Skip to content

സ്വാതി കെ എസ്

Punarjani novel

പുനർജ്ജനി – 11 (അവസാന ഭാഗം)

“ഡാ….” അപ്രതീക്ഷിതമായി പിറകിൽ നിന്നുമുയർന്ന ശബ്ദം എല്ലാവരുടെയും ശ്രദ്ധയെ അപഹരിച്ചു… കുതറി മാറാനും അവരുടെ പിടിയിൽ നിന്നും സ്വതന്ത്രനാവാനും അത്രയും സമയം എനിയ്ക്ക് ധാരാളമായിരുന്നു.. എനിയ്ക്ക് നേരെ ഉയർന്നു വന്ന ക്ലോറോഫോം പുരട്ടിയ കർച്ചീഫ്… Read More »പുനർജ്ജനി – 11 (അവസാന ഭാഗം)

Punarjani novel

പുനർജ്ജനി – 10

അയാൾക്ക് പിറകെ മനസ്സില്ലാ മനസ്സോടെ ആമിയും ഒരു മുറിയ്ക്കുള്ളിലേയ്ക്ക് കയറിപ്പോയി… പിറകിൽ നിന്നും ഞാനൊരുപാടു തവണ വിളിച്ചെങ്കിലും അവൾ കേട്ട ഭാവം പോലും നടിച്ചില്ല… ഏറെ പാടുപെട്ടു ചന്ദനം അരയ്ക്കാൻ കൊണ്ട് വച്ചിരുന്ന കല്ലെടുത്തു… Read More »പുനർജ്ജനി – 10

Punarjani novel

പുനർജ്ജനി – 9

ഓർമകളിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ മുഴുവനായും വിയർപ്പിൽ കുളിച്ചിരുന്നു.. യാഥാർഥ്യമെന്തെന്നു തിരിച്ചറിയാൻ അൽപ സമയം വേണ്ടി വന്നു… ആമിയുടെ മുഖം മാത്രമാണ് മനസ്സിൽ… പിന്നീടവൾക്ക് എന്താവും സംഭവിച്ചത്?? ഉണ്ണ്യേട്ടൻ തന്നെയായിരിയ്ക്കോ അവളുടെയും ഘാതകൻ?? അയാളല്ലാതെ അവൾക്ക്… Read More »പുനർജ്ജനി – 9

Punarjani novel

പുനർജ്ജനി – 8

എന്നും വരുന്ന സമയം കടന്നു പോയിട്ടും ആമി വന്നില്ല… അൽപനേരം കൂടി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.. അവൾക്കെന്തോ ആപത്തു സംഭവിച്ചിട്ടുണ്ടെന്നു ഉള്ളിലിരുന്നാരോ പറയുന്നതുപോലെ തോന്നി!! ശബ്ദമുണ്ടാക്കാതെ ഞാൻ മുറിവിട്ടിറങ്ങി… പിൻവശത്തെ ചാരി വച്ചിരുന്ന വാതിൽപ്പാളി… Read More »പുനർജ്ജനി – 8

Punarjani novel

പുനർജ്ജനി – 7

നിലം തൊട്ടിഴയുന്ന പാവാട ഇടതു കൈ കൊണ്ട് മുൻവശത്തേയ്ക്ക് കൂട്ടിപ്പിടിച്ച് മറു കയ്യിൽ ചെറിയൊരു റാന്തൽ വിളക്കുമായി അവൾ കോണിപ്പടിയിറങ്ങി… വിളക്കിന്റെ തിരി ശ്രദ്ധയോടെ താഴ്ത്തി മുറിയിലെ മേശപ്പുറത്തു വച്ച് അവളെന്റെ നേർക്ക് നടന്നടുത്തപ്പോൾ… Read More »പുനർജ്ജനി – 7

Punarjani novel

പുനർജ്ജനി – 6

വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ചെറുപ്പക്കാരൻ അറയ്ക്കുള്ളിലെ കട്ടിലിരുന്നു തന്നെ തുറിച്ചു നോക്കുന്നു!! കഴുത്തിനൊപ്പം നീണ്ടു കിടക്കുന്ന ചുരുണ്ട തലമുടി അലസമായി മുഖത്തേയ്ക്ക് പാറി വീണു കിടക്കുന്നുണ്ട് … ശ്വാസമെടുക്കാൻ പോലും വല്ലാത്ത പ്രയാസം… Read More »പുനർജ്ജനി – 6

Punarjani novel

പുനർജ്ജനി – 5

പാലപ്പൂവിന്റെ ഗന്ധം പേറിയെത്തിയ തണുത്ത കാറ്റ് വൃക്ഷത്തലപ്പുകളിൽ തലോടി കടന്നു പോയി… നടപ്പാതയ്ക്കിരുവശവും തലയുയർത്തി നിന്നിരുന്ന കൂറ്റൻ മരങ്ങളിലൊന്നിൽ നിന്നും വിരഹിണിയായ രാപ്പക്ഷിയുടെ ശോക ഗാനം പ്രതിധ്വനിച്ചു കേട്ടു… സമയം തേരട്ടയുടെ കാലുകളോടെ ഇഴഞ്ഞു… Read More »പുനർജ്ജനി – 5

Punarjani novel

പുനർജ്ജനി – 4

നിറയെ കാട്ടുവള്ളികൾ പടർന്നു നിൽക്കുന്ന ഭാഗത്തേയ്ക്ക് അവളെന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു… ചുവന്ന ചെമ്പട്ടണിഞ്ഞ ചെറിയ ദേവീ വിഗ്രഹത്തിനു മുൻപിൽ ഞങ്ങളുടെ നടത്തം അവസാനിച്ചു… ഒരു പഴയ കാവിനെ അനുസ്മരിപ്പിച്ചു ആ സ്ഥലം…… Read More »പുനർജ്ജനി – 4

Punarjani novel

പുനർജ്ജനി – 3

“ആദീ…” അവളുടെ വിറയാർന്ന ശബ്ദം കാതുകളിൽ പതിച്ചപ്പോൾ ഞാൻ തിരിഞ്ഞു.. ഞാൻ നിന്നിരുന്ന പടവിന്റെ ഒന്ന് രണ്ടു പടവുകൾക്കപ്പുറമായിരുന്നു അവൾ നിന്നിരുന്നത്… എന്നും കാണുന്ന തെളിച്ചം അവളുടെ മുഖത്തില്ലെന്നു തോന്നി… കാതുകൾക്കിരുവശത്തു നിന്നും ചെറിയ… Read More »പുനർജ്ജനി – 3

Punarjani novel

പുനർജ്ജനി – 2

“എന്നോട് ദേഷ്യാണോ ഇപ്പോഴും?” ശബ്ദത്തിൽ കഴിവതും സൗമ്യത വരുത്താൻ ഞാൻ ശ്രമിച്ചു… ”എന്തിന്?? “ പ്രതീക്ഷിച്ചതുപോലെ അവളുടെ ശബ്ദത്തിൽ ദേഷ്യത്തിന്റെ അംശമില്ലെന്നു തോന്നി… “അന്ന് അങ്ങനെയൊക്കെ പറഞ്ഞതിൽ ഞാൻ മാപ്പു ചോദിയ്ക്കുന്നു… ജീവിതത്തിലാദ്യമായി കണ്ടു… Read More »പുനർജ്ജനി – 2

Punarjani novel

പുനർജ്ജനി – 1

“നീ കരയണ്ട കുട്ട്യേ… നിന്റെ കണ്ണീരു വീണാൽ നെഞ്ച് പൊള്ളാൻ മാത്രം ഹൃദയവിശാലതയൊന്നൂല്ല ഇവന്.. തനി അസുരനാണ്.. കാട്ടാളൻ..” ഉമ്മറപ്പടിയോട് ചേർന്ന് നിൽക്കുന്ന വലിയ തൂണിനെ ഇടതു കയ്യാൽ ചുറ്റിപ്പിടിച്ചു തേങ്ങുന്ന അമ്മുവിനെ നോക്കി… Read More »പുനർജ്ജനി – 1

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 23 (അവസാന ഭാഗം)

“ഇതിനു മാത്രം ചിരിയ്ക്കാൻ എന്തിരിയ്ക്കുന്നു??” സച്ചുവിന്റെ ക്ഷമ നശിച്ചു…. “ഏയ്… ഞാൻ അവന്റെ ചില തമാശകൾ ഓർത്തു പോയി…” “എന്തു തമാശ???” “അതവിടെ നിൽക്കട്ടെ… നിനക്കെന്തിനാ ഇപ്പൊ ഇതൊക്കെ അറിഞ്ഞിട്ട്?? അത്രയും ഇരിക്കപ്പൊറുതി തരാത്ത… Read More »ഗന്ധർവ്വൻ – ഭാഗം 23 (അവസാന ഭാഗം)

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 22

ഈശ്വരാ….!!! കണ്ണുകളെ വിശ്വസിയ്ക്കാമോ??? ഈ പേന…!! ഇതെങ്ങിനെ മനുവിന്റെ പോക്കറ്റിൽ വന്നു?? ഗസൽ സമ്മാനിച്ചതാവുമോ??? ഇനിയൊരുപക്ഷെ മനുവാണോ യഥാർത്ഥ ഗന്ധർവ്വൻ??? അപ്പോപ്പിന്നെ ഗസൽ…. അയാളാരാവും??? എല്ലാ ചോദ്യങ്ങളുമൊടുങ്ങിയെന്നു ആശ്വസിച്ചിടത്തു നിന്നും വീണ്ടുമൊരു മനസ്സമാധാനക്കേട് ഉടലെടുക്കുകയാണോ???… Read More »ഗന്ധർവ്വൻ – ഭാഗം 22

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 21

വാഹനം നിശ്ചലമാവുന്നത് വരെ തമ്മിലൊന്നും സംസാരിയ്ക്കാനില്ലാത്ത അപരിചിതരെപ്പോലെ നിശ്ശബ്ദതയിൽ മുഴുകി… എന്തൊക്കെയോ ചിന്തകൾ ഉള്ളിൽ കെട്ടുപിണഞ്ഞു.. സമയം ധൃതിയിൽ കടന്നു പോയി… മുൻപൊരിയ്ക്കലും കണ്ടിട്ടില്ലാത്ത ഏതോ വീടിനു മുൻപിലാണ് എത്തിച്ചേർന്നത്… ആശങ്കയോടെ ഗസലിനെ അനുഗമിയ്ക്കുമ്പോൾ… Read More »ഗന്ധർവ്വൻ – ഭാഗം 21

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 20

ഓരോ പേജിലും വളരെ കുറഞ്ഞ ആത്മഗതങ്ങളായി ഡയറി ചുരുങ്ങി നിൽക്കുന്നു… ദിവസേന ഡയറിയെഴുതുന്ന സ്വഭാവക്കാരനല്ല അയാൾ… പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രം വളരെ ചുരുക്കിയ കവിത പോലെ ഒതുക്കിയെഴുതിയ ഡയറി… അവസാന പേജുകളിലേയ്ക്ക് സാക്ഷ ജിജ്ഞാസയോടെ… Read More »ഗന്ധർവ്വൻ – ഭാഗം 20

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 19

ഓർമകളുടെ കുത്തൊഴുക്കിൽപ്പെട്ടു നേരിയ ഭയം അരിച്ചെത്തി… വിവാഹത്തലേ നാൾ തന്നെ പകയോടെ കൊല്ലാൻ ശ്രമിച്ച സ്ത്രീ കുനിഞ്ഞ ശിരസ്സോടെ ഉമ്മറ തിണ്ണയിലിരിയ്ക്കുന്നു…!! “ഇവളെ മനസ്സിലായോ നിനക്ക്??” മനുവിന്റെ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ അവളിൽ നിന്നും… Read More »ഗന്ധർവ്വൻ – ഭാഗം 19

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 18

ഓടിവന്നവരാരോ അക്രമകാരിയെ പിടിച്ചു മാറ്റിയപ്പോഴേയ്ക്കും മനു സച്ചുവിനരികിലെത്തിയിരുന്നു.. എത്ര വിളിച്ചിട്ടും അവൾ കണ്ണ് തുറക്കാതിരുന്നത് എല്ലാവരെയും ഭീതിയിലാഴ്ത്തി… ഞൊടിയിടയ്ക്കുള്ളിൽ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുമ്പോൾ ആരൊക്കെയോ ചേർന്ന് ആ സ്ത്രീയെ വളഞ്ഞിരുന്നു.. സമയം കൊഴിഞ്ഞു… Read More »ഗന്ധർവ്വൻ – ഭാഗം 18

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 17

ഓടിച്ചെന്നു ജനലിനപ്പുറത്തേയ്ക്ക് ദൃഷ്ടിയയച്ചെങ്കിലും നിരാശയായിരുന്നു ഫലം… ഭയം കൊടുമ്പിരി കൊണ്ടു… അയാൾ….!! അയാൾ തന്റെ പിറകെ തന്നെയുണ്ട്..!! പിന്നെ എന്തിനാവും അന്ന് തന്നെ കൊല്ലാതെ വിട്ടത്?? ആരാവും തന്നെ രക്ഷിച്ചത്?? ഇതിനിടയിൽ വന്നിരുന്നെന്നു താൻ… Read More »ഗന്ധർവ്വൻ – ഭാഗം 17

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 16

തണുപ്പുള്ള ജലം മുഖത്തു വീണപ്പോഴാണ് കണ്ണ് തുറന്നത്… അരികിലിരുന്നാരോ തന്റെ പേര് വിളിയ്ക്കുന്നുണ്ട്… കണ്ണുകൾ ശ്രമപ്പെട്ടു വലിച്ചു തുറന്നു.. മുൻപിൽ കത്തിയുമായി ഭീകര രൂപം….!! അലർച്ചയോടെ എഴുന്നേറ്റു മുറിയുടെ കോണിലേയ്ക്ക് ഒതുങ്ങി ചേർന്നു… “സച്ചൂ….… Read More »ഗന്ധർവ്വൻ – ഭാഗം 16

gandharvan novel aksharathalukal

ഗന്ധർവ്വൻ – ഭാഗം 15

താലി കഴുത്തിൽ വീഴുന്നതിനു മുൻപേ സാക്ഷയുടെ കൈകൾ അയാളുടെ കൈകൾക്ക് മീതെ അമർന്നു… “എന്ത് പറ്റി??” അമ്പരപ്പോടെയുള്ള ചോദ്യമവസാനിയ്ക്കുന്നതിനു മുൻപേ അവൾ പിടഞ്ഞെഴുന്നേറ്റിരുന്നു.. “നിങ്ങൾ…. നിങ്ങൾ മുസ്ലിമാണെന്നല്ലേ പറഞ്ഞത്??” അവിശ്വസനീയമായ ചോദ്യം…!! “അത്… എഡോ…… Read More »ഗന്ധർവ്വൻ – ഭാഗം 15

Don`t copy text!