Skip to content

പൗമി – ഭാഗം 30

poumi-novel

പാച്ചു കൊടുത്ത പെൻഡ്രൈവ് ഭദ്രമായി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു

മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തകളുമായിട്ടായിരുന്നു കാറോടിച്ചത്……

പെട്ടന്നായിരുന്നു  മുൻപിൽ നിന്നും ഒരു ബ്ലാക്ക് കാർ അവളുടെ കാറിനെ ലഷ്യം വെച്ച് അവൾക്ക് നേരെ പാഞ്ഞടുത്തത്…

പെട്ടന്നവൾ ബ്രേക്ക് പിടിച്ചു…. ആ കാർ അവളെ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ കടന്ന് പോയി….

അവൾ വേഗം കാറിന്റെ ഗ്ലാസ്സ് താഴ്ത്തി അത് പോയ വഴിയിലേക്ക് തിരിഞ്ഞു നോക്കി……

അതിവേഗത്തിൽ പാഞ്ഞു പോയ ആ കാർ നിമിഷങ്ങൾക്കുള്ളിൽ തന്നെ അവളുടെ കാഴ്ച വലയത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു……

“ആരായിരിക്കും അത്…..??”

താളം തെറ്റി മിടിച്ചു കൊണ്ടിരുന്ന ഹൃദയത്തിലേക്ക് കൈ ചേർത്ത് വെച്ചു കൊണ്ടവൾ ആരോടെന്നില്ലാതെ ആ ചോദ്യം ചോദിച്ചു….

വണ്ടിയെടുത്ത് മുൻപോട്ടു പോയെങ്കിലും പതിയെ പതിയെ അവളുടെ ഭ്രാന്തൻ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു….

“ആരായിരിക്കും തന്റെ നേരെ വന്നത്…. ഇപ്പോൾ പഴയത് പോലെ തനിക്ക് ശത്രുക്കൾ ആരും തന്നെ ഇല്ലാ…പിന്നെ ആരായിരിക്കും അത്…??”

ഓരോന്നൊക്കെ ആലോചിച്ചവൾ വീട്ടിലെത്തി….

പെൻഡ്രൈവും കാറിന്റെ പിൻസീറ്റിലിരുന്ന നിയമ പുസ്തകങ്ങളും കറുത്ത കോട്ടും എല്ലാം കൈയ്യിൽ എടുത്തു കൊണ്ട് അവൾ അകത്തേക്ക് കയറി……

പിള്ളേര് മൂന്ന് പേരും ടിവിയിലെ ഏതോ കാർട്ടൂണിൽ മുഴുകി ഇരിക്കുകയാണ്….അവൾ നേരെ മുകളിലേക്ക് നടന്നു…..കൈയ്യിലിരുന്നതെല്ലാംകട്ടിലിലേക്ക് വെച്ച് പെൻഡ്രൈവ് ഭദ്രമായി അലമാരിയിലേക്ക് വെച്ച് അവൾ കുളിക്കാൻ കയറി…..

തലയിലേക്ക് വീണ വെള്ളത്തിനൊപ്പം മിഴികൾ ഇറുക്കിയടയ്ക്കുമ്പോഴും ഉത്തരമില്ലാത്ത ആ ചോദ്യം ആരോടെന്നില്ലാതെ അവൾ വീണ്ടും ആവർത്തിച്ചു…..

കുളിച്ചിറങ്ങുമ്പോൾ താഴെ പിള്ളേരുടെ കരച്ചിൽ കേട്ടാണ് അവൾ അങ്ങോട്ടേക്ക് ഓടിയത്…..

“എന്താ അമ്മേ…..എന്താ പറ്റിയത്…..”

മുറിയുടെ മൂലയ്ക്ക് മാറി നിൽക്കുവാണ് പിങ്കി….അപ്പൂസും കിച്ചൂസും വല്ല്യവായിൽ കരയുന്നുണ്ട്….ചിപ്സും പാത്രവും നിലത്ത് അവിടെവിടെയായി ചിതറി കിടക്കുന്നു…

പൗമി ഓടി ചെന്ന് മുട്ടു കുത്തി അപ്പൂസിന്റെയും കിച്ചൂസിന്റെയും മുൻപിൽ ഇരുന്നു….

“എന്താ പറ്റിയത്….അമ്മയോട് പറ….”

കൈ കൊണ്ട് കണ്ണ് ഞെരടി കരയുവാണ് രണ്ടാളും…

“പിങ്കി ഞങ്ങളെ അടിച്ച്……”

തേങ്ങി കരഞ്ഞു കൊണ്ട് കിച്ചൂസ് ആയിരുന്നു അതിന് മറുപടി പറഞ്ഞത്…..

പൗമിയുടെ നോട്ടം നേരെ പിങ്കിയിലേക്ക് ആയി…

“പറഞ്ഞാൽ തീരെ അനുസരണയില്ല….നിന്നോട് പല വട്ടം ഞാൻ പറഞ്ഞിട്ടില്ലേ ഇവരെ ഉപദ്രവിക്കരുതെന്ന്….”

പൗമി അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഷെൽഫിന്റെ അടുത്ത് കൊണ്ട് പോയി അതിലിരുന്ന വള്ളിച്ചൂരല് കൊണ്ട് പിങ്കിക്ക് വേദനിക്കാത്ത വിധം മെല്ലെ ഒന്ന് അടിച്ചു….

അതോടെ അപ്പൂസിന്റെയും കിച്ചൂസിന്റെയും കരച്ചിലിന്റെ ശബ്ദം കൂടി …

“അമ്മ പിങ്കിയെ തല്ലിയേ…”

അതും പറഞ്ഞു കൊണ്ട് ആയിരുന്നു പിന്നെ അവരുടെ കരച്ചിൽ കൂട്ടത്തിൽ പിങ്കിയും….

“മൂന്നെണ്ണം ഒണ്ട്…വേറെ എവിടെയും കാണില്ല ഇതു പോലെ മൂന്നെണ്ണം…. മനുഷ്യന് സ്ഥസ്തതയും സമാധാനവും തരാത്ത മൂന്നു പിള്ളേര്….”

അതും പറഞ്ഞു തലയ്ക്ക് കൈയ്യും കൊടുത്തു കൊണ്ടവൾ സോഫായിലേക്കിരുന്നു…

അശ്വിന്റെ അമ്മ പിള്ളേരെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്….

വൈകിട്ടത്തെ നടപ്പും കഴിഞ്ഞു ചെവി രണ്ടും പൊത്തി കൊണ്ടായിരുന്നു അശ്വിന്റെ അച്ഛൻ അകത്തേക്ക് കയറിയത്..

“എന്താ പൗമി ഇവിടെ ഒരു ബഹളം…”

“ഈ പിള്ളേര് ഒരു സമാധാനം തരില്ല….”

അത് പറഞ്ഞു തുടങ്ങി കൊണ്ട് അവൾ നടന്ന കാര്യം എല്ലാം പറഞ്ഞു…

“ആഹാ..അത്രേ ഉള്ളോ….

മോളെ നീ അപ്പുറത്തേക്ക് പൊയ്ക്കോ…”

പൗമിയോടായ് അയാളത് പറഞ്ഞു…

“മ്ം പോകാം…”

“മുത്തശ്ശന്റെ മക്കളിങ്ങ് വന്നേ….”

അത് പറഞ്ഞു കൊണ്ട് അയാൾ മൂന്നു പേരെയും അടുത്തേക്ക് വിളിച്ചു….

പിങ്കി അപ്പോഴും പൗമിയെ നോക്കുവായിരുന്നു…

“എന്താടീ….”

പുരികമുയർത്തി കൊണ്ട് തികട്ടി വന്ന ദേഷ്യത്തിന്റെ പുറത്ത് ഒച്ചയുയർത്തി കൊണ്ടവൾ അത് ചോദിക്കുമ്പോഴേക്കും കുറഞ്ഞു വന്ന കരച്ചിലിന്റെ ശബ്ദം പിങ്കി കൂട്ടിയിരുന്നു…

“പൗമി…”

അശ്വിന്റെ അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു..

“ഞാൻ ദേ പോയി…”

ഒന്ന് ചിരിച്ചു കൊണ്ട് അവൾ അതും പറഞ്ഞു മുകളിലേക്ക് നടന്നു….

പതിയെ പതിയെ കുട്ടികളുടെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞു… മെല്ലയത് ഒരു പൊട്ടിച്ചിരിക്ക് വഴി മാറി കൊടുത്തു..

മുകളിൽ ചെന്ന് നിന്നു കൊണ്ടവൾ പതിയെ താഴേക്ക് നോക്കി… കുട്ടികൾക്കൊപ്പം ആന കളിച്ചു അവരെ സന്തോഷിപ്പിക്കുകയാണ് അശ്വിന്റെ അച്ഛനും അമ്മയും…

മെല്ലെ അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു….

കുറച്ചു നേരം അവൾ മൗനമായി റൂമിലിരുന്നു…

അപ്പോഴേക്കും കുട്ടിപ്പട്ടാളങ്ങൾ മൂന്നും അച്ഛമ്മയുടെയും അപ്പൂപ്പന്റെയും കൂടെയുള്ള കളിയൊക്കെ കഴിഞ്ഞു പതിയെ റൂമിലേക്ക് വന്നു….

“വാ നമുക്ക് പഠിക്കാം…”

പൗമി അത് പറഞ്ഞപ്പോഴേക്കും മൂന്നാളും നേരെ ഡ്രോയിംഗ് റൂമിലേക്ക് നടന്നു….അത് തന്നെയാണ് അവരുടെ സ്റ്റഡി റൂം….

പിങ്കി ഇടയ്ക്കിടെ പൗമിയെ നോക്കി ചുണ്ട് കോട്ടി കാണിക്കുന്നുണ്ട്…

പൗമി അവളെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചപ്പോഴേക്കും ദേഷ്യത്തോടെ അവൾ തിരിഞ്ഞു നടന്നു…

“പിങ്കിക്കുട്ടീ….ഇങ്ങ് വന്നേ…അമ്മ പറയട്ടെ…..”

“വേണ്ട…എനിച്ചൊന്നും കേക്കണ്ട.. “

അപ്പൂസും കിച്ചൂസും വെറും പാവങ്ങളാണ്…കൂട്ടത്തിലെ വില്ലത്തി കാന്താരി പിങ്കിയാണ്…

ഒത്തിരി സ്നേഹവും ഇത്തിരി വാശിയും കുറച്ചു ദേഷ്യവും ആവശ്യത്തിലധികം കുറുമ്പും കുറച്ചു കൂടുതൽ തല്ലുകൊള്ളിത്തരവും…ഇതൊക്കെ കൂടി ചേർന്നതാണ് പിങ്കി….

“അമ്മേടെ മുത്തിങ്ങ് വന്നേ….ദേ അമ്മ സോറി പറഞ്ഞില്ലേ….ഇങ്ങ് വാ….

ദേ പിങ്കി ഇനീം പിണങ്ങിയാൽ അമ്മ കരയുവേ. . “

അത് പറഞ്ഞു പൗമി കണ്ണിലേക്ക് വിരൽ ചേർത്തു…

അപ്പോഴേക്കും പിങ്കി ഓടി അവൾക്ക് അടുത്തേക്ക് ചെന്നു…

മെല്ലെ അവളെ എടുത്തു ഉയർത്തി നെറ്റിയിലൊരു ഉമ്മയും കൊടുത്ത് എളിയിലിരുത്തി കൊണ്ട് ഡ്രോയിംഗ് റൂമിലേക്ക് ചെല്ലുമ്പോൾ അപ്പൂസും കിച്ചൂസും ബുക്ക് നിവർത്തി പഠിക്കാൻ തുടങ്ങിയിരുന്നു…

പൗമി മെല്ലെ പിങ്കിയെ ടേബിളിലേക്ക് ഇരുത്തി മേശമേൽ ഇരുന്ന അവളുടെ ബാഗിൽ നിന്ന് ബുക്കും പെൻസിലും എടുത്തു കൈയ്യിലേക്ക് കൊടുത്തു….

കാലും നീട്ടിയിട്ടിരുന്ന് മടിയിൽ ബുക്കും വെച്ചിരുന്നു ഹോം വർക്ക് എഴുതുന്ന പിങ്കിയെ തന്നെ പൗമി ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു…..

ഇടയ്ക്കിടെ അവൾ സ്കൂളിൽ ഇന്ന് നടന്ന സംഭവങ്ങളും പറയുന്നുണ്ട്….

പൗമി അതെല്ലാം മൂളി കേട്ട് കൊണ്ട് അപ്പൂസിന്റയും കിച്ചൂസിന്റെയും ബുക്കിലേക്ക് ഒന്നെത്തി നോക്കി…..

പെട്ടന്നാണ് രണ്ട് കൈകൾ വന്നവളെ കണ്ണു പൊത്തി കൊണ്ട് പിന്നിലേക്ക് വലിച്ചത്… 

അവൾ മെല്ലെ കണ്ണിലേക്ക് ചേർന്ന കൈകളിൽ തലോടി…

“പ്രവീ……”

അവളുറക്കെ വിളിച്ചു….

“പ്രവി മാത്രം അല്ല…ഞാനും ഉണ്ടേ….”

“ടാ പാച്ചൂ…… രണ്ടാളും മാത്രേ ഉള്ളോ…??ആർച്ചേം നിവിയേടത്തിയും വന്നില്ലേ…”

“ഇല്ല..ഞങ്ങളൊരു ഫ്രണ്ടിന്റെ കാണാൻ പോയിട്ട് വരുന്ന വഴിയാ….”

“ടാ പ്രവീ…ഈ അമ്മ ഇന്നെന്നെ തല്ലി….”

മേശപ്പുറത്ത് ഇരുന്നു ഹോം വർക്ക് ചെയ്തു കൊണ്ട് ഇരുന്ന പിങ്കി ആയിരുന്നു അത് പറഞ്ഞത്…

“എന്തുവാ പിങ്കി ഈ വിളിക്കുന്നത്…”

ഒരു നിമിഷം പൗമിയുടെ ശബ്ദം ഉയർന്നു…

“സോറി മാമൻ….”

പാച്ചു അപ്പോഴേക്കും അവളെ എടുത്ത്….

“പണ്ടെന്റെ വയറിൽ കൈ വച്ച് പൗമിയെ പോലൊരു മോള് മതിയെന്ന് പറഞ്ഞപ്പോ നീ ഇത്രയും പ്രതീക്ഷിച്ചു കാണില്ല അല്ലെ പ്രവി…..”

പ്രവിയുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ടായിരുന്നു പൗമി അത് പറഞ്ഞത്…

“അതെങ്ങനാ അവള് അമ്മ ക്കുട്ടിയല്ലേ…..ഇങ്ങനെ വരു…..”

“വാ ചായ കുടിക്കാം….”

“ഞങ്ങള് താഴേന്ന് ചായ കുടിച്ചിട്ടാ ഇങ്ങോട്ട് കേറി വന്നത്….

അതൊക്കെ പോട്ടെ നീ എന്തിനാ പിങ്കിയെ തല്ലിയത്…??

പിള്ളേരെ തല്ലെരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ…??”

“എന്റെ പ്രവി ഈ പിള്ളേരെനിക്ക് സമാധാനം തരില്ല…സഹികെട്ടപ്പോ ഒന്നങ്ങ് കൊടുത്തു….”

അത് പറഞ്ഞു കൊണ്ട് പ്രവിക്കൊപ്പം പൗമി താഴേക്ക് നടന്നു…

“അച്ഛനും അമ്മയും ഒക്കെ എന്ത്യേ പ്രവി…??”

“സുഖായിട്ട് ഇരിക്കുന്നു രണ്ടാളും…”

അപ്പോഴേക്കും പാച്ചുവും കുട്ടികളും താഴെ ചെന്നിരുന്നു…..

“അളിയൻ വരാറായില്ലേ….??”

“സമയം ആകുന്നു….”

അവളത് പറഞ്ഞു നിർത്തിയതും പോർച്ചിലേക്ക് ഒരു കാറ് വന്നു നിന്നതും ഒന്നിച്ചായിരുന്നു….

“ആഹാ…ദേ വന്നു…അച്ചുവേട്ടൻ…”

അവര് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും പൗമി അശ്വിന് ചായയെടുക്കാൻ അടുക്കളയിലേക്ക് നടന്നു…..

ഒരുപാട് നേരം സംസാരിച്ചിട്ട് എല്ലാവർക്കും ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ചിട്ട് ആയിരുന്നു പാച്ചുവും പ്രവിയും പോകാൻ ഇറങ്ങിയത്…

“അളിയാ സമയം കിട്ടുമ്പോൾ ഇവരെയും കൊണ്ട് അങ്ങോട്ടേക്ക് ഒന്നിറങ്ങണം കേട്ടോ….”

അതും പറഞ്ഞു കൊണ്ട് കൈയ്യിലിരുന്ന പിങ്കിയെ പൗമിയുടെ കൈയ്യിലേക്ക് കൊടുത്തു കൊണ്ട് പൗമിയുടെ കവിളിൽ ചെറുതായി ഒന്ന് തട്ടി കൊണ്ട്  പ്രവി കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി…

പിന്നാലെ തന്നെ യാത്ര പറഞ്ഞു പാച്ചുവും കയറി…

“അയ്യേ…അമ്മ കരയുവാ…..അയ്യേ..അച്ഛാ അമ്മ കരയുന്നു….”

പൗമിയുടെ എളിയിലിരുന്ന് പിങ്കി അത് പറയുമ്പോഴായിരുന്നു അശ്വിൻ പൗമിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചത്…

അവളുടെ കണ്ണുകളപ്പോഴും  നീങ്ങി തുടങ്ങിയ പ്രവിയുടെ കാറിനു പിന്നാലെയായിരുന്നു….

നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുനീർ അശ്വിൻ ചൂണ്ടുവിരൽ തുമ്പിനാൽ ഒപ്പിയെടുത്തു….

“വർഷങ്ങളിത്ര മുന്നോട്ടു പോയിട്ടും ഈ കരച്ചിലിനു മാത്രം ഒരു മാറ്റവും ഇല്ല…അല്ലേടോ….??”

നിറഞ്ഞ മിഴിയാൽ അവൾ അവനെ നോക്കി ചിരിച്ചു….

“ആ തന്നെ കുറ്റം പറയാനും പറ്റില്ല…വാശിക്കാരി പൗമി തോറ്റു പോകുന്നത് ആ രണ്ട് കൂടെപിറപ്പുകൾക്ക് മുൻപിൽ അല്ലേ…അത്രയ്ക്ക് അല്ലേ അവര് തനിക്ക് നൽകിയ സ്നേഹം…”

അവൾ അവനെ നോക്കി ഒന്നൂടി പുഞ്ചിരിച്ചു കൊണ്ട് പിള്ളേരെയും കൊണ്ട് അകത്തേക്ക് കയറി…

കുറച്ച് മൗനമായി ബാൽക്കണിയിലിരുന്നു … പിള്ളേര് അപ്പോഴേക്കും ഡ്രോയിംഗ് റൂമിലേക്ക് പോയിരുന്നു…

അൽപം സമയത്തിനകം അശ്വിനും അവളുടെ അടുത്തേക്ക് ചെന്നിരുന്നു…

“എന്താടോ ഇന്നൊരു മൗനം…..പറയാൻ വിശേഷങ്ങൾ ഒന്നും ഇല്ലേ….??”

കല്ല്യാണം കഴിഞ്ഞ നാള് തൊട്ട് ഇന്ന് വരെയുള്ളൊരു പതിവാണ് അത്…..ഒരുപാട് തിരക്കുകൾക്കിടയിൽ അന്നന്നത്തെ കാര്യങ്ങൾ പറയാൻ അവരുടേത് മാത്രമായ കുറച്ചു സമയം…. മക്കളുടെ കാര്യവും ജോലിയുടെ ടെൻഷനും  ഒക്കെ പരസ്പരം ഷെയർ ചെയ്യാനുള്ള കുറച്ചു നിമിഷങ്ങൾ….

അവൾ പതിയെ അശ്വിന്റെ തോളിലേക്ക് തല ചായ്ച്ചു വെച്ച് കിടന്നു…

ഇന്ന് നടന്ന ഓരോ കാര്യങ്ങളും പറഞ്ഞു തുടങ്ങി…

“താൻ ആ കാറിന്റെ നമ്പർ ശ്രദ്ധിച്ചോ..??”

“ഇല്ല….”

“ഇനി ഇങ്ങനെ എന്തേലും ഉണ്ടേൽ നമ്പർ നോട്ട് ചെയ്തിട്ട് അപ്പോൾ തന്നെ എന്നെ വിളിക്കണം കേട്ടോ….”

“മ്ം…”

അവൾ പതിയെ ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടന്നു….

ആകാശത്ത് അമ്പിളി മാമന് ഇന്ന് പതിവിലും അധികം തിളക്കം ഉണ്ടായിരുന്നു… മുറ്റത്തിനു നടുവിലെ കുഞ്ഞ് ആമ്പൽ കുളത്തിലെ പാതി തെളിഞ്ഞ വെള്ളത്തിനു നടുവിൽ അമ്പിളിമാമന്റെ മുഖം അവൾ വ്യക്തമായി കണ്ടു….

കുളത്തിലെ പാതി കൂമ്പിയ ആമ്പൽ മൊട്ട് ഒന്നൂടി തലയുയർത്തി നിൽക്കുന്നത് പോലവൾക്ക് തോന്നി….

പെട്ടന്നവൾക്ക് പണ്ടാരോ പറഞ്ഞത് ഓർമ്മ വന്നു…

“അച്ചുവേട്ടാ…. ആമ്പൽപൂവിന്റെ കാമുകൻ ആരാണെന്ന് അറിയാവോ….??”

“ആമ്പൽപൂവിന് കാമുകനോ…??തനിക്ക് എന്താ പറ്റിയത്….??”

“പറ..പറ..ആരാണെന്ന് പറ…??”

“എനിക്ക് അറിയില്ല..താൻ തന്നെ പറയ്….”

“ആമ്പൽപൂവിന്റെ കാമുകൻ ആണ് അമ്പിളി മാമൻ….”

അത് പറഞ്ഞു കൊണ്ട് മാനത്ത് തെളിഞ്ഞു നിൽക്കുന്ന അമ്പിളി മാമനെ നോക്കി കൊണ്ട് അവൾ ഒന്ന് പൊട്ടിച്ചിരിച്ചു….

“അമ്പിളി മാമന്റെ കാമുകി ആമ്പൽപൂവ്…അശ്വിന്റെ കാമുകി പൗർണമി….”

അവളുടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ട് അടഞ്ഞ സ്വരത്തിൽ അശ്വിനത് പറഞ്ഞപ്പോഴേക്കും അവളുടെ ചുണ്ടിലും ഒരു നേർത്ത പുഞ്ചിരി വിടർന്നു…..

കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടാതെ അവരാ നിൽപ്പ് തുടർന്നു…

“അതേ പൗമി… നിനക്ക് ഉറക്കം ഒന്നും വരുന്നില്ലേ….??”

“എനിക്ക് കുറച്ചു ജോലിയുണ്ട്…പിള്ളേരേം കൊണ്ട് അച്ചുവേട്ടൻ കിടന്നോ…ഞാൻ കുറച്ച് കഴിഞ്ഞു ഉറങ്ങിക്കോളാം… “

“മ്ം..എന്നാ ശരി…”

അത് പറഞ്ഞു കൊണ്ട് അശ്വിൻ റൂമിലേക്ക് നടന്നു….പൗമി  മൗനമായി നിന്നു….

മണസ്സൊന്ന് ശാന്തമായപ്പോൾ പാച്ചൂ ഏൽപ്പിച്ച പെൻഡ്രൈവ് എടുക്കാനായവൾ റൂമിലേക്ക് നടന്നു …

കട്ടിലിന്റെ ഓരം ചേർന്ന് കിടക്കുകയായിരുന്നു അശ്വിൻ….അതിനപ്പുറത്തായി അവരുടെ മൂന്നു കുഞ്ഞുങ്ങളും…

പിങ്കിയാണ് നടുക്ക് കിടക്കുന്നത്…കിച്ചൂസും അപ്പൂസും അവൾക്ക് ഇരുവശത്തായും കിടക്കുന്നുണ്ട്…

മാറി കിടന്ന പുതപ്പെടുത്തവൾ അവരെ നാലു പേരെയും പുതപ്പിച്ചു…

ശേഷം മേശമേൽ ഇരുന്ന ലാപ്ടോപ്പും പെൻഡ്രൈവും എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു….

ലാപ്പ് ഓൺ ചെയ്തു പെൻഡ്രൈവ് അതിലേക്ക് കുത്തുന്നതോടൊപ്പം അവളുടെ ചിന്തകളും വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു….

കൃത്യമായി പറഞ്ഞാൽ മൂന്നാം വർഷം എൽ എൽ ബി പഠിക്കുന്ന പൗമിയിലേക്ക്….

“പാച്ചൂ ..ഞാൻ പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ…??”

“ഉണ്ട് നീ ധൈര്യമായിട്ട് മുൻപോട്ടു നടന്നോ….”

ഇടനാഴിൽ നിൽക്കുന്ന ആൽവിനെ കുറച്ചു നേരം തൊട്ടേ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

അവൾ നേരെ അവനടുത്തേക്ക് നടന്നു….

അവനെ അടിമുടിയൊന്ന് നോക്കി….

”എന്താടീ….”

“എന്നാലും നിന്റെ തൊലിക്കട്ടി ഞാൻ സമ്മതിച്ചിരിക്കുന്നു…..”

“വാട്ട്….??”

“ഒരു പാവം പെണ്ണിനെ പിച്ചി ചീന്തിയിട്ട് എങ്ങനെ നിനക്ക് ഇങ്ങനെ നടക്കാൻ തോന്നുന്നു….??”

പെട്ടന്നുള്ള അവളുടെ ആ ചോദ്യം അവനിലൊരു ഞെട്ടൽ സൃഷ്ടിച്ചു…

“ഏത് പെണ്ണ്…നീ എന്താ പുതിയ വഴക്കിനുള്ള പുറപ്പാടാണോ…നിന്റെ അഹങ്കാരം ഈ ആൽവിന്റെ അടുത്ത് വേണ്ട….”

“എന്തിനായിരുന്നു ആ പാവം പെൺകുട്ടിയോട് അന്നങ്ങനെ ചെയ്തത്….??”

“ഏത് പെൺകുട്ടി…??”

അവൾ കൈയ്യിലൊളിപ്പിച്ചു പിടിച്ച പത്രക്കടലാസ് അവനു നേരെ നീട്ടീ….

“ഓർമ്മയുണ്ടോ നീ ഇല്ലാതാക്കിയ ഇന്ദൂനെ….

അന്ന് നിന്റെ അച്ഛൻ പണം വാരിയെറിഞ്ഞത് കൊണ്ട് ഒരുപാട് പത്രങ്ങളിലൊന്നും ഈ വാർത്ത വന്നില്ല….”

അവന്റെ മുഖത്തെ ഞെട്ടൽ പതിയെ ഒരു പൊട്ടിച്ചിരിക്ക് വഴി മാറി….

“അതേടീ….ഞാൻ തന്നെയാ അവളെ തീർത്തത്….എങ്ങനെയാന്ന് നിനക്ക് അറിയണോ…..??”

പിന്നെ അവൻ പറഞ്ഞതൊന്നും അവൾക്ക് കേൾക്കാൻ പറ്റിയില്ല….രണ്ടു ചെവിയിലും വണ്ട് മൂളുന്നത് പോലൊരു ശബ്ദം…തലചുറ്റുന്നത് പോലെ തോന്നിയപ്പോൾ അവൾ ഭിത്തിയിലേക്ക് ചാരി നിന്നു…..

“നിന്റെ തന്തയ്ക്ക് ആയിരുന്നു സത്യം തെയിക്കണമെന്ന് വാശി….ഒടുവിൽ നിന്നെ വെച്ചൊന്ന് ഭീഷണി പെടുത്തിയപ്പോൾ അയാളും പത്തി താഴ്ത്തി….

കോടയിലെ ജഡ്ജി തൊട്ട് താഴോട്ട് ഉള്ളവർക്ക് എല്ലാം എന്റെ അച്ഛൻ കാശ് വാരി എറിഞ്ഞാ ഞാൻ ഈ പീറ കേസിൽ നിന്നൂരി പോന്നത്….

എടി മോളെ പണത്തിനു മീതെ ഒരു നിയമവും ഇല്ല…..

നീ ഈ ലോകത്തോട് പോയി വിളിച്ചു പറ…ഇന്ദൂനെ കൊന്നത് ഞാനാണെന്ന്….

എനിക്ക് ഒരു ചുക്കും ഇല്ല…..

ഇനി അതല്ല..ആരോടേലും പറഞ്ഞു ഇതൊരു വലിയ വാർത്തയാക്കാനാണ് ഭാവമെങ്കിൽ ഇന്ദൂന്റെ സ്ഥാനത്തൊരു പൗർണമി എനിക്ക് അത്രയേ ഉള്ളു….”

നനഞ്ഞു കുതിർന്ന മിഴികളാൽ അവൾ അവനെ നോക്കി….

ആദ്യമായിട്ടായിരുന്നു അവൻ അവളെ കരഞ്ഞ മുഖത്തിൽ കാണുന്നത്…

അവളുടെ കണ്ണുനീർ അവന്റെ ചുണ്ടിലൊരു പരിഹാസ ചിരി വിടർത്തി….

പതിയെ അവളുടെ അടുത്തേക്ക് ചെന്നവൻ അവളുടെ കഴുത്തിലേക്ക് വിരൽ ചേർത്തു…

“ആരോടേലും എന്തേലും പറയാനാണ് ഭാവമെങ്കിൽ ഒരുങ്ങി ഇരുന്നോ എന്റെ അടുത്ത ഇരയാകാൻ….”

ഓരോ വാക്കുകൾ ഉച്ചരിക്കുമ്പോഴും അവന്റെ കൈവിരലുകൾ അവളുടെ തൊണ്ടക്കുഴിയിലേക്ക് അമർന്നു കൊണ്ടേയിരുന്നു….അതിനനുസരിച്ച് അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു കൊണ്ടേയിരുന്നു…

മെല്ലെയവന്റെ കൈകളയഞ്ഞ് താഴേക്ക് ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയപ്പോഴേക്കും അവളാ കൈകളേ തട്ടി മാറ്റി കൊണ്ട് മുന്നോട്ടു ഓടി….

തിരിഞ്ഞു പോലും നോക്കാതെ ഇടനാഴിയിലൂടെ അവൾ മുന്നോട്ടു നടന്നു…

അവൻ പോയെന്ന് ഉറപ്പായപ്പോൾ പിന്നിലെ ക്ലാസ്സിൽ ഫോണും കൊണ്ട് ഒളിച്ചിരുന്ന പാച്ചു അവൾക്ക് അരികിലേക്ക് ഓടിയെത്തി……

കണ്ണീര് തുടച്ചു കൊണ്ടവൾ അവനോട് ചേർന്നു……

ലാപ്പിൽ പ്ലേ ചെയ്തു കൊണ്ട് ഇരുന്ന വീഡിയോ പതിയെ ഓഫായി….

നിറഞ്ഞൊഴുകിയ കണ്ണുകൾ പൗമി പതിയെ തുടച്ചു…

“ഇന്ദു…നീതി ലഭിക്കാതെ പോയ ഒരുപാട് പെൺകുട്ടികളിൽ ഒരാളായി പോവില്ല നീയൊരിക്കലും…..

അച്ഛൻ പിൻമാറിയിടത്തു നിന്ന് ഞാൻ തുടങ്ങും… നിനക്ക് നീതി ലഭിക്കും….”

പൗമി മെല്ലയത് മന്ത്രിച്ചു…..

പതിയെ പതിയെ കാർമേഘങ്ങൾ പൂർണ ചന്ദ്രനെ മൂടി…ആമ്പൽ കുളത്തിലെ അമ്പിളിമാമൻ പതിയെ അപ്രത്യക്ഷനായി….വെള്ളയാമ്പലുകൾ കൂമ്പിയടഞ്ഞു തലതാഴ്ത്തി നിന്നു…..

സമയം പന്ത്രണ്ടര കഴിഞ്ഞു… ലാപ്പും പെൻഡ്രൈവും എടുത്തു ബാൽക്കണിയിലേക്കുള്ള വാതിലും ചാരി പൗമി മുറിയിലേക്ക് നടന്നു…

എല്ലാം ഭദ്രാമായി വെച്ച് ശബ്ദമുണ്ടാക്കി മക്കളെ ഉണർത്താതെ അവൾ അശ്വിനരുകിലേക്ക് കിടന്നു…..ഇനിയെന്ത്…എന്ന ചിന്ത അവളിൽ വലിയൊരു ആശങ്കയുളവാക്കി….കഴുത്തിൽ കിടന്ന താലിയിൽ വിരൽ ചുഴറ്റി കൊണ്ട്  കിടന്ന അവളുടെ തുറന്നു പിടിച്ച മിഴികളെപ്പോഴോ മയക്കത്തിനു വഴിമാറി കൊടുത്തു….

രാവിലെ ജോലികളെല്ലാം തീർത്ത് അശ്വിനേ കാളും മുൻപേ അവളിറങ്ങി….

ബൈപാസ് റോഡിനടുത്തെ ബീച്ചിനു സൈഡിലെ വലിയ വാകമരചുവട്ടിൽ അവളെയും കാത്ത് അയാൾ ഉണ്ടായിരുന്നു…..

കാറ് കുറച്ചു പിന്നിലായി നിർത്തിയിട്ടു കൊണ്ട് വാകമരചുവട്ടിൽ കിടക്കുന്ന കറുത്ത കാറിനെ ലഷ്യമാക്കി കൊണ്ടവൾ മണൽപ്പരപ്പിലൂടെ നടന്നു നീങ്ങി…..

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പൗമി – ഭാഗം 30”

Leave a Reply

Don`t copy text!