Skip to content

പൗമി – ഭാഗം 2

poumi-novel

“എന്തായിരുന്നു ഇന്ന് പ്രശ്നം……?”

“അത് പിന്നെ അച്ഛാ…..”

പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്…..

കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു…..

ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു….

പൗമി പേടിയോടെ പാച്ചുവിനെ നോക്കി…….

ഫോണിൽ സംസാരിച്ചു തീർന്നിട്ടും അനന്തപത്മമാഭൻ ഒന്നും മിണ്ടിയതേ ഇല്ല…….

“എന്താ അനന്തേട്ടാ….?ആരായിരുന്നു വിളിച്ചത്…?”

“ലോ കോളേജിൽ നിന്ന് പ്രിൻസിപ്പൽ ആയിരുന്നു വിളിച്ചത്…..”

“എന്താ കാര്യം….??”

“മക്കൾക്ക് സസ്‌പെൻഷൻ…..”

“യെസ്സ്….”

സന്തോഷപൂർവ്വം കൈചുരുട്ടി തുള്ളിച്ചാടി കൊണ്ട് പൗമിയായിരുന്നു അത് പറഞത്…

പെട്ടന്നെന്തോ ഉൾബോധം വന്നതു പോൽ നാവു കടിച്ചു ഇടം കണ്ണാലെ അവൾ ലക്ഷ്മിയെ ഒന്ന് നോക്കി……

ദേഷ്യത്താൽ നിന്നു വിറയ്ക്കുകയായിരുന്നു അവർ……

“സോറി അച്ഛാ…..പെട്ടെന്ന് ഞാൻ…..”

“ഇവളെ ഇന്ന് ഞാൻ ശരിയാക്കും…..”

അതും പറഞ്ഞു പൗമിയെ തല്ലാനായി കൈയ്യോങ്ങി കണ്ട് ലക്ഷ്മി വന്നു…..

അനന്തപത്മനാഭൻ അവരെ തടഞു……

“പൗമി നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ…..”

“അച്ഛാ ഞാൻ നന്നായിക്കോളാം……”

“കുറേ കാലമായി ഇതും പറഞ്ഞു നീ ഞങ്ങളെ വിഢികളാക്കുന്നു….

ഇന്ന് ഞങ്ങൾക്കൊരു തീരുമാനം അറിഞേ പറ്റു…..”

“അച്ഛാ ഞാൻ….”

“അനന്തേട്ടന് ഇവളെ ശരിക്ക് അറിയാൻ പാടില്ലാത്തോണ്ടാ…….വിളഞ വിത്താ ഇവൾ…..

സ്വന്തം ക്ലാസിൽ പത്തൻപത് പിള്ളേരെ അടക്കിയൊതുക്കി കൊണ്ടു പോകുന്ന ലക്ഷ്മി ടീച്ചർക്ക് തെറ്റ് പറ്റിയത് സ്വന്തം മകളുടെ കാര്യത്തിലാ…..

എനിക്കറിയാം നിന്നെയൊക്കെ എങ്ങനെ വളർത്തണമെന്ന്

ഇനി മേലിൽ പൗമിയെയും പാച്ചൂനെയും ഈ വീട്ടിൽ ഒന്നിച്ചു കണ്ടു പോകരുത്……ഇനി നീയൊക്കെ പരസ്പരം മിണ്ടുന്നത് പോലും കണ്ട് പോകരുത്……..

പിന്നെ സസ്‌പെൻഷൻ കഴിഞ്ഞു കോളേജിൽ പോകുമ്പോൾ പൗമി ബസിൽ പോയാ മതി…..”

“അപ്പോൾ ബൈക്കോ…?”

പൗമിയായിരുന്നു അത് ചോദിച്ചത്…..

“ഇനി തൊട്ട് പാച്ചൂ ഒറ്റയ്ക്ക് ബൈക്കിൽ പോയാ മതി്‌….കേട്ടല്ലോ്‌….”

“അപ്പോൾ എന്റെ വണ്ടിയോ…..???”

“ആ….ബുള്ളറ്റ്നു ഇപ്പോൾ ആവശ്യക്കാര് ഒരുപാടാ….. കിട്ടുന്ന വിലയ്ക്ക് അതങ്ങ്  വിൽക്കാൻ ഞാൻ തീരുമാനിച്ചു…..”

“ഞാൻ സമ്മതിക്കത്തില്ല……അമ്മ മാത്രം തീരുമാനിച്ചാൽ പോരല്ലോ……..

എന്റെ വണ്ടിയാ അത് ഞാനും കൂടി തീരുമാനിക്കണം…..'”

“കണ്ടോ അനന്തേട്ടാ ഇവളുടെ തർക്കുത്തരം കേട്ടോ…..അഹങ്കാരി…..”

“ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും……. അത് നമുക്ക് പിന്നീട് തീരുമാനിക്കാം……..”

ആ വീട്ടിൽ അനന്തപത്മനാഭൻ ഒരുവാക്ക് പറഞ്ഞാൽ പിന്നതിന് ഒരു മറുവാക്ക് ഇല്ല……അതുകൊണ്ട് ലക്ഷ്മിയും പൗമിയും ഒന്നടങ്ങി….

“പിന്നൊരു കാര്യം മൂന്നും കൂടെ ഒന്നിച്ചുള്ള ഉറക്കം അതങ്ങ് നിർത്തിയേക്ക്….

മൂന്നു പേരും ഇന്ന് തൊട്ട് അവരവരുടെ റൂമിൽ അങ്ങ് കിടന്നാൽ മതി……..”

“അമ്മേ അത് പിന്നെ……”

“പൗമീ…..”

ലക്ഷ്മിയുടെ ആ വിളിയിൽ പൗമി പതിയെ തലകുനിച്ച് നിന്ന് സമ്മതമെന്നോണം തലയാട്ടി നിന്നു….

“നിന്നെയൊക്കെ നന്നാക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ……”

അതും പറഞ്ഞു ലക്ഷ്മി അകത്തേക്ക് പോയി…..

“എത്ര ദിവസത്തേക്കാ അച്ഛാ സസ്‌പെൻഷൻ….?”

“പതിനഞ്ച് ദിവസം…”

“ഛെ….ഞാൻ ഒരു വൺ മന്ത് പ്രതീക്ഷിച്ചതാ….”

“ടീ….”

അനന്തപത്മനാഭൻ തമാശയ്ക്ക് അവളെ തല്ലാൻ കൈയ്യോങ്ങി…..

“അച്ഛാ തല്ലല്ലേ…..”

അവൾ ചിരിച്ചോണ്ട് അയാളോട് പറഞ്ഞു….

“നിന്റെ കുരുത്തക്കേട് ഈയിടെ ആയി കുറച്ചു കൂടുന്നുണ്ടോന്ന് ഒരു ഡൗട്ട്….

ആ…സപ്പോർട്ട് ചെയ്യാൻ ഇവൻമാര് ഉണ്ടല്ലോ……”

പാച്ചൂനെയും പ്രവീണിനെയും നോക്കി ആയിരുന്നു അനന്തപത്മനാഭൻ അത് പറഞ്ഞു നിർത്തിയത്….

“ഏയ് ഇല്ലാ അച്ഛാ ….ഞങ്ങള് അങ്ങനെയൊന്നും…..”

“ടാ മോനെ പ്രവീണേ….ഞാനെല്ലാം അറിയുന്നുണ്ട് കേട്ടോ…..”

“അല്ലാ….അച്ഛനെങ്ങനെയാ വന്നത്….മുറ്റത്ത് വണ്ടിയൊന്നും കാണുന്നില്ലാല്ലോ…..”

“എന്റെ മക്കളെ എനിക്ക് നല്ല വിശ്വാസം ആയത് കൊണ്ട് പിന്നിലെ ഗേറ്റ് വഴിയാ ഞാൻ അകത്തേക്ക് കയറിയത്…….”

“എന്ന് വെച്ചാൽ…..”

“അല്ലാ എന്നെ കണ്ടാൽ നിങ്ങള് മതില് ചാടി രക്ഷപെടൂല്ലോ….”

“മതില് ചാടാനോ……ഞങ്ങളോ….”

“ടീ മോളെ പൗമി…..ഒരുപാടങ്ങ് ഉരുളല്ലേ…..

പാതിരാത്രി മതിലും ചാടി മൂന്നും കൂടി പുറത്ത് പോകുന്നതൊന്നും ഞാൻ അറിയുന്നില്ലന്നാണോ നിങ്ങളുടെ വിചാരം…..”

“അത് പിന്നെ അച്ഛാ…..”

“ആ…ആ…മതി മതി…

തെറ്റ് കണ്ടാൽ പ്രതികരിക്കണം…..മുഖം നോക്കാതെ തന്നെ പ്രതികരിക്കണം…

എന്നാലും എന്റെ മോളെ നീ എങ്ങനെയാ അവനെ അങ്ങനെ തല്ലിയത്….??”

“അച്ഛൻ കണ്ടോ അവനെ….”

“മ്ം….അവന്റെ വീട്ടുകാർക്കും അവനും കംപ്ലെയിന്റ് ഒന്നും ഇല്ല…..”

“തെറ്റ് അവന്റെ ഭാഗത്താ…..അതാ അച്ഛാ കംപ്ലെയിന്റ് ഇല്ലാത്തത്……”

“മ്ം…അറിഞ്ഞടുത്തോളം അവരത്ര നിസ്സാരക്കാരല്ല……..മോളൊന്ന് സൂക്ഷിച്ചോണം…..

പാച്ചൂ നീ ഒന്ന് പ്രത്യേകം ശ്രദ്ധിച്ചോണം പൗമിയെ….

പിന്നെ ഇതൊന്നും അമ്മയോട് പറയാൻ നിൽക്കണ്ടാ….

വെറുതെ അവളേ ടെൻഷൻ ആക്കണ്ടാ…..”

“മ്ം…മ്ം……”

“എന്നാലും എന്റെ മോളേ നീ എങ്ങനാടി അവനെ തല്ലി ചമ്മന്തിയാക്കിയത്……..”

“ഒന്നൂല്ലേലും ഞാൻ ഡി ജി പി അനന്തപത്മനാഭന്റെ മോളല്ലേ….തെറ്റിന് എതിരെ ഞാൻ ഇത്രയെങ്കിലും പ്രതികരിക്കണ്ടേ……”

അതും പറഞ്ഞു കൊണ്ട് അവൾ അനന്തപത്മനാഭനോട് ചേർന്ന് നിന്ന് അയാളുടെ മീശ ഒന്നൂടെ പിരിച്ചു വെച്ചു……

എന്നിട്ട് പതിയെ ചിരിച്ചോണ്ട് മുകളിലേക്കുള്ള സ്റ്റെയർ കേറി…….

“ടീ മോളേ…..”

പാതി കയറിയ കോണിയിൽ നിന്നും കൊണ്ട് അവൾ അനന്തപത്മനാഭനെ നോക്കി….

“നീ എന്റെ പണി കളയുവോ….???”

“നോക്കാം….”

“എന്ത്….??”

അതിനു മറുപടിയായി അവള് ചിരിച്ചു കൊണ്ട്  ഒറ്റ കണ്ണ് ഇറുകഗൂഢാലോചനേച്ചു ചൂളമടിച്ചു കൊണ്ട് മുകളിലേക്ക് കയറി…

ഒന്നും മനസ്സിലാകാതെ അനന്തപത്മനാഭൻ അവളെ തന്നെ നോക്കി നിന്നു……..

“എന്താണ് മേഡം തനിച്ചൊരു ഇരുപ്പ്…..??എവിടെ നിന്റെ വാല്…..?”

പ്രവീൺ അതും ചോദിച്ചു കൊണ്ടായിരുന്നു ബാൽക്കണിയിൽ എന്തോ ചിന്തയിലാണ്ടിരുന്ന പൗമിയുടെ അടുത്തേക്ക് ചെന്നത്……

“ആ…എനിക്കെങ്ങും അറിയീല്ല….”

“എന്താടീ അവനും ആയിട്ട് ഉടക്കിയോ…..”

“ഓ……”

അപ്പോഴായിരുന്നു ഒരു ആപ്പിളും കടിച്ചോണ്ട് പാച്ചൂ അങ്ങോട്ട് കയറി വന്നത്…..

പാതി കടിച്ച ആപ്പിൾ അവൻ പൗമിക്ക് നേരെ എറിഞ്ഞു…..

അവൾ അത് ക്യാച്ച് ചെയ്തു അവനെ തിരിച്ചു എറിയാനായി ഓങ്ങി…..

“എന്താടി എന്താ പ്രശ്നം….?”

അവളുടെ ഏറിനെ തടുക്കാനെന്നോണം കൈ വിടർത്തി കൊണ്ട് പാച്ചു ആയിരുന്നു ധൃതിപ്പെട്ട് അത് ചോദിച്ചത്….

“ആ…അത് തന്നെയാ ഞാനും ഇത്ര നേരം ചോദിച്ചോണ്ട് ഇരുന്നത്….”

പ്രവീണും പറഞ്ഞു നിർത്തി……

“ടാ വക്കീലേ….ഇവൻ ആ ഹോക്കിസ്റ്റിക്ക് എറിഞ്ഞു തന്നതാ ഇത്ര വലിയ പ്രോബ്ലം ആയത്….

ഇനിപ്പോ അമ്മേടെ വീട്ടിൽ നിന്ന് അമ്മാവൻമാര് തെണ്ടികള് എപ്പോഴാണോ കുടുംബത്തിന്റെ സ്റ്റാറ്റസും പൊക്കിപ്പിടിച്ചോണ്ട് വരുന്നത്…..

ഒന്നാതെ ഞാനാ അവരുടെ കണ്ണിലെ കരട്……കഴിഞ്ഞ തവണ വന്ന് പറഞ്ഞിട്ട് പോയത് ഓർക്കുന്നില്ലേ….”

“അത് ശരിയാ…..ടാ പാച്ചൂ നിനക്ക് ഇവളെ പിടിച്ചു മാറ്റികൂടായിരുന്നോ…..”

”പിടിച്ചു മാറ്റാൻ പോയിരുന്നെങ്കിൽ  അടി കൊണ്ട് ചുരുണ്ടേനെ……..

ഇതിപ്പോ ഇത്രയല്ലേ സംഭവിച്ചുള്ളു…..”

“ഓ….അത്ങ്ങള് എല്ലാം കൂടി എപ്പോ വേണേലും വരും…..

ബാക്കിയുള്ളോരുടെ ഉള്ള സമാധാനം പോയി കിട്ടി…..

പ്രവീ…നീയാ ശ്രീക്കുട്ടിയെ ഒന്ന്  വിളിച്ച് നോക്കിയെ…..അവിടെ എന്താ കാര്യംഎന്നറിയാലോ……”

അഞ്ചു മിനിട്ട്നു ശേഷം ഫോൺ വിളി കഴിഞ്ഞു പ്രവീണെത്തി……..

“ശ്രീക്കുട്ടി എന്താ പറഞ്ഞത്….??”

“ഇന്ന് വരവ് ഉണ്ടാവാൻ സാധ്യത ഇല്ല്‌…..നാളെ പ്രതീക്ഷിച്ചാൽ മതി…….”

“ആ…..പാതി സമാധാനം… നാളെ പേടിച്ചാ മതിയെല്ലോ……”

എന്നും പറഞ്ഞു പൗമിയൊന്ന് ദീർഘമായി ശ്വാസം വിട്ടു….

“നീ ശ്വാസം വിടാൻ വരെട്ടെ…..

മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞെന്ന് നിന്നെ അവിടെ കൊണ്ട് ചെന്ന് നിർത്താൻ…..”

ഇടിവെട്ടേറ്റതു പോലെ പൗമി ഇരുന്നു…

“എന്റെ പട്ടി പോകും……

എല്ലാം ഈ അമ്മേടെ പ്ലാനാ…..

ഛെ…..”

“എന്താണ് മൂന്നാളും കൂടിയൊരു ഗൂഢാലോചന……..??”

അനന്തപത്മനാഭൻ അതും ചോദിച്ചു കൊണ്ടായിരുന്നു അവർക്കടുത്തേക്ക് വന്നത്……

അച്ഛനെ കണ്ടതും മക്കള് മൂന്നു പേരും ബഹുമാനപൂർവ്വം ഇരിക്കുന്നിടത്തു നിന്ന് എഴുനേറ്റു…..

“ഏയ് ഒന്നൂല്ലച്ഛാ…..

അച്ഛാ നാളെ ശേഖരൻമാമേം മാധവൻ മാമേം വരുന്നുണ്ടോ ഇങ്ങോട്ട്….??”

“ആ…..അത് പറയാനാ ഞാൻ ഇങ്ങോട്ട് വന്നത്….

നാളെ അവര് വരും…..മോളെ  കൊണ്ടു പോകാനാ അവര് വരുന്നത്….

മോള് നാളെ അവർക്കൊപ്പം പോകണം……സസ്‌പെൻഷൻ കഴിഞ്ഞാൽ അവിടെ നിന്നും ക്ലാസ്സിലോട്ടും പോകാലോ…..

മോൾടെ ബുള്ളറ്റ് അവിടെയും കൊണ്ടുപോകാലോ…..അതിൽ തന്നെ ക്ലാസ്സിലും പോയാൽ മതി…..

ആ കാര്യം ഞാൻ അമ്മയെ കൊണ്ട് സമ്മതിപിപ്പിച്ച് തരാം………”

“അച്ഛാ ഞാൻ……..”

“പൗമി തൽക്കാലം മോള് അച്ഛൻ പറയുന്നത് അങ്ങ് അനുസരിക്ക്…..”

“അച്ഛാ പ്ലീസ്….”

“ഇനി ഇതിൽ ഒരു എക്സ്ക്യൂസും വേണ്ട…..

മോള് നാളെ അവർക്കൊപ്പം പോകുന്നു….

പിന്നെ വീക്കെൻഡ് ആകുമ്പോൾ ഇങ്ങോട്ട് പോരെ……”

അവസാനം നിവർത്തിയില്ലാതെ അവള് സമ്മതം മൂളി…..

പാച്ചുവും പ്രവിയും ഒന്നും മിണ്ടാതെ നിൽക്കുവാണ്…..

“മൂന്നാളും എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്…..??”

“ഏയ് ഒന്നൂലച്ചാ….”

“എന്നാ ഫുഡ് കഴിക്കാൻ താഴേക്ക് ഇറങ്ങി വാ……”

പാച്ചൂന് കൈ വയ്യാത്തോണ്ട് പൗമി കഴിക്കുന്നതിനോടൊപ്പം അവന് വാരി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു……

കഴിച്ചെണീറ്റ് റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് ലക്ഷ്മി വിളിച്ചത്…

“പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ…..

ഇന്ന് മൂന്നു പേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കിടന്നാൽ മതി….. “

ഒന്നമർത്തി മൂളുക മാത്രം ചെയ്തു കൊണ്ട് മൂന്നു പേരും അവരവരുടെ റൂമിലേക്ക് നടന്നു………..

കട്ടിലിൽ തിരിഞും  മറിഞ്ഞും കിടന്നിട്ടും ഉറക്കം തന്നെ തേടിയെത്താത്തത് പോലൊരു തോന്നലായിരുന്നു പൗമിക്ക്………കാരണം ഓർമ്മ വെച്ച നാൾ മുതൽ അവൾ ഉറങ്ങിയിരുന്നത് പാച്ചൂവിനും പ്രവിക്കും ഒപ്പമായിരുന്നു……..

പകൽ ഉറക്കങ്ങളിൽ മാത്രമായിരുന്നു അവൾ സ്വന്തം മുറിയിലേക്കെത്തുന്നത്……

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ അവൾ പതിയെ റൂമിനു പുറത്തേക്ക് ഇറങ്ങി…..

താഴത്തെ നിലയിലെ എല്ലാ ലൈറ്റുകളും ഓഫായിരുന്നു….അതിനർത്ഥം എല്ലാവരും ഉറങ്ങി….

അവൾ പതിയെ വെള്ള ബെഡ്ഷീറ്റെടുത്ത് തലവഴി മൂടി പിച്ചുവിന്റ റൂം ലഷ്യമാക്കി നടന്നു……

മൂന്നൂ പേർക്കും പ്രത്യേകം റൂം ഉണ്ടെങ്കിലും അവര് മൂന്നും എന്നും ഒന്നിച്ചുറങ്ങുന്നത് പാച്ചുവിന്റെ മുറിയിലാണ്….

പതിയെ തള്ളിയപ്പോഴേക്കും വാതിൽ തുറന്നു വന്നു…..

അകത്തേക്ക് കയറുമ്പോൾ പാച്ചു  ബോധം കെട്ട്കിടന്ന് ഉറങ്ങുന്നു…..നടുക്ക് പൗമിക്ക് കിടക്കാനായുള്ള സ്ഥലം ഒഴിച്ചിട്ട് അൽപം നീങ്ങി പ്രവീണും ഫോണലെന്തോ നോക്കി കൊണ്ട് കിടക്കുന്നുണ്ടായിരുന്നു…

“ടാ പ്രവീ നിയെപ്പോഴാ വന്നേ….??”

“കുറച്ചു നേരം ആയി…..

ഞാനോർത്തു നീയിന്ന് ഇങ്ങോട്ട് ഇല്ലാരിക്കും എന്ന്….”

“എനിക്ക് അവിടെ കിടന്നിട്ട് ഉറക്കം വന്നില്ല പ്രവി……

പാച്ചു ഉറങ്ങിയിട്ട് ഒരുപാട് നേരം ആയോ…..”

“നിന്നെ നോക്കി നോക്കി ഇരുന്നു ഉറങ്ങിയതാ…..”

പൗമി കേറി കിടന്നു……ഫോൺ എടുത്ത് വെച്ച് ലൈറ്റ് ഓഫ് ചെയ്തു പ്രവീണും കിടന്നു…..

തുറന്നിട്ട ജനലിലെ മാറി കിടന്ന കർട്ടന്റെ ഇടയിലൂടെ ചന്ദ്രന്റെ വെള്ളിവെളിച്ചം ആ മുറിയിലാകമാനം ഒഴുകി പരന്നു…..

“നല്ല നിലാവ് ഉണ്ട് അല്ലേ പ്രവി…..”

“മ്ം…മ്ം… നിനക്ക് എന്താ ഉറക്കം വരുന്നില്ലേ…..??”

“നെറ്റിക്ക് നല്ല വേദനയുണ്ട്ടാ…..”

“സാരല്ല….പോട്ടേ കണ്ണടച്ച് കിടന്നോ….”

എന്നും പറഞ്ഞു കൊണ്ട് പ്രവി അവളുടെ നെറ്റിയിലൂടെ പതിയെ തലോടി……

“ഘുർ….ഘുർർർർ”

പാച്ചൂന്റെ കൂർക്കം വലി കേട്ട്

ഓ ശവം….. എന്നും പറഞ്ഞു കൊണ്ട് പൗമി പുറം കാല് വെച്ച് പാച്ചൂന് ഒരു തൊഴി കൊടുത്തു…..

“ആയ്യോ…ആൽവി ഇനിയെന്നെ തല്ലല്ലേ….”

അത് കേട്ട് പൗമിയും പ്രവിയും പൊട്ടിച്ചിരിച്ചു…..

അവരുടെ ചിരി കേട്ട് പാച്ചു ഉണർന്നു…..

“നീയോ….നീയെപ്പം വന്നു….”

“ഇച്ചിരി മുന്നേ വന്നു……”

“ടാ പാച്ചൂ നമുക്ക് മതില് ചാടിയാലോ…..”

“നീ പോടി….എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…..”

അതും പറഞ്ഞു കാലെടുത്തു പൗമിയുടെ മുകളിലൂടെ ഇട്ട് തലവഴി പുതപ്പും മൂടി പാച്ചു കിടന്നു…..

“ടാ പ്രവീ…..”

“തലവേദനയിന്ന് പറഞ്ഞിട്ട് മതില് ചാടാൻ നിക്കുവാ അല്ലേ……അതൊന്നും വേണ്ട….”

“ടാ പ്രവീ….എനിക്ക് ഉറക്കം വരുന്നില്ല…..”

പ്രവീൺ പൗമിയുടെ നെറ്റി മേൽ ഒന്നമർത്തി ചുംബിച്ചു….

“ഇനി കിടന്നോ….ഉറക്കം താനെ വന്നോളും….”

അതും പറഞ്ഞു പ്രവി കണ്ണടച്ച് കിടന്നു….

കൈയ്യെടുത്ത് അവനു മുകളിലൂടെ ഇട്ട് പൗമിയും പതിയെ കണ്ണുകളടച്ചു…….

ഓർമ്മകളൊക്കെയും ഉറക്കത്തിനു വഴിമാറി കൊടുത്തു…..

പാച്ചു പൗമിക്ക് നല്ലൊരു സുഹൃത്തും സഹോദരനും കൂടിയാണെങ്കിൽ ഇതിനു പുറമേ പ്രവീൺ അവൾക്ക് അച്ഛൻ കൂടിയാണ്……

ഓർമ്മ വെച്ചനാൾ മുതൽ ഇവരെ കെട്ടിപ്പിടിച്ചേ പൗമി കിടന്നിട്ടുള്ളു….പ്രവീണിന്റെ കൈയ്യിൽ നിന്നൊരു ഉമ്മ വാങ്ങിയിട്ടേ അവൾ ഉറങ്ങിയിട്ടുള്ളു…..

അഞ്ചരയ്ക്കത്തെ അലാറം കേട്ട് ആദ്യം ഉണർന്നത് പ്രവീണാണ്…….

“പൗമീ…..പൗമീ…..പൗമീ എണീക്ക്…….”

“പ്രവീ ഒരു പത്ത് മിനിറ്റ്…..”

“പാച്ചൂ…. ടാ പാച്ചൂ എണീക്ക്…”

“ടാ ഒരു പതിനഞ്ച് മിനിട്ട്……”

“പതിനഞ്ചും പത്തും ഇരുപത്തഞ്ച്…..ഓ അപ്പോ അരമണിക്കൂർ കഴിയാതെ മക്കള് എഴുനേൽക്കില്ലാ അല്ലേ…..ഇപ്പോ ശരിരാക്കി തരാം…..”

അതും പറഞ് പ്രവീൺ ബാത്റൂമിലേക്ക് നടന്നു…

തിരികെ ഒരു കപ്പ് വെള്ളവുമായി വന്ന് രണ്ടു പേരുടെയും മുഖത്ത് തളിച്ചു…..

പൗമിയാണ് ആദ്യം ചാടി എഴുനേറ്റത്….

“എന്താ പ്രവീ ഇത് ഒരുമാതിരി…..”

“എത്ര നേരം കൊണ്ട് വിളിക്കുവാണെന്ന് അറിയാവോ…..

പോയി ഫ്രഷാവ്….”

“ഓ നശിച്ച ജോഗിങ്….”

അതും പറഞ്ഞു അടുത്ത് കിടന്ന് ഉറങ്ങുന്ന പാച്ചൂനെ നോക്കി കൊണ്ടവൾ എണീറ്റു…..

പ്രവീണിന്റെ കൈയ്യിലിരുന്ന ബാക്കി കപ്പും വെള്ളവും വാങ്ങി പാച്ചൂന്റെ മുഖത്ത് ഒഴിച്ചിട്ട്

“അങ്ങനെ നീ ഇപ്പോ ഒറ്റയ്ക്ക് സുഖിക്കണ്ടാ…..”

എന്നും പറഞ്ഞു പൗമി അവളുടെ മുറിയിലേക്കോടി

അവൾ ഫ്രഷായി താഴേക്ക് ഇറങ്ങി വരുമ്പോൾ  പാച്ചുവും പ്രവീണും അനന്തപത്മനാഭനും താഴെ ഉണ്ടായിരുന്നു…..

ഓരോന്നൊക്കെ മിണ്ടിയും പറഞ്ഞും അവർ നാല് പേരും നടന്നു തുടങ്ങി….

അച്ഛന്റെ നിർബന്ധം ഒന്നു കൊണ്ടു  മാത്രമാണ് ഇവർ മൂന്നും നടക്കാൻ ഇറങ്ങുന്നത്….

പാച്ചു ആണേൽ കണ്ണിൽ കണ്ട പെൺപിള്ളേരെയും വായിനോക്കി ഇഴഞ്ഞു ഇഴഞാണ് നടപ്പ്…….പ്രവീൺ അച്ഛനെ കാണിക്കാൻ വേണ്ടി അച്ഛന്റെ പിന്നാലെ നടക്കും…..പൗമിയും പതിയെ വഴിയോര കാഴ്ചകൾ ആസ്വദിച്ചു നടക്കും…..

സ്ഥിരം പോകുന്ന വഴിയാണ്….എന്നാലും ഇവിടെ കാണാൻ എന്തൊക്കെയോ ഒരുപാട് ഉള്ളതു പോലെ അവൾക്ക് തോന്നും…..

“ഹായ് പൗമി… ഗുഡ്മോണിംഗ്……

എന്താ നെറ്റിക്കൊരു പഞ്ചർ…..”

എതിരെ നടന്നു വന്ന വൈഗയായിരുന്നു അത് ചോദിച്ചത്….

“ഹേയ് നത്തിംഗ് ഡിയർ…ചയറിയൊരു ആക്സിഡന്റ്…..”

“ഓ…..എവിടെ തന്റെ വാല്….”

“ആര് പാച്ചുവോ…..പിന്നിൽ ഏതേലും പെൺ പിള്ളേരോട് ഒലിപ്പിച്ചോണ്ട് നിൽപ്പുണ്ടാവും

താൻ അവനെ കാണുവാണേൽ ഒന്നിങ്ങോട്ട് പറഞ്ഞു വിട്ടേക്ക്….”

അതും പറഞ്ഞു പൗമി മുന്നോട്ടു നടന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ പ്രവിയും അച്ഛനും തിരിച്ചു നടന്നു വരുന്നു അവർക്കൊപ്പം അവളും തിരിച്ചു നടന്നു…..പാതിവഴിയിൽ വെച്ച് പാച്ചുവും അവർക്കൊപ്പം കൂടി…

നടന്ന് വീട്ടു മുറ്റത്തേക്ക് ചെല്ലുമ്പോഴേ  കണ്ടിരുന്നു മുറ്റത്ത് കിടക്കുന്ന രണ്ട് കാറുകൾ……..

“പൗമീ….മോളെ നിന്റെ കാലൻമാര് ദാ എത്തിയിരിക്കുന്നു……ദുർഗുണപരിഹാര പാഠശാലയിലേക്ക് പോകാൻ തയ്യാറായിക്കോളു….”

പാച്ചൂ ആയിരുന്നു അത് പറഞ്ഞത്……

അതും കേട്ട് അവനെ കണ്ണുരുട്ടി കാട്ടി ചവിട്ടി കുലുക്കി പൗമി അകത്തേക്ക് കയറി……

പൗമിയുടെ അമ്മ ലക്ഷ്മിക്ക് താഴെയും മോളിലുമായി രണ്ട് ആങ്ങളമാരാണ് ഉള്ളത്….

ശേഖരനും മാധവനും….

ശേഖരന് രണ്ട് മക്കൾ ശ്രീക്കുട്ടിയും ശ്രാവണും

ശ്രാവൺ പൗമിയേക്കാൾ അൽപം മൂത്തതാണ്…..ശ്രീക്കുട്ടി പൗമിയുടെ പ്രായവും…

മാധവനും രണ്ടു മക്കൾ മാളവികയും മിഥ്യയും….രണ്ടുപേരും പത്തിലും എട്ടിലുമായി പഠിക്കുന്നു……

“ആഹാ വന്നല്ലോ ഗുണ്ട…..”

അവളെ കളിയാക്കി ശേഖരനായിരുന്നു അത് പറഞത്…..

അവൾ ദേഷ്യത്താൽ ലക്ഷ്മിയെ നോക്കി……

“എന്നെ നോക്കി കണ്ണുരുട്ടണ്ടാ……ശേഖരേട്ടൻ പറഞ്ഞതിലെന്താ തെറ്റ്…..”

പൗമി ഒന്നും മിണ്ടാതെ അങ്ങനെയേ നിന്നു…..

“ഇനി അവിടെ നിന്ന് കോളേജിലേക്ക് പോകാം കേട്ടോ….

അവിടാകുമ്പോൾ ശ്രീക്കുട്ടിയും മാളുവും മിഥ്യയും ഒക്കെ ഉണ്ടല്ലോ…..

ഇവിടെ ഇവൻമാരുടെ കൂടെ നിന്നിട്ടാ എന്റെ കുട്ടി വഷളാകുന്നത്…..

അവിടെ എല്ലാവരും മോളെ കാത്ത് ഇരിക്കുവാ…..

മോള് വേഗം പോയി കുളിച്ചു ഡ്രസ്സ് മാറി വാ…..മോളെ വീട്ടിൽ വിട്ടിട്ട് അമ്മാവൻമാർക്ക് വേറെ ഒന്ന് രണ്ടിടത്തേക്കും കൂടി പോകാനുണ്ട്…..അതാ ഇത്ര രാവിലേ ഇങ്ങോട്ടിറങ്ങിയത്……”

മാധവൻ ആയിരുന്നു അത് പറഞ്ഞു നിർത്തിയത്…..

പൗമി ഒന്നും മിണ്ടാതെ മുകളിലെ മുറിയിലേക്ക് കയറി പോയി….

ഒരു മണിക്കൂറിനു ശേഷം തിരികെ ഇറങ്ങി വരുമ്പോൾ അവളുടെ കൈയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു…. അവൾക്ക് വേണ്ട സാധനങ്ങളൊക്കെയും അതിൽ ഉണ്ടായിരുന്നു…..

“പൗമി കുറുമ്പ് ഒന്നും കാണിക്കരുത് കേട്ടോ….”

പാച്ചു ആയിരുന്നു അത് പറഞ്ഞത്…..

“ഛീ പോടാ…..”

പാച്ചൂന്റെ കണ്ണുകൾ ചെറുതായി ഒന്ന് നിറഞിരുന്നു…..

“ഐ വിൽ മിസ്സ് യു പൗമി….”

അവൻ പൗമിയുടെ കാതിൽ പറഞ്ഞു…..

അവൾ പ്രവീണിനെ ഒന്ന് നോക്കി….

അവൻ അവളുടെ നെറ്റിയിലൊന്ന് ചുംബിച്ചു…..

“കാണണംന്ന് തോന്നുമ്പോൾ വിളിച്ചാ മതി….ഏട്ടനോടിയങ്ങ് വരാം കേട്ടോ….

ആരോടും എതിർത്തൊന്നും സംസാരിക്കാൻ പോകരുത് കേട്ടോ……”

പ്രവീൺ അവളുടെ ചെവിയിൽ പറഞ്ഞു…..

അവളൊന്ന് തല കുലുക്കുക മാത്രം ചെയ്തു…..

“എന്താ ഇത്ര പറയാൻ….വന്ന് വണ്ടിയിൽ കയറ്….ഒരു കിലോമീറ്റർ അല്ലേ ഉള്ളു ഇവിടുന്നങ്ങോട്ട്.എപ്പോൾ വേണേലും നിങ്ങൾക്ക് അങ്ങോട്ട് വരാലോ…..”

ശേഖരനായിരുന്നു അത് പറഞത്……

അൽപം സമയത്തിനു ശേഷം ആ കാറ് ചലിച്ചു തുടങ്ങി……

പാച്ചുവിന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു തുടങ്ങി…..

“അമ്മയ്ക്ക് തൃപ്തി ആയില്ലേ….”

ലക്ഷ്മിയെ നോക്കി അത്രമാത്രം പറഞ്ഞു പാച്ചു അകത്തേക്ക് പോയി…..അവനു പിന്നാലെ പ്രവീണും…..

ഒന്നും മിണ്ടാതെ അനന്തപത്മനാഭനും അകത്തേക്ക് കയറി…..ലക്ഷ്മി ഒരു വിജയിയുടെ ഭാവത്തിൽ അവിടെ തന്നെ നിന്നു…..

അൽപം സമയത്തിനു ശേഷം പൗമി എത്തി മേലേടത്ത് തറവാട്ടിൽ…. അവളുടെ അമ്മ വീട്ടിൽ…

“ആഹാ മുത്തശ്ശീടെ കുട്ടി എത്തിയോ…..”

ചിരിച്ചു കൊണ്ട് അവൾ അവർക്കടുത്തേക്ക് ചെന്നു…

“പൗമിയേച്ചീ…..”

മിഥ്യയും മാളുവും ആയിരുന്നു അത്…..

“ശ്രീക്കുട്ടി എവിടെ….??”

“ചേച്ചി പഠിക്കുവാ….”

അവൾ ശ്രീക്കുട്ടിയുടെ അടുത്തേക്ക് ചെന്നു….കുറേ നേരം എന്തൊക്കെയോ മിണ്ടിയും പറഞ്ഞും ഇരുന്നു….

“എന്റെ ശ്രീക്കുട്ടി നീയിത് ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്…നിനക്കീ ദാവണിയൊക്കെ മാറ്റാറായില്ലേ…..”

“മ്ം…ഒരിക്കൽ ജീൻസും ടോപ്പും ഇട്ട് കോളേജിൽ പോയേന് ഏട്ടന്റെയും മുത്തശ്ശിടെയും വായിന്ന് കണക്കിന് കിട്ടിയതാ

അതോടെ ഞാൻ ആ പരിപാടി നിർത്തി….”

“ഹംമ്…..നന്നായി…”

അതും പറഞ്ഞു പൗമി പതിയെ ഇടനാഴിയിലേക്ക് നടന്നു….

വൈകുന്നേരം ആയപ്പോൾ അമ്മായിമാര് ചായ കുടിക്കാൻ വിളിച്ചു പോയി ചായയും കുടിച്ചു അടുക്കളയിലേക്ക് ചെന്നു….

അവരെന്തോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…..

“നെറ്റിക്ക് സ്റ്റിച്ച് ഉണ്ടോ മോളെ……”

“ഓ എവിടുന്നു…. ഇത് ഹോക്കിസ്റ്റിക്ക് ചെറുതായി ഒന്ന് തട്ടിയതെ ഉള്ളു…..

പാച്ചൂന്റെ നിർബന്ധത്തിന് ഒട്ടിച്ചതാ ഈ ബാന്റേയ്ഡ്…..”

“ഞാൻ ശ്രീക്കുട്ടിയോട് എപ്പോഴും പറയും പൗമിയെ കണ്ട് പടിക്കണംന്ന്….

പഠിത്തത്തിന് പഠിത്തവും അത്യവശ്യം തന്റേടവും ഉണ്ട്….

ശ്രീക്കുട്ടിയാണേൽ ആരേലും സൂക്ഷിച്ചൊന്ന് നോക്കിയാൽ കരഞോണ്ട് കയറി വരും….

പെൺകുട്ടികളായാൽ ദാ പൗമിയെ പോലെ വേണം… “

“ശ്ശൊ അമ്മായീ  മുത്താണ്….”

“അമ്മായി എന്താ ഈ ഉണ്ടാക്കുന്നത്….?”

“നിനക്കിഷ്ടമുള്ളതാ…ഉണ്ണിയപ്പം…..”

തനിക്ക് ഇഷ്ടമുള്ളവരെല്ലാം ചുറ്റും ഉണ്ടായിട്ടും ആരും ഇല്ലാത്തത് പോലൊരു തോന്നൽ…..

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ആ ചിന്ത അവളെ അലട്ടിയിരുന്നു……

പ്രവിയുടെ ഉമ്മയും പാച്ചൂന്റെ കൂർക്കം വലിയും കേൾക്കാത്തത് കൊണ്ടാണോ എന്തോ ഉറക്കം തീരെ വരുന്നില്ല….അവൾ മനസ്സിൽ പറഞ്ഞു….

ക്ലോക്കിൽ സമയം പതിനൊന്നര………ആ വീട്ടിലെ എല്ലാ ലൈറ്റുകളും ഇതിനോടകം തന്നെ അണഞിരുന്നു…..

അവൾ പതിയെ ബാഗെടുത്ത് മുറിക്കു പുറത്തേക്കിറങ്ങി

ശബ്ദം ഉണ്ടാക്കാതെ വാതിൽ പതിയെ ചാരി താഴത്തെ നിലയിലേക്ക് നടന്നു…

ഫ്രണ്ടിലെ വാതിൽ ഫോൺ ലൈറ്റിന്റെ വെളിചത്തിൽ തുറന്ന് പതിയെ പുറത്തേക്കിറങ്ങി….

ഗേറ്റിന്റെ കുറ്റി എടുക്കുന്ന ശബ്ദം ആരേലും കേട്ടാലോന്ന് ഓർത്ത് മതില് ചാടാൻ തീരുമാനിച്ചു….

മതിലിനടുത്തെത്തി ആദ്യം ബാഗ് അപ്പുറത്തേക്ക് ഇട്ടു….പിന്നെ കുറച്ചു നേരം പണിപ്പെട്ട് അവളും ചാടി….

ബാഗെടുത്ത് തോളിൽ ഇട്ടോണ്ട് വേഗം നടന്നു….

സമയം അപ്പോഴേക്കും ഏകദേശം പതിനൊന്നേ മുക്കാലോട് അടുത്തിരുന്നു…

ഒരു കിലോമീറ്റർ ഉണ്ട് ഇവിടുന്ന് പൗമിയുടെ വീട്ടിലേക്ക്…..

സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിലൂടെ അവൾ മുൻപോട്ടു നടന്നു…..

കുറച്ചു ദൂരംനടന്നു കഴിഞ്ഞപ്പോൾ അവൾക്ക് പിന്നിൽ അവളെ കൂടാതെ വേറെ ആരോ ഉണ്ടെന്നൊരു തോന്നൽ അവൾക്കുണ്ടായി……

തോന്നലല്ല….അവളെ കൂടാതെ മറ്റൊരു നിഴൽ കൂടി റോഡിൽ അവൾക്ക് തെളിഞ്ഞു കാണാമായിരുന്നു…..

തിരിഞൊന്ന് നോക്കണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ ഉൾഭയം അവളെ അതിന് അനുവദിച്ചില്ല…..

അവൾ നടക്കാനായി രണ്ടടി മുന്നോട്ടു വെച്ചു…..ആ നിഴലും അൾക്കൊപ്പം ഒന്നനങ്ങി…..

എങ്ങു നിന്നോ നായ്ക്കൾ ഒന്നിച്ചു ഓരിയിട്ടു…

ഉള്ളിൽ തികട്ടി വന്ന പേടിയാൽ പൗമി കണ്ണുകൾ ഇറുകിയടച്ചു…….

(തുടരും)

ഈ പാർട്ട് എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു……സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി…

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

7 thoughts on “പൗമി – ഭാഗം 2”

Leave a Reply

Don`t copy text!