Skip to content

പൗമി – ഭാഗം 10

poumi-novel

അവളുടെ നാവ് ഒരിക്കൽ കൂടി ആ പേര് ഉരുവിട്ടു..

“അശ്വിൻ…”

“അച്ഛനും അമ്മയും ഇവിടെ ഇല്ല….”

പൗമി അലക്ഷ്യമായി നിലത്തേക്ക് നോക്കി കൊണ്ടായിരുന്നു അത് പറഞ്ഞത്…..

“ഞാൻ വന്നത് തന്നെ കാണാനാ…….”

എന്നെയോ എന്ന അർത്ഥത്തിൽ….. നെറ്റി ചുളിച്ച് കൊണ്ടവൾ അവനെ നോക്കി…..

അവൾക്ക് അവളുടെ വലത്തേ കവിൾതടം പുകയുന്നത് പോലെ തോന്നി…..അന്നെത്തെയാ അടിയുടെ ഓർമ്മകൾ അവളെ വീണ്ടും വേട്ടയാടി കൊണ്ടേയിരുന്നു…….

“ആഹ് എന്തിനാ വീണ്ടും തല്ലാനോ.. …??”

അവളുടെ ആ ചോദ്യത്തിൽ അവനൊന്ന് പതറി പോയിരുന്നു…..

“താനിപ്പോഴും അതൊക്കെ ഓർത്തോണ്ട് ഇരിക്കുവാണോ.. ….”

“പിന്നെ മറക്കാൻ പറ്റുവോ അതൊക്കെ……ഇന്ന് വരെ എന്റെ അച്ഛനും അമ്മയും പോലും എന്നെ ഒന്ന് നുള്ളി നോവിച്ചിട്ടില്ല അപ്പോഴാണ് ഏതോ ഒരുത്തൻ വന്ന് തല്ലിയത്……”

അവൾ പറഞ്ഞു നിർത്തിയതും അവൻ ധൃതിയിൽ പറഞ്ഞു…

“നിനക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നു….”

ദേഷ്യത്താൽ അവളുടെ മുഖം ചുവന്നു….

“നിന്ന് മൂക്ക് വിറപ്പിക്കണ്ട……”

“ഈ വരവിന്റെ ഉദ്ദേശ്യം എന്താ….??”

“എന്തായാലും ദുരുദ്ദേശം അല്ലാ…….”

“മ്ം…”

അപ്പോൾ ആണ് അവൾ ഓർത്തത് ഇത്രയും നേരം ആയിട്ടും താൻ അവനെ അകത്തേക്ക് ക്ഷണിച്ചില്ല എന്ന്…..

മുഖത്ത് തെളിഞ്ഞു വന്ന വിവിധ ഭാവങ്ങൾ മറച്ചു വെച്ചു കൊണ്ടവൾ അവനോടായ് പറഞ്ഞു…

“അശ്വിൻ അകത്തേക്ക് വരു……”

അവൻ അവൾക്കൊപ്പം അകത്തേക്ക് കയറി…

“ഇന്ദുവേച്ചി രണ്ട് കോഫി….”

അടുക്കളയിലേക്ക് നോക്കി അത് പറഞ്ഞു കൊണ്ട് അവൾ അശ്വിന് എതിർ വശത്തായുള്ള സോഫായിൽ ഇരുന്നു…..

അവൻ അവിടെ കിടന്ന ഏതോ ഒരു മാസിക നോക്കുകയായിരുന്നു….

അവൻ അറിയാതെ അവളുടെ മിഴികൾ അവനെ ആപാദചൂടം ഒന്ന് ഉഴിഞ്ഞു…..

അവൻ ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല…..

ഇടയ്ക്കിടെ നെറ്റിയിലേക്ക് ഒഴുകി വീഴുന്ന ചെമ്പ് നിറം കലർന്ന മുടിയിഴകളും കട്ടി മീശ്ശയും ചിരിക്കുമ്പോൾ വിടർന്നു വരുന്ന കണ്ണുകളും…

എപ്പോഴോ മറക്കാൻ ശ്രമിച്ചൊരു പ്രണയം അവൾക്കുള്ളിൽ വീണ്ടും മുള പൊട്ടി തുടങ്ങിയിരുന്നു…..

പെട്ടന്നായിരുന്നു കോഫിയുമായി ഇന്ദു വന്നത്…

“അശ്വിൻ കോഫി….”

അവൻ അതെടുത്തു….

“ഇനി പറ…എന്തിനാ വന്നത്…??”

“ഞാൻ പറഞല്ലോ തന്നെയൊന്ന് കാണണം തനിക്ക് ഒരു സാധനം തരണം….”

“അന്ന് തന്ന അടിയുടെ ബാക്കിയാണോ…??”

ഗൗരവം ഒട്ടും കൈവിടാതെയവൾ ചോദിച്ചു…….

“എടോ താനിപ്പോഴും അതൊന്നും മറന്നിട്ടില്ലേ…..??

ആക്ച്ചൊലി ഞാനന്ന് തന്നെ തല്ലിയത് എന്തിനാണെന്ന് തനിക്കും മനസ്സിലായത് അല്ലേ…

താൻ ശ്രാവന്തിയെ തല്ലി അതിനു പകരം ഞാൻ തന്നെ തല്ലി….”

“എന്നാൽ ഞാൻ ശ്രാവന്തിയെ എന്തിന് തല്ലി എന്ന് നിങ്ങൾക്ക് ചോദിച്ചോ….??”

“ഞാൻ ചോദിക്കും മുൻപേ അവൾ പറഞല്ലോ…ഞങ്ങൾ തമ്മിലുള്ള പ്രണയം അറിഞ ദേഷ്യത്തിന് താൻ തല്ലിയത് ആണെന്ന്….”

“അശ്വിൻ താനൊരു പൊട്ടൻ ആണോ…..

ഏതൊരു കാര്യത്തിലും വാദി ഭാഗം മാത്രമല്ലല്ലോ പ്രതിഭാഗം കൂടി കേൾക്കില്ലേ…..?

താൻ അന്ന് എന്നേ കേൾക്കാൻ ഒന്ന് തയ്യാറായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ കട്ട തേപ്പൊക്കെ കിട്ടി എന്റെ മുൻപിൽ വന്ന് നിൽക്കേണ്ടി വരില്ലായിരുന്നല്ലോ…..???”

അത് പറഞ്ഞു കൊണ്ട് പൗമി അവനെ നോക്കി വാ പൊത്തി ചിരിച്ചു…..

“ആഹാ താനിതൊക്കെ എപ്പോൾ അറിഞ്ഞു…..??”

“ആ…അതൊക്കെ അറിഞ്ഞു….”

അവൾക്ക് അപ്പോഴും ചിരിയടക്കാൻ സാധിച്ചിരുന്നില്ല….

“ആആആ….അതൊക്കെ പോട്ടെ……

അന്ന് അമേരിക്ക കാരനെ കണ്ടപ്പോൾ അവൾ എന്നെ നൈസായിട്ടങ്ങ് ഒഴിവാക്കി….അതിനു ശേഷമാണ് ഞാൻ അറിഞത് തന്റെ ബ്രദർ പ്രവീണും അവളെ  സ്നേഹിച്ചിരുന്നെന്ന്….”

“…അതെങ്ങനെ അറിഞ്ഞു….?????”

അവളുടെ ചോദ്യങ്ങൾക്ക് ആകാംഷയേറി കൊണ്ടേയിരുന്നു…

“തന്റെ ചേട്ടൻ വന്നിട്ടുണ്ടായിരുന്നു അവളുടെ വിവാഹത്തിന്…”

“പ്രവിയോ…..”

അവളുടെ വാക്കുകളിൽ അത്ഭുതം നിറഞ്ഞു തുളുമ്പി….

“എടാ കള്ളാ….ഇന്നിങ്ങ് വാ ശരിയാക്കി തരാം….”

അവൾ മനസ്സിൽ പറഞ്ഞു….

പെട്ടെന്ന് അശ്വിൻ പോക്കറ്റിൽ നിന്ന് എന്തോ ഒന്നെടുത്ത് അവളുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു…

“ഇത് എന്താ…??”

“തുറന്നു നോക്കൂ…”

അവൾ ധൃതിയിൽ അത് തുറന്നു….

“എന്റെ മാല….”

അവളുടെ കഴുത്തിൽ നേരത്തെ കിടന്നിരുന്ന വൈറ്റ് ഗോൾഡ് മുത്തുകൾ പതിപിച്ച മാലയായിരുന്നു അതിൽ…

“ഇത് അശ്വിന് എങ്ങനെ കിട്ടി…???ഇത് എനിക്ക് നഷ്ടപ്പെട്ടു പോയി എന്നോർത്ത് ഇരിക്കുകയായിരുന്നു ഞാൻ…..

ഇത് എങ്ങനെ അശ്വിന്റെ കൈയ്യിൽ എത്തി…??”

“അന്ന് തനിക്ക് അപകടം പറ്റിയ സമയത്ത് തന്നെ എടുത്തോണ്ട് ഓടിയപ്പോൾ എന്റെ ഷർട്ടിൽ കുരുങ്ങിയതാ…

കൊണ്ടുവന്ന് തരാൻ ഇപ്പോഴാ സമയം കിട്ടിയത്….”

“മ്ം….”

“പിന്നെ തന്നോട് ഒരു ബിഗ് സോറി…”

“എന്തിന്..??”

“ആദ്യമായിട്ടാ ഒരു പെണ്ണിനെ കൈ വയ്ക്കേണ്ടി വന്നത്….

അന്ന് വല്ല്യ വിഷമം ഒന്നും തോന്നിയില്ല…യഥാർത്ഥ സത്യങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്തോ..എവിടെയോ….”

എങ്ങനെ പറഞ്ഞു അവസാനിപ്പിക്കണമെന്ന് അറിയാതെ അവൻ നിന്നപ്പോൾ ഒന്നമർത്തി മൂളി കൊണ്ടവൾ ആ സംസാരം അവസാനിപ്പിച്ചു….

“അപ്പോൾ ശരി…ഇറങ്ങിയേക്കുവാ….”

അവൻ കോഫി കുടിച്ചു കൊണ്ടിരുന്ന കപ്പ് ടേബിളിനു മുകളിലേക്ക് വച്ചു….

ഇറങാൻ നേരം വാതിലിനടുത്തേക്ക് അവനൊപ്പം അവളും ചെന്നു….

“ആ പിന്നൊരു കാര്യം…എന്തിനായിരുന്നു അശ്വിൻ അന്ന് ഞങ്ങളുടെ കോളേജിൽ വന്നത്…??”

“ഓ അതോ.. .എന്റെ സിസ്റ്റർ ആർച്ച അവിടെയാ പഠിക്കുന്നത് അവളെ ഒന്ന് കാണാൻ വന്നതാ…”

അവൻ പോകാനായി അവൻ വന്ന ബുള്ളറ്റിലേക്ക് കയറി…ഹെൽമറ്റ് എടുത്തു കൈയ്യിൽ വച്ചു കൊണ്ട് അവളോടായ് പറഞ്ഞു

“അതേയ്…. എന്റെ ജോലിയെ താൻ ബഹുമാനിക്കണ്ടാ…പക്ഷേ എന്റെ പ്രായത്തെ എങ്കിലും ഒന്ന് ബഹുമാനിച്ചു കൂടേ….”

ചമ്മിയ ഭാവത്തിൽ അവൾ നാക്ക് കടിച്ചു…

“അത്…അത് പിന്നെ സോറി അശ്വിൻ ചേട്ടാ…”

അത് പറഞ്ഞു അവൾ അവനെ നോക്കി പുഞ്ചിരിച്ചു

“പക്ഷേ എനിക്ക് ഇപ്പോഴും അച്ചുവേട്ടാന്ന് വിളിക്കാനാട്ടോ കൂടുതൽ ഇഷ്ടം….”

അതും പറഞ്ഞു അവനെ നോക്കി ഒറ്റകണ്ണ് ഇറുക്കി കാണിച്ചിട്ട് അവൾ ഓടി അകത്തേക്ക് കയറി…

വാതിലിനു മറവിൽ നിന്നു അവനെ നോക്കി….

ഒരു ചെറു പുഞ്ചിരിയോടെ അവനപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു…..

അവൾ വേഗന്ന് ഓടി ബാൽക്കണിയിൽ ചെന്നു അവനെ നോക്കി…

അപ്പോഴേകും അവന്റെ ബുള്ളറ്റ് ദൂരങ്ങൾ താണ്ടിയിരുന്നു….

പതിയെ ബാൽക്കണിയിലെ ചൂരൽ ഊഞാലിലേക്ക് ചാഞ് ഇരുന്നു….

അവളുടെ മനസ്സ് അശ്വിനെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി….അവൻ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ വിലപ്പെട്ടതെന്തോ ഒന്ന് നഷ്ടമായൊരു പ്രതീതി….

അവനും തന്നെ വിട്ട് പോകാൻ ചെറിയൊരു മടിയുണ്ടായിരുന്നീല്ലേ…??

അവൾ മനസ്സു കൊണ്ടോർത്തു….

അവൻ വന്നപ്പോൾ തൊട്ടു പോയപ്പോൾ വരെയുള്ള കാര്യങ്ങൾ ഓരോന്ന് ഓർത്തു ഓർത്തു അവൾ ആ ഊഞാലിൽ ഇരുന്നു…. എപ്പോഴോ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി…..

വൈകിട്ട് പ്രവി വന്നു വിളിക്കുമ്പോഴായിരുന്നു അവൾ ഉറക്കം ഉണർന്നത്….

“എന്ത് ഉറക്കവാ മേഡം ഇത്….എത്ര നേരമായി ഞാൻ വിളിക്കുന്നു എന്നറിയുമോ…..”

“ഞാൻ അറിയാണ്ട് ഉറങ്ങി പോയി പ്രവീ….പാച്ചു എവിടെ….??”

“റൂമിൽ കാണും….”

അവൾ പതിയെ എണീറ്റ് പാച്ചുവിനടുത്തേക്ക് നടന്നു…..

ഒരു പ്ലേറ്റിൽ ആപ്പീളും ഓറഞ്ചും മുന്തിരിയും ഒക്കെയെടുത്ത് മടിയിൽ വെച്ച് കഴിച്ചോണ്ട് ഫോണിൽ പണിയുവായിരുന്നു അവൻ….

“എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്….”

“ആ കുഴപ്പമില്ലായിരുന്നു….”

” ഈ ഫോണിൽ ഇതിനും മാത്രം നോക്കാൻ എന്താ ഉള്ളത്…..??”

അതും പറഞ്ഞു അവൾ അവന്റെ ഫോൺ വാങ്ങി….

ചുമ്മാ സ്ക്രോൾ ചെയ്തു നോക്കികൊണ്ട് അവന്റെ തോളിൽ ചാരി ബെഡിന്റെ മറ്റേ അറ്റത്തേക്ക് ഇരുന്നു…….

അപ്പോഴാണ് പ്രവി അങ്ങോട്ട് വന്നത്….

“പ്രവി അ..”

പാച്ചു അത് പറഞപ്പോൾ പ്രവി വാ തുറന്നു…മുന്തിരി ഒരെണ്ണം പാച്ചു പ്രവിയുടെ വായിലേക്ക് എറിഞ്ഞു കൊടുത്തു…

“പ്രവി ഒന്ന് അവിടെ ഇരുന്നേ….”

പൗമി ആയിരുന്നു അത് പറഞത്….

“വല്ല്യ വളച്ചു കെട്ടില്ലാതെ കാര്യം പറയാം…..ചോദിക്കുന്നതിന് മണി മണി പോലെ ഉത്തരം തന്നേക്കണം….”

“എന്നാടി കാര്യം….??”

“കൃത്യമായി പറയുവാണെങ്കിൽ മൂന്നു മാസം മുൻപുള്ള ഒരു ഞായറാഴ്ച എവിടെയായിരുന്നു നീ…??”

“മൂന്നു മാസം മുൻപ് ഒരു പാട് ഞായറാഴ്ചകൾ ഉണ്ടായിരുന്നല്ലോ….

അതിൽ ഏത് ഞായറാഴ്ചയാണ് കവി ഉദ്ദേശിക്കുന്നത്…??”

“ഒക്ടോബർ12ഞായറാഴ്ച….”

പ്രവീൺ ഇടിവെട്ടേറ്റതു പോലെ ഇരിക്കുവാണ്…

പൗമിക്ക് നല്ല ചിരി വരുന്നുണ്ടെങ്കിലും അവൾ അത് കൺട്രോൾ ചെയ്തു….

“വേണേൽ ഒരു ക്ലൂ തരാം…. ശ്രാവന്തി…”

“ശ്രാവന്തിയോ….അതെന്താ സംഭവം..??”

പാച്ചു പ്രവിയെയും പൗമിയെയും മാറി മാറി നോക്കി ചോദിച്ചു…

“അത് ഉണ്ടല്ലോ പാച്ചൂ…”

പൗമി അത് പറയാൻ തുടങ്ങിയതും പ്രവി അവളുടെ വാ പൊത്തി

“അത് പിന്നെ…..”

പൗമിയുടെ വായിൽ നിന്നുള്ള പിടുത്തം വിട്ട് പ്രവി പതിയെ പറഞ്ഞു തുടങ്ങി…

പറഞ്ഞു തീർന്നതും പാച്ചുവും പൗമിയും കൂടെ വാ പൊത്തി ചിരിച്ചു….

“എന്നാലും എന്റെ  പ്രവി ഇത്രെയൊക്കെ ആയിട്ടും നീ ഞങ്ങളോട് പറഞില്ലല്ലോ….”

“അത് പിന്നെ….”

“ആ…പോട്ടെ….”

“പൗമീ നീ ഇതൊക്കെ എങ്ങനെയാ അറിഞത്….??”

“അതോ….ഞാനോ….ഞാൻ.. ഞാൻ എന്റെ ഫ്രണ്ട് പറഞിട്ട്…..”

“ഏത് ഫ്രണ്ട്….??”

“നിങ്ങൾക്ക് അറിഞൂടാ….ഈ ഫ്രണ്ടിനെ എനിക്ക് മാത്രേ അറിയു….”

“അതേതാ….ഞങ്ങൾ  അറിയാത്ത നിന്റെ ഫ്രണ്ട്….???”

പൗമി നിന്ന് വിയർക്കുകയായിരുന്നു….

“പ്രവി അയാൾ ഇന്ന് ഇവിടെ വന്നിരുന്നു…..!….”

പൗമി നടന്ന കാര്യങ്ങളൊക്കെയും വള്ളി പുള്ളി തെറ്റാതെ അവരോട് പറഞ്ഞു….

അപ്പോഴായിരുന്നു അവരും അറിഞത് അവർക്ക് അറിയാവുന്ന അശ്വിനും പൗമി സ്നേഹിച്ച അശ്വിനും ഒന്നായിരുന്നു എന്ന്….

എല്ലാം പറഞ്ഞു തീർന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

“എന്നിട്ട്…”

പാച്ചു വീണ്ടും അവളെ കിള്ളി കിള്ളി ഒരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു….

“എന്നിട്ട് നീ എന്തു പറഞ്ഞു….??”

“അറിയില്ല പ്രവി….എനിക്ക് അയാളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്….പക്ഷേ ഇനി ഒരിക്കൽ കൂടി അയാൾക്ക് മുൻപിൽ ചെന്ന് നിന്ന് പ്രണയം പറയുവാനുള്ള ധൈര്യം എനിക്ക് ഇല്ല…..

വീണ്ടും ഒരു നോ കൂടി കേട്ടാൽ……”

പൗമിയിലെ ഭാവ വ്യത്യാസങ്ങൾ പ്രവി കണ്ണു കൊണ്ട് പാച്ചൂന് കാണിച്ചു കൊടുത്തു…

ആദ്യമായിട്ടാണ് അവർ അവളെ അങ്ങനെ കാണുന്നത്……കുട്ടിത്തം വിട്ടു മാറാത്ത അവളുടെ മുഖത്ത് അവർ ഇന്നുവരെ കാണാത്ത ഓരോ പുതിയ ഭാവങ്ങളും പൊട്ടി വിരിഞ്ഞു കൊണ്ടേയിരുന്നു…

“അയാളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ……”

“അറിയില്ല പ്രവി എനിക്ക് അയാളെ വേണം….”

അതും പറഞ്ഞു അവൾ മുഖം കുനിച്ചു നിന്നു….

പ്രവി അവളുടെ മുഖം ചൂണ്ടുവിരലാൽ ഉയർത്തി…

“ദേ നോക്ക്….നിന്റെ ഏതേലും ഇഷ്ടത്തിന് ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ…..

സെറ്റാക്കി തരാം….

ഇപ്പോൾ ഒന്ന് ചിരിച്ചേ…..”

അപ്പോഴേക്കും അവളൊന്ന് ചിരിച്ചു…..

××××××××

അങ്ങനെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ പൗമി വീണ്ടും കോളേജിൽ പോയി തുടങ്ങുകയാണ്…..

പാർക്കിംഗ് ഏരിയായിൽ കൊണ്ട് വണ്ടിയും വെച്ചിട്ട് പാച്ചുവിനോട് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴായിരുന്നു  എതിരെ നടന്നു വരുന്ന ആൽവിനെയും ഗ്യാങ്ങിനെയും പാച്ചു അവൾക്ക്  കാണിച്ചു കൊടുത്തത്…

മുന്നോട്ടു വെച്ച കാൽ മുൻപോട്ടു തന്നെ അത് പറഞ്ഞു പാച്ചുവും പൗമിയും മുന്നോട്ടു നടന്നു…

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “പൗമി – ഭാഗം 10”

Leave a Reply

Don`t copy text!