Skip to content

അകലെ – Part 11

akale-aksharathalukal-novel

✒️F_B_L

“കിട്ടുന്നില്ലല്ലോ” എന്ന് പറഞ്ഞ് വീണ്ടും ഫായി അജൂനെ വിളിച്ചു.

“ഫോൺ ഓഫാണ്, കുറച്ചുകഴിഞ്ഞ് ഞാൻ ഒന്നൂടെ വിളിക്കാം. എന്നിട്ട് ഒറ്റക്ക് പോയതോണ്ട് താത്ത കരച്ചിലാണെന്ന് പറയാം. അജുക്ക സ്നേഹമുള്ള ആളാ. ഓടിവന്ന് താത്താനെ കൊണ്ടുപോവും, നോക്കിക്കോ” എന്ന് പറഞ്ഞ് ഫായി താത്തയുടെ കണ്ണ് തുടച്ച് അവളെ സമാധാനിപ്പിച്ചു.

“റബ്ബേ നീയാണ് തുണ. അജുക്കാനേ നീ കാത്തോളണേ” എന്ന് പാത്തു പ്രാർത്ഥിച്ചു.

അടുക്കളയിൽ ഓരോ പണികളുമായി ഉമ്മയെ സഹായിക്കുമ്പോൾ പാത്തു ഇടക്കിടെ ഫോൺ എടുത്ത് നോക്കും.

അജൂന്റെ ഒരു മിസ്കാൾ, അല്ലങ്കിൽ മെസ്സേജെങ്കിലും വന്നെങ്കിൽ.

കാത്തിരുന്ന് കണ്ണുനിറഞ്ഞു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
പതിവുകൾ തെറ്റാതെ കിനാവും കണ്ണീരുമായി പാത്തൂന്റെ അന്നത്തെ ദിവസം അവസാനിക്കാൻ പോകുമ്പോഴും പ്രതീക്ഷിച്ചിരുന്നു അജൂന്റെ പേരൊന്ന് സ്ക്രീനിൽ തെളിയാൻ.

ഇല്ല പ്രതീക്ഷകൾ വെറുതെയായി.
ഉറക്കത്തിലേക്ക് വഴുതിവീണ പാത്തു അടുത്തദിവസം ഉണരുമ്പോൾ സമയമേറെ വൈകിയിരുന്നു.

ഉണരുമ്പോൾ അരികിലിരിക്കുന്ന ഫായിയെയാണ് കണ്ടത്.

“അജുക്കാക്ക് ഞാൻ വിളിച്ചിരുന്നു.”
ഫായി പറഞ്ഞു.

“ജീവിച്ചിരിപ്പുണ്ട് അല്ലെ” എന്ന് പാത്തു ചോദിച്ചു.

“അറിയില്ല… വിളിച്ചിട്ട് കിട്ടിയില്ല” എന്നായിരുന്നു ഫായിയുടെ മറുപടി.

പാത്തൂന്റെ ഉള്ളിൽ പേടി കൂടിവന്നു. അവൾക് കൈകാലുകൾ തളരുന്നപോലെ തോന്നി.

“താത്താ… അജുക്ക ഉടനെ വരും. ഉപ്പ അജുക്കാടെ വീട്ടിൽ പോയിട്ടുണ്ട്”

_______________

“അജു…” അജൂന്റെ വീട്ടിലെത്തിയ പാത്തൂന്റെ ഉപ്പ ചോദിച്ചു.

“പാത്തു പോയപ്പോൾ ഇവിടുന്ന് പോയതാണ്. പിന്നെ ഒരു വിവരവുമില്ല”.

“അന്വേഷിച്ചില്ലേ”

“അവനെ അന്വേഷിക്കുന്നതിൽ അർത്ഥമില്ല. എവിടെയാണെന്നുവെച്ചാ, കാലത്ത് ഇവിടെക്കണ്ടാൽ രാത്രി തമിഴ്നാട്ടിലാവും. പിന്നെ വിളിച്ചാൽ കർണാടകയിലാവും. അങ്ങനെയുള്ള ഓന്റെ പുറകെ എന്തർത്ഥത്തിലാ നമ്മള് ഓടുന്നെ” എന്ന് അനസാണ് മറുപടി പറഞ്ഞത്.

നിരാശയോടെയാണ് ആ ഉപ്പ പടിയിറങ്ങിയത്.

പാത്തൂന്റെ ഉപ്പയുടെ പുറകെ ഹാരിസും അജൂന്റെ വീട്ടിലെത്തി.

“അജുക്ക വിളിക്കാറുണ്ടോ…?”

“ഇല്ല. പുകഞ്ഞ കൊള്ളി പുറത്ത്” എന്നാണ് അനസിന്റെ മറുപടി.

ഹാരിസിനും നിരാശയായിരുന്നു ഫലം.

“ഈ മനുഷ്യന്റെ ഫോൺ ഒന്ന് ഓണായെങ്കിൽ” എന്ന് ഹാരിസ് മനസ്സിൽ പറഞ്ഞ് ഇറങ്ങിപ്പോയി.

ഒന്നിനുപുറകെ ഒന്ന് എന്ന് പറഞ്ഞപോലെ കുഞ്ഞോളും റിയാസും വീട്ടിലെത്തി.

“ഉപ്പാ അജു” വന്നവരൊക്കെയും ചോദിക്കുന്നത് അജൂനെയാണ്.

“അളിയോ അവന്റെ വീരശൂര പരാക്രമണം എല്ലാവരും അറിഞ്ഞു. അവൻ നാടുവിട്ടു. മൊബൈലൊക്കെ ഓഫാണ്”
എന്ന് അനസ് മറുപടികൊടുത്തു.

“അറിയാം അളിയാ. ഇവിടുന്ന് ഇറക്കിവിട്ടെന്നും ഇപ്പോൾ ഒരു വിവരവും ഇല്ലെന്നും അറിഞ്ഞിട്ടാ ഞങ്ങളും വന്നത്.”

“തിരയാനാണോ” അനസ് ചോദിച്ചു.

“അനസിന് എന്താ ഒരു പുച്ഛം. നിന്റെയത്ര പഠിപ്പും, അന്തസുള്ള ജോലിയും ഇല്ലെങ്കിലും അറിഞ്ഞോടത്തോളം അജു നിന്നെക്കാൾ ഒത്ത ഒരാണാണ്.”

“അത് പറയാനായിരുന്നോ ഇവിടംവരെ വന്നത്” എന്ന് അനസ്.

“അല്ലടോ. അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്, നിനക്കവനോട് ഇത്രക്ക് വെറുപ്പ് തോന്നാൻ അവൻ നിന്നോട് എന്ത് ദ്രോഹമാ ചെയ്തത്.”
എന്ന് റിയാസ് ചോദിച്ചു.

“എന്നോടല്ലല്ലോ ഈ കുടുമ്പത്തിനോടല്ലേ ചെയ്തേ. ഒരു പെൺകുട്ടിയെ കെട്ടിക്കൊണ്ടുവന്ന് മറ്റൊരു പെണ്ണിന്റെ അരികിൽ സുഖം തേടിപ്പോയവനോട് സ്നേഹമാണോ കാണിക്കേണ്ടത്. അളിയൻ പറഞ്ഞുതാ”

“നീ വിശ്വസിക്കുന്നുണ്ടോ അനസേ അജു അങ്ങനെ ചെയ്യുമെന്ന്”

“എനിക്ക് വിശ്വാസമാണ്. മുൻപ് അഫിയെ കെട്ടിപ്പിടിച്ച കഥ അറിയില്ലേ”

“അതൊക്കെ അറിയാം. അവർതമ്മിൽ അത്ര അടുപ്പത്തിലായിരുന്നു, ഒരു നിമിഷത്തിൽ അങ്ങനെ സംഭവിച്ചു എന്നുവെച്ച്”

“ഒരിക്കൽ കള്ളനായാൽ പിന്നെ എന്നും കള്ളനാ”

“നിങ്ങൾ ഫോട്ടോയിൽ കണ്ട പെൺകുട്ടിയെ നിനക്കറിയില്ലേ. അതിനോട് ചോദിച്ചോ നീ സത്യാവസ്ഥ”

“ചോദിക്കേണ്ട കാര്യമൊന്നുല്ല.”

“അപ്പൊ എല്ലാവരും ചേർന്ന് അത് വിശ്വസിച്ചു”
റിയാസ് അജുവിനുവേണ്ടി ഒരുപാട് സംസാരിച്ചു. പക്ഷെ സത്യമറിയാൻ അനസ് ശ്രമിച്ചില്ല.

“നിങ്ങൾക്കാർക്കും അറിയാത്ത ഒരു അജൂനെ എനിക്കറിയാം. ജയിക്കാൻ വേണ്ടി പൊരുതുന്ന അജൂനെ. എവിടെയാണേലും അവൻ വരും, സത്യം വെളിച്ചത് കൊണ്ടുവരും അതെനിക്കുറപ്പുണ്ട്”
റിയാസ് പറഞ്ഞുനിർത്തി.

_____________________

ദിവസങ്ങൾ കഴുഞ്ഞുപോയി.

മകനെ കാണാത്ത സങ്കടത്തിൽ, ആദിയിൽ ഒരു ഉമ്മയും വാപ്പയും. ഉമ്മയെ സമാധാനിപ്പിച്ച് മരുമകൾ സഹലയും. ഇതൊന്നും വകവെക്കാതെ ഒരു ഏട്ടൻ പാട്ടുംപാടി നടക്കുന്നു. തനിക്കറിയാവുന്ന ഇടങ്ങളിൽ തിരഞ്ഞ് ഇനിയെവിടെ അന്വേഷിക്കണം എന്നറിയാതെ റിയാസും എല്ലാവരുടെയും സങ്കടത്തിൽ പങ്കുചേർന്ന് കുഞ്ഞോളും.

മറ്റൊരു വീട്ടിൽ
പറഞ്ഞ്‌പോയ വാക്കുകളെ തിരിച്ചെടുക്കാൻ കഴിയാതെ ഒരു പെൺകുട്ടി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആരെയോ കാത്തിരിക്കുന്ന അവൾക്കരികിൽ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ മകളുടെ വിധിയോർത്ത് ദുഖിച്ചിരിക്കുന്ന അവളുടെ ഉമ്മയും ഉപ്പയും.
താത്തയെ കൂട്ടാതെ ഒറ്റക്ക് യാത്രപോയ അളിയന്റെ കഥ വിശ്വസിച്ച് ഇന്നുവരും നാളെവരും എന്ന് പറഞ്ഞ് താത്തയെ സമാധാനിപ്പിക്കുന്ന ഒരു കുഞ്ഞനിയനും.

ഇന്ന് കാലത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഹാരിസ് വൈകുന്നേരം നാലുമണി കഴിഞ്ഞിട്ടും അവനെത്താത്തതിലുള്ള ആവലാതിയിൽ ഇരുന്നിട്ട് ഇരിപ്പുറക്കാതെ നട്ടംതിരിയുന്നു.
രാത്രി പത്തുമണി കഴിഞ്ഞിട്ടും കാണാതായപ്പോൾ വീട്ടിൽനിന്നും വിളിവന്നപ്പോൾ ഓഫിസ് പൂട്ടി അവനും നിരാശയോടെ വീട്ടിലേക്ക് പോയി.

കുറച്ചുദിവസമായി ചായകുടിക്കാൻ അജൂനെ കാണുന്നില്ല എന്ന പരാതിയിൽ കഥകളറിയാതെ രാവുണ്ണ്യേട്ടനും.

അടുത്ത ദിവസം…

കാലത്ത് അജൂന്റെ സാമ്രാജ്യത്തിലേക്ക് കയറിയ ഹാരിസ് കണ്ടത് ചളിപിടിച്ചുകിടക്കുന്ന ബസ്സാണ്.

അവന്റെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടറിയണം. സന്തോഷമാണോ സങ്കടമാണോ അതോ ദേഷ്യമാണോ എന്ന് അവനുപോലും അറിയില്ല.

ഓടിച്ചെന്ന് ഓഫിസിന്റെ വാതിൽ തള്ളിതുറക്കാൻ നോക്കിയപ്പോൾ അത് ലോക്കാണെന്ന് ഹാരിസിന് മനസ്സിലായി.

തിരികെ ബസ്സിനരികിലെത്തി അതിന്റെ ഡോറിൽ പിടിച്ചുവലിച്ചു.

അതും ലോക്ക്.

പിന്നീടാണ് അജു പോകുന്ന അന്ന് ചാരിവെച്ച ബുള്ളറ്റ് അവന്റെ കണ്ണുകൾ തിരഞ്ഞത്.

ബുള്ളറ്റും കാണാതായപ്പോൾ ഒരുകാര്യം ഉറപ്പായി. ആള് ഇവിടെഎത്തിയിട്ടുണ്ട്. ഈ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകും എന്നവൻ വിശ്വസിച്ചു.

ഇക്കാര്യം ഹാരിസിനെ വിളിച്ചറീക്കാനും ഹാരിസ് മറന്നില്ല.

______________________

“ഫിദാ… എടി ഫിദാ…”

പുറത്ത് ആരുടെയോ ശബ്ദം കേട്ട് വീടിനകത്തുനിന്നും അയാൾ പുറത്തിറങ്ങി.

“അജ്മലെ നീയോ… കേറിവാടാ മോനെ”

“മാമാന്റെ സൽക്കാരം സ്വീകരിക്കാനല്ല അജു ഇന്നിവിടെ വന്നത്. അവളെവിടെ ഫിദ”
അജു ദേഷ്യപ്പെട്ടു.

“അവള് അകത്തുണ്ട്. നീ കയറ്”
അജൂന്റെ മാമൻ അവനെ കൈപിടിച്ച് അകത്തേക്ക് കയറ്റി.

“ഫിദാ… മോളെ ഫിദാ ഒന്നിവിടെ വന്നേ”
മാമൻ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.

എന്താണ് കാര്യമെന്നറിയാതെ ഫിദ തുള്ളിച്ചാടിവന്നതും അജൂനെ കണ്ട് സഡൻബ്രെക്ക് ചവിട്ടി നിന്നു. എങ്കിലും ഉള്ളിലെ പരിഭ്രമം പുറത്തുകാണിക്കാതെ
“ആ അജുക്കയോ… എന്താണാവോ പതിവില്ലാതെ ഈ വഴിക്കൊക്കെ” അവൾ ചോദിച്ചു.

“വരേണ്ടിവന്നു” എന്ന് അജു മറുപടി പറഞ്ഞു.

“ഇരിക്ക് ഞാൻ കട്ടനെടുക്കാം” എന്ന് പറഞ്ഞ് ഫിദ തിരിഞ്ഞതും

“നിക്ക് എനിക്ക് ഒരു കാര്യമറിയാനുണ്ട്. അതറിഞ്ഞിട്ട് പെട്ടെന്ന് പോണം”

“എന്താ അജുക്കാ” അവൾ ചോദിച്ചു.

“നമ്മൾതമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ…?”

“മനസ്സിലായില്ല”

“ഞാനും നീയും എന്നതിനപ്പുറം നമ്മൾക്കിടയിൽ ഇന്നുവരെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ”

ഫിദ ഒന്ന് പതറി. അജൂന്റെ ദേഷ്യത്തിൽനിന്നും അവൾക്ക് ചിലതൊക്കെ മനസ്സിലാകുന്നുണ്ട്.

അവളൊന്ന് പുഞ്ചിരിച്ചു.

“എന്നെ കണ്ടാലേ കടിച്ചുകീറാൻ നിൽക്കുന്ന അജുക്കയും ഞാനും തമ്മിൽ എന്ത് നടക്കാനാ”

“അത് നിനക്കും എനിക്കുമറിയാവുന്ന സത്യം. പക്ഷെ നീ പാത്തൂനയച്ച ചിത്രങ്ങൾ കാരണം ഇല്ലാതാകുന്നത് ഞങ്ങളുടെ ജീവിതമാണ്”

അത് കേട്ടതും ഫിദയെന്ന് ചിരിച്ചു.

കണ്ടുനിന്ന അജൂന്റെ കരങ്ങൾ അവളുടെ മുഖത്തുപതിക്കാൻ അധികസമയം വേണ്ടിവന്നില്ല.

ചുവന്നുവന്ന മുഖവുംപൊത്തി ഫിദയങ്ങനെ നിന്നു എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

“നിനക്ക് എന്തിന്റെ കേടാ… എന്തിനാ നിനക്ക് എന്നോടിത്ര ദേഷ്യം, അതിനുമാത്രം എന്താ ഞാൻ നിന്നോട് ചെയ്തത്”
അജു അവളോട് ചോദിച്ചു.

അപ്പോഴേക്കും ഫിറോസ് എന്ന ഫിദയുടെ ഇക്ക അജുവിന്റെ പുറകിൽ നിന്ന് അജൂന്റെതോളിൽ തട്ടി.

“എന്താടാ… വീട്ടിൽ കയറിവന്ന് തോന്നിവാസം കാണിക്കുകയാണോ” എന്ന് ഫിറോസ്.

“അതേടാ ഫിറോസേ. പെങ്ങളെ കെട്ടഴിച്ചുവിടുമ്പോൾ ആലോചിക്കണമായിരുന്നു”

“എന്റെ പെങ്ങളെ കരയിച്ചിട്ട് ഒരുത്തനും ഈ വീട്ടിൽനിന്ന് നടന്നുപോവില്ല അജ്മലെ”

“എനിക്ക് തിരികെ പോണമെന്ന് നിർബന്ധമൊന്നുമില്ല ഫിറോസേ. തിരിച്ചുവരാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടുമില്ല” എന്ന് അജു ഫിറോസിന്റെ ഭീഷണിക്ക് മറുപടികൊടുത്തു.

“എന്താ മോനെ പ്രശ്നം” മാമനായിരുന്നു.

“ഒന്നുല്ല മാമാ… മാമാടെ പുന്നാര മോള് ഒരു വലിയതെറ്റ് ചെയ്തു. ഞാനും ഈ നിൽക്കുന്ന ഫിദയും കിടക്ക പങ്കിടുന്ന ചിത്രം ഇവൾ എന്റെ ഭാര്യക്ക് അയച്ചു. അത് എന്തിനാണെന്ന് എനിക്കറിയണം. അതറിയാതെ അജു ഇവിടുന്ന് പോവില്ല”
അജു മാമനോട് പറഞ്ഞു.

“അജു പറഞ്ഞത് സത്യമാണോ ഫിദാ” ഫിദയോട് ഉപ്പ.

“അതേ… അജുക്ക പറഞ്ഞത് സത്യമാണ്. ഞാനാണ് അയച്ചത്. ആ ചിത്രങ്ങളും സത്യമാണ്” എന്ന് ഫിദ വാദിച്ചു.

കേട്ടുനിന്ന ഫിറോസ് അജൂനെ പുറകിൽനിന്ന് ഒരു ചവിട്ടിന് താഴേക്ക് പതിപ്പിച്ചു.

താഴെകിടന്നുന്ന അവനെ വീണ്ടും ചവിട്ടാനായി കാലുയർത്തിയ ഫിറോസിനെ അവന്റെ ഉപ്പ തടഞ്ഞു.
അജൂനെ പിടിചെഴുനെല്പിച്ച മാമൻ അവന്റെ മുഖംനോക്കി ഒന്ന് പൊട്ടിച്ചു. വീണ്ടും തല്ലാനായി കൈ ഉരത്തിയതും അജു തടഞ്ഞു.

“എന്നെ നശിപ്പിച്ചിട്ട് നിങ്ങൾ മറ്റൊരുത്തിയുമായി സുഖമായി ജീവിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല” എന്ന് ഫിദ പറഞ്ഞപ്പോൾ

“ഇല്ല ഇതാരും വിശ്വസിക്കരുത്. ഇവൾ പറയുന്നതുമുഴുവൻ കള്ളങ്ങളാണ്.” എന്ന് അജു വാദിച്ചു.

ആ ചിത്രങ്ങൾ സത്യമാണ് എന്നല്ലാതെ ഫിദ മറ്റൊന്നും പറഞ്ഞില്ല.

എല്ലാം നഷ്ടപ്പെടുന്നു എന്ന് തോന്നിയ അജു അവിടെനിന്ന് പുറത്തിറങ്ങി.

എങ്ങോട്ടെന്നില്ലാതെ വണ്ടി മുന്നോട്ടുപോയി. എത്തുന്നിടം ലക്ഷ്യം എന്നല്ലാതെ മറ്റൊന്നും അവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.

വണ്ടി ചെന്നുനിന്നത് ഫിദയുടെ വീടിനടുത്തുള്ള ബീച്ചിലാണ്.

അവിടെ നിലയുറപ്പിച്ച സിമന്റ് കസേരയിൽ അജു കണ്ണുകളച്ചിരുന്നു.

__________________

അജു തിരിച്ചെത്തിയ വിവരമറിഞ്ഞാ റിയാസ് വീട്ടിലുള്ള എല്ലാവരെയും അക്കാര്യമറീച്ചു.

പാത്തൂന്റെ ഉപ്പയെ അറീക്കാനും റിയാസ് മടിച്ചില്ല.

“കണ്ടോ മോനവനെ…”

“ഇല്ല. ബസ്സുമായിട്ടാണ് പോയിരുന്നത്. ഇന്ന് കാലത്ത് വണ്ടി അവിടെ തിരിച്ചെത്തിയെന്ന് അറിഞ്ഞു. ഈ വീട്ടിലേക്ക് വരാൻ പെർമിഷൻ ഇല്ലാത്തതുകൊണ്ട് ഇവിടെ വന്നിട്ടില്ല. അങ്ങോട്ടെങ്ങാനും വന്നാൽ അറീക്ക്. കുഴപ്പമൊന്നും ഉണ്ടാവില്ല. ഉപ്പ സമാധാനിക്ക്. പാത്തൂനോടും ഒന്ന് പറഞ്ഞേക്ക്”
എന്ന് റിയാസ് പാത്തൂന്റെ ഉപ്പയോട് പറഞ്ഞു.

ആ ഫോൺ സംഭാഷണം അവസാനിച്ചപ്പോൾ ആ ഉപ്പ മകളുടെ അടുത്തേക്കെത്തി.

“പാത്തു… അജൂന് കുഴപ്പൊന്നുല്ലട്ടാ, അവൻ തിരിച്ചെത്തിയെന്ന് റിയാസ് ഇപ്പൊ വിളിച്ചപ്പോൾ പറഞ്ഞു”

ഇത് കേട്ട് പാത്തൂന്റെ മുഖമൊന്ന് വിടർന്നു. അറിയാതെ അവളുടെ ചുണ്ടിലും പുഞ്ചിരിയെത്തി.

_________________

ദിവസങ്ങളിലായി ഓഫായിക്കിടക്കുന്ന തന്റെ മൊബൈൽ ഓൺചെയ്ത് അജു വിദൂരദയിലേക്ക് കണ്ണും നട്ടിരുന്നു.

പാത്തൂനെ വിളിക്കണം എന്നവനുണ്ടെങ്കിലും ഫോണെടുക്കാൻ മനസ്സുകാണിക്കാത്തതും എടുത്താൽ തന്നെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന പാത്തൂനെ ഓർമ്മവന്നപ്പോൾ വിളിക്കാൻ മനസ്സുവന്നില്ല.

കഴിഞ്ഞുപോയ ദുരന്തവും നടന്നുകൊണ്ടിരിക്കുന്ന ദുരന്തവും ഓർത്തപ്പോൾ അവന്റെ കണ്ണുനിറഞ്ഞു.

ഈ സമയത്താണ് അജുവിനെ ശ്രദ്ധിക്കാതെ രണ്ടുപേർ അവന്റെ മുന്നിലൂടെ നടന്നുപോകുന്നത് കണ്ടത്.

“ഇവളുടെ കൂടെ ഇവനെന്താ ഇവിടെ” എന്നുമാലോചിച്ച് അജു അവർക്കരികികിലേക്ക് നടന്നു.

അവരുടെ പുറകിലെത്തിയതും അവർ പറയുന്നത് കേട്ട് അജു ഞെട്ടി.

“സത്യം പറഞ്ഞാൽ അജുക്ക അതൊരു പാവമാണ്. അജുക്കയോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം ഞാൻ കുറേ നടന്നിട്ടുണ്ട് അജുക്കാടെ പുറകെ. എങ്കിലും ഒരിക്കൽപോലും അജുക്ക എന്നെയൊന്ന് ശ്രദ്ധിച്ചിട്ടില്ല. ആ ആൾടെ ഫോട്ടോവെച്ചാണ് നമ്മള് ഇങ്ങനൊരു കളികളിച്ചത്”
എന്ന് ഫിദ അവളുടെ കൂടെയുള്ള നൗഫലിനോട് പറയുന്നു.

“അതുകൊണ്ട് ഇപ്പൊ എന്തായി. നീ ആഗ്രഹിച്ചപോലെ നടന്നില്ലേ. അനൂനും ഒരുപാട് സന്തോഷമായിട്ടുണ്ട്” എന്ന് നൗഫൽ ഫിദയോട്.

ഇതൊക്കെ കേട്ട് അവരുടെ പുറകെ അജു നിൽക്കുന്നത് അവരറിഞ്ഞില്ല.

“അല്ല നൗഫു. അജുക്കയും പാത്തുവും പിരിഞ്ഞതിന് അനുക്ക എന്തിനാ സന്തോഷിക്കുന്നെ”

“അത്കൊണ്ടല്ല അനൂന് സന്തോഷം… അജു ഇപ്പൊ പുറത്തായില്ലേ. അവകാശി കുറഞ്ഞില്ലേ”

“എന്താ നൗഫു നീ പറയുന്നേ. എനിക്ക് മനസ്സിലാവുന്നില്ല”

“നീ അവരുടെ വീട് കണ്ടിട്ടില്ലേ. വലിയ വീടല്ലേ. അതിനുചുറ്റും ഒരുപാട് സ്ഥലമില്ലേ അവർക്ക്. അവകാശികളുടെ എണ്ണം കുറഞ്ഞാൽ അനസിനല്ലേ നേട്ടം. എല്ലാം അവന് കിട്ടില്ലേ”
എന്ന് നൗഫൽ പറഞ്ഞതും അവന്റെ പുറത്ത് അജൂന്റെ കാലുപതിഞ്ഞു.

സംസാരിച്ചുകൊണ്ടിരിക്കെ മുൻപിലേക്ക് മുഖവും കുത്തി വീണ നൗഫുനെ കണ്ടതും ഫിദയെന്ന് തിരിഞ്ഞുനോക്കി.

“അജുക്ക”

“അതേടി ഞാൻതന്നെയാ.”
അജൂന്റെ കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്നു. വീണുകിടക്കുന്ന നൗഫലിനെ പിടിചെഴുനെല്പിച്ച അജു അവന്റെ മണ്ണുപറ്റിയ മുഖത്തേക്ക് തന്നെ ഒന്ന് കൊടുത്തു.

“അജുക്കാ അവനെ വിട്” ഫിദ അജൂന്റെ കൈപിടിച്ചപ്പോൾ അവനെവിട്ട് ഫിദാക്കും കൊടുത്തു ഒരടി.

അപ്പോഴേക്കും അവിടെ ഉണ്ടായിരുന്നവരൊക്കെ അവരുടെ ചുറ്റുംകൂടി.

“ആരെങ്കിലും ഇവനെയൊന്ന് പിടിച്ചുമാറ്റ്. ഇവൻ പ്രാന്തനാണ്” എന്ന് നൗഫു പറഞ്ഞപ്പോൾ ചുറ്റുംനിന്ന ചലർചേർന്ന് അജൂനെ പിടിച്ചുവച്ചു.

കുതറിമാറാൻ ഒരുപാട് ശ്രമം നടത്തിയെങ്കിക്കും അവനെ ഒരുപാട്പേർചേർന്ന് കീഴ്പ്പെടുത്തിയിരുന്നു.

ഈ സമയംകൊണ്ട് നൗഫലും ഫിദയും സ്ഥലംവിട്ടു.

അവരുപോയപ്പോൾ അജൂനെ പിടിച്ചുവെച്ച ഓരോരുത്തരും അവനെ സ്വതന്ത്രമാക്കി മാറിനിന്നു.

“എന്തിനാ വിട്ടത്. എനിക്ക് വട്ടാണ്, ന്നാ പിടിച്ചുവെക്കെടോ… ഇല്ലേൽ കെട്ടിയിട്” എന്ന് പറഞ്ഞ് അജു അവർക്കുനേരെ അടുത്തു.

ആളുകൾ അവനിൽനിന്ന് അകലംപാലിച്ചു എന്നല്ലാതെ ആരും അവനരികിലേക്ക് ചെന്നില്ല.

പൊള്ളുന്നവയിലിൽ തിരമാലകളോട് പരിഭവം പറയുന്ന അവനെകണ്ടപ്പോൾ കൂടിനിന്നവർക്കും തോന്നി അവനൊരു പ്രാന്തനാണെന്ന്.

ആളും ആരവങ്ങളും ഒഴിഞ്ഞപ്പോൾ അജു ബുള്ളറ്റുമായി നേരെ അവന്റെ സാമ്രാജ്യത്തിലേക്ക് എത്തിച്ചേർന്നു.

“അജുക്കാ… എന്ത് കോലമാണിത്. ന്താണിത്”
ദിവസങ്ങൾക്ക്ശേഷം അജൂനെ കണ്ട ഹാരിസിന് അജൂന്റെ മാറ്റങ്ങൾ മനസ്സിലായി.

മുടിയൊക്കെ ചീകി വൃത്തിയിലും വെടുപ്പിലുംമാത്രം നടക്കാറുള്ള അജൂന്റെ മുടിയൊക്കെ അലങ്കോലമായി കിടക്കുന്നു.
മുഖം വാടിയിട്ടുണ്ട്.

“എവിടെ അജുക്കാടെ ഫോൺ. ആരോടാ നിങ്ങളീ വാശികാണിക്കുന്നത്” ഹാരിസ് അജൂനോട് ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു.

ആ സമയത്ത് പ്രതീക്ഷിക്കാതെ റിയാസ് അങ്ങോട്ടുവന്നു.

“അജൂ… എവിടായിരുന്നെടാ നീ, നിന്റെ ഫോണെവിടെ, എന്താ നിന്റെ കോലം ഇങ്ങനെ” ഒരുനൂറ് ചോദ്യങ്ങളുമായി റിയാസ് അജൂന്റെ കയ്യിൽപിടിച്ചു.

“എന്താ അജു നീയൊന്നും പറയാത്തത്”

“എന്ത് പറയാനാ അളിയാ. അജു കോമാളിയല്ലേ. ഉള്ളിൽ കരഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ ചിരിക്കാൻ എന്നന്നേക്കുമായി വിധിക്കപ്പെട്ട കോമാളി. മറ്റുള്ളവരെ പറ്റിക്കാൻ പഠിക്കാത്തതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ എന്നും തലകുനിച്ച് നിന്നതുകൊണ്ട് എല്ലാവരും അജൂനെ പറ്റിച്ചു. അജു ഒരു പൊട്ടൻ”

“എന്തൊക്കെയാ നീ പറയുന്നേ. നീ വാ നമുക്ക് വീട്ടിലേക്ക് പോകാം. നിനക്ക് നിന്റെ പാത്തൂനെ കാണണ്ടേ…?” റിയാസ് അജൂനോട് ചോദിച്ചു.

“വീട്… ഞാനിനി ആ വീട്ടിലേക്കില്ല. വിദ്യാഭ്യാസം ഇല്ല എന്നപേരിൽ പതിനേഴാമത്തെ വയസ്സിൽ കിട്ടിത്തുടങ്ങിയതാ അജൂന് അവിടെനിന്നും അവഗണന. അത് അജു സഹിച്ചില്ലേ. സ്നേഹിച്ചപ്പെണ്ണിനെ ആ വീട്ടിൽനിന്ന് അവർ ഒരു ദയയും കൂടാതെ ഇറക്കിവിട്ടത് മരണത്തിലേക്കല്ലേ… എന്നിട്ടും അജു അവരുടെമുന്നിൽ നിന്നില്ലേ. സമ്മദമല്ലാഞ്ഞിട്ടും അവർ കാണിച്ചുതന്ന പെൺകുട്ടിയെ കെട്ടിയില്ലേ, എന്നിട്ടിപ്പോ ഞങ്ങളെ അകറ്റാൻ, എന്നെ ആ വീട്ടിൽനിന്ന് പുറത്താക്കാൻ അവിടെന്നൊരാൾ തന്നെ കരുക്കൾ നീക്കിയില്ലേ. ഇനിയും ഞാനിനി അങ്ങോട്ടുവരാണോ… ഇല്ല അളിയാ ഇനിയും അവിടവവന്ന് കോമാളിവേഷംകെട്ടാൻ ഈ അജു ഇല്ല”

“നീയെന്താ ഈ പറയുന്നത്. നമ്മുടെ വീട്ടിൽനിന്ന് ആരാടാ ഇങ്ങനൊരു ചതി നിന്നോട് ചെയ്തത്” അജു പറഞ്ഞതൊക്കെയും കേട്ടപ്പോൾ റിയാസ് ചോദിച്ചു.

എല്ലാം കേട്ട് എന്തുപറയണമെന്നറിയാതെ ഹാരിസ് അവർക്കരികിൽ നിൽക്കുന്നുണ്ടായിയുന്നു.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അകലെ – Part 11”

  1. Anasine first aa vtl ninn chavitty purathakkanam…. Pavam Ajunteyum Pathunteyum jeevitham vech enthina engane oru chathi chaithath? Ellarum sathyam arinjal mathiyayirunnu……

Leave a Reply

Don`t copy text!