Skip to content

പൗമി – ഭാഗം 13

poumi-novel

അവനത് പറഞ്ഞു തീർന്നതും അവളവനെ വട്ടം കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു….

വാതിൽക്കൽ നിന്ന് പ്രവിയും പാച്ചുവും ഇതെല്ലാം കാണുന്നുണ്ടായിരുന്നു….

“ടാ പ്രവീ…അവര് സെറ്റായി….”

പാച്ചു ആയിരുന്നു അത് പറഞത്…

പ്രവി അപ്പോഴും കൈവിരലും കടിച്ചു നിൽക്കുവായിരുന്നു…

“ടാ പ്രവി നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തെ…..??”

പ്രവി ധൃതിയിൽ അകത്തേക്ക് ഒന്ന് എത്തി നോക്കി…

“ഈ പെണ്ണ് കൊളവാക്കുവോ……അച്ഛനെങ്ങാനും കണ്ടോണ്ട് വന്നാൽ അവളെ ഇപ്പോ തന്നെ അശ്വിന്റെ കൂടെ പറഞ്ഞു വിടും……”

“പൗമി …”

അവളുടെ മുടിയിഴകളിൽ കൂടി വിരലോടിച്ചു കൊണ്ടായിരുന്നു അശ്വിൻ വിളിച്ചത്….

പെട്ടന്നൊരു ഉൾബോധം വന്നതു പോൽ അവൾ അവനിൽ നിന്ന് അടർന്നുമാറി…..

രണ്ടു പേരുടെയും ചുണ്ടിൽ ഒന്നിച്ചൊരു പുഞ്ചിരി വിടർന്നു….

“അത്….പിന്നെ…ഞാൻ….”

പൗമി പിടിച്ചു നിൽക്കാൻ വാക്കുകൾക്കായി പരതി…..

“ആ…അതൊക്കെ പോട്ടെ.. തലവേദന മാറിയോ….??”

അശ്വിൻ അവളോടായ് ചോദിച്ചു..

“അതേ…ഞാനൊരു സത്യം പറയട്ടേ….

എനിക്ക് ശരിക്കും തലവേദന ഒന്നും ഇല്ലായിരുന്നു….”

അത് പറഞ്ഞു അവൾ വാ പൊത്തി ചിരിച്ചു….

പെട്ടന്നുണ്ടായ അവളിലെ ആ നിഷ്കളങ്കത നിറഞ സംസാരം അവനെ അവളിലേക്ക് വീണ്ടും അടുപ്പിച്ചു…..

“ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടേ….?”

അവൾ അവനോടായ് പറഞ്ഞു…

“മ്ം….ചോദിക്ക്…”

“എന്നെ ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാണോ ഇഷ്ടം പറഞ്ഞത്…..അതോ പാച്ചൂം പ്രവിയും പറഞ്ഞതു കൊണ്ടാണോ…..”

“താനെന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്്‌….

ആരേലും പറഞാൽ ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നുവോ…അതൊക്കെ ഉള്ളിന്റെ ഉള്ളിൽ നിന്നു തോന്നണ്ടത് അല്ലേ….

അന്ന് തന്നെ തല്ലിയപ്പോൾ മുതൽ മനസ്സിന്റെ ഏതോ  കോണിൽ ഒരു നൊമ്പരമായിട്ട് താൻ ഉണ്ടായിരുന്നു…..

ശ്രാവന്തി വേണ്ടന്ന് പറഞ്ഞു പോയിട്ട് സത്യമൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ഒന്ന് കണ്ട് ക്ഷമ ചോദിക്കണം എന്നുണ്ടായിരുന്നു….

പക്ഷേ അപ്പോഴേക്കും നിങ്ങൾ ആ സ്ഥലം ഒക്കെ വിറ്റു പോയിരുന്നു…….

പിന്നെപ്പോഴോ മനസ്സ് ഒരു പ്രണയത്തിനായ് വഴി മാറി

പിന്നെ അന്വേഷിച്ചപ്പോൾ അറിഞ്ഞു എറണാകുളത്ത് ലോ കോളേജിൽ താൻ ഉണ്ടെന്ന്…..

അനിയത്തി പ്ലസ്റ്റു കഴിഞ്ഞപ്പോൾ അവൾക്കും ലോ പഠിക്കണം എന്നായി തന്റെ കോളേജിൽ തന്നെ അഡ്മിഷനും ശരിയാക്കി…..

പിന്നെ പിന്നെ അവളിലൂടെ അറിയുന്നുണ്ടായിരുന്നു തന്റെ വിശേഷങ്ങളൊക്കെ…..

തന്നെ ഒന്ന് കാണാൻ വേണ്ടി തന്നെയാ മനപ്പൂർവ്വം ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി വന്നതും……”

അവനത് പറഞ്ഞു നിർത്തിയതും അവളുടെ കണ്ണുകൾ നിറഞൊഴുകി…

“അതേ അപ്പോൾ എങ്ങനെയാ കാര്യങ്ങള്…..ഇതങ്ങ് ഉറപ്പിക്കുവല്ലേ…??”

അവർക്ക് പിന്നിൽ നിന്ന് കൊണ്ട് പ്രവി ആയിരുന്നു അത് ചോദിച്ചത്….

അശ്വിൻ ഒന്ന് ചിരിച്ചു…..

നാണം കലർന്നൊരു പുഞ്ചിരി പൗമിയുടെ ചുണ്ടിലും വിരിഞ്ഞു….

“അപ്പോൾ അളിയമാരെ ഞാനെന്നാ ഇറങ്ങിയേക്കുവാ….”

പ്രവിയ്ക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു പാച്ചുവിന്റെ തോളിലൊന്ന് തട്ടി പൗമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ടായിരുന്നു അശ്വിൻ അത് പറഞത്….

ശേഷം അനന്തപത്മനാഭനോടും ലക്ഷ്മിയോടും യാത്ര പറഞ്ഞു അശ്വിൻ ഇറങ്ങി….

ആ കാറ് പൗമിയുടെ കണ്ണിൽ നിന്ന് മറയും വരെ അവൾ അത് നോക്കി കൊണ്ട് മുറ്റത്ത് നിന്നു…..അവൾക്ക് ഇരുവശത്തായി പാച്ചുവും പ്രവിയും ഉണ്ടായിരുന്നു…..

“അതേ മൂന്നാൾക്കും ഇന്ന് ഉറക്കം ഒന്നും ഇല്ലേ……ഇങ്ങനെ മുറ്റത്ത് നിൽക്കാനാണോ പ്ലാൻ……”

പെട്ടന്നാണ് പിന്നിൽ നിന്ന അനന്തപത്മനാഭനെയും ലക്ഷ്മിയേയും പറ്റി അവരോർത്തത്…..

ചമ്മിയ ചിരിയാൽ മൂന്നാളും ഒന്നിച്ച് അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്ന് തമാശയായ് അനന്തപത്മനാഭൻ പറയോന്നുണ്ടായി…

“പ്രായം കൊണ്ട് മൂത്തതാണെന്ന് പറഞ്ഞിട്ടു കാര്യമില്ല…. പ്രവിയാ ഈ പിള്ളേരെ കൊഞ്ചിച്ച് വഷളാക്കുന്നത്….”

അവർ മൂന്നു പേരും നേരെ പോയത് പാച്ചുവിന്റെ റൂമിലേക്ക് ആയിരുന്നു….

കട്ടിലിൽ കയറി ചമ്രം പടഞിരുന്ന് വെറുതെ ഒരു കാര്യവും ഇല്ലാതെയിരുന്ന് ചിരിക്കുവായിരുന്നു പൗമി…

“എന്താടീ…°?”

പ്രവിയായിരുന്നു ചോദിച്ചത്….

“ഏയ് ഒന്നൂല്ല…..”

“അതേ..അവനോടു പോയി ഇഷ്ടം പറയാനല്ലേ നിന്നോട് പറഞ്ഞുള്ളു….

നീയെന്തിനാ അവനെപ്പോയി കെട്ടിപ്പിടിച്ചത്….”

“അല്ലാ….അത്…അത്..പിന്നെ….”

“ഏത് പിന്നേ….??”

“അത് പ്രവി….”

“അച്ഛനെങ്ങാനും കണ്ടോണ്ട് വന്നിരുന്നെങ്കിൽ  നല്ല രസായിരുന്നേനെ….”

“ഞാൻ പെട്ടന്ന് അതൊന്നും ഓർത്തില്ല…..”

“ഓർക്കില്ല…ഓർക്കില്ല…എന്തായിരുന്നു സ്നേഹ പ്രകടനം….

കെട്ടിപ്പിടിക്കുന്നു കരയുന്നു ചിരിക്കുന്നു….കണ്ണ് കൊണ്ട് ആക്ഷൻ….”

“ശ്ശൊ…..ഒന്ന് പോ പ്രവി…..

ഞാൻ പോയി ഈ ഡ്രസ്സൊന്ന് മാറിയിട്ട് വരാം…”

അതും പറഞവൾ റൂമിലേക്ക് നടന്നു….

കണ്ണാടിക്കു മുൻപിലെ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നാണം കൊണ്ട് കൂമ്പിയടഞിരുന്നു…..

“ശ്ശോ….എന്നാലും ഞാൻ അങ്ങോട്ട് പോയി കെട്ടിപ്പിടക്കണ്ടായിരുന്നു….

അച്ചുവേട്ടൻ എന്ത് വിചാരിച്ചു കാണുവോ എന്തോ….”

ഓരോന്നൊക്കെ ഓർത്തും കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തിൽ നോക്കി പുഞ്ചിരിച്ചും അതിലൂടി അശ്വിനോട് സംസാരിച്ചും സമയം പോയതേ അവൾ അറിഞില്ല….

“ടീ പൗമി….”

തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ പാച്ചുവും പ്രവിയും

“എന്താ പ്രവി….??”

ഒരു കൂസലുമില്ലാതെ അവൾ അവനോടു ചോദിച്ചു…

“സമയം എത്രായീന്ന് മേഡത്തിന് വല്ല നിശ്ചയവും ഉണ്ടോ….??”

“ഇല്ലാ….”

“എന്നാലേ പതിനൊന്നേ കാലായി….

നീ ഇപ്പം വരും എന്ന് പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം എത്രായെന്ന് അറിയുവോ…”

“സോറി പ്രവി….ഞാൻ ഇപ്പോ വരാവേ…നിങ്ങളൊന്ന് ഹെൽപ്പ് ചെയ്യ്….”

അത് പറഞ്ഞു അവള് അലമാരി തുറന്നു ഡ്രസ്സ് എടുത്തു…. കട്ടിലിലേക്ക് വെച്ചിട്ട് കാതില് കിടന്ന വല്ല്യ കമ്മല് ഊരി പ്രവിയുടെ കൈയ്യിൽ കൊടുത്തു….

“പാച്ചൂ….നീ ഇങ്ങ് വന്നേ…..നിന്റെ നിർബന്ധം അല്ലായിരുന്നോ ഈ വളയും മാലയും ഒക്കെ….”

അത് പറഞ്ഞു കൊണ്ടവൾ കഴുത്തിലെയും കയ്യിലെയും എല്ലാം ഊരി അവന്റെ കൈയ്യിൽ കൊടുത്തു

“ഇതൊക്കെ എവിടെയാണോ ഇരുന്നത് അതുപോലെ എടുത്ത് വെച്ചേക്ക് കേട്ടോ….”

അതും പറഞ്ഞു നെറ്റിയിലിരുന്ന കറുത്ത കുഞ് വട്ടപ്പൊട്ട് ഇളക്കി പ്രവിയുടെ നെറ്റിക്ക് ഒട്ടിച്ചു കൊടുത്തു…

“നല്ല ഭംഗി…”

അവളത് പറഞ്ഞു നിർത്തിയതും പ്രവി അവളെ ടീന്നും വിളിച്ച് തമാശയ്ക് തല്ലാൻ കൈയ്യോങ്ങി….

അപ്പോഴേക്കും അവള് കട്ടിലിൽ ഇരുന്ന ഡ്രസ്സും എടുത്തു ഓടി കൊണ്ട് വാഷ്റൂമിലേക്ക് കയറി….

ഡ്രസ്സ് മാറുന്നതിനിടയിൽ റൂമിൽ എന്തോ വീഴുന്ന ശബ്ദം കേട്ടുകൊണ്ടയിരുന്നു അവൾ പ്രവിയെ വിളിച്ചത്…

“എന്താ പ്രവി അവിടൊരു ശബ്ദം…. നശിപ്പിച്ചോ നീയൊക്കെ അത്…”

“ഇല്ലെടീ….”

അവര് മൂന്നു പേരും ഒന്നിച്ചു പാച്ചൂന്റെ മുറിയിലേക്ക് നടന്നു….

കാലചക്രത്തിന്റെ കണക്കു പുസ്തകത്തിൽ നിന്ന് താളുകൾ എന്നപോൽ ദിവസങ്ങളോരോന്നും ഓരോന്നും അടർന്നു മാറി കൊണ്ടേയിരുന്നു…..

“ടാ പാച്ചൂ പ്രവി….”

“എന്താടീ…”

പാച്ചൂ എക്സാമിനു വേണ്ടി പഠിക്കുന്ന തിരക്കിൽ ആയിരുന്നു….. പഠിക്കാനെന്നും പറഞ്ഞു ബുക്കും കൈയ്യിൽ പിടിച്ചായിരുന്നു പൗമിയും അവനരുകിൽ ഇരുന്നത്…..

“ടാ നമ്മള് ഈ ചെയ്യുന്നത് തെറ്റല്ലേ….??”

“എന്നാടി തെളിച്ചു പറ…”

“അതല്ലടാ….അശ്വിന്റെ കാര്യം അച്ഛനോടെങ്കിലും ഒന്ന് പറയണ്ടേ…

അച്ഛനല്ലേ നമ്മളെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നത്….. അച്ഛനോട് മറച്ച് വെയ്ക്കാൻ പറ്റുന്നില്ലെടാ….

ഇപ്പോ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് തന്നെ എന്നോടൊരു വെറുപ്പ് തോന്നുവാ….”

“നീ എന്താ പറഞ്ഞു വരുന്നത്.. അച്ഛനോട് പോയി പറയണം എന്നാണോ….°?”

“ആ…എനിക്ക് അറിയില്ല….പറയാതിരിക്കുന്നത് വല്ല്യൊരു തെറ്റാ…..”

“പാച്ചൂ…പൗമി പറയുന്നതിലും കാര്യമുണ്ട്….

ഈ കാര്യം നമ്മളിലൂടെ അല്ലാതെ അച്ഛൻ അറിഞാൽ അവിടെ നഷ്ടമായി പോകുന്നത് അച്ഛനു നമ്മളോടുള്ള വിശ്വാസം ആയിരിക്കും……

പൗമി ഈ കാര്യം അച്ഛനോട് പറയണം …..

ഞാനും പാച്ചുവും പറയുന്നതിനേക്കാളും എന്തു കൊണ്ടും നല്ലത് നീ തന്നെ പറയുന്നതാ…….

ദോ അച്ഛൻ സ്വിമ്മിങ് പൂളിന്റെ അടുത്ത് ഉണ്ട്…..ധൈര്യായിട്ട് പോയി ഇപ്പോ തന്നെ അങ്ങ് പറയ്…..”

അവള് പ്രവിയുടെയും പാച്ചൂന്റെയും മുഖത്തേക്ക് ഒന്ന് നോക്കി…

“ധൈര്യായിട്ട് ചെല്ല്….എന്തേലും വിഷയം ഉണ്ടേൽ ഞങ്ങള് ഇടപെട്ടോളാം…..”

ആ ഒരു ധൈര്യത്തിലായിരുന്നു അവള് താഴേക്ക് നടന്നത്….

മുറ്റത്തിറങ്ങി നിന്ന് അവള് ബാൽക്കണിയിലേക്ക് ഒന്ന് നോക്കി….

പ്രവിയും പാച്ചുവും അച്ഛനടുത്തേക്ക് ചെല്ലാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു….

അവൾ പതിയെ പതിയെ പൂളിനടുത്ത് ഇരിക്കുന്ന അനന്തപത്മനാഭന് അരികിലേക്ക് നടന്നു…

അയാൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു

അവൾ പതിയെ പൂളിന്റെ അടുത്ത് ചെന്ന് നിന്നു….

നിശ്ചലമായി കിടന്ന വെള്ളത്തിൽ അമ്പിളിമാമനെ തെളിഞ്ഞു കാണാമായിരുന്നു…..

“എന്താ മോളേ….??”

“അച്ഛൻ ബി സിയാണോ….”

“അല്ല….എന്താ കാര്യം പറ….

എവിടെ നിന്റെ വാല്കള്….”

അവൾ ഒന്ന് വാ പൊത്തി ചിരിച്ചു…

“അവര് റൂമിൽ…”

“മ്ം…മോൾ എന്താ ഇപ്പോൾ ഇങ്ങോട്ട് വന്നത്…?”

“അത് അച്ഛാ…..അത് പിന്നെ അച്ഛാ……”

ഉള്ളിലെ ടെൻഷൻ മുഖത്ത് കാണിക്കാതിരിക്കാനായി അവൾ കൈ കൊണ്ട് വിരൽ ഞെരിച്ചു കൊണ്ടേയിരുന്നു….

“ഹാ…ആ വിരല് കുത്തിയൊടിക്കാതെ കാര്യം പറയ് എന്റെ പൗമിക്കുട്ടീ……”

“അത്.. പിന്നെ…..അച്ഛാ അത് പിന്നില്ലേ…..”

“ഓക്കേ സ്ട്രെയിറ്റായിട്ട് പറ..ആരാ ആള്…??”

“ഏ..ഏതാള്…?”

“എൻെറ മോളുടെ മനസ്സിൽ കേറിയിരിക്കുന്ന ചെക്കൻ ആരാണെന്ന്….”

“ദൈവമേ അച്ഛനിത് എങ്ങനറിഞു….”

മനസ്സിലാണ് പറഞതെങ്കിലും പെട്ടന്നുള്ള  വെപ്രാളത്തിനിടയ്ക്ക് ശബ്ദം അൽപം ഉയർന്നു പോയി…

“ഒരുത്തന്റെ തല തല്ലി പൊളിച്ചിട്ട് പുല്ലുപോലെ എന്റെ മുൻപിൽ വന്ന് നിന്ന എന്റെ മോള് ഇത്രയ്ക്കങ്ങ് ടെൻഷനാകണമെങ്കിൽ അതിന്റെ പിന്നിൽ ഒരു പ്രണയം തന്നെ ആയിരിക്കും എന്ന് ഞാനങ്ങ് ഊഹിച്ചു….

ഞാനും ഈ പറയുന്ന സ്കൂളും കോളേജും ഒക്കെ പഠിച്ചിട്ട് വന്നതല്ലേ…….സോ ഇതിന്റെ ലഷണങ്ങൾ കുറെയൊക്കെ എനിക്കും മനസ്സിലാകും എന്ന് തന്നെ കൂട്ടിക്കോ….”

“അച്ഛാ അത് മറച്ചു വെയ്ക്കണമെന്ന് ഓർത്തതല്ല….”

“പിന്നെ മറന്നു പോയതാണോ….”

“ഓ….അച്ഛാ….”

“ഓക്കേ ഓക്കേ യു കണ്ടിൻയൂ….”

അവൾ പതിയെ അയാൾ ഇരിക്കുന്ന കസേരയുടെ താഴെ മുട്ട് കുത്തി ഇരുന്നു…

“അച്ഛാ….അത്‌..അച്ഛൻ അറിയുന്ന ആളാ…'”

“ആണോ…ആരാ.??.”

“അച്ഛൻ എന്നെ വഴക്ക് പറയല്ലേ പ്ലീസ്…. എന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലാത്ത ഒരിഷ്ടങ്ങളും എനിക്ക് വേണ്ട…”

“മോള് പേര് പറഞില്ലല്ലോ…..”

“അ…അ…”

“അശ്വിൻ ആണോ ആള്….”

ഒന്ന് ഞെട്ടിയെങ്കിലും മുഖം ഉയർത്തി അനന്തപത്മനാഭനെ നോക്കാനോള്ള ധൈര്യമൊന്നും ആ നിമിഷത്തിൽ അവൾക്ക് ഇല്ലായിരുന്നു

അവൾ തല കുനിച്ചു അയാൾക്കു മുൻപിൽ ഇരുന്നു

അയാൾ പതിയെ അവളുടെ നെറുകയിൽ തലോടി….

“അവനെല്ലാം എന്നോട് പറഞ്ഞു…… അന്നിവിടെ വന്ന് പോയതിന്റെ പിറ്റേന്ന്….”

എടാ കള്ള പോലീസേ….പൗമി മനസ്സിൽ പറഞ്ഞു….

“അല്ലാ…ഞാൻ അശ്വിനെ കൊണ്ട് പറയിച്ചു എന്ന് പറയുന്നതാവും ശരി…”

അവൾ ഒന്നും മനസ്സിലാകാത്തത് പോലെ അയാളെ നോക്കി…

“ഇവിടെ നിന്ന് പോയതിന്റെ പിറ്റേന്ന് എന്നെ കാണാൻ വരണമെന്ന് അശ്വിനോട് ഞാൻ പറഞിരുന്നു….”

×××××

“മെ ഐ കമിൻ സാർ…”

“യേസ്…”

അവൻ അയാളുടെ ക്യാബിനിലേക്ക് കയറി…

“അശ്വിൻ ഇരിക്ക്…..”

“സാർ എന്തിനാ കാണണം എന്ന് പറഞത്……??”

“ഏയ്….പൗമിയെ മുൻപരിചയം ഉണ്ടോ അശ്വിന്….”

“മ്ം..നേരത്തെ അറിയാമായിരുന്നു….”

“നേരത്തെ പരിചയം മാത്രമേ ഉള്ളോ അതോ….”

“അല്ല സാർ…”

അതുവരെ ഉണ്ടായ കാര്യങ്ങളൊക്കെ അശ്വിൻ അനന്തപത്മനാഭനോട് പറഞ്ഞു…..

“സാറീന് ഇഷ്ടം ഉള്ള ഡിസിഷൻ എടുക്കാം ബികോസ് ഇത് സാറിന്റെ മോൾടെ കാര്യമാണ്…..

സാറിന്റെ തീരുമാനം എന്തായാലും ഞാനും പൗമിയും അത് അംഗീകരിക്കും…..

സാറിനും മേഡത്തിനുംപൂർണ മനസ്സുണ്ട് എങ്കിൽ മാത്രം മതി…..

ഒരിക്കലും നിങ്ങൾക്ക് ഇഷ്ടം ഇല്ലാതെ ഞാൻ അവളെ സ്വന്തമാക്കാൻ ശ്രമിക്കില്ല….”

“മ്ം… ഇത് തൽക്കാലം ഞാൻ അറിഞെന്ന് പൗമി അറിയണ്ടാ….”

“സാർ….”

“എന്താ അശ്വിൻ….?”

“എനിക്ക് തന്നൂടെ പൗർണമിയെ…..

പൊന്ന് പോലെ നോക്കാം രാജ്ഞിയായി വാഴിക്കാം എന്നൊന്നും ഉറപ്പ്  പറയില്ല…..

ഈ നെഞ്ചിലെ അവസാനമിടിപ്പും നിലയ്ക്കുന്നത് വരെ പൗമിയുടെ കണ്ണ് നിറയ്ക്കാതെ നോക്കിക്കോളാം…….”

“മ്ം….ഇപ്പോൾ അശ്വിൻ പൊയ്ക്കോളൂ……”

അയാളുടെ ക്യാബിന്റെ ചില്ലുവാതിൽ തള്ളിതുറന്ന്  അവൻ പുറത്തേക്ക് പോകാൻ തുനിഞപ്പോഴായിരുന്നു അയാൾ അവനെ പിൻ വിളിച്ചത്…

“എന്താ സാർ…”

“ഹേയ് നത്തിംഗ്… പൊയ്ക്കോ…”

××××××××

എല്ലാം കേട്ടു കഴിഞ്ഞിട്ടും അവൾ ഒന്നും മിണ്ടിയില്ല….വെറുതെ രണ്ടു തുള്ളി കണ്ണീരടർന്നു താഴേക്ക് വീണു…

“അയ്യേ..പൗമി ക്കുട്ടി കരയുവാ……

ഇങ്ങോട്ട് നോക്കി ചിരിച്ചാൽ ഞാനൊരു സന്തോഷം ഉള്ള കാര്യം പറയാം….”

അവൾ അയാളുടെ മുഖത്തേക്ക് നോക്കി…

“ഞാനിതിനെ പറ്റി ലക്ഷ്മിയോട് പറഞിരുന്നു….”

അവളൊന്ന് ഞെട്ടി….

“എന്നിട്ട് ഞങ്ങള് രണ്ടാളും കൂടി അശ്വിന്റെ പേരൻസിനോട് ഒന്ന് സംസാരിച്ചു… അവർക്ക് ഓക്കെയാ…ഞങ്ങൾക്കും….”

പൗമി വിശ്വാസം വരാത്തത് പോലെ അനന്തപത്മനാഭനെ നോക്കി…

“എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മൂന്നു മക്കളാ….നിങ്ങളെ വിഷമിപ്പിച്ച് ഇന്ന് വരെ ഈ അച്ഛൻ എന്തേലും ചെയ്തിട്ടുണ്ടോ..?

ഇതും അങ്ങനെയേ ഉള്ളു…ഞങ്ങടെ മക്കളുടെ സന്തോഷമാ ഞങ്ങൾക്കും വലുത്…..”

“അച്ഛാ ഞാൻ…”

അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു…..

അനന്തപത്മനാഭൻ ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു…. എന്നിട്ട് പ്രവിയെയും പാച്ചൂനെയും കൂട്ടി പൂളിന്റെ അടുത്തേക്ക് വരാൻ പറഞ്ഞു….

അവർ വരുമ്പോഴും അവൾ അനന്തപത്മനാഭന്റെ നെഞ്ചിൽ ചാരി നിന്ന് കരയുകയായിരുന്നു…

“അയ്യേ അച്ഛന്റെ ആൺകുട്ടി കരയുവാ…ദേ നോക്കിയെ എല്ലാരും വരുന്നു…ഇങ്ങനെ കരഞോണ്ട് നിന്നാൽ എങ്ങനെയാ….”

അത് പറയുമ്പോഴൊക്കെയും അയാളുടെ സ്വരം ഇടറിയിരുന്നു…

അയാളുടെ കണ്ണുകളും നിറഞിരുന്നു….

അപ്പോഴേക്കും പ്രവിയെയും പാച്ചൂനെയും കൂട്ടി ലക്ഷ്മി അങ്ങോട്ടേക്ക് വന്നു…

“ടാ പ്രവീ പൗമിക്ക് പിടി വീണു…. നമ്മക്ക് സറണ്ടർ ആയാലോ….”

“മിണ്ടാതെ നിൽക്കെടാ…..”

പെട്ടെന്ന് പ്രവിയെ കണ്ടതും അനന്തപത്മനാഭന്റെ നെഞ്ചിൽ നിന്നടർന്നു മാറി പൗമി പ്രവിയെ പോയി കെട്ടിപ്പിടിച്ചു….

“എന്താ മോളെ…ഇങ്ങനെ കരയാതെ..ഏട്ടൻ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കാം……പോട്ടെ പോട്ടെ കരയല്ലേ….”

“ടീ പൗമി കരയാതെ…..ഞങ്ങള് സമ്മതിപിച്ചോളാം അച്ഛനെ കൊണ്ട്..  “

പാച്ചുവും പറഞ്ഞു..

ലക്ഷ്മി ആ സമയം അനന്തപത്മനാഭനോട് ചേർന്ന് നിന്ന് മക്കൾ മൂന്നു പേരുടെയും സ്നേഹം കണ്ട് ആസ്വദിക്കുകയായിരുന്നു…

അവരുടെ കണ്ണുകളും ഈറനണിഞിരുന്നു അവരുടെ സഹോദര സ്നേഹം കണ്ടിട്ട്…….

“അതെ ചേട്ടൻമാര് രണ്ട് പേരും ഒന്ന് കേട്ടേ….ഞാനും ലക്ഷ്മിയും കൂടി നിങ്ങളുടെ പെങ്ങളു കുട്ടീടെ കല്ല്യാണം അങ്ങ് ഉറപ്പിച്ചു… “

“അച്ഛാ അത്…”

പ്രവിയായിരുന്നു അത് പറഞത്…..

“വരന്റെ പേര് അശ്വിൻ….പോലീസിൽ തരക്കേടില്ലാത്ത ഒരു ജോലിയും ഉണ്ട്…..പോരാത്തതിന് നിങ്ങളുടെ പെങ്ങളുടെ കണ്ണ് ഒരിക്കലും നിറയ്ക്കില്ലെന്ന് അവനെനിക്കൊരു വാക്കും തന്നിട്ടുണ്ട്….”

പ്രവിയും പാച്ചുവും അത് കേട്ട ഞെട്ടലിൽ പരസ്പരം മുഖത്തോട് മുഖം നോക്കി….

“ടീ പൊട്ടി പെണ്ണേ….നീ ഇനി എന്തിനാ കരയുന്നത്…..നിന്റെ ചെക്കനെ തന്നെ നിനക്ക് കിട്ടാൻ പോകുവല്ലേ….”

“മോളിങ്ങ് അച്ഛന്റെ അടുത്തേക്ക് വന്നേ…..”

അനന്തപത്മനാഭന്റെ അടുത്ത് വന്നു കുനിഞ മുഖവുമായി നിന്ന പൗമിയുടെ മുഖം അയാൾ പിടിച്ചുയർത്തി….

”ആർക്കു മനസ്സിലായില്ലെങ്കിലും അച്ഛന് മനസ്സിലാകും എന്റെ മോള് ഇപ്പോ എന്തിനാ കരഞതെന്ന്….

അച്ഛൻ ഇത്രയും ഫ്രീഡം തന്നിട്ടും മോൾക്ക് അത് അച്ഛനോട് പറയാൻ പറ്റിയില്ലല്ലോ…..അച്ഛനെയും അമ്മയെയും ചതിച്ചല്ലോ… അതൊക്കെ ഓർത്തല്ലേ……

ദേ അച്ഛനും അമ്മയ്ക്കും ഒരു വിഷമവും ഇല്ല…….പൂർണ മനസ്സോട് കൂടി തന്നെയാ എന്റെ മോളെ അശ്വിന് കൊടുക്കുന്നത്്‌… അതോണ്ട് എന്റെ കുട്ടി കരയണ്ടാ കേട്ടോ….

അച്ഛന് ഏറ്റവും പ്രീയപ്പെട്ടത് ഈ നിക്കുന്ന എന്റെ മൂന്നു മക്കളും പിന്നെ നിങ്ങളുടെ ഈ അമ്മയും മാത്രമാ…..നിങ്ങളാണ് എന്റെ ലോകം…..

നിങ്ങളുടെയൊക്കെ സന്തോഷമാ എനിക്കും വലുത്…..”

“ഈ അനന്തേട്ടൻ….”

ബാക്കി പറഞ്ഞു പുർത്തിയാക്കാതെ ലക്ഷ്മി ചരിഞ്ഞു നിന്ന് കണ്ണ് തുടച്ചു….

പ്രവിയുടെയും പാച്ചുവിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല….

“ഈ പെണ്ണ് ചുമ്മാ മനുഷ്യനെ കരയിക്കാൻ….”

അത് പറഞ്ഞു പ്രവി മുഖം അമർത്തി തുടച്ചു…..

“അയ്യേ നിങ്ങളെല്ലാരു കരയുവാ….അയ്യയ്യേ….”

പൗമിയായിരുന്നു പെട്ടന്നത് പറഞ് പൊട്ടിച്ചിരിച്ചത്….

“ടീ കാന്താരി ഞങ്ങളെയെല്ലാം കരയിച്ചിട്ട് നീ നിന്ന് ചിരിക്കുന്നോ….”

മൂക്കിൻ തുമ്പിൽ ചൂണ്ടുവിരൽ  മുട്ടിച്ച് “കൂ…കൂ …”

ന്ന് പറഞ്ഞു പൗമി പച്ചപുല്ല് പാകിയ മുറ്റത്തൂടെ മുന്നോട്ടു ഓടുമ്പോൾ പാച്ചുവും പ്രവിയും അവളെ പിടിക്കാനായി പിന്നാലെ ഓടിയിരുന്നു…

“അനന്തേട്ടാ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അമ്മ ഞാനാ….”

ലക്ഷ്മി അത് പറയുമ്പോൾ അനന്തപത്മനാഭൻ തോളിലൂടെ കൈയ്യിട്ട് അവരെ ചേർത്ത് പിടിച്ചിരുന്നു…..

×××××××××××

ഇന്നാണ് ആ ദിവസം…. പൗമിക്കായ് അവളുടെ കാലൻ കാത്തിരുന്ന ദിവസം…

“നീ ഇന്ന് കോളേജിൽ പോണില്ലേ….??”

“ഇല്ല പ്രവി എനിക്കൊരു ചെറിയ തലവേദന…..”

“നിനക്ക് തലവേദനയോ…നീ ഞങ്ങൾക്കല്ലേ തലവേദന….”

“എന്ത് ഊള ചളിയാടാ പാച്ചൂ…..”

“ടീ ഞാൻ കൂട്ടിരിക്കണോ….വേണേൽ ഹോസ്പിറ്റലിൽ പോകാം….”

“ഏയ് വേണ്ടടാ….ഇത് ഒന്ന് കിടന്നാൽ മാറാവുന്നതേയുള്ളു…..”

“എന്നാൽ നീ റെസ്റ്റ് എടുത്തോ….”

ഒൻപത് മണിയായപ്പോഴേക്കും എല്ലാവരും വീട്ടിൽ നിന്നു പോയിരുന്നു….

പെട്ടന്നായിരുന്നു പൗമിയുടെ ഫോൺ ശബ്ദിച്ചത്…

അവൾ കോൾ എടുത്തു…..

“നിന്റെ ശരീരത്തിൽ നിന്നും ജീവൻ വേർപെടാൻ ഇനി മണിക്കൂറുകൾ മാത്രം…ഹ..ഹ…ഹ..”

“ഛീ നിർത്തെടാ….വരാനുള്ള സ്ഥലം പറയ്….

ഇന്നത്തോടെ തീരണം എല്ലാം….”

“ബൈപ്പാസിനടുത്തുള്ള ആ പൈൻ ഫോറസ്റ്റ്…അവിടെ മതി…”

“ടൈം..?”

“10.35”

അവൾ വേഗം ഫോൺ കട്ട് ചെയ്തു….

ഡ്രസ്സ് മാറാനായി  അവൾ വേഗം റൂമിലേക്ക് നടന്നു…

പ്യുവർ വൈറ്റ് ജീൻസും വൈറ്റ് ബനിയനും ഇട്ടു….അതിന്റെ മുകളിലേക്ക് അവളുടെ ഫേവറിറ്റ് ലൈറ്റ് സ്കൈ ബ്ലൂ കളർ ഷർട്ട് വെറുതെ തുറന്നിട്ടു….കൈ മടക്കി  മുട്ട് വരെ ആക്കി വെച്ചു…മുടിയെല്ലാം വട്ടത്തിൽ പിന്നിലേക്ക് കെട്ടി വച്ചു….ഷൂവും എടുത്തിട്ടു ..കണ്ണാടിയിലേക്ക് ഒന്ന് നോക്കി…..

എന്നിട്ടു നേരെ താഴത്തെ അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക് നടന്നു…

മേശമേൽ ഇരുന്ന ചാവി എടുത്തു അലമാരി തുറന്നു….അതിന്റെ താഴത്തെ തട്ടിൽ അനന്തപത്മനാഭന്റെ ലൈസൻസുള്ള തോക്ക് ഇരിപ്പുണ്ടായിരുന്നു….

അവൾ അതെടുത്തു ഷർട്ടിനു പിന്നിലൂടെ പാന്റിലേക്ക് ഒളിപ്പിച്ചു വെച്ചു….

ശേഷം വീടും പൂട്ടി ബുള്ളെറ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി…..

അവസാനമായി ആ സ്വാമിയെ ഒന്നു കൂടി കാണണമെന്ന് അവൾക്ക് തോന്നി…..അവൾ നേരെ അയാളുടെ സ്ഥലത്തേക്ക് വിട്ടു….

ചേരിയിലൂടെ നടന്ന് ഓലമേഞ്ഞ ആ ഒറ്റമുറി വീടിനു മുൻപിൽ എത്തി….

“സ്വാമീ….സ്വാമീ….”

പെട്ടന്നായിരുന്നു പിന്നിൽ നിന്നൊരു മുത്തശ്ശി വന്ന് അവളുടെ കൈയ്യിൽ തട്ടിയത്…

“എന്താ മോളെ….??”

“സ്വാമിയെ കാണാൻ…അദ്ദേഹം ഇവിടെ ഇല്ലേ……”

“അദ്ദേഹം മൂന്നു ദിവസം മുൻപ് മരിച്ചു….”

“എന്ത്…എന്ത് പറ്റിയതാ….??”

“രാവിലെ ആളെ കാണാതെ അന്വെഷിച്ചു ചെന്നപ്പോഴാ കണ്ടത് അകത്ത് മരിച്ചു കിടക്കുന്നത്…..”

സ്വാമിയുടെ മരണം അവളിൽ വലിയൊരു തകർച്ച സൃഷ്ടിച്ചു….

അവളുടെ കണ്ണ് ചെറുതായി നിറഞ്ഞു…

അവൾ ഫോണെടുത്ത് സമയം നോക്കി…

10.15

ഇനി ഇരുപത് മിനിറ്റ് കൂടിയേ ഉള്ളു അത് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ ആഞതും ആ വൃദ്ധ പിന്നിൽ നിന്ന് വിളിച്ചു…

“മോളുടെ പേര്…”

“പൗർണമി….”

“പൗർണമി പുണർതം…. “

“അതെ…”

അവൾ അത്ഭുതത്തോടെ അവരെ നോക്കി….

നിങ്ങൾക്ക് എങ്ങനെ….

“സ്വാമി പറഞിരുന്നു മോള് ഈ ദിവസം വരുമെന്ന്….മരിക്കുന്നതിന്റെ തലേന്ന് രാത്രിയിൽ സ്വാമി മോള് വരുമ്പോൾ തരാനായ് ഏൽപിച്ചതാണ് ഇത്….”

പാതി പഴുത്ത വാഴയിലയിൽ വാഴ നാരു കൊണ്ട് പൊതിഞു കെട്ടിയൊരു കിഴി..

മൂന്നു ദിവസത്തെ പഴക്കമുള്ളത് കൊണ്ടാവാം ഇല ചെറുതായി വാടിയിരുന്നു…

അവൾ ഇരു കൈയ്യും നീട്ടിയത് സ്വീകരിച്ചു…

അവൾ വേഗം ഐ നടന്നു…

ആ പൊതി മെല്ലെ തുറന്നു…

ഒരു കുഞ്ഞു പേപ്പർ കഷ്ണവും കുറച്ചു ചന്ദനവും ഒരു മോതിരവും

അവൾ ആ പേപ്പർ നിവർത്തി…. ഇനി നമ്മൾ തമ്മിലൊരു കൂടി കാഴ്ച ഉണ്ടാവില്ല…എനിക്ക് പോകാനുള്ള സമയം എത്തിയിരിക്കുന്നു…ആ മോതിരം വിരലിൽ അണിയുക….അതിലെ ചുവന്ന ചന്ദനം കഴുത്തിൽ മാത്രം തൊടുക….

ഈശ്വരൻ നിന്നോട് കൂടി ഉണ്ടായിരിക്കും….

അവൾക്കൊന്ന് പൊട്ടിക്കരയണമെന്ന് തോന്നി….പക്ഷേ വിധിക്കു മുൻപിൽ തളർന്നു വീഴാനവൾ തയ്യാറല്ലായിരുന്നു…..

അവൾ വേഗം വണ്ടിയിൽ കയറി……

പത്ത് മിനിറ്റിനുള്ളിൽ പൈൻ കാട്ടിൽ എത്തി….

ഒരു നിശബ്ദത അത് അവളിലെ ധൈര്യത്തെ ചോർത്തി കളയുകയും ഭയത്തിന്റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്തു…

സ്റ്റാന്റിൽ വെച്ചിരിക്കുന്ന ബുള്ളറ്റിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു പൈൻമരങ്ങൾക്കിടയിലൂടെ അവളെ ലക്ഷ്യമാക്കി വരുന്ന ആ ജീപ്പിനെയും അവളുടെ കാലനെയും

(തുടരും)

അഭിപ്രായങ്ങൾ അറിയിക്കണേ….

നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 13”

  1. എന്റെ അമ്മുക്കുട്ടി തുടങ്ങിയപ്പോൾ മുതലുള്ള ട്വിസ്റ്റ് ആണല്ലോ .ആരായിരിക്കും കാലൻ?ശരിക്കും അയാൾ അവളെ അപകടപ്പെടുത്തുമോ? നല്ലത് മാത്രം സംഭവിക്കും എന്ന ശുഭാപ്തി വിശ്വാസം മാത്രം 💖💖💖

Leave a Reply

Don`t copy text!