Skip to content

അകലെ – Part 17

akale-aksharathalukal-novel

✒️F_B_L

അനസ് അനിയനെ കൊല്ലാനുള്ള കാരാർഉറപ്പിച്ച് തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.

തിരികെ വീട്ടിലെത്തുമ്പോൾ ഉമ്മറത്തിരിക്കുന്ന അജൂനെക്കണ്ടതും
അനസ് പുഞ്ചിരിച്ചുകൊണ്ട്
“ഞെളിഞ്ഞ് ഇരിക്കടാ അജ്മലെ… അധികകാലം നിനക്കിനി ഇങ്ങനെ ഇരിക്കാൻ കഴിയില്ല, നിന്റെ ചീട്ട് കീറാനായി” എന്ന് മനസ്സിൽ പറഞ്ഞ് അനസ് റൂമിലേക്ക് കയറിപ്പോയി.
അപ്പോഴേക്കും പാത്തു ഫോണും പൊക്കിപ്പിടിച്ച് വെപ്രാളപ്പെട്ട് അജൂനരികിലെത്തി.

“ഇക്കാ ഇത് നോക്ക്” എന്ന് പറഞ്ഞ് പാത്തു അജൂന്റെനേരെ മൊബൈൽ നീട്ടി.

“എന്താ പാത്തു എന്തുപറ്റി” എന്ന് ചോദിച്ച് അജു ഫോൺ വാങ്ങി നോക്കി.

ഫിദയുടെ മെസ്സേജ്.

“ബാബി സൂക്ഷിക്കണം, ബാബിയുടെയും അജുക്കയുടെയും ജീവിതത്തിനിടയിൽ ഒരു ശത്രു ഉണ്ട്. ആ ശത്രുവിന്റെ ലക്ഷ്യം ഇനി നിങ്ങളെ പിരിക്കലായിരിക്കില്ല. പുതിയ എന്തെങ്കിലും കാരണം പറഞ്ഞ് ഇനി നിങ്ങളുടെ ജീവിതം ഇല്ലാതാക്കാൻ കഴിയില്ലായിരിക്കും. ശത്രുവിന്റെ നീക്കം ഒരുപക്ഷെ അജുക്കയെ ഇല്ലാതാക്കാനാവും. ബാബി അജുക്കയെ ശ്രദ്ധിക്കണം. എന്റെ ഊഹം ശെരിയാണെങ്കിൽ ആ ശത്രു നിങ്ങൾക്കരികിൽതന്നെ ഉണ്ടായിരിക്കണം”
പാത്തൂന്റെ മെസ്സേജ് വായിച്ചതും അജു പാത്തൂനെ നോക്കി

“അവൾക്ക് വട്ടാണ്. ഇതൊന്നും കണ്ട് നീ പേടിക്കരുത് പാത്തു” എന്ന് അജു പറഞ്ഞെങ്കിലും

“ഇല്ല പാത്തു അജുക്കാടെ ഈ വാക്ക് ഒരിക്കലും വിശ്വസിക്കില്ല. കഴിഞ്ഞ ദിവസം ഇക്ക ഇക്കാക്കെന്തെങ്കിലും പറ്റിയാൽ എന്നൊരു ചോദ്യം എന്നോട് ചോദിച്ചിരുന്നു. എനിക്കിപ്പോ അതിന്റെ പൊരുളറിയാം. ഇക്കയിപ്പോവായിച്ച മെസ്സേജിന് താഴെ മററൊരു പേരുണ്ടായിരുന്നു, അനസ്‌ക്കാടെ പേര്. അത് ഞാൻ ഡിലീറ്റ് ചെയ്തതാണ്”
വീടിന്റെ ഉമ്മറത്തിരിക്കുന്ന അജൂനോട് അവനരികിൽനിന്ന് പാത്തു അത് പറയുമ്പോൾ അവളുട കണ്ണുകളിൽ ഭയമുണ്ടായിരുന്നു.

“പാത്തൂ… ഫിദയെ നിനക്കറിയില്ലേ… നമ്മളെ തമ്മിൽ തെറ്റിക്കാൻ നോക്കിയ ആളാണ്. ഇപ്പൊ ഞങ്ങളെ തെറ്റിക്കാൻ നോക്കുകയാ.”

“ഇല്ല ഞാനിത് വിശ്വസിക്കില്ല”

“നീ അകത്തേക്ക് വന്നേ” അജു അവളുടെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് നടന്നു.

“ഇനി കഴിച്ചിട്ട് കേറിയാമതി മുകളിലേക്ക്” എന്ന് ഉമ്മയുടെ ഓർഡർ വന്നപ്പോൾ അജു അവളെ പിടിവിട്ടു.

അജു ഭക്ഷണത്തിനായി ആദ്യം സ്ഥാനം പിടിച്ചു.
കഴിച്ചുകൊണ്ടിരിക്കുമ്പോൾ
“വീട്ടുചെലവ് എന്നും എന്റെകയ്യിൽനിന്നാണല്ലേ” എന്ന് അനസ് ചോദിച്ചു എങ്കിലും അജൂന് ഒരു കുലുക്കവും ഉണ്ടായില്ല.
പാത്തു അജൂനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഭക്ഷണത്തിലേക്ക് നോക്കി മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ അജു കഴിച്ചുകൊണ്ടിരുന്നു.

അത് കണ്ടപ്പോൾ നിരാശപ്പെട്ടത് അനസായിരുന്നു.

കഴിപ്പ് കഴിഞ്ഞ് അജു കൈകഴുകി അനസിന്റെ അടുത്തുവന്ന്
“വീട്ടുചിലവ് എന്നുപറഞ്ഞാൽ പതിനായിരം ഉലുവയല്ല, ഒരുമാസത്തിൽ അഞ്ചുദിവസം ഇറച്ചിവാങ്ങി മറ്റുള്ള ദിവസങ്ങളിൽ മീൻ വാങ്ങിയാൽ ഇക്കയുടെ പേരിൽ പാസാക്കുന്ന മാസത്തിലുള്ള വീട്ടുചിലവിന്റെ ഫണ്ട് വെള്ളത്തിൽ വരച്ച വരയാണ്.” എന്ന് പറഞ്ഞു.

“ഓഹ് പറച്ചിൽ കേട്ടാൽതോന്നും എന്നിട്ട് നീയാണ് ബാക്കിയുള്ളതൊക്കെ ചെയ്യുന്നതെന്ന്” അനസ് അവനെ വിടാൻ ഉദ്ദേശിച്ചില്ല.

“അതേടാ അനസേ. അവൻ പറഞ്ഞത് ശെരിയാണ്, നിന്റെ പതിനായിരത്തിന്റെ പുറമെ രണ്ട് പതിനായിരം കൂടുതൽ ചിലവാക്കുന്നത് അവനാ.” എന്ന് ഉപ്പയും.

“ഓഹ് അപ്പൊ ഞാൻ പുറത്ത്. പെണ്ണുപിടിയനും തല്ലുകൊള്ളിയുമായ മകനും വീട്ടുകാരും ഒറ്റക്കെട്ട്.”
എന്ന് അനസ് പറഞ്ഞതും കണ്ടും കേട്ടും നിന്നവർ മിഴിച്ചുനോക്കി.

ഷർട്ടിന്റെ കോളറിൽ പിടിച്ച് ചുമരിലേക്ക് അനസിനെ ചേർത്തുനിർത്തി അവന്റെ മുഖത്തിനുനേരെ വലതുകൈ ചുരുട്ടിപ്പിടിച്ച്
“മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഞാൻ ബന്ധം മറക്കുമെന്ന്. ദേ വളയം പിടിച്ച് തഴമ്പിച്ച കയ്യാണ് അനുക്കാ എന്റേത്. കൊള്ളാനുള്ള കരുത്ത് എസിയിലെ തണുപ്പിൽ കറങ്ങുന്ന കസേരയിലിരുന്ന് ശീലിച്ച ഇക്കാക്ക് ഉണ്ടാവില്ല. ചെയ്യിക്കരുത് എന്നെക്കൊണ്ട്” എന്ന് അജു പറഞ്ഞതും

“അജ്മലെ വിടവനെ” എന്ന് പറഞ്ഞ് ഉപ്പ അജൂനെ പിടിച്ചു മാറ്റിയതും

“കണ്ടില്ലേ ഉപ്പ തടഞ്ഞത്. ഇതാണ് ഇക്കാക്ക് കിട്ടിയ ഭാഗ്യം. എനിക്ക് കിട്ടാതെ പോയതും ഇതേ ഭാഗ്യമാണ്.” എന്ന് അജു അനസിനോട് പറഞ്ഞ് ഉപ്പയിൽനിന്ന് മാറിനിന്ന്
“പതിനേഴാമത്തെ വയസ്സുമുതൽ ഞാൻ കേൾക്കുന്നതും അനുഭവിക്കുന്നതും ഇത്തരത്തിലുള്ള കുത്തുവാക്കുകളാ. ഇക്ക കുറ്റപ്പെടുത്തുമ്പോഴൊന്നും ഉപ്പ തടയാറില്ല. ഇന്നെന്നെ തടഞ്ഞപോലെ അന്ന് ഇക്കയെ തടഞ്ഞിരുന്നേൽ ഇന്നെനിക്ക് ഇക്കയെ ഇങ്ങനെ ചെയ്യേണ്ടിവരില്ലായിരുന്നു. അന്നൊക്കെ എല്ലാവർക്കും വലുത് പേരും പ്രശസ്തിയും അല്ലെ.
ഇപ്പൊ സമാധാനത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലും.
ഇക്ക പറഞ്ഞപോലെയുള്ള കുത്തുവാക്ക് ഒന്നൊഴിഞ്ഞാൽ എന്റെ ജീവിതത്തിന് സമാധാനം കിട്ടും.” അജു അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അനസൊഴികെ ബാക്കിയുള്ളവരുടെ കണ്ണിലും ആ നനവ് പടർന്നിരുന്നു.

അന്തിയുറങ്ങാൻ അജൂന്റെ അരികിലെത്തിയ പാത്തു
“നമുക്ക് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയാലോ അജുക്കാ, എനിക്ക് വയ്യ ഇതൊന്നും കാണാൻ. എനിക്കതിനുള്ള ശക്തിയില്ല. പേടിയാവുന്നു പാത്തൂന് ഇതൊക്കെ കാണുമ്പോൾ.

തലയിലെ മുറിവിന്റെ വേദന സഹിച്ച് അജു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു.

“എന്റെ പാത്തു എനിക്ക് ആയുസ്സും ആരോഗ്യവും ഉള്ളകാലംവരെ ആരെയും പേടിക്കണ്ട.”

“എനിക്ക് പേടി എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നല്ല, എന്റെ ഇക്കാക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്താ”
പാത്തൂന്റെ കണ്ണുനീർത്തുള്ളികൾ അജൂന്റെ നെഞ്ചിൽ പതിഞ്ഞു.

“എന്താ പെണ്ണെ നീ കരയുവാണോ, അതേ എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേക്കും കരഞ്ഞുതുടങ്ങിയാൽ എങ്ങനാ ശെരിയാവാ”

“സങ്കടം തോന്നിയാൽ കരയാതെ പറ്റോ…”

“ന്നാ സന്തോഷമുള്ള ഒരു കാര്യം പറയട്ടെ…?”

“ആ പറ കേൾക്കട്ടെ”

“നമുക്കൊരു കുഞ്ഞാവ വേണ്ടേ…?”

“അയ്യടാ എന്താ ചെക്കന്റെ ഒരു പൂതി”

“നീയൊന്ന് മനസ്സുവെച്ചാൽ സങ്കടത്തിൽനിന്ന് കരകയറാം”

“അങ്ങനെ ഇപ്പൊ സങ്കടം മാറ്റണ്ട.”
അപ്പോഴേക്കും ഫോണടിച്ചു.

“ആരാണിപ്പോ ഈ നേരത്ത്…”

“എന്താ ചെക്കാ നിനക്ക് ഉറക്കമൊന്നുല്ലേ… പോയി കിടന്നുറങ്ങടാ തെണ്ടി” എന്ന് ഫോണെടുത്ത് അജു.

“നാളെ വരില്ലേ ഓഫിസിൽ. കണക്ക് നോക്കണം”

“വരാടാ, ഹോസ്പിറ്റലിൽ പോയിട്ട് നേരെ അങ്ങോട്ട് വരാം. നീ വെച്ചോ”
അജു ഫോൺ വെക്കുമ്പോൾ പാത്തു ചിരിക്കുന്നുണ്ടായിരുന്നു.

“എന്തിനാ പാത്തൂ നീ ചിരിക്കുന്നേ…”

“ഒന്നുല്ല, ഇക്കാടെ മുഖഭാവം കണ്ടിട്ട് ചിരിവരാതിരിക്കോ”

“അല്ലപിന്നെ, നമ്മളൊന്ന് സെറ്റായിവരുമ്പോഴേക്കും ആരെങ്കിലും നമുക്കിടയിൽ വരും” എന്ന് പറഞ്ഞ് അജു പാത്തൂനെയും ചേർത്തുപിടിച്ച്‌ എപ്പോഴോ ഉറങ്ങിപ്പോയി.

ഈസമയം ആ വീട്ടിലെ മറ്റൊരു മുറിയിൽ അനസ് ഫോണിൽ സംസാരത്തിലാണ്.

“ജോസേ… നാളെ അജ്മൽ ഇവിടത്തെ ഹോസ്പിറ്റലിൽ പോകുന്നുണ്ട്. അപ്പൊ നോക്കാം പരിപാടി”

“അതൊക്കെ ഞാനേറ്റു, നീ അവനിറങ്ങിയാൽ എന്നെയൊന്ന് വിളിച്ചാൽമാത്രം മതി.”

അനസ് ഫോൺ വെച്ച് നാളെ വീട്ടിലുയരയന്ന പന്തലും, ആൾക്കൂട്ടവും നിലവിളിയും സ്വപ്നംകണ്ട് അവനുറങ്ങി.

അജ്മൽ കാലത്ത് ഹോസ്പിറ്റലിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങിയത് മുതൽ ബുള്ളറ്റിൽ കയറുന്നവരേ പാത്തു അജൂന്റെ കൂടെ നടന്നു.

“അജുക്കാ സൂക്ഷിക്കണേ”

“പേടിക്കണ്ട പാത്തൂ. ഞാനീപോകുന്നപോലെ തിരിച്ചുവരും. നീ ടെൻഷനാവാതെ അകത്തുപോ”

അജു ബുള്ളറ്റിൽകേറി ഗേറ്റ്കടന്ന് പോയതും പാത്തു വീട്ടിലേക്ക് കയറി.

അടുക്കളയിൽ ഓരോ ജോലിചെയ്യുന്നതിനിടയിൽ ഉമ്മ പാത്തൂന്റെ അരികിലെത്തി
“എന്താ മോളെ വല്ലാതിരിക്കുന്നല്ലോ, എന്തുപറ്റി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ” എന്ന് ചോദിച്ചു.

“ഇല്ലുമ്മാ… എനിക്ക് കുഴപ്പൊന്നുല്ല”
എന്ന് പാത്തു ഉമ്മാക്ക് മറുപടികൊടുത്തെങ്കിലും

“അല്ല മോൾക്കെന്തോ പേടിയുണ്ട്, അത് മുഖത്ത് എഴുതിവെച്ചിട്ടുണ്ട്” എന്ന് ഉമ്മ.

“ശെരിയാണ് ഉമ്മാ, എനിക്ക് പേടിയുണ്ട് ഇന്നലെ മുതൽ അജുക്കാടെ ജീവനാരോ വിലപറഞ്ഞപോലെ ഒരു തോന്നൽ.”

“എന്താ മോളെ നീ പറയുന്നത്. അതൊക്കെ മോൾക്ക് തോന്നുന്നതാ. അല്ലങ്കിൽതന്നെ അജൂനെ ഈനാട്ടിൽ ആരാ ശത്രുവായി കാണുന്നത്. എല്ലാവർക്കും അജു മിത്രമാണ്.”

“അത് ശെരിയാണ് ഉമ്മാ. പുറത്തുള്ള ശത്രുവല്ല അജുക്കയെ തകർക്കാൻ ശ്രമിക്കുന്നത്. നമ്മുടെ വീടിനകത്തുള്ള അജുക്കയെ ശത്രുവായിക്കാണുന്ന അനസ്‌ക്കയാ അജുക്കയെ തകർക്കാൻ ശ്രമിക്കുന്നത്.”

“റബ്ബേ… ” ആ ഉമ്മ നെഞ്ചിൽ കൈവെച്ചു.
“ഇല്ല മോളെ അനസിന് അതിനുള്ള കഴിവൊന്നുമില്ല. അവനെക്കൊണ്ട് അതിന് കഴിയില്ല”

“ഞാൻ അറിഞ്ഞതൊന്നും സത്യമാവല്ലേ എന്നുതന്നെയാ എന്റെ പ്രാർത്ഥന. അജുക്കയും അനുക്കയും ഒന്നിച്ച് ഇവിടെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ ജീവിക്കുന്നത് കാണാനാ എനിക്കും ഇഷ്ടം.”

പാത്തു അങ്ങനെ പറയുമ്പോഴും ഇന്നലെ പാത്തൂനുവന്ന മെസ്സേജിലെ പേര് ഓർക്കുമ്പോൾ അവളുടെ ഉള്ളിൽ ഭയമായിരുന്നു.

പുറത്ത് അജു ബുള്ളറ്റുമെടുത്ത് പോയനേരംതൊട്ട് ജോസിനെ വിളിക്കാൻ ശ്രമിക്കുകയാണ് അനസ്.
കുറേനേരത്തെ കാത്തിരിപ്പിന് ശേഷമാണ് ജോസിനെ കിട്ടുന്നത്.

“ജോസേ അവനിവിടെനിന്ന് ഇറങ്ങിയിട്ട് പത്തുമിനിറ്റ് കഴിഞ്ഞു. 3636 നമ്പർ ബുള്ളറ്റിലാണ്. കറുപ്പ് ഷർട്ടും വെള്ളമുണ്ടുമാണ് വേഷം”

“ശെരി ഞനിപ്പോ തന്നെ പുറപ്പെടാം.”

“ബാക്കിയാക്കരുത്, തീരത്തേക്കണം”
അനസ് ഫോൺവെച്ചു.”

തിരികെ അകത്തേക്ക് കയറി ബെഡിലേക്ക് കിടന്ന് അനസ് സ്വപ്നം കാണുവാൻതുടങ്ങി.

പാത്തൂനാണേൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും അജു തിരിച്ചുവരാത്തതുകൊണ്ട് സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്.
അവൾ ഫോണെടുത്ത് അജൂനെ വിളിച്ചു.
“എവിടെയാ അജുക്കാ, എന്തായി”

“ഞാനിപ്പോ ഹോസ്പിറ്റലിലാ. കഴിഞ്ഞു ഇവിടത്തെ പരിപാടിയൊക്കെ. ഇനി ഓഫിസിലൊന്ന് കേറണം. എന്നിട്ട് അങ്ങോട്ട് വരാം.”

“സൂക്ഷിച്ച് വായോട്ടാ…”

“ആ പാത്തൂ. നീ പേടിക്കണ്ട”

അജൂന്റെ ശബ്ദം കേട്ടപ്പോൾ പാത്തൂന് ആശ്വാസം തോന്നി.

പാത്തു ഫോണൊക്കെ എടുത്തുവെച്ച് നല്ലകുട്ടിയായി അടുക്കളയിൽ ജോലിതുടർന്നു.

ഈ സമയം ഇരുന്നിട്ട് ഇരിപ്പുറക്കാതെ ജോസിന്റെ കോളുംകാത്ത് മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന അനസിനെ കണ്ടപ്പോൾ ഉപ്പ
“എന്താ അനസേ എന്തുപറ്റി” എന്ന് ചോദിച്ചു.

“ഒന്നുല്ല. എന്റെ ഒരു കൂട്ടുകാരൻ വരാമെന്ന് പറഞ്ഞിരുന്നു. അവനെ നോക്കി നിൽക്കേണ്”

അത് കേട്ടപ്പോൾ ഉപ്പ ഉമ്മറത്തെ കസേരയിൽ ഇരുന്ന് പത്രം കയ്യിലെടുത്തു.
_______________________

മുറിവിലെ തുന്നലും ഉണ്ടായിരുന്ന കെട്ടുമൊക്കെ അഴിച്ച് അജു ബുള്ളറ്റുമെടുത്ത് ഓഫിസിലേക്ക് പുറപ്പെട്ടു.
പതിനഞ്ചുമിനിറ്റ് യാത്രയുണ്ട് ആശുപത്രിയിൽ നിന്ന് ഓഫിസിലേക്ക്.
അങ്ങാടിയിലൂടെ വേണമായിരുന്നു ഓഫീസിലേക്കുള്ള യാത്ര
ബുള്ളറ്റിലേറി പതിയെ മൂളിപ്പാട്ടൊക്കെ പാടി അജു യാത്രതുടർന്നു.
അപ്പോഴാണ് പുറകിൽനിന്നും ലോറിയുടെ ഹോണടി അവൻ ശ്രദ്ധിച്ചത്.
കയറിപ്പോയ്‌കൂളൂ എന്ന് അജു കൈകൊണ്ട് സിഗ്നൽ കാണിച്ചെങ്കിലും ആ ലോറി മടിച്ചു.

ആ പ്രവർത്തിയിൽ സംശയം തോന്നിയ അജു വണ്ടിയുടെ പേരുനോക്കി.
“ഇത് അബ്ബാസ്കയുടെ വണ്ടിയാണല്ലോ” എന്ന് പറഞ്ഞ് അജു ബുള്ളറ്റ് ഒതുക്കാൻ നോക്കിയതും ആ ലോറി അജൂന്റെ ബുള്ളറ്റിൽ തട്ടിയതും ഒരുമിച്ചായിരുന്നു.
ആ ഇടിയിൽ ബുള്ളറ്റിൽനിന്ന് അജു സൈഡിലെ പൊന്തക്കാട്ടിലേക്ക് തെറിച്ചെങ്കിലും ബുള്ളറ്റിനുമുകളിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി ലോറി മുന്നോട്ട്പോയി.

ആ പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ചതഞ്ഞുകിടക്കുന്ന ബുള്ളറ്റിന്റെ അരികിലെത്തി.
“ഇത് അജൂന്റെ വണ്ടിയാണല്ലോ.” എന്ന് പറഞ്ഞതും
സൈഡിലെ പൊന്തക്കാട്ടിൽനിന്ന് അജു പുറത്തേക്ക് വന്നു.

“അജൂ… എന്തെങ്കിലും പറ്റിയോടാ നിനക്ക്”

“ഏയ്‌ എനിക്ക് കുഴപ്പൊന്നുല്ല” എന്ന് പറഞ്ഞ് അജു ബുള്ളറ്റിലേക്കും ലോറിപോയ ദിക്കിലേക്കും മാറിമാറിനോക്കി.

“ഏത് തന്തയില്ലാത്തവനാടാ ഈ പണി ചെയ്തത്”

“അത് കുഴപ്പല്ല, വേണ്ടിയല്ലേ പോയൊള്ളു ജീവൻ കിട്ടിയില്ലേ. ചെയ്തവർ സന്തോഷിക്കട്ടെ”
എന്ന് അജു അവരോട് പറഞ്ഞ് ഒരു ടാക്സിയും വിളിച്ച് വീട്ടിലേക്ക് പുറപ്പെട്ടു.

ഗേറ്റും കടന്ന് അജു എത്തിയതും മുറ്റത്ത് ആരെയോ പ്രതീക്ഷിച്ചുനിൽകുന്ന അനസിനെയാണ് അജു കണ്ടത്.
അജു കാറിൽനിന്നിറങ്ങി വീടിന്റെ പടിചവിട്ടിയതും അനസിന്റെ ഫോൺ ശബ്‌ദിച്ചു.
പക്ഷെ അനസ് ആ കോളെടുക്കാൻ തയ്യാറായില്ല.
അതുകണ്ട അജു ഉപ്പയുടെ അടുത്ത് ചെന്ന് കുറച്ച് ഉച്ചത്തിൽ പറഞ്ഞു.

“നിങ്ങളറിഞ്ഞോ ഉപ്പാ… എന്നേ ഇല്ലാതാക്കാൻ ഇന്നൊരു തെണ്ടി ശ്രമിച്ചു. പക്ഷെ അവന്റെ കാലുവിറച്ചോ എന്നൊരു സംശയം, എനിക്കുപകരം എന്റെ ബുള്ളറ്റ് ജീവൻകൊടുത്തു.”

ഇത് കേട്ടതും അകത്തുനിന്ന് ഉമ്മയും പാത്തുവും ഓടിയെത്തി.

“അനുക്കാ എന്താ അവിടെത്തന്നെ നിൽക്കുന്നത്, ആഗ്രഹിച്ച വാർത്ത കേൾകാത്തതുകൊണ്ടാണോ, കേറിവാ” എന്ന് അജു അനസിനെ നോക്കി പറഞ്ഞു.

“ഞാൻ എന്ത് ആഗ്രഹിച്ചെന്നാ നീ പറയുന്നേ. നിന്നോട് എനിക്ക് ദേഷ്യമുണ്ട്, എന്നുവെച്ച് നിന്നേ ഇല്ലാതാക്കാൻ ഞാൻ ശ്രമിക്കില്ല. നീയെന്റെ അനിയനല്ലേ.” എന്നുപറഞ്ഞ് അനസ് അവനരികിലേക്ക് നടന്നുവന്നു.

“അപ്പൊ ഇക്കയല്ല ഇതിനുപിന്നിൽ അല്ലെ…?”

“നീയെന്തിനാ എന്നേ സംശയിക്കുന്നെ. വണ്ടിപ്പണിക്കാരനായ നിനക്ക് ആ ഫീൽഡിൽ ശത്രുക്കൾ ഉണ്ടാവാം, അവരാരെങ്കിലും ആയിരിക്കും ലോറികേറ്റി കൊല്ലാൻ നോക്കിയത്. എനിക്ക് നിന്നെ ഇല്ലാതാക്കിയിട്ട് എന്തുകിട്ടാനാ”
അനസ് അങ്ങനെ പറഞ്ഞതും അവന്റെ ഫോൺ വീണ്ടും ശബ്‌ദിക്കാൻ തുടങ്ങി. അനസ് ഫോണെടുക്കാൻ മനസുകാണിക്കാതെ വന്നപ്പോൾ
“എന്താ അനുക്കാ ഫോൺ എടുക്കാത്തത്. അതെടുക്ക്. എന്നിട്ട് സംസാരിക്ക് ഇവിടെവെച്ച്” എന്ന് അജു പറഞ്ഞു.

“ഇതെന്റെ പേർസണൽ കോളാണ്. നിങ്ങൾക്കിടയിൽവെച്ച് എടുക്കാൻ ബുദ്ധിമുട്ടാണ്” എന്ന് അനസ് പറഞ്ഞതും
അജു അനസിന്റെ കോളറിൽ പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തിയിരുന്നു.
തടുക്കാൻ ഉപ്പയെത്തും മുൻപ് അജൂന്റെ കൈ അനുസരണക്കേട് കാണിച്ചു.
അജൂന്റെ വലതുകൈ അനസിന്റെ കരണത്തുപതിക്കാൻ അധികസമയം വേണ്ടിവന്നില്ല.

വീണ്ടും നിർത്താതെ അനസിന്റെ ഫോണടിച്ചപ്പോൾ അജു അനസിന്റെ കയ്യിൽനിന്നും ഫോൺവാങ്ങി കോളെടുത്ത് ലൗഡ് സ്പീക്കറിൽ ഇട്ടു.

“അനസേ പണി ചെറുതായൊന്ന് പാളി. നിന്റെ അനിയൻ ഒരുചാൺ വ്യത്യാസത്തിൽ സൈഡിലേക്ക് വീണു. ഇല്ലേൽ തീർന്നേനെ.”
എന്ന ഫോണിലെ വാക്കുകൾ ആ വീടിന്റെ ചുവരുകളിൽ തട്ടി പൊട്ടിത്തെറിച്ചു.

“അനസല്ല അജ്മലാണ് സംസാരിക്കുന്നത്” എന്ന് അജു പറഞ്ഞതും ആ കോൾ കാട്ടായിരുന്നു.

“ഇനി എന്തെങ്കിലും പറയാനുണ്ടോ ഇക്കാക്ക്, ഈ വിളിച്ച ആൾക്ക് ആളുമാറിയതാണ് എന്നെങ്ങാനും പറഞ്ഞ് ഒഴിയാൻ നോക്ക്” എന്ന് അജു പറഞ്ഞതും

“അതേടാ… ഞാൻ തന്നെയാ ഇത് ചെയ്യിപ്പിച്ചത്” എന്ന് പറഞ്ഞതെ അനസിന് ഓര്മയുള്ളു.
ഇടയ്ക്കിടെ അജു പറയാറുള്ള വളയംപിടിച്ച കയ്യിന്റെ പവർ അനസറിഞ്ഞു.

“സഹിക്കാവുന്നതിന്റെ അങ്ങേയറ്റം ഞാൻ സഹിച്ചിട്ടുണ്ട്, ക്ഷമിച്ചിട്ടുണ്ട്, അത് ഇക്ക ആയതുകൊണ്ട് മാത്രം. ആദ്യമായിട്ടെന്നെ ഈ വീട്ടിൽനിന്ന് പുറത്ത് ചാടിക്കാൻ നോക്കിയതും, പിന്നെ എന്നെ ആളെവിട്ട് ഇല്ലാതാക്കാൻ നോക്കിയതും എല്ലാം പാളിയപ്പോൾ വീണ്ടും ഇക്ക വണ്ടിവെച്ചൊരു കളി. നന്നായിട്ടുണ്ട് എന്തായാലും”

അജൂന്റെ വാക്കുകൾ ആ വീട്ടിലുള്ളവർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.
ആ വാക്കുകൾ ആ ഉപ്പയുടെയും ഉമ്മയുടെയും കാതുകളിലെത്തുമ്പോൾ എന്തുചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ അവർ സ്തമ്പിച്ചുനിന്നു.

“ഉപ്പാക്കും ഉമ്മാക്കും കേട്ടാൽ പ്രയാസമുണ്ടാകുമെൻമറിയാം, അതുകൊണ്ട്‌തന്നെയാ ഞാനിതൊക്കെ മറച്ചുവെച്ചതും. എല്ലാം ഞാനറിഞ്ഞു എന്നറിയുമ്പോൾ ഇക്ക മാറുമെന്നാ ഞാൻ കരുതിയത്. അവിടെ എനിക്ക് തെറ്റുപറ്റി. ഇനി അത് പാടില്ല. സത്യം എല്ലാവരും അറിയണം.”

അജു അനസിനെ പിടിച്ച് കസേരയിലിരുത്തി.
എന്നിട്ട് അനസിന്റെ മുഖത്തുനോക്കി അജു പറഞ്ഞു
“ഞാനെല്ലാം ഇവരെ അറീക്കാൻ പോവുകയാണ്. സമ്മതമല്ലേ എന്റെ ഇക്കാക്ക്”

“ഇവനെ വിശ്വസിക്കരുത്. ഇവൻ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്” എന്ന് അനസ് പറഞ്ഞതും ഇത്രനേരം മിണ്ടാതെ കേട്ടുനിന്ന ഉപ്പയുടെ കൈകൾ താനേ ഉയർന്നു.

“മിണ്ടരുത് നീ… ഇത്രയും കാലം നിന്റെ വാക്കിനുമാത്രം ചെവിതന്ന ഞങ്ങൾ ഇന്ന് അജൂന്റെ വാക്കുകൾ ഒന്ന് കേൾക്കട്ടെ.” എന്ന് ഉപ്പ അനസിനോട്‌ പറഞ്ഞതും

“എന്നെ ഇവിടുന്ന് ഇറക്കിവിട്ടതിനുപിന്നിലും ഈ നിൽക്കുന്ന എന്റെപെണ്ണും ഞാനും തെറ്റിയതിനു പിന്നിലും ഈ ഇരിക്കുന്ന എന്റെ സ്വന്തം ഇക്കയുണ്ട്. ഈ സത്യം ഞാനറിഞ്ഞത് ഫിദയുടെയും നൗഫലിന്റെയും നാവിൽനിന്നാണ്. അവരിവിടെവന്ന് പറഞ്ഞ കഥയിലെ ഒരു കഥാപാത്രമാണ് എന്റെ ഇക്ക. അന്ന് അവരെക്കൊണ്ട് ഇക്കയുടെ പേര് പറയിപ്പിക്കാതിരുന്നത് എന്റെ ബാബിയെയും ബാബിയുടെ വയറ്റിലെ കുഞ്ഞിനേയും ഓർത്തിട്ടാണ്. നൗഫലും ഫിദയും ഇവിടെയെത്തുന്നതിന്റെ മണിക്കൂറുകൾമുൻപ് എന്നെ രണ്ടുപേർ കൊല്ലാൻ ശ്രമിച്ചിരുന്നു. അവരെ ഏർപ്പാടാക്കിയത് ഇക്കയാണ്.” അജു പറയുന്ന ഓരോ വാക്കുകളും കേട്ട് പാത്തു ഞെട്ടി. കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഉപ്പയും ഉമ്മയും.

“ഞാൻ പറഞ്ഞത് കള്ളമാണെന്ന് ഇക്കാക്ക് പറയാൻ പറ്റോ” അജു അനസിനെ നോക്കി.

അജൂന്റെ അപകടവാർത്ത ആരൊക്കെയോ പറഞ്ഞറിഞ്ഞ് ഹാരിസ് അജൂന്റെ വീടെത്തുമ്പോൾ
കസേരയിലിരിക്കുന്ന അനസിന്റെ മുന്നിൽ സത്യങ്ങളുടെ കെട്ടഴിക്കുന്ന അജ്മലും, ഒരു സൈഡിൽ കണ്ണുനീർവാർത്തുനിൽക്കുന്ന ഉമ്മയും പാത്തുവും, മതിലും ചാരി എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ ഉപ്പയും.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!