Skip to content

ഗന്ധർവ്വൻ – ഭാഗം 23 (അവസാന ഭാഗം)

gandharvan novel aksharathalukal

“ഇതിനു മാത്രം ചിരിയ്ക്കാൻ എന്തിരിയ്ക്കുന്നു??”

സച്ചുവിന്റെ ക്ഷമ നശിച്ചു….

“ഏയ്… ഞാൻ അവന്റെ ചില തമാശകൾ ഓർത്തു പോയി…”

“എന്തു തമാശ???”

“അതവിടെ നിൽക്കട്ടെ… നിനക്കെന്തിനാ ഇപ്പൊ ഇതൊക്കെ അറിഞ്ഞിട്ട്?? അത്രയും ഇരിക്കപ്പൊറുതി തരാത്ത എന്തു കാര്യമാണാവോ    ഇവനെ സംബന്ധിച്ചു കേട്ടറിഞ്ഞു വച്ചത്??”

“ഇന്നലെ ഇയാളെ വഴിയിൽ വച്ചു കണ്ടിരുന്നു… കുറച്ചു പുസ്തകങ്ങൾ ഏൽപ്പിച്ചു മനുവിന് തന്നേക്കാൻ പറഞ്ഞു…  ആൽബത്തിൽ കണ്ടപ്പോൾ ആരാണെന്നറിയാൻ ഒരു ചെറിയ ആകാംഷ…”

പൊടുന്നനെ നാവിൽ വന്ന കള്ളം !!

“എന്നിട്ട് ആ പുസ്തകങ്ങളെവിടെ??”

“എന്റെ കയ്യിലുണ്ട്… വായിച്ചിട്ട് തരാമെന്നു കരുതി എടുത്തു വച്ചെന്നെയുള്ളൂ…”

“അവനെന്റെ കൊളീഗ് ആണ്.. ആയിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി… “

അതെന്താണെന്നുള്ള ഭാവത്തിൽ സച്ചു പുരികം ചുളിച്ചു….

” ഈ ആഴ്ച ട്രാൻസ്ഫർ ശരിയായി… നോർത്തിലേയ്ക്ക്.. ഇന്നലെയായിരുന്നു സെന്റോഫ്…”

ഉള്ളിലുണർന്ന പിടച്ചിൽ പുറത്തു ദൃശ്യമാവാതിരിയ്ക്കാൻ പാട് പെടേണ്ടി വന്നു അവൾക്ക്….

“എന്തിനായിരുന്നു അത്ര ദൂരേക്കൊരു ട്രാൻസ്ഫർ…??”

” ആളിത്തിരി ഡിഫ്രണ്ട് കാരക്റ്റർ ആണ്… പെട്ടെന്നാണ് ഓരോരോ തീരുമാനങ്ങളെടുക്കുന്നത്… ഇനിയൽപ്പം മാറി നിൽക്കാം എന്നോർത്തു കാണും…

 ഒരുപാട് വായിയ്ക്കും… അങ്ങനെ എളുപ്പം ആർക്കും പിടി കൊടുക്കില്ല… ചിന്തകളും പ്രവൃത്തികളും ആർക്കും  അളന്നെടുക്കാനും കഴിയില്ല…”

മനു പറഞ്ഞു നിർത്തിയപ്പോൾ ചോദിയ്ക്കാനായി ഊട്ടിയുറപ്പിച്ചു വച്ചതെല്ലാം നേർത്തൊരു വിങ്ങൽ അപഹരിച്ചെടുത്തിരുന്നു….

“അയാളുടെ കുടുംബം??”

“വീട് കുറച്ചു ദൂരെയാണ്… ഏറെ രസകരമായൊരു പ്രണയമുണ്ടായിരുന്നു ആൾക്ക്… അതോർത്താണ് ചിരിച്ചു പോയത്…”

“അതെന്താ??”

“അതൊന്നും ഇങ്ങനെ ഒറ്റ വാക്കിൽ പറഞ്ഞാൽ തീരുന്ന കാര്യങ്ങളല്ല… മാത്രവുമല്ല…. നിന്നോട് പറയാൻ നിന്നാൽ ഇതുപോലെ അനേകമായിരം സംശയങ്ങൾക്കുള്ള ഉത്തരവുമായി ഞാനിവിടെ നിന്നു പോവും….

നാളെ റീജോയിൻ ചെയ്യാനുള്ളതാണ്….നൂറു കൂട്ടം കാര്യങ്ങൾ ഇപ്പോഴും ബാക്കി കിടക്കുന്നു…”

അയാൾ പറഞ്ഞതൊന്നും സച്ചു കേട്ടതേയില്ല…

മനസ്സാകെ മരവിച്ചു പോയിരുന്നു..

“ഏറെ രസകരമായൊരു പ്രണയമുണ്ടായിരുന്നു ആൾക്ക്…!!”

മനു പറഞ്ഞ വാക്കുകൾ കാതിൽ നിർത്താതെ അലയടിച്ചുകൊണ്ടിരുന്നു….

അതു തന്നെക്കുറിച്ചായിരുന്നോ???

ഗസൽ പ്രണയിച്ചിരുന്നത് തന്നെയായിരുന്നെന്നു മനു അറിഞ്ഞു കാണില്ലേ??

എല്ലാ കണക്കു കൂട്ടലുകളും തകർന്നടിഞ്ഞു പോയിരിയ്ക്കുന്നു…

സാഹചര്യത്തെളിവുകൾ വീണ്ടും വിരൽ ചൂണ്ടുന്നത് ഗസലിനെ തന്നെയാണ്…!!

അങ്ങനെയെങ്കിൽ അയാൾ തന്റെ പ്രണയം അടിയറവു വെച്ചു അകന്നു മാറിയതാവുമോ??

ഉതിരാൻ വെമ്പിയ ഒരു തുള്ളി കണ്ണീരിനെ അവൾ തടഞ്ഞില്ല…

സ്വയം പുച്ഛം തോന്നിപ്പോയി അവൾക്ക്…

കേൾക്കുന്നവർക്ക് പരിഹസിച്ചു ചിരിയ്ക്കാനൊരു കഥ…!!

മുഖമറിയാതെ… ശബ്ദമറിയാതെ.. യാതൊരു അടയാളങ്ങളുമറിയാതെ… വെറും അക്ഷരങ്ങളിലൂടെ മാത്രം താനൊരാളെ ആത്മാർത്ഥമായി പ്രണയിയ്ക്കുന്നു….

തന്റെ മാത്രം ശരിയാണിത്…!!!

പക്ഷെ… തേടി നടന്നതെല്ലാം വ്യർത്ഥമായിരുന്നെന്നു തിരിച്ചറിഞ്ഞ ഈ നിമിഷം  തന്നെ തകർത്തു കളഞ്ഞിരിയ്ക്കുന്നു….!!

മനുവിനോട് തോന്നിയ സ്നേഹം നിമിഷ നേരംകൊണ്ടു കാറ്റിൽ പറന്ന അപ്പൂപ്പൻ താടി കണക്കെ മാഞ്ഞു പോയോ???

തേടിയലഞ്ഞ വഴികളിലൂടെ ചെന്നെത്തിയത് തികഞ്ഞ അജ്ഞതയിലായിരുന്നോ???

സച്ചു തോറ്റു പോയിരിയ്ക്കുന്നു….!!!

അവൾ സ്വയം നിയന്ത്രിയ്ക്കാൻ പാട്പെട്ടു…..

അമ്മായിയോട് പറഞ്ഞു വീട്ടിലേയ്ക്ക് നടന്നു…

അച്ഛന്റെ കൂടെ ചെലവിട്ട സമയങ്ങളിൽ പാതി സങ്കടത്തെ അടിച്ചമർത്തി…

ചേച്ചിയുടെ മുറിയിലെ ഏകാന്തത നിറഞ്ഞ ഇരുട്ടിൽ എത്രയോ നേരം തനിച്ചിരുന്നു…

അച്ഛനൊരിയ്ക്കലും ഈ മുറി തുറക്കില്ല…!!

ഇവിടെ തന്റെ സങ്കടങ്ങൾ നിശ്ശബ്ദം കേൾക്കാൻ ചേച്ചിയുണ്ടെന്നു താനിപ്പോഴും വിശ്വസിയ്ക്കുന്നു…

തന്റെ മുടിയിൽ തലോടി ചേച്ചി ആശ്വസിപ്പിയ്ക്കും… 

ദേവിയെന്റെ കുട്ടിയെ കൈ വിടില്ലെന്ന് പറയും….!!

സങ്കടങ്ങളൊരു നൂൽമാല കണക്കെയാണെന്നു തോന്നി അവൾക്ക്…

ഒന്നിനൊന്നു കൂട്ടു ചേർന്നു  ഇതുവരെ അനുഭവിച്ചതെല്ലാം ഒരു ശ്രേണി കണക്കെ ഉള്ളു കീഴടക്കും…

ചെറിയ സങ്കടങ്ങൾക്ക് പോലും കരഞ്ഞു പോവുന്നതങ്ങിനെയാണ്…..!!

കാലം എല്ലാ മുറിവുകളുമുണക്കുമെന്നു പറഞ്ഞ വിഡ്ഢിയോട് സഹതാപം തോന്നിപ്പോയി…

മുറിയിൽ ലൈറ്റ് തെളിഞ്ഞപ്പോൾ കിടക്കയിൽ നിന്നും തട്ടിപ്പിടഞ്ഞെഴുന്നേറ്റു…

മനു…!!!

“ഇതിനാണോ ഓടിപ്പിടഞ്ഞിങ്ങോട്ടു പോന്നത്???”

മനുവിന്റെ സ്വരത്തിൽ കാഠിന്യമുണ്ട്…!!

സച്ചു വേഗത്തിൽ കണ്ണും മുഖവും തുടച്ചു…

“ഇങ്ങനെ കരയാനാണെങ്കിൽ ഇവിടിരിയ്ക്കണ്ട… നമുക്ക് പോവാം…”

സച്ചുവിന് വീണ്ടും കരച്ചിൽ വന്നു…

“നീയെന്താടി ഇങ്ങനെ??? കഴിഞ്ഞതോർത്തു കരഞ്ഞു തീർക്കാൻ ജീവിതത്തെ ഉഴിഞ്ഞു വച്ചതാണോ നീയ്??

നീയെപ്പോഴും നിന്റെ സങ്കടങ്ങളിൽ മാത്രം ജീവിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത്….

എത്രയൊക്കെ സന്തോഷിച്ചാലും ഒടുക്കം നീയിവിടെത്തന്നെയെത്തിച്ചേരും…..

ഇതൊരു തരം ആത്മ പീഡനമാണ്…”

മനു രോക്ഷം കൊണ്ടു…

“എല്ലാ ആളുകളും വ്യത്യസ്തമായ സ്വഭാവക്കാരാവും…  

നമ്മുടെ സ്വഭാവവുമായി മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോഴാണ് പലതും നമുക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നത്..

എല്ലാ കുറ്റങ്ങളും കുറവുകളും ജന്മം കൊള്ളുന്നതും  അങ്ങനെയാണ്… 

മറ്റൊരാളെ നമ്മളിലേയ്‌ക്കൊതുക്കി വിലയിരുത്താൻ ശ്രമിയ്ക്കാത്തിടത്തോളം എല്ലാവരും അവരവരുടെ കാഴ്ചപ്പാടിൽ നല്ലവരാവും….”

“നിന്നെ കുറ്റം പറഞ്ഞതല്ല…  നീയീ കാണിച്ചു കൂട്ടുന്നതെല്ലാം തീർത്തും അനാവശ്യമാണെന്നു ഓർമപ്പെടുത്തിയതാണ്…”

ഇത്തരം  വാക്കുകൾ തനിയ്ക്കൊരു തരം മടുപ്പാണ് സമ്മാനിയ്ക്കുന്നത്..

ഒരുപക്ഷേ മനു പറഞ്ഞതു പോലെ താനീ കണ്ണീരുറവിടത്തെ പ്രണയിച്ചു പോയിരിയ്ക്കാം…

അച്ഛനോട് യാത്ര പറഞ്ഞു മനുവിനൊപ്പം ചെന്നു..

വല്ലാത്തൊരു ഒറ്റപ്പെടൽ വീണ്ടും കൂട്ടു വന്നു…

മുറിയിലേയ്ക്ക് പോവാനാഞ്ഞതും മനു കയ്യിൽ പിടുത്തമിട്ടു അയാളുടെ മുറി ലക്ഷ്യം വച്ചു നടന്നു…

ഒന്നും മനസ്സിലായില്ലെങ്കിലും അവൾ മൗനമായി അവനെ അനുഗമിച്ചു…

പഴയ രീതിയിലുള്ള ഒരു ഡയറി കയ്യിലെത്തു നീട്ടിയപ്പോൾ സച്ചു തെല്ലത്ഭുതത്തോടെ മനുവിനെ നോക്കി..

“എന്താ ഇത്??”

“നീ തിരഞ്ഞു നടന്ന പുസ്തകം…. ഞാൻ എഴുതി വച്ച കവിതകൾ കാണണമെന്ന് പറഞ്ഞപ്പോഴേ തോന്നിയിരുന്നു… 

ഇന്നലെ രാത്രി കഷ്ടപ്പെട്ടു ഇവിടെക്കയറി ഒളിച്ചിരുന്നതല്ലേ??? ഇന്നെന്നോട് പറഞ്ഞതു കളവാണെന്നു അപ്പോഴേ മനസ്സിലായിരുന്നു…. എവിടെ വരെ പോവുമെന്നു നോക്കിയതാണ്… 

ഇനിയിപ്പോ ഇതിൽ നിന്നും എന്തെങ്കിലുമൊരു സന്തോഷം കിട്ടുമെന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്നു കരുതി…”

സച്ചുവിന്റെ കണ്ണുകൾ വിടർന്നു…

വെപ്രാളത്തോടെ ആദ്യ പേജ് മറിച്ചു..

ഗാന്ധർവ്വം….!!!

ഇളം നീല മഷി….!!!

വല്ലാത്തൊരു ഞെട്ടൽ ഉള്ളിലൂടെ കടന്നു പോയി….

തൊട്ടടുത്ത പേജ് വേഗത്തിൽ തുറന്നതും ആദ്യത്തെ ഞെട്ടൽ അധികരിച്ചു…

ആദ്യമായി തനിയ്ക്ക് വന്ന പ്രണയലേഖനത്തിലെ വരികൾ…..!!!

അതേ കയ്യെഴുത്ത്…..!!!!

ഈശ്വരാ….!!!

പിന്നീടങ്ങോട്ടുള്ളത് മുഴുവൻ അശരീരി കണക്കെ ഓരോ ദിവസങ്ങളിലായി തന്നെ പിന്തുടർന്നെത്തിക്കൊണ്ടിരുന്നതാണ്….!!!

സ്വയമറിയാതെ പല വട്ടം വായിച്ചു ഹൃദിസ്ഥമായ വരികൾ….!!!

അതിനു ചുവടൊട്ടി ചേർന്നിരിയ്ക്കുന്ന വാക്കുകളിൽ കണ്ണുകൾ ചേർന്നു കിടന്നു…

ഗന്ധർവ്വൻ…!!!!

“ഇതെല്ലാം മനു എഴുതിയതാണോ??? “

“പിന്നല്ലാതെ നീയാണോ ???”

അവിശ്വസനീയമായ ചോദ്യം കേട്ട് മനു തെല്ലത്ഭുതത്തോടെ ചിരിച്ചു….

“ഇതെന്താ ഇങ്ങനൊരു പേര്…..???”

“അതിനു പിറകിൽ ഒരു ചെറിയ തമാശക്കഥയുണ്ട്….”

എന്തോ ഓർത്തു മനു ചിരിച്ചു….

“നേരത്തെ ചോദിച്ചില്ലേ ഒരാളെ… ഗസൽ… ആളൊരു ഇംഗ്ലീഷ് ടീച്ചറാണ്… ഒരു ദിവസം ഏതോ ഒരു സാഹിത്യ മത്സരത്തിന്റെ സംശയവുമായാണ് എന്നെത്തേടി മലയാളം ഡിപ്പാർട്ട്‌മെന്റിൽ എത്തുന്നത്… 

അതിനു ശേഷമാണ് സുഹൃത്തുക്കളായത് പോലും… 

ആൾക്കൊരു പ്രണയമുണ്ടായിരുന്നെന്നു പറഞ്ഞിരുന്നില്ലേ??? 

നേരിൽ പരിചയമില്ലാത്ത ഏതോ ഒരു കുട്ടിയായിരുന്നു കഥാ നായിക… അവൾക്ക് വേണ്ടി ഗന്ധർവ്വൻ എന്ന പേരിൽ നാലു വരിയിലൊതുങ്ങുന്ന ഗദ്യ കവിതകൾ എന്നെക്കൊണ്ട് എഴുതിച്ചു ആരും കാണാതെ അവളെ പിന്തുടർന്നു കണ്ണെത്തുന്നിടങ്ങളിൽ കൊണ്ടു ചെന്നു വയ്ക്കും….

എത്രയോ ദിവസങ്ങൾ ഇതു തന്നെ ആവർത്തിച്ചു പോന്നിരുന്നു….

കവിതയെഴുത്തു വശമില്ലാത്തതുകൊണ്ടു എന്നെ ആശ്രയിയ്ക്കേണ്ടി വന്നെന്നു മാത്രം… ഇതിൽ ഭൂരിഭാഗവും ഞാൻ നിനക്ക് വേണ്ടി എഴുതിയതായിരുന്നു… പിന്നെ ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നു കരുതി ഗസലിന് നൽകി…

എഴുതി വച്ചതു മുഴുവൻ തീർന്നപ്പോൾ പിന്നെ ഗസലിന് വേണ്ടി ഓരോ ദിവസവും എഴുത്തു പതിവായി… പതിയെ അതെന്റെ ദിനചര്യയുടെ ഭാഗവുമായി…

എഴുതിയെഴുതി ഗന്ധർവ്വൻ എന്ന പേരിനോട് പോലും ഒരു വല്ലാത്ത അറ്റാച്മെന്റ്റ് തോന്നി… അങ്ങനെ എല്ലാം ഒരു ബുക്കിൽ കുറിച്ചു വെച്ചതാണ്….

പക്ഷെ ഒന്നിലും കാര്യമില്ലാതായെടോ… ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞു… പിന്നെ അയാൾക്കെന്തൊക്കെയോ പ്രശ്നങ്ങളും മറ്റുമായി എല്ലാം പാതിയിൽ നിർത്തേണ്ടി വന്നു…

ഗന്ധർവ്വനെ അറിയാതെ… എഴുത്തുകളുടെ ഉറവിടമോർത്തുകൊണ്ടു ആ കുട്ടി ഇപ്പോൾ ഏതെങ്കിലുമൊരു വീട്ടിൽ മറ്റൊരാളുടെ ഭാര്യയായി ജീവിയ്ക്കുന്നുണ്ടാവും…

അവർക്ക് പറഞ്ഞു ചിരിയ്ക്കാനൊരു കഥയായി…”

മനു ചിരിച്ചു….

തലയ്ക്കടിയേറ്റതുപോലെ ഞാൻ നിശ്ചലമായി നിന്നു പോയി….

ഇങ്ങനെയൊരു കഥ….!!!

ഇത് താൻ സ്വപ്നത്തിൽ പോലും ചിന്തിച്ചതെയല്ല…!!

” ഗസൽ ഇപ്പോൾ ആവശ്യപ്പെടാറില്ലെങ്കിലും ഞാനിപ്പോഴും മുടങ്ങാതെ ഇതിലെഴുതാറുണ്ട്..

അയാൾക്ക് വേണ്ടി ഒരു കടലാസ് കഷ്ണത്തിൽ പകർത്തുന്നില്ലെന്നൊരു വ്യത്യാസമേയുള്ളൂ….”

അല്പം നിർത്തി മനു വീണ്ടും തുടർന്നു..

“നിന്റെയൊരു പഴയ ഫ്രണ്ട് ഉണ്ടായിരുന്നില്ലേ?? അയാളുടെ കൂടെയായിരുന്നു ഗസൽ താമസിച്ചിരുന്നത്… പേയിങ് ഗസ്റ്റ് ആയിട്ട്… ഈ കഥകളെല്ലാം എന്നെക്കൂടാതെ അറിയുന്ന ഏക വ്യക്തി അയാളായിരുന്നു… വരുണെന്നോ മറ്റോ ആയിരുന്നില്ലേ പേര്…???”

അതെയെന്നു തലയാട്ടി തിരിഞ്ഞു മുറിയിലേയ്ക്ക് നടക്കുമ്പോൾ മനു ഇതെന്തുപറ്റി എന്ന ഭാവത്തിൽ അന്തം വിട്ടു നിൽക്കുന്നത് കണ്ടില്ലെന്നു നടിച്ചു….

അന്വേഷണങ്ങൾക്കൊടുവിൽ ഗന്ധർവ്വനെ കണ്ടെത്തിയിരിയ്ക്കുന്നു….!!!

താൻ പ്രണയിച്ചിരുന്നത് ഇളം നീല മഷിയിലെ വരികളെ മാത്രമാണ്….

അതിന്റെ സ്രഷ്ടാവിനെയാണ്…!!!

അത് തന്റെ നെറ്റിയിലെ സിന്ദൂരചുവപ്പ് തന്നെയായിരുന്നെന്നു തിരിച്ചറിയാൻ എന്തേ വൈകിപ്പോയത്???

വെറുത്തു പേറുന്ന താലിയായിരുന്നു ഉള്ളിൽ പൂജിയ്ക്കുന്ന പ്രണയമെന്ന് ഒരു സൂചനയെങ്കിലും കിട്ടിയിരുന്നുവെങ്കിൽ….!!!

മനുവിനെ എന്തു മാത്രം വേദനിപ്പിച്ചിരിയ്ക്കുന്നു…

സച്ചുവിന് വല്ലാത്ത ഹൃദയഭാരം തോന്നി…

കണ്ണീർത്തുള്ളികൾ ഉതിർന്നു വീണു അക്ഷരങ്ങൾ പടർന്നു…

തന്നെക്കുറിച്ചൊരിയ്ക്കലും മനു ഗസലിനോട് പറഞ്ഞു കാണില്ല….!!

മറിച്ചായിരുന്നെങ്കിലൊരുപക്ഷെ ഇങ്ങനെയൊന്നും സംഭവിയ്ക്കില്ലായിരുന്നു….

ദിവസങ്ങൾക്ക് ശേഷം ഗന്ധർവ്വനെക്കുറിച്ചോർക്കാതെയുറങ്ങിയ ഒരു രാത്രി കടന്നു പോയി…

നിരാശകൾക്കൊടുവിൽ ഗന്ധർവ്വൻ സ്വമേധയാ തന്നെ തേടിയെത്തിയിരിയ്ക്കുന്നു…

ഗസൽ നൽകിയ പുസ്തകങ്ങൾ വെറുതെ മറിച്ചു നോക്കി… അടച്ചു വച്ചൊരു കടലാസ് ശ്രദ്ധയിൽ പെട്ടപ്പോൾ ആശങ്കയോടെ തുറന്നു നോക്കി…

“എപ്പോഴെങ്കിലും നിനക്ക് ഗന്ധർവ്വനോട് പ്രണയം തോന്നിപ്പോയിരുന്നുവെങ്കിൽ… ഒരിയ്ക്കലെങ്കിലും കാണണമെന്ന് മോഹിച്ചിരുന്നെങ്കിൽ… കണ്ണു തുറന്നു അരികിലേക്കൊന്നു നോക്കിയാൽ മതി… ആഘോഷങ്ങളില്ലാതെ… ഒരു സൂചന പോലും നൽകാതെ ആയാളെന്നോ പ്രത്യക്ഷപ്പെട്ടിരുന്നു… അതൊരിയ്ക്കലും ഞാനായിരുന്നില്ല…”

                         -ഗസൽ-

ഇളം നീല മഷിയല്ല.. തന്നെ പ്രണയിയ്ക്കാൻ പഠിപ്പിച്ച അക്ഷരങ്ങളല്ല… ഇത്… ഇത് തന്റെ ഗന്ധർവ്വനായിരുന്നില്ല…

ഉള്ളം തണുത്തു….നേരത്തെ ഇതൊന്നു തുറന്നു നോക്കിയിരുന്നുവെങ്കിൽ ഇത്രയേറെ പ്രയാസപ്പെടേണ്ടി വരുമായിരുന്നില്ല….!!

മനുവിനോട് പറയണോ???

വേണ്ട…..!!!

ഇത്രയും വലിയൊരു മണ്ടത്തരം…!!

മനു കളിയാക്കി ചിരിയ്ക്കും…

തന്റെ പ്രണയവും അതേചുറ്റിപ്പറ്റി നടന്ന കാര്യങ്ങളും തന്റെ ഉള്ളിൽ മാത്രം നിലനിക്കട്ടെ…

സുഖമുള്ളൊരോർമായായി അതവിടെ ശാന്തമായുറങ്ങട്ടെ….

പതിയെപ്പതിയെ മറവിയ്ക്ക് കീഴടങ്ങട്ടെ…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വൈകുന്നേരം കോളേജ് വിട്ടു വന്ന മനു സ്വന്തം മുറി കണ്ടു അത്ഭുതപ്പെട്ടു…!!

മുൻപ് കാണാത്ത പലതും അവിടെ സ്ഥലം പിടിച്ചത് കണ്ടു അയാൾ ആശ്ചര്യപ്പെട്ടു…

“സച്ചൂ….”

നീട്ടിയുള്ള അലർച്ച കേട്ടു സച്ചു അടുക്കളയിൽ നിന്നും ഓടിയെത്തിയിരുന്നു…

“ഇതെന്താ നിന്റെ സാധനങ്ങളൊക്കെ എന്റെ മുറിയിൽ???”

അൽപം ഗൗരവത്തോടെയുള്ള ചോദ്യം…

“പിന്നെ എവിടെയാണാവോ വയ്ക്കേണ്ടത്??”

“നിന്റെ റൂമിൽ സ്ഥലമില്ലാഞ്ഞിട്ടാണോ???”

“എനിയ്ക്കാ റൂം വേണ്ട…”

“എന്നാൽ ഞാൻ അങ്ങോട്ടു പൊക്കോളാം…”

മനുവിന്റെ കൃത്രിമ ദേഷ്യം കണ്ടു സച്ചു അടക്കി ചിരിച്ചു…

“എന്നാൽ ഞാനും വരും….”

“എങ്ങോട്ട്….”

“മനു എങ്ങോട്ടാണ് പോകുന്നതെന്ന് വച്ചാൽ അങ്ങോട്ട്…”

“മനസ്സിലായില്ല…..”

“എഡോ മണ്ടാ എനിക്ക് തന്നോട് ഐ ലവ് യൂ ആണ്… ഇതിലും കൂടുതൽ എങ്ങനെ പറഞ്ഞു തരാനാ ഞാൻ… മനസ്സിലാക്കാൻ പറ്റുമെങ്കിൽ മനസ്സിലാക്ക്…”

ചാടിത്തുള്ളി നടന്നു പോവുന്ന സച്ചുവിനെ നോക്കി മനു ശിലാപ്രതിമ കണക്കെ നിന്നു പോയി…

അൽപ നേരത്തിനുള്ളിൽ തന്നെ ചായ നിറച്ച കപ്പുമായി സച്ചു മുറിയിലെത്തിയിരുന്നു…

“എന്നെ കൂട്ടിയില്ലെങ്കിൽ ഞാനെന്റെ അച്ഛനെ ഇങ്ങോട്ട് വിളിച്ചു വരുത്തും… പറഞ്ഞില്ലെന്നു വേണ്ട….”

“ഇതെന്താ ഇത്ര പെട്ടെന്നിങ്ങനെ തോന്നാൻ??”

തിരിഞ്ഞു നടക്കാനൊരുങ്ങവെയാണ് ചോദ്യം…

“പെട്ടെന്നൊന്നും അല്ല… കുറച്ചു ദിവസമായി… പിന്നെ പറഞ്ഞില്ലെന്നേയുള്ളൂ…

ഇന്നലെ ആ കവിത വായിച്ചപ്പോൾ പറയാതിരിയ്ക്കാൻ കഴിഞ്ഞില്ല…

എനിയ്ക്ക് ഇഷ്ടാ… ആലോചിച്ചു മറുപടി പറഞ്ഞോ… ഇന്ന് ഒരു ദിവസം ഞാൻ തരും…. നാളെ രാവിലെ റിപ്ലെ കിട്ടിയിരിയ്ക്കണം… അതൊരു യെസ് ആവുമെന്നാണ് വിശ്വാസം….”

സച്ചുവിന്റെ ഗൗരവ ഭാവം കണ്ടു മനുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല….

“എന്ത് പൊട്ട ചളിയാടി??? എവിടെ നോക്കി പഠിച്ചതാ ഇത്??”

“പിന്നല്ലാണ്ട്… ചേട്ടൻ ഓവർ ജാഡ ഇട്ടിട്ടല്ലേ… എനിയ്ക്കിങ്ങനൊക്കെ പറയാനെ അറിയൂ… “

“ചേട്ടനാ….???”

“ആം… നല്ല പ്രായം ഉണ്ടല്ലോ… അപ്പൊ അങ്ങനെ അല്ലെ വിളിക്കേണ്ടത്…”

“പക്ഷെ….”

“ഈ മനുഷ്യന്റെ ഒരു കാര്യം…..”

ചോദ്യഭാവത്തിൽ  നിൽക്കുന്ന മനുവിന്റെ തലമുടിയിൽ പിടുത്തമിട്ടു താഴോട്ടു വലിച്ചതും കവിളിൽ ചുംബിച്ചതും ഒന്നിച്ചായിരുന്നു….

“ഇനിയും വിശ്വാസം വന്നില്ലെങ്കിൽ അവിടെ ഇരുന്നോ…”

കണ്ണു മിഴിച്ചു നിൽക്കുന്ന മനുവിനെ ദേഷ്യത്തിൽ പിടിച്ചു തള്ളി സച്ചു വീണ്ടും അടുക്കള ലക്ഷ്യം വച്ചു നടന്നു…

പെട്ടെന്നുണ്ടായ ഷോക്കിൽ ചിരിയ്ക്കണോ കരയണോ എന്നറിയാതെ മനു കിടക്കയിലിരുന്നു പോയി…

ഒട്ടും പ്രതീക്ഷിയ്ക്കത്തൊരു മാറ്റം…!!!

അന്നൊരു തമാശ കാണിച്ചപ്പോൾ പേടിച്ചു വിറച്ചു കരച്ചിലിന്റെ വക്കിൽ എത്തിയ പെണ്ണാണ് ഇപ്പോഴിങ്ങനെ….

സ്വപ്നം കാണുകയാണോ???

ഓർത്തിട്ടൊരു പിടിയും കിട്ടിയില്ല…!!!!

കൈവിട്ടു പോയെന്നു കരുതിയൊരു ജീവിതമാണ് യാതൊരു മുന്നറിയിപ്പും കൂടാതെ തിരിച്ചെത്തിയിരിയ്ക്കുന്നത്…

വാതിലിന്റെ മറവിൽ നിന്നു മനുവിന്റെ ഭാവവും പിറുപിറുക്കലും നോക്കിക്കണ്ടു സച്ചു ശബ്ദമുണ്ടാക്കാതെ ചിരിച്ചു….

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി…

സന്തോഷം നിറഞ്ഞ പകലുകളും പ്രണയം ചാലിച്ച രാവുകളും വന്നൊഴിഞ്ഞുകൊണ്ടിരുന്നു….

അപ്രതീക്ഷിത സന്തോഷങ്ങൾ ജീവിതമാകെ പടർന്നു….

കുസൃതികളും പ്രണയവും മാത്രം നിറഞ്ഞ  ജീവിതം…!!!

അമ്മായിയും അച്ഛനും ഞങ്ങളെ ചേർത്തു വച്ചതോർത്തു ഓരോ നിമിഷവും അഭിമാനിച്ചു…

പഠനം കഴിഞ്ഞെങ്കിലും ക്ലാസിലെ കൂടിപ്പിറപ്പായ കൂട്ടുകാർ ഇടക്കിടെ വീട്ടിൽ വരും….

എന്നെക്കാളേറെ മനു അവരോടടുത്തു എന്നു പറഞ്ഞാൽ മതിയല്ലോ….

പ്രശ്നങ്ങളൊടുങ്ങി…. സങ്കടങ്ങൾ അവസാനം കൊണ്ടു…. ജീവിതം മുഴുവനായി മാറി മറിഞ്ഞു….

മനുവിനോട് ദേഷ്യപ്പെട്ടത്തിനും വേദനിപ്പിച്ചതിനും പകരം അളന്നു തൂക്കാതെ സ്നേഹം കൊടുത്തു ടാലിയാക്കി….

ഇടക്കിടെ ചെറിയ വഴക്കുകളുണ്ടാവുമെങ്കിലും ജീവിതം അതിന്റെ ഒഴുക്കിലും ഭംഗിയിലും സഞ്ചരിച്ചുകൊണ്ടിരുന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രണ്ടു വർഷം വേഗത്തിൽ കടന്നു പോയി….

“സച്ചൂ… നീയിതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ???”

“ദേ കഴിഞ്ഞല്ലോ…. പോവാം??”

“രണ്ടു മണിക്കൂറായല്ലോ ഒരുക്കം തുടങ്ങിയിട്ട്… ഇപ്പൊത്തന്നെ ഒരുപാട് ലേറ്റ് ആയി…. അവന്റെ വായിലുള്ളത് മുഴുവൻ കേൾക്കാം….”

മനു ദേഷ്യപ്പെട്ടു….

“അത്ര ലേറ്റ് ആയിട്ടൊന്നുമില്ല… റിസപ്ഷനല്ലേ… നിങ്ങളുടെ കോളേജ് ഓന്നും അല്ലല്ലോ ബെല്ലടിയ്ക്കാൻ….”

സച്ചു കാറിന്റ ഡോർ തുറന്നു കയറിയിരുന്നു….

“കൊള്ളാവോ???”

“ഒപ്പിയ്ക്കാം…”

“അത്രേ ഉള്ളൂ…??”

“കല്യാണപ്പെണ്ണു നീയല്ലല്ലോ….അപ്പൊ ഇത്രയൊക്കെ മതിയാവും…”

പുച്ഛം….!!!

നിറയെ ആളുകളുള്ളൊരു വീടിനു തൊട്ടപ്പുറത്തെ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയിട്ടുകൊണ്ടു രണ്ടുപേരും പ്രവേശന വാതിലിനരികിലെത്തി….

വാതിൽക്കൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിരുന്ന വധൂ വരൻമ്മാരുടെ പേരുകളിലേയ്ക്ക് കണ്ണുകൾ പാറി വീണു….

ഗസൽ വെഡ്‌സ് ഫിദ…

വീടിനു മുൻപിലെ ചെറിയ സ്റ്റേജിൽ മനോഹരമായി സജ്ജമാക്കിയ ഇരിപ്പിടത്തിൽ പുഞ്ചിരിയോടെ ചേർന്നിരിയ്ക്കുന്ന ഗസലിനേയും  തൊട്ടരികിലെ സുന്ദരിയായ പെൺകുട്ടിയെയും സച്ചു കണ്ണിമയ്ക്കാതെ നോക്കി നിന്നു….

ചേർച്ചയുണ്ട്….!!! 

ഗാസലിന് അന്ന് കണ്ടതിൽ നിന്നും പ്രകടമായ മാറ്റമൊന്നും തോന്നിയില്ല…

“നിനക്കാ കുട്ടിയെ മനസ്സിലായോ???”

മനുവിന്റെ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ ഗസലിൽ നിന്നും ആ കുട്ടിയിലേയ്ക്ക് പറിച്ചു നട്ടു…

ഫിദ….!!!!!

ഓർമയുണ്ട് തനിയ്ക്ക്….!!!

വിവാഹത്തലേന്ന് തന്നെ മുറിവേല്പിച്ച പെൺകുട്ടി….!!

ഒരു വർഷം മുൻപ് ഷാനുവിന്റെ മരണ വാർത്തയറിഞ്ഞിരുന്നു…..

വീണ്ടും ഫിദയെ കണ്ടു മുട്ടുമെന്നു കരുതിയതെയല്ല…..!!!

ഉള്ളിൽ സ്നേഹമുള്ള കുട്ടിയാണ്….!!

ഗാസലിന് നന്മ വരട്ടെ….!!!

സ്റ്റേജിൽ കയറി രണ്ടുപേരെയും കണ്ടു  സംസാരിച്ചു ഫോട്ടോയെടുത്തു തിരിച്ചിറങ്ങി…

സച്ചുവിന് നിറഞ്ഞ സംതൃപ്തി തോന്നി….

ഉള്ളിലെ വിങ്ങലായി നിലനിന്നിരുന്ന ഗസലിന്റെ മുഖവും ഇതോടെ മായ്ച്ചു കളയാം….!!

നിറഞ്ഞ മനസ്സോടെ ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ മനുവിന്റെ അടുത്ത സുഹൃത്തുക്കളാരോ കുശലവുമായെത്തി….

“എന്നാലും എന്റെ മനു… അമ്പിനും വില്ലിനും അടുക്കാത്ത ഈ പെണ്ണിനെ നീയെങ്ങിനെ വളച്ചു കുപ്പീലാക്കി…???”

മറുപടിയായി മനു രണ്ടു കയ്യും മറിച്ചു മേലോട്ടു നോക്കി കാണിച്ചു….

“ആ ചോദ്യം മാത്രം ഇപ്പോഴുമൊരു ചോദ്യമായിത്തന്നെ അവശേഷിയ്ക്കുന്നു….”

മനുവിന്റെ ചിരിയിൽ ഞാനും പങ്കു ചേർന്നു…

“ഞാൻ അവരോടു യാത്ര പറഞ്ഞു വരാം… നീയിനി കഷ്ടപ്പെട്ടു അങ്ങോട്ട് കേറി വരണ്ട…”

മനു സ്റ്റേജ് ലക്ഷ്യം വച്ചു നടന്നപ്പോൾ സച്ചു കാഴ്ചയോരത്തു തന്നെ നിൽപ്പുറപ്പിച്ചു… 

അവൻ കേൾവിയ്ക്കകലെയായപ്പോൾ ഉള്ളിൽ കാതോർത്തിരിയ്ക്കുന്ന കുഞ്ഞു വാവയോടായി ഞാൻ പതിയെ പറഞ്ഞു…

“അച്ഛനോട് പറയല്ലേ അമ്മ പറ്റിച്ചതാണെന്ന്….”

മറുപടിയായി ഉള്ളിൽ നേരിയ അനക്കമറിഞ്ഞു….

പുഞ്ചിരിയോടെ സച്ചു അല്പം ഉയർന്നു നിന്നിരുന്ന ഉദരത്തിൽ പതിയെ തലോടി…

പുറത്തു കാത്തു നിൽക്കുന്ന സച്ചുവിനെ നോക്കി ഗസലും മനുവും അടക്കി ചിരിച്ചു….

“മണ്ടി….!! “

“”അന്ന് സെന്റോഫ് കഴിഞ്ഞു പോവുമ്പോൾ നീയെന്നോടു നടന്നതെല്ലാം തുറന്നു പറഞ്ഞതും തുടർന്നുണ്ടായത് മുഴുവൻ നമ്മുടെ പ്ലാനിങ് ആയിരുന്നെന്നും ഇതുവരെ പാവത്തിന് മനസ്സിലായിട്ടില്ല….ഞാനിപ്പോഴും ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് വിചാരം….”

ഒന്നും മനസ്സിലാവാതെ  നോക്കി നിൽക്കുന്ന ഫിദയെ കണ്ടപ്പോൾ മനു പാടുപെട്ടു ചിരിയടക്കി…

“രഹസ്യമായൊരു തമാശക്കഥയാണ്… സമയം കിട്ടുമ്പോൾ ഫിദയ്ക്ക് പറഞ്ഞു തരും… കേട്ടോ…

അപ്പൊ രണ്ടുപേർക്കും ഹാപ്പി മാരീഡ് ലൈഫ്…”

വലിയ കാര്യത്തിൽ കുഞ്ഞിനോട് സംസാരിയ്ക്കുന്ന സച്ചുവിനെയും കൂട്ടി കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ മനു അടക്കിയ ചിരിയോടെ മൗനമായി പറഞ്ഞു…

“അമ്മ അച്ഛനെയല്ല… അച്ഛൻ അമ്മയെയാണ്  പറ്റിച്ചത്…”

എല്ലാം കേട്ടു കിളി പോയ കുഞ്ഞുവാവ ചുരുണ്ടു കൂടി ഉറക്കവും തുടങ്ങി…

സർവ്വ സാക്ഷിയായ ദൈവം അപ്പോഴും ആവരെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു…

“ആ കുഞ്ഞൊന്നു ജനിച്ചോട്ടെ…. ശരിയ്ക്കുള്ള പണി വരാനിരിയ്ക്കുന്നതെയുള്ളൂ…”

(അവസാനിച്ചു…..)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

( വളരെ സിംപിളായ രീതിയിൽ ചിന്തിയ്ക്കരുത്… ആകാംഷ നില നിർത്തിക്കൊണ്ടു തന്നെയാണ്  അവസാനിപ്പിയ്ക്കുന്നത്..  ട്വിസ്റ്റുകൾ നിറഞ്ഞു നിന്ന 22 പാർട്ടുകളോട് ചേർത്തു വയ്ക്കാവുന്ന രീതിയിലാണ് എഴുതിയത്.. രണ്ടു സാധ്യതകളും അതിന്റെ ഹിന്റുകളും നല്കിയിട്ടുണ്ട്.. നിഗമനങ്ങൾ നിങ്ങൾക്ക് വിട്ടു തരുന്നു…

രണ്ടാളുടെയും കാര്യം തീരുമാനമാക്കിയിട്ടുണ്ട്… ഇനി അവരായി അവരുടെ പാടായി…  സച്ചുവിനെ മറക്കില്ലെന്നു കരുതുന്നു… വ്യത്യസ്തമായ മറ്റൊരു ത്രെഡ് മനസ്സിൽ തെളിയുന്നത് വരെ താൽകാലികമായി വിട പറയുന്നു… ഇത്രയും കാലം വായനയും അഭിപ്രായവുമായി കൂടെ നിന്ന എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി…. ഒത്തിരി സ്നേഹം….😍😘😘 സ്വാതി…❣️❣️❣️)

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ഗന്ധർവ്വൻ – ഭാഗം 23 (അവസാന ഭാഗം)”

  1. ഒരുപാട് കാത്തിരുന്നു. എവിടെയൊക്കെയോ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. അവസാനം എല്ലാം കലങ്ങി തെളിഞ്ഞതിൽ ഒരുപാട് സന്തോഷമായി♥️♥️♥️♥️♥️♥️♥️♥️♥️
    സ്വാതിക്ക് അഭിനന്ദനങ്ങൾ 💐💐💐💐💐💐💐
    ഇനിയും തൂലിക തുമ്പിൽ വർണ്ണങ്ങൾ വിരിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു 💕💕💕💕💕💕💕💕💕

  2. Oroo pattum adipoliyaayirunnu ❤️Vallaatha oru ulsaahathodeyaan എല്ലാ partsum വായിച്ചത്❤️കാരണം അത്രയേറെ interesting aaya story ആണിത്❤️❤️😍സ്റ്റോറി തീർന്നാപ്പോ ഒരു വിഷമം😭എന്റെ favourite story aan ith❤️ Veendum nalla oru storyumaayi varanam❤️jeevanode undenkil support cheyyan😁😇SUPER❤️😍😍😍😍😍😍😍😍MANU❤️SACHU❤️🔥

  3. Priyapetta swayhykku.. othri nalloru kadha thannathnu nanny. Suspense mathralla ezuthukariyude shyli othri ishtayi. Ithremnal vayikathe vitathorth sangadm thonny. Ini adutha srishty undo nnu thirayan pova. Hats off..

Leave a Reply

Don`t copy text!