Skip to content

പൗമി – ഭാഗം 18

poumi-novel

പൗമി പതിയെ മുഖമുയർത്തി മണ്ഡപത്തിൽ ഇരുന്ന അശ്വിനെ നോക്കി…. അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….

എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ അശ്വിനടുത്തേക്ക് നടന്നു അവന്റേതു മാത്രമാകാനായ്….

അവൾ നടന്നു ചെന്ന് അവനടുത്ത് ഇരുന്നു…….

ഇടയ്ക്കിടെ അവൻ അവളെ നോക്കുന്നുണ്ടായിരുന്നു….എപ്പോഴോ  അവരുടെ കണ്ണുകൾ തമ്മിലൊന്ന് ഇടഞ്ഞു….ഏതോ സ്വപ്ന ലോകത്തെന്നത് പോലെ അവളവനെ തന്നെ നോക്കിയിരുന്നു….

“മൂഹൂർത്തം ആയീ….”

മുത്തശ്ശൻ പിന്നിൽ നിന്ന് ഉറക്കെ പറഞ്ഞു….

പൂജാരി കൊടുത്ത താലി അശ്വിൻ അവളുടെ കഴുത്തോരം ചേർത്തു……പിന്നിൽ നിന്ന് ആരോ അവളുടെ മുടിയിഴകളും പൂവും ഒന്നിച്ചുയർത്തി പിടിച്ചു.. …

അശ്വിന്റെ താലിയുടെ മൂന്നാമത്തെ കെട്ടും അവളുടെ കഴുത്തിൽ മുറുകി..

കൈകൾ കൂപ്പി  കണ്ണുകൾ അടച്ചവൾ പ്രാർത്ഥിക്കുമ്പേഴേക്കും അവന്റെ വിരൽ തുമ്പലെ ചുവപ്പ് അവളുടെ നെറ്റിയിലേക്ക് പടർന്നിരുന്നു…

സന്തോഷം സൂചകമെന്നോണം അനന്തപത്മനാഭന്റെയും പ്രവിയുടെയും കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണീരടർന്നു വീണു……

ശേഷം അശ്വിന്റെ കൈകളിൽ വിരൽ കോർത്തവൾ  കത്തിജ്വലിക്കുന്ന ഹോമകുണ്ടത്തെ വലം വെച്ചു…..

ഭക്ഷണം കഴിച്ച് കഴിഞ്ഞു ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു  ആരോ പിന്നിൽ പറഞ്ഞത്..ഇറങ്ങാനുള്ള സമയമായി  എന്ന്…..പെട്ടെന്ന് പൗമിയിൽ ഒരു ഞെട്ടൽ ഉളവായി്‌….

തനിക്കുള്ള സകലതിനെയും വിട്ട് മറ്റൊരാൾക്ക് ഒപ്പം….

അവൾക്ക് അതേ പറ്റി ഓർക്കും തോറും പേടി കൂടി കൂടി വന്നു…….

അവളുടെ കണ്ണുകൾ പ്രവിയെയും പാച്ചുവിനെയും തിരഞു കൊണ്ടേയിരുന്നു….

“താൻ ആരെയാ ഈ നോക്കുന്നത്….??”

“പ്രവി…പാച്ചു…”

അശ്വിന്റെ ചോദ്യത്തിന് ഉത്തരമെന്നോണം അവൾ അത് പറഞ്ഞു…

അവളുടെ ചുണ്ടുകൾ വിറച്ചു….കൺ കോണിൽ നിന്നൊരു തുള്ളി കണ്ണീർ അടർന്നു കവിൾ തടത്തിലേക്കു വീണു…

“ദേ പ്രവിയും പാച്ചുവും അല്ലേ ആ വരുന്നത്….”

അശ്വിൻ വിരൽ ചൂണ്ടിയടുത്തേക്ക് അവളൊന്ന് എത്തി നോക്കി…

“പ്രവി…..”

ആകെ മൊത്തം വിയർത്തു കുളിച്ചായിരുന്നു അവർ അവൾക്ക് അടുത്തേക്ക് ഓടിയടുത്തത്…

അവളോടി പോയി അവനെ കെട്ടിപ്പിടിച്ചു……

“ഏയ് എന്താ പൗമി ഇത്…..കരയാതെ…..”

അവൻ അവളെ സമാധാനിപ്പിച്ചു……

പ്രവിയും പാച്ചുവും മാറി മാറി അവളുടെ നെറ്റിയിൽ ചുംബിച്ചു…

“അളിയനെ അനുസരിക്കണം കേട്ടോ…”

പ്രവി അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു…

അവൾ സമ്മതപൂർവ്വം തല കുലുക്കി…

അനന്തപത്മനാഭൻ അവളുടെ കൈകളെ വീണ്ടും അശ്വിന്റെ ഉള്ളം കൈയ്യോട് ചേർത്ത് വച്ചു…

“അശ്വിൻ നോക്കിക്കോണം എന്റെ മോളെ…..ഏൽപിക്കുവാ ഞാൻ നിന്റെ കൈയ്യിൽ….”

അവൻ അവളുടെ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് അയാളെ നോക്കി തല കുലുക്കി…….

അനന്തപത്മനാഭനു പിന്നിൽ മാറി നിന്ന് ലക്ഷ്മി കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു…..

അവൾ  അടുത്തേക്ക് ചെന്നു….

അവർ അവളെയൊന്ന് ചുംബിച്ചു… ശേഷം  കാറിനടുത്തേക്ക് കൊണ്ടു പോയി……

അശ്വിനു പിന്നാലെ കാറിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുകൾ പ്രവിയിലും പാച്ചുവിലും ഉടക്കി നിന്നു…..

കൺകോണിൽ തങ്ങി നിന്ന കണ്ണുനീർ തുള്ളികൾ അവളുടെ കാഴ്ചയെ മറയ്ക്കുമ്പോഴേക്കും ആ കാറ് ചലിച്ചു തുടങ്ങിയിരുന്നു……

കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല….

“പൗമി….”

അശ്വിന്റെ ആ വിളിയിൽ ഒന്നുറക്കെ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചോരം ചേർന്നു…..

വീടെത്തും വരെ അവളാ ഇരുപ്പിരുന്നു…..അവനവളുടെ നെറുകയിൽ തലോടി കൊണ്ടേയിരുന്നു…..

“പൗമീ വീടെത്തി ഇറങ്ങു….കരയാതെടോ…..ഞാനില്ലേ ഇനിയങ്ങോട്ട്…”

അവന്റെയാ വാക്കുകൾ അവളിൽ തെല്ലൊരു ആശ്വാസമുണർത്തി…..

അവൾ പതിയെ പുറത്തേക്ക് ഇറങ്ങി….കുറയേറെ ബന്ധുക്കൾ ഉണ്ടായിരുന്നു…..

അമ്മ കൊടുത്ത നിലവിളക്കും വാങ്ങി വലം കാൽ വെച്ചവൾ നടന്നു കയറിയത് അശ്വിന്റെ ജീവിതത്തിലേക്കും പുതിയൊരു ലോകത്തിലേക്കും കൂടിയായിരുന്നു….

ആളുകൾക്കിടയിൽ അവളൊരുപാട് അസ്വസ്ഥ ആയിരുന്നു… അത് മനസ്സിലാക്കി അശ്വിൻ ആർച്ചയെ അവൾക്ക് അടുത്തേക്ക് പറഞ്ഞയച്ചു….

“ഏട്ടത്തി വാ…ഒരുപാട് നേരം ആയില്ലേ ഈ ഡ്രസ്സ് ഇട്ട് നിൽക്കുന്നു ഇത് മാറണ്ടേ…..”

ആർച്ച അവളുടെ കൈക്ക് പിടിച്ചോണ്ട് മുകളിലേക്ക് നടന്നു…..

“ഇതാട്ടോ അച്ചുവേട്ടന്റെ മുറി…ഇന്ന് തൊട്ടു ഏട്ടത്തിയുടെയും…..

വാ നമുക്ക് ഡ്രസ്സ് മാറാം…..”

ആർച്ച പതിയെ അവളുടെ തലയിലെ പൂവൊക്കെ അഴിച്ചു മാറ്റി….

പൗമി പതിയെ തലയൊന്ന് കുടഞ്ഞു കണ്ണാടിയിലേക്ക് നോക്കി….

മഞ ചരടിൽ കോർത്തൊരു താലിയും അശ്വിനിട്ട താലിമാലയും ഒഴികെ ബാക്കി യെല്ലാം അവൾ ഊരി മാറ്റി…

“ആർച്ച ഇങ്ങു വന്നേ…”

“എന്താ ഏട്ടത്തി….??”

അവൾ അതിൽ നിന്നു രണ്ട് വളയെടുത്ത് അവളുടെ രണ്ടു കൈകളിലേക്കും ഇട്ടു കൊടുത്തു…

“ഏയ് ഇതൊന്നും വേണ്ട ഏടത്തി…”

“അതൊക്കെ വേണം… ഞാൻ ആദ്യായിട്ട് തരുന്നതല്ലേ….ഇതെന്റെ  ആർച്ച കുട്ടിക്ക് ഏട്ടത്തി സ്നേഹത്തോടെ തന്നതാട്ടോ….”

അവൾ ആ റൂം ആകപ്പാടെ ഒന്ന് നോക്കി… ശേഷം ജനലോരം ചേർന്നു നിന്ന് പുറത്തേക്ക് ഒന്ന് നോക്കി….

പെട്ടന്നായിരുന്നു രണ്ടു കൈകൾ അവളെ വലം ചെയ്തത്….

അവളറിയാതെ അവളുടെ ചുണ്ടിൽ ഒരു പഞ്ചിരി വിടർന്നു…

“കൈവിട് എന്നെ താഴെ തിരക്കും…..”

“ഇപ്പോൾ താനെങ്ങോട്ടും പോകുന്നില്ല…..”

“ഈ കള്ളപ്പോലീസ്….”

അതു പറഞ്ഞു പൂർത്തിയാക്കും മുൻപേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് അമർന്നിരുന്നു…..

അവളവനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അവൻ അവളോട് കൂടുതൽ അടുത്തു…

“ഏട്ടാ….ആച്ഛൻ തിരക്കുന്നു…..”

വാതിലിനപ്പുറം നിന്ന് ആർച്ചയായിരുന്നു അത് പറഞ്ഞത്..

“ശ്ശെ ഈ കുരിപ്പ് നശിപ്പിച്ചു….”

അതും പറഞ്ഞു അവൻ അവളിൽ നിന്ന് അടർന്നു മാറുമ്പോഴും അവളൊരു ഞെട്ടലിൽ നിൽക്കുകയായിരുന്നു…..

തലതാഴ്ത്തി അവനു മുൻപിൽ നിന്ന പൗമിയെ അവൻ അടിമുടിയൊന്ന്  നോക്കി… അവളുടെ ചുണ്ടുകൾ വിടർന്നിരുന്നു….ചിരിക്കുകയായിരുന്നു ആവൾ…

“ആഹാ…ആൺ കുട്ടിക്ക് നാണം ഒക്കെ വന്നു തുടങ്ങിയോ…”

അവന്റെ നെഞ്ചിൽ കൈ വെച്ച് ഇടിച്ചു കൊണ്ടവൾ കട്ടിലിനടുത്തേക്ക് നടന്നു…

കട്ടിലിന്റെ ഒരു മൂലയ്ക്ക് ഒരു സെറ്റ്സാരിയും ബ്ലൗസും കുറച്ച് മുല്ലപ്പൂവും മാറ്റി വെച്ചിട്ടുണ്ടായിരുന്നു…

അതിലേക്ക് അവളൊരുതരം അവക്ഞയോട് കൂടി നോക്കി…

“എന്തേയ്…..??”

അവൻ അവളെ പിടിച്ചു അലമാരിയുടെ മുൻപിൽ കൊണ്ടുവന്നു നിർത്തി…

എന്നിട്ട് പതിയെ അത് തുറന്നു….

അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി…

“ഹാ..ഞെട്ടണ്ടടോ ഭാര്യേ……ഇതൊക്കെ നിനക്ക് ഉള്ളത് തന്നെയാ….'”

അതും പറഞ്ഞു അവൻ അതിൽ നിന്ന് മുട്ടിന്റെ താഴെ നിൽക്കുന്ന ഒരു പാവടയും ഓഫ് ഷോൾഡർ ടോപ്പും എടുത്തു അവൾക്കു കൊടുത്തു ……

“വേഗന്ന് ഫ്രഷായി താഴേക്ക് വാ…..

വൈകിട്ട് പ്രവിയും പാച്ചുവും അച്ഛനും അമ്മയും വരുന്നുണ്ട്….”

“ശരിക്കും…”

അവൾ സന്തോഷത്താൽ തുള്ളിച്ചാടി…

“എന്നാൽ പോയി വേഗം ഫ്രഷായിക്കോ….”

അതും പറഞ്ഞു വാതിലും ചാരി അവൻ പുറത്തേക്ക് നടന്നു…..

അവൾ സാരി മാറി വാഷ്റൂമിലേക്ക് കയറി…..

അൽപം സമയം റെസ്റ്റെടുത്തിട്ടായിരുന്നു അവൾ  താഴേക്ക് പോയത്……

താഴെ ഹാളിൽ അച്ഛനുമായി എന്തോ തിരക്കിട്ട സംസാരത്തിൽ ആയിരുന്നു അശ്വിൻ….

ഒരു നിമിഷം അവന്റെ കണ്ണുകൾ അവൾക്ക് ചുറ്റും വട്ടമിട്ട് പറന്നു…..

“വാ അടച്ചു പിടിക്ക് ഏട്ടാ….”

ആർച്ചയുടെ ആ സംസാരത്തിൽ പാതിവഴിയിൽ കോണിയിറങ്ങി നിന്ന പൗമി പോലും ചിരിച്ചു….

സെറ്റുസാരിയുടെ തുമ്പ് കൈയ്യിലേക്ക് ഒതുക്കി പിടിച്ചു അശ്വിനു മുൻപിലൂടവൾ നടന്നു പോകുമ്പോൾ അവളുടെ തലയിലെ മുല്ലപ്പൂവിന്റെ സുഗന്ധം ആ വീട് ആകമാനം വ്യാപിച്ചിരുന്നു….

അവൾ നേരെ അടുക്കളയിലേക്ക് നടന്നു….അശ്വിന്റെ അമ്മയും കുറച്ച് ബന്ധുക്കളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…..

“ആഹാ…മോള് കുളിയൊക്കെ കഴിഞ്ഞോ…..”

അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി….

അശ്വിന്റെ അമ്മ അവൾക്ക് ഓരോരുത്തരെയും പരിചയപ്പെടുത്തി കൊടുത്തു…

“മോള് ഈ ചായ കൊണ്ടുപോയി അച്ഛനും അശ്വിനും ആർച്ചയ്ക്കും കൊടുക്ക്…”

അവൾ അതുമായി ഹാളിലേക്ക് നടന്നു….

അപ്പോഴായിരുന്നു പുറത്തൊരു കാറ് വരുന്ന ശബ്ദം കേട്ടത്….

ധൃതിയിൽ പൗമി പുറത്തേക്കോടി….

കാറിന്റെ പിന്നിൽ നന്ന് അനന്തപത്മനാഭനും ലക്ഷ്മിയും റങ്ങി…മുൻപിൽ നിന്ന് പ്രവിയും പാച്ചുവും….

“പ്രവീ…പാച്ചു…”

അവളോടി പോയി അവരെ കെട്ടിപ്പിടിച്ചു….

ശേഷം അനന്തപത്മനാഭന്റെയും ലക്ഷ്മിയുടെയും അടുത്തേക്ക് നടന്നു…..

“എന്താ മോളെ ഇത്…അച്ഛനെയും അമ്മയെയും വന്ന കാലിൽ പുറത്ത് നിർത്തുവാണോ….”

അശ്വിന്റെ അച്ഛനായിരുന്നു അത് പറഞത്…

“ശ്ശൊ…പെട്ടന്ന് എല്ലാവരെയും കണ്ട സന്തോഷത്തിനിടയ്ക്ക് ഞാനതങ്ങ് മറന്നു….”

അപ്പോഴേക്കും അശ്വിന്റെ അമ്മയും അച്ഛനും എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു….

സോഫായിൽ ഇരുന്നു കൊണ്ട് പ്രവിയും പാച്ചുവും പൗമിയെ തന്നെ നോക്കുവായിരുന്നു….

നെറ്റിയിൽ അൽപ്പം സിന്ദൂരം… കഴുത്തിൽ അശ്വിൻ ഇട്ട മാലയും താലിയും മാത്രം…കൈയ്യിൽ ഒരു വള….ഉടുത്തിരുന്ന സെറ്റ് സാരിയുടെ തുമ്പ് അവൾ മുൻപിലേക്ക് പിടിച്ചിട്ടുണ്ടായിരുന്നു…

പല കാര്യങ്ങളും അവളൊരുപാട് പക്വതയോട് കൂടി ചെയ്യുന്നത് അവർ നോക്കി കണ്ടു…

പുറത്ത് അശ്വിനും പ്രവിയും പാച്ചുവും മാറി നിന്ന് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു അവൾ അങ്ങോട്ട് ചെന്നത്…

“എന്താ മൂന്നാളും കൂടിരൊരു ഗൂഢാലോചന…??”

“ഏയ്‌…എന്ത്…ഞങ്ങള് വെറുതെ സംസാരിക്കുവായിരുന്നു…..”

“മ്ം…മൂന്നാളും ഭക്ഷണം കഴിക്കാൻ വാ….അമ്മ വിളിക്കുന്നു…..”

“നീ അകത്തേക്ക് പൊയ്ക്കോ ഞങ്ങൾ വന്നോളാം…”

എന്തൊക്കെയോ സംശയം അവൾക്ക് തോന്നിയെങ്കിലും ഒന്നും എതിർത്തു പറയാതെ അവൾ അകത്തേക്ക് നടന്നു…

സംസാരമൊക്കെ കഴിഞ്ഞു ഭക്ഷണവും കഴിച്ച് അശ്വിനെയും പൗമിയെയും വീട്ടിലേക്ക് വിരുന്നിനു കൂടി ക്ഷണിച്ചിട്ടായിരുന്നു അവർ ഇറങ്ങാൻ തുടങ്ങിയത്……..

പൗമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു….അശ്വിൻ അവളെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു…

പ്രവിയുടെയൊക്കെ കാറ് അവളുടെ കണ്ണിൽ നിന്ന് അകലും വരെ അവളാ നിൽപ്പ് നിന്നു……

ഭൂമിയിലെ ആ നക്ഷത്രത്തെ നോക്കി ആകാശത്ത് നിന്ന് അമ്പിളിമാമൻ നിലാവ് പൊഴിച്ചു കൊണ്ടേയിരുന്നു…….

നിലാവിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ മുക്കുത്തി കല്ലുകൾ വെട്ടിത്തിളങ്ങി…..

“പൗമീ….”

പിന്നിൽ നിന്ന് അശ്വിനായിരുന്നു അത്..

“എന്താ അച്ചുവേട്ടാ….??”

“ഇവിടെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശ്യം… അകത്തേക്ക് പോകണ്ടേ…. “

അവൾ അവനൊപ്പം അകത്തേക്ക് നടന്നു…..

“അശ്വിൻ നിങ്ങള് രണ്ടാളും റൂമിലേക്ക് പൊയ്ക്കോ…..”

അശ്വിന്റെ അമ്മയായിരുന്നു അത് പറഞ്ഞത്…

ആർച്ചയപ്പോഴേക്കും അവനെ നോക്കി ഒന്നാക്കി ചിരിച്ചു കൊണ്ട്  വാ പൊത്തി….

അശ്വിൻ അവളെ കനപ്പിച്ചൊന്ന് നോക്കി…

“ആർച്ചേ നിന്നോട് ഇനി പ്രത്യേകം പറയണോ…പോയി കിടന്ന് ഉറങ്ങാൻ നോക്ക്…”

അശ്വിന്റെ ആർച്ചയോടായ് അത് പറയുമ്പോഴേക്കും പൗമി  റൂമിലേക്ക് നടന്നിരുന്നു…. അവൾക്ക് പിന്നാലെ അശ്വിനും…

റൂമിൽ ഒരു ഗ്ലാസ്‌ പാൽ ഇരിപ്പുണ്ടായിരുന്നു…..

തനിക്ക് പാല് കുടിക്കുന്ന ശീലം ഉണ്ടോ….

വാതിലിന്റെ കുറ്റിയിട്ടു കൊണ്ട് അശ്വിൻ അവളോടായി ചോദിച്ചു…

“ഇല്ല…”

“എനിക്കും..”

ഉള്ളിലെ ടെൻഷൻ മുഖത്ത് അറിയിക്കാതിരിക്കാനായി അവൾ സാരി തുമ്പ് കൈയ്യിലിട്ട് ചുഴറ്റി കൊണ്ടേയിരുന്നു…

അവനത് കണ്ട് ചിരി വന്നെങ്കിലും മുഖത്ത് അത് കാണിച്ചില്ല…

“എന്താ ഒരു ടെൻഷൻ…??”

“ഏയ്..ടെൻഷനോ..എനിക്കോ…

അച്ചുവേട്ടന് തോന്നുന്നതാ….”

“എന്നാ കിടക്കാം….”

“കിടക്കണോ….??”

“പിന്നെ തനിക്ക് ഉറങ്ങണ്ടെ….അതോ കുത്തിയിരുന്ന് നേരം വെളുപ്പിക്കാനാണോ പ്ലാൻ….”

അവളുടെ മുഖത്തെ പരിഭ്രമവും ഉള്ളിലെ ടെൻഷനും പരസ്പര ബന്ധമില്ലാത്ത സംസാരവും എല്ലാം കൂടി ആയപ്പോഴേ അവന് കാര്യം പിടി കിട്ടിയിരുന്നു…

“അതേയ് എന്താ ഈ ആലോചിച്ച് കൂട്ടുന്നത്……??”

“അത് പിന്നെ…ഞാൻ…”

“എടോ…താൻ ഇങ്ങനെ പേടിക്കാതെ….ഞാനൽപം കൂടുതൽ റൊമാന്റിക് ആണെങ്കിലും തന്റെ സമ്മതമില്ലാതെ നമ്മളൊരു കുടുംബ ജീവിതം തുടങ്ങത്തില്ല……..

പതിയെ നമ്മള് രണ്ടാളും പരസ്പരം ഒന്ന് മനസ്സിലാക്കിയ ശേഷം അതേ പറ്റിയൊക്കെ  ആലോചിക്കാം കേട്ടോ…..”

തീർത്തും പക്വതയോട് കൂടിയുള്ള അവന്റെയാ സംസാരത്തിൽ അവൾക്ക് അവനോടുള്ള ഇഷ്ടം വീണ്ടും കൂടി…..

“എന്നാൽ എന്റെ ഭാര്യ വേഗം കിടക്കു….”

അവനത് പറഞ്ഞു കൊണ്ട് പതിയെ ലൈറ്റ് ഓഫ് ചെയ്തു……

തലയിണയിലേക്ക് തലചായ്ക്കുമ്പോഴേക്കും അവളൊരു നിമിഷം പ്രവിയെയും പാച്ചുവിനെയും പറ്റിയോർത്തു….

പാച്ചു വിന്റെ റൂമിൽ കട്ടലിന് അപ്പുറവും ഇപ്പുറവുമായി പരസ്പരം മുഖത്തോട് മുഖം നോക്കി കിടക്കുകയായിരുന്നു അവർ…

അവരുടെ ഇടയിൽ പൗമി കിടക്കാറുള്ള സ്ഥലം അവൾക്കായ് എന്നതു പോലെ ഒഴിച്ചിട്ടിരുന്നു….

പ്രവിയുടെയും പാച്ചുവിന്റെയും കണ്ണുകൾ നിറഞ്ഞു……

തലയിണയിലേക്ക് മുഖമമർത്തുമ്പോഴേക്കും പൗമിയുടെ കണ്ണുകളും നിറഞ്ഞിരുന്നു….

ഒച്ചയുണ്ടാക്കാതെ അവൾ കരഞ്ഞു….

അശ്വിന് മനസ്സിലായിരുന്നു അവൾ കരയുവാണെന്ന്….

അവൻ അവളെ ചേർത്ത് പിടിച്ചു….

അവനോടു ചേർന്ന് കിടന്നു അവളൊന്ന് പൊട്ടിക്കരഞ്ഞു….

“പോട്ടെ…പൗമീ..കരയാതെ…അയ്യേ താനിത്രയേ ഉള്ളോ….??”

“എന്റെ പ്രവിയും പാച്ചുവും…”

അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…

“എന്നാൽ ഞാൻ അവരെ ഫോൺ വിളിച്ച് തരട്ടെ…കുറച്ചു സമയം സംസാരിച്ചു കഴിയുമ്പോൾ വിഷമം മാറും…”

“ആവരൊക്കെ ഉറങ്ങി കാണും…..”

“എന്നാൽ നമുക്ക് നാളെ വിളിക്കാം….ഇപ്പോൾ ഉറങ്ങിക്കോ…..”

അവനവളുടെ മുടിരിഴകളിൽ കൂടി പതിയെ വിരലോടിച്ചു….

ഒരച്ഛന്റെ കരുതലോടും ഏട്ടന്റെ സ്നേഹത്തോടും ഭർത്താവിന്റെ ഉത്തരവാദിത്തത്തോട് കൂടിയും അവനവളെ ഇറുകെ പുണർന്നു….

അവളുടെ മിഴികൾ പതിയെ ഉറക്കത്തിനു വഴിമാറി കൊടുത്തു…

“ടാ പ്രവീ…ഞാൻ പൗമിയെ ഒന്ന് വിളിക്കട്ടെ….അവളില്ലാതെ പറ്റുന്നില്ലെടാ…. “

“അവരിപ്പോ ഉറങ്ങിയിട്ടുണ്ടാവും ടാ….സമയം ഇത്രയും ആയില്ലേ…”

“മ്ം…മ്ം…”

പൗമിയെ പറ്റിയുള്ള ഓർമ്മകൾക്കിടയിൽ എപ്പോഴോ അവരും ഉറക്കത്തിലേക്ക് വഴുതി വീണു….

രാവിലെ അശ്വിൻ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു റൂമിനു പുറത്ത് ഇറങ്ങുമ്പോഴും പൗമി നല്ല ഉറക്കം ആയിരുന്നു….

അലമാരിയുടെ കണ്ണാടിയിൽ നോക്കി മൂടി ചീകുന്നതിനിടയ്ക്ക്  എപ്പോഴോ അവന്റെ നോട്ടം അവളിലേക്കും എത്തി…

അവൻ പതിയെ അവളുടെ അടുത്ത് ചെന്നിരുന്നു…

സ്ഥാനം തെറ്റികിടന്ന അവളുടെ സാരി തുമ്പ് നേരെയാക്കി ഇടുമ്പോൾ അവന്റെ കൈ അറിയാതെ അവളുടെ വയറിൽ ഒന്ന് തൊട്ടു…..

പടർന്നു തുടങ്ങിയ നെറ്റിയിലെ സിന്ദൂരവും വാടി തുടങ്ങിയ മുല്ലപ്പൂവും കഴുത്തിൽ ചുറ്റി പിണഞ്ഞു കിടന്ന ആലിലത്താലിയും….

അവന് അവളിൽ  നിന്ന് കണ്ണെടുക്കുവാനേ തോന്നിയില്ല….

പെട്ടെന്ന് ഫോണിൽ ഏഴുമണിയുടെ അലാറം അടിച്ചതും അവൻ അവളെ കുലുക്കി വിളിച്ചു..

“പൗമി എഴുനേക്ക്….”

“പ്രവീ ഒരഞ്ചു മിനിട്ടും കൂടി….”

അവനത് കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്…

“പ്രവിയല്ല…അശ്വിനാ….പൗമി ….സമയം ഒരുപാട് ആയി…എഴുനേക്ക്…”

പതിയെ ഒന്ന് ചിണുങ്ങി രണ്ട് കൈയ്യും കൊണ്ട് കണ്ണൊക്കെയൊന്ന് കൂട്ടി തിരുമി അവൾ എഴുനേറ്റു….

ഫോണെടുത്ത് വെറുതെ സമയം ഒന്ന് നോക്കി…

“7.02”

അവൾ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു…..

“അച്ചുവേട്ടന് എന്നെയൊന്ന് നേരത്തെ വിളിച്ചൂടായിരുന്നോ…..ശോ…”

അവൾ ധൃതിയിൽ ബാത്റൂമിലേക്ക് ഓടി…എന്നിട്ട് അതേ സ്പീഡിൽ അലമാരിക്ക് അടുത്തേക്ക് ഓടി…

“അല്ലാ എന്താ ഉദ്ദേശ്യം….കുറേ നേരം ആയല്ലോ കോഴി മുട്ടയിടാൻ ഓടുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നു…..!!”

“അത് പിന്നെ… കുളിച്ചിട്ട് ഇടാൻ ഡ്രസ്സ്….”

“ഓ അതാണോ കാര്യം…”

അവൻ വേഗം തന്നെ അലമാരിയിൽ നിന്നൊരു പിങ്ക് കളർ സാരിയെടുത്ത് അവൾക്ക് നേരെ നീട്ടി….

“സാരി…പൊക്കോണം എന്റെ മുമ്പിൽ നിന്ന്….

ഇന്നലെ വൈകിട്ട് യുട്യൂബ് നോക്കി സാരി ഉടുത്തതിന്റെ പാട് എനിക്കെ അറിയു….”

അതും പറഞ്ഞു കൈയ്യിൽ കിട്ടിയ ഡ്രസ്സും എടുത്തു കൊണ്ടവൾ കുളിക്കാൻ കയറി…

തിരിച്ചു ഇറങ്ങുമ്പോൾ അശ്വിനെ റൂമിൽ എങ്ങും കണ്ടില്ല…

അവൾ വേഗം അടീക്കളയിലേക്ക് നടന്നു…

“തലവേദന മാറിയോ മോളെ….”

അമ്മയായിരുന്നു അത് ചോദിചത്..

“എന്താ…??”

“അച്ചു പറഞ്ഞു മോൾക്ക് തലവേദനയായിരുന്നെന്ന്… ഇന്നലെ രാത്രി ഉറങ്ങിയേ ഇല്ലെന്ന്…..”

പെട്ടന്ന് അശ്വിൻ അടുക്കളയിലേക്ക് വന്നു…

“അമ്മേ കുറച്ചു വെള്ളം…”

അവർ വെള്ളം എടുക്കാൻ തിരിഞ്ഞപ്പോഴേക്കും അവൻ അവളെ അവിടെ നിന്നും മാറ്റി നിർത്തി..

“അച്ചുവേട്ടൻ എന്തിനാ അമ്മയോട് കള്ളം പറഞ്ഞത്…എനിക്ക് തലവേദന ഒന്നും ഇല്ലായിരുന്നല്ലോ…”

“ആഹ് ബെസ്റ്റ്… എന്നാൽ ഞാൻ അമ്മയോട് പറയാം.. മരുമോള് രാവിലെ ഏഴു മണിക്കാ എഴുനേറ്റതെന്ന്…..”

“അത് പിന്നെ അച്ചുവേട്ടാ ഉറങ്ങി പോയി….”

“അതൊന്നും സാരമില്ല…ആദ്യം ആയത് കൊണ്ടല്ലേ….

അമ്മ ചോദിച്ചാൽ തലവേദന ആണെന്ന് തന്നെ പറഞ്ഞാൽ മതി കേട്ടോ….”

അവളവനെ നോക്കി തലകുലുക്കി…

ദിവസങ്ങളോരോന്നും ഓടി മറയുമ്പോൾ മൂന്നാഴ്ച യ്ക്കു ശേഷം ഇന്നാണ് പൗമിയുടെ കോളേജ് വീണ്ടും തുറക്കുന്നത്…

ധൃതിയിൽ ബുക്കുകൾ ഓരോന്നും ബാഗിലേക്ക് എടുത്തു വയ്ക്കുന്ന തിരക്കിൽ ആയിരുന്നു അവൾ….

“പൗമി എന്റെ ബെൽറ്റ് എവിടെ…??”

“അതാ മേശപ്പുറത്ത് ഉണ്ട് അച്ചുവേട്ടാ….”

അവൾ വേഗം ബാഗും എടുത്തു താഴേക്ക് ഇറങ്ങി…

“ആർച്ച പോയോ അമ്മേ..”

“അവള് പോയി….അവളുടെ കൂട്ടുകാരി നമ്മുടെ അപ്പുറത്ത് വീട്ടിലാ താമസിക്കുന്നത്…എന്നും അവര് രണ്ടാളും ഒന്നിച്ചാ പോകുന്നത്…..

മോളെ അച്ചു കൈണ്ടാക്കും….”

അപ്പോഴേക്കും അശ്വിൻ പോലീസ് യൂണിഫോമിൽ താഴേക്ക് ഇറങ്ങി വന്നിരുന്നു…

“അച്ചുവേട്ടാ പോകാം…”

അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അവർ ഇറങി….

“തന്റെ ബുള്ളറ്റ് ഇന്ന് ആരെയെങ്കിലും വിട്ട് അവിടുന്ന് എടുപ്പിക്കാം കേട്ടോ….”

“മ്ം…”

“എന്ത് പറ്റി മുഖത്തൊരു വാട്ടം….കോളേജിലേക്ക് പോകുന്നതിന്റെ ആണോ…”

പുറത്തേക്ക് നോക്കി കൊണ്ടവൾ ഒന്ന് തല കുലുക്കി…

“ആഹാ….അപ്പോൾ മടിച്ചിയാ അല്ലേ…”

പിന്നെയും അവരെന്തൊക്കെയോ ഒരുപാട് സംസാരിച്ചു…

അപ്പോഴേക്കും കോളേജ് എത്തിയിരുന്നു…

ബാഗും എടുത്തു അശ്വിനോട് യാത്രയും പറഞ്ഞു അവൾ ഇറങ്ങി മുൻപോട്ടു നടന്നു…..

നടന്നു പോകുമ്പോൾ ഗേറ്റിന്റെ അടുത്ത് മരച്ചുവട്ടിൽ തന്നെ ആൽവിനും ഗ്യാങ്ങും ഉണ്ടായിരുന്നു….

പെട്ടന്നായിരുന്നു അവൾ അഖിലിനെ ശ്രദ്ധിച്ചത് അവന്റെ വലതു കൈ മുഴുവനായും പ്ലാസ്റ്റർ ഇട്ടിരുന്നു….

അവൾ അവരെ മൈൻഡ് ചെയ്യാതെ നേരെ മുൻപോട്ടു നടന്നു….

“ഹാ പൗമി പോവാണോ….??കൂട്ടത്തിൽ ഒരുത്തന്റെ ഈ കോലം ആക്കിയിട്ട് മോള് ഇങ്ങനെയങ്ങ്   പോയാൽ എങ്ങനെയാ ശരിയാകുന്നത്….”

“ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ….എനിക്ക് ഒന്നും അറിയില്ല… ഞാനൊന്നും ചെയ്തിട്ടും ഇല്ല….”

“നീയല്ലേൽ പിന്നെ നിന്റെ തന്തയാണോടി ഇവന്റെ കൈ തല്ലിയൊടിച്ചത്….”

അവളെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൾക്ക് പിന്നിൽ നിന്ന ആരുടെയോ ചവിട്ടേറ്റ് ആൽവിൻ നിലത്തേക്ക് വീണു…

ഞെട്ടിത്തരിച്ചു പൗമി പിന്നോട്ട് നോക്കി..

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പൗമി – ഭാഗം 18”

  1. ആശ്വാസമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 💕💕💕💕💕

Leave a Reply

Don`t copy text!