Skip to content

തെന്നൽ – പാർട്ട് 14

thennal-aksharathalukal-novel

“ഇരിയ്ക്കൂ…”

അയാൾ തനിയ്ക്ക് മുൻപിലുള്ള ചില്ലുമേശയ്ക്ക് എതിർവശത്തുള്ള ഇരിപ്പിടത്തിലേയ്ക്ക് കൈനീട്ടി..

“താങ്ക് യൂ..”

തെന്നലിനെന്തുകൊണ്ടോ വല്ലാത്ത പരിഭ്രമം തോന്നി…

“ഞാൻ പറഞ്ഞ കാര്യം താൻ ആലോചിച്ചിരുന്നോ??”

“അതിനുള്ള മറുപടി ഞാനിന്നലെ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ…”

തെന്നൽ നീരസത്തോടെ മറുപടി നൽകി..

“ഊം… ഇന്ന് തന്നെ തെന്നൽ ജോയിൻ ചെയ്‌തോളൂ… തൽക്കാലം എന്റെ പേർസണൽ സെക്റട്ടറി പോസ്റ്റിലേയ്ക്കാണ് ഇയാളെ അപ്പോയിന്റ് ചെയ്തിരിയ്ക്കുന്നത്.. പിന്നീട് മാറ്റാം…”

തെന്നൽ മറുപടി പറയാതെ ചിന്തയിലാണ്ടു…

താൻ അപ്ലൈ ചെയ്ത പോസ്റ്റിൽ നിന്നും ഇത്തരമൊരു മാറ്റം??

അതെന്തിനായിരിയ്ക്കും??

കൈവെള്ളയിലിരുന്നു തന്ന ജോലിയെ നിരസിയ്ക്കാനും സ്വീകരിയ്ക്കാനും കഴിയാത്ത കഷ്ടതയോർത്ത് അവൾ സ്വയം പഴിച്ചു!!

സ്വന്തം സ്വാതന്ത്ര്യത്തെപ്പോലും സാഹചര്യത്തിന്റെ ക്രൂരതയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന ഭയാനകമായ അവസ്ഥ!!

“ഡോ… താനൊന്നും പറഞ്ഞില്ല…”

എന്ത് പറയണം?? സ്വീകരിച്ചില്ലെങ്കിൽ അത് കൂടുതൽ അപകടം ചെയ്യും!! വരുന്നിടത്തു വച്ച് കാണാമെന്നവൾ ഉറച്ചു..

“എനിയ്ക്ക് ഓക്കെ ആണ്…”

“ഗുഡ് ഡിസിഷൻ…”

അയാളുടെ ചുണ്ടുകളിൽ നേർത്ത ചിരി വിടർന്നു…

അന്ന് തന്നെ ജോയിൻ ചെയ്‌തു..
അവിടെയുള്ളവരെല്ലാം നല്ല ആളുകളാണ്.. തെന്നലിന് സന്തോഷം തോന്നി..

കൂടെക്കൂടെ രാഹുലിന്റെ കാബിനിൽ ചെല്ലണമെന്നതു മാത്രം അല്പം അരോചകമായി തോന്നി..

എല്ലാം ജോലിയുടെ ഭാഗമാണെന്നോർത്ത് തികട്ടി വന്ന ദേഷ്യത്തെ അവൾ വിഴുങ്ങിക്കളയും.

മനസ്സിലെ സങ്കടങ്ങളെ ജോലിത്തിരക്കിൽ ബലികഴിയ്ക്കുമ്പോഴും ഒരു മുഖം മാത്രം ഉള്ളിൽ ശോഭയുടെ ഉദിച്ചു വരും…

നേഹ മോൾ!!

നിറകണ്ണുകളോടെ മാത്രമേ ഓർക്കാൻ കഴിയൂ ആ കാര്യം…

അവളുടെ സ്വപ്നങ്ങളുറങ്ങുന്ന കരിമിഴികളും കുഞ്ഞു നുണക്കുഴികളും എന്നും തന്റെ സ്വപ്നങ്ങളെ വേട്ടയാടാറുണ്ട്…

ഒരിയ്ക്കലും അകന്നു പോവില്ലെന്നു കുഞ്ഞിക്കൈകളിലടിച്ചു സത്യം ചെയ്തിട്ട്?? ഛെ!!

“തെന്നലിനെ രാഹുൽ സർ അന്വേഷിയ്ക്കുന്നുണ്ട്..”

കടന്നു വന്ന ശബ്ദം ചിന്തകളെ തട്ടിയകറ്റിയപ്പോൾ അവൾ ഫയലുകൾ അടുക്കിപ്പിടിച്ചു അയാളുടെ കാബിനിലേയ്ക്ക് ചെന്നു..

“വീ ഹാവ് ആൻ ഇമ്പോർട്ടന്റ് മീറ്റിങ് ടുഡേ..”

തെന്നൽ വെറുതെ തലയാട്ടുക മാത്രം ചെയ്തു..

“കൃത്യം പതിനൊന്നു മണിയ്ക്ക് തന്നെ അറ്റൻഡ് ചെയ്യണം…
വളരെ ഫേമസ് ആയിട്ടുള്ള മൂന്ന് കമ്പനികളുമായുള്ള കോൺട്രാക്റ്റിനെക്കുറിച്ചുള്ള ഡിസ്കഷൻ ആണ്…

നമ്മൾ സംസാരിച്ചു ഓക്കേ ആക്കിയിട്ടു വേണം ബോസിന് സൈൻ ചെയ്യാൻ..”

അയാൾ വാക്കുകളിൽ ഗൗരവം കലർത്തി..

“ഇപ്പോത്തന്നെ നമുക്കിറങ്ങാം..”

“എവിടെ വച്ചാ മീറ്റിങ്??”

“അങ്ങോട്ടല്ലേ പോവുന്നെ?? എത്തിയിട്ട് കണ്ടാൽപ്പോരെ??”

അയാൾ സീറ്റിൽ നിന്നും എഴുന്നേറ്റു നടന്നപ്പോൾ പ്രധാനപ്പെട്ട ഫയലുകളടങ്ങിയ ബാഗുമായി തെന്നൽ പിറകെ നടന്നു…

ഏകദേശം അര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം സിറ്റിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിനു മുൻപിൽ കാർ നിന്നു…

നിവിനോടൊപ്പം മുൻപൊരിയ്ക്കൽ ഇവിടെ വന്നിട്ടുണ്ടെന്ന് അവളോർത്തു…

നേഹമോൾക്ക് ഏറ്റവും ഇഷ്ടമുള്ള സ്പോട്ട് ആണിത്!!

റിസപ്‌ഷനിൽ നിന്നും താക്കോൽ വാങ്ങി മുറിയിലേയ്ക്ക് നടക്കുമ്പോൾ തെന്നലിന് നേരിയ ഭയം തോന്നി…

“സർ അത്രയ്ക്ക് ഇമ്പോർട്ടന്റ് മീറ്റിംഗ് ആണോ? ഇവിടെയൊക്കെ??”

“അതെ… പെട്ടെന്ന് വാ.. വീ ആർ ഓൾറെഡി ലേറ്റ്..”

അയാൾ നടത്തത്തിന് വേഗത കൂട്ടി..

ലിഫ്റ്റിൽ കയറി ഏറ്റവും മുകളിലത്തെ നിലയിലേയ്ക്ക് വിരലമർത്തി അയാൾ ഫോൺ സംഭാഷണത്തിൽ മുഴുകി…

അതിമനോഹരമായി സജ്ജീകരിച്ച എ സി മുറി തുറന്നു രാഹുൽ ഉള്ളിൽ പ്രവേശിച്ചപ്പോൾ മടിയോടെയാണെങ്കിലും തെന്നൽ അയാളെ അനുഗമിച്ചു..

“എന്താടോ തന്റെ മുഖത്തൊരു ടെൻഷൻ?? ഈസ് ദേർ എനി പ്രോബ്ലം??”

“നോ… നത്തിങ്…”

തെന്നൽ ജനൽ വിരി നീക്കി പുറത്തേയ്ക്ക് ദൃഷ്ടി തിരിച്ചു…

പുറത്തു നീല നിറത്തിലുള്ള മനോഹരമായ സ്വിമ്മിങ് പൂൾ… അരികിൽ ഭംഗിയുള്ള ചെറിയ മേശകളും അതിനൊത്ത കസേരകളും… ഇടയ്ക്കിടെ വലിപ്പം കുറഞ്ഞ ചെറിയ ചെടികളുടെ കൂട്ടവും…

ഇത്തരം കാഴ്ചകൾ തനിയ്ക്ക് പണ്ടു തൊട്ടേ ഒരുതരം ലഹരിയാണ്… എത്രനേരം നോക്കി നിന്നാലാണ് മതിവരുന്നത്??

“തെന്നൽ ഇവിടെ റെസ്റ്റ്‌ എടുത്തോളൂ… ഞാനങ്ങോട്ട് ചെല്ലട്ടെ… ”

അയാൾ നനഞ്ഞ മുഖം തുടയ്ക്കുന്നതിനിടയിൽ പറഞ്ഞു…

“ഞാൻ വരേണ്ട കാര്യമില്ലേ??”

“വിളിയ്ക്കാം…”

അയാൾ വാതിൽ തുറന്നടച്ചു…

അവൾ വെളുത്ത പഞ്ഞി മെത്തയിൽ ചാഞ്ഞിരുന്നു വീണ്ടും ചില്ല് ജാലകത്തിനപ്പുറത്തെ കാഴ്ചകളിലേക്ക് നോട്ടമയച്ചു…

രാഹുൽ അരികിൽ നിന്നും മാറുമ്പോൾ മനസ്സിനെ പുണരുന്നൊരു സമാധാനമുണ്ട്!!

അൽപ സമയം കഴിഞ്ഞപ്പോൾ പിറകിൽ വീണ്ടും വാതിൽ തുറന്നടയുന്ന ശബ്ദം!!

തിരിഞ്ഞപ്പോൾ ഒട്ടും പരിചയമില്ലാത്ത രണ്ടുപേർ!!

“ആരാ??”

തെന്നൽ കിടക്കയിൽ നിന്നെണീറ്റു…

ആർത്തിയോടെ ശരീരത്തെ ചൂഴ്ന്നെടുക്കുന്ന കണ്ണുകൾ അവളെ ഭയത്തിന്റെ ഉൾക്കാടുകളിലേയ്ക്ക് നയിച്ചു…

“നിങ്ങളൊക്കെ ആരാ?? എന്താ വേണ്ടത്??”

തെന്നൽ കരച്ചിലിന്റെ വക്കിലെത്തി..

“അത് നിന്റെ സാറിനോട് ചോദിച്ചാൽ മതി… അയാൾക്കാണ് ഞങ്ങൾ ഒപ്പിട്ടു കൊടുത്തത്… ഒന്നും രണ്ടുമല്ല അൻപത് കോടിയുടെ പ്രോജക്റ്റ്!!”

തെന്നൽ വെള്ളിടി വെട്ടിയത് പോലെ നിന്ന് പോയി!!

“എന്തായാലും പണം മുടക്കിയത് വെറുതെയായില്ലല്ലോ…”

അതിലൊരാൾ തെന്നലിനെ നോക്കി വഷള ചിരി ചിരിച്ചു…

അയാളുടെ ഔദാര്യം സ്വീകരിയ്ക്കാൻ തോന്നിയ നിമിഷത്തെ തെന്നൽ മനസ്സാ ശപിച്ചു…

ഓർക്കേണ്ടതായിരുന്നു!! എത്ര കിട്ടിയാലും പഠിയ്ക്കാത്ത വിഷ ജന്മങ്ങളുണ്ടാവുമെന്ന സത്യം ഉൾക്കൊള്ളേണ്ടതായിരുന്നു!!

തെന്നലിന് ശരീരമാകെ തളരുന്നത് പോലെ തോന്നി…

കണ്ണിൽ ഇരുട്ട് കയറുന്നുണ്ടോ??

അവൾ വീഴാതിരിയ്ക്കാൻ സോഫയിൽ മുറുകെ പിടിച്ചു…

അതിലൊരാൾ മറ്റെയാളോട് ശബ്ദം താഴ്ത്തി എന്തോ പറഞ്ഞു മുറി വിട്ടിറങ്ങി…

കൊട്ടിയടയ്ക്കപ്പെട്ട വാതിൽ തുറക്കാൻ തെന്നൽ വിഫല ശ്രമം നടത്തി നോക്കി..

ദേഷ്യത്തോടെ അയാൾ അവളെ ചുമരിലേയ്ക്ക് പിടിച്ചു തള്ളി…

നെറ്റിയിൽ നിന്നും ചോരത്തുള്ളികൾ പൊടിഞ്ഞു…

രാഹുൽ തന്നെ ശരിയ്ക്കും പെടുത്തിക്കളഞ്ഞിരിയ്ക്കുന്നു!!
വാതിൽ പുറത്തു നിന്നും ലോക് ചെയ്തതാണ്…

കണ്ണീർ ഭയത്തിന്റെ അവസാന അതിർത്തിയും ഭേദിച്ച് സങ്കടത്തിന്റെ നൂൽപ്പാലത്തിലേയ്ക്ക് കാലെടുത്തു വച്ചു..

“സാർ… ഞാനത്തരക്കാരിയല്ല… അയാളെന്നെ ചതിച്ചതാണ്… ദയവ് ചെയ്ത് എന്നെ ഒന്നും ചെയ്യരുത്…”

കരച്ചിലിനിടയിൽ അവളെങ്ങിനെയോ പറഞ്ഞൊപ്പിച്ചു..

“ഞങ്ങൾക്ക് വേണ്ടതും അത്തരക്കാരികളെ അല്ല… നിന്റെ ഫോട്ടോ കണ്ടു ബോധ്യപ്പെട്ടതുകൊണ്ടാണ് അത്ര വലിയ എമൗണ്ട് ഞങ്ങൾ മറുത്തു ചിന്തിയ്ക്കാതെ അനുവദിച്ചു കൊടുത്തത്…”

“സാർ പ്ലീസ്…”

“ബിസിനസ്സിൽ ഇതൊക്കെ സാധാരണമാണ്… പതിയെ നിനക്കിതൊക്കെ ശീലമായിക്കോളും…”

“എന്നെ പോകാൻ അനുവദിയ്ക്കണം…”

തെന്നൽ വീണ്ടും യാചിച്ചു…

തെന്നലിന്റെ കരച്ചിൽ അയാളെ രോക്ഷം കൊള്ളിച്ചു..

അയാളുടെ മുഖത്തെ ചിരി പതിയെ ദേഷ്യത്തിന് വഴി മാറി…

തറയിൽ നിന്നും തെന്നലിനെ പിടിച്ചെഴുന്നേല്പിയ്ക്കുമ്പോഴേയ്ക്കും അവളുടെ കരച്ചിൽ ശബ്ദമുയർന്നിരുന്നു…

കുതറി മാറാൻ ശ്രമിച്ച തെന്നലിന്റെ കവിളിൽ അയാൾ ശക്തിയായി അടിച്ചു…

നിലത്തു വീണ് അവൾ വീണ്ടും മുറിയുടെ കോണിലേയ്ക്കൊതുങ്ങി..

“അപ്പൊ നിനക്ക് സഹകരിയ്ക്കാൻ ഭാവമില്ല അല്ലെ?? ശരി…”

അയാൾ ദേഷ്യത്തോടെ ഫോണെടുത്തു ആരെയോ വിളിച്ചു…

ഉടനെ തന്നെ കയ്യിലൊരു കുപ്പിയുമായി രണ്ടു ചെറുപ്പക്കാരെത്തി…

ബലം പ്രയോഗിച്ചു കൈപ്പുള്ള ദ്രാവകം തെന്നലിന്റെ വായിലൊഴിച്ചു അവർ മുറി വിട്ടു പോയി…

തെന്നലിന് ദേഹമാകെ കുഴയുന്നത് പോലെ തോന്നി!! കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത ക്ഷീണം ശരീരത്തെ കീഴടക്കി…

അയാളുടെ അട്ടഹാസം കാതിൽ മുഴക്കത്തോടെ പതിച്ചു…

അയാൾ ചേർത്ത് പിടിയ്ക്കുന്നതും എവിടെയോ കിടത്തുന്നതും അബോധാവസ്ഥയിലും അവളറിഞ്ഞു…

പ്രതികരണ ശേഷി ശരീരത്തെ വിട്ടകന്നിരിയ്ക്കുന്നു!!

ഭയന്നിരുന്നത് ഉടൻ സംഭവിയ്ക്കും!!
ഒട്ടും ദയവില്ലാത്ത ചെന്നായ്ക്കളുടെ കൈകളാൽ താൻ പിച്ചിചീന്തപ്പെടും!!

പൊടുന്നനെ വാതിൽ ശക്തിയായി തുറക്കുന്ന ശബ്ദം കേട്ടു!!

ഒപ്പം തന്നെ കീഴടക്കാൻ ആർത്തിയോടെ അരികിലെത്തിയ ചെകുത്താന്റെ അലർച്ചയും!!

അയാളെ ആരോ ശക്തിയായി പ്രഹരിയ്ക്കുന്നുണ്ടെന്നു വ്യക്തം!!

“നിന്റെ വീട്ടിൽ ഇവളുടെ പ്രായത്തിലൊരു മോളില്ലെടാ?? അത്രയ്ക്ക് അടക്കി വയ്ക്കാൻ കെൽപ്പില്ലെങ്കിൽ അവളെയും കൊണ്ടിങ്ങ് ഇറങ്ങ് … നാളെയും ഈ മുറി ഇവിടെത്തന്നെ കാണും!!”

പരിചയമുള്ള ശബ്ദം!!

നിവിൻ???

നിവിനെങ്ങനെ ഇവിടെ??

അയാളുടെ കരച്ചിലും യാചനയും പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്നുണ്ട്..

ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദവും തുടർന്നും തൊഴിയ്ക്കുന്ന ശബ്ദവും തെന്നൽ അർധ ബോധാവസ്ഥയിൽ കേട്ടു..

നിവിൻ പതിയെ തെന്നലിനെ കോരിയെടുത്തു താഴോട്ടിറങ്ങി… തെന്നലിനെ ബാക് സീറ്റിൽ കിടത്തി നിവിൻ കാർ സ്റ്റാർട്ട് ചെയ്തു…

അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…

നിവിന് ഭ്രാന്ത് പിടിച്ചു!! അവനെക്കൂടി കാണാനുണ്ട്!!

മിയ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ??

എത്ര ശ്രമിച്ചിട്ടും ക്രോധം കെട്ടടങ്ങിയില്ല!!

നിവിൻ ഫോണെടുത്തു മിയയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…

“ഹലോ സാർ…”

“മിയ…ഹാഫ് ഡേ ലീവെടുത്തു ഇപ്പോത്തന്നെ ഫ്ലാറ്റിലേക്ക് ചെന്നോളൂ… തെന്നൽ ഈസ് നോട്ട് വെൽ… എന്തെങ്കിലും ഇമ്പോർട്ടന്റ് വർക്ക് ഉണ്ടെങ്കിൽ അത് എന്റെ ടേബിളിൽ കൊണ്ട് വച്ചാൽ മതി…”

ഫോൺ കട്ട് ചെയ്ത് നിവിൻ കാറിന്റെ വേഗത കൂട്ടി…

മിയയുടെ ഫ്‌ളാറ്റിലെത്തിയപ്പോഴേയ്ക്കും അവൾ വാതിൽപ്പടിയിൽ കാത്തു നിൽപ്പുണ്ടായിരുന്നു…

തെന്നലിനെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തി നിവിൻ എന്തൊക്കെയോ ചിലത് മിയയ്ക്ക് കൈമാറി..

“തെന്നൽ ഓക്കേ ആയിട്ട് മിയ ഓഫീസിലേക്ക് വന്നാൽ മതി… മനസ്സിലായില്ലേ?? ഏതോ മയക്കുമരുന്ന് ഹെവി ഡോസ് ഉള്ളിൽ ചെന്നിട്ടുണ്ട്… അവളുണർന്നാൽ ഈ മെഡിസിൻസ് കൊടുത്തോളൂ…”

“ഓക്കേ സർ..”

“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി… ”

“സർ…”

നിവിൻ വേഗത്തിൽ അവിടെ നിന്നും യാത്രയായി…

മിയ പതിയെ തെന്നലിന്റെ അരികിലിരുന്നു വേദനയോടെ നെറ്റിയിൽ തലോടി….

(തുടരും….)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

[predictions എല്ലാം പോരട്ടെ😁 എന്തെങ്കിലും പോരായ്മ തോന്നിയോ?? സംശയമെല്ലാം അടുത്ത പാർട്ടിൽ പറഞ്ഞു തരാം ട്ടോ… confusion മുഴുവൻ next part ൽ തീർക്കാം…
nb: രാഹുലും നിവിനും ഒരു company യിൽ അല്ല..😀]

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “തെന്നൽ – പാർട്ട് 14”

  1. Predeekshichathilum nannayirunnu nivinte entry… Miya nivinte staff ayirunno?? Enthayalum nannayirunnu.. waiting for next part….

Leave a Reply

Don`t copy text!