Skip to content

അകലെ – Part 16

akale-aksharathalukal-novel

✒️F_B_L

“അഫിടെ ഉപ്പാനെ കാണണം. തിരിച്ചുകൊണ്ടുവരണം. എന്റെ ഉപ്പയോടുള്ള അഫിയുടെ ഉപ്പയുടെ ദേഷ്യം അതൊന്ന് തീർക്കണം. അതോടെ ഞാൻ സന്തോഷവാനാകും.”

“ആ ഉപ്പ എവിടെയാ”

“അങ്ങുകിഴക്ക് പാലക്കാടിന്റെ മണ്ണിൽ. ഒറ്റക്കൊരുവീട്ടിൽ.”

“എന്തിനാ ഇവിടുന്ന് പോയത്”

“ആകെയുണ്ടായിരുന്ന മകൾക്ക് അങ്ങനൊരു അവസ്ഥ വരാൻ കാരണക്കാരൻ ഉറ്റ സുഹൃത്തായതുകൊണ്ട് പിന്നെ ഉപ്പയിൽ നിന്നും മാറിനിന്നു. വർഷം രണ്ടാവാറായി ഇപ്പോഴും ഉപ്പയോടുള്ള വെറുപ്പ് ആ മനസിലുണ്ട്.”

“ഇക്കയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആ ഉപ്പ ഇക്ക ആവശ്യപ്പെട്ടാൽ ഉപ്പയോട് പൊറുക്കും.”

“അഫിയുടെ മരണത്തിന് ശേഷം അവളുടെ ഉപ്പ ആഗ്രഹിച്ചത് സന്തോഷത്തോടെയുള്ള എന്റെ കുടുമ്പജീവിധം കാണാനാണ്. അതുകണ്ട സന്തോഷത്തിലിരിക്കുമ്പോഴേ ഞാൻ ഇക്കാര്യം ആവശ്യപ്പെടുകയൊള്ളു.”

“അപ്പൊ എന്നാണിനി പാലക്കാട് പോകുന്നത്”

“ഈ തലയിലെ മുറിവൊന്ന് കെട്ടഴിക്കട്ടെ. എന്നിട്ട് പോണം അങ്ങോട്ട്, കൂട്ടിക്കൊണ്ടുവരണം ഇങ്ങോട്ട്”

ഗേറ്റ് കടന്ന് വീടിനുമുന്നിലെത്തിയതും അനസിന്റെ കാറ് പുത്തേക്ക്പോയതും ഒന്നിച്ചായിരുന്നു.
കാറിൽനിന്നിറങ്ങി അജു അനസിന്റെ കാറുപോയതുംനോക്കി നിന്നപ്പോൾ
“അനസ് ആരോ വിളിച്ചിട്ട് പോയതാ” എന്നുപറഞ്ഞ് റിയാസവർക്കരികിലെത്തി.

“നിങ്ങൾ പോയില്ലേ അളിയാ. പോവുമെന്ന് പറഞ്ഞതാണല്ലോ”

“അപ്പൊ ഞങ്ങൾ പോവാത്തതാണല്ലേ അജൂ നിന്റെ പ്രശ്നം”

“അതല്ല അളിയോ. ഞങ്ങൾ വരുമ്പോഴേക്കും നിങ്ങൾ പോവുമെന്ന് പറഞ്ഞിരുന്നല്ലോ. അതുകൊണ്ട് ചോദിച്ചതാ”

“അങ്ങനെ… ഞങ്ങൾ പോകാൻ റെഡിയായി”

“എന്തായി ഇന്നത്തെ കറക്കമൊക്കെ കഴിഞ്ഞോ.”

“ഏറെക്കുറെ ല്ലേ പാത്തു” അജു പാത്തൂനെ നോക്കി പറഞ്ഞു.

“അറിയില്ല റിയാസ്‌കാ, കുറച്ചുകഴിഞ്ഞാൽ ഇനി എങ്ങോട്ടെങ്കിലും പോവോ ഇല്ലേ എന്ന് ആരുകണ്ടു” പാത്തു മറുപടി പറഞ്ഞ് അകത്തേക്ക് കയറി.
പാത്തു പോയതും റിയാസ് അജൂനോട്
“നീയൊന്ന് സൂക്ഷിക്കണം. നിനക്ക് എന്തോ പണിവരുന്നുണ്ട്” എന്ന് പറഞ്ഞപ്പോൾ അജു റിയാസിനെ ഒന്ന് നോക്കി.

“ഹൈ… എന്താണിപ്പോ ഈ കേട്ടത്. എനിക്കെന്ത് പണിവരാനാ… അല്ലേൽത്തന്നെ ആര് തരാനാ…”

“ഇവിടെ ഫിദയുടെകൂടെ ഒരുത്തൻ അന്ന് വന്നില്ലേ. ഒരു നൗഫൽ. അവൻ വിളിച്ചുപറഞ്ഞതാ.” എന്ന് റിയാസ് പറഞ്ഞതും
“അളിയൻ ആ നൗഫലിന്റെ നമ്പർ താ” അജു നമ്പർവാങ്ങി അതിലേക്ക് വിളിച്ചു.

“നൗഫലെ ഞാനാണ് അജ്മൽ. അളിയൻ എന്തോ പനിയുടെ കാര്യംപറഞ്ഞല്ലോ. പണിയുന്നതൊക്കെ കൊള്ളാം. പക്ഷെ പണി കിട്ടുന്നത് എനിക്ക്മാത്രമായിരിക്കണം. എന്റെ പെണ്ണിനെ അതിലേക്ക് വലിച്ചിട്ടാൽ പൊന്നുമോനെ നീ ഇനി ജീവനോടെ ഉണ്ടാവില്ല” എന്ന് താക്കീത് നൽകി.

കുറച്ചുനേരം എന്തൊക്കെയോ കേട്ടുനിന്ന്
“ഓ അങ്ങനെയാണോ. എങ്കിൽ നിന്നെ കുറ്റപ്പടുത്തിയതിന് സോറി. ഇക്കാര്യം ഞാൻ നോക്കികോളാം” എന്നുപറഞ്ഞ് അജു ഫോൺ വെച്ചു.

“എന്താടാ അജു. എന്താ പ്രശ്നം.”

“ഒന്നുല്ല അളിയാ. നൗഫലിന്റെ അടുത്ത് ഒരാള് ഒരു പണിയേൽപിച്ചിട്ടുണ്ടായിരുന്നു. ലക്ഷങ്ങൾ കൊടുക്കുകയും ചെയ്തു. പക്ഷെ പണി മൊത്തത്തിൽ പാളിയപ്പോൾ കൊടുത്ത ലക്ഷങ്ങൾ തിരിച്ചുവാങ്ങി ഒറ്റക്ക് പണിഞ്ഞോളാം എന്നുപറഞ്ഞ് പോയിട്ടുണ്ടെന്ന്”

“ആരാടാ… ആർക്കാടാ നിന്നോടിത്ര ശത്രുത”

“മറ്റാർക്കാ… അളിയൻ എന്നോടുകാണിക്കുന്ന അടുപ്പംപോലും കാണിക്കാത്ത ഒരു ഇക്കയില്ലേ എനിക്ക്. അനസ് എന്ന എന്റെ അനുക്ക. അല്ലാതെ മറ്റാരുമല്ല”

“നീയെന്തൊക്കെയാ ഈ പറയുന്നേ. അനസിനെന്തിനാ നിന്നോടിത്ര കലി”

“എനിക്കറിയില്ല. കുറച്ചുദിവസം മുൻപ് എന്നെ പുറത്താക്കിയതും പാത്തു പോയതും ഒക്കെ ഓർമയില്ലേ. അതിനുപിന്നിലും അജുക്കയുണ്ട്. നൗഫലിനെയും ഫിദയെയും ഇവിടെകൊണ്ടുവരുമ്പോൾ അവരോട് പറഞ്ഞതാ അനുക്കയുടെ പേര് പറയരുതെന്ന്. അത് അവർ പാലിച്ചു. പക്ഷെ ഈ കളിയിൽ അനുക്കയുടെ പങ്ക് ഞാനറിഞ്ഞെന്ന് അനുക്കാക്ക് അറിയില്ല.”

“റബ്ബേ… നീയിത് മറ്റാരോടെങ്കിലും… പാത്തൂന് അറിയോ…?”

“ഇല്ല അളിയാ… ഹാരിസിനും എനിക്കുമറിയാം. അല്ലാതെ ആർക്കുമറിയില്ല.”

“എന്തായാലും നീയൊന്ന് സൂക്ഷിക്കണം. പാത്തൂന് ഒരു സൂചന കൊടുത്തോ. ഇല്ലങ്കിൽ അന്നത്തെപോലെ എന്തെങ്കിലും വീണ്ടും അരങ്ങേറിയാൽ…”

“ഏയ്‌ പാത്തു ഇനി എന്തറിഞ്ഞാലും എന്നെവിട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല.”

“എന്നാലും…”

“വേണ്ട അളിയാ. അല്ലെങ്കിലേ അവൾക്ക് പേടിയാണ്. അതിനിടക്ക് ഇങ്ങനെ ഒന്നൂടെ അറിഞ്ഞാൽ, അത് ശെരിയാവില്ല”

അപ്പോഴേക്കും കുഞ്ഞോളും ഇച്ചാനവും ഇറങ്ങിവന്നു.
“ഇച്ചുട്ടി പോവാ… മാമാക്കൊരു ഉമ്മ താ…” അജു കുഞ്ഞോളുടെ ഒക്കത്തിരിക്കുന്ന ഇച്ചാനുവിന് നേരെ മുഖം നീട്ടി.
കിട്ടിയ ഉമ്മയും വാങ്ങി ഒരെണ്ണം തിരിച്ചുംകൊടുത്ത് കുഞ്ഞോള് കുട്ടിയുമായി കാറിൽകയറി
“അതേ രണ്ടാളുംകൂടി ഒരു ദിവസം അങ്ങോട്ട് വായോ” എന്ന് പറഞ്ഞ് പോയി.

അജു വീടിനകത്തേക്ക് കയറിയതും അജൂനെ ഉപ്പ വിളിച്ചു.
“നിന്റെ കല്യാണത്തിന് അനസിന് കുറച്ച് പണം ചിലവായിട്ടുണ്ട്. അത് കിട്ടിയിരുന്നേൽ കൊള്ളാമെന്ന് അവൻ പറയുന്നുണ്ട്. അവളുടെ പ്രസവം ഒക്കെയല്ലേ… അതാവും”

“ഹാ അത് കുഴപ്പല്ല. ഇക്കാനോട് എത്രയാ എന്നൊന്ന് ചോദിച്ചേക്ക്, അപ്പൊ അതങ്ങ് കൊടുത്തേക്കാം”
എന്നുപറഞ്ഞ് അജു മുകളിലേക്ക് കോണികയറി.

റൂമിലെത്തി കട്ടിലിൽ ഇരുന്ന് അജു എന്തൊക്കെയോ അലോകിച്ചുകൊണ്ടിരിക്കുമ്പോൾ പാത്തു അവനരികിലെത്തി ഒന്ന് തട്ടിവിളിച്ച് അവന്റെ അടുത്തിരുന്നു.

“അജുക്കാ… എന്താ സ്വപ്നം കാണുകയാണോ…?”

“ഹാ ചിലതൊക്കെ ആലോചിച്ചപ്പോൾ ഇങ്ങനെ ഇരുന്നുപോയി”

“എന്താണിപ്പോ ആലോചിക്കാൻ”

“ഞാനൊരുകാര്യം പറഞ്ഞാൽ വിഷമിക്കരുത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിനക്ക് സങ്കടാവോ പാത്തൂ…?”

“ഇല്ല” എന്നുപറഞ്ഞ് പാത്തു തിരിഞ്ഞിരുന്നു.

“ഉറപ്പാണോ…?”

മറുപടിയായി അവളൊന്ന് മൂളി.

“ദേ ഇങ്ങോട്ട് നോക്ക്… എന്റെ മുഖത്തേക്ക് നോക്കി പറ” അജു അവളെ പിടിച്ച് അവനുനേരെ തിരിച്ചിരുത്തി.
“അയ്യേ അപ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞാ… ഇങ്ങനെപോയാൽ ശെരിയാവില്ലട്ടാ പാത്തൂ” എന്ന് പറഞ്ഞ് അജു അവളുടെ കണ്ണ് തുടച്ച് അവളെ നെഞ്ചോട് അടുപ്പിച്ചു.

“പാത്തൂ… സങ്കടപ്പെടുത്തുവാൻ പറഞ്ഞതല്ലെടോ.”

“എന്തിനുവേണ്ടി പറഞ്ഞതാണെങ്കിലും ഇക്കാക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ പാത്തു ജീവിച്ചിരിക്കില്ല”

“അയ്യേ… അങ്ങനൊന്നും പറയല്ലേ”
അപ്പോഴേക്കും താഴെനിന്നും ഉപ്പയുടെ വിളിയെത്തി.

“അജൂ….”
അജു താഴെയെത്തുമ്പോൾ ഉപ്പയുടെ മുൻപിൽ അനസും ഉണ്ടായിരുന്നു.

“എന്തെ ഉപ്പാ… എന്തിനാ വിളിച്ചത്”

“ഞാൻ നേരത്തെ പറഞ്ഞില്ലേ”

“ആഹ് പൈസയുടെ കാര്യം അല്ലെ. പാത്തൂ അലമാരയിൽ ചെക്കിരിപ്പുണ്ട്, അതൊന്ന് എടുത്തേ” പാത്തു പോയതും

“എത്രയാ ഇക്കാക്ക് ഇതുവരെ ചിലവ് എന്നുവെച്ചാൽ പറഞ്ഞോ”

“മൂന്ന് ലക്ഷം”

പാത്തു ചെക്കുമായി എത്തിയപ്പോൾ അജു അനസ്‌പറഞ്ഞ തുക അതിലെഴുതി ഒപ്പിട്ടുനൽകി.

“കള്ളച്ചെക്കാണോ അജ്മലെ,” എന്ന അനസിന്റെ ചോദ്യം അജു ഒട്ടുംപ്രതീക്ഷിച്ചില്ല.

“വെറുമൊരു ബസ്സുമായി നടക്കുന്ന നിനക്ക് എവിടെന്നാ ഇത്രയും പണം, മാത്രമല്ല പെണ്ണിനേയും സ്വന്തംവീട്ടുകാരെയും കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിച്ചച്ചപോലെ ഇത് എളുപ്പമല്ല, നാളെ ബാങ്കിൽ എത്തിയാൽ അക്കൗണ്ടിൽ ഇത്രയും പണമില്ല എന്ന് പറഞ്ഞാൽ ഞാനൊരു കേസാ കൊടുക്കും. മോൻ അകത്താണ്.”

“അതൊക്കെ ഇക്കാടെ ഇഷ്ടംപോലെ ചെയ്തോ, പക്ഷെ കള്ളക്കഥ അതെനിക്ക് മനസ്സിലായില്ല”

“ഒന്നും അറിയില്ലല്ലോ നിനക്ക്.. ഫിദയുടെ കാര്യമാണ് പറഞ്ഞത്. ഞാനായിട്ട് കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാർക്കും എല്ലാതും വഴിയേ മനസ്സിലാവും” അവനൊന്ന് നിർത്തി പാത്തൂനെ നോക്കി
“നീ പോകാനുള്ള ഒരുക്കം തുടങ്ങിക്കോ, ഏത് നിമിഷവും ഇവനെവിട്ട് നിനക്കൊരു യാത്രയുണ്ടാകും”
എന്ന് പറഞ്ഞ് അനസ് എഴുനേറ്റ് പുറത്തേക്ക് നടന്നു.
ഡോറും മറികടന്ന് അനസ് പുറത്തെത്തിയതും
“ഇക്ക ഒന്ന് നിന്നേ” എന്ന് അജു അനസിനെ വിളിച്ചു.

“എന്താടാ” അജു അരികിലെത്തിയപ്പോൾ അനസ് ചോദിച്ചു.

“അതേ കള്ളക്കഥയാണ്, അവരെവെച്ച് ഇവിടെ അവതരിപ്പിച്ച കഥയിൽ ഇക്ക എന്നൊരു മഹാനടനെ ഒഴിവാക്കാൻ വേണ്ടി ഞാനൊന്ന് തിരുത്തി എഴുതിയ കള്ളക്കഥ.”
അജു അത് പറയുമ്പോൾ അനസൊന്ന് ഞെട്ടി.
“പേടിക്കണ്ട, ഇവിടെ ആർക്കും ഈ കഥ അറിയില്ല. ഞാനായിട്ട് പറയാൻ ഉദ്ദേശിക്കുന്നില്ല. പറയിപ്പിക്കാതിരുന്നാൽ ഇക്കാക്ക് കൊള്ളാം. അല്ലങ്കിൽ ഇക്ക കൊള്ളും”

അനസൊന്നും പറയാത്തെ കാറുമെടുത്ത് പോയി.
അജു തിരികെ അകത്തേക്ക് കയറുമ്പോൾ കോണികയറി മുകളിലേക്ക് പോകുന്ന പാത്തൂനെയാണ് കണ്ടത്. അജു അവളുടെ പുറകെ കോണികയറി.

റൂമിലെത്തിയതും പാത്തു ബെഡിലേക്ക് വീണു.
അവൾക്കരികിലെത്തിയ അജു അവളെ പിടിച്ചെഴുനേൽപിച്ചു.

“എന്താണിക്കാ അനുക്ക ഇങ്ങനെ എപ്പോഴും നിങ്ങളെ ഓരോന്നും പറയുന്നത്, ഇതൊന്നും എനിക്ക് സഹിക്കുന്നില്ലട്ടാ” പാത്തു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“എല്ലാത്തിനും ഒരു പരിധിയില്ലേ പെണ്ണെ, അതുകഴിഞ്ഞാൽ അനുക്കാക്ക് എന്നെ വേദനിപ്പിക്കാൻ കഴിയില്ല. അതുപോലെതന്നെ എന്റെ പരിധിവിട്ടാൽ അനുക്കാക്ക് തടുക്കാനും കഴിയില്ല”

“അല്ലാഹ്, അതൊന്നും വേണ്ടാട്ടാ, രണ്ടാളും തെറ്റിപ്പിരിയരുത്, അതൊരുപക്ഷേ ഉമ്മാക്കും ഉപ്പാക്കും സഹിച്ചെന്ന് വരില്ല”

“എത്രയെന്ന് വെച്ചാ… കുറേ വർഷങ്ങളായില്ലേ എനിക്കിട്ട് ഇങ്ങനെ താങ്ങുന്നു.”

“രണ്ടാളും മനസ് തുറന്ന് ഒന്ന് സംസാരിച്ചുനോക്ക്, രണ്ടാൾക്കും മനസ്സിലായാലോ”

“അതൊക്കെ നമുക്ക് ആലോചിക്കാം. നീ വിഷമിക്കൊന്നും വേണ്ട. പറഞ്ഞിട്ടുണ്ട് അന്ന് വീട്ടീന്ന് കൊണ്ടുവരുമ്പോൾ ഇനി കരയരുതെന്ന്”

“പറ്റുന്നില്ല ഇക്കാ, ഇക്കാനെയല്ലേ പറയുന്നത്, സഹിക്കൂല ഈ പാത്തൂന്”

ഈ സമയം താഴെ…

“റസിയാ നമ്മുടെ ആൺമക്കൾ തമ്മിലടിക്കാൻ സമയമായോ എന്നൊരു സംശയം”

“ശെരിയാണ്. അജു ആയതുകൊണ്ട് അവനിവിടെ അടങ്ങിനിൽകുന്നു. അവന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്നേ ബന്ധം മുറിച്ച് പോയേനെ…”

“ചെറുപ്പം മുതൽക്കേ ഞാനവനെ അവഗണിച്ചു. അതൊക്കെ കണ്ടതുകൊണ്ടാവും അനസിന്ന് അവനെ അവഗണിക്കുന്നത്. മക്കളുടെ ഉള്ളിൽ എന്താണെന്ന് എനിക്കറിയില്ല. ഇനിയുള്ളകാലം ഇവർക്കിടയിൽ നിന്ന് നരകിക്കാനാവും റസിയാ നമ്മുടെ വിധി”

“നിങ്ങൾ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് മനസ് വേദനിപ്പിക്കണ്ട. അനു നമ്മളെ ഇട്ടിട്ട് പോയാലും നമ്മുടെ അജു നമ്മളെവിട്ട് പോവില്ല. അതെനിക്ക് ഉറപ്പാണ്”

“അങ്ങനെ വിശ്വസിക്കാം അല്ലെ റസിയാ”

_______________________

“എല്ലാം അവനറിഞ്ഞിരിക്കുന്നു…
അതൊക്കെ വീട്ടിലറിഞ്ഞാൽ ഞാൻ ആഗ്രഹിച്ച സ്വത്തിന്റെ ഒരംശംപോലും എനിക്ക് കിട്ടില്ല.
എന്റെ ഭാര്യ പിറക്കാൻ പോകുന്ന കുഞ്ഞ് എല്ലാം എനിക്ക് അന്യമാകും.
അതുകൊണ്ട് എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കണം.”
കാറോടിച്ച് മുന്നോട്ടുപോകുമ്പോൾ അനസിന്റെ ചിന്തമുഴുവൻ ഇതായിരുന്നു.

ഫോണെടുത്ത് കൂട്ടുകാരനായ നവാസിനെ അനസ് വിളിക്കുന്നു.

“നവാസേ നട്ടെല്ലുള്ള ആണിനെക്കണ്ടാലും നാക്കുളുക്കാത്ത ആരെങ്കിലും ഉണ്ടോ നിന്റെ പരിചയത്തിൽ”

“എന്തുപറ്റി, ഇത്തവണയും അനിയനാണോ ഇര”

“അതൊക്കെ പറയാം. നീ ആദ്യം ഞാൻ ചോദിച്ചതിന് മറുപടിതാ.

“ഉണ്ട്, ഒരാളുണ്ട്. ജോസ്… കില്ലാടി ജോസ്. രണ്ടുലക്ഷം പൊട്ടും.ഞാനൊന്ന് വിളിച്ചുനോക്കട്ടെ എന്നിട്ട് നിന്നെവിളികാം”
അനസ് ഫോൺ വെച്ചു.

പത്തുമിനിറ്റ് കഴിഞ്ഞശേഷം നവാസ് വിളിച്ച്
“നമ്പർ ഞാൻ അയച്ചിട്ടുണ്ട്. പിന്നെ കാര്യങ്ങളൊക്കളെ ഞാൻ പറഞ്ഞിട്ടുണ്ട്. നീയൊന്ന് വിളിച്ചിട്ട് നേരിട്ട് ചെന്നുകാണ്‌.”

അനസ് തിടുക്കത്തിൽ വാട്സാപ്പ് തുറന്ന് നവാസയച്ച നമ്പറിലേക്ക് വിളിച്ചു.

“ജോസ് അല്ലെ”

“അതേ ആരാ…”

“ഞാൻ അനസ്, നവാസ് പറഞ്ഞിരുന്നില്ലേ ഒരു കൊട്ടേഷന്റെ കാര്യം”

“ആ മനസ്സിലായി, ആ അജ്മലിനെ തട്ടാനുള്ളത്”

“ഹാ അതുതന്നെ, ഇവിടെയുണ്ട്… ഒന്ന് കാണണമായിരുന്നു”

“ഞാനിപ്പോ കോറിയിലാ. ഇങ്ങോട്ട് പോരെ”

അനസ് കാറ് കത്തിച്ചുവിട്ടു.
ജോസ് പറഞ്ഞപ്രകാരം കോറിയിലെത്തി ജോസിനെ തിരഞ്ഞു.

“ചേട്ടാ ജോസ്…” അവിടെക്കണ്ട ഒരാളോട് അനസ് ചോദിച്ചു

“ഏത് ആ കില്ലാടി ജോസാണോ…?”

“ആ അതുതന്നെ.” അനസ് പറഞ്ഞു.

“ദേ ആ കാണുന്ന ഷെഡിൽ ഉണ്ടാവും.” അയാൾ കൈചൂണ്ടി കാണിച്ചുകൊടുത്തു.
അനസ് നടന്ന് ആ ഷെഡിനരികിലെത്തി അകത്തേക്കൊന്ന് എത്തിനോക്കി.
ഒരു കയ്യിൽ മദ്യത്തിന്റെ ഗ്ലാസും മറുകയ്യിൽ സിഗററ്റുമായി ഒരാളവിടെ ഇരിക്കുന്നു.
ആദ്യമായാണ് അനസ് അയാളെ കാണുന്നത്. അതുകൊണ്ടുതന്നെ സംശയം തീർക്കാൻവേണ്ടി അനസ് ചോദിച്ചു.
“ഈ ജോസ്…”

“അതേ ഞാൻതന്നെ, നമ്മളാരാ…?”

“നേരത്തെ വിളിച്ചിരുന്നില്ലേ അനസ്”

“കേറിവാടോ”
അനസ് അകത്തേക്ക് കയറി.

നേരത്തെ കരുതിവെച്ച കയ്യിലുള്ള ബാഗിൽനിന്നും കുറച്ച് പണമെടുത്ത് അനസ് അയാളുടെ മുന്നിൽവെച്ചു.
“ഇത് രണ്ടുലക്ഷം രൂപയുണ്ട്.”

“ആഹാ… പറഞ്ഞതുക മുഴുവനും ഉണ്ടല്ലോ…?”

“ഉണ്ട്. പക്ഷെ നൗഫൽ പറഞ്ഞതിന് ചെറിയൊരു മാറ്റമുണ്ട്.”

“അതെന്താ”

“നവാസ് പറഞ്ഞത് ഇടിച്ചു തെറുപ്പിക്കാനല്ലേ…?”

“അതേ… പക്ഷെ ചാവില്ല എന്ന് ഉറപ്പൊന്നും തരാൻ പറ്റില്ല.” എന്ന് കില്ലാടി വാസു.

“പോര ഉറപ്പുവേണം എനിക്ക്”

“ഓഹ് അങ്ങനെ. അപ്പൊ ഇത് പോരല്ലോ അനസേ”

“ഇതിനുപുറമെ മൂന്നുലക്ഷം തരാം. അത് പോരെ”

“മതി, അതുമതി. പറ്റിയ സമയം ഒത്തുവന്നാൽ ഒന്ന് അറീക്കണം. എപ്പോഴായാലും ഞാൻ റെഡിയാണ്”

“അത് കേട്ടാൽമതി, കൊല്ലണം അവനെ”

അനസ് അനിയനെ കൊല്ലാനുള്ള കാരാർഉറപ്പിച്ച് തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2.6/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!