്നെ അങ്ങോട്ട് പറഞ്ഞയച്ചേ…ഒരു പെണ്ണ് അല്ലങ്കിൽ മറ്റൊരു പെണ്ണ് എപ്പഴും നിന്റെ കൂടെ ഉണ്ടല്ലോ….. ”

” സർ.. മര്യാദക് സംസാരിക്കണം….”

” നീ എന്താടാ.. എന്നേ മര്യാദപ്പടിപ്പിക്കാണോ..ഒരു mr.Perfect വന്നിരിക്കുന്നു… സ്റ്റാഫ്‌ ആയ സ്റ്റാഫിന്റെ നിലക്ക് നിക്കണം… അവിടുത്തെ കൊച്ചിനെ കണ്ണും കയ്യും കാട്ടി വളച്ച് കൊലക്ക് കൊടുത്തിട്ട് …. ഹും…. ആൾകാർ എന്തൊക്കെയാ പറയുന്നേ അറിയോ..പോലീസ്ന്റെ സംശയം സത്യം ആണെങ്കിലും അല്ലങ്കിലും നിന്റെ ഇവിടുത്തെ പണി തീർന്നു … ഈ കമ്പനിയുടെ reputation അത് നീ കാരണം പോയിക്കിട്ടി … ഇനി നല്ലൊരു ഇവന്റ് ഈ കമ്പനിക്ക് കിട്ടോ….എന്തായാലും നിന്നെ ഇവിടെ ഇനി ആവശ്യം ഇല്ലാ …എംഡി നേരിട്ട് വരുന്നുണ്ട് …നിനക്കുള്ളത് അപ്പൊ കൈനീട്ടി വാങ്ങിക്കോ ..”

ഹും… Mansionഇൽ വെച്ച് പറഞ്ഞതൊക്കെ ഇയാൾ എങ്ങനെ അറിഞ്ഞു.. ഹ്മ്മ്.. ആരോ ഒരാൾ .. ഒരു ചാരൻ .. എന്തായാലും ഇതിന് പിന്നിൽ ഉണ്ട്…

” സംശയം അല്ലെ… കുറ്റകാരൻ അല്ലല്ലോ.. അതോണ്ട് കുറ്റം തെളിയുംമ്പോ മതി ഈ ആരോപണം… ”

” കുറ്റം തെളിയിക്കാൻ വാ …നമുക്ക് പോകാം… ”

പിന്നോട്ട് തിരിഞ്ഞതും ക്യാബിൻ തുറന്ന് അകത്ത് വന്നിരിക്കുന്നു പോലീസ്…. !!!!….

” u r under arrest Mr. fadhi adham….”

തുടരും…..

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

4.4/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!