Skip to content

പൗമി – ഭാഗം 19

poumi-novel

“നീയല്ലേൽ പിന്നെ നിന്റെ തന്തയാണോടി ഇവന്റെ കൈ തല്ലിയൊടിച്ചത്….”

അവളെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൾക്ക് പിന്നിൽ നിന്ന ആരുടെയോ ചവിട്ടേറ്റ് ആൽവിൻ നിലത്തേക്ക് വീണു…

ഉള്ളിലൊരു ഞെട്ടലോടെ പൗമി പിന്നിലേക്ക് തിരിഞ്ഞു നോക്കി…

“രോഹിത്….”

അവളുടെ നാവുകൾ ആ നാമം ഉച്ചരിച്ചു…

“രോഹിത് താനെന്താ ഇവിടെ…??”

പൗമി അത്‌ ചോദിച്ചെങ്കിലും അതിനു മറുപടി പറയാതെ രോഹിത് വീണ്ടും ആൽവിനടുത്തേക്ക് ചീറിയടുത്തു..

നിലത്തു വീണു കിടക്കുന്ന ആൽവിന്റെ നെഞ്ചിൽ ചവിട്ടി പിടിച്ചു അവനു നേരെ ചൂണ്ടുവിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു

“ഇനി മേലാൽ എന്റെ പെണ്ണിന്റെ നേരെ നിന്റെ കയ്യോ കണ്ണോ വീണാൽ, പിന്നെ നിന്റെ ശരീരത്തിൽ ഈ തലയുണ്ടാവില്ല…ഓർത്തു വെച്ചോ നീ….”

തിരിഞ്ഞു നടന്നു രോഹിത് നേരെ പൗമിയുടെ അടുത്തേക്ക് വന്നു…

“എന്താ രോഹിത് പ്രോബ്ലം…?എന്തിനാ വഴക്കുണ്ടാക്കിയത്…??”

“എന്റെ പെണ്ണിനെ തൊട്ടാൽ അവനെ ഞാൻ….”

“എന്തൊക്കെയാ രോഹിത് താനീ പറയുന്നത്…?”

അവൾ അവനെയും പിടിച്ചു വലിച്ചു കൊണ്ട് പാർക്കിംഗ് ഏരിയായിലേക്ക് നടന്നു..

“ഇനി പറ എന്താ കാര്യം..??”

“അവൻ എന്റെ പെണ്ണിനോട് മോശമായി പെരുമാറി..”

“ഏ..ഏത് പെണ്ണ്…??”

പൗമി ആശ്ചര്യത്തോടെ രോഹിതിനെ നോക്കി..

“ആ..അതൊക്കെയൊണ്ട്…സമയമാകുമ്പോൾ പറയാം..”

അതും പറഞ്ഞു രോഹിത് പോയി… അവൻ നല്ല ദേഷ്യത്തിൽ ആയത് കൊണ്ട് പൗമി അവനെ തിരികെ വിളിച്ചു ഡിറ്റേൽ ആയി ഒന്നും ചോദിക്കാനും നിന്നില്ല….

അവൾ വീണ്ടും ക്ലാസിലേക്ക് നടക്കുമ്പോൾ കണ്ടിരുന്നു മരച്ചുവട്ടിൽ ഇരിക്കുന്ന അഖിലിനെയും ആൽവിനെയും പിന്നെ അവരുടെ വാലുകളെയും…

അവിടെ നിന്ന സകലരും ഒരു അടി പ്രതീക്ഷിച്ചിരുന്നു…പക്ഷേ അവളതൊന്നും ഗൗനിക്കാതെ ഒന്നും അറിയത്തത് പോലെ പൗമി ക്ലാസ്സിലേക്ക് നടന്നു…

“എടാ കല്ല്യാണം കഴിഞ്ഞപിന്നെ അവളങ്ങ് ഒതുങ്ങി പോയല്ലോ…??”

അഖിൽ ആൽവിനോടായ് അത് പറയുമ്പോൾ, ദേഹത്തും കൈയ്യിലും പറ്റിയ പൊടി തട്ടി മാറ്റി കൊണ്ട് അവനും പറയുന്നുണ്ടായിരുന്നു

“എടാ..അവളൊരു പെണ്ണാ…വെറും പെണ്ണ്…

അവൾ ഇത്രയേ ഉള്ളു…”

അവൾക്ക് അത് കേട്ടിട്ട് ഒന്ന് തരിച്ചു വന്നെങ്കിലും തൽക്കാലത്തേക്ക് സ്വയം ഒന്ന് കൺട്രോൾ ചെയ്തു..

“പെണ്ണെന്താണെന്ന് നിനക്കൊക്കെ വൈകിട്ട് കാണിച്ചു തരാം ഞാൻ…”

മനസ്സിൽ അതും പറഞ്ഞു കൊണ്ട് അവൾ നേരെ ക്ലാസ്സിലേക്ക് നടന്നു…

അവൾക്കു മുൻപേ പാച്ചു ക്ലാസിൽ എത്തിയിരുന്നു…

അവൾ പതിയെ അവനടുത്ത് ചെന്നിരുന്നു..

“എന്താടാ ഒറ്റയ്ക്ക് ഇരുന്നു പരിപാടി…”

“ഏയ്‌ ഡിസ്റ്റർബ് ചെയ്യരുത്… ഞാൻ നന്നാവാൻ തീരുമാനിച്ചു….”

” ഓഹോ…അപ്പോൾ ഞാനും ആയിട്ടുള്ള കമ്പനി നിർത്താൻ തീരുമാനിച്ചോ…??”

വാ പൊത്തി ചിരിച്ചോണ്ടായിരുന്നു അവളത് പറഞൊപ്പിച്ചത്…

“എന്നാലും നീ നന്നാവൂലാന്ന് അല്ലേ…??”

“അതെ..തൽക്കാലം നന്നാവാനുള്ള യാതൊരു ഉദ്ദേശ്യവും എനിക്കീല്ല…”

“അല്ലാ ഒരു കാര്യം ചോദിക്കട്ടേ…??”

“എന്താടാ..?”

“എന്റെ ആളിയൻ ഇപ്പോഴും ജീവനോടെ ഒണ്ടോ…”

“ടാ പട്ടീ…”

അതും പറഞ്ഞു അവന്റെ മൂക്കും തുമ്പേൽ പിടിച്ചു വലിച്ചു കൊണ്ടവൾ അവനടുത്ത് ഇരുന്നു….

“പിന്നെ പറയെടാ…വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം…??”

പെട്ടന്നത് ചോദിക്കുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നു…

“നീ ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഉണ്ട്….എന്തോ നിന്നെ വല്ലാത്തൊരു മിസ്സിംഗ് ആ….

അച്ഛനും അമ്മയ്ക്കും..പ്രവീടെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ….ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും നീയുണ്ട് പൗമി..നിന്റെ ശബ്ദമുണ്ട്…നിന്റെ പ്രസൻസ് ഉണ്ട്…”

“ടാ കോപ്പേ…നീ എന്നെ കരയിക്കുവോ..”

കൺകോണിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികളെ കൈ വിരൽ തുമ്പാൽ ഒപ്പിയെടുത്തു കൊണ്ടായിരുന്നു അവൾ അവനോടായ് അത് ചോദിച്ചത്…

“ടീ പോത്തേ…നീ കരയുവാ…അയ്യേ…..”

അപ്പോഴേക്കും സാറ് ക്ലാസിലേക്ക് വന്നു പഠിപ്പിക്കാൻ തുടങ്ങിയിരുന്നു……..

പൗമി ക്ലാസിൽ ശ്രദ്ധിക്കാതെ പാച്ചുവിന്റെ തോളിൽ തലചായ്ച്ചു  ബുക്കിൽ എന്തൊക്കെയോ എഴുതിയും വരച്ചും ഇരുന്നു…..

“ടീ നീ അവിടെ ഹാപ്പിയല്ലേ…??”

പാച്ചുവിന്റെ ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്ന് അറിയാതെ അവൾ ഇരുന്നു…

“നിങ്ങളൊക്കെ ഇല്ലാതെയോ….!!!”

അവൾ അത്രമാത്രമേ അതിനു മറുപടിയായി പറഞ്ഞുള്ളു….

അവൻ ഒന്നും മിണ്ടിയില്ല…

ഉച്ചയ്ക്ക് കഴിക്കാൻ നേരവും അവൾ അവന്റെ കൂടെ തന്നെ ഇരുന്നു…

“എന്താടാ ഇന്ന് സ്പെഷ്യൽ…??”

“ദേ നിനക്ക് വേണ്ടി അമ്മ ചിക്കൻ തന്നു വിട്ടിട്ടുണ്ട്…”

അവൻ ബാഗിൽ നിന്ന് വേറെ ഒരു പാത്രം എടുത്തു അവൾക്ക് നേരെ നീട്ടി…

അവൾ ആക്രാന്തത്തോടെ അത് വാങ്ങി തുറന്നു…

“ഹോ..എന്താ മണം…”

അതും പറഞ്ഞു ഒരു ചിക്കൻ കാലെടുത്തു കടിച്ചു…

“അല്ലാ…അവിടുന്ന് തിന്നാൻ ഒന്നും തരില്ലേ…??”

“ഇല്ലാടാ…അവിടെ ഫുൾ പചക്കറിയാ….പാവം ഞാൻ..”

അവൻ വാ പൊത്തി ചിരിച്ചു….

“എന്നാ നന്നായിട്ട് തട്ടിക്കോ….വൈകിട്ട് ചെന്നാലും പച്ചക്കറിയല്ലേ ഉള്ളു…”

“ടാ…നിനക്ക് വേണോ…??”

“നിന്റെ തീറ്റ കണ്ടപ്പോ എന്റെ വിശപ്പ് പോയി…”

അവൾ പെട്ടന്ന് പാത്രം അടച്ചു…

“ടീ ഞാനൊരു തമാശ പറഞ്ഞതാ….നീ കഴിക്ക്…”

“ഞാൻ പൊതിഞ്ഞ് കൊണ്ടു പൊക്കോളാം…വീട്ടിൽ പോയി കഴിക്കാൻ….”

പാച്ചു തലയ്ക്ക് കൈയ്യും കൊടുത്ത് കമഴ്ന്നു കിടന്നു ചിരിക്കാൻ തുടങ്ങി…

“എന്റെ പൊന്നെടീ നമിച്ചു ഞാൻ….”

അവൾ അവനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു……..

“ടീ..എന്നാൽ ഇന്ന് വീട്ടിലേക്ക് വാ….നാളെ തിരിച്ചു പോകാം….വയറു നിറച്ച് ചിക്കൻ വാങ്ങി തരാം..”

“യ്യോ…പറ്റില്ലടാ പാച്ചൂ…നാളെ അച്ഛനും അമ്മയും തിരിച്ചു ലണ്ടന് പോവാ…പായ്ക്കിംഗ് ഒക്കെയുണ്ട്…

ഞാനൂടെ ചെന്നാലെ എന്തേലും നടക്കൂ…..”

അതും പറഞ്ഞു കൊണ്ട് പാത്രം ബാഗിലേക്ക് വയ്ക്കുന്ന അവളെ അവൻ നോക്കി..

“ടീ…ഹണിമൂണിന് ലണ്ടനിലേക്ക് വിളിച്ചില്ലേ അശ്വിന്റെ അമ്മേം അച്ഛനും…??”

“ഓ…അതൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്…

അവര് വിളിച്ചതാടാ…

എന്റെ കെട്ടിയോനാ പറഞ്ഞത് വേണ്ടന്ന്…”

“ങേ..അതെന്താ..??”

“അങ്ങേർക്ക് ലീവ് ഇല്ലാ…പിന്നെ എന്റെ ക്ലാസ്സും പോകുവെന്ന്…”

“അത് നന്നായി….ഇപ്പോഴാണേൽ ഒന്ന് കാണാനെങ്കിലും പറ്റുന്നുണ്ട്….ഇനി നീ ലണ്ടന് പോയാൽ അതും ഇല്ലാണ്ടാകും…..”

വൈകിട്ട് ക്ലാസ്സും കഴിഞ്ഞു തിരികെ ഇറങ്ങുമ്പോൾ പാച്ചു അവളെ ഒരിക്കൽ കൂടി വീട്ടിലേക്ക് വിളിച്ചു….

പാർക്കിംഗ് ഏരിയായിലേക്ക് ബൈക്ക് എടുക്കാൻ നടന്നു പോകുന്ന ആൽവിനെയും അഖിലിനെയും ഒരു കണ്ണാലെ നോക്കി കൊണ്ടവൾ പാച്ചൂനോടായ് പറഞ്ഞു

“നീ വിട്ടോ..എനിക്ക് കുറച്ച് പണിയുണ്ട്..”

“എന്ത് പണി…എന്താടീ മുഖത്തൊരു കള്ള ലക്ഷണം….??

“ഏയ് വീട്ടിൽ പണിയൊണ്ടെന്ന്…വീട്ട് ജോലിയേ…….”

വിശ്വാസം വരാത്തത് പോലെ അവൻ അവളെ നോക്കി്‌..

“നീ എന്തിനാ ഇങ്ങനെ നോക്കുന്നെ സത്യാടാ….”

“മ്ം….”

“എന്നാ മോൻ വേഗം വണ്ടിവിടാൻ നോക്ക്…എങ്ങും കറങ്ങി നിൽക്കാതെ വേഗം വീട്ടിൽ കേറാൻ നോക്ക്…”

“അല്ലാ….ഇതാരാ ഈ പറയുന്നത്….എന്നും ഏഴ് മണിക്ക് വീട്ടിൽ കേറുന്ന നീയാണോ എന്നെ ഉപദേശിക്കാൻ വരുന്നത്…”

പൗമി ഒരു ചമ്മിയ ചിരി ചിരിച്ചു….

“എടി നീ എങ്ങനെയാ വീട്ടിൽ പോകുന്നത്….??”

“എന്റെ വണ്ടി അവിടിരിക്കുവല്ലേ…..രാവിലെ പോലീസ് കൊണ്ടു വന്ന് വിട്ടു….

ഇനിപ്പോ ഞാൻ ഒരു ഓട്ടോ വിളിച്ചോളാം….”

“അത് വേണ്ട….നീ എന്റെ വണ്ടിയും കൊണ്ട് പൊയ്ക്കോ….ഞാൻ നാളെ നിന്റെ വണ്ടിയിൽ വീട്ടിൽ നിന്ന് വരാം….

എന്നിട്ട് നമുക്ക് എക്സേഞ്ച് ചെയ്യാം…..”

അതും പറഞ്ഞു പാച്ചു അവന്റെ ബുള്ളറ്റിൽ നിന്നിറങ്ങി കീയും ഹെൽമറ്റും അവൾക്ക് നേരെ നീട്ടി…..

അവൾ അത് വാങ്ങിയപ്പോഴേക്കും അവൻ ജാക്കറ്റും ഊരി അവൾക്ക് കൊടുത്തു…

ജാക്കറ്റും ഇട്ട് ഹെൽമറ്റും തലയിലേക്ക് വച്ചു കൊണ്ടവൾ അവനോടു യാത്ര പറഞ്ഞിറങ്ങി…

കാറ്റിനെയും മരങ്ങളേയും താണ്ടി അവളുടെ ബുള്ളറ്റ്  മുന്നോട്ടു കുതിക്കുന്ന ഓരോ നിമിഷവും അവളുടെ മിഴികളിൽ പകയുടെ കനലുകൾ ആളി കത്തി…

“പൗമി ആരാണെന്ന് കാണിച്ചു തരാം… “

അതും പിറുപിറുത്തു കൊണ്ടായിരുന്നു ആളൊഴിഞ്ഞ ആ ചെമ്മൺ പാതയിൽ  അവൾ വണ്ടി നിർത്തിയത്….

ആൽവിന്റെയും അഖിലിന്റെയും സ്ഥിരം റൂട്ട് ആണ് ഇത്…

അധികം ആരും സഞ്ചരിക്കാത്തൊരു വഴി….ഇരു വശങ്ങളിലും വളർന്നു പന്തലിച്ചു നിൽക്കുന്ന തേക്കിൻ മരങ്ങൾക്കിടയിലൂടെ അവളൊന്ന് കണ്ണോടിച്ചു….

അവളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ട് ആൽവിന്റെ ബുള്ളറ്റ് അവിടേക്ക് വന്നു…

അവൾ റോഡിനു നടുവിലേക്കിറങ്ങി നിന്നു കൊണ്ട് അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു…

“എന്താടീ ചാകാൻ ഇറങ്ങിയതാണോ…?”

അവൾക്കരികിലേക്ക് വണ്ടി കൊണ്ടു നിർത്തി അവളോടായ് അവനത് ചോദിച്ചു…

“എന്തായാലും ചാകാനല്ല…ഇനിയിപ്പോ നിന്നെ കൊല്ലാനാണോന്ന് ചോദിച്ചാൽ….

മോനൊന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിക്കേ..ചേച്ചി കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ….”

“എന്താടീ നടുറോഡിൽ വന്ന് നിന്ന് ഷൈൻ ചെയ്യാനാണോ ഭാവം…?”

അവൻ വണ്ടി ഓഫ് ചെയ്തു…. പിന്നിൽ നിന്ന് അഖിൽ ഇറങ്ങി….അവനു പിന്നാലെ ആൽവിനും ഇറങ്ങി…

“എന്താടീ ഉദ്ദേശ്യം….? പൊന്ന് മോളെ തേക്കിൻ കാടാ…പിടിച്ചു വലിച്ചു അതിനകത്തോട്ട് കൊണ്ടു പോയാൽ…. ഒരു പട്ടിയും അറിയില്ല …”

പറഞ്ഞു പൂർത്തിയാക്കി മറ്റെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ അവളുടെ അഞ്ചു വിരലുകളും അവന്റെ കവിളിൽ പതിഞ്ഞു…

“ഛീ..നിർത്തെടാ…വീട്ടിൽ പെങ്ങളെ ഒറ്റയ്ക്ക് കിട്ടോമ്പോൾ ഇങ്ങനെയാണോ അവളോടും….”

“ടീ….”

അടി കൊണ്ട ചുവന്ന കവിൾത്തടവുമായി അവൻ പുറം തിരിഞ്ഞു നിന്ന അവൾക്ക് നേരെ ചീറിയടുത്തു കൊണ്ട് അവളുടെ മുടി കെട്ടിൽ കുത്തിപ്പിടിച്ചു…

കൈമുട്ട് കൊണ്ടവന്റെ നെഞ്ചിൽ ആഞ്ഞിടിച്ചു തിരിഞ്ഞു നിന്ന്  കാല് പൊക്കി അവൾ അവനൊരു തൊഴി കൊടുത്തു….

“തന്തയ്ക്കു പറയുമ്പോൾ കുറച്ചൊക്കെ സൂക്ഷിക്കണ്ടേ…..ഒന്നൂല്ലേലും നീ പറഞ്ഞ തന്തയ്ക്കു ഇങ്ങനെയൊരു മോള് ഉള്ള കാര്യമെങ്കിലും ഓർക്കണ്ടേ….”

നിലത്തുവീണ് കിടക്കുന്ന ആൽവിന്റെ കോളറിൽ കുത്തിപ്പിടിച്ചവൾ അവനെ നേരെ നിർത്തി…

അവന്റെ ചുണ്ടും നെറ്റിയും മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു…

“ടാ മോനെ….നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്, നീ നിന്റെ ജീവിതത്തിൽ ഒരു പാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാവും പക്ഷേ പൗമി അവരേ പോലെയേ അല്ല….

അത് നിനക്ക് ഇതുവരേം മനസ്സിലായില്ലേ….

അതോണ്ട് പറയുവാ നിന്റെ ചെറ്റത്തരം അത് എന്നോട് വേണ്ട….

അതല്ലാ നന്നാവാൻ തീരെ ഉദ്ദേശ്യം ഇല്ലാ എങ്കിൽ നന്നാക്കാനുള്ള മരുന്നും എന്റെ കൈയ്യിൽ ഉണ്ട്….”

അതും പറഞ്ഞു   പൗമി തിരിഞ്ഞു നടന്നു….

പെട്ടന്നായിരുന്നു പിന്നിൽ നിന്ന് ആൽവിൻ അവളെ ആഞ്ഞു ചവിട്ടിയത്..

അവന്റെ ചവിട്ടേറ്റവൾ ആ ചെമ്മൺ പാതയിലേക്ക് വീണു….

വീണതിലും വേഗത്തിൽ അവൾ ചാടിയെഴുന്നേറ്റ് അവനെ തള്ളി നിലത്തേക്കിട്ടു….

അഖിൽ അവൾക്ക് നേരെ അടുക്കാൻ തുടങ്ങിയപ്പോഴേക്കും അവളവന് നേരെ ചൂണ്ടുവിരൽ നീട്ടി…

വരരുത് എന്ന അർത്ഥത്തിൽ….

രണ്ടും കൽപിച്ചു കൊണ്ടുള്ള അവളുടെയാ നിൽപ്പിനു മുൻപിൽ അവനൊന്ന് പകച്ചു…

നിലത്ത് വീണിട്ട് എഴുനേൽക്കാനാകാതെ കിടന്ന ആൽവിന്റെ അടുത്തേക്ക് അവൾ നടന്നു..

“നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞതാ….. നന്നാകാൻ ഇനിയും സമയം ഉണ്ട്…

വെറുതെ എന്നെ ഉപദ്രവിക്കാൻ വരരുത്…

വന്നാൽ ഇതാവില്ല സംഭവിക്കുന്നത്…കഴുത്തിന് മുകളിൽ നിന്റെ ഈ ചീഞ്ഞ തല ഉണ്ടാവില്ല….ഓർമ്മയിൽ വെച്ചോ….”

അതും പറഞ്ഞവൾ വണ്ടി സ്റ്റാർട്ട് ചെയ്തു……

കുറേ ദൂരം മുന്നോട്ടു പോയെങ്കിലും അവളുടെ ദേഷ്യം മാറിയിരുന്നില്ല….

പോർച്ചിലേക്ക് ബൈക്കും വെച്ച്..ഇടം കൈയ്യിൽ ഹെൽമറ്റും വലം കൈയിലെ ചൂണ്ടുവിരലിൽമ ബൈക്കിന്റെ     കീയും ഇട്ട് കറക്കി കൊണ്ടവൾ അകത്തേക്ക് കയറി….

ഹാളിൽ അമ്മയും അച്ഛനും ഉണ്ടായിരുന്നു…

“ആഹാ…മോള് ബൈക്ക് പോയി എടുത്തോ…??”

“ഇല്ല അച്ഛാ…ഇത് പാച്ചൂന്റെയാ….നാളെ അവൻ കോളേജിലേക്ക് എന്റെ ബൈക്ക് കൊണ്ടുവരാന്ന് പറഞ്ഞിട്ടുണ്ട്….”

“ആംമ്…”

അയാളൊന്ന് നീട്ടി മൂളി…

“റാണി മോൾക്കൊരു ചായ….”

ഹാളിൽ നിന്ന് കൊണ്ടവർ അടുക്കളയിൽ സഹായത്തിന് നിൽക്കുന്ന റാണിയെ വിളിച്ചു…

“വേണ്ടമ്മേ…കുളിച്ചിട്ട് വന്നിട്ട് കുടിച്ചോളാം….”

അതും പറഞ്ഞവൾ വേഗം മുകളിലെ റൂമിലേക്ക് നടന്നു…

ബാഗ് കട്ടിലിലേക്ക് ഇട്ട് കൊണ്ട് പതിയെ അവൾ കട്ടിലിലേക്ക്  കിടന്നു….

അൽപം കഴിഞ്ഞു കുളിച്ചു മാറാനുള്ള ഡ്രസ്സും എടുത്തു ബാത്റൂമിലേക്ക് കയറി….

ദേഹത്തേക്ക് വെള്ളം വീണപ്പോൾ കൈയ്യിലൊരു നീറ്റല് തോന്നി…

“ആൽവിൻ പിടിച്ചു തള്ളിയപ്പോൾ എപ്പോഴോ പറ്റിയതാ…”

അവൾ മനസ്സാലെ പറഞ്ഞു…

കുളിച്ചിറങ്ങി അവൾ വേഗന്ന് തന്നെ താഴേക്ക് ചെന്നു….

ആർച്ചയും അശ്വിന്റെ അമ്മയും തിരക്കിട്ട പായ്ക്കിംങ്ങിൽ ആയിരുന്നു…

അവളും അവർക്കൊപ്പം കൂടി…..

ഇടയ്ക്കിടെ അവളുടെ കണ്ണുകൾ മുറിയിലെ ക്ലോക്കിലേക്ക് നീണ്ടു കൊണ്ടേയിരുന്നു….

“എന്റെ ഏട്ടത്തി ഇങ്ങനെ ക്ലോക്കിലേക്ക് നോക്കി നിന്നാൽ കണ്ണ് കോങ്കണ്ണായി പോകും കേട്ടോ…..ഏട്ടൻ ഇപ്പോ ഇങ്ങ് വരും….ദേ ആറര കഴിഞ്ഞില്ലേ….”

ആർച്ചയുടെ പെട്ടന്നുള്ള ആ സംസാരത്തിൽ പൗമി ചെറുതായി ഒന്ന് ചമ്മിയിരുന്നു…..

അച്ചാറും കുപ്പികൾ ഭദ്രമായി ബാഗിലേക്ക് വയ്ക്കുമ്പോഴായിരുന്നു അശ്വിൻ ദേഷ്യത്താൽ ഉറഞ്ഞു തുള്ളി ആ റൂമിലേക്ക് കയറി വന്നത്..

“ആഹാ..ഏട്ടത്തീടെ ആളെത്തിയല്ലോ….”

ആർച്ചയായിരുന്നു അത് പറഞ്ഞത്…

അവൾ ചെറു പുഞ്ചിരിയാൽ അശ്വിനെ നോക്കുമ്പോഴേക്കും അവൻ അവളെ ബലമായി കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുകളിലേക്ക് നടന്നു…

“അച്ചുവേട്ടാ കൈവിട്….എന്താ കാര്യം..??എനിക്ക് കൈ വേദനിക്കുന്നു….”

അവളെ മുറിയിലെ കട്ടിലിലേക്ക് തള്ളിയിട്ടു കൊണ്ടവൻ ശക്തിയിൽ വാതിലടച്ചു….

×××××

“എങ്ങോട്ടാ…??”

മുകളിലേക്ക് ഉള്ള സ്റ്റെപ്പ് ഓടി കയറാൻ തുടങ്ങിയ ആർച്ചയോട് അശ്വിന്റെ അമ്മയായിരുന്നു അത് ചോദിച്ചത്..

“അല്ല..ഏട്ടനും ഏട്ടത്തിയും…”

മുകളിലേക്ക് വിരൽ ചുണ്ടി കൊണ്ടവൾ വിക്കി വിക്കി പറഞ്ഞു..

“ആ..അവര് തമ്മിൽ എന്തേലും വിഷയം ഉണ്ടേൽ അവര് പറഞ്ഞ് തീർത്തോളും…അല്ലാതെ ആവശ്യമില്ലാത്തതിൽ പോയി തലയിടാൻ നിൽക്കണ്ട…

നീ പോയി ബാഗ് പായ്ക്ക് ചെയ്യ്…”

ഒന്ന് മൂളി കൊണ്ട് ആർച്ച റൂമിലേക്ക് നടന്നു….

×××××××

“എന്താ…നിങ്ങക്ക് വട്ടായോ…??”

” എനിക്കല്ല നിനക്കല്ലേ വട്ട്….

കണ്ട ചെക്കൻമാരും ആയിട്ട് റോഡിൽ കിടന്ന് തല്ലുണ്ടാക്കിയിട്ട് നിന്ന് പ്രസംഗിക്കുന്നോ അധികപ്രസംഗി….

ഞാനൊന്നും അറിയില്ലന്ന് കരുതിയോ…??

നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണോ…അവൻമാരും ആയിട്ട് വഴക്കൊണ്ടാക്കാൻ പോകരുതെന്ന്…

അതെങ്ങനാ പറഞ്ഞാ അനുസരണ എന്നൊന്ന് ഇല്ലല്ലോ…..

തന്റേടവും തർക്കുത്തരവും തന്നിഷ്ടവും….എന്താന്ന് വെച്ചാൽ ആയിക്കോ….”

“അച്ചുവേട്ടാ…ഞാനൊന്ന് പറയട്ടെ…

അവൻ എന്റെ അച്ഛന് പറഞ്ഞു അത് കൊണ്ടാ ഞാൻ അവനെ തല്ലിയത് അല്ലാതെ ഒരു കാര്യവും ഇല്ലാതെ അല്ല അതൊന്ന് മനസ്സിലാക്ക്…….”

“നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണോ…ആരേലും എന്തേലും പറഞ്ഞാലോ ശല്ല്യം ചെയ്താലോ എന്നോട് വന്ന് പറയണം എന്ന്…അവരോട് ഞാൻ ചോദിച്ചോളാം എന്ന്….

അതെങ്ങനെയാ എന്റെ വാക്കിന് എന്തേലും വില തന്നിട്ടുണ്ടോ….എല്ലാം തന്നിഷ്ടത്തിന് ചെയ്തു കൂട്ടുവല്ലേ….”

അവളുടെ തല അവനു മുൻപിൽ കുനിഞ്ഞു തന്നെ നിന്നു….ഇടയ്ക്കിടെ കണ്ണിൽ നിന്നടർന്നു വീഴുന്ന കണ്ണു നീർതുള്ളികൾ  നിലത്തേക്ക് വീണു….

“എന്റെ മുൻപിൽ നിന്ന് ഒന്ന് പോ……വെറുതെ ഇങ്ങനെ മുൻപിൽ വന്ന് നിന്നെന്റെ ദേഷ്യം കൂട്ടാതെ….”

അവളൊന്നും മിണ്ടാതെ മുറിയിൽ നിന്ന് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് അവിടെ ഇട്ടിരുന്ന സോഫായിലേക്ക് ഇരുന്നു…..

കണ്ണുനീർ തുള്ളികൾ ഒന്നിനു പിറകെ ഒന്നായി കവിളിലൂടെ പടർന്ന് കഴുത്തിലേക്ക് ഒലിചിറങ്ങുന്നുണ്ടായിരുന്നു…..

അശ്വിൻ കുളിച്ചിട്ടിറങ്ങുമ്പോഴും അവളാ ഇരുപ്പ് തുടർന്നു…

അവൻ പതിയെ ഫോണും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി പ്രവിയെ വിളിച്ചു നടന്ന കാര്യം എല്ലാം പറഞ്ഞു..

“ആ…സാരല്ല അളിയാ..അവൾടെ സങ്കടം ഇത്തിരി കഴിയുമ്പോൾ അങ്ങ് മാറും….”

“അവളെന്താ പ്രവി എന്നെ മനസ്സിലാക്കാത്തത്…ആ ആൽവിനേയും അഖിലിനെയും നമുക്ക് അറിയാവുന്നതല്ലേ…കൊല്ലാൻ പോലും മടിക്കാത്തവൻമാരാ……

ഇവൾ ഇങ്ങനെ എടുത്തു ചാടി ദേഷ്യപ്പെടാൻ ചെന്നാൽ അവൻമാര് അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ….

ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത്…അവളുടെ നന്മയ്ക്കായിട്ടല്ലേ ഞാൻ ഓരോന്ന് പറയുന്നത്….”

“അച്ചൂ….'”

“അളിയാ ഞാൻ പിന്നെ അങ്ങോട്ട് വിളിക്കാവേ…”

അതും പറഞ്ഞു കോൾ കട്ട് ചെയ്തു കൊണ്ടവൻ അകത്തേക്ക് കയറി…

“എന്താ അമ്മേ….??”

“എന്തിനാടാ അതിനെ ഇങ്ങനെ വഴക്ക് പറഞ്ഞത്…22 വയസല്ലേ ഉള്ളു…പ്രായത്തിന്റെയാടാ….നമ്മുടെ ആർച്ചയെ കാളും ഒരു വയസിന്റെ മൂപ്പല്ലേ ഉള്ളു….”

“അമ്മ എങ്ങനെ….”

“ആ..എന്നോട് അച്ഛൻ പറഞ്ഞു… അവള് ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നിയില്ല….അവളെ നോക്കി അനാവശ്യം പറഞ്ഞവന് രണ്ടെണ്ണം കൊടുത്തു….

പാവം കുട്ടി നീ വരാൻ സമയം ആയോന്നും നോക്കി നോക്കി ഇരിക്കുവായിരുന്നു….”

“ആ പോട്ടെ…”

“എടാ അവള് വന്നിട്ടും ഒന്നും കഴിച്ചില്ല….നീ കഴിച്ചിട്ട് ഇച്ചിരി ചോറ് എടുത്തു കൊണ്ട് കൊടുക്ക്…അവൾക്ക് ഇന്നിനി ഞങ്ങളെ ഫേസ് ചെയ്യാൻ ഒരു ചമ്മല് കാണും….”

അവൻ ഒരുപ്ലേറ്റിൽ ചോറും കറിയും എടുത്തു കൊണ്ട് മുകളിലേക്ക് കയറി..

“പൗമീ….”

അവൾ ഒന്നും മിണ്ടാതെ ഇരുന്നു…

“ടീ പൊട്ടി…”

“ദേ എന്നെ പൊട്ടീന്ന് വിളിച്ചാൽ ഉണ്ടല്ലോ…”

“…വാ.. വന്നു കഴിക്ക്…”

“ആ..എനിക്ക് വേണ്ട…”

“ദേ മര്യാദയ്ക്ക് വന്നോ…ഇല്ലേൽ പിടിച്ചു വലിച്ചു കൊണ്ട് പോയി വായിക്കകത്ത് കുത്തി കേറ്റി തരും ഞാൻ….

വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്….നല്ലകുട്ടിയായിട്ട് പോയി കഴിക്ക്…”

അവൾ പതിയെ ഇരുന്നിടത്ത് നിന്നെഴുനേറ്റു റൂമിലേക്ക് നടന്നു…

“മ്ം അവിടെ ഇരിക്ക്…”

അവൾ ചെയറിലേക്ക് ഇരുന്നു… എന്നീട്ട് പെട്ടന്ന് എന്തോ ഓർത്തിട്ടന്ന പോലെ ചാടി എഴുനേറ്റു…

“ടീ അവിടെ ഇരുന്നു മര്യാദയ്ക്ക് കഴിക്കാനാ പറഞ്ഞത്…”

അവൾ പോയി ബാഗിൽ നിന്ന് പാച്ചു കൊടുത്ത കറിയും പാത്രവും എടുത്തു മേശമേൽ വെച്ചു…

പാത്രം തുറന്ന് ചിക്കൻ കറി പ്ലേറ്റിലേക്ക് ഒഴിച്ചു…

“ങേ..ചിക്കനോ…??ഇത് എവിട്ന്ന് കിട്ടി…”

“പാച്ചു.. തന്നതാ…”

ഒരു കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കതയോട് കൂടി അവളത് പറഞ്ഞപ്പോൾ

അവനൊന്ന് തലകുത്തി കിടന്ന് ചിരിക്കണമെന്നുണ്ടായിരുന്നു….

“ഇനി ചോറ് വേണോ…??”

“വേണ്ടാ…”

“എന്നാ കൈ കഴുകിയിട്ട് കേറി കിടക്ക്…”

“ആഹ്..ഞാൻ പുറത്ത് സോഫയിൽ കിടന്നോളാം…”

“ടീ അവിടെ തണുപ്പാ..മര്യാദയ്ക്ക് അകത്ത് കിടക്ക്…”

“ഇയാക്ക് എന്താ….തണുപ്പ് കൊണ്ട് ഞാൻ ചത്ത് പോട്ടെ…”

അതും പറഞ്ഞു കൈയ്യും കഴുകി ദേഷ്യത്തിൽ തലയിണയും പുതപ്പും എടുത്ത് ചവിട്ടി കുലുക്കി അവൾ ബാൽക്കണിയിലേക്ക് നടന്നു…

“ആഹ് വാശിയാണേൽ എനിക്കും വാശിയാ……കുറച്ച് കഴിയുമ്പോ നീ താനെ വരും…..”

അവൻ അതും പിറുപിറുത്തു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു ബെഡിലേക്ക് കിടന്നു….

തിരിഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് അവൻ പതിയെ എഴുനേറ്റിരുന്നു….

“എന്തോ…പെണ്ണ് കൂടെ കൂടിയിട്ട് മൂന്നാഴ്ചയേ ആയുള്ളുവെങ്കിലും അടുത്ത് ഇല്ലാത്തപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടലാ….”

അതും മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ നേരെ ലൈറ്റ് പോലും ഇടാതെ ബാൽക്കണിയിലേക്ക് നടന്നു….

ആകാശത്ത് അന്ന് പതിവിലും അധികം നക്ഷത്രങ്ങൾ ഉണ്ടായിരുന്നു….. ഓരോ നക്ഷത്രങ്ങളും അവനെ നോക്കി കണ്ണു ചിമ്മുന്നത് പോലെ അവന് തോന്നി….

പൂനിലാവ് പൊഴിച്ചു കൊണ്ട് ചന്ദ്രനും നക്ഷത്രങ്ങൾക്കിടയിലങ്ങനെ തിളങ്ങി നിന്നു….

അവിടെ ആകമാനം ഒരു വെള്ളിവെളിച്ചം ഒഴുകി പരന്നിരുന്നു….

കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു പൗമി…

ചന്ദ്രനിൽ നിന്നുള്ള വെള്ളി വെളിച്ചത്തിൽ ഒരു കുഞ്ഞു മിന്നാമിനുങ്ങിനെ പോലെ അവളുടെ മുക്കുത്തിക്കല്ലുകൾ വെട്ടി തിളങ്ങി കൊണ്ടരയിരുന്നു….

ഈ പെണ്ണ് ഇന്നെന്റെ കൺട്രോൾ കളയും…. മനസ്സിൽ അതും പറഞ്ഞു കൊണ്ട് അശ്വിൻ അവളെ പതിയെ വിളിച്ചു..

“പൗമീ……..”

അനക്കം ഒന്നും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോഴേ അവനു മനസ്സിലായി അവൾ ഉറങ്ങിയെന്ന്…

അവൻ പതിയെ അവളുടെ നെറ്റിത്തടത്തിലും മൂക്കിൻ തുമ്പിലെ മുക്കുത്തി കല്ലിലും ഒന്നമർത്തി ചുംബിച്ചു…

എന്നിട്ടവളെ അകത്തേക്ക് കൊണ്ട് പോയി കിടത്താനായി പതിയെ കൈകളിൽ കോരിയെടുത്തു….

അവൾ പതിയെ കണ്ണു തുറന്ന് അവനെ നോക്കി….

പെട്ടന്നുള്ള ഞെട്ടലിൽ അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നപ്പോൾ നാണത്താൽ പൗമി കണ്ണുകൾ ഇറുക്കിയടച്ചു…..

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 19”

Leave a Reply

Don`t copy text!