✒️F_B_L
അജൂന്റെ അപകടവാർത്ത ആരൊക്കെയോ പറഞ്ഞറിഞ്ഞ് ഹാരിസ് അജൂന്റെ വീടെത്തുമ്പോൾ
കസേരയിലിരിക്കുന്ന അനസിന്റെ മുന്നിൽ സത്യങ്ങളുടെ കെട്ടഴിക്കുന്ന അജ്മലും, ഒരു സൈഡിൽ കണ്ണുനീർവാർത്തുനിൽക്കുന്ന ഉമ്മയും പാത്തുവും, മതിലും ചാരി എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ ഉപ്പയും.
“എന്തിവേണ്ടിയാണ് ഇതൊക്കെ എന്നെനിക്ക് വ്യക്തമായറിയാം ഇക്കാ… ഉപ്പയുടെ സ്നേഹം എന്നേക്കാൾ കൂടുതൽ അനുഭവിച്ചത് ഇക്കയാണ്. ആ ഇക്കാക്ക് ഈ കാണുന്ന സ്വത്തും ഉപ്പയുടെ കാലശേഷം ഒറ്റക്ക് വേണം, ഒറ്റക്ക് അനുഭവിക്കണം. അനുഭവിച്ചോ, എനിക്ക് ഇവിടെന്നൊരുതരി മണ്ണ്പോലും വേണമെന്നില്ല. ഇക്കാടെ ആഗ്രഹത്തിന് വിലങ്ങുതടിയാവാൻ ഞാനില്ല. എനിക്ക് വേണ്ടത് സമാധാനമായുള്ള ജീവിതമാണ്. എന്നെ ജീവിക്കാൻ അനുവദിച്ചാൽ മാത്രംമതി. എന്നെ വിശ്വസിക്കുന്ന ഇവളെ ആരും കരയിക്കാതിരുന്നാമതി. ” അജു അങ്ങനെ പരഞ്ഞതും
ഉപ്പ അനസിന്റെ നേരെ പാഞ്ഞടുത്തു.
“അജു പറഞ്ഞത് സത്യമാണോ അനസേ…” ഉപ്പയുടെ ചോദ്യമുയർന്നെങ്കിലും അനസിന്റെ മറുപടി മൗനമായിരുന്നു.
“എടാ നിന്നോടാ ചോദിച്ചത്, സത്യമാണോന്ന്”
“അതേ” എന്ന് അനസ് തലയാട്ടിയതും
ആ ഉപ്പയുടെ കാലുകളിടറി.
ആ ഉമ്മയുടെ മനസ്സിന് താങ്ങാവുന്നതിനും അപ്പുറമുള്ള വേദനതോന്നിയതുകൊണ്ടാവും ഉമ്മ നെഞ്ചിൽ കൈവെച്ച് പാത്തുവിന്റെ തോളിലേക്ക് ചാഞ്ഞു.
പാത്തൂനെകൊണ്ട് ഉമ്മയെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പാത്തൂന്റെ കയ്യിൽ കിടന്ന് ആ ഉമ്മ തറയിലെത്തി.
“ഉമ്മാ കണ്ണുതുറക്ക്… ഉമ്മാ…” പാത്തൂന്റെ മടിയിൽ തലവെച്ച്കിടന്ന ഉമ്മയെ പാത്തു തട്ടിയുണർത്താൻ നോക്കി.
അജ്മലും ഉപ്പയും മാറിമാറിവിളിച്ചിട്ടും ആ ഉമ്മ കണ്ണുതുറന്നില്ല.
“ഉപ്പാ കാറിന്റെ ചാവിയെടുത്ത് വണ്ടിതുറക്ക്” എന്ന് അജു പറഞ്ഞപ്പോൾ ഉപ്പ അത് അനുസരിച്ചു.
ഉമ്മയെയും പൊക്കിയെടുത്ത് കാറിൽകയറ്റി ഡ്രൈവിംഗ് സീറ്റിലേക്ക് കേറാൻനേരം
“ഇക്കാ… ഉമ്മാക്കെന്തെങ്കിലും സംഭവിച്ചാൽ ഇക്കയെ ജീവിക്കാൻ അജു സമ്മതിക്കില്ല” എന്ന് അനസിനുനേരെ കൈചൂണ്ടി അജു പറഞ്ഞു.
ഉമ്മയെയുംകൊണ്ട് ആ കാറ് ഗേറ്റുകടന്നതും ഇതുവരെ ഒന്നുംമിണ്ടാതെ എല്ലാംകേട്ടുനിന്ന ഹാരിസ് അനസിനുനേരെ ചെന്നു.
“ഇക്ക എന്നൊരു സ്ഥാനം അജുക്കയുടെമനസ്സിൽ ഉണ്ടായത് അനസ്‌ക്കാ നിങ്ങളുടെ ഭാഗ്യമാണ്. അല്ലായിരുന്നേൽ ഇന്ന് നിങ്ങളുടെ അവസാനമാണ്. പറഞ്ഞിട്ട് പോയത് കേട്ടില്ലേ… ഉമ്മാക്കെന്തെങ്കിക്കും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ല എന്ന്. ആ വാക്ക് വെറുംവാക്കല്ല. ജീവനിൽകൊതിയുണ്ടെങ്കിൽ പടച്ചവനോട് പൊറുക്കലിനെ തേടിക്കൊ… ആ ഉമ്മാക്ക് ഒന്നും പറ്റാതിരിക്കാൻ ദുആ ചെയ്തോ.” എന്ന് പറഞ്ഞ് വീടിന്റെ പടിയിറങ്ങി ഹാരിസ് പോകാനൊരുങ്ങി.
അവസാനത്തെ ചവിട്ടുപടിയും ഇറങ്ങുന്നമുന്നേ ഹാരിസ് അനസിനുനേരെ തിരിഞ്ഞ്
“എന്നും അനസ്‌ക്ക പുച്ഛത്തോടെ കണ്ടിട്ടുള്ള അജുക്കയെ നിങ്ങൾക്ക് അറിയില്ല. അജുക്കയുടെ വളർച്ച നിങ്ങൾക്കറിയില്ല. പണിയാൻ ഏർപ്പാടാക്കിയവനെക്കൊണ്ട് തിരിച്ചുപണിയിക്കും അജുക്ക. അറിയില്ല അനസ്‌ക്കാക്ക് നിങ്ങളുടെ അനിയനെ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട” എന്നുപറഞ്ഞ് ഹാരിസും പോയി.
__________________________
റോഡിലൂടെ ചീറിപ്പാഞ്ഞ് ആ കാർ ആശുപത്രിയിൽ എത്തിച്ചേർന്നു.
ഉമ്മയെയും പൊക്കിയെടുത്ത് അജു ഡോക്ടറുടെ മുറിയിലേക്ക് ഓടിക്കയറി.
“ഡോക്ടർ… എന്റെ ഉമ്മ”
ഡോക്ടർ ഉമ്മയെ പരിശോധിച്ച് icu വിലേക്ക് മാറ്റി.
Icu വിന്റെ മുന്നിൽ തളർന്നിരിക്കുന്നു പാത്തു. അവൾക്കരികിൽ ഉപ്പ. രണ്ടുപേരും പ്രാർത്ഥനയിലാണ്.
അജു അലക്ഷ്യമായി അവിടെ നടന്നു. ഇടക്ക് അകത്തേക്ക് എത്തിനോക്കാനും അവൻ മറന്നില്ല.
അപ്പോഴാണ് വാതിൽതുറന്ന് ഡോക്ടർ പുറത്തേക്കുവന്നത്.
“ഡോക്ടർ ഉമ്മാക്ക്…”
അജു ചോദിച്ചു.
“ഇപ്പൊ കുഴപ്പമൊന്നുമില്ല അജു. ഉമ്മ കണ്ണുതുറന്നു. എന്തോ ഷോക്കിൽ സംഭവിച്ചതാണ്. ഇനിയും ഇങ്ങനെ സംഭവിച്ചാൽ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. ഇത്തവണ രക്ഷപ്പെട്ടു. ഇനി സൂക്ഷിക്കണം”
“ഒന്ന് കാണാൻ പറ്റോ ഡോക്ടർ”
എന്ന് ഉപ്പ ചോദിച്ചു.
“കുറച്ചുകഴിയട്ടെ ഉപ്പാ എന്നിട്ട് കേറിക്കാണാം” എന്ന് ഡോക്ടർ പറഞ്ഞ് ഡോക്ടർ അജുവിനുനേരെ തിരിഞ്ഞു.
“ടാ എന്താ ഉണ്ടായത്. എന്തെങ്കിലും കുഴപ്പത്തിൽ ചെന്നുചാടിയോ നീ”
“ഏയ് ഇല്ല ഡോക്ടർ, വീട്ടിൽ ചെറിയൊരു സംസാരം,”
“എന്തായാലും പോകുന്നമുന്നേ എന്നെയൊന്ന് കാണണം നീ.”
“ശെരി ഡോക്ടർ” എന്ന് പറഞ്ഞ് അജു ഉപ്പയുടെയും പാത്തൂന്റെയും നടുക്ക് ചെന്നിരുന്നു.
ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം ഉമ്മയെ റൂമിലേക്ക് മാറ്റിയപ്പോൾ അനസ് ആശുപത്രിയിൽ വന്നു.
ആശുപത്രിയിൽവെച്ച് ഒരു പ്രശനമുണ്ടാക്കണ്ട എന്നുകരുതി അനസിനെ കണ്ടപ്പോൾ അജു പുറത്തേക്ക് പോകാനൊരുങ്ങി.
“അജൂ… പോവരുത്” അനസ് അജൂന്റെ കൈപിടിച്ച് പറഞ്ഞു.
“നിക്ക്” എന്ന് പാത്തുവും കണ്ണുകൊണ്ട് കെഞ്ചി.
“ഉമ്മാ എല്ലാവരും എന്നോട് പൊറുക്കണം. പണത്തിനോടുള്ള ആർത്തികാരണം ചെയ്തതാണ്” അനസ് അവർക്കുമുന്നിൽ കഴിഞ്ഞ… ചെയ്തുപോയ തെറ്റുകൾ ഓരോന്നായി എണ്ണിപ്പെറുക്കി മാപ്പപേക്ഷിച്ചു.
“വേണ്ട അനസ്‌ക്കാ… മാപ്പൊന്നും ചോദിക്കരുത് എന്നോട്. ഇത്രയും കാലം എല്ലാം ക്ഷമിച്ചല്ലേ ഞാനും നടന്നത്. ഇനിയുള്ള കാലവും എല്ലാം ക്ഷമിച്ചോളാം. അജൂന് ആരോടും ദേഷ്യമില്ല”
ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.
ഇന്ന് മജീദിന്റെ വീട്ടിൽ സങ്കടങ്ങളില്ല. എല്ലാവരും സന്തോഷത്തിലാണ്. പാത്തു ആരെയും പേടിക്കുന്നില്ല, അവൾക്കിപ്പോ എല്ലാവരെയും വിശ്വാസമാണ്. ഉമ്മയും ഉപ്പയും തല്ലിപ്പിരിയുന്ന ആണ്മക്കൾക്ക് പകരം തോളിലൂടെ കയ്യിട്ട്നടക്കുന്ന ആൺമക്കളെയാണ് കാണുന്നത്.
ഇത്രയും കാലം കേട്ടിരുന്ന കുത്തുവാക്കുകൾ ഈയിടെയായി അജൂന് കേൾക്കാൻ കഴിയുന്നില്ല.
കറങ്ങികൊണ്ടിരിക്കുന്ന കാലചക്രത്തിനൊപ്പം അവരും സന്തോഷത്തോടെ ജീവിച്ചുതുടങ്ങി.
ഓരോ പ്രശ്നങ്ങൾക്ക് ശേഷവും അജ്മലിനും പാത്തൂനും പുതിയ ജീവിതമാണ്.
പതിവുപോലെ അന്ന് ഉറക്കമുണർന്ന അജു കാണുന്നത് അലമാരക്ക് മുന്നിൽനിന്ന് നീളൻമുടി ചീകിയൊതുക്കുന്ന പാത്തൂനെയാണ്.
ശബ്ദമുണ്ടാക്കാതെ അജു എഴുനേറ്റ് അവളുടെ പുറകിലെത്തിയതും പാത്തു കണ്ണാടിയിൽ അജൂനെക്കണ്ടതും അവനുനേരെ തിരിഞ്ഞു.
“എന്താമോനെ… ഒരു കള്ളലക്ഷണം” എന്ന് പാത്തു ചോദിച്ചതും അജു അവളെ അറിയിലൂടെ ചുറ്റിപ്പിടിച്ച് ചേർത്തുനിർത്തി.
“അജുക്കാ വിട്. എനിക്ക് നിസ്കരിക്കണം, താഴെ അടുക്കളയിൽ പണിയുണ്ട്”
“ഒരു പണിക്കാരി, കുറേ ആയില്ലേ പെണ്ണെ കാത്തിരിക്കുന്നു, ഇനിയും എനിക്ക് പറ്റില്ല”
“ദേ മിണ്ടാതെ പോയി കുളിച്ച് പള്ളിയിൽപോവാൻ നോക്ക്. ഇല്ലേൽ ഞാനിപ്പോ ചീറും”
“ഈ കുരിപ്പിനേകൊണ്ട് തോറ്റല്ലോ റബ്ബേ. എന്നാലും ഇന്ന് ഞാൻ നിന്നെ വിടാൻ ഉദ്ദേശിക്കുന്നില്ല.”
“ഉമ്മാ… ഈ അജുക്ക” എന്ന് പറഞ്ഞതും അജു അവളെവിട്ട് ബാത്റൂമിലേക്ക് ഓടി.
അജൂന്റെ ഓട്ടംകണ്ട് പാത്തു ചിരിച്ചപ്പോൾ അജു ബാത്റൂമിന്റെ ഡോറിനുമുന്നിൽ നിന്നു.
“നിന്നെഞാൻ പിന്നെ എടുത്തോളാം” എന്ന് പറഞ്ഞ് അവൻ അകത്തേക്ക് കയറി.
അജൂന് ചായയെടുക്കാൻ പാത്തു അടുക്കളയിലെത്തിയപ്പോൾ ഉമ്മ അവിടെ ഉണ്ടായിരുന്നു.
“എന്തായിരുന്നു മുകളിൽ, എന്തിനാ നീ ഒച്ചവെച്ചെ”
“ഒന്നുല്ല അജുക്ക വിടാതായപ്പോ” അവൾക്കെന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു.
ഉമ്മ ഒന്ന് മൂളിക്കൊണ്ട് ചായയിടാൻ തുടങ്ങി.
“ആ പിന്നെ മോളെ, സഹലാക്ക് നാളെയാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും അഡ്മിറ്റാക്കാൻ ചാൻസ് ഉണ്ട്. അജൂനോട് മോളൊന്ന് പറഞ്ഞേക്ക്”
“ആ ഉമ്മാ ഞാൻ പറയാം”
കയ്യിലെടുത്ത ചായക്കപ്പുമായി പാത്തു മുകളിലെ കോണികയറുമ്പോൾ പാത്തൂന്റെ ഉള്ളിലൊരു പേടി ഉണ്ടായിരുന്നു.
തുറന്ന് കിടക്കുന്ന റൂമിന്റെ വാതിലിനകത്തേക്ക് പാത്തു ഒന്ന് എത്തിനോക്കി.
അജൂനെ ഒറ്റനോട്ടത്തിൽ അവിടെ കാണാതായപ്പോൾ ബാത്റൂമിലായിരിക്കും എന്ന് പാത്തു കരുതി ചായക്കപ്പ് ടേബിളിൽ വെച്ചതും അവളുടെ അരയിലാരോ ചുറ്റിപ്പിടിച്ചു.
ആ കൈകളിലേക്ക് പാത്തു നോക്കിയപ്പോൾ അവൾക്ക് ആളെമനസ്സിലായി.
“ചീറാനാണ് ഉദ്ദേശമെങ്കിൽ നിന്നെഞാൻ ഞെക്കിക്കൊല്ലുട്ടാ പാത്തൂ…”
“പടച്ചോനെ എനിക്ക് ജീവിക്കണം. ഇങ്ങനെ മുറുകെ പിടിക്കാതെ ഒന്ന് മയത്തിൽ പിടിക്ക്. എനിക്ക് വേദനിക്കുന്നു.”
അത് കേട്ടപ്പോൾ അജു പിടുത്തത്തിൽ ഒന്ന് അയവുവരുത്തി.
അവളെ തന്നിലേക്ക് ചേർത്തുനിർത്തി അവളുടെ തോളിൽ താടിവെച്ച് അജു ചോദിച്ചു
“ഇന്നാണോ നിന്റെ ബർത്ഡേ”
“ഇന്ന് 18 ആണോ തിയ്യതി”
“ആ ഇന്നാണ് 18”
“അല്ലാഹ് അപ്പൊ ഇന്നാണ് എന്റെ പത്തൊമ്പതാമത്തെ പിറന്നാൾ”
“സന്തോഷ ജന്മദിനം പാത്തൂന്” എന്ന് അജു പറഞ്ഞു.
“അല്ലാ ഇക്കാക്ക് എങ്ങനെ മനസ്സിലായി ഇന്നാണെന്ന്.”
“അതൊക്കെ മനസ്സിലായി. നീ എന്നോട് പറഞ്ഞില്ലല്ലോ ഇന്നാണെന്ന്, നിനക്ക് എന്താ വേണ്ടത് സമ്മാനായിട്ട്”
“ഒന്നും വേണ്ട അജുക്കാ, എന്നെ സ്നേഹിച്ചാൽമാത്രം മതി”
എന്ന് പാത്തുപറഞ്ഞതും അജു പാത്തൂന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.
“എന്താ പാത്തൂ… ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ”
“അതല്ല അജുക്കാ… ഇപ്പോഴുള്ള ഈ സ്നേഹം എന്നും ഉണ്ടായാൽമതി എന്നാണ് ഉദ്ദേശിച്ചത്.”
അജു അവളെ അവനുനേരെ തിരിച്ചു.
“നിനക്ക് ഞാനൊരു സമ്മാനം തരാം. നീ ഇവിടെയിരിക്ക്” അജു അവളെ ബെഡിലിരുത്തി കട്ടിലിനടിയിലെ പെട്ടി പുറത്തേക്ക് വലിച്ചെടുത്തു.
പെട്ടിതുറന്ന് അജു അതിൽനിന്നും ചേരിയിരു ബോക്സ് കയ്യിലെടുത്ത് അവൾക്കുനേരെ നീട്ടി.
“ഇതാണ് നിനക്കുള്ള എന്റെ സമ്മാനം.”
“ഇതന്ന് ഞാൻകണ്ട മോതിരമല്ലേ, അഫിക്ക് വാങ്ങിവെച്ചതായിരിക്കും” എന്നവൾ ചിന്തിച്ചപ്പോൾ അജു
“എന്തെ പാത്തു, ഇത് വേണ്ടേ” എന്ന് ചോദിച്ച് അവൾക്കരികിലിരുന്നു.
അജു വീണ്ടും അവൾക്കുനേരെ ആ ബോക്സ് നീട്ടിയപ്പോൾ അവളതുവാങ്ങി അതിൽനിന്നും ആ മോതിരമെടുത്ത് അജൂന്റെനേരെ നീട്ടി.
“ഇക്കതന്നെ ഇട്ടുതാ” എന്ന് പറഞ്ഞതും അജു അവളുടെ വിവരിലേക്ക് ആ മോതിരമണീച്ചു.
“ഇഷ്ടായോ പാത്തൂന്” എന്നവൻ ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ കാർമേഘം വന്നുമൂടിയിരുന്നു.
പാത്തു അജൂന്റെ കയ്യിലിരിക്കുന്ന തന്റെ കയ്യിലെ മോതിരത്തിലേക്ക് നോക്കി
“ഇഷ്ടായി ഒരുപാട്” എന്ന് പറഞ്ഞതും അജൂന്റെ ഒരിറ്റുകണ്ണുനീർ അവളുടെ മോതിരമണിഞ്ഞ കൈകളിൽ പതിഞ്ഞു.
പാത്തൂനറിയില്ലായിരുന്നു അജൂനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന്. ഒരിക്കൽ പ്രിയപ്പെട്ടവൾക്കുവേണ്ടി സമ്മാനിക്കാൻ കരുതിവെച്ച ഒന്നാണ് ഇന്ന് പാത്തൂന്റെ വിരലിലേക്ക് സമ്മാനിച്ചത്.
“ഇക്കാ… എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്. ദേ ഇങ്ങനെ സങ്കടപ്പെട്ടാൽ ഈ പാത്തൂനും സങ്കടാവും. പ്ലീസ് അജുക്കാ… എനിക്കുവേണ്ടിയെങ്കിലും ഒന്ന് ചിരിച്ചൂടെ”
പാത്തു പറഞ്ഞപ്പോൾ കണ്ണുകൾതുടച്ച് പാത്തൂനെ നെഞ്ചോടുചേർത്തുപിടിച്ച്
“എനിക്കിനി നീ മതി, ഇത് വിധിച്ചത് നിന്റെ വിരലിനാണ്, ഈ പെട്ടിയിൽ ഉള്ളതൊക്കെ നമുക്ക് നശിപ്പിക്കണം, എന്നിട്ട് നമുക്കിന്ന് അഫിയുടെ ഉപ്പയെ കാണാൻ എന്തായാലും പോണം.”
പാത്തു അവനിലേക്ക് ഒന്നൂടെ ചേർന്നിരുന്ന് ആ നെഞ്ചിൽ ചിത്രം വിരലുകൾചേർത്തു ചിത്രംവരച്ച്
“ഇന്ന് പോവണ്ട. സഹലാത്താടെ ഡെലിവറി നാളെയാണെന്നാ ഉമ്മ പറഞ്ഞെ, ഇന്ന് അഡ്മിറ്റ് ആക്കും ചിലപ്പോ, ചിലപ്പോ ഇന്ന്തന്നെ പ്രസവിക്കാനും സാധ്യതയുണ്ട്, അതോണ്ട് ഇന്നുവേണ്ട. നമുക്ക് താത്താടെ ഉണ്ണിനെ കണ്ടിട്ട് പോവാം. അതാവുമ്പോ സമാധാനത്തിൽ പോയിവരാലോ”
“ബാബിടെ ഉണ്ണിനെ മാത്രം കണ്ടാൽമതിയൊ, നമ്മുടെ ഉണ്ണിനെ കാണണ്ടേ”
“ഇക്കാക്ക് എപ്പോഴും ഈയൊരുചിന്ത മാത്രമാണോ…?”
“അതെന്തേ എനിക്ക് ചിന്തിച്ചൂടെ” എന്ന് പറഞ്ഞ് അവളെയും ചേർത്ത് ബെഡിലേക്ക് മറിഞ്ഞതും
ഫോണടിക്കാൻ തുടങ്ങി.
“ഏത് തെണ്ടിയാണാവോ വിളിക്കുന്നെ” എന്ന് പറഞ്ഞ് ഫോണെടുക്കാൻ കൈ എത്തിച്ചതും പാത്തു എഴുനേറ്റ് പുറത്തേക്കോടി.
“നിന്നെ എന്റെ കയ്യിൽ കിട്ടും. അന്ന് നീ നോക്കിക്കോ”
എന്ന് പാത്തൂനോട് പറഞ്ഞപ്പോൾ പാത്തു അവനെ കൊഞ്ഞനംകുത്തി കാണിച്ച് ജെറ്റ്വിട്ടപോലെ താഴേക്ക് കോണിയിറങ്ങിയതും കാലൊന്ന് തെന്നി.
“ഉമ്മാ….” എന്നുള്ള പാത്തൂന്റെ വിളികേട്ട് അജു റൂമിന് പുറത്തേക്കോടി. അടുക്കളയിൽ നിന്ന ഉമ്മയും ഉമ്മറത്തിരുന്ന ഉപ്പയും പുറത്ത് വണ്ടികഴുകിയിരുന്ന അനസും പാത്തൂന്റെ ശബ്ദംകേട്ട ഭാഗത്തേക്ക് ഓടിയെത്തി.
താഴെ തറയിൽ കാലിൽ കൈവെച്ച് ഇരിക്കുന്ന പാത്തൂന്റെ അരികിലെത്തി
“എന്തുപറ്റി പാത്തു…” എന്ന് ചോദിച്ചു.
“ഇറങ്ങിവരുമ്പോ കാലൊന്ന് തെന്നി, നല്ല വേദന”
എന്ന് പാത്തു.
“റസിയാ നീ കുറച്ച് വെള്ളമെടുക്ക്.” എന്ന് ഉപ്പ ഉമ്മയോട് പറഞ്ഞപ്പോൾ ഉമ്മ അടുക്കളയിലേക്കോടി.
“കാലിൽ നീരുണ്ട്, നമുക്ക് ഹോസ്പിറ്റലിൽ പോവാം. എഴുനേൽക്കാൻ പറ്റുന്നുണ്ടോ പാത്തൂ”
അജൂന്റെ ചോദ്യം കേട്ടപ്പോൾ പാത്തു അവനെനോക്കി.
“ഞാനൊന്നും പറഞ്ഞില്ലല്ലോ നിന്നെ. അയ്യേ അപ്പോഴേക്കും കരച്ചിൽ തുടങ്ങിയോ.” എന്ന് അജു.
“നല്ല വേദനയുണ്ട് അജുക്കാ…”
“നന്നായൊള്ളു, ആരെങ്കിലും പറഞ്ഞോ ഓടാൻ” അജു അവളെ കുറ്റപ്പെടുത്തി.
വേദനകൊണ്ട് നിറഞ്ഞ കണ്ണുകൾ അജൂന്റെ കുറ്റപ്പെടുത്തലും ആയപ്പോൾ ഒഴുകാൻ തുടങ്ങി.
ഉപ്പയുടെ കാറിൽ അവളെ കയറ്റി ഉമ്മയും അജ്മലും കൂടി ഹോസ്പിറ്റലിലേക്ക്.
“എന്താടാ അജ്മലെ, നീ ഇവിടെത്തന്നെ ആണല്ലോ, ഇത് വിലക്ക് വാങ്ങാൻ എന്തെങ്കിലും ഉദ്ദേശമുണ്ടോ”
എന്ന് പാത്തൂന്റെ കാല് പരിശോധിക്കുന്നതിനിടക്ക് ഡോക്ടർ ചോദിച്ചു.
“ഇല്ല ഡോക്ടർ, ഓരോന്ന് കഴിയുമ്പോൾ പുതിയ ഓരോന്ന് വരികയല്ലേ, എന്താ ചെയ്യാ”
അജു മറുപടിപറഞ്ഞു.
എക്സ്റേ പരിശോധിച്ച് കാലിൽ ചെറിയൊരു പൊട്ടുണ്ടെന്നും കുറച്ച് ദിവസം പ്ലാസ്റ്റർ ഇട്ട് റസ്റ്റ് എടുക്കണമെന്നും ഡോക്ടർ പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം തിരികെ വീട്ടിലെത്തി
“ഇറങ്ങുന്നില്ലേ നീ…കാറിൽതന്നെ ഇരിക്കാനാണോ ഉദ്ദേശം” എന്ന് അജു പാത്തൂനെ നോക്കി ചോദിച്ചു.
“ന്തിനാ നീ ഇങ്ങനെ ചൂടാവുന്നെ, അവൾക്ക് ഒറ്റക്ക് ഇറങ്ങാൻ പറ്റില്ലല്ലോ അജൂ” എന്ന് ഉമ്മ.
ഇത് കേട്ടപ്പോൾ പാത്തു അജൂന് നേരെ കൈനീട്ടി.
“എടുത്ത് നടക്കണമായിരിക്കും അല്ലെ” എന്ന് അജു കുറച്ച് ദേഷ്യത്തിൽ ചോദിച്ചതും
പാത്തു കൈ താനേ പിൻവലിച്ച് കാറിന്റെ സീറ്റിൽനിന്ന് നിരങ്ങി കാല് പുറത്തെത്തിച്ചു.
ഇത് കണ്ട് അജൂന് ചിരിവന്നെങ്കിലും അവൻ ചിരി പുറത്തുകാണിച്ചില്ല.
“അപ്പൊ ഇനി ഈ കാലുംവെച്ച് മുകളിലേക്ക് കയറുമല്ലോ അല്ലെ പാത്തു”
“മിണ്ടണ്ട എന്നോട്, മനപ്പൂർവ്വം വീണതല്ലലോ, അറിയാതെ പറ്റിയതല്ലേ, അതിനാണോ എന്നെയിങ്ങനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്.”
“വാ ഞാനെടുക്കാം.” എന്ന് അജു പറഞ്ഞപ്പോൾ,
“അങ്ങനെ മോനിപ്പോ എന്നെ എടുക്കണമെന്നില്ല. ഒന്ന് പിടിച്ചാൽ ഞാൻ നടന്നോളും” എന്ന് പാത്തു.
“എന്നാ വാ, ഞാൻ പിടിക്കാം” അജു കാറിന്റെ സീറ്റിൽനിന്ന് അവളെ പുറത്തേക്ക് നിർത്തി അരയിലൂടെ കയ്യിട്ട് പാത്തൂനെ പിടിച്ചു.
“ഇക്കാ കയ്യെടുക്ക്, അവരൊക്കെ നോക്കുന്നു” എന്ന് പാത്തു പതിയെ അജൂനോട് പറഞ്ഞു.
“നോക്കട്ടെ… അതിന് ഞാനെന്തിനാ നിന്നെ പിടിക്കാതിരിക്കുന്നെ, ഞാൻ തന്ന മഹറ് നിന്റെ കഴുത്തിൽകിടക്കുമ്പോ എന്തിനാ മറ്റുള്ളവരെ പേടിക്കുന്നെ” എന്ന് ചോദിച്ച് അജു പാത്തൂനെ എടുത്ത്പൊക്കി വീടിനകത്തേക്ക് കടന്നു.
“ദേ അജുക്കാ എന്നെ താഴെയിറക്ക്” എന്ന് പാത്തു പറഞ്ഞെങ്കിലും അജു അനുസരിക്കാതെ കോണികയറാൻ തുടങ്ങിയതും പാത്തു അവന്റെ തോളിലൂടെ കയ്യിട്ട് അവന്റെ കണ്ണിലേക്ക്നോക്കി.
“എന്താ നോക്കുന്നെ, താഴെയിറങ്ങണോ”
എന്ന അജൂന്റെ ചോദ്യത്തിന് “വേണ്ട” എന്ന് കണ്ണുകൾകൊണ്ട് പറഞ്ഞ് പാത്തു അവന്റെ നെഞ്ചോടുചേർന്നു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission