Skip to content

അകലെ – Part 15

akale-aksharathalukal-novel

✒️F_B_L

കുറച്ചുദിവസങ്ങളായി കാണ്ണീരുമാത്രം ഉണ്ടായിരുന്ന പാത്തൂന്റെ വീട്ടിലിപ്പോൾ എല്ലാവരും സന്തോഷത്തിലാണ്‌. കളഞ്ഞുപോയ വിലപ്പെട്ട ഒന്ന് തിരികെ കിട്ടിയ സന്തോഷത്തിലാണ്‌ ഫായി എന്ന പത്തുവയസ്സുകാരൻ.

______________________

ഉറങ്ങിക്കിടത്ത അജൂന്റെ നെറ്റിയിൽ ചുടുചുമ്പനത്തിന്റെ ചൂടേറ്റ് അജു ഉണർന്നു.

“എന്തെ പാത്തു, ഉറങ്ങിയില്ലേ നീ”

“ഇല്ല ഉറക്കംവരുന്നില്ല”

“എന്തുപറ്റി”

“കുറേ ദിവസത്തിന് ശേഷമല്ലേ അജുക്കാടെ കൂടെ ഞാൻ…”

“എന്നുവെച്ച് ഇന്നീരാത്രിമുഴുവൻ ഉറങ്ങാതിരിക്കാൻ പോവുകയാണോ നീ”

“ഏയ്‌, എന്തോ ഉറക്കം വരുന്നില്ല. നമുക്കെന്തെങ്കിക്കും പറഞ്ഞിരുന്നാലോ”

“കുറേ ദിവസത്തിന് ശേഷമാണ് നിന്നെയിങ്ങനെ അടുത്ത് കിട്ടുന്നത്. അത് കഥപറഞ്ഞ് തീർക്കണോ”

“ഇനിയെന്നും പാത്തു ഇക്കാടെകൂടെത്തന്നെ ഉണ്ടാവില്ലേ… പിന്നെന്താ”
അത് കേട്ടപ്പോൾ അജു പാത്തൂനെ ഒന്നൂടെ ചേർത്തുപിടിച്ചു.

“ഇക്കാ ഹാരിസ്കാടെ കഥപറയോ. കണ്ടുമുട്ടിയതും ഇത്രയധികം സ്നേഹത്തിലായതും എല്ലാം പറയോ”

“ആ ബെസ്റ്റ്. നിനക്ക് ഞാൻ ആമയും മുയലിന്റെയും കഥ പറഞഞുതരാം”

“ഓഹ് ഒരു കെട്ടിയോൻ. എനിക്ക് ഹാരിസ്കാടെ കഥ കേട്ടാമതി” പാത്തു മുഖം തിരിച്ചു.

“പിണങ്ങല്ലേ നീ. ഞാൻ പറയാം.”
അജു ആ കഥയുടെകെട്ട് അവൾക്കുമുന്നിൽ തുറന്നു.

“ആദ്യമായി ഞാനവനെ കാണുന്നത് മൂന്നുവർഷം മുൻപാണ്. നമ്മുടെ വണ്ടിയിൽ വേക്കൻസി ചോദിച്ചുവന്നതാണ്. അവനെപറ്റി ചോദിച്ചപ്പോൾ അവന്റെ കഥ അവനെന്നോട് പറഞ്ഞു. കിടപ്പിലായ ഉപ്പയും വീട്ടുജോലിക്ക് പോകുന്ന ഉമ്മയും. പിന്നെ അവനുള്ളത്‌ പത്തിൽ പഠിക്കുന്ന അനിയത്തിയുമാണ്. വീട്ടിലെ പ്രാരാബ്ധം കാരണം ഡിഗ്രി കഴിഞ്ഞപ്പോൾ തുടർന്ന് പഠിക്കാൻ അവനായില്ല. അവനൊരു ജോലിവേണം എന്നെന്നോട് പറഞ്ഞപ്പോൾ അവനെ ഞാൻ നമ്മുടെ ഓഫിസിലിരുത്തി. വരവും ചിലവും അത്യാവശ്യത്തിനുള്ളതുകൊണ്ട് എനിക്ക് ഡ്രൈവിങ്ങും ഈ കണക്കുനോക്കലും എളുപ്പമായിരുന്നില്ല. അവൻ ജോലിക്ക് വന്നുതുടങ്ങിയപ്പോൾ ഒരുദിവസം അഡ്വാൻസ് ആയിട്ട് ശമ്പളം വേണമെന്ന് പറഞ്ഞു.
കാര്യം തിരക്കിയപ്പോൾ ഉപ്പാക്ക് വയ്യ ഹോസ്പിറ്റലിൽ ആണെന്ന് അവൻ പറഞ്ഞു.
ഞാനും അവനുംകൂടി ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അവന്റെ ഉപ്പ മരണപ്പെട്ടിരുന്നു.
ആ സംഭവത്തിന് ശേഷം അവൻ വീണ്ടും ജോലിക്കുവന്നുതുടങ്ങിയപ്പോൾ പഴയ ആ ഉത്സാഹം അവനുണ്ടായിരുന്നില്ല.
എനിക്ക് ട്രിപ്പില്ലാത്ത ദിവസങ്ങളിൽ ഞാനും അവനും പുറത്തൊക്കെ പോയി ഒന്ന് ചുറ്റിവരും.
പിന്നെപ്പിന്നെ ഞങ്ങൾ ഞങ്ങൾ നല്ലകൂട്ടായി.
അവന്റെ വീട്ടിലൊക്കെ പോവുമ്പോൾ അവന്റെ ഉമ്മ തരുന്ന സ്നേഹത്തിന് അളവില്ലായിരുന്നു. സ്വന്തം സഹോദരിനിൽനിന്നും കിട്ടാത്ത സ്നേഹം ഹാരിസെനിക്ക് തന്നപ്പോൾ അവനെ കൂടെത്തന്നെ നിർത്തി. ഞങ്ങളുടെ സങ്കടങ്ങളിൽ ഞങ്ങൾതന്നെ പരസ്പരം ആശ്വസിപ്പിച്ചു.
അങ്ങനെ ഇവിടംവരെ എത്തി.” എന്ന് പറഞ്ഞ് അജു പാത്തൂനെ ഒന്ന് നോക്കി. പാത്തു അവന്റെ കണ്ണിലേക്ക് തന്നെ നോക്കി അവനരികിൽ കിടപ്പുണ്ടായിരുന്നു.

“ന്താ പാത്തു…”

“ഒന്നുല്ല… ഈ സ്നേഹക്കടലിനെയല്ലേ ഞാൻ വേദനിപ്പിച്ചത്”

“ആര് വേദനിപ്പിച്ചു നീയോ… ഇല്ലപെണ്ണെ നീയല്ല അവളാണ് എന്നെ വേദനിപ്പിച്ചത്. അത് കഴിഞ്ഞു. ഇനി അക്കഥ ഓർക്കേണ്ടതില്ല”

ഏറെനേരം ഉറങ്ങാതെ പരസ്പരം ഓരോന്നും പറഞ്ഞ് ആദ്യം നിദ്രയിലേക്ക് നീങ്ങിയത് പാത്തുവായിരുന്നു.

കാലത്ത് അജു എഴുന്നേൽക്കുമ്പോൾ തന്റെ കൈക്കുമുകളിൽ തലവെച്ച് തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന പാത്തൂനെയാണ്.

ആ വേളയിൽ ആദ്യമായി അജു അവളുടെ നെറ്റിയിൽ ചുണ്ടുകൾചേർത്ത് മുത്തംവെച്ചു.

പാത്തു കണ്ണുതുറന്നതും അജു അവളെ കോരിയെടുത്ത് തന്റെ നെഞ്ചിലേക്ക് കിടത്തിയതും അജു ഉമ്മാനെ വിളിച്ചതും ഒന്നിച്ചായിരുന്നു.

ഇത്രനേരം ചരിഞ്ഞുകിടന്ന അജു മലർന്നുകിടന്നപ്പോൾ അജൂന്റെ മുറിവ് വേദനിച്ചു.
പാത്തൂനെ കിട്ടിയപ്പോ അജൂന്റെ മുറിവൊക്കെ അവൻ മറന്നിരിക്കുന്നു.

“ആരെങ്കിലും പറഞ്ഞോ ആർത്തികാണിക്കാൻ” എന്നുപറഞ്ഞ് പാത്തു അജൂന്റെ മുറിവൊന്ന് കെട്ടഴിച്ച് പരിശോധിച്ചു.

“കുഴപ്പൊന്നുല്ലട്ടാ അജുക്കാ, ഇനി അടങ്ങിക്കിടക്ക്” എന്ന് പാത്തു.

“നീയെനിക്കൊരു കട്ടൻ എടുത്തിട്ട് വാ”
അജു നേരെ ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി ഇറങ്ങിവന്നു.

“ഇന്ന് ഉച്ചക്ക് ശേഷം ഹാരിസിന്റെ വീട്ടിലേക്ക് പോകാനുള്ളത് മറക്കണ്ട.” എന്നുപറഞ്ഞ് അജു പള്ളിയിലേക്ക് പുറപ്പെട്ടു.

പള്ളിയിലേക്ക് പോയ അജു തിരിച്ചെത്തുമ്പോൾ
കുറച്ച് വൈകിയിരുന്നു.

ഭക്ഷണമൊക്കെ കഴിച്ച് അജു ഉമ്മറത്തിരിക്കുമ്പോൾ പാത്തു അവന്റെ അരികിലേക്ക് ഓടിയെത്തി. ബെല്ലടിക്കുന്ന ഫോൺ അജൂനുനേരെ നീട്ടി
“ഫിദയാണ്” എന്ന് പറഞ്ഞു.

“നിനക്കല്ലേ വിളിച്ചത്, നീ എടുത്ത് സംസാരിക്ക്” എന്ന് അജു പറഞ്ഞതും പാത്തു ഫോണെടുത്തു.

പാത്തു എന്തൊക്കെയോ നിന്ന് കേട്ടശേഷം
“എനിക്കൊന്നും കേൾക്കണമെന്നില്ല, എന്നോടൊന്നും പറയണ്ട, എനിക്ക് കാണുകയുംവേണ്ട. പ്ലീസ് ഇക്കാര്യം പറഞ്ഞ് ഇനിയെന്നെ വിളിക്കരുത്” എന്ന് പറഞ്ഞ് ഫോൺ വെച്ചു.

പാത്തൂന്റെ മുഖം കണ്ടാലേ അറിയാം. എന്തോ പന്തികേട് ഉണ്ടെന്ന്.

“എന്താ പാത്തു, എന്താ പറഞ്ഞെ അവൾ”

“അവൾക്ക് അവളുടെവീട്ടിൽ സ്വസ്ഥത ഇല്ലാന്ന്, സമാധാനം ഇല്ലാന്ന്. അവളുടെ വീട്ടിലുള്ളവർ എപ്പോഴും ഓരോന്നും പറഞ്ഞ് കുറ്റപ്പെടുത്തുകയാണെന്ന്. അതുകൊണ്ട് എന്നെ കണ്ട് സംസാരിച്ച് എല്ലാം പൊരുത്തപ്പെടീക്കണമെന്ന്”

പാത്തു അത് പറയുമ്പോഴും അവളുടെ കണ്ണുകളിൽ പകയുടെ തീനാളം അജൂന് കാണാമായിരുന്നു.

“പാത്തൂ, തെറ്റ് ആർക്കുംപറ്റും, ക്ഷമചോദിക്കുന്നവരോട് നമ്മള് പൊറുക്കണം. അതല്ലേ വേണ്ടത്, നീ എന്നോട് പറഞ്ഞിട്ടില്ലേ പാത്തൂ ക്ഷമിക്കാൻ, അതുപോലെ തന്നെയാ”

“അജുക്ക ഒന്നും പറയണ്ട. എനിക്കവളെ കാണുന്നതേ വെറുപ്പാണ്, എന്നെ ഇന്നലെവരെ കരയിച്ചത് അവളല്ലേ,”

“നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. നമ്മളൊരാളോട് പകവെച്ച് നടന്നിട്ട് നമുക്കെന്താ നേട്ടം, അവൾക്കുള്ളത് നാളെ പടച്ചവൻ കൊടുത്തോളും, എന്റെ പാത്തു ഇപ്പോ ഞാൻപറയുന്നത് കേൾക്ക്. അവൾക്ക് വിളിക്ക്, എന്നിട്ട് നമ്മളെങ്ങോട്ട് വരാമെന്ന് പറ.”

മനസ്സില്ലാ മനസ്സോടെ പാത്തു ഫിദയെ വിളിച്ചു.

“ഞാനും അജുക്കയും നിന്റെ വീട്ടിലേക്ക് വരാം. വീട്ടിൽവെച്ച് നമുക്ക് സംസാരിക്കാം.” എന്നുമാത്രം പറഞ്ഞ് പാത്തു ഫോൺവെച്ചു.

“നീ റെഡിയാവ് പാത്തു. വൈകിക്കണ്ട. ഉച്ചക്ക് ശേഷം നമുക്ക് ഹാരിസിന്റെ വീട്ടിൽ പോവാനുള്ളതാണ്”

പാത്തു റൂമിലേക്ക് പോയപ്പോൾ അജു ഉപ്പയുടെകാറിന്റെ ചാവിവാങ്ങി റെഡിയായി നിന്നു.
പാത്തു ഇറങ്ങിവന്നപ്പോൾ രണ്ടുപേരും ഫിദയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

വൈകാതെ ഫിദയുടെ വീടെത്തി.
ഫിദയുടെ ഉമ്മ അതായത് അജൂന്റെ അമ്മായി പാത്തൂനോട് വിശേഷങ്ങളൊക്കെ ചോദിക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവരുടെ ചോദ്യങ്ങൾക്ക് പാത്തു മറുപടി നൽകി.
ഇപ്പുറത്ത് അജ്മലും ഫിദയുടെ ഉപ്പയും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫിദ അവർക്കിടയിലേക്ക് വന്നു.

“അജുക്കാ… എന്നോട് ക്ഷമിക്കില്ലേ അജുക്കാ…?”
ഫിദയുടെ ചോദ്യമുയർന്നു.

“ഫിദാ നിന്നോട് ക്ഷമിക്കേണ്ടത് ഞാനല്ല, നീ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ല. നിന്റെ ദുഷിച്ച പ്രവർത്തികാരണം എന്നെക്കാളേറെ വേദനിച്ചത് അവളാണ്. എന്റെ പെണ്ണ്, ബന്ധം വെച്ചുനോക്കിയാൽ നിന്റെ ബാബി. ക്ഷമ നീ അവളോട് ചോദിക്ക്.” എന്ന് അജു പറഞ്ഞതും ഫിദ പാത്തൂന്റെ അരികിലേക്ക് നടന്നു.

“ബാബി… പറ്റിപ്പോയി, ക്ഷമിച്ചൂടെ എന്നോട്”
എന്ന് ഫിദ പാത്തൂന്റെ കൈപിടിച്ച് ചോദിച്ചതും

“തൊടരുത് എന്നെ. എങ്ങനെ കഴിയുന്നു ഫിദാ നിനക്കെന്റെ മുഖത്തുനോക്കി ബാബി എന്നുവിളിക്കാൻ. ബന്ധങ്ങളുടെ വില നിനക്കറിയാമായിരുന്നു എങ്കിൽ ഒരിക്കലും നീ ഇക്കാനോട് ഇങ്ങനെ ചെയ്യില്ലായിരുന്നു. നീ ഇക്കാനോടുള്ള ദേഷ്യം തീർക്കുമ്പോൾ ഒന്നുമറിയാത്ത എന്നെ നീ എന്തിനാ ഇരയാക്കിയത്. നീ ചെയ്ത തെറ്റിന് പൊറുത്തുതരാനുള്ള കരുത്തൊന്നും എനിക്കില്ല. ദിവസങ്ങളോളം അന്നവും വെള്ളവും ഇല്ലാതെ നെഞ്ചുപൊട്ടുന്ന വേദനയുമായി ജീവിച്ച എനിക്ക് നിനക്ക് പൊറുത്തുതരാൻ കഴിയില്ല ഫിദാ.”

“അറിയാം ബാബി ബാബി പൊറുക്കില്ലാന്ന്. അത്രക്ക് വലിയ ദ്രോഹമാണ് ഞാൻ ബാബിയോട് ചെയ്തത്. അതിന്റെ പേരിൽ ഈ നിൽക്കുന്ന എന്റെ വാപ്പയും ഉമ്മയും എന്നോട് മിണ്ടാറില്ല. എന്നും എന്നോടൊപ്പം കൂട്ടുകൂടിയിരുന്ന ഫിറോസ്‌ക മാറിനടക്കുകയാണ്. എല്ലാവരിൽനിന്നും അവഗണയാണ്. അതൊക്കെ എനിക്ക് അവകാശപ്പെട്ടതുമാണ്. ആരെയും കുട്ടല്ലെടുത്താൻ പറ്റില്ല. തെറ്റുകൾ പറ്റിയത് എനിക്കാണ്. ക്ഷമ ചോദിക്കാനല്ലാതെ മറ്റൊന്നിനും എനിക്കാവില്ല. പൊറുക്കണം ഈ പാപിയോട്.” ഫിദ പാത്തൂന്റെ കാലിൽ വീണ് കേണപേക്ഷിച്ചു.

“പാത്തൂ… ഫിദ എന്റെ പെങ്ങളല്ലേ, ക്ഷമിച്ചുകൊടുക്കെടോ പാവല്ലേ, നിന്നോട് അപേക്ഷിക്കുന്നതല്ലേ” യാതൊരു ഭാവമാറ്റവും ഇല്ലാതെ നിൽക്കുന്ന പാത്തൂനോട് അജു പറഞ്ഞു.

അജൂന്റെ വാക്കുകൾ കേട്ടപ്പോ പാത്തു ഒന്ന് അയഞ്ഞു.

“ക്ഷമിക്കാം, പക്ഷെ ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ ഫിദയത് അനുസരിക്കണം”
എന്ന് പാത്തു ഫിദയോട് പറഞ്ഞപ്പോൾ അജ്മലും ഫിദയും ഒന്നുഞെട്ടി.

“പടച്ചോനെ ഇവളിനി എന്താ പറയാൻ പോകുന്നത്” എന്ന് അജു ആലോചിച്ചു.

“ബാബി എന്തുപറഞ്ഞാലും ഞാൻ അനുസരിക്കാം.” എന്ന് ഫിദ.

“ആയുസുള്ള കാലമത്രയും ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം. അതിനിടയിലേക്ക് നീ ഒരു പ്രശ്നമായി വരരുത്” എന്നായിരുന്നു പാത്തൂന്റെ കൽപന.

“ഇല്ല ഇനിയൊരിക്കലും ഞാൻ നിങ്ങൾക്കിടയിൽ ഒരു പ്രശ്നമായി വരില്ല” ഫിദ പാത്തൂന് ഉറപ്പുനൽകി.

“പിന്നെ ഫിദാ, നീയൊരു പെണ്ണാണ്… നിന്റെ മുഖംപതിച്ച ആ ഫോട്ടോസ് ആർക്കും സംശയം തോന്നാത്ത അത്രയും പെർഫക്റ്റായി എഡിറ്റ് ചെയ്തതുകൊണ്ട് പറയുകയാണ്… അതൊക്കെ മറ്റാരുടെയെങ്കിലും കയ്യിലെത്തിയാൽ, ആർക്കെങ്കിലും ബുദ്ധിമോശം തോന്നിയാൽ പുറത്തിറങ്ങി നടക്കാൻ നിനക്കാവില്ല, അതോടെ തീരും നിന്റെ ജീവിതം. നിനക്ക് മാത്രമല്ല ഈ നിൽക്കുന്ന നിന്റെ ഉമ്മയും ഉപ്പയുമോക്കെ മുഖം മറച്ചായിരിക്കും പുറത്തിറങ്ങുന്നത്. അതുകൊണ്ട് ഇനിയെങ്കിലും ആ ചിത്രങ്ങൾ നശിപ്പിക്കാൻ നോക്ക്.” എന്ന് പാത്തു അവൾക്കൊരു ഉപദേശവും നൽകി.
ഇതൊക്കെ കാണുമ്പോൾ അജൂന് അഭിമാനം തോന്നി.

പാത്തു ഫിദയോട് ക്ഷമിച്ചിരിക്കുന്നു. അവൾക്ക് മാപ്പ് നൽകിയിരിക്കുന്നു.
ഫിദയുടെ മുഖത്തും പുഞ്ചിരി നിറഞ്ഞിരിക്കുന്നു.

കുറച്ചുസമയം അവരോടൊപ്പം അവിടെ ചിലവഴിച്ച് രണ്ടുപേരും അവിടെനിന്നിറങ്ങി യാത്രതുടങ്ങി.

“എന്റെ പാത്തൂ, നീ ആള് കൊള്ളാട്ടോ”
പാത്തു അജൂനെ എന്തെ എന്നർത്ഥത്തിൽ നോക്കി.

“ഒന്നുല്ല പെണ്ണെ, ഞാൻ പ്രതീക്ഷിച്ചപോലെയല്ല നീ, ഞാൻ വിജാരിച്ചത് അവളെ ഇടിച്ച് പഞ്ചറാക്കിവിടുമെന്നാ”

“അങ്ങനെ ചിന്തിച്ചിട്ടൊക്കെ തന്നെയാ ഞാൻ അങ്ങോട്ട് കയറിയത്. പക്ഷെ ഇക്ക പറഞ്ഞതുകൊണ്ടാ ഞാനൊന്ന് അടങ്ങിയത്.
ഇല്ലേൽ കാണാമായിരുന്നു ഫിദക്ക് ഞാനാരാണെന്ന്”

“എന്തായാലും പടച്ചോൻ കാത്തു. ഇല്ലേൽ ഇനിയുള്ളകാലം നിന്നെ ജയിലിൽ വന്നു കാണേണ്ടിവന്നേനെ”

“കാലിയാക്കണ്ടാട്ടാ ഇക്കാ. എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു അവളെ കണ്ടപ്പോൾ”

“ഇപ്പൊ അതൊക്കെ മാറിയില്ലേ. ഇപ്പൊ നിനക്കും ഒരു സമാധാനം തോന്നുന്നില്ലേ പാത്തു”

“ആ ശെരിയാണ്, ന്തോ ഒരു ഭാരമൊഴിഞ്ഞപോലെ”

“അതാണ് ഞാൻ പറഞ്ഞെ, ക്ഷമചോദിക്ക് ഒരാള് നമ്മളോട് കെഞ്ചിയാൽ നമ്മളവരോട് ക്ഷമിക്കണം. ആരോടും ഉള്ളിൽ പകവെച്ചുനടന്നിട്ട് നമുക്കൊന്നും ഒരു ഗുണവും ഉണ്ടാവില്ല. ഇപ്പൊ നീ ഹാപ്പിയല്ലേ എനിക്കതുമതുമതി”

കുറച്ചുദൂരംകൂടി കാറ് സഞ്ചരിച്ചപ്പോൾ
“നമുക്കിന്ന് പുറത്ത്നിന്ന് കഴിച്ചാലോ…?” എന്ന് അജു.

“വേണ്ട, ഇന്ന് റിയസ്കയും കുഞ്ഞോളും ഒക്കെ പോവും. നമുക്ക് വീട്ടീന്ന് കഴിക്കാം”

വണ്ടി നേരെ വീട്ടിലേക്ക്. വീടെത്തി ഉച്ചയൂണും കഴിഞ്ഞ് രണ്ടുപേരും അടുത്ത യാത്രക്കൊരുങ്ങിയിറങ്ങിയതും
“മോനെ അജൂ… നിന്റെ ഊരുചുറ്റൽ എന്റെ മോൾക്കും പകർന്നു അല്ലെ” എന്ന് ഉമ്മയുടെ ചോദ്യം.

“ഞങ്ങൾ ആ ഹാരിസിന്റെ വീട്ടിലേക്കാണ്, പോയിട്ട് പെട്ടെന്ന് വരും” എന്ന് അജു ഉമ്മയോട് പറഞ്ഞ് പുറപ്പെട്ടു.

“അജുക്കാ… ഈ യാത്ര ഇക്കാക്ക് ബോറടിക്കൂലേ, എപ്പോഴും ഇങ്ങനെ ചുറ്റിനടക്കുമ്പോ”

“നല്ല കാര്യായി. എന്റെ പാത്തുമ്മാ ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ യാത്രകളല്ലേ. അല്ലാതെ ചുമ്മാ കറങ്ങിനടക്കുന്നതല്ലല്ലോ”

“ശെരിയാണ്. എന്നാലും എനിക്ക് ഇപ്പൊത്തന്നെ ക്ഷീണം തോന്നിത്തുടങ്ങി”

“അത് ശീലമായാൽ പിന്നെ പ്രശ്നല്ലല്ലോ. ആദ്യമൊക്കെ ഒരു ട്രിപ്പ് പോയിവന്നാൽ എനിക്ക് നല്ല ക്ഷണമുണ്ടായിരുന്നു. ഇപ്പോഴോ… സങ്കടങ്ങൾ ഇല്ലങ്കിൽ ഒന്നല്ല ഒരാഴ്ച വണ്ടിയോടിച്ചാലും എനിക്ക് കുഴപ്പൊന്നുല്ല.

അപ്പോഴേക്കും മൊബൈൽ ഒച്ചവെക്കാൻ തുടങ്ങി.

“ഇല്ലടാ… ഞങ്ങളിന്ന് വേറൊരു വഴിക്ക് പോവുകയാണ്. നാളെ വരാം”
എന്ന് ഫോണിൽ ആരോടോ അജു പറഞ്ഞതും

“അപ്പൊ നാളെയും ഉണ്ടോ ഈ കറക്കം” എന്ന് പാത്തു.

“ഇല്ല വിളിച്ചത് ഹാരിസാ. ഓനെ ഒന്ന് ചൂടാക്കിയതാ”

“എന്തിനാ ഇക്കാ. അതിനെ കളിപ്പിക്കുന്നെ”

“ഓനെയല്ലാണ്ട് പിന്നെ ആരെയാ കളിപ്പിക്കാ. ഇയ്യ് കണ്ടോ ഹാരിസിന് ഞാനിന്ന് ചെറിയൊരു പണിവെക്കുന്നുണ്ട്.”

വൈകാതെ ഹാരിസിന്റെ വീടെത്തി.
വരില്ലാന്ന് പറഞ്ഞവർ മിനിട്ടുകൾക്കകം വന്നപ്പോൾ ഹാരിസിന്റെയും വീട്ടുകാരുടെയും സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു.

ഹാരിസിന്റെ പെങ്ങളുടെ കല്യാണത്തെപ്പറ്റിയൊക്കെ സംസാരിക്കുമ്പോൾ
“ഇങ്ങനെ പോയാൽ ഒരുത്തൻ എല്ലാവർക്കും പണിതരുമെന്നാ തോന്നുന്നത്” എന്ന് അജു പറഞ്ഞതും ഹാരിസൊന്ന് പതറി.
“അജുക്കാ വേണ്ട. തമാശ കളിക്കല്ലേ” എന്ന് ഹാരിസ് അജൂനോട്.

“എന്താ അജുക്കാ, ഹാരിസ്ക്ക വല്ല ലൈനിലും കുടിങ്ങിയോ” എന്ന് ഹാരിസിന്റെ പെങ്ങൾ ഹർഷിദ.

“ആ അങ്ങനെയും പറയാം. ഇവനെ ആരോടും പറയാതെ ഒരു ചുറ്റിക്കളി.” എല്ലാവരും ഹാരിസിനെ നോക്കി.

“നീ പറ മോനെ ഹാരിസേ… അവളുടെ ഫുൾ ഡീറ്റെയിൽസ്” എന്ന് അജു പറഞ്ഞപ്പോൾ
ഒരു മടിയും കൂടാതെ ഹാരിസ് പറഞ്ഞു.

“അംന… +2 പടിക്കുകയാണ്. ഞങ്ങൾ തമ്മിൽ ഒരു വർഷമായി ഇഷ്ടത്തിലാണ്.”

“അതൊക്കെ ഒഴിവാക്ക്. എന്നിട്ട് എവിടെയാ വീട് ആരുടെ മോള് അത് പറ”

“വീടിവിടെ അടുത്താണ്. അജുക്കാക്ക് നന്നായിട്ടറിയാം അവളുടെ ഉപ്പാനെ. മാർക്കറ്റിലെ അജുക്കാടെ ശത്രു ഹമീദിന്റെ മോളാ”

“അടിപൊളി. നിന്റെകാര്യം സംസാരിക്കാൻ ഞാൻ വരില്ല. വന്നാൽ ഇക്കാര്യം ഹമീദ്ക്ക സമ്മതിക്കില്ല”
എന്ന് അജു.

അത് കേട്ടപ്പോൾത്തന്നെ ഹാരിസിന്റെ പാതി ധൈര്യം എങ്ങോപോയി.

“എടാ നിനക്കറിയില്ലേ, അയാൾക്കെന്നെ കാണുന്നതേ കലിയാണ്. അപ്പൊ ഞാൻ വന്നാൽ എങ്ങനാ ശെരിയാവാ.”

“അതും ശെരിയാണ്. എന്നാലും…”

“ഇപ്പൊത്തന്നെ കെട്ടണമെന്നൊന്നും ഇല്ലല്ലോ. ഇരുപതിനാലല്ലേ ആയുള്ളു. കുറച്ചൂടെ കഴിയട്ടെ” എന്ന് ഹാരിസിന്റെ ഉമ്മ.

“അത് ന്യായം. നീ ഒന്ന് സമാധാനിക്ക്. സമയമാവട്ടെ. അവളും +2 അല്ലെ. അതൊക്കെ കഴിഞ്ഞ് നമുക്ക് ആലോചിക്കാം. ഹർഷിടെ കാര്യം ഇപ്പൊ അലോചിക്ക്.”

“അവര് പറയുന്നത് എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. വീട് പണയപ്പെടുത്തിയാലോ എന്നാണ് വിചാരിക്കുന്നത്”

“അതൊന്നും വേണ്ടടാ ഹാരിസേ. സ്വരുക്കൂട്ടി വെച്ചതിനപ്പുറം വേണ്ടത് ഞാൻ ചെയ്തോളാം. ഇവളും എനിക്കെന്റെ പെങ്ങളല്ലേടാ”

അജൂന്റെ വാക്കുകൾ ആ ഉമ്മയുടെ കണ്ണുകളിൽ നനവ് പടർത്തി.
“ഇവരുടെ ഉപ്പ പോയതിന്ശേഷം സ്വന്തക്കാരാരും തിരിഞ്ഞുനോക്കാത്തപ്പോഴൊക്കെ ഈ മോനാ ഞങ്ങൾക്ക് ആശ്വാസം നൽകിയത്. നീ ഭാഗ്യം ചെയ്ത മോളാണ്. അതുകൊണ്ടാ റബ്ബ് മോൾക്ക് തന്നെ ഈ മോനെ തന്നത്” എന്ന് പാത്തൂനെ നോക്കി ആ ഉമ്മ പറഞ്ഞു.

സന്തോഷത്തിന്റ നിമിഷങ്ങളിയിരുന്നു പാത്തൂന്. ഹാരിസും ഉമ്മയും ഹർഷിയും അജൂനെപ്പറ്റി ഓരോന്നും പറയുമ്പോൾ പാത്തൂന്റെ കണ്ണുകൾ തിളങ്ങിനിന്നു.
ഇടയ്ക്കെപ്പോഴോ അഫിയുടെ കാര്യം ഹർഷി പാത്തൂനോട് പറഞ്ഞപ്പോഴാണ് പാത്തൂന്റെ മിഴികൾ നനഞ്ഞത്.
ഹർഷി തന്നെ അവളെ സമാധാനിപ്പിച്ച് വീണ്ടും പാത്തൂനെ കൊണ്ട് പുഞ്ചിരിതൂകിച്ചു.

ഏറെ നേരം അവർക്കൊപ്പം അവിടെ ചിലവഴിച്ച് തിരിച്ച് വീട്ടിലേക്ക് പോകുംവഴി

“പാത്തൂ… നമുക്കൊരു യാത്രകൂടി ബാക്കിയുണ്ട്. അങ്ങകലെ ഒരു മനുഷ്യനെ കാണാൻ. അതോടെ നിനക്ക് ഒന്നൂടെ സമാധാനം കിട്ടും. നിനക്ക് എന്നല്ല എനിക്കും.” അജു പാത്തൂനോട് പറഞ്ഞു.

“എവിടെക്കാ അജുക്കാ…”

“അഫിടെ ഉപ്പാനെ കാണണം. തിരിച്ചുകൊണ്ടുവരണം. എന്റെ ഉപ്പയോടുള്ള അഫിയുടെ ഉപ്പയുടെ ദേഷ്യം അതൊന്ന് തീർക്കണം. അതോടെ ഞാൻ സന്തോഷവാനാകും.”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.1/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!