Skip to content

നിനയാതെ – പാർട്ട്‌ 17 (അവസാനഭാഗം)

ninayathe aksharathalukal novel

അന്നും ഓട്ടോറിക്ഷ ഗേറ്റ് കടക്കുമ്പോൾ മതിലിലെ നെയിം ബോർഡിലേക്കാണ് മണികണ്ഠന്റെ കണ്ണുകളെത്തിയത്…

സാന്ത്വനം…

നിലയ്ക്കൽ എന്ന പേര് എടുത്തു കളഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇന്നലെ കണ്ടതുപോലെ തോന്നുന്നു.

പുതുക്കി പണിത വീടിനോടു ചേർന്നുള്ള പുതിയ ഓഫീസിൽ മീനാക്ഷി ഉണ്ടായിരുന്നു. കരഞ്ഞു തളർന്നു കണ്ണീരു വറ്റിയ മുഖവുമായി ഒരിക്കൽ തന്റെ മുൻപിൽ നിന്ന മീനു മോളുടെ വിദൂരഛായ പോലും ഇന്നവളിലില്ല. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്ത് ചേർന്നിരിക്കുന്ന കണ്ണട പോലും ആ മുഖത്തിന്റെ അഴകിന് മാറ്റ് കൂട്ടുന്നേയുള്ളൂ.

മനുശങ്കറുടെ അച്ഛനായിരുന്ന രവീന്ദ്രന്റെ കാലം മുതലേ നിലയ്ക്കലെ ഡ്രൈവറായി എത്തിയതാണ്. രവീന്ദ്രനും ശ്രീദേവിയും കൂടപ്പിറപ്പായാണ് കണ്ടിട്ടുള്ളത്. മീനുമോളെ പ്രസവിച്ചു നാലഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും ഭാര്യ മരിച്ചു. പിന്നെ മീനു മോളും തന്നോടൊപ്പം നിലയ്ക്കൽ തന്നെയാണ് വളർന്നത്.

കോളേജിൽ പഠിക്കുന്ന കാലത്തേ മനുവിന്റെ സ്വഭാവവും കൂട്ടുകെട്ടുകളും രവീന്ദ്രൻ സാറിനെ വിഷമിപ്പിച്ചിരുന്നു. രവീന്ദ്രൻ മരിച്ചതിനു ശേഷം ഇട്ടു മൂടാനുള്ള സ്വത്തുക്കളും സൗകര്യവുമൊക്കെ കൈപ്പിടിയിൽ എത്തിയപ്പോൾ മനുവിന്റെ സ്വഭാവം പരിധി വിട്ടു തുടങ്ങി. എങ്കിലും നാട്ടിൽ അവൻ മാന്യനായിരുന്നു. മനുവിന്റെ സ്വഭാവം ശരിക്കറിയാവുന്നത് കൊണ്ടാണ് മീനുവിനെ നിലയ്ക്കൽ നിന്നും അകറ്റി നിർത്തി തുടങ്ങിയത് .

ദേവിയമ്മയോട് മനുവിന്റെ വഴി വിട്ട പോക്കിനെ പറ്റി സൂചിപ്പിച്ചതും താനാണ്.അവർ കണ്ടെത്തിയ പ്രതിവിധിയായിരുന്നു മകന്റെ കല്യാണം.എന്നിട്ടും തങ്കം പോലൊരു പെണ്ണിനെ വീട്ടിലിരുത്തി ബിസിനസ്സ് യാത്രകളെന്ന പേരിൽ ബാംഗ്ലൂരിലും മുംബൈയിലുമൊക്കെ പോയി മനുശങ്കർ നടത്തുന്ന പേക്കൂത്തുകളെക്കുറിച്ചറിയുമ്പോൾ അമലക്കുഞ്ഞിനെക്കുറിച്ചോർത്തു സങ്കടപെടാനേ കഴിഞ്ഞുള്ളു.

അമല നിലയ്ക്കൽ എത്തിയതിനു ശേഷമാണ് വല്ലപ്പോഴുമെങ്കിലും മീനുവിന് പിന്നെയും നിലയ്ക്കലേക്ക് പോവാൻ അനുവാദം കൊടുത്തത്.

അന്ന് നിലയ്ക്കൽ നിന്ന് വീട്ടിൽ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു.കോലായിൽ മാത്രമേ ലൈറ്റ് ഉണ്ടായിരുന്നുള്ളൂ. മുൻവശത്തെ തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് ഓടിക്കയറിയപ്പോൾ കണ്ടത് കണ്ണീർ വറ്റിയ മുഖവുമായി മുറിയുടെ ഒരു കോണിൽ ചുരുണ്ടു കൂടിയിരിക്കുന്ന മോളെയാണ്.

അമലയും ശ്രീദേവിയും ഇല്ലാത്തതറിയാതെ നിലയ്ക്കൽ ചെന്നു കയറിയ ആ ദിവസത്തെ പറ്റി മീനു പറഞ്ഞത് നെഞ്ചിടിപ്പോടെയാണ് കേട്ടത്. അന്ന് മൊബൈലിൽ എടുത്ത ചിത്രങ്ങൾ വെച്ച് പിന്നെയും പലതവണ മനുശങ്കർ അവളെ തന്റെ ക്രൂരതക്കിരയാക്കിയത് അറിഞ്ഞപ്പോൾ ഇടനെഞ്ചു തകർന്നു നിലത്തേക്കിരുന്നുപോയി.മോൾക്ക് എന്നോട് പറയാമായിരുന്നില്ലേ എന്ന് ചോദിക്കേണ്ടി വന്നില്ല.അതിനു മുൻപേ തന്നെ, ആരെയെങ്കിലും അറിയിച്ചാൽ അച്ഛനെയും എന്നെയും അയാൾ കൊല്ലുമായിരുന്നു എന്ന് മീനു പറഞ്ഞു . അവിടെയും തീർന്നിട്ടില്ലായിരുന്നു.ആ നീചന്റെ കുഞ്ഞ് തന്റെ പൊന്നുമോളുടെ ഉദരത്തിൽ രൂപം കൊണ്ടതറിഞ്ഞപ്പോൾ ആത്മഹത്യയെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്.

പൊന്നുമോളെ തന്നെ ഏല്പിച്ചു പോയ ഭാര്യയുടെ വാക്കുകളും മീനു മോളുടെ നിഷ്കളങ്കമായ മുഖവുമാണ് അതിനനുവദിക്കാതിരുന്നത്.

പിന്നീട് ഓരോ തവണയും മനുവിന്റെ മുൻപിൽ ചെന്നു നിൽക്കുമ്പോൾ മനസ്സ് കൊണ്ടു നൂറായിരം തവണ അവന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയിട്ടുണ്ട്. നേരിട്ട് ചെയ്യാൻ ധൈര്യമില്ലായിട്ടായിരുന്നില്ല, തനിച്ചായി പോവുന്ന മീനുവിനെ ഓർത്തത് കൊണ്ടു മാത്രം…

ഒന്നുറപ്പിച്ചിരുന്നു. എങ്ങിനെയായാലും അവന്റെ മരണം തന്റെ കൈകൊണ്ടാവുമെന്ന്. ആദ്യം മീനുവിനെ കോയമ്പത്തൂരുള്ള സഹോദരിയുടെ അടുത്താക്കി. അബോർഷൻ അവളുടെ ആരോഗ്യസ്ഥിതി വെച്ച് അപകടമാണെന്നറിഞ്ഞതും പിന്നെ അതിനെ പറ്റി ആലോചിച്ചില്ല.

മനുവിനോടൊപ്പം പിന്നീടുള്ള ഓരോ യാത്രകളിലും കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. അന്ന് ബാംഗ്ലൂരിൽ നിന്ന് വരുന്ന വഴിക്ക് മനപ്പൂർവ്വം പ്ലാൻ ചെയ്തു നടപ്പിലാക്കിയ ആക്‌സിഡന്റിൽ തനിക്കും സാരമായ പരിക്കുണ്ടായിരുന്നത് തുണയാവുകയായിരുന്നു.

അന്ന് ആ വണ്ടിക്കുള്ളിൽ കുടുങ്ങി വേദന സഹിക്കാതെ ജീവനു വേണ്ടി കേഴുന്ന മനുശങ്കറിന്‌ മുൻപിൽ എല്ലാം തുറന്നു പറയുമ്പോൾ അവന്റെ മരണവേദനയുടെ ഓരോ നിമിഷങ്ങളും താൻ ആസ്വദിക്കുകയായിരുന്നു. ചെവിയിൽ കേട്ടത് പൊന്നു മോളുടെ നിലവിളികളായിരുന്നു. ഒരുറുമ്പിനെപോലും നോവിക്കാൻ കഴിയാതിരുന്ന തനിക്ക് അങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമെന്നത് ഒരിക്കലും കരുതിയിരുന്നില്ല.

മനുവിന്റെ മരണത്തിന് ശേഷം പിന്നെ നിലയ്ക്കൽ നിന്നില്ല. മീനുവിനൊപ്പം കോയമ്പത്തൂർ ആയിരുന്നു. ആ കുഞ്ഞിനോട് വെറുപ്പായിരുന്നു ആദ്യമൊക്കെ. ഒന്നെടുക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീടെപ്പോഴോ അവൻ ജീവന്റെ ഭാഗമായി.

പക്ഷേ മീനു… സ്വപ്‌നങ്ങൾ ഇല്ലാതെ, തിളക്കമില്ലാത്ത കണ്ണുകളുമായി ഒരു ദുസ്വപ്നത്തിന്റെ പിടിയിൽ അമർന്നു പോവുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. സമനില തെറ്റി തുടങ്ങിയ അവളെയും കൊണ്ടുള്ള ഓട്ടത്തിനിടയിൽ എപ്പോഴോ കണ്ടുമുട്ടിയതാണ് ശിവനന്ദനെ. ഒരു പാട് സഹായിച്ചു, ധൈര്യം തന്നു കൂടെ നിന്നു. പിന്നെയും ഒരുപാട് കഴിഞ്ഞാണ് ശിവനോട് മനസ്സ് തുറന്നത്.

അമല മോളുടെ വരവാണ് മീനാക്ഷിയുടെ ജീവിതം മാറ്റി മറിച്ചത്. മീനുവിന് ജീവിതം തിരികെ കിട്ടിയത്, അവളെ വീണ്ടും സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചത് എല്ലാം അമലയായിരുന്നു.

“അച്ഛൻ എന്താണ് ആലോചിക്കുന്നത്.. ”

മീനുവിന്റെ ചോദ്യമാണ് അയാളെ ഉണർത്തിയത്.

“ഒന്നുമില്ല മീനു, കണ്ണൻ എത്തിയില്ലേ ”

“അവൻ അവിടെ ചേച്ചിമാരുടെ അരികിലുണ്ട് ”

“അമല മോൾ വിളിച്ചില്ലേ.. ”

“വിളിച്ചിരുന്നു അച്ഛാ അവിടെ ചടങ്ങു തുടങ്ങി ക്കാണും ”

അന്ന് പത്രത്തിൽ വാർത്ത കാണുന്നതിന് മുൻപേ തന്നെ അമലേച്ചി വിളിച്ചിരുന്നു. എന്നാലും ആ അക്ഷരങ്ങൾ കണ്ടപ്പോൾ സന്തോഷം തോന്നിയിരുന്നു.

“കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ശിവനന്ദന് ”

അമല തന്റെ ജീവിതത്തിലേക്ക് എത്തിയത് മീനാക്ഷി ഓർക്കുകയായിരുന്നു. സമനില തെറ്റി തുടങ്ങിയ തന്നെയും കണ്ണനെയുമായി അച്ഛൻ തിരിച്ചിങ്ങോട്ട് വന്നത് നന്ദേട്ടൻ തന്ന ധൈര്യത്തിലായിരുന്നു. അന്ന് അമലേച്ചിയെ ഷോപ്പിംഗ് മാളിൽ വെച്ച് കണ്ടപ്പോൾ പേടിയാണ് തോന്നിയത്. മനപൂർവ്വമാണ് അമലേച്ചി കണ്ണന്റെ വയസ്സ് ചോദിച്ചപ്പോൾ കള്ളം പറഞ്ഞത്. പേടിയായിരുന്നു അപ്പോഴും ചുറ്റിലും കാണുന്ന എന്തിനെയും ഏതിനെയും..

ഇടയ്ക്കിടെ താളം തെറ്റുന്ന മനസ്സുമായി കഴിഞ്ഞു കൂടിയ ഇരുണ്ട മുറിയിലേക്കാണ് അമല വെളിച്ചമായി തെളിഞ്ഞത്. പേടിയോടെയാണ് കണ്ടത്. ആ സ്നേഹമാണ് വെളിച്ചത്തിലേയ്ക്കു നോക്കാൻ പ്രേരിപ്പിച്ചത്. പിന്നെയും ഒരുപാട് സമയമെടുത്താണ് തലയുയർത്തി നടക്കാൻ ശീലിച്ചത്.

“മനുശങ്കർ നിന്നെ ക്രൂരമായി വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ ഓർമ്മകൾ ഓരോ തവണയും നിന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ഇപ്പോഴും ജയിക്കുന്നത് അയാളാണ്. മറക്കാൻ ഒരു പക്ഷെ കഴിഞ്ഞില്ലെങ്കിലും ആ വേദനയിൽ നിന്ന് മുക്തയാവാൻ കഴിഞ്ഞെങ്കിൽ മാത്രമേ അയാളിൽ നിന്ന് നിനക്ക് മോചനമുണ്ടാവൂ. മരിച്ചു മണ്ണടിഞ്ഞിട്ടും അയാളുടെ മുൻപിൽ നീ ഇപ്പോഴും തോറ്റു തന്നെയാണ് നിൽക്കുന്നത് ”

അമലയുടെ വാക്കുകൾ മീനാക്ഷി ഓർത്തു.

“അറിയാമായിരുന്നിട്ടും അതൊക്കെ ഉൾക്കൊള്ളാൻ എനിക്ക് ശിവേട്ടൻ വേണ്ടി വന്നു ”

അത് പറയുമ്പോൾ ജീവന്റെ പാതിയോടുള്ള പ്രണയം അമലയിൽ തെളിഞ്ഞു കണ്ടു.

ആ വാക്കുകളാണ് തന്നെ ‘സാന്ത്വനം ‘വരെ എത്തിച്ചത്. സമൂഹത്തിൽ നിരാംലബരായി പോവുന്നവർക്കായി ഒരിടം. ഒരുപാട് കടമ്പകൾ താണ്ടിയാണ് ഇവിടെ വരെ എത്തിയത്. എല്ലാത്തിനും താങ്ങായും തണലായും അമലേച്ചിയും ശിവേട്ടനും കൂടെയുണ്ട്.

“അമ്മേ ആ മെഷീനിനെന്തോ തകരാറുണ്ട്, ശോഭേച്ചിയും പറഞ്ഞു. ഞാൻ കിരണേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ”

കണ്ണന്റെ ശബ്ദമാണ് മീനാക്ഷിയെ തിരികെ എത്തിച്ചത്.

കണ്ണനെ കാണുമ്പോളുള്ള ആത്മസംതൃപ്തി മാത്രം മതി മുന്നോട്ടുള്ള ജീവിതത്തിന് ധൈര്യം നൽകാൻ. എല്ലാം അറിയിച്ചു തന്നെയാണ് അവനെ വളർത്തിയത്. ഒരിക്കൽ പോലും മനുശങ്കറിന്റെ രക്തത്തിന്റെ സ്വഭാവം അവൻ കാണിച്ചിട്ടില്ല. പ്രായത്തിലേറെ പക്വത കാണിക്കുന്ന കണ്ണനെ ഓർത്തു അഭിമാനിച്ചിട്ടേയുള്ളൂ.

“കിരണിനെ ഞാൻ വിളിച്ചു പറയാം കണ്ണാ ”

കിരൺ..ഏതൊരു സാഹചര്യത്തിലും വിശ്വാസമർപ്പിക്കാവുന്ന സുഹൃത്ത്. ശിവേട്ടനിലൂടെ ‘സാന്ത്വന’ത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായവൻ. എപ്പോഴൊക്കെയോ തന്നെ നോക്കുമ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം കണ്ടിരുന്നു. ഒരിക്കൽ അമലേച്ചി പറയുകയും ചെയ്തിരുന്നു. അങ്ങനെയൊരാൾ ജീവിതത്തിൽ വേണ്ടെന്ന തീരുമാനം ഉറച്ചതായിരുന്നു.

“ഈ ജീവിതത്തിൽ ഞാൻ തൃപ്തയാണ്. ഒരു വിവാഹജീവിതം വേണ്ടെന്ന് വെയ്ക്കുന്നത് പേടി കൊണ്ടല്ല. ഒരു പുരുഷന്റെ തണലില്ലാതെ സ്ത്രീയ്ക്ക് ജീവിക്കാമെന്ന് തെളിയിക്കാനുമല്ല. ഇതാണ് ഞാൻ ആഗ്രഹിക്കുന്ന ജീവിതം.ഇറ്റ്സ് ജസ്റ്റ്‌ ദാറ്റ്‌ ഐ ആം ഹാപ്പി വിത്ത്‌ ദി വേ മൈ ലൈഫ് ഗോസ് ”

മീനാക്ഷിയുടെ കണ്ണുകൾ വീണ്ടും ടീവിയിൽ എത്തി നിന്നു.

നിറഞ്ഞ സദസിനു മുൻപിൽ അവാർഡ് ഏറ്റു വാങ്ങുമ്പോൾ ശിവന്റെ കണ്ണുകൾ സദസ്സിലേക്കെത്തി. അവിടെ നെറ്റിയിൽ ചുവന്ന വട്ടപൊട്ടിട്ട് ചുണ്ടിൽ അവനായി മാത്രം കരുതിയ പുഞ്ചിരിയുമായി അവളുണ്ടായിരുന്നു. അമല…

അവളുടെ കൈയിൽ ആ പുസ്തകവും…

നിനയാതെ…

ആദ്യകോപ്പി അവളുടെ കൈകളിലേക്കായിരുന്നു. നിറകണ്ണുകളോടെയാണ് അമല അന്ന് അതേറ്റു വാങ്ങിയത്.

“അമ്മേ അച്ഛൻ എന്നെയാ നോക്കിയേ തുമ്പിയെ നോക്കിയില്ല ”

“അല്ലമ്മേ അച്ഛൻ നോക്കിയത് എന്നെയാ ഇതളിനെയല്ല ”

“അച്ഛൻ നോക്കിയത് അമ്മയെ ആണെന്ന് പിള്ളേരറിയണ്ട ”

അടുത്തിരുന്ന വേണി പതിയെ പറഞ്ഞപ്പോൾ ഇരട്ടകളായ തുമ്പിയ്ക്കും ഇതളിനുമപ്പുറം ഇരുന്ന ചിന്നുവും വേണിയ്ക്കരികെ ഇരുന്ന വിനുവും അമലയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

അമല പതിയെ പുസ്തകം തുറന്നു.

“അമ്മുവിന്… ”

പുസ്തകത്തിന്റെ കവർ പേജിലെ പെണ്ണിന്റെ മുഖത്തിന്‌ അമലയുമായി സാമ്യമുണ്ടായത് യാദൃച്ഛികമാവാം…

നിനയാതെ…

Click Here to read full parts of the novel

പെട്ടെന്ന് തീർത്തതല്ല… മനസ്സിലെ കഥ ഇത്രേയുള്ളൂ, ഇനിയും എഴുതിയാൽ വലിച്ചു നീട്ടലാവും….

വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി, സ്നേഹം 💕

സങ്കടം എഴുതി എനിക്കും മതിയായി 🤦😜 അടുത്തത് അവളറിയാതെയും പുനർജ്ജനിയും പോലെ സസ്പെൻസുകളും പൊടിക്ക് ഫാന്റസിയുമുള്ളൊരു കഥയാണ്.

“നാഗമാണിക്യം ”

വൈകാതെ വരാം, കൂടെയുണ്ടാവണം…

സ്നേഹത്തോടെ..

സൂര്യകാന്തി 💕

ഇഷ്ടമായാലും ഇല്ലെങ്കിലും എന്താവാണെങ്കിലും അഭിപ്രായം അറിയുവാൻ നല്ല ആഗ്രഹം ഉണ്ട്. വെബ്‌സൈറ്റിൽ കഥയുടെ താഴെ Leave reply എന്ന് എഴുതിയടത്ത് തന്നെ ആ രണ്ട് വരി കുറിക്കണേ പ്ലീസ്‌ 😍

4.4/5 - (67 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

10 thoughts on “നിനയാതെ – പാർട്ട്‌ 17 (അവസാനഭാഗം)”

  1. Oro partum nannai aswathichu.. vegam theernnu poi… nalloru story aayirunnu… iniyum new story expected.. oro partum wait cheyyathu vaikumairunnu.. super..

  2. Sreelakshmi Ajayan

    സൂപ്പർ ആയിട്ടുണ്ട്, ഒട്ടും വലിച്ചു നീട്ടാതെ, ഓരോ വരിയിലും കഥയുടെ ആത്മാവിനെ ചേർത്ത് വച്ച ആ കൈകൾക്ക് ഒരായിരം ആശംസകൾ, തീർന്നതിൽ സങ്കടമുണ്ട്, ഓരോ കഥ തീരുമ്പോഴും കഥാപാത്രങ്ങൾ മാറുമ്പോൾ, ഒരുപാട് നാൾ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ആരോ പിരിഞ്ഞു പോകുന്ന പോലെ ഒരു വേദനയാ, അവസാനം എല്ലാം നന്നായി അവസാനിച്ചതിന്റ സന്തോഷവും😍😍

  3. Nalla story aayirunnu….Oro divasavum vaayikkumbozhum aduthath ariyaanulla thidukkamaan eppozhum…ithu vaayikkumbol kanmunbil kaanunnathu pole aan thonnunnath…athrakkum manassukond aduth povunnu vaayikkumbozhellaam…iniyum ithupolulla story njnangal kaathirikkum

  4. വളരെ നല്ല കഥയായിരുന്നു. ഓരോ പാർട്ടുകളും വായിക്കുമ്പോഴും അതിലേക്കു മനസ്സ് ഇഴുകി ചേർന്നിരുന്നു. ഓരോ ഭാവങ്ങളും മുഖങ്ങളും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ ഒരു യഥാർത്ഥ ജീവിത കഥ പോലെ. ഒരുപാട് എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  5. Oro partum varan kathirunnu, theernnaapol vallatha nashtabodham, Peru pole thanne manasilottu kayariyathanu , eniyum ithupole jeevanulla kadhakal pratheekshikkunnu, oro character um athrayikku ishthamanu. Eniyum ithupole nalla story undavatte. Punarjaniyil thudnagiyathanu vayana enthoru speciality undu nigalude oru kadhayilum,. All the best…

  6. Entha parayendath ennu ariyunnilla., lifeil ithrayum aaswathichu njan onnum vayichittilla. Ella novelkalum onninu onnu super aayirunnu. oru cinema kanunnapole, allengil athilum appuram. gambheeramayitto. sneham mathram..

  7. Orupaad vaakkukalonnumiillaa parayan ith njan innu aanu vayikkunnath muzhuvan bhagangalum ottayiruppil irunnu vayichu theerthu valare nannayirunnu ..

  8. Sooryakanthiyod oru ishtamoke thonnunnund…oralk ingane pranayikamennu kanich thannond aakum… enthaayaalum ithupolulla kathakalumaayi iniyum varanam ❤️❤️👍👍👍🧡🧡🧡

  9. nalla writing aanu. Pranayam valare beautiful aayi ezhuthunnund. intensive aayi.. ath vaayikkana actually njan sooryakanthiyude novel okke vaayikkunnath. I admire intensive love & romance. Strong bonds…ipo angene ulla aalukal kuravanu.. in most of the relationships people are selfish about their emotions.. angene allathe ipo kadhakalile uloo.. nagamaanikyam okke vaayichapol othri happy aayi.. so thante ella kadhakalum thiranju pidich vaayikkunnu ipo. manasile pranaya sankalpangal mattoraalude ezhuthiloode kaanumbol othiri santhosham.. iniyum njangale polulla readersnu vendi ezhuthanam ketto. All the best sooryakanthi.

Leave a Reply

Don`t copy text!