Skip to content

പൗമി – ഭാഗം 12

poumi-novel

വിറച്ചു കൊണ്ടിരുന്ന അവളുടെ കൈ വഴി ആ ബോക്‌സ് നിലത്തേക്കു വീണതും ആ വീട്ടിൽ അവളുടെ നിലവിളി ഉയർന്നതും ഒന്നിച്ചായിരുന്നു….

അവളുടെ നിലവിളി ശബ്ദം മുറിയുടെ നാല് കോണിലും തട്ടി വാതിലിനെ മറി കടന്നു കൊണ്ട് പുറത്തേക്കൊഴുകി….

നിമിഷ നേരത്തിനുള്ളിൽ പ്രവിയുടെയും പാച്ചുവിന്റെയും ലക്ഷ്മിയുടെയും ശബ്ദം കതകിനു മറുപുറത്ത് നിന്നുയർന്നു…

ചെവി രണ്ടു കൂട്ടി പൊത്തി ഉറക്കെ നിലവിളിച്ചു കൊണ്ടവൾ ഭിത്തിയിൽ ചാരി നിലത്തേക്ക് ഇരുന്നു…

അവളുടെ നോട്ടം അപ്പോഴും നിലത്ത് വീണു രക്തം ഒഴുകി കൊണ്ടിരുന്ന ആ സ്റ്റോളിലേക്ക് ആയിരുന്നു…….

അന്ന് ആൽവിനും ഗ്യാങ്ങും അവളെ തട്ടി കൊണ്ട് പോകാൻ നേരം അവളുടെ കഴുത്തിൽ കിടന്ന സ്റ്റോളായിരുന്നു അത്…..

അന്ന് പിടിച്ചു വലിച്ചു കാറിലേക്ക് കയറ്റുന്നതിനിടയിൽ  അത്  അവളുടെ കഴുത്തിൽ നിന്ന് അവിടെ ഊർന്നു വീണതായിരുന്നു……

അതെങ്ങനെയാ ഇയാൾക്ക് കിട്ടിയത്….

ഇനി ആൽവിൻ തന്നെ ആയിരിക്കുവോ ഇത്….

അവളുടെ ഭ്രാന്തൻ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു….

അവളുടെ ഏങ്ങലടി ശബ്ദം വീണ്ടും ഉയർന്നു…

“പൗമീ……മോളേ എന്താ പറ്റിയത്…. വാതില് തുറക്ക്….”

കതകിൽ ശക്തിയായി തട്ടി കൊണ്ടായിരുന്നു ലക്ഷ്മിയത് പറഞത്….

അവൾ പെട്ടന്ന് രണ്ടും കൈയ്യും കൊണ്ട് മുഖം അമർത്തി  തുടച്ചു….

കട്ടിലിനു താഴെ നിലത്ത് വീണു കിടന്ന ഗിഫ്റ്റിനരുകിലേക്ക് അവൾ തറയിൽ കൈയ്യൂന്നി മുട്ടിലിഴഞു ചെന്നു…..

ഒഴുകുകി കൊണ്ടിരിക്കുന്ന രക്തതുള്ളികൾക്കിടയിൽ നാലായി മടക്കി വെച്ചൊരു പേപ്പർ….

അവൾ അത് പതിയെ കൈയ്യിലെടുത്തു…

അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…..

“ഞാൻ നിനക്ക് തൊട്ടടുത്തുണ്ട്….”

അവൾ ഞെട്ടി തിരിഞ്ഞു ചുറ്റിലും നോക്കി….

“ഞാൻ നിന്നെ അറിയുന്നുണ്ട്….എനിക്ക് നിന്നെ വേണം… അവസാനമായി…”

അത് വായിച്ചു തീർന്നതും അവൾ നിലത്തൂടെ ഒഴുകി പരന്ന രക്തത്തിലേക്കും കൈയ്യിലിരുന്ന ലെറ്ററിലേക്കും മാറി മാറി നോക്കി…

“പൗമീ ഒന്ന് തുറക്കുന്നുണ്ടോ…..”

വാതിലിനപ്പുറം ക്ഷമ നശിച്ച സ്വരത്തിൽ പ്രവിയായിരുന്നു അത് പറഞത്…..

“ദാ വരുന്നു പ്രവി….ഞാൻ ഡ്രസ്സ് മാറി കൊണ്ടിരിക്കുവാ….”

അതും പറഞ്ഞു കൊണ്ട് അവൾ ഒന്ന് ശ്വാസമെടുത്തു….

ശേഷം വലം കൈയ്യിലേക്കൊന്ന് നോക്കി…..

രക്തതുള്ളികളാൽ ചുവന്നിരുന്നു ആ കൈ…

ബാത്റൂമിൽ പോയി വേഗം കൈ കഴുകി…..അലമാരി തുറന്ന് അതിൽ ഉപയോഗിക്കാത്തൊരു പഴയ തുണിയെടുത്ത് തറയിലെ രക്തം തുടച്ചു…..

സ്റ്റോളും ലെറ്ററും ആ ബോക്സിനുള്ളിൽ തന്നെ  ഇട്ട് അത് പൊതിഞ്ഞ് റൂമിലെ വേസ്റ്റ് ബോക്‌സിൽ ഇട്ടു….

ധൃതിയിൽ അലമാരിയിൽ നിന്നൊരു ഷോട്ട്സും ബനിയനും എടുത്ത് ഇട്ടു കൊണ്ട് ഒന്നും അറിയാത്തത് പോലെ വാതിൽ തുറന്നു….

“എന്താ പ്രവീ….??”

നിഷ്കളങ്കമായ ഭാവത്തോട് കൂടി പ്രവിയുടെ മുൻപിൽ ചെന്ന് നിൽക്കുമ്പോഴും അവളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു….

“നീ എന്തിനാ കരഞത്…??”

“അത് പിന്നെ….പാറ്റ…പാറ്റയെ കണ്ട് പേടിച്ച് ……”

“ആ….ആരെങ്കിലും ഒക്കെ ഒന്ന് പേടിക്കുന്നത് നല്ലതാ….”

ആപ്പിളും കടിച്ചു ചവച്ചു കൊണ്ട് ഒന്നുമറിയാത്തത് പോലെ പാച്ചു അത് പറഞ്ഞു നിർത്തുമ്പോൾ ലക്ഷ്മിയുടെയും പൗമിയുടെയും നോട്ടം അവനിലേക്കായിരുന്നു…..

അപ്പോഴേക്കും വാതിൽക്കൽ നിന്ന പ്രവി യും ലക്ഷ്മി യുംഉള്ളിലേക്ക് കയറി….

അവൻ റൂമിന്റെ നാല് മൂലയും ഒന്ന് വീക്ഷിച്ചു….

“എന്താ പ്രവി നോക്കുന്നത് അവിടെയെങ്ങും ഒന്നും ഇല്ല…..”

അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു ഒന്ന് നോക്കി….

പൗമി ഒന്നും അറിയാത്ത ഭാവത്തിൽ മുഖം കുനിച്ചു നിന്നു….അപ്പോഴും അവൾ ഉള്ളാലെ പറയുന്നുണ്ടായിരുന്നു..

“സോറി പ്രവി….എല്ലാം നിങ്ങളോട് വന്നു പറയുന്ന ഞാൻ ഇത് മാത്രം മറച്ചു വെച്ചു…..

നിങ്ങളെ കൂടി ഇതിലേക്ക് വലിച്ചിട്ടാൽ നമ്മൾ മൂന്നുപേരും…..

നമ്മളെ മൂന്നു പേരെയും ഒന്നിച്ചു നഷ്ടപ്പെട്ടാൽ അച്ഛനും അമ്മയ്ക്കും സഹിക്കില്ല….

നിങ്ങള് വേണം ഇവിടെ….. എന്നെ തേടി എത്തിയ ശത്രുവാ….അത് ഞാന് ഒറ്റയ്ക്ക് തീർത്തോളാം…..”

പെട്ടന്നായിരുന്നു പ്രവി അവളുടെ രണ്ടു തോളിലും കൈ വെച്ചത്

ഞെട്ടി കൊണ്ടവൾ അവനു നേരെ മുഖമുയർത്തി നോക്കി….

“എ…എന്താ പ്രവീ…..”

“ഒന്നൂല്ല…”

അത് പറഞ്ഞു അവൻ റൂമിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും കട്ടിലിൽ കിടന്ന പൗമിയുടെ ഫോൺ റിംഗ് ചെയ്തു…..

അവൻ ഫോണിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി…

“ആ കോൾ എടുക്കുന്നില്ലേ…??”

“ഉ..ഉണ്ട്….”

വിക്കി വിക്കിയുള്ള അവളുടെയാ സംസാരം അവനിൽ വീണ്ടും സംശയത്തിന്റെ വിത്തുകൾ പാകി…

ഫോണിൽ തെളിഞ്ഞു നിന്ന നമ്പർ കണ്ടപ്പോഴെ അവളുടെ ഉള്ളിലൊരു വെള്ളിടി വെട്ടി …..ഞെട്ടൽ മറച്ച് വെച്ച് കൊണ്ട്

അവൾ ആ ഫോണെടുത്ത് ചെവിയോരം ചേർത്ത് പിടിച്ചു….

“ആ….അതിഥി പറയെടീ….”

അവൾ അത്രയും പറഞ്ഞപ്പോഴേക്കും പ്രവി മുറി വിട്ട് പുറത്തേക്ക് പോയി…

ഒപ്പം ലക്ഷ്മിയും….

അവൾ പതിയെ വാതിൽ അടച്ചു കുറ്റിയിട്ടു…

“എന്താ നിനക്ക് വേണ്ടത്….. നീ ആരാ….എന്തിനാ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്…

മര്യാദയ്ക്ക് പറഞൊ….

ഇല്ലേൽ അച്ഛനോടും ഏട്ടനോടും പറഞ്ഞു നിന്നെ ഞാൻ……”

അവൾ പറഞ്ഞു നിർത്തും മുൻപേ മറു പുറത്തു നിന്ന് അയാൾ സംസാരിച്ചു തുടങ്ങി….

“ഏയ്…ഏയ്….ഇതെങ്ങോട്ടാ ഈ പറഞ്ഞു പറഞ്ഞു പോകുന്നത്…..

പൗമി നല്ല അനുസരണയുള്ള കുട്ടിയാ…..ആരോടും ഒന്നും പറയില്ല……”

“ഛീ ബാസ്റ്റഡ്……നീ എന്താ കരുതിയത്….

നിന്റെ ഭീഷണി ക്ക് മുൻപിൽ ഞാനങ്ങ് വഴങ്ങുമെന്നോ…?

പിന്നെ അച്ഛനോടും ഏട്ടനോടും പറയാത്തത്…ഇത് എന്നെ കൊണ്ട് മാനേജ് ചെയ്യാവുന്ന ഒരു ചീള് പ്രോബ്ലം…

വെറുതെ എന്റെ അച്ഛനെയും ഏട്ടനെയും ഇതിലേക്ക് വലിച്ചിടാൻ അവരൊന്നും നിന്നെ പോലെ ഒരു പണിയും ഇല്ലാത്തവരല്ല….

ഇനി അധികം ദിവസമില്ലല്ലോ നമ്മൾ തമ്മിൽ കാണാൻ….

വെറുതെ ഫോൺ വിളിച്ച് ഡയലോഗ് അടിക്കാതെ പോയി നിന്റെ പണി നോക്ക്….”

അതും പറഞവൾ ധൃതിയിൽ ഫോൺ കട്ട് ചെയ്തു……

ഇതിപ്പോ ആരായിരിക്കും….എന്നെ അറിയാവുന്ന ആരോ ഒരാൾ എനിക്ക് അറിയില്ല പക്ഷേ……

തലപുകഞ് ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടാതെ അവൾ ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

തേർഡ് ഇയർ എക്സാം വരുവാണ് അടിയും പിടിയുമായി നടന്നതല്ലാതെ പഠിക്കാൻ ആയിട്ട് ക്ലാസ്സിൽ കേറിയിട്ടേ ഇല്ല….

എവിടെ നിന്ന് തുടങ്ങും…..

ഒരെത്തും പിടിയും കിട്ടുന്നില്ല….

അവൾ മനസ്സിൽ ഓരോന്ന് പിറു പിറുത്തു കൊണ്ടേയിരുന്നു.. ..

“എന്താണ് മേഡം തനിച്ചൊരു സംസാരം…..”

അതും ചോദിച്ചു കൊണ്ടായിരുന്നു പാച്ചു അവൾക്കടുത്തേക്ക് വന്നത്…..

“നീ ഇങ്ങനെ ആപ്പിളും തിന്നോണ്ട് നടന്നോ…..

എക്സാം വരുവാ….എന്തേലും അറിയാവോ എഴുതി വെക്കാൻ….

ബാക്കി ഉള്ളവർക്ക് ആണേൽ നോട്ട് പോലും ഇല്ലാ ……”

അതും പറഞ്ഞു തലയ്ക്ക് കൈയ്യും കൊടുത്തു അവൾ സോപാനത്തിലേക്ക് ഇരുന്നു….

“അതോർത്ത് നീ ടെൻഷൻ അടിക്കണ്ടാ…..

ഞാൻ അഖിലിന്റെ ബുക്ക് വാങ്ങീട്ടൊണ്ട് നമുക്ക് പഠിക്കാൻ വേണ്ടിട്ട്…..”

“ശരിക്കും….”

“ആടി വാങ്ങിയിട്ടുണ്ട്….”

പൗമിയും പാച്ചുവും കൂടി പാച്ചുവിന്റെ മുറിയിൽ ഇരുന്നു പഠിക്കുമ്പോഴായിരുന്നു പ്രവി അങ്ങോട്ട് വന്നത്….

“ഞാനെന്താണ് ഈ കാണുന്നത് പഠിക്കാൻ തീരുമാനിച്ചോ രണ്ടാളും…..”

“ദേ പ്രവി പഠിക്കുന്ന പിള്ളേരെ ശല്ല്യം ചെയ്യാതെ….”

പൗമി അതും പറഞിട്ട് ഇരുന്നു കുലുങ്ങി ചിരിച്ചു……

“മ്ം….പഠിക്ക്….”

അതും പറഞ്ഞിട്ട് പ്രവി വാതില് ചാരി പുറത്തേക്ക് ഇറങ്ങി….

കുറേ നേരം ബുക്കിൽ നോക്കിയിരുന്നു ഉറക്കം വരാൻ തുടങ്ങിയപ്പോൾ പൗമിയും പാച്ചുവും വീണ്ടും ബാൽക്കണിയിലേക്ക് നടന്നു…

പ്രവി അവിടെ ഇരുന്നു ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു…..

പാച്ചുവും പൗമിയും അവനെ ശല്ല്യം ചെയ്യാതെ ഒരു മൂലയ്ക്ക് മാറിയിരുന്നു……

പൗമി ഇരുന്നിട്ട് കാലെടുത്തു പാച്ചൂന്റെ മടിയിലേക്ക് വെച്ചു…

അവൻ അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…..

അവൾ വയറിൽ ഒന്ന് തലോടി അവനോടായ് പറഞ്ഞു….

“കാലൊന്ന് തിരുമി താ….കഴയ്ക്കുന്നു…..”

“വയ്യേ….?”

അതെ എന്ന അർത്ഥത്തിൽ അവളൊന്ന് തല കുലുക്കി കാണിച്ചു…..

അവൻ പതിയെ അവളുടെ കാല് രണ്ടും മടിയിലേക്ക് എടുത്തു വെച്ച്  തടവി കൊണ്ടിരുന്നു…..

അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു പ്രവിയും അവർക്ക് അടുത്തേക്ക് വന്നു…

“എന്ത് പറ്റി…..??വയ്യേ…”

അവൾ അതിനു മറുപടി ഒന്നും പറയാതെ അവൾക്ക് പിന്നിലായ് വന്നിരുന്ന പ്രവിയുടെ നെഞ്ചിലേക്ക് തല ചാരി പാച്ചുവിന്റെ മടിയിലേക്ക് ഒന്നു കൂടി കാല് കയറ്റി വച്ച് ആകാശത്തേക്ക് നോക്കി കിടന്നു……….

മേഘങ്ങൾക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന ചന്ദ്രനെ അവൾ കണ്ണെടുക്കാതെ നോക്കി കൊണ്ടേയിരുന്നു…..

പെട്ടന്നായിരുന്നു ഗേറ്റ് കടന്ന് ഒരു കാറ് ആ മുറ്റത്തേക്ക് വന്നത്….

ഡോറ് തുറന്ന് അനന്തപത്മനാഭൻ ഇറങ്ങി…

“ഇത് ഏതാ ഈ കാറ്…ദേ അച്ഛൻ ഇറങ്ങുന്നു… അച്ഛനെ കൂടാതെ വേറെ ഒരാൾ….”

പ്രവിയത് പറഞ്ഞു നിർത്തിയതും പൗമിയും പാച്ചുവും പ്രവിക്കൊപ്പം താഴേക്ക് ഒന്ന് എത്തി നോക്കി….

“ടാ പാച്ചു ഇത് ആ പോലീസ് അല്ലേ…..അശ്വിൻ…”

പൗമിക്കും അപ്പോഴായിരുന്നു ആളെ മനസ്സിലായത്….

“ങേ….അച്ചുവേട്ടനോ…..”

“എന്റെ കാല് ഇവിടെ താടാ”

എന്നും പറഞ്ഞു പാച്ചുവിന്റെ മടിയിൽ നിന്ന് കാലും വലിച്ചെടുത്തു വേഗത്തിൽ താഴേക്ക് ഓടി….

“കണ്ടോ പ്രവി അവൾക്ക് ഇപ്പോ ഒരു വേദനയും ഇല്ലാ….

സൂപ്പർഫാസ്റ്റ് പോകുന്നത് പോലെ അല്ലേ പോയത്….”

ധൃതിയിൽ കോണി ഇറങ്ങി പകുതി എത്തിയപ്പോഴായിരുന്നു  അവൾ ഇട്ടിരുന്ന ഡ്രസ്സിനെ പറ്റി ഒന്നോർത്തത്…

ശേഷം നേരെ മുകളിലേക്ക് ഓടി….

പോയതിലും വേഗത്തിൽ പൗമി തിരികെ ഓടിവന്ന പൗമിയെയും നോക്കി കണ്ണും തള്ളി നിൽക്കുകയായിരുന്നു പാച്ചു…….

“എന്താടി…..എന്താ…”

“ഡ്രസ്സ്…..ഡ്രസ്സ്….”

അവളെ നന്നായിട്ട് അണയ്ക്കുന്നുണ്ടായിരുന്നു…. .

അവൾ നെഞ്ചിൽ ഒന്ന് കൈ തടവി….

എന്നിട്ട് പതിയെ പറഞ്ഞു….

“ഞാൻ ഡ്രസ്സ് മാറാൻ വന്നതാ.. 

ഈ കോലത്തിൽ പോയിട്ട് അച്ചുവേട്ടന് ഇഷ്ടായില്ലങ്കിലോ….. ??”

“അച്ചുവേട്ടനോ….??”

പ്രവിയും പാച്ചുവും ഒന്നിച്ചായിരുന്നു അത് ചോദിച്ചത്…

അവൾ നാണത്താൽ പ്രവിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….

അവനെ വട്ടം കെട്ടിപ്പിടിച്ചു…..

“എനിക്ക് വേണം പ്രവി…..അശ്വിനെ എനിക്ക് വേണം….എന്നും എന്റേത് മാത്രം ആയിട്ട്…….”

ഒരു കളിപ്പാട്ടത്തിന് എന്ന പോലെ അവൾ അവനു വേണ്ടി വാശിപിടിച്ചു….

പ്രവി പതിയെ അവളുടെ തലയിൽ തലോടി…

“അതെ ആങ്ങളേം പെങ്ങളും ഇവിടെ ഇങ്ങനെ സ്നേഹിച്ചോണ്ട് നിന്നാൽ അവൻ അവന്റെ പാട്ടിന് പോകും….”

പൗമി തെല്ലൊരു സംശയത്തോടെ പ്രവിയുടെ നെഞ്ചിൽ നിന്നു മുഖമടർത്തി പാച്ചൂനെ നോക്കി….

“നീ ഇങ്ങോട്ട് വന്നേ….”

അവൻ അവളുടെ കൈയ്യും പിടിച്ചു അവളുടെ മുറിയിലേക്ക് നടന്നു….

അവർക്ക് പിന്നാലെ പ്രവിയും….

പാച്ചു അവളുടെ മുറിയിലെ അലമാരി തുറന്നു….

അതിന്റെ താഴത്തെ തട്ടിൽ അടുക്കി വെച്ചിരിക്കുന്ന ചുരിദാറിലേക്ക് വിരൽ ചൂണ്ടി….

“ഏ….ചുരിദാറോ….”

“നിനക്ക് അശ്വിനെ വേണോ….??'”

വേണം എന്ന അർത്ഥത്തിൽ അവൾ തലയാട്ടി…..

“എന്നാ അത് എടുക്ക്…..”

അവളുടെ വിരലുകൾ ബ്ലാക്ക് ചുരുദാറിലേക്ക് നീണ്ടു….

“ടീ….ഒരു നല്ല കാര്യത്തിനാ…നീ ആ മഞയും മെറൂണും എടുക്ക്….”

“മ്ം….നീ പോയി ഇത് മാറ്…ഞാൻ പോയി താഴത്തെ കാര്യങ്ങൾ ഒന്ന് അറിഞിട്ട് വരാം……”

അത് പറഞ്ഞു പാച്ചുവും പ്രവിയും താഴേക്ക് നടന്നു…..

അവൾ ഡ്രസ്സ് മാറി കണ്ണാടിക്കു മുൻപിൽ പല ആയ്ങ്കിളിൽ നിന്ന് നോക്കി….

അപ്പോഴേക്കും പ്രവിയും പാച്ചുവും ഓടി കിതച്ചു മുകളിലേക്ക് വന്നു….

“ടീ അശ്വിൻ ഇപ്പോഴേ പോവില്ല….ഡിന്നർ കഴിഞ്ഞേ പോകു…..”

“ആണോ ശരിക്കും….”

അവളുടെ നീളൻ കണ്ണുകൾ വീണ്ടും വിടർന്നു വന്നു…..

“എന്നാ വാ നമുക്ക് വേഗം താഴെക്ക് പോകാം…”

അവരുടെ കൈയ്യും പിടിച്ചു പൗമി നേരെ മുന്നോട്ടു നടന്നു…..

“ടീ…മണുക്കൂസേ…. ഇങ്ങനെയാണോ പോകുന്നത്…..നിന്നെ കാണുമ്പോ തന്നെ അവൻ വീഴണ്ടേ……

നീയാദ്യം ഉച്ചിയിൽ കെട്ടി വച്ചിരിക്കുന്ന മുടിയൊന്ന് അഴിച്ചു താഴേക്ക് ഇട്ടേ….

അന്നിട്ട് ദാ ഈ കമ്മൽ ഇട്…..”

പ്രവിയും പാച്ചുവും അവളുടെ മേക്കപ്പ് ബോക്സിൽ അവളെ കൂടുതൽ സുന്ദരിയാക്കാനായ് ഓരോ സാധനങ്ങൾ തിരഞു കൊണ്ടിരിക്കുകയായിരുന്നു……

പാച്ചൂ മേശ വലിപ്പിൽ നിന്ന് അവളുടെ സ്വർണ മാല എടുത്തു അവളുടെ കൈയ്യിൽ കൊടുത്തു ഇടാൻ പറഞ്ഞു..

വലം കൈ കൊണ്ട് കഴുത്തും ചൊറിഞ് നെറ്റി ചുളിച്ച് ചുണ്ട് കോട്ടി കൊണ്ടവൾ ഇടം കൈയ്യാൽ മാല വാങ്ങി….

പ്രവി അവളുടെ നെറ്റിയിലേക്ക് ഒരു കുഞു വട്ടപ്പൊട്ട് എടുത്തു ഒട്ടിച്ചു കൊടുത്തു…..

പാച്ചുവും പ്രവിയും അവളെ അടിമുടിയൊന്ന് നോക്കി…

“നിനക്ക് ഈ വേഷം സ്ഥിരം ആക്കിക്കൂടെ എന്ത് ഭംഗിയാ…”

“മോനെ പാച്ചൂ… വല്ലാണ്ടങ്ങ് പതപ്പിക്കല്ലേ….

എന്നെ ഈക്കണ്ട കോലം കെട്ടിച്ചിട്ട് എന്റെ ചെക്കനെ എങ്ങാനും എനിക്ക് കിട്ടിയല്ലെങ്കിൽ നിങ്ങളെ രണ്ടിനെയും തട്ടി ഞാൻ കൂട്ടിൽ കിടക്കുന്ന പട്ടിക്ക് ഇട്ടു കൊടുക്കും പറഞില്ലെന്ന് വേണ്ടാ….”

“ഓ.. അങ്ങനൊന്നും ഉണ്ടാവില്ല…..

ഇന്ന് നീ നിന്റെ പ്രണയം വീണ്ടും അശ്വിനോട് പറയുന്നു….

എന്താ ഓക്കേ അല്ലേ….?”

“യ്യോ…പ്രവി എനിക്ക് പേടിയാ….”

.

“പേടിയോ…നിനക്കോ….”

അതും പറഞ്ഞു പാച്ചു വാ പൊത്തി ചിരിച്ചു…

“അതേ ഞാൻ ഈ കോലത്തിൽ താഴേക്ക് ഇറങ്ങി വന്നാൽ അച്ഛനും അമ്മയും ചോദിക്കില്ലേ….

ഇപ്പോൾ എന്തിനാ ഇങ്ങനെ ഒരുങ്ങിയേന്ന്…..??”

“അതിനൊക്കെ വഴിയുണ്ടാക്കാം….

ഇപ്പോൾ നീ ഇവിടെ നിക്ക്…..

ഞങ്ങള് വിളിക്കുമ്പോൾ നൈസായിട്ടങ്ങ് താഴോട്ട് ഇറങ്ങി വന്നാൽ മതി….”

അതും പറഞ്ഞു കൊണ്ട് പാച്ചുവും പ്രവിയും മുൻപോട്ടു നടന്നു….

“ടാ പെട്ടന്ന് വിളിക്കണേ…..”

“വിളിക്കാടീ….നീയാദ്യം അവിടെ അടങ്ങി നിൽക്ക്….”

പാച്ചുവിന്റെയും പ്രവിയുടെയും വിളിയും പ്രതീക്ഷിച്ച് അവൾ മുകളിൽ നിന്നു…

ഓരോ നിമിഷവും അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടേയിരുന്നു….

“പൗമീ…..”

താഴെ നിന്നും പ്രവിയുടെ ശബ്ദം ഉയർന്നു….

“ദാ വരുന്നു….”

അവൾ പതിയെ താഴേക്ക് ഇറങ്ങി ചെന്നു…..

അടുക്കളയിൽ നിന്നു ടൈനിംഗ് ടേബിളിലേക്ക് ഫുഡ് എടുത്ത് വയ്ക്കുകയായിരുന്നു ലക്ഷ്മി…..

അശ്വിനോട് സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അനന്തപത്മനാഭൻ…

ഒരു നിമിഷം ഇരുവരുടെയും നോട്ടം അവളിലേക്ക് ആയി…

“അല്ല…മോള് ഈ രാത്രിയിൽ ഒരുങ്ങി എങ്ങോട്ടാ…??…”

അനന്തപത്മനാഭൻ ആയിരുന്നു അവളോട് അത് ചോദിച്ചത്….

പൗമി കണ്ണു കൊണ്ട് പാച്ചൂനോട് ആക്ഷൻ കാണിച്ചു അച്ഛനുള്ള മറുപടി കൊടുക്കിനായിട്ട്…

“അത് അച്ഛാ അവള് ടിക് ടോക് ചെയ്യാൻ വേണ്ടിട്ട് ഒരുങ്ങിയതാ….”

പൗമി അവിടെ കണ്ണും തള്ളി നിന്നു…

“ഇതാരുന്നോടാ നിന്റെ ഐഡിയ…”

അവൾ മനസ്സാലെ പറഞ്ഞു…

അപ്പോഴും അശ്വിൻ അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ലായിരുന്നു….

അവളുടെ ഉള്ളിൽ അത് ചെറിയൊരു നീരസം ഉണ്ടാക്കിയെങ്കിലും പുറമേ അവളത് കാണിച്ചില്ല….

“ആ…അശ്വിൻ ഇതാണ് എന്റെ മോള്….

അന്ന് ഹോസ്പിറ്റലിൽ കിടന്ന കക്ഷി….”

അശ്വിൻ അവളെ ഒന്ന് നോക്കി…

അവളൊന്ന് പുഞ്ചിരിച്ചു…. അവനും…

“അതേയ്…സംസാരിച്ചു കഴിഞെങ്കിൽ എല്ലാവരും വരു…ഭക്ഷണം കഴിക്കാം…”

എല്ലാവരും ഭഷണം കഴിക്കാൻ ഇരുന്നു….

“എന്താടീ മുഖത്തൊരു സങ്കടം….”

പാച്ചു ആയിരുന്നു ചോദിച്ചത്..

“ഏയ് ഒന്നൂല്ലടാ….എനിക്ക് വിശപ്പ് ഇല്ല…ഞാൻ മുകളിലേക്ക് പോവാ…..”

“ടീ അവിടെ ഇരിക്ക്…അവൻ നോക്കാത്തത് അല്ലേ പ്രോബ്ലം… സെറ്റാക്കി തരാം….”

“ഇല്ല…ഞാൻ പോവാ….”

“ടീ ആ കണ്ണ് തുടച്ചിട്ട് അവിടെ പോയി ഇരിക്ക്….ഞാൻ പറഞ്ഞു…..”

നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുനീര് അവൻ ചൂണ്ടു വിരലാൽ തുടച്ച് എടുത്തു….

ഭക്ഷണം കഴിക്കുമ്പോഴും അവൾ അവനെ നോക്കിയതേ ഇല്ലാ….

വെറുതെ ഭക്ഷണം കഴിക്കുന്നത് പോലെ കാണിച്ച് വെറുതെ കുത്തിയിളക്കി കൊണ്ടിരുന്നു….

പാച്ചു കഴിക്കാൻ പറഞ്ഞു ഇടയ്ക്കിടെ അവളുടെ കൈയ്യിൽ തട്ടിയെങ്കിലും അവൾ അത് ശ്രദ്ധിച്ചതേ ഇല്ല…..

“അച്ഛാ നമ്മുടെ കാറ് എന്തേ…??’

പ്രവിയായിരുന്നു അത് ചോദിച്ചത്…

“അതിന്റെ ബ്രേക്ക്ന് ഒരു പ്രോബ്ലം വർക്ക്‌ഷോപ്പിലാ….

അതാ ഇന്ന് അശ്വിന്റെ കാറിൽ വന്നത്…”

“മ്ം….”

പൗമി ആരുടെയും സംസാരം ശ്രദ്ധിക്കാനേ പോയില്ല…

പെട്ടെന്ന് തന്നെ അവൾ കഴിച്ചു എണീറ്റു…

“അല്ല…ഇന്ന് എന്ത് പറ്റി…

സാധാരണ ഇവിടെ എല്ലാവരും കഴിച്ചു എണീറ്റാലും പൗമി ഇവിടെ ഉണ്ടാവും….

ഇന്ന് അധികം സംസാരിച്ചതും ഇല്ലല്ലോ…അശ്വിൻ ഇരുന്നത് കൊണ്ടാണോ….”

അനന്തപത്മനാഭനായിരുന്നു അത് ചോദിച്ചത്

“അല്ലാ അച്ഛാ….തലവേദനിക്കുന്നു…കിടക്കാൻ പോവാ….”

അത്രമാത്രം പറഞ്ഞു അവൾ പ്ലേറ്റും എടുത്തു അടുക്കളയിലേക്ക് നടന്നു….

എന്നിട്ട് വേഗം റൂമിലേക്ക് പോയി

അവൾ ദേഷ്യത്താൽ കഴുത്തിൽ കിടന്ന ഷോൾ ഊരീ കട്ടിലേക്ക് എറിഞ് കട്ടിലിലേക്ക് കമഴ്ന്നു കിടന്നു….

അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ തലയിണയിലെ പഞിക്കെട്ടുകളിലേക്ക് ആഴ്ന്നിറങ്ങി….

***********

“അശ്വിൻ സാർ ഒരു മിനിറ്റ്…”

“ഹേയ്… എന്താ പ്രവീൺ ഇത്…

നമ്മളൊക്കെ ഒരേ പ്രായം അല്ലേ….അതിനിടയിൽ ഈ സാറേ വിളിയൊക്കെ വേണോ….”

പ്രവിയൊന്ന് ചിരിച്ചു…

“അശ്വിൻ ഒന്ന് പുറത്തേക്ക് വരാമോ….”

അശ്വിൻ അവർക്ക് ഒപ്പം മുറ്റത്തേക്കിറങ്ങി….

“എന്താ പ്രവീൺ…??”

“അശ്വിൻ ഞങ്ങൾ എങ്ങനെയാ പറയുന്നത്….”

പ്രവി അത് പറഞ്ഞു കൊണ്ട്   പാച്ചൂന്റെ മുഖത്തേക്ക് നോക്കി…

“പറയ്യ്…”

അവൻ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു…

“അശ്വിന് അറിയാലോ ഞങ്ങളുടെ പൗമിയെ….

അവള് ശരിക്കും പറഞ്ഞാൽ എട്ടാം ക്ലാസ് തൊട്ട് ഞങ്ങളോട് പറയുന്നതാ സ്കൂളിലെ സീനിയർ ആയിട്ട് പഠിക്കുന്ന അശ്വിനെ പറ്റി….

അന്നൊക്കെ അവളുടെ പ്രായത്തിന്റെ  പക്വതയില്ലായ്മയായി ഞങ്ങൾ അതിനെ കണ്ടു…പത്തിൽ എത്തിയപ്പോഴും അവൾക്ക് അശ്വിനോടുള്ള പ്രണയത്തിൽ യാതൊരു കുറവും ഉണ്ടായില്ല….അങ്ങനെയാണ് അന്ന് അവൾ നിങ്ങളോട് വന്ന് ഇഷ്ടം പറയുന്നത്…

അവൾ ആദ്യമായിട്ട് കരയുന്നത് കണ്ടത് നിങ്ങൾ അവളെ റിജക്ട് ചെയ്തപ്പോൾ ആയിരുന്നു…..

എന്റെ നെഞ്ചില് കിടന്ന് ഉറങ്ങുന്ന കുട്ടിയാ അവള്….പറഞ്ഞു പറ്റിക്കാൻ വേണ്ടി ഒരിക്കലും പ്രണയിക്കില്ല….

ഇതുവരെയുള്ള ജീവിതത്തിൽ അവള് എന്നോട് വേണമെന്ന് ആവശ്യപ്പെട്ടത് അശ്വിനെ മാത്രമാ….

എന്ന് വെച്ച് എന്റെ പെങ്ങൾക്ക് വേണ്ടി അശ്വിനെ ഞാന് വിലയ്ക്ക് എടുക്കുവാണെന്നല്ല പറഞ്ഞു വരുന്നത്…….

ഒരുപക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ പൗമിക്ക്  കൊടുക്കാൻ പറ്റിയ ഏറ്റവും വിലപ്പെട്ട സമ്മാനം അശ്വിനായിരിക്കും കാരണം അവൾ നിങ്ങളെ അത്രമാത്രം പ്രണയിക്കുന്നു….”

അത് പറഞ്ഞു നിർത്തി കൊണ്ട് പ്രവിയൊന്ന് നെടുവീർപ്പിട്ടു…

“പ്രവീൺ ഞാൻ….”

“അശ്വിൻ പറയാനുള്ളത് എന്താണെങ്കിലും പൗമിയോട് പറഞോളു…..

റിപ്ലേ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയോലും താൽക്കാലം ഇവിടെ ആരും അറിയരുത്…

പാച്ചൂ…പോയി പൗമിയെ വിളിച്ചിട്ടുവാ….”

പാച്ചു പൗമിയെ വിളിക്കാനായി മുകളിലേക്ക് കയറി….

അവൾ അവിടെ കമഴ്ന്നു കിടന്നു

കരയുവായിരുന്നു…..

“അയ്യേ…എന്താ ഇത് പൗമിക്കുട്ടി കരയുവാ….

ടീ പോത്തേ എണീക്ക്…”

“എന്നെ തൊട്ടു പോകരുത്…. അയാൾടെ മുൻപിൽ എന്നെ കോലം കെട്ടിച്ചു കാഴ്ച വസ്തുവിനെ  നിർത്തിയപ്പോ സമാധാനം ആയോ….”

“നീ ഒന്ന് താഴേക്ക് ഇറങ്ങി ചെല്ല്….അശ്വിന് നിന്നോട് സംസാരിക്കണം….”

“ഞാൻ പോവില്ല….”.

“പൗമി വാശി കാണിക്കാതെ എഴുനേൽക്ക്….അല്ലേൽ അവനെ വേറെ വല്ല പെൺപിള്ളേരും കൊത്തി കൊണ്ട് പോകും….”

അവൾ കിടന്നിടത്തുന്ന് പതിയെ എണീറ്റു…

ഷോൾ എടുത്തു കഴുത്തിൽ ഇട്ടോണ്ട് താഴേക്ക് നടന്നു…..

പാച്ചുവും അവൾക്കൊപ്പം ചെന്നു….

കരഞ്ഞു കരഞ്ഞു അവളുടെ മൂക് ഒക്കെ ചുവന്നിരുന്നു….

അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ പ്രവിയും പാച്ചുവും അകത്തേക്ക് കയറി…

പൗമി പതിയെ അവനടുത്തേക്ക് ചെന്നു…

“പൗമീ….എന്താ പറയാൻ ഉള്ളത്….??”

“അത്…. അത് പിന്നെ….”

“പറയ്യ്….”

“ഈ ഇഷ്ടം ഒക്കെ ഒരിക്കലും ഒരാളോട് പിടിച്ചു വാങ്ങാൻ കഴിയില്ലെന്ന് അറിയാം….എന്നാലും…എന്നാലും ഞാന് ചോദിക്കുവാ…

എന്നെ സ്നേഹിച്ചൂടെ…..

എനിക്ക് നിങ്ങളെ ഒരുപാട്…..”

ബാക്കി പറഞ്ഞു പൂർത്തിയാക്കാനാകാതെ അവൾ മുഖം പൊത്തി കരഞ്ഞു…….

“അയ്യേ….പൗമി കരയുവാണോ…..

പറയുന്നത് ഒന്ന് കേൾക്ക്….

ദേ ഇങ്ങോട്ട് ഒന്ന് നോക്കിയേ പറയട്ടേ…..”

അവൾ മുഖം ഉയർത്തി അവനെ നോക്കി…

“പൗമി ഇത്രേ ഉള്ളോ….?

ഞാൻ അന്വേഷിച്ചപ്പോൾ അറിഞത് പൗമി കുറച്ചൂടി ബോൾഡ് ആണെന്നാണല്ലോ….”

അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി….

“അശ്വിന് അന്വേഷിച്ചെന്നോ….??എന്നെ പറ്റിയോ…??ആരോട്…”

“അതേ…ഈ അശ്വിൻ വിളി ഒന്ന് മാറ്റാവോ….

എനിക്ക് ഇഷ്ടം പൗമി എന്നെ അച്ചുവേട്ടാന്ന് വിളിക്കുന്നത് കേൾക്കാനാണ്….”

ഒരു നിമിഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

അവൾ വിശ്വാസം വരാത്തത് പോലെ അവന്റെ മുഖത്തേക്ക് നോക്കി…

“എനിക്ക് ഇഷ്ടാടോ…ഈ പൗമിക്കുട്ടിയെ….”

താനെന്താ ഇങ്ങനെ കണ്ണ് മിഴിച്ച് നിൽക്കുന്നത്…സത്യാടോ പറഞത്….ഇനിയെങ്കിലും ഒന്ന് ചിരിക്ക്…..”

അവനത് പറഞ്ഞു തീർന്നതും അവളവനെ വട്ടം കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു….

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “പൗമി – ഭാഗം 12”

  1. Adipowli story…. Next part nu katta waiting…. Ennalum maranjirunn poumiye bheeshani peduthunna sarthu aarayirikkum?

  2. അങ്ങിനെ പൗമിയുടെ മാവും പുത്തു. പക്ഷേ അജ്ഞാതൻ അത് ആരായിരിക്കും? Anyway excited for next part ❣

Leave a Reply

Don`t copy text!