Skip to content

അകലെ – Part 9

akale-aksharathalukal-novel

✒️F_B_L

“അഫിയുടെ ഉപ്പ എവിടെയാ…?”

“കുറച്ച് ദൂരെ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ കല്യാണത്തിന് ഞാൻ ക്ഷണിച്ചിരുന്നു. വരില്ലാന്ന് പറഞ്ഞു.”

“എന്നെ കൊണ്ടുപോവോ അങ്ങോട്ട്”

“പോണം. വരുമെന്ന് ഞാൻ വാക്ക് പറഞ്ഞിട്ടുണ്ട്. ആ മനുഷ്യൻ കാരണമാണ് ഇത്രപെട്ടെന്ന് നീയെന്റെ നെഞ്ചിലേക്കെത്തിയത്. ഇല്ലേൽ ഇന്നും രണ്ടറ്റത് കഴിയേണ്ടിവരുമായിരുന്നു.

“മനസ്സിലായില്ല”

“പറയാം”

കേൾക്കാനുള്ള കൊതിയോടെ പാത്തു അജൂന്റെ നെഞ്ചിൽതലവെച്ച് കാതോർത്ത് കിടന്നു.

“കൂടെപ്പിറപ്പിനെ പോലെ എന്റെ ഉപ്പയെക്കണ്ട അഫിയുടെ ഉപ്പ അവളുടെ മരണത്തോടെ ഉപ്പയെ വെറുത്തു. അയാൾ ഈ വീട്ടിൽ കയറിവന്ന് ഉപ്പയോട് സങ്കടം പറഞ്ഞു.
എന്റെ ഉപ്പാടെ വാക്കുകൾ കാരണമാണ് അഫി മരണപ്പെട്ടതെന്ന് കുറ്റപ്പെടുത്തി. അന്ന് അനുക്കയും ഉപ്പയും ചേർന്ന് അയാളോട് പറഞ്ഞകാര്യങ്ങൾ അയാളെ ഒരുപാട് വേദനിപ്പിച്ചു.
ഉപ്പയോടുള്ള സൗഹൃദം, ഈ കുടുമ്പത്തോടുള്ള ബന്ധവും മറന്ന് അന്നയാൾ പടിയിറങ്ങി.

ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ട്. വിശേഷങ്ങൾ അന്വേഷിക്കായുണ്ട്. എന്നെ സമാധാനിപ്പിക്കാറുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടക്ക് പലപ്പോഴായി ഞാൻ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്.

നമ്മുടെ വിവാഹം ഉറപ്പിച്ച അന്ന് മുതൽ എല്ലാം മറന്ന് നിന്നെ സ്നേഹിക്കാൻ എന്നോട് ഫോണിലൂടെ പറയുമായിരുന്നു.

ഈയിടെ എന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ പോയിരുന്നു ഞാൻ.
അന്നും പറഞ്ഞത് നിന്നെ സ്നേഹിക്കണമെന്നാണ്. നിന്നെ സങ്കടപ്പെടുത്തരുത് എന്നാണ്.

എന്നെവിട്ട് അകലേക്ക്‌പോയ അഫിയെ ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നും അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യരുതെന്നും മറക്കാൻ ശ്രമിക്കണമെന്നും എന്നെ പഠിപ്പിച്ചത് ആ ഉപ്പയാണ്.

എല്ലാം കേട്ട് മിണ്ടാതെ കിടന്നിരുന്നപാത്തു ചോദിച്ചു.
“ഇക്കാ… ഇക്ക അഫിയെ സ്നേഹിച്ചപോലെ, സംരക്ഷിച്ചപോലെ എന്നാ ഇക്കയൊന്ന് എന്നെ…”
അവളുടെ ശബ്ദമിടറി.

“സങ്കടപ്പെടരുത് പാത്തു. മറക്കാനാകാത്ത എന്തെങ്കിലുമൊക്കെ ഓർമ്മകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. എന്റെ ജീവിതത്തിൽ അത് അഫിയാണ്. ശ്രമിക്കുന്നുണ്ട് ഞാൻ. ഞങ്ങളുടെ ഓരോ നിമിഷങ്ങളും ഞങ്ങളൊപ്പംതന്നെ ആയിരുന്നു. അവൾ പിച്ചവെച്ചനാൾമുതൽ തിരിച്ച് റബ്ബിന്റെവിളിക്ക് ഉത്തരംനൽകിയ കാലംവരെയുള്ള ഓർമ്മകൾ അത് ചെറുതൊന്നുമല്ല”
അജു പറഞ്ഞുനിർത്തി.

“അജുക്കാക്കാറിയോ… എനിക്കറിയുന്ന ഒരു അഫിയുണ്ട്. ഞാനും അഫിയും +1 ൽ ഒരുമിച്ചായിരുന്നു. ഞാനും അഫിയും ഷഹാനയുമായിരുന്നു കൂട്ട്. അവളെ കണ്ടാൽ എന്തെങ്കിലും അസുഖമുള്ളപോലെ തോന്നാറില്ല. എപ്പോഴും അവളുടെ മുഖത്ത് പുഞ്ചിരിയുണ്ടാകും.
ഒരുദിവസം സീനിയർ ആയിരുന്ന ഒരുത്തൻ അഫിയെ പ്രൊപ്പോസ്ചെയ്തു. അന്നാണ് അജ്മൽ എന്നവ്യക്തിയെപ്പറ്റി ഞങ്ങളറിഞ്ഞത്.
ഷഹാനയും ഞാനും കുത്തികുത്തി ഓരോന്നും ചോദിക്കും. അവളോരോന്നായി പറയും. അപ്പോഴാണ് അവളെ ഒരു രോഗം വേട്ടയാടുന്നുണ്ടെന്ന സത്യം ഞാനറിഞ്ഞത്. അതിലൊന്നും അവൾക്ക് സങ്കടമില്ലായിരുന്നു. അവൾക്കെപ്പോഴും കൂട്ട് അവളുടെ അജുക്കയാണെന്ന് അവളെപ്പോഴും പറയും. സീനിയറായ അന്ന് പ്രൊപ്പോസ്ചെയ്തവൻ ബസ്സിൽവെച്ച് അവളെ തൊട്ടപ്പോൾ ക്ലാസിലിരുന്ന് ഒരുപാട് കരഞ്ഞു. പിറ്റേന്ന് വൈകുന്നേരം ബസ്റ്റോപ്പിൽവെച്ചാണ് അവളുടെ അജുക്കയെന്ന നിങ്ങളെ ഞാൻ ആദ്യമായി കണ്ടത്. അന്ന് ബസ്റ്റോപ്പിലിട്ട് നിങ്ങൾ സീനിയർ ചെക്കന്റെ മൂക്കിടിച്ചുപരതുമ്പോൾ കാഴ്ചക്കാരിൽ ഒരാളായി ഞാനുമുണ്ടായിരുന്നു. പിന്നീട് ഞാൻ അജുക്കയെ കണ്ടിട്ടില്ല. വർഷങ്ങൾക്കിപ്പുറം പെണ്ണ്കാണാൻ വന്നപ്പോൾ അന്ന്കണ്ട മുഖമാണെന്ന് ഓർത്തുപോലുമില്ല. അഫിയുടെ മരണവാർത്ത അടുത്ത ദിവസമാണ് ഞാനറിഞ്ഞത്. എനിക്കും ഒരുപാട് സങ്കടംതോന്നി. വെറും മാസങ്ങൾമാത്രം അഫിയെ പരിചയമുള്ള എനിക്കുതന്നെ അവളില്ലാത്ത ക്ലാസ്സ്‌റൂം ഒരു വേദനയായിരുന്നു.
അപ്പൊ എന്റെ അജുക്കയുടെ കാര്യം എനിക്ക് ഊഹിക്കാം.” പാത്തു പറഞ്ഞുനിർത്തി.

“സാരല്ല ഇക്കാ… എല്ലാം വിധിയല്ലേ, നമ്മളെ പടച്ച പടച്ചവന്റെ വിധി” പാത്തു അജൂനെ സമാധാനിപ്പിച്ചുകൊണ്ട് നെഞ്ചിൽനിന്നും തലയുയർത്തി അജൂനെ നോക്കി.

“ഇക്കാ…” അവൾ സ്നേഹത്തോടെ വിളിച്ചു.

നിറഞ്ഞുനിന്ന മിഴികൾ അജു തുടച്ചു. റൂമിൽ ഇരുട്ടായതുകൊണ്ട് പാത്തു അത് കണ്ടില്ല.

“ഇക്ക കരയുകയാണോ” എന്ന് ചോദിച്ച് പാത്തു ബെഡ്ലാമ്പ് ഓൺചെയ്തു.

“ഇക്കയിങ്ങനെ സങ്കടപ്പെടാതെ… ഇക്കാക്ക് കൂട്ടിന് ഞാനില്ലേ” എന്നുപറഞ്ഞ് പാത്തു അവന്റെ കവിളിൽ ആദ്യമായൊരു മണിമുത്തം നൽകി.

അഫിയും ആദ്യമായി മുത്തംതന്നത് അജു ഓർത്തുപോയി. അഫിയുടെഓർമ്മകൾ അവന്റെ കണ്മുന്നിലൂടെ മിന്നിമറയുന്നുഎങ്കിക്കും അജു പാത്തൂനെ തന്നിലേക്കടുപ്പിച്ചു.

“ഇല്ല പാത്തു. എനിക്ക് സങ്കടമൊന്നുല്ല” എന്നവൻ പറഞ്ഞ് പാത്തൂനെ ചേർത്തുപിടിച്ച് ഉറക്കത്തിന് കീഴടങ്ങി.

കാലത്ത് പാത്തു കണ്ണുതുറന്നപ്പോൾ ഉറങ്ങാനേരം എങ്ങനെ കിടന്നോ അതുപോലെ അവനെയും പറ്റിച്ചേർന്നാണ് ഇപ്പോഴും കിടത്തമെന്ന് അവൾക്ക് മനസ്സിലായി. പാത്തു അവനെ ഉണർത്താതെ അവനിൽനിന്ന് അടർന്നുമാറാൻ ശ്രമിച്ചപ്പോൾ അജു അവളെ ഒന്നൂടെ തന്നിലേക്കടുപ്പിച്ചു.

ആ പ്രവർത്തി പാത്തൂനൊരുപാട് സന്തോഷം തോന്നി. എങ്കിലും ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായിരുന്നൊള്ളു.

“എവിടെക്കാ നീ പോകുന്നെ. ഇവിടെകിടക്ക് അഫി”
അത് കേട്ടപ്പോൾ പാത്തു സങ്കടപ്പെട്ടു.

“അജുക്കാ… ഞാൻ” അവളെന്തോ പറയാൻ തുടങ്ങിയതും

“മിണ്ടാതെ കിടക്ക്, കുറച്ചുകഴിഞ്ഞിട്ട് എണീക്കാം” എന്ന് അജു.

അജു അഫിയോടൊപ്പം സ്വപ്നലോകത്താണെന്ന് പാത്തൂന് മനസ്സിലായി. മിനിറ്റുകൾക്ക് ശേഷം അജൂന്റെ ബന്ധനത്തിൽനിന്ന് വേർപെട്ട പാത്തു കട്ടിലിൽ അവനെയുംനോക്കി ഇരുന്നു.

അജു ഉറക്കമുണർന്നപ്പോൾ കണ്ടത് പാത്തു അവനെയുംനോക്കി ഇരിക്കുന്നതാണ്. മിഴികളിൽ നനവുപടർന്നിട്ടുണ്ട്.

“എന്താ പാത്തു രാവിലെതന്നെ ഇരുന്ന് കരയുന്നെ…” അജു ചോദിച്ചു.

“ഒന്നുല്ല…” പാത്തു കണ്ണുതുടച്ച് എഴുനേൽക്കാൻ ശ്രമിച്ചതും അജു അവളുടെ കൈപിടിച്ച് വലിച്ചു.

പ്രതീക്ഷിക്കാത്ത പ്രവർത്തിയായതുകൊണ്ട് അവളുടെ കൈവേദനിച്ചു.

“എന്തിനാ കരഞ്ഞേ”

“ഒന്നുല്ല, എന്റെ കൈവേദനിക്കുന്നു വിട്”

“വിടണമെങ്കിൽ എന്തിനാ കരഞ്ഞതെന്ന് പറയണം”

“ഇക്കയുടെകൂടെ ഈ നെഞ്ചിൽ തലവെച്ച് ഉറങ്ങിയത് ഞാനാണോ…?”

“അല്ലാതെപിന്നെ”

“ഉണരുമ്പോഴും ഞാനല്ലേ ഇക്കാടെ ഇക്കാടെ അരികിൽ”

“ആണല്ലോ”

“ഇന്നലെ ഇക്കാടെകൂടെ ഉറങ്ങുമ്പോൾ ഇനിയെന്നും ഈ മനസ്സിൽ ഞാനാകണേ എന്നായിരുന്നു. പക്ഷെ എഴുന്നേറ്റപ്പോൾ ഇക്ക ആദ്യം വിളിച്ചത് അഫിയെയാണ്”

“ക്ഷമിക്ക് പാത്തു, അറിയാതെ പറഞ്ഞതല്ലേ”
പാത്തു അജൂന്റെ വാപൊത്തി.

“ക്ഷമചോദിക്കരുത് എന്നോട്, അഫിയെയോർത് കിടന്നിട്ടാ ഇങ്ങനെയൊക്കെ, ഇങ്ങനെയുള്ള പ്രവർത്തി കാണുമ്പോൾ എനിക്കുണ്ടാകുന്ന ഫീലിംഗ് ഇക്ക മനസ്സിലാക്കിയാൽമതി. ഞാനാഗ്രഹിച്ച ജീവിതം ഇങ്ങനെയല്ല. ഈ പാത്തൂനെ സങ്കടപ്പെടുത്തല്ലേ ഇക്കാ…”
അജൂനെ ചേർത്തുപിടിച്ച് പാത്തു പൊട്ടിക്കരഞ്ഞു.

അജു അവളുടെ മുഖംകയ്യിലെടുത്ത് കണ്ണീരൊപ്പിയെടുത്തു.
“എല്ലാം മറക്കാം, നിന്നെമാത്രം ഈ നെഞ്ചിലേറ്റാം, പക്ഷെ പെട്ടെന്നുവേണമെന്ന്മാത്രം പറയരുത്. ഞാനും മനുഷ്യനല്ലേ പാത്തു, എനിക്കും ഒരു മനസ്സല്ലേയുള്ളു പാത്തു. നീ കരയാതെ”

അപ്പോഴേക്കും പള്ളിമിനാരത്തിൽനിന്നും ബാങ്കിന്റെ ഈരടിയെത്തി.

കണ്ണുകൾ തുടച്ച് പാത്തു
“എല്ലാം ശെരിയാവും, ആദ്യം എഴുനേറ്റ് നിസ്കരിക്ക്, എന്നിട്ട് റബ്ബിനോട് പറ സങ്കടം മാറ്റിത്തരാൻ”

അജു എഴുനേറ്റ് ബാത്‌റൂമിൽ കയറി. ഇറങ്ങിവരുമ്പോഴേക്കും ചായയുമായി പാത്തു എത്തി. ചായയുംകുടിച്ച് അജു ബുള്ളറ്റുമായി പള്ളിയിലിലേക്ക്പുറപ്പെട്ടു.

നിസ്കാരംകഴിഞ്ഞ് അജു മൈലാഞ്ചിക്കാടുകൾക്കിടയിലൂടെ അഫിയുടെ പേരെഴുതിയ മീസാൻകല്ലിനടുത്ത് ചെന്നുനിന്നു.

“നീ അറിയുന്നുണ്ടോ അഫി… നിന്നെപ്പോലെതന്നെ എന്നെ മനസ്സിലാക്കിയ എന്റെ മനസ്സ് മനസ്സിലാക്കിയ ഒരു പെൺകുട്ടിയാണ് നിനക്കുപകരക്കാരിയായി എന്നിൽ വന്നിരിക്കുന്നത്. നിന്റെ കൂട്ടുകാരി ഫാത്തിമ. നീ ആഗ്രഹിച്ച ജീവിതത്തിനുവേണ്ടി അവളിന്നെന്നോട് യാചിക്കുന്നുണ്ട്…
നിന്റെകണ്ണീരൊപ്പിയതുപോലെ ഇന്ന് പാത്തൂന്റെ കണ്ണീരൊപ്പാൻ എനിക്ക് കഴിയുന്നില്ല. നിന്റെ ഉപ്പ പറയുന്നു നിന്നെ മറന്ന് പാത്തൂന് നല്ലൊരു ജീവിതം നൽകാൻ. കഴിയുന്നില്ല അഫീ… എനിക്ക് നിന്നെ മറക്കാൻ. എന്നാലും ഇന്നുമുതൽ ഞാൻ നിന്നെ മറക്കാൻ ശ്രമിക്കും.
എന്നെ വിശ്വസിച്ച് എന്റെകൂടെയുള്ള നിന്റെ കൂട്ടുകാരിക്കുവേണ്ടി. അവളും നിന്നെപ്പോലെ എന്റെ സ്നേഹം ആഗ്രഹിക്കുന്നുണ്ടാവില്ലേ. നീ ആഗ്രഹിച്ച ജീവിതം പാത്തൂന് നൽകുമ്പോൾ നീ സങ്കടപ്പെടരുത്…”

ഏറെനേരത്തിന്ശേഷം അജു അവിടെനിന്ന് എഴുനേറ്റ് വീട്ടിലേക്ക് പുറപ്പെട്ടു.

അങ്ങാടിയിലെത്തിയപ്പോൾ രാവുണ്ണ്യേട്ടന്റെ കടയിൽ കയറി ഒരു കട്ടനുംകുടിച്ച് ഇറങ്ങിയതും അവന്റെനേരെ ഒരു മിനിലോറിപാഞ്ഞുവന്നു.

അജു സൈഡിലേക്ക് ചാടിമാറിയെങ്കിലും നെറ്റി കല്ലിലിടിച്ചു.

“ആർക്ക് ഗുളികവാങ്ങാനാടാ ഈ നേരത്ത് ചവിട്ടിപ്പിടിച്ച് പോകുന്നെ” എന്നും ചോദിച്ച് അജു മരത്തിലിടിച്ചുനിന്ന വണ്ടിക്കരികിലേക്ക് ചെന്നു.

ഒരു ചെറുപ്പക്കാരൻ വണ്ടിയിൽ രക്തത്തിൽകുളിച്ച് കിടക്കുന്നതാണ് അവൻ കണ്ടത്. ഇടിയുടെ ശക്തികാരണം വണ്ടിയുടെ തകർന്ന മുൻവശം വീണ്ടും തകർത്ത് അജു അവനെ പുറത്തെടുത്തു.

അങ്ങാടിയിൽ ആ നേരത്ത് ആകെയുണ്ടായിരുന്നത്‌ പാല് കൊണ്ടുവരുന്ന പിക്കപ്പുവാൻ മാത്രമാണ്.

അതിനകത്തേക്ക് ആചെറുപ്പക്കാരനെയുംകൊണ്ട് കയറി വണ്ടി വിടാൻപറഞ്ഞു.

വൈകാതെ വണ്ടി ഹോസ്പിറ്റലിലെത്തി.
ആ ചെറുപ്പക്കാരനെയും പൊക്കിയെടുത്ത് അജു ഡോക്ടറുടെ അടുത്തേക്കോടി.

______________

സമയം ആറ് കഴിഞ്ഞല്ലോ, പള്ളിയിലേക്ക് പോയ ആളെകാണാനില്ല. ഫോണിൽ വിളിച്ചിട്ട്‌ കിട്ടുന്നുമില്ല.
പാത്തൂന് ടെൻഷനാവാൻ തുടങ്ങി.

അപ്പോഴാണ് താഴെ ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.
സ്പീഡിൽ ഓടിച്ചെന്ന് വാതിൽതുറന്നപ്പോൾ മറ്റാരോ അജൂന്റെ ബുള്ളറ്റുമായി വീടിനുമുന്നിൽ നിൽക്കുന്നു.
അത് കണ്ടപ്പോൾ പാത്തു ഉപ്പയെ വിളിച്ചു.

“അങ്ങാടിയിൽ ഒരു ആക്‌സിഡന്റ്.” എന്ന് അയാൾ പറഞ്ഞതും

“ഉപ്പാ… അജുക്ക” എന്ന് പറഞ്ഞ് പാത്തു കരയാൻ തുടങ്ങി.

“പേടിക്കണ്ട, അജൂന് കുഴപ്പമൊന്നുല്ല. വേറൊരു വണ്ടി മരത്തിൽ ഇടിച്ചതാ. അജ്മലാണ് ആ ചെക്കനെ കൊണ്ടുപോയിരുന്നത്. ഇത് അജൂന്റെ ഫോണാണോ…?” എന്ന് ചോദിച്ച് അയാള് മൊബൈൽ ഉപ്പാക്കുനേരെ നീട്ടി.

“അവിടെന്ന് കിട്ടിയതാ. ഇത് തരാൻ വന്നതാ”

അയാൾ പറഞ്ഞത് പാത്തൂന് വിശ്വസിക്കാനായില്ല.

“ഉപ്പാ എനിക്ക് ഇക്കാനെ കാണണം” എന്ന് പാത്തു പറഞ്ഞപ്പോൾ

അകത്തുകയറി കാറിന്റെ ചാവിയെടുത്ത് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
യാത്രയിലുടെനീളം കരഞ്ഞുകൊണ്ടിരിക്കുന്ന പാത്തൂനെ സമാധാനിപ്പിക്കാൻ ഉപ്പ വളരെയധികം കഷ്ടപ്പെട്ടു.

ഹോസ്പിറ്റലിലെത്തി അന്വേഷണവിഭാഗത്തിൽ ഉപ്പ അന്വേഷിച്ചപ്പോൾ icu ലാണെന്ന് പറഞ്ഞതും പാത്തൂന്റെ ഉള്ളിൽ ആദികൂടി.

ഉപ്പയുടെ പുറകെ പാത്തു നടന്നു.
Icu വിന്റെമുൻപിൽ അജൂനെ കണ്ടില്ല.
കാക്കിയിട്ട ഒരാളല്ലാതെ മറ്റാരുമവിടെയില്ല.

അയാളുടെ അരികിലെത്തിയതും

“ആ ബഷീറേ നീയോ… അജു” എന്ന് ഉപ്പ.

“അജു അപ്പുറത്തുണ്ട്. കുഴപ്പൊന്നുല്ല മജീദ്ക്കാ. നെറ്റിയിലൊരുമുറിവ് മാത്രം.”

ബഷീർ അത്യാഹിതവിഭാഗത്തിലേക്ക് കൈചൂണ്ടിയതും പാത്തു അങ്ങോട്ടോടി. പുറകിലായി ഉപ്പയും.

“ഇക്കാ…” അജൂനെ കണ്ടതും പാത്തു വിളിച്ചു.
“റബ്ബേ ആകെ ചോരയാണല്ലോ” നെറ്റിയിൽ ബാൻഡേഡ്‌ ഒട്ടിച്ച് പുറത്തേക്കിറങ്ങാൻ നിൽക്കുന്ന അജൂനോട് ചോദിച്ചു.

“ഇല്ല പെണ്ണെ, അത് വണ്ടിയിലുണ്ടായിരുന്ന ആളെ എടുത്തപ്പോൾ ആയതാണ്. എനിക്ക് കുഴപ്പൊന്നുല്ല. ഈ ചെറിയൊരു മുറിവ്. അത് കാര്യല്ല. അല്ലാ നീ എങ്ങനെ ഇവിടെയെത്തി”

“ഇക്കാടെ ഫോണുമായി വേറൊരാൾ വീട്ടിൽവന്നു. അയാള് പറഞ്ഞപ്പോൾ എനിക്കാകെ പേടിയായി. അതോണ്ട് ഉപ്പയുടെ കൂടെ വന്നതാ.”

“നിന്റെ ഒടുക്കത്തെ ഒരു പേടി”

“ഇക്കാക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് പേടിയാവില്ലേ”

“നീ പൊയ്ക്കോ, ഞാൻ വരാൻ കുറച്ച് വൈകും”
അജു അവളെ ഉപ്പയുടെകൂടെ പറഞ്ഞയച്ചു.
അജൂനെ കണ്ട ആശ്വാസത്തിൽ പാത്തു വീട്ടിലേക്ക് പോയി.

അജു Icu ന്റെ മുന്നിലെത്തിയതിയതും ഡോക്ടർ പുറത്തേക്ക് വന്നു.

“കുഴപ്പൊന്നുല്ല. ഇടതുകാലിന്റെ എല്ലിൽ ചെറിയൊരു പൊട്ടുണ്ട്. വേറെ കാര്യമായി പ്രശ്നങ്ങൾ ഒന്നുല്ല. അയാളുടെ വീട്ടുകാർ ആരെങ്കിലും വന്നോ”

“ഇല്ല അറീച്ചിട്ടുണ്ട്”

“അവരെത്തിയാൽ നിങ്ങൾക്ക് പോകാം”

പറഞ്ഞുതീർന്നില്ല. പ്രായംചെന്ന ഒരു മനുഷ്യനും കൂടെ ഒരു പെൺകുട്ടിയും.

“പേടിക്കാൻ ഒന്നുല്ല. കാലിൽ ചെറിയൊരു പൊട്ടുണ്ട്. വേറെ കുഴപ്പങ്ങളൊന്നുമില്ല”

അജു അവരെ സമാധാനിപ്പിച്ച് “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്” എന്നുംപറഞ്ഞ് നമ്പർ കൊടുത്ത് പോയി.

തിരികെ വീട്ടിലെത്തിയപ്പോൾ പാത്തു അവനെയുംകാത്ത് നിൽപ്പുണ്ടായിരുന്നു.

അജൂന്റെ പുറകെ അവളും റൂമിൽകയറി.

“അതേ ഇന്ന് വീട്ടിൽപോവാ”

“അതിനാണോ ഇങ്ങനെ നടക്കുന്നത്”

“കുറച്ചുദിവസായില്ലേ അവിടെന്ന് വന്നിട്ട്. ഇന്ന് പോയിട്ട് വരാ, ഫായിനെ കാണാതെ എന്തോപോലെ”

“ഈ മുറിവൊന്ന് ഉണങ്ങിയിട്ട് പോവാട്ടാ”

അവളൊന്ന് മൂളിക്കൊണ്ട് അവന്റെ ചുറ്റിലും നടന്നു.

“എന്താ പെണ്ണെ നീ നോക്കുന്നെ”

“വേറെ എവിടേലും എന്തെങ്കിലും പറ്റിയോ എന്ന് നോക്കിയതാ”

“വേറെ എവിടെയും ഒന്നും പറ്റിയിട്ടില്ല. രണ്ട് സെക്കന്റ് വൈകിയിരുന്നേൽ പട്ടിയേനെ”

“എന്ത്… മനസ്സിലായില്ല”

“ആ വണ്ടി എന്റെനേരെവന്നപ്പോൾ ചാടിമാറിയതാ. ഇല്ലേൽ എന്നെയുംകൊണ്ട് പോയേനെ”

“റബ്ബേ… എന്താ ഇക്കാ പറയണേ”

“ആ പെണ്ണെ, നിന്റെ ഭാഗ്യം അല്ലാതെ എന്തുപറയാൻ. ഞാൻ കുളിച്ചിട്ട് വരാം. നീ കഴിക്കാൻ എടുത്തുവെക്ക്”

_______________

അജ്മൽ ഫാത്തിമ ദമ്പതികൾക്കിടയിൽ അകലം കുറഞ്ഞുതുടങ്ങി. ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞുപോകുമ്പോഴും പാത്തു അജുവിലേക്ക് കൂടുതൽ അടുത്ത്തുടങ്ങി.

ഈ സമയത്താണ് അവർക്കിടയിലേക്ക് പുതിയൊരു പ്രശ്‌നമെത്തിയത്.

എന്നും അജൂനെചേർന്ന് കിടക്കുന്ന പാത്തു ഇന്ന് മാറിക്കിടന്നു.

അതിന്റെ കാരണം പലയാവർത്തി അജു ചോദിച്ചിട്ടും പാത്തു പറഞ്ഞില്ല.
“നിങ്ങൾ ചതിയനാ” എന്നല്ലാതെ.

“എന്റെ പാത്തു നീ കാര്യമെന്താണെന്ന് പറ. അല്ലാതെ എന്നെയിങ്ങനെ ചതിയൻ എന്നൊന്നും വിളിക്കല്ലേ”

“പറയാം, എല്ലാം പറയാം. ഞാനൊരുപാട് വിശ്വസിച്ച നിങ്ങൾ ഒരിക്കൽപോലും ആ പേര് പറഞ്ഞിട്ടില്ല. എന്തൊക്കെയായിരുന്നു. മനസ്സിൽ മുഴുവൻ അഫി മാത്രമാണ് എന്നല്ലേ നിങ്ങൾ പറഞ്ഞെ. എന്നെ പറ്റിച്ചത് പോട്ടെ… നിങ്ങളെ അത്രമാത്രം സ്നേഹിച്ച അഫിയെപോലും നിങ്ങൾ ചതിച്ചില്ലേ”

എന്താണ് കഥയെന്നറിയാതെ പാത്തു പറഞ്ഞ ഓരോ വാക്കുകളും അവന്റെ നെഞ്ചിൽ തറച്ചു.

“പാത്തു ഞാൻ”

“മിണ്ടറരുത് എന്നോട്… ചതിക്കുകയായിരുന്നു എന്നെയും”

“ദേ പാത്തു… നീ എന്താന്നുവെച്ചാൽ തുറന്ന് പറ”

“കൂടുതലൊന്നും പറയാനില്ല. എന്നെ നാളെ എന്റെവീട്ടിൽ കൊണ്ടുവിടണം. എന്നിട്ട് നിങ്ങളും അവളുംചേർന്ന് ബീച്ചിലും പാർക്കിലും കറങ്ങിനടന്നോ. ഇതുംകൂടി സഹിക്കാൻ എനിക്ക് പറ്റില്ല.”

“നീയിത് ആരുടെകാര്യമാ പറയുന്നേ”

“അറിയില്ലേ… ഫിദയെ അറിയില്ലേ നിങ്ങൾക്ക്”

ആ പേര്കേട്ടതും അവനൊന്ന് ഞെട്ടി.

“ഈ ഞെട്ടലിൽനിന്ന് എനിക്ക് മനസ്സിലായി എല്ലാം സത്യമാണെന്ന്”

“പാത്തൂ…”

“ഇനിയെന്നെ ആ പേരുവിളിക്കരുത്.”
ദേഷ്യവും സങ്കടവും എല്ലാം പാത്തൂന്റെ മുഖത്ത് വളരെ വ്യക്തമായിരുന്നു.

അജു റൂമിൽനിന്നും പുറത്തിറങ്ങിയതും താഴെ എല്ലാവരും അവനെയുംനോക്കി നിൽപ്പുണ്ടായിരുന്നു.

“എന്താടാ ഇതൊക്കെ…” ഉപ്പ അവനോട് ചോദിച്ചു.

അജു ഒന്നും പറയാതെ പുറത്തേക്കിറങ്ങി.

ഇത് കണ്ടതും ഉമ്മ പാത്തൂന്റെ അരികിലെത്തി.
കാര്യം തിരക്കിയപ്പോൾ പാത്തു ഫോണെടുത്ത് കുറേ ഫോട്ടോസ് ഉമ്മയെ കാണിച്ചു.

നെഞ്ചിൽ കൈവെച്ച് ഉമ്മ പുറത്തേക്കിറങ്ങിപ്പോയി. ഫോട്ടോയിൽ കണ്ടകാഴ്ച ആ ഉമ്മയുടെ നെഞ്ചുതകർത്തു.

പിന്നീടെപ്പോഴോ മുറിയിലേക്ക് കയറിവന്ന അജു കണ്ടത് ഡ്രെസ്സൊക്കെ ബാഗിലാക്കുന്ന പാത്തൂനെയാണ്.
അജു അവളെ തടഞ്ഞു.

“പാത്തൂ… നീ എന്തോ കാര്യമറിയാതെ” അവൻ പറയാൻതുടങ്ങിയതും

“വേണ്ട. എല്ലാം അറിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം”

താഴെ മറ്റൊരു കാറിന്റെ ഹോൺ മുഴങ്ങിയതും പാത്തു ബാഗുംതൂക്കി താഴെയിറങ്ങി.

“പാത്തൂ… പോവല്ലേ പാത്തു”
അജു അവളെ തടയാൻ ശ്രമിച്ചു എങ്കിലും അവൾ തന്റെ ഉപ്പയുടെകൂടെ കാറിൽകയറി പോയി.

പാത്തു പടിയിറങ്ങിയപോകുന്നതും നോക്കി അജു നിന്നു. തകർന്ന മനസുമായി.

തിരികെ അകത്തേക്ക് കയറാനൊരുങ്ങിയ അജുവിനെ അനസ് തടഞ്ഞു.

“കെട്ടിയപെണ്ണുള്ളപ്പോൾ മറ്റുള്ള സ്ത്രീകളിൽ സുഖം കണ്ടെത്തുന്നവർക്ക് ഇവിടെ സ്ഥാനമില്ല. കയറിവന്ന എന്റെ പെണ്ണിലും നിനക്ക് കണ്ണുണ്ടോഎന്ന് ആർക്കറിയാം”

അത് കേട്ടതും അജു അനസിന്റെ കോളറിൽ പിടിച്ചു.
“ഇക്കയായതുകൊണ്ട് ഇതുവരെയുള്ള പലതും സഹിച്ചിട്ടുണ്ട്. ഇത്തരം വർത്താനം പറഞ്ഞാൽ ഇക്കയാണെന്നത് അജു മറക്കും”

“ടാ അവൻപറഞ്ഞതിൽ തെറ്റൊന്നുമില്ല. ഒന്നിതാ കരഞ്ഞോണ്ട് പോയി. അടുത്തതിനെയും കരയിപ്പിക്കാൻ നിക്കാതെ ഇറങ്ങിക്കോ ഇവിടുന്ന്” ഉമ്മയും അത് പറഞ്ഞപ്പോൾ അജു ബുള്ളറ്റുമെടുത്ത് ഇറങ്ങി.

_________________

സ്വന്തം വീട്ടിലെത്തിയ പാത്തു തന്റെ റൂമിലേക്ക് കടന്നു.
“ചേർത്തുപിടിച്ച് കിടക്കുന്നു എന്നല്ലാതെ മറ്റൊരു രീതിയിൽ എന്നെ സ്പർശിക്കാത്തത് ഈ കാരണം കൊണ്ടായിരിക്കും” എന്ന് പറഞ്ഞ് പാത്തു മൊബൈലിലെ ഫോട്ടോയിലേക്ക് നോക്കി.

ഏതൊരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്തരീതിയിൽ ഭർത്താവ് മറ്റൊരു പെണ്ണുമായി… പാത്തു മൊബൈൽ ബെഡിലേക്കെറിഞ്ഞ് കരയാൻ തുടങ്ങി.

പുറത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ട് പാത്തൂന്റെ ഉപ്പ വാതിൽതുറന്നപ്പോൾ കണ്ടത് അജൂനെയാണ്.

“എന്താ മോനെ അജു ഇതൊക്കെ. മാസം രണ്ടായില്ലല്ലോ നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. അപ്പോഴേക്കും…”
ആ ഉപ്പയുടെ ശബ്ദമിടറി.

“ഉപ്പാ… ഞാൻ അറിഞ്ഞുകൊണ്ട് ഒരുതെറ്റും അവളോട് ചെയ്തിട്ടില്ല. എനിക്കവളെ കാണണം. ഈ വരവിനുണ്ടായ കാരണം അറിയണം” എന്ന് അജു.

“അവള് റൂമിലുണ്ട്”

അജു വീടിനകത്തുകയറി റൂമിന്റെ വാതിലിൽ തട്ടി.

ആരാണെന്നറിയാതെ വാതിൽതുറന്ന പാത്തു കണ്ടത് അജൂനെ. ഉടനെ വാതിലടക്കാൻ നോക്കിയെങ്കിലും അതിൽ പാത്തു പരാജയപ്പെട്ടു.
റൂമിനകത്തുകയറിയ അജു

“പാത്തൂ… നീ എന്താണ് കാര്യമെന്ന് പറ”

“എനിക്ക് ഡിവോഴ്സ് വേണം” പാത്തൂന്റെ വാക്ക് അജൂന്റെ നെഞ്ചിൽ തറച്ചു.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അകലെ – Part 9”

Leave a Reply

Don`t copy text!