Skip to content

അകലെ – Part 12

akale-aksharathalukal-novel

✒️F_B_L

“നീയെന്താ ഈ പറയുന്നത്. നമ്മുടെ വീട്ടിൽനിന്ന് ആരാടാ ഇങ്ങനൊരു ചതി നിന്നോട് ചെയ്തത്” അജു പറഞ്ഞതൊക്കെയും കേട്ടപ്പോൾ റിയാസ് ചോദിച്ചു.

എല്ലാം കേട്ട് എന്തുപറയണമെന്നറിയാതെ ഹാരിസ് അവർക്കരികിൽ നിൽക്കുന്നുണ്ടായിയുന്നു.

“എന്റെ ഒരേയൊരു ഇക്ക. അനസ്”

അജു ആ പേരുപറഞ്ഞതും റിയാസും ഹാരിസും അവനെ മിഴിച്ചുനോക്കി.

“എന്താടാ… നീയെന്താണീ പറയുന്നത്. അനസെന്തിനാ നിന്നെ…”
റിയാസ് ചോദിച്ചു.

ഫിദയും നൗഫലും തമ്മിലുണ്ടായ സംഭാഷണത്തിൽ അജു കേട്ട വാക്കുകളും അവിടെ അരങ്ങേറിയ സംഭവങ്ങളും അവർക്കുമുന്നിൽ വിവരിച്ചു.

“നീ വാ… നമുക്ക് അവർ രണ്ടുപേരെയും പൊക്കിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാം. സത്യം അവിടെവെച്ച് തെളീക്കാം” റിയാസ് അജൂനെ വിളിച്ചു.

“വേണ്ട അളിയാ. എന്റെ ബാബി പാവാ. അതിന്റെ കാണ്ണീരുകാണാൻ എനിക്കാവില്ല. ഇന്നോ നാളെയോ എന്നുപറഞ്ഞ് നിൽക്കുകയാണ് പാവം. ഞാനായിട്ട് ബാബിയെയും ബാബി ജന്മംനൽകാൻ പോകുന്ന കുഞ്ഞിനേയും കഷ്ടപ്പെടുത്താൻ തയ്യാറല്ല”

“എടാ നീ പറഞ്ഞുവരുന്നത് ഇനിയെന്നും നീയിങ്ങനെ എല്ലാവരിൽനിന്നും അകന്നുമാറി ആരെയും ഒന്നുമറിയിക്കാതെ കഴിയാൻ പോവുകയാണോ. നിന്റെ പാത്തൂനെ നിനക്ക് വേണ്ട എന്നാണോ” റിയാസ് ചോദിച്ചു.

“വിശ്വാസം എന്ന ഒന്നുണ്ട് അളിയാ… അത് കണ്ണാടിപോലെയാ, പൊട്ടിക്കഴിഞ്ഞ് എത്ര ചേർത്തുവെച്ചാലും പൂർണത ഉണ്ടാവില്ല”

“ശെരിയാണ് അജുക്കാ. എന്നാലും പാത്തു ഇക്കാനെ മനസ്സിലാക്കും. പഴയപോലെ നിങ്ങൾ ഒന്നാകും. അതിന് ആദ്യം വേണ്ടത് ഇക്കയുടെ നിരപരാധിത്വം തെളീക്കലാണ്. അല്ലാതെ ഇങ്ങനെ നടന്നാൽ പാത്തു ചോദിച്ച ഡിവോഴ്സ് അവൾക്ക് കൊടുക്കേണ്ടിവരും” ഇത്രയും നേരം ഒന്നും പറയാതെ മിണ്ടാതിരുന്ന ഹാരിസ് പറഞ്ഞു.

അപ്പോഴാണ് റിയാസ് ആ കഥയറിയുന്നത്.
“അതുശെരി അവിടംവരെ എത്തി കാര്യങ്ങളൊക്കെ” അല്ലെ അജു.

“ഇനി നീ കൂടുതലൊന്നും പറയണ്ട. വന്ന് വണ്ടിയിൽ കയറ്. ഇല്ലങ്കിൽ രണ്ടെണ്ണത്തിനെയും പൊക്കിയെടുത്ത് ഇങ്ങോട്ട് കൊണ്ടുവരും” റിയാസ് അജ്മലിനോട് ദേഷ്യപ്പെട്ടു.

“അളിയാ വേണ്ട. ഇതിനൊരു തീരുമാനം ഞാൻതന്നെ ഉണ്ടാക്കും” അജു പറഞ്ഞു.

“മതി. അതുകേട്ടാൽ മതി. എല്ലാം അറിഞ്ഞിട്ട് ഇനിയും വൈകിക്കരുത്”

“ഇല്ല”

റിയാസ് വീട്ടിലേക്ക് തിരിച്ചു.

അജു ബുള്ളറ്റുമെടുത്ത് അവരെ തേടിയിറങ്ങി.

___________________

“താത്തപ്പെണ്ണേ…”
ഫായിയുടെ വിളികേട്ട് പാത്തു അടുക്കളയിൽനിന്നും പുറത്തേക്ക് വന്നു.

“എന്താണിത്ര നേരത്തെ, ഇന്ന് ഉച്ചക്കെ കഴിഞ്ഞോ ക്ലാസ്സ്‌”

“ആ. നേരത്തെ വിട്ടു. പിന്നേ എന്തായി ഇക്ക വിളിച്ചാ?”

“ഇല്ല ഫായി ഇക്ക വിളിക്കില്ല. താത്ത പിണങ്ങിപ്പോന്നതല്ലേ”

“ആരെങ്കിലും പറഞ്ഞോ പിങ്ങിപ്പോരാൻ, എനിക്കാ ഫോണൊന്നുതാ ഞാനൊന്ന് വിളിച്ചുനോക്കട്ടെ”

“റൂമിലുണ്ട് പോയി എടുത്തോ…” പാത്തു അടുക്കളയിലേക്ക് നടന്നു.

ഫായി റൂമിലെത്തി ഫോണെടുത്ത് അജൂന്റെ നമ്പറിലേക്ക് വിളിച്ചു.

“താത്താ ബെല്ലുണ്ട്” ഫോണും ചെവിയിൽ വെച്ച് ഫായി പാത്തൂന്റെ അടുത്തേക്കോടി.

“ഹലോ അജുക്കാ… എവിടെയാ ഇക്കാ, നമ്മളെയൊക്കെ മറന്നോ, നമ്മളെവിട് എന്റെ താത്തപ്പെണ്ണിനെ മറന്നോ”

“ആ ഫായി നീയോ… ഇവിടെയുണ്ട്. ആരെയും മറന്നിട്ടില്ലാട്ടോ. പാത്തു എവിടെ”

അജു പാത്തൂനെ ചോദിച്ചതും ഫായി
“ദേ അജുക്ക താത്തയെ ചോദിക്കുന്നു” എന്നുപറഞ്ഞ് ഫോൺ പാത്തൂനുനേരെ നീട്ടി.

പാത്തു ഫോൺ വാങ്ങി ചെവിയോട് ചേർത്തതും
“മരിച്ചിട്ടില്ല,” എന്ന അജൂന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു.

“ഞാൻ ചോദിച്ചില്ലല്ലോ…?” എന്ന് പാത്തു ചോദിച്ചു.

“വൈകിയാണെങ്കിലും നീ ചോദിക്കുമെന്ന് എനിക്കറിയാം പാത്തു”

പാത്തൂനെയും നോക്കിനിൽക്കുന്ന ഫായിയെ അവൾ
“പോയി യൂണിഫോം മാറ്റിയിട്ട് കുളിച്ചിട്ട് വാ” എന്നുപറഞ്ഞ് ഓടിച്ചു.

“എന്തായി തീരുമാനം” പാത്തു ചോദിച്ചു.

“എന്ത് തീരുമാനം”

“ഞാൻ ആവശ്യപ്പെട്ട ഡിവോഴ്സ്”

“നാളെ തരാം” എന്ന് അജു പറഞ്ഞതും പാത്തൂന്റെ കണ്ണ് നിറഞ്ഞു.
പാത്തു ഫോൺ വെച്ചു.

___________________

പാത്തൂന്റെ കോളുവന്നപ്പോൾ റോഡരികിൽ വണ്ടിനിർത്തി ഫിദയുടെ വീടിനടുത്ത് നിൽക്കുകയായിരുന്നു അജു. ഫോൺ കട്ടാക്കി വണ്ടിയെടുത്തതും ഒരു കാറുവന്ന് അവന്റെ വണ്ടിക്ക് വട്ടം വെച്ചു.
കാറിൽനിന്ന് ഇറങ്ങിവന്ന ചെറുപ്പക്കാരെ അജൂന് യാതൊരു മുൻപരിചയവുമില്ല.
കാറിൽനിന്നും രണ്ടുപേർ ഇറങ്ങിവന്ന് അതിലൊരുത്തൻ
“അജ്മൽ അല്ലെ” എന്ന് ചോദിച്ചു.

“അതേ” എന്ന് അജു മറുപടിപറഞ്ഞതും മറ്റൊരുത്തൻ കാലുയർത്തി ബുള്ളറ്റിനുമുകിലൂടെ അജൂനെ ചവിട്ടി താഴെയിട്ടു.

“നീയെന്താടാ വിജാരിച്ചേ… നൗഫുനെ കൈവെച്ച് നെഞ്ചുവിരിച്ച് നടക്കാമെന്നോ.” എന്ന് ഒരുത്തൻ ചോദിച്ചു.

“അങ്ങനെ പറയ്… ഞാൻ കരുതിയത് നിങ്ങൾക്ക് ആളുമാറിയതാണ് എന്നാണ്. ഇപ്പൊ ക്ലിയറായി. തേടിയവള്ളി കാലിൽ ചുറ്റി”
എന്ന് അജു വീണുകിടന്നിടത്തുനിന്നും എഴുനേറ്റ് പറഞ്ഞു.

വീണ്ടും അജൂനുനേരെ വീശിയടുത്ത കൈ ഒന്ന്പുറകോട്ടുമാറി അജൂന്റെ കൈകളിലാക്കി ആ കൈപിടിച്ച് തിരിച്ചൊടിക്കുമ്പോൾ അവന്റെ നിലവിളികേട്ട് കൂടെയുണ്ടായിരുന്നവർ കാറിൽനിന്നും കത്തിയെടുത്ത് വന്നു.

അജൂന്റെ കയ്യിലകപ്പെട്ടവനെ ഒരിടിക്ക് താഴെവീഴ്ത്തി കത്തിയുമായി വരുന്നവന്റെ നേരെ അജു നിന്നു.

പലവട്ടം കത്തി അവനുനേരെ വീശിയെങ്കിലും അജു ഒഴിഞ്ഞുമാറിക്കൊണ്ട് കത്തിയിരിക്കുന്ന കൈക്കൊരു തട്ടുകൊടുത്തു.

ആ പരിസരത്തുണ്ടായിരുന്നവരൊക്കെ അവർക്ക് ചുറ്റുംകൂടി.
പിന്നെ അതൊരു പൂരപ്പറമ്പായി.

എത്രകിട്ടിയിട്ടും രണ്ടുപേർക്കും മതിയാവുന്നില്ല. എഴുനേറ്റ് വന്ന് വീണ്ടും ചോദിക്കുമ്പോൾ അജു അളവില്ലാതെ കൊടുത്തുകൊണ്ടിരുന്നു. ഇനിയും കൊടുത്താൽ പണിയാകും എന്നുതോന്നിയപ്പോൾ അജുതന്നെ നിർത്തി.

വീണുകിടക്കുന്ന ഒരുത്തന്റെ പോക്കറ്റിൽനിന്നും ഫോണെടുത്ത്
“വിളിക്കടാ നിന്റെ നൗഫുന്. എന്നിട്ട് എവിടെയുണ്ടെന്ന് ചോദിക്ക്. ഇപ്പൊ എവിടെയുണ്ടോ അവിടെനിൽക്കാൻ പറ”

അജു പറഞ്ഞപോലെ അവൻ നൗഫലിനെ വിളിച്ചുപറഞ്ഞു.

താഴെകിടക്കുന്ന ബുള്ളറ്റ് നേരെവെച്ച് അതിനരികിൽ കിടന്ന കത്തിയുമെടുത്ത് അവരോട് കാറിൽ കേറാൻ പറഞ്ഞു.

വണ്ടി ഓടിക്കുന്നവന്റെ കഴുത്തിൽ കത്തിവെച്ച്
“പോട്ടെ വണ്ടി. നിന്റെ നൗഫു പറഞ്ഞ സ്ഥലത്തേക്ക്…”

അഞ്ചുമിനിറ്റിനകം ഒരു ഗേറ്റ് കടന്ന് ആ കാറൊരു വീട്ടിലെത്തിനിന്നു.

“ഇവിടെയാണോ നൗഫലുള്ളത്” അജു ചോദിച്ചു.

കാറിൽനിഞ്ഞിറങ്ങി അജു കത്തി അരയിൽവെച്ച് ആ വീടിനകത്തേക്ക് കടന്നുചെന്നതും ഫിദയും നൗഫലും ഇരിക്കുന്നത് കണ്ടു. അവർക്കഭിമുഖമായി മറ്റൊരാളും.

പ്രതീക്ഷിക്കാതെ അജൂനെ അവിടെകണ്ടതുകൊണ്ട് നൗഫലും ഫിദയും ഒന്നിച്ച് പറഞ്ഞു “അജു”.

അത് കേട്ടപ്പോൾ അവർക്കഭിമുഖമായിരിക്കുന്ന ആ വ്യക്തിയും ഒന്ന് തിരിഞ്ഞുനോക്കി.

“അനുക്ക” അജു മനസ്സിൽ പറഞ്ഞു.

“ആ അജു നീയെന്താ ഇവിടെ…” അനസ് ചോദിച്ചു.

“ഒന്നുല്ല. ഈ നൗഫലിനെ ഒന്ന് കാണാൻവേണ്ടി വന്നതാ. പക്ഷെ ഇക്കയെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. സാരല്ല എല്ലാരും ഒരു കുടക്കീഴിൽ ഉണ്ടല്ലോ”

“ഈ നൗഫൽ എന്റെ സുഹൃത്താണ്. അവൻ വിളിച്ചപ്പോൾ വന്നതാ” എന്ന് അനസ്.

“അതിന് ഞാൻ ഒന്നുംപറഞ്ഞില്ലല്ലോ. ഇക്കവന്ന ആവശ്യം കഴിഞ്ഞെങ്കിൽ ഇക്കവിട്ടോ, എനിക്കിവിടെ ചെറിയൊരു പരിപാടിയുണ്ട്. അജു അനസിനോട് നൗഫലിന്റെ മുഖത്തേക്കും ഫിദയുടെ മുഖത്തേക്കും നോക്കിക്കൊണ്ട് പറഞ്ഞു.

ശേഷം മൊബൈലിൽ ഹാരിസിന് ലൊക്കേഷൻ അയച്ചിട്ട് താഴെ “ആരുടെയെങ്കിലും കാറെടുത്ത് വാ” എന്ന്മെസ്സേജും അയച്ചു.

“ഞാനിറങ്ങാ നൗഫലെ” എന്നുപറഞ്ഞ് അനസ് പോയതും

“നൗഫലെ നിന്റെ രണ്ട് ശിങ്കിടികൾ വന്നിരുന്നു എന്നെക്കാണാൻ. ചോദിച്ചതൊക്കെ കൊടുത്തിട്ടുണ്ട്.” അജു പുറത്തേക്ക് നോക്കി
“കേറിവാടാ മക്കളേ” എന്ന് വിളിച്ചു.

രണ്ടുപേരും അകത്തേക്ക് കയറിവന്നു. ആ വരവ് കണ്ട് ഫിദയുടെ നെഞ്ചിടിപ്പ് ഒന്നൂടെ കൂടി.

“ഫിദാ നീയെനിക്ക് എന്റെ പെങ്ങളാണ്. ആ പെങ്ങളിൽ ഒരു തെറ്റ് കാണുമ്പോൾ ശിക്ഷിക്കാൻ എനിക്ക് അധികാരവും അവകാശവുമുണ്ട്.” അജു ഫിദയുടെ മുഖത്ത് ആഞ്ഞടിച്ചു.

ഇത് കണ്ട നൗഫൽ അജൂന്റെ കോളറിൽ പിടിച്ചപ്പോൾ അജു അവന്റെ കയ്യിൽ പിടുത്തമിട്ട് ആ കൈ ഷർട്ടിൽനിന്നും വിടുവിച്ചു.

“ആർത്തി കാണിക്കാതെ നൗഫലെ, നിനക്ക് എടുത്തുവെച്ചിട്ടുണ്ട്, അത് മറ്റാർക്കും കൊടുക്കാതെ നിനക്കുതന്നെ തരാം.” അജു നൗഫലിനെ തള്ളിമാറ്റി.
“നീയെന്തിനാ എന്നോടിങ്ങനെ ചെയ്തത്”
ഫിദയോട് ചോദിച്ചു.

രണ്ടും കൽപ്പിച്ചാണ് അജൂന്റെ വരവെന്ന് മനസ്സിലാക്കിയ ഫിദ മനസ്സുതുറക്കാൻ തീരുമാനിച്ചു.

“എനിക്ക് അജുക്കയെ ഇഷ്ടമായിരുന്നു. നിങ്ങളുടെ ഉപ്പയും ഉമ്മയും എന്റെവീട്ടിൽവന്ന് പെണ്ണ്ചോദിച്ചപ്പോൾ മുതൽ കുറെയേറെ സ്വപ്‌നങ്ങൾ ഞാൻ നെയ്തുകൂട്ടിയിരുന്നു. എൻഗേജ്‌മെന്റിന്റെ തലേദിവസം നിങ്ങളുടെ ഉപ്പയും ഉമ്മയുംതന്നെ എന്റെവീട്ടിൽവന്ന് നിങ്ങൾക്ക് കല്യാണത്തിന് സമ്മതമല്ല എന്ന് പറഞ്ഞപ്പോൾ തകർന്നത് ഞാൻ പടുത്തുയർത്തിയ ചീട്ടുകൊട്ടാരമാണ്. അന്നുമുതൽ നിങ്ങളെന്റെ ആജന്മ ശത്രുവായി. പിന്നെയും നിങ്ങളുടെ ഉപ്പയും ഉമ്മയും ചേർന്ന് വീട്ടിൽവന്നപ്പോൾ നിങ്ങൾ സമ്മതിച്ചു എന്ന വാർത്ത പറയാനാണെന്നാ ഞാൻ കരുതിയത്. പക്ഷെ മറ്റൊരു പെൺകുട്ടിയുമായി നിങ്ങളുടെ വിവാഹം ഉറപ്പിച്ചെന്നും രണ്ടാഴ്ചകഴിഞ്ഞാൽ നിങ്ങളുടെ വിവാഹമാണെന്നും പറയാനും എന്നെയും വീട്ടുകാരെയും ക്ഷണിക്കാനുമായിരുന്നു അവർ വന്നത്.

നിങ്ങളുടെ വിവാഹത്തിന്റെ അന്ന് പോലും ഞാൻ നിങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ നിങ്ങൾ മുഖം താരാതെ മാറിനടന്നു എന്നല്ലാതെ മറ്റൊന്നും നടന്നില്ല.

നിങ്ങളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് നിങ്ങളെയും അവളെയും പിരിക്കണമെന്ന ആശയം എന്നിലെത്തിയത്. അതിനൊരു കാരണം തിരഞ്ഞപ്പോഴാണ് ആപോയ അനുക്കയും ഈ നൗഫലും വീട്ടിൽ എന്നെ പെണ്ണുചോദിക്കാൻ വന്നത്.

അന്ന് ഞാൻ നിങ്ങളുടെകാര്യം നൗഫലിനോട് പറഞ്ഞു.
നിങ്ങളുടെ ജീവിതം തകർത്താലേ എനിക്ക് സന്തോഷമാകൂ എന്ന് ഞാൻ നുഫലിനോട് പറഞ്ഞു.

വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് പോയ ഈ നൗഫൽ കണ്ടെത്തിയ വഴിയായിരുന്നു ആ ഫോട്ടോസ്.
ഫിദ അജൂനോട് ഓരോന്നും പറയുമ്പോൾ നൗഫലിന്റെ ശ്വാസഗതി ഉയരാൻതുടങ്ങി.

അജു നൗഫലിന്റെ നേരെ തിരിഞ്ഞതും നേരെത്തെ ഇടിവാങ്ങിയതിൽ ഒരുത്തൻ കസേരയെടുത്ത് അജൂനെ ആഞ്ഞടിച്ചു. അടിയുടെ ശക്തിയിൽ താഴെവീണ അജു എഴുന്നേൽക്കുമ്പോൾ തലയിൽനിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
എഴുനേറ്റുനിന്ന അജൂന്റെ കോളറിൽ പിടിച്ച് അവന്റെ നെഞ്ചിലേക്ക് നൗഫൽ ശക്തിൽ ഇടിച്ചു.

വീണ്ടും വീണ്ടുംഇടിക്കാൻ കൈ പുറകിലേക്ക് നൗഫലിന്റെ വയറിൽ കത്തി കൊണ്ടതും നൗഫൽ അജൂന്റെ പിടിവിട്ടു. ഈ സമയത്ത് അജു നൗഫലിന്റെ കോളറിൽ തിരിച്ചുപിടിച്ചു.
കത്തി തിരികെ അരയിൽ വെച്ച് അജു നൗഫലിനെ കസേരയിലേക്ക് ശക്തിയായി തള്ളി.
കസേരയും ഒടിച്ച് നൗഫൽ നിലത്തേക്ക് പതിച്ചു.

വീണുകിടന്ന നൗഫലിന്റെ ദേഹത്ത്കയറിയിരുന്ന് തനിക്കുകിട്ടിയ ഇടി രണ്ടിരട്ടിയായു അജു തിരിച്ചുകൊടുത്തു.

അവശനായ അവനെ പൊക്കിയെടുത്ത് സോഫയിലിരുത്തി അജു ചോദിച്ചു,
“ഇവൾ പറഞ്ഞതിന്റെ ബാക്കി കഥ, നീയും എന്റെ ഇക്കയും തമ്മിലുള്ള ബന്ധം, ഇക്കാക്ക് ഈ നാടകത്തിലുള്ള റോള് എല്ലാം നീ പറയണം. ഇല്ലേൽ നീയിനി പുറംലോകം കാണില്ല”

“പറയാം… എന്നെയിനി ഉപദ്രവിക്കരുത്” നൗഫൽ അജൂനുനേരെ കൈകൂപ്പി”

“ഇല്ല” എന്നുപറഞ്ഞ് അജു ഫോണെടുത്ത് റിയാസിന്
“അളിയാ പാത്തൂന്റെ വീട്ടിലേക്ക് വിളിച്ച് പാത്തൂനോട് വീട്ടിലേക്ക് വരാൻ പറയണം. അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ഞാൻ ഉടനെ വീട്ടിലെത്തും” എന്ന് മെസ്സേജ് അയച്ചു.

“നീ പറയെടാ നൗഫലെ ബാക്കി” അജു നൗഫലിനുനേരെ കാലുയർത്തി.

“പറയാം. അനസ് എന്റെ സുഹൃത്താണ്, ഞങ്ങൾ ഒരുമിച്ചാണ് ജോലിചെയ്യുന്നത്. ഇവളന്നെന്നോട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അക്കാര്യം അനസിനോട് പറഞ്ഞു. അപ്പൊ അനസും നിനക്കൊരു പണിതരാൻ കാത്തിരിക്കുകയാണെന്ന് എന്നോട് പറഞ്ഞു. നിന്നെ വീട്ടിൽനിന്ന് പുറത്താക്കണം അതായിരുന്നു അനസിന്റെ ആവശ്യം. നിന്നെ പുറത്താക്കിയാൽ അനസിനായിരിക്കും നിങ്ങളുടെ ഉപ്പയുടെ പേരിലുള്ള സ്വത്ത്‌ മുഴുവൻ.” നൗഫൽ പറഞ്ഞുതുടങ്ങിയപ്പോൾ അജൂന്റെ ഫോൺ ശബ്‌ദിച്ചു.

“ആ അതുതന്നെ, നീ കേറിവാ” അജു ഫോൺ കട്ടാക്കി പോക്കറ്റിലിട്ട് നൗഫലിനോട് ബാക്കി പറയാൻ പറഞ്ഞു.
അപ്പോഴേക്കും ഹാരിസ് വീടിനകത്തെത്തി അജൂനരികിൽ നിന്നു.

“അജുക്കാ ചോര”
ഹാരിസ് പറഞ്ഞു.

“അത് കുഴപ്പല്ല, ഒരുകലാപരിപാടിയാവുമ്പോ ഇതൊക്കെ സ്വാഭാവികം” എന്ന് മറുപടിനൽകി നൗഫലിനെ നോക്കി.

അജു അവന്റെ മുണ്ടിന്റെ ഒരു സൈഡിൽനിന്നും തുണി കീറിയെടുത്ത് വെറുതെയൊന്ന് ചുറ്റിക്കെട്ടി.

“അനസിന്റെ ആവശ്യം നടന്നാൽ രണ്ടുലക്ഷം തരാമെന്ന് അവൻ പറഞ്ഞു. രണ്ടുപേർക്കും സന്തോഷം കിട്ടുന്ന ഒരുപണി, ആലോചിച്ചപ്പോൾ എന്റെ ബുദ്ധിയിൽ ഒന്നും തെളിഞ്ഞില്ല. അവസാനം നിന്നെയും ഇവളെയും ചേർത്ത് ഒരു കള്ളക്കഥ ഇറക്കാമെന്ന് വിചാരിച്ചു. ആ കഥയെക്കാൾ നല്ലത് കുറച്ച് ഫോട്ടോസ് ആണെന്ന് അനസാണ് പറഞ്ഞത്. നിന്റെ പലതരത്തിലുള്ള ഫോട്ടോസ് അവൻ എനിക്കയച്ചുതന്നു. ഇവളോട് ഈ ആശയത്തെ പറ്റിപറഞ്ഞപ്പോൾ ആദ്യം ഇവളെതിർത്തു. പിന്നെ ഇവളും സമ്മതിച്ചു.
ഇവളുടെ ഫോട്ടോയും എത്തിയപ്പോൾ എന്റെ മറ്റൊരു കൂട്ടുകാരൻവഴി നെറ്റിൽനിന്നും കുറച്ച് ഫോട്ടോസ് എടുത്ത് എഡിറ്റ് ചെയ്യുകയായിരുന്നു. നെറ്റിലെ ചിത്രങ്ങൾക്ക് നിന്റെയും ഇവളുടെയും മുഖം നൽകിയപ്പോൾ യാതൊരു സംശയവും തോന്നിയില്ല. ആ ചിത്രങ്ങൾ ഞങ്ങൾ മൂന്നുപേരും ചേർന്നിരുന്ന് അനസിന്റെ കയ്യിൽനിന്നും നിന്റെ ഭാര്യയുടെ നമ്പർ വാങ്ങി ഇവളുടെ ഫോണിൽനിന്ന് അവൾക്കയച്ചു. അയക്കും മുൻപ് ഫിദയാണെന്ന് ഇവൾ തന്നെ പറയുകയും ചെയ്തു. നിന്റെ ഭാര്യ ഇങ്ങോട്ടെന്തെങ്കിലും ചോദിക്കും മൂൻപ് അവളെ ഇവൾ ബ്ലോക്ക്‌ ചെയ്തു.” നൗഫൽ പറഞ്ഞുനിർത്തിയതും ഹാരിസ് അവന്റെ മുഖംനോക്കി ഒന്ന് കൊടുത്തു.

“നാണമുണ്ടോടോ ………മോനെ, അവന്റെയൊരു കുമ്പസാരം” ഹാരിസ് പറഞ്ഞു.

“എന്താ ഹാരിസ… അവനൊന്ന് പറഞ്ഞുതീർക്കട്ട, നീ ബാക്കികൂടി പറയെടാ നൗഫലെ”
അജു നൗഫലിനോട് പറഞ്ഞു.

“ഫോട്ടോ ഇവളയച്ച അന്ന് രാത്രിയിൽ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു റിസൾട് അറിയാൻ. രാത്രി ഏറെ വൈകിയാണെങ്കിലും അനസ് വിളിച്ച് സക്സസ് ആയെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേർക്കും സന്തോഷമായി. പിറ്റേന്ന് അനസ് എനിക്കുതരാമെന്നുപറഞ്ഞ പണം തന്നു. പിന്നെ അറിഞ്ഞത് നീ നാടുവിട്ടു എന്നാണ്”

“നിങ്ങൾക്ക് തെറ്റിമക്കളെ. ഈ അജു അങ്ങനെ ഒളിച്ചോടുന്ന ആളല്ല” ഹാരിസ് അവന്റെ മുഖത്തുനോക്കി അത് പറഞ്ഞു.

“അറിയോ നാറികളെ നിങ്ങൾക്ക്. ഞാൻ സ്നേഹിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നൊള്ളു പാത്തൂനെ. അതിനിടക്കാ നിങ്ങളുണ്ടാക്കിയ ഈ നാടകത്തിന്റെ അരങ്ങേറ്റം. പാത്തു എന്നെ എങ്ങനെയൊക്കെ കുറ്റപ്പെടുത്തി എന്ന് നിങ്ങൾക്കറിയോ, എന്നിലുണ്ടായിരുന്ന വിശ്വാസം നഷ്ട്ടപ്പെട്ട പാത്തു ഡിവോഴ്സ് വരെ ആവശ്യപ്പെട്ടു.” അജൂന്റെ ദേഷ്യം ഇരട്ടിച്ചു എങ്കിലും
“എനിക്ക് ഒരുകാര്യംകൂടി അറിയണം. ഇന്ന് എന്നെ തല്ലാൻ ആളെവിട്ടതിനുപിന്നിൽ ആരുടെ മണ്ടയാ”

“എല്ലാം നീ അറിഞ്ഞപ്പോൾ അനസാ നിന്നെ തീർത്തേക്കാൻ പറഞ്ഞത്. അതിനും എനിക്ക് പണം തരാമെന്നേറ്റപ്പോൾ ഞാനാ ആളെവിട്ടത്”
അത് കേട്ടതും അജു അവന്റെ മുഖത്താഞ്ഞടിച്ചു.

“ആളെ വിടുമ്പോൾ ആളും തരവുംനോക്കി വിടണ്ടേ… ഒന്നുല്ലേലും നാലെണ്ണം കിട്ടിയാലും ഉറവിടം പറയാത്ത മനസ്സുറപ്പുള്ള ആരെയെങ്കിലും വിടണ്ടേ. അജൂനെ ഇല്ലാതാക്കാൻ നിന്റെകയ്യിലുള്ള ആൺപിള്ളേര് പോര നൗഫലെ.”
“പിന്നെ നമ്മളിവിടെന്ന് പോവാണ്. ആദ്യം നിന്റെ വീട്ടിലേക്ക്, അവിടെന്ന് എന്റെ വീട്ടിലേക്ക്” പോവുന്നവഴിക്ക് നിങ്ങൾക്ക് മറ്റൊരുകാര്യംകൂടി ഞാൻ പഠിപ്പിച്ചുതരാം.

______________________

അജു പറഞ്ഞപോലെ റിയാസ് പാത്തൂന്റെ ഉപ്പയെ വിളിച്ചു.

“ഞാൻ പുറത്താണ് വരാൻ കുറച്ച് വൈകും” എന്ന് പാത്തൂന്റെ ഉപ്പ പറഞ്ഞപ്പോൾ റിയാസ് പാത്തൂന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അരമണിക്കൂർ കാറിലിരുന്ന് റിയാസ് പാത്തൂന്റെ വീട്ടിലെത്തി.

“പാത്തു നീ കേട്ടതും കണ്ടതും സത്യമല്ല. അജൂനെ ചതിച്ചതാണ്. നീ പോയഅന്ന് ആ വീടുവിട്ടിറങ്ങിയ അജു ഇന്നവിടെ തിരിച്ചുവരികയാണ്. സത്യം എല്ലാവരെയും അറീക്കാൻ. ആ സമയത്ത് നീയും അവിടെവേണമെന്ന് അജു പറഞ്ഞു. അതുകൊണ്ട് നിന്നെ വിളിക്കാൻ വന്നതാണ്”

“റിയാസ്‌ക്ക പൊയ്ക്കോ. ഉപ്പ വന്നാൽ ഞങ്ങൾ അങ്ങോട്ടുവാരം. ഉറപ്പ്”

“ആ മോനെ, ഉപ്പയുംകൂടി ഉണ്ടായാൽ മൂപ്പർക്കും അത് ആശ്വാസമാകും.”

പാത്തുവും ഉമ്മയും അങ്ങനെ പറഞ്ഞപ്പോൾ റിയാസ് തിരികെ വീട്ടിലേക്ക് പോന്നു.

റിയാസ് പോയി പത്തുമിനിറ്റ് കഴിയുമ്പോഴേക്കും പാത്തൂന്റെ ഉപ്പയെത്തി.

“പോയ ആളെ കാണാൻ പറ്റിയില്ല. അതുകൊണ്ട് പെട്ടെന്ന് തിരിച്ചുപോന്നു. പെട്ടെന്ന് പോവാ അജൂന്റെ വീട്ടിലേക്ക്”

ആ കുടുമ്പം ഒന്നടങ്കം അജൂന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

_______________________

ഹാരിസ് കൊണ്ടുവന്ന കാറിൽ അവർ നാലുപേരും ഫിദയുടെ വീട്ടിലേക്ക് പുറപ്പെട്ടു. തൊട്ടടുത്ത് ആയതുകൊണ്ട് പെട്ടെന്നവിടെയെത്തി.

ഫിദയുടെ ഉപ്പയോടും ഉമ്മയോടും ആങ്ങളയോടും ഫിദയുടെ നാടകത്തിലെ വേഷത്തിന്റെ കഥ പറഞ്ഞ് അതുപോലെ നാലുപേരും ചേർന്ന് അജൂന്റെ വീട്ടിലേക്ക് സഞ്ചാരം തുടങ്ങി.

“അപ്പൊ നൗഫലെ പോകുന്നത് എന്റെവീട്ടിലേക്കാണ്. അവിടെയെത്തിയാൽ അനുക്കാടെ പേര് പറയരുത്. പറഞ്ഞാൽ നീ തിരിച്ചുവരില്ല. ഈ നാടകത്തിൽ അനുക്കാക്ക് റോളില്ല. എന്തുപറയുന്നു രണ്ടാളും” അജു പുറകിലിരിക്കുന്ന അവരെയൊന്ന് തിരിഞ്ഞുനോക്കി.

“ഇല്ല പറയില്ല” എന്നവർ സമ്മതിച്ചു.

ആ കാറ് അജൂന്റെ വീടിന്റെ പടികയറുമ്പോൾ വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന എല്ലാവരെയും അവർ കണ്ടു.

പക്ഷെ അജു നോക്കിയത് പാത്തൂനെ മാത്രമാണ്.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അകലെ – Part 12”

Leave a Reply

Don`t copy text!